Tuesday, January 22, 2013

തൗഹീദ് 2012 ഒടുവില്‍ ശിര്കിന്റെ കുപ്പത്തൊട്ടിയില്‍



അനസ് മുസ്ലിയാരും ,കായക്കൊടി മൗലവിയും അബ്ദുറഹ്മാന്‍ സുല്ലമിയും കൂടി 2012 ഇല്‍ തൗഹീധു പഠിപ്പിക്കാന്‍ ഇറങ്ങി ശിഷ്യര്‍ ഇപ്പോള്‍ മുറം കയറി കൊത്താന്‍ തുടങ്ങിയിരിക്കുന്നു ...പച്ച നുനകളുമായി മുവഹ്ഹിടുകളുടെ മേല്‍ ശിര്കാരോപനം നടത്തുമ്പോള്‍ ചില റാന്‍ മൂളികള്‍ അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ പച്ച ശിര്‍ക്ക് പ്രച്ചരിപിച്ചു കൊണ്ടിരിക്കുന്നു ..നഹൂധു ബില്ലാഹ് ...മഹ്മൂദ് യുസുഫ് എന്നാ ഒരു നവ തൗഹീദ് വാദിയുടെ ശിര്‍ക്കാന്‍ വാദങ്ങള്‍ കണ്ടോള്ളൂ ..


  • തൗഹീധിന്റെ ബാലപാഠം പോലും അറിയാത്ത ഇത്തരം യുസുഫുമാര്‍ നടത്തുന്ന പമ്പര വിഡ്ഢിത്തങ്ങള്‍ ആണ് നിങ്ങള്‍ മുകളില്‍ വായിച്ചത് ..ഇത്തരം പമ്പര വിഡ്ഢികള ആണ് തൗഹീധിന്റെ മൊത്ത കുത്തക അവകാശപെട്ടു നടകുന്നത് ....
    അല്ലാഹുവിനു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിയൂ എന്നത് മുജാഹിധായി ജനിച്ച ആര്‍ക്കും അറിയില്ലേ ...പ്രാര്‍ത്ഥന കേള്‍ക്കാന്‍ മറ്റുള്ള ആളുകള്‍ക്കും സാധിക്കും എന്നാ പച്ച ശിര്‍ക്കും പ്രച്ചരിപിച്ചു നടക്കുന്ന ഇയാളെ പോലുള്ള പാട് ഖുരാഫികള്‍ ഈ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ പറ്റി സംസാരിക്കാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത ആളുകളാണ് ....പരസ്പര ബന്ധമില്ലാതെ ഏതിനും മറുപടി പറയുന്ന്ന ഈ ആളുടെ കാപട്യവും ശിര്‍ക്കാന്‍ വിശ്വാസവും ആണ് മുകളില്‍ വായിച്ചത് .....
    എന്താണ് പ്രാര്‍ത്ഥന ...
    ഒരു സ്രിഷിടിക്കും നല്കപെടാത്ത സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കുന്ന ,നമ്മുടെ മനസ്സിന്റെ   തേട്ടം  അതാണ്‌ പ്രാര്‍ത്ഥന ...അത് കേള്‍ക്കുവാന്‍ നമ്മുടെ മനസ്സിന്റെ തേട്ടം അറിയുവാന്‍ അല്ലഹുവിനല്ലാതെ ഒരു സൃഷ്ടിക്കും സാദ്യമല്ല ....ഒരു മലക്കിണോ ഒരു ജിന്നിണോ ഒരു മഹാമൂധിണോ സാധ്യമല്ല ...അല്ലാഹു മാത്രമാണ് സമീഹു (എല്ലാം കേള്കുന്നവന്‍ ) സമീഹു ധുഹാഹു (പ്രാര്‍ത്ഥന കേള്കുന്നവന്‍ )...ആ സിഫത് ലോകത്ത് ഒരു മക്ലൂഖിനും ഇല്ല ഇല്ല ഇല്ല ....ഇത് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനമാണ് ..ഇത് പോലും അറിയാത്ത ഈ ആളുകളെ  എങ്ങിനെ തൗഹീധിന്റെ വാഹകരായി കാണും ...തൗഹീധു 2012 ന്റെ ദുരന്ത പുത്രനാണ് ഈ മഹ്മൂദ്
    പക്ഷപാതിത്വത്തിന്റെ സിണ്ടികെട്ടു ഭാധിചിടില്ലാത്ത മുജാഹിധുകളെ പറ അല്ലാഹു അല്ലാത്ത ഒരു സൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ..സൂറത്തുല്‍ ഫാതിരില്‍ അല്ലാഹു പറഞ്ഞത് അവര്‍ പ്രാര്‍ത്ഥന ,ദുഅ കേള്‍കില്ല എന്നല്ലേ ....അപ്പോള്‍ പ്രാര്‍ത്ഥന കേള്കുന്നവന്‍ എന്നാ അല്ലാഹുവിന്റെ സിഫതിനെ നിഷേധിച്ച പച്ച ശിര്കിന്റെ പ്രചാരകനായ ഇയാള്‍ തൗബ ചെയ്തിടില്ല എന്ഖില്‍ ഇയാളുടെ അവസ്ഥ എന്ത് ...ഇവരുടെ തൗഹീധു നാം സ്വീകരിക്കെനമോ 
    മനസ്സിന്റെ വിചാര വികാരങ്ങളും ,ഭക്തിയും ,താഴ്മയും അല്ലാഹുവിനു മാത്രമേ അറിയൂ ...അല്ലാതെ പുറത്തേക്കു കേള്‍കുന്ന  സൌടാണ് പ്രാര്‍ത്ഥന എന്ന് ടിയാന്‍ തെറ്റിദ്ധരിച്ചു എന്ഖില്‍ ഒന്നും പറയാന്‍ ഇല്ല ...
    ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍ അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ ,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല ...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ് )..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും ആയവന്‍ ഉള്ളൂ ....
    രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് .....
    സാധാ മുജാഹിദുകള്‍ ഇത് കയ്യോടെ പിടിക്കുകയും ,ഇയാളെ ഭോദ്യപെടുതുകയും ച്യ്തപ്പോള്‍ ഈ ആളുടെ അഹങ്കാരം നോക്കൂ






    Mahmood Yousuf വിഡ്ഢിത്തതിന് കയ്യും കാലും മുളച്ചാല്‍ അതിന്‍റെ പേരാണ് ജിന്നൂരിസം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ആയിരം തവണ കേള്‍ക്കുകയില്ല, കേള്‍ക്കുകയില്ല കേള്‍ക്കുകയില്ല എന്ന് പുലംബിയാലും അല്ലാഹുവിന്‍റെ ഖുര്‍ആനിന് എതിരെ പുലമ്പുന്ന ഒരൊറ്റ ജിന്നൂരിക്കും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പോസ്റ്റില്‍ സമര്‍പ്പിച്ച മഹാ വിഡ്ഢിത്തം ഖുര്‍ആനിനു എതിരാണ് ജിന്നൂരികളെ...! അള്ളാഹു പറയുന്നു " അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല." മനുഷ്യന്‍റെ നാവില്‍ നിന്ന് വരുന്നതെന്തും രഖീബ് അതീത് എന്ന തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ അത് കേട്ടു രേഖപ്പെടുത്തി വെക്കുന്നു. നല്ലതാണു പറയുന്നതെങ്കില്‍ നന്മ രേഖപ്പെടുത്തി വെക്കുന്നു. ചീത്തയാണ്‌ പറഞ്ഞതെങ്കില്‍ തിന്മ രേഖപ്പെടുത്തി വെക്കുന്നു. ഇവിടെ അല്ലാഹുവിനോട് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന ഇബാദത്ത് ആയതിനാല്‍ അത് നിരീക്ഷകന്‍ കേട്ട് നന്മ രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ രഖീബ് അതീദ് അത് കേട്ട് തൌഹീദ് ആകുന്ന ഏറ്റവും വലിയ നന്മ രേഖപ്പെടുത്തി വെക്കുന്നു. ഇനി അല്ലാഹുവിനോട് അല്ല ജിന്നിനോടാണ് സഹായം തെടുന്നതെങ്കില്‍ അത് കേട്ട് ഏറ്റവും വലിയ തിന്മയായ ശിര്‍ക്ക് രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ പറയുന്നതെന്തും കേള്‍ക്കും പ്രാര്‍ത്ഥന മാത്രം കേള്‍ക്കില്ല, രേഖപ്പെടുത്തില്ല എന്ന് ജല്‍പ്പിക്കുന്ന ജിന്നൂരിസമേ..... നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന പാടു ജാഹിലിയത്താണ് ഈ പോസ്റ്ററിലൂടെ വിളിച്ചു പറയുന്നത്.....
അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും ദുഅ കേള്‍ക്കാന്‍ കഴിയില്ല എന്നത് വിഡ്ഢിത്തമാണ് എന്നാണു ടിയാന്‍ കാച്ചുന്നത് ....ഒരു വിഡ്ഢിത്തം വിലംബുന്നതിനു മുമ്പ് അനസിനോടോ ,കയക്കൊടിയോടോ ചോദിച്ചിട്ട് പോരെ ...ചില പ്രവര്തര്‍ സംസാരിച്ചപ്പോള്‍ പ്രമുഗ kju പണ്ഡിതര്‍  പറഞ്ഞത് ഇത് പറഞ്ഞവന്‍ (അല്ലാഹു അല്ലാത്തവരും ദുഅ കേള്‍ക്കും എന്ന് പറഞ്ഞവന്‍ )ശുദ്ധ  ശിര്‍ക്കാണ്‌  പറഞ്ഞത് എന്നാണു ...ഇതൊന്നും അറിയാതെ മഹ്മൂദ് സാഹിബു ഈ ശിര്‍ക്ക് ചുമന്നു നടന്നു കൊണ്ടിരിക്കുക ആണ് ...താന്‍ പറഞ്ഞ പൊട്ടത്തരം കൂട്ടാത്തില്‍ അന്ഗീകരികുന്ന വല്ല ആളിമും ഉണ്ടെന്ഖില്‍ കൊണ്ടുവാ മഹ്മൂദ് സാഹിബു ..വെല്ലുവിളിയാണ് ഇത് ....മുജാഹിധുകള്‍ക്കിടയില്‍ ഈ പച്ച ഖുരാഫിസവും ശിര്‍ക്കും ...അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ ഈ 2013 ശിര്‍ക്കും കൊണ്ട് താങ്കളെ വിളയാടാന്‍ അനുവധികുന്ന പ്രശ്നം ഇല്ല ...കൊക്കാസ് കൂടാരത്തില്‍ കൂടെ കൂടിയായാല്‍ എന്തും ചിലവാകും ....
ഇയാള്‍ വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ ഇയാളുടെ യുക്തി വാദം ....
രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ മഹ്മൂദ് സാഹിബു ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ മഹ്മൂദ് സാഹിബു ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിച്ചവരുടെ മൂട് താങ്ങികളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....
മുജാഹിധുകളെ നാം ഉണരുക ...വൈരുദ്ധ്യങ്ങളുടെ കലവറ ആയ തൗഹീദ് 2012 ഇപ്പോള്‍ ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ അനുയായികളെ വലിച്ചെറിഞ്ഞു ചരമ ശ്വാസം പൂകാന്‍ കാത്തിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും ഈ പിളര്പ്പന്‍ മാരെ തിരിച്ചറിയുക
എല്ലാവര്ക്കും ശിര്‍ക്കില്‍ നിന്ന് അല്ലാഹു മോചനം നല്‍കട്ടെ ...
തനിമയാര്‍ന്ന അജഞ്ഞലമായ മുജാഹിധു ആദര്‍ശം അല്ലാഹു നിലനിര്‍ത്തുക തന്നെ ചെയ്യും
മഹ്മൂദ് സാഹിബു തിരുത്തുക ..ഇവിടെയാണ്‌ തൗബ വേണ്ടത്

ഇനിയും ഇതിന്റെ പേരില്‍ ശിര്കാരോപനവുമായി നടകുന്നവരില്‍ പലരും വിഷയം പടിക്കാതവരും അറിയാത്തവരും ആണ് ...സങ്കടന പറഞ്ഞില്ലേ എന്നും ,ശിര്‍ക്ക് വ്യാപനം തടയെണ്ടേ എന്നും ധരിക്കുന്ന ചിലരും ഇവരുധെ ആശയ കുഴപ്പ വിഷധീകരണങ്ങളില്‍ അകപെട്ട ചിലരും ആണ് ..അവര്‍ നിഷ്കളങ്കാരും ആത്മാര്‍ഥത ഉള്ളവരും ആണ് ...
എന്നാല്‍ ഈ വിവാദം സൃഷ്ടിച്ചവര്‍ കണ്ട ലക്ഷ്യങ്ങള്‍ പലതാണ് ...അതുകൊണ്ടാണ് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ ഇരുന്നു സൌദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഒളിച്ചോട്ടം നടത്തുന്നത് ...അടുത്ത election മുന്നില്‍ കണ്ടു ചിലര്‍ രൂപപെടുത്തി എടുത്ത ആശയം ആണ് ഇത് ..ഈ ആദര്ശ വിഷധേകരണം എന്നാ പരിപാടിയിലൂടെ തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ സ്വധീനമുണ്ടാക്കുക ആണ് ലക്‌ഷ്യം ...അതുകൊണ്ടാണ് ശുദ്ധ ആഖ്ലാനികളും kju ചാരന്മാര്‍ എന്ന് വിശേഷിപിച്ചവരും പരിപാടികളുടെ സന്കാടകര്‍ ആകുന്നതു ....
ഈ കാര്യം തിരിച്ചറിഞ്ഞു ,പരസ്പരം സ്നേഹിക്കാനും ,ഇവര്‍ക്ക് വേണ്ടി തമ്മിലടിക്കാന്‍ നമ്മള്‍ ഇനിയില്ല എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍ നമ്മുടെ സ്നേഹം തിരിച്ചു വരും ...
അല്ല എങ്കില്‍ ഇന്നത്തെ ആശയക്കാര്‍ നാളെ വ്യതിയാനക്കാര്‍ ആകുന്ന കാലം വിദൂരമല്ല ..കാരണം ദീനിനെ ക്കാള്‍ ഭൌധികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ നിങ്ങള്ക്ക് മുന്നില്‍ വരുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ പ്രതികരിക്കും ..ആ പ്രതികരണം മുജാഹിദുകള്‍ ഏറ്റെടുക്കും ..അപ്പോള്‍ അതികാരത്തിന്റെ സ്വാപാനഗല്‍ നിലനിര്‍ത്താന്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തും ,പ്രതികരികുന്നവരില്‍ വ്യതിയാനം ആരോപിക്കപെടും ,അവിടെ സത്യങ്ങള്‍ പരസ്യമായി വ്യഭിച്ചരിക്കപെടും ,അല്ല ആദര്‍ശത്തിന്റെ മഹിമ മാത്രമാണ് ലക്‌ഷ്യം എങ്കില്‍ മടവൂരികലെക്കാള്‍ വലിയ മടവൂരിസം പേറുന്ന ,ഹധീസുകളെ നിഷേധിക്കുന്ന പലരും സ്വന്തം പാനലില്‍ എങ്ങിനെ അധികാരത്തില്‍ എത്തി .ചിന്തിക്കുക മുജാഹിധെ ,ഹൃദയത്തെ ആര്‍ക്കും പണയ വസ്തുവാക്കിയിട്ടില്ല എന്ഖില്‍ ..
അധികാരത്തില്‍ ഇരികുന്നവരുടെ പാത പൂജകരല്ല മുജാഹിദുകള്‍ ...സത്യത്തിനു വേണ്ടി നിലകൊണ്ട നമ്മെ സമൂഹം വിളിച്ച പേരാണ് മുജാഹിധു ,അല്ല അങ്ങിനെ ഉള്ളവന്‍ ആകണം മുജാഹിധു ..
പ്രാര്‍ത്തിക്കുക ,പ്രവര്‍ത്തിക്കുക സത്യം ജയിക്കാന്‍ ..അല്ലാഹുവിന്റെ വിധി വിദൂരമല്ല ..ക്ഷമിക്കുക ...സ്നേഹിക്കുക ഓരോ മുജാഹിധിനെയും ..അവരില്‍ ശിര്കിന്റെ പ്രചാരകര്‍ ഇല്ല ...പരലോകത്ത് അത് തെളിയിക്കാന്‍ ഇന്ഷ അള്ളാഹു ഓരോ മുജാഹിധും തയ്യാര്‍ ആകുക ...
അല്ല അല്ല ...മുജാഹിദുകള്‍ കാലത്തിനനുസരിച്ച് ,ആളുകള്‍ക്ക്  അനുസരിച്ച്  ആദര്‍ശം  മാറുന്ന  ആളുകള്‍ അല്ല ...നമ്മുടെ ആദര്‍ശം അജയ്യമാണ് ,അച്ഛന്ജലമാണ് ...
ഭൌധിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നാം സത്യം പറയാതെ പോയാല്‍ ,അറിയുക .അല്ലാഹു നിശ്ചയിച്ച നമ്മുടെ ഔചിത്യത്തെ തടയാന്‍ ആരുമില്ലേടോ ...
സ്വജന പ്രദേശത്തും വിജന പ്രദേശത്തും അല്ലാഹുവിനോടല്ലാതെ പ്രാര്തികുന്ന ഒരു മുജാഹിധിനെ കാണിക്കാന്‍ കഴിയാത്ത കാലത്തോളം ജല രേഗയില്‍ അവസാനിക്കുന്ന ഈ ആധാര്ധ വിഷധീകരനഗല്‍ മുജാഹിധുകളുടെ മാനസിക ഐക്യത്തില്‍ കോറിയിട്ട മുറിവുകളെ ഉണക്കാന്‍ ,അതില്‍ എരിവു പുരട്ടി എ/c കാറിലും റൂമിലും ഇരുന്നു ആസ്വധികുന്ന ആ ചെറു സന്ഗത്തെ മുജാഹിധു കേരളം അവഗണിക്കുക ...ഒന്ന് ചിരിച്ചു കൂടെ പരസ്പരം ...ഒന്ന് പരസ്പരം ഏറ്റു പറഞ്ഞു കരഞ്ഞു പ്രാര്‍ഥിച്ചു നന്നായിക്കൂടെ ...കാലം മാറാത്ത മുറിവുകള്‍ ഉണ്ടോ ,നന്നായി ഒന്ന് ചികിത്സിച്ചാല്‍ ................
മുജാഹിധുകളില്‍ ശിര്‍ക് ചെയ്യുന്ന ഒരു മുജാഹിധിനെയും ഞാന്‍ കണ്ടിട്ടില്ല ...ആരോപികുന്നവര്‍ അന്നും ഇന്നും ഉണ്ട് ..അവര്‍ ആരായിരുന്നാലും കാലത്തിന്റെ യവനികയില്‍ അവരുടെ സ്ഥാനം എന്നും വിഴുപ്പുകളുടെ ലോകത്ത് വിഹരിക്കുന്ന പുഴുക്കളുടെ സ്ഥാനത്താണ് ...പ്രശ്നം ഉണ്ടെങ്കില്‍ മാത്രം ജീവിക്കാന്‍ അറിയുന്ന ഇത്തരം ആളുകളെ നാം നേരത്തെ തിരിച്ചറിഞ്ഞു എന്ഖില്‍ ,മറ്റുള്ളവര്‍ വൈകാതെ തിരിച്ചറിഞ്ഞു കൊളളും...
അല്ലാഹു അനുഗ്രഹിക്കട്ടെ ...

Tuesday, January 15, 2013

വിദ്യാര്‍ഥി കേരളം ഒരുങ്ങുന്നു ..msm .17 ആം പ്രൊഫ്‌ കോണിന്

വിദ്യാര്‍ഥി കേരളം ഒരുങ്ങുന്നു ..msm .17 ആം പ്രൊഫ്‌ കോണിന് 


ഇസ്ലാഹിന്റെ വിദ്ധ്യാര്‍ത്തി തലമുറയുടെ തിരെഞ്ഞെടുത്ത അവരുടെ പ്രധിനിധികള്‍ സന്കെടിപികുന്ന പ്രൊഫ്‌ കോണ്‍ മാര്‍ച്ച്‌ 8,9,10 തിയതികളില്‍ നടക്കുന്നു ..ഇന്ഷ അല്ല്
ചോല്പടിക്കും വിധണ്ട വാധങ്ങള്‍ക്കും ഓശാന പാടാതെ ജീവിച്ച മുവഹിധുകള്‍ തൗഹീധിന്റെ മാര്‍ഗത്തില്‍ നടത്തുന്ന ധീരമായ കാല്‍ വെപ്പായി ഇന്ഷ അല്ലാഹ് ഈ പ്രൊഫ്‌ കോണ്‍ മാറും ...ഇന്ഷ അല്ലാഹു ...
ആദര്‍ശത്തില്‍ ആണ് ഇട വിട്ടു വീഴ്ച ഇല്ലാതെ .ക്യംബസുകളുടെ അകത്തളങ്ങളില്‍ തൗഹീദിന്റെ സുന്നത്തിന്റെ പ്രഭ പരത്തി ആയിരങ്ങള്‍ക്ക് വെള്ളി വെളിച്ചം സമ്മാനിച്ച msm നെ തളര്‍ത്താന്‍ ദിവാ സ്വപനം കണ്ട ചില ആളുകള്‍ ചരിത്രത്തിലെ ചവറ്റുകൊട്ടയിലേക്ക് വഴിമാറുന്ന അവസരത്തില്‍ msm കര്‍മ സരണിയില്‍ അജഞ്ഞലമായ തൗഹീധിന്റെ ആധര്‌ഷവുമായി മുന്നോട്ടു പോകുന്നു ...മഹത്തായ പ്രസ്ഥാനത്തിന്റെ സമ്മേളനം ജിന്നില്‍ അലറി നിന്നപ്പോള്‍ വേദനിച്ച മുജാഹിധുകളെ മുശ്രികാക്കി തീര്‍ത്ത അതെ കൊക്കസിന്റെ പിന്നണി ആളുകളും ,എല്ലാം തീരുമാനിച്ചു നടപാകുന്ന ഒരു സ്വയം പ്രക്യാപിത യജമാനനും മുജാഹിധുകളുടെ മനസ്സില്‍ ഇനിയും ഏറെ നാള്‍ വളരില്ല എന്നാ തിരിച്ചറിവ് മുജാഹിധു കേരളത്തിന്‌ വന്നു തുടങ്ങിയിട്ടുണ്ട് ...ഇന്ന് തിരിയാത്തവന്‍ നാളെ തിരിച്ചറിയും ...അതും പടികാതവനു പരലോകത്ത് പഠിച്ചോളും .....
ഇസ്ലാമിക മര്യാതകളും ,ജീവിത രീതികളും അറിയാതെ ക്യാമ്പസിന്റെ ഓരങ്ങളില്‍ ജീവിതം നയിചിരുന്നവര്‍ ,അക്രമത്തിലും രാഷ്ട്രീയത്തിലും ,ലൈന്കികതയിലും ,ലഹരിയിലും ആണ്ടിരുന്ന സമൂഹത്തിലേക്കു ഇറങ്ങി ചെന്ന് അവരില്‍ പെട്ട ഒരു ന്യുന പക്ഷത്തിനു എങ്കിലും ഇസ്ലാമിക ചിട്ടയും മര്യാതയും ഉള്ള എന്തിനതികം കോക്കസ് വാലാട്ടികള്‍ ഉലുവ്വികള്‍ എന്ന് ആക്ഷേപിച്ച വസ്ത്രത്തിലും പെരുമാറ്റത്തിലും രീതികളിലും നബിയുടെ മാത്രക പിന്‍പറ്റുന്ന സമൂഹമാക്കി മാറിയപ്പോള്‍ ,അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ആയിരങ്ങള്‍ ഈ ആധാര്ശത്തെ നെജ്ജോട് ചേര്‍ത്തപ്പോള്‍ ചില എട്ടുകാലി മംമൂഞ്ഞികള്‍ക്ക് അന്ന് പണി ,താമസ സ്ഥലം മുടക്കലും,msm പരിപാടികള്‍ക്ക് കുട്ടികളെ വിടരുത് എന്ന് പറയലുമായിരുന്നു..അവരിന്നു msm നടത്തിയ വൈജ്ഞാനിക നവോധ്ധാനതിന്റെ പിന്നനിയാലുകലായി വേഷമിടുന്നു എങ്കില്‍ നിങ്ങള്‍ തൈച കുപ്പായത്തിനു ഉള്‍കൊള്ളാന്‍ കഴിയാത്ത അത്ര ഈ പ്രസ്ഥാനവും msm ഉം വളര്‍ന്നിരിക്കുന്നു എന്നാ തിരിച്ചറിവ് നിങ്ങള്ക്ക് ഉണ്ടാകണം ...അതിനു ആദ്യം സ്വന്തം ഭുധി കൊണ്ട് ചിന്തിക്കാനും ,അബ്ദു റഹ്മാന്‍ സലഫിയല്ല അല്ലാഹുവാണ് ഉപജീവനം തരുന്നത് എന്നാ ഉത്തമ ബോദ്യവും നിങ്ങള്കുണ്ടാകണം ....
അല്ലെയോ ബരീര്ക ,ഞങ്ങള്‍ മറന്നിടില്ല നിങ്ങള്‍ പറഞ്ഞത് ഒന്നും ,ഇയാളുടെ കുതന്ത്രങ്ങളെ പറഞ്ഞു പടിപിച്ച താങ്കള്‍ ,ഇനിയെങ്കിലും ഈ ചത്ത പോത്തിന്റെ കുരുമക്ക് അപ്പുറത്താണ് ലോകം എന്ന് താങ്കള്‍ തിരിച്ചറിയണം ...താങ്കള്‍ക്കു ആത്മാര്‍ഥത ഉണ്ട് എങ്കില്‍ msm പരസ്യമായി അപമാനിച്ച ,ആയിരങ്ങളെ വെധനിപിച്ച നിഹ്മതുല്ലമാര്‍ അരങ്ങു തകര്കുന്ന പാളയം മുവഹ്ഹിധിനു ചേര്‍ന്നതാണോ എന്നാ വീണ്ടു വിചാരം അനിവാര്യമായും താങ്കള്‍ക്കു ഉണ്ടാകണം ....സ്നേഹം കൊണ്ട് പറഞ്ഞു എന്ന് മാത്രം ....
ഇല്ല അല്ലാഹു ഞങ്ങളുടെ കൂടെയുണ്ട് ,ഇന്നും ഇന്നലെയും ഇനി നാളെയും അവന്റെ വിധിക്ക് കീഴടങ്ങാന്‍ ഒരുങ്ങിയ മനസ്സുമായി 17 ആം പ്രൊഫ്‌ കോണ്‍ മുജാഹിദുകള്‍ ഒരു സംഭവം ആക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ..നാഥനില്‍ ഭാരം ഏല്പിച്ചു ഞങ്ങള്‍ പ്രബോധനത്തിന്റെ വീഥിയില്‍ മുന്നോട്ട് കുതിക്കുന്നു ...കര്‍മ സരണിയില്‍ msm അതിന്റെ ചരിത്ര പരമായ പുതിയ ദൌത്യത്തിന്റെ കാഹളം ഏറ്റെടുക്കാന്‍ നിങ്ങള്‍ ഒരുക്കാമാനൊ ...എങ്കില്‍ വരൂ ...കര്‍മ സരനിയിലേക്ക് ...ഒരൊറ്റ ക്യാമ്പസിലും ഇനി തൗഹീധു അറിയാതെ പോകരുത് ....ആരെയും കാണിക്കാനല്ല ...ഭാദ്യതയില്‍ പടച്ചവനോട്‌ ഒഴിവു കഴിവ് പറയാന്‍ ....ഇസ്ലാമിക ചിട്ടയുള്ള ആയിരങ്ങള്‍ പിന്നാലെ വരും അന്നും ചിലര്‍ വരും ,ഉലുവ്വികള്‍ എന്ന് നമ്മെ വിളിക്കാന്‍ ....നാക്കിനു നീളവും ,ഹൃദയത്തിനു കുടുസ്സും ഉണ്ടാവുമ്പോള്‍ ചിലര്‍ അങ്ങിനെയാണ് ...അവരെ നമുക്ക് അവഗണിക്കാം അല്ലാഹുവിനു വേണ്ടി ....
അല്ലാഹുവേ നീ അനുഗ്രഹിക്കേണമേ ...ആമീന്‍

Monday, January 14, 2013

ജിന്ന് വിവാദം പണ്ഡിത വീക്ഷണം - ഷെയ്ഖ്ഡോ. മുഹമ്മദ്അല്ഹുമൂദ് അല്നജ്ദി (കുവൈറ്റ്കേരള ഇസ്ലാഹി സെന്റര്ദാഈ സംഗമം)

ജിന്ന് വിവാദം പണ്ഡിത വീക്ഷണം - ഷെയ്ഖ്ഡോ. മുഹമ്മദ്അല്ഹുമൂദ് അല്നജ്ദി (കുവൈറ്റ്കേരള ഇസ്ലാഹി സെന്റര്ദാഈ സംഗമം

Sunday, January 6, 2013

ഇനിയെങ്കിലും ഈ കാപട്യം തിരിച്ചറിയുക

അസ്സലാമു അലൈക്കും ,
സുഹൃത്തുക്കളെ സത്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഈ മെയില്‍ തന്നെ ദാരാളം മതിയാകും. നമ്മള്‍ നമ്മുടെ സച്ചരിതരായ ഉമര്‍ മൌലവിയുടെയും, സലഫി പണ്ഡിതന്മാരുടെയും കൂടെ നില്‍ക്കണോ അതോ മടവൂരികള്‍ക്ക് വേണ്ടി തൗഹീദ് മാറ്റി മറിച്ച മുക്കൂട്ടു മുന്നണിയുടെ കൂടെ നില്‍ക്കണോ.


അറബ് ലോകത്ത് ജീവിച്ച പണ്ഡിതന്മാരു 


Inline image 1



മലയാള കരയിലെ പണ്ഡിതന്മാര്‍ 



ക്രമനമ്പര്‍

പേര്

യാ ഇബാദല്ലാഹ് കൊണ്ട് ഉദ്ദേശം


കാലകട്ടം
1

ഉമര്‍ മൗലവി 

ജിന്ന്, മലക്ക്
1971 സല്‌സബീല്‌ 

2
അബ്ദു റഹ്മാന്‍ പാലത് 

ജിന്ന്, മലക്ക്
1971 മുതല്‍2011 വരെ 
3
അബ്ദു റഹ്മാന്‍ സലഫി

ജിന്ന്, മലക്ക്, കാണാത്ത മനുഷ്യര്‍ 
2011 വരെ 
4
അഹമദ് അനസ് മുസ്ലിയാര്‍

ജിന്ന്, മലക്ക്
2011 വരെ 
5
ഹനീഫ് സുല്ലമി

ജിന്ന്, മലക്ക്
2011 വരെ 
6
ഹുസൈന്‍ സലഫി

ജിന്ന്, മലക്ക്
എന്നും 
7
അബ്ദുല്‍ ജബ്ബാര്‍ മൗലവി

ജിന്ന്, മലക്ക്
എന്നും 
8
യാസിര്‍ ബിന്‍ ഹംസ

ജിന്ന്, മലക്ക്
എന്നും 
9
അബ്ദുല്‍ ജബ്ബാര്‍ മദീനി

ജിന്ന്, മലക്ക്
എന്നും 
10

ലബ്ബ ദാരിമി

ജിന്ന്, മലക്ക്
എന്നും 
11

സക്കരിയാ സ്വലാഹിയും മറ്റു 60ഓളം  പണ്ഡിതന്മാരും

ജിന്ന്, മലക്ക്
എന്നും 

പുതിയ തൗഹീദുമായി മലയാള കരയില്‍ ജീവിച്ക്കുന്ന ആളുകള്‍ 


ക്രമനമ്പര്‍

പേര്


യാ ഇബാദല്ലാഹ് കൊണ്ട് ജിന്നും മലക്കും ഉദ്ദേശിച്ചാല്‍


കാലകട്ടം
1

സലാം സുല്ലമി

ശിര്‍ക്ക് 

2005 മുതല്‍
2
അലി മദനി മൊരയുര്‍

ശിര്‍ക്ക് 

2005 മുതല്‍
3
അബ്ദുല്‍ ലത്തീഫ് കരുംബുലാക്കല്‍

ശിര്‍ക്ക് 

2005 മുതല്‍
4
അബ്ദു റഹ്മാന്‍ സലഫി

ശിര്‍ക്ക് 

2012 മുതല്‍
5

അഹമദ് അനസ് മുസ്ലിയാര്‍

ശിര്‍ക്ക് 

2012 മുതല്‍
6

ഹനീഫ് സുല്ലമി

ശിര്‍ക്ക് 

2012 മുതല്‍
7
അബ്ദു റഹ്മാന്‍ പാലത് 

ശിര്‍ക്ക് 

2012 മുതല്‍


ഇനി കുറച്ചു ചോദ്യങ്ങള്‍

1) 2005 ഇല്‍ ശിര്‍ക്ക് എന്ന് മടവൂരികള്‍ പറഞ്ഞ വാദം നമ്മുടെ KJU വിനു മനസ്സിലായത്‌ 2012 ഇല്‍. ഈ പുതിയ തൗഹീദ് കൊണ്ട് മടവൂരികളുടെ KJU നമ്മുടെ KJU വിനെകാളും  7 വര്ഷം മുന്നിലാണ് എന്ന് ഈ കോക്കസ് വരുത്തി തീര്‍ത്തു.
3) മുക്കൂട്ടു മുന്നണിയിലെ അബ്ദുര്‍ റഹ്മാന്‍ പലത് തൗബ ചെയ്തോ. എങ്കില്‍ എന്നായിരുന്നു ആ തൗബ.
4) ഉമര്‍ മൌലവി ശിര്കിലാണോ മരണപ്പെട്ടത് .
5) ഈ ഹദീസ് ഉദ്ധരിച്ചു കൊണ്ട് ജിന്നും മലക്കും ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് എന്ന് പറഞ്ഞ ഒരൊറ്റ സലഫി പണ്ഡിതനെ ഹാജരാക്കൂ, ഈ മടവൂരികളും കോക്കസും(നവ മടവൂരി ) അല്ലാതെ.

ഇനിയെങ്കിലും ഈ കാപട്യം തിരിച്ചറിയുക
അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീന്‍ 

Saturday, January 5, 2013

പണ്ഡിതന്മാര്‍ അവസാനിപ്പിച്ചിടത്ത് ചര്‍ച്ച അവസാനിപ്പിച്ചാല്‍ ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല...

പണ്ഡിതന്മാര്‍ അവസാനിപ്പിച്ചിടത്ത് ചര്‍ച്ച അവസാനിപ്പിച്ചാല്‍ ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല...

താങ്കളുടെ വീക്ഷണം എനിക്കനുകൂലമാകാം, ഒരുപക്ഷെ പ്രതികൂലമാകാം. എങ്കിലും മുന്‍ധാരണകള്‍ ഒഴിവാക്കി നല്ല മനസ്സോടെ വായിക്കുക, ഒരു തവണ വായിച്ചിട്ടും ഞാന്‍ പറയാനാഗ്രഹിക്കുന്നതെന്ത് എന്ന് താങ്കള്‍ക്ക് പിടികിട്ടിയില്ലെങ്കില്‍ ഒരാവര്‍ത്തി കൂടി വായിക്കുക:

അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ രേഘപ്പെടുത്തിയ വിവിധ വിശദീകരണങ്ങളുടെ സംഗ്രഹം:

വ്യത്യസ്ഥ റിപ്പോര്‍ട്ടുകളിലായി വന്ന "യാ ഇബാദല്ലാഹ് അഗീസൂനീ/ അഈനൂനീ/  ഇഹ്ബിസൂ അലയ്യ" തുടങ്ങിയ വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളെല്ലാം ദുര്‍ബലമാണ്. അത് സ്വഹീഹാണെങ്കിലും അല്ലെങ്കിലും അതിന്‍റെ ആശയത്തില്‍ ശിര്‍ക്കില്ല.  ഈ ഹദീസിനെ വിശദീകരിച്ച ഒരു പണ്ഡിതനും അതിന്റെ ആശയത്തില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞിട്ടില്ല. ഇതിലുള്ള സഹായം ആവശ്യപ്പെടല്‍ മരിച്ചവരോടോ മറഞ്ഞവരായ ഔലിയാക്കളോടോ, 'രിജാലുല്‍ ഗയ്ബ്' എന്ന് സൂഫികള്‍ വിശേഷിപ്പിക്കുന്ന  ജിന്നുകളോടോ അല്ല എന്നും.(സൂഫികളുടെ  വിശ്വാസം നമ്മള്‍  മുന്പ്  വിശദീകരിച്ചതാണ്). അല്ലാഹുവിന്റെ സ്വിഫതുകളിലും ഉലൂഹിയത്തിലും പങ്കു ചേര്‍ക്കല്‍ വരുന്ന അവരുടെ ശിര്‍ക്കന്‍ ഇതിഗാസക്ക് അതില്‍ തെളിവില്ല എന്നും. നമുക്ക് കാണാന്‍ കഴിയാത്ത, എന്നാല്‍ ജീവിച്ചിരിക്കുന്ന, ശബ്ദം കേള്‍ക്കുന്ന പരിധിയിലുള്, സഹായം ചെയ്യാന്‍ അല്ലാഹു ഏര്‍പ്പെടുത്തിയ  മലക്കോ,  ജിന്നോ, അല്ലെങ്കില്‍ നമുക്കറിയാത്ത  മറ്റേതെങ്കിലും  സ്രിഷ്ടികളോ ആണ് 'ഇബാദല്ലാഹ്' എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്നും, അത്  കാര്യകാരണ  ബന്ധങ്ങള്‍ക്കതീതമല്ല എന്നും, അഹ്ലുസ്സുന്നയുടെ ധാരാളം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.  ഹദീസ് സ്വഹീഹാണ് എന്ന നിലക്ക്  അമല്‍  ചെയ്ത  ഇമാമീങ്ങളൊന്നും തന്നെ ശിര്‍ക്ക് ചെയ്തവരോ ശിര്‍ക്ക് മനസ്സിലാക്കാത്തവരോ അല്ല. ആ  ഹദീസ് സ്വഹീഹ് ആണെന്ന നിലക്കാണ് അവര്‍ അമല്‍ ചെയ്തത്. 

ആശയത്തില്‍ ശിര്‍ക്കില്ല എന്നത് കൊണ്ട് അമല്‍ ചെയ്യല്‍  അനുവദനീയമാകുന്നില്ല. അത് ദുര്‍ബലമാണ് എന്ന് ബോധ്യപ്പെട്ടത് കൊണ്ട് നമുക്ക് ആ ഹദീസ് അനുസരിച്ച് അമല്‍ ചെയ്യാവതല്ല.  അഹ്ലുസ്സുന്നയുടെ മുന്‍കാല ഇമാമീങ്ങളില്‍ പ്രധാനിയായ അബ്ദുല്ലാഹിബ്നുല്‍ മുബാറക്(റ) ഈ ഹദീസിന്റെ സനദില്‍ ന്യൂനത ഉള്ളത് കൊണ്ട് അമല്‍ ചെയ്തില്ല എന്നും. സനദില്‍ ന്യൂനത ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുമായിരുന്നുവെന്നും  സ്ഥിരപ്പെട്ടിട്ടുണ്ട്. ഹദീസിന്റെ മത്'നില്‍ ശിര്‍ക്കുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല എന്നര്‍ത്ഥം...  ഈ ഹദീസ് ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഈ ഹദീസ് കൊണ്ട് ഇമാം ഇബ്നു മുബാറക് അമല്‍ ചെയ്യാതിരുന്നത് പോലെ നമുക്കും അമല്‍ ചെയ്യാന്‍ പാടില്ല..

മറ്റൊരു വിഷയം ജിന്നുകളെ ഉപയോഗപ്പെടുത്തുന്നതാണ്:
സാധാരണയായി സൃഷ്ടികള്‍ പരസ്പരം ഇടപഴകാറുള്ള ഭൌതികപരമായ വിഷയങ്ങളില്‍ ജിന്നിനെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഒരുപാട് കാലം മുന്‍പുള്ളതാണ്.  പലപ്പോഴും യാ ഇബാദല്ലാഹ് എന്ന ഹദീസുമായി ബന്ധപ്പെട്ടല്ല പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യാറുള്ളത്. ജിന്നുകളെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക എന്നത് അനുവദനീയമാണോ നിഷിദ്ധമാണോ എന്ന ഒരു ചര്‍ച്ച വളരെക്കാലം മുന്പ് തന്നെ പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. ബാധയേറ്റ ആളെ ചികിത്സിക്കുന്ന സമയത്ത് ജിന്നുകളെ ഉപയോഗപ്പെടുത്തുക എന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്. മനുഷ്യന്‍ വഴിപിഴച്ചു പോകാനും ശിര്‍ക്കിലേക്ക് പോകാനും വഴി വെക്കും എന്നുള്ളത് കൊണ്ടുതന്നെ  ജിന്നുകളുമായി ഏത് രൂപത്തില്‍ ഇടപഴകുന്നതും നിഷിദ്ധമാണ്. അത് ചെയ്യരുത്. ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു അനാവശ്യ ചര്‍ച്ചക്ക് ഇട നല്‍കാതെ പണ്ഡിതന്മാര്‍ ആ വിഷയം അടച്ചു പൂട്ടുകയാണ് ചെയ്തത്.  ഇതാണ് ഈ വിഷയത്തിലുള്ള ഏറ്റവും നല്ല അഭിപ്രായവും സൂക്ഷ്മതക്ക് ഏറ്റവും അനുയോജ്യമായതും.

ചെയ്യരുത്, നിഷിദ്ധമാണ്  എന്ന് പറഞ്ഞ ഒരു സംഗതിയില്‍ പിന്നെ അനാവശ്യ ചര്‍ച്ചയിലേക്ക് പോകേണ്ടതില്ല. പണ്ഡിതന്മാരാരും അത്തരം ഒരു ചര്‍ച്ചയിലേക്ക് പോയിട്ടുമില്ല. പണ്ഡിതന്മാര്‍ അവസാനിപ്പിച്ച ആ പരിധിയില്‍ നമ്മളും അവസാനിപ്പിച്ചാല്‍ പിന്നെ ഒരു ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല.

(
ജിന്നുകളുമായി എല്ലാ തരത്തിലുള്ള ഇടപെടലുകളും എന്തുകൊണ്ട് നിഷിദ്ധമാകുന്നു എന്ന് മനസ്സിലാക്കാന്‍  താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക)
1-ജിന്നുകളും മനുഷ്യനും തമ്മിലുള്ള ഇടപെടലുകള്‍ എന്തുകൊണ്ട് നിഷിദ്ധമാകുന്നു-  അല്‍ബാനി (റ) നല്‍കിയ വിശദീകരണം.
2- ഹാദിരും ഖാദിരും ആണെങ്കില്‍ പിന്നെ എങ്ങനെ  വസീല ഇല  ശിര്‍ക്കും ഹറാമുമാകും.

 ജിന്നും മനുഷ്യനും പരസ്പരം ഇടപെടുന്നത് വിവിധ തരത്തിലുണ്ട്. അതില്‍ ശിര്‍ക്കാകുന്നവയും ശിര്‍ക്കിലേക്ക് എത്തിക്കുന്നവയും ഉണ്ട്. ഇത് ആ വിഷയം ചര്‍ച്ച ചെയ്ത പണ്ഡിതന്മാരെല്ലാം പറഞ്ഞിട്ടുള്ളതാണ്. അല്ലാഹുവിന്റെ റുബൂബിയത്തിലോ, ഉലൂഹിയത്തിലോ, അസ്മാഉ വ സ്വിഫാത്തിലോ പങ്കു ചെര്‍ക്കപ്പെടുന്നുവെങ്കില്‍ അതില്‍ ശിര്‍ക്ക് വരുന്നു. പങ്കുചേര്‍ക്കപ്പെടുന്നില്ല എങ്കില്‍ ശിര്‍ക്ക് വരുകയില്ല.  എല്ലാം നിഷിദ്ധമാണ് എന്ന് പറഞ്ഞിരിക്കെ പിന്നെ ഏതാണ് ശിര്‍ക്കാവുന്നത് ഏതാണ് ശിര്‍ക്കാവാത്തത് എന്നൊക്കെ ഗവേഷണം നടത്തി അനാവശ്യമായ ആശയക്കുഴപ്പങ്ങളിലേക്ക്  പോകേണ്ടതില്ല. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഫിത്നകള്‍ക്ക് മാത്രമേ  ഉപകരിക്കൂ.

എപ്പോഴാണ് ഒരു കാര്യം ശിര്‍ക്കാവുന്നത് എപ്പോഴാണ് ശിര്‍ക്കിലേക്കുള്ള വസീല ആകുന്നത് എന്നെല്ലാം ഷെയ്ഖ്‌ അല്‍ബാനി(റ), ഷെയ്ഖ്‌ സ്വാലിഹ് ആലു ഷെയ്ഖ്‌,  ഷെയ്ഖ്‌ സ്വാലിഹ് അല്‍ ഫൌസാന്‍ തുടങ്ങിയ പല പണ്ഡിതന്മാരും കൃത്യമായി വിശദീകരിട്ടുമുണ്ട്. വിശദമായി പഠിക്കാന്‍ ആഗ്രഹിക്കുന്ന മതവിദ്യാര്‍ഥികള്‍ക്ക് അത്തരം പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലേക്ക് മടങ്ങാവുന്നതാണ്.  വിഭാഗീയതയും കക്ഷിത്വവുമില്ലാതെ നല്ല മനസ്സോടു കൂടി വിഷയം പഠിക്കുക. മനസ്സിലാക്കുക.‍  ഞാന് സൂചിപ്പിച്ച  പോലെ നിഷിദ്ധമാണ്, അത് ചെയ്യരുത് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒരു വിഷയത്തില്‍ അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി വിഭാഗീയത സൃഷ്ടിക്കേണ്ടതില്ല.

عن أبي أمامة -رضي الله عنه- أن رسول الله -صلى الله عليه وسلم- قال
أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه  
رواه أبو داود، رقم الحديث: (4800) حسنه الالبانى .
അബീ ഉമാമയില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "തന്റെ ഭാഗത്താണ് ശരി എങ്കില്‍ പോലും അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തമാശക്ക് വേണ്ടിയായാല്‍ പോലും കളവു പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തന്റെ സ്വഭാവത്തെ നന്നാക്കുന്നവന് സ്വര്‍ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു " [അബൂദാവൂദ്:4800 /അല്‍ബാനി: ഹദീസ് ഹസന്‍].  

 മതത്തിന്റെ കാര്യത്തില്‍ വ്യക്തികളെയോ, കുടുംബ ബന്ധത്തെയോ, മാതാ പിതാക്കളെയോ, സംഘടനയെയോ, സൌഹൃദത്തെയോ ഒന്നും പരിഗണിച്ചല്ല നാം നിലപാടെടുക്കേണ്ടത്.  നന്മകള്‍ പ്രവര്‍ത്തിച്ച്, തിന്മകളില്‍ നിന്നും അകന്നു നിന്ന് നമ്മുടെ പരലോക രക്ഷക്ക് വേണ്ടി നമ്മളോരോരുത്തരും പ്രവര്‍ത്തിച്ചു കൊള്ളുക. ലോക രക്ഷിതാവിന്റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്ത്തുക. പ്രബോധന മര്യാദകള്‍ പാലിച്ചു കൊണ്ട് മറ്റുള്ളവരിലേക്ക് എത്തിക്കുക. അത് മാത്രമേ നമുക്ക് നാളെ ഉപകാരപ്പെടുകയുള്ളൂ... സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്പറ്റാനും, തിന്മയെ തിന്മയായി മനസ്സിലാക്കാനും അതില്‍ നിന്നകന്നു നില്‍ക്കാനും സാധിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..  നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാനും സര്‍വശക്തന്‍ തുണക്കട്ടെ....