Monday, March 10, 2014

യഥാർത്ഥ കള്ളൻ മടവൂർ സാധാരണക്കാരോ സലഫികലൊ അല്ല -സാക്ഷാൽ കുടുങ്ങിയപ്പോൾ കലക്കി സ്ഥലം കാലിയാക്കിയ കരുംബിലാക്കൽ തന്നെ -

സുഹൃത്തുകളെ...



സലാം സുല്ലമിയും ശിങ്കിടികളും ഇപ്പോള്‍ കാണിക്കുന്നത് തികഞ്ഞ സാഹസമാണ്...

അദ്ദേഹം സംവാദ സ്റ്റേജില്‍ വരാന്‍ തയ്യാറാവാതെ അദ്ദേഹത്തിന്‍റെ വീട്ടിന്‍റെ ഉള്ളിന്‍റെ ഉള്ളിന്‍റെ ഉള്ളിലിരുന്ന് ഞാന്‍ ഹദീസൊന്നും നിഷേധിച്ചില്ലേ... എന്നെ ആരും ഹദീസ് നിഷേധി എന്ന് വിളിക്കല്ലേ... ഞാന്‍ നമസ്കാരത്തിലും ഖുതുബയിലും കബര്‍ ശിക്ഷയില്‍ നിന്നുള്ള മോചനത്തിന് വേണ്ടി ദുആ ചെയ്യലുണ്ടേ...എന്നിങ്ങനെ കരഞ്ഞു പറഞ്ഞു ജനങ്ങളുടെ സിമ്പതി പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണിപ്പോള്‍... 

അദ്ദേഹം ഈ പറയുന്നത് ആത്മാര്‍ത്ഥമാണെങ്കില്‍ അദ്ദേഹം ചെയ്യേണ്ടത് ഞാന്‍ മുസ്ലിമില്‍ കൊടുത്ത വ്യാഖ്യാനം തെറ്റാണെന്നും അത് നിരുപാധികം പിന്‍‌വലിക്കുന്നുവെന്നും ആ ഹദീസ് പ്രകാരം കബര്‍ ശിക്ഷ ആത്മീയവും ശാരീരികവുമാണെന്നും ഹദീസില്‍ പറയുന്ന കാര്യം ബുദ്ധിക്ക് സ്ഥാനം കൊടുക്കാതെ അപ്പടി സ്വീകരിക്കുന്നുവെന്നും കബര്‍ ശിക്ഷ ഒരു അനുഭൂതി മാത്രമാണെന്ന എന്‍റെ പരാമര്‍ശം തിരുത്തി ഞാന്‍ ഖേദിച്ചു മടങ്ങുന്നുവെന്നും സംവാദത്തില്‍ മാലിക് സലഫി പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണെന്നും അദ്ദേഹത്തിനെതിരെ അനുയായികള്‍ പറഞ്ഞു നടക്കുന്ന ആരോപണങ്ങള്‍ എത്രയും പെട്ടെന്ന് നിര്‍ത്തണമെന്നും പറഞ്ഞു ഒരു യഥാര്‍ത്ഥ സലഫിയായി ജീവിക്കലാണ്..... 

സുഹൃത്തുക്കളെ.... 

സ്വഹീഹ് മുസ്ലിമിലെ 1338 നമ്പര്‍ ഹദീസില്‍ പറയുന്ന കബര്‍ ശിക്ഷയുടെ അഥവാ കബറില്‍ ചോദ്യമുണ്ടെന്നും അവിടെ മലക്കുകള്‍ ദണ്ടുകള്‍ കൊണ്ട് പ്രഹരിക്കുമെന്നും കബറില്‍ കിടക്കുന്നവന്‍ ഉച്ചത്തില്‍ നിലവിളിക്കുമെന്നും തുടങ്ങി ഒരു പാട് കാര്യങ്ങള്‍ പറയുന്ന ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് 
അബ്ദുസ്സലാം സുല്ലമി പേജ് 218 ല്‍ വിശദീകരിക്കുന്ന ഹദീസ് നിഷേധം കാണുക... ഇത് വായിച്ചിട്ട് ആരാണ് പെരുങ്കള്ളന്‍ എന്ന് വായനക്കാര്‍ തീരുമാനിക്കുക...

" മനുഷ്യന്‍ മരണപ്പെട്ടത് മുതല്‍ പുനര്‍ ജീവിക്കുന്നത് വരെയുള്ള കാലഘട്ടത്തിന്നാണ് കബര്‍ ജീവിതമെന്ന് പറയുന്നത്. ഒരു മനുഷ്യനെ പൊതുവായ നിലക്ക് കബറടക്കം ചെയ്യുകയും ബന്ധുക്കള്‍ പിരിഞ്ഞു പോവുകയും മയ്യിത്തിനു ജീവനുണ്ടായിരുന്നെങ്കില്‍ അവരുടെ ചെരുപ്പിന്‍റെ കരച്ചില്‍ അയാള്‍ക്ക് കേള്‍ക്കുവാന്‍ സാധിക്കുന്ന ദൂരം വരെ അകലുകയും ചെയ്യുവാന്‍ എത്ര സമയം വേണ്ടി വരുമോ ഈ സമയത്തിന് ശേഷം സര്‍വ്വ മനുഷ്യര്‍ക്കും അവന്‍റെ ആത്മാവിനു ബര്‍സഖിയായ ലോകത്ത് അനുഭവപ്പെടുന്ന സ്വപ്ന രൂപത്തിലുള്ള ഒരു തരം അനുഭൂതിയാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. അവനെ പിടിച്ചിരുത്തുന്നതായും ഒരിരുമ്പ് കൊണ്ട് അവനെ അടിക്കുന്നതായുമെല്ലാം അവന്‍റെ ആത്മാവിന്നു അനുഭവപ്പെടും." 

പരിശുദ്ധ ഖുര്‍ആനിന്‍റെ മൗലിക തത്വത്തിന്‍റെ അടിസ്ഥാനത്തിലും പ്രാഥമിക ബുദ്ധിയുടെ അടിസ്ഥാനത്തിലും ഈ ഹദീസിനെ പണ്ഡിതന്‍മാര്‍ വിമര്‍ശനത്തിനു വിധേയമാക്കിയെക്കാം. മരണപ്പെട്ടവര്‍ കേള്‍ക്കുമെന്നതിനു ഈ ഹദീസ് രേഖയല്ല. അമുസ്ലിംകള്‍ക്കും ഈ അനുഭൂതിയുണ്ടാകുമെന്ന് ഹദീസില്‍ പറയുന്നു. അപ്പോള്‍ അമുസ്ലിംകള്‍ മരണപ്പെട്ടാലും അവരെ വിളിച്ചാല്‍ കേള്‍ക്കുമെന്ന് പുരോഹിതന്‍മാര്‍ സമ്മതിക്കേണ്ടി വരും. വിശ്വാസ കാര്യങ്ങള്‍ക്ക് ഹദീസ് സ്വഹീഹായാല്‍ പോലും ഇത്തരം ഹദീസുകള്‍ അടിസ്ഥാനമാക്കുവാന്‍ പാടില്ലെന്ന് സര്‍വ്വ ഹദീസ് പണ്ഡിതന്‍മാരും സമ്മതിക്കുന്നുണ്ട്. 

ഇതില്‍ ഒരു പാട് കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
(1) ഈ ഹദീസ് വിശ്വാസ കാര്യങ്ങള്‍ക്ക് ഹദീസ് സ്വഹീഹായാലും സ്വീകാര്യമല്ല
(2) ഈ ഹദീസ് വിശുദ്ധ ഖുര്‍ആനിന്‍റെ മൗലിക തത്വങ്ങള്‍ക്ക് എതിരാണ് 
(3) ഒരു തരം അനുഭൂതി മാത്രമാണ് ശിക്ഷ 
(4) ശിക്ഷ ഒരു സ്വപ്നം മാത്രമാണ്
(5) ഈ ഹദീസ് ബുദ്ധിക്കും ഖുര്‍ആനിനും എതിരാണ് 

ഇതെല്ലാം മൂടി വെച്ചു കൊണ്ട് അബ്ദുല്ലത്തീഫ് സഖാഫി എന്ന മടവൂരി ചെരുപ്പിന്‍റെ കാലടി ശബ്ദം കബറില്‍ ഉള്ളവന്‍ കേള്‍ക്കുമെന്ന, മരിച്ചവര്‍ കേള്‍ക്കുമെന്ന ഖുറാഫി വിശ്വാസത്തെയാണ് സലാം സുല്ലമി ചോദ്യം ചെയ്തതെന്നും അതിനെയാണ് നിഷേധിച്ചതെന്നുമുള്ള പെരുങ്കള്ളമാണ് സംവാദത്തില്‍ തട്ടി വിട്ടത്.

No comments:

Post a Comment