കാന്തപുരം സഖാഫികളും സലഫികളുമായി നടന്ന എടമുട്ടം സംവാദവും നന്തിയില്‍ മടവൂരികളും സലഫികളുമായി നടന്ന നന്തി സംവാദവും തമ്മിലുള്ള സാമ്യത വായിക്കുക...
അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരാള്‍ ബിംബത്തിന്‍റെ മുമ്പില്‍ സുജൂദ് ചെയ്താലും ശിര്‍ക്കാവുകയില്ല എന്ന ഭാഗം സകരിയ്യാ സ്വലാഹി കാന്തപുരം സഖാഫീ പണ്ഡിതനായ ഇസ്സുദ്ധീന്‍ സഖാഫി കാമിലിയുടെ പുസ്തകത്തില്‍ നിന്ന് വായിക്കുന്നു...ഇത് കാന്തപുരം സഖാഫികള്‍ക്ക് തലവേദനയായി മാറുന്നു... അവര്‍ അസ്വസ്തരാവുന്നു... പുസ്തകത്തില്‍ അങ്ങിനെ ഇല്ലാ എന്ന് പറഞ്ഞു സ്റ്റേജില്‍ കയറിയ അലവി സഖാഫി കയറി പുസ്തകം സ്വലാഹിയില്‍ നിന്ന് വാങ്ങുന്നു... കുരങ്ങന്ന് ആമയെ കിട്ടിയ പോലെ അത് തിരിച്ചും മറിച്ചും വായിച്ചു നോക്കുന്നു...ഒന്നും കിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ സംവാദം കലക്കാനായി അലവി സഖാഫി പുസ്തകം മധ്യസ്ഥന്മാര്‍ക്ക് കൊടുത്തു സംവാദം കലക്കുന്നു... സംവാദം കലങ്ങി പിരിയുന്നു...സഖാഫികള്‍ ഗുണ്ടാ വിളയാട്ടം കാണിക്കുന്നു...
ഹദീസില്‍ സ്വഹീഹായി വന്ന കബര്‍ ശിക്ഷയെ നിഷേധിക്കുന്ന ഭാഗം മടവൂരി നേതാവ് അബ്ദുല്സ്സലാം സുല്ലമിയുടെ ഗ്രന്ഥത്തില്‍ നിന്ന് അബ്ദുല്‍ മാലിക്ക് സലഫി നന്തി സംവാദത്തില്‍ വായിക്കുന്നു......ഇത് മടവൂരി സഖാഫികള്‍ക്ക് തലവേദനയായി മാറുന്നു....ഉടനെ മടവൂരി സഖാഫി അബ്ദുല്ലത്തീഫ് സ്റ്റേജില്‍ കയറി അബ്ദുസ്സലാം സുല്ലമിയുടെ പുസ്തകം വായിച്ചു തെറ്റിദ്ധരിപ്പിച്ചു മാലിക് സലഫി പെരുങ്കള്ളനാണെന്ന് പറഞ്ഞു പുസ്തകം മധ്യസ്ഥന്നു കൈ മാറുന്നു.... മാലിക് സലഫിയെ സംസാരിക്കാന്‍ അനുവദിക്കരുതെന്നും ഇനി വിഷയവുമായി മുന്നോട്ട് പോവാന്‍ സമ്മതിക്കുകയില്ലെന്നും വാശി പിടിച്ചു സംവാദം കലക്കുന്നു... മടവൂരി മധ്യസ്ഥന്‍ മടവൂരി പക്ഷത്ത് ചേര്‍ന്ന് സംവാദം കങ്ങിപ്പിരിയുന്നു... മടവൂരികള്‍ ഗുണ്ടാ വിളയാട്ടം കാണിക്കുന്നു...
No comments:
Post a Comment