Monday, March 9, 2015

മാട്ടിറച്ചി രാഷ്ട്രീയത്തിലെ മൗനം-- പി.വി.എ പ്രിംറോസ്

മാട്ടിറച്ചി രാഷ്ട്രീയത്തിലെ മൗനം
- പി.വി.എ പ്രിംറോസ്
1999ല്‍ മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി സംയുക്ത സര്‍ക്കാര്‍ പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ അമെന്റ്‌മെന്റ് ആക്ടിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ഇന്നു മുതല്‍ മാടുകളെ അറുക്കുന്നതും അതിന്റെ മാംസം കൈവശം വെക്കുന്നതും മഹാരാഷ്ട്രയില്‍ ജാമ്യമില്ലാത്ത കുറ്റമാണ്. അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമായി മാറിയ ഈ നിയമത്തിലൂടെ സംഘ്പരിവാര്‍ സംഘടനകളുടെ ചിരകാല അഭിലാഷമാണ് പുവണിഞ്ഞത്. 10 വര്‍ഷം മുമ്പ് നടപ്പാക്കാന്‍ ശ്രമങ്ങളാരംഭിച്ച ഈ പക്ഷപാത നിയമത്തെ കോണ്‍ഗ്രസ് മന്ത്രിസഭ മരവിപ്പിച്ചു നിര്‍ത്തുകയായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും, സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നാവിസും നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാറുകള്‍ ഈ നിയമത്തെ പുനരുജ്ജീവിപ്പിക്കുകയാണുണ്ടാത്.

മുംബൈ സബര്‍ബന്‍ ബീഫ് ഡീലേഴ്‌സ് അസോസിയേഷനെയും മാട് വളര്‍ത്തലുകാരെയും ഹോട്ടലുടമകളെയും ബാധിക്കുമെന്നതിലുപരി ഏതാനും ചിലയാളുകളുടെ കുബുദ്ധിക്ക് ഭരണകൂടം വഴങ്ങിക്കൊടുക്കുകയും ഭൂരിപക്ഷത്തിന്റെ വികാരത്തെ പരിഹസിക്കുകയും ചെയ്യുന്ന തരത്തിലേക്ക് നിയമങ്ങള്‍ വഴിമാറിപ്പോവുന്നതിലുള്ള ആശങ്കയാണ് രാജ്യത്തെ പ്രബുദ്ധ ജനങ്ങള്‍ പങ്കുവെക്കുന്നത്. കേവലം മതപരമായ 'വിലക്കി'നോടുള്ള പ്രതിപത്തി എന്നതിലുപരി ശക്തമായ രാഷ്ട്രീയ ആയുധമായാണ് സംഘ്പരിവാര്‍ ശക്തികള്‍ എന്നും ഗോവധത്തെയും അനുബന്ധ വിവാദങ്ങളെയും കണ്ടിട്ടുള്ളത്. 1870ല്‍ പഞ്ചാബിലെ സിഖ് കൂക്ക് വിഭാഗവുമായി ചേര്‍ന്ന് ഹിന്ദു ഗോരക്ഷാ പ്രസ്ഥാനം തുടങ്ങിയതോടു കൂടിയാണ് കന്നുകാലികള്‍ രാഷ്ട്രീയ പ്രക്ഷോഭത്തിനുള്ള ഉപകരണമായി മാറിയത്. 82ല്‍ ദയാനന്ദ സരസ്വതി ആദ്യത്തെ ഗോരക്ഷിണി സഭ സ്ഥാപിച്ച് വര്‍ഗീയ വെല്ലുവിളികളുമായി മുന്നോട്ട് പോവുകയും അതിന്റെ ഭാഗമായി തുടര്‍ വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്ത് അരങ്ങേറുകയും ചെയ്തു.
1888ല്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലെ ഹൈക്കോടതി പശുവിനെ 'വിശുദ്ധ വസ്തു' എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന വിധി പ്രസ്താവിച്ചത് യഥാര്‍ത്ഥത്തില്‍ ഗോസംരക്ഷണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ് ഉപകരിച്ചത്. 1893ല്‍ അസംഗഢിലും 1912ല്‍ അയോധ്യയിലും 17ല്‍ ഷാഹബാദിലും ഇതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടെങ്കിലും ഈ വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് അവസാനം കുറിക്കാന്‍ ഭരണകൂടം കാര്യമായൊന്നും ചെയ്തില്ല എന്നതാണ് വാസ്തവം. മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ടും (മാപ) ആത്യന്തികമായി ഇത്തരം ദുരന്തങ്ങളെയാണ് ക്ഷണിച്ചുവരുത്തുക. ഏതെങ്കിലും മതവിഭാഗത്തിന്റെ ആദര്‍ശ സംരക്ഷണ ഭാഗമായാണോ ഒരു മതേതരരാഷ്ട്രം നിയമങ്ങള്‍ നിര്‍മിക്കേണ്ടത്? തീര്‍ച്ചയായും അല്ല. മതപരമായി വിശുദ്ധ പട്ടികയിലുള്‍പ്പെട്ട വളര്‍ത്തുമൃഗങ്ങളെ ഭരണകൂടവും കോടതിയും ബഹുമാനിക്കണമെങ്കില്‍ അത് പശുവില്‍ മാത്രം പരിമിതപ്പെടുത്തിക്കൂടാ. ക്രിസ്ത്യാനികളും ബുദ്ധരും ജൈനരും തുടങ്ങി നിരവധി മതങ്ങളും അവയിലെ അവാന്തര വിഭാഗങ്ങളും പല ജീവികളെയും വിശുദ്ധരും ഗണിക്കുന്നുണ്ട്. ഇവയെല്ലാം നിരോധന പട്ടികയിലുള്‍പ്പെടുത്തിയാല്‍ വെറും വളക്കുഴിയായി പൗരന്മാരുടെ ആമാശയം മാറാന്‍ അധികം കാലതാമസമുണ്ടാകില്ല. മാത്രമല്ല, സസ്യങ്ങളില്‍ വരെ ജീവനും പ്രതികരണശേഷിയും വികാര വിചാരങ്ങളും ശാസ്ത്രലോകം കണ്ടെത്തിയ ഇക്കാലത്ത് വിശുദ്ധ സസ്യങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കാനും നിയമങ്ങള്‍ കൊണ്ടുവരേണ്ടി വരും.
വംശനാശ ഭീഷണിയും നാടിന്റെ അവിഭാജ്യതയും പരിഗണിച്ച് സംരക്ഷിക്കേണ്ട ജന്തുജാലങ്ങളുടെ കാര്യത്തിലാണ് ഈ നിയമമെങ്കില്‍ അക്കാര്യത്തെ സ്വാഗതം ചെയ്യാന്‍ ഓരോ പൗരനും തയാറാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഗോവധത്തിന്റെ കാര്യത്തില്‍ അതല്ല വസ്തുത. സെന്‍സസ് പ്രകാരം വളര്‍ത്തുപക്ഷികളെ മാറ്റി നിര്‍ത്തിയാല്‍ താരതമ്യേന രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഖ്യാബലമുള്ള കന്നുകാലികളിലാണ് ഈ നിയമം പ്രാവര്‍ത്തികമാക്കുന്നത് എന്നത് കൗതുകകരമാണ്.
ഹൈന്ദവന്‍ പൂജിക്കുന്ന ജീവിയെന്ന നിലക്ക് പശുവിനെ കൊല്ലുന്നത് നിരോധിക്കണമെന്ന സംഘ്പരിവാറിന്റെ ദുഃശാഠ്യത്തിന് വഴങ്ങിയാല്‍ അവര്‍ തന്നെ വിശുദ്ധങ്ങളെന്ന് ഗണിക്കുന്ന ഗണപതിയുടെ വാഹനമായ എലി മുതല്‍ അയ്യപ്പന്റെ വാഹനമായ പുലി വരെയുള്ളതിന് ഈ നിയമം ബാധകമാകേണ്ടതല്ലേ? അതുകൊണ്ടു തന്നെ മതഭക്തിയല്ല ഈ കാടന്‍ നിയമങ്ങള്‍ക്ക് പ്രേരകമെന്നും വര്‍ഗീയചിന്തകള്‍ മുളപ്പിച്ച് രാഷ്ട്രീയലാഭം കൊയ്‌തെടുക്കാനുള്ള ഹിഡണ്‍ അജണ്ടകളാണ് ഇതിനു പിന്നിലെന്നും ബുദ്ധിയുള്ളവര്‍ വിലയിരുത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേല്‍ തെരഞ്ഞെുടുപ്പ് കാലത്ത് പശു സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അതേ ബുദ്ധി തന്നെയാണ് ഇന്ന് ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്ട്ര ഗവര്‍ണറും ചെയ്തു കൊണ്ടിരിക്കുന്നത്. പ്രാചീന ഭാരതീയ ഭോജന രീതികളിലോ അതിനു മാനദണ്ഡമാക്കിയ ഭാരതീയ പ്രമാണങ്ങളിലോ മാംസഭക്ഷണം, വിശിഷ്യാ ഗോമാംസം ഭക്ഷണയോഗ്യമായിരുന്നോ എന്നത് ഈ സാഹചര്യത്തില്‍ പരിശോധിക്ക് വിധേയമാക്കാവുന്നതാണ്. ഐ.ഐ.ടി ഹോസ്റ്റലുകളിലടക്കം മാംസം നിരോധിക്കാന്‍ മുറവിളി കൂട്ടുന്ന ഹിന്ദുത്വ പ്രഭൃതികളുടെ ആശയത്തിന്റെ അടിവേരിളക്കാന്‍ ഇതു കാരണമാകും.
1891ല്‍ പ്രസിദ്ധീകരിച്ച 'ദി ഇന്‍ഡോ ആര്യന്‍സ്' എന്ന പുസ്തകത്തിലും 'ദി പോപുലര്‍ റിലീജ്യന്‍ ആന്‍ഡ് ഫോക്ലോര്‍ ഓഫ് നോര്‍ത്തേണ്‍ ഇന്ത്യ' എന്ന വില്യം ക്രൂക്കിന്റെ ഗ്രന്ഥത്തിലും പി.വി കാനേയുടെ 'ഹിസ്റ്ററി ഓഫ് ധര്‍മശാസ്ത്ര' എന്ന രചനയിലും എച്ച്.ഡി സങ്കാലിയയുടേയും ദ്വിജേന്ദ്ര നാരായണ ഝായുടേയും കാഞ്ച ഐലയ്യയുടേയും പ്രാചീന ഭോജനരീതികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങളിലുമെല്ലാം ഹൈന്ദവ പ്രമാണങ്ങളായ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഗോവധം അംഗീകരിക്കുന്നുണ്ടെന്ന വസ്തുത സുതരാം വ്യക്തമാണ്. വേദങ്ങളിലെ ഏറ്റവും ശക്തനായ ഇന്ദ്രന്റെ ഇഷ്ടഭോജനങ്ങളിലൊന്നായി സോമരസത്തോടൊപ്പം പറയുന്നത് കാളയിറച്ചിയാണ്. 'എനിക്ക് വേണ്ടി അവര്‍ പതിനഞ്ചും ഇരുപതും കാളകളെ കശാപ്പു ചെയ്തു' എന്നും 'മുന്നൂറ് കാളകളെ പൊരിച്ചെടുത്തു' എന്നുമെല്ലാം ഋഗ്വേദത്തിലെ പത്താം അധ്യായത്തില്‍ വായിക്കാന്‍ കഴിയും.
ഇന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ പ്രധാന ദേവനായി ഹൈന്ദവര്‍ കാണുന്ന അഗ്നിയെ 'കാളയേയും മച്ചിപ്പശുവിനെയും ഭക്ഷണമാക്കിയിട്ടുള്ളവന്‍' എന്ന അര്‍ത്ഥത്തിലാണ് വിശേഷിപ്പിക്കുന്നത്. ഋഗ്വേദത്തിന്റെ മൃഗബലി വിശദീകരണത്തില്‍ കന്നുകാലികളെ കൊല്ലുന്നതു മാത്രമായി ധാരാളം ശ്ലോകങ്ങള്‍ കാണാം. ഇന്ദ്രന് കാളയേയും മരുത്തുക്കള്‍ക്ക് പുള്ളിപ്പശുവിനെയും അശ്വിനികള്‍ക്ക് ചെമ്പു നിറമുള്ള പശുവിനെയും മിത്രനും വരുണനും വിശേഷണങ്ങളൊന്നുമില്ലാത്ത പശുവിനെയുമാണ് ബലിയര്‍പ്പിക്കേണ്ടത് എന്നാണ് ഋഗ്വേദം പഠിപ്പിക്കുന്നത്.
മാത്രമല്ല, അഗ്ന്യധേയം, അശ്വമേധം, രാജസൂയം, വാജപേയം, പഞ്ചാക്ഷരാദീയസവം തുടങ്ങിയ യാഗങ്ങളിലെല്ലാം പശുവും കാളയും കുതിരകളുമാണ് യാഗ മൃഗങ്ങള്‍. പുരാതന കാലം മുതല്‍ക്കു തന്നെ മൃഗ ബലിക്ക് വളരെ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു എന്നാണ് തൈത്തിരീയ ബ്രാഹ്മണത്തിലും ഐതരേയ ബ്രാഹ്മണത്തിലും ശതപഥ ബ്രാഹ്മണത്തിലും ആപസ്തംബ ഗൃഹ്യസൂത്രത്തിലും പാരസ്‌കര ഗൃഹ്യ സൂത്രത്തിലും പറയുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ഗൃഹ്യസൂത്രത്തില്‍ കാളയെ കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്നതിനെ പരാമര്‍ശിക്കുന്ന 'ശൂല ഗോവ'എന്ന ചടങ്ങിലും അതിഥികളെ സല്‍ക്കരിക്കുന്ന 'അര്‍ഘ്യ'ത്തിലും 'മധുപര്‍ക്ക'ത്തിലും മരണാനന്തര ചടങ്ങായ ശ്രാദ്ധത്തിലെ 'അഷ്ടക'ത്തിലും പിതൃപൂജയായ 'അഭ്യുദായിക'യിലുമുള്ള ഗോബലിയുടെ വിശദീകരണങ്ങള്‍ കേട്ടാല്‍ പ്രാചീന ഹൈന്ദവ സംസ്‌കൃതിയിലെ ഗോമാംസ സ്വാധീനത്തോടൊപ്പം സംസ്‌കാര രാഹിത്യം കൂടി ബോധ്യപ്പെടും.
പ്രാചീന ഭാരതത്തിലെ ഹൈന്ദവരില്‍ മാത്രമല്ല, ബുദ്ധരിലും ജൈനരിലും ഗോവധം ചെറുതും വലുതുമായ രീതിയില്‍ നിലനിന്നിരുന്നു എന്നതിന് അവരുടെ വേദഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യമാണ്. കൂടാതെ രോഗചികിത്സയായി കാളയിറച്ചിയും പശുവിറച്ചിയും ധാരാളം ഉപയോഗിച്ചിരുന്നുവെന്നതിന് ചരകന്റെയും സുശ്രുതന്റെയും വാഗ്ഭടന്റെയും ഹലാലയുധന്റെയും ചികിത്സാഗ്രന്ഥങ്ങള്‍ തെളിവാണ്. മഹാഭാരത-രാമായണ കഥാപാത്രങ്ങളായ ജയദ്രഥനും യുധിഷ്ഠിരനും രന്തിദേവനും രാമനും സീതയുമെല്ലാം മാംസം ഭക്ഷിച്ചിരുന്ന കഥാസന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ടെന്ന് പറയപ്പെടുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ഭാരതത്തിന്റെ പൗരാണിക ചരിത്രം മാംസഭക്ഷണത്തിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ്. ഇതൊന്നുമറിയാതെ ഭരണകൂടത്തെയും ജുഡീഷ്യറിയേയും തെറ്റിദ്ധരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദ്രോഹം ചെയ്യുന്നത് മതേതരത്വത്തോടു മാത്രമല്ല, ഹൈന്ദവ പ്രമാണങ്ങളോടു കൂടിയാണ്.

Sunday, March 8, 2015

അവാര്ഡും സെൽഫിയും

ഡിസംബര്‍ 26. 
ജാമിഅ നദ്‌വിയ്യയുടെ 50ാം വാര്‍ഷികാഘോഷത്തിന്റെ രണ്ടാം ദിനം. 
ജാമിഅ സലഫിയ്യയുമായുള്ള കിടമത്സരം നിമിത്തം ഏതാനും ചതുരശ്ര മീറ്ററില്‍ 5 ലക്ഷം ആളുകളെ പങ്കെടുപ്പിച്ചെന്ന് വരെ അവകാശപ്പെടാന്‍ മാത്രം അനുയായികളെ പരിശീലിപ്പിച്ച ദിവസം. 

മുഖ്യമന്ത്രിയുടെസാന്നിധ്യത്തിലും ഒരാളുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടു. 
മറ്റാരുമല്ല, 

വിശ്വാസികളുടെ മേല്‍ ശിര്‍ക്കാരോപിച്ച്,
സംഘടനയെ വെട്ടിനറുക്കി, 
പ്രസ്ഥാനത്തെ കയ്യിലാക്കി, 
അനര്‍ഹമായി സിന്‍ഡിക്കേറ്റില്‍ കയറിപ്പറ്റി, 
കള്ളൊപ്പിട്ട് ശമ്പളം വാങ്ങി, 
ജാമിഅയെ സ്വന്തം വരുതിയില്‍ തളച്ച് 
മുജാഹിദ് കേരളത്തെ ചിന്നംഭിന്നമാക്കിയ സാക്ഷാല്‍ അബ്ദുറഹിമാന്‍ സലഫി.

അറിഞ്ഞവരെല്ലാം മൂക്കത്ത് വിരല്‍ വെച്ചു. 
രണ്ട് ദിവസത്തെ ഏകാംഗാഭിനയവുമായി നിറഞ്ഞാടിയ സലഫി എവിടെപ്പോയി?!!

കാര്യമറിഞ്ഞ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ആദ്യത്തെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി.
അനുയായികള്‍ കൊട്ടും കുരവയുമായി ആഘോഷങ്ങള്‍ക്ക് വെടിമരുന്നിട്ടു.

അബ്ദുറഹിമാന്‍ സലഫിക്ക് വിദ്യഭ്യാസരംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ്; 
അതും ഓള്‍ ഇന്ത്യാ ലെവലില്‍!!
ഭാരത് രത്തന്‍ സേവാ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്
അതായിരുന്നു അവാര്‍ഡിന്റെ പേര്.

'കേരളത്തില്‍ ആദ്യം' 
'ഒരു മുസ്‌ലിം വിദ്യഭ്യാസ നവോത്ഥാന നായകനെ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.'
ആനന്ദലബ്ധിക്കിനിയെന്തു വേണം?!

തിരക്കിനിടയിലും ചെന്നൈയിലേക്ക് വിമാനം കയറാന്‍ സമയം കണ്ടെത്തിയ മഹാന്റെ തിരിച്ചുവരവ് കാത്ത് അണികള്‍ ജാമിഅയില്‍ തമ്പടിച്ചു.
ആറ്റു നോറ്റ മുഹൂര്‍ത്തം വന്നെത്തി.

കയ്യില്‍ അംഗീകാരപത്രവുമായി സലഫി വണ്ടിയിറങ്ങി.

എല്ലാം തികഞ്ഞ ഒര രാഷ്ട്രീയ നേതാവിനൊത്ത സ്വീകരണങ്ങള്‍.
ജാമിഅയുടെ ചെലവില്‍ പല പേരിലായി നാടൊട്ടുക്കും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു.
ഫേസ് ബുക്കിലും വാട്ട്‌സ്ആപ്പിലും സ്വകാര്യ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോയും വിവരണങ്ങളും നിറഞ്ഞു.

എല്ലാത്തിലും കഴുത്തില്‍ സ്വര്‍ണ മെഡലണിഞ്ഞ്, 
കയ്യില്‍ പ്രശസ്തി പത്രവുമായി
അഴകിയ രാവണനായുള്ള ടിയാന്റെ ഫോട്ടോ.
എല്ലാത്തിനും അനുബന്ധമായി 'ജിന്നൂരികളേ...' എന്ന് നീട്ടി വിളിച്ച തെറികളും.
ആഘോഷക്കമ്മിറ്റി അവിടെയും അവസാനിപ്പിച്ചില്ല.
ജാമിഅയില്‍ ഒരു ഉപഹാര സമര്‍പ്പണം 
അതും മുൻ ചീഫ് വിപ്പ് പി.ജെ കുര്യന്റെ വക 
എല്‍.സി.ഡി പ്രോജക്ടറില്‍ അവാര്‍ഡ് സ്വീകരണത്തിന്റെ 
വിവിധ വീഡിയോ ദൃശ്യങ്ങള്‍ കൂടി പ്രദര്‍ശിപ്പിച്ചപ്പോള്‍ മാത്രമേ ശിഷ്യന്മാര്‍ക്ക് സമാധാനമായുള്ളൂ...

പത്രങ്ങളിലും ചാനലുകളിലും സചിത്ര വിവരണങ്ങളുമായി വാര്‍ത്ത വന്നിട്ടും,
നാടൊട്ടുക്കും സ്വീകരണങ്ങള്‍ സംഘടിപ്പിച്ചിട്ടും 
അനുയായിവൃന്ദത്തിന്റെ കലിപ്പ് തീര്‍ന്നില്ല
എല്ലാം 'ജിന്ന് മക്കള്‍ക്കുള്ള' മറുപടി.

സിന്‍ഡിക്കേറ്റിലും ഡോക്ടറേറ്റിലും സംഭവിച്ച അക്കിടിയും 
പത്തപ്പിരിയം സംവാദത്തിലേറ്റ ദയനീയ പരാജയത്തെ മറികടക്കാനുള്ള തീവ്രാഭിലാഷവും
കള്ളൊപ്പിട്ട് ശമ്പളം വാങ്ങിയ ജാള്യത മറക്കാനുള്ള ശ്രമവുമെല്ലാം 
സ്ഥാനത്തും അസ്ഥാനത്തും സലഫി പ്രകടിപ്പിക്കുന്നത് കണ്ടിരുന്ന കാര്യബോധമുള്ളവര്‍ക്കെല്ലാം
അവാര്‍ഡിനെ കുറിച്ച് കേട്ടപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു.

അനുയായികളുടെ തെറിവിളി അസഹ്യമായപ്പോള്‍
ചിലര്‍ക്കെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത് സ്വാഭാവികം.
സഹോദരന്‍ ഡോക്ടര്‍ ശബീല്‍ അവാര്‍ഡ് കമ്മിറ്റിയുമായി ബന്ധപ്പെടുന്നത് അങ്ങിനെയാണ്. 
ഞെട്ടിക്കുന്ന വിവരങ്ങളാണ് ആദ്യ കോളില്‍ തന്നെ ശബീലിനെ തേടിയെത്തിയത്.
കാര്യപ്പെട്ട സാമൂഹികാംഗീകാരമോ 
വിദ്യഭ്യാസ യോഗ്യത തന്നെയോ ആവശ്യമില്ലാത്ത
കേവലം 12000 രൂപ കൈമുതലായുള്ള 
ആര്‍ക്കും സമ്പാദിക്കാവുന്ന 'പ്രാഞ്ചി' അവാര്‍ഡാണത്രെ
ഭാരത് രത്തന്‍ സേവാ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്.

രാജീവ് ഗാന്ധി എക്‌സലന്റ് ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് 
മദര്‍ തെരേസ അവാര്‍ഡ്... 
അവാര്‍ഡുകള്‍ ഇങ്ങിനെ പലതുമുണ്ട് GEPRA അസോസിയേഷനില്‍
അത് കരസ്ഥമാക്കാനോ വളരെ നിസ്സാരമായ വഴികളും.
പ്രസ്തുത വഴികളെ കറിച്ച് ഡോക്ടര്‍ ശബീല്‍ തന്നെ പറയുന്നത് കേള്‍ക്കുക.

''അവാര്‍ഡിന്റെ നിജസ്ഥിതി അറിയാനായി ഞാന്‍ സര്‍ട്ടിഫിക്കറ്റില്‍ കണ്ട വെബ്‌സൈറ്റിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. വളരെ തമാശ നിറഞ്ഞതായിരുന്നു ആ സംഭാഷണം. റെക്കോര്‍ഡ് ചെയ്ത ആ സംസാരം ഇങ്ങിനെ കേള്‍ക്കാം.''

''ഞാന്‍ കേരളത്തില്‍ നിന്നാണ്, നിങ്ങളുടെ അസോസിയേഷനെ പറ്റി അറിഞ്ഞു. നിങ്ങളുടെ അവാര്‍ഡ് എങ്ങിനെയാണ് കിട്ടുക...?''

ഉടന്‍ വന്നു മറുപടി: ''പുതിയ രണ്ടു ഫോട്ടോകള്‍, നിങ്ങളുടെ ബയോഡാറ്റ. 
ഇവ രണ്ടും ഉടന്‍ അയക്കുക..''

''ഇതിനു വല്ല വിദ്യാഭ്യാസ യോഗ്യതയും ഉണ്ടോ?

മറുപടി ''നിങ്ങള്‍ക്ക് ഏതെങ്കിലും ഡിഗ്രി ഉണ്ടായാല്‍ മതി...''

''വല്ല പേമെന്റും..?''

''അസോസിയേഷന്‍ മെമ്പര്‍ഷിപ് എടുക്കണം. അതിനു 12000 രൂപ ഒരു വര്‍ഷത്തിന്, 20000 രൂപ 15 വര്‍ഷത്തിന്, 30000 രൂപ ആജീവാനാന്തം...''

''മെമ്പര്‍ഷിപ് എടുത്താല്‍ ഒരു കൊല്ലം 3 അവാര്‍ഡ് കിട്ടും; നേരത്തെ പറഞ്ഞ മൂന്നു അവാര്‍ഡകള്‍...''

''ലൈഫ് ടൈം മെമ്പര്‍ഷിപ് എടുത്താല്‍ നിങ്ങള്‍ എനിക്ക് എത്ര അവാര്‍ഡ് തരും?''

''കൊല്ലം മൂന്നു അവാര്‍ഡ്, സാര്‍. ഒരു 25 എങ്കിലും കിട്ടും. എപ്പോ അവാര്‍ഡ് ഫംങ്ഷന്‍ ഉണ്ട് എങ്കിലും നിങ്ങളെ വിളിക്കാം സാര്‍..''

അവാര്‍ഡിന് അപേക്ഷിക്കേണ്ട ഫോം അവര്‍ എനിക്ക് അയച്ചു തന്നു.

ഞാന്‍ ഞെട്ടി. ദേ കിടക്കുന്നു, 

അബ്ദുറഹ്മാന്‍ സലഫിക്ക് കിട്ടിയ, നാട് നീളെ ആഘോഷവും മറ്റും കഴിഞ്ഞ 
അവാര്‍ഡിന് എന്നെ സെലക്ട് ചെയ്തിരിക്കുന്നു. 

'ഞാന്‍ വിളിക്കാം' എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു 

ഇതിന്റെ  വിശദ വിവരങ്ങൾ കഴിഞ്ഞ ഈ  പോസ്റ്റിലുണ്ട്  അത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ശബീലിന്റെ ഫോണ്‍ സംഭാഷണം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലായി. 
നിജസ്ഥിതി അറിയാനായി പലരും ബന്ധപ്പെട്ടു. 
കാര്യങ്ങള്‍ ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടെങ്കിലും ഭക്തവത്സലന്മാര്‍ തങ്ങളുടെ പ്രോപഗണ്ടയുമായി മുന്നോട്ടുപോയി. 

അബ്ദുറഹ്മാന്‍ സലഫി പണം കൊടുത്ത് അവാര്‍ഡ് വാങ്ങിയതിന്റെ സത്യാവസ്ഥ പകല്‍ വെളിച്ചം പോലെ ബോധ്യപ്പെട്ടിട്ടും 
സ്വീകരണ ചടങ്ങില്‍ നിന്ന് മന്ത്രിമാരടക്കം പല വിശ്വസ്തന്മാരും പിന്‍വാങ്ങിയിട്ടും 
ശിങ്കിടിമാര്‍ ആക്ഷേപങ്ങളും വെല്ലുവിളികളും തുടര്‍ന്നുകൊണ്ടേയിരുന്നു. 

പെയ്ഡ് അവാര്‍ഡാണെങ്കില്‍ അതുപോലൊന്ന് വാങ്ങിക്കാണിക്കാനായിരുന്നു വെല്ലുവിളിയുടെ കാതല്‍. 
അതിലെ ചിലത് താഴെ കൊടുക്കുന്നു 









ഒരു സഹോദരൻ  ചെക്ക്‌ എഴുതി അതിന്റെ ഫോട്ടോ അയച്ചു . മറ്റു ചില കുഞ്ഞാടുകൾ ആ ചെക്കിന്റെ ഫോട്ടോ കാണിച്ചു വെല്ലുവിളിച്ചു.  (ഫോട്ടോ കാണിച്ചാൽ കാശ് കിട്ടില്ലല്ലോ ആ ധൈര്യതിലാണോ അയച്ചതും വെല്ലുവിളിച്ചതും എന്നറിയില്ല . എന്തായാലും അദ്ദേഹം ചെക്ക്‌ ഇത് വരെ കൈമാറിയിട്ടില്ല  )





ശിങ്കിടികളെ കൂടാതെ മൂവര്‍ സംഘത്തിലെ പ്രധാനികളടക്കം സ്റ്റേജില്‍ ഈ വെല്ലുവിളി ഏറ്റു പിടിച്ചപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്നായി.

എങ്കിലും വിസ്ഡം ഇസ്‌ലാമിക് മിഷന്റെയുംപ്രോഫ്‌കോണിന്റെയും നിരന്തര ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇതുപോലുള്ള നാറ്റക്കേസുകളുമായി നടക്കുന്നവരുടെ പിറകെ പോകുന്നത് ഭൂഷണമല്ലെന്ന് തോന്നി തല്‍ക്കാലം ആ ഉദ്യമവും അവസാനിപ്പിച്ചു.
എന്നാല്‍ അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ടും അവരുടെ മുറുമുറുപ്പ് തീര്‍ന്നില്ല. ഇക്കഥകളെല്ലാം കെട്ടിയുണ്ടാക്കിയതാണെന്നും അത്തരമൊരു അവാര്‍ഡ് വാങ്ങിത്തന്നാല്‍ 12000മല്ല 50000 തന്നെ തരാമെന്നായിരുന്നു അടുത്ത വെല്ലുവിളി. 

അധികം സമയം മെനെക്കെടുത്താതെ തന്നെ അതൊന്നുന്നു വാങ്ങിയിട്ടു തന്നെ കാര്യം.
പരസ്പര ഐക്യത്തിലും സഹകരണത്തിലും ഒറ്റക്കെട്ടായി ലോകത്തിന് തന്നെ മാതൃകയായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ ദഅവാ സംരംഭത്തെ തകര്‍ക്കാന്‍ കാരണക്കാരായ ചില കുബുദ്ധികളുടെ തനിനിറം തുറന്നു കാണിക്കാന്‍ പടച്ചവന്‍ നല്‍കിയ ഒരവസരമാണ് ഇതെങ്കിലോ...?!

പിന്നെയൊന്നും ആലോചിച്ചില്ല, ഫോണ്‍ കയ്യിലെടുത്തു.
ഇനി നടന്നതെല്ലാം ചരിത്രമാണ്. നിങ്ങള്‍ വായികുക , കാണുക വിലയിരുത്തുക.

31-12-2014 
ഞങ്ങളുടെ ആദ്യ ഫോണ്‍ വിളിയിൽ അവാർഡിന്റെ കാര്യമാണ് എന്ന് പറഞ്ഞപ്പോൾ തന്നെ മറുപടി ഫോട്ടോയും ബയോഡാറ്റയും മെമ്പര്ഷിപ് ഫീയും   അയക്കാനായിരുന്നു.
അതിന്റെ ആദ്യ ഭാഗം നിങ്ങൾക്ക് ഇവിടെ കേൾകാം



നേരത്തെ പറഞ്ഞപോലെ മെമ്പർഷിപിനു   കാശ് കൊടുക്കണം . കൊടുത്താൽ അവാർഡ്‌ ഉറപ്പ് .
തുടർന്നുള്ള ബന്ധപെടലുകളിൽ കാശ് അയകാനും പറഞ്ഞു . ഞങ്ങൾ കാശ് ഓണ്‍ലൈൻ ബാങ്ക് ട്രാൻസ്ഫെർ വഴി അയച്ചു .


കാശ്  ഡെലിവർ ആയുള്ള മെസേജ് കിട്ടിയതോടൊപ്പം ആ സന്തോഷ വാര്ത്തയും ഞങ്ങൾ കേട്ടു . ഇതാ ഇർഷാദ് അവാര്ടിനർഹാനായിരികുന്നു. ജനുവരി 26ന്   ചെന്നൈയിൽ ചെന്ന് അവാർഡ്‌ സ്വീകരികാം. അവാര്ടിനു അർഹനായിരികുന്നു  എന്നുള്ള ഒരു ലെറ്ററും പ്രോഗ്രാമിൽ പങ്കെടുകാനുള്ള ഇൻവിറ്റേഷൻ  ലെറ്ററും തപാൽ വഴി അയച്ചു തന്നു.

2015 ജനുവരി 25 ഞായർ :
അവാർഡ് വാങ്ങുന്നതിനായി ഹഫ്സൽ, ഇർഷാദ്  ,ഷമിൻ എന്നിവർ  ചെന്നൈയിലേക്ക് ട്രെയിൻ കയറി.

2015 ജനുവരി 26  തിങ്കൾ :
രാവിലെ  ഏകദേശം 8 മണിയോടുകൂടി ഞങ്ങൾ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ  ട്രെയിനിറങ്ങി . ചെന്നൈ എഗ്മൂർ  സ്റ്റേഷനടുതുള്ള  ഹോട്ടൽ ഫോർടലിലാണ്  പ്രോഗ്രാം . സമീപത്തുള്ള മറ്റൊരു ഹോട്ടലിൽ ഞങ്ങൾ റൂം എടുത്തു .

വൈകിട്ട് 5pm നു തന്നെ ഹോട്ടലിൽ  എത്തി .

പ്രോഗ്രാം റിസപ്ഷൻ കൌണ്ടറിൽ എത്തിയപ്പോഴാണ്  അറിയുന്നത് ഒരു 2000 രൂപ കൂടി അടയ്കണമത്രേ ഫോട്ടോസ് ആൻഡ്‌ വീഡിയോ ചാർജ് . ഞങ്ങൾ ചോദിച്ചു അതിനെന്തിനാണ് ഇത്രയും കാശ് . അപ്പോൾ കിട്ടിയ മറുപടി അവർ സ്പെഷ്യൽ ക്യാമറമേനെ  ഡൽഹിയിൽ നിന്നും ഇറക്കിയതാണത്രെ. പിന്നെ ഞങ്ങൾ കണ്ടു നല്ല നാടൻ തമിഴ്  പറയുന്ന ആ ഇറക്കുമതികളെ.

കയറി ചെല്ലുമ്പോൾ തന്നെ വെൽക്കം ഡ്രിങ്കും ഫോട്ടോയെടുപ്പും , തുടർന്ന് കുറച്ചു കഴിഞ്ഞു മെമ്പർഷിപ് വിതരണം തുടർന്ന് ഗസ്റ്റുകളുടെ സംസാരവും അവാർഡ്‌ വിതരണവും ഇതാണ് അവിടെ മൊത്തത്തിൽ നടന്നത് . പ്രസക്ത ഭാഗം നിങ്ങൾക്ക് വീഡിയോയിൽ കാണാം














അവാര്ഡ് ജൂറി 

അവിടെ വരുന്ന ഗസ്റ്റുകളെ ആണ് അവാർഡ്‌ ജൂറി എന്ന് പറയുന്നത്‌ . സത്യത്തിൽ അവിടെ വരുന്നവര്ക് അവാർഡ്‌ പ്രോഗ്രമിനാനു വരുന്നത്  എന്നതൊഴിച്ചാൽ അവാർഡ്‌ വാങ്ങുന്നവരെ അവര്ക്ക് അറിയുക പോലുമില്ല എന്നത് അവരുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമാണ് . (പിന്നീടു ആവശ്യമേ പ്രസിദ്ദീകരികാം )
കുറച്ചു കൂടി എളുപ്പത്തിൽ ഇത് മനസിലാകാൻ അവാർഡ്‌ സർടി ഫികറ്റ്  പരിശോധിച്ചാൽ മതി .
നിങ്ങൾ ശ്രദ്ദിക്കുക അബ്ദുറഹ്മാൻ സലഫിക്ക് കിട്ടി എന്ന് പറയുന്ന ആ അവാർഡ്‌ സര്ട്ടിഫികറ്റിൽ ആരൊക്കെ ഒപ്പിട്ടിട്ടുണ്ട് എന്ന് നോക്കുക . അവാർഡ്‌ വാങ്ങുമ്പോൾ  ഒപ്പിട്ടത്  അവസാനം ഒപ്പിട്ട GEPRA  ഉടമ മാത്രം .




ഇർഷാദിന്റെ  അവാർഡ്‌ സര്ട്ടിഫികട്ടിൽ ഞങ്ങൾ അവിടെ വച്ച് ഒരു ഗസ്റ്റിനെ കൊണ്ട് ഒപ്പിടികാൻ സാധിച്ചു പക്ഷെ മറ്റു ചിലര്  ജൂറിയിൽ തങ്ങളുടെ പേരു കണ്ടിട്ട് എന്തോ പന്തികേട്‌ തോന്നിയതുപോലെ  ഒപ്പിടാൻ വിസമ്മതിച്ചു .

സമഗ്ര സംഭാവന 
അവിടെ അനൗണ്‍സ്  ചെയ്യാൻ എന്താണ്  പറയേണ്ടത് എന്ന് നമ്മളോട് തന്നെ അവർ ചോദിക്കും . നമ്മുടെ ഫീീൽഡുമായി എന്തെങ്കിലും ബന്ധപെടുത്തി കൊടുക്കണം എന്നത് മാത്രമാണ് ആവശ്യം . ഇതാണ് ഈ പ്രാഞ്ചി അവാർഡിന്റെ 'സമഗ്ര' സംഭാവന

അവസാനിപ്പിക്കുകയാണ്  . ഈ അവാർഡ്‌ ഞങ്ങൾ കോകസിന്റെ എല്ലാ കുഞ്ഞാടുകൾകും സമർപികുന്നു . ജാള്യതയുടെ ക്ഷീണം മാറ്റാൻ  താഴെയുള്ള വീഡിയോ    നിർബന്ധമായും കാണുക



--
ഇർഷാദ് , ഹഫ്സൽ ,ഷമിൻ , ശബീൽ 

Thursday, March 5, 2015

അണ്ണാച്ചി അവാർഡും സലഫിയുടെ കളവുകളും ഒരു പൊളിച്ചെഴുത്ത്

അവാർഡ്‌ വിശദീകരണം ഒരു പൊളിച്ചെഴുത്ത്
അനുയായികൾ പല വിഡ്ഢിത്വം ദിവസങ്ങളോളം വിളംബിയപ്പോഴും ഇത് എവിടെ നിന്നാണ് വരുന്നത് എന്നറിയാൻ കാതോർക്കുകയായിരുന്നു പൊതു ജനം ...സാക്ഷാൽ അവാർഡ്‌ ജേതാവ് തന്നെ ആ കഥ പറഞ്ഞപ്പോൾ അനുയായികൾ പോലും മൂക്കത്ത് വിരൽ വെച്ച് കാണും ..15 മിനുട്ടുള്ള ജാമിയ വിഷധീകരനത്തിലെ പ്രസക്ത ഭാകങ്ങൾക്കുള്ള അക്കമിട്ട മറുപടി ആണ് ഉദേശിക്കുന്നത്
1)ഞാൻ ഇങ്ങിനെ ഒരു പ്രശസ്തി ആഗ്രഹിക്കുന്ന ആളല്ല ..എനിക്ക് ഇതിനു മുമ്പും ഒരുപാട് അവാര്ഡ് കിട്ടിയിട്ടുണ്ട്
മറുപടി ;-ഞാൻ വലിയ സംഭവം ആണ് എന്ന് പറയാൻ ഇത്ര വിവരക്കെണ്ട് വിളംബെണ്ടിയിരുന്നില്ല..കുവൈറ്റിൽ ഇയാൾക്ക് യുനിവേസിടി വക മറ്റൊരു സമഗ്ര സംഭാവന കിട്ടി അത്രേ ..
എന്താണ് സംഭവം ;-
കുവൈറ്റ്‌ സന്ദർശന വേളയിൽ ഇദ്ദേഹം കുവൈറ്റ്‌ യൂനിവേര്സിടിയിൽ എത്തി ..പടച്ചോനെ ഒരു അവാര്ഡ് കൊടുക്കേണ്ട മഹാൻ വന്നിട്ട് ഉണ്ടാക്കി വെച്ച അവാർഡ്‌ ഇല്ലാത്തതിനാൽ 5 മിനുട്ട് തബ്തബാഹി പുറത്തു പോയത്രേ ..അതാ വരുന്നു 5 മിനുട്ട് കൊണ്ട് ഫോടോഗ്രഫെരും അവാർഡും...അതാ സാമൂഹ്യ സേവനത്തിലെ സമഗ്ര സംഭാവനക്ക് അവാര്ഡ് ...ആരോടും അദ്ദേഹം പറഞ്ഞില്ല അത്രേ ...അനുയായി വൃന്ദം ഞെട്ടി കുവൈറ്റിൽ നിന്നും ഈ രാജ്യാന്തര ബഹുമതി കിട്ടിയിട്ട് പുറം ലോകം കാണിക്കാത്ത മഹാനായ നമ്മുടെ നേതാവ് ..സഹദ് സ്വലഹിയും ,PK സകരിയ്യയും നെടു വീർപിട്ടു...നാണി ഹാജിയുടെ കണ്ണീർ നിറഞ്ഞൊഴുകി ...(സോറി ഘര് വാപ്പസിക്ക് സ്റെജിൽ ഉണ്ടായിരുന്ന സംസ്ഥാന നേതാക്കൾ ഇവരായിരുന്നു )...
എന്താ സംഭവം കുവൈറ്റ്‌ യുനിവേര്സിടി സന്ദര്ശിക്കുന്ന അതിതികൾക്ക് അവിടെ നല്കുന്ന "ഷഹാദതു തഖ്ദീർ "എന്ന് അറിയപെടുന്ന ഹോനരി സര്ടിഫികറ്റ് ആണ് ഇത് ..ഇതിന്റെ ടെമ്പ്ലേറ്റ് അവരുടെ കമ്പ്യൂട്ടറിൽ ഉണ്ടാകും ..വരുന്ന ആളുടെ പാസ്പോർട്ട്‌ വാങ്ങി അതിൽ പേര് ചേർത്തി തിരിച്ചു നൽകും ..അത് ഫോട്ടോ എടുക്കും ...ഇതാണ് വലിയ അവാർഡ്‌ ആയി പരിച്ചയപെടുതിയത് ..12000 രൂപയുടെ അണ്ണാച്ചി അവാര്ടിനെ കാൾ വില ഉണ്ട് എങ്കിലും കുവൈറ്റ്‌ സന്ദര്ഷിചിടുള്ള MSM ലെവൽ നെതാകൾക്ക് പോലും ഔകാഫിൽ നിന്നും മറ്റും ഇതുപോലെ അനേകം സര്ടിഫികറ്റ് കിട്ടിയിട്ടുണ്ട് ..ഇതാണ് വലിയ ത്യാഗം ചെയ്തു പെട്ടിയിലിട്ടു ആരും കാണാതെ സൂക്ഷിച്ച അവാർഡ്‌ ....
വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞപോലെ ആയി ....
ഇനി ഷെയ്ഖ്‌ സായിദ് അവാര്ഡ് കിട്ടി എന്നാണു ...ഷെയ്ഖ് സായിദ് ഫൌണ്ടെശൻ ഒരു സാര്ടിഫികടു കൊടുത്താൽ അതും അവാർഡ്..ഇത് പോലെ ഒരു 100 എണ്ണം സ്ഥിരം ഗൾഫ്‌ സന്തർഷികുന്ന നിരവതി മലയാളി നേതാക്കളുടെ   കയ്യിൽ ഉണ്ട് ..സമഗ്ര സംഭാവനക്ക് ഇവർ നല്കുന്ന അവാർഡ് ഒന്നും അല്ല ഇത് ..അത് "വേ " ഇത് "റെ"....
ധൈര്യം ഉണ്ട് എങ്കിൽ ആ അവാർഡ്‌ ഒന്ന് പുറത്തു വിടൂ നിങ്ങൾ അപ്പോൾ പറയാം ബാക്കി ..
.പണ്ട് PG ഇല്ലാതെ PHD ക്ക് ശ്രമിച്ചത്‌ പുറത്തായപ്പോൾ പട്ടികജാതികാർക്കു മാർക്കിൽ ഇളവുണ്ട് എന്നാ ((The SC/ST candidates are given 5% relaxation in the required minimum qualification. ))ഭാഗം ആദ്യ ഭാഗം മാറ്റി ചിലർക്കൊക്കെ relaxation ഉണ്ട് എന്ന് പറഞ്ഞു വായിച്ചു പണ്ട് ആളുകളെ പറ്റിച്ച പോലെ എന്തും വിശ്വസിക്കുന്ന അന്തം കമ്മികൾ അല്ല കേരളത്തിലെ മുജാഹിദുകൾ ....

ഇതാണ് ഫയൽ അകത്തുള്ള രണ്ടു മഹാ അവാർഡുകളുടെ കഥ എങ്കിൽ ...ഇനി രണ്ടു അവാർഡ്‌ ഡൽഹിയിൽ നിന്നും മെയിൽ വരെ എത്തി നിൽക്കുന്നുണ്ടാത്രേ...എന്താണ് സലഫീ നിങ്ങൾകൊക്കെ കുറച്ചു നിലവാരം ഉണ്ട് എന്ന് തെറ്റിദ്ധരിച്ചിരുന്നു ...
ഇത് പോലെ 12000 മുതൽ 25000 വരെ കൊടുത്താൽ അവാർഡ്‌ തരുന്ന അനവധി കമ്പനികൾ മരിച്ച പ്രധാനമന്ത്രി  മുതൽ സാമൂഹ്യ സേവകർ വരെ ഉള്ള സകലരുടെ പേരിലും അവാർഡ്‌ ഒരുക്കി ഇരയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ...നാട്ടിലുള്ള സകല സ്ഥാപന ട്രസ്റ്റ്‌ മേധാവികൾക്കും ഇവർ കത്ത് അയക്കും ...മനസ്സിൽ കുഞ്ഞാപ്പുതരം ഉള്ള ആളുകൾ അതിൽ കൊത്തും ...ഇനി ആ അവാർഡും നിങ്ങൾ വാങ്ങണം ...വലിയ കാര്യമായി ഒരാൾ പറയുകയാണ്‌ "ഡൽഹിയിൽ നിന്ന് രണ്ടു അവാർഡ്‌ മെയിൽ വന്നു കിടപ്പുണ്ടാത്രേ ..." ഹ ഹ ..................
അത് ജെനുവിൻ ആണ് എന്ന് അന്വേഷിച്ചു കണ്ടെത്തിയ താങ്കളുടെ ആ മഹാനായ സുഹ്രത്തിനെ ഒന്ന് കാണണം ...അയാൾക്ക്‌ കൊടുക്കണം ഒരു അവാർഡ്‌ ....
അവാർഡ്‌ കമറ്റി ഏതാണ് എന്ന് പറഞ്ഞാൽ രണ്ടു ദിവസം കൊണ്ട് എത്ര കൊടുത്താൽ കിട്ടുമെന്ന് ഞങ്ങൾ തെളിയിച്ചു തരാം ....
ഈ തട്ടിപോക്കെ പിടികൂടാൻ ആണ്‍കുട്ടികൾ ഉള്ളത് താങ്കൾ ഓർത്തു കാണില്ല ...താങ്കൾ എന്ത് പറഞ്ഞാലും ഷെയർ ചെയ്യുന്ന മണ്ടന്മാർ കുറവായത് കൊണ്ട് ഈ വിശദീകരണം ഹ്രസ്വ വിവരണത്തോടെ ഞങ്ങൾ തന്നെ ഇറക്കുന്നുണ്ട് ...
ഇനിയൊ 12000 അണ്ണാച്ചി അവാര്ടിലേക്കു പോകാം ...അവാർഡ്‌ കമറ്റി യെ അറിയാതെ ആദ്യമായി അവാർഡ്‌ വാങ്ങിയ കേരളീയൻ ആണ് നമ്മുടെ സലഫി ....ആ കഥ നല്ല രസമാണ് ...മറ്റുള്ളവർ ഈ തട്ടിപ്പ് പൊളിക്കാൻ ചെന്നൈ വരെ പോയ കാര്യം എങ്കിലും ഓർക്കേണ്ടേ.....(ആ കഥ ഉടൻ )
--------------------------------------------------------------

അവാർഡ്‌ വിശദീകരണം ഒരു പൊളിച്ചെഴുത്ത്
ഇദ്ദേഹം എത്ര മണ്ടത്തരം ആണ് ഈ അണ്ണാച്ചി അവാർഡിനെ ന്യായീകരിക്കാൻ വേണ്ടി പറഞ്ഞത് എന്ന് അറിയില്ല ആ 9 മിനുട്ട് ക്ലിപ്പ് ഒരു മുതൽ കൂട്ടാണ്...KV യുടെ കോമടി പ്രസംഗം കേൾക്കുന്നതിനേക്കാൾ ഹരമാണ് ഇത് കേൾക്കാൻ ഓരോന്നും വിശദമായി ഒന്ന് വിശദീകരിക്കാം
1)എനിക്ക് ഒരു reg കത്ത് വന്നു ;-നിങ്ങളെ അവാർഡിന് സെലക്ട്‌ ചെയ്തു എന്ന് ...ഞാൻ അവരെ അറിയില്ല ..ഞാൻ ആവശ്യപെട്ടിടില്ല ??
ഊരും പേരും ഇത് വരെ കേട്ടിടില്ലാത്ത ഒരു കൂട്ടം ഇദ്ദേഹത്തിനു കത്തയച്ചു ...എന്തിനാണ് മൂപ്പരെ തിരെഞ്ഞെടുത്തത് എന്ന് പോലും ഇദ്ദേഹത്തിനു അറിയില്ല അത്രേ ...
പിന്നീട് അദ്ദേഹം പറയുന്നത് ഒറിജിനൽ അവാർഡ്‌ തിരെഞ്ഞെടുക്കുന്ന രീതിയാണ് ..അവാർഡ്‌ അപേക്ഷ ക്ഷണിച്ചു ..നമ്മൾ RESUME നൽകി..അതിൽ നിന്ന് ഒരാളെ തിരെഞ്ഞെടുത്തു ..അങ്ങിനെ ഒരു അവാർഡ്‌ കാലിക്കറ്റ്‌ യുനിവേര്സിടി കൊടുക്കുന്ന കാര്യം പറയുന്നു ...(അപ്പോൾ തന്നെ അറിഞ്ഞു കൂടെ തനിക്കു കിട്ടിയത് ഉടായിപ്പ് ആണ് എന്ന് )
ഒറിജിനൽ അവാർഡ്‌ എങ്ങിനെ ആണ് എന്നും പറയുന്നു ..അത് കഴിഞ്ഞു ചെന്നൈ ടീമിനെ പോലും അറിയില്ല എന്നും പറയുന്നു ....ഇതിൽ നിന്നും തന്റെ സമഗ്ര സംഭാവന താൻ അറിയിക്കാതെ ഈ ടീം എങ്ങിനെ അറിഞ്ഞു എന്ന് പറയേണ്ട ബാധ്യത സലഫിക്ക് ഇല്ലേ ...ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇത് ഒന്നാം തരം തട്ടിപ്പ് ആണ് എന്ന് ...ഇത് പോലെ 12000 മുതൽ 25000 വരെ കൊടുത്താൽ അവാർഡ്‌ തരുന്ന അനവധി കമ്പനികൾ മരിച്ച പ്രധാനമന്ത്രി  മുതൽ സാമൂഹ്യ സേവകർ വരെ ഉള്ള സകലരുടെ പേരിലും അവാർഡ്‌ ഒരുക്കി ഇരയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ...നാട്ടിലുള്ള സകല സ്ഥാപന ട്രസ്റ്റ്‌ മേധാവികൾക്കും ഇവർ കത്ത് അയക്കും ...മനസ്സിൽ കുഞ്ഞാപ്പുതരം ഉള്ള ആളുകൾ അതിൽ കൊത്തും ...അവരോടു അവരുടെ അസോസിയേഷൻ മെംബെർഷിപ്,പ്രോസിസ്സിംഗ് ഫീ എന്നിങ്ങനെ പണം വാങ്ങും അവാർഡ്‌ കൊടുക്കും ...ഈ കത്ത് കേരളത്തിലെ അനേകം സ്ഥാപന മേധാവികല്ക്ക് വരികയും അവരുടെ ചവറ്റു കോട്ടയിൽ വിശ്രമിക്കുകയും ചെയ്യുന്നുണ്ട് ...എന്നാൽ ചില സ്വയം പൊങ്ങികൾ ഇവയിൽ വീഴുകയും അത് വലിയ കാര്യം ആയി ജനങൾക്ക് മുന്നിൽ കൊണ്ട് വരികയും ചെയ്യും ...
ഞങ്ങൾ ചെന്നൈ ഈ അവാർഡ്‌ വാങ്ങാൻ പോയപ്പോൾ ഉണ്ട് ഇതേ അവാർഡ്‌ വാങ്ങാൻ മറ്റൊരു മലയാളി ..അയാൾക്കും ഇങ്ങിനെ ഒരു കത്താണ് വന്നത് ...ആരാണ് അയാളുടെ പേര് കൊടുത്തത് എന്ന് അയാൾക്കും അറിയില്ല ....അവാർഡ്‌ വാങ്ങാൻ വന്നവരിൽ കൂടുതലും അന്നാച്ചികളും ആന്ധ്ര കാരും ആണ് എന്ന് ആശ്വസിക്കുമ്പോൾ ആണ് ഈ മലയാളിയെ കണ്ടത് ....ഇങ്ങിനെ ഒരു ഐറ്റം മാത്രമല്ല കേരളത്തിൽ എന്ന് അന്നാണ് മനസ്സിലായത്‌ .....
2)കത്ത് ഞാൻ മേശ പുറത്തു ഇട്ടു ...DECEMBER 15 അവസാന തിയതി ...സുഹ്രത് വരുന്നു ...കാണുന്നു ...നിർബന്ധിക്കുന്നു...വിളിക്കുന്നു ....(ഹൈവ ...എന്ത് നല്ല കഥ )
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കഥ അങ്ങിനെ ആയിരുന്നു ...ആർക്കു വേണം ഈ അവാർഡ്‌ എന്നാ മട്ടിൽ മേശമേൽ വെച്ച അവാർഡ്‌ കത്ത് ..അതും ഡിസംബർ 15 നു അപേക്ഷിച്ചില്ലെങ്കിൽ ആർക്കും കിട്ടാത്ത ഈ മൊതല് ,കിട്ടാൻ ആ അവതാരം വരികയായിരുന്നു ...അത് ഡിസംബർ 19 ന്റെ പ്രഭാതത്തിൽ ....നേരത്തെ DELHI അവാർഡ്‌ ഒറിജിനൽ ആണ് എന്ന് വെരിഫൈ ചെയ്ത ആൾ തന്നെ ആയിരിക്കും എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌ ...അദ്ദേഹത്തിന് ഒരു നോട്ടം കണ്ടാൽ തന്നെ അവാർഡ്‌ ഒറിജിനൽ ആണോ അല്ലെ എന്ന് മനസ്സിലാവും ...
അദ്ദേഹം ഇന്റർനെറ്റ്‌ പരതി..ഇത് ഒറിജിനൽ തന്നെ ..സാക്ഷാൽ APJ അബ്ദുൽ കലാമിന്റെ കൂടെ നില്കുന്ന ഫോട്ടോ അല്ലെ സൈറ്റിൽ ...പിന്നെ എങ്ങിനെ ഒറിജിനൽ ആവാതെ ഇരിക്കും ..അങ്ങിനെ ഉറപ്പിച്ചു ...
അദ്ദേഹം ചെന്നൈ ഓഫീസിൽ വിളിച്ചു ..സാക്ഷാൽ നമ്മുടെ സെക്രടറി പാഷ തന്നെ ലൈനിൽ ...
"ആ കത്ത് നിങ്ങൾ മൈൻഡ് ചെയ്തില്ലെല്ലോ ...വേണം എന്നോ വേണ്ട എന്നോ പറഞ്ഞില്ലല്ലോ "
അപ്പോൾ നമ്മുടെ ഒറിജിനൽ നോക്കുന്ന ആൾ (പേര് അറിയാത്തതുകൊണ്ടാണ്‌ )പറഞ്ഞു അത്രേ 
"സർ ബിസി ആയിരുന്നു ''
അപ്പോൾ പാഷ പറഞ്ഞത്രേ "ഇത് ഞങ്ങൾ മുമ്പേ തീരുമാനിച്ചത് ആണ് IT IS ALREADY DONE "
(എല്ലാവർക്കും ഇവിടം വരെ വായിച്ചു ചിരിക്കാൻ 5 മിനുട്ട് അനുവദിച്ചിരിക്കുന്നു ))
ഇങ്ങിനെ ഉണ്ടോ ഒരു കോമഡി ..ഒരു കളവു ...
സമഗ്ര സംഭാവനക്ക് ഒരു അവാർഡ് ..ഊരും പേരും തനിക്കറിയാത്ത കത്ത് ...ഡേറ്റ് കഴിഞ്ഞിട്ടും സലഫിയുടെ സമഗ്ര സംഭാവന കണ്ടു സംഘാടകർ പറയുന്നു ""ഇത് ഞങ്ങൾ പണ്ടേ ഉറപ്പിച്ചതാണ് എന്ന് " ഹൈ.....വ്വ ...
ഈ GEPRA യും പാഷയും ഒരു 12000 രൂപ ഷീൽഡ് ഉണ്ടാക്കാനും സര്ടിഫികാട്ട് അടിക്കാനും ഉള്ള സമയം കൊടുത്താൽ (ഒരു 3 ദിവസം ഗ്യാപ് )ഉണ്ടെകിൽ അവാർഡ് തരും ...ഞങ്ങളുടെ അനുഭവം ആണിത് 
പിന്നെ നിങ്ങൾ മൈൻഡ് ചെയ്തില്ലെല്ലോ എന്ന് കൊക്കിൽ ജീവൻ ഉണ്ട് എങ്കിൽ പാഷ പറയില്ല ...കാരണം ഇത് മൈൻഡ് ചെയ്യാത്തവരാണ് കൂടുതൽ എന്ന് അയാൾക്ക്‌ നന്നായി അറിയാം ...ആകെ മൈൻഡ് ചെയ്യുന്നത് ഇതിൽ പെട്ടുപോയ വിവരദോഷികൾ ആണ് എന്ന് അയാൾക്ക്‌ നന്നായി അറിയാം ...അതൊകൊണ്ട് സലഫി കളവു പറയുമ്പോൾ ലിങ്ക് മുറിയാതെ നോക്കണം ....
ഒരു യഥാർത്ഥ അവാർഡ്‌ ആണ് എങ്കിൽ നമ്മുടെ resume  കിട്ടുന്നതിനു മുമ്പേ അവാർഡ്‌ തീരുമാനിക്കുമോ സലഫി ...IT IS ALREADY DONE എന്ന് പറഞ്ഞ ശേഷം പിന്നെന്തിനാ നിങ്ങൾ resume അയച്ചത് ...ഇതും ഇനി നിങ്ങൾ അറിയാതെ നിങ്ങളെ സ്നേഹിക്കുന്ന അനുയായികൾ ഒപ്പിച്ച പണി ആണോ ....
ഏതായാലും 
സലഫി പറഞ്ഞത് കേൾക്കാതെ അദ്ദേഹം resume തയ്യാർ ആക്കി ...ഒരു ഫോട്ടോ സലഫി കൊടുത്തു (നിര്ബന്ധിച്ചാ പിന്നെ ..!!!)..അത് രണ്ടു കോപ്പി ആക്കി ...അവസാനം resume വെച്ച് അപേക്ഷ അയച്ചു ...
-----------------------------------------------------------------------------------------------

ഇവിടെ നിങ്ങളുടെ മറ്റൊരു മുഖം കൂടി ഞങ്ങൾ പൊളിക്കുകയാണ് ...നിങ്ങൾ അറിയാതെ അയക്കപെട്ട ആ resume ഞങ്ങളുടെ അടുത്തുണ്ട് സലഫീ ....12000 ഇടണം എന്നുണ്ട് എങ്കിൽ കേരളത്തിലെ പ്രഥമ അവാർഡ്‌ ജേതാവായ താങ്കളുടെ qualification വേണം എന്ന് ഞങ്ങൾ ആവശ്യ പെട്ടപ്പോൾ ഇവർ ഇത് ഞങ്ങൾക്ക് അയച്ചു തരിക ഉണ്ടായി ..അതിലെ എന്തുകൊണ്ട് മൂപ്പർ അവാർഡ്‌ അർഹൻ ആയി എന്ന് കണ്ടോളൂ 


അവരുടെ ഔദ്യോഗിക മെയിൽ നിന്ന് ഞങ്ങൾക്ക് വന്ന രേഖ ആണിത് ...നിങ്ങളെ ആദ്യമേ തിരഞ്ഞെടുത്തു എങ്കിൽ പിന്നെ 25 ആമത്തെ ആളായി അവിടെ അവാർഡ്‌ വാങ്ങുമ്പോൾ അവർ നിങ്ങൾ കൊടുത്ത BIO DATA അനുസരിച്ച് എങ്ങിനെ അവാർഡ് നൽകുന്നു എന്ന് പറയുന്നു ...ഇതിൽ പരം ഒരു തട്ടിപ്പ് വേറെ എന്താണ് ഉള്ളത് ....
മേൽ പറഞ്ഞ കാര്യങ്ങളുടെ സത്യാസത്യങ്ങൾ പോട്ടെ ..അത് പറഞ്ഞാൽ "ഞാനറിയാതെ എന്നെ സ്നേഹിക്കുന്ന എന്റെ അനുയായികൾ എഴുതി കൊടുത്താൽ ഞാനാകുന്ന പാവം എന്ത് ചെയ്യും " എന്നും പറഞ്ഞു താങ്കൾ തടി സലാമത് ആക്കും ...
അതിനാൽ നുണ കഥകൾ വലിച്ചു നീട്ടി പറഞ്ഞാൽ ഒന്നും താങ്കൾ രക്ഷപെടാൻ പോകുന്നില്ല .....
ഇസ്ലാഹി പ്രസ്ഥാനത്തെ തകർക്കാൻ കേവലം 12000 ത്തിന്റെ ഈ നെറികെട്ട കളി കളിച്ചു തോണ്ടി സഹിതം ഞങ്ങൾ പിടികൂടിയിട്ടും വീണ്ടും കളവുകളുടെ പെരുമഴ പെയ്തത് പിടികൂടാൻ മുജാഹിദുകൽക്കു നിമിഷങ്ങൾ മതി .....ഇതിലും വലിയ അഭിനയ മുഹൂർത്തങ്ങളും ചതിയും വഞ്ചനയും ഈ മഹാ പ്രസ്ഥാനത്തെ തകർക്കാൻ താങ്കൾ അരങ്ങിൽ നടത്തിയിട്ടുണ്ട് ...
എന്റെ അവാർഡാണോ വിഷയം എന്ന് ചോദിച്ചു വിഷയം മാറ്റാൻ നോക്കേണ്ട ..12000 രൂപയുടെ അണ്ണാച്ചി അവാർഡിനെ ഇങ്ങിനെ ന്യായീകരിക്കുന്ന താങ്കൾക്ക് എന്തും ആവാം അതൊന്നും ഈ പ്രസ്ഥാനത്തിന്റെ ചിലവിൽ വേണ്ട ....
ഹുസൈൻ മടവൂരിനു ഒരു ഡോക്റെരെട്ടു കിട്ടി സ്വീകരണം കിട്ടിയപ്പോൾ പകരം ഒരു ഉമരിയെ കൊണ്ട് എടവണ്ണയിൽ നാടകം നടത്തിയ ആളാണ്‌ താങ്കൾ ...കുഞ്ഞാപ്പു ആകുന്ന ആളുകളുടെ ക്രെടിബിലിടി ചർച്ച ആക്കുക ആയിരുന്നു അന്ന് താങ്കളുടെ ഉദ്ദേശം എന്ന് താങ്കൾ പറഞ്ഞിരുന്നു ..ആ താങ്കൾ ഈ ഗതികേടിൽ എത്തിയത് ഒരു ശിക്ഷയാണ് ...ഈ മഹാ പ്രസ്ഥാനത്തെ തെരുവിൽ തല്ലാൻ വിട്ടതിനു കിട്ടിയ ശിക്ഷ ...
3) GEPRA യിൽ ഞാൻ മെംബെർഷിപ് എടുത്തു ;- അവരുടെ നാഷണൽ സെമിനാർ,പ്രസിദ്ധീകരണം ,മറ്റു ആക്ടിവിറ്റി മുതായവയിൽ പങ്കു കൊള്ളാൻ...
ഈ പറയുന്ന കമ്മറ്റി ക്ക് മൂന്നു അവാർഡ്‌ അല്ലാതെ ഒരു ആക്ടിവിറ്റി പൊലുമുമില്ല ..സ്വന്തമായി ഒരു പ്രസിദ്ധീകരണവും ഇല്ല ..ഇത് ഇദ്ദേഹത്തിന്റെ കല്ല്‌ വെച്ച നുണയാണ് ..സ്വന്തം സ്ഥാപനത്തിൽ ഒരു സെമിനാർ നടന്നാൽ പോലും തന്റെ റൂമിൽഇരിക്കുന്ന ആൾ അണ്ണാച്ചി കളുടെ ദേശീയ സെമിനാറിന് മെംബെർഷിപ് എടുക്കുന്നത് ...
ഏതായാലും മെംബെർഷിപ് എടുത്തു എന്ന് വൈകിയ ഈ വേളയിൽ എങ്കിലും ഇയാൾ സംമാതിചിരിക്കുക ആണ്
4)മെംബെർഷിപ് എടുക്കാൻ ഞാൻ കാശ് കൊടുതിടില്ല
പച്ച നുണയാണ് ഇദ്ദേഹം പറയുന്നത് ..ഇദ്ദേഹം 12000 രൂപ തന്നു എന്ന് ഈ അവാർഡ്‌ കമ്പനിക്കാർ തന്നെ നമ്മോടു പറഞ്ഞിട്ടുണ്ട്.. മാത്രമല്ല ഇവരുടെ അവാർഡിന് അപേക്ഷിക്കുമ്പോൾ ഇവരുടെ അക്കൌണ്ടിന്റെ പേരില് DD എടുക്കണം ...ഇദ്ദേഹം കാശ് നല്കിയ അക്കൌണ്ട് ഇതാണ്
Account Name : Global Economic Progress and Research Association.
A/c No. : 910020044597452
IFS CODE : UTIB0000799
BANK NAME : AXIS BANK
BRANCH : TIRUVANNAMALAI
TAMIL NADU 

  
മാത്രമല്ല ഹോട്ടൽ പ്രവേശനത്തിന് കൂടെ ഉള്ളവർക്ക് 650 രൂപയും ഹൈ ക്വാളിറ്റി വീഡിയോ കിട്ടാൻ 2000 രൂപ വേറെയും ഇവർ ഈടാക്കുന്നുണ്ട് 
ഇവരുടെ മെംബെർഷിപ് ഫോം താഴെ കാണാം 
ഇതിൽ വളരെ വ്യക്തമായി കാണാം ...Selected എന്ന് പറഞ്ഞു ഞങ്ങൾക്ക് ഇവർ അയച്ചു തന്ന FORM ആണിത് ..ഇതേ ഫോം ആണ് സലഫിയും പൂരിപിച്ചു നൽകിയത്...
പിന്നെ ഇദ്ദേഹം 12000 ഞാൻ കൊടുത്തിട്ടില്ല എന്ന് പറയുന്നത് പച്ച കളവാണ് ...ഇദ്ദേഹം മിനിമം ചാർജ് ആയ 12000 ആണ് അടച്ചത് എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് ...ഇത് ഫിൽ ചെയ്യുന്ന ഫോര്മിൽ തന്നെ ഉണ്ട് 
മാത്രമല്ല ഇതിലൂടെ രറ്റൻ സേവ അവാർഡ്‌ കിട്ടുവാനുള്ള അപ്ലിക്കേഷൻ ആണ് ഇത് എന്നും ഇതിൽ കാണാം ...ഇതൊന്നും ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന് കരുതിയിട്ടാണ് പാവം ജമിയയിൽ 15 മിനുട്ടിൽ ഒരു കുട്ട നിറയെ നുണകൾ പറഞ്ഞത് 
മാത്രമല്ല ഈ 12000 ഇട്ട ഉടനെ റെസിപ്റ്റ് ,മെംബെർഷിപ് ,അവാർഡ്‌ ക്ഷണ കത്ത് എന്നിവ സലഫിക്ക് ഈ അസോസിയേഷൻ അയച്ചിട്ടുണ്ട് ...അപ്പോൾ പിന്നെ എങ്ങിനെ ഇത് സലഫിക്ക് നിഷേധിക്കാൻ കഴിയും ..നിഷേധിക്കൂ ...തെളിവ് സഹിതം തരാം 
4)ജാമിയ സമ്മേളനം നടക്കുന്നതിനിടയിൽ ..ഫ്ലൈറ്റിൽ ചെന്നൈ വരെ പോയി ..അതും ഈ 12000 രൂപയ്ക്കു കിട്ടിയ ഈ അവാർഡ്‌ വാങ്ങാൻ ..സലഫി പോവുന്നില്ല എന്ന് പറഞ്ഞു നോക്കി ....അനുയായികൾ കേട്ടില്ല ...
പോവണം സർ ...പോവണം സർ ..സഹിക്ക വയ്യാതെ ഫ്ലൈറ്റിൽ പോയി ...(അങ്ങ് വിശ്വസിചെക്കു...ഇതിലും വലുതൊക്കെ നേരത്തെ കേട്ടില്ലേ )
----------------------------------------------------------------------------------------------
അപ്പോഴേക്കും സലഫി അറിയാതെ (വിശ്വസിച്ചേ പറ്റൂ )നസീര് മാഷും ഇരിവേറ്റി അബ്ദു സമദും സ്വീകരണ സമ്മേളനം ഒരുക്കി ...അതുകണ്ട് ട്രസ്റ്റ്‌ ബോർഡ്‌ വക മറ്റൊരു അവാർഡും
...കഥ കേൾക്കാൻ നല്ല രസമുണ്ട് അല്ലെ ...(പാവങ്ങൾ കുറ്റം മുഴുവൻ അവറ്റകളുടെ തലയിൽ)
അല്ല സലഫീ അപ്പോഴും ചില ചോദ്യങ്ങൾ അവശേഷിക്കുക ആണെല്ലോ ..
താങ്കൾ പോയി അവാർഡ്‌ വാങ്ങുന്ന വീഡിയോ ബാക്ക് ഗ്രൗണ്ടിൽ കാണിചെല്ലോ അതും ഈ പറഞ്ഞാൽ കേൾക്കാത്ത അങ്ങയെ നിര്ബന്ധിച്ചു മാനസികമായി തളർത്തുന്ന ആളുകൾ എങ്ങിനെ ചെന്നൈ വന്നു അതും മൊബൈലിൽ ഷൂട്ട്‌ ചെയ്തു ...അതെങ്ങിനെ ജമിയാ സമ്മേളനത്തിന്റെ വേദിയിൽ എത്തി .
..അണ്ണാച്ചി അവാർഡ്‌ സ്വീകരിക്കാൻ ഒരുക്കി നിർത്തിയ ഫ്ലെക്സുകൽ എങ്ങിനെ ഉണ്ടായി ...
PJ കുര്യൻ സാറിനു അറിയാമായിരുന്നോ നിങ്ങൾക്ക് പോലും അറിയാത്ത അണ്ണാച്ചികൾ തന്ന അവാർഡ് ആണിത് എന്ന് ....
അതോ അദ്ധേഹത്തെ പറ്റിച്ചതും അനുയായികൾ ആയിരുന്നോ ...
സ്വന്തം അണികളുടെ മേൽ കുറ്റം വലിച്ചിട്ടു വിനീത വേഷം കെട്ടി ആടാം എന്ന് കരുതിയോ നിങ്ങൾ .....
ഈ അവാർഡ്‌ പണം കൊടുത്തു വാങ്ങിയ രത്ന ആണ് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ "പൂർണ്ണ ചന്ദ്രനെ കണ്ടു തെരുവ് പട്ടികൾ കുരക്കേണ്ട എന്ന് പ്രസന്ഗിച്ച "ആ വീര്യം എവിടെ പോയി സലഫീ ...തെരുവ് നായ്ക്കൾ പോലും തിരിഞ്ഞു നോക്കാത്ത ഫ്യുസായ ബൾബ്‌ ആണ് താങ്കൾ എന്ന് അഹങ്കാരത്തിന്റെ കൊടുമുടിയിൽ എങ്കിലും താങ്കൾ മനസ്സിലാക്കെണ്ടിയിരുന്നു ...
ഇപ്പോൾ അനുയായികളെ കുറ്റക്കാർ ആക്കി രക്ഷ്പെടുന്നോ ...
------------------------------------------------------------------------------------------------------------
അല്ല സലഫി പത്രത്തിൽ കൊടുത്തത് ആരാ ...അതും വേണ്ട വേണ്ടാ എന്ന് പറഞ്ഞപ്പോ കേൾക്കാതെ അനുയായികൾ ചെയ്ത പണി ആണോ ..
-കേരളത്തിൽ മലയാളിക്ക് ആദ്യമായി മലയാളിക്ക് ഈ അവാർഡ് 
-വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്ക് 
-ഹൈ കോടതി ജഡ്ജി അടക്കമുള്ള പാനൽ തിരെഞ്ഞെടുത്തു ...
കേരളത്തിൽ ആദ്യമായി പെട്ട മലയാളി ഇദ്ദേഹം ആയിരിക്കാം ..അത് ഞങ്ങൾ സമ്മതിക്കുന്നു ..ഇനി പത്രത്തിൽ കൊടുക്കണ്ടാ കൊടുക്കേണ്ടാ എന്ന് പറഞ്ഞു ...അപ്പോൾ പത്രക്കാർ വന്നു ഒരേ നിർബന്ധം "ഒരു കോളം ഒഴിചിട്ടിരിക്കുകയാണ് സർ ,എങ്ങിനെ എങ്കിലും ഒന്ന് കനിയണം "എന്ന് പറഞ്ഞപ്പോൾ നിൽക കള്ളിയില്ലാതെ കൊടുത്തു എന്ന് എങ്ങാൻ പറഞ്ഞു പോവുമോ എന്നാണു പേടി ....അതും അനുയായികൾ വിശ്വസിക്കും (കാന്തപുരത്തിനും ഇയാൾക്കും ഇത്തരം അനുയായികളെ കിട്ടിയിട്ടുണ്ട് )
സമഗ്ര സംഭാവന കത്ത് മുഖേന വന്നത് ആയതിനാൽ ചര്ച്ചക്കു പ്രസക്തിയില്ല ...
------------------------------------------------------------------------------------------------------
(signature only by Pasha )
-അടുത്ത നുണ ഹൈ കോടതി ജഡ്ജി അടക്കമുള്ള പാനൽ തിരെഞ്ഞെടുത്തു എന്നാണു 
ഇങ്ങിനെ ഒരു പാനൽ തന്നെ ഇല്ല ..അവർ ഇവരെ കാണുന്നത് തന്നെ അവാർഡ്‌ ദിവസം ആണ് ...അബ്ദുറഹ്മാൻ സലഫിയുടെ ഫലകത്തിൽ ഒപ്പിട്ടത് മേൽ പറഞ്ഞ പാഷ മാത്രം ആണ് ...
ഞങ്ങൾ അവാർഡ്‌ സ്വീകരിക്കാൻ പോയപ്പോൾ കേന്ദ്ര മന്ത്രി വേലു ,ഹൈ കോടതി ജഡ്ജി തുടങ്ങിയ ആളുകളാണ് ഉണ്ടായിരുന്നത് ..ഒരാൾക്കും ഈ അവാർഡിന് പിന്നിനെ ഉടായിപ്പ് അറിയില്ല ...പിന്നെ അവരുടെ ഒപ്പ് വാങ്ങാൻ ഞങ്ങൾ ശ്രമിച്ചു ..ഒരാൾ അല്ലാതെ മറ്റുള്ളവർ ഒഴിഞ്ഞു മാറി ...
നിങ്ങൾ എങ്ങിനെ ആണ് ഈ അവാർഡ്‌ ആളെ തിരെഞ്ഞെടുക്കുന്നത് എന്ന് പാഷയോട് അതിൽ ഒരാൾ ചോതിക്കുമ്പോൾ ...ഞങ്ങളുടെ പക്കൽ ഒരു പാട് data base ഉണ്ട് എന്നും അതിൽ നിന്നും തിരഞ്ഞെടുക്കുന്നു എന്നുമായിരുന്നു മറുപടി ...അഥവാ ഈ പാനൽ പോലും ശുദ്ധ തട്ടിപ്പാണ് എന്നർത്ഥം...

5)അദ്ധേഹത്തിന്റെ അവസാന ത്യാഗം കേട്ട് ശരിക്കും ഇരുന്നു പോയി :-
രണ്ടു ഫലകം ജാമിയയിൽ ഉണ്ടാക്കിയതിൽ നീല നിറത്തിലുള്ള സ്വലാഹിമാർ തയ്യാർ ചെയ്ത ഇപ്പോഴും ആളില്ല പ്രേതം പോലെ കിടക്കുക ആണത്രേ ...അത് ഞാൻ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണ്‌ എങ്കിൽ എനിക്ക് ഒരു ചടങ്ങ് സംഘടിപിച്ചു വാങ്ങിക്കൂടെ എന്നാണു ചോദ്യം ...
ഒന്ന് PJ കുര്യനെ കബളിപ്പിച്ചു വാങ്ങി ..അന്നേ തയ്യാർ ചെയ്ത ഫലകം അപ്പോൾ കൊടുക്കാൻ ആളില്ലാത്തതിനാൽ മാറ്റി  വെച്ചു...ഇനി ഈ ഫലകം ആരും കാണേണ്ട ..കണ്ടാൽ എടുത്തു ഏറിയും ..500 രൂപ പോയതും പോര ...ഉണ്ടാക്കുന്നവാൻ അറിഞ്ഞിരുന്നില്ല ഇത് ഉടായിപ്പ് ആയിരുന്നു എന്ന് ...12000 രൂപ കൊടുത്ത അണ്ണാച്ചി അവാർഡ്‌ ആണ് ഇത് എന്ന് അവർ അറിഞ്ഞിരുന്നു എങ്കിൽ മജീദ്‌ സ്വലാഹി നാട്ടുകാരുടെ സ്വീകരണ യോഗം ബഹിഷ്കരിച്ച പോലെ ഇതും അവർ ബഹിഷ്കരിക്കുമായിരുന്നു ...ഇനി നിങ്ങളുടെ ഒറിജിനൽ രത്ന അവാർഡ് ആരെങ്കിലും കണ്ടാൽ അവരുടെ മുഖം പുളി  തിന്ന പോലെ ആകും ...പിന്നല്ലേ ഈ 500 ന്റെ ഫലകം ...
6)ജന്മ നാട്ടിന്റെ ആദരം 

കേരളത്തിൽ സ്വീകരണ ചടങ്ങുകളുടെ തുടക്കം ആയിരുന്നു സ്വന്തം നാട്ടിൽ...ഇഷ്ടം ഉണ്ടായിടല്ല പിന്നെ നാട്ടുകാർ നിർബന്ധിക്കുബൊ.....
അങ്ങിനെ കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും സ്വീകരണം സ്വന്തം അടുഹോക്ക് കമറ്റി യുവ നേതാവും മന്ത്രിയും ബഹിഷ്കരിച്ചു എങ്കിലും നടന്നു ...
അന്ന് പൂർണ്ണ ചന്ദ്രൻ അമാവാസി ദിനത്തിൽ ഉദിക്കുക ആയിരുന്നു ...പൂർണ്ണ ചന്ദ്രനെ കാണാതെ തെരുവ് നായകൾ കുരച്ചോ എന്ന് അറിയില്ല ...
അണ്ണാച്ചി അവാർഡ്‌ ആണ് എന്ന് പരിപാടി വെക്കുമ്പോൾ അറിയാതിരുന്ന ജനം വൈകാതെ അറിഞ്ഞു അതോടെ സ്വീകരണ പരിപാടി എട്ടു നിലയിൽ പൊട്ടി ...
7)വിചിന്തനം വാർത്ത;-

ജിന്നും മെഴുകുതിരിയും ...മെഴുകു തിരിയും ജിന്നും എന്ന് പറഞ്ഞു ഒരാള് പത്തു പേരില് എഴുതുന്ന ഒരു വാരിക ഉണ്ട് ...സംസ്ഥാന നേതാവിന്റെ അവാർഡ്‌ "അബ്ദു റഹ്മാൻ സലഫിക്ക് ദേശീയ അവാർഡ്‌ എന്ന് പറഞ്ഞു കൊടുത്തു ...ഇതൊന്നും പ്രശസ്തിക്കു വേണ്ടി അല്ല കേട്ടോ ..മായിൻ മാഷ്‌ നിക്കാതെ ഫോണ്‍ ചെയ്‌താൽ എന്ത് ചെയ്യും ....
ചെന്നൈ എഗ്മോരിലെ ദേശീയ ഉത്ഗ്രധന സമ്മേളനത്തിൽ അവാർഡ്‌ കിട്ടിയത്രേ ...ഞെട്ടണ്ടാ ...ഞങ്ങളും അവാർഡ്‌ വാങ്ങിയ അതെ ഹോട്ടൽ തന്നെ ...ഒരു പ്രദേശത്തിന്റെ ഉന്നതിക്കായി വിദ്യാഭ്യാസ മേഖലയിൽ നടത്തിയ സമഗ്ര സംഭാവനക്ക് ആണത്രേ അവാർഡ്‌ ...ആ പ്രദേശം ഇപ്പോൾ ഭൂപടത്തിൽ ഇല്ലാത്തതിനാൽ ഏതാന്നു ചോതിക്കരുത് ...

ഇതൊക്കെ കഴിഞ്ഞപ്പോൾ ആണ് വെല്ലുവിളിയും പണം വാഗ്ദാനവും ആയി അനുയായികൾ രംഗം മലീമസംആക്കിയപ്പോൾ ഞങ്ങളും വാങ്ങി ആ അവാര്ഡ് കൊട്ടും ഘോഷവും ഇല്ലാതെ വെറും 12000 രൂപ കൊടുത്തു ...ആ കഥ ഉടൻ വായിക്കാം ...
പ്രിയ മുജാഹിദുകളെ വ്യക്തികൾ നമുക്കൊരു പ്രശനം അല്ല ...എന്നാൽ ആദർശ പ്രസ്ഥാനത്തെ സമൂഹ മധ്യത്തിൽ   കീറി മുറിച്ച ,അതിനു ഇല്ലാ കഥകളും കുതന്ത്രവും നടത്തി ഈ പ്രസ്ഥാന സ്നേഹികളുടെ ഹൃദയങ്ങളിൽ ,അവർ തമ്മിലുള്ള സ്നേഹ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയ ഈ വ്യക്തി കേവലം നാല് പേരുടെ മുന്നില് ആളാവാൻ നടത്തിയ അന്തർ നാടകങ്ങളും അതിനെ ന്യായീകരിക്കാൻ അയാൾ നടത്തിയ കളവുകളും ആണ് നിങ്ങൾ വായിച്ചത് ...
സലഫി എന്നാ ബിരുദം പോലും വ്യാജമാണ് ...
PHD വിവാദം മുതൽ ഒരുപാട് വിവാദങ്ങൾ കേട്ടപ്പോഴും KNM നു വേണ്ടി ത്യാഗം ചെയ്ത മഹാൻ എന്നും പറഞ്ഞു അനുയായികളെ പറ്റിച്ചു അവസാനം കനം സംസ്ഥാന സമിതിയെ പോലും നോക്ക് കുതിയാക്കിയ KP മുഹമ്മദ്‌ മൌലവിയുടെയും NP യുടെയും വിയര്പ്പിന്റെ കഥ പറയുന്ന ജാമിയ നദുവിയ്യ യെ അണ്ണാച്ചി അവാർഡിന്റെ സ്വീകരണ കേന്ദ്രം ആക്കിയ ആളുകൾക്ക് ഈ പ്രസ്ഥാനത്തോട് ഈ ആദര്ഷതോട് 12000 ന്റെ വില പോലും കാണില്ല ...
എന്നാൽ ചില പ്രതീക്ഷകൾ വർത്തമാന സമൂഹം നമുക്ക് നല്കുന്നു ...ഈ പുരയെക്കാൾ വളർന്ന വൃക്ഷങ്ങളെ വെട്ടിയോതുക്കാൻ CD  റ്റവെരിലെ ചാര കണ്ണുകളെ മാറ്റി നിർത്തി താഴെ മുറിയിൽ കൂടുന്ന മീറ്റിംഗ് ഫല പ്രപ്തിയിലെതട്ടെ എന്ന് ആശംസിക്കുന്നു ....