Monday, March 10, 2014

നന്തി സംവാദം കലക്കിയത്തിനു പിന്നിൽ














സംഗിതം അനുവദിനിയമാണന്നതിന്ന് ഖുര്‍ആനില്‍ ആയതുണ്ടെന്ന് പറയുകയും സച്ചരിതരായ സഹാബത്‌ ഹാര്‍മോണിയം വായിച്ചിരുന്നുവെന്നും തുടങ്ങി പേരും കളവ്‌ സ്ഥാപികുവാന്‍ ശ്രമിച്ച് പരാജയപെട്ട അബ്ദുല്‍ ലതീഫ്‌ കരുംബിലാകലും മറ്റു മടവൂര്‍ വിഭാഗം മൌലവിമാരും അണികളും ഇപ്പോള്‍ ആകെ ബെജാരാവുന്നത് അബ്ദുല്‍ സലാം സുല്ലമിയുടെ പേരില്‍ മറു വിഭാഗം ''കളവ്‌'' പറഞ്ഞു എന്നതിലത്രേ?!!!ആരോടാണ് ഇവരുടെ മതപരമായ കടപാട്?!! ആരെയാണിവര്‍ അമിതമായി സ്നേഹികുന്നത്?!! അല്ലാഹുവിനെയും അവന്റ്റെ പ്രവാചകനെയും സച്ചരിതരായ സഹാബതിനെയും പരിഹസികുകയും അവരുടെ പേരില്‍ കളവ്‌ പറയുകയും ചെയുന്നവര്‍ക്ക് അതില്‍ യാതൊരുവിധ പേടിയോ, കുറ്റബോധമോ ഇല്ലാതിരികുക്കയും അതേസമയം തന്‍റെ കക്ഷി നേതാവിനെ ആരെങ്കിലും വിമര്‍ശികുന്നതില്‍ പ്രതിഷേധികുക്കയും ഒച്ചവെകുക്കയും ചെയുന്ന വലിയൊരു ദുരന്തം ഇന്ന് മടവൂര്‍ വിഭാഗം ആളുകളെയും പിടികൂടിയിരിക്കുന്നു എന്നതിനുള്ള നല്ലൊരു ഉദാഹരണമാണ് നന്തിയില്‍ ഇയിടെ വെച്ച് നടന മുഖാമുഖം.
പ്രവാചകനും സ്വഹാബികളും മറ്റെന്തിനേക്കാളുമേറെ അല്ലാഹുവിനെ സ്നേഹിക്കുകയും ആ സ്നേഹം അവരുടെ ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ സാർത്ഥകമാക്കുകയും ചെയ്തു. “എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ” (2:165) എന്ന ഖുർആൻ വചനം അവരെക്കുറിച്ച്‌ തന്നെയായിരുന്നു. അല്ലാഹുവിനോടുള്ള സ്നേഹം അല്ലാഹുവിന്റെ ദീനിന്‌ വേണ്ടി എന്ത്‌ ത്യാഗവും അർപ്പിക്കുവാൻ അവരെ പ്രാപ്തരാക്കി. നാം ഇവിടെ അല്ലാഹുവിനെ സ്നേഹിക്കുവാൻ തയ്യാറല്ല, മറിച്ച്‌ അല്ലാഹു എന്നെ അതിയായി സ്നേഹിക്കുകയും വേണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മളും സ്വഹാബികളും തമ്മിൽ എന്തൊരു വ്യത്യാസം.
അല്ലഹുവിന്റ്റെ താകിതിനെ ഓരോ വിശ്വാസിയും ഗൌരവമായി കാണുകയും തന്‍റെ മതപരമായ നിലപാടുകളും വിശ്വാസങ്ങളും സച്ചരിതരായ സഹാബത്‌ പുലര്‍ത്തിയ വിജയിച്ച കക്ഷികളുടെതാണോവെന്ന് പുനര്‍വിചിന്തനം നടത്തുവാന്‍ നാം ഏവരും തയാറാവുകയും ചെയെണ്ടതുണ്ട്. അള്ളാഹു അനുഗ്രഹികുമാരാവട്ടെ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌.(3:102)

No comments:

Post a Comment