Showing posts with label Beyluxe. Show all posts
Showing posts with label Beyluxe. Show all posts

Friday, November 23, 2012

കല്ലെരിയുടെ കല്ലുവെച്ച നുണകള്‍ മുജാഹിദുകള്‍ പുല്ലു പോലെ തകര്ത്തു ...



----------------------------------------------------------------------------------
പതിവ് പോലെ ഇന്നലെ "പ്രാര്ത്ഥന:അത് തന്നെയാണ് ആരാധന" എന്ന വിഷയത്തില്‍ തൌഹീദ് ജനങ്ങള്ക്ക്- ലളിതമായി വിവരിച്ചു കൊടുക്കുന്ന ചര്ച്ചത മലയാളം ഇസ്ലാമിക്‌ ക്ലാസ്‌ റൂമില്‍ നടക്കുന്നതിനു ഇടയിലാണ് "റഷീദ്‌ കല്ലേരി" എന്ന ഒരു പടുഖുരാഫി മൈക്ക്‌ എടുത്ത് വീരവാദം വിളമ്പിയത്..

"യാ ഇബാദല്ലാ എന്ന ഹദീസ്‌ ദുര്ബ്ബലമാണ് എന്ന നിങ്ങളുടെ വാദം പൊട്ടതെറ്റാണ്, അല്ബാിനി പോലും ഈ ഹദീസ്‌ സ്വഹീഹാണ് എന്ന് പറഞ്ഞിട്ടുണ്ട് "
എന്നായിരുന്നു ടിയാന്റെ ഇമ്മിണി ബല്ല്യ കണ്ടെത്തല്‍ ..

ഹദീസുകളില്‍ പാണ്ടിത്യമുള്ള അല്ബാ്നി സ്വഹീഹാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്നു കാണേണ്ടത് തന്നെയാണല്ലോ... അങ്ങനെയാണ് മലയാളം ഇസ്ലാമിക്‌ ക്ലാസ്‌ റൂമിന്റെ സാധാരണക്കാരായ പ്രവര്ത്ത്കര്‍ ഒരു മുന്നോരുക്കവുമില്ലാതെ സംവാദത്തിനു തയ്യാറായത്...



അഞ്ചു മിനുറ്റ് ഉള്ള വിഷയാവതരണവും മൂന്നു മിനുറ്റ് വീതമുള്ള ചോദ്യോത്തര സെഷനും കഴിഞ്ഞിട്ടും സ്വഹീഹാണ് എന്ന് അല്ബാ നി പറഞ്ഞ ഉദ്ധരണി പേസ്റ്റ്‌ ചെയ്യാന്‍ കല്ലെരിക്ക് കഴിഞ്ഞില്ല..

യാ ഇബാദല്ലാ എന്ന ഹദീസ്‌ ദുര്ബ്ബലമാണ് എന്നും, അത് വെച്ച് അമല്‍ ചെയ്യാന്‍ പാടില്ല എന്നും, ഇനി അത് സ്വഹീഹാണെങ്കില്‍ തന്നെ കല്ലെരിയുടെയും കൂട്ടരുടെയും ശിര്ക്കനന്‍ ഇസ്തിഗാസക്ക് തെളിവില്ല എന്നും അതില്‍ ജീവിച്ചിരിക്കുന്ന, നമ്മുടെ സാന്നിധ്യത്തില്‍ ഉള്ള സൃഷ്ടികളോട് ഉള്ള അഭ്യര്ത്ഥവന മാത്രമേ ഉള്ളൂ എന്നും, സ്വഹീഹാണെന്ന് തെളിയിച്ചാല്‍ തന്നെ ശിര്ക്കാാണെന്ന് ഞങ്ങള്ക്ക് ‌ വാടമില്ലെന്നും മുജാഹിദുകള്‍ വളരെ കൃത്യമായി വിശദീകരിച്ചു... മാത്രമല്ല, പ്രസ്തുത ഹദീസിന്റെ കണ്ണിയിലെ ദുര്ബ്ബലരെയും മുജാഹിദുകള്‍ കാണിച്ചു കൊടുത്തു...

അല്ബാ്നി ഹദീസ്‌ സ്വഹീഹാണെന്ന് പറഞ്ഞു എന്ന് പറഞ്ഞ കല്ലേരി അല്ബാനിയുടെ ഒരു ഇബാറത്തു പേസ്റ്റ്‌ ചെയ്തു.. അത് കാണുക : 
rasheed-kalleri: قلت : و هذا إسناد حسن كما قالوا ، فإن رجاله كلهم ثقات غير أسامة بن زيد و هو الليثي و هو من رجال مسلم (السلسلة الضعيفة و الموضوعة للألباني 2 / 109

ഇത് പോസ്റ്റ്‌ ചെയ്തു എങ്കിലും ഇതിന്റെ പകുതി മാത്രം വായിച്ചു മുങ്ങാന്‍ ആയിരുന്നു കല്ലെരിയുടെ പ്ലാന്‍ .. അത് കൊണ്ട് തന്നെ رجاله كلهم ثقات എന്ന് മാത്രം വായിച്ചു അര്ഥം് പറയുകയായിരുന്നു കല്ലേരി.. എന്നാല്‍ അടുത്ത അവസരത്തില്‍ തന്നെ മുജാഹിദുകള്‍ കല്ലെരിയുടെ കല്ലുവെച്ച നുണ കയ്യോടെ പിടികൂടി,,,

 رجاله كلهم ثقات غير أسامة بن زيد

എന്ന പൂര്ണ്ണ  രൂപം വായിച്ചു കൊടുത്തപ്പോള്‍ ഖുരാഫിയുടെ കളവു ജനങ്ങള്‍ നേര്ക്ക് ‌ നേരെ മനസ്സിലാക്കി.. എന്നാല്‍ പിന്നീട് മൈക്ക്‌ എടുത്തു തൊള്ളബടായി മാത്രം ഇറക്കുമതി ചെയ്ത കല്ലെരിയോടു മുജാഹിദുകള്‍ പല വട്ടം ആവശ്യപ്പെട്ടു, ആ ഇബാറത്തു പൂര്ണ്ണുമായി ഒന്ന് വായിച്ചു അര്ഥം് വെക്കാന്‍ .. എന്നാല്‍ അര്ഥംന പോയിട്ട് ഇബാറത്തു പോലും നേര്ക്ക് ‌ നേരെ വായിക്കാന്‍ അറിയാത്ത കല്ലേരി അവസാനം വരെ അതിനു തയ്യാറായില്ല... "ഉസ്താദുമാര്‍ " കൊടുത്ത കുറിപ്പ്‌ വായിച്ചു പോകാനല്ലാതെ പാവത്തിന് ഒന്നും അറിയില്ലല്ലോ...

മാത്രമല്ല, സ്വഹീഹാണ് എന്ന് പറഞ്ഞു കല്ലേരി ഉധരിച്ചതാകട്ടെ അല്ബാനിയുടെ 
"സില്സിെലത്ത് ളഈഫ് (السلسلة الضعيفة ) ഇല്‍ നിന്നാണ് എന്നതും മറ്റൊരു വൈരുധ്യം... മാത്രമല്ല, ഈ ഹദീസിനെ വിശദീകരിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അല്ബാ നി പറഞ്ഞത്‌ 

ومع أن هذا الحديث ضعيف ... فليس فيه دليل على جواز الاستغاثة بالموتى من الأولياء والصالحين 

എന്നാണു എന്നതും മുജാഹിദുകള്‍ പറഞ്ഞപ്പോള്‍ ഖുറാഫി ഉത്തരം മുട്ടുകയായിരുന്നു..ഈ ഹദീസ്‌ ളഈഫ് ആണെന്നും, അതില്‍ മരിച്ചവരോടോ ഔളിയാക്കലോടോ സ്വാളിഹീങ്ങളോടോ തേടാന്‍ ഉള്ള തെളിവുമില്ല എന്ന് അല്ബാകനി പറഞ്ഞത് കൂടി ഉധരിച്ചതോടെ മല പോലെ വന്ന കല്ലേരി മുസ്ലിയാര്‍ എലി പോലെ പോയി...

അല്ബാനിയുടെ സില്സിലത്ത് ളഈഫയിലെ 656 ആമത് ഹദീസ്‌ ആയി ഈ ഹദീസ്‌ ദുര്ബ്ബ ലമാണ് എന്ന് അല്ബാ നി പറഞ്ഞിട്ടുണ്ട് എന്നും, എന്നാല്‍ അല്ബാ്നി എത്രാം നമ്പര്‍ ഹദീസായിട്ടാണ് ഇത് സ്വഹീഹാണ് എന്ന് പറഞ്ഞത് എന്നും കൂടി മുജാഹിദുകള്‍ ചോദിച്ചതോടെ ഖുറാഫി “വന്നു പെട്ട് പോയല്ലോ” എന്ന നിലയിലായി.. 
മാത്രമല്ല, നിങ്ങളുടെ ശിര്ക്കനന്‍ ഇസ്തിഗാസക്ക് ഈ ഹദീസില്‍ ഒരു തെളിവുമില്ല എന്ന് മുജാഹിദുകള്‍ ആവര്ത്തി ച്ചു പറഞ്ഞതോടെ “ഞങ്ങളുടെ ഇസ്തിഗാസക്ക് തെളിവുണ്ട് എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ” എന്നായി കല്ലെരി..!! ഇതോടെ മണ്ണാര്ക്കാട്,മൂവാറ്റുപുഴ, കോടമ്പുഴ സംവാദങ്ങളില്‍ “ഇസ്തിഗാസക്ക്” തെളിവായി അലവി-സുലൈമാന്‍ സയാമീസുമാരും നൗഷാദ്‌ - ഫൈസല്‍ ഇരട്ടകളും കൊണ്ട് വന്നത് പോള്ളയായിരുന്നു എന്ന് ജനങ്ങള്‍ കല്ലെരിയുടെ നാവില്‍ നിന്ന് തന്നെ മനസ്സിലാക്കി.. അല്ഹമ്ദുലില്ലാഹ്...

ഏതായാലും ഹദീസ്‌ സ്വഹീഹാണ് എന്ന ഖുരാഫികളുടെ വാദം മലയാളം ഇസ്ലാമിക്‌ ക്ലാസ്‌ റൂമിലെ സാധാരണക്കാരായ അഡ്മിന്മാര്‍ പൊളിച്ചു കയ്യില്‍ കൊടുത്തു അല്ഹമ്ദുലില്ലാഹ്..
“സത്യം വന്നു, അസത്യം പരാജയപ്പെട്ടു, തീര്ച്ചഡയായും അസത്യം പരാജയപ്പെടുക തന്നെ ചെയ്യും...” – തീര്ച്ച്...



Saturday, June 23, 2012

മടവൂരീ - മുജാഹിദ് ഓൺലൈൻ സംവാദം : ഒരു വിശകലനം

സർവ്വ ശക്തനായ രക്ഷിതാവിന്റെ നാമത്തിൽ..

ബെയ്ലക്’സ് മെസെഞ്ചറിലെ മടവൂരീ ക്ലാസ് റൂമിലൂടെ പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി(സ്വ) യുടെ സ്ഥിരപ്പെട്ട പരമ്പരയിലൂടെ വന്ന ഹദീസുകളെ പോലും സ്വന്തം ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന് പറഞ്ഞ് പുച്ഛിക്കുകയും പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്ത അഭിനവ ചേകന്നൂരികൾ അഴിഞ്ഞാടിയപ്പോഴായിരുന്നു മുജാഹിദ് പ്രവർത്തകർ അവരുമായി ഒരു “ഓൺലൈൻ സംവാദം” ഇന്നലെയും മിനിഞ്ഞാന്നുമായി നടത്തിയത്.. സ്വന്തം ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട്, ബുഖാരിയിലെയും മുസ്ലിമിലേയും ഹദീസുകളെ യാതൊരു മടിയുമില്ലാതെ തള്ളിക്കളഞ്ഞ ഇവർ സംവാദ വ്യവസ്ഥക്കിരുന്നപ്പോൾ തന്നെ വാദം മാറ്റിത്തുടങ്ങിയിരുന്നു. ബുദ്ധിക്ക് യോജിക്കാത്ത ഹദീസുകളെ തള്ളും എന്ന് പൊതു വേദികളിൽ പോലും പറയുന്ന ഇവർ വ്യവസ്ഥ എഴുതാൻ പറഞ്ഞപ്പോൾ “മുൻ ഗാമികൾ നിഷേധിച്ചിട്ടുണ്ട്” എന്ന് എഴുതിയില്ല.. മറിച്ച് “മുൻ ഗാമികൾ വിമർശിച്ചിട്ടുണ്ട്” എന്നാണെഴുതിയത്.. വിമർശനം അല്ല, നിഷേധം ആണു നമുക്കിടയിലെ തർക്കവിഷയം എന്ന് മുജാഹിദുകൾ ആവർത്തിച്ചു പറഞ്ഞെങ്കിലും തെളിയിക്കാൻ പറ്റില്ല എന്ന ഉറപ്പുള്ളതു കൊണ്ട് അതെഴുതാൻ മടവൂരികൾ തയ്യാറായില്ല..

മുജാഹിദുകളുടെ വാദം വളരെ വ്യക്തമായിരുന്നു : “സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഹദീസുകൾ മുഴുവൻ സ്വീകാര്യ യോഗ്യമാണെന്നും അവ വിശ്വസിച്ച് ആചരിക്കുന്നതിൽ ശിർക്കോ കുഫ്’റോ ഖുറാഫത്തോ ഇല്ലായെന്നും അവകളിൽ റിപ്പോർട്ട് ചെയ്ത ഹദീസുകളെ ബുദ്ധിക്കോ ശാസ്ത്രത്തിലോ എതിരാണെന്ന് പറഞ്ഞ് ജന മദ്ധ്യത്തിൽ വിമർശിക്കുന്നതിനും പരിഹസിക്കുന്നതും ഹദീസ് നിഷേധവും വഴികേടിന്റെ അടയാളവുമാകുന്നു“

സ്വാഭാവികമായും “ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ള മുഴുവൻ ഹദീസുകളും സ്വീകാര്യയോഗ്യമല്ല” എന്നായിരുന്നു മടവൂരികൾ എഴുതേണ്ടത്.. (അതാണല്ലോ അവർ പറയുന്നതും പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും..)

എന്നാൽ ബുഖാരിയിലേയോ മുസ്ലിമിലേയോ ഒറ്റ ഹദീസ് പോലും അസ്വീകാര്യമാണെന്നോ സനദ് ദുർബ്ബലമാണെന്നോ തെളിയിക്കാൻ നൂറ് സുല്ലമിമാരുടെ ആയിരം നോട്ടുകൾ പരതിയാലും കിട്ടില്ലെന്ന് മനസ്സിലാക്കിയ മടവൂരികൾ അതെഴുതാൻ തയ്യാറായില്ല.. സിഹ്’റ്, കണ്ണേർ, അജ്’വ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബുഖാരിയിലും മുസ്ലിമിലും ഉള്ള ഹദീസുകൾ സ്വീകര്യയോഗ്യമല്ലായിരുന്നു എങ്കിൽ ഇതെഴുതാൻ മടവൂരികൾ മടിക്കേണ്ടിയിരുന്നില്ല.. എന്നാൽ അത് തങ്ങൾക്ക് തെളിയിക്കാൻ സാധ്യമല്ല എന്ന് മടവൂരി മൊല്ലമാർക്ക് നന്നായറിയാം.. അതു കൊണ്ടാവാം, അവർ വാദമെഴുതിയത് “വിമർശനങ്ങൾക്കതീതമല്ല” എന്നായിരുന്നു... അങ്ങനെ ഞങ്ങൾക്കും വാദമില്ലെന്നും , ബുഖാരിയിലെ ചില ഹദീസുകളുടെ സനദ്മിനെ മുൻ ഗാമികൾ വിമർശിച്ചിട്ടുണ്ടെന്നും എന്നാൽ അവരുടെ ശേഷം വന്ന പണ്ഡിതന്മാർ അവ തിരുത്തിയിട്ടുണ്ടെന്നും മുജാഹിദുകൾ സമർത്ഥിച്ചു.. മടവൂരീ പാളയത്തിലെ തന്നെ അബ്ദുറഊഫ് മദനി ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.. എന്നാൽ മടവൂരികൾ സംവാദത്തിൽ നിന്ന് പിന്മാറണ്ട എന്ന് കരുതി മുജാഹിദുകൾ വ്യവസ്ഥ അംഗീകരിക്കുകയും സംവാദം നടത്തുകയും ചെയ്തു.

ഒന്നാം ദിവസം തന്നെ (ജൂൺ 21) മടവൂരികളുടെ പതർച്ച കൃത്യമായിരുന്നു.. മുജാഹിദ് പണ്ഡിതരായ ഉമർകോയ മദീനി, അബ്ദുറഹ്മാൻ,ബഷീർ പികെ.എം, സുഹൈൽ യൂസഫ് തുടങ്ങിയവർ പ്രമാണങ്ങളുദ്ധരിച്ച് തങ്ങളുടെ വാദം സ്ഥാപിച്ചപ്പോൾ മടവൂരീ മൊല്ലമാർ വാക് കസർത്തുകളും തൊള്ളബഡായിയുമായി തങ്ങളുടെ പതനം തെളിയിച്ചു.. ആദ്യം തന്നെ അൽബാനിയുടെ ഉദ്ധരണിയുമായി വന്ന നസ്സാഫ് സാഹിബിനെ മുജാഹിദുകൾ ഇരുത്തേണ്ടിടത്ത് ഇരുത്തുക തന്നെ ചെയ്തു. എങ്കിൽ സിഹ്’റിന്റെയും കണ്ണേറിന്റെയും ഹദീസുകളെ അൽബാനി നിഷേധിച്ചിട്ടുണ്ടോ എന്ന മുജാഹിദുകളുടെ ചോദ്യം ചെന്ന് തറച്ചത് മടവൂരികളുടെ ചങ്കിനു തന്നെയായിരുന്നു. അൽബാനിയെ മുജാഹിദുകൾ അന്ധമായി അനുകരിക്കുന്നില്ല എന്ന് മുജാഹിദുകൾ പറഞ്ഞപ്പോൾ അൽബാനിയുടെ ശ്രേഷ്ഠതകളെയും ത്യാഗങ്ങളെയും കുറിച്ച് വാചാലനായ നസ്സാഫ്, പക്ഷെ അതേ അൽബാനിയെയാണല്ലോ നിങ്ങളുടെ അബ്ദുസ്സലാം സുല്ലമി “അരക്കുറാഫി” എന്ന് വിളിച്ചത് എന്ന മുജാഹിദുകളുടെ ചോദ്യത്തിനു മുൻപിൽ ബബ്ബബ്ബ...

അൽബാനിയേയും പറഞ്ഞു കൊണ്ടുള്ള ആ തൊള്ളപ്പുട്ട് മുജാഹിദുകളുടെ മുൻപിൽ വേവുകയില്ല എന്ന് മനസ്സിലാക്കിയ മടവൂരികൾ “എം.എം.അക്ബർ ഹദീസ് നിഷേധിയാണ്” എന്ന ഞെട്ടിപ്പിക്കുന്ന വാദവുമായാണ് രംഗത്ത് വന്നത്.. എം.എം അക്ബർ സാഹിബിന്റെ ലേഖനത്തിൽ നിന്ന് കട്ടുമുറിച്ച് ഒരു കഷണവുമായി വന്ന മടവൂരീ മൊല്ല സയ്യിദ് സുല്ലമിയെ മുജാഹിദുകൾ കയ്യോടെ പിടികൂടി.. ഇനി ഈ മടവൂരി തട്ടിപ്പിന്റെ യഥാര്‍ത്ഥ രൂപം എന്താണെന്ന് കാണാന്‍ സ്നേഹ സംവാദം മാസികയുടെ ഈ ലിങ്ക് ഒന്ന് വായിക്കുക:

ആ ലേഖനത്തില്‍ തന്നെ ഈ മടവൂരി പറഞ്ഞതിന്റെ തൊട്ടു മുകളില്‍ പറയുന്ന താഴെ കൊടുക്കുന്ന ഈ വരികള്‍ വായിക്കുന്ന ഏതെന്കിലും മുസ്ലിമിന് ഇങ്ങനെ ഒരു കളവ്‌ പറയാന്‍ പറ്റുമോ ..?
“സ്വഹീഹുൽ ബുഖാരിയിലേയും സ്വഹീഹു മുസ്ലിമിലേയും ഹദീസുകൾ മുസ്ലിം ലോകം ചോദ്യം ചെയ്യാതെ സ്വീകരിക്കുമ്പോൾ മറ്റു നാല് ഗ്രന്ഥങ്ങളിലേയും ഹദീസുകൾ അവയുടെ ഇസ്നാദ് പരിശോധിച്ച ശേഷം അവ സ്വീകാര്യമാണെന്ന് ബോദ്ധ്യപ്പെട്ട ശേഷം മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ”

ഇത്രയും വ്യക്തമായി എഴുതിയ ലേഖനത്തിൽ നിന്നാണല്ലോ ഈ കട്ടുമുറി വീരൻ ഉദ്ധരണി മുറിച്ചെടുത്തത്...!!! എന്തൊരു തൊലിക്കട്ടി..

ഈ വിഷയം പിടിക്കപ്പെട്ടതോടെ അതിനെ കുറിച്ചും മടവൂരിപ്പട മൌനം പാലിച്ചു.

പിന്നെ മുജാഹിദുകൾ മുൻ കാല മുജാഹിദ് പണ്ഡിതനായ ശൈഖ് മുഹമ്മദ് മൌലവിയെ ഉദ്ധരിച്ചു , പ്രസ്തുത ഉദ്ധരണി ചുവടെ :

“ബുഖാരിയിലും  മുസ്ലിമിലും സനദ്‌ സഹിതം വന്ന എല്ലാ ഹദീസുകളും സ്വീകാര്യമാണ്.   തെളിവിന് പറ്റാത്ത യാതൊരു ഹദീസും അവ രണ്ടിലും സനദോടുകൂടി  കൊണ്ട് വന്നിട്ടില്ല“ 

കേരളത്തിലെ അറിയപ്പെട്ട ഹദീസ്‌ പണ്ടിതനായി അറിയപ്പെട്ട ശൈയ്ഖ്‌ മുഹമ്മദ്‌ മൌലവി യുടെ ഹദീസ്‌ ഗ്രന്ഥങ്ങള്‍ ഒരു പഠനം എന്ന ഈ പുസ്തകം അരീക്കോട് നിന്നും ജനാബ് എന്‍ വി അബ്ദുസ്സലാം മൌലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മിശ്ക്കാതുല്‍ ഹുദാ മാസികയില്‍ ഇത് ആദ്യം പ്രസിദ്ധീകരിച്ചിരുന്നു . പിന്നീട് അല്‍മനാര്‍ ഇത് പുന പ്രസിദ്ധീകരിച്ചു . ഇപ്പോള്‍ 2003 ല്‍ കെ എന്‍ എം പബ്ലിഷിംഗ് വിംഗ് വീണ്ടും പുസ്തകമായി പ്രസിദ്ധീകരിച്ചു.

ഇതും ചാട്ടുളിപോലെ മടവൂരികളുടെ മേൽ പതിച്ചപ്പോൾ മടവൂരികൾ അസ്വസ്ഥരായി.. കൂടാതെ സിഹ്’റുമായി ബന്ധപ്പെട്ട് ശബാബിലെ ലേഖനങ്ങൾ കൂടി മുജാഹിദുകൾ ഉദ്ധരിച്ചതോടെ ഇനിയും സംവാദം തുടർന്നുപോയാൽ സംഗതി വെള്ളത്തിലാകും എന്ന് മടവൂരികൾക്ക് മനസ്സിലായി.. തങ്ങളുടെ “സുല്ലമിനോട്ടുകൾ” മുജാഹിദുകളുടെ മുന്നിൽ കിണറ്റിൽ കല്ലിട്ടപോലെ ആ‍യതോടെ ജൂൺ 22 നു നടക്കേണ്ട സംവാദം ഒരാഴ്ച്ചത്തേക്ക് നീട്ടിയാലോ എന്ന് പോലും മടവൂരികൾ ചോദിച്ചു..!!! പക്ഷെ വ്യവസ്ഥപ്രകാരം തന്നെ സംവാദം നടക്കണമെന്ന് മുജാഹിദുകൾ ആവർത്തിച്ചു..

പിറ്റെ ദിവസം (23-06) സംവാദം നടക്കേണ്ട സമയം.. സെമി ഫൈനൽ തോറ്റ തങ്ങൾക്ക് ഫൈനൽ കളിക്കാൻ യോഗ്യതയില്ലെന്ന് മടവൂരികൾക്ക് തന്നെ തോന്നിയിരിക്കണം.. സംവാദം എങ്ങനെയെങ്കിലും മുടക്കാനുള്ള ശ്രമമായി മടവൂരികൾ.. തലേന്ന് ഒരു പ്രശ്നവുമില്ലാതെ സംവാദം നടന്നിട്ടും മടവൂരികൾക്ക് അഡ്മിൻ പവറില്ലാതെ സംവാദം നടത്താൻ പറ്റില്ല പോലും..!! വ്യവസ്ഥയിൽ രണ്ടു പേർക്കും അഡ്മിൻ നൽകാൻ പറയുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോഴും എങ്ങനെയെങ്കിലും സംവാദം മുടക്കാൻ ശ്രമിക്കുന്ന നസ്സാഫ് മുസ്ലിയാരുണ്ടോ വല്ലതും കേൾക്കുന്നു.. സംവാദ വേദിയിൽ എത്തിയ ശേഷം മദ്ധ്യസ്ഥ പ്രശ്നം ഉന്നയിക്കുന്ന ലോകത്തെ ആദ്യത്തെ വ്യക്തി നമ്മുടെ നസ്സാഫുസ്താദായിരിക്കും.. എങ്കിലും സംവാദം മുടങ്ങരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച മുജാഹിദുകൾ പിന്നെയും വിട്ടുവീഴ്ച്ചക്ക് തയ്യാറായി..

സംവാദം മുടക്കാൻ ശ്രമിച്ച മടവൂരികൾ തുടക്കം മുതൽ തന്നെ ഉരുളാൻ തുടങ്ങി.. തലേന്ന് വാചകക്കസർത്തുകൾ കൊണ്ട് അല്പമെങ്കിലും പിടിച്ച് നിന്നെങ്കിലും ഇപ്രാവശ്യം മുജാഹിദുകൾ പിറകിലൂടെ ചെന്ന് പ്രമാണംകൊണ്ട് മടകളെ വരിഞ്ഞു മുറുക്കി.. തലേന്ന് ഉന്നയിച്ച അൽബാനി വിഷയം ഒന്ന് കൂടി വലിച്ചിട്ട് നസ്സാഫ് പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ട നസ്സാഫിനെയായിരുന്നു പിന്നെ കണ്ടത്.. ഉമർകോയ മദീനി വളരെ കൃത്യമായും വ്യക്തമായും വിഷയം വിശദീകരിച്ചപ്പോൾ പിന്നെ അൽബാനിയുടെ പേരു പറയാൻ പോലും നസ്സാഫ് പേടിച്ചു.. വീണ്ടും വീണ്ടും വിവിധ ഹദീസുകൾ എടുത്തിട്ട് “ഇതിനെ ഇന്നയാൾ വിമർശിച്ചല്ലോ, ഇതിനെ ഇന്നയാൾ വിമർശിച്ചല്ലോ” എന്ന് പറഞ്ഞു നീട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച നസ്സാഫിനോട്, അൽബാനി വിഷയം തന്നെ ചർച്ച ചെയ്യാൻ മദീനി ആവർത്തിച്ച് വിളിച്ചെങ്കിലും ആ വിഷയം ചർച്ച ചെയ്താൽ തങ്ങളുടെ ചീട്ടുകൊട്ടാരം പൊളിഞ്ഞു വീഴുമെന്ന് മനസ്സിലാക്കിയ അവർ ഒഴിഞ്ഞുമാറി..

പ്രമാണങ്ങളിൽ പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ നസ്സാഫ് മൊയിലാർ പാരമ്പര്യപ്പാമ്പ് പുറത്തെടുത്തു.. കെ.എം മൌലവിയെയും കെ.പി യെയും ഉമർ മൌലവിയെയും അമാനി മൌലവിയേയും ഒറ്റയടിക്ക് ഞമ്മന്റെ നസ്സാഫ് മൊല്ല മടവൂരിയാക്കി.. സത്യത്തിൽ അതോടെ മുജാഹിദുകളുടെ ദൌത്യം എളുപ്പമാവുകയായിരുന്നു..

ഖുർ’ആനിലെ ആയത്തുകൾ, നബി(സ)ക്ക് പഠിപ്പിച്ച പ്രാർത്ഥനകൾ തുടങ്ങിയവ കൊണ്ട് ജിന്ന് ബാധയും സിഹ്’റ് ബാധയും ഉണ്ടയെന്ന് തോന്നപ്പെടുന്ന അവസരങ്ങളിൽ ചികിത്സിക്കാം എന്ന് കെ.എം മൌലവി ഫത്’വ നൽകിയത് അബൂഇഹ്സാൻ വായിച്ചപ്പോൾ നസ്സാഫുസ്താദ് രണ്ടുകുപ്പി വെള്ളമെങ്കിലും ഒരുമിച്ച് കുടിച്ചിട്ടുണ്ടാകും..കെ.എം മൌലവി നവയാഥാസ്തികനോ, അന്ധവിശ്വസിയോ എന്ന ചോദ്യം തറച്ചത് മടവൂരിയുടെ നെഞ്ചത്താണ്..!! പിന്നീട് ശൈഖ് മുഹമ്മദ് മൌലവിയുടെ മുകളിൽ കൊടുത്ത ഉദ്ധരണി വായിച്ച് മുഹമ്മദ് മൌലവിയേയും നസ്സാഫുസ്താദിന്റെ ഭാഷയിലെ “ജിന്നൂരി“യാക്കി..!!

പിന്നെയുള്ള അമാനി മൌലവിയും അലവി മൌലവിയും മൊയ്തു മൌലവിയും തഫ്സീറിൽ “സിഹ്’റിനു ഹകീഖത്ത് ഉണ്ട്” എന്നെഴുതിയതോടെ അവരും ജിന്നൂരികളും നവയാഥാസ്തികരുമായി..!!! പിശാച് മനുഷ്യനെ സഹായിച്ചേക്കും എന്നെഴുതിയ ഡോ.ഉസ്മാൻ സാഹിബും പ്രസ്തുത ലേഖനത്തെ പ്രശംസിച്ച ഉമർ മൌലവിയും പണ്ടേ ജിന്നൂരികൾ തന്നെ..!!! അവസാനം “ഞാനും എന്റെ കെട്ട്യോളും പിന്നെയൊരു തട്ടാനും” എന്ന പോലെ മടവൂരി ആവനാഴിയിൽ നസ്സാഫും ചില ഒറ്റപ്പെട്ട ഒറ്റത്താണികളും മാത്രം..!!

മുജാഹിദുകലുടെ ചോദ്യത്തിനുള്ള സന്ദർഭത്തിൽ ഒന്നാമതായി ചോദിച്ചത് “നഖ്ദ് ചെയ്തതിന്റെ പേരിൽ ഏതെങ്കിലും ഒരു മുജാഹിദ് മുൻ ഗാമികളെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടുണ്ടോ” എന്നായിരുന്നു.. അതിനുത്തരം പറഞ്ഞാൽ തങ്ങളുടെ കുപ്രചരണം പൊളിയുമെന്ന് മനസ്സിലാക്കിയ നസ്സാഫ് അവിടേയും മൌനമായിരുന്നു.. ഒന്നിനുപുറകേ ഒന്നായി വന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ വന്ന നസ്സാഫ് അവസാനം പറഞ്ഞത് എല്ലാവരെയും ചിരിപ്പിക്കുന്നതായിരുന്നു.. ഒറ്റൊന്നിനു പോലും മറുപടി പറയാത്ത സാധു ചോദിക്കുന്നു, “ചോദ്യമെവിടേ...” എന്ന്..!!!

ഇതിനിടയിൽ സലാം സുല്ലമിയുടെ വൃത്തികെട്ട ഹദീസ് നിഷേധം കയ്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാതെ നസ്സാഫുസ്താദ് ഉരുണ്ടു. അത് വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞ് സുല്ലമിയെ റോഡിൽ തള്ളി..!!! ഇതിനിടയിൽ ഉമർകോയ മദീനിയുടെ പേരിൽ കല്ലുവെച്ച നുണ പറയാനും നസ്സാഫ്ക മറന്നില്ല.. ഖുർ’ആനു നിരക്കാത്ത ഹദീസ് ആണ് എന്ന് ഒരു ഹദീസിനെ മദീനി പറഞ്ഞത്രേ..!!! നസ്സാഫ് അത്തും പിത്തും പറയുന്ന സ്ഥിതിയാണെന്ന് ഏറെക്കുറെ ഏവർക്കും മനസ്സിലായി.. മദീനി അതിനു കൃത്യമായ മറുപടിയും പറഞ്ഞു..

അവസാനം ബഹു.ഉമർ ഫൈസിയുടെ ഗംഭീരമായ അവലോകനം കൂടിയായപ്പോൾ മടവൂരീ ശവക്കല്ലറയിൽ അവസാന ആണിയും അടിച്ചു കഴിഞ്ഞിരുന്നു.. പിന്നെ നടന്ന നസ്സാഫിന്റെ അവലോകനം കയത്തിൽ മുങ്ങിത്താവുന്നവന്റെ ദീനരോദനമായേ എല്ലാവരും കണ്ടുള്ളൂ..

അൽഹംദുലില്ലാഹ്... അല്ലാഹു അക്ബർ.. സത്യം വിജയിച്ചിരിക്കുന്നു, അസത്യം പരാചയപ്പെട്ടിരിക്കുന്നു.. തീർച്ചയായും അസത്യം അത് പരാചയപ്പെടാനുള്ളത് തന്നെയാകുന്നു...

എല്ലാം കഴിഞ്ഞ് കേരളാ ഇസ്’ലാഹീ ക്ലാസ് റൂം എന്ന മടവൂരീ ക്ലാസിലേക്ക് ഒന്ന് ഖബർ സിയാറത്ത് ചെയ്യാൻ പോയപ്പോൾ അവിടെ കണ്ട “തോൽ’വിയാഘോഷം” സഹതാപം പിടിച്ച് പറ്റുന്നത് തന്നെയായിരുന്നു... മണ്ണാർക്കാട് സകരിയാ സ്വലാഹിയുടെ നേതൃത്വത്തിൽ ഖുബൂരി ഇരട്ടകളെ സ്വമതിയ്യത്ത് സ്മശാനത്തിൽ കുഴിച്ച് മൂടിയപ്പോഴും അവർ ഒരു ആഘോഷം നടത്തിയിരുന്നു.. അതാണിത് കാണുമ്പോൾ ഓർമ്മ വരുന്നത്.... പാവം... കഷ്ടം..