Showing posts with label abdul latheef karumpilakkal. Show all posts
Showing posts with label abdul latheef karumpilakkal. Show all posts

Monday, March 10, 2014

ദുബൈ സലഫിയുടെ കരുംബിലാക്കൾ ക്ലിപ്പ്-വാസ്തവം എന്ത് ??

1) സ്വഹീഹുല്‍ ബുഖരിയിലെ ഹദീസ് എന്ന് പറഞ്ഞു ഇയാള്‍ അവതരിപ്പിക്കുന്ന കുരങ്ങിനെ 
എറിഞ്ഞു കൊന്ന സംഭവം ഹദീസ് അല്ല. ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. എന്നാല്‍ ഈ സംഭവം റിപ്പോര്‍ട്ട് ഹിജറ 7 4 മരണപ്പെട്ട യമന്‍ കാരനായിരുന്നു അംറു ബിന്‍ മയ്മൂന്‍ എന്ന പ്രവാചകനെ നേരിട്ട് കാണാത്ത ഒരാള്‍ താന്‍ യമനില്‍ ആയിരിക്കെ, ഇസ്ലാം ആശ്ലേഷിക്കുന്നതിനു മുന്‍പ് സാക്ഷിയായ കൌതുകമുള്ള ഒരു സംഭവം വിവരിക്കുകയാണ്. അതില്‍ കുരങ്ങു അദ്ദേഹത്തോട് സംസാരിച്ചു എന്നില്ല. ഇത് ബുഖാരി എടുത്തു ഉദ്ധരിക്കുന്നത് അംറു ബിന്‍ മയ്മൂന്‍ എന്നവരെ കുറിച്ച് സൂചന നല്‍കാനും ജാഹിലിയത്തിലെ അദ്ദേഹത്തിന്‍റെ അവസ്ഥ വിവരിക്കാനുമാണ്. ഇതിനെ ഹദീസ് എന്ന് വിശേഷിപ്പിച്ചു ഇല്ലാത്ത കള്ളം ചേര്‍ത്ത് ബുഖാരിയെ കുറിച്ച് ജനങ്ങളില്‍ അവമതിപ്പ്‌ ഉണ്ടാക്കാനുള്ള, ചെകന്നൂരികളായ സുല്ലമി ഗ്രൂപ്പി ന്‍റെ കുതന്ത്രം മാത്രം ആണിത്.

2) മിഅറാജ് നുബുവത്തിനു മുന്‍പ് ആണ് എന്ന് മുസ്ലിമിലെ ഹദീസില്‍ ഉണ്ട് എന്നത് മായം ചേരാത്ത ഈ ചെകനൂരികളുടെ മറ്റൊരു കളവാണ്. . മുസ്ലിമിലെ പ്രസ്തുത ഹദീസില്‍ പ്രവാചകന്‍ നുബുവത്തിനു മുന്‍പ് ഒരു ദിവസം മസ്ജിദുല്‍ ഹറമില്‍ ആയിരിക്കെ മലക്കുകള്‍ വരികയും പ്രവാചകനെ കുറിച്ച് സംസാരിച്ചു തിരിച്ചു പോയി ശേഷം മറ്റൊരു രാത്രിയില്‍ വീണ്ടും വന്നു, എന്നാണുള്ളത്. ആ ശേഷം എന്ന നുബുവ്വതിനു ശേഷം വന്നപ്പോഴാണ് ഇസ്രാഉം മിഅറാജും നടന്നത്. അത് വിശദമായി വേറെ ഹദീസില്‍ വന്നതുമാണ്. അതിനെ ഇവര്‍ 'ജംഉ' ചെയ്തു നുബുവ്വതിനു മുന്‍പ് മിഅറാജു നടന്നു എന്നാക്കി, അത് ഖുര്‍ആനിന് എതിരാണ് എന്ന് പ്രചരിപ്പിക്കുന്നു. ഇയ്യടുത്തു കൊക്കസിലേക്ക് ചേക്കേറിയ അബൂബക്കര്‍ നസ്സാഫ് എന്ന മുന്‍ മടവൂരി മുഫ്തി കണ്ണൂരില്‍ വെച്ചു നടന്ന സംവാദ വ്യെവസ്ഥ തയാറാക്കുന്നതിനു വേണ്ടി ചേര്‍ന്ന യോഗത്തില്‍ പോലും മുന്‍കാല പണ്ഡിതന്‍മാരുടെ ഇബാറത്തുകള്‍ കട്ടു മുറിച്ചു വായിച്ചു കയ്യോടെ മുജാഹിദുകള്‍ പിടികൂടിയതും ഈ നവ ചെകനൂരികളുടെ മാനം പോയതുമാണ്.
3) ഈ ദാജ്ജാലുകളുടെ മറ്റൊരു കളവാണ് ഈ കോട്ടിട്ട മാന്യനായ കള്ളന്‍ പറയുന്ന അബൂലഹബി ന്‍റെ സംഭവം. സത്യത്തില്‍ അബൂലഹബിന്‍റെ പ്രസ്തുത സംഭവം ബുഖാരിയിലെ, ഒരുമ്മയുടെ മുലകുടിച്ച വരുടെ മക്കള്‍ വിവാഹം നിഷിദ്ധമായ വരുടെ ഗണത്തില്‍ പെടുമെന്ന വിധി വിവരിക്കുന്നതുമായി ബന്ധപ്പെട്ട സ്വഹീഹായ ഒരു ഹദീസ് കൊടുത്ത ശേഷം ഹദീസിലെ വിഷയവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളോടൊപ്പം റാവിയായ ഉര്‍വ (റ) നല്‍കുന്ന അനുബന്ധ വിശദീകരണമാണ്. എന്നാല്‍ കള്ളം ദഅവത്തായി ഏറ്റെടുത്ത ലത്തീഫ് പറയുന്നത് അത് തഅലീക് (അനുബന്ധം) ഒന്നുമല്ല, ഹദീസ് ആണ് എന്നാണു. നോക്കൂ, മുന്നിലിരിക്കുന്ന യാ കൌം ഹദീസ് ഗ്രന്ഥങ്ങള്‍ പരിശോധിക്കില്ല എന്ന ഉറപ്പുള്ളത് കൊണ്ടോ, ടിയാന്‍ ഇത് നേരിട്ട് കാണാതെ സുല്ലമി തട്ടി വിട്ടത് അത് പോലെ ചര്‍ദ്ധിക്കുന്നത് കൊണ്ടോ എത്ര ലാഘവത്തോടെ യാണ് കള്ളം അടിച്ചു വിടുന്നത്?. വിഷയം സുവൈലബ എന്ന സ്ത്രീ അബൂലഹബിന്‍റെ അടിമയായിരുന്നു, പ്രവാചകന് മുലയൂട്ടുന്നതിനു വേണ്ടി അവരെ അബൂലഹബ് മോചിപ്പിച്ചു, ആ സ്ത്രീ തന്നെയായിരുന്നു അബൂ സലമക്ക് മുല കൊടുത്തിരുന്നത്. ഇതൊക്കെ വിശദീകരിക്കുമ്പോള്‍ റാവിയായ ഉര്‍വ (റ) എടുത്തു കൊടുത്ത അക്കാലത്ത് അബൂ ലഹബിന്‍റെ കുടുംബക്കാര്‍ പറഞ്ഞ ഒരു സ്വപ്നകഥ ആണ് അബൂ ലഹബ് സ്വപ്നത്തില്‍ വന്നു അവരെ മോചിപ്പിച്ച കാരണത്താല്‍ വെള്ളം ലഭിക്കുന്നു എന്നത്. എന്നാല്‍ ഹദീസ് നിദാന ശാസ്ത്രത്തിന്‍റെ ബാല പാഠം അറിയുന്ന ഒരാളും ഹദീസിനോട് ചേര്‍ത്ത് വരുന്ന ഇത്തരം റാവിമാരുടെ കൌലുകള്‍ക്ക് ഹദീസിന്‍റെ സ്ഥാനം നല്‍കാറില്ല. അതില്‍ സ്വീകരിക്കാവുന്നതും അല്ലാത്തതും ഉണ്ടാകും. ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. ബുഖാരി (റ) തന്‍റെ വിശ്വസ്തത കാരണം റാവി പറഞ്ഞത് അതെ പോലെ എടുത്തു കൊടുത്തു എന്ന് മാത്രം. അത് കൊടുത്ത ബുഖാരിയോ, നിവേദനം ചെയ്ത ഉര്‍വ (റ) യോ, പില്‍ക്കാലത്ത്‌ തഹ്കീക് ചെയ്ത ഒരാളും ഇത്തരം കൌലുകളെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തുകയോ ഹുജ്ജതായി പരിഗണിക്കുകയോ ചെയ്തിട്ടില്ല. ഈ കഥ തെളിവല്ല എന്ന് ഇബ്ന്‍ ഹജറും പറഞ്ഞു എന്ന് മാത്രം. അത് അറിഞ്ഞിട്ടും അതിനെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തി അവതരിപ്പിക്കുന്നത്‌ സ്വഹീഹുല്‍ ബുഖാരി യില്‍ പോലും ഖുര്‍ആനിന് എതിരായ ഹദീസുകള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ത്തു, സാധാരണക്കാരില്‍ സ്വഹീഹായ ഹദീസുകള്‍ക്കുള്ള സ്ഥാനം ഇല്ലാതാക്കാന്‍ വേണ്ടിയാണ്.

യഥാർത്ഥ കള്ളൻ മടവൂർ സാധാരണക്കാരോ സലഫികലൊ അല്ല -സാക്ഷാൽ കുടുങ്ങിയപ്പോൾ കലക്കി സ്ഥലം കാലിയാക്കിയ കരുംബിലാക്കൽ തന്നെ -

സുഹൃത്തുകളെ...



സലാം സുല്ലമിയും ശിങ്കിടികളും ഇപ്പോള്‍ കാണിക്കുന്നത് തികഞ്ഞ സാഹസമാണ്...

അദ്ദേഹം സംവാദ സ്റ്റേജില്‍ വരാന്‍ തയ്യാറാവാതെ അദ്ദേഹത്തിന്‍റെ വീട്ടിന്‍റെ ഉള്ളിന്‍റെ ഉള്ളിന്‍റെ ഉള്ളിലിരുന്ന് ഞാന്‍ ഹദീസൊന്നും നിഷേധിച്ചില്ലേ... എന്നെ ആരും ഹദീസ് നിഷേധി എന്ന് വിളിക്കല്ലേ... ഞാന്‍ നമസ്കാരത്തിലും ഖുതുബയിലും കബര്‍ ശിക്ഷയില്‍ നിന്നുള്ള മോചനത്തിന് വേണ്ടി ദുആ ചെയ്യലുണ്ടേ...എന്നിങ്ങനെ കരഞ്ഞു പറഞ്ഞു ജനങ്ങളുടെ സിമ്പതി പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണിപ്പോള്‍... 

അദ്ദേഹം ഈ പറയുന്നത് ആത്മാര്‍ത്ഥമാണെങ്കില്‍ അദ്ദേഹം ചെയ്യേണ്ടത് ഞാന്‍ മുസ്ലിമില്‍ കൊടുത്ത വ്യാഖ്യാനം തെറ്റാണെന്നും അത് നിരുപാധികം പിന്‍‌വലിക്കുന്നുവെന്നും ആ ഹദീസ് പ്രകാരം കബര്‍ ശിക്ഷ ആത്മീയവും ശാരീരികവുമാണെന്നും ഹദീസില്‍ പറയുന്ന കാര്യം ബുദ്ധിക്ക് സ്ഥാനം കൊടുക്കാതെ അപ്പടി സ്വീകരിക്കുന്നുവെന്നും കബര്‍ ശിക്ഷ ഒരു അനുഭൂതി മാത്രമാണെന്ന എന്‍റെ പരാമര്‍ശം തിരുത്തി ഞാന്‍ ഖേദിച്ചു മടങ്ങുന്നുവെന്നും സംവാദത്തില്‍ മാലിക് സലഫി പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണെന്നും അദ്ദേഹത്തിനെതിരെ അനുയായികള്‍ പറഞ്ഞു നടക്കുന്ന ആരോപണങ്ങള്‍ എത്രയും പെട്ടെന്ന് നിര്‍ത്തണമെന്നും പറഞ്ഞു ഒരു യഥാര്‍ത്ഥ സലഫിയായി ജീവിക്കലാണ്..... 

സുഹൃത്തുക്കളെ.... 

സ്വഹീഹ് മുസ്ലിമിലെ 1338 നമ്പര്‍ ഹദീസില്‍ പറയുന്ന കബര്‍ ശിക്ഷയുടെ അഥവാ കബറില്‍ ചോദ്യമുണ്ടെന്നും അവിടെ മലക്കുകള്‍ ദണ്ടുകള്‍ കൊണ്ട് പ്രഹരിക്കുമെന്നും കബറില്‍ കിടക്കുന്നവന്‍ ഉച്ചത്തില്‍ നിലവിളിക്കുമെന്നും തുടങ്ങി ഒരു പാട് കാര്യങ്ങള്‍ പറയുന്ന ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് 
അബ്ദുസ്സലാം സുല്ലമി പേജ് 218 ല്‍ വിശദീകരിക്കുന്ന ഹദീസ് നിഷേധം കാണുക... ഇത് വായിച്ചിട്ട് ആരാണ് പെരുങ്കള്ളന്‍ എന്ന് വായനക്കാര്‍ തീരുമാനിക്കുക...

" മനുഷ്യന്‍ മരണപ്പെട്ടത് മുതല്‍ പുനര്‍ ജീവിക്കുന്നത് വരെയുള്ള കാലഘട്ടത്തിന്നാണ് കബര്‍ ജീവിതമെന്ന് പറയുന്നത്. ഒരു മനുഷ്യനെ പൊതുവായ നിലക്ക് കബറടക്കം ചെയ്യുകയും ബന്ധുക്കള്‍ പിരിഞ്ഞു പോവുകയും മയ്യിത്തിനു ജീവനുണ്ടായിരുന്നെങ്കില്‍ അവരുടെ ചെരുപ്പിന്‍റെ കരച്ചില്‍ അയാള്‍ക്ക് കേള്‍ക്കുവാന്‍ സാധിക്കുന്ന ദൂരം വരെ അകലുകയും ചെയ്യുവാന്‍ എത്ര സമയം വേണ്ടി വരുമോ ഈ സമയത്തിന് ശേഷം സര്‍വ്വ മനുഷ്യര്‍ക്കും അവന്‍റെ ആത്മാവിനു ബര്‍സഖിയായ ലോകത്ത് അനുഭവപ്പെടുന്ന സ്വപ്ന രൂപത്തിലുള്ള ഒരു തരം അനുഭൂതിയാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. അവനെ പിടിച്ചിരുത്തുന്നതായും ഒരിരുമ്പ് കൊണ്ട് അവനെ അടിക്കുന്നതായുമെല്ലാം അവന്‍റെ ആത്മാവിന്നു അനുഭവപ്പെടും." 

പരിശുദ്ധ ഖുര്‍ആനിന്‍റെ മൗലിക തത്വത്തിന്‍റെ അടിസ്ഥാനത്തിലും പ്രാഥമിക ബുദ്ധിയുടെ അടിസ്ഥാനത്തിലും ഈ ഹദീസിനെ പണ്ഡിതന്‍മാര്‍ വിമര്‍ശനത്തിനു വിധേയമാക്കിയെക്കാം. മരണപ്പെട്ടവര്‍ കേള്‍ക്കുമെന്നതിനു ഈ ഹദീസ് രേഖയല്ല. അമുസ്ലിംകള്‍ക്കും ഈ അനുഭൂതിയുണ്ടാകുമെന്ന് ഹദീസില്‍ പറയുന്നു. അപ്പോള്‍ അമുസ്ലിംകള്‍ മരണപ്പെട്ടാലും അവരെ വിളിച്ചാല്‍ കേള്‍ക്കുമെന്ന് പുരോഹിതന്‍മാര്‍ സമ്മതിക്കേണ്ടി വരും. വിശ്വാസ കാര്യങ്ങള്‍ക്ക് ഹദീസ് സ്വഹീഹായാല്‍ പോലും ഇത്തരം ഹദീസുകള്‍ അടിസ്ഥാനമാക്കുവാന്‍ പാടില്ലെന്ന് സര്‍വ്വ ഹദീസ് പണ്ഡിതന്‍മാരും സമ്മതിക്കുന്നുണ്ട്. 

ഇതില്‍ ഒരു പാട് കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
(1) ഈ ഹദീസ് വിശ്വാസ കാര്യങ്ങള്‍ക്ക് ഹദീസ് സ്വഹീഹായാലും സ്വീകാര്യമല്ല
(2) ഈ ഹദീസ് വിശുദ്ധ ഖുര്‍ആനിന്‍റെ മൗലിക തത്വങ്ങള്‍ക്ക് എതിരാണ് 
(3) ഒരു തരം അനുഭൂതി മാത്രമാണ് ശിക്ഷ 
(4) ശിക്ഷ ഒരു സ്വപ്നം മാത്രമാണ്
(5) ഈ ഹദീസ് ബുദ്ധിക്കും ഖുര്‍ആനിനും എതിരാണ് 

ഇതെല്ലാം മൂടി വെച്ചു കൊണ്ട് അബ്ദുല്ലത്തീഫ് സഖാഫി എന്ന മടവൂരി ചെരുപ്പിന്‍റെ കാലടി ശബ്ദം കബറില്‍ ഉള്ളവന്‍ കേള്‍ക്കുമെന്ന, മരിച്ചവര്‍ കേള്‍ക്കുമെന്ന ഖുറാഫി വിശ്വാസത്തെയാണ് സലാം സുല്ലമി ചോദ്യം ചെയ്തതെന്നും അതിനെയാണ് നിഷേധിച്ചതെന്നുമുള്ള പെരുങ്കള്ളമാണ് സംവാദത്തില്‍ തട്ടി വിട്ടത്.

മടവൂര് വിഭാഗം നേതാക്കളുടെ ഹദീസ് നിഷേധങ്ങൾ -പാവപെട്ട അണികൾ അറിഞ്ഞിരുന്നു എങ്കിൽ

നന്ദി ഒന്നാം സംവാദത്തിൽ നിങ്ങൾ മദവൂരികൾ അല്ലാഹു ഭൂമിയെ ചുരുട്ടി പിടിക്കും എന്ന ഖുറാൻ ആയത്‌ നിങ്ങൾ നിഷെധിചു എന്നു പരഞ്ഞപ്പൊൾ അതിനു മറുപടി പറയാതെ , അല്ലാഹു പന്തെറിയുന്ന പൊലെ വ്യഖ്യാനിച്ച ആൾക്കു അതു പറയാൻ അവകാശമില്ല എന്നായിരുന്നു കരുമ്പിലാക്കലിന്റെ അക്രൊശം , 
സത്യത്തിൽ ആ ഭാഗം ഒരു കിതാബിന്റെ ഉധരണി എടുത്ത്‌ കൊടുക്കുക മത്രമെ മാലിക്‌ സലഫി ചെയ്തിട്ടുള്ളു സ്വന്തം വ്യാഖ്യാനം കൊടുത്തിട്ടില്ല , തഴെ കാണുക

Saturday, March 8, 2014

ക്ഷമിക്കണം, ഞങ്ങള്‍ക്ക്‌ വേറെ വഴിയില്ലായിരുന്നു...!!!

ക്ഷമിക്കണം, ഞങ്ങള്‍ക്ക്‌ വേറെ വഴിയില്ലായിരുന്നു...!!!
--------------------------------------------------
ഹദീസ്‌ നിഷേധം മറ നീക്കി പുറത്തു വന്നു ജനങ്ങള്‍ക്ക് മുഴുവന്‍ കാര്യം മനസ്സിലാകും എന്ന് മനസ്സിലായപ്പോള്‍ മടവൂരികള്‍ ഇന്ന് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ വിവരിക്കാതെ തന്നെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.. മറുവിഭാഗത്ത് സംസാരിക്കുന്ന ആള്‍ കളവു പറയുന്ന ആളാണെന്നും അതിനാല്‍ സംവാദം തുടര്‍ന്ന് കൊണ്ട് പോവാന്‍ പറ്റില്ലെന്നും പറയുന്നത് ഇന്നേ വരെ നിങ്ങള്‍ കേട്ടിട്ടുണ്ടോ??
മറു വിഭാഗം പറയുന്നത് കളവുകള്‍ ആണ് എന്ന് തെളിയിക്കാന്‍ ആണ് സംവാദങ്ങള്‍.. അതിനിടയില്‍ ഒരു പ്രത്യേക വിഷയത്തില്‍ പ്രത്യേകം വായനയും തര്‍ക്കവും പെട്ടെന്ന് ഒരു ഹാലിളക്കവുമൊക്കെ എന്തിനായിരുന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും.. മടവൂരികള്‍ മൂന്നാം ഖണ്ഡന സമയത്താണ് മാലിക്‌ സലഫി കളവ് എഴുതി എന്ന് പറഞ്ഞത്, അത് ഇല്ല എന്ന് തെളിയിക്കേണ്ടത് മാലിക്‌ സലഫിയുടെ അടുത്ത അവസരത്തിലാണ്.. എന്നാല്‍ മാലിക്‌ സലഫി മൈക്കിലെക്ക് വരുമ്പോള്‍ തന്നെ "സംസാരിക്കാന്‍ അനുവദിക്കില്ല" എന്ന് ആക്രോശിച്ച കരിമ്പുലാക്കളും മടവൂരി ചോറ്റു പട്ടാളവും കാന്തപുരത്തിന് പഠിക്കുന്നുണ്ടോ എന്ന സംശയം ബാക്കിയാണ്.. ഈ ആരോപണത്തിന് മുന്‍പ്‌ മടവൂര്‍ വിഭാഗത്തിലെ സലാം സുല്ലമി അടക്കം പലരും പറഞ്ഞ പച്ച കളവുകള്‍ മാലിക്‌ സലഫി എണ്ണിയെണ്ണി പറഞ്ഞിരുന്നു.. അപ്പോഴൊക്കെ ഒരു മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു എങ്കില്‍ എങ്ങനെ ഉണ്ടാവുമായിരുന്നു?? കളവ്‌ ആരോപിച്ചാല്‍ അതിനു മറുപടി പറയാന്‍ വ്യവസ്ഥ അനുസരിച്ച് മാലിക്‌ സലഫിക്ക് ഒരു അവസരമുണ്ട്, അത് അനുവദിക്കുന്നതിന് പകരം മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത കലക്കല്‍ നാടകം നടത്തി രക്ഷപ്പെടാനുള്ള മടവൂരി കുതന്ത്രം എടമുട്ടത് പേരോടും അലവിയും പയറ്റിയ അതേ തന്ത്രം തന്നെയാണ് എന്ന് രണ്ടു സംവാദങ്ങളും കേട്ട ആര്‍ക്കും ബോധ്യമാവും..
ഞാന്‍ എഴുതിയത് സത്യമാണ് എന്ന് ഞാന്‍ തെളിയിക്കാം, എനിക്ക് വ്യവസ്ഥ പ്രകാരമുള്ള പത്തു മിനുറ്റ് തരൂ എന്ന് മാലിക്‌ സലഫി ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും അനുവദിക്കാതെ ഹാലിളകി സംവാദം കുളമാക്കിയ മടവൂരികളെ, നിങ്ങളുടെ സംസ്കാരം ഏതാണ്??? ഖുബൂരികളെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ നിങ്ങള്‍ ഇന്ന് നടത്തിയ "ജിന്നിളക്കം" മുജാഹിദുകളുടെ പാരമ്പര്യത്തോട് എത്രമാത്രം യോജിക്കുന്നു എന്ന് ഒഴിഞ്ഞിരുന്നു ഒന്ന് ചിന്തിച്ചിട്ടുണ്ടോ??
ഇന്നത്തെ സംവാദം പകുതിക്ക് നിര്‍ത്തി വെക്കല്‍ മടവൂര്‍ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.. തങ്ങളുടെ നിഷേധങ്ങളുടെ ചുരുളുകള്‍ ചോദ്യോത്തര അവസരം കൂടി കഴിയുമ്പോഴേക്ക് അഴിഞ്ഞു വീഴും എന്ന് അവര്‍ക്ക്‌ ഉറപ്പായിരുന്നു.. കഴിഞ്ഞ സംവാദത്തിലെ പരാജയം തന്നെ ന്യായീകരിക്കാന്‍ സാധിക്കാതെ ഇനിയൊരു പരാജയം കൂടി താങ്ങാന്‍ അവര്‍ക്ക്‌ സാധിക്കില്ല എന്നിരിക്കെ അവര്‍ കലക്കിയതില്‍ ആ ഒരു അര്‍ത്ഥത്തില്‍ പരിശോധിക്കുമ്പോള്‍ അത്ഭുതവുമില്ല..
ഏതായാലും ആരുടെ മുന്നിലും എഴുന്നേറ്റ്‌ നിന്ന് ആദര്‍ശം തെളിയിക്കാന്‍ ഈ സലഫി പടയണിക്ക് സാധിക്കും എന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.. മുഴുവന്‍ വ്യതിയാന കക്ഷികളെയും അവരുടെ മടയില്‍ പോയി എതിര്‍ത്ത് തോല്‍പ്പിച്ച് ഈ പടയോട്ടം കേരളത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് അല്‍ ഹംദുലില്ലാഹ്.. അല്ലാഹു അക്ബര്‍..

Tuesday, September 11, 2012

Wednesday, July 11, 2012

മടവൂരികളുടെ ചോദ്യങ്ങള്‍ ??വസ്തു നിഷ്ടമായ മറുപടികള്‍ ??Part 4

സിഹിരിന്റെ വിഷയത്തില്‍ അബദ്ധം പിണഞ്ഞത് ആര്‍ക്കു ???
സുല്ലമിക്കോ ചെരിയമുണ്ടാതിണോ ,കോയക്കുട്ടി ഫര്രൂക്കിക്കോ ,സി എം മൌലവിക്കോ ,അതോ ഈ ഹദീസ് ഉദ്ധരിച്ച സകല മുഫസ്സിരുകള്‍ക്കും മുഹട്ടിസുലക്കുമോ ??


മടവൂരികളുടെ ചോദ്യങ്ങള്‍ ??വസ്തു നിഷ്ടമായ മറുപടികള്‍ ??Part 3

സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസിച്ചാല്‍ ,പിശാചു ശരീരത്തില്‍ പ്രവേശിക്കും എന്ന് വിശ്വസിച്ചാല്‍ -അബൌതികമായി ,കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി ഗുണമോ ദോഷമോ അല്ലാഹു അല്ലാത്ത ഒരു ശക്തിയില്‍ നിന്ന് പ്രതീക്ഷിക്കുക വഴി ശിര്‍ക്ക് ചെയ്തു ????