Thursday, May 30, 2013

ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു -പാര്‍ട്ട്‌ 1

ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു pART 1
(part3 reply to mm akbar sahib)
വിശുദ്ധ ഖുറാനും സുന്നത്തും നൽകുന്ന നൽകുന്ന വെളിച്ചങ്ങളെ ശാസ്ത്രീയ വിശകലനങ്ങലോടെ അപഗ്രതിക്കൽ ആണ് ഉദ്ധേഷികുന്നത് ..നാഥൻ അനുഗഹികട്ടെ
എന്താണ് ഭൌധികം  

ഭൂതം എന്നാ മലയാള പഥത്തിൽ നിന്ന് ഉത്ഭവിച്ചത്‌ ആണ് ഭൗതികം എന്നാ പദം ...ദ്രിശ്യ പ്രബന്ജം ഉൾകൊള്ളുന്ന സകലതും ഭൂമി (മണ്ണ് ),അഗ്നി ,വായു ,ആകാശം എന്നിവ കൊണ്ടാണ് രൂപപെടുന്നത് ...അഥവാ ഭൌതിക വസ്തുക്കള കൊണ്ട് രൂപപെടുന്നവ ഒക്കെ ഭൌധികവും ആണ്
ശരി ജിന്നിനെ സ്രിഷ്ടികപെട്ടത്‌ തികച്ചും ഭൌധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
അപ്പോൾ തികച്ചും ഭൌധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു ഭൌധിക സൃഷ്ടിയാണ് ജിന്ന് ...ഇനി ജിന്ന് അഭൌധികം ആണ് എങ്കിൽ ഭൌധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ് സാദ്യമല്ല(കാരണം ഭൌതിക  സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൌതികം എന്ന് പറയില്ല ) ...അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ...ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദക്കാർ പറയുന്നു ...ജിന്ന് അഗ്നി കൊണ്ടാണ് എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൌധികം ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ...മുട്ടിയാൽ മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ  -14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി മണ്ണിനെ  ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ അഭൌതികതാ വാദവും ...

ഇനി എന്താണ് അഭൌധികം ..
(അദ്രിശ്യം എന്നാ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന അഭൌധികത ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല ...മറിച്ചു ശിര്‍ക്കും തൌഹീധും വേര്‍തിരിയുന്ന പ്രവര്തങ്ങളിലെയും ഇടപെടലുകളിലെയും അഭൌതികത ആണ് ചര്‍ച്ച ..അതാണ്‌ തര്‍ക്ക വിഷയവും ).
അക്ബർ സാഹിബിൽ നിന്ന് തുടങ്ങാം
പ്രബന്ജതിലെ ഓരോ വസ്തുവിനും വസ്തുതകൾക്കും കാരണം അന്വേഷിക്കുന്ന മനുഷ്യന്‍ അവസാനം കാരണങ്ങള്‍ ആവശ്യമില്ലാത്ത ഒരു മഹാ ശക്തിയില്‍ എത്തി ചേരുകയാണ് ചെയ്യുന്നത് ആ ശക്തിയിലാണ് എല്ലാ അന്വേഷണങ്ങളുടെയും അന്ത്യം .സകലവിധ അന്വേഷണങ്ങളും തെട്ടങ്ങളും ഈ പരമമായ അന്ത്യത്തില്‍ എത്തുമ്പോള്‍ അവസാനിക്കുന്നു .പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു എന്ന് പറഞ്ഞുവെല്ലോ .പ്രബഞ്ഞതിനു ഉപരിയായ അല്ലാഹുവിന്‍റെ സത്ത പദാരതാതീതം ആണ് എന്ന് സാരം ...(അല്ലാഹുവിനെ അറിയുക -എം എം അക്ബര്‍ 57) 

അപ്പോള്‍ ഭൌധികമായ മുഴുവന്‍ പ്രതിഭാസങ്ങളുടെയും ഉടമസ്ഥനും നിയന്താവും ആയ ഒരേ ഒരാള്‍ മുഴുവന്‍ ഭൌധിക സംവിധാനങ്ങല്കും പുറത്തു ആണ് ..അഥവാ അഭൌതികം ആണ് ...ഇനി അല്ലാഹു അഭൌധികം ആണ് ..അത് പോലെ നമ്മുക്ക് കാണാന്‍ കഴിയാത്ത ജിന്നും മലക്കും അഭൌതികം ആണ് എന്ന് ചിലര്‍ പറയുന്നു ....അതിന് അവര്‍ പറയുന്ന കാരണം അവയുടെ പ്രവര്‍ത്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നതാണ് ...ഈ വാദം രണ്ട് രീതിയില്‍ അപകടമാണ് 
1) അല്ലാഹു അഭൌധികമാണ് എന്ന് പറയുമ്പോള്‍ .അത് അല്ലാഹുവിന്‍റെ വിശേഷണം ആണ് ...ആ വിശേഷണം സകല സൃഷ്ടി വിശേഷനങ്ങള്‍ക്കും പുറത്താണ് ..അഥവാ ആ വിശേഷണം ഒരു സൃഷ്ടിക്കു വക വെച്ച് നല്‍കുന്നത് തൌഹീധുല്‍ അസ്മാഹു വ സിഫാതിലെ പങ്കു ചേര്‍ക്കലും ശിര്‍ക്കും ആണ് ...
എന്നാല്‍ സമസ്തക്കാര്‍ ഈ വിശേഷണം മഹാന്മാര്‍ക്കും ,ജിന്നിനും ,മലക്കിനും ചാര്‍ത്തി കൊടുത്തു ...ഇപ്പോള്‍ ചില നവീന വാദക്കാര്‍ ജിന്നും മലക്കും അഭൌധികം ആണ് എന്ന് പറയുന്നു ...കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുന്നു ...തികച്ചും അപകടകരം ...കാരണം വിശുദ്ധ ഖുറാന്‍ പറയുന്നു ..'അവനു തുല്യനായി ആരും തന്നെ ഇല്ല (സൂറ ഫലഖ് )...അപ്പോള്‍ ജിന്നുകളുടെ അസ്തിത്വവും പ്രവര്‍ത്തനവും ഭൌധികമാണ് എന്നതാണ് പ്രമാണ പിന്‍ബലമുള്ള ശരിയായ വാദം ...
2)അഭൌധികമായ ഒരു ശക്തി ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളും അഭൌതികം ആയിരിക്കണം ..അതിന് കാര്യമോ കാരണമോ ആവശ്യം ഇല്ല ...
അങ്ങിനെ പ്രവര്‍ത്തിക്കാനോ ഇടപെടാനോ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന് അക്ബര്കയുടെ വരികളിലും സ്പഷ്ടമാണ് ...അങ്ങിനെ എങ്കില്‍ ഒരു സൃഷ്ടിയുടെ പ്രവര്‍ത്തനം ഭൌധികവും കാര്യ കാരണ ബന്ധനഗള്‍ക്ക് അതീനവും ആവാനേ നിവര്‍ത്തി ഉള്ളൂ ...
ശരി തൌഹീധിലെ അബ്ദുറഹ്മാന്‍ സലഫി വിഭാഗത്തിന്റെ നിര്‍വചനം അനുസരിച്ച് ജിന്നുകള്‍ അഭൌതികവും കാര്യ കാരണ ബന്ധത്തിന് പുറത്തും ആണെല്ലോ ...ആ പറഞ്ഞത് ശരിയാവണം എങ്കില്‍ ഒരു സൃഷ്ടിയിലും ഒരു ഇടപെടലും അവര്‍ക്ക് സാധികാതെ വരണം ...കുറച്ചു കൂടി സൂക്ഷ്മം ആയി പറഞ്ഞാല്‍ ജിന്ന് എന്നാ ഒരു സൃഷ്ടിയുടെ അസ്ഥിത്വം തന്നെ ഇവര്‍ ചോദ്യം ചെയ്യുകയാണ് ....കാരണം അഭൌതികമായ അല്ലാഹുവില്‍ ജിന്ന് അഭൌധികം എന്ന് പറയുന്നതോടെ ഇവര്‍ പങ്കു വെക്കുന്നു ...അങ്ങിനെ അകാരണമായി ശിര്കില്‍ എത്തുന്നു ...രണ്ടാമത് അവരുടെ പ്രവര്‍ത്തങ്ങള്‍ അഭൌതികം എന്ന് പറയേണ്ടി വരുന്നു 
-ജിന്ന് വസുവാസ്സു ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ 
-ജിന്ന് രോഗം ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ 
-ജിന്ന് വഴി പിഴപികുന്നത് -അഭൌതികാമോ ഭൌതികമോ 
-ജിന്ന് കാഹിനിനെ (ജ്യോത്സ്യന്‍ )സഹായികുന്നത് --അഭൌതികാമോ ഭൌതികമോ
-പിശാചു കുട്ടിയെ ഉപദ്രവികുന്നത് -ജനിക്കുമ്പോഴും
 ..സന്ധ്യ സമയത്തും -അഭൌതികാമോ ഭൌതികമോ 
അങ്ങിനെ ഖുറാനില്‍ പറഞ്ഞ സുന്നത്തില്‍ പറഞ്ഞ അനേകം കാര്യങ്ങള്‍ ഉണ്ട് ...ഈ പ്രതിഭാസങ്ങള്‍ മുഴുവന്‍ നടക്കുന്നു ...ചിലതിനെ ഒക്കെചിലര്‍ നിഷേധിക്കുന്നു എങ്കിലും(ജിന്ന് അഭൌധികവും കാരായ കാരണത്തിന് പുറത്തും ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് അവര്‍ക്ക് അതൊക്കെ തള്ളേണ്ടി വന്നത് ) വസുവാസ്സു മുഴുക്കെ അന്ഘീകരിക്കുന്നുവല്ലോ ....അപ്പോള്‍ ആ പ്രതിഭാസം മാത്രം എടുക്കാം ...ഇനി അക്ബര്കയുടെ വരികളിലേക്ക് വരൂ 
"
പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു"
ഇപ്പോള്‍ ഹനീഫ് കായക്കൊടി ചോധികുന്നു എന്ത് കാര്യ കാരണ ബന്ധമാണ് ജിന്നും മനുഷ്യനും തമ്മിലുള്ളത് എന്ന് (ജാമിയ പ്രസംഗം കേള്‍ക്കുക )..മടവൂര്‍ വിഭാഗം സുഹ്ര്തുക്കള്‍ പണ്ടും ഇത് ചോധിചിരുന്നു...
അപ്പോള്‍ നമ്മള്‍ ചോധികുന്നു ...വസ്സുവാസ് എന്നാ ഉപദ്രവം -എന്നാ പ്രതിഭാസം  -ലോകത്ത് നടക്കുന്നു -അതില്‍ തര്കമില്ല ...(അതിലും തര്കമുണ്ടായിരുന്ന ചില അഭൌതികതാ വാദികള്‍ -ജിന്നിനെ കാണാതെ ഞങള്‍ വിശ്വസികില്ല എന്നും, മനുഷ്യരിലെ കാട്ടു വര്‍ഗമാണ് ജിന്ന് എന്ന് പറഞ്ഞതിനെ ഇവിടെ ഓര്‍ക്കുക -ജിന്ന് ഭൌധികമായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് എന്നാ ഈ അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിച്ചത് ആണ് മുഴുവന്‍ വ്യതിയാനങ്ങളുടെയും മൂല്യ കാരണം തന്നെ )
അപ്പോള്‍ ആ വസ്സുവാസ് എന്നാ പ്രതിഭാസത്തിന്റെ അടിസ്ഥാന കാരണം എന്ത് ...അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക് അകത്തോ പുറത്തോ ??ഒരു കാരണവും കാര്യവുമില്ലാതെ ഒരു പ്രതിഭാസവും ലോകത്ത് നടകില്ല എന്ന് പറഞ്ഞ അക്ബര്‍ സാഹിബിനെ പോലുള്ളവര്‍ ഇപ്പോള്‍ ഈ അഭൌതിക സൈധാന്ധികരുടെ വാദങ്ങളിലെ അപകടം എങ്ങിനെ തിരിച്ചറിയാതെ പോയി എന്നത് നമ്മെ ദുഖിപിക്കുന്നു ...അപ്പോള്‍ അഭൌധികമായി കാര്യ കാരണ  ബന്ധത്തിന് പുറത്തു നിന്ന് മനുഷ്യരില്‍ ഇടപെടാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ ...അത് മറ്റാര്‍ക്കും കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്ക് ആണ് ...ശരി അപ്പോള്‍ പ്രശ്നം അഭൌധിക വാദികളുടെ മുന്നില്‍ കൂടുതല്‍ സങ്കീര്‍ണം ആകുന്നു ..എങ്ങിനെ വസുവാസ്സു എന്നാ പ്രധിഭാസം ഉണ്ടാകുന്നു 
അഭൌധികതാ സിധാന്ധകാര്‍ക്ക് മൂന്നു  തരത്തില്‍ മറുപടി പറയാം 
1)വസ്സുവാസ് ഇല്ല -ഖുരാനിനെ നിഷേധിക്കേണ്ടി വരും (സൂറത്ത് ന്നാസ് )
2)വസ്സുവാസ് അഭൌതികമായ ഉപദ്രവം തന്നെ ആണ് -അപ്പോള്‍ അല്ലാഹുവിനു പുറമേ ജിന്നും അഭൌധികമായി നമ്മെ ഉപദ്രവിക്കും എന്നാ ശിര്‍ക്ക് പറയേണ്ടി വരും ...
3)വസുവാസ്സു ഭൌതികം എന്ന് പറയേണ്ടി വരും -അപ്പോള്‍ മനക്കൊട്ടയില്‍ മിനെഞ്ഞെടുത്ത അഭൌതികതാ വാദം തകര്‍ന്നു തരിപ്പണം ആകും ...

എന്നാല്‍ മുജാഹിധുകള്‍ക്ക് അന്നും ഇന്നും മറുപടി എളുപ്പം ആണ് ..
അഭൌതികമായി ഗുണവും ദോഷവും ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ .എന്നാല്‍ വസ്സുവാസ് അല്ലാഹു നിശ്ചയിച്ച കാര്യങ്ങളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തില്‍ ജിന്ന് മനുഷ്യനില്‍ നടത്തുന്ന ഭൌതിക ഇടപെടല്‍ ആണ് ...അതിനാല്‍ അതില്‍ അഭൌതികത ഇല്ല ....
----------------------------------------------------------------------------------------------------

ഇനി ശാസ്ത്രീയം ആയി പരിശോധിച്ചാല്‍ ഹൈസെന്‍ ബര്‍ഗിന്റെതിയറി അനുസരിച്ച് ഒരു ഭൌതിക വസ്തുവിനെ നിര്‍വചിക്കണം എങ്കില്‍ ആ വസ്തുവിന്റെ പ്രവേഗവും അതിന്‍റെ സ്ഥാനവും ഒരുമിച്ചു നിര്‍വചിക്കുക സാദ്യമല്ല -എത്രത്തോളം കൃത്യമായി നാം പ്രവേഗം (ഭാരം * വേഗത )നിര്‍വചികുന്നുവോ അപ്പോള്‍ സ്ഥാന നിര്‍ണയം അതീവ പ്രയാസകരം ആയിരിക്കും .
അപ്പോള്‍ ഏതൊരു സൃഷ്ടിയും നാം നിര്‍വചിക്കുമ്പോള്‍ ഒന്നുകില്‍ ഇന്ന സ്ഥലത്ത് ഈ അവ്സ്സ്തയില്‍ ഇന്ന സമയത്ത് എന്ന് പറയേണ്ടി വരും ...അതിനെ സമയവും (പ്രവേഗം =മാസ്സ് *വെലോസിടി ,വെലോസിടി =ദൂരം /സമയം )അതിന്‍റെ സ്ഥാനവും ,നം ആപേക്ഷികമായി നിര്‍വചിക്കേണ്ടി വരുന്നു ...
എന്നാല്‍ അല്ലാഹു സമയ കാല ത്തിനു അതീതന്‍ ആയവനും സ്ഥല -കാല-സാതത്യത്തിനു പുറത്തു (TIME-SPACE CONTINUUM)ഉള്ളവനും ആണ് ...
അതുകൊണ്ട് തന്നെ ഈ ഭൌധിക പരിധികള്‍ ഭാധകം അല്ലാത്ത ,ഒരു സത്ത അല്ലാഹുവിനു മാത്രമേ ഉള്ളൂ ...അതാണ്‌ അബൌതികത ...അത് അല്ലാഹു  മാത്രമേ ഉള്ളൂ ...ഇത് ജിന്നിന് ചിലര്‍ വക വെച്ച് കൊടുത്താല്‍ ഭൌതിക വസ്തുവിനാല്‍ സ്രിഷ്ടികപെട്ട ഒരു സൃഷ്ടി സമയ ക്രമങ്ങള്‍ക്ക്‌ അതീതന്‍ ആണ് എന്നാ ശാസ്ത്രീയ അസത്യം നാം പ്രച്ചരിപിക്കുകയും കൂടെ അല്ലാഹുവിനു ജിന്നിനെ തുലനപെടുത്തുക എന്നാ ഭീമമായ പാതകം (ശിര്‍ക്ക് )കടന്നു വരികയും ചെയ്യും .....

ഒരു ഭൌതിക സംവിധാനത്തെ നിര്‍വചികുന്നത് സമയം എന്നാ പ്രതിഭാസത്തെ സ്ഥായി(CONSTANT) ആക്കി നിര്‍ത്തി .അതിന് ത്രികാല മാനങ്ങള്‍ (THREE DIMENSIONS) നാം അതിന് നല്‍കുമ്പോള്‍ ആണ് ...ഈ പ്രബഞ്ഞവും അതിലെ സകല വസ്തുക്കളും ഈ സ്ഥല -കാല-സാതത്യത്തിനു (TIME-SPACE CONTINUUM) കീഴിലും ഭൌതികവും ആണ് ...അതില്‍ നിന്ന് ജിന്നിനെ മാറ്റി വെക്കാന്‍ യാതൊരു പഴുതും ഇല്ല ...അഗ്നി എന്നാ ഭൌതിക വസ്തുവിനാല്‍ സൃഷ്ടിക്കാ പെടുകയും ഈ ഭൌതിക ലോകത്തെ വിഭവങ്ങലാല്‍ ജീവിക്കുകയും സമയം എന്നാ പ്രതിഭാസതിനാല്‍ പോഷിക്കപെടുകയും ജനനവും മരണവും ആഹരിക്കലും ഉള്ള ഒന്നിനെ എങ്ങിനെ അഭൌതികം എന്ന് പറയാന്‍ കഴിയും ...അതിനാല്‍ അഭൌതികമായ പ്രവര്‍ത്തങ്ങള്‍ അല്ലാഹുവിനു മാത്രമേ ഉള്ളൂ ..ഇത് പൊളിച്ചെഴുത്ത് അസാധ്യമായ സത്യം ആണ് ....
-----------------------------------------------------------------------------------------------------------------
ജിന്നിന്റെ പ്രവര്‍ത്തങ്ങള്‍ മനുഷ്യരില്‍ ചില തരത്തിലെങ്കിലും സ്വാധീനിക്കുന്നു എന്ന്എല്ലാവരും അംഗീകരിക്കുന്നു ..അതിന്‍റെ വിഷധാമ്ഷങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ അന്തരം ഉണ്ട് എന്ഖിലും മൊത്തത്തില്‍ ഈ ഇടപെടലുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുമ്പോള്‍ കാര്യ കാരണ ബന്ധത്തിന് അതീതമായി നമ്മില്‍ ഇടപെടാന്‍ ജിന്നിന് കഴിയും എന്നിവര്‍ സമ്മതിക്കുന്നു ..അതാണ്‌ ശിര്‍ക്ക് കാരണം ഒരു കാര്യത്തിനും ഒരു കാരണത്തിന്റെ ആവശ്യം ഇല്ലാതെ ഇടപെടാന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ ...അപ്പോള്‍ ആ കഴിവ് ജിന്നിന് ഉണ്ട് എന്ന് പരോക്ഷമായി പറയുകയും എന്നിട്ട് അല്ലാഹു വിനോളം ഇവര്‍ ജിന്നിനെ വലുതാക്കി എന്ന് മുവഹിധുകളുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്നു .നമ്മള്‍ പറയുന്നത് ഏതൊരു സൃഷ്ടിക്കും അള്ളാഹു നല്‍കിയ കഴിവേ അവര്‍ക്ക് ഉള്ളൂ ...അത് അവരുടെ സൃഷ്ടിപ്പില്‍ അല്ലാഹു അലിയിച്ചു ചേര്‍ത്തതാണ് ..ആ കഴിവും പ്രവര്തനഗലും കേവല ഭൌതികം മാത്രം ആണ് ...ഒരു സൃഷ്ടിക്കും അഭൌതിക കഴിവ് ഇല്ല ...ചിലര്‍ ഉണ്ട് എന്നത് പറയുമ്പോള്‍ അത് തെളിയിക്കപെടാത്ത അവകാശ വാദങ്ങളും പോള്ളതരങ്ങളും ആണ് ..
ഇന്ഷ അള്ളാഹു അടുത്ത ലേഖനത്തില്‍ ഖുരാനിലും സുന്നത്തിലും സ്ഥിരപെട്ട ജിന്നിന്റെ പ്രവര്‍ത്തനങ്ങളും അതിലെ ഭൌതിക-അഭൌതിക മാനങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാം -
തുടരും


















Wednesday, May 29, 2013

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 3

സൃഷ്ടി കഴിവിന് അതീതമായ അര്‍ത്ഥനയാണ് പ്രാര്‍ത്ഥന ആകുന്നത് എന്നത്‌ "സക്കരിയാ" മൌലവിയുടെ പിഴച്ച വാദമാണെന്നും അത് "ഹുസ്സന്‍ മൌലവി" ഇപ്പോള്‍ മാറ്റി പറഞ്ഞു കൊണ്ട് തൌഹീദ് മാറ്റി എന്നും പറഞ്ഞു കൊണ്ട് പച്ചയായ തട്ടിപ്പ്‌ നടത്തുന്ന അനസ്‌ മുസ്ലിയാരുടെ തട്ടിപ്പ്‌ സാക്ഷാല്‍ അബ്ദുറഹ്മാന്‍ മങ്കട തന്നെ പൊളിച്ചു കയ്യില്‍ കൊടുക്കുന്നു..

നട്ടപ്പാതിരക്ക് എഴുന്നേറ്റ്‌ "ഇത് നട്ടുച്ച ആകുന്നു, അത് കെജെയു പറഞ്ഞിട്ടുണ്ട് " എന്ന് പറഞ്ഞു സമര്‍ഥിക്കാന്‍ മാത്രം തൊലിക്കട്ടിയുള്ള മുസ്ലിയാര്‍ക്കും അത് കേട്ട് തലകുലുക്കുന്ന കാന്ത ഭക്തരെക്കാള്‍ അധ:പതിച്ച കോക്കസ് ഭക്തര്‍ക്കും സാക്ഷാല്‍ സിണ്ടികെറ്റ്‌ മെമ്പര്‍ വായടപ്പന്‍ മറുപടി കൊടുക്കുന്നു... കേള്‍ക്കുക.. http://youtu.be/wCMLekUx_FY

Sunday, May 26, 2013

ജിന്ന് ഭൗധികമൊ അഭൗധികമൊ ഒരു പഠനം

ജിന്ന് ഭൗധികമൊ അഭൗധികമൊ ഒരു പഠനം
(PART 2 REPLY TO AKBAR SAAHIB)
അനാവശ്യ ചർച്ചകൾക്കോ വിമർശനങ്ങൾക്കോ നിൽകാതെ വിഷയങ്ങളെ സമീപിക്കണം എന്നാ ആഗ്രഹം ഉണ്ട് ...മുൻവിധിയില്ലാതെ വായിക്കുക ...വിമര്ഷിക്കനായാലും ഉൾകൊള്ളാൻ ആയാലും ...തെറ്റുകൾ തിരുത്തുക
വായനക്ക് മുമ്പ് ഇസ്ലാഹി പ്രസ്ഥാനത്തിലെ കഴിഞ്ഞ ചില പണ്ഡിതരുടെ ഉദ്ധരണികൾ ഞാൻ എടുത്തു കൊടുക്കുകയാണ് ...ഏതൊരു വാക്കിനെയും അതിനെ അവതാരകർ എന്തിനു ഉദ്ദേശിച്ചു എന്നത് തന്നെ ആണ് ,പിന്നീട് വരുന്നവർ അത് മനസ്സിലാക്കാൻ ഉപയോഗിക്കേണ്ടതും ...
പ്രവാചകന്മാർ വന്ന സമൂഹങ്ങൾക്കോ മറ്റോ ശിര്ക്ക് എന്താണ് തൗഹീധു എന്താണ് എന്നോ മനസ്സിലാക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല ..കാരണം അവിടെ ഒരു പ്രവാചകൻ സംശയങ്ങളെ ധൂരികരിക്കാൻ സ്വാഭാവികമായും ഉണ്ടായിരുന്നു ...പിൽകാലത്ത് സ്വാഭാവികമായും ശിര്ക്കാൻ വിശ്വാസങ്ങളെ സമൂഹത്തിൽ അടരാടുന്നതിന്നു വേണ്ടി പണിയെടുകുന്നവർ സ്വാഭാവികമായും ശിര്ക്കിനു വിശ്വാസികളുടെ വിശ്വാസത്തിൽ നിന്ന് തന്നെ ന്യായീകരണം കണ്ടെത്തി തുടങ്ങിയപ്പോൾ നെല്ലും പതിരും വേര്തിരിക്കാൻ പിൽകാല പണ്ഡിതർ കുറച്ചു കൂടെ വിശധീകരണങ്ങൾ ഈ വിഷയത്തിൽ നടത്തി എന്ന് മാത്രം ...സമാന സാഹചര്യങ്ങൾ എല്ലായിടത്തും എങ്ങിനെ ഉണ്ടായോ അതുപോലെ കേരളത്തിലും ഉണ്ടായി ...ശിര്ക്കിനെ ന്യായീകരിക്കുന്നവർ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ അതിലെ ശിര്ക്ക് പണ്ടിതന്മാര്ക്ക് വിവരിക്കേണ്ടി വന്നു ...അവിടെയാണ് അഭൌധികം ,മറഞ്ഞ വഴി എന്ന് നമ്മുടെ പണ്ടിതന്മാര്ക്ക് വിഷധീകരിക്കേണ്ടി വന്നതും ആളുകളെ പഠിപിച്ചതും....
1)ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്പ്പനം,ധനവ്യയം,അന്നപാനാദികളുപേക്ഷിക്കല്‍,അവയവങ്ങളുടെ ചലനം,നേ൪ച്ച,വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്പ്പെ ടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കു ന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമോന്നുമില്ലല്ലോ.
എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍ പേജ്  12)

-----------------------------------------
2)ബഹുമാന്യനായ ഡോ.ഉസ്മാന്‍ തന്നെ,അദ്ദേഹത്തിന്റെ ഗൈബ് എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം:
"പരമാണുവും ബാക്ടീരിയയും വൈറസും മറ്റും മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട് ദൃശ്യമാകുന്നതിനു മുന്‍പ്‌ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,, അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു നില്‍ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത്‌ തന്നെ ഒരുത്തന് ഗൈബ് ആയത് മറ്റൊരുവന്‍ അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന് കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന് കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ..."
-----------------------------------------
3)‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:
 “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
-------------------------------------------------- 

4)ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്‍റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
“ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.
 5)ആദരണിയനായ മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന്‍ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെ‍യും പ്രകടനമാണ് ഇബാദത്തകുന്ന ആരാധന ’’ 
6)അഭൗതി കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും വ്യക്തമാക്കി കൊണ്ട് നാമെല്ലാം ഒന്നിച്ചുള്ളപ്പോള്‍ ചെറിയമുണ്ടം അബ്ദുല്ഹമീദ് മൗലവി വിവരിക്കുന്നു. “ ജിന്നുകള്ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന് അതീതമാണങ്കിലും അതിനെ അഭൗതികമെന്ന്‍ വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൗതികമായ കഴിവുകള്‍ എന്ന്‍ നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്ക്കള്‍ക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.”(പ്രാര്ത്ഥ്ന, തൗഹീദ്, ചോദ്യങ്ങള്ക്ക്യ മറുപ്പടി).
7)“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
8)“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(
എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
9)സമ്മേളന ലഖു പുസ്തകം -മുസ്തഫ തൻവീർ 
   
10)അമാനി മൗലവി 
 
 കൂടുതൽ വിശധീകരണങ്ങൾ ഇല്ലാതെ തന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു പദം ആണ് ശിര്ക്കും തൗഹീധും വേര്തിരിയുന്ന അഭൌധികത എന്നത് 
ഇത് നമ്മുടെ പണ്ഡിതരുടെ പ്രബോധിത സമൂഹത്തിന്റെ വിശ്വാസങ്ങൾ എന്തായിരുന്നു എന്ന് അറിഞ്ഞു മനസ്സിലാകി അവർ എഴുതിയത് ആയിരുന്നു ...ചിലർ ഇന്ന് ചോധികുന്നു ...എന്തിനാണ് അഭൌധിക -ഭൌധിക ചർച്ച എന്ന് ...സമൂഹത്തെ തെറ്റിധരിപികുന്നവർ ധുർവ്യാക്യാനങ്ങളിലൂടെ തെറ്റിധരിപിക്കുമ്പോൾ സമൂഹ പ്രധിബ്ധത ഉള്ള ഉലമാക്കൾ ആളുകളെ ശിർക്കിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കും ..അവിടെ അനിവാര്യമായ ചർച്ചകൾ ഉണ്ടാകും ....
ഉദാഹരണം പറയാം
 
അപ്പോൾ നമ്മുടെ പണ്ടിതന്മാർ നമുക്ക് പഠിപ്പിച്ചു, അല്ലാഹുവിനോട് മാത്രം
ചോദിക്കേണ്ടുന്ന ചോദ്യങ്ങളുണ്ട് എന്നും, ആ സഹായത്തേട്ടം ഏത് മഹ്ലൂക്കിനോട്ആയാലും അത് അവനിലുള്ള ആരാധനയിൽ ശിർക്ക് വെക്കലാണെന്നും. ഇത് നമ്മുടെ സുന്നിസുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചു. അല്ലാഹുവിനോടു മാത്രംപാടുള്ള തേട്ടം ഏതാണെന്ന്. ആതിനു എന്താണു തെളിവെന്ന്?

അപ്പോൾ നമ്മുടെ പണ്ടിതന്മാർ പറഞ്ഞു കാര്യകാരണ ബന്ധം മുറിയുന്ന എല്ലാ തേട്ടവുംശിർക്ക് ആകും എന്ന്. കൂടുതൽ വിശദീകരിക്കാൻ നമ്മൾ മറഞ്ഞ മാർഗ്ഗം, അദ്രുശ്യമായമാർഗ്ഗം എന്നീ പദങ്ങൾ ഉപയോഗിച്കു. അവർക്ക് നമ്മൾ കാര്യങ്ങൾ വിശദീകരിച്ചു.അപ്പോൾ അവർ പറഞ്ഞു നിങ്ങളുടെ ഈ നിർവ്വചനം പുതിയതാണു. ഇതിനു ഇമാമീങ്ങളുടെപാരമ്പര്യമില്ല. അപ്പൊൾ നമ്മൾ തെളിവു കൊടുത്തു. ഇമാം നവവി തന്റെ നാൽപത്ഹദീസുകളുടെ സമാഹാരത്തിൽ നീ ചോദിക്കുകയാണെങ്കിൽ അല്ലഹുവിനോട് ചോദിക്കുക എന്നഹദീസിന്റെ വിശദീകരണത്തിൽ സഹായതേട്ടത്തെ രണ്ടായി തിരിച്ചത്ചൂണ്ടി കാട്ടികൊടുത്തു.
അവരുടെ സമൂഹത്തെ തൃപ്ത്തിപ്പെടുത്താൻ തെളിവുകളില്ലാതെ വന്നപ്പോൾ അവർ പുതിയ പുതിയ തെളിവുകളുമായി വരാൻ ശ്രമിച്ചു. അവർ കൊണ്ടു വന്ന ഹദീസുകളും ആയത്തുകളും ഈ വിഷയവുമായി
ബന്ധമില്ലാത്തതാണെന്നോ ദുർബലമാണെന്നോ നമ്മൾ ഓരോ തവണയും തെളിയിച്കുകൊണ്ടിരുന്നു. അങ്ങനെ പിശാചിന്റെ തന്ത്രങ്ങൾ ഓരോ വട്ടവും പരാജയപ്പെട്ടു.

ഷൈഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ റഹിമഹുല്ല ആണു ഇസ്തിഗാസ ഷിർക്ക്
ആണെന്ന് ആദ്യംപറഞ്ഞതെന്ന് കുറാഫികൾ വാദിച്ചപ്പോൾ നമ്മൾ പറഞ്ഞു ഇബ്നുതയ്മിയായുടെ കാലം വരെഒരു പണ്ടിതനും നിങ്ങൾ പറയുന്ന ഇസ്തിഗാസാ വാദക്കാരായിരുന്നില്ല. ഇബ്നുതയ്മിയ
ജീവിച്ച കാലഘട്ടത്തിലെ സുബ്കി എന്ന മൊല്ലയാണു ആദ്യമായി ഇസ്തിഗാസ എന്നഓമനപ്പേരു ഇട്ട് ശിർക്കിനെ വെള്ള പൂശുന്നത്. അതു കൊണ്ട് തന്നെ
ഇസ്തിഗാസാവാദത്തെ അതിനു മുൻപ് ആർക്കും ഘണ്ഡിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തത്എന്ന് നമ്മൾ തിരിച്ചടിച്ചു. 
---------------------------------------------------------------------------------------------------------------------
അപ്പോൾ ചർച്ച വഴിമാറുകയാണ് ....നമ്മുടെ പണ്ഡിതന്മാർ എഴുതുമ്പോൾ പ്രഭോധിത സമൂഹം സ്വാഭാവികമായും കേരളത്തിൽ അല്ലാഹു അല്ലാതവരോടും സഹായം തേടി കൊണ്ടിരിക്കുന്ന സുന്നികൾ എന്ന് വിളിക്കപെടുന്ന ആളുകള് ആയിരിക്കുമല്ലോ ...അതെ ....
അപ്പോൾ എന്തായിരുന്നു അവരുടെ വിശ്വാസം എന്ന് തീര്ച്ചയായും പരിശോധിക്കപെടനം ...
അല്ലാഹു അല്ലാതെ അഭൌധികമായി നമ്മെ ഉപദ്രവിക്കണോ ഉപകാരം ചെയ്യാനോ ഒരു സൃഷ്ടിക്കും കഴിയില്ല ,അങ്ങിനെ കഴിയുമെന്ന വിശ്വാസമാണ് ശിര്ക്ക് എന്ന് പറഞ്ഞപ്പോൾ ,സുന്നികൾ അതിനു പറഞ്ഞ മറുപടി
"മലക്കുകൾ അഭൌധികമാണ് ,ആ മലക്കുകൾ നമ്മെ സഹായിക്കും എന്ന് (ഹഫ്ലാതിന്റെ മലക്കുകൾ )നമ്മുടെ വിശ്വാസം ആണ് ...അത് ഖുറാനിൽ ഉണ്ട് ...അപ്പോൾ അല്ലാഹു അല്ലാതെ ആരും നമ്മെ അഭൌധികമായി  സാഹായിക്കില്ല എന്നാ മുജാഹിധു വിശ്വാസം തന്നെ ഖുറാൻ വിരുദ്ധം ആണ് '(നെല്ലികുത് ഇസ്മയിൽ മുസ്ലിയാർ -പുളിക്കൽ മുഖാമുഖം )
അല്ലാഹുവിനു മാത്രമേ അഭൌധിക കഴിവ് ഉള്ളൂ എന്നാണു മുജാഹിദുകൾ പറയുന്നത് ഇത് ഇസ്ലാമികമായി ശരിയല്ല ...മലക്കുകൾ നമ്മെ സഹായിക്കുമെന്നും ജിന്നുകൾ ഉപദ്രവികുമെന്നും ഖുരാനിലും ഹധീസിലും തെളിവുണ്ട് .അത് പോലെ മരിച്ച മഹാന്മാരും സഹായിക്കും (അമ്പലകടവ് ഫൈസി )
ഈ ഒരു പിഴച്ച വിശ്വാസം തനി ശിർക്ക് വെച്ച് പുലർത്തുന്ന ആളുകൾക്ക് സ്വാഭാവികമായും മറുപടി പറയേണ്ടി വന്നു ....
അപ്പോൾ മുജാഹിദുകൾ പറഞ്ഞു
അഭൌധികമായി സഹായിക്കാനും ഉപദ്രവിക്കാനും അല്ലാഹുവിനു മാത്രമേ കഴിയൂ ..കാര്യ കാരണ ഭാന്ധതിനു അതീതമായി,അഭൌധികം ആയി   ഒരു ജിന്നും ഒരു മലക്കും നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യില്ല ...അവർ എല്ലാം ഭൌധികാമാണ് ,അവരുടെ കഴിവുകളും ഭൌധികം ആണ് ...അവര്ക്ക് അഭൌധികമായി കഴിവുണ്ട് എന്ന് തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല ..

അതിനു ഖുരാനിലൊ സുന്നതിലൊ യാതൊരു   തെളിവും ഇല്ല ...അഭൌധികാമായി ഒരു ഇടപെടലും മനുഷ്യ ജീവിതത്തിൽ ചെയ്യാൻ ഒരു ജിന്നിനും ഒരു മലക്കിനും കഴിയില്ല ...അതിനാൽ അവ ഭൌധികവും അവയുടെ ഇടപെടലുകൾ ഭൌധികവും ആണ് ....
സുന്നികൾ മെനെഞ്ഞെടുത്ത ഈ അഭൌധികത സിദ്ധാന്തത്തിന്റെമുന ഒടിക്കാൻ മുജാഹിധുകല്ക്ക് നിഷ്പ്രയാസം സാധിച്ചു ...
പിന്നീട് ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദം കൊണ്ട് വന്നത് നമ്മുടെ സലാം സുല്ലമിയും അനുയായികളും ആണ് ..അദ്ദേഹം പറഞ്ഞു ജിന്നും മലക്കും അഭൌധികാമാണ്..അവ സഹായികുമെന്നോ ഉപദ്രവികുമെന്നോ വിശ്വസിച്ചാൽ ശിര്ക്കായി ....
അദ്ദേഹം ഈ വാദം കൊണ്ട് വരാൻ പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ട്
1)മുജാഹിധുകളെ വിമര്ഷിക്കാൻ -മുജാഹിദുകൾ ശിര്ക്കിലേക്ക് പോയി എന്നതിന് തെളിവ് നിരത്തണം
2)അദ്ധേഹത്തിന്റെ ബുദ്ധിക്കു നിരകാത്ത ഹധീസുകളെ തള്ളണം-സിഹ്ര് ,കന്നേർ,കാഹിനുമായി ബന്ധപെട്ടവ എല്ലാം
ഈ വാദത്തെയും വകതിരിവും ബുദ്ധിയും ഉള്ള മുജാഹിദുകൾ മറുപടി കൊടുത്തു
സുല്ലമിയുടെ വാദം അനുസരിച്ച് ഖുറാൻ പറഞ്ഞ ഹഫ്ലാതിന്റെ മല്ക്കിന്റെ സഹായം വിശ്വസിച്ചാൽ ശിര്ക്ക് ആയി ,ബദറിൽ മലക്കുകൾ സഹായിച്ചു എന്ന് വിശ്വസിച്ചാൽ ശിര്ക്ക് ആയി പിശാചു വസ്സുവാസ് ആകുന്ന ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ പോലും ശിര്ക്ക് വരും ..നഹൂടുബില്ല
പിന്നെ ഹദീസിൽ സ്ഥിരപെട്ട സിഹൃന്റെ യാതാര്ത്യം ,ക്കണ്ണേർ.,കട്ട് കേൾവി എല്ലാം നിഷേധികേണ്ടി വന്നു ...കാരണമെന്താ ഇതിന്റെ വഴി അഭൌധികമാണ് എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു ....
സ്വാഭാവികമായും മുജഹിധുകൾ പ്രതികരിച്ചു ''നിങ്ങൾ പറഞ്ഞതിലെ ശരി അല്ലാഹു അല്ലാതെ അഭൌധികാമായി സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്നാതാണ് ...എന്നാൽ നിങ്ങൾ പറഞ്ഞ ജിന്നും മലക്കും സാക്ഷാൽ അർത്ഥത്തിൽ അഭൌധികം ആണ് എന്നാ വാദം തന്നെ തെറ്റാണ് ...അവയുടെ ഉപദ്രവവും സഹായവും കഴിവും ഭൌധികം ആണ് ...അവക്ക് നല്കിയ ഭൌധിക കഴിവിന് അപ്പുറം ഒരു അനുമനിതൂക്കം കഴിവ് അവര്ക്ക് ഇല്ല ..അതിനാൽ ഖുറാനിൽ പറഞ്ഞതോ സുന്നത്തിൽ പറഞ്ഞതോ മാട്ടിവെക്കെണ്ടതോ തള്ളികലയെണ്ടതോ ഒന്നും തന്നെ ഇല്ലാ ... സ്വാഭാവികം ആയും ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദം ജനം തോട്ടിലേക്ക് വലിച്ചെറിഞ്ഞു ...
----------------------------------------------------------------------------------------------------------------------
അപ്പോഴാണ്‌ മുജാഹിധു ആധാര്ശ്തിനു എതിരെ മൂന്നാമത് മറ്റൊരു അഭൌധികതാ വാദികൾ കടന്നു വരുന്നത് ...തികച്ചും ഭൌധിക ആവശ്യങ്ങൾക്ക് മെനെഞ്ഞെടുത്ത ഈ അഭൌധികതാ സിദ്ധാന്തത്തിനു പിന്നിലെ ഭൌധികത എല്ലാവർക്കും അറിയാവുന്നത് ആയതു കൊണ്ട് തൽക്കാലം അത് വിടാം ..ഇതിന്റെ ഇസ്ലാമികതയെ ചില  തലകെട്ടിൽ നമുക്ക് വിവരിക്കാം
1)ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു
2)സബബും ശിര്ക്കും തമ്മിൽ ഉള്ള ബന്ധം
3)ശിര്ക്കും കഴിവിൽ പെട്ടതും
4)അല്ലാഹു അല്ലാത്തവരും പ്രാര്ത്ഥന കേൾക്കുമോ
5)ശിര്കല്ലാതതിനെ ശിര്ക്കാന് എന്ന് പറയാമോ
6)ജിന്ന് ഭൌധികാമോ അഭൌധികാമോ -ശാസ്ത്രം എന്ത് പറയുന്നു
7)അള്ളാഹു അല്ലാത്തവരും അഭൌധികമായി സഹായിക്കും എന്ന് വിശ്വസിച്ചാൽ കുഴപ്പമില്ല ചോദിച്ചാലെ ശിര്ക്ക് വരൂ എന്നോ ?
ഇന്ഷ അല്ലാഹു പാർട്ട്‌ 3 ഈ വിഷയങ്ങൾ ചര്ച്ച ചെയ്യാം












 

ആദര്‍ശ ബന്ധുക്കള്‍ എങ്ങനെ ശത്രുക്കളായി???

ആദര്‍ശ ബന്ധുക്കള്‍ എങ്ങനെ ശത്രുക്കളായി???

അസ്സലാമുഅലൈകും,
*
*
*ഒരു മുജാഹിദ്‌ സഹോദരന്റെ അനുഭവക്കുറിപ്പ്.. *
*
*
*ഇത് വായിച്ച ശേഷം സ്വയം ചോദിക്കുക.. *
*
*

- *ഇത്രയും കാലം പറഞ്ഞതൊക്കെ ശിര്‍ക്കാണെന്ന് പറഞ്ഞു സ്വയം അപഹാസ്യരാകണോ?? *
- *ഇത്രയും കാലം പറഞ്ഞ തൌഹീദ് മാറ്റിയെഴുതണോ?? *
- *ഇന്നലെ വരെ കൂടെ കിടന്നവനെ മുശ്രിക്കെന്നു പറഞ്ഞു ഒഴിവാക്കണോ?? *
- *ബാപ്പയും മക്കളും തമ്മില്‍ ഇനിയും തെറ്റണോ?? *

*
*
*മുജാഹിദുകളെ പറയൂ, നമുക്ക്‌ ഒന്നായിക്കൂടെ???*

സഹൊാദരന്മാരെ അസ്സലാമു അലൈകും
ഈ പോസ്റ്റിൽ ഒരുമിച്ചു കൂടിയവരൊക്കെ ഒന്ന് മുജാഹിദ് പ്രസ്താനത്തിലേക്ക്
വരുന്നതിനു മുൻപുള്ള അവരവരുടെ പഴയ കാലത്തെ കുറിച്ച് തിരിഞ്ഞു നോക്കുക.
ബാല്യകാലം മുതലേ കേട്ട് വളർന്ന പാരമ്പര്യ വിശ്വാസത്തിന്റെ ഇരുട്ടിൽ നിന്നു
ഏതെങ്കിലും ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിൽ നിന്ന്, അല്ലെങ്കിൽ ആരെങ്കിലും
തന്ന ഒരു സി ഡി യിൽ നിന്ന് , നമ്മുടെ ആത്മാവിന്റെ തന്നെ ഒരു വിളി നമ്മൾ
തിരിച്ചറിഞ്ഞു - തൗഹീദ്. നമ്മുടെ പ്രാർത്ഥ്നകളും നേർച്ച വഴിപാടുകളും ആരാധനയുടെ
മുഴുവൻ വശങ്ങളും നമ്മെ സൃഷ്ടിച്ച നാഥനു മാത്രം നൽകണമെന്ന മഹാ സത്യം.

പക്ഷെ, ചുറ്റും നമ്മൾ നോക്കിയപ്പോൾ നമ്മൾ കണ്ടത് അല്ലാഹു അല്ലാത്തവരോട്
പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല എന്നും, അത് ഫലപ്രദമാണെന്നും വാദിക്കുന്ന ഒരു
ഭൂരിപക്ഷത്തെയാണു. ആവർ പ്രാർത്ഥനയെ ഇസ്തിഗാസ എന്നും തവസ്സുൽ എന്നുമൊക്കെ
ഓമനപ്പേരു ചൊല്ലി വിളിച്ചു. ആ കൂട്ടത്തിൽ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും
എല്ലാം ഉണ്ട്. അവരെ നമ്മൾ ആയത്തും ഹദീസും പറഞ്ഞ് ഉപദേശിച്ചപ്പോൾ അവർ
ഇസ്ലാമിന്റെ ശരിയായ പാരമ്പര്യം അവകാശപ്പെട്ടു. അവർ ആണു സുന്നത്ത് ജമ അത് എന്ന്
വാദിച്ചു. ഇമാമീങ്ങൾ അവരെ പോലെ തന്നെ ഇസ്തിഗാസ ചെയ്തവരാണു എന്നു വാദിച്ചു.
നമ്മൾ 'ഇയ്യാക്ക നൗബുദു' ഓതിയപ്പൊൾ അവർ പറഞ്ഞു നിങ്ങൾ നിങ്ങളുടെ ഡോക്റ്റരെ
കണ്ടു സഹായം ചോദിക്കുന്നത് അതിനു എതിരാണല്ലൊ? നിങ്ങളും മുശ്രിക്കുകൾ അല്ലെ?

അപ്പോൾ നമ്മുടെ പണ്ടിതന്മാർ നമുക്ക് പഠിപ്പിച്ചു, അല്ലാഹുവിനോട് മാത്രം
ചോദിക്കേണ്ടുന്ന ചോദ്യങ്ങളുണ്ട് എന്നും, ആ സഹായത്തേട്ടം ഏത് മഹ്ലൂക്കിനോട്
ആയാലും അത് അവനിലുള്ള ആരാധനയിൽ ശിർക്ക് വെക്കലാണെന്നും. ഇത് നമ്മുടെ സുന്നി
സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചു. അല്ലാഹുവിനോടു
മാത്രംപാടുള്ള തേട്ടം ഏതാണെന്ന്. ആതിനു എന്താണു തെളിവെന്ന്?

അപ്പോൾ നമ്മുടെ പണ്ടിതന്മാർ പറഞ്ഞു കാര്യകാരണ ബന്ധം മുറിയുന്ന എല്ലാ തേട്ടവും
ശിർക്ക് ആകും എന്ന്. കൂടുതൽ വിശദീകരിക്കാൻ നമ്മൾ മറഞ്ഞ മാർഗ്ഗം, അദ്രുശ്യമായ
മാർഗ്ഗം എന്നീ പദങ്ങൾ ഉപയോഗിച്കു. അവർക്ക് നമ്മൾ കാര്യങ്ങൾ വിശദീകരിച്ചു.
അപ്പോൾ അവർ പറഞ്ഞു നിങ്ങളുടെ ഈ നിർവ്വചനം പുതിയതാണു. ഇതിനു ഇമാമീങ്ങളുടെ
പാരമ്പര്യമില്ല. അപ്പൊൾ നമ്മൾ തെളിവു കൊടുത്തു. ഇമാം നവവി തന്റെ നാൽപത്
ഹദീസുകളുടെ സമാഹാരത്തിൽ നീ ചോദിക്കുകയാണെങ്കിൽ അല്ലഹുവിനോട് ചോദിക്കുക എന്ന
ഹദീസിന്റെ വിശദീകരണത്തിൽ സഹായതേട്ടത്തെ രണ്ടായി തിരിച്ചത് ചൂണ്ടി കാട്ടി
കൊടുത്തു.

അവരുടെ സമൂഹത്തെ തൃപ്ത്തിപ്പെടുത്താൻ തെളിവുകളില്ലാതെ വന്നപ്പോൾ അവർ പുതിയ
പുതിയ തെളിവുകളുമായി വരാൻ ശ്രമിച്ചു. അവർ കൊണ്ടു വന്ന ഹദീസുകളും ആയത്തുകളും ഈ
വിഷയവുമായി ബന്ധമില്ലാത്തതാണെന്നോ ദുർബലമാണെന്നോ നമ്മൾ ഓരോ തവണയും തെളിയിച്കു
കൊണ്ടിരുന്നു. അങ്ങനെ പിശാചിന്റെ തന്ത്രങ്ങൾ ഓരോ വട്ടവും പരാജയപ്പെട്ടു.

ഷൈഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ റഹിമഹുല്ല ആണു ഇസ്തിഗാസ ഷിർക്ക് ആണെന്ന് ആദ്യം
പറഞ്ഞതെന്ന് കുറാഫികൾ വാദിച്ചപ്പോൾ നമ്മൾ പറഞ്ഞു ഇബ്നുതയ്മിയായുടെ കാലം വരെ
ഒരു പണ്ടിതനും നിങ്ങൾ പറയുന്ന ഇസ്തിഗാസാ വാദക്കാരായിരുന്നില്ല. ഇബ്നുതയ്മിയ
ജീവിച്ച കാലഘട്ടത്തിലെ സുബ്കി എന്ന മൊല്ലയാണു ആദ്യമായി ഇസ്തിഗാസ എന്ന
ഓമനപ്പേരു ഇട്ട് ശിർക്കിനെ വെള്ള പൂശുന്നത്. അതു കൊണ്ട് തന്നെ
ഇസ്തിഗാസാവാദത്തെ അതിനു മുൻപ് ആർക്കും ഘണ്ഡിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തത്
എന്ന് നമ്മൾ തിരിച്ചടിച്ചു.

നമ്മുടെ ഈ വാദത്തെ ഘണ്ഡിച്ചു അവരുടെ ഷിർക്കൻ വാദത്തിനു സഹാബികളോളം
പഴക്കമുള്ളതാണു എന്നു വരുത്തി തീർക്കാനാണു അവർ എന്നും പരിശ്രമിച്ചത്.
അതിനു വേണ്ടി അവർ കൊണ്ടു വന്ന തെളിവുകളെ നമ്മൾ മൂന്ന് രീതിയിൽ ഘണ്ഡിച്ചു.

1. സ്വഹീഹാണെങ്കിലും നിങ്ങൾക്ക് തെളിവില്ല. ഉദാ. മ അ ഷറയിൽ റസൂൽ സ അ ചെയ്യുന്ന
ഷഫാഅത്തിനെ മഅഷരിലെ ഇസ്തിഗാസ എന്ന് വിളിക്കുന്നതിനെ നമ്മൾ ഘണ്ഡിച്ചത്, അത്
മുന്നിലുള്ള നബിയോടാണു, അതിനാൽ അതിൽ അഭൗതികതയില്ല എന്ന് പറഞ്ഞാണു.

2. വിഷയവുമായി ബന്ധമുള്ളതാണെങ്കിലും ദുർബലമായതാണു.

3. ദുർബലമാണു, ഇനി സ്വഹീഹ് ആയാലും ഇസ്തിഗാസയ്ക്ക് തെളിവില്ല. ഉദാ. ഇബ്നു ഉമർ റ
വിന്റെ കാൽ കോച്ചിയപ്പ്പോൾ 'യാ മുഹമ്മദ് ' എന്ന് വിളിച്ചത്. നമ്മൾ പറഞ്ഞു അത്
ദുർബലമാണു. ഇനി അത് സ്വഹീഹ് ആയാലും നിങ്ങൾ ഉദ്ദെശിച്ച പോലെ ഇബ്നു ഉമർ റ
വിളിച്ചിട്ടില്ല. കാലു കോച്ചുമ്പോൾ സ്നേഹം ഉള്ള ആളിനെ ഓർക്കുമ്പോൾ അതിനു ശമനം
കിട്ടുന്നത് അറബികൾ പതിവായി ചെയ്തിരുന്നതാണു. അവിടെ അഭൗതികതയില്ല. എന്ന്.

യാ ഇബാദല്ലാ എന്ന ഹദീസിനു നമ്മൾ മൂന്നാമത്തെ നിലക്കാണു മറുപടി പറഞ്ഞ് പോന്നത്.

സൽസബീലിൽ 1971 ലക്കം മൂന്നിൽ ഈ ചോദ്യത്തിനു മറുപടിയായി ...
" ഈ ഹദീസ് ബലഹീനമാണു എന്നതിൽ തർക്കമില്ല. കാരണം ഇതിന്റെ പരമ്പരയിൽ സൈദു ബിനു
അലിയ്യ് എന്നയാൾ ഉത്ബയെ കണ്ടിട്ടില്ല. ഇനി ഹദീസ് സ്വഹീഹാണെന്ന് വെറുതെ
സങ്കൽപിച്ചാൽ തന്നെയും വാദവിഷയവും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. വാദം
മുഹിയുദ്ദീൻ ശൈഖെ രക്ഷിക്കണേ എന്ന് വിളിച്ച് തേടുന്നത് അനുവദനീയമാണു
എന്നാണല്ലോ? അല്ലാഹുവിന്റെ അടിമകളേ, സഹായിക്കൂ എന്നാണല്ലോ ഹദീസിലുള്ളത്. ഒരു
വിജന പ്രദേശത്ത് ഒറ്റയ്ക്ക് അകപ്പെട്ട് വിഷമം കൊടുമ്പിരി കൊള്ളുമ്പോൾ
എന്നിങ്ങനെ സന്ദർഭം വ്യക്തമായി നിർണ്ണയിക്കുകയും ചെയ്തു. അപ്പോൾ ജനനിബിഢമായ
ഒരു പ്രദേശത്ത് വെച്ച് മുഹിയുദ്ദീൻ ശൈഖിനെ വിളിച്ച് തേടാൻ എന്ത് വെളിച്ചമാണു ഈ
ഹദീസിൽ നിന്ന് ലഭിക്കുന്നത്? സഹായിക്കാൻ ആരെയും കാണാതെ അത്യധികം വിഷമത്തിൽ
അകപ്പെടുന്ന സമയത്ത് ' യാ ഇബദല്ലാഹ്' എന്ന് വിളിച്ചാൽ അല്ലാഹുവിന്റെ
മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മനുഷ്യനെ സഹായിക്കാൻ വന്നെത്തും എന്ന്
പ്രതീക്ഷിക്കാം. ഇതാണു ഹദീസിലെ ഉപദേശം. ഈ ഹദീസിനെ അടിസ്താനമാക്കി ആരെങ്കിലും
മുഹിയുദ്ദീൻ ശൈഖേ ഈന്നെ രക്ഷിക്കണേ എന്ന് വിളിച്ചു തേടിയാൽ അവൻ
കാഫിറായിപ്പോകും. ഒരു സ്രുഷ്ടിയുടെ പേരെടുത്ത് പറഞ്ഞ് തേടാൻ ഇവിടെ ആരും
ഉപദേശിച്ചിട്ടില്ല. നമ്മുടെ മരണം ആസന്നമായിരിക്കുന്ന അവസ്ഥയിൽ കിടക്കുന്നു.
അദ്ധേഹം കുറച്ചു നാൾ കൂടി ജീവിച്ചിരുന്നാൽ വളരെ കാര്യമുണ്ട്. എന്നാൽ
ബഹുമാനപ്പെട്ട അസ്രാഈൽ എന്ന മലക്കേ ഈ ആളുടെ റൂഹിനെ പിടിക്കൽ കുറച്ചു
കാലത്തേക്ക് നീട്ടിവെക്കണേ എന്ന് അപേക്ഷിക്കാമോ? സുന്നി മുസ്ല്യാക്കന്മാരേ?"

ഇതു തന്നെ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി 1980 കളിൽ ശബാബിൽ എഴുതി..
"വിളിക്കുക, സഹായം തേടുക, പ്രാർത്ഥിക്കുക- ഇവ തമ്മിൽ മൗലികമായ
വ്യത്യാസമുണ്ട്.' യാ ഇബാദ്' എന്ന വിളി പല ഖുർ'ആൻ വാക്യങ്ങളിലുമുണ്ട്. ഇത്
അടിമകളോടു പ്രാർത്ഥനയാണെന്ന് കാര്യബോധമുള്ള ആരും പറയുകയില്ല. സൃഷ്ടികൾക്ക്
കഴിവ് നൽകപ്പെട്ട കഴിവിനു അതീതമായ കാര്യങ്ങളിൽ സഹായം തേടലാണു പ്രാർത്ഥന. ഈ
പ്രാർത്ഥന അല്ലാഹു അല്ലാത്തവരിലേക്ക് പ്രവാചകന്മാർ തിരിച്ച്വിട്ടിട്ടില്ല.
തിരിച്കു വിടാൻ നിർദ്ദെശിച്ചിട്ടുമില്ല.
ജിന്നുകൾ അല്ലാഹുവിന്റെ അടിമകളാണു. അവരുടെ അസ്തിത്വത്തെയോ കഴിവുകളെയോ
സംബന്ധിച്ചു വിശദവിവരങ്ങൾ ഖുർ ആനിനിലോ പ്രാമാണികമായ ഹദീസിലോ ഇല്ല. സുലൈമാൻ നബി
അ ജിന്നുകളെക്കൊണ്ട് ജോലി ചെയ്യിച്ചിരുന്നു. അവരോട് പല കാര്യങ്ങളും
ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ജിന്നുകളോട് പ്രാർത്ഥിച്ചു എന്ന് ഖുർ
ആനിലോ ഹദീസിലോ പറഞ്ഞിട്ടില്ല. അത് പോലെ വിജന പ്രദേശത്ത് ഉണ്ടായേക്കാൻ ഇടയുള്ള
ജിന്നുകളും മലക്കുകളും ഉൾപ്പടെയുള്ള സൃഷ്ടികളോട് അവർക്ക് കഴിവ് നൽകപ്പെട്ട
വിഷയത്തിൽ സഹായം തേടിയാൽ അതും പ്രാർത്ഥനയാണെന്ന് പറയാവുന്നതല്ല. പക്ഷെ,
ഒട്ടപ്പെട്ട ഒരു റിപോർട്ട്റ്റിന്റെ അടിസ്ഥനത്തിൽ ഇങ്ങനെയുള്ള ഒരു സഹായാർത്ഥന
ഇസ്ലാമിലെ ഒരു അംഗീകൃത് സമ്പ്രദായമാണെന്ന് പറയാവുന്നതല്ല."

ഇതേ വിഷയം ഇതേ രീതിയിൽ തന്നെ മണ്ണാർക്കാട് സംവാദത്തിലും മറുപടി പറഞ്ഞു.

അന്ന് ആരും ഇത് വിവാദമാക്കിയില്ല.

പക്ഷെ, മടവൂർ വിഭാഗം, ജിന്നിനെയും മലക്കിനെയും അഭൗതികമാണെന്ന്
പ്രഖ്യാപിച്ചതോട് കൂടിയാണു വിവാദം ആരംഭിച്ചതു. ജിന്നുകളുടെ സഹായവും ഉപദ്രവവും
ഒക്കെ അഭൗതികമാമ്മാണെന്ന് അവർ പ്രഖ്യാപിച്ചു. സിഹ്ര് ഫലിക്കില്ല എന്ന്
വാദിച്ചു. മുജാഹിദുകളെ നവയാഥാസ്തിതികർ എന്നും ജിന്നൂരികൾ എന്നും വിളിച്ചു.
അഭൌതികമായ നിലയിൽ സഹായിക്കാനും ഉപദ്രവിക്കുവാനും ജിന്നുകൾക്ക് കഴിയും എന്ന
വിശ്വസിക്കുക വഴി മുജാഹിദുകൾ ശിർകിലെക്ക് പോയി എന്നു സലാം സുല്ലമി അഭിമുഖം
നല്കി.

മഹാന്മാരോടുള്ള അവരുടെ ശിർക്കൻ ഇസ്തിഗാസയെ ന്യായീകരിച്ചു കൊണ്ട് യാ ഇബാടല്ല
എന്നാ ഹദീസിനെ ദുര്വ്യാഖ്യാനിച്ച്ച്ച് കൊണ്ട് എഴുതിയ അംബലക്കടവ് ഫൈസിയുടെ
ചോദ്യങ്ങൾക്ക് അൽ ഇസ്ലാഹ് മാസികയിൽ ജബാർ മൗലവി മറുപടി പറഞ്ഞുകൊണ്ടെഴുതിയ ലേഖനം
വിവാദമായി മടവൂരികൾ ഏറ്റെടുത്തു. അത് കുബൂരികൾ ഏറ്റെടുത്തു. രണ്ടാളും വിളിച്കു
പറഞ്ഞു മുജാഹിദുകൾ ജിന്നുകളോട് തേടാം എന്ന വാദക്കാരാണു. മുജാഹിദുകൾ ഞെട്ടി.
ഇത്രയും കാലം തൗഹീദും പറഞ്ഞ് നടന്ന നമ്മളിൽ ശിർക്ക്കോ?
നമ്മുടെ പണ്ടിതന്മാർ വിശദീകരണവുമായി ഇറങ്ങി.. ഇസ്ലാഹിൽ തന്നെ വിശദീകരണവുമായി
വന്നു. മുജാഹിദുകൾക്ക് ജിന്നിനോട് തേടാം എന്ന വാദമില്ല. യാ ഇബാദല്ല എന്ന
ഹദീസിൽ പ്രാർത്ഥന ഇല്ല എന്ന് വിശദീകരിക്കുക മാത്രമാണു ജബ്ബാർ മൗലവി ചെയ്തത്
എന്ന് മുജാഹിദുകൾക്ക് ബോധ്യപ്പെട്ടു. പക്ഷെ സുന്നികളും മടവൂരികളും
അടങ്ങിയിരുന്നില്ല, തൗഹീദ് പറയാൻ മുജാഹിദുകൾ എവിടെയൊക്കെ മുഖാമുഖവുമായി വന്നോ,
അവിടെയൊക്കെ അവർ ജിന്നുമായി വന്നു. അവരെയൊക്കെ നമ്മൾ ഇതേ മറുപടി കൊണ്ട്
നേരിട്ടു.

2011 ആയപ്പൊഴേക്കും ഒട്ട് മിക്ക മുജാഹിദുകൾക്കും ഈ മറുപടി ഹൃദ്ദിസ്ഥമായി.
അങ്ങനെയിരിക്കുമ്പോൾ 2012 പിറന്നപ്പോൾ കേ ജേ യൂ ഇന്റെയും, കെ. എൻ. എം.
ഇന്റെയും ഉന്നത സ്ഥാനം അലങ്കരിക്കുന്ന പണ്ടിതന്മാർക്ക് തോന്നി തുടങ്ങി. ഈ
മറുപടിയിൽ അപകടമുണ്ട്. ജനങ്ങൾ ഇതിൽ ജിന്നിനോട് തേടാൻ തെളിവ് ഉണ്ട് എന്ന്
തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അത് കൊണ്ട് ഇനി മുതൽ ജിന്നുകൾ, മലക്കുകൾ തുടങ്ങിയ
അദ്രിശ്യ സൃഷ്ടികളോടുള്ള മുഴുവൻ തേട്ടവും നിരുപാധികം ശിർക്ക് ആണെന്ന്
പ്രഖ്യാപിക്കുന്നു.

തൗഹീദിന്റെ അണികൾ രണ്ടായി.
ഒരു വിഭാഗം പഴയ വാദത്തിൽ ഉറച്ച് നിന്നു. ഭൂരിഭാഗം പ്രബോധകന്മാർ ഈ
അഭിപ്രായത്തിനൊപ്പം ആയി. അവർ "ജിന്നൂരികൾ" എന്ന് വിളിയ്ക്കപ്പെട്ടു.
മറു വിഭാഗം സാധാരണക്കാർ തൗഹീദിൽ കറ പുരളും എന്ന ഭയത്തിന്റെ അടിസ്ഥാനത്തിൽ
പുതിയ വാദത്തിനൊപ്പവും നിന്നു. അവർ നവ മടവൂരികൾ എന്നും വീളിക്കപ്പെട്ടു.
രണ്ടു കൂട്ടരും സ്വയം മുജാഹിദുകൾ എന്ന് പ്രഖ്യാപിക്കുകയും, ആദർശ്ശ വിശദീകരണ
യോഗങ്ങൾ സംഘടിപ്പികുകയും ചെയ്തു.
ഭൗതികം, അഭൗതികം, ദ്രിശ്യം അദ്രിശ്യം, കാര്യകാരണ ബന്ധം തുടങ്ങിയ പദങ്ങൾ
സാധാരണക്കാർക്ക് മുൻപിൽ എടുത്ത് അലക്കി. ഓരോരുത്തരും അവരവർക്ക് മനസ്സിലായ പോലെ
വിശ്വസിച്ചു. ഇത് വരെ കൂടെ പോസ്റ്റർ ഒട്ടിക്കാൻ നടന്ന ആദർശ്ശ ബന്ധുക്കൾ ആദർശ്ശ
ശത്രുക്കൾ ആയി. പ്രബോധന പ്രവർത്തനങ്ങൾ മുടങ്ങി.

പുഴക്കരയിലും പുഴയിലും ജിന്ന് കടന്ന് വന്നു. ക്ലിപ്പുകൾ പറ പറന്നു. നേരത്തെ ഈ
വാദം പ്രസംഗിച്ചവർ തൗബാ നടത്തി തടിയൂരി. ആദ്യം ആദ്യം ശങ്കിച്ചു നിന്നവരും
പുതിയ ക്ലിപ്പുകൾ കണ്ട് ഓരോ ഭാഗം ചേർന്നു. പരസ്പരമുള്ള ചീത്ത വിളി എല്ലാ
അതിർവരമ്പുകളും ലംഘിച്ചു. മുഖ്യശത്രുക്കളുടെ ലിസ്റ്റിൽ നിന്ന് ഖുറാഫികൾ
താഴേക്ക് വന്നു. മാധ്യമവും ജമാ അത്തും ഉള്ളിൽ ചിരിച്കു കൊണ്ട് അനുശോചനം
അറിയിച്ചു.

ഏത് പക്ഷം ചേരണം എന്ന് തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു, ഈ ഹദീസിൽ
ഉദ്ദേശിക്കപ്പെട്ട അടിമകൾ ജിനുകളാണെന്നും മലക്കുകളാണെന്നും പറഞ്ഞ സലഫി
പണ്ടിതന്മാരുടെ ഇബാറത്തുകളുടെ ലിങ്ക് കിട്ടുന്നത്.
ഉത്തരം കിട്ടി എന്ന് സമാധാനിച്ചിരിക്കുമ്പോളാണു ഇബ്നു ബാസിന്റെ ഫത്വ വേറൊരാൾ
അയച്ചു തരുന്നത്. (മലക്കുകൾ രാവിലെ വിളിച്ചുണർത്തുന്ന ചോദ്യം). അത് ശിർക്കാണു
എന്ന് ഫത്വ വന്നപ്പോൾ പിന്നെയും സംശയം. അത് ഹയ്യും ഹാളിരും കാദിറുമല്ലേ? ഇസ്തി
ആനത്ത് ഫിൽ ജിന്ന് എന്ന വിഷയത്തിൽ ശൈഖ് ആലു ശൈഖ് കൊടുത്ത ഹറാം എന്ന ഫത്വ,
മുസ്ലിം ജിന്നുകളൊട് തേടിയാൽ വസീലത്തു ശിർക്ക് കാഫിർ ജിന്നിനോട് തേടിയാൽ
ശിർക്ക്. പിന്നെയും കൺഫൈയൂഷൻ. ഇതിനിടയിൽ ഇഹ്യാ ഉത്തുറാസിന്റെ കത്ത്. ആകെക്കൂടി
ആശയക്കുഴപ്പം തന്നെ. എന്ത് ചെയ്യും. ഇത്ര നാൾ ഒരു വിഷയത്തിൽ ഏകോപിച്ച നമ്മുടെ
പണ്ടിതന്മാരും രണ്ട് തട്ടിൽ. ലെറ്റർ പാഡും സീലുമുള്ള അഭിപ്രായം വേണോ, അതൊ
ജിന്ന് വാദികളുടെ നവ യാഥാസ്തിതിക വാദം വേണൊ? ഇനി അതുമല്ലെങ്കിൽ മടവൂരി വാദം
വേണോ? ഇത്രത്തോളം മാറ്റി പറഞ്ഞ നിലക്ക് നാളെ മടവൂരികൾ പറഞ്ഞതാണു ശരി എന്നും
വന്ന് കൂടായ്ക് ഇല്ലല്ലോ? എല്ലാവരും പറയുന്നു സലഫികൾ ആണെന്ന്.

ഇങ്ങനെ ഒരു അവസ്ഥയിൽ എന്റെ മനസ്സിൽ ഉയർന്ന് വന്ന സംശയങ്ങൾക്ക് ഞാൻ ഉത്തരം
തേടിയ രീതി എന്റെ സുഹ്രുത്തുക്കളുമായി പങ്ക് വെക്കുകയാണു.
ഒരു സഹായത്തേട്ടം എപ്പോളാണു പ്രാർത്ഥനയും അതു വഴി ഇബാദത്തും ശിർക്കുമായി
മാറുന്നത്

*1. അത് കാര്യകാരണബന്ധത്തിനു അതീതമാകുമ്പോളാണോ?
2. അതോ അത് മറഞ്ഞ സൃഷ്ടികളോടാവുമ്പോളാണോ?
3. അതോ അത് മനുഷ്യകഴിവിനതീതമാകുമ്പോളാണോ?
4. അതോ അത് ചോദിക്കുന്നയാളിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണൊ?
5. അതോ ഇതെല്ലാം കൂടിയാലോ ആണോ?*

1. ഇതിൽ ഒന്നാമത് പറഞ്ഞത് ശിർക്കാണെന്നതിൽ തർക്കമില്ല. തർക്കം വരുന്നത് അങ്ങനെ
ഒരു കാര്യകാരണ ബന്ധം ജിന്നും മനുഷ്യനും തമ്മിൽ ഉണ്ടൊ. എന്നിടത്താണു. ജിന്ന്
ഒരു ഉപദ്രവകാരണമാണെന്നതിൽ മടവൂരികൾ ഒഴികെയുള്ളവർ അംഗീകരിക്കുന്നു.

ഇനി അതിനു വല്ല ഉപക്കാരവും ചെയ്യാൻ സാധിക്കുമോ? സുലൈമാൻ നബിക്ക് ഉപകാരം
ചെയ്തതായി എല്ലാവരും അംഗീകരിക്കുന്നു. അത് മുഅജിസത്തല്ലേ? അതേ. പക്ഷേ , ആ
മുഅജിസത്ത് നൽകിയത് സുലൈമാൻ നബിക്കാണൊ, അതോ ജിന്നുകൾക്കാണൊ? ചോദ്യം
മനസ്സിലാകാത്തവർക്ക് കുറച്ച് കൂടി വ്യക്തമാക്കാം. അത് വരെ ജിന്നുകളും
മനുഷ്യരുമായും ഇല്ലാതിരുന്ന ഒരു കാര്യ കാരണബന്ധം ജിന്നുകൾക്ക് അല്ലാഹു
അനവദിച്ച് കൊടുത്തതാണോ? അതോ അവരുടെ നൈസർഗ്ഗികമായ, അഥവാ പ്രകൃത്യാ ഉള്ള
കഴിവുകളെ സുലൈമാൻ നബിക്ക് ഒരു അനുഗ്രഹമായി കീഴ്പ്പെടുത്തി കൊടുത്തതായിരുന്നോ.
നിസ്സംശയം പറയാം, അത് രണ്ടാമത്തേതാണെന്ന്. ഇനി അന്നുണ്ടായിരുന്ന ജിന്നുകളുടെ
കഴിവുകൾ ഇന്ന് ജിന്നുകൾക്ക് നഷ്ടമായോ? അല്ലാഹുവിനറിയാം എന്നേ പറയാൻ പറ്റൂ.
എന്തായാലും പ്രമാണത്തിൽ നിന്ന് വ്യക്തമാകുന്നത് ജിന്ന് വർഗ്ഗത്തിനു പ്രകൃത്യാ
ചില കഴിവുകൾ അല്ലാഹു നൽകിയിട്ടുണ്ട് എന്നാണു. അത് ഉപയോഗിക്കുന്നതിനു അവർക്ക്
വിവേചന ബുദ്ധിയും നൽകിയിട്ടുണ്ട്. അത് കൊണ്ടാണല്ലൊ സ്വർഗ്ഗ നരകങ്ങൾ അവർക്കും
ബാധകമാവുന്നത്. ഒരു സുഹൃത്ത് ഈ വിഷയകമായി എനിക്ക് തന്ന മറുപടി ഇപ്രകാരമാണു. '
ജിന്നുകളുടെ സഹായം കാര്യകാരണബന്ധത്തിനുള്ളിൽ തന്നെ, പക്ഷെ അതിനോട് തേടൽ
ശിർക്ക് ആകുന്നത് എപ്രകാരം എന്ന് വെച്ചാൽ, സസ്യലതാദികളിൽ നിന്ന് നമുക്ക്
ഓക്സിജനും, ഭക്ഷണവും ലഭിക്കുന്നത് കാര്യകാരണ ബന്ധത്തിൽ പെട്ടതാണെങ്കിലും
നമുക്ക് അത് തേടാൻ പറ്റില്ലല്ലോ. സൂര്യനിൽ നിന്ന് സൂര്യ പ്രകാശം കിട്ടുന്നത്
കൊണ്ട് അതിനോട് തേടാൻ കഴിയില്ലല്ലോ?"

ശരിയാണു, പക്ഷേ, ഇവിടെ അചേതനമോ അല്ലെങ്കിൽ വിവേചന ബുദ്ധി ഇല്ലാത്ത സൃഷ്ടികളുടെ
കാര്യം നമുക്ക് വിവേചന ബുദ്ധി ഉള്ള ജിന്നിനോട് കിയാസാക്കാമോ? പറ്റില്ല. ഒരു
മരത്തിനും ഇന്നയാൾക്ക് ഞാൻ പഴം കൊടുക്കും എന്നൊ ഓക്സിജെൻ കൊടുക്കും എന്നോ
തീരുമാനിക്കാൻ ആകുമൊ? ഇല്ല. അപ്പോൾ ഈ വാദം പൊളിഞ്ഞു.

ഇനി ജിന്നുകൾക്ക് മനുഷ്യജീവിതത്തിൽ ഇടപെടാനുള്ള കഴിവു അല്ലാഹു നൽകിയിട്ടില്ല
എന്ന് പറഞ്ഞിട്ട് , ജിന്നുകൾക്ക് സഹായവും ഉപദ്രവവും ഉണ്ട് എന്ന് തെളിഞ്ഞാൽ അവർ
അല്ലാഹുവിന്റെ വ്യവസ്ഥക്ക് അതീതമായാണു പ്രവർത്തിക്കുന്നത് എന്ന് വരും. ആ വാദം
തന്നെ ശിർക്കാണു. അതു കൊണ്ടാണു അങ്ങനെ വരുന്ന പ്രവർത്തനങ്ങളായ സിഹ്ര്, ജിന്ന്
ബാധ തുടങ്ങിയവയെ സലാം സുല്ലമി നിഷേധിച്ചത്. ജിന്ന് ബാധയുണ്ട് എന്ന്
അംഗീകരിക്കുന്നവർക്ക്, സിഹിർ ഉണ്ട് എന്ന് പറയുന്നവർക്ക്, അത് കാര്യകാരണ
ബന്ധത്തിന്റെ ഉള്ളിലാണു എന്ന് പറയേണ്ടി വരും.

2. മറഞ്ഞ സൃഷ്ടികളുടെ സഹായം.
"മറഞ്ഞ സൃഷ്ടികളായ മലക്കുകളും ജിന്നുകളും നമ്മെ സഹായിക്കും എന്ന് വല്ലവനും
വിശ്വസിച്ചാൽ അവന്റെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു. ഇനി തേടിയാലോ അവന്റെ
കർമ്മത്തിലും ശിർക്ക് വന്നു. " ഇതാണു സലാം സുല്ലമിയുടെ തൗഹീദ്. ഇതിൽ ആദ്യ
പകുതിയെന്തായാലും നിങ്ങൾ അംഗീകരിക്കും എന്ന് തോന്നുന്നില്ല. അങ്ങനെ
അംഗീകരിക്കുന്നവർ സലാം സുല്ലമിയോടൊപ്പം ചേരട്ടെ. ഇബ്രാഹിം നബിയെ ജിബ്രീൽ
അലൈഹിസ്സലാം പരീക്ഷിച്ച സന്ദർഭം ഓർക്കുക. അഗ്നിയിലേക്ക് ഇടുന്നതിനു മുൻപു
എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചപ്പോൾ "എനിക്കെന്റെ റബ്ബ് മതി "എന്ന
കോരിത്തരിപ്പിക്കുന്ന മറുപടിയാണു ലഭിച്ചത്. ഹാജറ ബീവിയാകട്ടെ ഗതി മുട്ടിയ ഒരു
സന്ദർഭത്തിൽ ആ സഹായം സ്വീകരിച്ചു. സഹായം ആവശ്യപ്പെടുകയും ചെയ്തു. ഒന്ന്
തൗഹീദും മറ്റൊന്ന് ശിർക്കുമാണോ? ജിബ്രീൽ അലൈഹിസ്സലാം ഇബ്രാഹീം നബിയെ ശിർക്ക്
ചെയ്യാൻ പ്രേരിപ്പിച്ചുവെന്നോ? ഒരിക്കലുമല്ല.. അപ്പൊൾ സൃഷ്ടി സാധാരണ ഗതിയിൽ
നമുക്ക് മറഞ്ഞതാണോ അല്ലേ എന്നതിന്റെ അടിസ്താനത്തിലുമല്ല തൗഹീദ് വേർ
തിരിയുന്നത് എന്ന് വ്യക്തമാണു. മറഞ്ഞ സൃഷ്ടികളെ ഉപയോഗപ്പെടുത്തുക വഴി ഒരു
'ശിർക്കൻ' അനുഗ്രഹമാണൊ അല്ലാഹു സുലൈമാൻ നബിക്ക് ചെയ്തു കൊടുത്തത് എന്ന് നമ്മൾ
വാദിക്കില്ലല്ലൊ? ഇനി മുന്നിൽ നിൽക്കുന്ന മനുഷ്യനോട് എന്ത് ചോദിച്ചാലും
ശിർക്കാകില്ല എന്ന് പറയാമോ. ഇല്ല. അപ്പോൾ ശിർക്കിന്റെ മാനദണ്ഡമായി മറഞ്ഞത്
തെളിഞ്ഞത് എന്ന ഈ കാര്യം എടുക്കാൻ പറ്റില്ല.

3. മനുഷ്യകഴിവിനതീതമായത് എന്ന പദം അമാനുഷികമായത് എന്നതിന്റെ പര്യായമാണു.
ആനയുടെ കഴിവിനെ പറ്റിയൊ, പട്ടിയുടെ മണം പിടിക്കാനുള്ള കഴിവിനെ പറ്റിയോ നമ്മൾ
അമാനുഷിക കഴിവ് എന്ന് പറയാറില്ല. പക്ഷേ, ചില ഭൂതപ്രേത നോവലുകളിലും മറ്റും
അമാനുഷിക ശക്തികളായി ഭൂതങ്ങളെയും പിശാചുക്കളെയും അവതരിപ്പികാറുണ്ട്.
ഇതിന്റെയടിസ്ഥാനത്തിലാവാം മനുഷ്യ കഴിവിനതീതമായത് എന്നത് പ്രാർത്ഥനയുടെ
നിർവചനത്തിൽ നമ്മുടെ പണ്ടിതന്മാർ ഉപയോഗിച്ചത് പലരും തെറ്റിദ്ധരിച്ചു
കാണാറുള്ളത്. ജിന്നുകൾക്ക് അമാനുഷിക കഴിവുണ്ടെന്ന് ഒരാൾ വിശ്വസിക്കുകയും
എന്നാൽ അവയോട് തേടിയാൽ മാത്രമേ ശിർക്കാകുകയുള്ളൂ എന്ന് വരുമോ? ആ വിശ്വാസം
തന്നെ ശിർക്കല്ലെ? അല്ലെങ്കിൽ മനുഷ്യർക്ക് അവന്റെ കഴിവിൽ പെട്ട കാര്യങ്ങളേ ഏത്
സൃഷ്ടിയോടും തേടാവൂ എന്നുണ്ടോ? അപ്പോൾ ആനയെക്കൊണ്ട് തടി പിടിപ്പിക്കാനോ
പട്ടിയെ പോലീസിൽ എടുക്കാനോ പറ്റില്ലല്ലോ.? അതൊന്നും ശിർക്കല്ലല്ലോ.
തന്നെയുമല്ല, ആദ്യകാലം മുതൽ അതായത് കെ. എം മൗലവിയുടെ കാലം മുതൽ, മനുഷ്യ
കഴിവിനതീതം , സൃഷ്ടികളുടെ കഴിവിനതീതം എന്നെ പദങ്ങൾ മാറി മാറി ഉപയോഗിച്ചതായി
കാണാം. ( കെ. എം മൗലവി ഫത്വകൾ എന്ന പുസ്തകം കാണുക). രണ്ടും ഒരേ അർത്ഥത്തിലാണു
ഉപയോഗിച്ചത് എന്ന് മനസ്സിലാക്കാം.

4. ചോദിക്കുന്നയാളിന്റെ വിശ്വാസമാണു തൗഹീദും ശിർക്കും വേർത്തിരിയുന്നതിൽ
പ്രധാനപ്പെട്ട ഒരു സംഗതി. ഈ തത്വത്തിൽ ഊന്നി നിന്ന് കൊണ്ടാണു, ഇബ്നു ബാസ്
രാവിലെ വിളിച്ചുണർത്തുന്ന ചോദ്യം കൈകാര്യം ചെയ്തത്, ചോദ്യം നിസ്സാരമായിട്ട്
പോലും അഥവാ ഭൗതികമായിട്ട് പോലും അങ്ങനെ ചെയ്യുന്നവർ വെച്ച് പുലർത്തിയിരുന്ന
ശിർക്കൻ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നിസ്സംശയം അത് ശിർക്കാണെന്ന് പറഞ്ഞത്.
ചോദ്യകർത്താവ് ആ നാട്ടിൽ അത് ഒരു പതിവാണെന്നും വ്യക്തമാക്കുന്നുണ്ട്.
ചെയ്യുന്ന കാര്യമോ, ചോദിക്കുന്ന കാര്യമോ ഭൗതികമാണെന്ന് തന്നെയിരിക്കട്ടെ,
അതിനു പിന്നിൽ ഒരു ശിർക്കൻ വിശ്വാസ്മുണ്ടെങ്കിലോ? അത് ശിർക്ക് തന്നെ. ഉദാ. ഒരു
സ്ത്രീ ഗംഗാ നദിയിൽ കുളിക്കുന്നു. അത് ശിർക്കൻ കുളിയും ആകാം അല്ലാത്തതും ആകാം.
ഒരാൾ അമൃതാനന്ദമയിയെ കണ്ട് തന്റെ മകനു രോഗമാണു, തന്നെ സഹായിക്കണം എന്ന്
പറയുന്നു, അയാൾ വിശ്വസിക്കുന്നത് ആ സ്ത്രീ തന്റെ അധീനതയിലുള്ള ആശുപത്രിയിൽ
തന്റെ മകനെ സൗജന്യമായി ചികിൽസിക്കും എന്നാണെങ്കിൽ അതിൽ ശിർക്കില്ലല്ലോ. പക്ഷെ
അത് ചിലപ്പോൾ ശിർക്കിൽ എത്തിച്ചേക്കും. പക്ഷെ രോഗം മാറ്റുന്നത് അവരാണു എന്നു
വിശ്വസിച്ച് ചോദിച്ചാലോ? അത് ശിർക്ക് തന്നെ.

ഇതിന്റെയടിസ്ഥാനത്തിൽ ഞാൻ പറയട്ടെ,
പ്രവാചകന്റെ മാതൃക ഇല്ലാത്ത, ഒരു കാര്യമാണു അവർക്ക് കഴിവ് നൽകപ്പെട്ട
വിഷയമാണെങ്കിൽ പോലും, ജിന്നുകളെയൊ മലക്കുകളെയൊ ആശ്രയിക്കുക എന്നത്. അത് കൊണ്ട്
അത് ബിദ് അത്തും ഹറാമുമാണു. അതില് ശിര്ക്കുള്ളതും ശിര്ക്കിലേക്ക്
നയിക്കുന്നതും ഉണ്ട്. അതിനാല് ജിന്നിനോടുള്ള എല്ലാ തേട്ടങ്ങളും
പാടില്ലാത്തതാകുന്നു.
ഈ വിഷയത്തിൽ നമ്മൾ ഭിന്നിച്ച്ചാൽ നമ്മള്ക്ക് പ്രാര്ത്തനയും ശിർക്ക് ആകാത്ത
സഹായതേട്ടവും വേര്തിരിക്കുന്ന ഒരു പുതിയ വാദത്തിന്റെ അടിസ്ഥാനത്തിൽ ആവും ആ
ഭിന്നത. അതിന് മുന്കാല പണ്ഡിതന്മാരുടെ മാതൃക നമുക്കില്ല്ലാതെ പോകും. ഇത്
ഇബ്നുതീമിയ മുതലുള്ള പുത്ത്തന് വാദമാണെന്ന് പരോക്ഷമായി നാം സമ്മതിച്ചു
കൊടുക്കുകുകയും ചെയ്യും. ഇമാം ഹംബലിനെയും , ഇമാം നവവിയെയും പോലത്തെ
മഹാന്മാര്ക്ക് സഹായതെട്ടത്ത്തിൽ തൗഹീദും ശിർക്കും മനസ്സിലായില്ല എന്ന
വിശ്വാസപരമായ പ്രശ്നം ഉണ്ടാവുകയും ചെയ്യും.

അത് കൊണ്ട് ആദർശ ബന്ധുക്കളെ നിങ്ങൾ ശിർക്കിനെതിരിൽ ഒന്നാകുവിൻ..

--
*
--

Sunday, May 19, 2013

iframe src="http://www.slideshare.net/slideshow/embed_code/21454313" width="476" height="400" frameborder="0" marginwidth="0" marginheight="0" scrolling="no">

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 3

ഹുസൈന സലഫിയെ പണ്ട് പരിഹസിചിരുന്നവർക്ക് മറുപടി പറയുന്നതും ഇപ്പോൾ പരിഹസികുന്നതും ഒരേ മുസ്ലിയാർ തന്നെ
https://www.youtube.com/watch?v=C2Sgtk-yH9g(click here)

Saturday, May 18, 2013

സംവാദത്തില്‍ ജിന്ന് വന്നാല്‍ ???!!!!

Abdulla Basil CP
അസ്സലാമുഅലൈകും

മുജാഹിദുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ശിര്‍ക്കിന്റെ ഹോള്‍സെയില്‍ വില്‍പ്പനക്കാരായ ഖുറാഫികളുമായി ആദര്‍ശ സംവാദത്തിനു തയ്യാറാകാറുണ്ട്.. അപ്പോഴൊക്കെ ഈ തൌഹീദീ ആദര്‍ശത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ശിര്‍ക്കിന്റെ ആഹ്ലുകാര്‍ വിഷയം മാറ്റിയും മറ്റും ഈ ആദര്‍ശത്തിനെതിരെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാരുമുണ്ട്... അങ്ങനെയുള്ള മുസ്ലിയാക്കന്മാര്‍ക്ക് ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു അനുഗ്രഹമായിരുന്നു ഈയിടെ വന്ന ജിന്ന് വിവാദം.. മുജാഹിദുകള്‍ ജിന്നുകളോട് പ്രാര്തിക്കുന്നവര്‍ ആണെന്ന് മുജാഹിദുകള്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ തന്നെ ആരോപണം ഉന്നയിച്ചപ്പോള്‍ , ഇതാ നിങ്ങള്‍ ജിന്നിനോട് തേടുന്നു, ഞങ്ങള്‍ ഔലിയാക്കളോട് തേടുന്നു... എന്ന് പറഞ്ഞു കൊണ്ട് തടിയൂരാന്‍ തുടങ്ങി.. എന്നാല്‍ ജീവിതത്തിന്റെ ഒരു സന്ദര്‍ഭത്തിലും ഭൌതികാമോ, അഭൌതികമോ, ആയ ഒരു കാര്യവും ജിന്നിനോട് തേടാന്‍ പാടില്ലാ എന്ന് തന്നെയാണ് ഞങ്ങളുടെ ആദര്‍ശം എന്ന് അപ്പോഴൊക്കെ മുജാഹിദുകള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്..

എന്നാല്‍ നിങ്ങള്‍ അങ്ങനെ പറഞ്ഞാല്‍ ഞങ്ങള്‍ പിന്നെങ്ങനെ ജീവിക്കും എന്ന് ചോദിക്കുന്ന തരത്തില്‍ മുസ്ലിയാക്കന്മാര്‍ ആരോപണം തുടര്‍ന്ന് കൊണ്ടിരുന്നു.. ഇത്തരം മുസ്ലിയാക്കന്മാര്‍ക്ക് വളമായി കൊണ്ട്, ഞങ്ങളുടെ കൂട്ടത്തില്‍ ജിന്നിനോട് പ്രാര്‍ഥിക്കാം എന്ന് പറയുന്നവര്‍ ഉണ്ട് എന്ന് ഒരു ഉളുപ്പുമില്ലാതെ ഖുറാഫി മാസികകള്‍ക്ക് ചില മുന്‍ പ്രസിഡണ്ടുമാര്‍ അഭിമുഖവും കൊടുത്തു... മുന്‍പ്‌ "മൌലവി വിഭാഗം മുശ്രിക്കുകള്‍ " എന്ന് പറഞ്ഞു അഭിമുഖം കൊടുത്തത്‌ സലാം സുല്ലമി ആയിരുന്നു എങ്കില്‍ ഇന്ന് അത് ചെയ്യുന്നത് ടി പി എന്ന് പറയുന്ന കെ എന്‍ എം (?) മുന്‍ പ്രസിഡണ്ട്‌ ആണെന്ന് മാത്രം...

ഇത്തരത്തില്‍ സംവാദങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ മുസ്ലിയാക്കന്മാര്‍ പയറ്റുന്ന കുതന്ത്രങ്ങള്‍ ക്ലിപ്പ്‌ ആക്കി ഇട്ടു കൊണ്ട് ഇതാ , മുജാഹിദുകള്‍ ഉത്തരം മുട്ടി എന്ന് പറയല്‍ മുജാഹിദ്‌ ആദര്‍ശ വിരോധികള്‍ എക്കാലവും ചെയ്യുന്ന ഒരു കാര്യമാണ്.. വര്‍ഷങ്ങള്‍ക്ക മുന്‍പ്‌ അനസ്‌ മൌല്യാരും ഹനീഫ കായക്കൊടിയും മട്ടാന്‍ചേരിയിലും ചക്കരപ്പരംബിലും ഖുരാഫികലുമായി വ്യവസ്ഥ എഴുതാന്‍ ഇരുന്നപ്പോള്‍ ജിന്ന് വിഷയം എടുത്തിട്ട് മുങ്ങുകയായിരുന്നു ഖുരാഫികള്‍ ചെയ്തത്.. അന്ന് "ഇതാ അനസ്‌ ഉത്തരം മുട്ടീ" എന്ന് പറഞ്ഞു നടന്നിരുന്നത് മടവൂരികള്‍ ആയിരുന്നു.. ഇന്നിതാ അതേ അനസ്‌ മടവൂരികള്‍ അന്ന് അനസിനെതിരെ പറഞ്ഞ ആരോപണം മുജാഹിടുകള്‍ക്ക് എതിരെ പറയുന്നു..!!!

ആലുവ കുന്നുകരയിലും മസ്കറ്റ്‌ സംവാദത്തിലും മുജാഹിദുകള്‍ ഉത്തരം മുട്ടിയത്രേ..!!!

ഈ ആരോപണത്തിന് മറുപടി പറയാന്‍ മുജാഹിദുകള്‍ ഹുസൈന്‍ സലഫിയെയോ സകരിയാ സ്വലാഹിയെയോ തല്‍ക്കാലം കൊണ്ട് വരുന്നില്ല.. നമ്മുടെ പ്രിയങ്കരനായ അനസ്‌ മൌല്യാര്‍ തന്നെ അതിനു മറുപടി പറയട്ടെ...

കേള്‍ക്കുക : https://www.youtube.com/watch?v=0QAG1C98zjA

പണ്ട് പറഞ്ഞത് മുഴുവന്‍ അനസ്‌ മറന്നാലും മുജാഹിദുകള്‍ അത് മറക്കില്ല.. 

=====
പണ്ട് ഹുസൈന്‍ സലഫിയെ പാട്ടുകാരന്‍ എന്ന് പറഞ്ഞു പരിഹസിച്ച പെരോടിന് മറുപടി പറഞ്ഞത്‌ അനസായിരുന്നു.. ഇന്ന് ഹുസൈന്‍ സലഫിയെ പാട്ടുകാരന്‍ എന്ന് വിളിക്കുന്നതും അനസ്‌ തന്നെ.. അതൊന്നു കേള്‍ക്കൂ : https://www.youtube.com/watch?v=C2Sgtk-yH9g

അതേ, തൌഹീദിന്റെ ആ പാട്ട് കേള്‍ക്കുമ്പോള്‍ സകല ഖുരാഫീ - മടവൂരീ - അഖലാനികളുടെയും നെഞ്ചകം വിറക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക്‌ അറിയാം.. അത് കൊണ്ട് തന്നെ എത്ര തന്നെ കുതന്ത്രങ്ങള്‍ ഒപ്പിച്ചു കൊണ്ട് നിങ്ങള്‍ ഏതൊക്കെ തരത്തില്‍ ഈ തൌഹീദിന്റെ ശബ്ദത്തെ ഊതിക്കെടുത്താന്‍ ശ്രമിച്ചാലും ഈ തൌഹീദിന്റെ പാട്ട് ഈ ലോകത്തുള്ള ഓരോ മുസ്ലിമിനെയും ഞങ്ങള്‍ കേള്‍പ്പിക്കുക തന്നെ ചെയ്യും ഇന്‍ ഷാ അല്ലാഹ്

ജിന്നുകളും അവയുടെ കഴിവുകളും ; കെ എന്‍ എം നിലപ്പാടും

ഈ അടുത്തക്കാലത് മുജാഹിദ് പ്രസ്ഥാനത്തിനു അന്യമായ വാദങ്ങളും നിലപ്പാടുകളും ചില൪ പറഞ്ഞു പരത്തുകയും സാധാരണക്കാരായ ആളുകളില്‍ ആശയകുഴപ്പമുണ്ടാക്കുകയും പ്രസ്ഥാനത്തെ ശിഥിലമാക്കി കൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങളുമായി നടക്കുകയും ചെയ്യുന്നു . അത്തരമാളുകള്‍ ഉയ൪ത്തി വിട്ട കെ എന്‍ എം വിരുദ്ധ വീക്ഷണമാകുന്നു ജിന്നുകളും അവയുടെ കഴിവുകളും അഭൗതികമാണന്ന വാദം .
ഈ വിഷയത്തില്‍‌ ബഹുമാന്യരായ മുജാഹിദ് പണ്ഡിത൪ കാലങ്ങളോളം നലകിയ മറുപ്പടി സുവ്യക്തമാണ്, ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്‍റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
“ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.
ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്പ്പനം,ധനവ്യയം,അന്നപാനാദികളുപേക്ഷിക്കല്‍,അവയവങ്ങളുടെ ചലനം,നേ൪ച്ച,വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്പ്പെ ടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കു ന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമോന്നുമില്ലല്ലോ.
എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍) ഈ അവസാന വരികള്‍ നന്നായി വായിച്ചു മനസിലാക്കുക. അഥവാ ജിന്നുനോ മറ്റു പടപ്പുകള്ക്കോ അഭൌതിക കഴിവില്ലന്നും അല്ലാഹുവിനു മാത്രമുള്ളതാണന്നും.
ആദരണിയനായ മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന്‍ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെ‍യും പ്രകടനമാണ് ഇബാദത്തകുന്ന ആരാധന ’’ .
അഭൗതി കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും വ്യക്തമാക്കി കൊണ്ട് നാമെല്ലാം ഒന്നിച്ചുള്ളപ്പോള്‍ ചെറിയമുണ്ടം അബ്ദുല്ഹനമീദ് മൗലവി വിവരിക്കുന്നു. “ ജിന്നുകള്ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന് അതീതമാണങ്കിലും അതിനെ അഭൗതികമെന്ന്‍ വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൗതികമായ കഴിവുകള്‍ എന്ന്‍ നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്ക്കള്‍ക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.”(പ്രാര്ത്ഥ്ന, തൗഹീദ്, ചോദ്യങ്ങള്ക്ക്യ മറുപ്പടി).
കൂടാതെ വിചിന്തനത്തിലൂടെ മുജാഹിദ് പ്രസ്ഥാനം ജിന്നുകളുടെ കഴിവ് ഭൌതികമാണന്ന്‍ ഒന്നുംകൂടി ബലപ്പെടുത്തുന്നു.
“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
മാത്രമല്ല എം പി എ ഖാദിര്‍ കരുവമ്പൊയില്‍ അബ്ദുല്‍ ഹമീദ് ഫൈസിയെന്ന ഖുബൂരി പുരോഹിതന് നല്കിയ മറുപ്പടി മടവൂരികള്ക്കും നവമടവൂരികള്‍ക്കും കൂടി ഇപ്പോള്‍ അനുയോജ്യമാണ്.
“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)
മുജാഹിദ് പ്രസ്ഥാനത്തിന്‍റെ നാളിത് വരെയുള്ള ഈ വിവരണങ്ങള്‍ ജിന്നുകളും അവരുടെ കഴിവുകളും അഭൗതികമല്ലന്നത് മന്ദബുദ്ധികളല്ലാത്ത ബുദ്ധിയും വകതിരിവും നഷ്ടപ്പെടാത്ത ഏതൊരാള്ക്കും മനസ്സിലാകും, അല്ലാഹു സഹായിക്കെട്ടെ

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 2

ഒരു അര്‍ഥം തെറ്റും മറ്റേതു ശരിയും എന്നൊക്കെ പരയുനതിനു മുനബ് ആലോചികണം, അതിനു ഇവര്‍ക്കെന്തു സലഫി മന്ഹജ്, തമ്മില്‍ തെറ്റിയത് കൊണ്ട് തെറി പറയുക എന്നത് മാത്രമാണല്ലോ ലക്‌ഷ്യം തന്നെ..
ഇനി അമാനി മൌലവി കൊടുത്ത വ്യക്യാനം കാണുക
"നിങ്ങള്ക്ക് കാണാവുന്ന തൂണുകള്‍ കൂടാതെ എന്ന് പറയുമ്പോള്‍ കാണപ്പെടാത്ത തൂണുണ്ടാവുമെന്നു വരുന്നു, അതെ അല്ലാഹുവിന്റെ ശക്തി(കുദുറത്) ആകുന്ന തൂണിന്മേല്‍ അത്രേ അഖിലാണ്ഡം സ്ഥിതി ചെയ്യുന്നത്.."
ഇവിടെ അനസ് മുസ്ല്യാര്‍ മറ്റൊരു തട്ടിപ്പ് കൂടി നടത്തി, അഥവാ ഈ ആയതിനു ഇങ്ങനെ അര്‍ഥം പറയുന്നത് തെറ്റാണ്,എന്നതാണ്. യഥാര്‍ത്ഥത്തില്‍ രണ്ടു അര്‍ത്ഥവും മുഫസ്സിരീങ്ങള്‍ കൊടുത്തിട്ടുണ്ട്.
إنها بعمد لا ترونها (കാണാത്ത തൂണുകള്‍ കൊണ്ട് ആകാശത്തെ സൃഷ്ടിച്ചു) എന്നര്‍ത്ഥം ഇബ്നു അബ്ബാസ്‌, മുജാഹിദ്, ഇക്‌രിമ തുടങ്ങിയവര്‍ പറഞ്ഞിട്ടുണ്ട്,
അത് പോലെ ليس لها عمد مرئية ولا غير مرئية (അവിടെകാണുന്നതോ കാണാത്തതോ ആയ ഒരു തൂണും ഇല്ല )എന്നര്‍ത്ഥം ഹസന്‍, ഖതാദ തുടങ്ങിയവരും പറഞ്ഞിട്ടുണ്ട്. (ഇബ്നു കസീര്‍, ത്വബിരി എന്നിവ നോക്കുക.
 Watch this link(click here)

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 1

മസ്കറ്റ്‌, കുന്നുകര സംവാദങ്ങള്‍ കാട്ടി നവമടവൂരികളും ചക്കരപ്പറമ്പ്, മട്ടാഞ്ചേരി വ്യവസ്ഥകള്‍ കാണിച്ച് മടവൂരികളും നടത്തുന്ന നെറി കെട്ട പ്രചാരണങ്ങള്‍ക്ക് മറുപടി പറയാന്‍ വരുന്നതും നമ്മുടെ പ്രിയങ്കരനായ അനസ്‌ മൌല്യാര്‍ തന്നെ... കേള്‍ക്കുക.. ദുഷ്പ്രചാരണങ്ങളെ തിരിച്ചറിയുക...
http://www.youtube.com/watch?v=0QAG1C98zjA&feature=youtu.be
ivide click cheyyuka

Wednesday, May 15, 2013

നെഞ്ചോടു ചേര്ക്കുക മാറ്റം വരാത്ത തൗഹീധിനെ ....അക്ബർ സാഹിബിനു മറുപടി -part 1

നെഞ്ചോടു ചേര്ക്കുക മാറ്റം വരാത്ത തൗഹീധിനെ ....അക്ബർ സാഹിബിനു മറുപടി
ആടിനെ പിടിച്ചു പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലുക എന്നത് സത്യത്തിന്റെ വിരോധികൾ എന്നും സ്വീകരിച്ചിട്ടുള്ള ഒരു തന്ത്രം ആണ് ..അത് ഭംഗിയായി അക്ബര്ക ഈ ലേഖനത്തിലും നിർവഹിച്ചിട്ടുണ്ട്...അദ്ധേഹത്തിന്റെ പേരില് ദുബായിലെ ചിലർ പടച്ചു വിട്ട ഈ നോട്ടീസ് കുവൈറ്റിലെ അദ്ധേഹത്തിന്റെ പ്രസംഗമാണ് എന്ന് പറയപെടുന്നു   ...
ഇത് വരെ ആ കടപാടിനെ അദ്ദേഹം നിഷേധിച്ചു കാണാത്ത സ്ഥിതിക്ക് പ്രമാണ ബദ്ധമായി അതിനെ പരിശോധിക്കാം ...ആരെയോ ന്യായീകരിക്കാൻ ഇല്ലാ കഥകൾ മുവഹ്ഹിധുകളുടെ മേൽ കെട്ടിയുണ്ടാകുന്നത് എത്ര വലിയവനാണ്‌ എങ്കിലും അയാള് വിമര്ഷിക്കപെടെണ്ടതുണ്ട്...ആദ്യ പേജിൽ തൗഹീധിന്റെ പ്രാധാന്യത്തെ അദ്ദേഹം വിവരിക്കുന്നു ...എന്നിട്ട് മക്കാ മുശ്രിക്കുകളുടെ ശിര്ക്കാൻ വിശ്വസ്സതിലേക്ക് എത്തുന്നു ...ഇടയ്ക്കിടെ പൊടിപ്പും തൊങ്ങലും കൂട്ടാൻ ജിന്നിനോടും മലക്കിനോടും സഹായം തേടൽ എന്ന് പറയുന്നുമുണ്ട് ....ഇസ്തിഹാനതിന്റെ പരിധിയിൽ പെടുന്ന ഈ സഹായ തെട്ടങ്ങൾ ശിര്കല്ല എന്ന് പറഞ്ഞ ഏതെങ്കിലും ഒരു മുജാഹിധിനെ അക്ബർ സാഹിബിനു ചൂണ്ടി കാണിക്കാൻ കഴിയുമോ ....
പിന്നെ തന്ത്ര പൂര്വ്വം അദ്ദേഹം വിട്ടു കളഞ്ഞ ഒരു വിഭാഗം കൂടിയുണ്ട് ..അത് മനുഷ്യര് ആണ് ...ഇസ്തിഖാനത്തിന്റെ പരിധിയിൽ വരുന്ന ഒന്ന് മനുഷ്യരോട് ചോദിച്ചാലും ശിര്കല്ലേ അക്ബർ സാഹിബു ...ആ ചോദ്യം ജിന്നിനോടോ മലക്കിനോടോ മനുഷ്യരോടോ ചോദിച്ചാൽ ശിര്ക്കാന് ...കാരണം അല്ലാഹുവിനു മാത്രമേ ആ പ്രാര്ത്ഥന കേള്ക്കാൻ കഴിയൂ ..അത് കേട്ട് ഉത്തരം നല്കാൻ കഴിയൂ ...അത് ആര്ക്ക് കഴിയും എന്ന് വിശ്വസിച്ചാലും ശിര്ക്കാന് ...ഈ ഒരു ഇസ്ലാമിക തത്വത്തെ അറിയാതെ പോയതിന്റെ അബദ്ധം അക്ബര്ക ഇപ്പോൾ ന്യായീകരിക്കുന്ന ഗ്രൂപ്പിൽ എമ്പാടും കാണാം ...
ഇപ്പോൾ അനസ് മുസ്ലിയാരും മറ്റും പറയുന്നത് പ്രാര്ത്ഥന മറ്റുള്ളവരും കേള്ക്കും എന്നാൽ അതിനു ഉത്തരം അല്ലാഹു മാത്രമേ ചെയ്യൂ എന്നാണു ...എന്നിട്ട് അതിനു തെളിവ് ഇവരുടെ തന്നെ തല തിരിഞ്ഞ ലോജിക്കും ...എന്താ ആ ലോജിക്ക് ...ഒരാള് അമ്രിതാനത മയിയുടെ അടുത്ത് പോയി ഒരു കുട്ടിയെ ചോധികുന്നു ...അപ്പോൾ പ്രാര്ത്ഥന അവർ കേള്ക്കും ഉത്തരം ചെയ്യില്ല .....
എന്നിട്ട് പറയുന്നു പ്രാര്ത്ഥന അല്ലാഹു അല്ലാത്തവരും കേള്ക്കും ....
എന്നാൽ മുജാഹിദുകൾ അന്നും ഇന്നും പറയുന്നു "നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ പ്രാര്ത്ഥന (ദുഅ )അവർ കേള്കില്ല ...ഇനി കെൽകുമെന്നു ആരെങ്കിലും (വെറുതെ വാദത്തിനു വേണ്ടി )സന്കെല്പിച്ചാൽ തന്നെയും ഉത്തരം ചെയ്യില്ല (സൂറത്തുൽ ഫാതിർ )
തൗഹീധിന്റെ ബാലപാഠം പോലും അറിയാത്ത ഇത്തരം മുസ്ലിയാക്കൾ നടത്തുന്ന പമ്പര വിഡ്ഢിത്തങ്ങള്‍ ആണ് നിങ്ങള്‍ മുകളില്‍ വായിച്ചത് ..ഇത്തരം പമ്പര വിഡ്ഢികള ആണ് തൗഹീധിന്റെ മൊത്ത കുത്തക അവകാശപെട്ടു നടകുന്നത് ....
അല്ലാഹുവിനു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിയൂ എന്നത് മുജാഹിധായി ജനിച്ച ആര്‍ക്കും അറിയില്ലേ ...പ്രാര്‍ത്ഥന കേള്‍ക്കാന്‍ മറ്റുള്ള ആളുകള്‍ക്കും സാധിക്കും എന്നാ പച്ച ശിര്‍ക്കും പ്രച്ചരിപിച്ചു നടക്കുന്ന ഇയാളെ പോലുള്ള പാട് ഖുരാഫികള്‍ ഈ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ പറ്റി സംസാരിക്കാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത ആളുകളാണ് ....പരസ്പര ബന്ധമില്ലാതെ ഏതിനും മറുപടി പറയുന്ന്ന ഈ ആളുടെ കാപട്യവും ശിര്‍ക്കാന്‍ വിശ്വാസവും ആണ് മുകളില്‍ വായിച്ചത് .....
എന്താണ് പ്രാര്‍ത്ഥന ...
ഒരു സ്രിഷിടിക്കും നല്കപെടാത്ത സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കുന്ന ,നമ്മുടെ മനസ്സിന്റെ   തേട്ടം  അതാണ്‌ പ്രാര്‍ത്ഥന ...അത് കേള്‍ക്കുവാന്‍ നമ്മുടെ മനസ്സിന്റെ തേട്ടം അറിയുവാന്‍ അല്ലഹുവിനല്ലാതെ ഒരു സൃഷ്ടിക്കും സാദ്യമല്ല ....ഒരു മലക്കിണോ ഒരു ജിന്നിണോ ഒരു മനുഷ്യനോ   സാധ്യമല്ല ...അല്ലാഹു മാത്രമാണ് സമീഹു (എല്ലാം കേള്കുന്നവന്‍ ) സമീഹു ധുഹാഹു (പ്രാര്‍ത്ഥന കേള്കുന്നവന്‍ )...ആ സിഫത് ലോകത്ത് ഒരു മക്ലൂഖിനും ഇല്ല ഇല്ല ഇല്ല ....ഇത് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനമാണ് ..ഇത് പോലും അറിയാത്ത ഈ ആളുകളെ  എങ്ങിനെ തൗഹീധിന്റെ വാഹകരായി കാണും ...
പക്ഷപാതിത്വത്തിന്റെ സിണ്ടികെട്ടു ഭാധിചിടില്ലാത്ത മുജാഹിധുകളെ പറ അല്ലാഹു അല്ലാത്ത ഒരു സൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ..സൂറത്തുല്‍ ഫാതിരില്‍ അല്ലാഹു പറഞ്ഞത് അവര്‍ പ്രാര്‍ത്ഥന ,ദുഅ കേള്‍കില്ല എന്നല്ലേ ....അപ്പോള്‍ പ്രാര്‍ത്ഥന കേള്കുന്നവന്‍ എന്നാ അല്ലാഹുവിന്റെ സിഫതിനെ നിഷേധിച്ച പച്ച ശിര്കിന്റെ പ്രചാരകനായ ഇത്തരം മുസ്ലിയാക്കൾ തൗബ ചെയ്തിടില്ല എന്ഖില്‍ ഇയാളുടെ അവസ്ഥ എന്ത് ...ഇവരുടെ തൗഹീധു നാം സ്വീകരിക്കെനമോ 
മനസ്സിന്റെ വിചാര വികാരങ്ങളും ,ഭക്തിയും ,താഴ്മയും അല്ലാഹുവിനു മാത്രമേ അറിയൂ ...അല്ലാതെ പുറത്തേക്കു കേള്‍കുന്ന  സൌടാണ് പ്രാര്‍ത്ഥന എന്ന് ടിയാന്‍ തെറ്റിദ്ധരിച്ചു എന്ഖില്‍ ഒന്നും പറയാന്‍ ഇല്ല ...
ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍ അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ ,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല ...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ് )..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും ആയവന്‍ ഉള്ളൂ ....
രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് .....




ഈ തൗഹീധു 2012 കൊണ്ടുണ്ടായ അബദ്ധവും ജാഹിലിയ്യത്തും എന്താണ് എന്ന് അക്ബർ സാഹിബിനെ പോലുള്ള ആളുകള് ഒരു പക്ഷെ അറിഞ്ഞു കാണില്ല ...വിഷ്ണുവല്ല ജിന്ന് എന്ന് പോലും തിരിച്ചറിയാത്ത ഒരു കൌമിനെ ഒരു ഭാഗത്തും ...അല്ലാഹു അല്ലാത്ത ആളുകളും പ്രാര്ത്ഥന കേള്ക്കും എന്ന് ന്യായീകരിക്കുന്ന ശിര്ക്കിന്റെ പ്രചാരകർ ആയ മറ്റൊരു കൌമിനെ മറ്റൊരു വശത്തും നേടി എന്നതാണോ നവോധാനതിന്റെ പുതിയ കൈത്തിരി എങ്കിൽ യേശു ക്രിസ്തുവിന്റെ സുവിശേഷത്തെ തകര്ക്കാൻ വന്ന പൌലോസ് പിന്നീട് വിശുദ്ധ പൗലൊസായി ഔദ്യോഗിക പരിവേഷം നേടിയതുപോലെ മുജാഹിദുകൾ നെഞ്ചോടു ചേര്ത തൗഹീധിനെ കശാപ്പു ചെയ്തു തൗഹീധു 2012 ലൂടെ പച്ച ശിര്ക്ക് ഔദ്യോഗിക പരിവേഷം കെട്ടി കൈത്തിരി കൊണ്ട് കൈ തന്നെ കത്തുന്ന ഗതികേട് ആയിരിക്കും ഉണ്ടാകുക

സാധാ മുജാഹിദുകള്‍ ഇത് കയ്യോടെ പിടിക്കുകയും ,ഇയാളെ ഭോദ്യപെടുതുകയും ച്യ്തപ്പോള്‍ ഈ ആളുടെ അഹങ്കാരം നോക്കൂ
നോക്കൂ അക്ബര്ക്കാ ഈ ഗതികേട് ...നിങ്ങളുടെ ഭാഗത്തെ അനസ് മുസ്ലിയാരുടെ ,കായക്കൊടിയുടെ വാക്ക് കേട്ട് ശിര്ക്ക് പ്രച്ചരിപിക്കുന്ന അനുയായിയെ കണ്ടോള്ളൂ

Mahmood Yousuf വിഡ്ഢിത്തതിന് കയ്യും കാലും മുളച്ചാല്‍ അതിന്‍റെ പേരാണ് ജിന്നൂരിസം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ആയിരം തവണ കേള്‍ക്കുകയില്ല, കേള്‍ക്കുകയില്ല കേള്‍ക്കുകയില്ല എന്ന് പുലംബിയാലും അല്ലാഹുവിന്‍റെ ഖുര്‍ആനിന് എതിരെ പുലമ്പുന്ന ഒരൊറ്റ ജിന്നൂരിക്കും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പോസ്റ്റില്‍ സമര്‍പ്പിച്ച മഹാ വിഡ്ഢിത്തം ഖുര്‍ആനിനു എതിരാണ് ജിന്നൂരികളെ...! അള്ളാഹു പറയുന്നു " അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല." മനുഷ്യന്‍റെ നാവില്‍ നിന്ന് വരുന്നതെന്തും രഖീബ് അതീത് എന്ന തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ അത് കേട്ടു രേഖപ്പെടുത്തി വെക്കുന്നു. നല്ലതാണു പറയുന്നതെങ്കില്‍ നന്മ രേഖപ്പെടുത്തി വെക്കുന്നു. ചീത്തയാണ്‌ പറഞ്ഞതെങ്കില്‍ തിന്മ രേഖപ്പെടുത്തി വെക്കുന്നു. ഇവിടെ അല്ലാഹുവിനോട് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന ഇബാദത്ത് ആയതിനാല്‍ അത് നിരീക്ഷകന്‍ കേട്ട് നന്മ രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ രഖീബ് അതീദ് അത് കേട്ട് തൌഹീദ് ആകുന്ന ഏറ്റവും വലിയ നന്മ രേഖപ്പെടുത്തി വെക്കുന്നു. ഇനി അല്ലാഹുവിനോട് അല്ല ജിന്നിനോടാണ് സഹായം തെടുന്നതെങ്കില്‍ അത് കേട്ട് ഏറ്റവും വലിയ തിന്മയായ ശിര്‍ക്ക് രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ പറയുന്നതെന്തും കേള്‍ക്കും പ്രാര്‍ത്ഥന മാത്രം കേള്‍ക്കില്ല, രേഖപ്പെടുത്തില്ല എന്ന് ജല്‍പ്പിക്കുന്ന ജിന്നൂരിസമേ..... നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന പാടു ജാഹിലിയത്താണ് ഈ പോസ്റ്ററിലൂടെ വിളിച്ചു പറയുന്നത്.....
അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും ദുഅ കേള്‍ക്കാന്‍ കഴിയില്ല എന്നത് വിഡ്ഢിത്തമാണ് എന്നാണു ടിയാന്‍ കാച്ചുന്നത് ....ഒരു വിഡ്ഢിത്തം വിലംബുന്നതിനു മുമ്പ് വിവരമുള്ളവരോട് ചോദിച്ചിട്ട് പോരെ ...ചില പ്രവര്തര്‍ സംസാരിച്ചപ്പോള്‍ പ്രമുഗ kju പണ്ഡിതര്‍  പറഞ്ഞത് ഇത് പറഞ്ഞവന്‍ (അല്ലാഹു അല്ലാത്തവരും ദുഅ കേള്‍ക്കും എന്ന് പറഞ്ഞവന്‍ )ശുദ്ധ  ശിര്‍ക്കാണ്‌  പറഞ്ഞത് എന്നാണു ...ഇതൊന്നും അറിയാതെ മഹ്മൂദ് സാഹിബു ഈ ശിര്‍ക്ക് ചുമന്നു നടന്നു കൊണ്ടിരിക്കുക ആണ് ...താന്‍ പറഞ്ഞ പൊട്ടത്തരം കൂട്ടാത്തില്‍ അന്ഗീകരികുന്ന വല്ല ആളിമും ഉണ്ടെന്ഖില്‍ കൊണ്ടുവാ മഹ്മൂദ് സാഹിബു ..വെല്ലുവിളിയാണ് ഇത് ....മുജാഹിധുകള്‍ക്കിടയില്‍ ഈ പച്ച ഖുരാഫിസവും ശിര്‍ക്കും ...അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ ഈ 2013 ശിര്‍ക്കും കൊണ്ട് താങ്കളെ വിളയാടാന്‍ അനുവധികുന്ന പ്രശ്നം ഇല്ല ...കൊക്കാസ് കൂടാരത്തില്‍ കൂടെ കൂടിയായാല്‍ എന്തും ചിലവാകും ....
ഇയാള്‍ വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ ഇയാളുടെ യുക്തി വാദം ....
രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ മഹ്മൂദ് സാഹിബു ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ മഹ്മൂദ് സാഹിബു ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിച്ചവരുടെ  നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....
മുജാഹിധുകളെ നാം ഉണരുക ...വൈരുദ്ധ്യങ്ങളുടെ കലവറ ആയ തൗഹീദ് 2012 ഇപ്പോള്‍ ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ അനുയായികളെ വലിച്ചെറിഞ്ഞു ചരമ ശ്വാസം പൂകാന്‍ കാത്തിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും ഈ പിളര്പ്പന്‍ മാരെ തിരിച്ചറിയുക
എല്ലാവര്ക്കും ശിര്‍ക്കില്‍ നിന്ന് അല്ലാഹു മോചനം നല്‍കട്ടെ ...
തനിമയാര്‍ന്ന അജഞ്ഞലമായ മുജാഹിധു ആദര്‍ശം അല്ലാഹു നിലനിര്‍ത്തുക തന്നെ ചെയ്യും
ഇനിയും ഇതിന്റെ പേരില്‍ ശിര്കാരോപനവുമായി നടകുന്നവരില്‍ പലരും വിഷയം പടിക്കാതവരും അറിയാത്തവരും ആണ് ...സങ്കടന പറഞ്ഞില്ലേ എന്നും ,ശിര്‍ക്ക് വ്യാപനം തടയെണ്ടേ എന്നും ധരിക്കുന്ന ചിലരും ഇവരുധെ ആശയ കുഴപ്പ വിഷധീകരണങ്ങളില്‍ അകപെട്ട ചിലരും ആണ് ..അവര്‍ നിഷ്കളങ്കാരും ആത്മാര്‍ഥത ഉള്ളവരും ആണ് ...എന്നാല്‍ ഈ വിവാദം സൃഷ്ടിച്ചവര്‍ കണ്ട ലക്ഷ്യങ്ങള്‍ പലതാണ് ...അതുകൊണ്ടാണ് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ ഇരുന്നു സൌദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഒളിച്ചോട്ടം നടത്തുന്നത് ...അടുത്ത election മുന്നില്‍ കണ്ടു ചിലര്‍ രൂപപെടുത്തി എടുത്ത ആശയം ആണ് ഇത് ..ഈ ആദര്ശ വിഷധേകരണം എന്നാ പരിപാടിയിലൂടെ തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ സ്വധീനമുണ്ടാക്കുക ആണ് ലക്‌ഷ്യം ...അതുകൊണ്ടാണ് ശുദ്ധ ആഖ്ലാനികളും kju ചാരന്മാര്‍ എന്ന് വിശേഷിപിച്ചവരും പരിപാടികളുടെ സന്കാടകര്‍ ആകുന്നതു ....ഈ കാര്യം തിരിച്ചറിഞ്ഞു ,പരസ്പരം സ്നേഹിക്കാനും ,ഇവര്‍ക്ക് വേണ്ടി തമ്മിലടിക്കാന്‍ നമ്മള്‍ ഇനിയില്ല എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍ നമ്മുടെ സ്നേഹം തിരിച്ചു വരും ...അല്ല എങ്കില്‍ ഇന്നത്തെ ആശയക്കാര്‍ നാളെ വ്യതിയാനക്കാര്‍ ആകുന്ന കാലം വിദൂരമല്ല ..കാരണം ദീനിനെ ക്കാള്‍ ഭൌധികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ നിങ്ങള്ക്ക് മുന്നില്‍ വരുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ പ്രതികരിക്കും ..ആ പ്രതികരണം മുജാഹിദുകള്‍ ഏറ്റെടുക്കും ..അപ്പോള്‍ അതികാരത്തിന്റെ സ്വാപാനഗല്‍ നിലനിര്‍ത്താന്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തും ,പ്രതികരികുന്നവരില്‍ വ്യതിയാനം ആരോപിക്കപെടും ,അവിടെ സത്യങ്ങള്‍ പരസ്യമായി വ്യഭിച്ചരിക്കപെടും ,അല്ല ആദര്‍ശത്തിന്റെ മഹിമ മാത്രമാണ് ലക്‌ഷ്യം എങ്കില്‍ മടവൂരികലെക്കാള്‍ വലിയ മടവൂരിസം പേറുന്ന ,ഹധീസുകളെ നിഷേധിക്കുന്ന പലരും സ്വന്തം പാനലില്‍ എങ്ങിനെ അധികാരത്തില്‍ എത്തി .ചിന്തിക്കുക മുജാഹിധെ ,ഹൃദയത്തെ ആര്‍ക്കും പണയ വസ്തുവാക്കിയിട്ടില്ല എന്ഖില്‍ ..അധികാരത്തില്‍ ഇരികുന്നവരുടെ പാത പൂജകരല്ല മുജാഹിദുകള്‍ ...സത്യത്തിനു വേണ്ടി നിലകൊണ്ട നമ്മെ സമൂഹം വിളിച്ച പേരാണ് മുജാഹിധു ,അല്ല അങ്ങിനെ ഉള്ളവന്‍ ആകണം മുജാഹിധു ..പ്രാര്‍ത്തിക്കുക ,പ്രവര്‍ത്തിക്കുക സത്യം ജയിക്കാന്‍ ..അല്ലാഹുവിന്റെ വിധി വിദൂരമല്ല ..ക്ഷമിക്കുക ...സ്നേഹിക്കുക ഓരോ മുജാഹിധിനെയും ..അവരില്‍ ശിര്കിന്റെ പ്രചാരകര്‍ ഇല്ല ...പരലോകത്ത് അത് തെളിയിക്കാന്‍ ഇന്ഷ അള്ളാഹു ഓരോ മുജാഹിധും തയ്യാര്‍ ആകുക ...
(തുടരും  )

Tuesday, May 14, 2013

മുജാഹിധു ബാലുശേരിയും നിലവിളക്ക് വിവാദവും

 കോക്കസ് മുരീധ് ജാബിര് et കള്ളം പ്രച്ചരിപിക്കുന്നു 

അല്ലാഹുവിനെ മാത്രം വിളിച്ചു തേടുന്ന മുജാഹിദ്കളെ മുശ്രിക്കാക്കാന്‍ വേണ്ടി സാങ്കല്‍പ്പിക വിഷ്ണു ജിന്നിനെ അടക്കം സൃഷ്ടിച്ച ഗോപിയുടെ ജിന്നും വസുമതിയുടെ ജിന്നുമായി നടക്കുന്ന , ആ പ്രമാണിമാരും സംഘവും നടത്തിയ ഹീനമായ കളവുകളുടെ കൂട്ടത്തിലൊന്ന് കൂടി കാണുക:
ഈ പോസ്റ്റ്‌ ഇട്ട അബ്ദുറഹ്മാന്‍ മങ്കടയുടെ ശിഷ്യന് ഈ കളവു തിരുത്താന്‍ പത്ത്‌ മണിക്കൂര്‍ സമയം നല്‍കിയിട്ടും തിരുത്താന്‍ തയ്യാറില്ലാത്തതിനാല്‍ വായനക്കാര്‍ വഴി കേടിലാകാതിരിക്കാന്‍ ഈ പോസ്റ്റ്‌ ഇടുന്നു .
ഇതാണ് ഈ കുതന്ത്രക്കാരുടെ വിശുദ്ധിയുള്ള തൌഹീദ് !! !!!
ശിവഗിരിയില്‍ അടക്കം അമ്പലത്തില്‍ പോയി മുജാഹിദ്‌ ബാലുശ്ശേരി അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് മുടക്കിയ ചില പ്രമാണിമാര്‍ ഉണ്ട് . അവര്‍ക്ക്‌ ഇതൊന്നും അത്ര ഇഷ്ടമല്ല . "അവിടെ ഒക്കെ പോവേണ്ടത് ഞാനല്ലേ ... ഞാനല്ലേ അതൊക്കെ ചെയ്യേണ്ടത്‌ " എന്ന ഭാവമാണോ ..?
കോട്ടയംജില്ലയിലെ മണിമലയിലെ ക്ഷേത്രാംഗണത്തില്‍ ഹൈന്ദവ സഹോദരങ്ങള്‍ സംഘടിപ്പിച്ച സര്‍വ്വ മത പ്രഭാഷണ വേദിയിലേക്ക് ഇസ്‌ലാമിനെക്കുറിച്ച് ,നിങ്ങള്‍ക്ക്‌ പറയാനുള്ളത് പറയുക എന്ന് പറഞ്ഞുകൊണ്ട് മുജാഹിദ്‌ ബാലുശ്ശെരിയെ ക്ഷണിച്ചപ്പോള്‍ ആ സ്റ്റെജിലുള്ള നിലവിളക്ക് അവിടെനിന്നും എടുത്തുമാറ്റണം എന്ന് പറയുന്നതിനു പകരം അതേ സ്റ്റേജില്‍ വെച്ചുതന്നെ ഈ നിലവിളക്കിനോട് കാണിക്കുന്ന ആരാധനാ മനോഭാവം നാളെ പരലോകത്ത് ശ്വാശ്വത നരക ശിക്ഷക്ക് കാരണമാകുമെന്ന് ധൈര്യസമേധം പ്രസംഗിച്ച ആര്‍ജ്ജവം കാണിച്ച ഒരു മനുഷ്യനെ നിങ്ങളുടെ ഗ്രൂപ്പ്‌കാരനല്ലാ എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണല്ലോ നിങ്ങള്‍ ഈ മുശ്രിക്കാക്കുന്നത് .. ചീത്ത പറയുന്നത് ! തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിച്ചിരിക്കുന്നത് . പക്ഷെ , നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിച്ചിരിക്കുന്നത് . എന്ന് അല്ലാഹു പറഞ്ഞത് എത്ര ശരി .!
ഇതിന്റെ കൂടെ മുജാഹിദ്‌ ബാലുശ്ശേരി ആ ക്ഷേത്രത്തിലെ യോഗത്തില്‍ വെച്ച് നിലവിളക്കുമായി മുസ്ലിംകള്‍ക്കുള്ള വിയോജിപ്പ്‌ എന്താണെന്ന് വിശദീകരിച്ചു പറയുന്നതിന്‍റെ ലിങ്ക് കൂടി ഉണ്ട് . അതും കൂടി കാണുക ... തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയവരും തെറ്റിദ്ധരിച്ചവരും തിരുത്തുക ....
മാറുക സഹോദരങ്ങളെ .മാറുക .. മങ്കട അബ്ദുറഹ്മാന്‍ നിങ്ങളെ കൊണ്ട് പോവുന്നത് പിഴച്ച ഇത്തരം കളവുകളുടെയും കുതന്ത്രങ്ങളുടെയും ഇരുണ്ട വഴിയിലൂടെയാണ് .. അതുകൊണ്ട് മാറുക , തൌബ ചെയ്യുക ... മരണം എന്നത് സത്യമാണെങ്കില്‍ നരകവും സ്വര്‍ഗ്ഗവും സത്യമാണ് . മറക്കണ്ട ...
http://www.youtube.com/watch?v=ZLKbjC5LhiM

വൈരുധ്യാധിഷ്ടിധ അഭൌധികതാ വാദവും ശിര്കിന്റെ പ്രചാരണവും

അക്ബർ സാഹിബ്‌, നിങ്ങളെ ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്നു ആദർശത്തിന് വേണ്ടി, ഇപ്പൊ നിങ്ങൾ അതിൽ നിന്നും മാരിയപോൾ ''നിങ്ങൾ ഞങ്ങളുടെ മനസ്സിൽ നിന്നും മാറി ,
ഇല്ലാത്ത ആരോപണങ്ങൾ പണ്ഡിതന്മാരുടെ പേരിൽ ആരോപിക്കുമ്പോൾ വിഷയം പഠിക്കാൻ പോലും ശ്രമിക്കാതെ അവരുടെ കൂടെ കൂടിയതിന്റെ ഫലമാണ് ഈ കാണുന്നത് ,
വിഷ്ണുവിനെയും ജിന്നിനെയും ഒരേ തൂവൽ പക്ഷികളാക്കിയ നിങ്ങൾ ഇത്രയും കാലം ഹൈന്ദവർക്ക് എങ്ങനെയാണ് തൗഹീദ് പറഞ്ഞു കൊടുത്തത് എന്ന് മനസിലാകുന്നില്ല,
ഇതാ അല്ലാഹുവിന്റെ റസൂൽ (സ) ന്റെ പ്രവചനങ്ങൾ സത്യമായി പുലർന്നു കൊണ്ടിരിക്കുന്നു,
അസത്യത്തിനു ഒരിക്കലും സത്യത്തെ അതിജയിക്കാൻ കഴിയില്ല , അന്തിമ വിജയം സത്യത്തിനു തന്നെ ആയിരിക്കും

Wednesday, May 1, 2013

മതം ഗുണകാംക്ഷയാണോ?

മതം ഗുണകാംക്ഷയാണോ?
അബു റൂന തിരൂർ.
----------------------------------------------------
അങ്ങിനെയാണ് മത പ്രബോധകരും പ്രവർത്തകരും സമൂഹത്തെ ബോദ്യപ്പെടുത്താൻ ശ്രമിക്കുന്നത്. മതം പറയുന്നതും, അത് കഴിവിന്റെ പരമാവധി പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുന്നതും ഗുണകാംക്ഷയുടെ ഭാഗമായിട്ടാണ് എന്നതിൽ പ്രവാചക ചരിത്രങ്ങളെ വിലയിരുത്തുന്ന ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല. തിന്മയുടെ കൂരിരുട്ടിൽ അന്ധരായി കഴിഞ്ഞു കൂടിയ സമൂഹങ്ങൾക്കിടയിലേക്ക് കടന്നു ചെന്ന്, കടുത്ത മർദ്ധനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങി അവരെ നേരിന്റെ പാതയിലേക്ക് ക്ഷണിച്ച പ്രബോധകരൊന്നും തങ്ങളുടെ പ്രബോധിത സമൂഹത്തിൽ നിന്നും എന്തെങ്കിലും ഭൌതികലാഭം പ്രതീക്ഷിച്ചിരുന്നില്ല എന്നത് ചരിത്ര സത്യമാണ്.എന്ന് മാത്രമല്ല പ്രവാചകന്മാർക്കും അവരെ പിന്തുടരുന്ന യഥാര്ത പ്രബോധകർക്കും ഭൌതിക നഷ്ട്ടങ്ങളുടെ നീണ്ട കണക്കുകളായിരുന്നു ബാക്കിവന്നത് എന്നതാണ് വസ്തുത.

ഈ ത്യാഗങ്ങളെ അവർ ഏറ്റെടുത്തത് സ്വന്തോടും, തനിക്കു വേണ്ടപെട്ടവരോടും, മനുഷ്യ സമൂഹത്തോട് ആകമാനവുമുള്ള ഗുണകാംക്ഷയുടെ ഭാകമായി തന്നെയായിരുന്നു. ആ ഗുണകാംക്ഷയുടെ അടിസ്ഥാനമാകട്ടെ കത്തിയാളുന്ന നരകാഗ്നിയിൽ നിന്ന് സ്വന്തതെയും തനിക്കുവേണ്ടപെട്ടവരെയും രക്ഷിച്ചെടുക്കുക എന്നതുമാണ്‌.

സച്ചിതരായ മുൻഗാമികളുടെ ത്യാഗ സംപൂര്ണ്ണമായ കഴിഞ്ഞകാല പ്രബോധന പ്രവർത്തനങ്ങളുടെ ഗുണകാംക്ഷ നിർഭരമായ പക്ഷാതലത്തിൽ നിന്നുകൊണ്ട് ഓരോ വിശ്വാസിയും തങ്ങളുടെ പ്രവർത്തനങ്ങളെ പുനർ വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണു വർത്തമാനകാല പ്രബോധന മേഖല നമ്മെ തെര്യപ്പെടുതുന്നത്. സോഷ്യൽ നെറ്റ് വർക്ക് സംരംഭങ്ങളെ ഇസ്ലാമിക ദഅവത്തിന് ഉപയോഗിച്ച് തുടങ്ങിയ ഈ കാലഘട്ടത്തിൽ ആ സൌകര്യങ്ങളെ ഗുണകാംക്ഷ നിർഭരമായ മനസ്സോടെ ഉപയോഗിക്കുന്ന എത്ര പേരുണ്ട് നമ്മളിൽ എന്ന് സ്വയം വിലയിരുത്തേണ്ട സമയമാണിത്.

ആദർശ വിരുദ്ധ ചേരിയിലുള്ളവരെ എങ്ങിനെ മറ്റുള്ളവർക്ക് മുൻപിൽ അപമാനിക്കാനും തരംതാഴതാനും കഴിയുമെന്ന പൈശാചിക ചിന്തയും തതുനുസരണമുള്ള പ്രയോഗങ്ങളും പോസ്റ്റുകളുമാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്. മഹത്തായ പ്രസ്ഥാനങ്ങളുടെ മാതൃകാ യോഗ്യരായിരിക്കേണ്ട പണ്ഡിതരും നേതാക്കളും പോലും മത പ്രബോധനത്തിന്റെ അടിസ്ഥാന ലക്ഷ്യമായ ഗുണകാംക്ഷ ചിന്ത വെടിഞ്ഞു, രാഷ്ട്രീയക്കാരെ പോലും നാണിപ്പിക്കുന്ന പദപ്രയോഗങ്ങളാണ് "ജനസാഗരങ്ങൾക്ക്" മുൻപിൽ നടത്തുന്നത്.

പിന്നീട് അതിനെ ഞ്യായീകരിച്ചും വിമർശിച്ചും അനുയായികളും വിമർശകരും "ഉസ്താത് നിന്ന് മൂത്രമൊഴിച്ചാൽ ഞങ്ങൾ നടന്നു മൂത്രമൊഴിക്കുമെന്ന" വാശിയിലാണ് നെറ്റുകളിൽ നിറഞ്ഞാടുന്നത്.
തന്നെ പോലെ വൈകൃത മനസ്സ് പേറുന്ന ഒറ്റപ്പെട്ട ചിലർ അത് ഇഷ്ട്ടപെടുകയോ, ഷയർ ചെയ്യുകയോ ചെയ്യാമെങ്കിലും, സ്വന്തം പ്രസ്ഥാനത്തിന് പുറത്തുള്ളവരും സ്വന്തം പക്ഷത് നില്ക്കുന്ന മഹാപൂരിപക്ഷം ആളുകളും ഈ തിന്മയെ തികഞ്ഞ അവന്ജയോടെയാണ്‌ നോക്കികാണുന്നത് എന്ന് തിരിച്ചറിയാൻ ഇന്ന് പലർക്കും കഴിയാതെ പോയിരിക്കുന്നു. "അട്ടം താങ്ങി നിർത്തുന്ന പല്ലിയുടെ അഹങ്കാരത്തോടെയാണ്" പലരും പല വിഷയങ്ങളിലും പ്രതികരിക്കുന്നത്.തന്റെ പ്രതികരണങ്ങൾ കൊണ്ടാണ് ഇതെല്ലാം നിലനിന്നു പോകുന്നത് എന്ന് തോന്നി പോകും അവരുടെ പലരുടേയും പ്രയോഗശൈലി കണ്ടാൽ.

യഥാർത്ഥത്തിൽ സമൂഹത്തിലേക്കു നന്മ കൈമാറേണ്ട പ്രബോധക സമൂഹത്തിലെ ന്യൂനപക്ഷം ചെയ്തു പോരുന്ന ഈ വൈകൃതങ്ങളുടെ പാപ ഭാരം പേറേണ്ടിവരുന്നത് അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമോന്നടങ്കമാണ് . അതിന്റെ ഫലമാകട്ടെ പൊതു സമൂഹത്തിനു നന്മ പകർന്നു നൽകാനുള്ള അവസരങ്ങൾ നഷ്ട്ടപ്പെടുന്നു എന്നത് മാത്രമല്ല, സ്വന്തം പ്രസ്ഥാനത്തിൽ നിന്ന് തന്നെ ആളുകൾ അകന്നു പോകുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

ചിലപ്പോഴൊക്കെ വാക്കുകളെ വളച്ചൊടിച്ചും വാർത്തകൾ കെട്ടിചമച്ചും ശത്രുക്കൾ സ്രഷ്ടിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിനു അത്ര പ്രയാസകരമാവില്ല .എക്കാലത്തും സത്യത്തിനു നേരെ ഉയർന്നുവന്ന ഇത്തരം പ്രതിസന്ധികൾ വകഞ്ഞു മാറ്റി സത്യം സ്ഥാപിക്കാൻ വിശ്വാസികൾക്കായിട്ടുണ്ട്. എന്നാൽ സ്വന്തം പാളയത്തിൽ നിന്നുയരുന്ന അപശബ്ദങ്ങളും അതിരുകവിഞ്ഞ "ആക്രോശങ്ങളും" സ്രഷ്ടിക്കുന്ന പ്രതിസന്ധികളിൽ പ്രബോധന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നുവെന്നു, മാത്രമല്ല പൊതു സമൂഹം മതത്തെ തന്നെ തെറ്റിധരിക്കുകയും സ്വന്തം അനുയായികളിൽ നിന്ന് തന്നെ പലരും അകന്നു പോകുന്ന വർത്തമാന കാലത്താണ് നാമുള്ളത്‌.

അത് കൊണ്ടുതന്നെ മതം ഗുണകാംക്ഷയാണ് എന്ന് തിരിച്ചറിഞ്ഞ മത പ്രബോധകരും പ്രവർത്തകരും നിർബന്ധമായും തങ്ങളുടെ ഭാഷാ പ്രയോഗങ്ങളിലും പ്രചാരണങ്ങളിലും ആ ഗുണകാംക്ഷ നില നിർത്തെണ്ടതുണ്ട്. ഒരു മുസ്ലിം തന്റെ നാവിൽ നിന്നും കയ്യിൽ നിന്നും രക്ഷപ്പെടുബോഴേ താൻ മുസ്ലിമായി തീരു എന്ന വസ്തുത പ്രബോധകർ തിരിച്ചറിയണം. അവിടെയാണ് മതം ഗുണകാംക്ഷയാണ് എന്ന തത്വം പ്രചരിപ്പിക്കപെടെണ്ടതും പ്രയോഗവൽക്കരിക്കപെടുന്നതും.സത്യംപറയുന്നതിൽ മാത്രമല്ല അത് ഗുണകാംക്ഷയോടെയും മാന്യമായും അവതരിപ്പിക്കുന്നതിലും മഹാനായ പ്രവാചക(സ ) മാതൃക പിന്തുടരേണ്ടവരാണു മത പ്രബോധകർ.