Showing posts with label khabar aahaad. Show all posts
Showing posts with label khabar aahaad. Show all posts

Sunday, August 12, 2012

ഖബര്‍ ആഹാദ് എന്ന് പറഞ്ഞു ഉസൂലില്‍ സ്ഥിരപെട്ട കാര്യങ്ങളെ നിഷേധികുന്നവരോടുള്ള മത വിധി എന്ത് ?

ചോദ്യം: ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ള സ്വഹീഹായ ഹദീഥുകളെ, ഉദാഹരണത്തിന്‌, 

ഖബറിലെ രക്ഷാശിക്ഷകൾ, മിഅ്റാജ്‌ (നബി(സ്വ)യുടെ വാനാരോഹണം), സിഹ്‌റ്‌,

 ശഫാഅത്ത്‌ (നബി(സ്വ)യുടെ പരലോകത്തുള്ള ശുപാർശ), അതു മുഖേനയുള്ള 

നരകമോചനം പോലെയുള്ള വിഷയങ്ങൾ പരാമർശിക്കുന്ന


ഹദീഥുകൾ‚ ഇവ നിഷേധിക്കുന്നവരുടെ മതവിധിയെന്താണ്‌? അവരുടെ പിന്നിൽ 

നമസ്ക്കരിക്കുവാൻ പാടുണ്ടോ? 

അവരോട്‌ പരസ്പരം സലാം പറയുവാൻ പാടുണ്ടോ? അതോ, അത്തരക്കാരിൽ നിന്നും വിട്ടു 

നിൽക്കുകയാണോ വേണ്ടത്‌?

ഉത്തരം: ഇത്തരക്കാർക്ക്‌ ഈ വിഷയത്തിൽ വന്ന സിഹ്ഹത്തും (സ്വീകാര്യത) ആശയവും 


വ്യക്തമാക്കിക്കൊടുത്തു കൊണ്ട്‌ അഹ്.ലുൽ ഇൽമിന്റെയാളുകൾ (അറിവുള്ള നല്ല 

പണ്ഡിതൻമാർ) ഇവരുമായി ഹദീഥിന്റെ സനദും ആശയവും മുന്നിൽ വെച്ച്‌ ചർച്ച 

നടത്തണം. ഇത്തരം ചർച്ചകൾക്ക്‌ ശേഷവും തങ്ങളുടെ ദേഹേച്ഛകളെ പിന്തുടർന്നു കൊണ്ടും

അവരുടെ സ്വാഭിപ്രായങ്ങളെ നിലനിർത്തുവാനായും ഹദീഥുകളെ നിഷേധിക്കുകയും 

അതിന്റെ ആശയത്തെ ദുർവ്യാഖ്യാനിക്കുകയുമാണെങ്കിൽ അവർ ഫാസിഖുകളാണ്‌ 

(തെമ്മാടികളാണ്‌). അവരിൽ നിന്ന്‌ അകലം പാലിക്കൽനിർബന്ധമാണ്‌. അത്തരക്കാരുടെ 

തിൻമകൾ തങ്ങളെയും ബാധിക്കുമെന്നതിനാൽ അവരോട്‌ കൂടിക്കലരാൻ 

പാടുള്ളതല്ല. ഫാസിഖിന്റെ പിന്നിൽ നിന്ന്‌ നമസ്ക്കരിക്കുന്നവന്റെ വിധിയാണ്‌ അവരുടെ 

വിഷയത്തിലുമുള്ളത്‌. സൂക്ഷ്മതയ്ക്ക്‌ ഉത്തമം പിന്നിൽ 

നമസ്ക്കരിക്കുന്നത്ഉപേക്ഷിക്കലാണ്‌. കാരണം ചില പണ്ഡിതൻമാർ 

ഇത്തരക്കാരെ ‘കാഫിർ’ എന്ന്‌ വിലയിരുത്തിയിട്ടുണ്ട്‌. തൗഫീഖ്‌ അല്ലാഹുവിങ്കലാണ്‌. 

നബി(സ്വ)യുടെ മേലുംഅവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും മേലും 

അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ.



സൗദി ഉന്നത പണ്ഡിതസഭ: ഫതാവാ 6280/3

Thursday, July 19, 2012

മുഹിയുധീന്‍ സുല്ലമിയുടെ ഏറ്റവും പുതിയ തമാശ

കബര്‍ ആഹാധായ ഹദീസ് വിശ്വാസ യോഗ്യമല്ല -എന്ന് മുഹ്യുധീന്‍ സുല്ലമി
അപ്പോള്‍ ഒരു സാധാ പ്രവര്‍ത്തകന്റെ ചോദ്യം -അപ്പോള്‍ കബര്‍ ആഹാധായി വന്ന സിറാത് പാലവും കബര്‍ ശിക്ഷയുമോ സുല്ലമി ???
സുല്ലമിയുടെ മറുപടി ഇവ രണ്ടും ഈമാന്‍ കാര്യങ്ങളില്‍ പെട്ടതല്ല എന്ന് -ബലേ ഭേഷ് ...സുല്ലമി ....നേരെ പോയി മൂന്നാം ക്ലാസ്സിലെ മദ്രസ്സ പുസ്തകം എടുത്തു നോക്കൂ ...അതില്‍ കാണാം പരലോകത്തിലുള്ള വിശ്വാസം എന്ന് ...അതില്‍ പെട്ടതാണ് സുല്ലമി ഇവ രണ്ടും ....നിങ്ങള്‍ മടവൂരി ആയതില്‍ ഞങ്ങള്‍ക്ക് ഒരു അട്ബുധവും ഇല്ലാതെ പോയത് ഇത് കൊണ്ടാണ് ....ഇതാണ് മടവൂരികളുടെ ഇപ്പോഴത്തെ അസിസ്ടന്റ്റ് മുഫ്തിയുടെ കോലം...അല്ലാഹുവിന്റെ പ്രവാചകന്റെ വാക്കുകളെ കളിയാക്കാന്‍ ഇറങ്ഘും മുമ്പ് ഒന്ന് പഠിക്കണം ...................
സാമാന്യ ഭുധിയുള്ള മടവൂരിക്ലും ...കൂടെ തെറ്റിദ്ധരിച്ചു കൂടിയവരും ചിന്തിച്ചാല്‍ നല്ലാത് ...............കബര്‍ ശിക്ഷ ,സിറാത് പാലം എന്നിവ ...പരലോകത്തിലെ വിശ്വാസം എന്നാ ഈമാന്‍ കാര്യത്തില്‍ പെട്ടതാണ് എന്ന് പോലും അറിയാത്തവര്‍ ശബാബില്‍ lekhanam  കൊടുക്കും മുമ്പ് വല്ല  പുസ്തകവും കയ്യില്‍ കൊടുക്കൂ ...വായിച്ചു പഠിക്കട്ടെ