Thursday, February 26, 2015

അണ്ണാച്ചി അവാർഡ്‌ -വിശദീകരിച്ചു തീരാത്ത ചോദ്യങ്ങൾ PART 3

3) GEPRA യിൽ ഞാൻ മെംബെർഷിപ് എടുത്തു ;- അവരുടെ നാഷണൽ സെമിനാർ,പ്രസിദ്ധീകരണം ,മറ്റു ആക്ടിവിറ്റി മുതായവയിൽ പങ്കു കൊള്ളാൻ...
ഈ പറയുന്ന കമ്മറ്റി ക്ക് മൂന്നു അവാർഡ്‌ അല്ലാതെ ഒരു ആക്ടിവിറ്റി പൊലുമുമില്ല ..സ്വന്തമായി ഒരു പ്രസിദ്ധീകരണവും ഇല്ല ..ഇത് ഇദ്ദേഹത്തിന്റെ കല്ല്‌ വെച്ച നുണയാണ് ..സ്വന്തം സ്ഥാപനത്തിൽ ഒരു സെമിനാർ നടന്നാൽ പോലും തന്റെ റൂമിൽഇരിക്കുന്ന ആൾ അണ്ണാച്ചി കളുടെ ദേശീയ സെമിനാറിന് മെംബെർഷിപ് എടുക്കുന്നത് ...
ഏതായാലും മെംബെർഷിപ് എടുത്തു എന്ന് വൈകിയ ഈ വേളയിൽ എങ്കിലും ഇയാൾ സംമാതിചിരിക്കുക ആണ്
4)മെംബെർഷിപ് എടുക്കാൻ ഞാൻ കാശ് കൊടുതിടില്ല
പച്ച നുണയാണ് ഇദ്ദേഹം പറയുന്നത് ..ഇദ്ദേഹം 12000 രൂപ തന്നു എന്ന് ഈ അവാർഡ്‌ കമ്പനിക്കാർ തന്നെ നമ്മോടു പറഞ്ഞിട്ടുണ്ട്.. മാത്രമല്ല ഇവരുടെ അവാർഡിന് അപേക്ഷിക്കുമ്പോൾ ഇവരുടെ അക്കൌണ്ടിന്റെ പേരില് DD എടുക്കണം ...ഇദ്ദേഹം കാശ് നല്കിയ അക്കൌണ്ട് ഇതാണ്
Account Name : Global Economic Progress and Research Association.
A/c No. : 910020044597452
IFS CODE : UTIB0000799
BANK NAME : AXIS BANK
BRANCH : TIRUVANNAMALAI
TAMIL NADU 

  
മാത്രമല്ല ഹോട്ടൽ പ്രവേശനത്തിന് കൂടെ ഉള്ളവർക്ക് 650 രൂപയും ഹൈ ക്വാളിറ്റി വീഡിയോ കിട്ടാൻ 2000 രൂപ വേറെയും ഇവർ ഈടാക്കുന്നുണ്ട് 
ഇവരുടെ മെംബെർഷിപ് ഫോം താഴെ കാണാം 
ഇതിൽ വളരെ വ്യക്തമായി കാണാം ...Selected എന്ന് പറഞ്ഞു ഞങ്ങൾക്ക് ഇവർ അയച്ചു തന്ന FORM ആണിത് ..ഇതേ ഫോം ആണ് സലഫിയും പൂരിപിച്ചു നൽകിയത്...
പിന്നെ ഇദ്ദേഹം 12000 ഞാൻ കൊടുത്തിട്ടില്ല എന്ന് പറയുന്നത് പച്ച കളവാണ് ...ഇദ്ദേഹം മിനിമം ചാർജ് ആയ 12000 ആണ് അടച്ചത് എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് ...ഇത് ഫിൽ ചെയ്യുന്ന ഫോര്മിൽ തന്നെ ഉണ്ട് 
മാത്രമല്ല ഇതിലൂടെ രറ്റൻ സേവ അവാർഡ്‌ കിട്ടുവാനുള്ള അപ്ലിക്കേഷൻ ആണ് ഇത് എന്നും ഇതിൽ കാണാം ...ഇതൊന്നും ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന് കരുതിയിട്ടാണ് പാവം ജമിയയിൽ 15 മിനുട്ടിൽ ഒരു കുട്ട നിറയെ നുണകൾ പറഞ്ഞത് 
മാത്രമല്ല ഈ 12000 ഇട്ട ഉടനെ റെസിപ്റ്റ് ,മെംബെർഷിപ് ,അവാർഡ്‌ ക്ഷണ കത്ത് എന്നിവ സലഫിക്ക് ഈ അസോസിയേഷൻ അയച്ചിട്ടുണ്ട് ...അപ്പോൾ പിന്നെ എങ്ങിനെ ഇത് സലഫിക്ക് നിഷേധിക്കാൻ കഴിയും ..നിഷേധിക്കൂ ...തെളിവ് സഹിതം തരാം 
4)ജാമിയ സമ്മേളനം നടക്കുന്നതിനിടയിൽ ..ഫ്ലൈറ്റിൽ ചെന്നൈ വരെ പോയി ..അതും ഈ 12000 രൂപയ്ക്കു കിട്ടിയ ഈ അവാർഡ്‌ വാങ്ങാൻ ..സലഫി പോവുന്നില്ല എന്ന് പറഞ്ഞു നോക്കി ....അനുയായികൾ കേട്ടില്ല ...
പോവണം സർ ...പോവണം സർ ..സഹിക്ക വയ്യാതെ ഫ്ലൈറ്റിൽ പോയി ...(അങ്ങ് വിശ്വസിചെക്കു...ഇതിലും വലുതൊക്കെ നേരത്തെ കേട്ടില്ലേ )
----------------------------------------------------------------------------------------------
അപ്പോഴേക്കും സലഫി അറിയാതെ (വിശ്വസിച്ചേ പറ്റൂ )നസീര് മാഷും ഇരിവേറ്റി അബ്ദു സമദും സ്വീകരണ സമ്മേളനം ഒരുക്കി ...അതുകണ്ട് ട്രസ്റ്റ്‌ ബോർഡ്‌ വക മറ്റൊരു അവാർഡും
...കഥ കേൾക്കാൻ നല്ല രസമുണ്ട് അല്ലെ ...(പാവങ്ങൾ കുറ്റം മുഴുവൻ അവറ്റകളുടെ തലയിൽ)
അല്ല സലഫീ അപ്പോഴും ചില ചോദ്യങ്ങൾ അവശേഷിക്കുക ആണെല്ലോ ..
താങ്കൾ പോയി അവാർഡ്‌ വാങ്ങുന്ന വീഡിയോ ബാക്ക് ഗ്രൗണ്ടിൽ കാണിചെല്ലോ അതും ഈ പറഞ്ഞാൽ കേൾക്കാത്ത അങ്ങയെ നിര്ബന്ധിച്ചു മാനസികമായി തളർത്തുന്ന ആളുകൾ എങ്ങിനെ ചെന്നൈ വന്നു അതും മൊബൈലിൽ ഷൂട്ട്‌ ചെയ്തു ...അതെങ്ങിനെ ജമിയാ സമ്മേളനത്തിന്റെ വേദിയിൽ എത്തി .
..അണ്ണാച്ചി അവാർഡ്‌ സ്വീകരിക്കാൻ ഒരുക്കി നിർത്തിയ ഫ്ലെക്സുകൽ എങ്ങിനെ ഉണ്ടായി ...
PJ കുര്യൻ സാറിനു അറിയാമായിരുന്നോ നിങ്ങൾക്ക് പോലും അറിയാത്ത അണ്ണാച്ചികൾ തന്ന അവാർഡ് ആണിത് എന്ന് ....
അതോ അദ്ധേഹത്തെ പറ്റിച്ചതും അനുയായികൾ ആയിരുന്നോ ...
സ്വന്തം അണികളുടെ മേൽ കുറ്റം വലിച്ചിട്ടു വിനീത വേഷം കെട്ടി ആടാം എന്ന് കരുതിയോ നിങ്ങൾ .....
ഈ അവാർഡ്‌ പണം കൊടുത്തു വാങ്ങിയ രത്ന ആണ് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ "പൂർണ്ണ ചന്ദ്രനെ കണ്ടു തെരുവ് പട്ടികൾ കുരക്കേണ്ട എന്ന് പ്രസന്ഗിച്ച "ആ വീര്യം എവിടെ പോയി സലഫീ ...തെരുവ് നായ്ക്കൾ പോലും തിരിഞ്ഞു നോക്കാത്ത ഫ്യുസായ ബൾബ്‌ ആണ് താങ്കൾ എന്ന് അഹങ്കാരത്തിന്റെ കൊടുമുടിയിൽ എങ്കിലും താങ്കൾ മനസ്സിലാക്കെണ്ടിയിരുന്നു ...
ഇപ്പോൾ അനുയായികളെ കുറ്റക്കാർ ആക്കി രക്ഷ്പെടുന്നോ ...
------------------------------------------------------------------------------------------------------------
അല്ല സലഫി പത്രത്തിൽ കൊടുത്തത് ആരാ ...അതും വേണ്ട വേണ്ടാ എന്ന് പറഞ്ഞപ്പോ കേൾക്കാതെ അനുയായികൾ ചെയ്ത പണി ആണോ ..
-കേരളത്തിൽ മലയാളിക്ക് ആദ്യമായി മലയാളിക്ക് ഈ അവാർഡ് 
-വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്ക് 
-ഹൈ കോടതി ജഡ്ജി അടക്കമുള്ള പാനൽ തിരെഞ്ഞെടുത്തു ...
കേരളത്തിൽ ആദ്യമായി പെട്ട മലയാളി ഇദ്ദേഹം ആയിരിക്കാം ..അത് ഞങ്ങൾ സമ്മതിക്കുന്നു ..ഇനി പത്രത്തിൽ കൊടുക്കണ്ടാ കൊടുക്കേണ്ടാ എന്ന് പറഞ്ഞു ...അപ്പോൾ പത്രക്കാർ വന്നു ഒരേ നിർബന്ധം "ഒരു കോളം ഒഴിചിട്ടിരിക്കുകയാണ് സർ ,എങ്ങിനെ എങ്കിലും ഒന്ന് കനിയണം "എന്ന് പറഞ്ഞപ്പോൾ നിൽക കള്ളിയില്ലാതെ കൊടുത്തു എന്ന് എങ്ങാൻ പറഞ്ഞു പോവുമോ എന്നാണു പേടി ....അതും അനുയായികൾ വിശ്വസിക്കും (കാന്തപുരത്തിനും ഇയാൾക്കും ഇത്തരം അനുയായികളെ കിട്ടിയിട്ടുണ്ട് )
സമഗ്ര സംഭാവന കത്ത് മുഖേന വന്നത് ആയതിനാൽ ചര്ച്ചക്കു പ്രസക്തിയില്ല ...
------------------------------------------------------------------------------------------------------
(signature only by Pasha )
-അടുത്ത നുണ ഹൈ കോടതി ജഡ്ജി അടക്കമുള്ള പാനൽ തിരെഞ്ഞെടുത്തു എന്നാണു 
ഇങ്ങിനെ ഒരു പാനൽ തന്നെ ഇല്ല ..അവർ ഇവരെ കാണുന്നത് തന്നെ അവാർഡ്‌ ദിവസം ആണ് ...അബ്ദുറഹ്മാൻ സലഫിയുടെ ഫലകത്തിൽ ഒപ്പിട്ടത് മേൽ പറഞ്ഞ പാഷ മാത്രം ആണ് ...
ഞങ്ങൾ അവാർഡ്‌ സ്വീകരിക്കാൻ പോയപ്പോൾ കേന്ദ്ര മന്ത്രി വേലു ,ഹൈ കോടതി ജഡ്ജി തുടങ്ങിയ ആളുകളാണ് ഉണ്ടായിരുന്നത് ..ഒരാൾക്കും ഈ അവാർഡിന് പിന്നിനെ ഉടായിപ്പ് അറിയില്ല ...പിന്നെ അവരുടെ ഒപ്പ് വാങ്ങാൻ ഞങ്ങൾ ശ്രമിച്ചു ..ഒരാൾ അല്ലാതെ മറ്റുള്ളവർ ഒഴിഞ്ഞു മാറി ...
നിങ്ങൾ എങ്ങിനെ ആണ് ഈ അവാർഡ്‌ ആളെ തിരെഞ്ഞെടുക്കുന്നത് എന്ന് പാഷയോട് അതിൽ ഒരാൾ ചോതിക്കുമ്പോൾ ...ഞങ്ങളുടെ പക്കൽ ഒരു പാട് data base ഉണ്ട് എന്നും അതിൽ നിന്നും തിരഞ്ഞെടുക്കുന്നു എന്നുമായിരുന്നു മറുപടി ...അഥവാ ഈ പാനൽ പോലും ശുദ്ധ തട്ടിപ്പാണ് എന്നർത്ഥം...

5)അദ്ധേഹത്തിന്റെ അവസാന ത്യാഗം കേട്ട് ശരിക്കും ഇരുന്നു പോയി :-
രണ്ടു ഫലകം ജാമിയയിൽ ഉണ്ടാക്കിയതിൽ നീല നിറത്തിലുള്ള സ്വലാഹിമാർ തയ്യാർ ചെയ്ത ഇപ്പോഴും ആളില്ല പ്രേതം പോലെ കിടക്കുക ആണത്രേ ...അത് ഞാൻ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണ്‌ എങ്കിൽ എനിക്ക് ഒരു ചടങ്ങ് സംഘടിപിച്ചു വാങ്ങിക്കൂടെ എന്നാണു ചോദ്യം ...
ഒന്ന് PJ കുര്യനെ കബളിപ്പിച്ചു വാങ്ങി ..അന്നേ തയ്യാർ ചെയ്ത ഫലകം അപ്പോൾ കൊടുക്കാൻ ആളില്ലാത്തതിനാൽ മാറ്റി  വെച്ചു...ഇനി ഈ ഫലകം ആരും കാണേണ്ട ..കണ്ടാൽ എടുത്തു ഏറിയും ..500 രൂപ പോയതും പോര ...ഉണ്ടാക്കുന്നവാൻ അറിഞ്ഞിരുന്നില്ല ഇത് ഉടായിപ്പ് ആയിരുന്നു എന്ന് ...12000 രൂപ കൊടുത്ത അണ്ണാച്ചി അവാർഡ്‌ ആണ് ഇത് എന്ന് അവർ അറിഞ്ഞിരുന്നു എങ്കിൽ മജീദ്‌ സ്വലാഹി നാട്ടുകാരുടെ സ്വീകരണ യോഗം ബഹിഷ്കരിച്ച പോലെ ഇതും അവർ ബഹിഷ്കരിക്കുമായിരുന്നു ...ഇനി നിങ്ങളുടെ ഒറിജിനൽ രത്ന അവാർഡ് ആരെങ്കിലും കണ്ടാൽ അവരുടെ മുഖം പുളി  തിന്ന പോലെ ആകും ...പിന്നല്ലേ ഈ 500 ന്റെ ഫലകം ...
6)ജന്മ നാട്ടിന്റെ ആദരം 

കേരളത്തിൽ സ്വീകരണ ചടങ്ങുകളുടെ തുടക്കം ആയിരുന്നു സ്വന്തം നാട്ടിൽ...ഇഷ്ടം ഉണ്ടായിടല്ല പിന്നെ നാട്ടുകാർ നിർബന്ധിക്കുബൊ.....
അങ്ങിനെ കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും സ്വീകരണം സ്വന്തം അടുഹോക്ക് കമറ്റി യുവ നേതാവും മന്ത്രിയും ബഹിഷ്കരിച്ചു എങ്കിലും നടന്നു ...
അന്ന് പൂർണ്ണ ചന്ദ്രൻ അമാവാസി ദിനത്തിൽ ഉദിക്കുക ആയിരുന്നു ...പൂർണ്ണ ചന്ദ്രനെ കാണാതെ തെരുവ് നായകൾ കുരച്ചോ എന്ന് അറിയില്ല ...
അണ്ണാച്ചി അവാർഡ്‌ ആണ് എന്ന് പരിപാടി വെക്കുമ്പോൾ അറിയാതിരുന്ന ജനം വൈകാതെ അറിഞ്ഞു അതോടെ സ്വീകരണ പരിപാടി എട്ടു നിലയിൽ പൊട്ടി ...
7)വിചിന്തനം വാർത്ത;-

ജിന്നും മെഴുകുതിരിയും ...മെഴുകു തിരിയും ജിന്നും എന്ന് പറഞ്ഞു ഒരാള് പത്തു പേരില് എഴുതുന്ന ഒരു വാരിക ഉണ്ട് ...സംസ്ഥാന നേതാവിന്റെ അവാർഡ്‌ "അബ്ദു റഹ്മാൻ സലഫിക്ക് ദേശീയ അവാർഡ്‌ എന്ന് പറഞ്ഞു കൊടുത്തു ...ഇതൊന്നും പ്രശസ്തിക്കു വേണ്ടി അല്ല കേട്ടോ ..മായിൻ മാഷ്‌ നിക്കാതെ ഫോണ്‍ ചെയ്‌താൽ എന്ത് ചെയ്യും ....
ചെന്നൈ എഗ്മോരിലെ ദേശീയ ഉത്ഗ്രധന സമ്മേളനത്തിൽ അവാർഡ്‌ കിട്ടിയത്രേ ...ഞെട്ടണ്ടാ ...ഞങ്ങളും അവാർഡ്‌ വാങ്ങിയ അതെ ഹോട്ടൽ തന്നെ ...ഒരു പ്രദേശത്തിന്റെ ഉന്നതിക്കായി വിദ്യാഭ്യാസ മേഖലയിൽ നടത്തിയ സമഗ്ര സംഭാവനക്ക് ആണത്രേ അവാർഡ്‌ ...ആ പ്രദേശം ഇപ്പോൾ ഭൂപടത്തിൽ ഇല്ലാത്തതിനാൽ ഏതാന്നു ചോതിക്കരുത് ...

ഇതൊക്കെ കഴിഞ്ഞപ്പോൾ ആണ് വെല്ലുവിളിയും പണം വാഗ്ദാനവും ആയി അനുയായികൾ രംഗം മലീമസംആക്കിയപ്പോൾ ഞങ്ങളും വാങ്ങി ആ അവാര്ഡ് കൊട്ടും ഘോഷവും ഇല്ലാതെ വെറും 12000 രൂപ കൊടുത്തു ...ആ കഥ ഉടൻ വായിക്കാം ...
പ്രിയ മുജാഹിദുകളെ വ്യക്തികൾ നമുക്കൊരു പ്രശനം അല്ല ...എന്നാൽ ആദർശ പ്രസ്ഥാനത്തെ സമൂഹ മധ്യത്തിൽ   കീറി മുറിച്ച ,അതിനു ഇല്ലാ കഥകളും കുതന്ത്രവും നടത്തി ഈ പ്രസ്ഥാന സ്നേഹികളുടെ ഹൃദയങ്ങളിൽ ,അവർ തമ്മിലുള്ള സ്നേഹ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയ ഈ വ്യക്തി കേവലം നാല് പേരുടെ മുന്നില് ആളാവാൻ നടത്തിയ അന്തർ നാടകങ്ങളും അതിനെ ന്യായീകരിക്കാൻ അയാൾ നടത്തിയ കളവുകളും ആണ് നിങ്ങൾ വായിച്ചത് ...
സലഫി എന്നാ ബിരുദം പോലും വ്യാജമാണ് ...
PHD വിവാദം മുതൽ ഒരുപാട് വിവാദങ്ങൾ കേട്ടപ്പോഴും KNM നു വേണ്ടി ത്യാഗം ചെയ്ത മഹാൻ എന്നും പറഞ്ഞു അനുയായികളെ പറ്റിച്ചു അവസാനം കനം സംസ്ഥാന സമിതിയെ പോലും നോക്ക് കുതിയാക്കിയ KP മുഹമ്മദ്‌ മൌലവിയുടെയും NP യുടെയും വിയര്പ്പിന്റെ കഥ പറയുന്ന ജാമിയ നദുവിയ്യ യെ അണ്ണാച്ചി അവാർഡിന്റെ സ്വീകരണ കേന്ദ്രം ആക്കിയ ആളുകൾക്ക് ഈ പ്രസ്ഥാനത്തോട് ഈ ആദര്ഷതോട് 12000 ന്റെ വില പോലും കാണില്ല ...
എന്നാൽ ചില പ്രതീക്ഷകൾ വർത്തമാന സമൂഹം നമുക്ക് നല്കുന്നു ...ഈ പുരയെക്കാൾ വളർന്ന വൃക്ഷങ്ങളെ വെട്ടിയോതുക്കാൻ CD  റ്റവെരിലെ ചാര കണ്ണുകളെ മാറ്റി നിർത്തി താഴെ മുറിയിൽ കൂടുന്ന മീറ്റിംഗ് ഫല പ്രപ്തിയിലെതട്ടെ എന്ന് ആശംസിക്കുന്നു ....



അവാർഡ്‌ വിശദീകരണം ഒരു പൊളിച്ചെഴുത്ത് part 2-അറിയാത്ത ആളുടെ സമഗ്ര സംഭാവന

അവാർഡ്‌ വിശദീകരണം ഒരു പൊളിച്ചെഴുത്ത്
ഇദ്ദേഹം എത്ര മണ്ടത്തരം ആണ് ഈ അണ്ണാച്ചി അവാർഡിനെ ന്യായീകരിക്കാൻ വേണ്ടി പറഞ്ഞത് എന്ന് അറിയില്ല ആ 9 മിനുട്ട് ക്ലിപ്പ് ഒരു മുതൽ കൂട്ടാണ്...KV യുടെ കോമടി പ്രസംഗം കേൾക്കുന്നതിനേക്കാൾ ഹരമാണ് ഇത് കേൾക്കാൻ ഓരോന്നും വിശദമായി ഒന്ന് വിശദീകരിക്കാം
1)എനിക്ക് ഒരു reg കത്ത് വന്നു ;-നിങ്ങളെ അവാർഡിന് സെലക്ട്‌ ചെയ്തു എന്ന് ...ഞാൻ അവരെ അറിയില്ല ..ഞാൻ ആവശ്യപെട്ടിടില്ല ??
ഊരും പേരും ഇത് വരെ കേട്ടിടില്ലാത്ത ഒരു കൂട്ടം ഇദ്ദേഹത്തിനു കത്തയച്ചു ...എന്തിനാണ് മൂപ്പരെ തിരെഞ്ഞെടുത്തത് എന്ന് പോലും ഇദ്ദേഹത്തിനു അറിയില്ല അത്രേ ...
പിന്നീട് അദ്ദേഹം പറയുന്നത് ഒറിജിനൽ അവാർഡ്‌ തിരെഞ്ഞെടുക്കുന്ന രീതിയാണ് ..അവാർഡ്‌ അപേക്ഷ ക്ഷണിച്ചു ..നമ്മൾ RESUME നൽകി..അതിൽ നിന്ന് ഒരാളെ തിരെഞ്ഞെടുത്തു ..അങ്ങിനെ ഒരു അവാർഡ്‌ കാലിക്കറ്റ്‌ യുനിവേര്സിടി കൊടുക്കുന്ന കാര്യം പറയുന്നു ...(അപ്പോൾ തന്നെ അറിഞ്ഞു കൂടെ തനിക്കു കിട്ടിയത് ഉടായിപ്പ് ആണ് എന്ന് )
ഒറിജിനൽ അവാർഡ്‌ എങ്ങിനെ ആണ് എന്നും പറയുന്നു ..അത് കഴിഞ്ഞു ചെന്നൈ ടീമിനെ പോലും അറിയില്ല എന്നും പറയുന്നു ....ഇതിൽ നിന്നും തന്റെ സമഗ്ര സംഭാവന താൻ അറിയിക്കാതെ ഈ ടീം എങ്ങിനെ അറിഞ്ഞു എന്ന് പറയേണ്ട ബാധ്യത സലഫിക്ക് ഇല്ലേ ...ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇത് ഒന്നാം തരം തട്ടിപ്പ് ആണ് എന്ന് ...ഇത് പോലെ 12000 മുതൽ 25000 വരെ കൊടുത്താൽ അവാർഡ്‌ തരുന്ന അനവധി കമ്പനികൾ മരിച്ച പ്രധാനമന്ത്രി  മുതൽ സാമൂഹ്യ സേവകർ വരെ ഉള്ള സകലരുടെ പേരിലും അവാർഡ്‌ ഒരുക്കി ഇരയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ...നാട്ടിലുള്ള സകല സ്ഥാപന ട്രസ്റ്റ്‌ മേധാവികൾക്കും ഇവർ കത്ത് അയക്കും ...മനസ്സിൽ കുഞ്ഞാപ്പുതരം ഉള്ള ആളുകൾ അതിൽ കൊത്തും ...അവരോടു അവരുടെ അസോസിയേഷൻ മെംബെർഷിപ്,പ്രോസിസ്സിംഗ് ഫീ എന്നിങ്ങനെ പണം വാങ്ങും അവാർഡ്‌ കൊടുക്കും ...ഈ കത്ത് കേരളത്തിലെ അനേകം സ്ഥാപന മേധാവികല്ക്ക് വരികയും അവരുടെ ചവറ്റു കോട്ടയിൽ വിശ്രമിക്കുകയും ചെയ്യുന്നുണ്ട് ...എന്നാൽ ചില സ്വയം പൊങ്ങികൾ ഇവയിൽ വീഴുകയും അത് വലിയ കാര്യം ആയി ജനങൾക്ക് മുന്നിൽ കൊണ്ട് വരികയും ചെയ്യും ...
ഞങ്ങൾ ചെന്നൈ ഈ അവാർഡ്‌ വാങ്ങാൻ പോയപ്പോൾ ഉണ്ട് ഇതേ അവാർഡ്‌ വാങ്ങാൻ മറ്റൊരു മലയാളി ..അയാൾക്കും ഇങ്ങിനെ ഒരു കത്താണ് വന്നത് ...ആരാണ് അയാളുടെ പേര് കൊടുത്തത് എന്ന് അയാൾക്കും അറിയില്ല ....അവാർഡ്‌ വാങ്ങാൻ വന്നവരിൽ കൂടുതലും അന്നാച്ചികളും ആന്ധ്ര കാരും ആണ് എന്ന് ആശ്വസിക്കുമ്പോൾ ആണ് ഈ മലയാളിയെ കണ്ടത് ....ഇങ്ങിനെ ഒരു ഐറ്റം മാത്രമല്ല കേരളത്തിൽ എന്ന് അന്നാണ് മനസ്സിലായത്‌ .....
2)കത്ത് ഞാൻ മേശ പുറത്തു ഇട്ടു ...DECEMBER 15 അവസാന തിയതി ...സുഹ്രത് വരുന്നു ...കാണുന്നു ...നിർബന്ധിക്കുന്നു...വിളിക്കുന്നു ....(ഹൈവ ...എന്ത് നല്ല കഥ )
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കഥ അങ്ങിനെ ആയിരുന്നു ...ആർക്കു വേണം ഈ അവാർഡ്‌ എന്നാ മട്ടിൽ മേശമേൽ വെച്ച അവാർഡ്‌ കത്ത് ..അതും ഡിസംബർ 15 നു അപേക്ഷിച്ചില്ലെങ്കിൽ ആർക്കും കിട്ടാത്ത ഈ മൊതല് ,കിട്ടാൻ ആ അവതാരം വരികയായിരുന്നു ...അത് ഡിസംബർ 19 ന്റെ പ്രഭാതത്തിൽ ....നേരത്തെ DELHI അവാർഡ്‌ ഒറിജിനൽ ആണ് എന്ന് വെരിഫൈ ചെയ്ത ആൾ തന്നെ ആയിരിക്കും എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌ ...അദ്ദേഹത്തിന് ഒരു നോട്ടം കണ്ടാൽ തന്നെ അവാർഡ്‌ ഒറിജിനൽ ആണോ അല്ലെ എന്ന് മനസ്സിലാവും ...
അദ്ദേഹം ഇന്റർനെറ്റ്‌ പരതി..ഇത് ഒറിജിനൽ തന്നെ ..സാക്ഷാൽ APJ അബ്ദുൽ കലാമിന്റെ കൂടെ നില്കുന്ന ഫോട്ടോ അല്ലെ സൈറ്റിൽ ...പിന്നെ എങ്ങിനെ ഒറിജിനൽ ആവാതെ ഇരിക്കും ..അങ്ങിനെ ഉറപ്പിച്ചു ...
അദ്ദേഹം ചെന്നൈ ഓഫീസിൽ വിളിച്ചു ..സാക്ഷാൽ നമ്മുടെ സെക്രടറി പാഷ തന്നെ ലൈനിൽ ...
"ആ കത്ത് നിങ്ങൾ മൈൻഡ് ചെയ്തില്ലെല്ലോ ...വേണം എന്നോ വേണ്ട എന്നോ പറഞ്ഞില്ലല്ലോ "
അപ്പോൾ നമ്മുടെ ഒറിജിനൽ നോക്കുന്ന ആൾ (പേര് അറിയാത്തതുകൊണ്ടാണ്‌ )പറഞ്ഞു അത്രേ 
"സർ ബിസി ആയിരുന്നു ''
അപ്പോൾ പാഷ പറഞ്ഞത്രേ "ഇത് ഞങ്ങൾ മുമ്പേ തീരുമാനിച്ചത് ആണ് IT IS ALREADY DONE "
(എല്ലാവർക്കും ഇവിടം വരെ വായിച്ചു ചിരിക്കാൻ 5 മിനുട്ട് അനുവദിച്ചിരിക്കുന്നു ))
ഇങ്ങിനെ ഉണ്ടോ ഒരു കോമഡി ..ഒരു കളവു ...
സമഗ്ര സംഭാവനക്ക് ഒരു അവാർഡ് ..ഊരും പേരും തനിക്കറിയാത്ത കത്ത് ...ഡേറ്റ് കഴിഞ്ഞിട്ടും സലഫിയുടെ സമഗ്ര സംഭാവന കണ്ടു സംഘാടകർ പറയുന്നു ""ഇത് ഞങ്ങൾ പണ്ടേ ഉറപ്പിച്ചതാണ് എന്ന് " ഹൈ.....വ്വ ...
ഈ GEPRA യും പാഷയും ഒരു 12000 രൂപ ഷീൽഡ് ഉണ്ടാക്കാനും സര്ടിഫികാട്ട് അടിക്കാനും ഉള്ള സമയം കൊടുത്താൽ (ഒരു 3 ദിവസം ഗ്യാപ് )ഉണ്ടെകിൽ അവാർഡ് തരും ...ഞങ്ങളുടെ അനുഭവം ആണിത് 
പിന്നെ നിങ്ങൾ മൈൻഡ് ചെയ്തില്ലെല്ലോ എന്ന് കൊക്കിൽ ജീവൻ ഉണ്ട് എങ്കിൽ പാഷ പറയില്ല ...കാരണം ഇത് മൈൻഡ് ചെയ്യാത്തവരാണ് കൂടുതൽ എന്ന് അയാൾക്ക്‌ നന്നായി അറിയാം ...ആകെ മൈൻഡ് ചെയ്യുന്നത് ഇതിൽ പെട്ടുപോയ വിവരദോഷികൾ ആണ് എന്ന് അയാൾക്ക്‌ നന്നായി അറിയാം ...അതൊകൊണ്ട് സലഫി കളവു പറയുമ്പോൾ ലിങ്ക് മുറിയാതെ നോക്കണം ....
ഒരു യഥാർത്ഥ അവാർഡ്‌ ആണ് എങ്കിൽ നമ്മുടെ resume  കിട്ടുന്നതിനു മുമ്പേ അവാർഡ്‌ തീരുമാനിക്കുമോ സലഫി ...IT IS ALREADY DONE എന്ന് പറഞ്ഞ ശേഷം പിന്നെന്തിനാ നിങ്ങൾ resume അയച്ചത് ...ഇതും ഇനി നിങ്ങൾ അറിയാതെ നിങ്ങളെ സ്നേഹിക്കുന്ന അനുയായികൾ ഒപ്പിച്ച പണി ആണോ ....
ഏതായാലും 
സലഫി പറഞ്ഞത് കേൾക്കാതെ അദ്ദേഹം resume തയ്യാർ ആക്കി ...ഒരു ഫോട്ടോ സലഫി കൊടുത്തു (നിര്ബന്ധിച്ചാ പിന്നെ ..!!!)..അത് രണ്ടു കോപ്പി ആക്കി ...അവസാനം resume വെച്ച് അപേക്ഷ അയച്ചു ...
-----------------------------------------------------------------------------------------------

ഇവിടെ നിങ്ങളുടെ മറ്റൊരു മുഖം കൂടി ഞങ്ങൾ പൊളിക്കുകയാണ് ...നിങ്ങൾ അറിയാതെ അയക്കപെട്ട ആ resume ഞങ്ങളുടെ അടുത്തുണ്ട് സലഫീ ....12000 ഇടണം എന്നുണ്ട് എങ്കിൽ കേരളത്തിലെ പ്രഥമ അവാർഡ്‌ ജേതാവായ താങ്കളുടെ qualification വേണം എന്ന് ഞങ്ങൾ ആവശ്യ പെട്ടപ്പോൾ ഇവർ ഇത് ഞങ്ങൾക്ക് അയച്ചു തരിക ഉണ്ടായി ..അതിലെ എന്തുകൊണ്ട് മൂപ്പർ അവാർഡ്‌ അർഹൻ ആയി എന്ന് കണ്ടോളൂ 

അവരുടെ ഔദ്യോഗിക മെയിൽ നിന്ന് ഞങ്ങൾക്ക് വന്ന രേഖ ആണിത് ...നിങ്ങളെ ആദ്യമേ തിരഞ്ഞെടുത്തു എങ്കിൽ പിന്നെ 25 ആമത്തെ ആളായി അവിടെ അവാർഡ്‌ വാങ്ങുമ്പോൾ അവർ നിങ്ങൾ കൊടുത്ത BIO DATA അനുസരിച്ച് എങ്ങിനെ അവാർഡ് നൽകുന്നു എന്ന് പറയുന്നു ...ഇതിൽ പരം ഒരു തട്ടിപ്പ് വേറെ എന്താണ് ഉള്ളത് ....
മേൽ പറഞ്ഞ കാര്യങ്ങളുടെ സത്യാസത്യങ്ങൾ പോട്ടെ ..അത് പറഞ്ഞാൽ "ഞാനറിയാതെ എന്നെ സ്നേഹിക്കുന്ന എന്റെ അനുയായികൾ എഴുതി കൊടുത്താൽ ഞാനാകുന്ന പാവം എന്ത് ചെയ്യും " എന്നും പറഞ്ഞു താങ്കൾ തടി സലാമത് ആക്കും ...
അതിനാൽ നുണ കഥകൾ വലിച്ചു നീട്ടി പറഞ്ഞാൽ ഒന്നും താങ്കൾ രക്ഷപെടാൻ പോകുന്നില്ല .....
ഇസ്ലാഹി പ്രസ്ഥാനത്തെ തകർക്കാൻ കേവലം 12000 ത്തിന്റെ ഈ നെറികെട്ട കളി കളിച്ചു തോണ്ടി സഹിതം ഞങ്ങൾ പിടികൂടിയിട്ടും വീണ്ടും കളവുകളുടെ പെരുമഴ പെയ്തത് പിടികൂടാൻ മുജാഹിദുകൽക്കു നിമിഷങ്ങൾ മതി .....ഇതിലും വലിയ അഭിനയ മുഹൂർത്തങ്ങളും ചതിയും വഞ്ചനയും ഈ മഹാ പ്രസ്ഥാനത്തെ തകർക്കാൻ താങ്കൾ അരങ്ങിൽ നടത്തിയിട്ടുണ്ട് ...
എന്റെ അവാർഡാണോ വിഷയം എന്ന് ചോദിച്ചു വിഷയം മാറ്റാൻ നോക്കേണ്ട ..12000 രൂപയുടെ അണ്ണാച്ചി അവാർഡിനെ ഇങ്ങിനെ ന്യായീകരിക്കുന്ന താങ്കൾക്ക് എന്തും ആവാം അതൊന്നും ഈ പ്രസ്ഥാനത്തിന്റെ ചിലവിൽ വേണ്ട ....
ഹുസൈൻ മടവൂരിനു ഒരു ഡോക്റെരെട്ടു കിട്ടി സ്വീകരണം കിട്ടിയപ്പോൾ പകരം ഒരു ഉമരിയെ കൊണ്ട് എടവണ്ണയിൽ നാടകം നടത്തിയ ആളാണ്‌ താങ്കൾ ...കുഞ്ഞാപ്പു ആകുന്ന ആളുകളുടെ ക്രെടിബിലിടി ചർച്ച ആക്കുക ആയിരുന്നു അന്ന് താങ്കളുടെ ഉദ്ദേശം എന്ന് താങ്കൾ പറഞ്ഞിരുന്നു ..ആ താങ്കൾ ഈ ഗതികേടിൽ എത്തിയത് ഒരു ശിക്ഷയാണ് ...ഈ മഹാ പ്രസ്ഥാനത്തെ തെരുവിൽ തല്ലാൻ വിട്ടതിനു കിട്ടിയ ശിക്ഷ ...


തീർനിട്ടില്ല അവാർഡ്‌ കഥ ...തുടരും 


Wednesday, February 25, 2015

അവാർഡ്‌ വിശദീകരണം ഒരു പൊളിച്ചെഴുത്ത് -PART 1

അവാർഡ്‌ വിശദീകരണം ഒരു പൊളിച്ചെഴുത്ത്
അനുയായികൾ പല വിഡ്ഢിത്വം ദിവസങ്ങളോളം വിളംബിയപ്പോഴും ഇത് എവിടെ നിന്നാണ് വരുന്നത് എന്നറിയാൻ കാതോർക്കുകയായിരുന്നു പൊതു ജനം ...സാക്ഷാൽ അവാർഡ്‌ ജേതാവ് തന്നെ ആ കഥ പറഞ്ഞപ്പോൾ അനുയായികൾ പോലും മൂക്കത്ത് വിരൽ വെച്ച് കാണും ..15 മിനുട്ടുള്ള ജാമിയ വിഷധീകരനത്തിലെ പ്രസക്ത ഭാകങ്ങൾക്കുള്ള അക്കമിട്ട മറുപടി ആണ് ഉദേശിക്കുന്നത്
1)ഞാൻ ഇങ്ങിനെ ഒരു പ്രശസ്തി ആഗ്രഹിക്കുന്ന ആളല്ല ..എനിക്ക് ഇതിനു മുമ്പും ഒരുപാട് അവാര്ഡ് കിട്ടിയിട്ടുണ്ട്
മറുപടി ;-ഞാൻ വലിയ സംഭവം ആണ് എന്ന് പറയാൻ ഇത്ര വിവരക്കെണ്ട് വിളംബെണ്ടിയിരുന്നില്ല..കുവൈറ്റിൽ ഇയാൾക്ക് യുനിവേസിടി വക മറ്റൊരു സമഗ്ര സംഭാവന കിട്ടി അത്രേ ..
എന്താണ് സംഭവം ;-
കുവൈറ്റ്‌ സന്ദർശന വേളയിൽ ഇദ്ദേഹം കുവൈറ്റ്‌ യൂനിവേര്സിടിയിൽ എത്തി ..പടച്ചോനെ ഒരു അവാര്ഡ് കൊടുക്കേണ്ട മഹാൻ വന്നിട്ട് ഉണ്ടാക്കി വെച്ച അവാർഡ്‌ ഇല്ലാത്തതിനാൽ 5 മിനുട്ട് തബ്തബാഹി പുറത്തു പോയത്രേ ..അതാ വരുന്നു 5 മിനുട്ട് കൊണ്ട് ഫോടോഗ്രഫെരും അവാർഡും...അതാ സാമൂഹ്യ സേവനത്തിലെ സമഗ്ര സംഭാവനക്ക് അവാര്ഡ് ...ആരോടും അദ്ദേഹം പറഞ്ഞില്ല അത്രേ ...അനുയായി വൃന്ദം ഞെട്ടി കുവൈറ്റിൽ നിന്നും ഈ രാജ്യാന്തര ബഹുമതി കിട്ടിയിട്ട് പുറം ലോകം കാണിക്കാത്ത മഹാനായ നമ്മുടെ നേതാവ് ..സഹദ് സ്വലഹിയും ,PK സകരിയ്യയും നെടു വീർപിട്ടു...നാണി ഹാജിയുടെ കണ്ണീർ നിറഞ്ഞൊഴുകി ...(സോറി ഘര് വാപ്പസിക്ക് സ്റെജിൽ ഉണ്ടായിരുന്ന സംസ്ഥാന നേതാക്കൾ ഇവരായിരുന്നു )...
എന്താ സംഭവം കുവൈറ്റ്‌ യുനിവേര്സിടി സന്ദര്ശിക്കുന്ന അതിതികൾക്ക് അവിടെ നല്കുന്ന "ഷഹാദതു തഖ്ദീർ "എന്ന് അറിയപെടുന്ന ഹോനരി സര്ടിഫികറ്റ് ആണ് ഇത് ..ഇതിന്റെ ടെമ്പ്ലേറ്റ് അവരുടെ കമ്പ്യൂട്ടറിൽ ഉണ്ടാകും ..വരുന്ന ആളുടെ പാസ്പോർട്ട്‌ വാങ്ങി അതിൽ പേര് ചേർത്തി തിരിച്ചു നൽകും ..അത് ഫോട്ടോ എടുക്കും ...ഇതാണ് വലിയ അവാർഡ്‌ ആയി പരിച്ചയപെടുതിയത് ..12000 രൂപയുടെ അണ്ണാച്ചി അവാര്ടിനെ കാൾ വില ഉണ്ട് എങ്കിലും കുവൈറ്റ്‌ സന്ദര്ഷിചിടുള്ള MSM ലെവൽ നെതാകൾക്ക് പോലും ഔകാഫിൽ നിന്നും മറ്റും ഇതുപോലെ അനേകം സര്ടിഫികറ്റ് കിട്ടിയിട്ടുണ്ട് ..ഇതാണ് വലിയ ത്യാഗം ചെയ്തു പെട്ടിയിലിട്ടു ആരും കാണാതെ സൂക്ഷിച്ച അവാർഡ്‌ ....
വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞപോലെ ആയി ....
ഇനി ഷെയ്ഖ്‌ സായിദ് അവാര്ഡ് കിട്ടി എന്നാണു ...ഷെയ്ഖ് സായിദ് ഫൌണ്ടെശൻ ഒരു സാര്ടിഫികടു കൊടുത്താൽ അതും അവാർഡ്..ഇത് പോലെ ഒരു 100 എണ്ണം സ്ഥിരം ഗൾഫ്‌ സന്തർഷികുന്ന നിരവതി മലയാളി നേതാക്കളുടെ   കയ്യിൽ ഉണ്ട് ..സമഗ്ര സംഭാവനക്ക് ഇവർ നല്കുന്ന അവാർഡ് ഒന്നും അല്ല ഇത് ..അത് "വേ " ഇത് "റെ"....
ധൈര്യം ഉണ്ട് എങ്കിൽ ആ അവാർഡ്‌ ഒന്ന് പുറത്തു വിടൂ നിങ്ങൾ അപ്പോൾ പറയാം ബാക്കി ..
.പണ്ട് PG ഇല്ലാതെ PHD ക്ക് ശ്രമിച്ചത്‌ പുറത്തായപ്പോൾ പട്ടികജാതികാർക്കു മാർക്കിൽ ഇളവുണ്ട് എന്നാ ((The SC/ST candidates are given 5% relaxation in the required minimum qualification. ))ഭാഗം ആദ്യ ഭാഗം മാറ്റി ചിലർക്കൊക്കെ relaxation ഉണ്ട് എന്ന് പറഞ്ഞു വായിച്ചു പണ്ട് ആളുകളെ പറ്റിച്ച പോലെ എന്തും വിശ്വസിക്കുന്ന അന്തം കമ്മികൾ അല്ല കേരളത്തിലെ മുജാഹിദുകൾ ....

ഇതാണ് ഫയൽ അകത്തുള്ള രണ്ടു മഹാ അവാർഡുകളുടെ കഥ എങ്കിൽ ...ഇനി രണ്ടു അവാർഡ്‌ ഡൽഹിയിൽ നിന്നും മെയിൽ വരെ എത്തി നിൽക്കുന്നുണ്ടാത്രേ...എന്താണ് സലഫീ നിങ്ങൾകൊക്കെ കുറച്ചു നിലവാരം ഉണ്ട് എന്ന് തെറ്റിദ്ധരിച്ചിരുന്നു ...
ഇത് പോലെ 12000 മുതൽ 25000 വരെ കൊടുത്താൽ അവാർഡ്‌ തരുന്ന അനവധി കമ്പനികൾ മരിച്ച പ്രധാനമന്ത്രി  മുതൽ സാമൂഹ്യ സേവകർ വരെ ഉള്ള സകലരുടെ പേരിലും അവാർഡ്‌ ഒരുക്കി ഇരയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ...നാട്ടിലുള്ള സകല സ്ഥാപന ട്രസ്റ്റ്‌ മേധാവികൾക്കും ഇവർ കത്ത് അയക്കും ...മനസ്സിൽ കുഞ്ഞാപ്പുതരം ഉള്ള ആളുകൾ അതിൽ കൊത്തും ...ഇനി ആ അവാർഡും നിങ്ങൾ വാങ്ങണം ...വലിയ കാര്യമായി ഒരാൾ പറയുകയാണ്‌ "ഡൽഹിയിൽ നിന്ന് രണ്ടു അവാർഡ്‌ മെയിൽ വന്നു കിടപ്പുണ്ടാത്രേ ..." ഹ ഹ ..................
അത് ജെനുവിൻ ആണ് എന്ന് അന്വേഷിച്ചു കണ്ടെത്തിയ താങ്കളുടെ ആ മഹാനായ സുഹ്രത്തിനെ ഒന്ന് കാണണം ...അയാൾക്ക്‌ കൊടുക്കണം ഒരു അവാർഡ്‌ ....
അവാർഡ്‌ കമറ്റി ഏതാണ് എന്ന് പറഞ്ഞാൽ രണ്ടു ദിവസം കൊണ്ട് എത്ര കൊടുത്താൽ കിട്ടുമെന്ന് ഞങ്ങൾ തെളിയിച്ചു തരാം ....
ഈ തട്ടിപോക്കെ പിടികൂടാൻ ആണ്‍കുട്ടികൾ ഉള്ളത് താങ്കൾ ഓർത്തു കാണില്ല ...താങ്കൾ എന്ത് പറഞ്ഞാലും ഷെയർ ചെയ്യുന്ന മണ്ടന്മാർ കുറവായത് കൊണ്ട് ഈ വിശദീകരണം ഹ്രസ്വ വിവരണത്തോടെ ഞങ്ങൾ തന്നെ ഇറക്കുന്നുണ്ട് ...
ഇനിയൊ 12000 അണ്ണാച്ചി അവാര്ടിലേക്കു പോകാം ...അവാർഡ്‌ കമറ്റി യെ അറിയാതെ ആദ്യമായി അവാർഡ്‌ വാങ്ങിയ കേരളീയൻ ആണ് നമ്മുടെ സലഫി ....ആ കഥ നല്ല രസമാണ് ...മറ്റുള്ളവർ ഈ തട്ടിപ്പ് പൊളിക്കാൻ ചെന്നൈ വരെ പോയ കാര്യം എങ്കിലും ഓർക്കേണ്ടേ.....(ആ കഥ ഉടൻ )
--------------------------------------------------------------

Tuesday, February 24, 2015

കൊക്കസിലേക്ക് ഗർ വാപ്പസി...ഞെളിയൻ പറമ്പിലേക്ക് പഴത്തൊലി

കൊക്കസിലേക്ക് ഗർ വാപ്പസി...

പണ്ട് ഒരുത്തൻ തറവാട്ടിൽ നിന്ന് തെറ്റി പ്പോയി ..പോണ പോക്കിൽ ഊറ്റത്തോടെ പറഞ്ഞു അത്രേ ..ഇനി നിങ്ങളുടെ ഒരു ഈർക്കിൽ പോലും എനിക്കും കുട്ടികൾക്കും വേണ്ട ...
ആവേശം അതിക നാൾ നീണ്ടു നിന്നില്ല ..പണ്ടേ അധ്വാനിച്ചു തിന്നു ശീലം കുറവായത് കൊണ്ട് ,ബാപ്പ ഇല്ലാത്ത നേരം നോക്കി മൂപ്പര് വീട്ടിൽ വന്നു ഉമ്മാനോട് "ഞാനും മക്കളും ഇല്ലാതെ ഇപ്പോൾ ബപ്പാക്ക് നല്ല സുഖാണ് ലെ ..കൊറച്ചു ചെലവു മതിയെല്ലോ ..എന്നാൽ ഞാൻ കുഴിച്ചിട്ട മതിലിനെ അവിടെ ഉള്ള മുരിങ്ങ ,നിങ്ങള് കഴുകി ഒഴിവാക്കുന്ന മീനിന്റെ തല എന്നിവ ഞാനെടുക്കും ..ഹാ ..അങ്ങിനെ വിട്ടാൽ പറ്റൂലല്ലോ ....
ഇതേ ഗർ വാപ്പസി ആണ് ഇപ്പോൾ കോക്കസിലും നടക്കുന്നത് ...
ഗർ വാപ്പസി ആവിഷ്കരിച്ച സംഘ പരിവാരിനു കിട്ടിയത് ആശയതിലോ നടപ്പിലോ ഇസലാമിന്റെ ലാഞ്ചന പോലും ഇല്ലാത്ത കുറെ ചവറുകളെ ആയിരുന്നു ...അതിന്റെ പേരിൽ മത വിഭാഗങ്ങളെ പ്രതിഷേത വീതിയിലേക്ക് തള്ളി വിട്ടു അവസാനം ഹിഡൻ അജണ്ട ആയി പരിവാർ കൊണ്ട് നടന്ന മത പരിവർത്തനനിരോധന നിയമം നടപ്പിലാക്കുക ആയിരുന്നു ലക്‌ഷ്യം ...
ഇതുപോലെ തമ്മിൽ തല്ലിനുള്ള സമഗ്ര സംഭാവനക്ക് അവാര്ഡ് വാങ്ങി വിവാദം ആയപ്പോൾ അത് മറക്കാൻ ചില ഗർ വാപ്പസികൾ ചില കോണുകളിൽ ഉയരുകയായിരുന്നു .. ഫേസ് ബുക്ക്‌ ജീവികൾക്ക് തീറ്റ കിട്ടാതാവുംബോഴും അസ്ഥിത്വം പ്രതിസന്ധി നേരിടുമ്പോഴും ഇത്തരം ചില വാർത്തകൾ കേൾക്കാറുണ്ട്
പ്രധാന സംഭവ വികാസത്തിൽ നിന്ന് വിഷയത്തെ കൊണ്ടുപോകാൻ ആണ് മങ്കട പരിവാറും ഇവിടെ ശ്രമിക്കുന്നത് ...TP  ഗ്രൂപ്പിന്റെ  സഹായത്തോടെ ഇദ്ദേഹം നടത്തിയ അവാര്ഡ് തട്ടിപ്പ് നാം പുറത്തു കൊണ്ട് വന്നിരുന്നു ..അത് മറക്കാൻ സ്വന്തം ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം ആയ ജാമിയ നദുവിയയിൽ ഒരു പൊറാട്ട് നാടകം തട്ടിക്കൂട്ടാൻ നോക്കുന്നത് ....
അതും വിസ തട്ടിപ്പിനും മറ്റു ചില തട്ടിപ്പുകൾക്കും ശേഷം മുജാഹിദ് കേരളം മാറ്റി നിർത്തിയ ഒരു ബാഖവിയെ മുന്നിൽ കൊണ്ട് വന്നു ...മുജാഹിദ് പ്രസ്ഥാനത്തിൽ തന്റെ ഈ തരികിട പരിപാടികൾ ഒന്നും ചിലവാകില്ല എന്ന് കണ്ട ഇദ്ദേഹം എന്നോ ചാടാൻ ഇരുന്നതാണ് ...തന്നെക്കാൾ വലിയ 12000 നേതാവ് വിളിച്ചപ്പോൾ തനിക്കിരിക്കാൻ ഇയാളുടെ കീഴിൽ അല്ലാതെ ഒരിടം ഇല്ല എന്നിയാൾ കരുതി കാണും ..ഉഷ്‌ണം ഉഷ്ണേന ശാന്തി .......നിങ്ങൾ ആനയിക്കുന്ന ഇവർ ഉൾപടെ ഉള്ള മഹാ പണ്ഡിതർ എന്നാണു മുജാഹിടുകളുടെ സ്റെജിൽ അവസാനം കയറിയത് എന്ന് കൂടി നിങ്ങൾ പറയണം ....
ജോലി കൊടുത്തും ,വിസ കൊടുത്തും ,കടം വീട്ടിയും ആളെ കൂട്ടുന്ന കേരള കൊണ്ഗ്രസ്സിലെ ഗ്രൂപുകളുടെ നിലവാരത്തിലേക്ക് ഒരു സംഘടന അതപതിച്ചു എന്നത് അതിന്റെ നിലവാരത്തെ ആണ് സൂചിപിക്കുന്നത് ...
25000 മുടി വെള്ളം വിറ്റിരുന്ന ഒരു ഖാസിമി ,ഒരു കള്ളാ ത്വരീകതുമായി വന്നപ്പോൾ സമകാല ഖുരാഫികൾ പോലും പുറത്താക്കിയപ്പോൾ ജാമിയ സമ്മേളനത്തിലേക്ക് ഇവർ ക്ഷണിച്ചു ...അനുയായികൾ ഫേസ് ബുക്കിലും വാട്സ് അപ്പിലും ആഘോഷം ...ഖാസിമി മുജാഹിദിലെക്കു....എന്നിട്ടോ ഗർ വാപസിക്കാർ അണ്ടി പോയ അണ്ണാനെ പോലെ ആയി ...ഒരാളുടെ ആദർശമോ അയാള് നിലകൊള്ളുന്ന നിലപാടുകളോ നോക്കാതെ കണ്ട അണ്ടനേയും അടകൊടനെയും വിളിച്ചു കയറ്റി പ്രസ്ഥാന അനുയായികളുടെ മുന്നിൽ അവതരിപ്പിക്കുന്ന ഈ ഗതികേടിന്റെ പേരാണ് "മങ്കടയിസം"...
പണ്ട് AP അബ്ദുൽ ഖാദെർ മൗലവി പറഞ്ഞ ഒരു വാക്കുണ്ട് "അവൻ എന്ത് കൊണ്ടാണ് വന്നത് എന്ന് നോക്കിയില്ലേല്ലും എന്ത് കണ്ടാണ്‌ വന്നത് എന്ന് നോക്കികാളാ എന്ന് "...
ഇതുപോലെ ഉംറ കച്ചവടം നടത്തുന്ന പലരെയും പിടിച്ചു ചില കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മുതലാളിമാരുടെ സഹായത്തോടെ ഏറ്റെടുത്തു ഈ പ്രസ്ഥാനത്തെ ശുധീകരിച്ചതിനു ജാമിയ ഗ്രൂപ്പിന് നന്ദി ...
പണ്ട് ചെറുമി കൊച്ചമ്മയോടു തെറ്റി ഞാനിപ്പം പോവും ഞാനിപ്പം പോവും എന്ന് പറഞ്ഞു കൊണ്ടിരുന്നു അത് കൊച്ചമ്മ മൈൻഡ് ചെയ്യാതെ ആയപ്പോൾ പോയി കുറെ കഴിഞ്ഞു ഉമ്മറത്ത്‌ വന്നു "ഒന്നുകിൽ നിങ്ങൾ എന്നെ വിളിക്കുക അല്ലെങ്കിൽ ഞാനിപ്പം അങ്ങോട്ട്‌ കയറും "എന്ന് പറഞ്ഞ നിലവാരത്തിലെ ഞങ്ങൾ ഇതിനെ കാണുന്നുള്ളൂ ...
പ്രിയ മുജാഹിദുകളെ ആദർശത്തേക്കാൾ ആമാശയത്തെ സ്നേഹിക്കുന്ന ആളുകൾ എവിടെയും ഉണ്ടാകാം ...അവരൊന്നും ഈ പ്രസ്ഥാനത്തിൽ മുന്നോട്ടുള്ള ഗമനതിലെ അഭിവാജ്യ ഗടകം അല്ല .
നമ്മുടെ ലക്‌ഷ്യം പരലോകം ആണ് ..അതിനു ആര് കൂടെ വരുന്നു അവർക്ക് വരാം ...അല്ലാത്ത ആളുകൾക്ക് അവർക്ക് അല്ലാഹു നിശ്ചയിച്ച സ്ഥലത്തേക്ക് അവർ എന്ത് ഉധേഷതാൽ നമ്മുടെ കൂടെ നിന്നോ അത് സാധ്യമാവാതെ വരുമ്പോൾ ആ ഉദ്ദേശങ്ങൾ നടപ്പിലാക്കാൻ പറ്റിയ കൂട്ടത്തിൽ എത്തും...
സദുദ്ദേശം ഉള്ളവർ ഈ കൂട്ടായ്മയിൽ വന്നെത്തും ..എല്ലാം  വെടിഞ്ഞു ....8 ആം സംസ്ഥാന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകൻ ആയിരുന്ന വ്യക്തി നമ്മുടെ കൂടെ വന്നു ..നമ്മൾ ആഘോഷിച്ചില്ല ..സ്വീകരണ സമ്മേളനം ഒരുക്കിയില്ല ...നമ്മൾ സ്വീകരിക്കുന്ന ആദര്ശത്തിന്റെ മഹിമ കൊണ്ടാണ് അത് ....
ഇത് TP  ഗ്രൂപിന് എതിരായ  അവാർഡ്‌ കമ്പനിയുടെ പുതിയ നമ്പർ കൂടിയാണ് ..ആസന്നമായ കരയുധതിലേക്ക് പുതിയ പടയാളികളുടെ
തിരഞ്ഞെടുപാണ് ഇത് ..അതുകൊണ്ടാണ് CD ടോവെർ പകരം ജാമിയ നദുവിയ്യ തിരഞ്ഞെടുത്തത് .....







Sunday, February 22, 2015

പന്ത്രണ്ടാണ്ട് കൊണ്ട് മായ്ക്കാനാവുമോ 12000ന്റെ കുപ്രസിദ്ധി....Sadik Ibnu Saleem

🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
പന്ത്രണ്ടാണ്ട് കൊണ്ട് മായ്ക്കാനാവുമോ

പന്ത്രാണ്ടായിരത്തന്റെ കുപ്രസിദ്ധി....
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
അവാർഡ് .....?
വീണ്ടും മുഖപുസ്തകത്തിൽ ചൂടുളള ചർച്ചകൾക്ക്
വഴി വെളിച്ചം വീശുകയാണ്.
മോദിയുടെ ചായക്കട ചർച്ച പോലെ
അവാർഡിന്റെ നൈതികതയെ ഇഴ കീറയുളള
ഒരു ഓൺ ലൈൻ ചർച്ച
കേരളത്തിന്റെ ധാർമ്മികത ചോർന്നു പോയ
പ്രസഥാന നേതാക്കളുടെ
ധർമ്മ സംസഥാപനത്തിന് സഹായകമാവുമെങ്കിൽ
എന്ത് കൊണ്ട് സംഘടിപ്പിച്ചു കൂടെന്ന്
സാമൂഹിക കൂട്ടായ്മകൾ
കൂലങ്കഷമായി ചിന്തിക്കുകയാണ്.
നഗ്നനായ രാജാവിനെ ഉടുപ്പിക്കാനുളള
ഉദ്യമത്തിൽ എനിക്കു പറയാനുളളത്
ഞാനും കുറിക്കട്ടെ....
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
എന്റെ ആത്മാർതഥ സുഹൃത്ത് ഇർഷാദിന്
ദേശീയ തലത്തിലുളള ഒരു പുരസ്കാരം ലഭിച്ചതായുളള
വാട്സപ്പിലെ പത്രത്തിന്റെ നേർചിത്രം
സന്തോഷവും അൽഭുതവും കലർന്ന
സമ്മിശ്ര വികാരമാണ് എന്നിലുയർത്തിയത്.
സന്തോഷം ഭാര്യയോട് പങ്കിട്ട്,
അഭിനന്ദിക്കാൻ, അതിലേറെ അൽഭുതത്തിന്റെ
കെട്ടു പൊട്ടിക്കാൻ മൊബൈൽ കൈയ്യിലെടുക്കവെ,
ഓർമ്മയിലോടിയെത്തിയ ചില മുഖപുസ്തക ചിന്തകൾ
എന്നെ ആ ഉദ്യമത്തിനു അർധ വിരാമമിടാൻ പ്രേരിപ്പിച്ചു.
വിവാദ അവാർഡിന്റെ ക്രിയാത്മക ചർച്ചകൾക്കിടയിൽ,
സലഫി യൂണിറ്റി മുഖപുസ്തക സംഘത്തിന്റെ,
പണം സ്വരൂപിച്ച് അതേ അവാർഡ് സംഘടിപ്പിച്ചാലോ
എന്ന ചിന്ത ഓർമ്മയിലോടിയെത്തിയതാണ്
എന്റെ അർധ വിരാമത്തിനാധാരം.
ഭാരത് രത്തൻ സേവ എന്ന പേരും,
സമഗ്ര സംഭാവന എന്ന പദവും
എന്റെ ചിന്ത ശരി തന്നെ എന്ന് എനിക്ക് ബോധ്യത തന്നു.
അല്ലെങ്കിലും സ്വന്തം കുടുംബത്തിന്റെ
സാമ്പത്തിക സുസഥിതിക്കായി ബാഗ്ലൂരിലെ
കമ്പനിയിൽ ജോലി ചെയ്താലും, 12000 രൂപ
കൊടുത്താൽ സമഗ്ര സംഭാവനക്ക്
ദേശീയ അവാർഡ് കരസ്തമാക്കാം
എന്നല്ലേ ഇർഷാദിന്റെ അവാർഡ് വ്യക്തമാക്കുന്നത്.
✅✅✅✅✅✅✅✅✅✅✅✅✅
അർഹിക്കാത്തത് ജീവിതത്തിനേകുന്ന
സന്തോഷത്തിന്റെ നൈമിഷികത
ധാർമ്മിക ദർപ്പണം വെളിച്ചം പതിപ്പിച്ച
മനസ്സുകളിലെല്ലാം ആഴത്തിൽ അനുഭവവേദ്യമായ യാഥാർത്യമാണ്.
അടിസഥാന പരമായ ഇത്തരം തിരിച്ചറിവുകൾ
നഷ്ടപ്പെടുമ്പോഴത്രെ അധികാര സോപാനങ്ങളിലേക്കും
ആത്മ പ്രശംസയിലേക്കുമുളള കുറുക്കു വഴികൾ തേടാൻ
ആത്മീയ നേതൃത്വത്തിന്റെ കുഞ്ചിക സഥാനീയർ
പോലും ഒരുങ്ങിപ്പുറപ്പെടുന്നത്.......
ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ട്
ഒരൽപം വിമർശനാത്മകമായി വേണം
പ്രഥമ പുരസ്കാര ജേതാവായ
ആത്മീയാദ്യാപകന്റെ അവാർഡിനെ വിലയിരുത്തേണ്ടത്.
കാപടങ്ങളുടെ തുടർക്കഥയത്രെ അദ്ദേഹത്തിന്റെ
ജീവിത പുസ്തകം.
ബനാറസിൽ നിന്നും സ്വായത്തമാക്കുന്ന വിശേഷണമത്രെ
പേരിനൊപ്പമുളള സലഫി. മുഴുവൻ പഠിച്ച് പട്ടം നേടാതെ പേരിനു വാലു ചേർക്കുന്നതിലെന്തു നൈതികതയാണാവോ
ആത്മീയാദ്യാപകൻ കാണുന്നത്...
സിണ്ടിക്കേറ്റംഗത്വ ലബ്ധിക്കു പിന്നിലും
ഒരു വഞ്ചനയുടെ ചരിത്രമുണ്ടത്രെ അദ്ദേഹത്തിന്.
മു്സ്ലിം ലീഗ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച്
മറ്റൊരാൾക്ക് വച്ചത് തട്ടിപ്പറിച്ചെടുക്കുന്നതിന്റെ
നൈതികത തന്നെ എനിക്ക് മനസ്സിലാവുന്നില്ല.
തന്റെ സ്വന്തം കൂടപ്പിറപ്പായ ജേഷ്ഠനു കരുതി വെച്ചത് തട്ടിപ്പറിച്ചെടുക്കുന്നതിന്റെ നൈതികത പിന്നെ എനിക്കെങ്ങനെ ബോധ്യമാവും...?
അനധികൃതമായി ജോലിക്ക് ഹാജരാവാതിരിക്കുക,
ആ ദിവസങ്ങളിൽ ഹാജർ പട്ടികയിൽ ഒപ്പുവെക്കുക,
വിദേശത്തായിരുന്ന ദിവസങ്ങളിലെ ശമ്പളം പറ്റുക,
അതിൽ വിജിലൻസ് അന്വേഷണം നടക്കുക,
കുറ്റക്കാരനെന്നു കണ്ട് ശിക്ഷിക്കുക.
യാദൃശ്ചികമായി ഒരു സാധാരണക്കാരനു സംഭവിച്ചതാണെങ്കിൽ പോലും
സമൂഹമനസ്സാക്ഷി മാപ്പുനൽകാത്ത മഹാപരാധങ്ങൾ.
ഒരു നേതാവിന്,
അതും ധാർമ്മിക നവോതഥാന പ്രസഥാനത്തിന്റെ
കുഞ്ചിക സഥാനത്തിരുക്കുന്ന മഹാപണ്ഡിതന്,
തൗഹീദീ ആദർശത്തെ തങ്ക കൂട്ടിലടച്ച്
യമകിങ്കരന്മാരെ കാവൽ നിർത്തി സ്വയം
അതിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തെന്ന് മേനി നടിക്കുന്ന മഹാനായ നേതാവ്.
ഈ അനീതിയിൽ അദ്ദേഹം കാണുന്ന
നൈതികത എന്താണാവോ...?.?.?
🍃 🍃 🍃
പ്രസക്തമായത് പറയാനേ ഈ സാമൂഹ്യ മതിലിടം
സ്ഥലമനുവതിക്കുന്നൊളളൂ.
പ്രസക്തമല്ലാത്തത് കുറിക്കുകയാണെങ്കിൽ
ഒരുപാടുണ്ടുതാനും.
വിരസവായനയുയർത്തുന്ന ഫലശ്യൂന്യത ഭയന്ന്
ഞാനതിനു മെനക്കെടുന്നില്ല.
🍒🍒🍒🍒🍒🍒🍒🍒🍒
ശുദ്ധ തൗഹീദ് പ്രബോധനം ചെയ്ത
ഈസാ നബിയെ ജീവിത കാലം മുഴുവൻ
നഖശിഖാന്തമെതിർത്ത സെന്റ് പോളിനെയാണ്
എനിക്ക് ഓർമ്മയിൽ വരുന്നത്.
ഈസാ നബിയുടെ മരണ ശേഷം ജൂതനായ
സെന്റ് പോൾ ഈസാ നബി പകർന്നു നൽകിയ
ശുദ്ധമായ ആദർശത്തിനു പകരം
ജൂതന്റെ മതവും ആദർശവും
തന്ത്രപരമായി കടത്തിക്കൂട്ടി
ക്രിസ്തു മതമുണ്ടാക്കിയതിന് ചരിത്രം സാക്ഷിയാണ്.
ആദർശ വ്യഭിചാരത്തിനുളള എക്കാലത്തെയും
ലോക മാതൃക.
മുജാഹിദ് പ്രസഥാനത്തിലും സംഭവിച്ചത്
ഈ ആദർശ പരിണാമത്തിന്റെ മറ്റൊരു പതിപ്പ്
നെയല്ലേ...?.?.
സ്വാർതഥ താൽപര്യങ്ങൾക്കും സഥാപിത താൽപര്യങ്ങൾക്കുമായി,
കേരളത്തിലെ പരശ്ശതം നെഞ്ചിലേറ്റി താലോലിക്കുന്ന
മഹത്തായ ആദർശത്തെ,
ആദർശ ശത്രുക്കൾ കാലങ്ങളായി ഉന്നയിക്കുന്ന ഹീനമായ അതേ ആരോപണങ്ങൾ കൊണ്ട് ഹൈജാക്ക് ചെയ്യുക.
അവർക്ക് മറുപടി പറഞ്ഞ അതേ നാവു കൊണ്ട്
അവരുടെ ആദർശം ഏറ്റു പറയുക.
കൂടെ നിന്ന് പ്രവർത്തിച്ച അത്മാർതഥ സുഹൃത്തുക്കളെ,
അതിലുപരി ജീവിതത്തിൽ ഹൃദയ താളം പോലെ
നെേഞ്ചറ്റി നടന്ന ആർശത്തെപ്പോലും ഉപേക്ഷിക്കുക,
എന്തിനായിരുന്നു ഇതെല്ലാം? ?????
കേവലം ഭൗതികമായ ചില നൈമിഷിക
നേട്ടങ്ങൾക്ക് വേണ്ടിയോ,
അതോ ഒളിച്ചു സൂക്ഷിച്ചു വച്ചിരുന്ന
നൈതികതക്ക് നിരക്കാത്ത മഹത്തായ സംഭാവനകൾ
മാലോകരറിയാതെ കാത്തു സൂക്ഷിക്കാൻ വേണ്ടിയോ ???
ഏതായിരുന്നാലും ഈ ആദർശത്തോടും പ്രസഥാനത്തോടും
ഇതൊരിക്കലും വേണ്ടായിരുന്നു.
ഈ കൊടും ക്രൂരതകൾ കൊണ്ട് താങ്കളെന്തു നേടി ???
ആദർശ പ്രസഥാനത്തിനു ആപ്പു വെച്ചവനെന്ന
അപഖ്യാതി !!!
ഹാജരാവാതെ ഒപ്പു വെച്ചു ശമ്പളം പറ്റിയെന്ന
കുപ്രസിദ്ധി! !!
ജേഷ്ഠനു വെച്ച സിൻഡിക്കേറ്റ സഥാനം തട്ടിപ്പറിച്ചെന്ന
അൽപ്പത്തം! !!
ജനം വായിക്കുന്നതും താങ്കൾ വായിക്കാതെ
പോകുന്നതുമായ ചില കാര്യങ്ങൾ ഇവയിലുണ്ടെന്ന വസ്തുത
കുശാഗ്ര ബുദ്ധിക്കാരന്റെ കുബുദ്ധിക്കിടയിൽ
മറക്കരുതായിരുന്നു.
ആരോടാണു താങ്കൾക്ക് സ്നേഹമുളളത്?
ആരോടാണ് താങ്കൾക്ക് പ്രതിബദ്ധതയുളളത്?
എന്തിനോടാണ് താങ്കൾക്ക് ആത്മാർത്ഥതയുളളത്?
പ്രസഥാനത്തോടോ?
എങ്കിൽ ശത്രു പാളയത്തിലെ ആദർശം സ്വീകരിച്ച്
പ്രാമാണികമായ ആദർശത്തെ തിരസ്കരിക്കുമായിരുന്നോ.
സ്ഥാപനത്തോടോ ?
എങ്കിൽ കടമ നിർവ്വഹിക്കാതെ
ശമ്പളം പറ്റുമായിരുന്നോ.
കുടുംബത്തോടോ?
എങ്കിൽ സ്വന്തം സഹോദരന്റെ സഥാനലബ്ധിയിൽ
സന്തോഷിക്കേണ്ടതിനു പകരം സ്വാർതഥതക്കായി
ആ സഥാനം സ്വയം തട്ടിയെടുക്കുമായിരുന്നോ.
സ്വന്തത്തോടോ ?
എങ്കിൽ സ്വന്തത്തിനായി എല്ലാം ഒന്നൊന്നായി വെട്ടിപ്പിടിക്കുമ്പോഴും
സമൂഹത്തിൽ അതുണ്ടാക്കുന്ന ബ്ലാക്ക്മാർക്കുകൾ
കാണാനാവാതെ പോകുമായിരുന്നോ
ഗുണത്തിനെന്ന് നിനച്ച് വിതച്ച കുബുദ്ധികൾ തിരിഞ്ഞു
കൊത്തുന്നത് കണ്ടെങ്കിലും ഒരു പുനർ വിചിന്തനം
നടത്താൻ കുബുദ്ധിക്ക് പകരം അൽപം ബുദ്ധിയുംവിവേകവുമുണ്ടായിരുന്നെങ്കിൽ
എന്നാശിച്ചു പോവുകയാണ്.
എന്തിനായിരുന്നു യഥാർതഥത്തിൽ പണം കൊടുത്ത്
കരസഥമാക്കിയ ആ അവാർഡ് ???
ചിലത് മറച്ചുവെക്കാൻ,
ചിലത് ഒളിച്ചു വെക്കാൻ,
പുറത്തു വന്ന പുഴുക്കുത്തുകളെ വിസ്മൃതിയിലാഴ്ത്താൻ,
വിമർശന ശരമുതിർത്തുന്നവരുടെ വായടപ്പിക്കാൻ,
പ്രസഥാനത്തിനകത്ത് വിനഷ്ടമായ
പ്രതാപത്തെ തിരിച്ചു പിടിക്കാൻ.
എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു
ആ അവാർഡിനു പിന്നിൽ.
പക്ഷെ വന്നു ഭവിച്ചതോ ???
ഖ്യാതിക്കു പകരം അപഖ്യാതി.
സ്വാധീനത്തിനു പകരം തികഞ്ഞ ഒറ്റപ്പെടൽ.
വിസ്മൃതിയിലാക്കാമെന്നു വ്യാമോഹിച്ചതൊക്കെയും
പൂർവ്വോപരി സ്മൃതി പഥത്തിലെത്തി
വ്യാപക ചർച്ചകൾക്ക് വിഷയീഭവിക്കൽ.
സ്രഷ്ടാവൊരുത്തൻ എല്ലാം കാണുന്നെന്ന ബോധം
ഇപ്പോഴെങ്കിലും അദ്ദേഹത്തിനുണ്ടായെങ്കിൽ
എന്ന് ആദർശ കേരളം ആഗ്രഹിച്ചു പോവുകയാണ്.
ഇർഷാദിന് അതേ അവാർഡ് പണം കൊടുത്തു
നേടിക്കൊൊടുത്തത് താങ്കളെ അപഹസിക്കാനായിരുന്നില്ല.
കുബുദ്ധിയിൽ വിരിയുന്ന കുതന്ത്രങ്ങൾ
തിരിച്ചറിയാൻ വിവേകമുളള ഒരു സമൂഹം
താങ്കളുടെ ചുറ്റിലുമുണ്ടെന്നു താങ്കളെ
ബോധ്യപ്പെടുത്താൻ.
താങ്കൾ പറയുന്നതെല്ലാം വാ തൊടാതെ വിഴുങ്ങുന്ന
അനുയായി വൃന്ദത്തിന്റെ മനസ്സു തുറപ്പിക്കാൻ.
താങ്കളെ ഭയന്ന് അനീതികൾക്കെതിരെ ശബ്ദിക്കാനാവാതെ
മൗനം ഭുജിക്കുന്ന നേതൃത്വത്തെ
താങ്കളുടെ കുബുദ്ധിയുടെ
ആഴവും പരപ്പുമൊന്നു ബോധ്യപ്പെടുത്താൻ.
പൊതുജനം കാണുന്ന പൊലിമക്കപ്പുറം
കുതന്ത്രത്തിന്റെ മൂശയിൽ തീർത്ത കുബുദ്ധിയെ കരുതിയിരിക്കണമെന്ന് ജനത്തോട് പറയാതെ പറയാൻ.
ഇത് താങ്കൾ കാരണം
വേദനിക്കുന്ന പരശ്ശതങ്ങളുടെ വികാരവായ്പാണ്.
പ്രയാസമനുഭവിക്കുന്നവരുടെ ഗദ്ഗദങ്ങളാണ്,
ആദർശമില്ലാത്തവരെന്ന് അധിക്ഷേപിച്ചവരുടെ
തേങ്ങലുകളാണ്,
താങ്കളെ ഉപദേശിച്ചു വഴി നടത്തേണ്ടവർക്കുളള
തിരിച്ചറിവുകളാണ്.
തിരിച്ചറിവുകൾ ചുറ്റിലും വെളിച്ചം വിതറുമെന്ന
ശുഭപ്രതീക്ഷയോടെ...

Wednesday, February 18, 2015

PROFCON ;കയക്കൊടിയുടെ പുതിയ സെൽഫ് ഗോൾ

PROFCON ഗംഭീരം ആയി കഴിഞ്ഞു ...മുങ്ങി തപ്പി നോക്കി ,ഒന്നും കാണാൻ ഇല്ല ..അപ്പോൾ ആണ് പണ്ട് സുലൈമാൻ പറഞ്ഞത് ഓർമ വന്നത് ...
വീട് കൂടലിന് വന്ന സുലൈമാനോട്‌ ഉടമ ചോദിച്ചു
എങ്ങിനെ ഉണ്ട് വീട് ??
കുറെ തറപ്പിച്ചു നോക്കിയ ശേഷം സുലൈമാൻ പറഞ്ഞത്രേ "പൊളിക്കാൻ നല്ല പണിയുണ്ടാവും "
ഈ പറഞ്ഞ പോലെ ആണ് കയക്കൊടിയുടെയും ഫേസ് ബുക്ക്‌ മുരീദുകലുദെയും കഥ ...
ആയിരങ്ങൾ പങ്കെടുത്തു PROFCON കഴിഞ്ഞു ...കേരളത്തിലും പുറത്തും അനേകം ക്യാമ്പസിൽ തൗഹീദിന്റെ സന്ദേശം എത്തിക്കാൻ സാധിച്ചു ...സുന്നത്തുകൾ അവർ പഠിച്ചു ...
മായൻകുട്ടി മേത്തർ സാഹിബ് അവിടെ വന്നു പ്രസങ്ങിച്ചത് മുതൽ ചിലർക്ക് കലിപ്പാണ്‌..പലതും പറഞ്ഞു ...മുടക്കാൻ പഠിച്ച പണി പതിനെട്ടും എടുത്തു ...പ്രസംഗിച്ചു കഴിഞ്ഞു ..അതും WISDOM തീം ആയ TOGETHER TOWARDS PEACE എന്നാ വിഷയം ...വന്നു പ്രസംഗിച്ചു ,കൂടെ ഇരുന്നു ,സദസ്സിനു മറുപടി നൽകി,അദ്ദേഹം അദ്ധേഹത്തിന്റെ ദൗത്യം നിർവഹിച്ചു...എന്നാൽ ഇനി KNM വേദിയില്ല എന്ന് അനുയായികൾ പ്രക്യാപിച്ചു


എങ്ങിനെ ഉണ്ട് ജാഫർ കൊയപ്പ നിങ്ങളുടെ യുവജന നേതാവാണ്‌ എങ്കിൽ നിങ്ങൾ തന്നെ മറുപടി പറയുക ...
പിന്നെ കായക്കൊടി സുല്ലമിയുടെ പ്രസംഗം ...ഹ ഹ ..അദ്ദേഹം ഉത്തരം താങ്ങുന്ന ഭാവത്തിൽ നില്ക്കുന്ന ഗൌളിയെ പോലെ ആണ് ..മൂപ്പരുടെ വിചാരം ഞാനാണ് ഈ പ്രസ്ഥാനം എന്നാണു ..ഞാൻ കരുവള്ളിയെ വിളിച്ചു ,ഞാൻ അവിടെ ചര്ച്ച ചെയ്തു..ഞാൻ അവിടെ ഇരുന്നു ...എല്ലാം ഒരു ഞാൻ മയം....ആകെ ഉള്ളത് ഒളിച്ചു ഫോണ്‍ വെച്ച് റെക്കോർഡ്‌ ചെയ്യാൻ ഉള്ള കഴിവാണ് ...അടുത്ത സുഹ്ർത്തു നൌഷാദ് അഹ്സനി പിന്നെ കുതന്ത്രത്തിനു ഒരു കുറവും വരില്ലെല്ലോ ...വായിൽ തോന്നുന്ന മറുപടി പറയും ..പ്രാര്ത്ഥന അല്ലാഹു അല്ലാത്തവരും കേള്ക്കും എന്ന് പറഞ്ഞ മഹാൻ ,നന്തി പള്ളിയുടെ താക്കോൽ കൊടുത്തു നേരെ പോയത് ദൗര പ്രബന്ധത്തിൽ ശിർക്കായതും ഹറാം ആയതും ഉണ്ട് എന്ന് പറയാൻ ...പിന്നെ ആടിനെ പട്ടിയാക്കാൻ പറ്റിയ നാവുള്ളതുകൊണ്ടും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന അനുയായികൾ ഉള്ളത് കൊണ്ടും ജീവിച്ചു പോകുന്നു ....
അല്ല കായക്കൊടി നിങ്ങൾ പറഞ്ഞ പോലെ ആണ് കാര്യങ്ങൾ എങ്കിൽ മേത്തർ പറയേണ്ടത് എന്തായിരുന്നു .."നിങ്ങൾ എന്നെ വിളിച്ചു സന്തോഷം ..ശിർക്ക് പ്രചരിപ്പിക്കുന്ന സമ്മേളനത്തിന് ഞാനില്ല എന്ന് പറയേണ്ടേ "...അല്ലെങ്കിൽ ഞാൻ KJU (ഹനീഫ കായക്കൊടി രചനയും ,AR സലഫി സംവിധാനവും ) പുസ്തകം ഞാൻ അന്ഗീകരിക്കാതവരുടെ പരിപാടികില്ല എന്ന് പറയേണ്ടേ ...അല്ലെങ്കിൽ അദ്ദേഹം നിങ്ങൾ പിന്നാലെ കൂടിയിട്ടും വന്നു നിങ്ങൾ ഏറ്റവും ഭയക്കുന്ന WISDOM ത്തിന്റെ തീം തന്നെ അവതരിപ്പിച്ചത് എന്തിനു ...
പൊതു സമൂഹത്തിലെ ആളുകൾ നിങ്ങളുടെ കാപട്യം മനസ്സിലാക്കുന്നു എന്നതിന് തെളിവാണ് അദ്ധേഹത്തെ പോലുള്ള ആളുകൾ നിങ്ങളുടെ സമ്മർധങ്ങലെ അതിജീവിച്ചു PROFCON എത്തി എന്നുള്ളത് ..കഴിഞ്ഞ 19 വർഷം PROFCON നടത്തിയ ആളുകൾക്ക് അറിഞ്ഞു നൽകിയ അംഗീകാരം ആയി ഞങ്ങൾ അതിനെ കാണുന്നു
പിന്നെ കായക്കൊടി കൂടെ പുളു വിട്ടിട്ടുണ്ട് ..അതൊക്കെ പതപ്പിരിയത് കൂടെ ഇരുന്നു വിയര്ത്തപ്പോൾ മാറിയിട്ടുണ്ടാവും ..പിന്നെ ചിലരുണ്ട് എത്ര കിട്ടിയാലും നീയുണ്ടോ നീയുണ്ടോ എന്നോട് എന്ന് ചോതിച്ചു നടക്കും ...ഇടക്കൊന്നു കൊടുത്താൽ കുറച്ചു കാലം ശല്യം കാണില്ല ..അതാണ്‌ പതപ്പിരിയത് കിട്ടിയത് ...പിന്നെ മേത്തർ പറയാനുള്ളത് അദേഹം പറയട്ടെ ...ഇസ്ലാഹിന്റെ സമഗ്ര പാതയിൽ ഒരുമിച്ചു ചേർന്ന ഈ വിളക്കിനെ നേരിടാൻ ഈ കാറ്റ് പോര കായക്കൊടി ....
------------------------------------------------------------------------------------------------------
അവാർഡ്‌ വിവാദം വഴി തിരിച്ചു വിടാൻ നജ്മുധീൻ ഹിദായ നടത്തിയ വല്യ ബുദ്ധിയായിരുന്നു ഇത് ..അത് നമുക്ക് ഗുണം ആയി ..അറിയട്ടെ മാലോകർ തൗഹീധിന്റെ വാഹകരായി ,അല്ലാഹുവിനു പുറമേ ഒന്നിനും അഭൌതിക കഴിവില്ലെന്ന് പറയുന്ന ,അവൻ മാത്രമേ പ്രാര്ത്ഥന കേള്ക്കൂ എന്ന് പറയുന്ന ,അഭൗതികാമായി കാര്യ കാരണ ബന്ധത്തിന് അതീതമായി ഈ ലോകത്ത് ഒരു ശക്തിക്കും എന്നിൽ ഇടപെടാൻ കഴിയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ധീര മുജാഹിദുകളുടെ കയ്യില്ലാണ് സത്യം ഉള്ളത് എന്ന് ....
അതിനു വഴി ഒരുക്കാൻ ക്ഷണം സ്വീകരിച്ചു ,വന്നു ,വിഷയം അവതരിപ്പിച്ചു ,ഞങ്ങളോടൊപ്പം ഇരുന്നു മണിക്കൂറുകൾ ചിലവിട്ട മായൻ കുട്ടി മേത്തർ സാറിനു എല്ലാ ഭാവുകങ്ങളും
 

KNM സംസ്ഥാന സെക്രടരിയുടെ അവാർഡ്‌ KNM നിലപാട് വ്യക്തം ആക്കണം

KNM സംസ്ഥാന സെക്രടരിയുടെ അവാർഡ്‌ KNM നിലപാട് വ്യക്തം ആക്കണം

ന്യായീകരിക്കുന്ന അണികളിലെ വിവര ദൊഷികലെ നമുക്ക് വിടാം ..നട്ട പാതിരക്ക് സലഫി വിളിച്ചു നീ സ്കൂളിൽ പോയോടാ എന്ന് ചോതിച്ചാൽ "അല്ല സലഫി ഇത് രാത്രിയല്ലേ എന്ന് ചോതിക്കാതെ ..കുളിച്ചു മാറ്റി ഇപ്പോൾ ഇറങ്ങും എന്ന് പറയുന്ന "കയക്കൊടിമാരുടെ ശിഷ്യ ഗണത്തിൽ നിന്ന് ഇതിലും വലുത് പ്രതീക്ഷിക്കാം ..ഹാദാ കൗമുൻ ജാഹിലൂൻ....
പക്ഷെ അങ്ങിനെ അല്ലാത്ത ചിലരൊക്കെ ഇല്ലേ അതിൽ അവരുടെ നിലപാട് ആണ് അറിയേണ്ടത് ...തമിൾ നാട്ടിലെ അണ്ണാച്ചി അവാര്ഡ് ആണ് എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാതെ ബ്ലാങ്ക് ചെക്ക് എഴുതി കൂറ് തെളിയിച്ച എത ജാബിർ എന്നാ മുരീദിനെ ഇപ്പോൾ പൊടി പോലും കാണാനില്ല ...
30000 തരാം എന്ന് പറഞ്ഞ നജീബ് അബൂബക്കെർ എന്നാ ആളുടെ ഒരു വിവരവും ഇല്ല
50000 വാഗ്ദാനം ചെയ്ത ഫൈസലിന്റെ ,നജ്മുധീന്റെ ,സലിഹ് കായക്കൊടിയുടെ ഒരു വിവരവും ഇല്ല ....ചിലരൊക്കെ അന്നേ പറഞ്ഞു സലഫിയല്ലേ?!, വെറുതെ പണം പറഞ്ഞു കുടുങ്ങേണ്ട എന്ന് ...........
നജീബ് അബൂബക്കെർ ഖത്തറിൽ ഉള്ള സലഫിയോടു നേരിട്ട് ചെന്ന് ചോതിച്ചത്രേ ..അപ്പോൾ സലഫി പറഞ്ഞു ഇത് ഒറിജിനൽ ആണ് അവർ വാങ്ങി തെളിയിക്കട്ടെ എന്ന് ???30000 രൂപ നമ്മളിൽ ഒരാൾ വാങ്ങിയാൽ ഓഫർ ചെയ്യുകയും ചെയ്തു ...
നിങ്ങളോട് ഞങ്ങള്ക്ക് സഹതാപം മാത്രമേ ഉള്ളൂ ..ആ പണം എത്രെയും പെട്ടെന്ന് തരിക ...മാങ്ങക്ക് പുളിയുണ്ടോ എന്നറിയാൻ അണ്ടി വരെ ചെത്തേണ്ട ആവശ്യം ഇല്ല ...
ചട്ടകാരനായ മറ്റൊരു നേതാവ് നന്തി ഫൈസൽ (അബ്ദു റഹ്മാൻ സലഫിയെ കുറിച്ച് പണ്ട് ഇയാൾ പറഞ്ഞിരുന്നത് കേട്ടാൽ ഇതൊക്കെ എന്ത് )..നേരിട്ട് അവരെ വിളിച്ചത്രേ ..സഖാവിന്റെ ഹിന്ദി കേട്ട് ഞെട്ടി വിറച്ച അണ്ണാച്ചികൾ ഇത് ഒറിജിനൽ ആണ് എന്നും .ഒരാൾക്കും ഞങ്ങൾ കൊടുക്കില്ല എന്നും പറഞ്ഞു ...(ഇയാൾ ഇഖ്‌ബാൽ ജാലിയാ വാലയെ വിളിച്ചു മുടി ഒറിജിനൽ ആണോ എന്ന് നോക്കാഞ്ഞത്‌ ഭാഗ്യം ..കാന്തപ്പുരത്തിന് യമണ്ടൻ സനദ് കിട്ടിയേനെ )...
അങ്ങിനെ പല ജാതി മുരീദുകൽ നേതാവിനെ രക്ഷിക്കാൻ പരക്കം പാഞ്ഞു ...
അവസാനം അത് വന്നു ...ജനുവരി 26 നു ഞങ്ങളുടെ കയ്യിൽ കിട്ടിയ മൊതല് ഇത് വരെ വെളിച്ചം കാണിക്കാഞ്ഞത് നിങ്ങളുടെ ഈ കപടത ജനങ്ങളെ ബോദ്യപെടുതാൻ കൂടിയാണ് ..
-------------------------------------------------------------------------------------------------
ഇത് വ്യാജം ആണ് എന്ന് CD ടോവേർ KNM ഗ്രൂപിലെ ചിലർ അന്നേ പറഞ്ഞിരുന്നു ..
പക്ഷെ ഇനിയെങ്കിലും അത് പരസ്യം ആയി പറയണം ..ഞങ്ങൾ ചെന്നൈ യിൽ നിന്ന് നിങ്ങളുടെ കണ്‍ മുമ്പിലേക്ക് ഈ അവാർഡ്‌ കൊണ്ട് വന്നിരിക്കുകയാണ് ..ഞങ്ങളിലെ ഒരു സാധാരണ പ്രവർത്തകൻ കേവലം 12000 രൂപ കൊടുത്തു കൊണ്ട് ...
ചില ചോദ്യങ്ങൾ നിങ്ങൾ ഉത്തരം നല്കിയെ പറ്റൂ ??
1. ഈ അവാർഡ്‌ വ്യാജമല്ല എന്ന് താങ്കള് വിശ്വസിക്കുന്നുണ്ടോ ??ഉണ്ടെങ്കിൽ തെളിവ് എവിടെ ??
2.ഭരത് രറ്റൻ സേവ അവാര്ഡ് കിട്ടാൻ ഞാൻ പണം നല്കിയിടില്ല എന്ന് പരസ്യമായി അല്ലാഹുവിനെ സാക്ഷി നിർത്തി സത്യം ചെയ്യാൻ അബ്ദു റഹ്മാൻ സുല്ലമി തയ്യാർ ആണോ ??
3.ഈ അവാർഡിനെ TP ,അബ്ദുൽ മജീദ്‌ സ്വലാഹി ,മുസ്തഫ തൻവീർ എന്നിവർ അന്ഗീകരിക്കുന്നുണ്ടോ ??ഉണ്ട് എങ്കിൽ പരസ്യമായി ഫേസ് ബുക്കിൽ ഒരു കമന്റ്‌ എങ്കിലും ഇടാൻ ഇവർ തയ്യാറുണ്ടോ ??
4.മങ്കടയിൽ നടന്ന സ്വീകരണ യോഗത്തിൽ മജീദ്‌ സ്വലാഹി പങ്കെടുക്കഞ്ഞത് എന്ത് കൊണ്ട് ???
5.അബ്ദു റസാക്ക് ഭാഖവി ഈ അവാർഡ്‌ ഒറിജിനൽ ആണ് എന്ന് പറയുന്ന ഒരു ശബ്ദ ശകലം എങ്കിലും പുറത്തു വിടാൻ ധൈര്യം ഉണ്ടോ ??/
6.മങ്കട സ്വീകരണത്തിൽ മഞ്ഞളാം കുഴി അലി പങ്കെടുക്കാഞ്ഞത് എന്ത് കൊണ്ട് ???
7.ജമിയാ നടുവിയ്യയിൽ അഭിവാദ്യ ഫ്ലെക്സുകൽ വെക്കാൻ നിർദേശം നൽകിയത് ആര് ??
8.ജാമിയ സമ്മേളനത്തിൽ പുതിയ രണ്ടു ഫലകങ്ങൾ വന്നു വീണത്‌ എങ്ങിനെ ??
9)KNM സംസ്ഥാന സമിതി നേരിട്ട് നടത്തുന്ന സ്ഥാപനത്തിൽ ..ഇത്തരം വ്യാജ അവാര്ഡ് നാടകം നടന്നാൽ  ആരാണ് ഉത്തരവാദി ??
10)അവാര്ഡ് ധാന ചടങ്ങിൽ നിന്ന് KNM സംസ്ഥാന ഭരണ സമിതി അങ്ങഗളിൽ പലരും വിട്ടു നിന്നത് എന്ത് കൊണ്ട് ??
11)നിങ്ങൾ വാങ്ങിയ അതെ ഹോട്ടലിലെ മുറിയിൽ നിന്ന് അവാർഡ്‌ സ്വീകരിച്ച ഇര്ശാദ് പറയുന്നു അടിമുടി വ്യാജം ...ജൂറി ആളുകൾ പോലും സംഗതി അറിയുന്നത് അപ്പോൾ (ചെന്നൈ യാത്ര മറ്റൊരു ലേഖനം ആയി വരുന്നുണ്ട് )..പിന്നെ എങ്ങിനെ ഇത് വിദ്യാഭ്യാസ സമഗ്ര സംഭാവനാ അവാര്ഡ് ആകും ..???
12.KNM സംസ്ഥാന സമിതി അംഗം അനുയായികളെ പരസ്യമായി പറ്റിച്ച ഈ അവാർഡ്‌ നാടകത്തിൽ നിങ്ങൾക്കുള്ള നിലപാട് എന്താണ് ??പണ്ട് ഒരു KNM സെക്രടറി ഇതിലും ചെറിയ കുറ്റത്തിന് രാജി വെച്ചല്ലോ ???
13.കഥയറിയാതെ ആട്ടം കാണുന്ന റാൻ മൂളികൾ ഇതിനെ ന്യായീകരിക്കുന്നു ...എന്നാൽ ഞങ്ങൾക്ക് അറിയേണ്ടത് ഔദ്യോഗിക വിശദീകരണം ആണ് ??
14.ഈ അണ്ണാച്ചി അവാർഡ്‌ നല്കുന്ന ആൾ പണം കൊടുത്താൽ ഡോക്റെരെട്ടും നല്കുന്നുണ്ട് ...ഇത്തരം ഒരു അവാർഡ്‌ NATIONAL AWARD എന്നും പറഞ്ഞു വിജിന്തനത്തിൽ വന്നത് ആരെ പറ്റിക്കാൻ ആണ് ??
15.സ്വന്തം കഴിവ് കൊണ്ട് അവാർഡ്‌ വാങ്ങിയ DR ZULFIKKAR ALI സാറേ ആദരിക്കാതെ ഈ അണ്ണാച്ചി അവാർഡിനെ സംഘടന വേദിയിൽ ആദരിക്കാൻ കാരണം എന്ത് ??/
നിങ്ങൾ മറുപടി പറഞ്ഞെ തീരൂ ....ഈ ഒരാൾ പറയുന്ന സകലതും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന നിങ്ങള്ക്ക് പുനർവിജിന്തനതിനുള്ള അവസരമാണ് ഇത് ...
മുജാഹിദ് പ്രസ്ഥാനത്തെ വ്യാജ ആരോപണം ഉന്നയിച്ചു തമ്മിൽ തെട്ടിച്ചവരെ നിങ്ങൾക്ക് തിരിച്ചറിയാം ..കേവലം നാല് ആളുടെ മുന്നിൽ ആളാവാൻ 12000 നു അവാര്ഡ് വാങ്ങാൻ മാത്രം തരം താന്ന ആളുകൾ ഈ പ്രസ്ഥാനത്തെ കീറി മുറിക്കാൻ എന്തൊക്കെ ചെയ്തു കാണും എന്ന് ചിന്തിക്കുക