Monday, March 10, 2014

കരാര്‍ പാലിക്കാതെ സംവാദത്തില്‍ നിന്നും തടിയെടുത്ത് മുങ്ങിയ മടവൂരികള്‍ മറുപടി പറയുമോ ..?

"മടവൂരികള്‍ മറുപടി പറയുമോ ..?"
തങ്ങളുടെ ഹദീസ് നിഷേധം ഒന്നൊന്നായി പിടിക്കപ്പെട്ടപ്പോള്‍ കളവു പറഞ്ഞുകൊണ്ട്‌ കരാര്‍ പാലിക്കാതെ സംവാദത്തില്‍ നിന്നും തടിയെടുത്ത് മുങ്ങിയ മടവൂരികള്‍ മറുപടി പറയുമോ ..?

അധ്യായം 87
ഖബര്‍ ശിക്ഷയില്‍ നിന്ന് രക്ഷ തേടല്‍
1375 അബൂഅയ്യൂബ് (റ) നിവേദനം: ഒരു ദിവസം സൂര്യനസ്തമിച്ച ശേഷം നബി (സ) പുറപ്പെട്ടു . അപ്പോള്‍ നബി(സ) ഒരു ശബ്ദം കേട്ടു. നബി(സ) അരുളി : ജൂതന്മാര്‍ അവരുടെ ഖബറുകളില് വെച്ച് ശിക്ഷിക്കപ്പെടുകയാണ്.
1375 നബി (സ)ക്കുണ്ടായ കേവലം ഒരു ദര്ശ‍നമാണിത്. ഖുര്ആനിന്റെ അടിസ്ഥാനത്തില്‍ ഈ ഹദീസ് വിമര്ശിക്കപ്പെടാന്‍ സാധ്യതയുണ്ട്.
----------------------------------------------------
സലാം സുല്ലമിയുടെ ബുഖാരി പരിഭാഷ വാല്യം: 2 – 238
എന്താണ് ആ സാധ്യത ..?
ഈ ഹദീസ് ഖുര്ആനിന്റെ അടിസ്ഥാനത്തില്‍ വിമര്ശിക്കപ്പെടാന്‍ സാധ്യതയുള്ള ആ കാര്യം എന്താണ് എന്ന് സുല്ലമിയുടെ ആരാധകരായ മടവൂരികള്‍ വ്യക്തമാക്കുമോ .? ജൂതന്മാര്ക്ക് ഖബറില്‍ ശിക്ഷയുണ്ടാവില്ലേ ..? !!
ഖബര്‍ ശിക്ഷ എന്നത് വെറും സങ്കല്പ്പമാണ് , അനുഭൂതിയാണ് ,സ്വപ്പനമാണ് എന്നൊക്കെയുള്ള സുല്ലമിയുടെ അഖലാനി വാദത്തിനു ഈ ഹദീസ് വ്യക്തമായും എതിരായപ്പോള്‍ ഈ ഹദീസ് ഖുര്ആനിന് എതിരാണ് എന്ന് പറഞ്ഞുകൊണ്ട്‌ ആവിയാക്കി വിടുകയാണ് സത്യത്തില്‍ സുല്ലമി ചെയ്യുന്നത്.
മടവൂരികള്‍ മറുപടി പറയുമോ ..?

No comments:

Post a Comment