Showing posts with label abdulla basil cp. Show all posts
Showing posts with label abdulla basil cp. Show all posts

Wednesday, May 13, 2015

ഇനിയും പറയണം, ഞങ്ങള്‍ ഹദീസ്‌ നിഷേധികളല്ലെന്ന്....!!!TP ഗ്രൂപ്പ്‌ ആദർശം തുറന്നു എഴുതുന്നു


ഇനിയും പറയണം,
ഞങ്ങള്‍ ഹദീസ്‌ നിഷേധികളല്ലെന്ന്....!!!
-------------------------------------------------------------------------

2012 ലെ ഒരു രാത്രി... കുറുക്കന്മാര്‍ ഓരിയിടാന്‍ തുടങ്ങിക്കാണും.. എന്നുവെച്ചാല്‍ സമയം ഏതാണ്ട് പാതിരായോടടുത്തിരിക്കുന്നു.. ലോകം പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടുന്ന സമയം.. പക്ഷെ അന്ന് മലപ്പുറത്തെ എടവണ്ണയെന്ന പ്രദേശത്തുകാര്‍ക്ക് മാത്രം ഉറങ്ങാന്‍ സാധിച്ചിരുന്നില്ല... അവിടെയുള്ള ജാമിഅ നട്‌വിയ്യ എന്ന സ്ഥാപനത്തില്‍ നിന്നും അട്ടഹാസങ്ങളും ഗര്‍ജ്ജനങ്ങളും പോര്‍വിളികളും ഉയരുകയായിരുന്നു.. "ആരെടാ അവന്‍, കൊണ്ട് വാ അവനെ... ഗര്‍ര്‍....." ഗര്‍ജ്ജനം തുടരുകയാണ്...
പ്രസ്തുത സമ്മേളനത്തില്‍ ആയിരുന്നു മുജാഹിദ്‌ കേരളത്തെ ഞെട്ടിച്ച, ഇന്ന് ഓരോ മുജാഹിദും ഒരു ടിന്റുമോന്‍ തമാശയെക്കാള്‍ വലിയ തമാശയെന്നോണം ഓര്‍ക്കുന്ന, ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിക്കുന്ന "തൗബ 2012" അരങ്ങേറിയത്. മഹാനായ ഈസാ നബി(അ) യില്‍ വിശ്വസിച്ചവര്‍ക്ക് വേണ്ടി അദ്ദേഹം കുരിശിലേറി എന്നും അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുന്ന സര്‍വ്വരുടെയും പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു എന്നത് കൃസ്ത്യാനികളുടെ അബദ്ധ വിശ്വാസമാണെങ്കില്‍, ജാമിയയില്‍ നട്ടപ്പാതിരക്ക് മറ്റൊരു "ക്രിസ്തു" ഒരു മുസ്ല്യാരുടെ രൂപത്തില്‍ അവതരിച്ചു എന്നത് സംഘടനക്കാരുടെ വിശ്വാസം.. ഇതുവരെ പറഞ്ഞതും ഇനി പറയാന്‍ പോകുന്നതുമായ മുഴുവന്‍ ശിര്‍ക്ക്‌ - ഖുറാഫാത്തുകള്‍ക്കും ഒരു സംഘടനക്ക്‌ വേണ്ടി ഒരാള്‍ ഏറ്റെടുത്ത്‌ തൗബ ചെയ്തിരിക്കുന്നു... മുസ്ല്യാരില്‍ വിശ്വസിപ്പിന്‍, നിങ്ങള്‍ സ്വര്‍ഗ്ഗതിലെത്തും...!!??
ദീന്‍ എന്നും തമാശയും കളിയുമായി മാത്രം കാണുന്ന മുസ്ലിയാര്‍ ഇതും ഇതിലപ്പുറവും ചെയ്യും, അതില്‍ ആര്‍ക്കും അത്ഭുതമോ ആശ്ചര്യമോ തോന്നുന്നില്ല. പക്ഷെ "അദ്ദേഹത്തില്‍ വിശ്വസിച്ച്" നടക്കുന്ന അനുയായികളില്‍ ഒരാള്‍ക്ക്‌ പോലും അപകടകരമായ ഈ ക്രൂശീകരണ തത്വത്തിന്റെ ഗൗരവം ഇനിയും മനസ്സിലാകുന്നില്ലേ എന്നത് സമീപ കാലത്തായി കെ.എന്‍.എം എന്ന സംഘടനക്ക്‌ അകത്ത് നിന്നിറങ്ങുന്ന "കൈപ്പുസ്തകങ്ങളും" ചില പ്രസ്താവനകളും വായിക്കുന്ന ആരും ചോദിച്ചു പോകും.. ഈ തൗബ നടന്നതിനു ശേഷം തൌബയില്‍ വിശ്വസിച്ച് നടന്ന ഒരു സുഹൃത്തിനോട്‌ അന്ന് ഈയുള്ളവന്‍ ഒരു ചോദ്യം ചോദിച്ചിരുന്നു.. രണ്ടു വര്ഷം മുന്‍പ്‌ ഫേസ്ബുക്കിലെ ഏതോ പോസ്റ്റിന്റെ കീഴില്‍ കമന്‍റായി മുജാഹിദുകള്‍ അന്ന് ചോദിച്ച ആ ചോദ്യം പൊടിപിടിച്ചു കിടക്കുന്നുണ്ടാവും.. ഇന്ന് അതിന്റെ പ്രസക്തി ഒന്ന് കൂടി വര്‍ദ്ദിച്ചത് കൊണ്ട് അതിന്റെ ആശയം ചുരുക്കി ഇങ്ങനെ വായിക്കാം..
"ഒരു നൂറ്റാണ്ടായി കേരളത്തില്‍ മുജാഹിദുകള്‍ പറഞ്ഞു വന്ന ആദര്‍ശം ആയിരുന്നു ലോക സ്രഷ്ടാവായ അല്ലാഹുവിനു അല്ലാതെ അഭൌതികമായ രൂപത്തില്‍ മനുഷ്യ ജീവിതത്തില്‍ ഉപകാര-ഉപദ്രവങ്ങള്‍ ഉണ്ടാക്കുവാനോ ഇടപെടാനോ സാധിക്കില്ല എന്നത്.. അല്ലാഹുവിനു പുറമേ യേശുവിനു അത് സാധിക്കുമെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ത്തവരായി.. ജാറത്തിലെ തങ്ങള്‍ക്കു സാധികുമെന്നു വാദിച്ച ഖുറാഫിയും ശിര്‍ക്ക്‌ ചെയ്തവനായി. എങ്കില്‍ അല്ലാഹുവിനു പുറമേ ജിന്നിനും മലക്കിനും മനുഷ്യ ജീവിതത്തില്‍ *അഭൌതികമായി* ഇടപെടാന്‍ സാധിക്കുമെന്ന് ഇത്രയും കാലത്തെ തൗഹീദ് തെറ്റായിരുന്നു, ഇപ്പോഴാണ് ഞങ്ങള്‍ക്ക്‌ 'ഇയ്യാക്കനഉബുദു' മനസ്സിലായത്‌ എന്ന് പറഞ്ഞു തൗബ ചെയ്ത, "നിങ്ങളെ ഞാന്‍ ചതിചിരിക്കുന്നൂ.."എന്ന് പറയാതെ പറഞ്ഞ ഈ മുസ്ലിയാര്‍ *ഇനിയും* നിങ്ങളെ ചതിക്കില്ല എന്ന് എന്താണുറപ്പ്?? ഇപ്പോള്‍ (അന്നത്തെ അവസ്ഥ വെച്ച് ചോദിച്ചതാണ്) സിഹ്ര്‍ ഫലിക്കുമെന്നു പറയുന്ന KNM നാളെ അത് മാറ്റി സിഹ്ര്‍ ഫലിക്കില്ല എന്ന് പറഞ്ഞു മുസ്ല്യാരുടെ തൌബയില്‍ അതും വരവ് വെച്ചാല്‍ അതും നിങ്ങള്‍ നെഞ്ചിലേറ്റില്ലേ??"
ഇതായിരുന്നു ചോദ്യം.. അന്ന് തൗബാവിശ്വാസികള്‍ തന്ന മറുപടി "ഏയ്‌.. സിഹ്ര്‍ ഫലിക്കില്ല എന്ന് ഏതു മഹാഖോജ പറഞ്ഞാലും കെ.എന്‍.എം അംഗീകരിക്കില്ല എന്നും നടപടി എടുക്കും " എന്നൊക്കെയായിരുന്നു..
ആ തൗബാവിശ്വാസികള്‍ ഇന്നെവിടെ?? പ്രത്യക്ഷമായും പരോക്ഷമായും ഹദീസ്‌ നിഷേധത്തിന്റെ അടയാളങ്ങള്‍ വിചിന്തനതിന്റെ താളുകളിലും കെ.എന്‍.എമ്മിന്റെ പഠന ക്ലാസുകളിലും ഇടക്കിടക്ക്‌ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും അവര്‍ പുറത്തേക്കു വരാന്‍ മടിച്ചിരുന്നു.. എന്നാല്‍ ഇന്നിതാ ഹദീസ്‌ നിഷേധത്തിനു വളരാന്‍ തക്ക വിധത്തില്‍ കെ.എന്‍.എമ്മിന്റെ മണ്ണ് പാകപ്പെട്ടു എന്ന് മനസ്സിലാക്കിയ ഈ സംഘം മറനീക്കി പുറത്തേക്കു തലയിട്ടു തുടങ്ങിയിരിക്കുന്നു.. എവിടെ മക്കളേ നിങ്ങളുടെ സര്‍ക്കുലറുകള്‍?? എവിടേ നിങ്ങളുടെ ആദര്‍ശ ബോധം?? എവിടേ ഹദീസിനോടുള്ള നിങ്ങളുടെ പ്രതിബദ്ധത??
സിഹ്ര്‍ ഫലിക്കില്ല എന്നതിനു ഖുര്‍ആനിലെ സൂ.ബഖറയിലെ 102-ആമത് ആയത് ദുര്‍വ്യാഖ്യാനം ചെയ്ത് കുപ്രസിദ്ധനായ കെ.വി അബ്ദുല്ലതീഫ്‌ മൌലവിയുടെ മകന്‍ "സിഹ്ര്‍ ഫലിക്കുമെന്നു അംഗീകരിക്കാന്‍ എനിക്ക് സാധിക്കില്ല" എന്ന് പരസ്യമായി ആ ചങ്ങാതി വിളിച്ചു പറഞ്ഞപ്പോള്‍ അതൊരു വിവരദോഷിയുടെ ഒറ്റപ്പെട്ട അഭിപ്രായമാണ് എന്നും അതിനു കെ.എന്‍.എമ്മുമായി ബന്ധമില്ലെന്നും ആയിരുന്നു തൗബാവിശ്വാസികളില്‍ സിഹ്ര്‍ ഫലിക്കുമെന്നു വാദിക്കുന്നവരുടെ മറുപടി.. എന്നാല്‍ ഇന്നിതാ കെ.എന്‍.എം മാറഞ്ചേരി സോണ്‍ വൈസ്‌ പ്രസിഡണ്ടും വിചിന്തനത്തിലെ എഴുത്തുകാരനുമായ എ.മുഹമ്മദ്‌ മാറഞ്ചേരി "പ്രവാചകന് സിഹ്ര്‍ ബാധിച്ചെന്നോ?" എന്ന ലഘുപുസ്തകം പുറത്തിറക്കി പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ്.. അതിലെ ചില വിവരക്കേടുകളിലേക്ക്..
"നബി(സ)ക്ക് പോലും സിഹ്ര്‍ ബാധിച്ചിട്ടുണ്ട് എന്ന് മന്ത്രവാതികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.." (എം.എ മാറഞ്ചേരി - പേജ് 2)
റസൂലിന്റെ ഹദീസും അത് റിപ്പോര്‍ട്ട് ചെയ്ത ബുഖാരി ഇമാമടക്കം പ്രസിദ്ധരായ ലോകത്തിലെ ഹദീസ്‌ പണ്ഡിതരും അത് വിശ്വസിച്ച സലഫീ ഉലമാക്കളും ആണോ കോക്കസ് കുഞ്ഞാടുകളേ ഈ 'മന്ത്രവാദികള്‍' എന്ന് ഞങ്ങള്‍ ചോദിക്കുന്നില്ല.. കാരണം അവരൊക്കെ ജിന്നൂരികള്‍ ആണെന്നും സംഘടനക്ക്‌ അവരോടൊന്നും യോജിക്കാന്‍ പറ്റില്ലെന്നും നിങ്ങള്‍ മറുപടി പറഞ്ഞു കളയും.. എങ്കില്‍ ചോദിക്കട്ടെ, അല്ലാഹുവിനും അവന്റെ റസൂലിനേക്കാളും ഇമാം ബുഖാരി അടക്കമുള്ള ലോകമംഗീകരിച്ച പണ്ടിതരേക്കാലും സംഘടനക്കും അതിന്റെ നേതാക്കള്‍ക്കും വില കല്‍പ്പിക്കുന്ന നിങ്ങളോട് ഞങ്ങള്‍ ചോദിക്കട്ടെ, ഇന്നും പ്രവാചകന് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസ്‌ സ്വഹീഹാണെന്നും അത് വിശ്വസിക്കണം എന്നും പ്രസംഗിച്ചു നടക്കുന്ന കെ.എന്‍.എമ്മിലെ എം.എം.അക്ബറിനെ പോലുള്ള, സുബൈര്‍ പീടിയേക്കലിനെ പോലുള്ള, നസീറുദ്ദീന്‍ രഹ്മാനിയെ പോലുള്ള പ്രഭാഷകരും മന്ത്രവാദികള്‍ ആണോ?? എങ്കില്‍ എന്തേ ഈ മന്ത്രവാദികളെ നിങ്ങള്‍ പുറത്താക്കുന്നില്ല??
ആയിരം വട്ടം മടവൂരികള്‍ ദുര്‍വ്യാഖ്യാനിച്ചു മുജാഹിദുകള്‍ മറുപടി കൊടുത്ത ഹദീസുകളെ തന്നെ വീണ്ടും ദുര്‍വ്യാഖ്യാനിച്ചു കൊണ്ട് സിഹ്ര്‍ ഫലിക്കില്ല എന്ന് സ്ഥാപിക്കാനും അദ്ദേഹം ശ്രമിക്കുന്നു.. ഈ ദുര്വ്യാഖ്യാനങ്ങള്‍ക്ക് മുഴുവന്‍ അനസ്‌ മൌലവിയും ഹനീഫ്‌ കായക്കൊടിയുമൊക്കെ മുന്‍പ്‌ മറുപടി പറഞ്ഞതാണല്ലോ, അത് കൊണ്ടൊന്നും സിഹ്ര്‍ ഫലിക്കില്ല എന്ന് കിട്ടില്ല എന്ന് അവര്‍ സ്ഥാപിച്ചതാണല്ലോ എന്നും നിങ്ങളോട് തിരിച്ചു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.. "തൗഹീദ് പോലും മാറ്റിയ ഞങ്ങള്‍ക്കാണോ ഈ വിഷയത്തില്‍ അനസിന്റെ പണ്ടത്തെ മറുപടി പ്രശ്നമാകുന്നത്? അനസ്‌ തൗബ ചെയ്തിട്ടുണ്ടല്ലോ?" എന്ന് തിരിച്ചു ചോദിക്കാന്‍ മാത്രം ബുദ്ധിയും വകതിരിവും നഷ്ടപ്പെട്ട ഒരു ഖൌമായി നിങ്ങള്‍ മാറിയിരിക്കുന്നു എന്നത് കൊണ്ട്..
ഇതോടൊപ്പം വലിയ ഒരു അപകടം കൂടി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വായിക്കാന്‍ സാധിക്കും:
"നിവേദക പരമ്പരയില്‍ ഖബരുല്‍ വാഹിദായ (ഒരാളുടെ മാത്രം റിപ്പോര്‍ട്ട്) ഹദീസ്‌ വിശ്വാസ കാര്യങ്ങളില്‍ അംഗീകൃതമല്ല.." (പേജ് 4)
സുബ്ഹാനല്ലാഹ്...!!! ഇന്നാലില്ലാഹ്..!!! ഖബരുല്‍ വാഹിദായ ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് സലാം സുല്ലമി എഴുതിയപ്പോള്‍ കേരളത്തിന്റെ മുഴുവന്‍ മുക്കിലും മൂലയിലും ചെന്ന് "ഇതാ... ഇത് അപകടമാണെ... ഈ വാദം തനിച്ച ഹദീസ്‌ നിഷേധമാണെ.. ഇയാള്‍മുഅതസലി വാടക്കാരനാണെ.." എന്ന് വിളിച്ചു പറഞ്ഞ മുജാഹിദ്‌ കേരളത്തിന്‌ ഞെട്ടലോടെ അല്ലാതെ ഈ വാക്കുകള്‍ എങ്ങനെ വായിക്കാന്‍ സാധിക്കും?? എന്തിനേറെ മടവൂര്‍ വിഭാഗത്തിലുള്ള അബ്ദുറഊഫ് മദനി പോലും ഈ വാദം തനിച്ച ഹദീസ്‌ നിഷേധമാണ് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.. എന്നിട്ടും ഈ തനിച്ച ഹദീസ്‌ നിഷേധം കെ.എന്‍.എമ്മിന്റെ പേരില്‍ പ്രചരിപ്പിക്കാന്‍ മാറഞ്ചേരി സാഹിബിനു എങ്ങനെ സാധിക്കുന്നു എന്നതിലല്ല, ഇത് വായിച്ചിട്ടും ഒരക്ഷരം പ്രതികരിക്കാത്ത അനുയായികളാണ് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത്..!! എവിടേ നിങ്ങള്‍ പറഞ്ഞ സര്‍ക്കുലറുകള്‍?? എവിടേ നടപടികള്‍?? സുഹൃത്തുക്കളേ... ആ സര്‍ക്കുലറുകള്‍ ഹദീസ്‌ നിഷേധികള്‍ക്ക് എതിരെ ഒരു നടപടിയുമായി ഇറങ്ങുമെന്ന് നിങ്ങള്‍ സ്വപ്നം കാണണ്ട.. ആ സര്‍ക്കുലറുകള്‍ ഈ ഹദീസ്‌ നിഷേധത്തിനു എതിരെ നിങ്ങള്‍ ശബ്ദിച്ചാല്‍ നിങ്ങള്‍ക്ക്‌ എതിരെ ഇറങ്ങാനുള്ളതാണ്.. ആണ്‍കുട്ടികള്‍ ഇനിയാ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ ഞങ്ങള്‍ സ്വീകരിച്ചത് പോലെ സന്തോഷത്തോടെ "പുറത്താക്കല്‍ സര്‍ക്കുലര്‍" അഥവാ "സ്വതന്ത്ര ദഅവതിനുള്ള സമ്മതപത്രം" വാങ്ങി മുജാഹിദുകളോടൊപ്പം ദഅവാ വീഥിയിലേക്ക് കടന്നു വരാം...
മാറഞ്ചേരി തുടരുന്നു:
"(ഈ ഹദീസ്‌).... ഖുര്‍ആനിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്.. അതിനാല്‍ ഈ ഹദീസിനു യാതൊരു വിധ ന്യൂനതകള്‍ ഇല്ലെങ്കിലും അംഗീകരിക്കുവാന്‍ പാടില്ല.." (പേജ് 4)
സബാഷ്..!!! ഇനിയെന്ത് വേണം.. സ്വഹീഹാണെങ്കില്‍ പോലും ഖുര്‍ആനിന് എതിരായത് കൊണ്ട് ഈ ഹദീസ്‌ സ്വീകരിക്കേണ്ട എന്ന്.. ഇത് പറയുന്നത് ചേകന്നൂരിയോ മടവൂരിയോ അല്ല ചങ്ങാതിമാരേ.. ഞമ്മന്റെ സ്വന്തം കെ.എന്‍.എമ്മിന്റെ നേതാവാണ്..!! അലി മദനി എന്ന മടവൂരീ നേതാവ്‌ ഖുര്‍ആനിന് വിരുദ്ധമായ ഹദീസ്‌ എന്ന് പ്രയോഗിച്ചപ്പോള്‍ "അലി മോല്ലേ.." എന്ന് വിളിച്ച് "ഖുര്‍ആനും ഹദീസും വഹിയല്ലേ.. വഹിയ്യില്‍ വൈരുദ്ധ്യമുണ്ടാകുമോ??" എന്ന് ചോദിച്ചു പരിഹസിച്ച അനസ്‌ മുസ്ലിയാരുടെ പ്രസംഗം പിന്‍വലിചോ എന്ന് ചോദിക്കുന്നതിലും അര്‍ത്ഥമില്ല.. യാ ഖൗമിന്റെ മറുപടി റെഡി മെയ്ഡ് : "മുസ്ല്യാര്‍ തൗബ ചെയ്തിട്ടുണ്ട് ജിന്നൂരീ..."!!!
മുജാഹിദുകള്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷനുമായി മുന്നേറുമ്പോള്‍ കേരളത്തിലെ ഒരു വീടൊഴിയാതെ ഓരോ വീട്ടിലും ഈ സന്ദേശം എത്തിക്കുമ്പോള്‍ സംഘപരിവാര്‍ ശക്തികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന തരത്തില്‍ "ഇവര്‍ മതപരിവര്‍ത്തന സംഘമാണ്.. ഇവരെ വീടുകള്‍ കയറാന്‍ അനുവദിക്കരുത്‌" എന്ന തരത്തില്‍ ദഅവത്തിനു വിലങ്ങു തടിയാകാനും എന്തും മുജാഹിദുകളുടെ തലയില്‍ വെച്ച് കെട്ടി പച്ച ഹദീസ്‌ നിഷേധം കെ.എന്‍ എം നേതാക്കന്മാര്‍ സ്വന്തം പേര് വെച്ച് വിതരണം ചെയ്യാനും തുടങ്ങിയ സ്ഥിതിക്ക് നിങ്ങള്‍ അന്ന് പറഞ്ഞ ആ വാചകം നിങ്ങള്‍ ഇനിയും ആവര്‍ത്തിക്കണം..
നിങ്ങളിനിയും പറയണം, ഞങ്ങള്‍ ഹദീസ്‌ നിഷേധികളല്ല എന്ന്.. ഞങ്ങള്‍ അഖലാനികള്‍ അല്ല എന്ന്..
എങ്കിലേ കളവും വഞ്ചനയും ദഅവത്തിനു പാരവെക്കലും തൊഴിലാക്കിയ നിങ്ങളുടെ ഈ ഇരട്ടത്താപ്പ്‌ പൊതുജനം മനസ്സിലാക്കുകയുള്ളൂ...
"റബ്ബേ.. ഇവര്‍ വിവരമില്ലാത്ത ജനതയാണ് റബ്ബേ.. ഇവര്‍ക്ക്‌ നീ സന്മാര്‍ഗ്ഗം കാണിച്ചു കൊടുക്കണേ റബ്ബേ... ആമീന്‍.."
-അബ്ദുല്ലാ ബാസില്‍ സിപി
8714174330

Thursday, May 29, 2014

മുജാഹിദുകളെ.. നിര്‍ത്താറായില്ലേ ഈ വിഴുപ്പലക്കല്‍??

മുജാഹിദുകളെ.. നിര്‍ത്താറായില്ലേ ഈ വിഴുപ്പലക്കല്‍?? abdulla basil cp
-------------------------------------------------------
ജിന്ന് വിവാദം അതിന്റെ മൂന്നാം ഘട്ടം പിന്നിടുമ്പോള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആയി ഏറ്റുമുട്ടുന്ന മുജാഹിദ്‌ പ്രവര്‍ത്തകരെ നോക്കി ഗുണകാംക്ഷികളായ സര്‍വ്വരും ചോദിക്കുന്ന ചോദ്യമാണിത്.. അല്‍പ ദിവസം മുന്‍പ്‌ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു സുന്നി സുഹൃത്ത്‌ അവസാനം പറഞ്ഞത്‌ "മുജാഹിദുകളുടെ ആദര്‍ശം ഖുര്‍ആനിനും സുന്നത്തിനും അനുസരിച്ചാണ് എന്നൊക്കെ മനസ്സിലായി.. എന്നാലും മുജാഹിദുകള്‍ തമ്മിലുള്ള ഈ വിഴുപ്പലക്കല്‍ കാണുമ്പോള്‍ മടുപ്പ്‌ തോന്നുന്നു" എന്നായിരുന്നു.. ഇത് തന്നെയാണ് സുഹൃത്ത്‌ ശിഹാബ്‌ തിരൂരും ( @ പ്രധാനമായി ഉന്നയിച്ചത്.. അദ്ദേഹം അക്കമിട്ടു നിരത്തിയ പോയിന്റുകളിലേക്ക് നമുക്ക്‌ കടക്കാം..
1. ഇന്സിന്റെ പ്രശ്നങ്ങള്‍ തന്നെ എമ്പാടുമുള്ളപ്പോള്‍ പിന്നെന്തിന് ഈ ജിന്ന് വിവാദം എന്നാണു ചോദ്യത്തിന്റെ മര്‍മ്മം.. ഇതിനു ഒറ്റവാക്കില്‍ ഉത്തരം പറയല്‍ അല്പം പ്രയാസമാണ്.. പത്തു വര്ഷം മുന്‍പും അതിനു മുന്‍പും വരെ ഉണ്ടായ ജിന്നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചരിത്രം അല്പമൊന്നു പഠിച്ചാല്‍ ഈ ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്താവുന്നതേയുള്ളൂ.. ഒന്നാം ജിന്ന് വിവാദം ഉടലെടുത്തത്‌ മഹാനായ ഉമര്‍ മൌലവിയുടെ സല്സബീലില്‍ ഡോ.ഉസ്മാന്‍ സാഹിബും എ.എ.ഹമീദ്‌ കൊച്ചിയും അടക്കമുള്ള മുജാഹിദ്‌ നേതാക്കള്‍ ജിന്നുമായി ബന്ധപ്പെട്ട് വൈജ്ഞാനികമായ പഠനങ്ങള്‍ പ്രബന്ധങ്ങളായി പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ "ഇതാ ഉമര്‍ മൌലവിയുടെ സല്സബീലില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു" എന്ന് പറഞ്ഞു അന്ന് തന്നെ ഒരുപാട് കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു.. രണ്ടാം ജിന്ന് വിവാദ സമയത്ത് കെ എന്‍ എം ജിന്നും സിഹ്രുമായി ബന്ധപ്പെട്ട് പ്രമാണത്തിന്റെ പക്ഷത്ത് അടിയുറച്ചു നിന്നപ്പോള്‍ "ഇതാ എപിയും കൂട്ടരും അന്ധവിശ്വാസതിലെക്ക് നയിക്കുന്നു" എന്ന് പറഞ്ഞു മടവൂര്‍ വിഭാഗവും രംഗത്ത്‌ വന്നു.. അന്ന് അവര്‍ പത്രക്കുറിപ്പ്‌ ഇറക്കിയത് "മന്ഹജ് വാദം പിശാച് സേവയിലെക്ക് കൂപ്പു കുത്തുന്നതിനു നാം മാപ്പ് സാക്ഷികളായി" എന്നായിരുന്നു.. ഇപ്പോള്‍ മൂന്നാം ജിന്ന് വിവാദ സമയത്തും സംഭവിച്ചത് മറ്റൊന്നല്ല.. ജിന്ന് പിശാച് സിഹ്ര്‍ വിഷയങ്ങളില്‍ പ്രമാണങ്ങളില്‍ ഉള്ളത് പറഞ്ഞപ്പോള്‍ "അന്ധവിശ്വാസത്തിലേക്ക്‌ ഒരു പിന്‍വിളി" എന്ന് പറഞ്ഞു പുസ്തകമിറക്കാന്‍ ചില കേകെപിമാരും അതിനനെ കെ എന്‍ എം നേതാക്കള്‍ക്ക്‌ എത്തിച്ചു കൊടുക്കാന്‍ "ഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ചില സെക്രട്ടറിമാരും" ഉണ്ടായി..
ഇതില്‍ നിന്നെല്ലാം സംഗതി വ്യക്തമാണ്.. ഡോ.ഉസ്മാന്‍ സാഹിബും ഉമര്‍ മൌലവിയും എ.എ.ഹമീദ്‌ കൊച്ചിയും മറ്റും സല്സബീലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളോ, 2002 ഇല്‍ കെ എന്‍ എം സ്വീകരിച്ച നിലപാടുകളോ 2012 ല്‍ മുജാഹിദ്‌ പണ്ഡിതര്‍ സ്വീകരിച്ച നിലപാടുകളോ ഒന്നും ഒരു വിവാദം ഉദ്ദേശിച്ച് ആയിരുന്നില്ല.. മറിച്ച് അവര്‍ പ്രമാണങ്ങളില്‍ ഉള്ളത് തുറന്ന് എഴുതിയപ്പോള്‍ "ആധുനിക പുത്തന്‍ കൂറ്റുകാര്‍ക്ക്‌" അതൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.. പ്രമാണങ്ങളില്‍ ഉണ്ടെങ്കിലും ഇതൊക്കെ സമൂഹത്തില്‍ പറയുമ്പോള്‍ അന്ധവിശ്വാസം ആണെന്ന് ജനം ധരിക്കില്ലേ എന്ന ഒരു ചിന്തയാണ് ഇവരെ "വിവാദം സൃഷ്ടിക്കാന്‍" പ്രേരിപ്പിച്ചത് എന്ന് സലഫീ കേരളത്തിന്റെ ചരിത്രം നിഷ്പക്ഷമായി പഠിക്കുന്നവര്‍ക്ക്‌ പകല്‍ പോലെ വ്യക്തമാകുന്ന കാര്യങ്ങളാണ്.. ഡോ.ഉസ്മാന്‍ സാഹിബ് അന്ധവിശ്വാസത്തിന്റെ എജെന്റ്റ്‌ ആണെന്ന് അന്ന് പറഞ്ഞതും, എപിയും കൂട്ടരും ശിര്‍ക്കിലെക്ക് പോയി എന്ന് മടവൂര്‍ വിഭാഗം പറഞ്ഞതും , ടിപിയും കൂട്ടരും ഇന്ന് പറയുന്നതുമെല്ലാം ഈ ഒരു മാനസികമായ ഒരു പ്രശ്നം കൊണ്ടാണ്.. എന്റെ റസൂല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, ഖുര്‍ആനില്‍ അത് വന്നിട്ടുണ്ടെങ്കില്‍ അതാരുടെ മുന്നിലും നെഞ്ചു വിരിച്ചു പറയാന്‍ സാധിക്കും എന്ന് പറയാനോ അതൊരിക്കലും അന്ധ വിശ്വാസം അല്ല എന്ന് ഉറക്കെ പറയാനോ ഉള്ള തന്റേടം നഷ്ടപ്പെട്ടതാണ് ഈ വിവാദങ്ങള്‍ക്ക്‌ കാരണം എന്ന് നമുക്ക്‌ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും..
പിന്നെ ഞങ്ങള്‍ ഇപ്പോള്‍ പറയുന്നത് തന്നെ ആണ് മുന്‍കാല മുജാഹിദു നേതാക്കന്മാരും പറഞ്ഞത് എന്നത് കേവലം ഒരു അവകാശ വാദം മാത്രമല്ല, പച്ചയായ യാഥാര്‍ത്ഥ്യമാണ്.. യാ ഇബാദല്ലാ വിഷയത്തില്‍ ഉമര്‍ മൌലവിയുടെ സല്സബീലില്‍ 1979 ല്‍ വന്ന അതേ നിലപാടില്‍ ആണ് മുജാഹിദുകള്‍ ഇന്നും... ജിന്ന് ബാധയോ സിഹ്ര്‍ ബാധയോ ഏറ്റിട്ടുണ്ട് എന്ന് കരുതപ്പെട്ടാല്‍ ഖുര്‍ആനിലെ ആയത്തുകള്‍, ഹദീസുകള്‍ എന്നിവ കൊണ്ട് ചികിത്സിക്കാം എന്ന് കെ.എം മൌലവി എന്ന കെ എന്‍ എമ്മിന്റെ ഒന്നാമത്തെ പ്രസിടന്റ്റ്‌ പറഞ്ഞ അതേ ആദര്‍ശത്തില്‍ ഞങ്ങള്‍ ഇന്നും അടിയുറച്ചു നില്‍ക്കുന്നു.. ഒരു വിളി പ്രാര്‍ത്ഥന ആകുന്നതു എപ്പോള്‍ എന്ന വിഷയത്തില്‍ കുഞ്ഞീദ് മദനി പറഞ്ഞ അതേ ആദര്‍ശത്തിലാണ് ഞങ്ങളിന്നും.. ഹദീസ്‌ നിഷേധവുമായി ബന്ധപ്പെട്ട് കെ എം മൌലവി പറഞ്ഞതില്‍ കൂടുതലൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.. ഇങ്ങനെ ഏതു വിഷയം എടുത്തു നോക്കുമ്പോഴും മുന്‍കാല പണ്ഡിതര്‍ പറഞ്ഞ നിലപാടില്‍ നിന്ന് മുജാഹിദുകള്‍ വ്യതിചലിച്ചിട്ടില്ല എന്ന് വ്യക്തമാകും..
താങ്കള്‍ മുജാഹിദ്‌ ഐക്യം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എങ്കില്‍ ഇന്ന് നിലവിലുള്ള മൂന്നു വിഭാഗത്തെയും സമീപിക്കുക, ഇന്ന് വിവാദത്തിലായ വിഷയങ്ങളെ കുറിച്ച് 2000 നു മുന്‍പ്‌ നമ്മുടെ പണ്ഡിതര്‍ എഴുതിയ വാദങ്ങളിലേക്ക് തിരിച്ചു വന്നു ഐക്യപ്പെട്ടു കൂടെ എന്ന് ചോദിക്കുക.. ഹദീസ്‌ നിഷേധം പേറുന്ന മടവൂര്‍ വിഭാഗം താങ്കളോട് മുഖം തിരിക്കും.. കാരണം അവര്‍ക്ക്‌ ഹദീസുമായി ബന്ധപ്പെട്ട് കെ എം മൌലവി എഴുതിയത് ദഹിക്കില്ല.. ജിന്നുമായി ബന്ധപ്പെട്ട് ഡോ.ഉസ്മാന്‍ സാഹിബും ഉമര്‍ മൌലവിയും എഴുതിയത് അവര്‍ക്ക്‌ ഇന്ന് അന്ധവിശ്വാസവും ശിര്‍ക്കുമാണ്.. സിഡി ടവര്‍ വിഭാഗവും താങ്കളോട് പുറം തിരിഞ്ഞു നില്‍ക്കും.. കാരണം 1979 സല്സബീലില്‍ വന്ന വാദം അവര്‍ക്കിന്നു പച്ച ശിര്‍ക്കാണ്..!! ജിന്ന് ചികിത്സിക്കാം എന്ന് പറഞ്ഞ കെ എം മൌലവി അവര്‍ക്കിന്നു അന്ധവിശ്വാസിയാണ്.. ഡോ.ഉസ്മാന്‍ സാഹിബ് അവര്‍ക്കിന്നു ഒരു തലവേദന ആണ്..!!! ഇനി താങ്കള്‍ "വിസ്ഡം മുജാഹിദുകള്‍" എന്ന് വിളിച്ചവരോട് ഇതേ ചോദ്യം ചോദിച്ചോളൂ, രണ്ടു കൈയും നീട്ടി അവര്‍ താങ്കളെ സ്വീകരിക്കും.. ഇന്ന് വരെ നാം പറഞ്ഞ ആദര്‍ശം, 1400 വര്‍ഷമായി സലഫീ ലോകം സ്വീകരിച്ച അഖീദ.. അത് സ്വീകരിച്ച് ഒരു ഐക്യത്തിന് മുജാഹിദുകള്‍ നൂറു വട്ടം.. അല്ല പതിനായിരം വട്ടം തയ്യാറാണ്...!!!
2. സകരിയാ സ്വലാഹിയും കൂട്ടരും ജിന്നിനോട് പ്രാര്‍ഥിക്കാമോ വേണ്ടേ എന്ന ചര്‍ച്ച വരെ നടത്തി എന്ന ഗീബല്സിനെ പോലും തോല്പിക്കുന്ന തരത്തില്‍ നുണ പറഞ്ഞു കൊണ്ടാണ് ബഹുമാന്യനായ ടിപി ഈ വിവാദങ്ങള്‍ക്ക്‌ തിരി കൊളുത്തിയത്.. രണ്ടര വര്‍ഷങ്ങള്‍ കഴിഞ്ഞു, ഇപ്പോഴും ചോദിക്കുന്നു, ടീപീ, ആരാണ് അങ്ങനെ ചര്‍ച്ച നടത്തിയത്?? എവിടെയാണ് ആ ചര്‍ച്ച നടന്നത്?? അങ്ങ് പറഞ്ഞത് പച്ചക്കളവല്ലേ?? ഇന്നേ വരെ ടിപി ഇതിനു ഒരു മറുപടി പറഞ്ഞിട്ടില്ല.. അപ്പോള്‍ സകരിയാ സ്വലാഹിയെ പുറത്താക്കാന്‍ കെ എന്‍ എം നേതൃത്വം പറഞ്ഞ ന്യായം പച്ചയായ നുണയാണ് എന്ന് ഇപ്പോഴും ഏതൊരാള്‍ക്കും മനസ്സിലാകുന്ന തരത്തില്‍ വ്യക്തമാണ്..
പിന്നെ സ്വലാഹി ഇപ്പോള്‍ എന്ത് കൊണ്ട് ഞങ്ങളോടൊപ്പമില്ല എന്നതിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞോട്ടെ.. ഏതൊക്കെയോ ചില ആളുകളുടെ വലയില്‍ പെട്ട് നമ്മുടെ ബഹുമാന്യനായ സ്വലാഹി പറഞ്ഞു കൂട്ടിയ കാര്യങ്ങള്‍ക്ക് അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയല്ലാതെ നിവൃത്തിയില്ല.. സ്വലാഹിയെ കൊണ്ട് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്നു വരുത്തി പറയിപ്പിച്ച പലരും കെ എന്‍ എം കോക്കസ് വിഭാഗത്തിന്റെ പ്രോഫ്കോണിലും ഖ്യൂ.എച്ച്.എല്‍.എസ് വേദികളിലും പോയി കയ്യും പിടിച്ച് "വെള്ളി നക്ഷത്രത്തിന്റെ" കൂടെ ഫോട്ടോക്ക് പോസ് ചെയ്തതോടെ കാര്യം എല്ലാവര്‍ക്കും വ്യക്തമായതാണ്.. ആ വിഭാഗത്തിലെ പണ്ഡിതര്‍ പലരും തിരിച്ചു വരവ് തുടങ്ങിയത് പോലെ സ്വലാഹിയും ഇന്നല്ലെങ്കില്‍ നാളെ ഈ ദഅവാ കൂട്ടായ്‌മയോടൊപ്പം അണിചേര്‍ന്നു പ്രവര്‍ത്തിക്കും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.. പക്ഷെ പ്രമാണത്തിനും മന്ഹജിനും നിരക്കാത്ത കാര്യങ്ങള്‍ ആര് പറഞ്ഞാലും അത് സ്വലാഹി ആയാലും സലഫി ആയാലും പി.എന്‍ ആയാലും ബാലുശ്ശേരി ആയാലും മുജാഹിദുകള്‍ അത് അവജ്ഞതയോടെ തള്ളിക്കളയും എന്നതിന്റെ തെളിവാണ് ഈ സംഭവം എന്ന് പറയാതിരിക്കാന്‍ വയ്യ..
3. അബ്ദുറഹ്മാന്‍ സലഫിയുടെ അധികാരക്കൊതിയും മറ്റും ആദര്‍ശ പരമായ വിഷയങ്ങള്‍ അല്ലാത്തതിനാല്‍ അതിലേക്കു കടക്കുന്നില്ല.. അതൊക്കെ ഓരോരോ വ്യക്തികള്‍ ചെയ്തു കൂട്ടുന്നതിനു പടച്ചവന്റെ കോടതിയില്‍ തീര്‍പ്പ്‌ കല്‍പിച്ചു കൊള്ളട്ടെ എന്ന് കരുതി മാറ്റി വെക്കുക.. ഏതായാലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഇല്ലാത്ത വാദങ്ങള്‍ കെട്ടി വെച്ച് മുവഹിദുകളെ പുറത്താക്കുമ്പോള്‍ സ്വാഭാവികമായും അവരിലും വ്യതിയാനം കടന്നു കൂടും.. അതാണ്‌ അഭൌതികമായി അല്ലാഹു അല്ലാത്തവര്‍ക്കും മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ സാധിക്കുമെന്ന പച്ച ശിര്‍ക്ക്‌ കെ എന്‍ എം വേദികളില്‍ കേള്‍ക്കേണ്ട ഗതികേടിലേക്ക് എത്തിച്ചത്.. പ്രവാചകനും സ്വഹാബതും സലഫീ ഉലമാക്കളും എല്ലാവരും ചെയ്ത റുഖിയയെ പറ്റി അന്ധവിശ്വാസം എന്ന് പറയേണ്ടി വന്നത് അത് കൊണ്ടാണ്.. താടി നീട്ടുന്നതും നെരിയാണിക്ക് മീതെ വസ്ത്രം ധരിക്കുന്നതും ഉലുവ്വായത് അങ്ങനെയാണ്.. അത്തരം ആദര്‍ശ വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു കൂടാരത്തിലേക്ക് കയറിപ്പോകുന്നതിനും നല്ലത് സ്വതന്ത്രമായി ദഅവത് നടത്തുന്നതാണ് എന്ന് മുജാഹിദുകള്‍ കരുതുന്നു.. വിസ്ഡത്തിലൂടെ മുജാഹിദുകള്‍ അത് തെളിയിച്ചു കഴിഞ്ഞു..
പിന്നെ ഇന്ന് കാണുന്ന "പോത്തിറച്ചി, വെള്ളപ്പം, കരട്" പോലുള്ള വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അത് തുടരട്ടെ എന്നാണു ഞങ്ങളും ആഗ്രഹിക്കുന്നതു.. കാരണം അതിലൂടെ പുറത്തു നിന്നും വീക്ഷിക്കുന്ന ഒരാള്‍ക്ക്‌ എളുപ്പത്തില്‍ അവരെ വിലയിരുത്താന്‍ സാധിക്കും എന്നത് കൊണ്ട് തന്നെ.. ഒരു മീറ്റിംഗ് കൂടിയപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ക്ക് വിശന്നു.. അവര്‍ അവിടെ ലഭ്യമായ വെള്ളപ്പവും ഇറച്ചി വരട്ടിയും കഴിച്ചു ചര്‍ച്ച തുടര്‍ന്നു.. ഇതില്‍ വിവാദമാക്കാന്‍ എന്താണ് ഉള്ളത് എന്ന് ഒന്ന് ചിന്തിക്കൂ.. ഇങ്ങനെ മുജാഹിദുകള്‍ തിന്നുന്നതും മൂത്രമൊഴിക്കുന്നതും വിയര്‍പ്പ് തുടക്കുന്നതും വരെ ഒപ്പിയെടുക്കുന്നവര്‍ എത്രത്തോളം അധ:പതിച്ചവര്‍ ആണ് എന്ന് പൊതു ജനത്തിന് എളുപ്പം മനസ്സിലാവുമല്ലോ.. പിന്നെയുള്ളത് "കരട്" ആണ്, ഒരു സമിതിയുടെ, അല്ലെങ്കില്‍ ഒരു സംഘടനയുടെ മീറ്റിങ്ങില്‍ വന്ന തീരുമാനങ്ങള്‍ എഴുതിയ പുസ്തകം ആ സമിതിയുടെ ഔദ്യോഗിക മീറ്റിങ്ങില്‍ ആണ് അവതരിപ്പിക്കേണ്ടത്. അത് മുജാഹിദ്‌ ദഅവാ സമിതിയുടെ മീറ്റിങ്ങില്‍ അവതരിപ്പിച്ചിട്ടും ഉണ്ട്.. അതല്ലാതെ അതില്‍ നിന്നും വിട്ടു പോയ സകരിയാ സ്വലാഹിക്ക്‌ ആ കരട് കൊടുക്കണം എന്ന് പറയുന്നത് എങ്ങനെ ശരിയാകും?? അങ്ങനെ എങ്കില്‍ കെ എന്‍ എമ്മില്‍ നിന്ന് അബ്ദുറഹ്മാന്‍ സലഫിയെ എതിര്‍ത്തതിന്റെ പേരില്‍ പുറത്തായ ഡോ.അബ്ദുല്‍ അസീസ്‌ സാഹിബിനു ഇവര്‍ സംഘടനയുടെ മിനുട്ട്സോ ചര്‍ച്ചകളുടെ കരടോ കൊടുക്കുമോ?? ഇങ്ങനെ ഏതു വിവാദത്തിന്റെ പിന്നാലെ പോയാലും ഉള്ള് പൊള്ളയാണ് എന്ന് നമുക്ക്‌ ബോധ്യപ്പെടും..
ജിന്നില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ എന്തിലും ഏതിലും ജിന്നിനെ വലിച്ചു കൊണ്ട് വന്നു തങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്ന് മാലോകരെ അറിയിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കും.. പക്ഷെ മുജാഹിദുകളെ സംബന്ധിച്ച് ഇനി ദഅവത്തിന്റെ വീഥിയിലേക്ക്‌ ഇറങ്ങേണ്ട സമയമാണ്.. ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായി പഠിക്കുന്ന ആര്‍ക്കും സത്യം ബോധ്യമാകുന്ന തരത്തില്‍ മുഖാമുഖങ്ങളും സംവാദങ്ങളും നടന്നു കഴിഞ്ഞു.. ഇനി ശിര്‍ക്കിലും അന്ധവിശ്വാസങ്ങളിലും മുങ്ങിക്കുളിക്കുന്ന പതിനായിരക്കണക്കിന് ആളുകളിലേക്ക് സത്യസന്ദേശം എത്തിക്കേണ്ട ബാധ്യത നിറവേറ്റാന്‍ മുജാഹിദുകള്‍ ഇറങ്ങുകയാണ് ഇന്ഷാ അല്ലാഹ്..
അല്ലാഹു സത്യത്തെ സത്യമായി ഗ്രഹിക്കാനും അതോടൊപ്പം സധൈര്യം അണിചേരാനും നമ്മെ തുണക്കട്ടെ, ആമീന്‍...

Friday, April 4, 2014

ഫസല് തെങ്ങാട്ടിനു മുജാഹിദ് കുട്ടികൾ മറുപടി പറയുന്നു

ഫസല് തെങ്ങാട്ടിനു മുജാഹിദ് കുട്ടികൾ മറുപടി പറയുന്നു -ABDULLA BASIL CP
ഈ 'വിസ്ഡം'ന്നു വെച്ചാ എന്താ...??
--------------------------------------------
കേരളത്തില്‍ മുജാഹിദുകള്‍ എന്തൊക്കെ ദഅവാ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടോ, അതൊക്കെ പൊതുജന മദ്ധ്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.. മുന്‍പ്‌ ഐ.എസ്.എമ്മിന്റെ നേതൃത്വത്തില്‍ 'സാല്‍വേഷന്‍' കോഴിക്കോട് വെച്ച് സംഘടിപ്പിച്ചപ്പോഴും ഇത് തന്നെ ആയിരുന്നു അവസ്ഥ.. സാല്‍വേഷനിലെ ഫ്ലക്സുകളുടെ എണ്ണമെടുക്കാനും അത് പ്രിന്റ്‌ ചെയ്ത മഷിയുടെ നിലവാരം അളക്കാനും അന്നും ആളുകള്‍ ഉണ്ടായിരുന്നു.. അന്ന് സാല്‍വേഷനെ "ഫ്ലെക്സിബിഷന്‍" എന്ന് പരിഹസിച്ചവര്‍ സാല്‍വേഷന്റെ വിജയവും സ്വീകാര്യതയും കണ്ടു പിന്നീട് പല പേരുകളില്‍ "ദി മെസേജുകള്‍" സംഘടിപ്പിച്ച് മുജാഹിദുകള്‍ക്ക് പിന്നാലെ ഫ്ലെക്സിബിഷനുമായി രംഗത്ത്‌ വന്നതും നാം കണ്ടതാണ്..
പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രമായി എം.എസ്.എം സംഘടിപ്പിച്ച് വരുന്ന പ്രൊഫ്കോണിനും അനുകരണങ്ങള്‍ കുറേയുണ്ടായി.. "പ്രൊഫ്സമ്മിറ്റുകളും" "പ്രൊഫ്മീറ്റുകളും" വ്യാജ "പ്രൊഫ്കോണ്‍" തന്നെയും രംഗത്ത്‌ വന്നെങ്കിലും അറബിക് കോളജ്‌ വിദ്യാര്‍ഥികളെ കൊണ്ട് വന്നു നിറക്കേണ്ട ഗതികേട് വന്നതും കേരളം കണ്ടതാണ്..
എന്നും മുന്നേ നടന്നു പരിചയമുള്ള കേരളത്തിലെ സലഫികള്‍ ഇതാ ഇപ്പോള്‍ വീണ്ടും ദഅവാ രംഗത്ത്‌ പുതിയ ഒരു പുതിയ ചുവടുവെപ്പ്‌ കൂടി നടത്തുകയാണ്.. "വിസ്ഡം.."
കേട്ടപ്പോള്‍ ഒന്നും മനസ്സിലാകാതിരുന്ന ചിലര്‍ നേരെ ഡിക്ഷണറി എടുത്ത് തപ്പാന്‍ തുടങ്ങി.. എന്താപ്പാ ഈ സാധനം എന്നറിയാന്‍.. അങ്ങനെ തപ്പുന്നതിനിടയില്‍ ആണ് പെട്ടെന്ന് അതിന്റെ ഒരു അര്‍ത്ഥമായി "ബുദ്ധി" എന്ന് കണ്ടത്.. കിട്ടിപ്പോയ്...!!!!ഇതാ "അഖലാനികള്‍" എന്ന് വിളിച്ച മുജാഹിദുകള്‍ ഇപ്പോള്‍ "ബുദ്ധി" എന്ന പേരില്‍ പരിപാടി നടത്തുന്നു...
പാവങ്ങള്‍ എന്നല്ലാതെന്തു പറയാന്‍..!! സാധുക്കള്‍ വിചാരിച്ചു വെച്ചിരിക്കുന്നത് മുജാഹിദുകളുടെ വാദം "ബുദ്ധി" എന്നത് ഉപയോഗിക്കാന്‍ പാടില്ലാത്ത ഒരു സാധനമാണ് എന്നായിരിക്കാം...!! യഥാര്‍ത്ഥത്തില്‍ എന്താണ് ബുദ്ധിക്ക് ഇസ്ലാം നല്‍കുന്ന സ്ഥാനം, 'അഖലാനി' എന്ന വിളിക്ക് പിന്നിലെന്ത് എന്നൊന്നുമറിയാത്ത സാധുക്കളാണ് ഇങ്ങനെ കാള പ്രസവിച്ചു എന്ന് കേട്ടപ്പോള്‍ ഒരു ലോഡ്‌ കയറുമെടുത്തു ഓടിയത്.. സത്യത്തില്‍ ബുദ്ധി കൊണ്ട് ചിന്തിക്കാന്‍ പാടില്ല എന്നോ ബുദ്ധി ഉപയോഗിക്കാതെ തട്ടിന്‍ പുറത്തു വെക്കേണ്ട ഒന്നാണെന്നോ മുജാഹിദുകള്‍ പറഞ്ഞിട്ടില്ല, ഇസ്ലാം അങ്ങനെ പഠിപ്പിചിട്ടുമില്ല..
മറിച്ച് ഇസ്ലാമിനെ, യഥാര്‍ത്ഥ സ്രഷ്ടാവിനെ കണ്ടെത്താന്‍ ബുദ്ധി ഉപയോഗിക്കണം എന്നാണു ഖുര്‍ആനും ഹദീസും പ്രാഥമിക പഠനത്തിന് വിധേയമാക്കിയ ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന വസ്തുത.. ഒട്ടകങ്ങളിലെക്ക് നിങ്ങള്‍ നോക്കുന്നില്ലേ, പര്‍വ്വതങ്ങളിലേക്ക് നിങ്ങള്‍ നോക്കുന്നില്ലേ, ഭൂമിയിലേക്ക് നിങ്ങള്‍ നോക്കുന്നില്ലേ, നിങ്ങളിലേക്ക്‌ തന്നെ നിങ്ങള്‍ നോക്കുന്നില്ലേ എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഖുര്‍ആനില്‍ കാണാം.. അതിനെയൊക്കെ വീക്ഷിച്ച് , അതിന്റെ സൃഷ്ടിപ്പിലെ അത്ഭുതം മനസ്സിലാക്കി അതിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനാണ് ഇസ്ലാം മനുഷ്യനോട് ആവശ്യപ്പെടുന്നത്.. അതെ, ബുദ്ധി ഉപയോഗിച്ച് സൃഷ്ടി പഠനത്തിലൂടെ സ്രഷ്ടാവിനെ കണ്ടെത്താന്‍ , ആ സ്രഷ്ടാവിന്റെ മതത്തെ പുല്‍കാന്‍ ഇസ്ലാം മനുഷ്യനോട് ആവശ്യപ്പെടുന്നു..
നിങ്ങള്‍ കുടിച്ചു കൊണ്ടിരിക്കുന്ന വെള്ളത്തെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ, അതെങ്ങാനും നാം ഉപ്പ് രസമുള്ളതാക്കിയാല്‍ ആരാണ് നിങ്ങള്‍ക്ക്‌ ശുദ്ധമായ വെള്ളം എത്തിച്ചു തരുന്നത് എന്നിങ്ങനെ മനുഷ്യ ബുദ്ധിയെ തൊട്ടുണര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ ഖുര്‍ആനില്‍ കാണാം.. പരലോക ജീവിതത്തെ നിഷേധിക്കുന്ന "ബുദ്ധിജീവികളെ" വറ്റി വരണ്ട ഭൂമിയിലേക്ക് മഴവെള്ളം ചെല്ലുമ്പോള്‍ സസ്യങ്ങള്‍ മുളച്ചു വരുന്നത് എങ്ങനെയാണോ, അത് പോലെയാകുന്നു പുറപ്പാട് എന്നിങ്ങനെ മറുപടിയും ഖുര്‍ആന്‍ കൊടുത്തിട്ടുണ്ട്‌..
പിന്നെ എവിടെയാണ് ഇക്കൂട്ടര്‍ക്ക്‌ തെറ്റിയത്?? എങ്ങനെ ഇവര്‍ 'അഖലാനിക'ളായി? ബുദ്ധി ഉപയോഗിച്ച് ആ മഹാ ശക്തിയുടെ മാഹാത്മ്യം മനസ്സിലാക്കി ഇസ്ലാമിനെ പുല്‍കിയ ഒരാള്‍ ഇസ്ലാമിക പ്രമാണങ്ങളെ എങ്ങനെ സ്വീകരിക്കണം എന്നിടത്താണ് ഈ വിഷയം ഉദിക്കുന്നത്.. ആകാശങ്ങളും ഭൂമിയും സര്‍വ്വ ചരാചരങ്ങളും തനിയെ ഉണ്ടായതല്ല എന്ന് മനസ്സിലാക്കി അതിന്റെയൊക്കെ പിന്നില്‍ ഒരു ശക്തിയുണ്ടെന്നു തിരിച്ചറിഞ്ഞ്, ആ ശക്തിക്ക്‌ മാത്രമേ ആരാധനകളും വഴിപാടുകളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന് മനസ്സിലാക്കി ഇസ്‌ലാമിന്റെ സുന്ദരമായ ആദര്‍ശം സ്വീകരിച്ച ഒരാള്‍ക്ക്‌ പിന്നെ അവന്റെ സ്രഷ്ടാവിന്റെ കല്പനകള്‍ അനുസരിക്കാനും ആ പടച്ചവന്റെ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ വാക്കുകള്‍ അപ്പടി സ്വീകരിക്കാനും പിന്നെ ബുദ്ധിയുടെ ആവശ്യമില്ല. കാരണം, അവന്റെ ബുദ്ധിയുടെയും സ്രഷ്ടാവാണ് എന്ന് അവന്‍ തന്നെ സമ്മതിച്ച, തിരിച്ചറിഞ്ഞ അല്ലാഹുവിന്റെ കല്പനകളെ പിന്നെയും അവന്റെ പരിമിതമായ ബുദ്ധിയുടെ അളവുകോലില്‍ ഇട്ട് അളക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്??
1400 വര്‍ഷം മുന്‍പ്‌ സൂര്യന്‍ ചലിച്ചു കൊണ്ടിരിക്കുന്നു എന്ന് പ്രവാചകന്‍ പറഞ്ഞു.. ഈയടുത്ത് വരെ സൂര്യന്‍ ചലിക്കുന്നില്ല എന്നും മുഹമ്മദ്‌ ഈ പറഞ്ഞത് ആന മണ്ടത്തരം ആണെന്നും പറഞ്ഞു ഇസ്ലാമിനെയും മുഹമ്മദ്‌ നബിയേയും പരിഹസിച്ചു നടക്കുകയായിരുന്നു നമ്മുടെ നാട്ടിലെ (മന്ദ)ബുദ്ധിജീവികള്‍.. എന്നാല്‍ ഇന്നിതാ സൂര്യന്‍ ചലിച്ചു കൊണ്ടിരിക്കുന്നു എന്ന് ശാസ്ത്രം 'കണ്ടുപിടിച്ചിരി'ക്കുന്നു.. അപ്പോള്‍ ഇന്നലെ വരെ ബുദ്ധിക്ക് കടക വിരുദ്ധമായ ഒരു കാര്യം ഇന്ന് മുതല്‍ മഹാ ജ്ഞാനമായി മാറിയിരിക്കുന്നു.. ഇവിടെയാണ്‌ ഇസ്ലാമിക പ്രമാണങ്ങളുടെ വ്യതിരിക്തതയും മൌലികതയും നമുക്ക്‌ ബോധ്യമാകുന്നത്.. ശാസ്ത്രം എന്നും ഖുര്‍ആനിനും ഹദീസിനും പുറകെ നടന്ന ചരിത്രമേയുള്ളൂ.. അതിനാല്‍ തന്നെ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന പേര് പറഞ്ഞ് നാം ഇന്ന് തള്ളുന്ന ഹദീസുകളും ഖുര്‍ആന്‍ ആയത്തുകളും നാളെ ശാസ്ത്രം തെളിയിക്കുമ്പോള്‍ നമുക്ക്‌ തന്നെ അംഗീകരിക്കേണ്ടി വരുന്നു.. അപ്പോള്‍ ആരെയാണ് നാം വിശ്വസിക്കുന്നത്?? ഇസ്ലാമിക പ്രമാനങ്ങളെയോ അതോ വൈകിയോടുന്ന വണ്ടിയായ ശാസ്ത്ര കണ്ടുപിടിത്തങ്ങളെയും നമ്മുടെ ഈ ചെറിയ ബുദ്ധിയെയുമോ??
ഇസ്‌ലാം ബുദ്ധിയുടെ മതമാണ്‌, എന്നാല്‍ അതില്‍ പലതും നമ്മുടെ ഈ പരിമിതമായ ബുദ്ധി കൊണ്ട് ചിന്തിച്ച് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് മാത്രം.. അത് നമ്മുടെ ബുദ്ധിയുടെ വൈകല്യമാണ്, അല്ലാതെ ഇസ്‌ലാമിന്റെ കുറവല്ല.. അതിനാല്‍ തന്നെ ഇസ്‌ലാമിക പ്രമാണങ്ങളെ മനസ്സിലാക്കേണ്ടത് ആ പ്രമാണങ്ങള്‍ പഠിപ്പിച്ചു തന്ന പ്രവാചക അധ്യാപനങ്ങളില്‍ നിന്നുമാണ്.. അത് അവിടുത്തെ തിരുവായയില്‍ നിന്ന് നേരിട്ട് കേട്ട് പഠിച്ച സ്വഹാബത്തും താബിഉകളും ഉത്തമ നൂറ്റാണ്ടുകാരായ സലഫുകളും എങ്ങനെ മനസ്സിലാക്കിയോ അങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്.. അങ്ങനെ മനസ്സിലാക്കുന്നവരെയാണ് സലഫികള്‍ എന്ന് പറയുന്നത്.. അതല്ലാതെ ഓരോന്നും തന്റെ ബുദ്ധിയിലിട്ടു അരച്ച് കുഴമ്പാക്കിയ ശേഷം മാത്രം സ്വീകരിക്കുന്നവരെ അഖലാനികള്‍ എന്നും വിളിക്കുന്നു..
ഏതായാലും കേരളത്തിലെ മുജാഹിദുകള്‍ പുതിയ ഒരു ദഅവാ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ഇന്ഷാ അല്ലാഹ്.. കേരള മണ്ണില്‍ പിറന്ന ഓരോ മനുഷ്യനും ഈ മഹത്തായ ഇസ്‌ലാമിന്റെ വെളിച്ചം എത്തിച്ചു കൊടുക്കാന്‍ ഈ സലഫീ സംഘം ഇറങ്ങുകയായി.. ഓരത്ത് നിന്ന് കമന്റടിക്കുന്നതിനു പകരം ഈ ദഅവാ വിപ്ലവത്തില്‍ കണ്ണിയാവാന്‍ ശ്രമിക്കുക.. അതിനു പകരം ഇതിനെതിരെ ഡിക്ഷണറി പരതുന്നവര്‍ മലവെള്ളപ്പാച്ചില്‍ തന്റെ മേനി കൊണ്ട് തടുക്കാം എന്ന് കരുതുന്ന തവളകളെ പോലെയാണെന്ന് അവര്‍ സ്വയം തിരിച്ചറിയട്ടെ..
മെയ്‌ 11നു ഇസ്‌ലാമിക കേരളം കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടുമ്പോള്‍ താങ്കളും അതില്‍ ഒരു കണ്ണിയാവുക.. എന്തൊക്കെ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിലും അതൊക്കെ മാറ്റി വെച്ച് ഈ ദഅവതുമായി സഹകരിക്കുക.. നമുക്ക്‌ ഒരുമിച്ച് ഈ ദഅവാ വിപ്ലവത്തില്‍ പങ്കാളികളാവാം.. നമ്മുടെ പരലോകത്തിന് വേണ്ടി....
അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീന്‍..

Sunday, February 16, 2014

കിടുവ കടുവയെ പിടിച്ചതോ അതോ...?????

കിടുവ കടുവയെ പിടിച്ചതോ അതോ...?????
----------------------------------

മുജാഹിദ്‌ പ്രസ്ഥാനത്തില്‍ അരങ്ങേറിയ 2012 ലെ ദൌര്‍ഭാഗ്യകരമായ സംഭവ വികാസകങ്ങള്‍ക്ക് വളരെ മുന്‍പും ജിന്ന് ബാധ, സിഹ്ര്‍ ബാധ, സം സം വെള്ളത്തിന്റെ ബറകത്ത്, ബര്സഖീ ശിക്ഷ, ദജ്ജാലിന്റെ വരവ് തുടങ്ങിയ ഒട്ടേറെ ഹദീസുകളില്‍ തെളിഞ്ഞ വിഷയം മുജാഹിദുകള്‍ അംഗീകരിക്കുന്നു എന്നതിന്റെ പേരില്‍ മുജാഹിദുകളെ നവ യാഥാസ്ഥികര്‍ എന്നും ജിന്നൂരികള്‍ എന്നും മടവൂരികളുടെ ബെയ്ലക്സ് റൂമിലൂടെയും വേദികളിലൂടെയും പരിഹസിച്ചും ആക്ഷേപിച്ചും നടന്നിരുന്ന ഒരു വ്യക്തിയായിരുന്നു അബൂബക്കര്‍ നസ്സാഫ്‌ എന്ന പേരില്‍ അറിയപ്പെടുന്ന വ്യക്തി... സലാം സുല്ലമിയുടെ ഹദീസ്‌ നിഷേധങ്ങള്‍ അപ്പടി പ്രചരിപ്പിക്കുകയും അതിനായി ആവേശ പൂര്‍വ്വം വാദിക്കുകയും ചെയ്യുന്ന നസ്സാഫിനെ ആയിരുന്നു ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്‌ വരെ ഞങ്ങള്‍ക്ക്‌ കാണാനായത്.. കണ്ണൂര്‍ ജില്ലയിലെ പൂതപ്പാറയില്‍ സലാം സുല്ലമിയുടെ ഹദീസ്‌ നിഷേധത്തെ മുജാഹിദുകള്‍ എതിര്‍ത്ത്‌ , അവസാനം അത് ഒരു സംവാദ വ്യവസ്ഥ എഴുതുന്നതിലെക്ക് എത്തിയപ്പോള്‍ , സലാം സുല്ലമിയുടെയും മടവൂര്‍ വിഭാഗത്തിന്റെയും പ്രതിനിധിയായി വന്നത് സാക്ഷാല്‍ നസ്സാഫ്‌ ആയിരുന്നു...

എന്നാല്‍ ഇന്ന് ഒരു കൌതുക വാര്‍ത്ത കാണാനിടയായി...!!!

നസ്സാഫ്‌ നവ-മടവൂരി ആയിരിക്കുന്നു...!!!!!!

പ്രിയപ്പെട്ട നസ്സാഫ്‌ സാഹിബേ, അതല്ലെങ്കില്‍ അദ്ദേഹത്തെ ഇനി താങ്ങി നടക്കാന്‍ പോകുന്ന പ്രിയ കോക്കസ് കുഞ്ഞാടുകളെ, ഒന്ന് ചോദിച്ചോട്ടെ, മടവൂരികള്‍ക്ക് ഉണ്ടായ എന്ത് വ്യതിയാനം ആണ് നസ്സാഫ്‌ തിരുത്തിയത്??

സിഹ്ര്‍ ഫലിക്കുമെന്നു വിശ്വസിച്ചാല്‍ കാഫിറാകും എന്ന് പറയുന്ന , പറഞ്ഞ് അലറി വിളിച്ച നസ്സാഫ്‌ സ്വയം കാഫിറായോ, അതോ കാഫിറായ (അദ്ദേഹത്തിന്റെ ഭാഷയില്‍ ) ഹനീഫ്‌ കായക്കൊടിയുടെയും അനസിന്റെയും കൂടെ നടക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയുന്നു..??

സംസം വെള്ളത്തിന്‌ ബറക്കത്ത് ഇല്ല എന്ന് പറയുന്ന താങ്കളും അതുണ്ട് എന്ന് പോളിട്ടിക്സിനു വേണ്ടിയെങ്കിലും പറയുന്ന അബ്ദുറഹ്മാന്‍ മങ്കടയും എങ്ങനെ തോളില്‍ കയ്യിട്ട് നടക്കും??

ഇനി ആദര്‍ശം മാറി എങ്കില്‍ അതിനു താങ്കള്‍ക്കുള്ള തെളിവുകള്‍ എന്താണ്?? സിഹ്ര്‍ ഫലിക്കില്ല എന്ന് പറയാന്‍ സൂറത്ത് ബഖറയിലെ ആയത്ത് പകുതി കട്ട് ചെയ്ത് ഓതിയ കെവി അബ്ദുല്‍ ലത്തീഫ് മൌലവിയെ താങ്കള്‍ എതിര്‍ക്കുമോ, അതോ കൊക്കസിനുള്ളിലെ കെവി ഗ്രൂപ്പിലേക്കാണോ താങ്കള്‍ ചേക്കേറിയത്?? ആണെങ്കില്‍ കാഫിറുകള്‍ ആയ (?) കായക്കൊടി അനസാദികളെ എങ്ങനെ നിങ്ങള്‍ക്ക്‌ അംഗീകരിക്കാന്‍ സാധിക്കും??

അതോ, മുജാഹിദുകളുമായി സംവാദ വ്യവസ്ഥയില്‍ മലയാളം ഇസ്ലാമിക്‌ ക്ലാസ്‌ റൂമിന്റെ ചുണക്കുട്ടികള്‍ പഠിപ്പിച്ചു തന്നപ്പോള്‍ ആണോ ഹദീസുകള്‍ അംഗീകരിച്ചത്??

ആദര്‍ശം ഇല്ലാതെ കണ്ട അലവലാതികളെ മുഴുവന്‍ കയറ്റി ഈ വണ്ടി എവിടെ വരെ എത്തും എന്ന് നമുക്ക്‌ കാത്തിരുന്നു കാണാം.. ഇതിനിടയില്‍ ചില ഭാഗങ്ങളില്‍ ശിര്‍ക്കാരോപണത്തിന് എതിരെ ചില ശബ്ദങ്ങളും വീണ്ടും ഉയരുന്നതും തൌബ ചെയ്യണം എന്നൊക്കെയുള്ള ആവശ്യങ്ങള്‍ വരുന്നതും ഞങ്ങള്‍ അറിഞ്ഞില്ല എന്ന് കരുതരുത്.. അത്തരം രഹസ്യ ക്ലാസുകളുടെ റെക്കോര്‍ഡുകള്‍ ഞങ്ങളുടെ കയ്യിലെത്തിയിട്ടുണ്ട് എന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു.. അതൊക്കെ വേണ്ട സമയത്ത് പൊതുജനം കേള്‍ക്കും ഇന്ഷാ അല്ലാഹ്...

Thursday, January 16, 2014

മുജാഹിദുകൾ എലിയെ പേടിച്ചു ഇല്ലം ചുടുമെന്നോ-നവ മടവൂരികളെ

ആദര്‍ശത്തോട് "ഗുഡ്ബൈ" പറഞ്ഞെന്നോ??
------------------------------------------------

വല്ലഭനു പുല്ലും ആയുധം എന്ന ചൊല്ലില്‍ നിന്ന് "വല്ലഭന്റെ" മഹത്തായ സ്ഥാനം കൊക്കസിനു കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.. പഠനവുമായി ബന്ധപ്പെട്ട്‌ അല്‍പ ദിവസം ഫേസ്ബുക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ച് ഒരു സലാമും ഗുഡ്‌ബൈയും ഇന്ന് രാവിലെ ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്നു... വൈകുന്നേരം ചിലര്‍ വിളിച്ച് നിന്റെ പോസ്റ്റ്‌ "അവര്‍ " സ്ക്രീന്‍ ഷോട്ട് എടുത്തിടുന്നുണ്ടല്ലോഡാ എന്ന് ചോദിച്ചപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോയി...!!!!

പ്രയാസങ്ങളും പ്രതിസന്ധികളും കണ്ടും കേട്ടും അനുഭവിച്ചും തന്നെയാണ് ഓരോ മുജാഹിദ്‌ പ്രവര്‍ത്തകനും മുന്നോട്ടു പോകുന്നത്.. അതില്‍ മനം മടുത്തു മുജാഹിദ്‌ പ്രവര്‍ത്തകര്‍ ആദര്‍ശത്തോടും ദഅവാത്തിനോടും സലാം പറഞ്ഞു പോകുന്നു എന്നതിന് തെളിവായിട്ടാണത്രേ ഈയുള്ളവന്റെ പോസ്റ്റ്‌ പ്രചരിപ്പിക്കുന്നത്...!!! എങ്കില്‍ എന്റെ പ്രിയ കോക്കസ് സുഹൃത്തുക്കളോട് പറയാനുള്ളത്‌, നിങ്ങള്‍ കുടിച്ച മനപ്പായസത്തിനു നല്ല മധുരമുണ്ടാവും എങ്കിലും ആ സ്വപ്നം നടക്കാന്‍ പോകുന്നില്ല എന്നാണു.. അതിനു വേണ്ടി വെച്ച കാലം മെല്ലെ അടുപ്പില്‍ നിന്നും എടുത്തു വെച്ചേക്കുക.. അതിവിടെ വേവില്ല മക്കളെ..

അല്ലാഹുവിനു പുറമേ അഭൌതികമായി മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ ഔളിയാക്കള്‍ക്കും ജിന്നുകള്‍ക്കും കഴിയുമെന്ന ഖുരാഫീ ശിര്‍ക്കന്‍ ആദര്‍ശത്തിനും അങ്ങനെ ചെയ്യാന്‍ ജിന്നിനും മലക്കിനും കഴിയും എന്ന കോക്കസ് ശിര്‍ക്കന്‍ ആദര്‍ശത്തിനും, അഭൌതികമായി വസ്വാസ് ഉണ്ടാക്കാന്‍ ജിന്നുകള്‍ക്ക് കഴിയും എന്ന മടവൂരി ശിര്‍ക്കന്‍ ആദര്‍ശത്തിനും എതിരെ കൊക്കില്‍ ജീവന്‍ ഉള്ളിടത്തോളം പൊരുതുക തന്നെ ചെയ്യും ഇന്ഷാ അല്ലാഹ്... ഇയ്യാക നസ്തഈനില്‍ അല്ലാഹുവോട് "മാത്രം" എന്നിടത്ത് നിന്നും മാത്രം ഒഴിവാക്കി അതില്‍ ഔളിയാക്കളെ തിരുകിക്കയറ്റിയ ഖുറാഫികളോടും അതിലെ മാത്രം ഒഴിവാക്കി ദൃശ്യലോകത്തെ മനുഷ്യനെ തിരുകി കയറ്റിയ കൊക്കസുകാരോടും രാജിയാവാന്‍ സോറി സര്‍ , തൌഹീദിനെ സ്നേഹിച്ച സലഫിയ്യതിന്റെ പതാക വഹിച്ച ഈ സലഫിക്കുട്ടികള്‍ക്ക് കഴിയില്ല..

ഈ ആദര്‍ശത്തിന്റെ രണാങ്കണത്തില്‍ നിന്നും സലഫിക്കുട്ടികള്‍ പിന്മാറിപ്പോകും എന്ന് ആരും വ്യാമോഹിക്കെണ്ടതില്ല.. തീയില്‍ മുളച്ച ഈ ആദര്‍ശപ്പടയോട്ടം വെയിലത്ത്‌ വാടുകയില്ല തന്നെ.. ഇനി ആര് പിന്മാറിയോ, ആര് ഗുഡ്ബൈ പറഞ്ഞോ, അവനു നഷ്ടമായി എന്നല്ലാതെ ഈ ആദര്‍ശക്കൂട്ടായ്മക്ക് ഒരു കോട്ടവും സംഭവിക്കില്ല.. ആരും ഇവിടെ കൂട്ടായ്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല, പ്രവര്‍ത്തിക്കുകയും വേണ്ട.. പരലോകം ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇന്‍ഷാ അല്ലാഹ് എന്ത് പ്രയാസങ്ങള്‍ ഉണ്ടായാലും ഉറച്ച് തന്നെ മുന്നോട്ട് പോകും.. പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്യാതെ സ്വര്‍ഗ്ഗത്തിലേക്ക് നേരിട്ട് കടന്നു കളയാമെന്നാണോ നിങ്ങളുടെ വ്യാമോഹമെന്ന റബ്ബിന്റെ ചോദ്യം നമ്മുടെ മുന്നില്‍ മുഴച്ചു നില്‍ക്കുന്നു... ഈര്‍ച്ച വാള്‍ കൊണ്ട് ശരീരം രണ്ടായി പകുത്തുകൊണ്ടിരിക്കുമ്പോഴും "അഹദ്...അഹദ്..." എന്ന് വിളിച്ച് പറഞ്ഞ മുന്‍ഗാമികള്‍ പ്രവേശിച്ച സ്വര്‍ഗ്ഗമാണ് ഞങ്ങളും ആഗ്രഹിക്കുന്നത്..

മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ചില സ്വാര്‍ത്ഥ താല്പര്യക്കാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ "കണ്ടോ ഞങ്ങടെ കാന്തോരം ഉസ്താദ്‌ന്റെ കറാമത്..." എന്ന് വിളിച്ചലറിയ ഒരു അഹ്സനി ഉണ്ടായിരുന്നു.. അത് പോലെ വല്ലവര്‍ക്കും ഇത് ഞമ്മടെ ബാല്ല്യുസ്താദിന്റെ കറാമത്ത് ആയി തോന്നുന്നുവെങ്കില്‍ അഹ്സനി ജീവിച്ചിരിക്കുന്ന ദൃഷ്ടാന്തമായി നിങ്ങളുടെ മുന്‍പിലുണ്ട് എന്നേ ഓര്‍മ്മിപ്പിക്കാനുള്ളൂ...

മുജാഹിദുകള്‍ ഇന്നും അന്നും എന്നും മാറ്റമില്ലാത്ത ആദര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു... എപ്പോഴാണ് ഒരു വിളി പ്രാര്‍ത്ഥന ആകുന്നതു എന്ന വിഷയത്തില്‍ കുഞ്ഞീദ് മദനി അന്ന് എഴുതിയ ആദര്‍ശത്തില്‍ നിന്ന് ഞങ്ങള്‍ക്ക്‌ മാറേണ്ടി വന്നിട്ടില്ല.. ജിന്ന് ബാധിച്ചാല്‍ ചികിത്സിക്കാം എന്ന് പണ്ട് കെ എം മൌലവി എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക്‌ മാറേണ്ടി വന്നിട്ടില്ല.. സൂറത്ത് അന്‍ആം 128 ആയതില്‍ ഇസ്തിംതാഉ രണ്ടു വിധമുണ്ട് എന്ന് ഡോ.ഉസ്മാന്‍ സാഹിബ് അന്ന് എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക്‌ മാറേണ്ടി വന്നിട്ടില്ല.. അല്ലാഹു അല്ലാത്ത ആര്‍ക്കും അഭൌതികമായി മനുഷ്യനില്‍ ഇടപെടാന്‍ കഴിയില്ല എന്ന് പികെ മൂസ മൌലവി അന്ന് എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക്‌ മാറേണ്ടി വന്നിട്ടില്ല.. ഇയ്യാകനസ്തഈനില്‍ ആരും ഒഴിവില്ല എന്ന് അമാനി മൌലവി എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക്‌ മാറേണ്ടി വന്നിട്ടില്ല.. ലോക സലഫി പണ്ഡിതരെ തൌഹീദ് തിരിയാത്തവര്‍ എന്ന് പറയേണ്ട ഗതികേട് ഞങ്ങള്‍ക്ക്‌ വന്നിട്ടില്ല.. 2012 വരെ ഞങ്ങള്‍ പറഞ്ഞത് ശിര്‍ക്കായിരുന്നു, ഞങ്ങള്‍ക്ക്‌ ഫാത്തിഹ പോലും നേരെ അറിയില്ലായിരുന്നു എന്ന് പറഞ്ഞു മത്തായിതൌബ ചെയ്യണ്ട ഗതികേടും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല.. ശിര്‍ക്കാരോപിച്ചു നവോത്ഥാന കൈത്തിരി എടുത്തോടി ആ കൈത്തിരി കൊണ്ട് നിലവിളക്ക് കൊളുത്തി ശിര്‍ക്ക്‌ തിരിച്ചു വരേണ്ടി വന്ന ഗതികേടും ഞങ്ങള്‍ക്ക്‌ ഉണ്ടായിട്ടില്ല..

അധികാര മോഹമായിരുന്നു എങ്കില്‍ ആ ചീഞ്ഞു നാറുന്ന പാളയത്തില്‍ നിന്നാല്‍ മതിയായിരുന്നു.. അണികള്‍ ഇല്ലായെങ്കിലും "ജനറലും" "പ്രസിഡന്റും" ഒക്കെയായി പദവികള്‍ ഒഴിഞ്ഞു കിടപ്പാണ്.. ഇപ്പോഴും ഏതു നീര്‍ക്കോലി പോയാലും "സ്വീകരിക്കാന്‍" അവിടെ ആള് റെഡി..!! അതാണല്ലോ നിറം മാറ്റത്തില്‍ ഓന്തിനെ തോല്പിച്ച രഹ്മാനിയുടെ കാര്യത്തില്‍ നാം കണ്ടത്.. അങ്ങനെയിരിക്കെ മുതലാളിമാരുടെ പൂമാലകളും പട്ടുമെത്തകളും വലിച്ചെറിഞ്ഞ് കല്ലും മുള്ളും നിറഞ്ഞ ദഅവത്തിന്റെ പാതയിലേക്ക്‌ ആയിരക്കണക്കിന് പ്രവര്‍ത്തകരും പണ്ഡിതരും കടന്നു വന്നതും എല്ലാവരാലും തള്ളപ്പെട്ടിട്ടും പരിഹാസങ്ങളും ആക്ഷേപങ്ങളും ഏറ്റു വാങ്ങേണ്ടി വന്നിട്ടും ഈ ആദര്‍ശത്തോടൊപ്പം നിലകൊള്ളുന്നത് റബ്ബിന്റെ വജ്ഹ് ഒന്ന് മാത്രം പ്രതീക്ഷിച്ചാണ്..ഒരു മേഖലാ ഭാരവാഹിത്വം പോലും നെഞ്ചിടിപ്പോടെ അല്ലാതെ ഏറ്റു വാങ്ങാത്ത പ്രവര്‍ത്തകരെയും നേതാക്കന്മാരെയും നോക്കി അനാവശ്യം പ്രചരിപ്പിക്കുന്ന കൊക്കസുകാര്‍ പരലോകത്തെ ഭയപ്പെട്ടു കൊള്ളട്ടെ..

അതെ, ഞങ്ങളെ അപരിചിതര്‍ എന്നും പെരുവഴിയില്‍ ആക്കപ്പെട്ടവര്‍ എന്നും പരിഹസിക്കുന്നവര്‍ക്ക് അറിയുമോ മുത്ത് നബിയുടെ വാചകം?? "വ തൂബാ ലില്‍ ഗുറബാ'....", അതെ മുത്ത്‌ റസൂല്‍ പറഞ്ഞതാണ്, അപരിചിതര്‍ക്ക് മംഗളം...!!

അപരിചിതര്‍ക്ക് മംഗളം...!!
അപരിചിതര്‍ക്ക് മംഗളം...!!

ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ മുതല്‍ എന്റെ ഡെസ്ക്ടോപ്പില്‍ ഞാന്‍ ബാക്ക്ഗ്രൌണ്ട് ആയി സേവ് ചെയ്തു വെച്ച ഒരു ഖുര്‍ആന്‍ വചനം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ,

ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
"നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദുഖിക്കുകയോ ചെയ്യരുത്‌, നിങ്ങള്‍ വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ ..." (ആല് ഇമ്രാന്‍ 139)

അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കി നമുക്ക്‌ ദഅവാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.. എന്റെ വാക്ക്‌ കൊണ്ട്, എന്റെ സംസാരം കൊണ്ട്, എന്റെ എഴുത്ത് കൊണ്ട്, ഈ ആദര്‍ശ പ്രബോധന കൂട്ടായ്മക്ക് ഒരു പോറല്‍ പോലും ഏല്‍ക്കരുത്, എല്ലാറ്റിലും ഉപരി അത് എന്റെ പരലോക വിജയത്തിന് തടസ്സമാകരുത് എന്ന് ഓരോരുത്തരും തീരുമാനിക്കുക.. വ്യക്തമായ അറിവില്ലാത്ത കാര്യങ്ങളും വിഴുപ്പലക്കലുകളും പ്രചരിപ്പിച്ച് പരലോകം കുട്ടിച്ചോറാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക..

يا أيها الذين آمنوا إن جاءكم فاسق بنبإ فتبينوا أن تصيبوا قوما بجهالة فتصبحوا على ما فعلتم نادمين
"സത്യവിശ്വാസികളെ, ഒരു അധര്‍മ്മക്കാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അതിനെ പറ്റി വ്യക്തമായി അന്വേഷിച്ച് അറിയണം. അറിയാതെ ഒരു ജനതക്ക്‌ നിങ്ങള്‍ ആപത്തു വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായി തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.." (ഹുജുറാത് 06)

അധര്‍മ്മങ്ങളും അരാജകത്വവും നിറഞ്ഞു നില്‍ക്കുന്ന ക്യാമ്പസ്‌ മുറ്റങ്ങളിലേക്ക് ഖുര്‍ആനും തിരുഹദീസുകളുമായി കയറിച്ചെന്നു ഇരുളടഞ്ഞ ക്യാമ്പസുകളില്‍ സത്യത്തിന്റെ കൈത്തിരി കൊളുത്താന്‍ വിയര്‍പ്പൊഴുക്കുന്ന എം എസ് എം പ്രവര്‍ത്തകര്‍ക്ക്‌ വേണ്ടിയും, ആയിരക്കണക്കിന് അമുസ്‌ലിം ഭാവനങ്ങളിലെക്ക് കയറിച്ചെന്ന് ഏക ഇലാഹിനെ മാത്രമേ ആരാധിക്കാവൂ എന്ന വഹ്ദാനിയ്യത് പ്രചരിപ്പിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക്‌ വേണ്ടിയും ക്ഷേത്ര മുറ്റങ്ങളിലും ശിര്‍ക്കിന്റെ കോട്ട കൊത്തളങ്ങളിലെക്കും സധൈര്യം നെഞ്ചു വിരിച്ചു കയറിച്ചെന്നു തൗഹീദ് പറയുന്ന പണ്ഡിതര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുക.. മുജാഹിദുകള്‍ക്കൊപ്പിച്ച് അജണ്ടകള്‍ തീരുമാനിക്കുന്ന, ജിന്നില്‍ കിടന്നു കാലം കഴിച്ചു കൂട്ടുന്നവരെ അവഗണിക്കുക..

ഈയുള്ളവനെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക.. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍..

-നിങ്ങളുടെ സഹോദരന്‍ ,
അബ്ദുല്ലാ ബാസില്‍ സിപി
9020 777 027

Monday, September 30, 2013

സ്നേഹപൂര്‍വ്വം ഒരു മുജാഹിദ്‌ പ്രവര്‍ത്തകന്‍ എഴുതുന്നത്‌...

(സ്നേഹപൂര്‍വ്വം ഒരു മുജാഹിദ്‌ പ്രവര്‍ത്തകന്‍ എഴുതുന്നത്‌...).,)
----------------------------------------------------------------
Abdulla Basil CP

കുഫ്ര്‍ ഇല്ലാത്ത ഒരുവനില്‍ കുഫ്ര്‍ ആരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന് പ്രവചിച്ചത് മഹാനായ മുഹമ്മദ്‌ നബി(സ.) യാണ്.

മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഒരു വിഭാഗം ശിര്‍ക്കിലേക്ക് പോയി എന്ന് പറഞ്ഞു കൊണ്ട് 2002 മുതല്‍ മടവൂര്‍ വിഭാഗവും 2012 മുതല്‍ സംഘടനാ വാദികളും പ്രചാരണം ആരംഭിച്ചത് മുതല്‍ സലഫികള്‍ ഇക്കാര്യം പറയുന്നുണ്ടായിരുന്നു. ഞങ്ങളില്‍ ഇല്ലാത്ത ശിര്‍ക്ക്‌ ആരോപിച്ചാല്‍ ആ ശിര്‍ക്ക്‌ നിങ്ങളിലേക്ക്‌ തന്നെ തിരിച്ചു വരും എന്ന് നിരന്തരം അവരെ താക്കീത്‌ ചെയ്തു വന്നു.. പരലോക ഭയമുള്ള ആളുകള്‍ ഈ പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും ചില ആളുകള്‍ അത് തുടര്‍ന്ന് കൊണ്ടേയിരുന്നു.. അവസാനം റസൂലിന്റെ പ്രസ്തുത പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്നുവോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്..

മുജാഹിദുകള്‍ക്ക് തൌഹീദ് തെറ്റി എന്ന് സ്ഥാപിക്കാന്‍ വേണ്ടി തൌഹീദിന്റെ നിര്‍വചനം മാറ്റി മറിച്ച ഇവര്‍ അവസാനം ശിര്‍ക്കിന്റെ കുപ്പതോട്ടിയിലാണോ എത്തിപ്പെട്ടത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല.. അത്തരത്തിലാണ് ഇവരുടെ വാദഗതികള്‍ പോയിക്കൊണ്ടിരിക്കുന്നത്.

1 .അല്ലാഹു അല്ലാത്ത ഒരാള്‍ക്കും കാര്യ കാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി ,അല്ലെങ്കില്‍ മറഞ്ഞ വഴിയില്‍ സഹായിക്കാനോ ഉപദ്രവിക്കാണോ സാധിക്കില്ല എന്നതാണ് മുജാഹിദ്‌ പ്രസ്ഥാനം ഇന്നേ വരെ പഠിപ്പിച്ച തൌഹീദ് എങ്കില്‍ , അല്ലാഹുവിനു പുറമേ ജിന്നും മലക്കും കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി മനുഷ്യ ജീവിതത്തില്‍ ഇടപെടും എന്ന പച്ച ശിര്‍ക്കന്‍ വാദമാണ് ഇപ്പോള്‍ സംഘടനാ വാദികളായ സുഹൃത്തുക്കളുടെ സ്റ്റേജ്കളില്‍ നിന്നും വിചിന്തനതിന്റെ താളുകളില്‍ നിന്നും ലഭിക്കുന്നത്.. അല്ലാഹുവിനു പുറമേ യാതൊരു ശക്തിയും അഭൌതികമായി മനുഷ്യ ജീവിതത്തില്‍ ഇടപെടില്ല എന്ന് ഉമര്‍ മൌലവി , കെ എം മൌലവി തുടങ്ങിയ പണ്ഡിതര്‍ തെളിവുകള്‍ ഉദ്ധരിച്ചു പറഞ്ഞപ്പോള്‍ അന്ന് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ പുളിക്കലില്‍ വെച്ച് പറഞ്ഞത്, "അല്ലാഹുവിനു പുറമേ ഔലിയാക്കള്‍ക്കും ജിന്നുകള്‍ക്കും മലക്കുകള്‍ക്കും മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ പറ്റും. ഔലിയാക്കളെ പോലെ ജിന്നും മലക്കും കാര്യകാരണ ബന്ധത്തിന് അതീതമാണ് എന്നായിരുന്നു"
എന്നാല്‍ ഇന്ന് പുളിക്കലില്‍ വെച്ച് ഹനീഫ്‌ കായക്കൊടിയും നാസര്‍ സുല്ലമിയും പറയുന്നതും ഇത് തന്നെയാണ്. അല്ലാഹുവിനു പുറമേ ഔലിയാക്കള്‍ക്ക് പറ്റിലെങ്കിലും ജിന്നുകള്‍ക്കും മലക്കുകള്‍ക്കും കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ പറ്റും, എന്നാല്‍ ജിന്നും മനുഷ്യനും തമ്മില്‍ കാര്യകാരണ ബന്ധമില്ല എന്നാണു കായക്കൊടി  ജാമിഅയില്‍ വെച്ച് പറഞ്ഞത്..

അപ്പോള്‍ അന്ന് നെല്ലിക്കുത്ത് പറഞ്ഞ ശിര്‍ക്കന്‍ വാദം ഇന്ന് പറയുന്നത് കായക്കൊടി ഹനീഫ സാഹിബ്...!!! പറയൂ, മുവഹിദിന്‍റെ മേല്‍ ശിര്‍ക്കാരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന മുത്ത്‌ റസൂലിന്റെ പ്രവചനം പുലര്‍ന്നുവോ??????

2 . അല്ലാഹുവിനു പുറമേ ഒരു ശക്തിയും പ്രാര്‍ത്ഥന കേള്‍ക്കില്ല എന്ന തൌഹീദ് സ്ഥാപിക്കാന്‍ ആയിരുന്നു മുജാഹിദുകള്‍ പുളിക്കലിനു അടുത്തുള്ള കൊട്ടപ്പുറത്തു ഖുരാഫികലുമായി സംവാദം നടത്തിയത്. എന്നാല്‍ അതേ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആളുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇന്നിതാ ആ ആദര്‍ശവും തിരുത്തിയിരിക്കുന്നു.. അല്ലാഹുവിനു പുറമേ ഔലിയാക്കളും ജിന്നുകളും മലക്കുകളും പ്രാര്‍ത്ഥന കേള്‍ക്കും എന്നായിരുന്നു കാന്തപുരം വാദിച്ചിരുന്നത് എങ്കില്‍ , അല്ലാഹുവിനു പുറമേ ജിന്നും മലക്കും പ്രാര്‍ത്ഥന കേള്‍ക്കും എന്നാല്‍ പുളിക്കലില്‍ വെച്ച് ഹനീഫ കായക്കൊടി പറഞ്ഞിരിക്കുന്നത്..!!! ആ ഭാഗം കേള്‍ക്കുക : https://www.youtube.com/watch?v=VajBMH-7ECw
ദുആ എന്നാല്‍ മനസ്സിന്റെ തേട്ടം ആണെന്നും അത് കേള്‍ക്കാന്‍ റബ്ബിന് മാത്രമേ കഴിയൂ എന്നുമുള്ള തൌഹീദ് പഠിപ്പിക്കാന്‍ ആട്ടും തുപ്പും ഊരുവിലക്കുകളും ഏറ്റു വാങ്ങിയ മുജാഹിദുകളെ മുശ്രിക്കാക്കാന്‍ തുനിഞ്ഞപ്പോള്‍ അതേ ശിര്‍ക്കന്‍ വാദം പറയേണ്ടി വന്നു എന്നത് പ്രവാചകന്റെ പ്രവചനം പുലര്‍ന്നതാകുമോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ?? ഇത് കായക്കൊടി പറഞ്ഞു എന്ന് മാത്രമല്ല, അതിനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത.. അമ്മയോട് പ്രാര്‍ഥിച്ചാല്‍ അമ്മ കേള്‍ക്കില്ലേ, ജുമുഅക്കു ശേഷം പ്രാര്‍ഥിച്ചാല്‍ കേള്‍ക്കില്ലേ, എന്നൊക്കെയാണ് ന്യായീകരണം.. എന്നാല്‍ ആ കേള്‍ക്കുന്നത് കേവലം ബാഹ്യമായ ശബ്ദം മാത്രമാണ് എന്നും ദുആ എന്നത് മനസ്സിന്റെ തേട്ടം ആണ് എന്നും മുജാഹിദുകള്‍ വളരെ മുന്‍പ്‌ തന്നെ സമസ്തക്കാര്‍ക്ക് മറുപടി കൊടുത്ത വിഷയമാണ്.. ബാഹ്യമായി ഉണ്ടാക്കുന്ന ശബ്ദം അല്ലാതെ ആ പ്രാര്‍ത്ഥന കേള്‍ക്കാന്‍ സൃഷ്ടികള്‍ക്ക് ആര്‍ക്കും സാധ്യമല്ല.. കേള്‍ക്കുന്നത് ചുണ്ടുകളിലൂടെ പുറത്തു വരുന്ന ശബ്ദം മാത്രമാണ്. മാത്രമല്ല, ഇവരുടെ ഈ വികല വാദങ്ങള്‍ അംഗീകരിക്കാന്‍ തല മുതിര്‍ന്ന പണ്ഡിതര്‍ക്ക് പോലും സാധിക്കുന്നില്ല.. ബഹുമാന്യനായ എപി അബ്ദുല്‍ ഖാദിര്‍ മൌലവിയോടു ഇവരുടെ ഈ വാദത്തെ പറ്റി ചോദിച്ചപ്പോള്‍ എപി പറഞ്ഞത് ഇവരുടെ വാദം കാന്തപുരത്തെക്കാള്‍ കഷ്ടമാണ് എന്നാണു..

അപ്പോള്‍ അന്ന് കാന്തപുരം പറഞ്ഞ ശിര്‍ക്കന്‍ വാദം ഇന്ന് പറയുന്നത് കായക്കൊടി ഹനീഫ സാഹിബ്...!!! പറയൂ, മുവഹിദിന്‍റെ മേല്‍ ശിര്‍ക്കാരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന മുത്ത്‌ റസൂലിന്റെ പ്രവചനം പുലര്‍ന്നുവോ??????


3. മനസ്സില്‍ നാം വിചാരിക്കുന്ന വികാര വിചാരങ്ങള്‍ അറിയാന്‍ അലാഹുവിന് മാത്രമേ അറിയൂ എന്നായിരുന്നു മുജാഹിദുകള്‍ ഇന്നേ വരെ വിശ്വസിച്ചത്. "കുപ്പിയകത്തുള്ള വസ്തുവിനെ പോലെ കാണ്മാന്‍ ഞാന്‍ നിങ്ങടെ ഖല്ബകം എന്നോവര്‍ " എന്ന് പറഞ്ഞു മഹാന്മാര്‍ ഖല്‍ബില്‍ ഉള്ളത് അറിയും എന്ന് സമസ്ത വിഭാഗം വാദിച്ചപ്പോള്‍ എതിര്‍ത്ത മുജാഹിദ്‌ വേദിയില്‍ കയറി കഴിഞ്ഞ ദിവസം പുളിക്കലില്‍ നാസര്‍ സുല്ലമി പറഞ്ഞത് മനസ്സില്‍ ഉള്ളത് അറിയാന്‍ ജിന്നുകള്‍ക്കും ശൈത്വാനും കഴിയും എന്നാണു..!!! അല്ലാഹുവിനു അല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്ന് മുജാഹിദുകള്‍ പറഞ്ഞ ഈ കാര്യം ജിന്നുകള്‍ക്കും കഴിയും എന്ന് വാദിച്ചു വ്യക്തമായ ഖുറാഫാത്തിലേക്കും ശിര്‍ക്കിലെക്കും ആണ് ഇവര്‍ സമൂഹത്തെ കൊണ്ട് പോകുന്നത്.. 

അപ്പോള്‍ അന്ന് കാന്തപുരം പറഞ്ഞ ശിര്‍ക്കന്‍ വാദം ഇന്ന് പറയുന്നത് നാസര്‍ സുല്ലമി...!!! പറയൂ, മുവഹിദിന്‍റെ മേല്‍ ശിര്‍ക്കാരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന മുത്ത്‌ റസൂലിന്റെ പ്രവചനം പുലര്‍ന്നുവോ??????

ഇങ്ങനെ തൌഹീദും ശിര്‍ക്കും മാറ്റി മറിച്ചപ്പോള്‍ അവസാനം ഇവര്‍ പറഞ്ഞത് മഹാനായ ഉമര്‍ മൌലവിക്ക് പോലും തൌഹീദില്‍ തെറ്റ്‌ പറ്റി എന്നാണു.. സകരിയാ സ്വലാഹിക്കും ബാലുശേരിക്കും ഹുസൈന്‍ സലഫിക്കും ഫൈസല്‍ മൌലവിക്കുമൊക്കെ തൌഹീദില്‍ തെറ്റ്‌ പറ്റി എന്ന് ഇവര്‍ പറഞ്ഞപ്പോള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ ഖൗം ഉമര്‍ മൌലവിക്കും തൌഹീദില്‍ തെറ്റ് പറ്റി എന്ന വാദവും അംഗീകരിക്കുമോ എന്ന് കണ്ടറിയണം... ഉമര്‍ മൌലവിക്ക് തൌഹീദില്‍ തെറ്റി എന്ന കോക്കസ് നേതാവിന്റെ ക്ലിപ്പ് കേള്‍ക്കാന്‍ : youtu.be/0eKK053a1No

അതേ, ഇന്നേ വരെ മുജാഹിദ്‌ പ്രസ്ഥാനത്തിന് പരിചയമില്ലാത്ത വാദങ്ങളും ന്യായീകരണങ്ങളുമായി ഇവര്‍ പോയിക്കൊണ്ടിരിക്കുകയാണ്.. തൌഹീദിന്റെ കടക്കലാണ് ഇപ്പോള്‍ ഇവര്‍ കത്തി വെച്ചിരിക്കുന്നത്.. ഇത്തരം ശിര്‍ക്കന്‍ വാദങ്ങള്‍ പറയുകയും അനുയായികളെ കൊണ്ട് ന്യായീകരിപ്പിക്കുകയും ചെയ്യേണ്ടി വന്നത് ശിര്‍ക്ക്‌ ഇല്ലാത്ത മുജാഹിദുകളുടെ മേല്‍ ശിര്‍ക്ക്‌ ആരോപിച്ചത് കൊണ്ടാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ??

അതിനാല്‍ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളോട് പറയാനുള്ളത് , പരലോകത്തെ പേടിയുണ്ടെങ്കില്‍ ആ മുങ്ങുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെട്ടോളൂ എന്നാണു.. ഈ വിശ്വാസവുമായി മരിച്ചു പോയാല്‍ സ്വര്‍ഗ്ഗം നിഷിദ്ധമാണ്.. ഖുര്‍ആന്‍ വളരെ വ്യക്തമായി പഠിപ്പിച്ചല്ലോ, ആരെങ്കിലും ശിര്‍ക്ക്‌ ചെയ്‌താല്‍ അവനു സ്വര്‍ഗ്ഗം നിഷിദ്ധമാണ്. നരകം അവന്റെ മേല്‍ ശാശ്വതമാണ്.. അതേ, ശിര്‍ക്ക്‌ മഹാ പാപമാണ്.. സംഘടനക്കും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി ശിര്‍ക്കിനെ വില കുറച്ചു കണ്ടാല്‍ , നേതാക്കന്മാരും പ്രാസംഗികന്മാരും ഇല്ലാത്ത ഒരു നാളില്‍ വിരല്‍ കടിക്കേണ്ടി വരും. ഇന്ന് ന്യായീകരിച്ചു ഒപ്പിക്കാനും നിങ്ങളെ വിശ്വസിപ്പിക്കാനും കഴിവുള്ള വായാടീ പ്രാസംഗികര്‍ ഉണ്ടായേക്കാം.. കാന്തപുരത്തിന്റെ കയ്യില്‍ ഉള്ളത് മുത്ത്‌ റസൂലിന്റെ മുടി അല്ല എന്ന് പകല്‍ പോലെ വ്യക്തമായിട്ടും നേതാക്കന്മാര്‍ പറ്റിക്കില്ല എന്ന വിശ്വാസവുമായി നടക്കുന്ന മുടിക്കുട്ടികളെ പോലെ നാം ആവരുത്, ഇവിടെ ഒരു മുജാഹിദും ജിന്നിനോട് തേടുന്നില്ല, ഒരു അവസരത്തിലും ജിന്നിനോട് തെടാന്‍ പാടില്ല.. ഇത് മുജാഹിദുകള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടും ശിര്‍ക്ക്‌ ആരോപിച്ചപ്പോള്‍ ആ ആരോപിച്ചവര്‍ എത്തിപ്പെട്ട ഗര്‍ത്തം എത്രമാത്രം ആഴമുള്ളതാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും..

അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍ക്കുമെന്നും ജിന്ന് മനസ്സില്‍ ഉള്ളത് അറിയുമെന്നും അല്ലാഹുവിനു പുറമേ ജിന്നും മലക്കും അഭൌതികമായി സഹായിക്കുമെന്നും വാദിക്കുന്ന സംഘടനാ വാദികള്‍ക്ക്‌ ബഹു.ഫൈസല്‍ മൌലവി പുളിക്കലില്‍ കൊടുത്ത മറുപടി താങ്കള്‍ കാണണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.. ഞങ്ങളെ പറ്റി പല തെറ്റിധാരണകളും താങ്കള്‍ക്ക് ഉണ്ടായേക്കാം,, എങ്കിലും ഈ പ്രഭാഷണം തുറന്ന മനസ്സോടെ ഒന്ന് കേള്‍ക്കണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ്.. ഒരു സഹോദരന്‍ എന്ന നിലക്ക്.. 

പ്രസ്തുത പ്രഭാഷണം കേള്‍ക്കാന്‍ : https://www.youtube.com/watch?v=W5XTcjcwv1M&feature=c4-overview&list=UUfLMgwSHKVQyIk7JM2y_dRg

പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക...

Friday, July 26, 2013

പ്രിയ സുന്നീ സുഹൃത്തെ, താങ്കളറിയുക, ബദ്’രീങ്ങളെ.

പ്രിയ സുന്നീ സുഹൃത്തെ, താങ്കളറിയുക, ബദ്’രീങ്ങളെ.

അസ്സലാമുഅലൈകും,



സുഹൃത്തെ, സുഖമെന്ന് കരുതുന്നു - അതിന്നായി പ്രാർത്ഥിക്കുന്നു.. പരിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ നമ്മൾ.. നന്മകൾ വർദ്ദിപ്പിച്ചും തിന്മകൾ ഒഴിവാക്കാനുള്ള തീരുമാനങ്ങളും നാം എടുത്ത് കഴിഞ്ഞിട്ടുണ്ടാവുമല്ലോ.. ഈ റമദാൻ നമുക്ക് മാറാനുള്ള ഒരു അവസരമായി പടച്ച റബ്ബ് മാറ്റിത്തീർക്കുമാറാകട്ടെ ആമീൻ..



നാം ഇത്രയും കഷ്ടപ്പെടുന്നതും നന്മകൾ അധികരിപ്പിക്കുന്നതും ആരെയും കാണിക്കാൻ വേണ്ടിയോ മറ്റുള്ളവരുടെ മുന്നിൽ “മുത്തഖി” ആകാനോ അല്ല, മറിച്ച് നാളെ പടച്ച റബ്ബിന്റെ കോടതിയിൽ രക്ഷപ്പെടാനാണ്.. ഉറക്കമൊഴിച്ച് തറാവീഹ് നമസ്കരിക്കുന്നതും ഖുർ’ആൻ പാരായണം ചെയ്യുന്നതും എല്ലാം അതിന്നു തന്നെ.. അതിന്നായിരിക്കണം.. എന്നാൽ ഇത്രയേറെ കഷ്ടപ്പെട്ടിട്ടും പരലോകത്ത് ചെന്നാൽ വട്ടപ്പൂജ്യമാകുന്ന ഒരു സ്ഥിതിയെ പറ്റി ഒന്നാലോചിച്ച് നോക്കൂ… എത്ര ഭീകരമായിരിക്കുമത്?? നമുക്ക് സഹിക്കാനാവുമോ അത്?? ഇല്ല ഒരിക്കലുമില്ല..



അത്തരം ഒരു കാര്യം ശ്രദ്ധയിൽ പെടുത്താനാണ് ഈ എഴുത്ത്.. റമദാനിൽ കഷ്ടപ്പെട്ട് പണിയെടുത്ത് റമദാൻ പകുതി ആവുമ്പോഴേക്കും അതെല്ലാം “പകലന്തിയോളം വെള്ളം കോരി അന്തിക്ക് കലമുടച്ചു” എന്ന രീതിയിൽ നഷ്ടപ്പെടുത്തുന്ന ചില പ്രവണതകൾ കണ്ടു വരുന്നു..അതും തൌഹീദിന്റെ ധീര പടയാളികളായ ബദ്’രീങ്ങളുടെ പേരിൽ..!



ബദ്’രീങ്ങളെ സ്നേഹിക്കാത്തവരുടെ ഈമാൻ പൂർത്തിയാവില്ല എന്ന കാര്യത്തിൽ തർക്കമുണ്ടാവും എന്നു കരുതുന്നില്ല.. കാരണം ആ ബദ്’രീങ്ങളുടെ നേതാവ് മുത്ത് റസൂൽ (സ) യാണ്.. ശിർക്കിന്റെ കൂട്ടങ്ങൾ മലപോലെ വന്നപ്പോഴും പതറിയില്ല ആ ധീരന്മാർ.. ഇടറിയില്ലാ അവരുടെ തൌഹീദിന്റെ ശബ്ദം.. അല്ലാഹുവല്ലാത്ത ഒരാളോടും പ്രാർത്ഥിക്കാൻ പാടില്ല, എന്ന് ഉറച്ചു പറഞ്ഞതിന്റെ പേരിൽ ആ ധീര യോഥാക്കൾക്ക് നാടും വീടും നഷ്ടപ്പെട്ടു, ആ തൌഹീദിനു വേണ്ടി അവർ വിശപ്പും ദാഹവും മറന്നു പോരാടി.. എന്നാൽ, ഇന്ന് ആ ധീരന്മാരുടെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കാണുമ്പോൾ ഇത് ആ മഹാന്മാരെ നിന്ദിക്കലല്ലാതെ വേറെയെന്താണ് എന്നാരും ചോദിച്ച് പോകും.. അല്ലാഹുവല്ലാത്ത ഒരാളോടും പ്രാർത്ഥിക്കരുത് എന്ന ആശയത്തിനു വേണ്ടി പോരാടിയ ആ മഹാന്മാരെ തന്നെ വിളിച്ച് പ്രാർത്ഥിക്കൽ അവരെ നിന്ദിക്കലല്ലാതെ മറ്റെന്താണ്??



ബദ്’രീങ്ങളെ സ്നേഹിക്കേണ്ടത് അവരുടെ പേരിൽ ബിരിയാണി കഴിച്ചല്ല, മറിച്ച് ആ ബദ്’രീങ്ങളുടെ ആദർശം ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തിക്കൊണ്ടാണ്.. ഒന്ന് ചിന്തിക്കൂ സുഹൃത്തേ, ഇന്ന് നമ്മുടെ നാട്ടിലെ സുന്നി സുഹൃത്തുക്കൾ ഒരു ആപത്തുണ്ടായാൽ, എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ, “ബദ്രീങ്ങളെ.. കാക്കണേ” എന്നു പറയുന്നു, എന്നാൽ ഇതാണോ ബദ്രീങ്ങളുടെ പാത?? ഒരിക്കലുമല്ല, നമുക്കറിയാം, മൂന്നൂറില്പരം മുവഹ്ഹിദുകളെ എതിർക്കാൻ മറുപക്ഷത്തുണ്ടായിരുന്നത് ആയിരത്തില്പരം മുശ്രിക്കുകളായിരുന്നു, ഒന്ന് ചിന്തിച്ചാൽ ബദ്രീങ്ങൾക്ക് പരാജയം ഉറപ്പാണെന്ന് ഏതൊരാളും പറയും.. അപ്പുറത്ത് സർവ്വ സന്നാഹങ്ങളോടെയാണെങ്കിൽ, ഇപ്പുറത്ത് ഒട്ടിയ വയറും മുറിഞ്ഞ വാളുമായി നിൽക്കുന്ന നബി(സ) യും സംഘവും.. യുദ്ധത്തിലെ പരാജയമാകുന്ന മുസ്വീബത്ത് മുന്നിൽ കണ്ട ആ മഹാന്മാർ ആ അപൽഘട്ടത്തിൽ ആരോട് തേടി?? നാം ചിന്തിക്കണ്ടെ?? അവർ മുൻ കഴിഞ്ഞു പോയ മഹാന്മാരോടും അമ്പിയാക്കളോടും ഇസ്തിഗാസ നടത്തി എങ്കിൽ നമുക്കും നടത്താമായിരുന്നു.. എന്നാൽ അവർ ആ വിഷമഘട്ടത്തിൽ തേടിയത് ആരോടാണ് എന്ന് ഖുർ’ആൻ പറയുന്നത് കാണൂ :



إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلآئِكَةِ مُرْدِفِينَ



“നിങ്ങൾ നിങ്ങളുടെ റബ്ബിനോട് ഇസ്തിഗാസ (സഹായം തേടിയ) സന്ദർഭം ഓർക്കുക, എന്നിട്ട് അവൻ നിങ്ങൾക്ക് ഉത്തരം നൽകി, മലക്കുകളിൽ നിന്ന് തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം പേരെ കൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നവനാണ് എന്ന്..” (സൂറത്തുൽ അൻഫാൽ-9)



അതെ, യുദ്ധത്തിൽ പരാജയപ്പെടുമോ എന്ന് ഭയന്ന ആ നിമിഷം, ആ സമയത്ത് അവർ തേടിയത് റബ്ബിനോടാണെങ്കിൽ, നമുക്കൊരു ആപത്ത് വരുമ്പോൾ, നമുക്കൊരു പ്രയാസം വരുമ്പോൾ, നാമും തേടേണ്ടത് ആ റബ്ബിനോട് തന്നെയല്ലേ?? ബദ്രീങ്ങളുടെ മഹത്വം മനസ്സിലാക്കുമ്പോൾ, അവരുടെ ത്യാഗങ്ങളെ കുറിച്ച് പഠിക്കുമ്പോൾ, അവരുടെ പാത പിൻപറ്റിക്കൊണ്ട് അവരെ സ്നേഹിക്കാൻ നമുക്ക് കഴിഞ്ഞോ?? ഇല്ലെങ്കിൽ പ്രിയ സുഹൃത്തേ, നിങ്ങളറിയണം ബദ്’രീങ്ങളെ..



അതു കൊണ്ട്, ഏത് സന്ദർഭത്തിലും നാം തേടേണ്ടത് റബ്ബിനോടാണ്.. റബ്ബിനോട് മാത്രമാണ്.. അവനല്ലാത്ത മറ്റാരോട് തേടിയാലും അത് കൊടിയ പാതകമായ ശിർക്കാണ്.. ഈയൊരു കാര്യം പറയുമ്പോൾ പല സുന്നീ സുഹൃത്തുക്കളും ചോദിക്കാറുള്ളത്, അങ്ങനെയാണെങ്കിൽ നിങ്ങൾ ഡോക്ടറോട് സഹായം തേടുന്നില്ലെ, ഉമ്മയോട് സഹായം തേടുന്നില്ലേ എന്നൊക്കെയാണ്.. എങ്കിൽ സുഹൃത്തെ നിങ്ങളൊന്നറിയുക, നാം ഡോക്ടറോട് സഹായം തേടുന്നത് കാര്യകാരണ ബന്ധത്തിനുള്ളിൽ വെച്ചാണ്.. നാം ഡോക്ടറോട് മരുന്നാവശ്യപ്പെടുമ്പോൾ അദ്ദേഹം നമ്മുടെ മുന്നിൽ ജീവനോടെയുണ്ട്.. ആ ഹാജറായ, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോടാണ്, അദ്ദേഹത്തിന്റെ കഴിവിൽ പെട്ട ഒരു കാര്യം നാം ചോദിക്കുന്നത്.. എന്നാൽ അതേ സമയം ഇന്ത്യയിലിരുന്ന് കൊണ്ട് യാതൊരു കാര്യകാരണ ബന്ധവുമില്ലാതെ അമേരിക്കയിൽ ഇരിക്കുന്ന ഒരു ഡോക്ടറോട് തേടിയാൽ അത് ശിർക്ക് തന്നെയാണ്.. മാത്രമല്ല, ഡോക്ടറോട് തന്നെ അദ്ദേഹത്തിന്റെ കഴിവിൽ പെടാത്ത കാര്യങ്ങളും തേടാൻ പാടില്ല.. മാത്രമല്ല, ഇതേ ഡോക്ടർ മരിച്ചു പോയാൽ അവരോടും സഹായം തേടാൻ പാടില്ല. അതൊക്കെ കാര്യ-കാരണ ബന്ധത്തിന്നപ്പുറമുള്ള സഹായ തേട്ടങ്ങളാണ്.. അത് അല്ലാഹുവിന്റെ ഏത് സൃഷ്ടിയോട് നടത്തിയാലും അത് അല്ലാഹു പൊറുക്കാത്ത, നരകം ഉറപ്പാക്കുന്ന കൊടിയ പാതകമായ ശിർക്കാണ്..



ഇത് ശിർക്കാണെന്ന് ബോധ്യമായാലും ചില സുഹൃത്തുക്കൾ പറയുന്ന ന്യായമാണ് അവരെ സ്നേഹിക്കാനാണ് ഞങ്ങൾ പ്രത്യേകമായ ഭക്ഷണ-വിതരണം നടത്തുന്നത്, അതിനാണ് ഞങ്ങൾ ബദർ മാല ചൊല്ലുന്നത് എന്നിങ്ങനെയാണ്.. എങ്കിൽ ചോദിക്കട്ടെ സുഹൃത്തെ, നമ്മെക്കാൾ ബദ്രീങ്ങളെ ജീവനു തുല്യം സ്നേഹിച്ചവരായിരുന്നല്ലോ മഹാനായ മുത്ത് റസൂൽ (സ) യും മഹാന്മാരായ സ്വഹാബത്തും.. അവരാരെങ്കിലും ഇങ്ങനെ ഒരു ഭക്ഷണ വിതരണം റമദാൻ പതിനേഴാം രാവിലോ മറ്റോ നടത്തിയോ?? അവരാരെങ്കിലും ഇന്ന് കാണുന്ന തരത്തിലുള്ള ആചാരങ്ങൾ കൊണ്ടാടിയോ?? ഇല്ലെങ്കിൽ, അങ്ങനെ ചെയ്യാത്തത് കൊണ്ട് അവർക്ക് ബദ്രീങ്ങളോട് സ്നേഹമില്ലെന്നാണോ അതിന്നർത്ഥം?? നഊദുബില്ലാഹ്… അതു കൊണ്ട് പ്രിയ സുഹൃത്തെ, ഇത് നമ്മുടെ പരലോകത്തിന്റെ വിഷയമാണ്.. സൂക്ഷിക്കുക, പരലോകത്തെത്തിയിട്ട് വിരൽ കടിച്ചതുകൊണ്ടൊരു കാര്യവുമില്ല..



അതു കൊണ്ട് സുഹൃത്തുക്കളെ ചിന്തിക്കുക, നാം പിൻപറ്റേണ്ടത് റസൂലിന്റെ പാതയാണ്, മഹാന്മാരായ ബദ്’രീങ്ങളുടെ പാതയാണ്.. അവരുടെ പാത, അല്ലാഹുവല്ലാത്ത ഒരാളോടും, പ്രാർത്ഥിക്കാതിരിക്കുക എന്ന ആ മഹത്തായ ആദർശം.. നാം ദിവസവും അല്ലാഹുന്റെ മുന്നിൽ കൈകെട്ടി നിന്ന് പ്രതിജ്ഞ എടുക്കുന്ന ആ ആദർശം നാം നെഞ്ചിലേറ്റുക.. അതിന്റെ സന്ദേശ വാഹകരാവുക.. നമ്മുടെ കർമ്മങ്ങളെ ധൂളികളാക്കി ഇല്ലാതാക്കുന്ന ആ ശിർക്ക് ഒരിക്കലും, ഒരിക്കലും, ഒരിക്കലും നമ്മിലേക്ക് കടന്നുവന്നുകൂടാ.. അങ്ങനെയെങ്ങാനും സംഭവിച്ചാൽ, നാം രാത്രി നിന്ന് നമസ്കരിച്ചത്, റമദാനിന്റെ പകലുകളിൽ പട്ടിണികിടന്ന് കൊടും ചൂടിലും നോമ്പ് നോറ്റത്, ദാനം ചെയ്തത്, എല്ലാം വെറും പ്രവർത്തനങ്ങളായി മാറും, ഈയൊരു ശിർക്ക് നാം ചെയ്താൽ പിന്നെ നമ്മുടെ വാസസ്ഥലം നരകമാണ്.. സ്വർഗ്ഗം നമുക്ക് നിഷിദ്ധമാണ്..!!! ഇല്ല സഹോദരങ്ങളേ, ഒരിക്കലും നമുക്കത് സഹിക്കാൻ പറ്റില്ല.. അതിനാൽ ബദർ മൌലിദെന്ന പേരിലും മറ്റും വരുന്ന കിതാബുകളിൽ ഉള്ള ശിർക്കൻ വരികൾ നമ്മുടെ നാവിലൂടെ ഒരിക്കലും പുറത്ത് വരരുത്.. പതിനാറു ദിവസം കഷ്ടപ്പെട്ടുണ്ടാക്കിയത് പതിനേഴാം രാവിൽ തുലച്ച് കളഞ്ഞ് റമദാനിന്റെ ഒറ്റ രാത്രിയത്തെ പ്രവർത്തനം കൊണ്ട് നരകം റിസർവ്വ് ചെയ്യുന്നവരിൽ നാം ഉൾപ്പെടാൻ പാടില്ല..



ഈയുള്ളവന്റെ എഴുത്തിൽ വല്ല അബദ്ധങ്ങളുമുണ്ടെങ്കിൽ, ചൂണ്ടിക്കാണിച്ചു തരണം എന്നപേക്ഷിച്ച് കൊണ്ട്, ദുആ വസ്വിയ്യത്തോടെ, നിങ്ങളുടെ സഹോദരൻ,

അബ്ദുല്ലാ ബാസിൽ സിപി,

കണ്ണൂർ..

Thursday, July 4, 2013

തെളിവുകൾ സംസാരിക്കുന്നു

സംവാദത്തില്‍ സബബിയ്യത് എന്ന ചീട്ടു കൊട്ടാരം തകര്‍ന്നടിഞ്ഞപ്പോള്‍ "യാ ഖൌമി"ന്‍റെ കണ്ണില്‍ പൊടിയിടാന്‍ ആയത്ത് ദുര്‍വ്യാഖ്യാനം എന്ന് പറഞ്ഞു നടക്കുന്ന മുസ്ലിയാരുട്ടിയുടെയും സുല്ലമിയുടെയും കള്ളങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നു .. അല്ലാഹു അക്ബര്‍ , അല്‍ഹംദുലില്ലാഹ്.... : http://youtu.be/h0mQb5KEprI


ആലുശൈഖും ഇബ്നു ബാസും ലജ്നയും വരെ ഉദ്ധരിച്ച ആയത്ത് ഉദ്ധരിച്ചതിന്റെ പേരില്‍ തങ്ങളുടെ നേതാവ്‌ കാന്തപുരത്തിന്റെ പേരില്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചവര്‍ മഹാന്മാരായ സലഫീ പണ്ഡിതരെയും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചവരാക്കുമോ?? അഖലാനീ കാന്തപുരം അവാര്‍ഡിന് അങ്ങനെയെങ്കില്‍ അര്‍ഹരാവുന്നവര് ആരൊക്കെയാകും??‍ അഖലാനികളുടെ കാന്തപുരം അവാര്‍ഡ്‌ : https://www.youtube.com/watch?v=gHIuFnwRDRQ


ജിന്നിനോട് തേടല്‍ വസ്വീലതുന്‍ ഇല ശിര്‍ക്ക്‌ ആണെന്നും സ്വലാഹിയുടെ വാക്കുകള്‍ ശിര്‍ക്കാക്കാന്‍ പ്രയാസമാണെന്നും അബ്ദുറഹ്മാന്‍ സലഫി രഹസ്യ യോഗത്തില്‍ പറയുന്നു..!! https://www.youtube.com/watch?v=f3bH_YqhJcw

സൃഷ്ടി കഴിവ്‌ , മനുഷ്യ കഴിവ്‌...,, ഹുസൈന്‍ സലഫിയെ പരിഹസിച്ച അനസ്‌ പരിഹാസ്യനാകുന്നു : https://www.youtube.com/watch?v=wCMLekUx_FY

Monday, July 1, 2013

ബാലുശ്ശേരി തിരുത്തി... പക്ഷെ..????

ബാലുശ്ശേരി തിരുത്തി... പക്ഷെ..????
-------------------------------------------------abdullah basil cp
"തൂവെള്ള വസ്ത്രത്തില്‍ ചെറിയ ചെളി തെറിച്ചാല്‍ പോലും അത് ചൂണ്ടിക്കാണിക്കപ്പെടും... മുഷിഞ്ഞ വസ്ത്രമിട്ടു ചാണകക്കുഴിയില്‍ വീണാലും ആരും മനസ്സിലാക്കിയില്ല എന്നും വരാം..."

ജിന്ന് എന്ന ഒരു സൃഷ്ടിയുണ്ട്.. അവ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു അവനെ ബുദ്ധിമുട്ടാക്കും.. അങ്ങനെ ജിന്ന് മനുഷ്യനില്‍ പ്രവേശിച്ചാല്‍ ഖുര്‍ആനിലെ ആയത്തുകള്‍ ഹദീസില്‍ വന്ന പ്രാര്‍ഥനകള്‍ എന്നിവ ഉപയോഗിച്ച് അത് ചികിത്സിക്കാം.. ഇതൊക്കെ ലോകത്തുള്ള എല്ലാ സലഫികളും അംഗീകരിച്ചു വരുന്ന യാഥാര്‍ത്യങ്ങളാണ്.. പിശാച് ബാധ ഉണ്ടോ എന്ന് ഖുര്‍ആനിലെ ഈ ആയത്തിലൂടെ തന്നേ വ്യക്തമാണ് :

الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ
"പലിശ തിന്നുന്നവൻ പിശാച് ബാധ നിമിത്തം മിറഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നവനെപ്പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. " (ബഖറ: 275).

പിശാച് ബാധ ഉണ്ട് എന്നും , അങ്ങനെ ബാധിച്ചാല്‍ മറിഞ്ഞു വീഴുമെന്നും ഈ ആയത്തിലൂടെ വ്യക്തമാണ്.. അങ്ങനെ ഒരാളെ പിശാച് ബാധിച്ചാല്‍ മുസ്ലിയാക്കന്മാരുടെയും പനിക്കന്മാരുടെയും അടുത്ത് പോയി ശിര്‍ക്ക്‌ ചെയ്യുകയല്ല വേണ്ടത്‌, മറിച്ചു അല്ലാഹു പഠിപ്പിച്ചു തന്ന പ്രാര്‍ഥനകളും ഖുര്‍ആന്‍ ആയത്തുകളും ഉപയോഗിച്ച് ചികില്‍സിക്കുകയുമാണ് വേണ്ടത്‌.. , ഇക്കാര്യം ഈയടുത്ത കാലത്ത് ഏതെന്കിലും പണ്ഡിതന്മാര്‍ ഗവേഷണം ചെയ്തു കണ്ടുപിടിച്ച കാര്യമല്ല.. പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യും അവിടുത്തെ സ്വഹാബതും ജിന്ന് ബാധിച്ചവര്‍ക്ക്‌ ചികില്‍സ ചെയ്തു കൊടുത്തതായി സ്വഹീഹായ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്... കേരളത്തില്‍ സലഫീ ആദര്‍ശം പ്രബോധനം ചെയ്യാന്‍ രൂപം കൊണ്ട കെ.എന്‍ എമ്മിന്റെ മുന്‍കാല നേതാക്കളുടെയും അഭിപ്രായം ഇതില്‍ നിന്ന് വ്യത്യസ്തമല്ല..

"ജിന്ന് ബാധയോ മാരണമോ ഏറ്റിട്ടുണ്ട് എന്ന് വിചാരിക്കപ്പെടുന്ന അവസരങ്ങളില്‍ ഖുര്‍ആനിലെ ആയത്തുകള്‍ , സ്വഹീഹായ ഹദീസുകളില്‍ വന്ന പ്രാര്‍ഥനകള്‍ എന്നിവ കൊണ്ട് ചികില്‍സ നടത്തുന്നത് കൊണ്ട് ദോഷമില്ല " എന്ന് ഫത്‌വ കൊടുത്തത്‌ കെ എന്‍ എമ്മിന്റെ ഒന്നാമത്തെ പ്രസിഡണ്ട്‌ കെ എം മൌലവിയാണ്..

അപ്പോള്‍ ജിന്ന് ബാധിക്കുമെന്നും ചികിത്സയുണ്ട് എന്നും വ്യക്തമാണ്.. എന്നാല്‍ ജിന്ന് ചികില്‍സ ചെയ്ത റസൂല്‍ (സ)യോ , സ്വഹാബതോ , സലഫുകളോ അങ്ങനെ ഒരു ചികില്‍സ നടത്തുവാന്‍ വേണ്ടി പ്രത്യേകം കേന്ദ്രം തുറന്നതായി എവിടെയും കാണുന്നില്ല.. എന്നാല്‍ അല്‍പ ദിവസം മുന്‍പ്‌ നടന്ന ഒരു മുജാഹിദ്‌ ഹദീസ്‌ സെമിനാറില്‍ മുജാഹിദ്‌ ബാലുശ്ശേരി അത്തരത്തില്‍ തോന്നിപ്പിക്കുന്ന ഒരു പരാമര്‍ശം നടത്തി.. 

മുജാഹിദുകള്‍ ഒന്നടങ്കം ബാലുശേരിയെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു.. പിറ്റേന്ന് നടന്ന പ്രബോധക സംഗമത്തില്‍ ബാലുശേരിയും മറ്റു പണ്ഡിതരും ഈ വിഷയം ചര്‍ച്ച ചെയ്തു.. അപ്പോള്‍ ജിന്ന് ചികില്‍സ ഇസ്‌ലാമില്‍ ഉണ്ടെന്നും എന്നാല്‍ അതിനായി പ്രത്യേകം കേന്ദ്രം തുടങ്ങാന്‍ ഇസ്‌ലാമില്‍ മാതൃക ഇല്ലെന്നും അവര്‍ക്ക്‌ ബോധ്യമായി.. 

ശരി... ബാലുശേരിയുടെ പ്രസംഗത്തില്‍ അബദ്ധം വന്നു... ഇനിയെന്ത് ചെയ്യും???

ഇവിടെയാണ്‌ യഥാര്‍ത്ഥ സലഫികളുടെ ആദര്‍ശപരമായ കണിശത വ്യക്തമാകുന്നത്.. തങ്ങള്‍ ഏറെ സ്നേഹിക്കുന്ന പണ്ഡിതനും വാഗ്മിയുമാണ് മുജാഹിദ്‌ ബാലുശ്ശേരി.. പക്ഷെ അദ്ദേഹമാണെങ്കില്‍ പോലും അബദ്ധം പറഞ്ഞാല്‍ അംഗീകരിക്കാന്‍ മുജാഹിദുകള്‍ക്ക്‌ ആവില്ല.. അങ്ങനെയാണ് ഇന്നലെ നടന്ന പ്രഭാഷണത്തില്‍ മുജാഹിദ്‌ ബാലുശ്ശേരി തനിക്ക്‌ പറ്റിയ അബദ്ധം ആണിതെന്നും അങ്ങനെ കേട്ട് ആരെങ്കിലും തെറ്റിദ്ധരിചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും കൃത്യമായി പറഞ്ഞത്‌...,,

അത് കേള്‍ക്കുക : https://www.youtube.com/watch?v=N6x31--PbSU
മാഷാ അല്ലാഹ്... അല്‍ഹംദുലില്ലാഹ്....

അതെ വളരെ ചെറുതായാലും വലുതായാലും ഒരു അബദ്ധം കണ്ടാല്‍ അത് അപ്പപ്പോള്‍ തിരുത്തുക.. അതാണ്‌ മുജാഹിദുകളുടെ നയം.. ഈ ക്ലിപ്പ്‌ വെച്ച് തങ്ങള്‍ക്കു ഇനി രണ്ടു മാസം കൂടി "ജീവിക്കാം" എന്ന് പലരും മനക്കോട്ട കെട്ടിയിട്ടുണ്ടാകാം... അവരോടു ബാലുശ്ശേരി പറഞ്ഞത്, എനിക്ക് ആ വാടമില്ലാ എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനിയും ആ ആരോപണം ഉന്നയിക്കരുത്, തുടരുകയാണെങ്കില്‍ പരലോകത്ത് വെച്ച് ആ കണക്ക്‌ തീര്‍ക്കാം എന്നുമാണ്..

ചാത്തപ്പന് എന്ത് മഹ്ഷര.. ഇതുമായി നടക്കുന്നവര്‍ പണ്ട് ബഹു. എ.പി പറഞ്ഞ ക്ഷയ രോഗിയെ പോലെ ഇതും കൊണ്ട് തന്നെ നടക്കും.. അവര്‍ക്കും ജീവിക്കണ്ടേ..

ഇവിടെ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.. മുജാഹിദ്‌ ബാലുശേരിക്ക് ഒരു അബദ്ധം നാക്കില്‍ വന്നപ്പോള്‍ പ്രവര്‍ത്തകരും പണ്ഡിതരും ഒരുമിച്ചു പറഞ്ഞു കൊണ്ട് അത് തിരുത്തിച്ചു.. പക്ഷെ??

താടി "നീട്ടലും" നെരിയാണിക്ക് "മുകളില്‍ " വസ്ത്രമുടുക്കലും മതത്തില്‍ അതിര് കവിച്ചില്‍ ആണെന്ന് ഒരു ഫാറൂഖി പ്രസംഗിച്ചു.. അനസ്‌ മുസ്ലിയാര്‍ അടക്കം പലരും അത് തെറ്റാണ് എന്ന് പറഞ്ഞു (അബ്ദുറഹ്മാന്‍ സലഫി ന്യായീകരിച്ചെങ്കിലും ) പക്ഷെ ഇന്ന് വരെ ഫാറൂഖി തനിക്ക്‌ പറ്റിയത് അബദ്ധം ആണെന്ന് പറഞ്ഞു തിരുത്തിയത് നിങ്ങളാരെങ്കിലും കണ്ടോ?? വിചിന്തനത്തില്‍ ഒരു പെട്ടിക്കോളം എങ്കിലും അതിന്നായി ചെലവാക്കിയോ??

നമസ്കാരത്തില്‍ വിരല്‍ അനക്കലിനെ ജെസീബി എന്ന് പറഞ്ഞു ഫാറൂഖി പരിഹസിച്ചു... തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരം എന്ന സുന്നത്തിനെ വളരെ മോശമാക്കി അനസ്‌ മുസ്ലിയാര്‍ പ്രസംഗിച്ചു.. തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ജിന്ന് ബാധിച്ചവര്‍ക്ക്‌ ഉള്ള മന്ത്രത്തെ യുവജന നേതാവ്‌ "ഡോക്ടര്‍ " അറേബ്യന്‍ ഖുരാഫിസം എന്ന് പറഞ്ഞു പരിഹസിച്ചു ..തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ജിന്ന് ചികില്‍സ റസൂലിനു ഖാസ് ആണെന്ന് അബ്ദുറഹ്മാന്‍ സലഫി പ്രസംഗിച്ചു.. തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ജിന്ന് ബാധ എന്നത് വികല വിശ്വാസമാണെന്ന് ധാരാളം ഹദീസുകളെ ഒരുമിച്ചു തള്ളിക്കൊണ്ട് വിചിന്തനത്തില്‍ എഴുതി..തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ആദര്‍ശം ഉള്ളിടത്തല്ലേ വ്യതിയാനം ഉണ്ടാകൂ.. വേലായുധന്റെ പാമ്പിന്‍ കൂട് പോലെ എല്ലാ വിധ വിഷപ്പാമ്പുകളും ഉള്ള ഒരു കൂടാരത്തില്‍ നിന്ന് ഒരു തിരുത്തും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.. പക്ഷെ ആദര്‍ശ മുജാഹിദുകള്‍ എന്തെങ്കിലും ചെറിയ അബദ്ധം വന്നെങ്കില്‍ പോലും തിരുത്താന്‍ തയ്യാറാണ്,. കാരണം ഞങ്ങളുടെ ലക്‌ഷ്യം പരലോകമാണ്...

Saturday, May 18, 2013

സംവാദത്തില്‍ ജിന്ന് വന്നാല്‍ ???!!!!

Abdulla Basil CP
അസ്സലാമുഅലൈകും

മുജാഹിദുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ശിര്‍ക്കിന്റെ ഹോള്‍സെയില്‍ വില്‍പ്പനക്കാരായ ഖുറാഫികളുമായി ആദര്‍ശ സംവാദത്തിനു തയ്യാറാകാറുണ്ട്.. അപ്പോഴൊക്കെ ഈ തൌഹീദീ ആദര്‍ശത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ശിര്‍ക്കിന്റെ ആഹ്ലുകാര്‍ വിഷയം മാറ്റിയും മറ്റും ഈ ആദര്‍ശത്തിനെതിരെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാരുമുണ്ട്... അങ്ങനെയുള്ള മുസ്ലിയാക്കന്മാര്‍ക്ക് ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു അനുഗ്രഹമായിരുന്നു ഈയിടെ വന്ന ജിന്ന് വിവാദം.. മുജാഹിദുകള്‍ ജിന്നുകളോട് പ്രാര്തിക്കുന്നവര്‍ ആണെന്ന് മുജാഹിദുകള്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ തന്നെ ആരോപണം ഉന്നയിച്ചപ്പോള്‍ , ഇതാ നിങ്ങള്‍ ജിന്നിനോട് തേടുന്നു, ഞങ്ങള്‍ ഔലിയാക്കളോട് തേടുന്നു... എന്ന് പറഞ്ഞു കൊണ്ട് തടിയൂരാന്‍ തുടങ്ങി.. എന്നാല്‍ ജീവിതത്തിന്റെ ഒരു സന്ദര്‍ഭത്തിലും ഭൌതികാമോ, അഭൌതികമോ, ആയ ഒരു കാര്യവും ജിന്നിനോട് തേടാന്‍ പാടില്ലാ എന്ന് തന്നെയാണ് ഞങ്ങളുടെ ആദര്‍ശം എന്ന് അപ്പോഴൊക്കെ മുജാഹിദുകള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്..

എന്നാല്‍ നിങ്ങള്‍ അങ്ങനെ പറഞ്ഞാല്‍ ഞങ്ങള്‍ പിന്നെങ്ങനെ ജീവിക്കും എന്ന് ചോദിക്കുന്ന തരത്തില്‍ മുസ്ലിയാക്കന്മാര്‍ ആരോപണം തുടര്‍ന്ന് കൊണ്ടിരുന്നു.. ഇത്തരം മുസ്ലിയാക്കന്മാര്‍ക്ക് വളമായി കൊണ്ട്, ഞങ്ങളുടെ കൂട്ടത്തില്‍ ജിന്നിനോട് പ്രാര്‍ഥിക്കാം എന്ന് പറയുന്നവര്‍ ഉണ്ട് എന്ന് ഒരു ഉളുപ്പുമില്ലാതെ ഖുറാഫി മാസികകള്‍ക്ക് ചില മുന്‍ പ്രസിഡണ്ടുമാര്‍ അഭിമുഖവും കൊടുത്തു... മുന്‍പ്‌ "മൌലവി വിഭാഗം മുശ്രിക്കുകള്‍ " എന്ന് പറഞ്ഞു അഭിമുഖം കൊടുത്തത്‌ സലാം സുല്ലമി ആയിരുന്നു എങ്കില്‍ ഇന്ന് അത് ചെയ്യുന്നത് ടി പി എന്ന് പറയുന്ന കെ എന്‍ എം (?) മുന്‍ പ്രസിഡണ്ട്‌ ആണെന്ന് മാത്രം...

ഇത്തരത്തില്‍ സംവാദങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ മുസ്ലിയാക്കന്മാര്‍ പയറ്റുന്ന കുതന്ത്രങ്ങള്‍ ക്ലിപ്പ്‌ ആക്കി ഇട്ടു കൊണ്ട് ഇതാ , മുജാഹിദുകള്‍ ഉത്തരം മുട്ടി എന്ന് പറയല്‍ മുജാഹിദ്‌ ആദര്‍ശ വിരോധികള്‍ എക്കാലവും ചെയ്യുന്ന ഒരു കാര്യമാണ്.. വര്‍ഷങ്ങള്‍ക്ക മുന്‍പ്‌ അനസ്‌ മൌല്യാരും ഹനീഫ കായക്കൊടിയും മട്ടാന്‍ചേരിയിലും ചക്കരപ്പരംബിലും ഖുരാഫികലുമായി വ്യവസ്ഥ എഴുതാന്‍ ഇരുന്നപ്പോള്‍ ജിന്ന് വിഷയം എടുത്തിട്ട് മുങ്ങുകയായിരുന്നു ഖുരാഫികള്‍ ചെയ്തത്.. അന്ന് "ഇതാ അനസ്‌ ഉത്തരം മുട്ടീ" എന്ന് പറഞ്ഞു നടന്നിരുന്നത് മടവൂരികള്‍ ആയിരുന്നു.. ഇന്നിതാ അതേ അനസ്‌ മടവൂരികള്‍ അന്ന് അനസിനെതിരെ പറഞ്ഞ ആരോപണം മുജാഹിടുകള്‍ക്ക് എതിരെ പറയുന്നു..!!!

ആലുവ കുന്നുകരയിലും മസ്കറ്റ്‌ സംവാദത്തിലും മുജാഹിദുകള്‍ ഉത്തരം മുട്ടിയത്രേ..!!!

ഈ ആരോപണത്തിന് മറുപടി പറയാന്‍ മുജാഹിദുകള്‍ ഹുസൈന്‍ സലഫിയെയോ സകരിയാ സ്വലാഹിയെയോ തല്‍ക്കാലം കൊണ്ട് വരുന്നില്ല.. നമ്മുടെ പ്രിയങ്കരനായ അനസ്‌ മൌല്യാര്‍ തന്നെ അതിനു മറുപടി പറയട്ടെ...

കേള്‍ക്കുക : https://www.youtube.com/watch?v=0QAG1C98zjA

പണ്ട് പറഞ്ഞത് മുഴുവന്‍ അനസ്‌ മറന്നാലും മുജാഹിദുകള്‍ അത് മറക്കില്ല.. 

=====
പണ്ട് ഹുസൈന്‍ സലഫിയെ പാട്ടുകാരന്‍ എന്ന് പറഞ്ഞു പരിഹസിച്ച പെരോടിന് മറുപടി പറഞ്ഞത്‌ അനസായിരുന്നു.. ഇന്ന് ഹുസൈന്‍ സലഫിയെ പാട്ടുകാരന്‍ എന്ന് വിളിക്കുന്നതും അനസ്‌ തന്നെ.. അതൊന്നു കേള്‍ക്കൂ : https://www.youtube.com/watch?v=C2Sgtk-yH9g

അതേ, തൌഹീദിന്റെ ആ പാട്ട് കേള്‍ക്കുമ്പോള്‍ സകല ഖുരാഫീ - മടവൂരീ - അഖലാനികളുടെയും നെഞ്ചകം വിറക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക്‌ അറിയാം.. അത് കൊണ്ട് തന്നെ എത്ര തന്നെ കുതന്ത്രങ്ങള്‍ ഒപ്പിച്ചു കൊണ്ട് നിങ്ങള്‍ ഏതൊക്കെ തരത്തില്‍ ഈ തൌഹീദിന്റെ ശബ്ദത്തെ ഊതിക്കെടുത്താന്‍ ശ്രമിച്ചാലും ഈ തൌഹീദിന്റെ പാട്ട് ഈ ലോകത്തുള്ള ഓരോ മുസ്ലിമിനെയും ഞങ്ങള്‍ കേള്‍പ്പിക്കുക തന്നെ ചെയ്യും ഇന്‍ ഷാ അല്ലാഹ്

Wednesday, April 24, 2013

മഴക്ക് വേണ്ടിയുള്ള നിസ്കാരവും അനസ്‌ മൊല്ലയും..

മഴക്ക് വേണ്ടിയുള്ള നിസ്കാരവും അനസ്‌ മൊല്ലയും..
=====================================
നാട്ടില്‍ കൊടും ചൂടാണ്.. ദിവസവും പത്രങ്ങളില്‍ സൂര്യാതപ വാര്‍ത്തകള്‍ .. ചൂട് കാരണം വികസിച്ച ഓടുകള്‍ അടര്‍ന്നു വീണു മേല്‍ക്കൂര നശിച്ച വാര്‍ത്ത പോലും നാം വായിച്ചു.. ഇത്തരം ഒരു അവസ്ഥയില്‍ മഴക്ക് വേണ്ടി പല മതസ്ഥരും അവരുടേതായ കര്‍മ്മങ്ങളും പ്രാര്‍ഥനകളും നിര്‍വ്വഹിക്കുന്നു.. എന്നാല്‍ പ്രവാചകന്‍റെ അനുയായികളായ നാം എന്ത് ചെയ്യണം?? ഇത്തരം ഒരു അവസ്ഥ വരുമ്പോള്‍ ഈ അവസ്ഥയില്‍ പ്രവാചകന്‍ എന്ത് ചെയ്തു എന്നത് തന്നെയാണ് ഓരോ ഈമാനുള്ള മുസ്‌ലിമും നോക്കുക.. അത്തരം ഒരു പരിശോധന നടത്തിയാല്‍ വരള്‍ച്ച ബാധിച്ചു പ്രയാസപ്പെട്ടപ്പോള്‍ സ്വഹാബത് റസൂലിന്റെ അടുത്ത് വരികയും മഴയില്ലെന്ന പരാതി പറഞ്ഞതായും റസൂല്‍ (സ) മൈദാനിയില്‍ ഒരുമിച്ചു കൂടി മഴക്ക് വേണ്ടിയുള്ള നമസ്കാരം നിര്‍വ്വഹിച്ചതായും സ്വഹീഹായ ഹദീസുകളില്‍ കാണാം..

മഴക്ക് വേണ്ടിയുള്ള നമസ്കാരങ്ങളില്‍ മറ്റുള്ളത്തില്‍ നിന്ന് വ്യത്യസ്ഥമായി റസൂല്‍ (സ) കക്ഷത്തിലെ വെള്ള കാണുന്ന രൂപത്തില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്തിച്ചതായും നബി (സ) തട്ടം തിരിച്ച് ഇട്ടു കൊണ്ടായിരുന്നു മഴക്ക് വേണ്ടി പ്രാര്‍ഥിച്ചത് എന്നും സ്വഹീഹായ ഹദീസുകളില്‍ കാണാം.. മാത്രമല്ല റസൂലിന്റെ (സ) വഫാത്തിനു ശേഷം വീണ്ടും മഴക്ക് വേണ്ടി നമസ്കരിക്കേണ്ടി വന്നപ്പോള്‍ ഉമര്‍ (റ) ഇബ്നു അബ്ബാസ്‌ (റ) യെ എല്പിച്ചതായും അവിടുന്ന് റസൂലിന്റെത് പോലെ നമസ്കരിച്ചതായും കാണാം.. ഇത് ഒരാള്‍ക്കും തര്‍ക്കമില്ലാത്ത വിഷയമാണ്..

സ്വാഭാവികമായും അതേ ഒരു അവസ്ഥ വന്നാല്‍ റസൂലിന്റെ സുന്നത്ത്‌ പിന്‍പറ്റുന്ന ആളുകളും ഇത് തന്നെയാണ് ചെയ്യുക.. അത് കൊണ്ടാണ് നാട്ടില്‍ ഈയൊരു അവസ്ഥ വന്നപ്പോള്‍ ചാവക്കാട്‌ വെച്ച് വന്ദ്യ വയോധികനായ ബഹുമാന്യ പണ്ഡിതന്‍ അബ്ദുല്‍ ഹഖ് സുല്ലമിയുടെ നേതൃത്വത്തില്‍ മഴക്ക് വേണ്ടിയുള്ള നമസ്കാരം സംഘടിപ്പിച്ചത്.. മാത്രമല്ല, ഈ വരുന്ന 27 നു തിരുവനന്തപുരത്തും 28 നു കണ്ണൂരില്‍ വെച്ചും മഴക്ക് വേണ്ടിയുള്ള നമസ്കാരം മുജാഹിദുകള്‍ സംഘടിപ്പിച്ചതും സാമൂഹ്യ ക്ഷേമം എന്ന ലക്ഷ്യത്തിനു അപ്പുറം റസൂലിന്റെ (സ) സുന്നത്ത്‌ എടുക്കണം എന്ന ഉദ്ദേശത്തിലായിരുന്നു..

ഇനി നമുക്ക്‌ തലക്കെട്ടിലെ രണ്ടാം ഭാഗത്തിലേക്ക് കടക്കാം. 2002 ല്‍ സംഘടനയില്‍ പിളര്‍പ്പ്‌ ഉണ്ടായത് മുതല്‍ മടവൂര്‍ വിഭാഗത്തിന്റെ അലി മദനി, കരിമ്പുലാക്കള്‍ ലതീഫ്‌ മുസ്ലിയാര്‍ തുടങ്ങിയ ആളുകള്‍ തുടര്‍ച്ചയായി ജിന്ന് , സിഹ്ര്‍ വിഷയങ്ങളില്‍ മുജാഹിടുകള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്.. അവ ആളുകള്‍ക്കിടയില്‍ ഏശുന്നില്ല എന്ന് കാണുമ്പോള്‍ മറ്റു പല അസത്യങ്ങളും പ്രചരിപ്പിക്കാറുണ്ട്.. അങ്ങനെ പത്തു വര്ഷം അവരുടെ പ്രഭാഷങ്ങള്‍ ഈയുള്ളവന്‍ കേട്ടിരുന്നു.. അത് കൊണ്ട് തന്നെ ഇപ്പോള്‍ അനസ്‌ മുസ്ലിയാരുടെയും ഹനീഫ കായക്കൊടിയുടെയും ഒക്കെ പ്രഭാഷങ്ങള്‍ കേള്‍ക്കുമ്പോള്‍ ആവര്‍ത്തന വിരസത തോന്നുക സ്വാഭാവികം.. കാരണം, പത്തു കൊല്ലം അവര്‍ എന്ത് പറഞ്ഞോ, അവര്‍ എന്ത് ക്ലിപ്പ് ഇട്ടോ, അവര്‍ ഏതു ലേഖനം വായിച്ചോ, അത് തന്നെയാണ് ഇവരും വായിക്കുന്നതും ചെയ്യുന്നതും.. എങ്കിലും എല്ലാം കേള്‍ക്കുക നല്ലത് പിന്‍പറ്റുക എന്നത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ഇടക്കിടെ പേരോട്‌ മുസ്ലിയാര്‍ , നൗഷാദ്‌ മുസ്ലിയാര്‍ , അനസ്‌ മുസ്ലിയാര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുമുണ്ട്..

അങ്ങനെയാണ് ഇന്നലെ (23-04-13) അനസ്‌ മുസ്ലിയാരുടെ കോട്ടക്കലില്‍ വെച്ച് നടക്കുന്ന പ്രഭാഷണം കേള്‍ക്കാന്‍ വേണ്ടി അവരുടെ ഇന്റര്‍നെറ്റ്‌ ക്ലാസ്‌ റൂമില്‍ പോയി ഇരുന്നത്.. പതിവ് പോലെ മുസ്ലിയാര്‍ മുജാഹിദുകള്‍ക്ക്‌ എതിരെ ഉള്ള ആരോപണങ്ങള്‍ പറഞ്ഞു വരികയായിരുന്നു.. മുജാഹിദുകള്‍ ഖുര്‍ആന്‍ ആയത് ഓതി മന്ത്രിക്കാം എന്നതിനെ എതിര്‍ക്കാന്‍ ശിയാക്കള്‍ നടത്തുന്ന റുഖിയ ശിര്‍ക്കിയ്യയുടെ ക്ലിപ്പും മുജാഹിദുകള്‍ ജിന്നിനോട് തെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി "ഗോപി" എന്ന അമുസ്ലിം സഹോദരന്‍ ജിന്നിനോട് തേടുന്ന ക്ലിപ്പുമൊക്കെ ഇട്ടു മുസ്ലിയാര്‍ തന്റെ "അര സഖാഫി" ബിരുദം ശരിക്ക് കാണിക്കുന്നുണ്ടായിരുന്നു..

അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം ഞാന്‍ കേട്ടത്.. കാര്യം മറ്റൊന്നുമല്ല, മുജാഹിദുകള്‍ ചെയ്യുന്ന എന്തിനെയും എതിര്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ മാത്രം കൂലി പ്രഭാഷണം നടത്തുന്ന ഇയാള്‍ മുജാഹിദുകള്‍ മഴക്ക് വേണ്ടി നമസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നതിനെയും പരിഹസിച്ചു..!! സലാം സുല്ലമിയും അലി മദനിയും സുന്നതുകളെ പരിഹസിച്ചപ്പോള്‍ ജിഹാദ്‌ പ്രഖ്യാപിച്ചു കൊണ്ട് അലറി വിളിച്ച അതേ മുസ്ലിയാര്‍ ഇതാ മറ്റൊരു സുന്നത്തിനെ പച്ചയായി പരിഹസിക്കുന്നു..!!! മുജാഹിദുകള്‍ മഴക്ക് വേണ്ടി നിസ്കരിക്കുന്നത് റുഖിയ ചെയ്യുമ്പോള്‍ വെള്ളത്തില്‍ മന്ത്രിച്ചൂതാന്‍ വെള്ളം കിട്ടാത്തത് കൊണ്ടാണെന്നും ചാവക്കാട്‌ ഏതോ ഒരു സുല്ലമിയും തിരുവനന്തപുരത്ത് ഏതോ ഒരു "ശേരി"യും മഴ നിസ്കാരം നടത്തുന്നുണ്ട് എന്നും പറഞ്ഞു ഈ മഹത്തായ സുന്നത്തിനെ പരിഹസിക്കാന്‍ മുസ്ലിയാര്‍ എത്ര മിനുട്ടുകള്‍ ആണ് ചിലവഴിച്ചത്..!!! റസൂലിന്റെ എന്ത് സുന്നത്ത്‌ ഉണ്ടെങ്കിലും അത് പിന്‍പറ്റാന്‍ വേണ്ടി ഈ നമസ്കാരം സംഘടിപ്പിച്ച മുജാഹിടുകള്‍ക്ക് എതിരെ ഇയാള്‍ കളിക്കുന്ന ഈ കോപ്രായം കണ്ടു ചിരിക്കാനും ആളുകള്‍ ഉണ്ടായി എന്നതാണ് ഏറെ വിഷമകരമായ വസ്തുത.. മുജാഹിദുകള്‍ക്ക് എതിരെ ഇയാള്‍ തൊടുത്തു വിട്ട പരിഹാസത്തിന്റെ കൂരമ്പുകള്‍ ചെന്ന് പൊയി തറക്കുന്നത് മഹാനായ നബി(സ,) യുടെയും ഇബ്നു അബ്ബാസ്‌ (റ), ഉമര്‍ (റ) എന്നിവരുടെയും സ്വഹാബത്തിന്റെയും നെഞ്ചതാണു എന്ന് ഇവര്‍ മനസ്സിലാക്കുന്നില്ലേ?? ഇവര്‍ ഏതു വേദി കിട്ടിയാലും ജിന്ന് പറയുന്നത് പോലെ തന്നെ ആകണം മുജാഹിദുകളും എന്നാണോ ഇവര്‍ പറയുന്നത്?? നിങ്ങള്‍ ജിന്നുമായി നടന്നോളൂ മുസ്ലിയാരെ.. മുജാഹിദുകള്‍ ദഅവത്തുമായി പോയിക്കോട്ടേ..

മുജാഹിദുകളെ എതിര്‍ക്കാന്‍ ഒന്നും കിട്ടാതായപ്പോള്‍ ഈ സുന്നത്തിനെ പരിഹസിക്കുന്ന അവസ്ഥ ഇയാള്‍ക്ക്‌ വന്നു എങ്കില്‍ ആര്‍ക്കാണ് പിഴച്ചത് എവിടെയാണ് പിഴച്ചത് എന്നത് വ്യക്തം.. ഇത്രയും തരാം താണ ഈ മുസ്ലിയാരില്‍ നിന്നാണോ സഹോദരങ്ങളെ നിങ്ങള്‍ ദീന്‍ പ്രതീക്ഷിക്കുന്നത് ? എങ്കില്‍ അറിയുക, ഗ്രൂപ്‌ വൈരം തലക്ക് പിടിച്ചു എന്തിനെയും എതിര്‍ക്കുന്ന ഇവര്‍ ദീനിന്റെ ശത്രുക്കളാണ്.. ഇവരെ സൂക്ഷിക്കുക.

Abdulla Basil CP

Tuesday, April 2, 2013

സത്യം ഗ്രഹിക്കാൻ ഇത് തന്നെ ധാരാളം മതി

മുജാഹിധു പ്രസ്ഥാനത്തിലെ കേവലം ഒരു വിധ്യാര്തി മാത്രമായ ബാസിൽ സി പിയുമായി റിയാദിലെ നവ മടവൂരി സുഹ്ര്തുക്കളിൽ പ്രധാനിയും അബ്ദുറഹ്മാൻ സലഫിയുടെ വലം കയ്യുമായ അബ്ദുറഹ്മാൻ മദീനി (കത്ബഹു ഷെയ്ഖ് അബ്ദുറഹ്മാൻ എന്ന് സമ്മേളനത്തിൽ പറഞ്ഞ അതെ ആൾ )നടത്തിയ ഓണ്‍ലൈൻ സംവാദം
Basil mail number one
ഇല്ലാത്ത ശിര്‍ക്ക്‌ ആരോപിച്ചു സ്വന്തതിലെക്ക് ശിര്‍ക്ക്‌ വരുത്തുന്ന ഈ നവ ഖുരാഫികളെ/ നവ മടവൂരികളെ തിരിച്ചറിയുക.. തൌഹീദില്‍ ഉറച്ചു നില്‍ക്കുക..

അഭൌതികമായി അല്ലാഹു അല്ലാതെ ജിന്നുകള്‍ക്കും സഹായിക്കാനും ഉപദ്രവിക്കാനും സാധിക്കുമെന്ന പച്ച ഖുറാഫാത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുക..
 അബ്ദുറഹ്മാൻ മദീനിയുടെ മറുപടി -1

2013/3/30 abdulrahman madeeni <armadeeni@gmail.com>

അസ്സലാമു അലൈകും വ രഹ്മതുല്ലാഹ് 
സഹോദരന്മാരെ, എല്ലാവിധ ഫിത്നകളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.. 
നമ്മുടെ വാക്കുകൾ സൂക്ഷിക്കുക... 
ഇസ്ലാമിക സംസ്കാരവും മര്യാദകളും മുറുകെ പിടിക്കുക, നമ്മുടെ നന്മകളെല്ലാം മറ്റുള്ളവര്ക്ക് നല്കി അവരുടെ കുറ്റങ്ങൾ ഏറ്റെടുക്കേണ്ട ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക, അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. 
ജിന്ന് വിഷയം വിവാദമായ സ്ഥിതിക്കു ഖുരാനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെയും അടിസ്ഥാനത്തിലുള്ള  സത്ത്യം കണ്ടെത്താൻ നാം ശ്രമിക്കുക, അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. 
ജിന്നും മലക്കും മനുഷ്യരായ നമ്മെ സംബന്ദ്ധിച്ച്ചു അഭൌതികമാനെന്നു കൊഴിചന സംവാദ വ്യവസ്ഥയിൽ രണ്ടുകൂട്ടരും സമ്മതിച്ചതാനല്ലൊ. 
അപ്പോൾ അദിർശ്യരും അഭൗതികരുമായ ജിന്നുകളും മലക്കുകളും നമ്മെ സഹായിക്കുന്നതോ ഉപദ്രവിക്കുന്നതോ അഭൌതികമായ മാർഗത്തിൽ തന്നെയാണ് എന്നത് വളരെ വ്യക്തമല്ലെ. ശൈത്വാനെ കുറിച്ച് അല്ലാഹു പറഞ്ഞു: " അവനും അവന്റെ സന്തതികളും നിങളെ കാണുന്നു നിങ്ങള്ക്കാകട്ടെ അവരെ കാണാനും കഴിയില്ല."
അഭൌതികം എന്നതിന് ഗയ്ബു എന്നാണു അറബിയിൽ പറയുക ജിന്നും മലകും സ്വർഗ്ഗവും നരകവും ഖബറിലെ ശിക്ഷയും ഗൈബിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്‌. അല്ലാഹുവിൽ നിന്നുള്ള വഹയിന്റെ  അടിസ്ഥാനത്തിൽ മാത്രമേ അവയെകുരിച്ച്ചു നമുക്ക് എന്തെകിലും അരിയൂ. അപ്പോൾ അവരുടെ സഹായവും ഉപദ്രവവും വഹിയിന്റെ അടിസ്ഥാനത്തിലാനു നാം വിഷ്വസിക്കുന്നതു. അതിനാൽ ആ വിശ്വാസത്തിൽ ഒരു ശിര്ക്കും ഇല്ലാ. മരണപെട്ടുപോയ അംബിയ ഔളിയാക്കന്മാർ നമ്മെ സഹായിക്കുമെന്നൊ ഉപദ്രവിക്കുമെന്നൊ വഹയിന്റെ അടിസ്ഥാനത്തിൽ തെളിഞ്ഞിട്ടില്ലാത്തതിനാൽ ആ വിശ്വാസത്തിൽ ശിര്ക്ക് വരുന്നു. 
ച്ചുർക്കത്തിൽ മരണപെട്ടുപോയവർ സഹായിക്കുമെന്ന് വിശ്വസിക്കുന്നത് തന്നെ ശിര്ക്കാന് അവരോടു അപേക്ഷിക്കുന്നത് പ്രാർഥനയാണ്, ഷിർക്കാനു. എന്നാൽ ജിന്നും മലക്കും സഹായിക്കുമെന്നൊ ഉപദ്രവിക്കുമെന്നൊ വിശ്വസിച്ചാൽ ശിര്ക്കാവില്ല, കാരണം അത് വഹിയിന്റെ അടിസ്ഥാനത്തിലാനു, എന്നാൽ അവരോടു സഹായത്തിണോ ദുരിതമോചനത്തിനൊ അപേക്ഷിച്ചാൽ അത് പ്രാര്ത്നയാണ്. അത് ശിര്ക്കും ആനു..  
ഇമാം അഹമദ് മുതൽ ലോകത്ത് കഴിഞ്ഞുപോയ മഹാ പണ്ടിതന്മാരെല്ലാം ജിന്നിനെയും മലക്കിനേയും വിളിച്ചു സഹായം തേടിയവരാനെന്ന ഒരു തെറ്റിദ്ധാരണ ഇപ്പോൾ പ്രചരിച്ചിട്ടുണ്ട്. അതു ശരിയല്ല. 
സത്യം മനസ്സിലാകാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.. ആമീൻ. 
അബ്ദുറഹിമാൻ രിയാദ്. 
ബസിലിന്റെ രണ്ടാം മറുപടി 

2013/3/30 Abdulla Basil CP <basilcpknr@gmail.com>

വ അലൈകുമുസ്സലാം

അബ്ദുറഹ്മാന്‍ ഉസ്താദിന് സുഖം തന്നെ എന്ന് കരുതുന്നു..

അഭൌതികമായി സഹായിക്കാന്‍ അല്ലാഹു അല്ലാത്തവര്‍ക്കും സാധിക്കും എന്ന ശിര്‍ക്കന്‍ വിശ്വാസത്തെ ന്യായീകരിച്ച മെയില്‍ കണ്ടപ്പോള്‍ സങ്കടം തോന്നി..അല്ലാഹു നമ്മെ സര്‍വ വിധ ശിര്‍ക്കുകളില്‍ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ.. ഗ്രൂപ്പിന് വേണ്ടി ഇത് പോലെ ശിര്‍ക്കിനെ ന്യായീകരിക്കുന്ന പ്രവണതയില്‍ നിന്നും റബ്ബ് നമ്മെ കാക്കട്ടെ.. ആമീന്‍

ആദ്യമായി ഉസ്താദ്‌ പൊട്ടിച്ച വെടി കോഴിച്ചെന സംവാദത്തില്‍ മനുഷ്യനെ അപേക്ഷിച്ചു അഭൌതികമാണ് എന്ന് സമ്മതിച്ചല്ലോ എന്നാണു.. ആപേക്ഷിക ഗൈബും സാക്ഷാല്‍ ഗൈബും തമ്മിലുള്ള വ്യത്യാസം ഉസ്താദിന് അറിയാത്തത്‌ കൊണ്ടാണ് ഇമ്മാതിരി പൊട്ടത്തരങ്ങള്‍ എഴുതുന്നത് എന്ന് എനിക്ക് തോന്നുന്നില്ല.. അറിഞ്ഞു കൊണ്ട് തന്നെ ശിര്‍ക്കിനെ ന്യായീകരിക്കാന്‍ കൊട്ടിമാട്ടുന്നതായിരിക്കാം.. അല്ലാഹുവിനു അറിയാം,,,,

ഉസ്താദ്‌, മനുഷ്യനെ സംബന്ധിച്ചിത്തോളം ജിന്ന് ആപേക്ഷികമായി അഭൌതികമാണ് എന്ന് പറയാം എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ അത് കൊണ്ട് ജിന്ന് കാര്യ കാരണ ബന്ധത്തിന് അതീതമാണ് എന്ന് പറയാന്‍ പറ്റുമോ എന്നാണു ഇവിടെ തര്‍ക്കം.. ദൃശ്യ പ്രപഞ്ചത്തില്‍ തന്നെയുള്ള ഈ ആപേക്ഷികമായ "അഭൌതികം " കൊണ്ട് അത് സാക്ഷാല്‍ ഗൈബ് ആകുന്നില്ല എന്ന് പറഞ്ഞത് സകരിയാ സ്വലാഹിയോ ഹുസൈന്‍ സലഫിയോ അല്ല, മറിച്ചു കെ എന്‍ എം മുന്‍ പ്രസിഡണ്ട്‌ ഡോ.ഉസ്മാന്‍ സാഹിബാണ്..!!! ഇത് ഞാന്‍ പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല എങ്കില്‍ നമ്മുടെ അനസ്‌ മുസ്ലിയാര്‍ തന്നെ അത് ഉദ്ധരിച്ചു സാക്ഷാല്‍ ഗൈബും ആപേക്ഷിക ഗൈബും പഠിപ്പിക്കുന്നത്‌ ഒന്ന് കേട്ട് പഠിക്കുക.. അനസ്‌ മുസ്ലിയാര്‍ മുജാഹിടായിരുന്ന കാലത്ത് ഇസ്ലാഹീ തറവാടായ പുളിക്കല്‍ വെച്ച് നടത്തിയ ഒരു പ്രഭാഷണം കേള്‍ക്കുക : http://www.youtube.com/watch?v=1SykOZfCMN0

അപേക്ഷിക ഗൈബിനെയും സാക്ഷാല്‍ ഗൈബിനെയും കൂട്ടിക്കുഴച്ചു കൊണ്ടുള്ള ഈ സാക്ഷാല്‍ തട്ടിപ്പ്‌ എന്തിനു വേണ്ടിയാണ് ഉസ്താദേ??

പിന്നെ താങ്കള്‍ പറഞ്ഞത് അത് വഹ്യിന്റെ അടിസ്ഥാനത്തില്‍ തെളിഞ്ഞു എന്നാണു.. എന്റെ പോന്നുസ്താദേ, കാര്യ കാരണ ബന്ധത്തിന് അതീതമായി ഒരു സൃഷ്ടി സഹായിക്കും എന്ന ശിര്‍ക്ക്‌ വഹ്യിലൂടെ വന്നു എന്നോ?? ശിര്‍ക്ക്‌ ന്യായീകരിക്കുമ്പോള്‍ ആകാശത്ത് നിന്ന് വീണവനെ പോലെ പൊട്ടത്തരം എഴുതി വിടരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.. കാര്യ കാരണ ബന്ധത്തിന് അതീതമായി, അഥവാ അഭൌതികമായി അല്ലാഹു അല്ലാതെ ഒരാളും സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്നതാണ് തൌഹീദിന്റെ കാതല്‍ , ഇതിനു വിരുദ്ധമായി വഹ്യ് വരുമോ ഉസ്താടെ?? വഹ്യില്‍ വൈരുധ്യം ഉണ്ടാകുമോ ഉസ്താടെ?? ഇനി കാര്യ കാരണ ബന്ധത്തിന് അതീതമായി ജിന്ന് സഹായിക്കും എന്ന ശിര്‍ക്കന്‍ വിശ്വാസത്തില്‍ താങ്കള്‍ ഉറച്ചു നില്‍ക്കുന്നു എങ്കില്‍ മുന്‍കാല മുജാഹിദ്‌ പണ്ഡിതനായ കുഞ്ഞീദ് മദനിയുടെ ഈ വാക്കുകള്‍ കാണുക :

"എന്നാല്‍ അഭൌതിക മാര്‍ഗ്ഗത്തില്‍ ഗുണമോ ദോഷമോ വരുത്താനുള്ള കഴിവ് ലോക രക്ഷിതാവായ അല്ലാഹുവിനു മാത്രമേ ഉള്ളൂ...അവന്റെ പടപ്പുകളില്‍ ഒരാള്‍ക്കും ആ കഴിവ്‌ ഇല്ലാ.. " (കുഞ്ഞീദ് മദനി, ഇസ്ലാമിന്റെ ജീവന്‍ , പേജ്  12)

ഈ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന തൌഹീദ് മാറ്റി നവമടവൂരികളുടെ കൂടെ കൂടിയപ്പോള്‍ താങ്കള്‍ അല്ലാഹുവിനു പുറമേ ജിന്നിനും പറ്റും എന്ന് പറയേണ്ടി വന്നിരിക്കുന്നു...!!! അല്ലാഹുവില്‍ ശരണം...
-------------------------------------------------------------------------------------------
 അബ്ദുറഹ്മാൻ മദീനിയുടെ മറുപടി -2
 
2013/3/31 abdulrahman madeeni <armadeeni@gmail.com>

അസ്സലാമു അലൈകും വ റഹ്മതുല്ലാഹ് ,
സഹോദരന്മാരെ, സത്യം കണ്ടെത്താനും സ്വീകരിക്കാനും രഹ്മാനായ റബ്ബ് നമ്മെ എല്ലാവറെയും അനുഗ്രഹിക്കട്ടേ, ശത്രുതയും വിദ്ധ്വേഷവും ഒഴിവാക്കി പരസ്പര സ്നേഹ ബഹുമാനത്തോടെ സംവദിക്കണമെന്നു വിനീതമായി എല്ലാവാരോടും അപേക്ഷിക്കുന്നു, എഴുത്തുകൾ മറ്റുള്ളവരെ ഇടിച്ചിരുത്താനാകരുതു, സത്യംബൊധ്യപ്പെടുത്താനാകണം ..
മരണപെട്ടവർ സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിര്കാന്. എന്നാൽ അദിർശ്യ ലോകത്തുള്ള ജിന്നും മലകും നമ്മെ സഹായിക്കുന്നതോ ഉപദ്രവിക്കുന്നതോ വിശ്വസിക്കുന്നത് വഹിയിന്റെ അടിസ്ഥാനത്തിലാണ് ആ വിശ്വാസത്തിൽ ശിര്ക്കില്ലാ എന്ന് എഴുതിയത് പൊട്ടത്തരമാണെന്നാണ്  സഹോദരന് ബാസിൽ പറയുന്നത്.
എന്നാൽ, അല്ലാഹു വിശുദ്ധ ഖുറാനിൽ സൂരതുൽ റഅദിൽ 11-ആം വചനത്തിൽ പറഞ്ഞു;
لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللّهِ
a\pjy¶v Ahsâ ap¼neqsSbpw ]n¶neqsSbpw XpSsc¯pSsc h¶v sImWvSv AÃmlphnsâ IÂ]\{]Imcw Ahs\ Im¯pkq£n¨v sImWvSncn¡p¶hÀ ( ae¡pIÄ ) DWvS.v.
നമ്മെ കാക്കുന്നവരായ ഹഫളത്തിന്റെ മലക്കുകൾ, അവരുടെ സഹായം നമുക്ക് ലഭിക്കുന്ന മാര്ഗം അഭൗതികമാനല്ലോ നാം അത് വിശ്വസിക്കുന്നു . അതിൽ ഒരു ശിര്ക്കും ഇല്ലാ, കാരണം വഹിയിന്റെ അടിസ്ഥാനത്തിലാണ് നാം അത് വിശ്വസിക്കുന്നത്
)
 ജിന്ന് അഭൌധിമാണ് എന്നതിന് പുളിക്കൽ മുഖാമുഘതിൽ നെല്ലികുത് ഇസ്മയിൽ മുസ്ലിയാർ ഓതിയ അതെ ആയതാണ് മദീനിയും ഇവിടെ തെളിവ് പിടികുന്നത് -അല്ലാഹുവേ നിന്നിൽ ശരണം -bracket ബ്ലോഗ്ഗർ ഇട്ടതു -നവ മടവൂരി ഖുരാഫി മുന്നണി 
(
.
നാം അപകടത്തിലകപ്പെടുമ്പോൾ "ഹഫളത്തിൽന്റെ മലക്കുകളെ കാക്കണേ' എന്ന് അപേക്ഷിച്ചാൽ അത് ശിര്ക്കാന്. ഹയ്യും ഹാളിരും ഖാദിരും എല്ലാം ആണെങ്കിലും നമുക്ക് അവർ അദിർശ്യവും അഭൌതികവും നമ്മുടെ കാര്യകാരനങ്ങല്ക് പുറത്തുമാണ് നമ്മുടെ കഴിവിന് അപ്പുറത്ത് നമുക്ക് വിളിക്കാൻ അല്ലാഹു എന്നാ ഒരു ശക്തി മാത്രമേ ഉള്ളൂ. ജിന്നിനോടോ മലകിനോടോ അപേക്ഷിക്കുന്നതു ശിര്ക്കാന്.
   ഇനി ബാസിലിന്റെ മറുപടി കാണുക
" ആദ്യമായി ഉസ്താദ്‌ പൊട്ടിച്ച വെടി കോഴിച്ചെന സംവാദത്തില്‍ മനുഷ്യനെ അപേക്ഷിച്ചു അഭൌതികമാണ് എന്ന് സമ്മതിച്ചല്ലോ എന്നാണു.. ആപേക്ഷിക ഗൈബും സാക്ഷാല്‍ ഗൈബും തമ്മിലുള്ള വ്യത്യാസം ഉസ്താദിന് അറിയാത്തത്‌ കൊണ്ടാണ് ഇമ്മാതിരി പൊട്ടത്തരങ്ങള്‍ എഴുതുന്നത് എന്ന് എനിക്ക് തോന്നുന്നില്ല.. അറിഞ്ഞു കൊണ്ട് തന്നെ ശിര്‍ക്കിനെ ന്യായീകരിക്കാന്‍ കൊട്ടിമാട്ടുന്നതായിരിക്കാം.. അല്ലാഹുവിനു അറിയാം,,,,"
മറുപടിയിൽ ഇത്രയെങ്കിലും മാന്യത കാട്ടിയതിൽ വളരെ നന്ദി!
അറിഞ്ഞുകൊണ്ട് ശിര്ക്ക് ചെയ്യുന്നതിൽ നിന്നും ന്യായീകരിക്കുന്നതിൽ നിന്നും അല്ലാഹുവേ നീ ഞങ്ങളെ എല്ലാം രക്ഷിക്കണേ! 
ആപേക്ഷിക ഗൈബും സാക്ഷാൽ ഗൈബും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയതിൽ  എനിക്ക് പിഴവ് സംഭവിക്കാൻ സാധ്യതയുണ്ട്. അതായിരിക്കാം സംഭവിച്ചതു.  തെറ്റിയിട്ടുണ്ടെങ്കിൽ എന്റെ സഹോദരങ്ങൾ തിരുത്തിതരുമല്ലോ.
ഇസ്ലാമിലെ സാങ്കേതികാർഥത്തിലുള്ള "ഗൈബു" കൊണ്ട് ഉദ്ദേശിക്കുന്നത്  നമ്മുടെ ബാഹ്യേന്ത്രിയങ്ങൾക്കോ ആന്ത്രേന്ത്രിയങ്ങൾക്കോ ബുദ്ധിക്കോ ഒന്നും കണ്ടെത്താൻ ക്കഴിയാത്തതും എന്നാൽ വഹിയിന്റെ അടിസ്ഥാനത്തിൽ മാത്രം അറിയുന്നകാര്യങ്ങളാണു. അതിനാൽ ,അല്ലാഹുവിന്റെ സത്ത, അർശ് , കുര്സിയ്യ്‌ , സ്വർഗ്ഗ നരകം,  ഖബ്ര്ജീവിതവും,  ജിന്നും മലക്കും...എല്ലാം  ഗൈബിൽ വിശ്വസിക്കുക എന്നതിൽ പെടുന്നു. ഇതിനു "ആലമുൽ ഗൈബു" അദിർശ്യലോകം എന്ന് പറയുന്നു. ഈ ഗൈബിനെ കുറിച്ചു തന്നെ പണ്ഡിതന്മാർ ആപെക്ഷികമെന്നും പറഞ്ഞിട്ടുണ്ട് അതായത്, മലക്കുകൾക്ക്  മലക്കുകൾ ഗൈബാണോ അല്ലാ, എന്നാൽ നമുക്ക് അവർ യദാര്ഥ ഗൈബു തന്നെ.
" ആലമുൽ ഗൈബു , അദിർശ്യലോകം '' എന്നാൽ കണ്ണിൽ  കാണാത്തത് എന്നല്ലാ ഉദ്ദേശിക്കുന്നത്  മറിച്ചു നമ്മുടെ എല്ലാ ഇന്ത്രിയങ്ങല്ക്കും അതീതമായതു, നമ്മുടെ കേവല നിരീക്ഷണ പരീക്ഷണങ്ങല്ക്ക് അതീതമായതു, നമ്മുടെ കാര്യകാരനങ്ങല്ക്ക് അപ്പുരമുള്ളത് എന്നെല്ലാമാണ്. അതിനാണ് നാം സാധാരണഗതിയിൽ അഭൌതികം എന്ന് പറയുന്നത്. ഇത്  ശാസ്ത്രത്തിനോ സാങ്കേതിക വിദ്യകല്കോ പ്രാപ്യമല്ല, വഹിയ് മാത്രമാണ്  ഇത് മനസ്സിലാക്കാനുള്ള ഏക മാര്ഗം.  
ഇതിന്റെ മരുവഷമാണ് "ദിർശ്യലോകം , അഥവാ, "ആലമുൽ ശഹാദ" എന്ന് പറയുന്നത്. നമ്മുടെ കര്യകാരനങ്ങൽക്കുള്ളിലുള്ളതിനാനു, നമ്മുടെ ഏതെങ്കിലും ഇന്ത്രിയത്തിന്റെ സഹായത്തോടെ മനസ്സിലാകുന്നകാര്യമാണ് ദിര്ശ്യലോകം. ബാക്റ്റീരിയയും വൈറസും മുതൽ നക്ഷത്രങ്ങളും ഗോളങ്ങളും വരെ ആലമുശഹാദയിൽ പെടുന്നു. എന്നാൽ ജിന്നും മലക്കും സ്വർഗ്ഗവും നരഗവും അര്ഷും കുർസിയ്യുമെല്ലാം ആലമുൽ ശഹാടയിൽ പെടില്ലാ.. നമ്മുടെ ചില സഹോദരന്മാര് ധരിച്ചത് ജിന്നും മലക്കും ബാക്റ്റീരിയപൊലെ ദിർശ്യ ലോകത്തുള്ള ഭൌതിക സൃഷ്ടികളാണ് എന്നാനു, ഇത് ശരിയല്ല.  
ഈ ആലമുൽ ശഹാടയിലുള്ള, ദിര്ശ്യലോകത്തുള്ള കാര്യങ്ങൾ ചിലര്ക് അറിയാത്തതും മറ്റുചിലര്ക്ക് അറിഞ്ഞെന്നും വരാം. അതിനാല അത് സാന്കെതികാര്തത്തിലുള്ള ആലമുൽ ഗൈബിൽ പെടില്ലാ.
ഭാഷാർഥത്തിൽ ആപേക്ഷികഗൈബു എന്ന് വേണമെങ്കിൽ  പറയാം എന്ന് മാത്രം. ഒരു മുറിക്കുള്ളിലുള്ളതു പുറത്തുള്ള മനുഷ്യന്  മറഞ്ഞതാനെങ്കിലും അകത്തുളള മനുഷ്യന് മറഞ്ഞാതല്ല. അതിനാൽ  പുറത്തുള്ള മനുഷ്യന്  ഇത് വഹിയിന്റെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലാകുന്ന ഗൈബിൽ പെടുമോ ?, ഒരിക്കലും  ഇല്ലാ.
ജിന്നും മലക്കും ചില മനുഷ്യര്ക് മറഞ്ഞതും ചിലര്ക് തെളിഞ്ഞതും അല്ലാ. മുഴുവൻ മനുഷ്യര്കും വഹിയിന്റെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലാകുന്നത്‌ തന്നെയാണ്. എന്നാൽ നമ്മുടെ കൂടെയുള്ള മലക്കുകല്കോ ജിന്നുകല്കോ നാം മറഞ്ഞവരല്ലാ. അതിനാൽ അവര്ക് നാം ഗൈബു അല്ലാ.. അതുകൊണ്ടാണ് 'മനുഷ്യനെ സംബന്ദിച്ചു ജിന്നും മലകും ഗൈബാണ് അഭൌതികമാണ്' എന്ന് പരയുന്നതു. എന്നല്ലാതെ മനുഷ്യനെ സംബന്ദിച്ചു ജിന്നും മലാകും ആപേക്ഷിക ഗൈബ് എന്നാ നിലക്ക് അല്ലാ, അവർ നമുക്ക് യദാർഥ ഗൈബു തന്നെയാനു. 
നമ്മുടെ ചര്ച്ചാ മലകുകളുടെയും ജിന്നുകളുടെയും അഖീദയെ കുറിച്ചല്ലല്ലോ, നമ്മുടെ അഖീദയെ കുറിച്ചാണ്, അതിനാൽ ജിന്നും മലകും നമുക്ക് ഗൈബാനു , അടിര്ശ്യമാണ്, അഭൌതികമാണ്, നമ്മുടെ കാര്യകാരണങ്ങല്ക് അതീതമാണ്. ഇതാണ് ഖുരാനില്നിന്നും ഹദീസിൽ നിന്നും പണ്ഡിതന്മാരുടെ വിശദീകരണത്തിൽ നിന്നും മനസ്സിലാകുന്നതു. 
നമ്മുടെ ബഹുമാന്യ ഉസ്മാൻ ഡോക്ടർ (റ ) എഴുതിയത് വായിച്ചാൽ വളരെ ഉപകാരപ്പെടും അദ്ദേഹം ആപേക്ഷിക ഗൈബു എന്ന് പറഞ്ഞത് ആലമുൽ ഗൈബിലെ കാര്യങ്ങളെ കുറിച്ചല്ല, അദ്ദേഹത്തിൻറെ വാക്ക് നൊക്കൂ: " ദിർശ്യ  ലോകത്ത് തന്നെ ... ശാസ്ത്രോപാധികൾ കൊണ്ട് കണ്ടുപിടിക്കാൻ സാധിക്കുന്നു...ഒരു മുറിയുടെ അകത്തു....ഇതൊന്നും സാക്ഷാൽ ഗൈബു അല്ലാ....ദിര്ശ്യലോകത്തു തന്നെയുള്ള ഈ ആപേക്ഷിക ഗൈബു ..."
അദിർശ്യലോകത്തുള്ള ജിന്നുകളും മലക്കുകളും സാക്ഷാൽ ഗൈബു  അല്ലെന്നോ ചില മനുഷ്യര്ക് അറിയുന്നതും മട്ടുചിലര്ക് അറിയാത്തതുമായ മുറിക്കുള്ളിലെ വസ്തുപോലെ ആപെക്ഷികമാനെന്നോ ഒരിക്കലും ഉസ്മാൻ സാഹിബു എഴുതിയിട്ടില്ലാ. നേരെ മരിച്ചു അല്ലാഹുവും മലക്കുകളും സ്വർഗ്ഗവും നരഗവും എല്ലാം സാക്ഷാൽ ഗൈബാനെന്നു അദ്ദേഹം ആവര്ത്തിച്ചു  സമര്ത്തിക്കുന്നുണ്ട്.
അദ്ദേഹത്തിൻറെ വരികൾ ഒരു ഉദാഹരണംമാത്രം :( അറ്റാച്ച് ചെയ്തത് വായിക്കുക) 
നമ്മുടെ സഹോദരൻ ബാസിൽ എഴുതി:  
''ഉസ്താദ്‌, മനുഷ്യനെ സംബന്ധിച്ചിത്തോളം ജിന്ന് ആപേക്ഷികമായി അഭൌതികമാണ് എന്ന് പറയാം എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ അത് കൊണ്ട് ജിന്ന് കാര്യ കാരണ ബന്ധത്തിന് അതീതമാണ് എന്ന് പറയാന്‍ പറ്റുമോ എന്നാണു ഇവിടെ തര്‍ക്കം.. ദൃശ്യ പ്രപഞ്ചത്തില്‍ തന്നെയുള്ള ഈ ആപേക്ഷികമായ "അഭൌതികം " കൊണ്ട് അത് സാക്ഷാല്‍ ഗൈബ് ആകുന്നില്ല എന്ന് പറഞ്ഞത് സകരിയാ സ്വലാഹിയോ ഹുസൈന്‍ സലഫിയോ അല്ല, മറിച്ചു കെ എന്‍ എം മുന്‍ പ്രസിഡണ്ട്‌ ഡോ.ഉസ്മാന്‍ സാഹിബാണ്..!!!"
സഹോദരന്മാരെ, അല്ലാഹുവിനെ ഭയപ്പെദുവീൻ, ജിന്നും മളകും എല്ലാം ദിര്ശ്യപ്രപന്ച്ചത്തിലെ ആപേക്ഷിക അഭൌതികമാനെന്നോ സാക്ഷാൽ ഗൈബു  അല്ലെന്നോ ഉസ്മാൻ സാഹിബു പറഞ്ഞിട്ടില്ലാ..
തെട്ടിദ്ധരിച്ഛതാനെങ്കിൽ ഒന്നുകൂടി അദ്ദേഹത്തിൻറെ പുസ്തകം വായിക്കുവീൻ..
"മനുഷ്യനെ സംബന്ധിച്ചിത്തോളം ജിന്ന് ആപേക്ഷികമായി അഭൌതികമാണ്"
ഇതിൽ തർക്കമില്ലത്രെ!
മുറിക്കുള്ളിലെ വസ്തു പുരത്തുള്ളവർകു ആപേക്ഷികമായി അഭൗതികമായതുപോലെ !!!
ഇതുപോലെ, ജിന്നും മലക്കും ആപേക്ഷികമായി അഭൌതികം!!! ചില മനുഷ്യർക് മറഞ്ഞതാനെങ്കിലും മറ്റു ചില മാനുശ്യര്ക് തെളിഞ്ഞത് .  ഇതാണ് ഉദ്ദേശിച്ചതെങ്കിൽ ഞാൻ തുറന്നു പറയുന്നു, എനിക്കിതൊന്നും അറിയില്ലാ. സഹോദരൻ ഇതൊന്നു വ്യക്തമാക്കിത്തരൂ! ഏതെല്ലാം ഗ്രന്ഥങ്ങളിലാണ് ഇങ്ങനെ പരഞ്ഞിട്ടുള്ളത്? അത് ഞാൻ വായിച്ചു പഠിക്കട്ടെ.. 
അല്ലാഹുവിന്റെ നിയമ വ്യവസ്ഥ പാലിച്ചുകൊണ്ട്‌ തന്നെയാണ് ജിന്നും മലക്കും മറ്റു എല്ലാ സൃഷ്ടികലും പ്രവര്ത്തിക്കുന്നത്, അതാണ്‌ കാര്യകാരണ ബന്ദം കൊണ്ട് ഉദ്ധേഷിച്ച്ചത് എങ്കിൽ അതിൽ തര്ക്കം ഇല്ലാ. അത് കൊണ്ടോന്നും ജിന്നും മലക്കും നമുക്ക് ഭൗതികവും ആകുന്നില്ലാ. 
മനുഷ്യരുടെ കാര്യകാരണത്തിനു അപ്പുറമാണ് ജിന്നും മലക്കും അവരുടെ പ്രവര്ത്തനങ്ങളും അതുകൊണ്ടാണ് അവർ നമുക്ക് അടിർശ്യം, അഭൌതികം, നമ്മുടെ കര്യ്കാരനങ്ങല്ക് അതീതം..  എന്നെല്ലാം പരഞ്ഞതു. അതുകൊണ്ടാണ് അവരോടു സഹായം ചോദിച്ചാൽ  അവരുടെ കഴിവിൽ പെട്ടതാനെങ്കിലും അല്ലെങ്കിലും ശിര്ക് ആണെന്ന് പണ്ഡിതന്മാർ പരഞ്ഞതു. 
ബഹുമാന്യനായ അനസ് മൌലവിയുടെ ക്ലിപ് മുമ്പ് പല തവണ കേട്ടിരുന്നു, അത് തന്നെയാകും എന്ന് കരുതി തുരന്നിട്ടില്ല. അദ്ദേഹം അബ്ദുൽ ജബ്ബാര് മൌലവിയിൽ നിന്നും മനസ്സിലാകിയ ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ അദ്ദേഹത്തിനു ആ വാദം ഇല്ലാ എന്ന് ബാസിൽ തന്നെ എഴുതിയല്ലോ, സിഹിര് ഫലിക്കില്ലെന്ന ഡോക്ടര സകരിയാ സ്വലാഹിയുടെ തിരുത്തിയ വാദം ഇപ്പോഴും മടവൂരികൾ മുരുകെപിടിക്കുന്നതുപോലെ നാം ചെയ്യരുതു.  
ഉസ്മാൻ ഡോക്ടറും ഉമര് മൗലവിയും മുതൽ ഇമാം അഹമദ് വാരെക്കുള്ള മഹാന്മാരുടെ എല്ലാം പേരില് അവര്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വാദങ്ങളാണ് ചാര്ത്തുന്നത്, പ്രജരിപ്പിക്കപ്പെദുന്നതു. 
ബാസിൽ എഴുതി; 
മുന്‍കാല മുജാഹിദ്‌ പണ്ഡിതനായ കുഞ്ഞീദ് മദനിയുടെ ഈ വാക്കുകള്‍ കാണുക :
"എന്നാല്‍ അഭൌതിക മാര്‍ഗ്ഗത്തില്‍ ഗുണമോ ദോഷമോ വരുത്താനുള്ള കഴിവ് ലോക രക്ഷിതാവായ അല്ലാഹുവിനു മാത്രമേ ഉള്ളൂ...അവന്റെ പടപ്പുകളില്‍ ഒരാള്‍ക്കും ആ കഴിവ്‌ ഇല്ലാ.. " (കുഞ്ഞീദ് മദനി, ഇസ്ലാമിന്റെ ജീവന്‍ , പേജ്  12)

ഈ വാക്കുകളിൽ അഭൌതികമാർഗത്തിൽ ജിന്നുകളെ കൊണ്ടോ മലക്കുകലെകൊണ്ടോ മറ്റോ എന്ത് പ്രവര്ത്തിപ്പിക്കാനും അല്ലാഹുവിന് മാത്രമേ കഴിയൂ എന്നാണു എനിക്ക് മനസ്സിലായതു. 
ജിന്നും മലകും ഭൌതികമാനെന്നു ഏതായാലും ഇതിനു അർഥം ഇല്ലല്ലോ. ഉണ്ടെങ്കിൽ അത് തെറ്റാണല്ലോ അമാനി  മൌലവിയെപോലുള്ള പണ്ഡിതന്മാർ തന്നെ അത് വ്യക്തമാക്കിയിട്ടുന്ദ്.  
ഇങ്ങനെയൊക്കെ പ്രജരിപ്പിച്ച്ചാൽ ഭവിഷത്ത് ഭയാനകമായിരിക്കും .. അല്ലാഹു കാത്തു രക്ഷിക്കട്ടേ. 
അമാനി മൗലവി ഗൈബിനെ കുറിച്ച് എഴുത്തിയത് അറ്റാച്ച് ചെയ്യുന്നു അത് മതി സധാരണക്കാർക്ക് ഈ വിഷയം പഠിക്കാൻ എന്നാണു എന്റെ എളിയ അഭിപ്രായം.
ബഹു സാലിഹ് ആലു ശൈഖിന്റെ മേല നോട്ടത്തിൽ പ്രസിദ്ധീകരിച്ച മാഗസിനിൽ നിന്നും ഗൈബും ശഹാദതും വിവരിച്ചതും അറ്റാച്ച് ചെയ്യുന്നു.  അറബി അറിയുന്നവര്ക് ഉപകരിക്കുമല്ലോ.


സഹോദരന്മാരെ ദുർവാശി  മാറ്റിവെച്ചു സത്യം സ്വീകരിക്കുക, ഇനി സത്യം വെളിപ്പെടുന്നില്ലെങ്കിൽ അഭിപ്രായ വ്യത്യാസം നിലനില്കെ തന്നെ പരസ്പര സ്നേഹ ബഹുമാനത്തോടെ നമുക്ക് മുന്നോട്ടു പോകാം,,  അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..
അബുരഹിമാൻ, റിയാദ്.
---------------------------------------------------------------------------------------------
Basil's Last Reply
വ അലൈകുമുസ്സലാം

എല്ലാ വിധ ഫിത്നകളില്‍ നിന്നും കള്ള പ്രചാരണങ്ങളില്‍ നിന്നും റബ്ബ് നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.. അബ്ദുറഹ്മാന്‍ ഉസ്താദിന്റെ ദീര്‍ഘമായ മറുപടി കണ്ടപ്പോള്‍ ഉള്ളില്‍ "വല്ലതും" ഒക്കെ ഉണ്ടാവും എന്നാണു കരുതിയത്‌.., തന്റെ വാദങ്ങളും പഠിച്ചു വെച്ച പോയിന്റുകളും അപ്പടി ടൈപ്പ് ചെയ്തു അയച്ചു എന്നല്ലാതെ കൃത്യമായ മറുപടി തന്നില്ല എന്നത് ഖേദകരം തന്നെ.. റിയാദിലും മറ്റും ഫിത്നകള്‍ക്ക് തുടക്കം കുറിച്ച് പാവപ്പെട്ട മുജാഹിദുകളെ ഭിന്നിപ്പിച്ച ആളുകളുടെ കയ്യില്‍ ഇത്രയും ബാലിശമായ വാടങ്ങലാണോ ഉള്ളത് എന്ന് അത്ഭുതപ്പെട്ടു പോകുന്നു.. അബ്ദുറഹ്മാന്‍ മദീനി എന്ന സമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ സലഫി 'കതബഹു അബ്ദുറഹ്മാന്‍ ഇബ്നു മൊയ്ദീന്‍ " എന്ന് പറഞ്ഞു വാഴ്ത്തിയ അത്രയും വലിയ പണ്ഡിതന്റെ മെയില്‍ കാണുമ്പോള്‍ കോഴിച്ചെന സംവാദത്തില്‍ നാസര്‍ സുല്ലമി പഠിച്ചു വെച്ച "ഹിസ്സിയ്യായ സബബ്‌, ആദിയ്യായ സബബ്‌ " എന്ന നോട്ടു വായിച്ചു മറുപടിയില്ലാതെ ഉഴന്ന രംഗമാണ് ഓര്‍മ്മ വരുന്നത്..

ഏതായാലും അബ്ദുറഹ്മാന്‍ ഉസ്താദിന്റെ വാക്കുകള്‍ കാണുക : 
മരണപെട്ടവർ സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിര്കാന്. എന്നാൽ അദിർശ്യ ലോകത്തുള്ള ജിന്നും മലകും നമ്മെ സഹായിക്കുന്നതോ ഉപദ്രവിക്കുന്നതോ വിശ്വസിക്കുന്നത് വഹിയിന്റെ അടിസ്ഥാനത്തിലാണ് ആ വിശ്വാസത്തിൽ ശിര്ക്കില്ലാ എന്ന് എഴുതിയത് പൊട്ടത്തരമാണെന്നാണ്  സഹോദരന് ബാസിൽ പറയുന്നത്.
ഇവിടെയാണ്‌ ഉസ്താദേ നമ്മുടെ തര്‍ക്കം.. താങ്കള്‍ എഴുതി, മരണപ്പെട്ടവര്‍ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കാന് എന്ന്.. എങ്കില്‍ ചോദിക്കട്ടെ, എന്ത് മാനദണ്ഡം കൊണ്ടാണ് ആ വിശ്വാസം ശിര്‍ക്കാകുന്നത്?? 2012 ല്‍ നവമാടവൂരികള്‍ പുതിയ തൌഹീദ് ഉണ്ടാക്കുന്നത്‌ വരെ ഞങ്ങള്‍ വിശ്വസിച്ചത് അത് കാര്യ കാരണ ബന്ധത്തിന് അപ്പുറത്തായത് കൊണ്ടാണ് എന്നാണ്.. ഇപ്പോഴും ഞങ്ങള്‍ അത് തന്നെ വിശ്വസിക്കുന്നു.. എനിക്കറിയേണ്ടത് നിങ്ങളുടെ പുതിയ തൌഹീദ് അനുസരിച്ച്, ജിന്ന് അഭൌതികമാണ് (കാര്യ കാരണ ബന്ധത്തിന് അതീതമാണ് ) അതെ പോലെ തന്നെ മരിച്ചവരും അഭൌതികമാണ്.. എന്നാല്‍ മരിച്ചവര്‍ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക്‌, ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ തൌഹീദ്..!! വല്ലാത്ത തൌഹീദ് തന്നെ,,!!! 
പിന്നെ പറഞ്ഞത്‌ ജിന്ന് സഹായിക്കും എന്ന് വഹ്യിന്റെ അടിസ്ഥാനത്തില്‍ വന്നു എന്നാണ്,, അവിടെ തന്നെയാണ് ഞങ്ങളുടെയും തെളിവ്‌, മരിച്ചവര്‍ സഹായിക്കില്ല, കാരണം അവര്‍ കാര്യ കാരണ ബന്ധത്തിന് അതീതമാണ്, അതിനാല്‍ അവര്‍ സഹായിക്കും എന്ന് ഖുര്‍ആനിലോ ഹദീസിലോ കാണില്ല.. എന്നാല്‍ ജിന്ന് കാര്യ കാരണ ബന്ധത്തിന് ഉള്ളിലാണ്, അതിനാല്‍ അവര്‍ സഹായിക്കും.. അവര്‍ സഹായിക്കും എന്ന് വഹ്യിലൂടെ തെളിയിക്കാനും സാധിക്കും.. അങ്ങനെ വഹ്യിലൂടെ വന്നിട്ടുണ്ട് എന്ന് ഇപ്പോള്‍ താങ്കളും എഴുതി...!!!

ഉസ്താദ്‌ തുടരുന്നു:
" ആലമുൽ ഗൈബു , അദിർശ്യലോകം '' എന്നാൽ കണ്ണിൽ  കാണാത്തത് എന്നല്ലാ ഉദ്ദേശിക്കുന്നത്  മറിച്ചു നമ്മുടെ എല്ലാ ഇന്ത്രിയങ്ങല്ക്കും അതീതമായതു, നമ്മുടെ കേവല നിരീക്ഷണ പരീക്ഷണങ്ങല്ക്ക് അതീതമായതു, നമ്മുടെ കാര്യകാരനങ്ങല്ക്ക് അപ്പുരമുള്ളത് എന്നെല്ലാമാണ്. അതിനാണ് നാം സാധാരണഗതിയിൽ അഭൌതികം എന്ന് പറയുന്നത്. ഇത്  ശാസ്ത്രത്തിനോ സാങ്കേതിക വിദ്യകല്കോ പ്രാപ്യമല്ല, വഹിയ് മാത്രമാണ്  ഇത് മനസ്സിലാക്കാനുള്ള ഏക മാര്ഗം.  
എല്ലാ നിരീക്ഷണങ്ങള്‍ക്കും ഇന്ത്രിയങ്ങള്‍ക്കും അപ്പുറമായതെല്ലാം കാര്യ കാരണ ബന്ധത്തിന് അതീതമാണ് എന്ന ഇമ്മിണി ബല്ല്യ കണ്ടുപിടിത്തം ഉസ്താദിന് മുന്‍പ്‌ ആരാണ് നടത്തിയത് എന്ന് അറിയാന്‍ താല്പര്യമുണ്ട്.. ഉസ്താടിന്റെയും പുതിയ തൌഹീദ് ഉണ്ടാക്കിയവരുടെയും വാദപ്രകാരം പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കാത്തതും ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ പറ്റാത്തതുമായ എല്ലാം കാര്യ കാരണ ബന്ധത്തിന് അതീതമാണല്ലോ, എങ്കില്‍ ചോദിക്കട്ടെ ഉസ്താടെ, 1590 കളില്‍ ആണല്ലോ മൈക്രോസ്കോപ് കണ്ടു പിടിച്ചത്.. അത് കണ്ടു പിടിക്കുന്നത്‌ വരെ ആരും ബാക്ടീരിയയെ കണ്ടിട്ടില്ല, ആരും വൈറസിനെ അറിഞ്ഞിട്ടില്ല.. അപ്പോള്‍ 1590 നു മുന്‍പ്‌ വൈറസും ബാക്ടീരിയയും കാര്യ കാരണ ബന്ധത്തിന് പുറത്ത്‌ ആയിരുന്നോ?? അതിനെ കണ്ടു പിടിച്ചതിന്റെ പിറ്റേ ദിവസം മുതല്‍ അവ കാര്യ കാരണ ബന്ധത്തിന് ഉള്ളില്‍ ആയോ?? അപ്പോള്‍ യന്ത്രം കണ്ടുപിടിക്കുന്നതിനു അനുസരിച്ച് മാറുന്ന തൌഹീദ് എന്ന വിശേഷണം നിങ്ങളുടെ തൌഹീദിന് വളരെ ഫിറ്റ്‌ തന്നെ..!!! ഇമ്മാതിരി പൊട്ടത്തരങ്ങള്‍ ആളുകള്‍ കാണാതെ സ്വന്തം വീട്ടില്‍ വെച്ചോ , റിയാദില്‍ ഫിത്നകള്‍ ഉണ്ടാക്കാനുള്ള മീറ്റിങ്ങുകളില്‍ വെച്ചോ അല്ലാതെ മെയിലിലൂടെ മാലോകരോട് പറയുന്നത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. ഒന്നുമില്ലെങ്കില്‍ സമ്മേളനത്തില്‍ "കതബഹൂ...." എന്ന് പറഞ്ഞു വാഴ്ത്തപ്പെട്ട താങ്കള്‍ എങ്കിലും ഇജ്ജാതി അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുത്...
ഏതായാലും സമ്മേളനത്തില്‍ വാഴ്ത്തപ്പെട്ട താങ്കളുടെ ഈ മണ്ടത്തരത്തിന് എം എസ് എം പ്രവര്‍ത്തകനായ ഞാന്‍ മറുപടി പറഞ്ഞു എന്നത് താങ്കളുടെ ദറജക്ക് കോട്ടം തട്ടും എങ്കില്‍ ബഹുമാന്യനായ ഡോ.ഉസ്മാന്‍ തന്നെ താങ്കളുടെ വാദങ്ങള്‍ക്ക് മറുപടി പറയും, അദ്ദേഹത്തിന്റെ ഗൈബ് എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം:
"പരമാണുവും ബാക്ടീരിയയും വൈറസും മറ്റും മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട് ദൃശ്യമാകുന്നതിനു മുന്‍പ്‌ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,, അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു നില്‍ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത്‌ തന്നെ ഒരുത്തന് ഗൈബ് ആയത് മറ്റൊരുവന്‍ അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന് കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന് കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ..."

എന്റെ പോന്നുസ്താദേ, ഇത് ഡോ.ഉസ്മാന്‍ സാഹിബിന്റെ വരികളാണ്.. നിങ്ങളെ പോലുള്ള മഹാ ബുദ്ധി ജീവികള്‍ വരും എന്ന് നേരത്തെ കണ്ടു കൊണ്ട് എഴുതിയത് പോലെയുണ്ട് അല്ലെ.. ഏതായാലും കാര്യ കാരണ ബന്ധത്തിന് അപ്പുറം ഉള്ളവര്‍ പോലും നമ്മുടെ വിളി കേള്‍ക്കും എന്ന പുതിയ തൌഹീദ് താങ്കള്‍ സ്വീകരിച്ച സ്ഥിതിക്ക് കാര്യ കാരണ ബന്ധത്തിന് അപ്പുറം ഉള്ള മരണപ്പെട്ടു പോയ ഡോ.ഉസ്മാന്‍ സാഹിബും വിളി കേള്‍ക്കും എന്ന് വിശ്വസിച്ചു രണ്ടു അയത്ത് ഓതി കൊടുത്തേക്ക്... തൌഹീദ് പഠിക്കട്ടെ... പക്ഷെ ഞങ്ങള്‍ വിശ്വസിച്ച , മുത്ത്‌ റസൂല്‍ പഠിപ്പിച്ച തൌഹീദ് അനുസരിച്ച് അങ്ങനെ കാര്യ കാരണ ബന്ധത്തിന് അപ്പുരമുള്ളവര്‍ കേള്‍ക്കും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കാന് കേട്ടോ... നിങ്ങള്‍ക്കത് ബാധകമല്ലല്ലോ.. നിങ്ങള്‍ പുതിയ തൌഹീദ് മീറ്റിംഗ് കൂടി ഉണ്ടാക്കിയവരല്ലേ..

കതബഹു അബ്ദുറഹ്മാന്‍ ഉസ്താദ്‌ : 
ബഹുമാന്യനായ അനസ് മൌലവിയുടെ ക്ലിപ് മുമ്പ് പല തവണ കേട്ടിരുന്നു, അത് തന്നെയാകും എന്ന് കരുതി തുരന്നിട്ടില്ല. അദ്ദേഹം അബ്ദുൽ ജബ്ബാര് മൌലവിയിൽ നിന്നും മനസ്സിലാകിയ ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നു.
തുറക്കാതിരിക്കുന്നതാണ് മനസ്സമാധാനതിനു നല്ലത്... അനസ്‌ മുസ്ലിയാരുടെ ക്ലിപ്പ് താങ്കള്‍ കേട്ടതായിരിക്കില്ല ഇത് .. അദ്ദേഹം മുജാഹിദായിരുന്ന കാലത്ത് നടത്തിയ പ്രഭാഷണങ്ങള്‍ ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയല്ലേ.. കുറച്ചു ദിവസം മുന്‍പ്‌ എന്റെ കയ്യില്‍ ഉണ്ടായിരുന്ന പഴയ സീഡികള്‍ കേട്ടപ്പോള്‍ കിട്ടിയതാണ് ഈ ക്ലിപ്പ്.. (http://www.youtube.com/watch?v=1SykOZfCMN0) ഏതായാലും, കേള്‍ക്കാതെ തന്നെ അദ്ദേഹം പറഞ്ഞത്‌ അബദ്ധം ആണ് എന്ന് "കരുതിയത്‌"," നന്നായിട്ടുണ്ട്.. കാരണം അദ്ദേഹം മുജാഹിദ്‌ ആയിരുന്ന കാലത്ത് പറഞ്ഞത്‌ എല്ലാം അബദ്ധം ആണ് എന്നാണല്ലോ നിങ്ങളുടെ വാദം.. അതല്ല, ഇപ്പോള്‍ പറയുന്നതാണ് അബദ്ധം എന്ന് ഞങ്ങളും പറയുന്നു.. പക്ഷെ പോന്നുസ്താദേ, ഇത് അനസ്‌ മുസ്ലിയാര്‍ പ്രസംഗിച്ചത്‌ അബ്ദുല്‍ ജബ്ബാര്‍ മൌലവിയില്‍ നിന്നല്ല, മരിച്ചു സാക്ഷാല്‍ ഡോ.ഉസ്മാന്‍ സാഹിബിന്റെ പുസ്തകം വായിച്ചിട്ടാണ്.. അപ്പോള്‍ അതും അബദ്ധമാണ് അല്ലെ..?? ഡോ.ഉസ്മാന്‍ സാഹിബ് പറഞ്ഞത്‌ അനസ്‌ മുസ്ലിയാര്‍ വായിച്ചപ്പോള്‍ അബദ്ധമാണ് എങ്കില്‍, ഡോ.ഉസ്മാന്‍ സാഹിബ് പറഞ്ഞത്‌ അബധമായിരിക്കുമല്ലോ.. ഇതാണ് ഞങ്ങള്‍ പറഞ്ഞത്‌, നിങ്ങളുടെ തൌഹീദ് 2012 നു മുന്‍പ്‌ ഒരാള്‍ക്കും പരിചയം പോലുമില്ലാത്ത പുതിയ ഒരു വിചിത്ര തൌഹീദ് തന്നെ എന്ന്...!!

ഇനി ഉസ്താദിന്റെ വരികള്‍ :
മുന്‍കാല മുജാഹിദ്‌ പണ്ഡിതനായ കുഞ്ഞീദ് മദനിയുടെ ഈ വാക്കുകള്‍ കാണുക :
"എന്നാല്‍ അഭൌതിക മാര്‍ഗ്ഗത്തില്‍ ഗുണമോ ദോഷമോ വരുത്താനുള്ള കഴിവ് ലോക രക്ഷിതാവായ അല്ലാഹുവിനു മാത്രമേ ഉള്ളൂ...അവന്റെ പടപ്പുകളില്‍ ഒരാള്‍ക്കും ആ കഴിവ്‌ ഇല്ലാ.. " (കുഞ്ഞീദ് മദനി, ഇസ്ലാമിന്റെ ജീവന്‍ , പേജ്  12)

ഈ വാക്കുകളിൽ അഭൌതികമാർഗത്തിൽ ജിന്നുകളെ കൊണ്ടോ മലക്കുകലെകൊണ്ടോ മറ്റോ എന്ത് പ്രവര്ത്തിപ്പിക്കാനും അല്ലാഹുവിന് മാത്രമേ കഴിയൂ എന്നാണു എനിക്ക് മനസ്സിലായതു. 
മാഷാ അല്ലാഹ്... വേറെ ആരും അറിയണ്ട കേട്ടോ ഉസ്താദേ.. ഇമ്മാതിരി മനസ്സിലാക്കലുകള്‍ തന്നെയാണ് നിങ്ങള്‍ ഇത്രയും അധ:പതിച്ച ശിര്‍ക്കന്‍ വാദത്തില്‍ എത്തിപ്പെടാന്‍ കാരണം...അഭൌതികമായി സഹായിക്കാനോ ഉപദ്രവിക്കാനോ അല്ലാഹുവിനല്ലാതെ കഴിയില്ല എന്ന കുഞീദു മദനിയുടെ വാക്കുകകള്‍ അബ്ദുറഹ്മാന്‍ ഇബ്നു മൊയ്ദീന്‍ സാഹിബിനു മനസ്സിലായ കോലം നോക്കണേ.. ചോദിക്കട്ടെ ഉസ്താടെ മരിച്ചവരെ കൊണ്ട് സഹായിപ്പിക്കാന്‍ അല്ലാഹുവിനെ കഴിയൂ എന്ന് ഖുറാഫികള്‍ പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എന്ത് ചെയ്യും?? 

കാര്യ കാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി സഹായിക്കാന്‍ അല്ലാഹുവിനു പുറമേ ജിന്നിനും കഴിയും എന്ന പച്ച ശിര്‍ക്ക്‌ സ്ഥാപിക്കാന്‍ ഇത്രയും നീണ്ട മറുപടി എഴുതിയിട്ടും താങ്കള്‍ക്ക് സാധിച്ചോ?? ഇല്ല, സാധിക്കില്ല.. കാരണം.. ലാ ബുര്‍ഹാന ലഹും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.. ഇല്ല, ശിര്‍ക്കന്‍ വാദക്കാര്‍ക്ക് ഒരു തെളിവും ഹാജരാക്കാന്‍ സാധിക്കില്ല.. നവമാടവൂരിയന്‍ വാദങ്ങളില്‍ പെട്ട് ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ പെടരുത് എന്ന് തന്നെയാണ് ഉസ്താടിനോട് പറയാനുള്ളത്.. ഇനി കാര്യ കാരണ ബന്ധത്തിന് അതീതമായി ജിന്നിനും സഹായിക്കാന്‍ സാധിക്കും എന്നാ നവമടവൂരികളുടെ ശിര്‍ക്കന്‍ വാദത്തിനു പികെ മൂസ മൌലവി മറുപടി പറഞ്ഞു തരും.. എം എസ് എമ്മുകാരനായ ഞാന്‍ മറുപടി പറഞ്ഞിട്ട് അബ്ദുറഹ്മാന്‍ ഉസ്താദിന്റെ ദറജ കുറഞ്ഞു പോകണ്ട..

‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:
 “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)

അത് കൊണ്ട് പോന്നുസ്താദിനോട് പറയാനുള്ളത്‌ അബ്ദുറഹ്മാന്‍ സലഫിയുടെ പുതിയ തൌഹീദ് ഉപേക്ഷിച്ചു അല്ലാഹുവിനു മാത്രമേ കാര്യ കാരണ ബന്ധത്തിന് അതീതമായി സഹായിക്കാന്‍ കഴിയൂ എന്ന സാക്ഷാല്‍ തൌഹീടില്‍ താങ്കള്‍ അണിചേരണം.. റിയാദിലും മറ്റും ഫിത്ന ഉണ്ടാക്കിയതിനു പ്രവര്‍ത്തകരോടും അല്ലാഹുവിനോടും മാപ്പ് പറയണം.. ഇത്രയും കാലം എന്താണോ ശിര്‍ക്ക്‌, അത് തന്നെ ഇനിയും ശിര്‍ക്കായി പറയുക, ഇത്രയും കാലം ശിര്‍ക്കല്ലാത്ത ഒന്നിനെ ഇപ്പോള്‍ ശിര്‍ക്കാക്കണ്ട... അങ്ങനെ ഇല്ലാത്ത ശിര്‍ക്ക്‌ ആരോപിച്ചു സ്വന്തത്തിലേക്ക് ഇപ്പോള്‍ ശിര്‍ക്ക്‌ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു... അല്ലാഹുവേ നീ ശരണം...

അത് കൊണ്ട് ഒന്ന് കൂടി ഉസ്താദിനോട് സര്‍വ്വ വിധ ബഹുമാനവും വെച്ച് കൊണ്ട് തന്നെ പറയട്ടെ , ഉസ്താദേ, ദയവ് ചെയ്തു നിങ്ങളീ ശിര്‍ക്കില്‍ നിന്ന് പിന്മാറണം.. ശിര്‍ക്ക്‌ മഹാ പാപമാണ്.. ഈ വിശ്വാസവുമായി മരിച്ചു പോയാല്‍ റബ് ശാശ്വതമായി നരകത്തില്‍ ഇടും...

ഉസ്താദ്‌ മറ്റു താല്പര്യങ്ങള്‍ ഉപേക്ഷിച്ചു ഇതൊന്നു ചിന്തിക്കണം എന്ന് ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ, ഈ എഴുത്തില്‍ വല്ല തെറ്റും ഉണ്ടെങ്കില്‍ അത് എന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്.. വല്ല നന്മയും ഉണ്ടെങ്കില്‍ അത് അല്ലാഹുവില്‍ നിന്നാണ്...

- അബ്ദുല്ലാ ബാസില്‍ സി പി
കണ്ണൂര്‍