Monday, January 13, 2014

നാണക്കേടിന്റെ അങ്ങേ അറ്റം കണ്ട സിഡി ടവറുകാരുടെ കുവൈത്ത് സന്ദര്ശനം.....

നാണക്കേടിന്റെ അങ്ങേ അറ്റം കണ്ട 
സിഡി ടവറുകാരുടെ കുവൈത്ത് സന്ദര്ശനം.....

അസ്സലാമു അലൈകും..
അല്ലാഹുവിന്റെ അനുഗ്രഹത്താൽ വെള്ളിയാഴ്ച കുവൈത്തിലെ ഫർവാനിയയിൽ സംഘടിപ്പിച്ച ഫൈസൽ മൗലവി, സാബിര് നവാസ്, തല്ഹത് സ്വലാഹി മുഖാമുഖം പരിപാടി ഭയങ്കര വിജയമായിരുന്നു.. .. കാലാവസ്ഥ പ്രതികൂലമായിട്ടും, ആദര്ശ കൂട്ടായ്മയിൽ ഇസ്ലാഹി പ്രവര്ത്തകരും മറ്റു മലയാളീ സഹോദരങ്ങളേയും കൊണ്ട് auditorium നിറഞ്ഞു കവിയുകയും സ്ക്രീന്റെ സഹായത്തോടെ പുറത്തു സൗകര്യം ഒരുക്കുകയും ചെയ്യേണ്ടി വന്നിട്ടും, എല്ലാവരെയും accommodate ചെയ്യാൻ പ്രവർത്തകർ നന്നേ പാട്പെടേണ്ടി വന്നു.. അൽഹംദുലില്ലഹ്.. അല്ലാഹുവിനു സ്തുതി..
ജമാത്തുകാർ മാധ്യമത്തിൽ kkic ക്കെതിരെ കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ CD tower അധികാരികളുടെ പ്രസ്താവനയും കള്ളത്തരങ്ങളും വെണ്ടയ്ക്ക പ്രാധാന്യം കൊടുത്തു പ്രസിദ്ധീകരിച്ചു കൊണ്ട് അകമഴിഞ്ഞ് സഹായിച്ചിട്ടും; നമ്മുടെ പരിപാടിയെ പറ്റി ഒരു അക്ഷരം പോലും പ്രസിദ്ധീകരിക്കാൻ തയ്യാറില്ല എന്നതും, മടവൂര് വിഭാഗം അവരുടെ ഒപ്പം നിന്ന് ക്ഷണിക്കുകയും കഴിയുന്നത്ര സദസ്സിൽ ഹാജാരയിട്ടും, 250 ആളുകള് കൊള്ളുന്ന ഹാളിൽ ശുഷ്കിച്ച ഒരു സദസ്സുമായി പരിപാടി നടത്തേണ്ട ഖേദകരമായ വസ്തുത ആവേശത്തോടെ വന്ന CD tower ടീമിനെ തെല്ലൊന്നുമല്ല നിരാശരാക്കിയത്.. ഒരു മുജാഹിദ് സമ്മേളനത്തിന് തയ്യാറെടുത്തു വന്ന AP , TP , അക്ബര്, ARSalafi , മോഹിയിധീൻ മദനി, കൂടാതെ മറ്റു നേതാക്കളും സ്റ്റേജിൽ അണി നിരന്നിട്ടും, മുന്നിലുള്ള ശോഷിച്ച സദസ്സിനെ കണ്ടു അവർ കുറച്ചൊന്നുമല്ല ജാള്യതയിലായത്. ..
ഇഹ് യാഉതുറാസിൽ കയറി അത് കൈക്കലാക്കാനുള്ള അവരുടെ തന്ത്രങ്ങൾ വളരെ അവഗാഹവും, അവധാനതയുമുള്ള ഷൈഖ് താരിഖ് അൽ ഈസ്സ മനസ്സിലാക്കുകയും അവരോടു മാന്യമായി പെരുമാറി തിരിച്ചയക്കുകയും ചെയ്തു.. നിരാശരായ അവർ പതിവ് കളവുകൾ പയറ്റുന്നത് പോലെ മുമ്പിലുള്ള വിരളിലെണ്ണാവുന്ന പ്രവര്ത്തകരെയും ബൈലക്സിൽ ഉറ്റുനോക്കുന്നവരെ സന്തോഷിപ്പിക്കാൻ വേണ്ടി തട്ടി വിട്ട പച്ച കള്ളം അവര്ക്ക് തന്നെ വിനയായി; അത് താരിഖ് അൽ ഈസ്സയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, അവർ ഇത്രയും അല്പന്മാരായിപൊയല്ലൊ എന്നും, ഞാൻ നിങ്ങളുടെ പരിപാടിയിൽ വന്നു പ്രസംഗിച്ചത് തന്നെ അവർ പറഞ്ഞതിൽ എത്ര വങ്കത്തമാണെന്നും പറഞ്ഞു അത്ഭുതം പ്രകടിപ്പിച്ചു.. 
ആദിത്യ മര്യാദയുടെ രൂപവും ഭാവവും CD tower ഇൽ ഉള്ളവര്ക് അറിയില്ല, അവിടെ വരുന്ന ആര്ക്കും അനുഭവപ്പെടും, ഇങ്ങനെ സ്വീകരിച്ചത് കണ്ടപ്പോൾ അവര്ക്ക് തോന്നിപ്പോയ സമാധാനമായിരുന്നു .. പിറ്റേന്ന് നടന്ന കൂടി കാഴ്ച്ചയിൽ അതൊക്കെ തകര്ന്ന മട്ടാണ് കണ്ടത്.. AP എന്തിനായിരുന്നു കുവൈറ്റ്‌ സന്ദര്ശിച്ചത് എന്ന് ചോദിച്ചാൽ ഷൈഖ് താരിഖിന് സലാം കൊടുക്കാനായിരുന്നോ.. അത് ഒരു ഫോണ്‍ ചെയ്തു വീട്ടില് ഇരിക്കലല്ലായിരുന്നോ ബുദ്ധി എന്ന് അദ്ധേഹത്തിന്റെ അസ്വാസ്ഥ്യം കണ്ടപ്പോൾ തോന്നിപ്പോവുന്നു.. എന്തൊരു പാതകമാണ് അദ്ധേഹത്തെ കൊണ്ട് ഈ AR ചെയ്തത്.. 
കുവൈറ്റ്‌ കലക്കി മറിക്കാൻ വന്ന CD tower അധികാരികൾ, വിഷണ്ണരായി മടങ്ങേണ്ട അവസ്ഥ എങ്ങിനെ വന്നു..താരിഖ് അൽ ഈസ്സയുദെ സംസാരം എപ്പോഴും നിങ്ങൾ യോജിക്കണം , അഭിപ്രായ വ്യത്യാസം സലഫികള്ക്കിടയിലുള്ളത് നിങ്ങള്കും പാലിക്കാം, സഹാബികളിൽ അതുണ്ടല്ലോ, അവർ ഇതിന്റെ പേരില് ഭിന്നിച്ചോ.. എന്നൊക്കെ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.. അത് കേൾകുമ്പോൾ AR ഇനും ഹനീഫക്കുമൊക്കെ കനമുള്ള മുഖത്തോടെ ഇരിക്കുന്നത് കാണാമായിരുന്നു. ഇന്ഷാ Allah എന്ന് പറയുകയും, പിന്നീട് പ്രവര്ത്തകരുടെ മുമ്പിൽ വായിൽ തോന്നിയത് പുലംബുകയും ചെയ്യുക.. നിങ്ങളുമായി ഒരു മസ് ലഹതിനും ഇല്ല എന്ന് പത്രക്കാരുടെ മുമ്പിൽ പറയുക.. ഈ കാപട്യം എന്തിനു..
അതിനിടക്ക് ഒരു ബോംബു പൊട്ടിയത് ചീറ്റിപ്പോയി; PN നോട് താരിഖ് പുറത്തു പോയ്കോ എന്ന് ആക്രോശിച്ചു.. കളവു കുവൈത്തിൽ 3; ആദ്യം പത്ര സമ്മേളനം എന്ന വ്യാജ വാർത്ത‍ വിചിന്തനത്തിൽ; 69 ദീനാറിനു പകരം, 69 ലക്ഷം പിരിച്ചു സമ്മേളനത്തിന് എന്ന് (ആ 69 ദീനാർ വാങ്ങിയവര്ക് തിരിച്ചു കൊടുതിട്ടുണ്ട്); മൂന്നാമത്തെ നുണ ബോംബു PN നോട് പുറത്തു പോകാൻ ആക്രോശിച്ചത്.. എന്നിട്ട് വിഡ്ഢിയായി PN ഇറങ്ങി പോയി .. ഇഹ് യാഉതുറാസ് കയ്യടക്കി.. എന്തൊക്കെ.. അന്ന് നടന്ന സമ്മേളനത്തിന് അദ്ധേഹത്തിന്റെ ഉദ്ഘാടനം നിങ്ങൾ ശ്രദ്ധിചിട്ടുണ്ടല്ലോ..അതിൽ അദ്ദേഹം പ്രസംഗിച്ചതും ഇപ്പോഴത്തെ വിഷയങ്ങളെ പറ്റിയായിരുന്നു..
അവസാനം നിരശയോടും ദുഃഖത്തോടും CD tower അധികാരികൾ മടങ്ങേണ്ട അവസ്ഥ.. ഹോട്ടൽ ബിൽ എത്ര.. ഫ്ലൈറ്റ് ടിക്കറ്റ്‌ എത്ര.. അതൊന്നും ചോദ്യമില്ല.. കുവൈറ്റിൽ സദ്ദാം കയറിയതിനു ശേഷം മറ്റൊരു അധിനിവേശം ആയിരുന്നു എന്ന വിചാരത്തിലായിരുന്നു വരവ്.. ആരും കാണാതെയുള്ള AR , ഹനീഫയുടെ വരവ്.. രണ്ടു ദിവസം മുങ്ങി നടന്നു.. മൂന്നാം ദിവസം മറ്റൊരു പട.. അവസാനം AP യും..
നാസർ സുല്ലമി വന്ന ഒരു സദസ്സ് പോലും ഉണ്ടാക്കിയെടുക്കാൻ ഇവരുടെ വരവ് സ്വാധീനിച്ചില്ല എന്നുള്ളത്, കുവൈത്തിൽ മാത്രമല്ല, നേതൃത്വത്തെയാകെ അങ്കലാപിലാകിയിരിക്കുകയാണ്.. രണ്ടു ദിവസം മുമ്പ് നെഞ്ചു വിരിച്ചു വെള്ളിയാഴ്ച കൊണ്ട് എല്ലാം ഇവിടെ തകര്ന്നടിയും എന്ന് പറഞ്ഞു നടന്നവർ; ഇന്ന് നോക്കിയപ്പോൾ ആരും മിണ്ടുന്നില്ല, മ്ലാനത, സംസാരമില്ല.. ഇനി ആരും ഇവിടെ വരാനില്ലല്ലോ എന്ന ദുഃഖമായിരിക്കാം.....

1 comment:

  1. ജിന്നും മനുഷ്യനും തമ്മിലുള്ള സഹായ തേട്ടങ്ങളേ കുറിച്ച് താങ്കള്‍ ധാരാളം അറിവ് നേടിയിട്ടുണ്ട് എന്ന് തോന്നുന്നു. എന്റെ ചില സംശയങ്ങള്‍ തീര്‍ത്തു തരണമെന്ന് അപേക്ഷിക്കുന്നു.
    1. വസീലതുശിര്‍ക്ക് എന്നാല്‍ ശിര്‍ക്കിലേക്ക് ഉള്ള മാര്‍ഗ്ഗം എന്നാണല്ലോ? അപ്പോള്‍ "ഹയ്യും ഹാളിരും ഖാദിരും ആയ" ഒരു മുസ്ലിം ജിന്നിനോട് "യാ ഇബാദല്ല, അയീനൂനീ" എന്ന് ഒരു ഭൗതിക കാര്യം ഉദ്ദേശിച് സഹായം ചോദിച്ചാല്‍ അത് വസീലതുശിര്‍ക്ക് എന്ന് എങ്ങിനെ പറയും? കാരണം, ഒരു മുസ്ലിം ജിന്ന് ഒരു മുസ്ലിമായ മനുഷ്യനെ ശിര്‍ക്കിലേക്ക് എത്തിക്കുമോ?
    2. മേല്‍ പറഞ്ഞ ഇതേ ഭൌതിക സഹായം ഒരു മുസ്ലിം മനുഷ്യന്‍ ചോദിക്കുന്നത് "ഹയ്യും ഹാളിരും ഖാദിരും ആയ" ഒരു അമുസ്ലിം മനുഷ്യനോടു ആണെങ്കില്‍ അതു വസീലതുശിര്‍ക്കോ ഹറാമോ ആകുന്നില്ല!!! അത് അനുവദനീയമാണ് താനും. അല്ലാഹുവിന്‍റെ സൃഷ്ടികളുടെ ഇടയില്‍ ഇങ്ങിനെ ഒരു വ്യത്യസ്ത വിധി എന്ത് കൊണ്ടാണ്?

    പ്രാര്‍ത്ഥനയോടെ
    ബിന്നലി.

    ReplyDelete