Showing posts with label abdu rahman abdul latheef. Show all posts
Showing posts with label abdu rahman abdul latheef. Show all posts

Saturday, August 31, 2013

പണ്ഡിതന്മാരെ ഇകഴ്ത്തി ഫിത്ന പ്രച്ചരിപിക്കുന്നവർ അറിയാൻ -സല്ഫിയ്യതും നിങ്ങളും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇല്ല

PN Abdu Rahman Abdul Latheef
ഇപ്പോള്‍ തമ്മില്‍ തെറ്റിയപ്പോള്‍ സുബൈര്‍ മൌലവി സ്വന്തം താല്പര്യത്തിന്‍റെ ആളാണ്‌ എന്നും അദ്ദേഹത്തെ സൂക്ഷിക്കണമെന്നും അദ്ദേഹം പിഴച്ചുപോയി എന്നെല്ലാം പറയുന്നവര്‍ ഇത്രയും കാലം അദ്ദേഹത്തെ ന്യായീകരിക്കുകയും തെറ്റുകള്‍ മൂടിവെച്ച് താങ്ങി നടന്നിരുന്നത് ഹിസ്‌ബിയത്തിന്‍റെ പേരിലോ ?!, ഇന്ന് അദ്ദേഹത്തില്‍ നിന്നും അറിവ് സ്വീകരിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഇവര്‍ മുന്നോട്ട് വെക്കുന്ന കാരണങ്ങളില്‍ പലതും വളരെ നേരത്തെ തന്നെ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. എന്ത് തെറ്റ് കണ്ടാലും അപ്പപ്പോള്‍ തുറന്ന് പറയണമെന്ന് പറഞ്ഞിരുന്ന ഇവര്‍ എന്തുകൊണ്ട് ഇതൊക്കെ ഇത്രയും കാലം മൂടിവെച്ചു ?!. ഹിസ്ബിയത്താണോ അതിന് കാരണം ?!.
  ദഅവത്ത് ഇബാദത്താണ് എന്നും അതിനാല്‍ അതില്‍ സംഘടന രൂപീകരിക്കുന്നത് ബിദ്അത്താണ് എന്നും വാദിക്കുന്ന സഹോദരങ്ങള്‍ മനസ്സിലാക്കേണ്ടത്, ഇല്‍മ് തേടുന്നതും ഇബാദത്താണല്ലോ, അതിന് വേണ്ടി  കോളേജുകളും, മദ്രസകളും, സിലബസുകളും, എക്സാമുകളും എല്ലാം ഉണ്ടാക്കുന്നതും ബിദ്അത്താണ് എന്ന് നിങ്ങള്‍ പറയേണ്ടതില്ലേ?!.  പലപ്പോഴും പണ്ഡിതന്മാര്‍ക്ക് ഉള്ള അഭിപ്രായങ്ങളില്‍ തങ്ങള്‍ക്ക് ഭൂഷണമായത് മാത്രം എടുത്ത് പറയുകയും അതല്ലാത്ത അഭിപ്രായങ്ങള്‍ പിഴച്ചതായി കാണുകയോ പുറം ലോകമറിയാതെ മൂടിവെക്കുകയോ ചെയ്യുന്ന പ്രവണതയാണ് ഇക്കൂട്ടര്‍ക്കുള്ളത്.

   എന്നാല്‍ തത്
'വിഷയത്തില്‍ നമുക്ക് പറയാനുള്ളത് വളരെ കൃത്യമാണ്. സംഘടന നിര്‍ബന്ധമല്ല. സംഘടിത  സംവിധാനം ദഅവത്തിന് ഉപയോഗിക്കുന്നതില്‍ തെറ്റുമില്ല. സംഘടന അനുവദനീയമാണോ അല്ലേ എന്ന വിഷയത്തില്‍ സലഫീ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇതൊരു ഫിഖ്ഹിയായ മസ്അലയാണ്. ആയതിനാല്‍ തന്നെ തതടിസ്ഥാനത്തില്‍ വലാഉം ബറാഉം കല്പിക്കാന്‍ പാടില്ല. ഒരാള്‍ സംഘടന അനുവദനീയമായി കാണുന്നു എന്ന കാരണത്താല്‍ അവനെ പിഴച്ചവനായി കാണാനോ, ഒരാള്‍ സംഘടന അനുവദനീയമല്ല എന്ന് കാണുന്നു എന്ന കാരണത്താല്‍ അവനെ പിഴച്ചവനായി കാണാനോ പാടില്ല. ഈ വിഷയം വലാഇനും ബറാഇനും അടിസ്ഥാനമാക്കി നിലനിര്‍ത്തുകയാണ് എങ്കില്‍ കിബാറുല്‍ ഉലമയെ വരെ ഇവര്‍ക്ക് തള്ളിപ്പറയേണ്ടി വരും.

ഇനി ഇപ്പോള്‍ അവസാനമായി  ഇഹ്'യാഉ തുറാസിനെ പിഴച്ചവരാണെന്നും അവരുമായി സഹകരിക്കുന്നവരും പിഴച്ചവരാണെന്നുമാണ് കാര്യമായ തങ്ങളുടെ പ്രബോധന വിഷയമായി ഏറ്റു പിടിക്കുന്നത്. എങ്കില്‍ തിരിച്ചു ചോദിക്കാനുള്ളത് ഇഹ്'യാഉ തുറാസുമായി സഹകരിക്കുന്ന അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?!, സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?!, ഇന്ന് ജീവിചിരിക്കുന്നതില്‍ ഏറ്റവും വലിയ മുഹദ്ദിസ്, മുഹദ്ദിസുല്‍ മദീന ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?!,അദ്ദേഹം വളരെ പ്രത്യക്ഷമായി ഇഹ്'യാഉ തുറാസിനോട് സഹകരിക്കുന്ന ആളല്ലേ ?!, അദ്ദേഹത്തിന്‍റെ മകനും മദീനയിലെ അദ്യാപകനും പണ്ഡിതനുമായ അബ്ദുല്‍ റസാഖ് അല്‍ അബ്ബാദ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?! സ്വാലിഹ് ആല് ശൈഖ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ?!. ഇങ്ങനെ അവരുമായി സഹകരിക്കുന്ന പണ്ഡിതന്മാരും, അവരെ അനുകൂലിക്കാത്തവരും സലഫീ പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട്. പണ്ഡിതന്മാര്‍ക്കിടയിലുള്ള ഈ വീക്ഷണ വിത്യാസത്തെ മറച്ചു വെച്ച് തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി ചിലത് മാത്രം ജനങ്ങളിലേക്ക് എത്തിക്കുന്ന സുബൈര്‍ മൗലവിയുടെ പരിപാടി ശിഷ്യന്മാര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ആശങ്കപ്പെടേണ്ടതില്ല.

ഇഹ്'യാഉ തുറാസ് അവരുടെ മന്ഹജ് എന്താണ് എന്ന് പ്രസിദ്ധീകരിക്കുകയും ആ ഗ്രന്ഥത്തിന് ശൈഖ് ഇബ്ന്‍ ബാസും, ശൈഖ് സ്വാലിഹ് അല്‍ ഫൗസാനും അവതാരിക എഴുതുകയും ചെയ്തിട്ടുണ്ട്. സ്വാലിഹ് അല്‍ ഫൗസാന്‍ ഇന്നും ജീവിചിരിക്കുന്നല്ലോ, ഇന്നുവരെ അദ്ദേഹം അത് പിന്‍വലിച്ചിട്ടുണ്ടോ ?!, ചിലര്‍ പറയുന്ന പോലെ പള്ളിയും മദ്രസയും ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് തസ്കിയ വാങ്ങിയതല്ല. തങ്ങളുടെ മന്ഹജ് എന്ത് എന്ന് പരസ്യമായി എഴുതി അത് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ വെക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇഹ്'യാഉ തുറാസിന് തെറ്റുകള്‍ പറ്റില്ലെന്നോ, അവര്‍ക്ക് പിഴവുകള്‍ ഉണ്ടാവുകയില്ലെന്നോ നമ്മള്‍ പറയുന്നില്ല. അവര്‍ക്ക് ധാരാളം പിഴവുകള്‍ സംഭവിച്ചേക്കാം. നമുക്ക് ആര്‍ക്കാണ് എനിക്ക് യാതൊരു പിഴവും സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കുക ?!. അതൊരു സംഘടനയാണ്. അതിനുള്ളില്‍ അതിന്‍റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും, അതിന്‍റെ പരാജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും, അത് ദുരുപയോഗം ചെയ്യുന്നവരും എല്ലാം ഉണ്ടാവാം. നമ്മള്‍ക്ക് ഇഹ്യാഉ തുറാസിനോടുള്ള നിലപാട് എന്താണ് ?!.

 നമ്മള്‍ ഒരിക്കലും തന്നെ എല്ലാ വിഷയങ്ങളിലും ഇഹ്'യാഉ തുറാസിനെ ന്യായീകരിക്കാനോ അവരെ അന്തമായി അനുകരിക്കാനോ നില്‍ക്കുന്ന ആളുകളല്ല. ഇഹ്'യാഉ തുറാസ് അല്ല ഇനി ആര് തന്നെ ആയിരുന്നാലും ഖുര്‍ആനിനും സുന്നത്തിനും എതിരായ ഒരു സംഗതി ആര് പറഞ്ഞാലും അതിനെ ന്യായീകരിക്കുവാനോ, അതിനെ അന്തമായി പിന്‍പറ്റുവാനോ തയ്യാറാവാത്ത നിലപാടാണ് നമുക്കുള്ളത്. ഈ നിലപാട് സ്വീകരിക്കുന്ന സഹോദരങ്ങളില്‍ കുറ്റങ്ങളും കുറവുകളും ചികഞ്ഞു കണ്ടെത്തി തെറ്റു പറ്റുന്നവരെല്ലാം പിഴച്ചവരാണ് എന്നും, പണ്ടിതന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുള്ള വിഷയങ്ങളില്‍ പോലും തങ്ങളുടേതല്ലാത്ത വീക്ഷണങ്ങള്‍ സ്വീകരിക്കുന്ന സഹോദരങ്ങളെ തന്നിഷ്ടക്കാരായും പിഴച്ചവരായും കാണുന്ന ഹദ്ദാദികളുടെ മന്ഹജ് കേരളത്തില്‍ ചിലവാക്കേണ്ടതില്ല. മാത്രമല്ല ഒരാള്‍ക്ക് ഇല്ലാത്ത വാദങ്ങള്‍ അയാളുടെ പേരില്‍ കെട്ടിവെച്ച് ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ് പലപ്പോഴും നടക്കുന്നത്. സമരങ്ങളെയും റോഡിലിറങ്ങിയുള്ള വിപ്ലവങ്ങളെയും ശക്തമായി എതിര്‍ത്തുകൊണ്ട് എത്രയോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് അതിനെതിരെ ശക്തമായി നിലകൊണ്ട ഇഹ്’യാഉ തുറാസിനെ റോഡിലിറങ്ങിയുള്ള സമരങ്ങളെ പ്രോല്സാഹിപ്പിക്കുന്നവര്‍ ആണ എന്ന് വിളിക്കുമ്പോള്‍, അത് അതേ പടി വിഴുങ്ങാന്‍ നീതിബോധമുള്ളവര്‍ തയ്യാറാവില്ല. ചാവേര്‍ ആക്രമണങ്ങളെ ആത്മഹത്യ ആണെന്നും, അത്തരം തീവ്രവാദ പ്രവണതകളെ എതിര്‍ത്ത് ശക്തമായ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഇഹ്’യാഉ തുറാസ് ചാവേര്‍ ആക്രമണം അംഗീകരിക്കുന്നവരാണ് എന്നും വാദിക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എന്നിട്ട് അതിനെ ആസ്പദമാക്കി വലാഉം ബറാഉം കല്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല.

 തങ്ങളുടെ നിലപാടും മന്ഹജും ഇന്നതാണ് എന്ന് അവര്‍ പരസ്യമായി ഗ്രന്ഥം ഇറക്കുകയും അതിന് അവതാരിക എഴുതിയതാകട്ടെ ഇബ്നു ബാസ് (റ) യും, സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലയുമാണ്). തങ്ങള്‍ സലഫികളാണ് പള്ളിയും മദ്രസയും ഉണ്ടാക്കുന്നവരാന് അതുകൊണ്ട് ഞങ്ങള്‍ക്ക് തസ്കിയ തരണം എന്ന് ആവശ്യപ്പെടുകയല്ല ഇവര്‍ ചെയ്തത്. പരസ്യമായി തങ്ങളുടെ നയം എഴുതുകയും അത് പണ്ഡിതന്മാര്‍ അംഗീകരിക്കുകയും ചെയ്യുകയാണ് ചെയ്തത്. ഈ പുസ്തകം ഇന്നും പരസ്യമായി അവര്‍ വിതരണം ചെയ്യുകയും അതാണ്‌ തങ്ങളുടെ മന്ഹജ് എന്ന് പറയുകയും ചെയ്യുന്നവരാണ്. അവരത് പിന്‍വലിച്ചിട്ടില്ല. ആ വാക്ക് അവര്‍ പാലിക്കുന്നില്ല എങ്കില്‍ അതവരും അല്ലാഹുവുമായിട്ടുള്ള കാര്യമാണ്. നമ്മള്‍ അതില്‍ തലയിടെണ്ടതില്ല, മനസ്സുകള്‍ അറിയുന്നവന്‍ അവന്‍ മാത്രമാണല്ലോ. അത് അല്ലാഹുവിങ്കലേക്ക് വിടാം .....

------------------------------------------------------------------------------------------------------------------
ശൈഖ് ഇബ്ന്‍ ബാസ് പറഞ്ഞത് എന്ത് എന്ന് പരിശോധിക്കാം :

അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ് ജംഇയ്യത്ത് ഇഹ്യാഉ തുറാസിന്‍റെ റഈസ് ആയ ബഹുമാന്യ സഹോദരന്‍ ശൈഖ് ത്വാരിഖ് സാമീ സുല്‍ത്താന്‍ അല്‍ ഈസക്ക് എഴുതുന്നത്:  അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കുന്നതും അല്ലാഹുവിന്‍റെ മതത്തിന് ഉപകാരപ്പെടുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ അല്ലാഹു അദ്ദേഹത്തെ സഹായിക്കട്ടെ, ആമീന്‍...

അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹ്, അമ്മാ ബഅദ്;

നിങ്ങള്‍ക്കും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും സൗഖ്യവും സന്തോഷവുമാണ് എന്ന് കരുതട്ടെ. നിങ്ങളെയും നമ്മെയും, നിയ്യത്തും പ്രവര്‍ത്തനങ്ങളും നന്നാക്കി  കൂടുതല്‍ സല്‍പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുവാന്‍ പരിശുദ്ധവാനായ അല്ലാഹു തൗഫീഖ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

ജംഇയ്യത്ത് ഇഹ്യാഉ തുറാസിന്‍റെ മന്ഹജ് വിശദീകരിക്കുന്ന 

منهج الجمعية في الدعوة والتوجيه 

എന്ന ഗ്രന്ഥം എനിക്ക് കാണിച്ചു തരുകയും ഞാന്‍ അത് പൂര്‍ണമായി വായിക്കുകയും ചെയ്തുവെന്ന് നിങ്ങളെ അറിയിക്കുന്നു. എനിക്ക് തോന്നിയ ചെറിയ ചില നിരീക്ഷണങ്ങളൊഴിച്ചാല്‍. വളരെ നല്ലതും അനുയോജ്യവുമായ ഒരു മന്ഹജ് ആയിട്ടാണ്ഞാനതിനെ കാണുന്നത്. ചില തിരുത്തുകള്‍ അതിന്‍റെ മുകളില്‍ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പരിശോധിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം എന്ന് അറിയിക്കുന്നു. തഖ്‌വയുടെയും പുണ്യത്തിന്‍റെയും കാര്യത്തിലുള്ള പരസ്പര സഹകരണമെന്ന നിലക്ക് അതില്‍ വല്ല കാര്യങ്ങളും അവ്യക്തമാണെങ്കില്‍ എന്നെ എഴുതി അറിയിക്കുന്നതില്‍ യാതൊരു തടസ്സവുമില്ല. അല്ലാഹു നമ്മെയും നിങ്ങളെയും അവന്‍റെ തൃപ്തി കൈവരിക്കാന്‍ തൗഫീഖ് നല്‍കട്ടെ. നമ്മെയും നിങ്ങളെയും സന്മാര്‍ഗികളും സന്മാര്‍ഗദര്‍ശികളും ആക്കിത്തീര്‍ക്കട്ടെ.

ജംഇയ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബഹുമാന്യനായ ശൈഖ് അബ്ദുള്ളയില്‍ നിന്ന് അറിയാന്‍ സാധിച്ച കാര്യങ്ങള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. അല്ലാഹു അവന്‍റെ തൃപ്തി കൈവരിക്കാന്‍ നമുക്കും, ജംഇയ്യക്കും, താങ്കള്‍ക്കും എല്ലാ നന്മയും, തൗഫീഖും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
അല്ലാഹു അവന്‍റെ തൃപ്തി കൈവരിക്കാനും, അവന്‍റെ അടിമകളുടെ നന്മയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും  നമുക്കും, ജംഇയ്യക്കും, താങ്കള്‍ക്കും എല്ലാ നന്മയും, തൗഫീഖും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അവന്‍ ഏറെ  ഔദാര്യവാനാകുന്നു. വസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ് .

സൗദി അറേബ്യയുടെ ഗ്രാന്‍ഡ്‌ മുഫ്തി
അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ്
ഒപ്പ്
------------------------------------------------------------------------------------------------

ഇനി സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്) പറഞ്ഞത് കാണുക:

അല്‍ഹംദു ലില്ലാഹ്, വ സ്വലാത്തു വസ്സലാമു അല നബിയ്യിനാ മുഹമ്മദ്‌ വ ആലിഹി വ സ്വഹ്ബിഹ്, വ ബഅദ്;

‘മന്ഹജു ജംഇയ്യത്ത് ഇഹ്യാഉ തുറാസ് അല്‍ഇസ്‌ലാമി ലിദ്ദഅവത്തി വത്തൌജീഹ്’ എന്ന ഗ്രന്ഥം ഞാന്‍ പരിശോധിച്ചു. അത് ഖുര്‍ആനും സുന്നത്തുമായി യോജിക്കുന്നതും ഉമ്മത്തിന് വളരെ ആവശ്യമുള്ളതുമായ ശരിയായ ഒരു മന്ഹജായിട്ടാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ഈ സംഘടനയുടെ സംഘാടകര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. അല്ലാഹുവിന്‍റെ സഹായവും തൗഫീഖും അവര്‍ക്കുണ്ടാകട്ടെ. ഉപകാരപ്രദമായ അറിവും, സല്പ്രവര്‍ത്തികളും അല്ലാഹു അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു നല്‍കട്ടെ. ഇസ്‌ലാമിനും മുസ്ലിമീങ്ങള്‍ക്കും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ അല്ലാഹു അവര്‍ക്ക് തൗഫീഖ് നല്‍കട്ടെ.  വ സ്വല്ലല്ലാഹു വ സല്ലമ അല നബിയ്യിനാ മുഹമ്മദ്‌ വ ആലിഹി വ സ്വഹ്ബിഹ്......

എഴുതിയത്:
സ്വാലിഹ് ഫൗസാന്‍ ബിന്‍ അബ്ദല്ലാഹ് ആലു ഫൗസാന്‍
ഒപ്പ്    
-----------------------------------------------------------------------------------------------

ഇന്നും സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്) ഇഹ്യാഉ തുറാസുമായി സഹകരിക്കുന്നു. അദ്ദേഹത്തിന് അവരിലുള്ള പ്രശ്നങ്ങള്‍ അറിയാത്തത് കൊണ്ടാണ് എന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കുന്നത് തങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതന്മാരെത്തന്നെയാണ്. കാരണം ശൈഖ് സ്വാലിഹ് അല്‍ ഫൗസാനും, ശൈഖ് അബ്ബാദുമൊക്കെയായി അടുത്ത ബന്ധം പുലര്‍ത്തുന്ന അവര്‍ ഈ കാര്യങ്ങളൊന്നും അവര്‍ക്ക് അറിയിച്ചു കൊടുത്തില്ല എന്നത് അപരാധമല്ലേ. നേരെ മറിച്ച് പിഴച്ച കക്ഷികളായ അവരുമായി പണ്ഡിതന്മാര്‍ ബന്ധം പുലര്‍ത്തുമ്പോള്‍ അവരെ അതിന്‍റെ ഭവിഷത്തിനെക്കുറിച്ച് അറിയിക്കേണ്ടത് തങ്ങളുടെ ബാധ്യത അല്ലെ ?!.   എന്‍റെ ഒരു സുഹൃത്ത് ഈ വിഷയത്തിലുള്ള  ശൈഖ് അബ്ബാദിന്‍റെ അഭിപ്രായം അറിയാന്‍ ശ്രമിച്ചപ്പോള്‍ ഇങ്ങനെയുള്ള ചോദ്യങ്ങളില്‍ എനിക്ക് താല്പര്യമില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. അദ്ദേഹം സത്യം മൂടിവെക്കുന്നു എന്നാണോ ഇവര്‍ക്ക് പറയാനുള്ളത് ?!. ഇനി ഇങ്ങനെ പണ്ഡിതനന്മാര്‍ക്ക് ഇടയിലുള്ള ചര്‍ച്ചകളില്‍ ഒക്കെ തലയിട്ട് ഓരോരുത്തരെ മുബ്തദിഉം പിഴച്ചവനും ആയി എണ്ണാന്‍ തുടങ്ങിയാല്‍ ഇവര്‍ സ്വയം അംഗീകരിക്കുന്ന പണ്ഡിതന്മാരും അതില്‍ പെടും. നേരത്തെ തങ്ങള്‍ ഏറ്റു പിടിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത യഹ്’യ അസ്സില്‍മി, ഇബ്റാഹീം അറുഹൈലി  തുടങ്ങിയവര്‍ ഇതിന് ഇരകളായവരാണ്. അബ്ദുല്‍ അസീസ്‌ ആലു ശൈഖും, സ്വാലിഹ് അല്‍ ഫൗസാനും, അബ്ദുല്‍ മുഹ്സിന്‍ അബ്ബാദും, സ്വാലിഹ് ആല് ശൈഖുമെല്ലാം വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന, പ്രഗല്‍ഭ പണ്ഡിതനായ ഇബ്റാഹീം റുഹൈലിയെ പോലും ഇവരില്‍ ചിലരെങ്കിലും പിഴച്ചവനായി എണ്ണുന്നു. ജീവിതം മുഴുവന്‍ സലഫിയ്യത്തിന് വേണ്ടി ചിലവഴിച്ച ഇബ്റാഹീം റുഹൈലിയെ കുറിച്ചും, ബകര്‍ അബൂ സൈദിനെ കുറിച്ചുമെല്ലാം അറിവിന്‍റെ ആദ്യ പടികള്‍ ചവിട്ടിത്തുടങ്ങിയ കൊച്ചുവിദ്യാര്‍ഥികള്‍ പിഴച്ചവന്‍, ഹിസ്ബി, മുബ്തദിഅ് തുടങ്ങി പറയുന്ന ഗൗരവമേറിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നാളെ പരലോകത്ത് ഇവര്‍ എന്ത് മറുപടി പറയുമെന്ന് ഭയപ്പെടുന്നു. അല്ലാഹു കാത്തു രക്ഷിക്കട്ടെ....

ഇപ്പോള്‍ തങ്ങള്‍ കൊണ്ട് നടക്കുന്ന ശൈഖ് സലീമുല്‍ ഹിലാലിയെ കുറിച്ച് തങ്ങള്‍ തന്നെ അംഗീകരിക്കുന്ന ശൈഖ് ഉബൈദ് ഹഫിദഹുല്ലാഹ് പറഞ്ഞത് : അയാള്‍ പൈസക്കും സ്വയം താല്പര്യങ്ങള്‍ക്കും വേണ്ടി സംസാരിക്കുന്ന ആളാണ്‌ എന്നതാണ്.  ശൈഖ് ഉബൈദിനെ ചില ഫിത്നക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാകാം. ഇന്ന് പണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ച് ഫത്വകള്‍ വാങ്ങുന്നവരുടെ ഏര്‍പ്പാട് കേരളക്കരയില്‍ ഇക്കൂട്ടര്‍ക്ക് തന്നെ ബോധ്യപ്പെട്ടതാണല്ലോ. പക്ഷെ തങ്ങള്‍ അംഗീകരിക്കുന്നവരെക്കുറിച്ച് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് മൂടിവെക്കുകയും, അത് തെറ്റിദ്ധരിച്ചതാണ് എന്ന് പറയുകയും, താന്‍ അറിയാത്ത, അല്ലെങ്കില്‍ താന്‍ അംഗീകരിക്കാത്ത ആളുകളെക്കുറിച്ച് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത്തിന്‍റെ സത്യാവസ്ഥ പോലും പരിശോധിക്കാതെ നാട്ടിലാകെ പാട്ടാക്കുകയും ചെയ്യുന്ന പ്രവണത സലഫികളുടെതോ ?! ഇതാണോ സലഫിയ്യത്ത് ?! ...    

 തങ്ങളുടെ മന്ഹജ് എന്താണ് എന്ന് അവര്‍ കൃത്യമായി വ്യക്തമാക്കിയിരിക്കെ അല്ല നിങ്ങളുടെ മന്ഹജ് അതല്ല നിങ്ങള്‍ പിഴച്ചവരാണ് എന്ന് പറയേണ്ടത് എന്തിന് ?!. അവര്‍ക്ക് പിഴവുകള്‍ ഉണ്ട് എങ്കില്‍  ആ പിഴവുകളെ വിമര്‍ശിക്കുകയല്ലേ നമ്മള്‍ ചെയ്യേണ്ടത്. അതല്ലാതെ മുബ്തദിഉകളും പിഴച്ചവരും, അവരോട് സഹകരിക്കുന്നവരും പിഴച്ചവരും ഒക്കെയായി മുദ്രകുത്തുമ്പോള്‍ നാം ഓര്‍ക്കുക നാളെ പരലോകം വരാനുണ്ട്. എന്തിനേറെ കേരളത്തിലെ ‘യാ ഇബാദല്ലാഹ്’ വിവാദവുമായി ബന്ധപ്പെട്ട് ഒരു കത്ത് കേരളത്തിലേക്ക് അയച്ചപ്പോള്‍ നിങ്ങള്‍ തര്‍ക്കം നിര്‍ത്തി ഇഹ്യാഉ തുറാസ് പറഞ്ഞത് കേട്ടാല്‍ മതി ഞങ്ങള്‍ നിങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നല്ല അവര്‍ പറഞ്ഞത്. മറിച്ച് സൗദിയിലുള്ള ഉന്നത പണ്ഡിതന്മാരായ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആല് ശൈഖ്, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍, ശൈഖ് സ്വാലിഹ് ആല് ശൈഖ് തുടങ്ങിയവരെ സമീപിച്ച് അവര്‍ പണ്ടിതോചിതമായി നല്‍കുന്ന അഭിപ്രായത്തെ ആസ്പദമാക്കി ഭിന്നത അവസാനിപ്പിക്കണം എന്നാണ് അവര്‍ പറഞ്ഞത്. ഇഹ്യാഉ  തുറാസിന്‍റെ വിഷയത്തില്‍ അവരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട്. അവരെ പ്രതികൂലിക്കാന്‍ പറയുന്ന കാരണങ്ങളില്‍ ഒന്ന് അവര്‍ പാര്‍ലമെന്റില്‍ മത്സരിക്കുന്നു എന്നതാണ്. പക്ഷെ പാര്ലമെന്റ്റ് ഇലക്ഷനില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നത ഉണ്ട്. രണ്ടാലൊരു ഫിത്ന സമൂഹത്തിന് വരുമെന്ന് ഉറപ്പുള്ള സംഗതിയില്‍ ഫിത്ന ഏറ്റവും കുറഞ്ഞത് സ്വീകരിക്കുക എന്ന തത്വത്തെ അടിസ്ഥാനമാക്കി പാര്ലമെന്റ്റ് ഇലക്ഷനില്‍ പങ്കെടുക്കാം എന്ന് ഇബ്ന്‍ ഉസൈമീനും ഇബ്ന്‍ ബാസുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശൈഖ് അല്‍ബാനി (റഹിമഹുല്ലാഹ്) ഒരു നിലക്കും അതില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന അഭിപ്രായക്കാരനായിരുന്നു. അപ്പോള്‍ ഇങ്ങനെ പണ്ഡിതര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നത് ഉള്ള വിഷയങ്ങള്‍ എടുത്തിട്ടും, ആരൊക്കെയോ പ്രചരിപ്പിച്ച് പണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ച തെറ്റിദ്ധാരണകളെ ആസ്പദമാക്കി ആളുകളെ മുബ്തദിഉം പിഴച്ചവനുമായി മുദ്ര കുത്തുമ്പോള്‍ ഓര്‍ക്കുക പരലോകം വരാനുണ്ട്.  ഇഹ്യാഉ തുറാസ് അല്ല ആര് തന്നെ ആയാലും അവരെ അന്തമായി പിന്‍പറ്റാനോ, അവര്‍ക്ക് പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവരുടെ പിഴവുകളെ ന്യായീകരിക്കാനോ നമ്മള്‍ പോകേണ്ടതില്ല. സലഫീ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ഇത്. ഇങ്ങനെ ആളുകളെ കീറിമുറിച്ച് സലഫിയാണ്, സലഫിയല്ല എന്നിങ്ങനെ മൈക്രോസ്കോപ്പ് വച്ച് കണ്ടെത്തി തെറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു തെറ്റ് കാണുമ്പോഴെക്ക് പിഴച്ചവനായി മുദ്രകുത്തുന്ന ഇന്നത്തെ വ്യാപകമായ പ്രവണതയെ മുഫ്തി അബ്ദുല്‍ അസീസ്‌ ആല് ശൈഖ് ഹഫിദഹുല്ലാഹ് ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹമേങ്ങാനും മുഫ്തി ആയിരുന്നില്ലെങ്കില്‍, ജനമനസ്സുകളില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെയും ഇവര്‍ പിഴച്ചവനായി എഴുതിത്തള്ളിയേനെ. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മുഹദ്ദിസ് ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് ഹഫിദഹുല്ലാഹ് “അഹ്ലുസ്സുന്നയുടെ ആളുകള്‍ പരസ്പരം സ്നേഹത്തോടെ സഹവര്‍ത്തിക്കുക” എന്ന തലക്കെട്ടില്‍ ഒരു ഗ്രന്ഥം എഴുതിയിട്ടുമുണ്ട്. അതിന് ശൈഖ് ഉബൈദ് അല്‍ ജാബിരി ഹഫിദഹുല്ലാഹ് മറുപടിയും എഴുതിയിട്ടുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞു വരുന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ തീരുമാനമാകാത്ത വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കൊടുത്ത് അത് നാഴികക്ക് നാല്പത് വട്ടം ആവര്‍ത്തിച്ച് ആളുകളെ ചേരിതിരിക്കുന്ന ആളുകളെ സൂക്ഷിക്കുക. 
മാത്രമല്ല ഇന്ന് ഹദ്ദാദിയ എന്ന ഒരു ഫിത്നയും അറബ് ലോകത്തുണ്ട്. പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതകള്‍ പ്രചരിപ്പിച്ച് അത് ആഗോഷിക്കലാണ് അവരുടെ പരിപാടി. ഇമാം നവവി (റ) മുബ്തദിആണെന്നും അദ്ദേഹത്തിന്‍റെ ശറഹ് മുസ്‌ലിം കത്തിക്കണമെന്നും, ഇബ്നു ഹജര്‍ (റ) മുബ്തദിആണെന്നും അദ്ദേഹത്തിന്‍റെ   ഫത്ഹുല്‍ബാരി കത്തിക്കണമെന്നും. ആ ഗ്രന്ഥങ്ങള്‍ വായിക്കുന്നവരും വായിക്കണമെന്ന് പറയുന്നവരും മുബ്തദിഉകളാണെന്നും വാദിക്കുന്ന  ഹദ്ദാദികളുടെ പിഴച്ച വാദങ്ങളിലേക്ക് ആണോ ചിലര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഭയക്കേണ്ടിയിരിക്കുന്നു. നമ്മളുടെ നിലപാട് ഖുര്‍ആനും സുന്നത്തും അനുസരിച്ച് ആര് പറഞ്ഞാലും അതിനെ നമ്മള്‍ അംഗീകരിക്കും. അഹ്ലുസ്സുന്നയുടെ അടിസ്ഥാന ആശയങ്ങള്‍ക്കെതിരായി ആര് പറഞ്ഞാലും അത് സ്വീകരിക്കില്ല. എന്നാല്‍ ഇന്ന ഇന്ന ആളുകളെ മുബ്തദിഉം പിഴച്ചവരുമാണ് എന്ന് വിളിച്ചു കൂവിയെങ്കില്‍ മാത്രമാണ് നമ്മള്‍ സലഫികളാവുകയുള്ളൂ എന്ന് പറയുന്നവരോട് സഹതാപമാണ് ഉള്ളത്. ഞങ്ങള്‍ക്ക് വലുത് പരലോകമാണ്‌. “ ആരെങ്കിലും തന്‍റെ സഹോദരനെ കാഫിര്‍ എന്ന് വിളിച്ചാല്‍, അവരില്‍ ഒരാള്‍ കാഫിര്‍ ആയിത്തീരാതിരിക്കുകയില്ല”. അറിവ് തേടുന്ന വിദ്യാര്‍ത്തികളെ ആദ്യം പിടികൂടുക അഹങ്കാരമാണ് എന്ന് മുന്നറിയിപ്പ് നല്‍കിയ പണ്ഡിതന്മാരുടെ മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണുക. അനാവശ്യമായ ഇത്തരം ചര്‍ച്ചകളില്‍ തലയിട്ട് പരലോകം നഷ്ടപ്പെടുത്തേണ്ട. നമ്മള്‍ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുക. തെറ്റുകള്‍ പരസ്പരം ഉപദേശിക്കുക. പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വിത്യാസം ഉള്ള വിഷയങ്ങളില്‍ പ്രമാണങ്ങള്‍ പരിശോധിച്ച് ഏറ്റവും പ്രമാണബദ്ധമായ നിലപാട് സ്വീകരിക്കുക. എതിരഭിപ്രായക്കാരെ സല്‍ബുദ്ധിയാ ഉപദേശിക്കുക. അവരെ പിഴച്ചവരും ബിദ്അത്തുകാരും ആയി കാണാതിരിക്കുക. സംഘടനയോടോ, കക്ഷികളോടോ, സ്ഥാപനങ്ങളോടോ, താല്പര്യങ്ങളോടോ അല്ല നമുക്കുള്ള പ്രതിബദ്ധത. അത് ഖുര്‍ആനോടും സുന്നത്തിനോടുമാണ്. അല്ലാഹു നമ്മെ നേരായ പാതയില്‍ വഴി നടത്തട്ടെ ..... 

Saturday, January 5, 2013

പണ്ഡിതന്മാര്‍ അവസാനിപ്പിച്ചിടത്ത് ചര്‍ച്ച അവസാനിപ്പിച്ചാല്‍ ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല...

പണ്ഡിതന്മാര്‍ അവസാനിപ്പിച്ചിടത്ത് ചര്‍ച്ച അവസാനിപ്പിച്ചാല്‍ ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല...

താങ്കളുടെ വീക്ഷണം എനിക്കനുകൂലമാകാം, ഒരുപക്ഷെ പ്രതികൂലമാകാം. എങ്കിലും മുന്‍ധാരണകള്‍ ഒഴിവാക്കി നല്ല മനസ്സോടെ വായിക്കുക, ഒരു തവണ വായിച്ചിട്ടും ഞാന്‍ പറയാനാഗ്രഹിക്കുന്നതെന്ത് എന്ന് താങ്കള്‍ക്ക് പിടികിട്ടിയില്ലെങ്കില്‍ ഒരാവര്‍ത്തി കൂടി വായിക്കുക:

അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ രേഘപ്പെടുത്തിയ വിവിധ വിശദീകരണങ്ങളുടെ സംഗ്രഹം:

വ്യത്യസ്ഥ റിപ്പോര്‍ട്ടുകളിലായി വന്ന "യാ ഇബാദല്ലാഹ് അഗീസൂനീ/ അഈനൂനീ/  ഇഹ്ബിസൂ അലയ്യ" തുടങ്ങിയ വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളെല്ലാം ദുര്‍ബലമാണ്. അത് സ്വഹീഹാണെങ്കിലും അല്ലെങ്കിലും അതിന്‍റെ ആശയത്തില്‍ ശിര്‍ക്കില്ല.  ഈ ഹദീസിനെ വിശദീകരിച്ച ഒരു പണ്ഡിതനും അതിന്റെ ആശയത്തില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞിട്ടില്ല. ഇതിലുള്ള സഹായം ആവശ്യപ്പെടല്‍ മരിച്ചവരോടോ മറഞ്ഞവരായ ഔലിയാക്കളോടോ, 'രിജാലുല്‍ ഗയ്ബ്' എന്ന് സൂഫികള്‍ വിശേഷിപ്പിക്കുന്ന  ജിന്നുകളോടോ അല്ല എന്നും.(സൂഫികളുടെ  വിശ്വാസം നമ്മള്‍  മുന്പ്  വിശദീകരിച്ചതാണ്). അല്ലാഹുവിന്റെ സ്വിഫതുകളിലും ഉലൂഹിയത്തിലും പങ്കു ചേര്‍ക്കല്‍ വരുന്ന അവരുടെ ശിര്‍ക്കന്‍ ഇതിഗാസക്ക് അതില്‍ തെളിവില്ല എന്നും. നമുക്ക് കാണാന്‍ കഴിയാത്ത, എന്നാല്‍ ജീവിച്ചിരിക്കുന്ന, ശബ്ദം കേള്‍ക്കുന്ന പരിധിയിലുള്ള, സഹായം ചെയ്യാന്‍ അല്ലാഹു ഏര്‍പ്പെടുത്തിയ  മലക്കോ,  ജിന്നോ, അല്ലെങ്കില്‍ നമുക്കറിയാത്ത  മറ്റേതെങ്കിലും  സ്രിഷ്ടികളോ ആണ് 'ഇബാദല്ലാഹ്' എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്നും, അത്  കാര്യകാരണ  ബന്ധങ്ങള്‍ക്കതീതമല്ല എന്നും, അഹ്ലുസ്സുന്നയുടെ ധാരാളം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ആ ഹദീസ് സ്വഹീഹാണ് എന്ന നിലക്ക്  അമല്‍  ചെയ്ത  ഇമാമീങ്ങളൊന്നും തന്നെ ശിര്‍ക്ക് ചെയ്തവരോ ശിര്‍ക്ക് മനസ്സിലാക്കാത്തവരോ അല്ല. ആ  ഹദീസ് സ്വഹീഹ് ആണെന്ന നിലക്കാണ് അവര്‍ അമല്‍ ചെയ്തത്. 

ആശയത്തില്‍ ശിര്‍ക്കില്ല എന്നത് കൊണ്ട് അമല്‍ ചെയ്യല്‍  അനുവദനീയമാകുന്നില്ല. അത് ദുര്‍ബലമാണ് എന്ന് ബോധ്യപ്പെട്ടത് കൊണ്ട് നമുക്ക് ആ ഹദീസ് അനുസരിച്ച് അമല്‍ ചെയ്യാവതല്ല.  അഹ്ലുസ്സുന്നയുടെ മുന്‍കാല ഇമാമീങ്ങളില്‍ പ്രധാനിയായ അബ്ദുല്ലാഹിബ്നുല്‍ മുബാറക്(റ) ഈ ഹദീസിന്റെ സനദില്‍ ന്യൂനത ഉള്ളത് കൊണ്ട് അമല്‍ ചെയ്തില്ല എന്നും. സനദില്‍ ന്യൂനത ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുമായിരുന്നുവെന്നും  സ്ഥിരപ്പെട്ടിട്ടുണ്ട്. ഹദീസിന്റെ മത്'നില്‍ ശിര്‍ക്കുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല എന്നര്‍ത്ഥം...  ഈ ഹദീസ് ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഈ ഹദീസ് കൊണ്ട് ഇമാം ഇബ്നു മുബാറക് അമല്‍ ചെയ്യാതിരുന്നത് പോലെ നമുക്കും അമല്‍ ചെയ്യാന്‍ പാടില്ല..

മറ്റൊരു വിഷയം ജിന്നുകളെ ഉപയോഗപ്പെടുത്തുന്നതാണ്:
സാധാരണയായി സൃഷ്ടികള്‍ പരസ്പരം ഇടപഴകാറുള്ള ഭൌതികപരമായ വിഷയങ്ങളില്‍ ജിന്നിനെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഒരുപാട് കാലം മുന്‍പുള്ളതാണ്.  പലപ്പോഴും യാ ഇബാദല്ലാഹ് എന്ന ഹദീസുമായി ബന്ധപ്പെട്ടല്ല പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യാറുള്ളത്. ജിന്നുകളെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക എന്നത് അനുവദനീയമാണോ നിഷിദ്ധമാണോ എന്ന ഒരു ചര്‍ച്ച വളരെക്കാലം മുന്പ് തന്നെ പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. ബാധയേറ്റ ആളെ ചികിത്സിക്കുന്ന സമയത്ത് ജിന്നുകളെ ഉപയോഗപ്പെടുത്തുക എന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്. മനുഷ്യന്‍ വഴിപിഴച്ചു പോകാനും ശിര്‍ക്കിലേക്ക് പോകാനും വഴി വെക്കും എന്നുള്ളത് കൊണ്ടുതന്നെ  ജിന്നുകളുമായി ഏത് രൂപത്തില്‍ ഇടപഴകുന്നതും നിഷിദ്ധമാണ്. അത് ചെയ്യരുത്. ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു അനാവശ്യ ചര്‍ച്ചക്ക് ഇട നല്‍കാതെ പണ്ഡിതന്മാര്‍ ആ വിഷയം അടച്ചു പൂട്ടുകയാണ് ചെയ്തത്.  ഇതാണ് ഈ വിഷയത്തിലുള്ള ഏറ്റവും നല്ല അഭിപ്രായവും സൂക്ഷ്മതക്ക് ഏറ്റവും അനുയോജ്യമായതും.

ചെയ്യരുത്, നിഷിദ്ധമാണ്  എന്ന് പറഞ്ഞ ഒരു സംഗതിയില്‍ പിന്നെ അനാവശ്യ ചര്‍ച്ചയിലേക്ക് പോകേണ്ടതില്ല. പണ്ഡിതന്മാരാരും അത്തരം ഒരു ചര്‍ച്ചയിലേക്ക് പോയിട്ടുമില്ല. പണ്ഡിതന്മാര്‍ അവസാനിപ്പിച്ച ആ പരിധിയില്‍ നമ്മളും അവസാനിപ്പിച്ചാല്‍ പിന്നെ ഒരു ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല.

(
ജിന്നുകളുമായി എല്ലാ തരത്തിലുള്ള ഇടപെടലുകളും എന്തുകൊണ്ട് നിഷിദ്ധമാകുന്നു എന്ന് മനസ്സിലാക്കാന്‍  താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക)
1-ജിന്നുകളും മനുഷ്യനും തമ്മിലുള്ള ഇടപെടലുകള്‍ എന്തുകൊണ്ട് നിഷിദ്ധമാകുന്നു-  അല്‍ബാനി (റ) നല്‍കിയ വിശദീകരണം.
2- ഹാദിരും ഖാദിരും ആണെങ്കില്‍ പിന്നെ എങ്ങനെ  വസീല ഇല  ശിര്‍ക്കും ഹറാമുമാകും.

 ജിന്നും മനുഷ്യനും പരസ്പരം ഇടപെടുന്നത് വിവിധ തരത്തിലുണ്ട്. അതില്‍ ശിര്‍ക്കാകുന്നവയും ശിര്‍ക്കിലേക്ക് എത്തിക്കുന്നവയും ഉണ്ട്. ഇത് ആ വിഷയം ചര്‍ച്ച ചെയ്ത പണ്ഡിതന്മാരെല്ലാം പറഞ്ഞിട്ടുള്ളതാണ്. അല്ലാഹുവിന്റെ റുബൂബിയത്തിലോ, ഉലൂഹിയത്തിലോ, അസ്മാഉ വ സ്വിഫാത്തിലോ പങ്കു ചെര്‍ക്കപ്പെടുന്നുവെങ്കില്‍ അതില്‍ ശിര്‍ക്ക് വരുന്നു. പങ്കുചേര്‍ക്കപ്പെടുന്നില്ല എങ്കില്‍ ശിര്‍ക്ക് വരുകയില്ല.  എല്ലാം നിഷിദ്ധമാണ് എന്ന് പറഞ്ഞിരിക്കെ പിന്നെ ഏതാണ് ശിര്‍ക്കാവുന്നത് ഏതാണ് ശിര്‍ക്കാവാത്തത് എന്നൊക്കെ ഗവേഷണം നടത്തി അനാവശ്യമായ ആശയക്കുഴപ്പങ്ങളിലേക്ക്  പോകേണ്ടതില്ല. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഫിത്നകള്‍ക്ക് മാത്രമേ  ഉപകരിക്കൂ.

എപ്പോഴാണ് ഒരു കാര്യം ശിര്‍ക്കാവുന്നത് എപ്പോഴാണ് ശിര്‍ക്കിലേക്കുള്ള വസീല ആകുന്നത് എന്നെല്ലാം ഷെയ്ഖ്‌ അല്‍ബാനി(റ), ഷെയ്ഖ്‌ സ്വാലിഹ് ആലു ഷെയ്ഖ്‌,  ഷെയ്ഖ്‌ സ്വാലിഹ് അല്‍ ഫൌസാന്‍ തുടങ്ങിയ പല പണ്ഡിതന്മാരും കൃത്യമായി വിശദീകരിട്ടുമുണ്ട്. വിശദമായി പഠിക്കാന്‍ ആഗ്രഹിക്കുന്ന മതവിദ്യാര്‍ഥികള്‍ക്ക് അത്തരം പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലേക്ക് മടങ്ങാവുന്നതാണ്.  വിഭാഗീയതയും കക്ഷിത്വവുമില്ലാതെ നല്ല മനസ്സോടു കൂടി വിഷയം പഠിക്കുക. മനസ്സിലാക്കുക.‍  ഞാന് സൂചിപ്പിച്ച  പോലെ നിഷിദ്ധമാണ്, അത് ചെയ്യരുത് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒരു വിഷയത്തില്‍ അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി വിഭാഗീയത സൃഷ്ടിക്കേണ്ടതില്ല.

عن أبي أمامة -رضي الله عنه- أن رسول الله -صلى الله عليه وسلم- قال
أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه  
رواه أبو داود، رقم الحديث: (4800) حسنه الالبانى .
അബീ ഉമാമയില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "തന്റെ ഭാഗത്താണ് ശരി എങ്കില്‍ പോലും അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തമാശക്ക് വേണ്ടിയായാല്‍ പോലും കളവു പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തന്റെ സ്വഭാവത്തെ നന്നാക്കുന്നവന് സ്വര്‍ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു " [അബൂദാവൂദ്:4800 /അല്‍ബാനി: ഹദീസ് ഹസന്‍].  

 മതത്തിന്റെ കാര്യത്തില്‍ വ്യക്തികളെയോ, കുടുംബ ബന്ധത്തെയോ, മാതാ പിതാക്കളെയോ, സംഘടനയെയോ, സൌഹൃദത്തെയോ ഒന്നും പരിഗണിച്ചല്ല നാം നിലപാടെടുക്കേണ്ടത്.  നന്മകള്‍ പ്രവര്‍ത്തിച്ച്, തിന്മകളില്‍ നിന്നും അകന്നു നിന്ന് നമ്മുടെ പരലോക രക്ഷക്ക് വേണ്ടി നമ്മളോരോരുത്തരും പ്രവര്‍ത്തിച്ചു കൊള്ളുക. ലോക രക്ഷിതാവിന്റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്ത്തുക. പ്രബോധന മര്യാദകള്‍ പാലിച്ചു കൊണ്ട് മറ്റുള്ളവരിലേക്ക് എത്തിക്കുക. അത് മാത്രമേ നമുക്ക് നാളെ ഉപകാരപ്പെടുകയുള്ളൂ... സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്പറ്റാനും, തിന്മയെ തിന്മയായി മനസ്സിലാക്കാനും അതില്‍ നിന്നകന്നു നില്‍ക്കാനും സാധിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..  നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാനും സര്‍വശക്തന്‍ തുണക്കട്ടെ....

Wednesday, January 2, 2013

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിനും ശിഷ്യര്‍ക്കും തിരിയാതെ പോയ തൌഹീദ് ...


ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിനും ശിഷ്യര്‍ക്കും തിരിയാതെ പോയ തൌഹീദ് ...

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബിന്റെയും അദ്ധേഹത്തിന്റെ ശിഷ്യന്മാരുടെയും മസാഇലുകള്‍ ക്രോഡീകരിക്കപ്പെട്ട 'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്നും തര്‍ക്കത്തിലിരിക്കുന്ന ഹദീസുമായി ബന്ധപ്പെട്ടു വന്ന വിശദീകരണം കാണുക.. വൈകാതെ തന്നെ ശിര്‍ക്കാരോപകര്‍ ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബിനെയും ശിഷ്യന്‍ മാരെയും ബഹിഷ്കരിക്കുമോ എന്നറിഞ്ഞുകൂട. ഈ ഹദീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലെ അഞ്ചാമത്തെ ഖണ്ഡനം ഉള്‍പ്പെടുത്താതെ അതിനു മുന്പ് പറഞ്ഞ നാല് ഖണ്ഡനങ്ങള്‍ മാത്രമാണ് ശിര്‍ക്കാരോപകര്‍ പ്രചരിപ്പിക്കുന്നത്. അത് കൊണ്ട് ശ്രദ്ധയോടെ വായിക്കുക.
'അല്‍ ജവാഹിറുല്‍ മുദിയ ലി ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്' എന്ന ഗ്രന്ഥത്തില്‍ നിന്ന്:
الوجه الرابع : إن هذا الحديث لا يصح عن النبي صلى الله عليه وسلم، فإن من رواته معروف بن حسان وهو منكر الحديث قاله ابن عدي
الوجه الخامس أن يقال : إن صح الحديث فلا دليل فيه على دعاء الميت والغائب، فإن الحديث ورد في أذكار السفر ، ومعناه أن الإنسان إذا انفلت دابته وعجز عنها فقد جعل الله عبادا من عباده الصالحين من صالحي الجن أو الملائكة أو ممن لا يعلم من جنده سواه ( وما يعلم جنود ربك إلا هو ) فأخبر النبي صلى الله عليه وسلم أن لله عبادا قد وكلهم بهذا الأمر ، فإذا انفلتت الدابة ونادى صاحبها بما أمره به النبي صلى الله عليه وسلم في هذا الحديث حبسوا عليه دابته فإن هؤلاء عباد الله أحياء ، وقد جعل الله لهم قدرة على ذلك كما جعل للإنس فهو ينادي من يسمع ويعين بنفسه كما ينادي أصحابه الذين معه من الإنس ، فأين هذا من الاستعانة بأهل القبور ، بل هذا من جنس ما يجوز طلبه من الأحياء ، فإن الإنسان يجوز له أن يسأله المخلوق من الأحياء ما يقدر عليه
(كتاب الجواهر المضية - لمجدد الدعوة النجدية، شيخ الإسلام، علم الهداة الأعلام، الشيخ محمد بن عبد الوهاب )

വിവര്‍ത്തനം :  " ഖണ്ഡനം 4: ഈ ഹദീസ് നബി(സ)യില്‍ നിന്നും സ്വഹീഹായി വന്നിട്ടില്ല. ആ ഹദീസിന്‍റെ റിപ്പോര്‍ട്ടകന്മാരില്‍ മഅറൂഫ് ബ്നു ഹസ്സാന്‍ എന്ന വ്യക്തിയുണ്ട് അയാളുടെ ഹദീസ് സ്വീകാര്യ യോഗ്യമല്ല എന്ന് ഇബ്നു അദിയ്യ് പറഞ്ഞിട്ടുണ്ട് ."
 " ഖണ്ഡനം 5: ഇനി സ്വഹീഹാണെങ്കില്‍ തന്നെ അതില്‍ മരിച്ചവരെയോ ഹാജരില്ലാതവരെയോ വിളിച്ചു തേടാന്‍ തെളിവില്ല. യാത്രാ സമയത്തുള്ള ദിക് റുകളുടെ കൂട്ടത്തിലാണ് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇനി അതിന്‍റെ അര്‍ഥം ഇപ്രകാരമാണ് ഒരു മനുഷ്യന് തന്‍റെ വാഹന മൃഗം ഓടിപ്പോകുകയും അതിനെ തടഞ്ഞു വെക്കാന്‍ അയാള്‍ നിസ്സഹായകനാവുകയും ചെയ്‌താല്‍ അല്ലാഹു തന്റെ സ്വാലിഹീങ്ങളായ അടിമകളില്‍ ചില അടിമകളെ അഥവാ സ്വാലിഹീങ്ങളായ ജിന്നുകളില്‍പെട്ടവരായിരിക്കും .. അല്ലെങ്കില്‍ മലക്കുകളില്‍ പെട്ടവരായിരിക്കും.. അല്ലെങ്കില്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയാത്ത അവന്‍റെ സൈന്യമോ ആയിരിക്കാം ( "നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല" [ സൂറത്തു മുദ്ദഥിര്‍ - 31] ) ആ നിലക്ക് അല്ലാഹു ആ ദൌത്യമേല്‍പിച്ച ചില അടിമകള്‍ അല്ലാഹുവിനുണ്ട് എന്ന് പ്രവാചകന്‍ അറിയിച്ചു തന്നു എന്നാണ് വരിക. അപ്രകാരം തന്റെ വാഹനമായ മൃഗം ഓടിപ്പോകുന്ന സമയത്ത് അതിന്റെ ഉടമസ്ഥന്‍ പ്രവാചകന്‍ പറഞ്ഞ രൂപത്തില്‍ വിളിച്ചു പറയുകയാണെങ്കില്‍ അവര്‍ അവനു വേണ്ടി ആ വാഹനത്തെ തടഞ്ഞു നിര്‍ത്തും എന്നേ അതിനര്‍ത്ഥം വരൂ.. അവരാകട്ടെ അല്ലാഹുവിന്റെ ജീവിച്ചിരിക്കുന്ന അടിമകളാണ്. മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുള്ളതു പോലെ അവര്‍ക്കും അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്റെ കൂടെയുള്ള മറ്റു മനുഷ്യരെ വിളിക്കുന്നത്‌ പോലെ തന്റെ വിളി കേള്‍ക്കുകയും സഹായിക്കാന്‍ സാധിക്കുകയും ചെയ്യുന്നവരെയാണ് അയാള്‍ വിളിക്കുന്നത്. ഖബറാളികളോട് തേടുന്നതും ഇതും എവിടെ കിടക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു സൃഷ്ടിയോട് അതിനു കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ ചോദിക്കാറില്ലേ. അപ്രകാരം   ജീവിച്ചിരിക്കുന്ന ഒരു സ്രിഷ്ടിയോട് അതിനു കഴിവുള്ള ഒരു കാര്യം ചോദിക്കുന്നതിലേ ഇത് പെടൂ."[ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്‍റെ യും അദ്ധേഹത്തിന്റെ ശിഷ്യന്മാരുടെയും മസാഇലുകള്‍ ക്രോഡീകരിക്കപ്പെട്ട 'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്നും. പേജ് 621]
ഈ ഹദീസ് ഉപയോഗിച്ച് ശിര്‍ക്കന്‍ ഇസ്തിഗാസക്ക് തെളിവ് പിടിക്കുന്ന സൂഫികള്‍ക്കുള്ള ഖണ്ഡനമാണ് ഇത്. ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്റെ ശിഷ്യന്മാരില്‍ പ്രധാനിയായ ശൈഖ്‌ ഹമദ് ബിന്‍ നാസ്വിര്‍ ആല് മഅമര്‍ ആണ് ഇത് രേഖപ്പെടുത്തിയത് എന്നത് കൊണ്ട് ഈ ഖണ്ഡനത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നില്ല. ഇതിലെ അഞ്ചാം ഖണ്ഡനം ഉള്‍പ്പെടുത്താതെ നാല് വരെയുള്ള ഖണ്ഡനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പലര്‍ക്കും ശിര്‍ക്കാരോപകര്‍ ഇത് നല്‍കിയത്. അവര്‍ നല്‍കിയ ഓരോ തെളിവുകളുടെ സ്ഥിതിയും ഇതു തന്നെയാണ്. പാവം ജനങ്ങള്‍ ഇതൊന്നുമറിയുന്നില്ലല്ലോ. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ഇനിയും പല കൈക്രിയകളും അവര്‍ക്ക് നടത്തേണ്ടി വരും . ...

ഷെയ്ഖ്‌ ഇബ്ന്‍ ബാസ്, ഇബ്നു ഉസൈമീന്‍, ഇബ്നു തൈമിയ, മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്......... തുടങ്ങി ശിര്‍ക്കാരോപകരുടെ വാദപ്രകാരം ബഹിഷ്കരിക്കപ്പെടേണ്ട പണ്ഡിതന്മാരുടെ പേരുകള്‍ ഇനിയുമെത്ര... അതാണല്ലോ ഈ തര്‍ക്കത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന ചിലരുടെ ആവശ്യവും ...

ويمكرون ويمكر الله والله خير الماكرين
"അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍"-(അന്‍ഫാല്‍-30)


ഈ വിഷയത്തിലെ മറ്റു ലേഖനങ്ങള്‍ : 

1- ഹാദിറും ഖാദിറും ആണെങ്കില്‍ എങ്ങനെ വസീലതുന്‍ ഇല ശിര്‍ക്കായി. ?! കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ഒരു ചോദ്യം ..

2- ലിജ്നയുടെ ഫത്'വകള്‍ പരിശോധിക്കുമ്പോള്‍ , ആ വിഷയത്തില്‍ അവര്‍ പറഞ്ഞ മറ്റു ഫത്'വകളും പരിശോധിക്കേണ്ടതില്ലേ ?!

3- ജിന്നുകളും മനുഷ്യരുമായുള്ള ബന്ധം ഷെയ്ഖ് അൽബാനി(റ)യുടെ വീക്ഷണത്തില്‍

Saturday, December 29, 2012

അടച്ചു പൂട്ടപ്പെട്ട മുജാഹിദുകളുടെ ശബ്ദത്തിന് സമ്മേളന നഗരിയില്‍ മോചനം കിട്ടിയ ദിവസം ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍

അസ്സലാമു അലൈകും വ രഹ്മതുല്ലാഹ് ...

وَمَا النَّصْرُ إِلاَّ مِنْ عِندِ اللّهِ الْعَزِيزِ الْحَكِيمِ
"തീര്‍ച്ചയായും സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാകുന്നു " - [ആല് ഇമ്രാന്‍ 126]

വിലക്കുകളും തടസ്സങ്ങളും അധികാരവും ഉപയോഗിച്ച് തടവറക്കുള്ളില്‍ അടച്ചു പൂട്ടപ്പെട്ട മുജാഹിദുകളുടെ ശബ്ദത്തിന് സമ്മേളന നഗരിയില്‍ മോചനം കിട്ടിയ ദിവസം ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍ ... അല്ലാഹുവേ നീ വലിയവനാണ്‌ ... എല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ് ... സര്‍വ്വ സ്തുതിയും അല്ലാഹുവിനാകുന്നു ...

99% മുജാഹിദുകളുടെയും വികാരം സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഹുസൈന്‍ സലഫിക്ക് നന്ദി രേഖപ്പെടുത്തുന്നു ... അദ്ദേഹത്തിനു അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ ... ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമാറാകട്ടെ... മനസ്സില്‍ തട്ടിയ വാക്കുകള്‍ ... കക്ഷിത്വവും വിഭാഗീയതയും മൂലം അന്തത ബാധിക്കാത്ത മനസ്സുകള്‍ക്ക് സത്യം മനസ്സിലാവും ഇന്‍ ഷാ അല്ലാഹ് ...

എങ്കിലും വരാനിരിക്കുന്ന പരീക്ഷണങ്ങള്‍ക്ക് വിരാമമില്ല .... ക്ഷമയോടെയും പക്വതയോടെയും പ്രതിഫലേഛയോടെയും ഓരോ പരീക്ഷണങ്ങളെയും എതിരിടാന്‍ മാനസികമായി തയ്യാറാവുക .... നിങ്ങള്‍ വിശ്വാസികളാണ് എങ്കില്‍ അല്ലാഹു നിങ്ങളോടൊപ്പമുണ്ട് .... അല്ലാഹു പറഞ്ഞത് നിങ്ങള്‍ മറന്നു പോയോ ??
ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
" നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ " [ ആലു ഇമ്രാന്‍- 139].

ആദര്‍ശത്തിന്റെ പേരില്‍ പരസ്പരം സ്നേഹിച്ചവരെ ഭിന്നിപ്പിച്ചവര്‍ ആരായാലും അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ ... അവരെ അല്ലാഹു സന്മാര്‍ഗത്തിലെക്ക് വഴി നടത്തട്ടെ ... അവരുടെ ഫിത്നയില്‍ നിന്നും അല്ലാഹു നമ്മെയും നമ്മുടെ സമൂഹത്തെയും രക്ഷിക്കുമാറാകട്ടെ ...

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് കുവൈറ്റില്‍ വച്ച് ഉണ്ടായ ഒരു ചര്‍ച്ചയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും ... അന്ന് ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു .. ചിലരുടെ വാദങ്ങളുടെ നിചസ്ഥിതി പണ്ഡിതനും ഫത്'വാ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ്‌ ഡോ: ഹമൂദ് അല്‍ നജ്ദി വിശദീകരിച്ചു ... ഒരുപാട് നിര്‍ദേശങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കി ... "നിങ്ങളുടെ ചര്‍ച്ച നിങ്ങള്‍ സൌദിയിലെ വലിയ പണ്ടിതന്മാരിലേക്ക് മടക്കണം .. പൊതുജനങ്ങളെ ആശയക്കുഴപ്പതിലാക്കരുത് .. ഈ വിഷയത്തിന്റെ പേരില്‍ നിങ്ങള്‍ എടുത്ത അച്ചടക്ക നടപടികള്‍ പിന്‍വലിക്കണം... ഒരുമയോട് കൂടി സാഹോദര്യ ബന്ധത്തോടെ നിങ്ങള്‍ മുന്നോട്ട് പോകണം. " അങ്ങനെ ഒരുപാട് നല്ല നല്ല നിര്‍ദേശങ്ങള്‍ ..

പക്ഷെ ആ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ബഹുമാന്യനായ അബ്ദുറഹ്മാന്‍ സലഫി പറഞ്ഞ കാര്യങ്ങളില്‍ ഇവിടെ ഏറ്റവും പ്രസക്തമായത് മാത്രം ഉദ്ധരിക്കാം: "നിങ്ങള്‍ ആ വിചാരിച്ചതൊന്നും നടക്കൂലാ".

ഇന്ന് ഹുസൈന്‍ സലഫിയുടെ സുന്ദരമായ പ്രഭാഷണത്തിനു ശേഷം മുജാഹിദ് കേരളം ആ വാക്കുകളോട് തുല്യതയുള്ള വാക്കുകള്‍ അദേഹത്തില്‍ നിന്നും നേരില്‍ കേട്ടു എന്ന് ഞാന്‍ മനസ്സിലാക്കുന്നു ...

ഒരു വ്യക്തിയെ ഇകഴ്താനോ പരിഹസിക്കാനോ വേണ്ടിയല്ല ... പക്ഷേ അദ്ദേഹം പ്രധിനിദാനം ചെയ്യുന്ന രീതിയെയും വീക്ഷണങ്ങളെയും അംഗീകരിക്കാന്‍ സാധിക്കുന്നില്ല.. മാത്രമല്ല വിഭാഗീയതയും കക്ഷിത്വവും അലിഞ്ഞു ചേരാത്ത തീര്‍ത്തും നന്മ നിറഞ്ഞ ഒരുപദേശം ഹുസൈന്‍ സലഫി നല്‍കിയതിനെ വളരെ ക്രൂരമായി വലിച്ചു കീറുന്നത് കണ്ടപ്പോള്‍ ചില സത്യങ്ങള്‍ ജനങ്ങള്‍ അറിയണം എന്ന് തോന്നി... ഏതായാലും അല്ലാഹു എല്ലാവര്ക്കും സന്മാര്‍ഗം കാണിച്ചു കൊടുക്കട്ടെ ... ഈ ആദര്‍ശത്തെ തകര്‍ക്കുന്നവരില്‍ നിന്നും നമ്മെ സംരക്ഷിക്കുമാറാകട്ടെ... ആരോടും നമുക്ക് വിരോധമില്ല .. ആക്ഷേപമില്ല .. വ്യക്തി എന്ന നിലക്ക് ആരെയും നമ്മള്‍ ആക്ഷേപിക്കാന്‍ അര്‍ഹരല്ല ... ആരോപണ പ്രത്യാരോപണങ്ങള്‍ നമ്മുടെ രീതിയുമല്ല ... പക്ഷെ മതവിഷയങ്ങളിലെ പ്രാമാണികമായ നിലപാടുകളും അതില്‍ കടന്നു വരുന്ന വ്യതിയാനങ്ങളും ജനങ്ങളോട് പറയേണ്ടതുണ്ട് ...

എന്തും ഒരു മുജാഹിദ് സഹിക്കും ... ക്ഷമിക്കും ... പക്ഷെ അവന്റെ ആദര്‍ശത്തെ അവന്‍ ഒരിക്കലും കൈവിടില്ല ... അതവന്റെ പരലോക രക്ഷയുടെ കാര്യമാണ് ...
എല്ലാവരും അല്ലാഹുവിനെ സ്തുതിക്കുക ... വിമര്‍ശനങ്ങളിലും പ്രതികരണത്തിലും നമ്മുടെ ആദര്‍ശ ബോധവും ... നീതി ബോധവും കൈവെടിയാതെ സൂക്ഷിക്കുക ... പ്രാര്‍ഥനയാണ് ഒരു വിശ്വാസിയുടെ ആയുധം അത് മറക്കാതിരിക്കുക ... നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ല എങ്കില്‍ അല്ലാഹു നിങ്ങളെ പരിഗണിക്കുകയില്ല ...
قل ما يعبأ بكم ربي لولا دعاءكم

എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുക ...

ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
" നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ " [ ആലു ഇമ്രാന്‍- 139].

Sunday, December 9, 2012

ഒരു ഭൌധിക കാര്യം എങ്ങിനെ വസീലതുന്‍ ഇല ശിര്‍ക്കായി. എങ്ങിനെ ഹറാം ആയി ?! കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ഒരു ചോദ്യം ..


ഹാദിറും ഖാദിറും ആണെങ്കില്‍ എങ്ങനെ വസീലതുന്‍ ഇല ശിര്‍ക്കായി. ?! കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ഒരു ചോദ്യം ..

our request is to share this to                 
maximum people
  
ഹാദിരും ഖാദിരും ആയ മനുഷ്യനോടു അതിന്‍റെ കഴിവില്‍  പെട്ടത് ചോതിച്ചാല്‍  വസീലതുന്‍ ഇല ശിര്‍ക്കോ / ശിര്‍ക്കോ അല്ല.

എന്നാല്‍  ഹാദിരും ഖാദിരുമായ ജിന്നിനോട് അതിന്‍റെ കഴിവില്‍  പെട്ടത് ചോതിച്ചാല്‍ അത് വസീല ഇല ശിര്‍ക്കും ഹറാമു മാണെന്ന് പറയുന്നു. ഇത് വൈരുധ്യമല്ലേ ???

കുറച്ചു ദിവസങ്ങളായി ഈ ചോദ്യം നെറ്റിലൂടെ വ്യാപകമായി പ്രചരിക്കുന്നത് കാണുന്നു.. പലപ്പോഴും ഇത്തരം വിഷയങ്ങളോട് പ്രതികരിച്ച് അനാവശ്യമായ തര്‍ക്കത്തില്‍ സമയം കളയാതെ അവനവന്റെ ദീനിനും പഠനത്തിനും ശ്രദ്ധ കൊടുത്ത് ജീവിച്ചു പോകാനാണ് നാമോരോരുത്തരും ആഗ്രഹിക്കാറുള്ളത്. പക്ഷെ മതപരമായ ഒരു വിഷയം ആയതു കൊണ്ട് വല്ലവര്‍ക്കും ഇത് ഉപകാരപ്പെട്ടെങ്കില്‍ എന്ന നിലക്ക് എന്റെ പരിമിതമായ അറിവില്‍ നിന്നുകൊണ്ട് ഞാന്‍ മനസ്സിലാക്കിയ സത്യം എഴുതുവാന്‍ ആഗ്രഹിക്കുകയാണ്. സത്യാന്വേഷികളായ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന വിഷയമേ ചോദ്യത്തിലുള്ളൂ .. ഞാന്‍ എപ്പോഴും പറയാറുള്ളത്പോലെ പൂര്‍ണമായി വായിക്കാന്‍ തയാറുണ്ട് എങ്കില്‍ മാത്രം തുടര്‍ന്ന്‍ വായിക്കുക.. അല്ലാഹു അനുഗ്രഹിക്കട്ടെ ..
ഹാദിറും ഖാദിറും ആണെങ്കില്‍ എങ്ങനെ വസീലതുന്‍ ഇല ശിര്‍ക്കായി. അങ്ങനെയെങ്കില്‍ ഹാദിറുംഖാദിറും ആയ മനുഷ്യന്റെ കാര്യത്തിലും അപ്രകാരം വസീലതുന്‍ ഇല ശിര്‍ക്കാവണ്ടേ ?. ഇതാണ് ചോദ്യം.. ഹാദിറും ഖാദിറും ആയ മനുഷ്യനോടു അവന്റെ കഴിവില്‍ പെട്ടത് ആവശ്യപ്പെടുമ്പോഴും വസീലതുന്‍ ഇല ശിര്‍ക്ക് വരാം... വിശദമായി വിവരിക്കാം. നല്ല മനസ്സോടെ വായിക്കുക...

 
കാര്യം വ്യക്തമാകാന്‍ ഒരു ഉദാഹരണം:  അമൃതാനന്തമയിയുടെ(അമ്മ) അടുക്കല്‍ ഒരാള്‍ ചെന്ന് സാധാരണ ഒരാളോട് ചോദിക്കുന്ന പോലെ എനിക്ക് ഒരു ലക്ഷം രൂപ തരണം എന്ന് പറഞ്ഞു എന്ന് കരുതുക. അവിടെ ശിര്‍ക്ക്  വരുന്നുണ്ടോ ?. ഇല്ല.  എന്നാല്‍ ശറഇയ്യായ വിധി അനുസരിച്ച് തീര്‍ത്തും ബൌദ്ധികപരമായ ആ ആവശ്യത്തിനു വേണ്ടി പോലും അവരെ സമീപിക്കാന്‍ പാടില്ല. അത് ഹറാം ആണ്.  എന്തുകൊണ്ട് ?. ഒരുപക്ഷെ അവരുടെ പെരുമാറ്റത്തിലും അവര്‍ നല്‍കുന്ന സഹായങ്ങളിലും ആകൃഷ്ടരായി അവരോട് ആദരവ് തോന്നാനും. ഒരുപക്ഷെ അവരുടെ വിശ്വാസങ്ങളില്‍ അകപ്പെട്ടു പോകാനും സാധ്യത ഉണ്ട്. അറിവില്ലാത്ത ആളുകള്‍ പ്രത്യേകിച്ചും. പണത്തിന് അത്യാവശ്യമുള്ള ഒരു പാവപ്പെട്ടവന്‍ അമൃതാനന്തമയി അമ്മയെ സഹായത്തിന് സമീപിച്ചുഎന്നിരിക്കട്ടെ . അവരില്‍ നിന്നും അയാള്‍ക്ക് വല്ല ധന സഹായവും ലഭിച്ചാല്‍ നാളെ മറ്റൊരു അത്യാവശ്യം വരുമ്പോള്‍ അവന്‍ വീണ്ടും അവരെ സമീപിക്കും. അവര്‍ വല്ല ആരാധന മുറകളും അവനോട് ചെയ്യാന്‍ ആവശ്യപ്പെടും. തന്റെ ആവശ്യം നിറവേറ്റിക്കിട്ടാന്‍ വേണ്ടി അറിവില്ലാത്തയാള്‍ അത് ചെയ്യാന്‍ മടിക്കില്ല എന്ന് നമുക്കറിയാം. പ്രത്യേകിച്ചും വലിയ മതബോധമോന്നുമില്ലാത്തസാധാരണക്കാര്‍. അപ്രകാരം അവന്‍ ശിര്‍ക്കില്‍ അകപ്പെട്ടു പോകുകയും ചെയ്യും. അതുകൊണ്ടാണ് നമ്മള്‍ പറഞ്ഞത് ബൌദ്ധികപരമായ സാധാരണ നമ്മള്‍ പരസ്പരം ചെയ്യാറുള്ള സഹായങ്ങള്‍ക്ക് വേണ്ടിയായാല്‍ പോലും ആള്‍ ദൈവങ്ങളെയും സിദ്ധന്മാരെയും ഒന്നും സമീപിക്കരുത്. കാരണം:അത് ശിര്‍ക്കിലേക്കുള്ള വസീലയാണ്. അഥവാ ശിര്‍ക്കിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ള മാര്‍ഗമാണ്.അതുകൊണ്ട് തന്നെ അതിന്റെ മതവിധി അത്: ഹറാമാണ്. അപ്പോള്‍ നിങ്ങള്‍  ചോദിക്കും. മതപരമായി അറിവുള്ള  ശിര്‍ക്കില്‍ അകപ്പെട്ടു പോകാന്‍ സാധ്യത ഇല്ലാത്ത ആളുകള്‍ക്ക് ബൌദ്ധികപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അവരെ സമീപിക്കല്‍ അനുവദനീയമാകുമോ?!.  ഉത്തരം:  ഇല്ല.
കാരണം: അറിവുള്ളവര്‍ അത്തരം ആവശ്യങ്ങള്‍ക്ക് അവരെ സമീപിച്ചാല്‍ അറിവില്ലാത്തവരുംഅവരെ അനുഗമിക്കും. അത് വഴി അറിവില്ലാത്തവര്‍ തിന്മയിലേക്ക് പോകാന്‍ ഇടയാകുകയും ചെയ്യും. ഇങ്ങനെ മനുഷ്യന്‍ തിന്മയിലേക്ക് പോകാന്‍ ഇടയുള്ള പഴുതുകളെ പൂര്‍ണമായും കൊട്ടിയടക്കുന്നതിന് ( باب سد الذريعة ) എന്നാണു കര്മാശാസ്ത്രത്തില്‍ പറയുക. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് നിരത്താന്‍ സാധിക്കും. (അമ്മയെ ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം മറ്റു സിദ്ധന്മാരുടെയും ആള്‍ ദൈവങ്ങളുടെയുമെല്ലാം കാര്യം ഇത് തന്നെ. അവര്‍ ഒരിക്കലും ഒരുത്തന്‍ നന്നാവട്ടെ എന്ന അര്‍ത്ഥത്തിലാവില്ലല്ലോ ആരെയും സഹായിക്കുന്നത്.മറിച്ച് പൊതുവേ ജനങ്ങളെ അവരിലേക്ക് ആകര്‍ഷിക്കാനാണ് അവര്‍ അത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളത്). യഥാര്‍ത്തത്തില്‍ ജിന്നിന്റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ ചെയ്തതും ഇത് തന്നെയാണ്: ജിന്നുകളില്‍ മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ പിശാച്ചുക്കളുണ്ട്,ബിദ്അത്തുകാരുണ്ട്, മുനാഫിഖീങ്ങളുണ്ട്... ഇങ്ങനെ എല്ലാ തരത്തിലുള്ള ആളുകളുമുണ്ട്‌. അവര്‍ ഏതു രൂപത്തിലുള്ള ആളുകളാണ് എന്ന് നമുക്ക് കാണാന്‍ കഴിയുന്നുമില്ല.  ഷെയ്ഖ്‌ അല്‍ബാനി(റ)പറഞ്ഞ പോലെ എന്നും കാണുന്ന, എപ്പോഴും കൂടെ നടക്കുന്ന ഉറ്റ മിത്രങ്ങളായ മനുഷ്യരെ പോലും നമുക്ക് പൂര്‍ണമായി വിശ്വസിക്കാന്‍  കഴിയില്ല. ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് നടന്നതിന്  ശേഷമാണ് അവന്‍ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നു എന്ന് മനസ്സിലാകുക. പിന്നെയെങ്ങനെയാണ് നമുക്ക് കാണാന്‍ കഴിയാത്ത ജിന്നിന്റെ വാക്കുകള്‍ നമ്മള്‍ വിശ്വസിക്കുക. മനുഷ്യന് ചില സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു കൊണ്ട് പിശാച് അവനെ തിന്മയിലേക്ക്  നയിക്കാന്‍ വളരെ വലിയ സാധ്യത ഉണ്ട് എന്നത് കൊണ്ട് തന്നെ  കൊണ്ടു തന്നെ ആ പഴുത് തന്നെ കൊട്ടിയടക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്തത്.  ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അത് നിഷിദ്ധമാണ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതില്‍ കൂടുതല്‍ ഗവേഷണം ചെയ്ത് ആശയക്കുഴപ്പങ്ങളില്‍ എടുത്ത് ചാടേണ്ടതില്ല.  

നേരത്തെ പറഞ്ഞില്ലേ
 ആള്‍ദൈവങ്ങളുടെ അടുത്ത് കേവലം നമ്മള്‍ പരസ്പരംആവശ്യപ്പെടാറുള്ള ബൌധിക ആവശ്യങ്ങള്‍ക്ക് വേണ്ടി പോകരുത് എന്ന് പണ്ഡിതന്മാര്‍ പറയുകയും അതിന്റെ ഭവിഷത്ത് വിശദീകരിച്ചു തരികയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ അനാവശ്യ ചര്‍ച്ചകളുടെ ആവശ്യമില്ല. പിന്നെ  അത് വസീലതുന്‍ ഇല ശിര്‍ക്കാണ്‌ എന്ന് ഖുര്‍ആനിലുണ്ടോ?അത് വസീലതുന്‍ ഇല ശിര്‍ക്കാണ്‌ എന്ന് ഹദീസിലുണ്ടോ ?! എന്നെല്ലാം ചോദിക്കുന്നവര്‍ക്ക്മതപരമായ അറിവ് വേണ്ടത്ര ഇല്ലാത്തത് കൊണ്ടാണ് അത് ചോദിക്കുന്നത്. നിങ്ങള്‍ കണ്ടിട്ടുള്ളതിലും എത്രയോ വിശാലവും അഗാധവുമാണ് മതവിഷയങ്ങള്‍ . വളരെ വ്യക്തമായ അറിവോട് കൂടിയല്ലാതെ മതവിഷയങ്ങളില്‍ സംസാരിക്കരുത്.. അത് വളരെ വലിയ അപകടം ചെയ്യും..പരലോകം നഷ്ടപ്പെടുത്തും ...

 
 സാധാരണ സൃഷ്ടികള്‍ പരസ്പരം ഇടപഴകാറുള്ള ബൌദ്ധികപരമായ വിഷയങ്ങളില്‍ ജിന്നിനെഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഒരുപാട് കാലം മുന്‍പുള്ളതാണ്. മനുഷ്യന്‍ വഴിപിഴച്ചു പോകാനും ശിര്‍ക്കിലേക്ക് പോകാനും അത് വഴി വെക്കും എന്നുള്ളത് കൊണ്ടുതന്നെ അനാവശ്യമായ തര്‍ക്കങ്ങളിലേക്ക് പോകാതെ  ജിന്നുകളുമായി ഏത് രൂപത്തില്‍ ഇടപഴകുന്നതും നിഷിദ്ധമാണ് എന്നു പറഞ്ഞ്  പണ്ഡിതന്മാര്‍ ആ വിഷയം അടച്ചു പൂട്ടിയതാണ്.
ഷെയ്ഖ്‌ അല്‍ബാനി റഹിമഹുല്ലാഹ് പറയുന്നത് നോക്കൂ :
المهم أنَّ
الإستعانة بالجن سبب من الأسباب لإضلال الإنس . لأن الجنى ما يخدم الإنسى
لوجه الله وإنما ليتمكن منه لقضاء وطره منه بطريقة أو بأخرى 
 
'ഏതായാലും ജിന്നുകളുടെ
 സഹായത്തിനുപയോഗിക്കുന്നത് മനുഷ്യന്‍ വഴി പിഴച്ചു പോകാനുള്ള കാരണങ്ങളില്‍ ഒരു കാരണമാണ്. കാരണം അല്ലാഹുവിന്നു വേണ്ടിയായിരിക്കില്ല ജിന്ന് മനുഷ്യനെ സഹായിക്കുന്നത്. നേരെ മറിച്ച് ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് അവന്‍റെ ആവശ്യം നിറവേറ്റാനായിരിക്കും അവന്‍ ശ്രമിക്കുക'. (വളരെ വിശദമായി അദ്ദേഹം വിശദീകരിച്ച വിഷയത്തിലെ ഏതാനും ചില വരികളാണിത്. പൂര്‍ണരൂപം വായിക്കാന്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക). 

ഇനി ലിജ്നതുദാഇമ കൊടുത്ത ഒരു ഫത്
'വ നോക്കൂ:
ചോദ്യം: പിശാച് ബാധയേറ്റ ആളുടെ നാവിലൂടെ സംസാരിക്കുന്ന ജിന്നിനെ ചില ആവശ്യങ്ങള്‍ക്കായി പറഞ്ഞു വിടുന്നതിന്റെ മതപരമായ വിധി എന്താണ്. ഉദാഹരണത്തിന് അവനെ ഒരാളുടെ വീട്ടിലേക്ക് അവിടെ സിഹ്ര്‍ ഉണ്ടോ എന്നറിയാന്‍ വേണ്ടി പറഞ്ഞു വിടുക ഇതിന്റെ വിധി എന്താണ് ?. കാരണം ജിന്ന്‍ ബാധയേറ്റ ആളെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് ചികിത്സിക്കുന്ന ഒരാളെ എനിക്കറിയാം. ആ സന്ദര്‍ഭത്തില്‍ അയാളുടെ നാവിലൂടെ ജിന്ന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവനെ മറ്റൊരാളിലൂടെ സംസാരിച്ച ജിന്നിനെ കൊണ്ടുവരുവാനായി ഒരിടത്തേക്ക് പറഞ്ഞയക്കും. അതുപോലെ അവന്റെ മാതാപിതാക്കളെ കുറിച്ചും അവനെ ആരാണ് അയച്ചത് എവിടെയാണ് അതിനായി സിഹ്ര്‍ ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ചെല്ലാം അവനോട് ചോദിക്കും. ഇനി ചില സന്ദര്‍ഭങ്ങളില്‍ ആ ജിന്ന്‍ ജൂതനോ, ക്രിസ്ത്യാനിയോ, ബുദ്ധമതക്കാരനോ ഒക്കെ ആണെങ്കില്‍ അവനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും. അവന്റെ സഹോദരങ്ങളായ മറ്റു ജിന്നുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്യും.... 
ഉത്തരം:
    'ജിന്നുകളെ ഒരു നിലക്കുള്ള കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ പാടില്ല. അത് ജിന്നുകളോടും പിശാചിനോടും സഹായമാവശ്യപ്പെടലാണ്. അത് നിഷിദ്ധവും ശിര്‍ക്കിലേക്ക് എത്തിക്കുന്ന മാര്‍ഗവുമാണ്‌. സിഹ്റിന്റെയ്യും മാരണക്കാരുടെയും വിഷയങ്ങളില്‍ അവര്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ വിശ്വസിക്കാനും പാടില്ല. കാരണം അതിന് പിന്നില്‍ ഒരുപാട് ദോശങ്ങളുണ്ട്'. [ഒപ്പ് :ബകര്‍ അബൂ സൈദ്‌, അബ്ദുല്‍ അസീസ്‌ ആലു ഷെയ്ഖ്‌, സ്വാലിഹ് അല ഫൌസാന്‍,അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍, ഇബ്ന്‍ ബാസ്/ വോ:1, പേജ്: 102 ] 

[فتاوى لجنة الدائمة -المجموعة الثانية - المجلد الأول(العقيدة)-توحيد الألوهية - استخدام الجن في تحديد مكان السحر : جزء:1 صفحة :102]
ജിന്നുകളെ അവര്‍ക്ക് കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ളപൊതുവായ ഒരു മറുപടിയാണ് ഈ ഫത്'വയിലുള്ളത്. ഈ ചര്‍ച്ച ഇന്നോ ഇന്നലെയോ ഉള്ളതല്ല. ഒരുപാട് കാലം മുമ്പ് തന്നെ പണ്ഡിതന്മാര്‍ നല്‍കി വരുന്ന മറുപടിയാണിത്. 

ചിലര്‍ ലിജ്നയുടെ ചില പ്രത്യേക വിഷയങ്ങളില്‍ വന്ന ഫത്'വകള്‍ മാത്രം തിരഞ്ഞെടുത്ത് അത് മാത്രമേ ജനങ്ങളുടെ മുന്നില്‍ കാണിക്കാറുള്ളൂ. ഫത്'വകള്‍ പരിഗണിക്കുമ്പോള്‍ അതിന്റെ സാഹചര്യവും, ചോദ്യത്തിന്റെ പശ്ചാത്തലവും എല്ലാം പരിഗണിക്കണം. അവരോട് ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് അവര്‍ നല്‍കുന്നത് എന്നതുകൊണ്ട് തന്നെ ഉത്തരത്തിനേക്കാള്‍ പ്രാധാന്യം ചോദ്യം മനസ്സിലാക്കുന്നതിന് നല്‍കണം. ചോദ്യങ്ങള്‍ വ്യത്യസ്ഥമാകുമ്പോള്‍ മറുപടികളും വ്യത്യസ്ഥമാകും. അതല്ലാതെ ലിജ്നയുടെ ചില ഫത്'വകള്‍ അതിന്റെ ചോദ്യ പശ്ചാത്തലം പരിഗണിക്കാതെ അവരുടെ മറുപടികളില്‍ വൈരുദ്ധ്യമുണ്ട് എന്ന് മനസ്സിലാക്കുകയല്ല ചെയ്യേണ്ടത്.തങ്ങളുടെ വാദങ്ങള്‍ പണ്ഡിതന്മാരിലേക്ക് അടിച്ചേല്‍പിക്കാന്‍ വേണ്ടി ഫത്'വകള്‍ പരിശോധിക്കരുത്. അവര്‍ ആ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞിട്ടുള്ള ഓരോ മറുപടികളും പരിശോധിച്ച് വിഷയങ്ങള്‍ കൃത്യമായി പഠിക്കുകയാണ് വേണ്ടത്.

അതുകൊണ്ട് ഇവിടെ ജിന്നിനെ അവക്ക് കഴിവ് നല്‍കപ്പെട്ടിട്ടുള്ള ഒരു കാര്യത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചാണ് ചോദിക്കുന്നത്. അത് നിഷിദ്ധമാണ് എന്ന്‍ പണ്ഡിതന്മാര്‍ വളരെ കൃത്യമായി പറയുകയും കാരണം അത് ശിര്‍ക്കിലേക്ക് എത്തിക്കുന്ന മാര്‍ഗമാണ് എന്ന്പറയുകയും ചെയ്തു. നിഷിദ്ധമാണ് എന്ന് പറഞ്ഞിരിക്കെ പിന്നെ എന്തെല്ലാം കഴിവാണ് ജിന്നിനുള്ളത്, എപ്പോഴെല്ലാമാണ് ജിന്ന് സഹായിക്കുക, ഈ കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണോ?!, ആ കാര്യം  ചോദിച്ചാല്‍ ശിര്‍ക്കാണോ ?!  തുടങ്ങി
 അനാവശ്യമായ ഒരു ചര്‍ച്ച അവിടെ ആവശ്യമില്ല. അത് അല്ലാഹുവും അവന്റെ പ്രവാചകനും വിരോധിച്ച തര്‍ക്കമാണ്.

ഫത്'വകള്‍  പരിഗണിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം കൃത്യമായി മനസ്സിലാക്കണം: ചില പ്രത്യേക വിഷയത്തില്‍ പറയുന്ന ഫത്'വകള്‍, ചില പ്രത്യേക വ്യക്തികള്‍ക്ക് നല്‍കുന്ന ഫത്'വകള്‍, മതവിഷയത്തില്‍ എല്ലാവര്ക്കും ബാധകമായ  പൊതുനിയമമായി പറയുന്ന ഫത്'വകള്‍ ഇവയെല്ലാം വ്യത്യസ്ഥമാണ്.
ഉദാഹരണത്തിന്:
 ഖബര്‍ ആരാധനയും ശിര്‍ക്കുമായി കഴിയുന്ന ഒരു വ്യക്തി. ഖബര്‍ സിയാറത്തിന്റെ വിധി എന്ത് എന്ന് ചോദിച്ചാല്‍. ഒരുപക്ഷെ അയാള്‍ അത് എന്തിനാണ്ചോദിക്കുന്നത് എന്നും. അയാള്‍ ഉദ്ദേശിക്കുന്ന ഖബര്‍ സിയാറത്ത് എന്ത് എന്നും കൃത്യമായിഅറിവുള്ള ഒരു പണ്ഡിതന്‍
, 'ഖബര്‍ സിയാറത്ത്' നിഷിദ്ധമാണ്' എന്ന് പറഞ്ഞേക്കാം. പക്ഷെ ഒരിക്കലും തന്നെ അത് എടുത്ത് കാണിച്ചുകൊണ്ട് അദ്ദേഹം ഖബര്‍ സിയാറത്ത്നിഷിദ്ധമാണ് എന്ന് ഫത്'വ പുറപ്പെടുവിച്ചിരിക്കുന്നു എന്ന് പറയാന് കഴിയില്ല. അത് ചോദ്യം ചോദിച്ച വ്യക്തിയുടെ കാര്യത്തില്‍ നല്‍കിയ ഫത്'വയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

അതുപോലെ വളരെ ലൈംഗിക വികാരമുള്ള
, തിന്മയില്‍ അകപ്പെട്ടു പോകാന്‍ സാധ്യതയുള്ള,വിവാഹം കഴിക്കാന്‍ കഴിവുള്ള, ഒരാള്‍ ഒരു പണ്ഡിതനോട് വിവാഹത്തിന്റെ വിധി എന്ത് എന്ന് ചോദിച്ചാല്‍ പണ്ഡിതന്‍ പറയും: നിര്‍ബന്ധമാണ്‌. എന്നാല്‍ വ്യക്തികള്‍ക്കനുസരിച്ച് വിവാഹം പുണ്യകരം മാത്രമാകുന്ന സന്ദര്‍ഭവും, വിവാഹം അനുവദനീയം മാത്രമാകുന്ന സന്ദര്‍ഭവും, വിവാഹം വെറുക്കപ്പെട്ടതാകുന്ന സന്ദര്‍ഭവും, വിവാഹം നിഷിദ്ധമാകുന്ന സന്ദര്‍ഭവും ഉണ്ട്. ഓരോ വ്യക്തികള്‍ക്കനുസരിച്ച് അതിന്റെ നിയമം മാറും.

സത്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ വ്യക്തമാണ് കാര്യങ്ങള്‍. അപ്പോള്‍ പണ്ഡിതന്മാര്‍ ഒരു വിഷയം നിഷിദ്ധമാണ് അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ല എന്നെല്ലാം പറയുമ്പോള്‍ അതിന്റെ പിന്നില്‍ ഒരുപാട്
 വശങ്ങളുണ്ട്. വിശ്വാസപരമായതും,കര്മാശാസ്ത്രപരമായതും, മസ്'ലഹത്തും, മഫ്സദത്തും എല്ലാം പരിഗണിച്ച്, പ്രമാണബന്ധിതമായി ഉസ്വൂലുകള്‍ പരിശോധിച്ച് അതിന്റെ വിവധ വശങ്ങള്‍ പരിഗണിച്ചാണ് പണ്ഡിതന്മാര്‍ ഒരു വിഷയത്തില്‍ വിധി പറയുന്നത്. അത് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇനി പഠിക്കാനും മനസ്സിലാക്കാനും സാധിക്കാത്തവന്‍ തന്റെ പരിമിതികള്‍ മനസ്സിലാക്കി നില്‍ക്കുകയല്ലേ വേണ്ടത്. يتكلم بعلم أو يسكت بحلم ശറഇയായ ഒരു വിഷയത്തില്‍ ഒരാള്‍ സംസാരിക്കുകയാണെങ്കില്‍ അറിവോട് കൂടി സംസാരിക്കട്ടെ .. അല്ലെങ്കില്‍ വിവേകത്തോടെ മിണ്ടാതിരിക്കട്ടെ .
നിങ്ങള്‍ ആലോചിച്ചു നോക്കൂ... ഞാന്‍ മുകളില്‍ പറഞ്ഞ (അമ്മയുടെ) ഉദാഹരണത്തില്‍ അത് നിഷിദ്ധമാണ് എന്ന് പറയുമ്പോള്‍ ഒരാള്‍ പറയുകയാണ്‌ : മനുഷ്യരോട് പരസ്പരം അവര്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം
 സഹായിക്കാം എന്ന് അനുവദിച്ചത് അല്ലാഹുവല്ലേ... പിന്നെ എങ്ങനെയാണ് നിങ്ങള്‍ മാതാ അമൃതാനന്തമയിയുടെ പക്കല്‍ നിന്നും കുറച്ച് ധനസഹായം ചോദിക്കുന്നത് നിഷിദ്ധമാണ് എന്ന് പറയുക. അത് ഖുര്‍ആനിലുണ്ടോ... ഹദീസിലുണ്ടോ.. എന്നൊക്കെ ഒരാള്‍ ചോദിച്ചാല്‍ !!!. മതപരമായ വിഷയത്തില്‍ അയാള്‍ക്ക് അറിവില്ല എന്നല്ലേ പറയാന്‍ സാധിക്കൂ. അത് ശിര്‍ക്കിലേക്കും തിന്മയിലേക്കും മനുഷ്യനെ വഴി നടത്താന്‍ സാധ്യത ഉണ്ട് എന്നതു കൊണ്ടാണ് അതിന്റെ മതപരമായ ഒരുപാട് വിഷയങ്ങള്‍ പരിഗണിച്ച് അത് നിഷിദ്ധമാണ് എന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ അല്പം മതപരമായ അറിവ് ആവശ്യമാണ്‌.

വളരെ ലളിതമായ ഒരു ഉദാഹരണം കൂടി പറയാം: ഒരു അറബി നമ്മുടെ നാട്ടില്‍ പോയി എന്നിരിക്കട്ടെ.. ഷോപ്പില്‍ നിന്നും നല്ല ഭംഗിയുള്ള അലങ്കാര വസ്തു എന്ന നിലക്ക് ഒരു നിലവിളക്ക്വാങ്ങി.. അയാളെ സംബന്ധിച്ചിടത്തോളം അത് ഒരു സമൂഹത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ടുള്ള ഒരു വിളക്കാണ് എന്നൊന്നും അറിയില്ല.. കാണാനുള്ള ഭംഗി മാത്രമേ അദ്ദേഹം നോക്കിയുള്ളൂ..
 അദ്ദേഹം അത് വീട്ടില്‍ കൊണ്ടുവച്ച് കത്തിക്കുന്നത് നമ്മുടെ ശ്രദ്ധയില്‍ പെട്ടാല്‍ നമ്മള്‍ എന്താണ് ചെയ്യുക.
നമ്മള്‍ പറയും: അത് ബഹുദൈവാരാധനയുമായി ബന്ധപ്പെട്ട് ചിലര്‍ ഉപയോഗിക്കുന്ന വിളക്കാണ് അതുകൊണ്ട് അത് എടുത്തു മാറ്റണം..
അദേഹത്തിന്റെ മറുപടി: ഞാന്‍ ഒരു കാഴ്ചക്ക് വേണ്ടി വച്ചതാണ്.
അപ്പോള്‍ നമ്മള്‍ പറയും: നിങ്ങള്‍ ഒരുപക്ഷെ ഒരു കാഴ്ചക്ക് വേണ്ടി കത്തിക്കുന്നതായിരിക്കാം ശരി തന്നെ. പക്ഷെ ഒരുപക്ഷെ നാളെ നിങ്ങളുടെ മക്കളോ മറ്റു ബന്ധുക്കളോ അതിന്റെ പിന്നിലുള്ള ആചാരത്തെ പറ്റി അറിയുകയും അതനുസരിച്ചാണ് താങ്കള്‍ അത് കത്തിച്ചിരുന്നത് എന്നു കരുതി
 ആ അര്‍ത്ഥത്തില്‍ അത് ഉപയോഗിക്കുകയും ചെയ്തേക്കാം. അതുവഴി അവര്‍ വഴിപിഴച്ചു പോകാനുംസാധ്യത ഉണ്ട്. അതുകൊണ്ട് അന്യമത ആചാരമായ ആ കാര്യം നിങ്ങള്‍ ഉപേക്ഷിക്കണം എന്ന് നമ്മള്‍ അദ്ദേഹത്തോട് പറയില്ലേ.. ഇവിടെ വിളക്ക് കത്തിക്കുക എന്നാ കാര്യം ഹറാം ആയതു കൊണ്ടല്ല നമ്മള്‍ അത് എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടത്. അയാളാകട്ടെ ആചാരപ്രകാരം അത് കത്തിച്ചതുമല്ല. അയാള്‍ക്കൊട്ട് അതിനെക്കുറിച്ച് അറിവുമില്ല. മാത്രമല്ല അയാളുടെ നാട്ടില്‍ അത്തരം ഒരു ആചാരവുമില്ല. പക്ഷെ ബഹുദൈവാരാധനയുമായി ബന്ധമുള്ള വിലക്കായത് കൊണ്ട് അത്തിന്മയിലേക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട് എന്നത് കൊണ്ടാണ് അത് നമ്മള്‍ എടുത്തു മാറ്റാന്‍ പറഞ്ഞത്. ഇവിടെ തിന്മയിലേക്കുള്ള പഴുതുകള്‍ കൊട്ടിയടക്കുക എന്ന അര്‍ത്ഥത്തിലാണ് (
باب سد الذريعة) അത് നിഷിദ്ധമാകുന്നത്.

ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ പറഞ്ഞു തരാം. ശിര്‍ക്കിന്റെ വിഷയത്തില്‍ മാത്രമല്ല മറ്റ് ഏത് തിന്മയുടെ വിഷയത്തിലും ഇത് തന്നെയാണ് ചെയ്യുക. ഗുണമാണോ ഉപദ്രവമാണോ
 എന്ന് സംശയത്തിനിടയുള്ള വിഷയങ്ങള്‍ പോലും പൂര്‍ണമായും  കൊട്ടിയടക്കുക എന്നത് ഇസ്ലാമിക ശരീഅത്തിലെ ഒരു ഭാഗമാണ്. ഒരു രസകരമായ കര്‍മശാസ്ത്ര വിഷയം പറഞ്ഞു തരാം: ഒരാള്‍ വന്ന് നമ്മളോട് ഒരു കത്തി തരാന്‍ ആവശ്യപ്പെട്ടു. ഇവിടെ അയാള്‍ക്ക് കത്തി കൊടുക്കുക എന്നുള്ളത്അനുവദനീയമാണ്. എന്നാല്‍ കണ്ടാല്‍ ഒരു പന്തികേട് തോന്നിക്കുന്ന രൂപത്തില്‍ കോപം ജ്വലിച്ചു നില്‍ക്കുന്ന ഒരാള്‍ ഓടി വന്ന് 'ഒരു കത്തി തരൂ' എന്ന് ആവശ്യപ്പെട്ടാല്‍ അവിടെ അവന് കത്തി നല്‍കുന്നത് ഹറാം ആണ്. കാരണം: അവന്‍ അത് വല്ല അക്രമവും ചെയ്യാന്‍ വേണ്ടി ചോദിക്കുന്നതാവാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് അവിടെ അത് നിഷിദ്ധമായി മാറുന്നു.

സാധാരണക്കാരോട് എനിക്ക് പറയാനുള്ള ഒരേയൊരു കാര്യം ഇത് അല്ലാഹുവിന്റെ മതമാണ്.നിങ്ങളുടെ പരലോക രക്ഷയുടെ കാര്യമാണ്. അനാവശ്യ തര്‍ക്കങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. ജിന്നിനോട് സഹായം ചോദിക്കുന്നത് നിഷിദ്ധമാണ് എന്ന്‍ 
നമ്മളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നില്ലേ.   അതിനപ്പുറം ഉള്ള ചര്‍ച്ചകളൊന്നും അഭികാമ്യമല്ല. അത് ഫിത്‌ന ഉണ്ടാക്കാനേ ഉപകരിക്കൂ. വെറുതെ എന്തിനാണ് ആശയക്കുഴപ്പങ്ങളില്‍ ചെന്ന് പെടുന്നത് !! ..

അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞില്ലേ:
 
عن أبي أمامة -رضي الله عنه- أن رسول الله -صلى الله عليه وسلم- قال 

"أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه " رواه أبو داود، رقم الحديث: (4800) حسنه الالبانى .

അബീ ഉമാമയില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "തന്റെ ഭാഗത്താണ് ശരി എങ്കില്‍ പോലും അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തമാശക്ക് വേണ്ടിയായാല്‍ പോലും കളവു പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തന്റെ സ്വഭാവത്തെ നന്നാക്കുന്നവന് സ്വര്‍ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു " [അബൂദാവൂദ്:4800 /അല്‍ബാനി: ഹദീസ് ഹസന്‍]. 
 
മതപരമായ വിഷയങ്ങളില്‍ അറിവില്ലാതെ അനാവശ്യമായ തര്‍ക്കങ്ങള്‍ നടത്തി പരലോകം നഷ്ടപ്പെടുത്താതിരിക്കുക.

സാങ്കല്പിക ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് :

 കിതാബുകളില്‍ നിന്നും പണ്ഡിതന്മാരില്‍ നിന്നും മതം പഠിക്കാതെ അനാവശ്യമായ സാങ്കല്പിക ചോദ്യങ്ങള്‍ ഉണ്ടാക്കി മതവിശ്യങ്ങളെ സമീപിക്കുന്നവര്‍ ഇന്ന് അധികരിച്ചിരിക്കുന്നു. ഇത് പറയുമ്പോള്‍ ഓര്‍മ വരുന്നത് ഇമാം അബൂ ഹനീഫ(റ)യെ കുറിച്ച് ഉദ്ധരിക്കാറുള്ള ഒരു സംഭവമാണ്: ഒരിക്കല്‍ ഇമാം അബൂ ഹനീഫ(റ) തന്റെ ശിഷ്യന്മാര്‍ക്ക്  അധ്യാപനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ കാല്‍ വേദനിക്കാതിരിക്കാന്‍ കാല്‍ നീട്ടി വച്ചാണ് അദ്ദേഹം ഇരുന്നിരുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ സദസ്സിലേക്ക് കാഴ്ചയില്‍ നല്ല വ്യക്തിത്വം തോന്നിക്കുന്ന ഒരാള്‍ കടന്നു വന്നു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം ഇമാം അബൂ ഹനീഫ(റ) നീട്ടി വച്ചിരുന്ന തന്റെ കാല്‍ മടക്കി വച്ച്  ഒതുങ്ങി ഇരുന്നു. അയാള്‍ അല്പം അടുത്തേക്ക് വന്ന് ചോദിച്ചു: അല്ലയോ ഇമാം... മഗ്'രിബ് നമസ്കാരത്തിന്റെ സമയം എപ്പോഴാണ്?!. ഇമാം പറഞ്ഞു: സൂര്യന്‍ അസ്ഥമിച്ചതു മുതല്‍ അതിന്റെ ശോഭ മായുന്നത് വരെയാണ് മഗ്'രിബിന്റെ സമയം. അപ്പോള്‍ അയാള്‍ ചോദിച്ചു: സൂര്യന്‍ അസ്ഥമിചില്ലെങ്കിലോ ?! ... ഇമാം ആ ചോദ്യത്തിന് കൊടുത്ത മറുപടി : آن لأبي حنيفة أن يمد رجليه  'അബൂ ഹനീഫക്ക് തന്റെ കാല്‍ നീട്ടി വെക്കാന്‍ സമയമായി'. അഥവാ: മതപരമായ ഒരു കാര്യം പറയുമ്പോള്‍ തീര്‍ത്തും സാങ്കല്പികമായ കുരുട്ടു ചോദ്യം ഉന്നയിച്ച അയാള്‍ ഒരു തരത്തിലുള്ള ആദരവും അര്‍ഹിക്കുന്നില്ല. അതുകൊണ്ട് ആദരവെന്നോണം താന്‍ മടക്കി വച്ച കാല്‍ നീട്ടി വെക്കാന്‍ സമയമായി  അതുപോലെ അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയെന്നത് പണ്ഡിതന്മാരുടെ ബാധ്യതയുമല്ല. എന്നാണതര്‍ത്ഥമാക്കുന്നത്.മതവിഷയങ്ങള്‍ പറയുമ്പോള്‍ ഒരിക്കലും തമാശയായി കാണരുത്. അത് വഴി പിഴച്ചവരുടെ രീതിയാണ്.

എല്ലാവരോടും 
സ്നേഹത്തോടെ ഒന്നേ പറയാനുള്ളൂ. ഒരധ്യാപകന്‍ തന്ന വിലപ്പെട്ട ഒരു നസ്വീഹത്ത് :'നമ്മളോരോരുത്തരും ജീവിക്കുന്ന ഈ ജീവിതം ഒരു തുറന്ന പുസ്തകമാണ്.... ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് അതില്‍ എഴുതിക്കൊക്കൊള്ളുക... നാളെ രക്ഷിതാവിന്റെ പക്കല്‍ വച്ച് ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ആ പുസ്തകം കയ്യില്‍ കിട്ടും എന്ന് മാത്രം...' 
അല്ലാഹു നമ്മെയെല്ലാം അല്ലാഹു സന്മാര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ .. അല്ലാഹുമ്മ ആമീന്‍ ...