ആദര്‍ശത്തോട് "ഗുഡ്ബൈ" പറഞ്ഞെന്നോ??
------------------------------------------------
വല്ലഭനു പുല്ലും ആയുധം എന്ന ചൊല്ലില്‍ നിന്ന് "വല്ലഭന്റെ" മഹത്തായ സ്ഥാനം കൊക്കസിനു കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.. പഠനവുമായി ബന്ധപ്പെട്ട് അല്‍പ ദിവസം ഫേസ്ബുക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ച് ഒരു സലാമും ഗുഡ്‌ബൈയും ഇന്ന് രാവിലെ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു... വൈകുന്നേരം ചിലര്‍ വിളിച്ച് നിന്റെ പോസ്റ്റ് "അവര്‍ " സ്ക്രീന്‍ ഷോട്ട് എടുത്തിടുന്നുണ്ടല്ലോഡാ എന്ന് ചോദിച്ചപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോയി...!!!!
പ്രയാസങ്ങളും പ്രതിസന്ധികളും കണ്ടും കേട്ടും അനുഭവിച്ചും തന്നെയാണ് ഓരോ മുജാഹിദ് പ്രവര്‍ത്തകനും മുന്നോട്ടു പോകുന്നത്.. അതില്‍ മനം മടുത്തു മുജാഹിദ് പ്രവര്‍ത്തകര്‍ ആദര്‍ശത്തോടും ദഅവാത്തിനോടും സലാം പറഞ്ഞു പോകുന്നു എന്നതിന് തെളിവായിട്ടാണത്രേ ഈയുള്ളവന്റെ പോസ്റ്റ് പ്രചരിപ്പിക്കുന്നത്...!!! എങ്കില്‍ എന്റെ പ്രിയ കോക്കസ് സുഹൃത്തുക്കളോട് പറയാനുള്ളത്, നിങ്ങള്‍ കുടിച്ച മനപ്പായസത്തിനു നല്ല മധുരമുണ്ടാവും എങ്കിലും ആ സ്വപ്നം നടക്കാന്‍ പോകുന്നില്ല എന്നാണു.. അതിനു വേണ്ടി വെച്ച കാലം മെല്ലെ അടുപ്പില്‍ നിന്നും എടുത്തു വെച്ചേക്കുക.. അതിവിടെ വേവില്ല മക്കളെ..
അല്ലാഹുവിനു പുറമേ അഭൌതികമായി മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ ഔളിയാക്കള്‍ക്കും ജിന്നുകള്‍ക്കും കഴിയുമെന്ന ഖുരാഫീ ശിര്‍ക്കന്‍ ആദര്‍ശത്തിനും അങ്ങനെ ചെയ്യാന്‍ ജിന്നിനും മലക്കിനും കഴിയും എന്ന കോക്കസ് ശിര്‍ക്കന്‍ ആദര്‍ശത്തിനും, അഭൌതികമായി വസ്വാസ് ഉണ്ടാക്കാന്‍ ജിന്നുകള്‍ക്ക് കഴിയും എന്ന മടവൂരി ശിര്‍ക്കന്‍ ആദര്‍ശത്തിനും എതിരെ കൊക്കില്‍ ജീവന്‍ ഉള്ളിടത്തോളം പൊരുതുക തന്നെ ചെയ്യും ഇന്ഷാ അല്ലാഹ്... ഇയ്യാക നസ്തഈനില്‍ അല്ലാഹുവോട് "മാത്രം" എന്നിടത്ത് നിന്നും മാത്രം ഒഴിവാക്കി അതില്‍ ഔളിയാക്കളെ തിരുകിക്കയറ്റിയ ഖുറാഫികളോടും അതിലെ മാത്രം ഒഴിവാക്കി ദൃശ്യലോകത്തെ മനുഷ്യനെ തിരുകി കയറ്റിയ കൊക്കസുകാരോടും രാജിയാവാന്‍ സോറി സര്‍ , തൌഹീദിനെ സ്നേഹിച്ച സലഫിയ്യതിന്റെ പതാക വഹിച്ച ഈ സലഫിക്കുട്ടികള്‍ക്ക് കഴിയില്ല..
ഈ ആദര്‍ശത്തിന്റെ രണാങ്കണത്തില്‍ നിന്നും സലഫിക്കുട്ടികള്‍ പിന്മാറിപ്പോകും എന്ന് ആരും വ്യാമോഹിക്കെണ്ടതില്ല.. തീയില്‍ മുളച്ച ഈ ആദര്‍ശപ്പടയോട്ടം വെയിലത്ത് വാടുകയില്ല തന്നെ.. ഇനി ആര് പിന്മാറിയോ, ആര് ഗുഡ്ബൈ പറഞ്ഞോ, അവനു നഷ്ടമായി എന്നല്ലാതെ ഈ ആദര്‍ശക്കൂട്ടായ്മക്ക് ഒരു കോട്ടവും സംഭവിക്കില്ല.. ആരും ഇവിടെ കൂട്ടായ്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല, പ്രവര്‍ത്തിക്കുകയും വേണ്ട.. പരലോകം ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇന്‍ഷാ അല്ലാഹ് എന്ത് പ്രയാസങ്ങള്‍ ഉണ്ടായാലും ഉറച്ച് തന്നെ മുന്നോട്ട് പോകും.. പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്യാതെ സ്വര്‍ഗ്ഗത്തിലേക്ക് നേരിട്ട് കടന്നു കളയാമെന്നാണോ നിങ്ങളുടെ വ്യാമോഹമെന്ന റബ്ബിന്റെ ചോദ്യം നമ്മുടെ മുന്നില്‍ മുഴച്ചു നില്‍ക്കുന്നു... ഈര്‍ച്ച വാള്‍ കൊണ്ട് ശരീരം രണ്ടായി പകുത്തുകൊണ്ടിരിക്കുമ്പോഴും "അഹദ്...അഹദ്..." എന്ന് വിളിച്ച് പറഞ്ഞ മുന്‍ഗാമികള്‍ പ്രവേശിച്ച സ്വര്‍ഗ്ഗമാണ് ഞങ്ങളും ആഗ്രഹിക്കുന്നത്..
മുജാഹിദ് പ്രസ്ഥാനത്തില്‍ ചില സ്വാര്‍ത്ഥ താല്പര്യക്കാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ "കണ്ടോ ഞങ്ങടെ കാന്തോരം ഉസ്താദ്‌ന്റെ കറാമത്..." എന്ന് വിളിച്ചലറിയ ഒരു അഹ്സനി ഉണ്ടായിരുന്നു.. അത് പോലെ വല്ലവര്‍ക്കും ഇത് ഞമ്മടെ ബാല്ല്യുസ്താദിന്റെ കറാമത്ത് ആയി തോന്നുന്നുവെങ്കില്‍ അഹ്സനി ജീവിച്ചിരിക്കുന്ന ദൃഷ്ടാന്തമായി നിങ്ങളുടെ മുന്‍പിലുണ്ട് എന്നേ ഓര്‍മ്മിപ്പിക്കാനുള്ളൂ...
മുജാഹിദുകള്‍ ഇന്നും അന്നും എന്നും മാറ്റമില്ലാത്ത ആദര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു... എപ്പോഴാണ് ഒരു വിളി പ്രാര്‍ത്ഥന ആകുന്നതു എന്ന വിഷയത്തില്‍ കുഞ്ഞീദ് മദനി അന്ന് എഴുതിയ ആദര്‍ശത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മാറേണ്ടി വന്നിട്ടില്ല.. ജിന്ന് ബാധിച്ചാല്‍ ചികിത്സിക്കാം എന്ന് പണ്ട് കെ എം മൌലവി എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക് മാറേണ്ടി വന്നിട്ടില്ല.. സൂറത്ത് അന്‍ആം 128 ആയതില്‍ ഇസ്തിംതാഉ രണ്ടു വിധമുണ്ട് എന്ന് ഡോ.ഉസ്മാന്‍ സാഹിബ് അന്ന് എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക് മാറേണ്ടി വന്നിട്ടില്ല.. അല്ലാഹു അല്ലാത്ത ആര്‍ക്കും അഭൌതികമായി മനുഷ്യനില്‍ ഇടപെടാന്‍ കഴിയില്ല എന്ന് പികെ മൂസ മൌലവി അന്ന് എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക് മാറേണ്ടി വന്നിട്ടില്ല.. ഇയ്യാകനസ്തഈനില്‍ ആരും ഒഴിവില്ല എന്ന് അമാനി മൌലവി എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക് മാറേണ്ടി വന്നിട്ടില്ല.. ലോക സലഫി പണ്ഡിതരെ തൌഹീദ് തിരിയാത്തവര്‍ എന്ന് പറയേണ്ട ഗതികേട് ഞങ്ങള്‍ക്ക് വന്നിട്ടില്ല.. 2012 വരെ ഞങ്ങള്‍ പറഞ്ഞത് ശിര്‍ക്കായിരുന്നു, ഞങ്ങള്‍ക്ക് ഫാത്തിഹ പോലും നേരെ അറിയില്ലായിരുന്നു എന്ന് പറഞ്ഞു മത്തായിതൌബ ചെയ്യണ്ട ഗതികേടും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല.. ശിര്‍ക്കാരോപിച്ചു നവോത്ഥാന കൈത്തിരി എടുത്തോടി ആ കൈത്തിരി കൊണ്ട് നിലവിളക്ക് കൊളുത്തി ശിര്‍ക്ക് തിരിച്ചു വരേണ്ടി വന്ന ഗതികേടും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല..
അധികാര മോഹമായിരുന്നു എങ്കില്‍ ആ ചീഞ്ഞു നാറുന്ന പാളയത്തില്‍ നിന്നാല്‍ മതിയായിരുന്നു.. അണികള്‍ ഇല്ലായെങ്കിലും "ജനറലും" "പ്രസിഡന്റും" ഒക്കെയായി പദവികള്‍ ഒഴിഞ്ഞു കിടപ്പാണ്.. ഇപ്പോഴും ഏതു നീര്‍ക്കോലി പോയാലും "സ്വീകരിക്കാന്‍" അവിടെ ആള് റെഡി..!! അതാണല്ലോ നിറം മാറ്റത്തില്‍ ഓന്തിനെ തോല്പിച്ച രഹ്മാനിയുടെ കാര്യത്തില്‍ നാം കണ്ടത്.. അങ്ങനെയിരിക്കെ മുതലാളിമാരുടെ പൂമാലകളും പട്ടുമെത്തകളും വലിച്ചെറിഞ്ഞ് കല്ലും മുള്ളും നിറഞ്ഞ ദഅവത്തിന്റെ പാതയിലേക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകരും പണ്ഡിതരും കടന്നു വന്നതും എല്ലാവരാലും തള്ളപ്പെട്ടിട്ടും പരിഹാസങ്ങളും ആക്ഷേപങ്ങളും ഏറ്റു വാങ്ങേണ്ടി വന്നിട്ടും ഈ ആദര്‍ശത്തോടൊപ്പം നിലകൊള്ളുന്നത് റബ്ബിന്റെ വജ്ഹ് ഒന്ന് മാത്രം പ്രതീക്ഷിച്ചാണ്..ഒരു മേഖലാ ഭാരവാഹിത്വം പോലും നെഞ്ചിടിപ്പോടെ അല്ലാതെ ഏറ്റു വാങ്ങാത്ത പ്രവര്‍ത്തകരെയും നേതാക്കന്മാരെയും നോക്കി അനാവശ്യം പ്രചരിപ്പിക്കുന്ന കൊക്കസുകാര്‍ പരലോകത്തെ ഭയപ്പെട്ടു കൊള്ളട്ടെ..
അതെ, ഞങ്ങളെ അപരിചിതര്‍ എന്നും പെരുവഴിയില്‍ ആക്കപ്പെട്ടവര്‍ എന്നും പരിഹസിക്കുന്നവര്‍ക്ക് അറിയുമോ മുത്ത് നബിയുടെ വാചകം?? "വ തൂബാ ലില്‍ ഗുറബാ'....", അതെ മുത്ത് റസൂല്‍ പറഞ്ഞതാണ്, അപരിചിതര്‍ക്ക് മംഗളം...!!
അപരിചിതര്‍ക്ക് മംഗളം...!!
അപരിചിതര്‍ക്ക് മംഗളം...!!
ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ എന്റെ ഡെസ്ക്ടോപ്പില്‍ ഞാന്‍ ബാക്ക്ഗ്രൌണ്ട് ആയി സേവ് ചെയ്തു വെച്ച ഒരു ഖുര്‍ആന്‍ വചനം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ,
ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
"നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദുഖിക്കുകയോ ചെയ്യരുത്, നിങ്ങള്‍ വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ ..." (ആല് ഇമ്രാന്‍ 139)
അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കി നമുക്ക് ദഅവാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.. എന്റെ വാക്ക് കൊണ്ട്, എന്റെ സംസാരം കൊണ്ട്, എന്റെ എഴുത്ത് കൊണ്ട്, ഈ ആദര്‍ശ പ്രബോധന കൂട്ടായ്മക്ക് ഒരു പോറല്‍ പോലും ഏല്‍ക്കരുത്, എല്ലാറ്റിലും ഉപരി അത് എന്റെ പരലോക വിജയത്തിന് തടസ്സമാകരുത് എന്ന് ഓരോരുത്തരും തീരുമാനിക്കുക.. വ്യക്തമായ അറിവില്ലാത്ത കാര്യങ്ങളും വിഴുപ്പലക്കലുകളും പ്രചരിപ്പിച്ച് പരലോകം കുട്ടിച്ചോറാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക..
يا أيها الذين آمنوا إن جاءكم فاسق بنبإ فتبينوا أن تصيبوا قوما بجهالة فتصبحوا على ما فعلتم نادمين
"സത്യവിശ്വാസികളെ, ഒരു അധര്‍മ്മക്കാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അതിനെ പറ്റി വ്യക്തമായി അന്വേഷിച്ച് അറിയണം. അറിയാതെ ഒരു ജനതക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായി തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.." (ഹുജുറാത് 06)
അധര്‍മ്മങ്ങളും അരാജകത്വവും നിറഞ്ഞു നില്‍ക്കുന്ന ക്യാമ്പസ് മുറ്റങ്ങളിലേക്ക് ഖുര്‍ആനും തിരുഹദീസുകളുമായി കയറിച്ചെന്നു ഇരുളടഞ്ഞ ക്യാമ്പസുകളില്‍ സത്യത്തിന്റെ കൈത്തിരി കൊളുത്താന്‍ വിയര്‍പ്പൊഴുക്കുന്ന എം എസ് എം പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും, ആയിരക്കണക്കിന് അമുസ്‌ലിം ഭാവനങ്ങളിലെക്ക് കയറിച്ചെന്ന് ഏക ഇലാഹിനെ മാത്രമേ ആരാധിക്കാവൂ എന്ന വഹ്ദാനിയ്യത് പ്രചരിപ്പിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടിയും ക്ഷേത്ര മുറ്റങ്ങളിലും ശിര്‍ക്കിന്റെ കോട്ട കൊത്തളങ്ങളിലെക്കും സധൈര്യം നെഞ്ചു വിരിച്ചു കയറിച്ചെന്നു തൗഹീദ് പറയുന്ന പണ്ഡിതര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുക.. മുജാഹിദുകള്‍ക്കൊപ്പിച്ച് അജണ്ടകള്‍ തീരുമാനിക്കുന്ന, ജിന്നില്‍ കിടന്നു കാലം കഴിച്ചു കൂട്ടുന്നവരെ അവഗണിക്കുക..
ഈയുള്ളവനെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക.. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍..
-നിങ്ങളുടെ സഹോദരന്‍ ,
അബ്ദുല്ലാ ബാസില്‍ സിപി
9020 777 027

ORU ADHIKAARA MOHIYAAYA VAPPAKKU VENDI PANIYEDUTH NARAKAM ERANNU VAANGAAN NADAKKUNNA PIZHCHA SANTHAANAM,,,SANGADANA PULI...
ReplyDeleteഇ കുട്ടയിമക് അള്ളാഹു തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ,,ആമീന്‍
ReplyDeleteജിന്നും മനുഷ്യനും തമ്മിലുള്ള സഹായ തേട്ടങ്ങളേ കുറിച്ച് താങ്കള്‍ ധാരാളം അറിവ് നേടിയിട്ടുണ്ട് എന്ന് തോന്നുന്നു. എന്റെ ചില സംശയങ്ങള്‍ തീര്‍ത്തു തരണമെന്ന് അപേക്ഷിക്കുന്നു.
ReplyDelete1. വസീലതുശിര്‍ക്ക് എന്നാല്‍ ശിര്‍ക്കിലേക്ക് ഉള്ള മാര്‍ഗ്ഗം എന്നാണല്ലോ? അപ്പോള്‍ "ഹയ്യും ഹാളിരും ഖാദിരും ആയ" ഒരു മുസ്ലിം ജിന്നിനോട് "യാ ഇബാദല്ല, അയീനൂനീ" എന്ന് ഒരു ഭൗതിക കാര്യം ഉദ്ദേശിച് സഹായം ചോദിച്ചാല്‍ അത് വസീലതുശിര്‍ക്ക് എന്ന് എങ്ങിനെ പറയും? കാരണം, ഒരു മുസ്ലിം ജിന്ന് ഒരു മുസ്ലിമായ മനുഷ്യനെ ശിര്‍ക്കിലേക്ക് എത്തിക്കുമോ?
2. മേല്‍ പറഞ്ഞ ഇതേ ഭൌതിക സഹായം ഒരു മുസ്ലിം മനുഷ്യന്‍ ചോദിക്കുന്നത് "ഹയ്യും ഹാളിരും ഖാദിരും ആയ" ഒരു അമുസ്ലിം മനുഷ്യനോടു ആണെങ്കില്‍ അതു വസീലതുശിര്‍ക്കോ ഹറാമോ ആകുന്നില്ല!!! അത് അനുവദനീയമാണ് താനും. അല്ലാഹുവിന്‍റെ സൃഷ്ടികളുടെ ഇടയില്‍ ഇങ്ങിനെ ഒരു വ്യത്യസ്ത വിധി എന്ത് കൊണ്ടാണ്?
പ്രാര്‍ത്ഥനയോടെ
ബിന്നലി.