Monday, March 31, 2014

തിരുപനന്തപുരം സലഫി സെന്റര് ആഖ്ലാനികല്ക്കോ??

തിരുപനന്തപുരം സലഫി സെന്റര് ആഖ്ലാനികല്ക്കോ??
പല കവാത്ത് വെടിക്കാരെയും നമ്മൾ കണ്ടിട്ടുണ്ട് ..ലോകത്ത് എന്ത് സംഭവിച്ചാലും സ്വന്തം ACCOUNTIL വരവ് വെക്കും ..എന്നിട്ട് അത് ആഘോഷിക്കും ...പോയാൽ ഒരു വാക്ക് ,കിട്ടിയാൽ ഒരു സുഖം ഇതാണ് പണ്ടേ മുദ്രാവാക്യം ...അതുപോലെ ആണ് മുരീധുകൾ ഇപ്പോഴത്തെ ഹൈ കോടതി ഇടപെടലിനെ കൊണ്ട് നടക്കുന്നത് ...
കേരളത്തിലെ മുജാഹിധുകളുടെ പണം കൊണ്ടും തിരുപനന്തപുറത്തെ മുജാഹിധുകളുടെ അധ്വാനം കൊണ്ടും കുവൈറ്റിലെ ഇഹ്യാവുതുരാസ്സിന്റെ പണം കൊണ്ടും ,സഹായം കൊണ്ടും നിര്മിച്ച ഈ മഹത്തായ വിദ്യാഭ്യാസ -ആരാധന സമുച്ചയം പ്രശനം ഉണ്ടാക്കുകയും ജുമുഹക്ക് വേണ്ടി ഇതിനു വേണ്ടി ഒന്നും ചെയ്യാത്ത ചില ഇറക്കുമതികളെ കൊണ്ട് വന്നു നടത്തുകയും ചെയ്ത കോക്കസ് കളിക്കാർ എന്നും അതിന്റെ നല്ല നടത്തിപ്പിന്നു തടസ്സം നിന്നിട്ടുണ്ട് ...
പണ്ട് പ്രോഫ്കനിനു ഇത് വിട്ടു കൊടുക്കാതിരിക്കാൻ അബ്ദു റഹ്മാൻ സലഫി കളിച്ചപ്പോൾ ധാര്മിക രോക്ഷം അണപൊട്ടി ഒഴുക്കി വാക്കുകൾ കൊണ്ട് അദ്ധേഹത്തെ അഭിഷേകം ചെയ്തിരുന്നത് സാക്ഷാൽ ശുകൂർ ആലപ്പുഴ ആയിരുന്നു ...
അങ്ങിനെ പ്രശനം കലുഷിതമാക്കിയപ്പോൾ RTO ഭരണം ഏറ്റെടുത്തു ..മാസങ്ങൾ രസീവർ ഭരണത്തിൽ അത് നിലനിന്നു ..RTO ഫയൽ പഠിച്ചു ..മാസങ്ങളുടെ അന്വേഷണത്തിന് ഒടുവിൽ യഥാര്ത മുജാഹിധുകളെ ഏല്പിച്ചു ..
കൊക്കാസ് ഇടപെടൽ മൂലം നിർത്തിവെച്ച നിരവധി മത പഠന സംരഭങ്ങൾ പുനര് ആരംഭിച്ചു ..മുജാഹിദ് ബാലുശേരിയുടെ കുതുബ ആയിരങ്ങല്ക്ക് വെളിച്ചം നല്കി ..പഠന ക്ലാസ്സുകളും ഹിഫ്ലു കോളേജ് ,NITCHE ഓഫ് ട്രുത് എന്നിവയും പുനര് ആരംഭിച്ചു ..
ഇതൊക്കെ സഹിക്കാതെ കോക്കസ് ഹൈ കോർട്ട് കേസ് കൊടുത്തു ..കൂടെ രണ്ടു സിവിൽ കേസുകൾ നിലവിൽ ഉണ്ട് താനും ..നിരവധി കള്ളാ വാദങ്ങളും അന്യായനയങ്ങളും ഇവർ കോടതിയിൽ നല്കിയിട്ടുണ്ട് ..തിരഞ്ഞെടുക്കപെട്ട knm തിരുപന്തപുരം ഔദ്യോഗിക കമ്മറ്റിക്ക് എതിരെ യോഗ്യരായ knm സംസ്ഥാന സമിതി എന്നാ പേരില് ചിലര് കൊടുത്ത അന്യായങ്ങൾ വ്യാപകമായി സംസ്ഥാനത്ത് ഉടനീളം പരാജയപെട്ട പോലെ ഇവിടെയും മുമ്പ് പരാജയപെട്ടിരുന്നു ..അതിനാൽ ആയിരുന്നു നമ്മൾ പരിപാലിച്ചു പോന്നാത് ..
എന്നാൽ പ്രശ്ന ഭാധിത സ്ഥലം എന്നാ നിലയില സിവിൽ കേസിൽ തീരുമാനം ഉണ്ടാകുന്നത് വരെ RTO ഭരണം തുടരാൻ കോടതി ഉത്തരവ് ഇട്ടു ..അതിൽ എവിടെ ആണ് കൊക്കാസിനു ജയം എന്ന് മനസിലാവുന്നില്ല ..ആര് ഭരിച്ചാലും മുജാഹിദുകൾ ഭരിക്കരുത് എന്ന് പണ്ട് കാന്ത കുരാഫികൾ കോഴിക്കോട് മുഹിയുധീൻ പള്ളി കേസിൽ ചില കുതിതിരുപ്പ് നടത്തിയിരുന്നു ..അതിന്റെ വേറെ ഒരു പതിപ്പ് ..
കോടതി വിധി കൊക്കാസിനു അനുകൂലം ആണ് എങ്കിൽ നാളെ മുതൽ അവിടെ കൊക്കാസുകാർ കൈകാര്യ കര്താക്കലായി വരുമോ ,കൊക്കസ്സുകാർ ഖുതുബ പറയുമോ ?? ഇതൊന്നും അറിയാതെ അണികളെ പറ്റിക്കാൻ ഉള്ട മീഡിയ നടത്തുന്ന കവാത്തും അത് ഷെയർ ചെയ്തു മണ്ടന്മാർ ആകുന്ന അണികളും ..ഹൈവ ഉഷാർ തന്നെ ....
RTO ഭരണം എന്ന് കോടതി പറഞ്ഞാല തന്നെ നിങ്ങൾ ഒറിജിനൽ അല്ല എന്നുരപ്പായില്ലേ ..അല്ലെങ്കിൽ നിങ്ങള്ക്ക് അല്ലെ തരേണ്ടത്‌ ..
മുജാഹിധുകളെ അല്ലാഹു നമ്മുടെ കൂടെ ഉണ്ട് ..നാം പ്രാര്തിക്കുക ..പ്രവര്ത്തിക്കുക ..ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ നമുക്ക് വിശ്വാസം ഉണ്ട് ...രണ്ടു സിവിൽ കേസിൽ തീരുമാനം വരുന്നത് വരെ ആണ്  RTO ഭരണം ..അതിൽ സത്യത്തെ വിജയിപ്പിക്കാനും തൌഹീദിന്റെ സന്ദേശത്തെ തിരുപനന്തപുരത്തിന്റെ മണ്ണിൽ പ്രചരിപ്പിക്കാനും ഏറെ സഹായിച്ച സലഫി സെന്റര് യഥാര്ത സലഫി കൂട്ടായ്മയുടെ കയ്യിൽ ഏതാനും വേണ്ടി ...കൊക്കാസുകാര്ക്ക് ഇതിൽ ഒരു ചുക്കും ഇല്ല ...കോടതിയിൽ നിന്ന് ഒരു അനുകൂല വിധിയും അവര്ക്ക് മാത്രമായി കിട്ടിയില്ല ..
പിന്നെ എട്ടു കാളി മംമൂഞ്ഞിമാർ എന്നും അങ്ങിനെ ആണ് ...എന്ത് കേട്ടാലും കണ്ടാലും മൂപ്പരുടെത് ആക്കുക ....

ഹുസൈന്‍ സലഫിയോടു ചോദിക്കും മുന്‍പ്....-Muhammed Ali Pookkad

സലഫിയോടുള്ള ചോദിക്കും മുന്‍പ് സ്വയം ഉത്തരം കണ്ടെത്തേണ്ട വിഷയങ്ങള്‍ !!!
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
ഹുസൈന്‍ സലഫിയോടെന്ന പേരില്‍ ISM ചങ്ങലെരി ഇറക്കിയ നോട്ടീസ് ആണ് താഴെ.....ഒരു മറുപടിയും അര്‍ഹിക്കാത്ത പഴകി പുളിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഉള്ളതല്ല, തൌഹീദും സുന്നത്തും ആയിരങ്ങള്‍ക്ക് എത്തിക്കാന്‍ പരിശ്രമിക്കുന്ന സലഫിയുടെ വിലപ്പെട്ട സമയം...

മാത്രമല്ല, കെട്ടിയുണ്ടാക്കിയ ഇത്തരം ചോദ്യങ്ങള്‍ക്ക് മുന്‍പ് എ പി സൂചിപ്പിച്ച ശരാശരിക്ക് മുകളില്‍ ചിന്തിക്കാന്‍ കഴിയുന്ന ഏതു മുജാഹിദിനും നല്‍കാന്‍ കഴിയുന്ന ഉത്തരങ്ങള്‍ താഴെ കൊടുക്കുന്നു...




  1. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ആദര്‍ശം അഹല്സ്സുന്നയുടെ ആദര്‍ശമാണ്. ഒരു സഹായ ചോദ്യം ശിര്‍ക്കാകാനുള്ള കാരണത്തില്‍ മനുഷ്യര്‍ അല്ലാത്ത ജിന്നും മലക്കും ആയാല്‍ ശിര്‍ക്ക് എന്ന് അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടില്ല. സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള ചോദ്യം ആണ് ശിര്‍ക്കാകുക എന്നത് 1950നു മുന്‍പ് എഴുതിയ മുജാഹിദ് കൃതികളില്‍ പോലും കാണാന്‍ കഴിയും. മടവൂരികള്‍ തങ്ങളുടെ വികല വാദം സ്ഥാപിക്കാന്‍ വിളിച്ചു പറയുന്ന വിവരക്കേട് ആവര്‍ത്തിക്കും മുന്‍പ് വിവരമുള്ളവരോട് ചോദിച്ചു പഠിക്കുക.

 ഒരു ചോദ്യം ജിന്നിനോടും മലക്കിനോടും ശിര്‍ക്കാവുന്ന അവസ്ഥകള്‍ എല്ലാം മനുഷ്യനും കൂടി ബാധകമാണ്. സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള ഒരു കാര്യത്തില്‍ ഉള്ള ചോദ്യമോ, കഴിവില്‍ പെട്ടതാണ് എങ്കിലും ചോദ്യകര്‍ത്താവിന്‍റെ ചോദ്യം കേള്‍ക്കാനോ അറിയാനോ കഴിയാത്ത അകലത്തിലുള്ള അവസ്ഥയിലെ ചോദ്യമോ ചോദിക്കുന്നവന് ചോദിക്കപ്പെടുന്നവനെ കുറിച്ച് മനസ്സില്‍ അങ്ങേ അറ്റത്തെ താഴ്മയും വണക്കവും ഉണ്ടാകുമ്പോഴോ ആണ് ഒരു ചോദ്യത്തില്‍ ശിര്‍ക്ക് വരിക എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിചിട്ടിണ്ട്. കുഞ്ഞീത്‌ മദനിയുടെയും മറ്റു മുന്‍ഗാമികള്‍ ആയ മരിച്ചു പോയ കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരുടേയും കൃതികളില്‍ അത് വ്യെക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മനുഷ്യ കഴിവിനപ്പു റത്ത് എന്ന് ഖുറാഫികള്‍ സാധാരണ ഔലിയാക്കളോട് മഴ ചോദിക്കുകയും കുട്ടിയെ ചോദിക്കുകയും രോഗം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യുമ്പോഴും മരിച്ചവരോട് സഹായം ചോദിക്കുമ്പോഴും അതൊന്നും മനുഷ്യര്‍ക്ക് കഴിയുന്ന കാര്യമല്ല, എന്ന് മനുഷ്യരെ സംബന്ധിച്ചായത് കൊണ്ട് പറയാറുണ്ട്‌ എന്നത് കൊണ്ട്, ഒരു വലിയ തടി വലിക്കുക എന്നത് ഒരു മനുഷ്യനും കഴിയാത്ത കാര്യമായതിനാല്‍ ആനയോട് പിടിയാനെ,വലിയാനെ എന്ന് പറഞ്ഞാല്‍ ശിര്‍ക്കാകുമെന്നു വിവരമുള്ളവര്‍ പറയില്ലല്ലോ? അത് പോലെ തന്നെ അഞ്ജു പൈസയുടെ വരുമാനമില്ലാത്ത അനസ് മുസ്‌ല്യാര്‍ എന്നയാളോട് എനിക്ക് ഒരു ഫോര്‍ച്യൂണ്‍ വേണം എന്ന് ആവശ്യപ്പെട്ടാലും അത് ശിര്‍ക്കാകില്ലല്ലോ?

എന്നാല്‍ മനുഷ്യനായ മാതാ അമൃതാനന്ദമയിയോടു എന്‍റെ അസുഖം ഭേദപ്പെടുത്തണേ എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് മനുഷ്യനോടു ആയതു കൊണ്ട് തൌഹീദും ആകില്ല. അതിനു കാരണം അമൃതാനന്ദമയിയെ കുറിച്ച് അമ്മ ഭക്തന്‍റെ മനസ്സില്‍ ഉള്ള വിശ്വാസമാണ്.

മലക്ക് മഴ പെയ്യിക്കുന്നതും റൂഹിനെ പിടിക്കുന്നതും അവരുടെ കഴിവല്ല, അത് അവരുടെ കഴിവ് എന്ന് പറയുന്നത് മു അജിസത്തുകള്‍ പ്രവാചകന്‍ മാരുടെ കഴിവാണ് എന്ന് പറയുന്നതിനേക്കാള്‍ വലിയ അബദ്ധമാണ്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അല്ലാഹുവിന്‍റെ കല്‍പന നടപ്പാക്കുക മാത്രമാണ് മലക്കുകള്‍ ചെയ്യുന്നത്. അല്ലാതെ മലക്കുകളുടെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കുകയല്ല, എന്നാല്‍ ജിന്നുകള്‍ മനുഷ്യനെ പോലെ ഒരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം നല്‍കപ്പെട്ടവര്‍ ആണ് എന്ന പ്രാഥമിക അറിവെങ്കിലും ഇനി മുതല്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.

  1. അല്ലാഹു അല്ലാത്ത മരണപ്പെട്ടവര്‍ ഹാജരല്ലാത്തവര്‍ മലക്കുകള്‍ ജിന്നുകള്‍ എന്നിവരോട് ഒരു തരത്തിലുള്ള സഹായവും ഒരു മുജാഹിദും തേടാറില്ല, ഇപ്പോഴും തേടുന്നുമില്ല, തേടാം എന്ന വാദവും ഇല്ല. അതിനു കാരണം മരണപ്പെട്ടവര്‍ ഈ ലോകത്ത് നിന്ന് മരിച്ചു പിരിഞ്ഞവര്‍ ആയതു കൊണ്ടും ഹാജരല്ലാത്തവര്‍ നമ്മുടെ ആവശ്യം അവര്‍ക്ക് അറിയാനോ അത് കൊണ്ട് തന്നെ നമ്മെ സഹായിക്കാനോ കഴിയില്ല എന്നതിനാലുമാണ്. മലക്കുകള്‍ ആകട്ടെ, നമ്മുടെ സഹായ ചോദ്യത്തിന് ഉത്തരം ചെയ്യുകയില്ല, മറിച്ചു അവര്‍ അല്ലാഹുവിന്‍റെ കല്‍പന നടപ്പാക്കുക മാത്രമേ ചെയ്യുകയുള്ളൂ. ജിന്നുകള്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ ആണ് എങ്കിലും ഹാജരില്ലാത്തതിനാല്‍ അവരോടും ചോദിച്ചിട്ട് കാര്യമില്ല.  എന്നാല്‍ ആരെങ്കിലും മേല്‍പറയപ്പെട്ടവര്‍ അവരുടെ ഈ അവസ്ഥകളില്‍ നിന്ന് കൊണ്ട് തന്നെ സഹായ ചോദ്യം കേള്‍ക്കുകയും  സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അയാള്‍ സഹായം ഇവരോട് ആവശ്യപ്പെട്ടില്ല എങ്കില്‍ പോലും ശിര്‍ക്ക് ചെയ്തു.

എന്നാല്‍ ഖുബൂരികള്‍ വിശ്വസിക്കുന്നത് മരണപ്പെട്ടവരും ജീവിച്ചിരിക്കുന്ന വിദൂരത്തുള്ളവരായ ഔലിയാക്കള്‍ (?) എന്ന് പറയുന്നവരും, മലക്കുകളും ജിന്നുകളിലെ ചിലരും അവരുടെ ഏതു നിലത്തു നിന്നുള്ള വിളികളും കേള്‍ക്കുകയും എന്ത് സഹായവും അവര്‍ക്ക് ചെയ്യുകയും ചെയ്യുമെന്നാണ്.ഇത് തനിച്ച ശിര്‍ക്കാണ്‌, അത് കൊണ്ട് തന്നെ അതിനെ എതിര്‍ക്കുന്നതും. എന്നാല്‍ ഹാജറുള്ള ജിന്നിനോട് അതിന്‍റെ കഴിവില്‍ പെട്ടത് എന്തെങ്കിലും ചോദിച്ചാല്‍ അത് ഹറാമും 'ക്രമേണ ശിര്‍ക്കിലെത്തിക്കും' (അബ്ദു റഹിമാന്‍ സലഫി ദുബായ് വേര്‍ഷന്‍ തൌഹീദ് ) എന്നും പറയുന്നതു എതിര്‍ക്കാതിരിക്കുന്നതു അത് ശിര്‍ക്കാണ്‌ എന്ന് 1 4 നൂറ്റാണ്ടു കാലത്തെ അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പറയാത്തത് കൊണ്ടുമാണ്.

  1. അദൃശ്യ സൃഷ്ടികളായ ജിന്ന് മലക്ക് എന്ന സൃഷ്ടികളോടുള്ള സഹായാഭ്യര്‍ത്ഥന യുടെ ഇസ്ലാമിക വിധി എന്ത് എന്ന ചര്‍ച്ചയില്‍ ലോകത്ത് ഇന്ന് വരെ ആരും 'യാ ഇബാദല്ലാഹ്..' എന്ന ഹദീസ് കൊണ്ട് വന്നിട്ടില്ല. എന്നാല്‍ 'യാ ഇബാദല്ലാഹ്..' എന്ന ഹദീസ് അല്ലാഹു അല്ലാത്തവരോടുള്ള സഹായര്‍ത്ഥനക്ക് തെളിവാക്കിയ വര്‍ക്കുള്ള മറുപടിയില്‍ ഈ ഹദീസ് സ്വഹീഹായാലും അതില്‍ അവര്‍ ജല്‍പിക്കും പോലെ അല്ലാഹു അല്ലാത്തവരോടുള്ള ശിര്‍ക്കന്‍ ചോദ്യത്തിന് തെളിവില്ല, മറിച്ചു ആ ഹദീസിലുള്ളത് ജീവിച്ചിരിക്കുന്ന ഹാജറുള്ള ജിന്നോ മലക്കോ ആണ് ഉദ്ദേശം എന്ന് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞവരുടെ പട്ടിക നീണ്ടതാണ്.അവരില്‍ ശൈഖ് മുഹമ്മദ്‌ ഇബ്ന്‍ അബ്ദില്‍ വഹാബ് (റ), മര്‍ഹൂം ഉമര്‍ മൌലവി തൊട്ടു ഇന്നും ജീവിച്ചിരിക്കുന്ന ചെറിയ മുണ്ടം വരെ ഉണ്ട്.

  1. യാ ഇബാദല്ലാഹ് ..എന്ന ഹദീസ് ദുര്‍ബലമായതിനാല്‍ തന്നെ അതിന്‍മേല്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല എന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പക്ഷെ, അത് ചര്‍ച്ച ചെയ്യുകയും അതില്‍ ശിര്‍ക്കുണ്ട് എന്ന് 1 4 നൂറ്റാണ്ട് കാലത്തെ അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പറയാത്ത വാദം പറയുകയും 20 12 വരെ പറഞ്ഞതൊക്കെ തിരുത്തി തൌബ ചെയ്യുകയും ചെയ്യണം എന്ന അവസ്ഥ വന്നപ്പോള്‍,  മുന്‍ നിലപാട് മാറ്റി അത് ശിര്‍ക്കാണ്‌ എന്ന് പരയാത്തവര്‍ക്ക് പ്രസ്ഥാനത്തില്‍ സ്ഥാനമില്ല എന്ന് പറഞ്ഞപ്പോള്‍  എങ്കില്‍ ആ വിഷയത്തില്‍ എന്താണ് സലഫി പണ്ഡിതന്‍മാര്‍ പറഞ്ഞത് എന്ന് നമുക്ക് കിബാറുല്‍ ഉലമയുടെ അടുത്തു പോയി പരിശോധിക്കാം എന്ന് പറയുന്നത് ആ ഹദീസ് ചര്‍ച്ച ചെയ്തു അത് അമല്‍ ചെയ്യാനുള്ള തെളിവാക്കാം എന്ന് പറയലല്ല എന്ന് തിരിച്ചറിയാന്‍ ഉള്ള വകതിരിവ് നഷ്ടപ്പെട്ടോ?

  1. ഖുര്‍ആനും ഹദീസും തന്നെയാണ് പ്രമാണം ദുര്‍ബല ഹദീസ് പ്രമാണമല്ല, അത് കൊണ്ട് തന്നെ ദുര്‍ബല ഹദീസ്  ചര്‍ച്ച ചെയ്തു ഒരു മത വിധി കണ്ടെത്താന്‍ കഴിയില്ല എന്ന് പറഞ്ഞതല്ല പ്രശനം, ദുര്‍ബല ഹദീസ് ആയതു കൊണ്ട് അത് ശിര്‍ക്കാകുകയും ഇല്ല അത് കൊണ്ടാണ് ശൈഖ് മുഹമ്മദ്‌ ബിനു അബ്ദുല്‍ വഹാബ് (റ) ഉമര്‍ മൌലവി (റ), ചെറിയ മുണ്ടം തുടങ്ങിയവരും, 20 0 4 ഇല്‍ ഹനീഫിനെ വേദിയിലിരുത്തി കെ എന്‍ എം പക്ഷത്തു നിന്ന് സക്കരിയ്യ സ്വലാഹിയും എന്തിനു 20 12 വരെ പ്രസ്ഥാനം ഒന്നിച്ചു അതില്‍ ശിര്‍ക്കില്ല എന്ന് പറഞ്ഞത്. ഇനി ആരും അതില്‍ ശിര്‍ക്കുണ്ട് എന്ന് ചൂണ്ടി ക്കാട്ടാതിരുന്നത് കൊണ്ടാണ് അങ്ങിനെ ഒരു പിഴവ് പറ്റിയത് എന്ന് പറയാനും കഴിയില്ല കാരണം 20 0 7 മുതല്‍ മടവൂരികള്‍ അത് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞു വളരെ ശക്തമായി മൌലവി വിഭാഗം മുജാഹിദുകള്‍ ശിര്‍ക്കില്‍ എന്ന് പറഞ്ഞതാണ്. അപ്പോള്‍ അത് ശിര്‍ക്കല്ല എന്ന് പല വേദികളിലും അനസും ഹനീഫും അബ്ദു റഹിമാന്‍ സലഫിയും, ആഞ്ഞടിച്ചത്, പ്രമാണമ ല്ലാത്ത ദുര്‍ബല ഹദീസ് ചര്‍ച്ച ചെയ്തു  മത വിധി കണ്ടെത്തിയത് കൊണ്ടായിരുന്നോ? 

  1. പ്രവാചകനെ നമസ്കാരത്തില്‍ ശല്യം ചെയ്യാന്‍ വന്ന പിശാചിനെ പിടിച്ചു വെച്ചു, ശേഷം വിട്ടയക്കുകയും, അതിനു ശേഷം സ്വഹാബികളോട് പറഞ്ഞത് അവനെ ഞാന്‍ മദീനത്തെ കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തില്‍ പള്ളിയുടെ തൂണില്‍ ബന്ധിക്കുമായിരുന്നു, പക്ഷെ എന്‍റെ സഹോദരന്‍ സുലൈമാന്‍ (അ) യുടെ പ്രാര്‍ത്ഥന ഓര്‍മ വന്നത് കൊണ്ടാണ് വിട്ടയച്ചത് എന്നാണു.അപ്പോള്‍ ജിന്നുകളെ ഒരു വിധത്തിലും മനുഷ്യര്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ല എന്നത് വ്യെക്തമാണ്. അത് കൊണ്ടാണ് ''യാ ഇബാദല്ലാഹ്...' എന്ന ഹദീസിന്‍റെ സന ദില്‍ മാത്രമല്ല,ആശയത്തിലും തകരാര്‍ ഉണ്ട് എന്ന് പറയുന്നത്. പക്ഷെ, ആ തകരാര്‍ ശിര്‍ക്ക്  ആണ് എന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. മറിച്ചു, അതിലെ ആശയം മരുഭൂമിയിലോ വിചന പ്രദേശത്തോ ഒറ്റ പ്പെടുകയോ വാഹനം നഷ്ടപ്പെടുകയോ ചെയ്‌താല്‍ 'അല്ലാഹുവിന്‍റെ അടിമകളെ എന്ന് ജിന്നിനെയോ മലക്കിനെയോ ഉദ്ദേശിച്ചു വിളിക്കാന്‍ നബി പറഞ്ഞു എന്നതാണ്. എന്നാല്‍ നബിയുടെ ജീവിതത്തില്‍ ഒട്ടേറെ വിഷമാവസ്ഥകള്‍ ഉണ്ടായിട്ടും അപ്പോഴോരിക്കലും നബി (സ)അങ്ങിനെ ജിന്നുകളെയോ മലക്കുകളെ യോ വിളിച്ചതായി ഒരു സംഭവവും സ്വഹീഹായി വന്നിട്ടില്ല.

  1. ജിന്നുകളും മലക്കുകളും നമ്മെ സംബന്ധിച്ച് അദൃശ്യ സൃഷ്ടികള്‍ ആണ്. അത് കൊണ്ട് തന്നെ അവരോടു സാധാരണ മനുഷരോടുള്ള ഇടപെടല്‍ പോലെ ഇടപെടാന്‍ കഴിയില്ല. എന്നാല്‍ അദൃശ്യരായ ജിന്നുകളും മലക്കുകളും അവരുടെ സാനിദ്ധ്യം അറിയിച്ച സംഭവങ്ങള്‍ നിരവധിയാണ്. മലക്കുകള്‍ അല്ലാഹുവിന്‍റെ കല്‍പന മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആകയാല്‍ മനുഷ്യരുമായി ഇടപെടുന്ന അവസരങ്ങള്‍ നന്നെ കുറവായിരിക്കും. ജിന്നുകളാകട്ടെ,മനുഷ്യരെ പോലെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കപ്പെട്ടവരാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടിമകളെ സഹായിക്കണേ...എന്ന് ജിന്നിനെ ഉദ്ദേശിച്ചു വിളിക്കുന്നതും, ഏതെങ്കിലും നിലക്ക് സാന്നിദ്ധ്യം അറിയിച്ച ജിന്നിനോട് ജിന്നെ സഹായിക്ക് എന്ന് പറയുന്നതും തുടങ്ങി ഒരു തരത്തിലുള്ള സഹായ ചോദ്യവും അനുവദനീയമല്ല. പുഴയില്‍ ആയാലും വിജന പ്രദേശത്തു ആയാലും ജന പ്രദേശത്തു ആയാലും മനസ്സില്‍ ഭക്ത്യാദരവു ഇല്ലെങ്കിലും ചോദിക്കുന്നത് വഴിയായാലും വെളിച്ചമായാലും അനുവദനീയമല്ല. ഇനി മനസ്സില്‍ ഭക്ത്യാദരവോട് ഉണ്ടോ, എവിടെ നിന്നും കേള്‍ക്കും എന്തും സഹായിക്കും എന്ന വിശ്വാസം ഉണ്ടോ (സമസ്തക്കാര്‍ ഔലിയാക്കളെ കുറിച്ചും അമ്പിയാക്കളെ കുറിച്ചും വിശ്വസിക്കും പോലെ ) എങ്കില്‍, സാന്നിദ്ധ്യം ഉറപ്പിച്ചാല്‍ പോലും ശിര്‍ക്ക് ചെയ്തു. ഇവിടെ ശിര്‍ക്കാകാന്‍ കാരണം കേവലം ജിന്ന് ആയി പോയി എന്നതല്ല, മറിച്ചു ചോദിക്കപ്പെടുന്നവരെ കുറിച്ച് ചോദിക്കുന്നവന്‍റെ മനസ്സിലെ വിശ്വാസമാണ് ശിര്‍ക്കാകാന്‍ കാരണം. അത് കൊണ്ടാണ് ജിന്നിന് പകരം ഈ വിശ്വാസത്തോടെ ജീവിച്ചിരിക്കുന്നവരായ മനുഷ്യരോട് ചോദിച്ചാലും ശിര്‍ക്കാകുന്നത്. അത് കൊണ്ടാണ് വിഗ്രഹത്തിനു മുന്നില്‍ സുജൂദ് ചെയ്യുന്ന രൂപത്തില്‍ ഒരാളെ കണ്ടാലും അയാളെ പ്രത്യക്ഷത്തില്‍ മുഷിരിക്കാക്കരുത് എന്ന് മര്‍ഹൂം ഉമര്‍ മൌലവി (റ)പറഞ്ഞത്.


  1. ആന്‍ ആം സൂറത്തിലെ 1 2 8 ആം ആയത്തില്‍ ശിര്‍ക്കായതും ശിര്‍ക്കല്ലാത്തതും ഉണ്ട് എന്ന് അബ്ദു റഹിമാന്‍ സലഫി സമ്മതിച്ച പത്തപ്പിരിയം സംവാദ സി ഡി ഒന്ന് കാണുക. പോരാത്തതിന് ഹനീഫ് കായക്കൊടി കെ ജെ യു വില്‍ കൊടുത്ത പ്രബന്ധത്തിലും ആ ആയത്ത് തെളിവായി കൊടുത്തതാണ്. പത്ത പ്പിരിയത്തു വെച്ചു ആല് ശൈഖ് വസീലത്ത് ശിര്‍ക്കിന് തെളിവായി ഈ ആയത്ത് കൊടുത്തതും അത് അബ്ദു റഹിമാന്‍ സലഫി തന്നെ സമ്മതിച്ചതും രണ്ടു തവണ എങ്കിലും സ്വസ്ഥമായി ഇരുന്നു കേള്‍ക്കുക.

''നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.'' (2:42 )


ഇനി തൌഹീദ് ഒന്നാം അജണ്ടയായിരുന്ന പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ ചില വാദങ്ങള്‍ ഒന്ന് കേട്ട് നോക്കൂ...

  1. അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും!!
  2. പിശാചു മനസ്സിലുള്ളത് അറിയും !!
  3. ജിന്നുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്തുള്ള അഭൌതികര്‍ !!
  4. സിഹിര്‍ ഫലിക്കില്ല, കണ്ണേര്‍ ഫലിക്കില്ല. റുഖയ ചെയ്യാന്‍ ജിന്ന് ബാധ ഉറപ്പുണ്ടാകണം, പക്ഷെ അത് പ്രവാചകന് മാത്രമേ കഴിയൂ...
  5. ഇയ്യാക്ക നഎബുദ് വ ഇയ്യാക്ക നസതഈന്‍ എന്നതിലെ ഇസ്തിആനത് (സഹായ തേട്ടം) മനുഷ്യനോടും ആകാം 
  6. ഇമാമുകള്‍ ശിര്‍ക്ക് ചെയ്തിട്ടുണ്ടാകാം എന്ന് പ്രസ്ഥാന വേദികളില്‍ വെച്ചു പറയിപ്പിക്കുന്നു.
  7. ഖുര്‍ആന്‍ ആയത്തിലെ മക്കാ 'മുഷ്രിക്കുകളെ പേടിക്കാതെ എന്നെ പേടിക്കുകഎന്ന അര്‍ത്ഥത്തിനു പകരം, പിശാചിനെ പേടിക്കേണ്ട എന്ന ദുര്‍വ്യാഖ്യാനം നല്‍കുന്നു.
  8. സൂറത്ത് അല്‍ ബകറ യിലെ ആയതു കട്ടു മുറിച്ചു ഓതി അര്‍ത്ഥം കൊടുത്തു.
  9. കെ എന്‍ എം സെക്രട്ട്രറി നില വിളക്ക് കൊളുത്തി.
  10. പലിശ സ്ഥാപനമായ ബാങ്ക് ഉത്ഘാടനം തെറ്റല്ലാതാക്കി സന്ദേശം നല്‍കിയ ആളെ സെക്രട്ട്രറി ആക്കി വാഴിച്ചു.
  11. അക്ബര്‍ സാഹിബ് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ യോഗ ഉത്ഘാടനം സംസ്ഥാന പ്രസിഡ ണ്ട് തന്നെ നടത്തുന്നു.
  12. പള്ളിക്ക് വേണ്ടി നിശ്ചയിച്ച സ്ഥലം മറിച്ചു വിറ്റ്‌ കാശ് വ്യെക്തികളുടെ കീശയിലേക്ക്‌ മാറ്റി.
  13. ആസ്ഥാനത്തിന്റെ പേരില്‍ ഷെയര്‍ വാഗ്ദാനം ചെയ്തു ഫണ്ട് സ്വരൂപിച്ചു, ഷെയര്‍ നല്‍കാതെ കടപ്പത്രം നല്‍കി, നിശ്ചിത തുക നിശ്ചയിച്ചു  പലിശയുടെ പോലെ ഹറാമായ ലാഭമാക്കി നല്‍കുന്നു.
  14. ഹദീസ് നിഷേധികളില്‍ നിന്ന് പരിഹാസം ഏറ്റു പോലും കഷ്ടപ്പെട്ട് പിരിച്ചുണ്ടാക്കിയ സുന്നത്തും തൌഹീദും പ്രചരിപ്പിക്കേണ്ട മിമ്പരുകളും സ്ഥാപനങ്ങളും കുതന്ത്രങ്ങളിലൂടെ ഹദീസ് നിഷേധികളായ മടവൂരികളെ പോലും ഏല്പിക്കുന്നു.
  15. മുമ്പൊരിക്കലും കേട്ട് കേള്‍വി പോലുമില്ലാത്ത വിധത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പേരില്‍ ആഭാസം ഏറെ ഉള്ള ടി വി ചാനല്‍ ഉത്ഘാടനത്തിനു പങ്കെടുത്തു, അതിനു വേണ്ടി ദുആ യും ആശംസയും നടത്തുന്നു.
  16. പ്രവാചകന്‍ മലക്കുകളോട് സഹായം തേടി എന്ന ഗുരുതരമായ ആരോപണം പ്രവാചകനെതിരില്‍ നടത്തി...
ഇങ്ങനെ ഈ ലിസ്റ്റ് അവസാനിക്കുന്നില്ല.....


മറുപടി ഉണ്ടോ ഇതിലെതിനെങ്കിലും ...???

Saturday, March 29, 2014

സുല്ലമിയും സുല്ലമിയത്തും അഥവാ ജഹാലത്തും

സുല്ലമിയും സുല്ലമിയത്തും അഥവാ ജഹാലത്തും 
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=

''ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല''. (സൂറത്ത് നിസാ:65).

    2014 ജനുവരി 21 നു ഇറങ്ങിയ ശബാബിലെ നന്തി സംവാദവുമായി ബന്ധ പ്പെട്ട നന്തിയില്‍ നടന്നതെന്ത് എന്ന ലേഖനമാണ് ഈ കുറിപ്പ് എഴുതാന്‍ പ്രേരകം. ഖുര്‍ആനും സുന്നത്തും ആദര്‍ശമായി പ്രഖ്യാപിച്ച മുജാഹിദ് പ്രസ്ഥാനത്തിലെ കഴിഞ്ഞ കാലങ്ങളില്‍ ചില വ്യെക്തികളും ഗ്രൂപ്പുകളും സ്വയം പിരിഞ്ഞു പോയി വേറെ കക്ഷികളും സംഘങ്ങളും ആയിട്ടുണ്ട്‌. അതിന്‍റെ എല്ലാത്തിന്‍റെയും കാരണം പിരിഞ്ഞു പോയവര്‍ക്ക് അഹല് സ്സുന്നയുടെ ആദര്‍ശം എന്താണ് എന്ന് തിരിച്ചറിയുന്നതില്‍ പറ്റിയ പിഴാവാണ്. ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും ഹദീസും ആണെന്നും അത് വ്യാഖ്യാനിക്കെണ്ടതും സ്വീകരിക്കേണ്ടതും, ദീനില്‍ ഒരു കാര്യം ആചാരമായി സ്വീകരിക്കേണ്ടതും സച്ചരിതരായ മുന്‍ഗാമികളുടെ, അഥവാ സ്വഹാബത്തിന്‍റെയും ഉത്തമ തലമുറ എന്ന് വിശേഷിപ്പിക്കപ്പെട്ട വരുടെയും ഫഹ്മു അനുസരിച്ചാവണം എന്നതാണ് അഹല് സ്സുന്നയുടെ നിലപാട്. അത് കൊണ്ട് തന്നെ കേരളത്തിലെയും ഈ തൌഹീദി പ്രസ്ഥാനത്തിന്‍റെ ആദര്‍ശവും മറ്റൊന്നായിരുന്നില്ല. അത് കൊണ്ട് തന്നെ, ഇതിന്‍റെ തുടക്കം മുതല്‍ ആദര്‍ശമായി പ്രഖ്യാപിക്കപ്പെട്ട ഖുര്‍ആനും സുന്നത്തും സച്ചരിതരായ മുന്‍ഗാമികളുടെ ചര്യ അനുസരിച്ച് മനസ്സിലാക്കുകയും അംഗീകരിക്കുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും എന്ന വേലിക്കകത്ത് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട പലരും പലപ്പോഴായി കുതറി പുറത്തു പോയിട്ടുണ്ട്. അതിനു തുടക്കം കുറിക്കപ്പെട്ടത് കേരളത്തില്‍ സുന്നികള്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന സമസ്ത മതക്കാര്‍ ആയിരുന്നു. ശേഷം, ഇസ്ലാമിന് രാഷ്ട്രീയ മാനം നല്‍കി, ഇബാദത്ത് ഇത്വാഅത്ത് എന്നീ പദങ്ങള്‍ക്ക് മുന്‍ഗാമികള്‍ക്ക് പരിചയമില്ലാത്ത അര്‍ത്ഥ കല്‍പന നല്‍കി ശരീ അത്ത് അനുസരിച്ചല്ലാതെ വിധി നടപ്പാക്കുന്ന രാജ്യങ്ങളിലെ മുസ്ലിംകള്‍ ആ രാജ്യത്തിന്‌ എതിരെ പോരുതുകയോ ഇസ്ലാമിക രാജ്യത്തേക്ക് ഹിജറ പോകുകയോ ചെയ്യാതിരിക്കുക വഴി ദീനില്‍ നിന്ന് പുറത്തു പോകുകയും അമുസ്ലിമായി മരിക്കാന്‍ ഇടവരികയും ചെയ്യുമെന്ന് പറഞ്ഞു രംഗത്ത് വന്ന ജമാ അത്തെ ഇസ്ലാമിയും ഈ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോയവരാണ്. അതിനു ശേഷം പ്രമാണങ്ങളെക്കാള്‍ ബുദ്ധിക്കു അമിത പ്രാധാന്യം നല്‍കി, പഴയ മു അതസില വാദങ്ങള്‍ പേറി, സ്വഹീഹായാലും ഹദീസില്‍ വന്ന സ്വന്തം ബുദ്ധിക്കു നിരക്കാത്ത തിനെ തള്ളിയും, ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിച്ചും അതിനൊപ്പിച്ച്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചും സി എന്‍ അഹമദ് മൌലവിയും ഹദീസ് തന്നെ അനാവശ്യമാണ് ഖുര്‍ആന്‍ അല്ലാതെ വേറെ ഏതു ഹദീസാണ് എന്ന് അല്ലാഹു തന്നെ ചോദിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ചേകനൂര്‍ മൌലവിയും ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോയ പുകഞ്ഞ കൊള്ളികള്‍ ആണ്. 

അന്നൊക്കെ അവര്‍ക്കെല്ലാം മറുപടി പറയാന്‍ നമുക്കുണ്ടായിരുന്ന തെളിവ്, അവരുടെ വാദങ്ങള്‍ മുന്‍കാലത്തെ സലഫു സ്സ്വാലിഹീങ്ങള്‍ തൊട്ടുള്ള ഏതെങ്കിലും അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ ശരിവെച്ചിരുന്നോ എന്നായിരുന്നു. എന്നാല്‍ ആ ചോദ്യ ശരത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ, തുടക്കത്തില്‍ കുറച്ചു ഒച്ചപ്പാടുണ്ടാക്കിയെങ്കിലും അവരൊക്കെയും ചരിത്രത്തിന്‍റെ ചവറ്റ് കോട്ടയിലേക്ക് തള്ളപ്പെടുകയാണുണ്ടായത്. ആദ്യകാലങ്ങളില്‍ മുജാഹിദ് വേദികളില്‍ ഖുറാഫികള്‍ക്ക് എതിരെ ശക്തമായി ആഞ്ഞടിച്ചിരുന്ന ചെകനൂരിന്‍റെ വാക് ചാതുരിയും, സി എന്‍ മൌലവിക്കു പുരോഗമന ചിന്താഗതിക്കാരായ ചില മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായ മതിപ്പും ഈ ആദര്‍ശ പ്രസ്ഥാനത്തിലെ ആഴത്തില്‍ പ്രമാണങ്ങള്‍ പഠിക്കാന്‍ മേനെക്കെടാതെ അക്കാലത്ത് ഈജിപ്തില്‍ നിന്ന് തുടര്‍ച്ചയായി എത്തിക്കൊണ്ടിരുന്ന റഷീദ് രിള, ജമാലുദ്ധീന്‍ അഫ്ഗാനി, മുഹമ്മദ്‌ അബ്ദു തുടങ്ങിയ വരുടെ കൃതികള്‍ അവലംബമാക്കിയ ചിലരിലെങ്കിലും ആദര്‍ശ വ്യെതിയാനത്തിന്‍റെ ചില അനുരണങ്ങള്‍ രൂപപ്പെട്ടു വന്നിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. അത് കൊണ്ടാണ് തുടക്കത്തില്‍ ചെകനൂരിനു മറുപടി പറയാന്‍ ആവേശം കാണിച്ച അബ്ദുസ്സലാം സുല്ലമിയുടെയും ചെകനൂരിന്‍റെയും നിലപാടുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് താരതമ്യം ചെയ്യുന്ന ഒരു സത്യാന്വേഷിയായ മുജാഹിദിന് അവരുടെ വരികള്‍ക്കിടയില്‍ പലപ്പോഴും സാമ്യതകള്‍ അനുഭവപ്പെടുന്നത്. വളരെ കുറഞ്ഞ അളവിലാണ് എങ്കിലും അത് ഇന്ന് ലെറ്റര്‍ പാഡും സീലുമാണ് ആദര്‍ശം എന്ന് കരുതി അതിനെ തലങ്ങും വിലങ്ങും എടുത്തു പ്രയോഗിച്ചു മുവഹ്ഹിദുകളെ മേല്‍ അന്യായമായി ശിര്‍ക്ക് ആരോപിച്ചു കേരളത്തിലെ മഹല്ലുകളിലും കുടുംബങ്ങളിലും പള്ളി മിമ്പറുകളിലും ഭിന്നിപ്പിനു അധ്വാനിക്കുന്ന എ പി യടക്കമുള്ളവരിലെത്തിയ പലരിലും ഈ സ്വാധീനം കാണാം.

      സുല്ലമി ചേകനൂരിനെയും സി എന്നിനെയും പിന്തുടര്‍ന്ന്, അഹല്സ്സുന്ന ഒന്നടങ്കം അംഗീകരിക്കുന്ന മുന്‍ഗാമികളായ പണ്ഡിതര്‍ ആരും ഇന്ന് വരെ തള്ളിപ്പറയാത്ത സ്വഹീഹ് ബുഖാരിയിലെയും മുസ്ലിമിലെയും നിരവധി ഹദീസുകള്‍ നിഷേധിക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ ഖുര്‍ആനിന് എതിരാണ് എന്ന ലോകത്ത് ഇന്നുവരെ ആരും പറയാത്ത വാദം കൊണ്ടുവരികയോ മാത്രമല്ല, തന്‍റെ പല വികല വാദങ്ങളും സ്ഥാപിച്ചെടുക്കാന്‍ ഖുര്‍ആന്‍ ആയത്തുകള്‍ പോലും പലപ്പോഴും ദുര്‍വ്യാഖ്യാനിക്കാന്‍ വരെ തയ്യാറായി. 2002 ലെ പിളര്‍പ്പിനു മുന്‍പ് തന്നെ ഇയാളുടെ തനി നിറം അന്നത്തെ നേതാകളില്‍ പലര്‍ക്കും ബോധ്യമായിരുന്നു എന്നത് കൊണ്ട് തന്നെ, പലപ്പോഴും ഇത്തരം വാദങ്ങള്‍ ഒന്നും ഒരു സംഘടനാ തലത്തില്‍ പ്രചരിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇയാള്‍ അധ്യാപന ജോലി ചെയ്തിരുന്ന ജാമിയ യിലെ വിദ്യാര്‍ഥികളിലും നേരത്തെ സൂചിപ്പിച്ച ഈജിപ്ഷ്യന്‍ കൃതികളെ അമിതമായി ആശ്രയിച്ച ചിലരിലും ചില്ലറ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതും ഇവിടെ എടുത്തു പറയേണ്ടത് തന്നെയാണ്. കൂടുതല്‍ ആധികാരികമായി പഠനം മുന്നോട്ടു കൊണ്ടുപോയത് കാരണം സുല്ലമിയുടെ ആദര്‍ശ വൈകല്യം തിരിച്ചറിഞ്ഞ ചിലര്‍ പിന്നീട് അതൊക്കെ തിരുത്തിയെങ്കിലും ഇന്ന് ആധാരം പ്രമാണമായി കരുതിയ സി ഡി ടവര്‍ മുജാഹിദില്‍ പലരിലും ഇന്നും അയാളുടെ സ്വാധീനം പ്രകടമാണ്. എന്നാല്‍ അക്കാലത്ത് ഒറ്റപ്പെട്ട അയാളുടെ വ്യെക്തി വീക്ഷണം എന്ന നിലക്ക് പരിഗണിക്കുകയും, പണ്ഡിതസഭകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തന്‍റെ വികലമായ വീക്ഷണങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി കിതാബുകളില്‍ കാട്ടുന്ന കൃതൃമവും കളവുകളും രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും ഇയാളുടെ വക്കാലത്ത് ഏറ്റെടുത്ത പലരും പിന്നീട് സുല്ലമിയെ കയ്യോഴിയുകയും ചെയ്തു. മാത്രമല്ല, മുജാഹിദ് വേദികളിലോ പ്രസിദ്ധീകരണങ്ങളിലോ ഇയാളുടെ വാദം അവതരിപ്പിക്കാന്‍ അനുവദിചിരുന്നുമില്ല എന്നത് ശ്രദ്ധേയമാണ്. അതൊക്കെ ശരിവെക്കുന്ന രീതിയിലായിരുന്നു ചില ചെറിയ അവസരങ്ങളില്‍ സുല്ലമിയെ എല്‍പി ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ പോലും തന്‍റെ കൈക്രിയകള്‍ കടത്തി കൂട്ടാന്‍ ഇയാള്‍ ശ്രമിച്ച ഉദാഹരണങ്ങള്‍.

                  2000 നോടടുത്ത് പ്രസ്ഥാനത്തില്‍ ഹുസൈന്‍ മടവൂരിന്‍റെ നേതൃത്തത്തില്‍ യുവാക്കള്‍ സംഘടനാ രംഗത്ത് വളരെ മുന്നോട്ട് പോകുകയും ഖുറാഫി എതിര്‍പ്പുകളെ നേരിടാന്‍ പ്രത്യേക സംവിദാനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം എവിടെയോ വെച്ചു മറന്ന നമ്മുടെ ആദര്‍ശ മൂല്യങ്ങള്‍ക്ക് പകരം വെക്കപ്പെട്ടതില്‍ പലതും സദുദ്ധേശപരമായിരുന്നു എങ്കിലും അതിന്‍റെ മാര്‍ഗങ്ങളും ശൈലികളും അഹല് സ്സുന്നയുടെ പ്രഖ്യാപിത ആദര്‍ശങ്ങള്‍ക്ക് എതിരായിരുന്നു. അതിനു പക്ഷെ, യുവാക്കളുടെ ഇടയില്‍ പ്രത്യേകിച്ച് സംഘടനാ സംവിദാനത്തെ വളരെ പ്രാധാനത്തോടെ കാണുകയും എന്നാല്‍ മതപരമായ ആഴത്തിലുള്ള അറിവ് ഇല്ലാതിരിക്കുകയും ചെയ്തവരുടെ ഇടയില്‍ നല്ല മതിപ്പ് നേടിക്കൊടുത്തു. ഇത്തരക്കാരില്‍ പലരും കേവലം സംഘടനാ പ്രസിദ്ധീകരണത്തെയും ഹുസൈന്‍ മടവൂരിനെ പോലെയുള്ള ചില നവശൈലി പ്രാസംഗികരെയും അറിവിന്‍റെ ശ്രോതസ്സായി പരിഗണിച്ച വിഭാഗമായിരുന്നു. അക്കാലത്ത് ശിര്‍ക്കിനെ എതിര്‍ക്കുമ്പോള്‍ തൌഹീദിന്‍റെ വിവിധ വശങ്ങള്‍ അസ്മാഉ സിഫാത്തുകള്‍ അടക്കം ആഴത്തില്‍ പടിപ്പിക്കാതിരുന്നതും ബിദ് അത്തിനെ ശക്തമായി എതിര്‍ക്കുകയും എന്നാല്‍ സുന്നത്തുകളെ സ്ഥാപിക്കുകയും ഹദീസുകളുടെ പ്രാധാന്യവും പ്രാമാണികത യും പഠിപ്പിക്കുന്നതില്‍ അല്‍പം അലംഭാവം കാണിച്ചതും മുജാഹിദ് എന്നാല്‍ കേവലം തൌഹീദ് പറയുകയും ഖുറാഫികളെ എതിര്‍ക്കുകയും ചെയ്യുന്ന ഒരു വിഭാഗം മാത്രമായി അത്തരക്കാര്‍ മനസ്സിലാക്കി. അത് കൊണ്ട് തന്നെ, യാഥാസ്ഥിതിക വിഭാഗക്കാര്‍ ചെയ്യുന്ന പലതും അത് ഹദീസില്‍ സ്ഥിരപ്പെട്ടതാണെങ്കില്‍ പോലും അന്ധവിശ്വാസവും അനാചാരവുമായി ഇക്കൂട്ടര്‍ കണക്കു കൂട്ടി. അത്തരക്കാരില്‍ നല്ലൊരു വിഭാഗത്തെ സുല്ലമിയുടെ ചിന്തകള്‍ സ്വാധീനിച്ചു എന്നതാണ് നേര്. അത് ക്രമേണ പ്രസ്ഥാനത്തിന്‍റെ യുവജന വിഭാഗത്തില്‍ പല പരിപാടികളിലും നിഴലിക്കാന്‍ തുടങ്ങുകയും അത്, ദീനീ വിഷയങ്ങള്‍ പ്രാമാണികമായി മനസ്സിലാക്കിയവരില്‍ സ്വാഭാവികമായും വിയോജിപ്പിനു കാരണമാകുകയും ചെയ്തു. ക്രമേണ ഇത്തരം പുതിയ വാദങ്ങളും നടപടികളും അധികരിക്കുകയും സ്വാഭാവികമായും അതിനെതിരെ വിയോജിപ്പുകള്‍ വ്യാപകമായി ഉയരുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. എങ്കിലും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2002 ഇല്‍ കെ ജെ യു ഒരുമിച്ചെടുത്ത തീരുമാനം സ്വാഭാവികമായും സംഭവിച്ച മാനുഷികമായ പിഴവുകള്‍ തിരിച്ചറിഞ്ഞു അതില്‍ ഖേദിക്കുന്നതും തിരിച്ചു സച്ചരിതരായ സലഫുകളുടെ മാര്‍ഗമാണ് ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കുന്നിടത്തു സ്വീകരിക്കേണ്ടത്, മതത്തില്‍ ഒരു കാര്യം സ്വീകരിക്കേണ്ടതും ആചരിക്കേണ്ടതും സലഫുകളുടെ മാര്‍ഗമനുസരിച്ചാണ് എന്ന പ്രസ്ഥാനത്തിന്‍റെ പ്രഖ്യാപിത ആദര്‍ശമായ ഫിര്‍ക്കത്ത് ന്നാജിയ യുടെ നയത്തിലേക്ക് തിരിച്ചു വരാന്‍ എല്ലാവരും സന്നദ്ധമായി ഒപ്പിടുകയുണ്ടായി. എന്നാല്‍ ഇതില്‍ അസംതൃപ്തരായ ചിലര്‍ അനാവശ്യമായ ദുര്‍വാശി കാണിച്ചു അനാശ്വാസകരമായ ചില നടപടികള്‍ ചെയ്ത കാരണത്താല്‍ അതിന്നു ഉത്തരവാദികളായ വരെ ഏതാനും മാസത്തേക്ക് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതോടെ ഹുസൈന്‍ മടവൂര്‍ അടക്കം ചിലര്‍ ചേര്‍ന്ന് സംഘടന യിലെ തെരഞ്ഞെടുക്കപ്പെട്ട നേതൃ സമിതെ അയോഗ്യരാക്കി പ്രഖ്യാപിച്ചു സ്വയം പുറത്തു പോകാന്‍ കാരണമായി. എന്നാല്‍ ഈ സമയത്ത് സംഘടനാ പരമായി ഒട്ടേറെ കഴിവുകളുള്ള ഹുസൈന്‍ മടവൂരടക്കമുള്ളവരോട് കേവലം സംഘടനാ പരമായും വ്യെക്തിപരമായും ഈര്‍ഷ്യ മുള്ളവരും അവര്‍ക്കെതിരെ ഈ പക്ഷത്തു നിലയുറപ്പിച്ചിരുന്നു എന്ന് മുജാഹിദുകള്‍ മനസ്സിലാക്കിയത് ഏറെ കഴിഞ്ഞാണ്. അത് മനസ്സിലാകാന്‍ കാരണം പ്രമാണങ്ങളോടും പ്രവാചകന്‍റെ സുന്നത്തുകളോടും മടവൂര്‍ വിഭാഗം പുലര്‍ത്തുന്ന അതെ നിലപാട് ഇത്തരക്കാരില്‍ നിന്നും അല്‍പാല്‍പമായി പുറത്തു വരാന്‍ തുടങ്ങിയതോടെയാണ്. 

                പക്ഷെ, സ്വാഭാവികമായും തന്‍റെ വികലാഷയങ്ങള്‍ക്ക് ഭൂമിക കിട്ടാതിരുന്ന സുല്ലമി സംഘടനാ പിളര്‍പ്പോടെ മടവൂര്‍ വിഭാഗത്തോടൊപ്പം ചേരുകയും മുന്‍പ് തന്നിലും തന്‍റെ ചില മുരീദുക ളിലും ഒതുങ്ങിയിരുന്ന ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും ഹദീസ് നിഷേധവും സംഘടനാ സംവിദാനം ഉപയോഗിച്ചു തന്നെ പ്രചരിപ്പിക്കാന്‍ പറ്റിയ അവസരമായി കണ്ടു. അങ്ങിനെ ക്രമേണ മടവൂര്‍ വിഭാഗത്തിന്‍റെ മുഖ മുദ്രയായി സുല്ലമിയുടെ പിഴച്ച ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും ഹദീസ് നിഷേധവും മാറി എന്നതാണ് ഏറെ സങ്കടകരം. ചെറിയ മുണ്ടത്തെ പോലെ അബ്ദു റഊഫ് മദനിയെപ്പോലെ നല്ലൊരു വിഭാഗം സുല്ലമിയുടെ വാദങ്ങള്‍ അംഗീകരിക്കാത്തവര്‍ ആണെങ്കിലും, ഇസ്ലാമികാ ദര്‍ശങ്ങള്‍ വെറും ശബാബിലൂടെയും സുല്ലമിയുടെ കൃതികളിലൂടെയും മനസ്സിലാക്കിയവരും ജാനനം കൊണ്ട് മാത്രം മുജാഹിദ് ആയി പ്പോയവരും ആയ പഴയ വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍ പ്രാസംഗികരായും സംഘാടകരായും ഒക്കെ വന്നത് മടവൂര്‍ ഗ്രൂപ്പില്‍ സുല്ലമിയുടെ ആദര്‍ശങ്ങള്‍ വ്യാപിക്കാന്‍ വലിയൊരു കാരണമാണ്. അഹല് സുന്ന നിഷിദ്ധമായി കരുതുന്ന, സംഗീതം നാടകം സിനിമ തുടങ്ങി പല വിഷയങ്ങളും ഹലാലാക്കുകയും, പ്രമാണത്തില്‍ സ്ഥിരപ്പെട്ടു വന്ന സിഹിര്‍, കണ്ണേര്‍, റുഖയ, മിഅറാജ്, ഖബര്‍ ശിക്ഷ, അല്ലാഹുവിന്‍റെ നുസൂല്‍ തുടങ്ങി അഹല് സുന്ന പ്രമാണബദ്ധമായി വിശദീകരിച്ച പല വിഷയങ്ങളും കേവല യുക്തിയില്‍ അന്ധവിശ്വാസവും അനാചാരവും, നീണ്ട താടിയും വസ്ത്രം കയറ്റി ഉടുക്കുന്നതും അപരിഷ്കൃതവുമായുമൊക്കെ സുല്ലമി വിധി നല്‍കിയത് പൂവെടി കണ്ട പൊട്ടന്‍ മാരെ പോലെ മുജാഹിദ് ആദര്‍ശം എന്താണെന്ന് തിരിച്ചറിയാത്ത അല്ലെങ്കില്‍ മുജാഹിദ് ആദര്‍ശം വേറെ അഹല് സ്സുന്നയുടെ ആദര്‍ശം വേറെ എന്ന് മനസ്സിലാക്കിയ ചിലരുടെ മനസ്സില്‍ പല 'ലഡ്ഡു'കളും പൊട്ടിക്കാന്‍ പാകത്തിലായിരുന്നു. അഞ്ജ ത കൊണ്ടാകണം ദേഹേച്ചക്ക് അമിത പ്രാധാന്യം കൊടുക്കുന്ന അത്തരക്കാരെ സംബന്ധിച്ചേടത്തോളം അവരുടെ ഒരു ഇഷ്ടവും ഒഴിവാക്കാതെ തന്നെ, മുജാഹിദ് എന്ന ലേബല്‍ അണിയാന്‍ പാകത്തില്‍ മത കാര്യങ്ങള്‍ 'എളുപ്പമാക്കി ' (?) വിധി നല്‍കിയ സുല്ലമി വലിയൊരു പണ്ഡിതന്‍ തന്നെയായിരുന്നു. അത് കൊണ്ട് തന്നെയാണ് സ്വഹാബികളും താബി ഈങ്ങളും അടക്കം സലഫുകള്‍ അല്ല ആര് തന്നെ പറഞ്ഞാലും തെളിവ് മതിയാകാതെ, അതിനു വിരുദ്ധമായി എടവണ്ണയിലെ സാക്ഷാല്‍ സലാം സുല്ലമിയെ തെളിവ് പിടിക്കുന്നതും, ബുഖാരിയെ യും അദ്ദേഹത്തിന്‍റെ പിതാവിനെയും പറയാനും തോട്ടിലേക്കും പാടത്തെക്കും അല്ലാഹുവിന്‍റെ ഹദീസുകളെ സ്വഹീഹായി ട്ട് പോലും തള്ളാനും പലരും ചങ്കൂറ്റം കാണിക്കുന്നത്.
          
            അതിന്‍റെ ഒടുവിലത്തെ എന്നാല്‍ അവസാനത്തെതല്ലാത്ത പ്രകടനമാണ് നന്തിയിലും കണ്ടത്. മേല്‍പറഞ്ഞ സുല്ലമിയ്യത്തു ആവോളം പ്രചരിപ്പിക്കുകയും എന്നാല്‍ ഞങ്ങള്‍ മുന്‍ഗാമികളായ സലഫികളുടെ മാര്‍ഗമാണ് സ്വീകരിക്കുന്നത് എന്ന് മേല്‍പറഞ്ഞ അറിവില്ലാത്ത സാധാരണക്കാരുടെ മുന്നില്‍ കപട മുഖമണിയുകയും ചെയ്യുന്ന മടവൂരി ഗ്രൂപ്പിലെ സുല്ലമി പക്ഷത്തിന്‍റെ മുഖം മൂടി വലിച്ചു കീറി പൊതു സമൂഹത്തിനു മുന്നില്‍ ഇവരുടെ ഹദീസ് നിഷേധത്തി ന്‍റെ യഥാര്‍ത്ഥ മുഖം തുറന്നു കാണിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു സലഫി വിഭാഗം സംവാദത്തിനു തയ്യാറായത്. എന്നാല്‍ വ്യെവസ്ഥ നിശ്ചയിക്കാന്‍ ഇരുന്നപ്പോള്‍ തന്നെ, സംവാദം ശരിയാം വണ്ണം നടന്നാല്‍ അതോടു കൂടി തങ്ങളുടെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും ഹദീസ് നിഷേധവും മാത്രമല്ല, അത് മൂലം അല്ലാഹു ഹലാലാക്കിയത് ഹറാമാക്കുകയും അല്ലാഹു ഹറാമാക്കിയത് ഹലാലാക്കുകയും ചെയ്യുന്ന തനിച്ച സുല്ലമിയ്യത് യഥാര്‍ത്ഥ ദീനുമായി ബഹു ദൂരം അകലെയാണെന്നു പൊതു സമൂഹത്തിനു ബോധ്യപ്പെടുമെന്നും, അത് തങ്ങളുടെ പക്ഷത്തെ തന്നെ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന പ്രമാണങ്ങള്‍ സച്ചരിതരായ മുന്‍ഗാമികളുടെ ചര്യ അനുസരിച്ച് മനസ്സിലാക്കുകയും അംഗീകരിക്കുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യണം എന്ന് ആഗ്രഹമുള്ള എന്നാല്‍ സുല്ലമി വലിയ ഹദീസ് പണ്ഡിതനാണ് എന്ന വിശ്വാസം കൊണ്ട് മാത്രം അയാളുടെ കള്ളത്തരങ്ങളും കിതാബുകളില്‍ കാണിക്കുന്ന കൈക്രിയകളും തിരിച്ചറിയാത്ത നിഷ്കളങ്കരായ ആളുകള്‍ പ്രസ്ഥാനത്തെ കയ്യോഴിക്കാന്‍ ഇടയാക്കും എന്നുള്ളത് മനസ്സിലാക്കി എങ്ങിനെയും സംവാദം നടക്കാതിരിക്കാന്‍ മടവൂര്‍ വിഭാഗം പണിപ്പെടുന്നത് കാണാമായിരുന്നു. അതിന്‍റെ ഭാഗമായാണ് പേരും മേല്‍വിലാസവും വിഷയമാക്കുകയും ഏറെ നേരം അതില്‍ കടിച്ചു തൂങ്ങുകയും ചെയ്തത്. അതിനു ശേഷം അവര്‍ ഉന്നയിച്ച മുട്ടാപ്പോക്കായിരുന്നു 2002 നു മുന്‍പ് ഞങ്ങള്‍ക്ക് ആദര്‍ശ വ്യെതിയാനം ഉണ്ടായിരുന്നു എന്നത് വ്യാചാരോപണമായിരുന്നു അത് കൊണ്ട് ആദ്യം അത് ചര്‍ച്ച ചെയ്തെങ്കില്‍ മാത്രമേ ഹദീസ് നിഷേധം സംബന്ധിച്ച സംവാദം നടക്കുകയുള്ളൂ എന്ന ഉപാധി വെച്ചത്. 

                  സത്യത്തില്‍ 2002 നു മുന്‍പ് ഇവര്‍ക്ക് വ്യെതിയാനം ഇല്ലായിരുന്നു എങ്കില്‍ കെ ജെ യു വ്യെതിയാനങ്ങള്‍ ചര്‍ച്ച ചെയ്തു അതൊക്കെ, അറിവ്കേടോ അബദ്ധമോ, മടവൂര്‍ സാഹിബിന്‍റെ പുസ്തകത്തില്‍ ആദര്‍ശത്തിന് എതിരായി വന്നത് (വ്യെതിയാനങ്ങള്‍) തിരുത്താം, അഞ്ചാം മദ്ഹബ് എന്ന് സലഫി മന്‍ ഹജിനെ പരിഹസിച്ചത്‌ തിരുത്താം, സലഫി മന്‍ഹജ് അനുസരിച്ചാണ് ഖുര്‍ആനും ഹദീസും വ്യാഖ്യാനിക്കെണ്ടതും ദീനിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സ്വീകരിക്കേണ്ടതും എന്നൊക്കെ സമ്മതിച്ചു ഒപ്പിട്ടതില്‍ നിന്ന് തന്നെ അതിനു മുന്‍പ് വ്യെതിയാനം ഉണ്ടായിരുന്നു എന്നത് സമ്മതിച്ചതിന്‍റെ തെളിവല്ലേ?. കോടതിയില്‍ ചെയ്ത കുറ്റം സ്വയം ഏറ്റുപറഞ്ഞു വിധി ഏറ്റുവാങ്ങിയ ശേഷം പുറത്തു വന്നു ഞാന്‍ നിരപരാധിയായിരുന്നു എന്ന് പറയണമെങ്കില്‍ ബുദ്ധിക്കു വല്ല കാര്യമായ തകരാറും ഉള്ളവര്‍ക്കല്ലേ കഴിയൂ..പക്ഷെ, നമ്മുടെ ലക്‌ഷ്യം ഈ ഹദീസ് നിഷേധികളുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരിക എന്നതായത്‌ കൊണ്ട് എന്ത് വിട്ടു വീഴ്ച ചെയ്തും അവരെ സംവാദത്തില്‍ എത്തിക്കെണ്ടാതുണ്ടായിരുന്നു. അത് കൊണ്ടാണ് അവരുടെ ആവശ്യമനുസരിച്ച്‌ 2002 നു മുന്‍പ് അവരുടെ മേല്‍ ഉന്നയിച്ച വ്യെത്യാനം ആരോപണമോ വസ്തുതയോ എന്ന വിഷയത്തില്‍ സംവാദം നടത്താന്‍ സമ്മതിച്ചത്. 


ഒന്നാം തിയ്യതി പ്രസ്തുത സംവാദം തുടങ്ങി അല്‍പ സമയം കൊണ്ട് തന്നെ മേല്‍ പറഞ്ഞ വ്യെതിയാനങ്ങള്‍ സ്വയം സമ്മതിച്ചു മടവൂരും കൂട്ടരും ഒപ്പിട്ടത് ചൂണ്ടി ക്കാട്ടിയതോടെ സംവാദ വിഷയം തീരുമാനമായതാണ്. എങ്കിലും അത് സമ്മതിക്കാന്‍ ഉള്ള ജാള്യത കാരണം അവര്‍ എ പി യുടെയും എം എം അക്ബറി ന്‍റെയും പരാമര്‍ശങ്ങളെ എടുത്തിട്ട് നേരം പോക്കുകയായിരുന്നു. എന്നാല്‍ 2002 നു മുന്‍പ് ആ വിഷയങ്ങള്‍ മുഴുവന്‍ ഇരു വിഭാഗത്തിലും പെട്ട പണ്ഡിത ന്‍ മാര്‍ ചര്‍ച്ച ചെയ്തു അവര്‍ക്കടക്കം പറ്റിയ അബദ്ധങ്ങളും, പ്രമാണങ്ങള്‍ വ്യാഖ്യാനിക്കാനും സ്വീകരിക്കാനും മന്‍ഹജ് സലഫ് വേണ്ട, അത് ഗള്‍ഫ് ഇറക്കുമതിയാണ് എന്നതടക്കമുള്ളത് വ്യെതിയാനമൊക്കെ അംഗീകരിച്ചു, അതൊക്കെയും തിരുത്താമെന്ന് സമ്മതിച്ചു ഒപ്പിട്ടത് കൊണ്ട് തന്നെ അത് പിന്നീട് ആവര്‍ത്തിക്കാതിരിക്കുന്നതോടെ വ്യെതിയാനവും അബദ്ധങ്ങളും അവസാനിക്കുമായിരുന്നു. എന്നാല്‍ അതിനു ശേഷം സംഘടന പിളര്‍ത്തി പുറത്തു പോകുകയും കെ ജെ യു വില്‍ സമ്മതിച്ചതിനെതിരായി സലഫി മന്ഹജ് അനുസരിച്ച് പ്രമാണങ്ങളില്‍ ഉള്ള കാര്യം പറയുന്നത് ചൂണ്ടിക്കാട്ടി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു, ഖുറാഫാ ത്തിലേക്ക് തിരിച്ചു വിളിക്കുന്നു, രണ്ടു വിരുദ്ധ ആശയങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു സംഘടനയില്‍ ഇത് വരെ എന്നൊക്കെ പറഞ്ഞു വീണ്ടും പഴയതിനേക്കാള്‍ വ്യാപകമായ രീതിയില്‍ പ്രമാണങ്ങളെ പരിഹസിക്കാനും നിഷേധിക്കാനും അത്യുത്സാഹം കാണിച്ചതാണ് മടവൂരികളുടെ യഥാര്‍ത്ഥ പിഴവ് എന്ന് വളരെ വ്യെക്തമായി വിവരിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ആദ്യ പകുതിയില്‍ സലഫി വിഭാഗം വിനിയോഗിച്ചു.

              തുടര്‍ന്ന് രണ്ടാം ഭാഗത്ത് ചോദ്യാവസരം ഉപയോഗിച്ചു അക്കമിട്ടു ഖുര്‍ആനില്‍ ഇല്ലാത്തത് ഖുര്‍ആനിന്‍റെ പേരില്‍ പറയുന്നുണ്ടോ, ഹദീസ് നിഷേധിക്കുന്നുണ്ടോ സലഫി മന്‍ഹജ് അംഗീകരിക്കുന്നുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിന് കരുമ്പിലാക്കല്‍ പിറകെ വരുന്ന അപകടം തിരിച്ചറിയാതെ ഖുര്‍ആനില്‍ ഇല്ലാത്തത് ഞങ്ങള്‍ പറയുന്നില്ല, ഹദീസ് ഞങ്ങള്‍ നിഷേധിക്കുന്നില്ല. മന്‍ ഹജ് സലഫ് ഞങ്ങള്‍ അംഗീകരിക്കുന്നു, എന്നാല്‍ ഗള്‍ഫ്‌ സലഫിസം അംഗീകരിക്കുന്നില്ല എന്നൊക്കെ വളരെ ഉഷാറായി പറഞ്ഞു വെങ്കിലും, അബ്ദുല്‍ മാലിക് സലഫി ആ പറഞ്ഞതൊക്കെ കള്ളമാണ് എന്ന് സുല്ലമിയുടെയും മറ്റും ഉദ്ധരണി എടുത്തു വായിച്ചു തെളിയിച്ചപ്പോള്‍ മാത്രമാണ് ലത്തീഫ് മുസ്‌ല്യാര്‍ക്ക് കാര്യത്തിന്‍റെ അപകടം മനസ്സിലായത്‌. അത് കൊണ്ട് തന്നെ കരുമ്പിലാക്കല്‍ പിന്നെ ചോദ്യം വിഷയത്തില്‍ പെട്ടതല്ല എന്നും അത് കൊണ്ട് അടുത്ത ആഴ്ച അതിനുള്ള മറുപടി നല്‍കാമെന്നും പറഞ്ഞു തടിയൂരാന്‍ ശ്രമിക്കുകയുണ്ടായി. സത്യത്തില്‍ സുല്ലമി സംഗീതത്തിന്‍റെ വിഷയത്തിലും നുസൂലിന്‍റെ വിഷയത്തിലും എഴുതിയത്, ഖുര്‍ആനില്‍ ഇല്ലാത്തത് ഉണ്ടെന്നും ഹദീസില്‍ ഇല്ലാത്തത് ഹദീസില്‍ ഉണ്ടെന്നും വാദിക്കുക വഴി, അല്ലാഹുവിനെയും പ്രവാചകനെയും കളവാക്കുകയും, അല്ലാഹു വിന്‍റെ സിഫത്തുകളെ നിഷേധിക്കുകയും തദ്വാരാ സലഫി മന്‍ഹജിനു വിരുദ്ധവും ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോകാന്‍ മാത്രം ഗൌരവമുള്ളതായിരുന്നു. സുല്ലമിയുടെ ഇത്തരം അനേകം വിഷയങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഈ വിഷയത്തില്‍ പോലും അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ ഏകോപിച്ചു പറഞ്ഞ തിനു എതിരായി സുല്ലമിയെ ന്യായീകരിക്കാന്‍ കരുമ്പിലാക്കല്‍ വിഫല ശ്രമം നടത്തുന്നത് സ്വന്തം പാളയത്തില്‍ പെട്ടവര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. സംഗീതവും സംഗീതോപകരണങ്ങളും എന്ന തലക്കെട്ടില്‍ അത്തൌഹീദ് മാസികയില്‍ സുല്ലമി എഴുതിയ ലേഖനത്തില്‍ പല കളവുകളും എടുത്തു കൊടുത്തിരുന്നു. ഈ കളവുകള്‍ കയ്യോടെ പിടിക്കുമെന്നായപ്പോള്‍ എങ്ങിനെയും സമയം തള്ളി നീക്കാന്‍ ചോദ്യം വിഷയാധിഷ്ടിതമല്ല അടുത്തയാഴ്ച ഖുര്‍ആന്‍ ആയത്തും ഹദീസും തെളിവ് തരാം എന്നും പറഞ്ഞു രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ചോദ്യം വിഷയാധിഷ്ടിതമല്ല എങ്കില്‍ ചോദ്യത്തിന്‍റെ ആദ്യാവസരത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക് എന്തിനു മറുപടി നല്‍കി എന്നതിനു എന്ത് മറുപടിയാണ് നല്‍കാനാവുക?. ചുരുക്കത്തില്‍ എങ്ങിനെയെങ്കിലും സംവാദം അവസാനിപ്പിച്ചു കിട്ടാനും അടുത്ത സംവാദം നടക്കാതിരിക്കാനുമാകണം മടവൂരികളിലെ ഇത്തരം ചിന്താഗതിക്കാര്‍ തലപുകഞ്ഞാലോചിച്ചിരിക്കണം.

               വിഷയത്തില്‍ ഉള്‍പ്പെടുന്നതല്ല എന്നത് ശബാബുകാരന്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് പറഞ്ഞത് എന്നറിയില്ല. യഥാര്‍ത്ഥ ത്തില്‍ ഇതാണ് വിഷയത്തിന്‍റെ മര്‍മ്മം. കാരണം സംവാദം നടത്താനുണ്ടായ സാഹചര്യം തന്നെ മടവൂര്‍ വിഭാഗത്തിന്‍റെ ഇത്തരം ഹദീസ് നിഷേധവും ഖുര്‍ആനില്‍ ഇല്ലാത്തത് ആരോപിച്ചു ഹറാമുകള്‍ ഹലാലാക്കുകയും ഉള്ളതിനെ അന്ധവിശ്വാസവും അപരിഷ്കൃതവും ആക്കി നിഷിദ്ധമാ ക്കുകയും ചെയ്യുന്ന സുല്ലമിയുടെയും പിണിയാളുകളുടെയും അജണ്ട ഒരു സംഘടന ഏറ്റെടുത്തു പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്. ഇനി സംഗീതവും സംഗീതോപരണവും എന്ന ശബാബ് ഷറഹു ചെയ്തു ന്യായീകരിക്കാന്‍ ശ്രമിച്ച സുല്ലമിയുടെ പ്രസ്തുത ലേഖനത്തിന്‍റെ വസ്തുതകള്‍ പരിശോധിക്കാം. അതില്‍ വ്യെക്തമായി സുല്ലമി എഴുതിയ കളവുകളില്‍ പ്രധാനപ്പെട്ടത്, വിശുദ്ധ ഖുര്‍ആനില്‍ സംഗീതവും സംഗീതോപകരണങ്ങളും നിഷിദ്ധമാണ് എന്ന് പറയുന്നില്ല. വിശ്വാസവും പുണ്യ കര്‍മവും ഉള്ളവനാണ് എങ്കില്‍ അവനു സംഗീതം അനുവദനീയമാണ് എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കന്നു, യാതൊരു സംഗീതോപകരണവും ഇസ്ലാം വിരോധിച്ചതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല, സ്വഹാബിമാരുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഹാര്‍മോണിയം കൊണ്ട് പാട്ട് പാടാറുണ്ട് (ബുഖാരി ), പെരുന്നാള്‍ ദിവസവും കല്യാണത്തിലും അവര്‍ ഹാര്‍മോണിയം കൊണ്ട് പാടാറുണ്ട്, തുടങ്ങിയവയാണ്. ശബാബുകാരന്‍ ഈ കളവുകള്‍ ഒന്നും കണ്ടില്ലെന്നു നടിച്ചുവെങ്കിലും സൂറത്ത് ലുഖ്മാനിലെ ആറാമത്തെ ആയത്തും നിരവധി സ്വഹീഹായ ഹദീസുകളും സംഗീതവും സംഗീതോപരകരണങ്ങളും നിഷിദ്ധമാണ് എന്നതിന് സ്വഹാബികള്‍ തൊട്ടു അഹല് സ്സുന്നയുടെ പണ്ഡിതര്‍ക്കിടയില്‍ ഏകോപിച്ചു ഉദ്ധരിക്കപ്പെട്ടതാണ്. അപ്പോള്‍ ഒരു കാര്യം നിഷിദ്ധമാണ് എന്ന് അല്ലാഹുവിന്‍റെ ഖുര്‍ആനിലെ ആയത്ത് ഉദ്ധരിച്ചും പ്രവാചകനില്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉദ്ധരിച്ചും സ്വഹാബികളും താബി ഉകളും ഒന്നടങ്കം പറയുമ്പോള്‍ അതിനെതിരായി വിധിക്കുന്നത് തനിച്ച കുഫിറില്‍ എത്തിക്കുന്നതാണ് എന്ന് തിരിച്ചരിയാത്തവരെയാണോ ശബാബില്‍ ഇത്തരം ദീനീ വിഷയങ്ങള്‍ പടച്ചു വിടാന്‍ ഏല്‍പിച്ചത്‌ എന്ന് അപ്പുറത്തെ വിവരമുള്ള മാന്യന്‍മാര്‍ ചിന്തിക്കട്ടെ. 

             പിന്നെ ശബാബുകാരന്‍ ഇബ്ന്‍ ഹസം (റ) ഇവയെല്ലാം അനുവദനീയമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു തടി തപ്പുകയാണ്‌. സത്യത്തില്‍ ഹിജറ 456 ഇല്‍ മരണപ്പെട്ട സ്പെയിനിലെ ഖുര്‍തുബയില്‍ ജീവിച്ച ഇബ്ന്‍ ഹസം (റ) സംഗീത ത്തിന്‍റെ വിഷയത്തില്‍ വന്ന ഹദീസുകള്‍ സ്വഹീഹായി മനസ്സിലാക്കാതിരുന്നത് കൊണ്ടാണ്, മുഹല്ലിയില്‍ ഈണത്തില്‍ പാട്ട് പാടുക എന്നര്‍ത്ഥത്തില്‍ സംഗീതം ആലപിക്കുന്നത് അനുവദനീയമാണ് എന്ന് പറയുന്നത്. എന്നാല്‍ ഹദീസ് സ്വഹീഹായി ആ വിഷയത്തില്‍ വരികയും ഇബ്ന്‍ അബ്ബാസ് (റ) യുടെ സൂറത്ത് ലുക്മാനിലെ 6 ആം ആയത്തിലെ ലഹ് വ് എന്നത് കൊണ്ട് ഉദ്ദേശം സംഗീതം ആണ് എന്ന വ്യാഖ്യാനം സ്ഥിരപ്പെട്ടു വരികയും ചെയ്‌താല്‍, ഹദീസ് സ്വഹീഹായാല്‍ അതാണ്‌ എന്‍റെ മദ് ഹബ് എന്ന് മദ് ഹബിന്‍റെ ഇമാമുകള്‍ പോലും പറഞ്ഞിരിക്കെ ഇബ്ന്‍ ഹസം ഇവരുടെ ജല്‍പനങ്ങളില്‍ നിന്ന് സംശുദ്ധനാണ്. മാത്രമല്ല, പണ്ഡിതന്‍മാര്‍ സംഗീതാലാപാനം (വായ്പാട്ട്) എന്നതില്‍ ഇളവു നല്‍കിയ നിഷിദ്ധമായ വിഷയങ്ങള്‍ ഇല്ലാത്ത ഗാനാലാപനം ആണ് അത് കൊണ്ടുദ്ധേശം എന്ന് കൂടി എളുപ്പം മനസ്സിലാക്കാം. കാരണം അദ്ദേഹം തെളിവ് പിടിക്കുന്ന ഹദീസ് പ്രവാചകന്‍റെ അടുത്ത് നിന്ന് ആയിഷ(റ) സന്നിധിയിലായിരിക്കെ രണ്ടു കൊച്ചു അന്‍സാരി പെണ്‍കുട്ടികള്‍ പാട്ട് പാടിയതിനെ പ്രവാചകന്‍ വിലക്കാതെ അബൂബക്കര്‍ (റ) യോട് അവരെ വിട്ടേ ക്കാന്‍ പറഞ്ഞ ഹദീസ് ആണ്. ഇത് എങ്ങിനെ സംഗീതവും സംഗീതോപകരണവും അനുവദനീയമാകാന്‍ തെളിവാകും?. അന്സാരികളായ ചെറിയ പെണ്‍കുട്ടികള്‍ ബുആസ് യുദ്ധത്തെ കുറിച്ച് ആയിഷ (റ) യുടെ അടുക്കല്‍ വെച്ചു പാട്ട് പാടവെ അങ്ങോട്ട്‌ കടന്നു വന്ന അബൂബക്കര്‍ (റ), അവര്‍ക്ക് എതിരെ മുഖം തിരിച്ചു കിടക്കുന്ന പ്രവാചകനെ കാണുകയും അവരോടു പ്രവാചകന്‍റെ അടുത്താണോ പിശാചിന്‍റെ വീണ വായന എന്ന് ചോദിച്ചതില്‍ നിന്ന് ''വീണ വായിക്കുന്നു എന്ന് ഹദീസില്‍ ഉണ്ട്, അത് പ്രവാചകന്‍ വിലക്കിയില്ല എന്ന് ദുര്‍ വ്യാഖ്യാനിച്ചു സംഗീതോപകരണങ്ങള്‍ വായിക്കാനും ആസ്വദിക്കാനും തെളിവുണ്ടാക്കുന്ന നിങ്ങളുടെ ജഹാലത്തും തികഞ്ഞ തെമ്മാടിത്തം കൂടിയാണ് ഇവിടെ വ്യെക്തമാകുന്നത്. കാരണം മന്‍മോഹന്‍ സിംഗ് അമേരിക്കയുടെ കുഴലൂത്ത് കാരനാണ് എന്നതിനര്‍ത്ഥം മന്‍മോഹന്‍ സിംഗ് ഒബാമ വരുമ്പോള്‍ ഫ്ലൂട്ട് വായിക്കും എന്നാണോ?. ഇമ്മാതിരി വങ്കത്തം ദീനീ കാര്യത്തില്‍ വിളമ്പാന്‍ മാത്രം നിങ്ങളില്‍ അധ:പതനം സംഭവിച്ചത് യാദൃശ്ചികമല്ല. അല്ലാഹുവിന്‍റെ ഹദീസുകളെ പരിഹസിച്ചു കാര്‍ ടൂണും നാടകവും സിനിമയും ഇറക്കിയവര്‍ വിവരമുള്ളവര്‍ക്കിടയില്‍ ഇത്രയ്ക്ക് നാണം കെടുന്നത് അര്‍ഹിക്കുന്നത് തന്നെയാണ്.

               ലേഖനത്തില്‍ പറയുന്ന പോലെ സംഗീതവും സംഗീതോപകരണവും അനുവദനീയമാക്കിയ ഖുര്‍ആന്‍ ആയതു ഏതാണ്? കാരണം സുല്ലമി പറയുന്നത് നിഷിദ്ധമാണ് എന്ന് ഖുര്‍ആനില്‍ ഇല്ല എന്നാണു. ومن الناس من يشتري لهو الحديث ليضل عن سبيل الله എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇബ്ന്‍ അബ്ബാസ്‌ (റ) പറയുന്നു ലഹ് വ് എന്നത് കൊണ്ടുദ്ധേശം സംഗീതമാണ്. കൂടാതെ, മുജാഹിദ് (റ) (തഫ്സീര്‍ ത്വബരി 21 /40 ), ഹസനുല്‍ ബസ്വരി (റ) (തഫ്സീര്‍ ഇബ്ന്‍ കസീര്‍ 3/451), സഅദി (റ) (തഫ്സീര്‍ സഅദി : 6/150) തുടങ്ങി ഇബ്ന്‍ മസ്ഊദ്, ഇബ്ന്‍ ഉമര്‍ (റ) തുടങ്ങി അനേകം സലഫുകള്‍ ഏകോപിച്ചു പറഞ്ഞ വിഷയമാണ് ഈ ആയത്തിലെ പ്രതിപാദ്യം സംഗീതമാണ് എന്ന്. ജാഹിലിയ്യ കാലത്ത് സ്ത്രീകള്‍ ദ്യത്തെയും സ്ത്രീ സൌന്ദ ര്യത്തെയും യുദ്ധത്തെയും കുറിച്ച് വര്‍ണ്ണിച്ചു പാടുകയും ആടുകയും ചെയ്യുന്നത് പതിവായിരുന്നു. അതിന്നായി പ്രത്യേകം അടിമ പെണ്ണു ങ്ങളെ ഒരുക്കുകയും അത്തരം കഴിവുകളുള്ള അടിമകളെ വില്‍പന നടത്തുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു അതെല്ലാം നിഷിദ്ധമാക്കി. ഈ ആയത്തിന്‍റെ തഫ്സീറില്‍ അമാനി മൌലവി (റ) അടക്കം എല്ലാവരും എടുത്തു പറഞ്ഞതാണ് ഈ വിഷയം. പ്രവാചക സന്നിധിയില്‍ വെച്ചു പെണ്‍കുട്ടികള്‍ ഗാനമാലപിക്കുന്നത്യി കണ്ടു അബൂബക്കര്‍ (റ) കോപിഷ്ടനാവാന്‍ കാരണം അതാണ്‌. എന്നാല്‍ ചെറിയ ബുലൂഗ് എത്താത്ത പെണ്‍കുട്ടികള്‍ ആയതിനാലും അല്ലാഹു വിലക്കിയ വിഷയങ്ങള്‍ ഗാനത്തില്‍ ഇല്ലാത്തത്രു കൊണ്ടും പ്രവാചകന്‍ അവരെ വിട്ടേക്കൂ എന്ന്ന്നു പറഞ്ഞു എന്ന് മാത്രം. മാത്രമല്ല, ചില തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ ആയിഷ (റ) അത് കേള്‍ക്കുന്ന കാലത്ത് ചെറിയ കുട്ടിയായിരുന്നു എന്നും അത് കൊണ്ടാണ് പ്രവാചകന്‍ എതിര്‍ത്തു പറയാതിരുന്നത് എന്ന് കൂടി പറഞ്ഞിട്ടുണ്ട്. 

            സൂറത്ത് ശുഅറാഇലെ കവികളെ പറ്റി പറഞ്ഞതില്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിച്ച് പ്രവാചകന് വേണ്ടിയും ഇസ്ലാമിനെ പ്രതിരോധിക്കാനും കവിത ഉണ്ടാകുകയും പാടുകയും ചെയ്തവര്‍ ഒഴിവാണ് എന്ന് പറഞ്ഞത് എങ്ങിനെയാണ് വാദ്യോപകരണ ത്തിനും അതിന്‍റെ അകമ്പടിയോടെ യുള്ള സംഗീതാലാപനത്തിനും തെളിവാകുക എന്നത് കൂടി പറയേണ്ട ബാധ്യത ശബാബുകാരനുണ്ട്. ''സത്യവിശ്വാസികള്‍ പാട്ടും കവിതയും സംഗീതവും മറ്റു കഴിവുകളുമൊക്കെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നന്മയ്‌ക്കുവേണ്ടി വിനിയോഗിക്കാമെന്ന്‌ എല്ലാ മുഫസ്സിറുകളും ഈ ആയത്തുകളുടെ വെളിച്ചത്തില്‍ പറഞ്ഞിട്ടുണ്ട്‌.''(നന്തിയില്‍ നടന്നതെന്ത്, ശബാബ് ) എന്നത് ശുദ്ധ കളവാണ്. ഇതില്‍ പ്രതിപതിക്കപ്പെട്ട വിഷയം കാഫിറുകളും മുശ്രിക്കുകളുമായ കവികള്‍ മുസ്ലിം കവികള്‍ക്കും നബി(സ)ക്കും എതിരായി ശത്രുതയുടെയും വിദ്വേഷത്തിന്റെയും വിഷം വമിക്കുന്ന ആരോപണങ്ങളുടെ കൊടുങ്കാറ്റുയര്‍ത്തിയപ്പോള്‍ അവയ്ക്കു മറുപടി നല്‍കുവാന്‍ നബി(സ) തന്നെ മുസ്ലിം കവികളെ ഉത്സാഹിപ്പിക്കുകയുണ്ടായി. ഹസ്സാന് ബിന്‍ സാബിത് (റ) അബ്ദുല്ലാഹ് ബിന്‍ റവാഹ (റ) കഅബു ബിന്‍ മാലിക് (റ) എന്നിവരാണ് അവര്‍ എന്നും അവര്‍ ചെയ്തത് ശത്രുക്കള്‍ നബിയെ പഴിച്ചും പുച്ചിച്ചും ചൊല്ലിയ പാടിയ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും മറുപടിയായി കവിതയും ഗാനവും രചിക്കുകയും ആലപിക്കുകയും ചെയ്ത സംഭവമാണ് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. ജാഹിലിയ്യാ കാലത്ത് അനിസ്ലാമിക രീതിയില്‍ ഗാനാലാപനം നടത്തുകയും പാട്ടുകാരികളെ ഉപയോഗിക്കുകയും ആസ്വദിക്കുകയും കച്ചവടം നടത്തുകയും ചെയ്ത ശേഷം ഇസ്ലാം സ്വീകരിച്ചു നിലപാട് നന്നാക്കിയവര്‍ ആണ് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട് എങ്കിലും സംഗീതോപകരണം ഉപയോഗിച്ചുള്ള സംഗീതമോ ഗാനാലാപനമോ സുല്ലമിക്ക് ഹലാലാക്കാന്‍ ഇത് ആരും തെളിവാകിയിട്ടില്ല. മര്‍ഹൂം അമാനി മൌലവി സൂറത്ത് ലുഖ്മാന്‍ ആറാം ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ സംഗീതോപകരണം നിഷിദ്ധമാണ് എന്ന് വ്യെക്തമായി പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഇസ്ലാമിക മര്യാദകള്‍ പാലിച്ചു കൊണ്ടുള്ള കേവല കവിതാ രചനയും ഗാനാലാപനവും അനുവദനീയമാണ് എന്ന അമാനി മൌലവിയുടെ വ്യാഖ്യാനം എത്ര പേജ് വായിച്ചാലും സുല്ലമിയുടെ ജഹാലത്തിനും കല്ലത്തരങ്ങള്‍ക്കും തെളിവാകില്ല.

                        വീണ്ടും ശബാബ് എഴുതുന്നു:''ദഫ്‌, മിസ്‌മാര്‍, മിസ്‌ഹര്‍ തുടങ്ങിയ വിവിധ സംഗീതോപകരണങ്ങള്‍ സ്വഹാബികളില്‍ ചിലര്‍ ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിരുന്നു എന്ന ഹദീസ്‌ `കിതാബു ഫദാഇലിസ്സഹാബ' യില്‍ മുസ്‌ലിമും കിതാബുന്നികാഹില്‍ ബുഖാരിയും ഉദ്ധരിച്ചിട്ടുണ്ട്‌.'' (ശബാബ് പ്രസ്തുത ലേഖനം). സ്വഹീഹുല്‍ ബുഖാരിയിലും മുസ്ലിമിലും വന്ന ആയിഷ (റ) വില്‍ നിന്ന് ഉള്ള ഒരു ഹദീസില്‍ ജാഹിലിയ്യാ കാലത്ത് 11 സ്ത്രീകള്‍ കൂടിയിരുന്നു അവരുടെ ഭര്‍ത്താക്കന്‍മാരുടെ സ്വഭാവത്തെ കുറിച്ച് പറയുന്ന ഭാഗത്ത്, അതിലെ പത്താമത്തെ പെണ്ണ്, തന്‍റെ ഭര്‍ത്താവിനെ പ്രകീര്‍ത്തിക്കുകയും, വീട്ടില്‍ വളര്‍ത്തിയിരുന്ന ഒട്ടകങ്ങള്‍ അതിഥി സല്‍ക്കാരത്തിനു വേണ്ടി ഒരുക്കിയതായിരുന്നു, ഒട്ടകങ്ങള്‍ മിസ്‌ഹറിന്‍റെ ശബ്ദം കേട്ടാല്‍ അവരെ അതിഥികള്‍ക്ക് വേണ്ടി അറുക്കപ്പെടും എന്ന് മനസ്സിലാക്കിയിരുന്നു എന്ന് പറയുന്നതാണ് സുല്ലമിയും സുല്ലമിയെ ആലിമുല്‍ അല്ലാമയായി കരുതുന്ന ശബാബും മറ്റ് അന്തം കമ്മികളും സ്വഹാബികള്‍ അതിഥികള്‍ വീട്ടില്‍ വന്നാല്‍ ഹാര്‍മോണിയം കൊണ്ട് പാട്ട് പാടാറുണ്ട് എന്ന് ഹദീസില്‍ ഉണ്ടെന്നു പെരുമ്പറ അടിച്ചു വിടുന്നത്. ഒന്നാമതായി ഈ സുല്ലമിയുടെയും മുരീദുകളുടെയും ജഹാലത്തും കൂടാതെ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ അനുവദനീയമാക്കുന്നതിനു പ്രമാണങ്ങള്‍ എങ്ങിനെ കോട്ടി മാട്ടാനും മടിക്കില്ല എന്നതിന്‍റെ ഉദാഹരണമാണ് ഇതിലൂടെ പ്രകടമാകുന്നത്. കാരണം ജാഹിലിയ്യാ കാലത്ത് മുഷിരിക്കുകള്‍ ചെയ്തത് മതത്തില്‍ തെളിവാക്കി പ്രചരിപ്പിക്കുന്ന ഇവര്‍ ശരിയായ ളലാലത്തില്‍ ആണ് ചെന്ന് വീണിരിക്കുന്നത്. ഇനി അതല്ല, സുല്ലമിക്ക് അറബി തിരിയാതെ സംഭവിച്ചതാണോ എന്നും പരിശോധിക്കേണ്ടതാണ്. എന്നാല്‍ പിടിക്കപ്പെടുമോ എന്ന് തോന്നിയത് കൊണ്ടാകാം അവസാനം '...മിസ്‌ഹറിന്‌ ഹാര്‍മോണിയം എന്ന ആശയ വിവര്‍ത്തനം ശരിയായില്ല' എന്ന്‌ പരമാവധി സൂചിപ്പിക്കാവുന്ന ഒരു ചെറിയകാര്യം ഹദീസ് നിഷേധം എന്ന മഹാപരാധമായി ചിത്രീകരിക്കുന്നത് എന്ത് മാത്രം അക്ഷന്ത വ്യമാണ് ' എന്ന് പറഞ്ഞു വിഷയം മാറ്റാന്‍ ഉള്ള ശ്രമം കൂടി വി സി കുട്ടികള്‍ ആ ലേഖനത്തില്‍ നടത്തുന്നുണ്ട്. ഇവിടെ മിസ്ഹാര്‍ എന്നതിന് ഹാര്‍മോണിയം എന്ന് ഭാഷാന്തരം വന്നതല്ല വിഷയം, മറിച്ചു, ആ മിസ്ഹാറോ മിസ്മാറോ ഹാര്‍മോണിയമൊ എന്തുമാകട്ടെ, സ്വഹാബികള്‍ ഉപയോഗിച്ചു പാട്ട് പാടി എന്ന ഹദീസ് എവിടെ എന്നാണു വ്യെക്തമായി വളച്ചു കെട്ടാതെ സുല്ലമിയും സുല്ലമിയെ താങ്ങുന്ന മന്‍സൂര്‍ അലി അടക്കമുള്ള ശബാബുകാരും പറയേണ്ടത്. പിന്നെ സ്വതവേ ഉള്ള സ്വഹീഹായ ഹദീസുകള്‍ തള്ളുന്ന സുല്ലമി ഇത്തവണ ചെയ്തത് ഇല്ലാത്ത ഹദീസ് കെട്ടിയുണ്ടാക്കി എന്ന് മാത്രം... 

                      'അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' എന്ന സൂറത്ത് അഹ്സാബിലെ 36 ആം വചനം ഓര്‍മിക്കണം എന്ന് മാത്രമാണ് അല്ലാഹുവിന്നെയും അവന്‍റെ പ്രവാചകനെയും വിട്ടു എടവണ്ണ സുല്ലമിക്ക് വേണ്ടി പേനയുന്തുന്നവരും തൊണ്ട കീറുന്നവരും മറ്റ് മാധ്യമങ്ങളില്‍ സമയം ചിലവഴിക്കുന്നവരോടും വിനയത്തോടെ സൂചിപ്പിക്കാനുള്ളത്. ഒപ്പം അപ്പുറത്ത് പെട്ടുപോയ ദീനിനെ ഗൌരവത്തില്‍ കാണുന്ന, 'ആളെ നോക്കേണ്ട തെളിവ് നോക്കുക' എന്ന മഹാനായ മര്‍ഹൂം ഉമര്‍ മൌലവിയുടെ ആദര്‍ശം ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന നല്ലവരായ മുജാഹിദ് സഹോദരന്‍മാര്‍ക്ക് തങ്ങള്‍ പെട്ടിരിക്കുന്ന കൂട്ടത്തിന്‍റെ അധ:പതനം തിരിച്ചറിയാനും അതിനെ കയ്യോഴിക്കാനും ഈ സംഭവങ്ങള്‍ ഉപകരിക്കട്ടെ എന്ന് മാത്രം ആശിക്കുന്നു. തൌഫീക്കിന്‍റെ ഉടമ അല്ലാഹുവാണ്.

മുഹമ്മദ്‌ അലി. എം

Wednesday, March 26, 2014

മുരീധന്മാരുടെ അഖ്ലാക്കും മൌനം പാലിക്കുന്ന ശുരൂത് നേതാക്കളും

മുരീധന്മാരുടെ അഖ്ലാക്കും മൌനം പാലിക്കുന്ന ശുരൂത് നേതാക്കളും 
സലഫിയ്യതിന്റെ ബാലപാഠം അനുയായികല്ക്ക് പോലും പകര്ന്നു നല്കാൻ കഴിയാതെ ചിലര് ഓടി നടക്കുമ്പോൾ അവർ ഫേസ് ബുക്കിൽ കോരിയിടുന്ന തോന്നിവാസങ്ങല്ക്ക് നേതാക്കളുടെ മൌന അനുവാദം ഉണ്ടോ ,അതോ നാട്ടുകാര തന്നെ തലയ്ക്കു സുഖം ഇല്ലാതാവാൻ എന്ന് വിളിക്കുന്ന ശബീരളി എന്നാ ജാഹിലായ മുരീധിന്റെ സ്വന്തം ബുദ്ധിയിൽ ജനിച്ച സാങ്കല്പ്പിക കഥകളോ...രണ്ടാണ് എങ്കിലും ശുരൂതികളും അവരുടെ കമന്റിനു ലൈക്‌ അടിക്കുന്ന സാക്ഷ്സാൽ ഹിധായാ ഉള്ട മീഡിയ കാരനും ..സംഗതി ഉഷാർ ആയിട്ടുണ്ട്‌

പുളിക്കളിൽ സാജ്ജിധിന്റെ പ്രസംഗം മറക്കാൻ ശ്രമിക്കുന്ന ശുരൂതികല്ക്ക് അത് ഒരു അനുഭവം തന്നെ ആയിരിക്കും ..പുളിക്കളിലെ ഏതു മുജാഹിധാനു അത് സഘടുപ്പിക്കാൻ ഉണ്ടായിരുന്നത് ..ഒരു 5 പേരുടെ പേരൊന്നു പറ ..എന്തെ തറവാടിന്റെ മഹിമയോതി പുളിക്കലിന്റെ മണ്ണിലേക്ക് സാജ്ജിധിനെ കൊക്കാസുകാരന്റെ വണ്ടിയിൽ കയറ്റി ,അവന്റെ ചായയും കുടിച്ചു ...പുളിക്കൽ പള്ളിയിൽ കൊക്കസ്സുകാരും മടവൂരികളും ആയതു നന്നായി എന്ന് പറഞ്ഞു നടക്കുന്ന പുളിക്കളിലെ ഒരു കുട്ടിയുടെ ഒത്താശയോടെ നടത്തിയ ഒരു പരിപാടി മറക്കാൻ കഴിയുന്നില്ല പോൽ -ഷബീരലി അതിനു നിനക്ക് പുളിക്കളിലെ ഇസ്ലാഹി പ്രവര്ത്തകരുടെ പീഡന ചരിത്രം അറിയില്ല
സുഖമില്ലാത്ത ഒരു ആളിനെ തിരിഞ്ഞു നോക്കാത്തവർ ജിന്നിനെ അടിച്ചിറക്കി എന്ന് പറഞ്ഞു ഇല്ലാത്ത കഥ ഉണ്ടാക്കി സ്വല്ഹിയുടെ പേരിലും ആ കുടുംബത്തിന്റെ പേരിലും
കഥകൾ ഉണ്ടാക്കി പുളിക്കളിൽ തിമിര്താടിയ മടവൂരികളും പിന്നീട് അനസിനെ കൊണ്ടും സലഫിയെ കൊണ്ടും ഇതേ കഥ ഏറ്റു പാടിച്ച നവ മടവൂരികളും ഇല്ലാ കഥകൾ പറഞ്ഞു നടന്നിട്ടൊക്കെ പുളിക്കളിൽ ആള് പ്രസ്ഥാനത്തിന് കൂടിയിട്ടെ ഉള്ളൂ ...ചെമ്മാട്ടെ മൂലയിൽ കുതിയിരുന്നാലോ ..കൊണിക്കൂട്ടിലെ പീടിക മുറിയിൽ രാത്രി നട്ടപാതിരക്കു കുശു കുശുക്കാൻ വന്നാലോ ഇസ്ലാഹി പ്രബോധനം ആവില്ല ..
സ്വല്ഹിയെയും നാട്ടിലെ ഒരു സിധനെയും സംബധിച്ച് ചേർത്തി പറഞ്ഞു ബോർഡ്‌ വെച്ച ആളുകള് ആയിരുന്നു പരിപാടിക്ക് ആകെ കൂടിയ 50 പേരിലെ 20 പേരും ...പിന്നെ കൂടിയത് സ്വല്ഹിയുടെ പേരില് കള്ളാ നോട്ടീസ് അടിച്ചു പുളിക്കളിൽ വിതരണം ചെയ്ത കൊക്കാസ് മുരീധുകളും ..പിന്നെ പരിപാടിക്ക് ഉപയോഗിച്ച വണ്ടി കേരളത്തിലെ മുഴുവൻ മുജാഹിധു പള്ളിയിലും കച്ചരയും അടിയും ഉണ്ടാക്കി സലഫിയ്യതിന്റെ രാജപാതക്കാരുടെ ഒരു കാലത്തെ ശത്രു ആയിരുന്ന സാക്ഷാൽ നാനി ഹാജിയുടെ മരുമകനും കൊക്കാസ് നേതാവും ...ചരിത്രം സൃഷ്ടിച്ചു പോൽ ----അതെ നിങ്ങൾ സൃഷ്ടിച്ചു ഗതികേടിന്റെ ചരിത്രം -കൊക്കസും മടവൂരികളും കൂടി നവ കൊക്കാസിന്റെ പരിപാടി വിജയിപ്പിക്കേണ്ട ഗതികേട് നവ കോക്കസ് പ്രഭാഷകാൻ സാജ്ജിധിനും കൂട്ടര്ക്കും ഉണ്ടായി
സ്വലഹിയുടെ പേരില് വെച്ച കള്ളാ ബോർഡ്‌ പട്ടാ പകല എടുത്തു മാറ്റിയതിന്റെ പേരില് ഞങ്ങളുമായി അടിയുണ്ടായ ആൾ വരെ ഉണ്ടായിരുന്നു നീ പറഞ്ഞ ഊറി ചിരിച്ച വിഭാഗത്തിൽ...
പിന്നെ പ്രസ്ഥാനത്തിന്റെ ഉപ്പും ചോറും തിന്നു വളര്ന്നു എന്നാണു നിന്റെ ആരോപണം എങ്കിൽ ഇസ്ലാഹി ചരിത്രത്തിലെ KP മുഹമ്മദ്‌ മൗലവി മുതൽ AP അബ്ദുൽ കാടെര് മൗലവി വരെ ഉള്ള ആളുകളുമായി ഇടപഴകി കോടികളുടെ പണം ഇസ്ലാഹി പ്രസ്ഥാനത്തിന് കിട്ടിയിട്ടുണ്ട് ..അതിൽ ഒരു നയാ പൈസയുടെ ക്രമക്കേട് തെളിയിക്കാൻ നിനക്ക് സാധിച്ചാൽ നീ പറയുന്നത് ഞാൻ കേള്ക്കും ..ഇതിനു ലൈക്‌ അടിച്ചു ആഘോഷിക്കുന്ന ഹിദായ ഉള്ടയും ..ഇതേ ആരോപണം കൊണ്ട് നടക്കുന്ന അനസും ഹനീഫയും നൂരിഷ മുതലായിലും ഇപ്പോഴത്തെ സംബന്ധ്ക്കാരൻ ഷബീർ അലിയും കൂടെ ചേരട്ടെ ...വെല്ലുവിളിക്കുന്നു ...
ഈ നുണ പ്രചരണം മനപ്പൂർവ്വം അല്ല എങ്കിൽ നിനക്ക് അല്ലാഹു പൊരുതു തരട്ടെ ..മനപ്പൂർവ്വം ആണ് എങ്കിൽ നിന്ദ്യമായ ശിക്ഷ രണ്ടു ലോകത്തും നിനക്ക് തരട്ടെ
അബ്ദുറഹ്മാൻ സലഫി പറഞ്ഞ അതെ ആരോപണം പുതിയ കുപ്പിയിൽ വിലംബുകയാണ് ശുരൂത് മുരീധ് ..
ഒരു നേതാവിന്റെയും കത്ത് വാങ്ങി പിരിവിനു പോയിട്ടില്ല ..നീ തെളിയിക്കു ..അടുത്ത വെല്ലുവിളി ആണ് ഇത് ...
പിന്നെ ആ കത്തിന്റെ പേരും പറഞ്ഞു കൊക്കാസ് കൂടാര വാസികൾ ഒന്നാകെ വണ്ടി കയറി കുവൈറ്റിൽ എത്തിയിരുന്നു ..102 പേജുള്ള കത്തിൽ ജിന്നിനോട് പ്രാര്തികുന്നവാൻ  സ്വലാഹി എന്ന് പറഞ്ഞു നിന്റെ പുതിയ കൂട്ടുകാരാൻ അബ്ദുറഹ്മാൻ സലഫി തയ്യാര് ആക്കിയ കത്തും ഉണ്ടായിരുന്നു ..അതിനൊക്കെ മറുപടി കൊടുത്തിട്ട് തന്നെ ആണ് വണ്ടി കയറി കഷ്ടപ്പെട്ട് വന്നവര അടുത്ത വണ്ടിക്കു തടി തപ്പിയത് ..
നീ പറഞ്ഞ ഈ ആരോപണം അങ്ങീകരിക്കുന്ന എത്ര സ്വലാഹി ഭക്തർ വേറെ ഉണ്ട് അതാണ്‌ എനിക്ക് അറിയേണ്ടത് ..ഇനി സ്വല്ഹി ഇത് പറയുമോ ..വര്ഷങ്ങളുടെ പരിചയം അദ്ദേഹത്തിനും ഉണ്ടെല്ലോ ..അദ്ദേഹം പറയട്ടെ ...മാസങ്ങള മുമ്പ് വരെ നീ പറഞ്ഞ പൈസ സ്വലാഹി കുവൈറ്റിൽ നിന്നും വാങ്ങിയിട്ടുണ്ട് ..ബാക്കി കൂടുതൽ പറഞ്ഞാൽ അപ്പോൾ നോക്കാം ..അതൊക്കെ പ്രബോധന പ്രവര്തനഗല്ക്കുള്ള പ്രബോധകര്കുള്ള സഹായം ആണ് .അബ്ദുറഹ്മാൻ സലഫിക്കും പണ്ട് അത് കിട്ടിയിട്ടുണ്ട് ...
അത് കൊണ്ട് ഷബീർ അലി എന്നാ ആൾ ആണ്‍ കുട്ടിയാണ് എങ്കിൽ നീണ്ട 25 വര്ഷ ക്കാലം കുവൈറ്റിൽ നിന്നും സാമ്പത്തിക ഇടപാടുകൾ KNM അക്കൗണ്ട്‌ വഴി നടത്തിയിട്ട് 5 പൈസയുടെ ഒരു ആരോപണം ഉന്നയിക്കാൻ നിനക്ക് സാധിക്കും എങ്കിൽ ,നിന്റെ കൂട്ടുകാര്ക്ക് കഴിയും എങ്കിൽ പറയൂ ..അല്ലാതെ ഒരാൾക്ക്‌ തോന്നിയതിനോപ്പിച്ചു മട്ടുല്ലാവർ പരയാതത്തിന്റെ പേരില് അയാളെ ശത്രു പക്ഷത് നിരത്തി ഇല്ലാത്തത് പറഞ്ഞു രസിക്കുന്നതിന്റെ പേര് സുല്ഫിസം എന്നാണു സലഫിസം എന്നല്ല ..
ഈ വിഷയത്തിൽ സ്വ്ലഹിക്ക് പങ്കുണ്ട് എന്ന് ഞാൻ വിശ്വസികുന്നില്ല ..കാരണം ഷബീർ അലിയെക്കാൾ അദ്ദേഹം തരാം താഴും എന്ന് എന്റെ പരിചയം സംമാതികുന്നില്ല ..സ്വ്ലഹിയോടും വർഷങ്ങൾ കുവൈറ്റിൽ നിന്ന നധുവിയോടും ഇത് സംബന്ധമായി ചോദിക്കാൻ ഷബീർ അലിയെ പോലെ ഉള്ള ആളുകള് തയ്യാര് ആവുക ..
ഫൈസൽ മൌലവിയെ പറ്റി നിങ്ങൾ പറയുന്നത് കേട്ട് ജനങ്ങൾ ഊറി ചിരിച്ചതിനു നിങ്ങൾ ഒരു പിഴവും പിഴചിടില്ല ..കാരണം സംവാധങ്ങലായ സംവാധതിലോക്കെ തോറ്റു മൂലക്കിരികുന്ന നവ മട-മടവൂരി മുന്നനികല്ക്ക് ഒന്ന് ചിരിക്കാൻ അവസരം കിട്ടിയ അവസാന കചിതുരുംബാനു നിങ്ങൾ ..അത് കൂടി കഴിഞ്ഞാൽ കഴിഞ്ഞില്ലേ ..നേരിട്ട് മുട്ടാൻ കഴിയാത്തവർ പൊട്ടൻ ചില്ലുകൂടിൽ കയറി കല്ലെറിയുന്നത്‌ കണ്ടാലും ചിരിക്കും ..അത്രേ ഉള്ളൂ ..ആ ചിരിച്ചവർ കുറച്ചു ദിവസം മുമ്പ് സാജ്ജിധിനെ അനസ് പോര്റെർ എന്ന് വിളിച്ചു കളിയാക്കിയപ്പോഴും കരുംപിലാക്കൾ സാജ്ജിധിനെ കളിയാക്കിയപ്പോഴും ചിരിച്ചവർ ആണ് ..ശത്രു ആര് എന്നും അവന്റെ അടവും തിരിച്ചറിയാതെ സലഫിയ്യതിന്റെ പേരില് ഹിസ്ബിയ്യതുമായി നടക്കുന്ന നവ ശുരൂതികല്ക്ക് എന്ത് സലഫിയ്യത് ..എന്ത് ഇസ്ലാമിക മര്യാത...മുഹ്സിണ്‍ ഐധീധ് താങ്കളുടെ തന്നെ കമന്റ്‌ മറുപടി പറഞ്ഞു കൊണ്ട് വിവരമില്ല എങ്കിൽ വീട്ടില് പോയി ഇരിക്കാൻ പറഞ്ഞു എല്ലോ ..അതിൽ സംഹും ത്വാഹതും ഉണ്ടായാൽ മതി ...
എല്ലാവരിലും സലഫിയ്യത് ഉണ്ടോ എന്ന് നോക്കാൻ മൈക്രോ സ്ചൊപുമായി നടകുന്നവർ ആദ്യം ഇവനെ പോലുള്ളവരെ വല്ല രുക്യ നടത്തിയാൽ ജനസാഗരം കൊണ്ട് മുട്ടി നടക്കാൻ വയ്യാത്ത ശുരൂതുകാര്ക്ക് ഇതൊരു ആശ്വാസം ആകും ..മുജാഹിദുകൾ പുളിക്കളിൽ തലയില മുണ്ടിട്ടു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല ..ഗന്ടനതിലും മണ്ടന്തിലും തോറ്റു കൊക്കാസുകാര്ക്ക് ആ ഗതികേട് ഉണ്ടായിട്ടുണ്ട് ..പിന്നെ ഇപ്പോഴത്തെ ശുരൂത് മുന്നണിയുടെ പ്രസംഗം വീണ്ടും പുളിക്കളിൽ വെക്കണം എന്നാണ് പറയാൻ ഉള്ളത് ..നിങ്ങൾ തളരരുത് ..കാരണം 3 പേരില് ഒരാൾക്ക്‌ ചെറിയ ഇളക്കം ഉണ്ട് ..രണ്ടാമത് ഒരു പരിപാടി കൂടി വന്നാല ഉഷാർ ആകും ...ഇനി റൌഫ് നധുവി ആയാൽ നന്നായി ..ഇറച്ചി തീറ്റയിൽ കുറച്ചു കൂടി നല്ലത് മൂപ്പരാണ്‌ ..അപ്പോൾ പിന്നെ ഞങ്ങള്ക് പുളിക്കളിൽ ഒരു പണിയും ഉണ്ടാവില്ല ...
വാടകയ്ക്ക് അല്ല കോയാ വണ്ടി കൊടുത്തത് ..ഫ്രീ ആയാണ് ..മൂപ്പര് ഫുൾ ടൈം ലൈവ് ആയി പ്രസംഗം കേള്ക്കാനും ഉണ്ടായിരുന്നു ...കളവു പ്രചാരണം പാടില്ല എന്നാ ശുരൂത് മുഴുവൻ ശുരൂതികളും പാലിച്ചാൽ പിന്നെ ശുരൂത് മുന്നണിയിൽ അവശേഷിക്കുക മുനയൊടിഞ്ഞ ചില പേനകളും സംസാരിക്കുന്ന മൈക്കും മാത്രം ആയിരിക്കും ...
മീടിങ്ങുകൾ മുഴുവൻ രഹസ്യമായി റെക്കോർഡ്‌ ചെയ്തവര്ക്ക് ധുരുധേശം ഉണ്ടായിരുന്നു എന്ന് ഉറപ്പിച്ചു തെളിഞ്ഞിരിക്കുകയാണ് ഷബീർ അലിയുടെ ന്യയീകരനതിലൂടെ ...ഇവരുടെ ഒക്കെ ഭാര്യമാർ ശ്രദ്ധിക്കുക ..കാരണം സ്വന്തം ഭാര്താവല്ലേ എന്ന് കരുതി പറയുന്നതൊക്കെ നാളെ വല്ലതിനും തെറ്റിയാൽ ക്ലിപ്പായി പുറത്തു വന്നു കൂടായ്കയില്ല ..കാരണം ഉസ്താത് കയക്കൊടിയും ഇപ്പോൾ സാജ്ജിധും ചെയ്തതിൽ യാതൊരു തെറ്റും ഇല്ലത്രെ ...ഒരുമിച്ചു നിന്ന് മാസങ്ങല്ല്ക്ക് മുമ്പ് നായ രൂപീകാരം നടന്നപ്പോൾ അത് റെക്കോർഡ്‌ ചെയ്തു സൂക്ഷിക്കരുത്‌ എന്ന് പറഞ്ഞത് ചെയറമാൻ പോസ്റ്റിൽ ഇരുന്ന സ്വല്ഹി ..റെക്കോർഡ്‌ ചെയ്തത് സാക്ഷാൽ അനുയായികൾ ...എങ്ങിനെ ഉണ്ട് ..എന്തൊരു സാമ്യത ..പണ്ട് റെക്കോർഡ്‌ ചെയ്യരുത് എന്ന് പറഞ്ഞത് റെക്കോർഡ്‌ ചെയ്തത് കായക്കൊടി സുല്ലമി ...
ധുരുധേശ്വും കപടതയും ഉള്ളവർ ഏതു ആളുകള് തമ്മിൽ പറയുന്നതും റെക്കോർഡ്‌ ചെയ്യും ..ഏതു മീറ്റിങ്ങും റെക്കോർഡ്‌ ചെയ്യും എഴുതി വെക്കും ...എന്നിട്ട് മുറിയാൻ ക്ലിപ്പിട്ടു ആളുകളെ തെറ്റിദ്ധരിപ്പിക്കും ....
എന്നാൽ ഈ ക്ലിപ്പിടുന്ന പോയതാകാരായ ആളുകളെ നിങ്ങളുടെ കൂടെ നില്കുന്ന അണികൾ നിങ്ങളെ എങ്ങിനെ വിശ്വസിക്കും -നിങ്ങൾ ഇപ്പോൾ മന്നാര്ക്കാടും പാലക്കാടും കൂടിയതും ,കോഴിക്കോട്ടെ ഗ്രൂപ്പ്‌ യോഗവും കൂടെ ഉള്ളവർ റെക്കോർഡ്‌ ചെയ്തു വെച്ചിട്ടുണ്ട് ...സ്വ്ലഹിയും -റൌഫ് നധുവിയും തമ്മിൽ തെറ്റുമ്പോൾ അത് പുറത്തു വരും ...അന്ന് ആര്ക്കാണ് സലഫിയ്യതില്ല്ലാതാവുക എന്ന് ഒരു നിശ്ചയവും ഇപ്പോൾ പറയുക സാധ്യം അല്ല ...
പിന് കുറിപ്പ് 
പെരിന്തല്മാന്നയിലെ ചിലര് റൌഫ് നധുവിയുടെ പ്രസംഗം ബഹിഷ്കരിച്ചത്രേ ..മിക്സെദ് സ്കൂൾ പടിപിക്കുന്നുദ് പോൽ ...
വേറെ കോഴിക്കോട്ടെ രണ്ടു പ്രധാനികൾ സർവ്വ ആളുകളോടും പറഞ്ഞു നടക്കുന്നു ..സ്വ്ലഹിയുടെ ആളുകള് അല്ല ഞങ്ങൾ ..അയാൾക്ക്‌ തര്ബിയ്യത് ഇല്ല പോൽ ..ഇത് പറയുന്ന ആളാണ്‌ ശുരൂത് മുന്നണിയുടെ സംസ്ഥാന താല്കാലിക കണ്‍വീനർ ...
ഇത് ദമ്മാമിൽ വെച്ച് അദ്ദേഹം ആവർത്തിക്കുകയുണ്ടായി 
വേറെ ഒരു കൂട്ടര് അബ്ദുറഹ്മാൻ സലഫി താര നക്ഷത്രം ആണ് എന്ന് പറഞ്ഞു ത്വഹക്കയുടെ നേതൃത്വത്തിൽ കേട്ടിപിടിയും ഉമ്മ വെപ്പും ഒക്കെ ആയി തിരിച്ചു കയറ്റത്തിന് മുഹൂര്ത്തം നോക്കി കിടപ്പാണ് 

ഇവിടെ സ്വലഹിക്ക് എതിരെ കൊക്കാസ്സാനു എന്ന് തട്ടി വിട്ടു ഫിത്ന പടര്തിയിരുന്ന നസീരുധീൻ രഹ്മാനി -കച്ചവട ഉടമ്പടിയിൽ സലഫിയ്യതിനെ വിറ്റു വരവ് വെച്ചു

സലഫിയ്യത് നോക്കാൻ മീറ്റർ വരെ കൈവശം ഉള്ള ,പരപ്പൂരിനു എതിരെ ലേഖനം എഴുതിയ ,സ്വലഹിയുടെ കത്ത് തയ്യാര് ചെയ്തു നല്കിയ സാലിമും കൂട്ടരും നാട്ടിൽ ജനങ്ങളെ പറ്റിക്കാൻ മുജാഹിധുകളുടെ പ്രാസങ്ങികരുടെ പേരും മറ്റു പ്രാസങ്ങികരുടെ പേരും ഒരുമിച്ചു ചേർത്ത് ഒരു പുതിയ വിത്ത് പാകി നോക്കുകയാണ് ..പിന്നിൽ കൂടി സകല കുതിതിരുപ്പും മുന്നില് നല്ല പിള്ള ചമയലും..എന്ത് ആധ്ര്ഷമാണ് ഇവര്ക്കുള്ളത് ..ഹിസ്ബിയ്യത് എന്ന് ആരോപിക്കുക ..എന്നിട്ട് നമ്മെയും കൂട്ടി പരിപാടി വെക്കുക ..അതോടെ ചീട്ടു കൊട്ടാരം പൊലിഞ്ഞു വീണില്ലേ കൂട്ടരേ ...
ഇപ്പോൾ യഥാർത്ഥത്തിൽ ഇവരുടെ ശുരൂതും ഹിസ്ബിയ്യതും പ്രസംഗവും കേട്ട് ധാരാളം പേര് പ്രസ്ഥാനത്തിലേക്ക് മടങ്ങി വരികയാണ്‌ ..മടവൂരികളുടെ ഹദീസ് നിഷേധം വിറ്റു നന്തി സംവാദ ശേഷം പലരും മടവൂരിസം വിടുന്നു ..കൊക്കാസിന്റെ ശിര്ക്ക് ആരോപണത്തിൽ തെറ്റിദ്ധരിച്ചിരുന്ന പലരും പ്രസ്ഥാനത്തിന്റെ ആധാരശ അജയ്യത തിരിച്ചറിഞ്ഞു മടങ്ങി വന്നു കൊണ്ടിരിക്കുന്നു ...
കേരളത്തിന്റെ മുക്കിലും മൂലയിലും മണ്ഡലം സമ്മേളനങ്ങളും ടഹുവ സ്കൊടുകളും ,തുടങ്ങി ഓരോ വീട്ടിലും ടഹുവത് എത്തിക്കാൻ ഉള്ള സംരഭവും ആയി ഇസ്ലാഹി കേരളം ചലിച്ചു തുടങ്ങിയിരിക്കുന്നു ..ഒരു ന്യുആനാൽ ന്യുനപക്ഷം ആയ ഇക്കൂട്ടരുടെ ഫിതനയിൽ പെട്ട് പോയ പലരും ആവേശത്തോടെ ഈ പ്രബോധന പ്രവർത്തനത്തിൽ സജീവം ആകുന്നതു കാണുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുക ....
മടവൂര് വിഭാഗവും -CD ടോവേർ വിഭാഗവും -പുതിയ നവ കൊക്കാസുകാരും നമുക്ക് എതിരെ ഒരുമിച്ചു നീങ്ങുമ്പോൾ കൂടുതൽ വിനയാന്നിതരായി അല്ലാഹുവിന്റെ ധീനിനു വേണ്ടി പോരാടുക ..ഇസ്ലാമിക മര്യാതകൾ ഒട്ടും പാലിക്കാതെ നടക്കുന്ന ചില മുരീധമാരെ അവരുടെ പാട്ടിനു വിടുക 
വെട്ടാൻ വരുന്ന പോത്തിനോട് വേദം ഒതിയിട്ടു കാര്യമില്ല ..അത് എവിടെ എങ്കിലും തലയിടിച്ചു ചതോളും....
വാക്കുകളിൽ പ്രയോഗങ്ങളിൽ വിഷമകരം ആയതു ഉണ്ടായി എങ്കിൽ മനപ്പൂർവ്വം അല്ല ക്ഷമിക്കുമെല്ലൊ 



Monday, March 24, 2014

സ്വയം അപഹാസ്യർ ആകുന്ന ശുരൂത് -നവ മടവൂരി മുന്നണി

സ്വയം അപഹാസ്യർ ആകുന്ന ശുരൂത് -നവ മടവൂരി മുന്നണി
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ തറവാട്ടു ഭൂമിയിൽ സംഘടന സലഫി പണ്ഡിതന്മാരുടെ വീക്ഷണത്തിൽ എന്നാ വിഷയം അവതരിപ്പിക്കാൻ പ്രിയ സുഹ്രത് സജ്ജിധ് തിരൂരങ്ങാടി എത്തി ..ആകെ മൊത്തം കൂട്ടിയാൽ രണ്ടാൾ തികച്ചും മറ്റൊരാൾ ബൈനഹുമയും ഉള്ള പുളിക്കൽ തറവാട്ടിൽ മുജാഹിധുകളെ സത്യത്തിന്റെ കൂടെ ഉറപ്പിച്ചു നിർതുന്നതായിരുന്നു പ്രസംഗം ..മുറിയാൻ ക്ലിപ്പുകളും വ്യാക്യാന കാസര്തുകളും കൊണ്ട് പാത്തും പതുങ്ങിയും നിന്ന മടവൂര് -നവ മടവൂര് മുന്നണിയെ മുജാഹിധുകളെ കുറ്റം പറഞ്ഞു സുഖിപിച്ചു എന്നല്ലാതെ എന്ത് പറയാൻ ..സലഫിയ്യതിന്റെ ഒരു ശുരൂതും പേരിനു പോലും ഇല്ലാതെ പ്രസംഗം ..
അതിലും വലിയ രസം ..പ്രസംഗം നടത്താൻ വേദി ഒരുക്കാൻ വണ്ടി വിട്ടുകൊടുത്തത് ,നമ്മെ വളരെ ഉപദ്രവിക്കുകയും ഇസ്ലാഹി പ്രവര്ത്തകരെ പലരെയും ആക്രമിക്കുകയും മുമ്പ് ചെയ്തിരുന്ന സാക്ഷാൽ നാനി ഹാജിയുടെ മരു മകൻ  കോക്കസ് കാരുടെ ISM മണ്ഡലം പ്രസിടണ്ടിന്റെ വണ്ടി ...നാളിതുവരെ മുജാഹിധുകളെ എതിര്ക്കുകയും നമ്മുടെ അനേകം പര്പാടികല്ക്ക് പാര വെക്കുകയും നമ്മുടെ പുളിക്കൽ ഗണ്ടന പരമ്പരയിൽ കൊക്കസ്സിന്റെ കൂടെ സജീവമാകുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം ...ഇവരുടെ അണിയറ ബന്ധങ്ങളുടെ തെളിവുകൾ പടച്ച റബ്ബ് ഓരോ ദിവസവും പുറത്തു കൊണ്ട് വരികയാണ് ...
സാജിധ് തിരൂരങ്ങാടി വന്നിറങ്ങി ..ഇയാളുടെ വക ചായ ..പണ്ട് പല തവണ സാജിധ് പുളിക്കളിൽ വന്നപ്പോൾ തിരിഞ്ഞു നോക്കാതിരുന്ന ഇക്കൂട്ടര് ഇപ്പോൾ മുജാഹിധുകളുടെ മേൽ ചര്ധിച്ചു അത് അകത്താക്കാൻ വന്നപ്പോൾ വലിയ സൌഹ്ര്ധവും കൂട്ടുകെട്ടും ..
പരിപാടിയുടെ മുഴുനീള ശ്രോധാക്കൾ മടവൂരികളും നവ മടവൂരികളും ..അവരോടു ഹുസ്സൈൻ സലഫിയുടെ ക്ലിപ്പിട്ടു ,ഇപ്പോൾ എന്ത് കൊണ്ട് ചര്ച്ചക്ക് പോകുന്നില്ല ഗൾഫിൽ ,എന്ന് സാജ്ജിധ് ...
സംഘടനയുടെ മുഴുവൻ സെറ്റ് അപ്പ് ഉപയോഗിച്ച് വളര്ന്ന സാജ്ജിധിനു അതിൽ വല്ല സംശയവും ഉണ്ട് എങ്കിൽ ഫത്വ ചോദിച്ചു വരട്ടെ ..ഇപ്പോൾ ചോദിച്ചല്ലോ പല ഫത്‌വയും എന്നിട്ട് കിട്ടിയോ ..ഇബ്നു ബാസ്സിനെ പോലെ ഉസൈമീനെ പോലെ അല്ബാനിയെ പോലെ ഉന്നതരും നിസ്വാർതരുമായ സലഫി ഉലമാക്കളുടെ നിരവധി ഫത്‌വകൾ ഞങ്ങളുടെ പക്കൽ ഉണ്ട് ..ഇപ്പോൾ ഇറങ്ങിയ ശുരൂത് വാസ്ധികളുടെ കയ്യിൽ ഒരു കോപ്പും ഇല്ല എന്ന് മുഴു നീല പ്രസംഗം കേട്ടപ്പോൾ എല്ലാവര്ക്കും തിരിഞ്ഞു ..
പിന്നെ മുഹ്സിണ്‍ അയ്ധീധ് പണ്ട് മഞ്ചേരി പ്രസംഗം കഴിഞ്ഞു സാജ്ജിധിനോട് പറഞ്ഞത്രേ ..നിങ്ങളുടെ പ്രസംഗത്തിൽ കുറെ അബദ്ധം ഉണ്ട് ..അത് തിരുത്തി ഇല്ലെങ്കിൽ ഞാൻ മറുപടി പറയും എന്ന് (മുഹ്സിണ്‍ മറുപടി പറയുകയോ ഇയാള തിരുത്തുകയോ ചെയ്തിടില്ല എന്ന് കേട്ടവര്ക്കൊക്കെ മനസ്സിലായി
ഗുരുതരമായ മറ്റൊരു കാര്യം പണ്ട് നടന്നിരുന്ന കൌണ്സിലും എല്ലാ യോഗങ്ങളും സമ്മതം ഇല്ലാതെ റെക്കോർഡ്‌ ചെയ്തിരുന്ന ഹനീഫ കയക്കൊടിയുടെ പിങ്ഖാമികൽ എല്ലാ ശുരൂതും തികഞ്ഞു ചന്തയിലേക്ക് ഇറങ്ങിയ ഇക്കൂട്ടരുടെ കൂട്ടത്തിലും ഉണ്ട് എന്ന് രഹസ്യ മീടിങ്ങുകളുടെ ക്ലിപ്പുകൾ സാജിധ് ഇട്ടപ്പോൾ മനസ്സിലായി ...
നമുക്ക് ഹിസ്ബിയ്യത് ഉണ്ട് എന്നാണ് ടിയാന്റെ മറ്റൊരു പരാതി ..എങ്കിൽ പോന്നു സാജ്ജിധ്കാ പിന്നെ എന്തിനാണ് ഞങ്ങൾ സന്ഖടനയുടെ പേരില് സംഘടിപികുന്ന പല പരിപാടിയിലും താങ്കള് പങ്കെടുക്കുന്നത് ..ഹിസ്ബിയത് ഉണ്ട് എങ്കിൽ പിന്നെ അതിനോട് സഹകരിക്കൾ തന്നെ ഹറാം അല്ലെ ...
പിന്നെ കൊക്കാസ്-ശുരൂത് യോജിപ്പ് കണ്ടപ്പോൾ പിന്നെ ഹിസ്ബിയ്യതും സലഫിയ്യതിന്റെ മറയും കാപട്യവും എല്ലാവര്ക്കും ഒരുപോലെ മനസ്സിലായിട്ടുണ്ട് ...എന്തായാലും കീരിയും പാമ്പും ഒന്നായ സ്ഥിതിക്ക് ഇനി കൂടുതൽ നാടകങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു
സെക്ടർ ദാഹുവയും സലഫിയ്യത്തിനു എതിരും ആയ പ്രോഫ്കനിൽ ഫോട്ടോക്ക് പോസ് ചെയ്ത ത്വാഹ സാഹിബു മുതൽ ഇങ്ങോട്ട് തുടർന്ന് കൊണ്ടിരിക്കുന്ന ഈ നീക്കുപോക്കും ചാര പണിയും ഏറെ നാൾ നീണ്ടു പോകും എന്ന് നിങ്ങൾ കരുതണ്ട .പ്രസ്ഥാന പ്രവര്ത്തകരെ കരി വാരി തേക്കാൻ കീറി മുറിച്ച ക്ലിപ്പും തെരിയഭിശേഖവും കൊക്കാസ് മുരീധുലുടെ സഹായവും എല്ലാം കൊണ്ട് നടന്നാലും നിങ്ങള്ക്കാവില്ല ...
-സാജ്ജിധ് തിരൂരങ്ങാടി എന്നാ പൊർറ്റെർ എന്ന് വിളിച്ചു കളിയാക്കിയിരുന്ന,മുജാഹിധുകളോട് ശതുതയും കുതിതിരുപ്പും ആയി നടന്ന  അതെ ആളുടെ ചായയും കുടിച്ചു അയാളുടെ വണ്ടിയിൽ പ്രസംഗവും നടത്തി മുജാഹിധുകളെ മൊത്തം തെറി പറഞ്ഞു പേരിനു പോലും വിഷയ സംബന്ധമായി ഇബാരതുകൾ ഒന്നും വായിക്കാതെ പോയ ഈ പ്രസംഗം നമ്മുടെ ചിലവിൽ ഓരോ നാട്ടിലും വെക്കണം എന്നാന്നു ഓരോ മുജാഹിധിനോടും ഞങ്ങള്ക്ക് പറയാൻ ഉള്ളത് ..കാരണം ഇവർ പറയുന്ന കാര്യങ്ങളിൽ ചില സംശയങ്ങൾ ബാക്കി ഉണ്ടായിരുന്ന ആളുകള്ക്ക് ഒക്കെ ഇപ്പോൾ സംഗതി ക്ലിയർ ആയി ..അവർ ഒക്കെ പ്രസ്ഥാനത്തിന്റെ കൂടെ സജീവം ആയി ..സാജ്ജിധിന്റെയും റൌഫ് നധുവിയുടെയും പ്രസംഗം നടന്നിടതൊക്കെ എല്ലാ കന്ഫുഷനും ആളുകള്ക്ക് തീര്ന്നു ഈ സലഫി സംഗതോടൊപ്പം അവര് സജീവം ആയിട്ടുണ്ട്‌ .അതുകൊണ്ട് ഞങ്ങൾ നിങ്ങള്ക്ക് ഒരു മറുപടിയും പറയാൻ ഉധെഷികുന്നില്ല ..പകരം കേരളം മുഴുവൻ നിങ്ങൾ ഇവരെ കൊണ്ട് പരിപാടി നടത്തിക്കണം പ്ലീസ്...

കൊക്കാസിന്റെ കുതന്ത്രക്കാരനും മുജാഹിധിനെക്കാൾ വലിയ കോണ്ഗ്രസ് കാരനും ആയ നിസാര് പുളിയന്തോടാൻ നമ്മുടെ പ്രവര്ത്തകരെ വിളിച്ചു നിങ്ങൾ സാജ്ജിധിനു മറുപടി വെക്കണം എന്ന് പറഞ്ഞു വിളിക്കുന്നുണ്ട് ..സകല കൊക്കസ്സുകാരോടും ഞങ്ങള്ക്ക് പറയാൻ ഉള്ളത് "ഉപ്പു തിന്നവാൻ വെള്ളം കുടിച്ചാൽ മതി "..ഞങ്ങളുടെ സംഘടനാ പ്രവര്ത്തനവും അതിന്ലെ സാത്യവും നാളെ അല്ലാഹുവിന്റെ കോടതിയിൽ ചോദ്യം ചെയ്യും എന്നാ നിലാക്കാന് ഞങ്ങളുടെ ഓരോ പ്രവര്ത്തനവും ..അതുകൊണ്ട് സലഫിയ്യതിന്റെ ബാലപാഠം പോലും അറിയാത്ത കൊക്കാസ്സുകാരും അവരുടെ ഇപ്പോഴത്തെ സംബതക്കാരും തമ്മിൽ ഉള്ള അന്തര് ലീന നാടകങ്ങല്ക്ക് മറുപടി പറഞ്ഞു കളയാൻ സമയം ഇല്ല ..പിന്നെ ആട്ടിന്കുട്ടികളെ തമ്മിൽ അടിപികുന്ന ചെന്നായയുടെ ബുദ്ധി ഞങ്ങളുടെ അടുത്ത് വേവില്ല ...അത് ഇല്ലാത്ത ശുരൂതിന്റെ വല്ലാത്ത പോരിഷക്കാർക്ക് മുന്നില് വേവിച്ചാൽ മതി ...

പണപ്പിരിവും സലഫിയ്യതും -ഇസ്ലാമിക വീക്ഷണവും -MUHAMMED ALI POOKKAAD

പ്രബോധനത്തിനായി ജനങ്ങളോട് സമ്പത്ത് ചോദിക്കല്‍

അല്ലാഹുവിന്നാകുന്നു സര്‍വ്വ സ്തുതിയും
അവന്‍റെ കാരുണ്യവും രക്ഷയും പ്രവാചകന്‍ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെയും മേല്‍ വര്‍ഷിക്കു മാറാകട്ടെ.

إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّـهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ﴿٨٨

(എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ലഅല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്‌അനുഗ്രഹം ലഭിക്കുന്നത്‌അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. 1 1 8 8 )

وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنتُمْ تَعْلَمُونَ ﴿٤٢

(നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌. ..2-4 2 )

സല്‍സബീല്‍ സലഫി സംഘം എന്ന ഒരു വിഭാഗം ''പ്രബോധനത്തിനായി ജനങ്ങളോട് സമ്പത്ത് ചോദിക്കല്‍'' എന്ന പേരില്‍  പ്രചരിപ്പിക്കുന്ന ഷെയ്ഖ്‌ മദ്ഹലിയുടെതെന്ന പേരില്‍ ഉള്ള ഒരു ലേഖനത്തിന് ഉള്ള ഒരു വിയോച്ചനക്കുറിപ്പാണ് ഇത്.

ഇന്ന് കേരളത്തിലെ സലഫികള്‍ക്കിടയില്‍ നടന്നു കൊണ്ടിരിക്കുന്ന ഫിത്നയുടെ ഭാഗമായി ഉയര്‍ന്നു വന്ന പല വികല വാദങ്ങളില്‍ പെട്ട ഒന്നാണ്, ദഅവ സംരംഭങ്ങള്‍ക്ക്, അഥവാ പള്ളികളും ദീനീ സ്ഥാപങ്ങള്‍ക്കും അത് പോലെ പ്രബോധന പ്രോഗ്രാമുകള്‍ക്കും വേണ്ടി പിരിവു നടത്തല്‍, പ്രവാചകന്‍ വിലക്കിയ യാചനകളില്‍ പെട്ടതാണ് എന്നത്. അതിനു വേണ്ടി പ്രവാചകന്‍ മൂന്നു വിഭാഗം ആളുകള്‍ക്കല്ലാതെ യാചന പാടില്ല എന്ന ഹദീസും ഇവര്‍ തെളിവായി പലയിടത്തും ഉദ്ധരിക്കുകയുണ്ടായി. എന്നാല്‍ ആ ഹദീസോ അത് പോലെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയ യാചനകള്‍ എല്ലാം തന്നെ, വൈയക്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി, വെക്തികള്‍ ചോദിക്കുന്നത് സംബന്ധിച്ചാണ് എന്ന് ആ ഹദീസില്‍ നിന്ന് തന്നെ വ്യെക്തമാണ് എന്നതിനാലും, പൊതു മസ്ലഹത്തിനു വേണ്ടി പ്രവാചകന്‍ സദഖ ആവശ്യപ്പെട്ട, ചിലപ്പോള്‍ നിര്‍ബന്ധിക്കുക പോലും ചെയ്ത നിരവധി സംഭവങ്ങള്‍ സ്വഹീഹായ ഹദീസുകളില്‍ വന്നത് സലഫി പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, തങ്ങളുടെ മുന്‍ നിലപാടില്‍ ചെറിയ മാറ്റം വരുത്തിയെങ്കിലും, വീണ്ടും പൊതു സമൂഹത്തില്‍ ആശയ ക്കുഴപ്പം നിലനിര്‍ത്താന്‍ ഉദ്ദേശിച്ചു കൊണ്ടാകണം ഇത്തരം ഒരു നോട്ടീസ് പ്രചരിപ്പിക്കുന്നത്.

ആദ്യമായി ഇതില്‍ ഷെയ്ഖ്‌ മദ്ഹലി ഉദ്ദേശിച്ചതു പ്രബോധകന്‍മാര്‍, പ്രബോധനത്തിന് പ്രതിഫലം പറ്റുന്നതും, അവരുടെ വൈയക്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി, (പൊതു മസ്ലഹത്തിനോ ദഅവാ സംരംഭങ്ങള്‍ക്കോ അല്ല !)  യുള്ള ധനസമ്പാദനത്തെയാണ് പരാമര്‍ശിക്കുന്നത് എന്ന് ഒരാവര്‍ത്തി വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നത് ആണ്.മാത്രമല്ല, ഇതില്‍ ഉദ്ധരിച്ച, ഇമാം അഹമദ് (റ) കുറെ പേരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ തന്‍റെ പക്കല്‍ ഉള്ള  പാഥേയം (യാത്രാ വിഭവം ) തീര്‍ന്നു പോയപ്പോള്‍  മറ്റുള്ളവര്‍ നീട്ടിയ സഹായം ഇമാം അഹമദ് |(റ) നിരസിച്ച സംഭവം എങ്ങിനെയാണ് ഒരു പ്രദേശത്ത് ദഅവത്തിനു വേണ്ടി സഹകരിച്ചു ധനസമ്പാദനം നടത്തുന്നതിന് സമപ്പെടുത്താന്‍ കഴിയുന്നത്‌?. തങ്ങളുടെ ഒരു വാദം സ്ഥിരപ്പെടുത്താന്‍ തെളിവ് അന്വേഷിച്ചു ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഒരു മടിയുമില്ലാത്ത ഒരു അവസ്ഥയില്‍ നമ്മില്‍പെട്ട സഹോദരങ്ങള്‍ എത്തിച്ചേരുന്നത് ആശ്ചര്യം തന്നെ. ഇനി ഷെയ്ഖ്‌ മദ്ഹലിയുടെ കീഴിലെ ദാമ്മാജിലെ ദാറുല്‍ ഹദീസിലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തങ്ങളുടെ തൊഴിലും വരുമാന മാര്‍ഗങ്ങളും ഉപേക്ഷിച്ചു, സലഫീയ്യതു പഠിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ക്ക് വേണ്ടി, സമ്പത്ത് നല്‍കാന്‍ ആഹ്വാനം ചെയ്തും, യു എന്‍ എന്ന ജൂതന്‍മാര്‍ അടക്കം ഉള്ള സംഘടനയില്‍ നിന്ന് പോലും സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയും ഷെയ്ഖ്‌ ഉമരി വിവരിക്കുന്നത്, ഇവര്‍ തന്നെ പ്രചരിപ്പിക്കുന്ന ''ദാമ്മാജിന്‍റെ ചരിത്രം'' എന്ന ലേഖനത്തിന്‍റെ ഏഴാം പേജില്‍ കൊടുത്തത് ഇവര്‍ മറച്ചു വെക്കുന്നു. സത്യം മറച്ചു വെച്ചു, സത്യവും അസത്യവും കൂട്ടിക്കുഴച്ചു തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ജൂതന്‍മാര്‍ അല്ല,ആരായാലും അല്ലാഹു ആക്ഷേപിച്ചതാണ് എന്ന് മറക്കാതിരിക്കുക.

യഥാര്‍ത്ഥത്തില്‍ ഇമാം അഹമദ് (റ) കാണിച്ച മാതൃക ഇവര്‍ തെറ്റിക്കുകയാണ്. കാരണം തങ്ങളുടെ ആവശ്യത്തിനു വേണ്ടി ദാമ്മാജില്‍ പോകുന്നവര്‍ ലോകത്തിന്‍റെ മുന്നിലേക്ക്‌, അതും ജൂതന്‍മാര്‍ അടക്കമുള്ള ഒരു സംഘടനയെ ആശ്രയിക്കുക വഴി മുസ്ലിംകളുടെ പൊതുവിലും, വിശിഷ്യാ സലഫികളുടെ അഭിമാനത്തിന് പോലും ക്ഷതമേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.ലോകത്തിന്‍റെ ഏതു കോണില്‍ വെച്ചും ആഹ്ലുസ്സുന്നയുടെ ഉലമാക്കളുടെ ഏതു കിത്താബുകളും സൌജന്യമായി പോലും ലഭിക്കും എന്നിരിക്കെ, ആധുനിക മാധ്യമങ്ങള്‍ ഉപയോഗിച്ചു ലോകത്തിലെ ഏതു കോണില്‍ നിന്നും പഠന ക്ലാസ് ഓണ്‍ ലൈനില്‍ സംഘടിപ്പിക്കാമെന്നുമിരിക്കെ വരുമാന മാര്‍ഗങ്ങള്‍ ഒഴിവാക്കി, ഒരു പ്രത്യേക സ്ഥലത്ത് ഒരുമിച്ചു കൂടുകയും, തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുകയും ചെയ്യുക എന്നത് പ്രവാചക മാതൃക ഇല്ലാത്തതും, സലഫികള്‍ക്ക് ഒരിക്കലും യോചിക്കാത്തതുമാണ്.  തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കൈ നീട്ടിയും, അവരുടെ സഹായം സ്വീകരിച്ചും ഇവര്‍, ഇമാം അഹമദ് (റ) കാണിച്ച, തന്‍റെ വൈയക്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ നീട്ടിയ സഹായം നിരസിച്ചതിന് എതിര്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യന്നത് എന്നിരിക്കെ, അല്ലാഹു വിന്‍റെ പ്രവാചകന്‍ പ്രോത്സാഹിപ്പിച്ച പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സ്വദഖയെ തടയാന്‍ ഇവര്‍ ഉത്സാഹിക്കുന്നത് എന്ത് മന്‍ഹജിന്‍റെ അടിസ്ഥാനത്തില്‍ ആണ്?. അല്ലാഹു നമ്മുടെ സഹോദരങ്ങള്‍ക്ക് ദീനീ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച നല്‍കട്ടെ എന്ന് മാത്രം സര്‍വ്വ ശക്തനായ റബ്ബിനോട് പ്രാര്‍ത്ഥിക്കുന്നു.

അല്ലാഹുവിന്‍റെ ദീന്‍ യഥാ വിധി പ്രചരിപ്പിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ നമ്മള്‍ നടത്തിയ ഐതിഹാസികമായ മുന്നേറ്റത്തിനു, നമ്മുടെ കൂട്ടായ്മയും ഇത്തരം പൊതു സംരംഭങ്ങളും നല്‍കിയ സംഭാവനകള്‍ ഏതൊരു കൊച്ചു കുഞ്ഞിനു പോലും മനസ്സിലാകും എന്നിരിക്കെ, ഇതെല്ലാം മുടക്കി, പഴയ കൂരിരുട്ടിലേക്ക് വരാനിരിക്കുന്ന തലമുറയെ തള്ളി വിടാനേ ഇത്തരം വാദങ്ങള്‍ ഉപകരിക്കൂ എന്ന് ഈ ആധുനിക സാങ്കേതിക വിദ്യയുടെ മികവില്‍ വളരുന്ന പുത്തന്‍ തലമുറയില്‍ പോലും, ഖുറാഫാ ത്തിന്‍റെ ഇരുണ്ട ശക്തികള്‍ പുതിയ മേഖലകളിലൂടെ ശിര്‍ക്കും ബിദ് അത്തും കുത്തിവെക്കുന്നത് ശ്രദ്ധിക്കുന്ന,അതില്‍ ആശങ്കപ്പെടുന്ന ഏതൊരു മുസ്ലിമിനും എളുപ്പം മനസ്സിലാക്കാവുന്നതാണ്. കേരളത്തിലെ വിരലിലെണ്ണാവുന്ന ഭൂരിപക്ഷ മുജാഹിദ് മഹല്ലുകളിലെ മുവഹ്ഹിദ് കുടുംബത്തില്‍ പിറന്ന ചുരുക്കം ചിലര്‍ക്ക് അതിന്‍റെ അപകടം മനസ്സിലായില്ല എങ്കിലും, പൊതു സമൂഹത്തില്‍ ജീവിക്കുന്ന ചിന്തിക്കുന്ന ഓരോ മുവഹ്ഹിദിനും, തന്‍റെ കര്‍ത്തവ്യം പ്രഥമമായി,ശിര്‍ക്കിനെതിരെ തൌഹീദും, ബിദ് അതിനു എതിരെ സുന്നത്തും സമൂഹത്തില്‍ കഴിയാവുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും എത്തിച്ചു ഇസ്ലാഹ് നടത്തുക എന്ന, മുഹമ്മദ്‌ നബി (സ) അടക്കം, എല്ലാ പ്രവാചകരും ചെയ്ത ദൌത്യം തന്നെയാണ് എന്നത് വ്യെക്തമായി മനസ്സിലാക്കാവുന്നതാണ്. ജീവിതത്തിന്‍റെ നല്ലൊരു സമയം കിതാബുകളില്‍ നിന്ന് കിതാബുകളിലേക്ക് ഊളിയിടുകയും, ആധുനികരായ ചില പണ്ഡിതരുടെ കൌലുകള്‍ക്ക് ഒരു വേള ഖുര്‍ആനിനെക്കാളും ഹദീസുകളെക്കാളും പ്രാധാന്യം നല്‍കി ആനന്ദം കണ്ടെത്തുമ്പോള്‍ തന്‍റെ ഒരു വിളിപ്പാടകലെ, അല്ലാഹുവിന്നു പകരം നബിമാരെയും ഓലിയാക്കളെയും വിളിച്ചു തേടി, സകല ബിദ് അത്തും പ്രാവര്‍ത്തികമാക്കി അല്ലാഹു വിശിഷ്ടമാക്കി നമ്മെ ഏല്‍പിച്ച ദീനുല്‍ ഇസ്ലാമിനെ വികലമാക്കുന്നത് അവഗണിക്കുന്നവര്‍, ഓര്‍ക്കുക, എല്ലാം തികഞ്ഞു ദഅവത്തിനു ഇറങ്ങാന്‍ ഓരോരുത്തരുടെയും ആയുസ്സ് മുന്‍കൂട്ടി ആരും നമ്മെ അറിയിച്ചിട്ടില്ല.  അത് കൊണ്ടാണ് അറിഞ്ഞ സത്യം, അറിയാത്തവരെ അറിയിക്കുക.അല്ലാഹു തൌഫീക്ക് നല്‍കട്ടെ...

هَا أَنتُمْ هَـٰؤُلَاءِ تُدْعَوْنَ لِتُنفِقُوا فِي سَبِيلِ اللَّـهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِ ۚ وَاللَّـهُ الْغَنِيُّ وَأَنتُمُ الْفُقَرَاءُ ۚ وَإِن تَتَوَلَّوْا يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوا أَمْثَالَكُم ﴿٣٨



ഹേകൂട്ടരേഅല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌.അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നുവല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നുനിങ്ങളോ ദരിദ്രന്‍മാരുംനിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്‌എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല.  (4 7 -3 8 )