ലോകത്ത് എന്തിലും ഏതിലും പെടുന്ന ആളുകള് നിഷേധികളും കളവു പറയുന്നവരും ആണ് ..സന്ഘീതവും അതിന്റെ ഉപകരണങ്ങളും നിഷിദ്ധം ആക്കി കൊണ്ട് അല്ലാഹുവിന്റെ രസൂലിന്റെ ഹദീസ് ഉണ്ട് എന്നിരിക്കെ ,സിനിമയും മുസിക്കും മമ്മൂട്ടി ടൈംസ് ഉം ഹലാൽ ആക്കാൻ ഒരുങ്ങി പുറപെട്ട ഒരു ടീമിന്റെ ഗതികേട് ആണ് ഇപ്പോൾ ധര്ഷിച്ചു കൊണ്ടിരിക്കുന്നത്
താളമേളങ്ങളും വാദ്യോപകരണങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള സംഗീതം അനുവദനീയമോ
അല്ലയോ? എന്നു ചോദിച്ചാല്‍ നിഷിദ്ധം എന്നു മാത്രമാണ് ഇസ്ലാമിന്റെ വിധി. സംഗീതം
എന്തുകൊണ്ട് നിഷിദ്ദം എന്ന്‍ നമുക്ക് പരിശോധിക്കാം.
ഖുര്‍ആനില്‍ നിന്ന്:-
---------------------
അല്ലാഹു പറയുന്നു:
وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ (لقمان:6)
‘
യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‍ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ
പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍
മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്’ (31:6)
മേല്‍ സൂചിപ്പിച്ച ആയത്തിലെ لهو الحديث കൊണ്ട് ഉദ്ദേശിക്കുന്നത് غناء (താളമേളങ്ങളോടെയുള്ള
സംഗീതം) എന്നു വിശേഷിപ്പിച്ചത് സ്വഹാബികളാണ്.
അബുസ്സ്വഹ്ബാഇല്‍ നിന്ന്‍ നിവേദനം: പ്രസ്തുത ആയത്തിനെക്കുറിച്ച് ചോദിച്ച വ്യക്തിയോട്
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞത് അദ്ദേഹം കേട്ടു. അല്ലാഹു സത്യം! അവനല്ലാതെ
ആരാധ്യനില്ല. മൂന്നു തവണ അദ്ദേഹം അത് ആവര്‍ത്തിച്ചു. എന്നിട്ടു പറഞ്ഞു: തീര്‍ച്ചയായും
ലഹ്വുല്‍ ഹദീഥ് (വിനോദ വര്‍ത്തമാനം) കൊണ്ടുദ്ദേശിക്കുന്നത് താളമേളങ്ങളോടെയുള്ള സംഗീതം
തന്നെയാണ്.
ഇമാം ബുഖാരി തന്‍റെ الأدب المفرد ലും ഇമാം ബൈഹക്വി തന്‍റെ السنن الكبرى യിലും മറ്റു ചില ഹദീഥ്
ഗ്രന്ഥങ്ങളിലും ഉദ്ദരിക്കപ്പെടുന്ന സ്വഹീഹായ മറ്റൊരു വചനം കാണുക.
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വില്‍ നിന്ന്‍ പ്രസ്തുത [6: لقمان] ആയത്തിലുള്ള നിവേദനം:
അദ്ദേഹം പറഞ്ഞു: ‘താളമേളങ്ങളോടെയുള്ള സംഗീതവും സമാനമായ സംഗതികളുമാണത്.’
ഹദീസില്‍ നിന്ന്‍:-
-------------------
ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി തന്‍റെ سلسلة الأحاديث الصحيحة യില്‍ ഉള്‍പ്പെടുത്തിയ ഒരു നബി
വചനം കാണുക:
رواه الترمذي و صححه الألباني
و قال صلى الله عليه و سلم : ليكونن في هذه الأمة خسف وقذف ومسخ وذلك إذا شربوا الخمور واتخذوا القينات وضربوا بالمعازف
‘നബി(സ) പറഞ്ഞു: ഈ സമുദായത്തില്‍ ഭൂമിയിലേക്ക് ആഴ്ത്തിക്കളയലും ചരല്‍വര്‍ഷവും കോലം
മാറ്റലും (ശിക്ഷയായി) ഉണ്ടാവുക തന്നെ ചെയ്യും, അവര്‍ മദ്യപിക്കുകയും നര്‍ത്തകിമാരെ
സ്വീകരിക്കുകയും സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുകയും ചെയ്‌താല്‍.’
അദ്ദേഹം എടുത്തു ചേര്‍ത്ത മറ്റൊരു നബിവചനം:
‘
നബി(സ) പറഞ്ഞു: ‘നിശ്ചയം, അല്ലാഹു എന്റെ ഉമ്മത്തിന് മദ്യം, ചൂതാട്ടം, പുല്ലാങ്കുഴല്‍,
തംബുരു, കൂബത്ത്(തബല) എന്നിവ നിഷിദ്ദമാക്കിയിരിക്കുന്നു.’
സംഗീതം നിഷിദ്ദമാണെന്ന് വ്യക്തമാക്കിക്കൊണ്ട് സ്വഹീഹുല്‍ ബുഖാരിയില്‍ വന്ന ഹദീഥ് കാണുക.
‘നബി(സ) പറഞ്ഞു: അബൂ ആമിരില്‍ അശ്അരി(റ)വില്‍ നിന്ന്‍ നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു:
الصحيح البخاري (
7/106):
لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ، وَلَيَنْزِلَنَّ أَقْوَامٌ إِلَى جَنْبِ عَلَمٍ يَرُوحُ عَلَيْهِمْ بِسَارِحَةٍ لَهُمْ، يَأْتِيهِمْ ـ يَعْنِي الْفَقِيرَ ـ لِحَاجَةٍ فَيَقُولُوا ارْجِعْ إِلَيْنَا غَدًا. فَيُبَيِّتُهُمُ اللَّهُ وَيَضَعُ الْعَلَمَ، وَيَمْسَخُ آخَرِينَ قِرَدَةً وَخَنَازِيرَ إِلَى يَوْمِ الْقِيَامَةِ
'എന്റെ സമുദായത്തില്‍ ഒരു വിഭാഗം ആവിര്‍ഭവിക്കും; വ്യഭിചാരവും പട്ടുവസ്ത്രവും മദ്യവും
സംഗീതോപകരണങ്ങളും അവര്‍ അനുവദനീയമാക്കും.’......
ആശയക്കുഴപ്പങ്ങളും പുകമറകളും ദുര്‍വ്യാഖ്യാനങ്ങളും സൃഷ്ടിച്ചു കൊണ്ടാണ് സംഗീതം ഹലാലാക്കുന്നതിനു വേണ്ടി ചിലര്‍ ഇസ്ലാമിന്റെ പേരില്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.
‘അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍
സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്
സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ
ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.’ (33:36).
മ്യൂസിക് സംബധമായി ഭുഖാരിയിൽ വന്ന ഹദീസുകൾ തന്നെ നോക്കാം
(1) Hadhrat Abu Maalik Ash'ari (radhiyallahu anhu) says that he heard Rasulullah (sallallahu alayhi wasallam) say: "Most certainly, there will be in my Ummah people who will make lawful fornication, silk, liquor and musical instruments." (Bukhaari)
മദ്യവും പട്ടും സന്ഘീതവും അനുവത്നീയമാക്കുന്നവർ എന്റെ സമുദായത്തിൽ തന്നെ വരും എന്ന് പറയുന്ന ഹധീസാനു ഇത്
ഇബ്നു മാജ ഉധരികുന്ന മറ്റൊരു ഹദീസ് നോക്കൂ
2) In another version of this narration, Rasulullah (sallallahu alayhi wasallam) said: "Most certainly, people from my Ummah will consume liquor which they will describe with some other name. Over their heads will be playing musical instruments and singing girls. Allah will cause the earth to swallow them, and from among them He will transform into apes and pigs." (Ibn Maajah)
നിരവധി അനവധി ഹദീസുകൾ ഈ വിഷയത്തിൽ ഉണ്ട് -ധൈര്ഗ്യം ഭയന്ന് ചുരുക്കുന്നു
- Hadhrat Ali (radhiyallahu anhu) said: "Rasulullah (sallallahu alayhi wasallam) prohibited beating of the duff (drum) and the sound of the flute." (Nailul Autaar)
Hadhrat Abu Hurairah (radhiyallahu anhu) narrates: "Rasulullah (sallallahu alayhi wasallam) said: 'Verily, the bell is of the musical instruments of shaitaan." (Muslim and Abu Dawood)
ഇത്രത്തോളം നബി സ വിരോധിച്ച ഒരു സംഗതി ഹലാൽ ആക്കാൻ ഇപ്പോൾ ചിലര് ഒരു കള്ളാ കഥയുമായി വന്നിരിക്കുന്നു
അതൗഹീധ് മാസികയിൽ സലാം സുല്ലമി എഴുതുകയും പിന്നീട് മുജാഹിദുകൾ ചോദ്യമായി ഉന്നയിക്കുകയും സംവാദത്തിൽ മിണ്ടാൻ കഴിയാതെ തോറ്റൊടുകയും ചെയ്ത മടവൂര് വിഭാഗം പ്രവർത്തകർ കുടുങ്ങുകയും അവസാനം ഇപ്പോൾ പിച്ചും പേയും പറഞ്ഞു നടക്കുകയാണ് ..എന്നാൽ മതത്തെ സ്നേഹിക്കുകയും ഹിസ്ബിയ്യതില്ലാതെ കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്ന മടവൂര് വിഭാഗം സുഹ്ര്തുക്കൾ ഇപ്പോൾ നന്നായി ഇവരുടെ കാപട്ട്യം തിരിച്ചറിയുന്നുമുണ്ട് ..
ആദ്യം സലാം സുല്ലമി അതൗഹീധിൽ എഴുതിയ കാര്യം പരിശോധിക്കാം
1)സലാം സുല്ലമിയുടെ തെളിവുകൾ കേവലം ജല്പനങ്ങൾ മാത്രം ആണ് ..നബി സ വിരോധിച്ച ഒരു കാര്യം ഇല്ല എന്ന് പറയണം എങ്കിൽ ഖുറാനിൽ വേണമത്രേ ...
പണ്ട് അലവി സഖാഫിയോടു നേര്ച്ചയുടെ ആനയെ പറ്റി ചോദിച്ചപ്പോൾ ആന പാടില്ല എന്ന് ഖുറാനിൽ ഇല്ല അതിനാൽ ആന പാടില്ല എന്ന് പറയാൻ പറ്റില്ല എന്ന് പറഞ്ഞത് വായക്കാർ ഒര്ക്കുന്നുണ്ടാവും ..അതുപോലെ മുസ്തഫൽ ഫൈസി ആനയും പലിശയും ഹലാൽ ആക്കിയത് ഇതേ ന്യായം പറഞ്ഞാണ്
alavi saqafi And Elephant(Click Here)
പിന്നെ ഇദ്ദേഹം പറഞ്ഞ മൂന്നാമത്തെ കാര്യം (കളവു )ഒന്നാമതായി എടുക്കാം
"യാതൊരു സംഗീത ഉപകരണവും നിരോധിച്ചതായി സ്ഥിരപെട്ടു വന്നിട്ടില്ല" പോൽ ...
ഇത് പച്ച കളവാണ് ..നേരത്തെ നമ്മൾ ഈ വിഷയത്തിൽ ഉള്ള ഹദീസ് ഉധരിക്കുകയുന്ദായി ...സ്വഹീഹായ ഹദീസ് തന്നെ
- Hadhrat Ali (radhiyallahu anhu) said: "Rasulullah (sallallahu alayhi wasallam) prohibited beating of the duff (drum) and the sound of the flute." (Nailul Autaar)
Hadhrat Abu Hurairah (radhiyallahu anhu) narrates: "Rasulullah (sallallahu alayhi wasallam) said: 'Verily, the bell is of the musical instruments of shaitaan." (Muslim and Abu Dawood)
2)ഓരോ മടവൂര് വിഭാഗം സുഹ്ര്തും ഏതു ആയതാണ് സംഗീതം അനുവതിച്ചു കൊണ്ട് അവതരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുക ..ഇത് വരെ സംവാധതിലോ മറിച്ചോ ഇതിനു മറുപടി കിട്ടിയിടില്ല
-----------------------------------------------------------------------------
3)ഇപ്പോൾ ചിലര് ഹദീസ് കൊണ്ട് വന്നു ന്യായീകരിച്ചു കുടുങ്ങിയതും ഇപ്പോൾ സൈഫുൽ ഇസ്ലാം എന്നാ വ്യാജ id യിലൂടെ മൻസൂരലി ചെമ്മാട് തന്നെ പൊട്ടത്തരങ്ങൾ പറഞ്ഞു കുടുങ്ങിയതുമായ ഒരു വിഷയത്തിലേക്ക് വരാം
സലാം സുല്ലമി എഴുതിയത് ഇങ്ങിനെ വായിക്കാം
"സ്വഹാബിമാരുടെ വീട്ടില് അതിഥികൾ വന്നാൽ ഹാര്മോനിയം കൊണ്ട് പാട്ട് പാടാറുണ്ട് (ഭുകാരി )
ഭുകാരിയിൽ ഇത് എവിടെ ആണുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം ..സംവാദം കലക്കാൻ ഒരു പക്ഷെ അബ്ദു ലത്തീഫ് കരുംബിലാക്കലിനെ പ്രേരിപിച്ച ഗടകം ഇതായിരുന്നു ..കാരണം മഷിയിട്ടു സകല CIG ആളുകള് അടക്കം കൂടിയിരുന്നു തിരഞ്ഞാലും ഇത് കിട്ടില്ല എന്ന് അറിയാം ...
സംവാദത്തിൽ കിതാബു നിഖാഹു എടുത്തു വായിക്കാൻ ആയിരുന്നു ലത്തീഫ് മൌലവിയുടെ ആഹ്വാനം ..അതിൽ അങ്ങിനെ ഒന്നില്ല എന്ന് അറിയാവുന്ന മടവൂര് നേതാക്കൾ കാന്തപുരം അണികളെ പറ്റിക്കുന്ന പോലെ ആണ് യഥാർത്ഥത്തിൽ ചെയ്തത് ...ഇതിനും VC കുട്ടികൾ തക്ബീര് മുയക്കി പരാജയം സമ്മതിക്കുകയും ചെയ്തു ..
പിന്നെ വ്യാജ പേരില് മൻസൂരലി ചെമ്മാട് ഇട്ട ഒരു ഹദീസ് നോക്കൂ
മൻസൂരലി ചെമ്മാട് ഈ ഹദീസ് ഇട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത് ..ഒരു വിഭാഗത്തിന്റെ സംസ്ഥാന നേതാവിന് പോലും ഇത്ര വിവരക്കേട് ആണോ എന്ന് ചിന്തിച്ചു പോയി ...
ഇനി വിശദമായി പരിശോധിക്കാം
1)ഈ ഹദീസ് കിതാബു നിഖാഹ് -കുടുംബ ബന്ധവും ,വിവാഹ നിയമങ്ങളും പ്രക്യാപിക്കുന്ന അധ്യായത്തിൽ ഉള്ളത് ആണ് ..ഇതിൽ സന്ഘീതത്തെ കുറിച്ച് ഒരു ചുക്കും പറയുന്നില്ല ...
2)ഈ ഹദീസ് റിപ്പോർട്ട് ചെയ്യുന്നത് ഹിശാമു ഇബ്നു ഉർവയിൽ നിന്നാണ് -മുജാഹിധുകല്ക്ക് ഇത് സ്വീകാര്യമാവും എങ്കിലും മടവൂര് നേതാക്കൾക്ക് സ്വീകാര്യം ആകുമോ ഈ ഹദീസ് -ഇദ്ദേഹത്തെ അല്ലെ സിഹൃന്റെ ഹദീസിന്റെ പേരില് നിങ്ങൾ അരിക്കാക്കാൻ നോക്കിയത് -അതിലെ നിലപാട് വ്യക്തം ആക്കേണ്ടതുണ്ട്
3)ഇത് മുമ്പ് നടന്ന ഒരു കഥ ആയിഷ ബീവി പറയുകയാണ് -ഇതിൽ നബി സ പറഞ്ഞ ഹദീസിന്റെ മത്നു എന്ന് പറയുന്നത് "ഞാനും നീയും തമ്മിൽ അബു ധര്രും ഉമ്മു ധര്രും (11 ആമത്തെ സ്ത്രീ പറഞ്ഞത് )പോലെ ആണ് എന്ന് പറഞ്ഞത് മാത്രം ആണ് -യഥാർത്ഥത്തിൽ ഭാര്യാ ഭാര്താക്കന്മാർക്കിടയിലെ സ്നേഹതെയം ബഹുമാനത്തെയും പറ്റി പറയുന്ന ,ഭാകത്തു ഉധരികുന്ന ഹധീസാനു ഇത് -ഹാര്മോനിയവും സംഗീതവുമായി ഒരു ബന്ധവും ഇല്ല ..അതിലെ കാല റസൂലുള്ള (സ) തൊട്ടു പറയുന്ന ഭാഗം ആണ് ഹദീസിന്‍റെ മത്നു...അതിനു മുന്‍പ് ഉള്ളത്, 1 1 സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്‍ മാരെ കുറിച്ച് പറയുന്ന അനുഭവങ്ങള്‍ ആണ്..അതില്‍ പല വിഷയവും ഉണ്ട്...അതില്‍ പ്രവാചകന്‍ പറയുന്നത് :-
'' كنت لك كابي زرع لا م زرع '':-
എന്നതാണ്. (ഞാന്‍ നിനക്ക് ഇതിലെ അബീ സറഉ ഉമ്മു സറഉവിനെന്ന പോലെ ആണ്..)
4)
ഏറ്റവും അവസാനമായി സ്വഹീഹുല്‍ ബുഖാരിയില്‍ വന്ന ആയിഷ (റ) വില്‍ നിന്ന് ഉള്ള ഒരു ഹദീസില്‍ ജാഹിലിയ്യാ കാലത്ത് 1 1 സ്ത്രീകള്‍ കൂടിയിരുന്നു അവരുടെ ഭര്‍ത്താക്കന്‍മാരെ കുറിച്ച് പറയുന്ന ഭാഗത്ത്, അതിലെ പത്താമത്തെ പെണ്ണ്, തന്‍റെ ഭര്‍ത്താവിനെ പ്രകീര്‍ത്തിക്കുകയും, വീട്ടില്‍ വളര്‍ത്തിയിരുന്ന ഒട്ടകങ്ങള്‍ അതിഥി സല്‍ക്കാരത്തിനു വേണ്ടി ഒരുക്കിയതായിരുന്നു, ഒട്ടകങ്ങള്‍ മിസ് ഹറിന്‍റെ ശബ്ദം കേട്ടാല്‍ അവരെ അതിഥികള്‍ ക്ക് വേണ്ടി അറുക്കപ്പെടും എന്ന് മനസ്സിലാക്കിയിരുന്നു' എന്ന ഭാഗം പ്രത്യേകം അടയാളപ്പെടുത്തി സ്വഹാബികള്‍ മിസ് ഹാര്‍ ഉപയോഗിച്ചു പാട്ട് പാടിയിരുന്നു എന്ന രീതിയില്‍ ഒരു പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ മാത്രം കള്ളം പറയുന്നതില്‍ മടിയില്ലാത്ത വിഭാഗമായി ഇവര്‍ അധ:പതിച്ചു പോയത് മാന്യന്‍മാരായ സത്യാന്വേഷികള്‍ക്ക് സത്യത്തിന്‍റെ ആളുകളെ എളുപ്പം തിരിച്ചറിയാനുള്ള ഒരു ഉദാഹരണം കൂടിയാണ്.
إِبِلٌ كَثِيرَاتُ الْمَبَارِكِ قَلِيلاَتُ الْمَسَارِحِ، وَإِذَا سَمِعْنَ صَوْتَ الْمِزْهَرِ أَيْقَنَّ أَنَّهُنَّ هَوَالِكُ.
قَالَتِ الْحَادِيَةَ عَشْرَةَ
ഇതിൽ മിസുഹാർ എന്നാ പദം ആണ് മൻസൂരലി ചെമ്മാട് മാര്ക്ക് ചെയ്തിരിക്കുന്നത് ..എങ്ങിനെ ഉണ്ട് ..മിസുഹാർ എന്നാൽ ഉറക്കെ ശബ്ദം ഉണ്ടാക്കുന്ന യാത്രാ സന്ഗങ്ങൾ ഉപയോഗിക്കുന്ന കുഴൽ അല്ലെങ്കിൽ Flute ആണ് ..അതും ജാഹിളിയത്തിലെ യാത്രാ സന്ഗങ്ങൾ വഴിയിലെ ഉപ്ദ്രവകാരികൾ ആയ ജീവികൾ ഒഴിഞ്ഞു പോകാനും ..കച്ചവട സംഗതിന്റെ വരവും ,അവരുടെ ആളുകള്ക്ക് കൂട്ടം തെറ്റാതെ ഒരുമിച്ചു നീങ്ങുവാനും ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായം ആയിരുന്നു ഈ മിസുഹാർ ..അതിനെ ആണ് അതിഥികൾ വന്നാൽ സഹാബതു ഹാര്മോനിയത്തിൽ പാട്ട് പാടാറുണ്ടായിരുന്നു എന്നാക്കിയത് ..നഹൂധുബില്ലാഹ് എങ്ങിനെ ഉണ്ട് ....
പിന്നെ ഈ പറയുന്നത് തന്നെ അതിധികളെ സല്കരിക്കുന്നതിലെ തന്റെ ഭാരതാവിന്റെ പ്രിയാതെ കുറിച്ച് ഈ ഹധീസിലെ പത്താമത്തെ ഭാര്യ പറയുന്ന കൂട്ടത്തിൽ തന്റെ ഭര്ത്താവ് വീട്ടില് ഒട്ടകങ്ങളെ കെട്ടി നിരത്തിയിരുന്നു എന്ന് പറയുന്നുണ്ട് ..കച്ചവട സന്ഗങ്ങളുടെ ഈ മിസുഹരിന്റെ ശബ്ദം കേട്ടാൽ അവ തിരിച്ചറിഞ്ഞിരുന്നു ഈനു പറഞ്ഞത് തന്നെ അത്രെയും പ്രൌഡി ഈ വിഷയത്തിൽ തന്റെ ഭാരതാവിന് ഉണ്ടായിരുന്നു എന്ന് പറയാൻ ആണ് ...അല്ലാതെ വീട്ടുകാർ ഹാര്മോനിയം വായിച്ചിരുന്നു എന്ന് പറയാൻ പോലും അല്ല ..
പിന്നെ ഇതിൽ എവിടെ നിന്നാണ് സഹാബികൾ മിസുഹാർ ഉപയോഗിച്ചിരുന്നു എന്ന് കിട്ടിയത് ..
യാത്രക്കാരുടെ മിസുഹരും വീട്ടുകാരുടെ ഹാര്മോനിയവും തമ്മിൽ എങ്ങിനെ ആണ് ബന്ധപെട്ടത്
-ഇതിൽ എവിടെ ആണ് ഹാര്മോനിയം ഉപയോഗിച്ച് പാട്ട് പാടി എന്നുള്ളത്
ഇനിയാണ് ഏറ്റവും വലിയ തമാശ കടന്നു വരുന്നത് ..ഒരു ബുദ്ധിയും ഉപയോഗിക്കാത്തവർ ബുദ്ധി ജീവികലാകുന്ന ഈ കാലത്ത് ഇവരുടെ ബുദ്ധിയിൽ മിസുഹാർ ഹാര്മോനിയം ആയതിന്റെ ക്രെഡിറ്റ് അബ്ദുസ്സലാം സുല്ലമിക്കും ,കരുംബിലാക്കളിനും ,മന്സൂരളിക്കും തന്നെ കൊടുക്കാം ..ഇവരെ കണ്ടാൽ നബിയുടെ കാലത്തെ ഹാര്മോനിയം ചോദിച്ചു കാന്തപുരം വിലപേശാൻ സാധ്യത ഉണ്ട് ..കാരണം അതുപോലെ ഒരു അപൂർവ്വ വസ്തു ഇനി കിട്ടി എന്ന് വരില്ല ..കാരണം ഹാർമൊനിഅയതിന്റെ അഥവ പമ്പ് ഓർഗൻ ആദ്യമായി കണ്ടു പിടിക്കുന്നത് തന്നെ 1700 കളിൽ ആണ് ..അത് തന്നെ ക്രിസ്ത്യൻ ഗോട്ടിലെബ് ക്രറ്റ് സെണ്‍ സ്റ്റൈൻ എന്ന് പറയുന്ന ആളും ..പിന്നെ അതിലും 1200 വര്ഷം മുമ്പുള്ള ഹാര്മോനിയതിന്റെ ചരിത്ര രേഖകൾ കണ്ടു പിടിച്ചവർ എന്നാ നിലക്ക് ഒരു വലിയ അവാർഡിനു തന്നെ ചാൻസ് ഉണ്ട് ...പിന്നെ കാന്തപുരം അനുയായികൾ കണ്ടാൽ ..ഹാര്മോനിയം ഇട്ട വെള്ളം ആയിരിക്കും പിന്നീട് ..
ഇതോടെ കളവു പറഞ്ഞു സംവാദം മുടക്കിയവർ ആര് എന്നാ തിരിച്ചറിവ് നിങ്ങള്ക്കുണ്ടാകണം
നിര്ത്തും മുമ്പ്
പ്രിയ മടവൂര് വിഭാഗം സുഹ്ര്തുക്കളോട് -നിങ്ങളുടെ നേതാക്കന്മാർ നിങ്ങളുടെ പരലോകത്തിന് തടസ്സം ആകരുത് ..അറബി ഭാഷയിലെ ചെറിയ പഥങ്ങൾ പോലും ഇല്ലാത്ത അർഥം നല്കി കൊട്ടി മാറ്റി കളവുകൾ പറയുന്ന ഇവർ,സാംസ്കാരിക മുജാഹിധിന്റെ മൂട് പടം അണിഞ്ഞാലും സത്യം എന്നും സത്യം തന്നെ ആയിരിക്കും ..
സ്വന്തം മുഖം മൂടികൾ അഴിഞ്ഞു വീഴുമ്പോൾ മറ്റുള്ളവരിൽ കുറ്റം ആരോപിച്ചു പൂഴിയിൽ തല താഴ്ത്തി രക്ഷേപെടുന്ന ഒട്ടക പക്ഷികൾ അബ്ദുൽ ലത്തീഫ് കരുംബിലാക്കലുകലായി മന്സൂരളികലായി ഇനിയും വാരാം ..പക്ഷെ ഇസ്ലാമിനെ ആധാര്ഷം ലോകത്തിലെ അമ്ബര്ച്ചുംബികലായ കൊട്ടാരങ്ങളെ ധിക്കാരികളും നിഷെധികലുമായ ഭരണ കൂടങ്ങളെ നിസ്സാരരാക്കി എങ്കിൽ തിരിച്ചു ചിന്തിക്കാൻ മാറി നടക്കാൻ ..ഇവരുടെ കരാള ഹസ്തങ്ങല്ക്കും ,അവ എഴുതുന്ന കലവുകല്ക്കും ,അത് പ്രസരിപിക്കുന്ന നാവിനും കൂച്ച് വിലങ്ങിടാൻ അണികളായ സാധാരണ മടവൂര് വിഭാഗം പ്രവർത്തകർക്ക് സാധിക്കണം ..
ഉണര്ന്നു നില്ക്കാൻ പ്രതികരിക്കാൻ അരുതേ എന്ന് പറയാൻ ആളുകളില്ലാതെ കാന്തപുരം അനുയായികളെ പോറ്റും പോലെ ആയാൽ,മുജാഹിധു എന്നാ പദം കേവല പേരായി നിങ്ങളുടെ മുരീധിയൻ കുപ്പായത്തിലെ വീഴാറായ നൂലായി അവശേഷിക്കും ...
ഇത് തിരിച്ചറിഞ്ഞു ശക്തമായി ഈ നിഷേധി ഗ്രൂപിന് എതിരെ പ്രതികരിച്ചു തുടങ്ങിയ മടവൂര് വിഭാഗത്തിലെ ബുദ്ധിയും വിവേകവും ഉള്ള പ്രവർത്തകർക്ക് ഞങ്ങളുടെ അഭിവാദ്യങ്ങൾ ..അല്ലാഹു നിങ്ങളെ സത്യത്തിലേക്ക് വഴി നടത്തട്ടെ
No comments:
Post a Comment