Showing posts with label naseeha. Show all posts
Showing posts with label naseeha. Show all posts

Sunday, December 2, 2012

ദുർബ്ബല ഹദീഥും അഹല് സുന്നയുടെ നിലപാടും



മുസ്ലിം ജനസാമാന്യത്തെ മന:പ്പൂർവ്വം തെററിദ്ധരിപ്പിക്കുന്ന നേതാക്കളും പണ്ഡിതൻമാരും ഇന്ന്‌ 

ഏററവും അധികം കളവ്‌ പറയുന്ന ഒരു വിഷയമാണ്‌ يا عباد الله أعينوني , يا عباد الله أغيثوني 
എന്ന പേരിൽ തുടങ്ങുന്ന ഒരു ദുർബ്ബല ഹദീഥും അതിനെസ്സംബന്ധിച്ചുള്ള വിഷയങ്ങളും. കളവ്‌ 

പറയുന്നുവെന്നത്‌ കേവലം ഒരു ആരോപണമല്ല, മറിച്ച്‌ പ്രമാണങ്ങൾ അതാണ്
‌ തെളിയിക്കുന്നത്‌, 
പ്രമാണിമാർക്ക്‌ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി. പ്രമാണിമാരില്ലെങ്കിൽ ഇന്ന്‌ കാണുന്ന 

സംവിധാനങ്ങളൊന്നും ആസ്വദിക്കുവാനും അനുഭവിക്കുവാനും സാധാരണക്കാരന്‌ 

സാധ്യമാവുമായിരുന്നില്ലെന്ന്‌ വിടുവായത്തം പറയുന്ന നേതാക്കളെയും മുജാഹിദ്‌ പ്രസ്ഥാനത്തിൽ 

കാണുന്നുവെന്നത്‌ നമുക്കുള്ള ഒരു പരീക്ഷണമായിരിക്കാം എന്ന്‌ കരുതി അല്ലാഹുവിന്റെ പേരിൽ 

ക്ഷമിക്കാം.

ഒരു ഹദീഥ്‌ ദുർബ്ബലമാണ്‌ (ضـعيـف) എന്ന കാരണത്താൽ അതിനെക്കുറിച്ചുള്ള സംസാരം തന്നെ വിലയില്ലാത്തതും അനാവശ്യവുമാണെന്ന്‌ ചില അഖ്‚ലാനികൾ വാദിക്കുന്നത്‌ കാണാം. തീർത്തും തെററായൊരു കാഴ്ച്ചപ്പാട്‌ മാത്രമാണത്‌. അതൊരു പാഴ്‌വേലയായിരുന്നുവെങ്കിൽ ഹദീഥ്‌ പണ്ഡിതൻമാർ അതേക്കുറിച്ച്‌ മൗനം ദീക്ഷിക്കുമായിരുന്നു. എന്നാൽ ഇമാം ബുഖാരി(റ)യാവട്ടെ, മുസ്ലിം(റ) ആവട്ടെ… അപ്രകാരം ലോകം കണ്ട മുൻകാല മുഹദ്ദിസുകളോ, അവരുടെ കണ്ണിയിലെ ഏററവും ഇങ്ങേയററത്ത്‌ നില്ക്കുന്ന അൽബാനി(റ)യോ ഒന്നും തന്നെ ഇപ്രകാരം ദുർബ്ബല ഹദീഥുകളെക്കുറിച്ച്‌ മൗനം ദീക്ഷിച്ചതായി കാണുവാൻ സാധിക്കില്ലെന്ന്‌ മാത്രമല്ല, പ്രത്യേകം ബൃഹത്തായ ഗ്രന്ഥങ്ങൾ തന്നെ അവയെക്കുറിച്ച്‌ രചിക്കുകയും ചെയ്തതായി കാണാം. ഇബ്നുകഥീർ(റ) അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ البداية والنهاية എന്ന ഗ്രന്ഥത്തിൽ ദുർബ്ബല ഹദീഥുകൾ ഉദ്ധരിച്ചിട്ടുണ്ട്‌. ഇസ്രായീല്യരിൽ നിന്നും അല്ലാഹുവിന്റെ ഖുർആനിനെതിരാവുന്ന ഒരൊററ ദുർബ്ബല ഹദീഥും ഉപയോഗിക്കുന്നില്ലെന്ന്‌ ഇബ്നു കഥീർ(റ) അവിടെ പ്രത്യേകം അവകാശപ്പെടുന്നത്‌ കാണാം. എന്നാൽ കെട്ടിച്ചമച്ച (കള്ള) ഹദീഥുകൾ ഒന്ന്‌ പോലും ഇതിൽ ഇല്ലാതിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും അവകാശപ്പെടുന്നു.

ഇമാം നവവി(റ) അദ്ദേഹത്തിന്റെ വിഖ്യാതമായ നാൽപ്പത്‌ ഹദീഥുകൾ ക്രോഡീകരിച്ചെഴുതിയ ഗ്രന്ഥത്തിന്‌ മുഖവുരയെഴുതിയപ്പോൾ ഈ വിഷയത്തിൽ പറഞ്ഞത്‌ കാണുക.

وقد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال

`പുണ്യം പ്രതീക്ഷിച്ചുകൊണ്ട്‌ ദുർബലമായ ഹദീഥുകൾ കൊണ്ട്‌ عمل ചെയ്യാം എന്നതിൽ ഉലമാക്കൾ ഏകോപിച്ചിട്ടുണ്ട്‌.` എന്നാൽ ഇപ്രകാരം ദുർബ്ബല ഹദീഥുകൾ ഉപയോഗിക്കാമെന്നതിന്‌ ഈ അഭിപ്രായമുള്ളവർ പോലും ചില നിബന്ധനകൾ ഉണർത്തുന്നുണ്ട്‌. ഇസ്ലാമിക വിശ്വാസങ്ങൾക്കോ, അല്ലാഹുവിന്റെ നിയമങ്ങൾക്കോ എതിരാവാതിരിക്കുകയും ദുർബ്ബലമാകാൻ നിദാനമായ കാരണം ഏറെ ഗൗരവമുള്ളതല്ലെന്നിരിക്കിലും മാത്രമേ ഇത്തരം ഹദീഥുകൾ ഉപയോഗിക്കുന്നതിൽ തെററില്ലെന്ന്‌ വരികയുള്ളു എന്നതാണത്‌.

എന്നാൽ ഇമാം മുസ്ലിമും ഇമാം അഹ്മദും ദുർബ്ബലമായ ഹദീഥുകൾ യാതൊരു കാരണവശാലും കർമ്മങ്ങൾക്കായി ഉപയോഗിക്കരുതെന്ന നിലപാടുകാരാണ്‌.

وأعلم وفقك الله تعالى أن الواجب على كل أحد عرف التمييز بين صحيح الروايات وسقيمها وثقات الناقلين لها من المتهمين أن لا يروي منها إلا ما عرف صحة

`അറിയുക, അല്ലാഹുവിന്റെ കാരുണ്യം നിങ്ങളുടെ മേൽ ഉണ്ടാവട്ടെ. സ്വഹീഹായതും അല്ലാത്തതുമായ ഹദീഥുകളെക്കുറിച്ചും വിശ്വസ്തരായ ഹദീഥ്‌ റിപ്പോർട്ടർമാരെക്കുറിച്ചും അല്ലാത്തവരെക്കുറിച്ചും വേർതിരിച്ച്‌ മനസ്സിലാക്കുക എന്നത്‌ എല്ലാവർക്കും ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാകുന്നു. എന്തെന്നാൽ പ്രമാണങ്ങളെക്കൊണ്ട്‌ വിശ്വസനീയമായി തെളിയിക്കാവുന്നതിൽ നിന്നും അങ്ങനെയല്ലാത്തതിനെ ഉദ്ധരിക്കുന്നത്‌ ഒഴിവാക്കുക എന്നതിനാണിത്‌`.

فإن عدم قول أحمد بها يدل على أنه لا يرى العمل بالخبر الضعيف في الفضائل

ഇബ്നു മുഫ്‚ലിഹ്‌ അദ്ദേഹത്തിന്റെ الآداب الشرعية എന്ന ഗ്രന്ഥത്തിൽ ഇമാം അഹ്മദിനെക്കുറിച്ച്‌ വിവരിക്കുമ്പോൾ സൽക്കർമ്മങ്ങളുടെ കാര്യത്തിലോ അതിന്റെ പുണ്യങ്ങളുടെ കാര്യത്തിലോ ഒരു ദുർബ്ബല ഹദീഥ്‌ ഇമാം അവർകൾ ഉപയോഗിക്കാറില്ലെന്ന്‌ വിശേഷിപ്പിച്ചതായി മേലുദ്ധരിച്ച വാക്കുകളിൽ നിന്നും നാം മനസ്സിലാക്കുന്നു.

സ്വഹീഹ്‌ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്‚ഹുൽ ബാരിയെഴുതിയ ഹാഫിള്‌ ഇബ്നു ഹജർ അസ്ഖലാനി(റ) ദുർബ്ബല ഹദീഥുകൾ മൂന്ന്‌ നിബന്ധനകൾക്ക്‌ വിധേയമായി ഉപയോഗിക്കാമെന്ന്‌ പറഞ്ഞതായി കാണാം.

1. അത്യന്തം ദുർബ്ബലമായ ഹദീഥ്‌ ആയിരിക്കരുത്‌. വിവരണത്തിൽ അനേകം തെററുകൾ ആവർത്തിക്കുന്നവരോ, ഗൗരവമുള്ള ന്യൂനതകളുള്ളവരോ ആയിരിക്കുവാൻ പാടുള്ളതല്ല. മന:പ്പൂർവ്വം ഹദീഥ്‌ കെട്ടിച്ചമക്കുന്നവരുടെ പരമ്പര അശേഷം ഉണ്ടാവാൻ പാടില്ല.

2. ഇസ്ലാമിന്റെ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതായ വിഷയങ്ങളോട്‌ പൊരുത്തപ്പെടുന്ന താവണം, അതിന്‌ വിരുദ്ധമാവരുത്‌. എന്തെങ്കിലും പുതിയതായി കൊണ്ടു വരുന്നതുമാവരുത്‌.

3. ഇത്തരം ഹദീഥിൽ അമൽ ചെയ്യുന്നവർ ഇത്‌ പ്രവാചകൻ(സ്വ) സത്യമായും പറഞ്ഞതാണെന്ന്‌ വിശ്വസിക്കുന്ന രീതിയിൽ അവരുടെ ഹൃദയത്തിൽ കരുതാവുന്നതല്ല. മറിച്ച്‌, പ്രവാചകൻ ഒരുവേള ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ടാവില്ലെന്ന്‌ തന്നെ വിശ്വസിക്കുകയും തിരുമേനിയുടെ വാക്കുകളാണെന്ന്‌ തെളിയാത്തിടത്തോളം അത്‌ നബിയിലേക്ക്‌ ആരോപിക്കുന്നതിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്യണം.

അസ്ഖലാനിയുടെ ഈ നിബന്ധനകളിൽ തന്നെ രണ്ടാമത്തെ നിബന്ധനയെക്കുറിച്ച്‌ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) ഒന്ന്‌ കൂടി അടിവരയിട്ട്‌ പറയുന്നത്‌ കാണുക.

مثل صلاة في وقت معين بقراءة معينة أو على صفة معينة؛ لم يجز ذلك أي العمل بها

‘പ്രത്യേക സമയത്ത്‌ പ്രത്യേക രൂപത്തിൽ നിർണ്ണിത ഖിറാഅത്തോടെയുള്ള നമസ്കാരം പോലെ‚ അത്‌ അനുവദനീയമല്ല. അഥവാ അപ്രകരം عمل ചെയ്യാൻ പാടില്ല’. [مجموع الفتاوى 18/67]

ഇത്രയും വിശദീകരിച്ചത്‌ ദുർബ്ബലമായ ഹദീസുകൾ പ്രാമാണികരായ അഹ്‚ലുസ്സുന്നത്തിന്റെ പണ്ഡിതൻമാർ എക്കാലവും ചർച്ച ചെയ്തിട്ടുണ്ടെന്നും അവക്ക്‌ ഇസ്ലാമിക ലോകം അതിന്റേതായ ഹുകുമുകൾ നൽകിയിട്ടുണ്ടെന്നും തെളിയിക്കുവാനാണ്‌. എന്ത്‌ കൊണ്ടെന്നാൽ ഇത്രയും കോലാഹലവും പോരാട്ടവും എല്ലാം തന്നെ യാ ഇബാദല്ലാഹ്‌ എന്ന കേവലം ഒരു ‘വാറോല’യുടെ പേരിൽ ആണെന്ന രീതിയിൽ സാമാന്യജനം തെററിദ്ധരിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ്‌ ഇന്ന്‌ നാം കണ്ടു കൊണ്ടിരിക്കുന്നത്‌. തീർത്തും ഉപേക്ഷിക്കേണ്ടുന്ന ഒരു പദപ്രയോഗമാണ്‌ പണ്ഡിതൻമാർ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന, അറബിഭാഷയിൽ നൈപുണ്യം നേടിയവർ പോലും കൊണ്ടു നടക്കുന്നതെന്നത്‌ എന്ത്‌ മാത്രം ഖേദകരമല്ല !

ഈ ഹദീഥിനെക്കുറിച്ച്‌ ആദ്യമായി നാം മനസ്സിലാക്കേണ്ടത്‌ ആരിൽ നിന്നെല്ലാം ആണ്‌ ഇത്‌ രിവായത്ത്‌ ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഏതൊക്കെ ഹദീഥ്‌ പണ്ഡിതൻമാരുടെ ഗ്രന്ഥങ്ങളിലാണ്‌ ഇവ ക്രോഡീകരിക്കപ്പെടുന്നതെന്നുമാണ്‌.

അബ്ദുള്ളാ ഇബ്നു മസ്ഊദ്‌(റ), അബ്ദുള്ളാ ഇബ്നു അബ്ബാസ്‌(റ), അത്ബാ ബിൻ ഗസ്‌വാൻ (റ), അബാൻ ബിൻ സാലെഹ്‌(റ) എന്നിങ്ങനെ നാല്‌ പ്രമുഖരിൽ നിന്നുമാണ്‌ മുഖ്യമായും ഇതിന്റെ രിവായത്ത്‌ നമ്മിൽ എത്തിച്ചേർന്നിട്ടുള്ളത്‌.

ഇമാം ത്വബ്‌റാനിയുടെ മുജാമൽ കബീർ എന്ന ഗ്രന്ഥത്തിൽ ഇബ്നു മസ്ഊദ്‌(റ)വിൽ നിന്നുമുള്ള ഒരു പരമ്പര കാണാം.

حدثنا إبراهيم بن نائلة الأصبهاني ثنا الحسن بن عمر بن شقيق ثنا معروف بن حسان السمرقندي عن سعيد بن أبي عروبة عن قتادة عن عبد الله بن بريدة عن عبد الله بن مسعود قال رسول الله صلى الله عليه وسلم : إذا انفلتت دابة أحدكم بأرض فلاة فليناد : يا عباد الله احبسوا علي يا عباد الله احبسوا علي فإن لله في الأرض حاضر سيحبسه عليكم.

അബ്ദുള്ളാ ഇബ്നു മസ്ഊദ്‌(റ)വിൽ നിന്നും നിവേദനം: ‘ആരെങ്കിലും തങ്ങളുടെ വാഹന മൃഗം വിജനപ്രദേശത്ത്‌ വെച്ച്‌ നഷ്ടപ്പെട്ടാൽ അയാൾ ഇപ്രകാരം വിളിച്ചു കൊളളട്ടെ. ‘അല്ലാഹുവിന്റെ അടിമകളെ… എന്റെ വാഹനമൃഗം തിരിച്ചു ലഭിക്കുവാൻ എന്നെ സഹായിച്ചാലും…’ എന്തെന്നാൽ അല്ലാഹുവിന്‌ ഭൂമിയിൽ ചില കൈകാര്യ കർത്താക്കളുണ്ട്‌. അവർ ഇവ തിരിച്ചു ലഭിക്കാൻ സഹായിക്കും’. )10518: (كتاب المعجم الكبير

ഇതേ അർത്ഥത്തിൽ مسند ابي يعلى യിൽ മറെറാരു പരമ്പരയിലൂടെ ഇത്‌ വന്നത്‌ കാണുക.

حدثنا الحسن بن عمر بن شقيق حدثنا معروف بن حسان عن سعيد عن قتادة عن ابن بريدة عن عبد الله بن مسعود أنه قال: قال رسول الله صلى الله عليه وسلم: }إذا انفلتت دابة الأرض بأرض فلاة فليناد : يا عباد الله احبسوا ! يا عباد الله احبسوا ! فإن لله حاضرا في الأرض سيحبسه{ رواه الطبراني

ഈ പരമ്പരയോടുള്ള വിയോജിപ്പിന്‌ പ്രധാനമായും ആറ്‌ കാരണങ്ങൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

നിവേദക പരമ്പരയെക്കുറിച്ചുള്ള മുഹദ്ദിസീങ്ങളുടെ അഭിപ്രായം.

1. ഇമാം ഹൈതമി مجمع الزوائد ൽ രേഖപ്പെടുത്തുന്നു.

رواه أبو يعلى والطبراني وزاد : ” سيحبسه عليكم ” . وفيه معروف بن حسان وهو ضعيف

ത്വബ്‌റാനിയിൽ നിന്നും أبو يعلى ൽ നിന്നും റിപ്പോർട്ട്‌ ചെയ്യുന്നത്‌ ‘അവ നിങ്ങളെ (നഷ്ടപ്പെട്ട വാഹനം) ലഭിക്കുവാൻ സഹായിക്കും’ എന്നാണ്‌. ഈ പരമ്പരയിലെ മഅറൂഫ്‌ ബിൻ ഹിസാൻ ദുർബ്ബലനാകുന്നു.

2. മഅറൂഫ്‌ ബിൻ ഹിസാൻ ദുർബ്ബലനാണ്‌.

لسان الميزان ൽ മഹ്‌റൂഫ്‌ ബിൻ ഹിസാനെക്കുറിച്ച്‌ രേഖകളില്ലെന്ന്‌ ഇബ്നു ഹജർ അസ്ഖലാനി രേഖപ്പെടുത്തിയിരിക്കുന്നു.

ഇബ്നു അബീ ഹാതിം, അബു ഹാതിം അൽറാസിയിൽ ഉദ്ധരിക്കുന്നതായി കാണാം. മഅറൂഫ്‌ ബിൻ ഹിസാൻ അജ്ഞാതനാണ്‌. (യാതൊരു രേഖകളും ഇയാളെക്കുറിച്ച്‌ ലഭ്യമല്ല) الجرح والتعديل (8/323)

ഇബ്നു ആദീ പറയുന്നു: قد روى عن عمر بن ذر نسخة طويلة كلها غير محفوظة

(الحديث المنكر, الكامل : 6/325 )

3. അബ്ദുള്ളാ ഇബ്നു മസ്ഊദിന്റെയും ബിൻ ബരീദയുടെയും ഇടയിലെ കണ്ണിയിൽ വിടവുണ്ട്‌.

അബ്ദുള്ളാ ഇബ്നു മസ്ഊദിന്റെയും ബിൻ ബരീദയുടെയും ഇടയിലെ പരമ്പരയിൽ വിള്ളലുണ്ട്‌. (شرح الأذكار - ابن علان : 5:150)

ശൈഖ്‌ സാലിഹ്‌ അൽ ശൈഖ്‌ പറയുന്നു. ഹാഫിള്‌ ഇബ്നു ഹജർ അസ്ഖലാനി അദ്ദേഹത്തിന്റെ نتائج الأفكار എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.

ഇബ്നു സുന്നിയിൽ നിന്നും ത്വബ്‌റാനിയിൽ നിന്നും നമുക്ക്‌ ലഭിച്ച ഈ ഹദീഥ്‌ ഗരീബ്‌ ആകുന്നു. എന്തെന്നാൽ ഇബ്നു മസ്ഊദിന്റെയും ബുറൈദയുടെയും ഇടയിലുള്ള നിവേദക പരമ്പരയിൽ വിള്ളലുണ്ട്‌. ആയതിനാൽ നാല്‌ ന്യൂനതകൾ ഈ ഹദീഥിന്‌ ഉള്ളതായി കാണുന്നു. 

4. ഖതാദാ മുദല്ലിസ്‌ആണ്‌.

(ഒരു റാവി ഏതെങ്കിലും ശൈഖിൽ നിന്നും നേരിട്ട്‌ കേട്ടത്‌ പോലെയുള്ള വാക്കുകളിൽ ഹദീസ്‌ ഉദ്ധരിക്കുകയും എന്നാൽ വാസ്തവത്തിൽ അദ്ദേഹത്തിൽ നിന്നും കേട്ട മററാരിൽ നിന്നുമായിരിക്കുകയും ചെയ്യുന്നതിനെയാണ്‌ മുഹദ്ദിസീങ്ങൾ തദ്ലീസ്‌ എന്ന്‌ വിളിക്കാറുള്ളത്‌. ഇപ്രകാരം ഹദീസ്‌ റിപ്പോർട്ട്‌ ചെയ്യുന്നവരെ മുദല്ലിസ്‌ എന്നും പറയുന്നു. മുദല്ലിസ്സുകളിൽ തന്നെ വിശ്വസ്തരും അല്ലാത്തവരും ഉണ്ട്‌. സനദുകളുടെ സുതാര്യതയിലുള്ള മങ്ങലാണ്‌ ഇത്തരക്കാരുടെ ഹദീസുകളെ ദുർബ്ബലപ്പെടുത്തുന്നത്‌.)

ഇബ്നു ഹജർ അസ്ഖലാനി അദ്ദേഹത്തിന്റെ طبقات المدلسين എന്ന ഗ്രന്ഥത്തിൽ ഖതാദ മുദല്ലിസാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. (3/92)

ഖതാദ തദ്‚ലീസിന്റെ വക്താവാണെന്ന്‌ ഇമാം ഹാകിം പറയുന്നത്‌ കാണുക.

(مستدرك الحاكم) قتادة على علو قدره يدلس

ഇമാം ഹാകിമിന്റെ ഹദീഥ്‌ നിദാന വൈജ്ഞാനിക ഗ്രന്ഥമായ معرفة علوم الحديث എന്ന പ്രസിദ്ധകൃതിയിലും അദ്ദേഹം ഖതാദ മുദല്ലിസ്‌ ആണെന്ന്‌ രേഖപ്പെടുത്തിയതായി കാണാം. ഇബ്നു ഹിബ്ബാൻ അദ്ദേഹത്തിന്റെ كتاب الثقات ന്റെ അഞ്ചാം വാള്യത്തിൽ ഇതേ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.

5. സഈദ്‌ ബിൻ അബീ അറൂബാ ഒരു മറവിക്കാരനാണ്‌. (مخلد)

ഹാഫിൾ അബൂ അബ്ദുല്ലയുടെ പ്രസിദ്ധ ഗ്രന്ഥമായ سير أعلام النبلاء ൽ ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുമ്പോൾ അദ്ദേഹം ഒരു മറവിക്കാരനാണെന്ന്‌ പ്രത്യേകം പ്രസ്താവിക്കപ്പെട്ടതായി കാണാം. കൂടാതെ طبقات المدلسين എന്ന ഗ്രന്ഥത്തിൽ (2/50) ഇബ്നു ഹജറും ഇദ്ദേഹത്തെ മുഖ്‚ലിദ്‌ ആയി രേഖപ്പെടുത്തിയിരിക്കുന്നു.

6. സഈദ്‌ ബിൻ അബീ അറൂബാ ഒരു മുദല്ലിസ്‌ ആണ്‌.

ഇബ്നു ഹജറും ഇമാം സുയൂതിയും ഇബ്നു അൽ ഇറാഖിയും ഇദ്ദേഹം മുദല്ലിസാണെന്നും രേഖപ്പെടുത്തിയതായി കാണാം.

രണ്ടാമതായി അത്ബാ ബിൻ ഗസ്‌വാനിൽ നിന്നും മുർസലായി വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.

حدثنا الحسين بن اسحاق التستري ثنا أحمد بن يحيى الصوفي ثنا عبد الرحمن بن سهل حدثني أبي عن عبد الله بن عيسى عن زيد بن علي عن عتبة بن غزوان عن النبي الله صلى الله عليه وسلم قال : ( اذا أضل أحدكم شيئا أو أراد أحدكم عونا و هو بأرض ليس بها أنيس فليقل يا عباد الله أغيثوني يا عباد الله أغيثوني فان لله عبادا لا نراهم ) و قد جرب ذلك

സാരം: ‘നിങ്ങളിലാർക്കെങ്കിലും ആരും സഹായത്തിനില്ലാത്ത വിജനപ്രദേശത്ത്‌ എന്തെങ്കിലും നഷ്ടപ്പെടുകയോ, സഹായം ആവശ്യമുണ്ടെന്നോ വരികയാണെങ്കിൽ അവൻ ഇപ്രകാരം വിളിച്ചു പറഞ്ഞു കൊള്ളട്ടെ- ‘ഓ…അല്ലാഹുവിന്റെ അടിമകളേ… എന്നെ സഹായിക്കൂ… എന്നെ സഹായിക്കൂ… എന്തെന്നാൽ നാം കാണാത്ത (നമ്മുടെ നഗ്നനേത്രങ്ങൾക്ക്‌ ദൃഷ്ടീഭവിക്കാത്ത) അനേകം അടിമകൾ അല്ലാഹുവിനുണ്ട്‌.’

ഈ വിവരണത്തിനോടുള്ള വിയോജിപ്പിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌.

ഒന്ന്‌: നിവേദന പരമ്പരയിൽ വിള്ളലുണ്ട്‌.

ഇമാം ഹൈതമി പറയുന്നു: “رواه الطبراني ورجاله وثقوا على ضعف في بعضهم إلا أن زيد بن علي لميدركعتبة” ഇതിന്റെ നിവേദക പരമ്പരയിലെ ചിലർ ദുർബ്ബലരാണെങ്കിലും വിശ്വസനീയരാണെന്നും സൈദ്‌ ഇബ്നു അലി ഉത്ബയെ കണ്ടില്ലെന്ന ഒരു ന്യൂനതയാണ്‌ ഇത്‌ അസ്വീകാര്യമാകുവാൻ കാരണമെന്നും ത്വബ്‌റാനി വ്യക്തമാക്കിയിരിക്കുന്നു.

ശൈഖ്‌ സാലിഹ്‌ ആലു ശൈഖ്‌ (حَفِظَهُ اللهُ) രേഖപ്പെടുത്തുന്നത്‌ കാണുക: ഉത്ബത്‌ ബിൻ ഗസ്‌വാൻ പ്രവാചകനിൽ നിന്നും നേരിട്ട്‌ v (مَرْفُوْع) നിവേദനം ചെയ്തതായി ത്വബ്‌റാനി രേഖപ്പെടുത്തിയ ഇതിന്റെ പരമ്പരയിൽ വിള്ളലുണ്ടെന്ന്‌ تخريج الأذكار എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജർ പറയുന്നു.

أخرجه الطبراني بسند منقطع عن عتبة بن غزوان مرفوعا وزاد في آخره””

) هذه مفاهيمنا - صالح بن عبدالعزيز آل الشيخ / ص 41 ، السلسلة الضعيفة للألباني : 656)

രണ്ട്‌: ഇതിന്റെ പരമ്പരയിലെ രണ്ട്‌ പേർ ദുർബ്ബലരാണ്‌.

-عبد الرحمن بن شريك: قال أبو حاتم: واهي الحديث، وذكره ابن حبان في الثقات،

- شريك والد عبد الرحمن هو ابن عبد الله النخعي القاضى المشهور، قال الحافظ في “التقريب”: (صدوق، يخطئ كثيراً، تغير حفظه منذ ولي قضاء الكوفة، وكان عادلاً فاضلاً عابداً، شديداً على أهل البدع) …

فاجتمع في هذا الإسناد ثلاثُ آفات: الانقطاع، وضعف عبد الرحمن، وضعف شريك. فالإسناد ضعيف بيقين

1. അബ്ദുൾ റഹ്മാൻ ബിൻ ശരീക്‌ വളരെ ദുർബ്ബലനാണെന്ന്‌ അബു ഹാതിം രേഖപ്പെടുത്തുന്നു. ഇബ്നു ഹിബ്ബാൻ അദ്ദേഹത്തെക്കുറിച്ച്‌ കിതാബുൽ തിക്കതിലും ഇപ്രകാരം പരാമർശിച്ചിരിക്കുന്നു.

2. അബ്ദുൾ റഹ്മാന്റെ പിതാവ്‌ ശരീക്‌, അഥവാ ابن عبد الله النخعي ഒരു പ്രശസ്ത ഖാളിയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച്‌ ഇബ്നു ഹജർ അസ്ഖലാനി പറയുന്നു. ‘ഇദ്ദേഹം ധാരാളം തെററുകൾ സംഭവിക്കുന്നയാളും, കൂഫയിലെ ജഡ്ജിയായി സ്ഥാനമേറെറടുത്തതോടെ ഓർമ്മക്കുറവ്‌ ബാധിച്ചയാളുമായിരുന്നു. എന്നാൽ അതേ സമയം വളരെ നീതിമാനും വിശിഷ്ട സ്വഭാവത്തിനുടമയും ധാരാളം ഇബാദത്തുകൾ ചെയ്യുന്നയാളും അഹ്‚ലുൽ ബിദ്അയോട്‌ പരുഷ സ്വഭാവക്കാരനുമായിരുന്നു.’ (التقريب)

മൂന്ന്‌ ന്യൂനതകളാണ്‌ ഇവിടെ നമുക്ക്‌ കാണാൻ കഴിയുന്നത്‌.

(1). മുറിഞ്ഞ പരമ്പര, (2). അബ്ദുറഹ്മാന്റെ ദുർബ്ബലത, (3). ശരീഖിന്റെ ദുർബ്ബലത.

ആയതിനാൽ ഇതിന്റെ പരമ്പര ദുർബ്ബലമാണെന്ന്‌ വരുന്നു.

(പേജ്‌ 41, هذه مفاهيمنا - صالح بن عبدالعزيز آل الشيخ)

മൂന്നാമതായി അബാൻ ബിൻ സ്വാലിഹിൽ നിന്നും മുർസലായി (مُرْسَل) വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.

حَدَّثَنَا يَزِيدُ بْنُ هَارُونَ قَالَ أَخْبَرَنَا مُحَمَّدُ بْنُ إِسْحَاقَ عَنْ أَبَانَ بْنِ صَالِحٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { إذَا نَفَرَتْ دَابَّةُ أَحَدِكُمْ أَوْ بَعِيرُهُ بِفَلَاةٍ مِنْ الْأَرْضِ لَا يَرَى بِهَا أَحَدًا فَلْيَقُلْ : أَعِينُونِي عِبَادَ اللَّهِ , فَإِنَّهُ سَيُعَانُ . (ابن أبي شيبة)

സാരം: നിങ്ങളിലൊരാളുടെ വാഹനമോ ഒട്ടകമോ മരുഭൂമിയിൽ, അല്ലെങ്കിൽ ആരോരുമില്ലാത്ത പ്രദേശത്ത്‌ കാണാതായാൽ, അവൻ പറഞ്ഞു കൊള്ളട്ടെ… ‘സഹായിക്കുക, അല്ലാഹുവിന്റെ അടിമകളേ… എങ്കിൽ അവൻ സഹായിക്കപ്പെടു ന്നതാണ്‌.’

ഈ വിവരണത്തോടുള്ള വിയോജിപ്പിന്‌ രണ്ട്‌ കാരണങ്ങളാണുള്ളത്‌.

1. ഈ ഹദീഥ്‌ മുർസലാകുന്നു (مُرْسَل). അഥവാ, സനദിൽ നിന്നും പരമ്പര മുറിഞ്ഞ്‌ നേരിട്ട്‌ നബി(സ്വ)യിൽ നിന്നും ഉദ്ധരിക്കപ്പെടുകയാണ്‌. മുർസലായുള്ള ഹദീഥ്‌ തെളിവിന്‌ എടുക്കുവാൻ പാടില്ലെന്നതിന്‌ ഇജ്മാഅ് ഉണ്ട്‌.

2. മുഹമ്മദ്‌ ഇബ്നു ഇശാഖ്‌ ബിൻ യാസർ മുദല്ലിസ്‌ ആകുന്നു.

നാലാമതായി അബ്ദുള്ളാ ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും മർഫൂഅ് (مَرْفُوْع) ആയും മൗഖൂഫ്‌ (مَوْقُوْف) ആയും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.

عن موسى بن إسحاق حدثنا منجاب بن الحارث حدثنا حاتم بن إسماعيل عن أسامة بن زيد عن أبان بن صالح عن مجاهد عن ابن عباس رضي الله عنهما أن النبي صلى الله عليه وسلم قال: ((إن لله ملائكة في الأرض يكتبون ما يسقط من ورق الشجر، فإذا أصابت أحدَكم عرجةٌ بفلاةٍ من الأرض فلينادِ يا عباد الله أعينوا )). زوائد مسند البزار (303).

ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും നിവേദനം. പ്രവാചകൻ(സ്വ) അരുളി: ‘നിശ്ചയമായും അല്ലാഹുവിന്‌ മരത്തിൽ നിന്നും വീഴുന്ന ഇലകളെക്കുറിച്ച്‌ രേഖപ്പെടുത്തുന്ന മലക്കുകളുണ്ട്‌. ആയതിനാൽ നിങ്ങളിലാരെങ്കിലും ആരെയും കാണാത്ത ഒരു വിജനപ്രദേശത്ത്‌ പ്രയാസമനുഭവിക്കുമ്പോൾ… ഉറക്കെ വിളിച്ചു പറഞ്ഞു കൊള്ളട്ടെ, ‘‘അല്ലാഹുവിന്റെ അടിമകളെ… എന്നെ സഹായിക്കുക’

ഇമാം ഹൈതമി പറയുന്നു: رواه البزار ورجاله ثقات

അൽ ബസ്സാർ ഉദ്ധരിക്കുന്നു. ‘ഇതിന്റെ നിവേദക പരമ്പര വിശ്വസനീയമാണ്‌.’

അപ്പോൾ ഇതിനർത്ഥം ഹദീഥ്‌ സ്വഹീഹ്‌ ആണെന്നല്ല. ഇബ്നു കഥീറിന്റെ വാക്കുകൾ നോക്കുക.

” الحكم بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن ، إذ قد يكون شاذاً أو معللاً “

ഒരു ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹ്‌ ആണെങ്കിലോ, ഹസൻ ആണെങ്കിലോ അതിന്റെ മത്ന്‌ (ഉള്ളടക്കം) സ്വീകാര്യമായിക്കൊള്ളണമെന്നില്ല. അതൊരുപക്ഷെ ഒററയായതോ, വിചിത്രമായതോ, ദോഷമുള്ളതോ പിഴവുള്ളതോ ഒക്കെയാകാവുന്നതാണ്‌.

(പേജ്‌:43, اختصار علوم الحديث - ابن كثير)

ഇതിന്റെ പരമ്പരയോടുള്ള വിയോജിപ്പ്‌ രണ്ട്‌ കാരണങ്ങളാലാണ്‌.

1. ഉസാമ ബിൻ സൈദിനെക്കുറിച്ച്‌ തർക്കമുണ്ട്‌. .

2. ഹാതിബ്‌ ബിൻ ഇസ്മാഈൽ കിതാബുകളിൽ നിന്നും ഉദ്ധരിക്കുമ്പോൾ വിശ്വസനീയ നാണെങ്കിലും അല്ലാത്ത പക്ഷം അബദ്ധങ്ങൾ കാണാറുണ്ട്‌.

3. ഇതിന്റെ മത്നിനെക്കുറിച്ച്‌ അഭിപ്രായവ്യത്യാസമുണ്ട്‌..

ശൈഖ്‌ സ്വാലിഹ്‌ ആൽശൈഖ്‌ ഇതിന്റെ നിവേദക പരമ്പരയെക്കുറിച്ച്‌ പറയുന്നത്‌ കാണുക:

അൽബസ്സാർ(റഹി) البحار الساخر ലും അൽഹൈതമി(റഹി) كشف الاستار ലും ഇതിന്റെ സനദ്‌ രേഖപ്പെടുത്തിയത്‌ ഇപ്രകാരമാണെന്ന്‌ مجمع الزوائد ൽ കാണാം – ‘മൂസാ ഇബ്നു ഇശാഖ്‌… മിൻജാബ്‌ ഇബ്നുൽ ഹരിത്‌… ഹാതിം ഇബ്നു ഇസ്മാഈൽ… ഉസാമാ ഇബ്നു സൈദ്‌… അബാൻ ഇബ്നു സാലിഹ്‌… മുജാഹിദ്‌… ഇബ്നു അബ്ബാസ്‌… പ്രവാചകൻ(സ്വ) തിരുമേനിയിൽ നിന്നും’

പ്രവാചകനിൽ നിന്നും ഈ വാക്കുകളിൽ ഈ പരമ്പരയിലൂടെയല്ലാതെ ഇത്‌ രിവായത്ത്‌ ചെയ്യപ്പെട്ടതായി നമുക്കറിയില്ലെന്ന്‌ അൽബസ്സാർ രേഖപ്പെടുത്തുന്നു. ഈ നിവേദകരിലുള്ള ഉസാമാ ഇബ്നു സൈദ്‌ അൽ ലൈതി അൽ മദ്നിയെക്കുറിച്ച്‌ ചില പണ്ഡിതൻമാർ പുകഴ്ത്തി സംസാരിക്കുകയും മററു ചിലർ വിമർശിക്കുകയും ചെയ്തതായി കാണുന്നു.

ഇമാം അഹ്മദ്‌(റഹി) ‘ഉസാമാ ഇബ്നു സൈദ്‌ ഒന്നുമല്ല’ എന്ന്‌ പറഞ്ഞതായി അൽ അഥ്‌റം വിവരിക്കുന്നുണ്ട്‌.

അബു ഹാതിം(റഹി) പറയുന്നു: അദ്ദേഹത്തിൽ നിന്നും ഹദീഥ്‌ ശേഖരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ അതിനെ ഏതെങ്കിലും വിഷയത്തിൽ അടിസ്ഥാനമാക്കുവാൻ പാടുള്ളതല്ല.

ഇമാം നസാഈ പറയുന്നു: അദ്ദേഹം (ഉസാമാ ഇബ്നു സൈദ്‌) ഹദീഥ്‌ നിവേദകരിൽ ബലം കുറഞ്ഞയാളാണ്‌.

അൽബർഖാനി(റഹി) പറയുന്നു: ദുർബ്ബല നിവേദകരുടെ പട്ടികയിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം.

എന്നാൽ ഇബ്നു ഹിബ്ബാൻ, ഇബ്നു ശാഹിൻ, ഇബ്നു മാഇൻ, ഇബ്നു ആദി തുടങ്ങിയ ഹദീഥ്‌ പണ്ഡിതൻമാർ ഇദ്ദേഹത്തെ വിശ്വസ്തനാണെന്ന്‌ രേഖപ്പെടുത്തിയതായും നമുക്ക്‌ അവഗണിക്കാവുന്നതല്ല. ഈ വസ്തുതകളുടെയെല്ലാം പശ്ചാത്തലത്തിൽ ഇദ്ദേഹത്തിൽ നിന്നും മാത്രമായി രിവായത്ത്‌ ചെയ്യപ്പെടുന്ന ഹദീഥ്‌ നിരാകരിക്കാനും ബലമുള്ള നിവേദകരുടെ കണ്ണിയിലൂടെ വരുന്നത്‌ സ്വീകരിക്കാമെന്നതുമാണ്‌ പണ്ഡിതൻമാരുടെ നിഗമനം.

ഈ പരമ്പരയിൽ വന്ന ഹാതിം ഇബ്നു ഇസ്മാഈലിന്‌(റഹി) തെററുകൾ സംഭവിക്കാറുണ്ടെങ്കിലും ആധികാരികവും സത്യസന്ധനുമാണെന്ന്‌ ഇബ്നു ഹജർ അസ്ഖലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു

ശൈഖ്‌ നാസ്വിറുദ്ദീൻ അൽബാനി(റഹി) എഴുതുന്നു.

نعم خالفه جعفر بن عون فقال : حدثنا أسامة بن زيد …. فذكره موقوفا على ابن عباس . أخرجه البيهقي في “شعب الإيمان” ( 2 / 455 / 1 ) . وجعفر بن عون أو ثق من حاتم بن إسماعيل ، فإنهما وإن كانا من رجال الشيخين ، فالأول منهما لم يجرح بشيء ، بخلاف الآخر ، فقد قال فيه النسائي : ليس بالقوي . وقال غيره : كانت فيه غفلة . ولذلك قال فيه الحافظ : ” صحيح الكتاب ، صدوق يهم ” . وقال في جعفر : ” صدوق ” . ولذلك فالحديث عندي معلول بالمخالفة ،

ജാഫർ ഇബ്നു ഔൻ അദ്ദേഹത്തിന്‌ (ഹാതിം ഇബ്നു ഇസ്മാഈലിന്‌) എതിരാണ്. അദ്ദേഹം പറഞ്ഞു. ‘ഉസാമാ ഇബ്നു സൈദിൽ നിന്ന്‌ നിവേദനം. ശേഷം അദ്ദേഹം ഇബ്നു അബ്ബാസിൽ നിന്നും موقوف (പരമ്പരയിൽ നൈരന്തര്യമില്ലാതെ സ്വഹാബികളിലേക്ക്‌ ചേർത്തു പറയുന്ന രീതി) ആയി റിപ്പോർട്ട്‌ ചെയ്യുന്നു. ഇമാം ബൈഹഖി അദ്ദേഹത്തിന്റെ شعب الإيمان എന്ന ഗ്രന്ഥത്തിൽ ഇത്‌ വിവരിച്ചിട്ടുണ്ട്‌. രണ്ട്‌ പേരും ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും സ്വീകാര്യമായവരുടെ പട്ടികയിലുള്ളവരാണെങ്കിലും ഉസാമയിൽ നിന്നും വ്യത്യസ്‌തമായി ജാഫർ വിശ്വസ്തനും യാതൊരാളും കുററം പറയാത്ത വ്യക്തിയുമാണ്‌. ഇമാം നസാഈ ഹാതിമിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ‘ശക്തി’ പോരെന്ന്‌ പറഞ്ഞിരിക്കുന്നു. മററു ചിലർ അദ്ദേഹത്തിന്‌ ഓർമ്മക്കുറവുണ്ടെന്ന്‌ പറയുന്നു. ഇത്‌ കൊണ്ടാണ്‌ ഇബ്നു ഹജർ അദ്ദേഹത്തെക്കുറിച്ച്‌ പറയുമ്പോൾ, കിതാബുകളിൽ അവലംബമാക്കി സംസാരിക്കുമ്പോൾ ആധികാരികവും സത്യസന്ധനും, എന്നാൽ ചിലപ്പോൾ തെററുകൾക്ക്‌ വിധേയനുമാണെന്ന്‌ പ്രത്യേകം എടുത്ത്‌ പറഞ്ഞിട്ടുള്ളത്‌. എന്നാൽ ജാഫറിനെക്കുറിച്ച്‌ സത്യസന്ധനാണെന്നല്ലാതെ ഇബ്നു ഹജർ രേഖപ്പെടുത്തിയിട്ടില്ല. മർഫൂഅ് (مَرْفُوْع) ആയി അദ്ദേഹത്തിൽ നിന്നും വന്ന ഹദീഥ്‌ എന്നെ സംബന്ധിച്ചിടത്തോളം മഅ്ലൂൽ (المعلول) അഥവാ ന്യൂനതകളുള്ളത്‌ ആയി പരിഗണിക്കുന്നതിന്റെ മാനദണ്ഡം ഇതാണ്‌. (2/112 سلسلة الأحاديث الضعيفة)

ഈ ഹദീഥിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌ മൂന്ന്‌ കാര്യങ്ങൾ നാം അടിവരയിട്ട്‌ മനസ്സിലാക്കേണ്ടതുണ്ട്‌.

1. ഇതൊരു خاص ആയ വിധിയാണ്‌. മുഹ്‚യുദ്ദീൻ ശൈഖേ രക്ഷിക്കണേ… യാ ഗൗസുൽ അഉളം.. സഹായിക്കണേ… എന്ന്‌ ചിലർ വീടുകളിൽ നിന്നും പള്ളികളിൽ നിന്നും വിളിച്ചു തേടുന്നത്‌ ഇതോട്‌ ചേർത്ത്‌ ന്യായീകരിക്കുവാൻ യാതൊരു നിർവ്വാഹവുമില്ല തന്നെ. എന്തെന്നാൽ ഈ ഹദീഥ്‌ പ്രത്യേകമായി എടുത്ത്‌ പറയുന്നത്‌ ‘ആരോരുമില്ലാത്ത ഒരു ഭൂപ്രദേശത്തിൽ എത്തിപ്പെടുമ്പോഴുള്ള’ ഒരു സാഹചര്യത്തെക്കുറിച്ചാണ്‌. ഈ ഒരൊററ കാരണം തന്നെ ബിദഇകളുടെ ശിർക്കൻ സഹായതേട്ടത്തിന്‌ ഇത്‌ തെളിവാക്കുവാൻ സാധ്യമല്ലെന്ന്‌ നിസ്സംശയം പറയാവുന്നതാണ്.‌

2. നിങ്ങളിലാരെങ്കിലും വിജനപ്രദേശത്ത്‌ എത്തിപ്പെടുകയും എന്തെങ്കിലും നഷ്ടപ്പെടു കയോ സഹായമാവശ്യമെന്ന്‌ തോന്നുകയോ വന്നാൽ ‘അല്ലയോ മുഹമ്മദ്‌ നബീ… ഞങ്ങളെ സഹായിക്കണേ… എന്നോ, ഓ… അല്ലാഹുവിന്റെ റസൂലേ… ഞങ്ങളുടെ നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടാൻ സഹായിക്കണേ… എന്നോ വിളിച്ചു പറയുവാൻ ഇതിൽ കല്പ്പിച്ചിട്ടില്ല.

3. ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും രിവായത്ത്‌ ചെയ്യപ്പെട്ട ഹദീഥിൽ ഈ സഹായതേട്ടം കൊണ്ടുദ്ദേശിക്കാവുന്നത്‌ മലക്കുകളാവാമെന്ന്‌ കരുതാവുന്നതാണ്‌. അതിന്റെ മത്നിൽ തന്നെ ഈ അർത്ഥമാണ്‌ ദ്യോതിപ്പിക്കുന്നത്‌.

“إن لله ملائكة في الأرض يكتبون ما يسقط من ورق الشجر،”

‘നിശ്ചയമായും അല്ലാഹുവിന്‌ മരത്തിൽ നിന്നും വീഴുന്ന ഇലകളെക്കുറിച്ച്‌ രേഖപ്പെടുത്തുന്ന മലക്കുകളുണ്ട്‌’.

شعب الإيمان എന്ന ഗ്രന്ഥത്തിൽ ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും മൗഖൂഫായി രേഖപ്പെടുത്തിയ ഹദീഥും സൂചിപ്പിക്കുന്നത്‌ ഇത്‌ തന്നെയാണ്‌.

أخبرنا علي بن أحمد بن عبدان ثنا أحمد بن عبيد الصفار ثنا عبيد بن شريك ثنا بن أبي مريم ثنا عبد الله بن فروخ أخبرني أسامة بن زيد حدثني أبان بن صالح عن مجاهد عن بن عباس قال إن لله عز وجل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله يرحمكم الله تعالى

‘ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും നിവേദനം: നിശ്ചയമായും ഹഫളതുകളായ മലക്കുകൾക്ക്‌ പുറമെ അല്ലാഹുവിന്‌ ചില മലക്കുകളുണ്ട്‌. ഒരു മരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ഇലകളെക്കുറിച്ച്‌ പോലും അവ രേഖപ്പെടുത്തുന്നു. ആയതിനാൽ നിങ്ങളിലാരെങ്കിലും വിജനപ്രദേശത്ത്‌ വാഹനമൃഗം­നഷ്ടപ്പെട്ടാൽ അവൻ `അല്ലാഹുവിന്റെ അടിമകളേ… സഹായിക്കണേ… അല്ലാഹു നിങ്ങൾക്ക്‌ കരുണ ചൊരിയട്ടെ’ എന്ന്‌ പറഞ്ഞു കൊള്ളട്ടെ.’

ഈ ഹദീഥ്‌ ഒരിക്കലും വിശുദ്ധ ഖുർആനിന്‌ എതിരാവുന്നില്ല. സൂറത്‌ റഅദിലെ ആയത്തുകൾ ശ്രദ്ധിക്കുക.

سَوَاء مِّنكُم مَّنْ أَسَرَّ الْقَوْلَ وَمَن جَهَرَ بِهِ وَمَنْ هُوَ مُسْتَخْفٍ بِاللَّيْلِ وَسَارِبٌ بِالنَّهَارِ

“നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയിൽ ഒളിഞ്ഞിരിക്കുന്നവനും പകലിൽ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെസ്സംബന്ധിച്ചിടത്തോളം) സമമാകുന്നു”(13:10).

لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّهِ إِنَّ اللَّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُواْ مَا بِأَنفُسِهِمْ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوءًا فَلاَ مَرَدَّ لَهُ وَمَا لَهُم مِّن دُونِهِ مِن وَالٍ.

“മനുഷ്യന്ന്‌ അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന്‌ കൊണ്ട്‌ അല്ലാഹുവിന്റെ കൽപ്പന പ്രകാരം അവനെ കാത്തു സൂക്ഷിച്ച്‌ കൊണ്ടിരിക്കുന്നവർ (മലക്കുകൾ) ഉണ്ട്‌. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടിൽ മാററം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല, തീർച്ച. ഒരു ജനതക്ക്‌ വല്ല ദോഷവും വരുത്താൻ അല്ലാഹു ഉദ്ദേശിച്ചാൽ അത്‌ തട്ടിമാററാനാവില്ല. അവന്ന്‌ പുറമെ അവർക്ക്‌ യാതൊരു രക്ഷാധികാരിയുമില്ല.” (13:11)

ശൈഖ്‌ മുഹമ്മദ്‌ സ്വാലിഹ്‌ അൽ മുനജ്ജിദ്‌ (حَفِظَهُ اللهُ) പറയുന്നു. വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ അർത്ഥം പ്രവാചകനിൽ നിന്നും നേരിട്ട്‌ മനസ്സിലാക്കിയ മഹാനായ സ്വഹാബി അബ്ദുള്ളാ ഇബ്നു അബ്ബാസ്‌(റ) ഈ ആയത്തിൽ പരാമർശിച്ച مُعَقِّبَاتٌ (തുടരെത്തുടരെ വരുന്ന മലക്കുകൾ) എന്നത്‌ മനുഷ്യനെ മുന്നിലൂടെയും പിന്നിലൂടെയും സംരക്ഷിക്കുവാൻ അല്ലാഹു നിയോഗിക്കുന്ന മലക്കുകളാണെന്ന്‌ വിവരിക്കുന്നതായി കാണാം. എന്നാൽ അല്ലാഹുവിന്റെ കൽപ്പന ഇറങ്ങുമ്പോൾ, അഥവാ വല്ല ആപത്തോ അപകടങ്ങളോ സംഭവിക്കണമെന്ന റബ്ബിന്റെ വിധിയെത്തുമ്പോൾ ഈ മലക്കുകൾ ഒഴിഞ്ഞു പോകുകയും ചെയ്യുന്നതാണ്‌.

മുജാഹിദ്‌(റ) പറയുന്നു: ‘മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നും ജന്തുജാലങ്ങളിൽ നിന്ന്‌ പോലും യാതൊന്നും തന്നെയില്ല, അവർ ഉണർന്നിരിക്കുമ്പോഴാവട്ടെ, ഉറങ്ങുമ്പോഴാവട്ടെ അവരുടെ സംരക്ഷണത്തിനായി അല്ലാഹു മലക്കുകളെ നിയോഗിക്കാത്തവരായിട്ട്‌. അല്ലാഹുവിന്റെ അനുമതിയോടെ അവന്‌ സംഭവിക്കുവാൻ വിധിച്ചതൊഴികെ ഏതൊരാപത്തും അവനിലേക്ക്‌ വരുമ്പോൾ മലക്കുകൾ അവയെ തടഞ്ഞു നിർത്തുന്നു’. (Islamqa Fatwa No: 6523)

ഇവിടെ മലക്കുകൾ നമ്മെ സഹായിക്കുന്നുവെന്നത്‌ നാം ഖുർആനിന്റെയും ഹദീഥിന്റെയും വെളിച്ചത്തിൽ മനസ്സിലാക്കുന്നു

Friday, November 9, 2012

മത സംരക്ഷണത്തിന്‍റെ പേരില്‍ തന്നെ അല്ലാഹുവിന്‍റെ മതത്തെ മാറ്റിയെഴുതുന്നവരും, യുക്തിവാദികളെപ്പോലും നാണിപ്പിക്കുന്ന രൂപത്തില്‍ പ്രവാചക വചനങ്ങളെ പരിഹസിക്കുന്നവരും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു.

"ലാ ഇലാഹ ഇല്ലല്ലാഹ്" എന്നത് സാക്ഷാല്‍ക്കരിക്കുന്നിടത്താണ് സൂഫികള്‍ പിഴച്ചു പോയതെങ്കില്‍.... "മുഹമ്മദുന്‍ റസൂലുല്ലാഹ്" എന്നത് സാക്ഷാല്‍ക്കരിക്കുന്നിടത്താണ് മറ്റു ചിലര്‍ പിഴച്ചു പോയത്.

മത സംരക്ഷണത്തിന്‍റെ പേരില്‍ തന്നെ അല്ലാഹുവിന്‍റെ മതത്തെ മാറ്റിയെഴുതുന്നവരും, യുക്തിവാദികളെപ്പോലും നാണിപ്പിക്കുന്ന രൂപത്തില്‍ പ്രവാചക വചനങ്ങളെ പരിഹസിക്കുന്നവരും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. ദൈവികാദ്യാപനങ്ങളെക്കാള്‍ യോഗ്യത തന്‍റെ യുക്തിക്കാണെന്ന് കരുതുന്നവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് പ്രമാണങ്ങളോടുള്ള പരിഹാസമെന്നത് ഞാന്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. പ്രവാചക വചനങ്ങളെ നിന്ദിക്കാനായി പണവും സമയവും മാത്രമല്ല മതത്തെയും ഉപയോഗിക്കുന്ന ചില ______ മനുഷ്യ രൂപങ്ങള്‍. പൂരപ്പറമ്പില്‍ പോക്കറ്റടിക്കുന്നവന്‍ തന്നെ കള്ളനെ തിരയാന്‍ ആളെക്കൂട്ടുന്ന പോലെ പാശ്ചാത്യര്‍ നടത്തുന്ന പ്രവാചക നിന്ദക്കെതിരെ കൊടിപിടിക്കാനും ഇവര്‍ തന്നെ മുന്നിലുണ്ടാവും..

വളരെ ലാഘവത്തോടെ ദൈവികാധ്യാപനങ്ങളെ പരിഹസിക്കുന്നവര്‍ സൂറത്തു തൗബയിലെ ഈ വചനമെങ്കിലും ഒന്ന് വായിച്ചിരുന്നെങ്കില്‍ !!!!!!

ولئن سألتهم ليقولن إنما كنا نخوض ونلعب ، قل أبالله وآياته ورسوله كنتم تستهزءون

"നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദ്രഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത് " [ തൗബ- 65].

(അമാനി മൗലവിയുടെ തഫ്സീറില്‍ ഈ ആയതിന്‍റെ അവതരണ പശ്ചാത്തലം ഒന്ന് പരിശോധിക്കുന്നത് ഒരുപക്ഷെ ഇതിന്‍റെ ഗൌരവം മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സഹായകമായേക്കാം. നമുക്കൊരു തമാശയായി തോന്നിയേക്കാവുന്ന പരാമര്‍ശമാണ് ഈ ആയത്ത് അവതരിക്കാന്‍ തന്നെ കാരണം. )

എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്തരക്കാരോടുള്ള അവന്‍റെ നിലപാട് എന്തായിരിക്കണം എന്ന് സൂറത്തു നിസാഇല്‍ വളരെ കൃത്യമായി പഠിപ്പിക്കുന്നുണ്ട് :
وقد نزل عليكم في الكتاب أن إذا سمعتم آيات الله يكفر بها ويستهزأ بها فلا تقعدوا معهم حتى يخوضوا في حديث غيره ، إنكم إذا مثلهم ، إن الله جامع المنافقين والكافرين في جهنم جميعا
" അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളേയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യും " [നിസാഅ- 140]

Monday, November 5, 2012

ഭിന്നതയും വസ്തുതകളും ഭാഗം – 4-പ്രബോധന മര്യാദകള്‍ മറക്കുന്നവരോട് ഒരപേക്ഷ .....

ഭിന്നതയും വസ്തുതകളും ഭാഗം – 4

പ്രബോധന മര്യാദകള്‍ മറക്കുന്നവരോട് ഒരപേക്ഷ .....

അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്...

പ്രിയപ്പെട്ട സുഹ്രുത്തുക്കളെ ... ഭിന്നതയും വസ്തുതകളും എന്ന തലക്കെട്ടില്‍ ഞാന്‍ എഴുതിയ ലേഖനങ്ങള്‍ നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാകും... ശരിയായ ആദര്‍ശം ഉള്‍ക്കൊള്ളുന്നുവെങ്കിലും യാതൊരു പ്രബോധന മര്യാദയുമില്ലാതെ വളരെ മോശമായ ഭാഷയില്‍ സംസാരിക്കുന്ന ചില ആളുകള്‍ക്കും.... തങ്ങളുടെ വീക്ഷണങ

്ങള്‍ക്കും താല്പര്യങ്ങള്‍ക്കുമനുസരിച്ചു പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവര്‍ക്കും ഒരേ സ്വരത്തില്‍ മറുപടിയെന്നോണമാണ് ഞാനതെഴുതിയത്. അവ പൂര്‍ണമായി വായിച്ചവര്‍ക്കെല്ലാം അതു മനസ്സിലായിട്ടുമുണ്ടാകും എന്നു കരുതുന്നു.
ഇതിവിടെ പറയാന്‍ കാരണം എന്‍റെ ഒരടുത്ത ബന്ധു ഇന്നെന്നോട് സംസാരിച്ചിരുന്നു. തീര്‍ത്തും ദുഃഖകരമായ ഒരു കാര്യമാണ് അദ്ദേഹം എന്നോട് സൂചിപ്പിച്ചത്. ഒരിക്കലും ഒരു വിശ്വാസിക്ക് നിലക്കാത്ത രൂപത്തില്‍ വളരെ മോശമായി ഒരു വ്യക്തി ചില ആളുകളെക്കുറിച്ച് സംസാരിക്കുകയും ശേഷം എന്‍റെ ലേഖനം വായിച്ചതില്‍ നിന്നാണ് അദ്ദേഹത്തിന് തര്‍ക്ക വിഷയത്തില്‍ സത്യം മനസ്സിലായത് എന്നു പറയുകയും അദ്ധേഹത്തിന്‍റെ മോശമായ ശിലയെ എന്നിലേക്ക് കൂടി ചേര്‍ത്തു പറയുകയും ചെയ്തു എന്നാണ് എന്‍റെ സുഹൃത്ത് എന്നോട് പറഞ്ഞത്. ആ മനുഷ്യന് സത്യം മനസ്സിലാക്കാന്‍ എന്‍റെ ലേഖനം ഉപകാരപ്പെട്ടുവെങ്കില്‍ അല്‍ഹംദുലില്ലാഹ്.....!! പക്ഷെ പ്രമാണബന്ധിതമായി വിഷയത്തെ പഠിക്കുന്നതില്‍ നിന്നും മാറി വ്യക്തി ഹത്യയിലേക്കും, പരിഹാസത്തിലേക്കും, വളരെ മോശമായ പദപ്രയോഗങ്ങളിലേക്കും കടക്കുകയും അതിനു പ്രചോദനം നല്‍കിയത് എന്‍റെ ലേഖനമാണെന്ന് പറയുകയും ചെയ്യുന്നത് ഒട്ടും ശരിയായില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സലഫീ മന്‍ഹജിന്നു ചേര്‍ന്നതല്ല എന്നു ഞാന്‍ തന്നെ എന്‍റെ ആദ്യത്തെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഒരുപക്ഷെ അതദ്ദേഹം വായിച്ചിട്ടുണ്ടാവാന്‍ സാധ്യതയില്ല.

വിഷമകരമെന്നു പറയട്ടെ ഒട്ടും പ്രബോധന മര്യാദയോ ഗുണകാംശയോ കാണിക്കാതെ വളരെ മോശമായ രീതിയില്‍ സംസാരിക്കുന്ന ഒരുപാടാളുകള്‍ ഇരു വിഭാഗത്തിലും സജീവമാണ് എന്നതൊരു വസ്തുതയാണ്. ആദര്‍ശ സ്നേഹത്തിന്‍റെ പേരിലോ വ്യക്തിബന്ധത്തിന്‍റെ പേരിലോ എന്തുമാകട്ടെ അതൊരിക്കലും ഒരു മുസ്ലിമിന് ചേര്‍ന്നതല്ല. ആദര്‍ശ പ്രബോധനത്തിനതുപകരിക്കില്ല എന്നു മാത്രമല്ല ആദര്‍ശത്തില്‍ നിന്നും ജനങ്ങളെ അകറ്റി നിര്‍ത്താനേ അത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂ ...
പ്രമാണങ്ങളെ തങ്ങളുടെ യുക്തിക്കും ഇച്ചക്കുമനുസരിച്ച് കോട്ടിമാറ്റുന്നവരെ എതിര്‍ക്കേണ്ടതും അവരുടെ ദുര്‍വ്യാഖ്യാനങ്ങളെ ജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്നു കാണിക്കേണ്ടതും ആ വിഷയത്തില്‍ അറിവുള്ളവരുടെ ബാധ്യതയാണ്. പ്രബോധന മര്യാദകള്‍ പാലിച്ചു കൊണ്ടായിരിക്കണം അതു ചെയ്യേണ്ടത്. ഞാന്‍ ആദ്യത്തെ ലേഖനത്തില്‍ എഴുതിയ ചില കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കട്ടെ.

ഒന്നാം ഭാഗത്തില്‍ നിന്ന്: (........എന്നാല്‍ ഖേദകരം എന്നു പറയട്ടെ സലഫുകള്‍ സ്വീകരിച്ച സമീപനത്തോട് യോജിക്കുന്നവരില്‍ ചിലരും, സലഫുകളുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചവരില്‍ ചിലരും പ്രബോധന മര്യാദയും ഗുണകാംശയും ഒട്ടുമില്ലാതെ പരിഹാസത്തിനും വ്യക്തി ഹത്യക്കും മുതിരുന്നത് ഏറെ ദുഖകരമാണ്. പരിഹാസവും , കളിയാക്കി ചിരിക്കലും, ഇരട്ടപ്പേര് വിളിക്കലും, അവഹേളിക്കലും, ഒന്നും ഇസ്‌ലാം പഠിപ്പിച്ച പ്രബോധന ശൈലിയല്ല. സോഷ്യല്‍ മീഡിയകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന പരിഹാസങ്ങളും അവഹേളനങ്ങളും പ്രചരിപ്പിക്കുന്നവര്‍ ആദര്‍ശത്തിന്‍റെ പേരില്‍ അവയെ വലിച്ചിഴക്കരുത്. അത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടു പരിപാവനമായ ആദര്‍ശത്തെ ആരും പഴിചാരുകയും ചെയ്യരുത്. അത്തരം ആളുകളുടെ അപാകതകള്‍ വിലയിരുത്തി ആദര്‍ശത്തെ ക്രൂശിക്കുന്നത് മുസ്ലിമീങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പരിപാവനമായ ഇസ്ലാമിനെ ക്രൂശിക്കുന്നതിന് തുല്യമാണ്.

തന്‍റെ അഭിപ്രായം അംഗീകരിക്കുന്നവന്‍റെ സകല തിന്മകളെയും ന്യായീകരിക്കുകയും, തന്നോട് അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ അയാളെക്കുറിച്ച് ഉള്ളതും ഇല്ലാത്തതും പ്രചരിപ്പിക്കുകയും ചെയ്യുന്നതും, അയാളെക്കുറിച്ച് മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നത് കണ്ടു സന്തോഷിക്കുന്നതും മതത്തിന് വേണ്ടിയോ ?!!!..... . ആദര്‍ശ ബോധമുള്ളവരില്‍ ചിലരും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നുവെന്നതാണ്‌ ഏറെ സങ്കടകരം.

...........അല്ലാഹുവിനെക്കുറിച്ചുള്ള ഭയം, ഗുണകാ൦ശ, സല്‍സ്വഭാവം , ഞാന്‍ ക്ഷണിക്കുന്നവന്‍ സത്യം മനസിലാക്കി ആദര്‍ശത്തിലേക്ക് വരട്ടെ എന്ന ആത്മാര്‍തമായ പ്രാര്‍ത്ഥന തുടങ്ങിയവയാണ് ഒരു പ്രബോധകന്‍റെ മുതല്‍കൂട്ട്. മറിച്ച് പരിഹാസം, വ്യക്തിഹത്യ, വിശ്വാസിക്ക് ചേരാത്ത പദപ്രയോഗങ്ങള്‍ ഇവയൊന്നുമല്ല ഒരു പ്രബോധകനില്‍ ഉണ്ടായിരിക്കേണ്ടത്. ഊഹങ്ങള്‍ അടിസ്ഥാനമാക്കിയും മറ്റുള്ളവരുടെ സംസാരവും കേട്ടും ജനങ്ങളെ ചേരി തിരിക്കുന്നതും ശരിയല്ല. ഇത്തരം അഭിപ്രായ ഭിന്നതകളുണ്ടാവുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാവുക എന്നത് സോഭാവികം. കക്ഷികളാക്കിത്തിരിച്ച് അവരെ സത്യത്തില്‍ നിന്നും അകറ്റുന്നതിന് പകരം. സദുപദേശത്തോടെയും ഗുണകാംശയോടെയും അവര്‍ക്ക് സത്ത്യം മനസിലാക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പ്രബോധകര്‍ ചെയ്യേണ്ടത്. ചിലപ്പോള്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ക്കൊരുപാട് സമയം വേണ്ടി വന്നേക്കാം. അതുകൊണ്ടാണല്ലോ ഒരു പ്രബോധകന്‍റെ ഏറ്റവും വലിയ സമ്പത്ത് ക്ഷമയാണെന്നു പറയുന്നത്......... - പൂര്‍ണമായും വായിക്കാന്‍ ഭിന്നതയും വസ്തുതകളും ഭാഗം ഒന്ന് നോക്കുക- ).

അതു കൊണ്ട് ബൈലക്സിലും ഫേസ്ബുക്കിലുമെല്ലാം മോശമായ സംസാരങ്ങളും മോശമായ പോസ്റ്റുകളും ഇടുന്നവരോട് പറയാനുള്ളത് നിങ്ങളുടെ അത്തരം സംസാരങ്ങള്‍ കൊണ്ട് ആദര്‍ശത്തിന് ദോശമല്ലാതെ ഉപകാരമൊന്നുമുണ്ടാകില്ല... നിങ്ങളുടെ അടക്കാനാവാത്ത വികാരത്തിന് അടിമപ്പെട്ട് പരിപാവനമായ ആദര്‍ശത്തെ വികൃതമായി ചിത്രീകരിക്കരുത്. സത്യം പറയുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നവന് പരിഹാസത്തിന്‍റെയും മോശമായ വാക്കുകളുടെയും ആവശ്യമില്ല. ആശയ സംഘട്ടനങ്ങള്‍ സ്വാഭാവികമാണ്. അതില്‍ നാം സത്യതോടൊപ്പം നില്‍ക്കണം. പ്രമാണബന്ധിതമായി സത്യം പ്രചരിപ്പിക്കണം. ബഹിഷ്കരണങ്ങളും പരിഹാസങ്ങളും ഊരുവിലക്കുകളും എത്ര തന്നെ നേരിട്ടാലും ആദര്‍ശത്തെ പണയം വെക്കരുത്. മഹത്തായ അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിനെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പ്രതികരിക്കണം. എന്നാല്‍ അത് മതമൂല്യങ്ങളെയും പ്രബോധന മര്യാദകളെയും അവഗണിച്ചു കൊണ്ടാവരുത്. അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ടാണ് പ്രബോധനം നടത്തുന്നതെങ്കില്‍ അത് പ്രവാചകന്‍ പഠിപ്പിച്ച രൂപതിലാകണം.

ലോകം കണ്ട ഏറ്റവും വലിയ ധിക്കാരികളിലൊരാളായ ഫിര്‍ഔന്‍റെ അടുത്തേക്ക് മൂസ(അ)നെയും ഹാറൂന്‍(അ)നെയും പ്രബോധനത്തിനായി അയച്ചപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞ വചനം വളരെ ശ്രദ്ധേയമാണ്:

“നിങ്ങള്‍ രണ്ടു പേരും ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമാകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോടു സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം” [സൂറത്ത് ത്വാഹാ: 43,44 ].

ഒരിക്കലും ഫിര്‍ഔന്‍ ആ ക്ഷണം സ്വീകരിക്കുകയില്ലെന്നും.. അവന്‍ മൂസ(അ)നെയും ഹാറൂന്‍(അ)നെയും തള്ളിപ്പറയുമെന്നും.. അവന്‍ ധിക്കാരിയായി തുടരുമെന്നും കൃത്യമായി അറിയാമായിരുന്നിട്ടു പോലും അല്ലാഹു അവരോട് പറഞ്ഞത് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക എന്നാണ്. ഞാന്‍ ക്ഷണിക്കുന്നവന്‍ എന്‍റെ ക്ഷണം സ്വീകരിക്കില്ല എന്നുറപ്പാണെങ്കില്‍ പോലും ഇതാണ് നാം സ്വീകരിക്കേണ്ട രീതി. അതാണ്‌ നമുക്കുള്ള മാതൃക. ഏതു പ്രതികൂല സാഹചര്യത്തിലും സത്യം തുറന്നു പ്രക്യാപിക്കണം. എന്നാല്‍ പ്രബോധന മര്യാദകളെ അവഗണിക്കരുത്.

ചിലര്‍ ചെയ്യുന്ന പോലെ ഇരട്ടപ്പേരുകള്‍ വിളിക്കുകയും പരിഹസിക്കുകയും ചെയ്തത് കൊണ്ട് ആദര്‍ശത്തെ വളര്‍ത്താന്‍ സാധിക്കില്ല. ഈ തര്‍ക്കവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തിത്വമാണല്ലോ അബ്ദു റഹ്മാന്‍ സലഫി... അദ്ദേഹത്തിന്‍റെ വാദത്തോട് ഞാന്‍ പൂര്‍ണമായി വിയോജിക്കുന്നു. അദ്ധേത്തിന്റെ വാദം അപകടകരമാണ്. പൂര്‍വികരായ ഇമാമീങ്ങളോ പണ്ഡിതന്മാരോ പറഞ്ഞിട്ടില്ലാത്തതാണ്. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വേണ്ടി പണ്ഡിതന്മാരുടെ വാക്കുകളില്‍ അദ്ദേഹം നടത്തിയ തിരിമറികള്‍ ഞാന്‍ വിശദീകരിച്ചതുമാണ്. അല്ലാഹു അദ്ധേഹത്തിന്‍റെ തെറ്റുകള്‍ പൊറുത്തു കൊടുക്കുകയും അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിലേക്ക് കടന്നു വരാന്‍ തൌഫീക്ക് നല്‍കുകയും ചെയ്യട്ടെ.... ആമീന്‍... എന്നാല്‍ വളരെ മോശമായി അദ്ധേഹത്തെ ഇരട്ടപ്പേര് വിളിച്ചു കൊണ്ടും തെറി വിളിച്ചു കൊണ്ടും സോഷ്യല്‍ മീഡിയകളിലും ബൈലക്സിലുമെല്ലാം ചിലര്‍ പ്രത്യക്ഷപ്പെടുന്നു. (അന്ത്രു സെല്‍ഫി, അലറാന്‍ സെല്‍ഫി, അന്ത്രുമാന്‍ എന്നു തുടങ്ങി കുട്ടി ദജ്ജാല്‍ എന്നു വരെ വിളിക്കുന്നവര്‍ ).... സലഫിയത്ത് അവകാശപ്പെടുന്ന ചിലരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സലഫിയ്യത്തുമായി യാതൊരു ബന്ധവുമില്ല. (മറു വിഭാഗവും ഈ വിഷയത്തില്‍ ഒട്ടും മോശക്കാരല്ല. സകരിയ്യ സ്വലാഹിയെക്കുറിച്ചും ജബ്ബാര്‍ മൌലവിയെക്കുറിച്ചും വളരെ മോശമായി അവരും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ നടത്തുന്ന അതിക്ഷേപങ്ങളെക്കാള്‍ എത്രയോ വലുതാണ്‌ അവര്‍ നടത്തുന്ന ശിര്‍ക്കാരോപണം എന്നത് കൊണ്ട് തന്നെ അവരില്‍ നിന്നത്തരം പ്രവര്‍ത്തനങ്ങള്‍ വരുന്നതില്‍ യാതൊരു അതിശയവുമില്ല). ആദര്‍ശ വ്യതിയാനക്കാര്‍ മാത്രമല്ല. ആദര്‍ശ സ്നേഹമെന്ന പേരില്‍ ഇസ്ലാമിക മര്യാദകള്‍ കാത്തു സൂക്ഷിക്കാതെ മോശമായ രീതിയില്‍ സംസാരിക്കുന്ന ഇത്തരം ആളുകളും ആദര്‍ശത്തിന് ദോശകരമാണ്.

വല്ലാഹി സുമ്മ വല്ലാഹി .... അല്ലാഹുവിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് പറയട്ടെ ചില ആളുകളുടെ മോശമായ ശൈലിയും, മോശമായ സംസാരവും കൊണ്ട് മാത്രം തെറ്റിദ്ധാരണ ഉണ്ടാവുകയും സത്യത്തില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്ത ഒരുപാട് സാധാരണക്കാരെ എനിക്കറിയാം... വളരെ കുറഞ്ഞ ആളുകളേ അത്തരം അപാകതകള്‍ വരുത്തുന്നുള്ളൂ എങ്കില്‍ കൂടി പ്രബോധന രംഗത്ത് അവരുണ്ടാക്കുന്ന വിള്ളല്‍ നികത്താവുന്നതിലും അപ്പുറമാണ്. അവരൊന്നു മൗനം പാലിച്ചിരുന്നെങ്കില്‍ എന്നു പലപ്പോഴും തോന്നാറുണ്ട്...
ആദര്‍ശത്തോട് കൂറില്ലാത്തവരില്‍ അത്തരം ആളുകള്‍ ഉണ്ടാവുക എന്നത് സോഭാവികം.. പക്ഷെ ആദര്‍ശത്തിന്‍റെ പേരില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയെന്നത് എത്ര സങ്കടകരമാണ്. ഒരു തക്കാളിപ്പെട്ടിയില്‍ ഒരൊറ്റ ചീഞ്ഞ തക്കാളിയുണ്ടായാല്‍ മതി മുഴുവന്‍ തക്കാളിയും കേടു വരാന്‍.....
നമ്മുടെ പക്കല്‍ വരുന്ന തെറ്റുകളും അപാകതകളും കാരണം പരിപാവനമായ ആദര്‍ശത്തെ സാധാരണക്കാര്‍ തെറ്റിദ്ധരിക്കരുതേ എന്ന ആഗ്രഹം മാത്രമാണ് ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്‍റെ വല്ല വാക്കുകളും ആരെയെങ്കിലും വേദനപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.... അല്ലാഹുവിന്‍റെ പ്രവാചകന്‍ പറഞ്ഞ ഒരു ഹദീസ് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ : “ ആരെങ്കിലും അല്ലാഹുവിലും അവന്‍റെ പ്രവാചകനിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ... അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ”.

തര്‍ക്കതിലിരിക്കുന്ന ഹദീസുമായി ബന്ധപ്പെട്ട് അഹ്ലുസ്സുന്നയുടെ വീക്ഷണം പഠിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഒരുപാടൊരുപാട് വിശദീകരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ഷെയ്ഖ്‌ യാസിര്‍ ബിന്‍ ഹംസയും സിറാജുല്‍ ഇസ്ലാം മൌലവിയുമെല്ലാം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ കൃത്യമായി അത് വിശദീകരിച്ചിട്ടുമുണ്ട്. അറബി അറിയുന്നവര്‍ക്ക് വിഷയം വിശദീകരിച്ച സലഫീ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇനി വിഷയം മനസ്സിലാക്കാന്‍ സാധിക്കാത്തവരോട് സ്നേഹപൂര്‍വ്വം പറയട്ടെ: അനാവശ്യമായി കക്ഷി ചേര്‍ന്ന് പരലോകം നഷ്ടപ്പെടുത്താതിരിക്കുക. ഖുര്‍ആനും സുന്നത്തും പിന്പറ്റുന്നവരോടൊപ്പം നില്‍ക്കാന്‍ സാധിക്കാന്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.

സാധാരണക്കാരോട് അനാവശ്യമായ തര്‍ക്കങ്ങള്‍ക്ക് മുതിരാതെ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ രേഘപ്പെടുത്തിയ വീക്ഷണം മനസ്സിലാക്കാന്‍ താല്പര്യമുള്ളവരോട് ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ള വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ പറയുക.... അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായം പറഞ്ഞ ഒരു വിഷയമായത് കൊണ്ട് അത് മനസ്സിലാക്കി സത്യത്തില്‍ നിന്നും വ്യതിചലിക്കാതിരിക്കുക. ഇനി അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളൊന്നടങ്കം പറഞ്ഞാലും അവരെക്കാളൊക്കെ തൗഹീദ്‌ മനസ്സിലാക്കിയവനാണ് ഞാന്‍ എന്നു കരുതുന്നവരോട് തര്‍ക്കിച്ചു സമയം കളയേണ്ടതില്ല. അവര്‍ക്ക് അവരുടെ വഴി. നമുക്ക് നമ്മുടെ വഴി... അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുക.... ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിതം ക്രമപ്പെടുത്തി പരാലോകത്തിനു വേണ്ടി ജീവിക്കുക..... പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെ..... ബഹിഷ്കരിക്കുന്നവര്‍ ബഹിഷ്കരിക്കട്ടെ.... അതൊന്നും കാര്യമാക്കേണ്ടതില്ല.. ക്ഷമിക്കുക .. സഹിക്കുക ... ലോക രക്ഷിതാവിന്റെ പ്രീതി കാംഷിക്കുക .. അല്ലാഹു അനുഗ്രഹിക്കട്ടെ ....

"ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين :
"നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍" (آل عمران-139).



ഞാന്‍ എഴുതിയതില്‍ വന്നിട്ടുള്ള നല്ല കാര്യങ്ങളെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ്.. ഞാന്‍ വല്ല അബദ്ധവും എഴുതിയിട്ടുണ്ടെങ്കില്‍ അതെന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്. തെറ്റുകള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ അല്ലാഹു പൊറുത്തു തരട്ടെ.... സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്‍പറ്റാനും , തിന്മയെ തിന്മയായി മനസിലാക്കാനും അതില്‍ നിന്നകന്നു നില്‍ക്കാനും അല്ലാഹു തൗഫീക് ചെയ്യട്ടെ ... കൂടുതല്‍ പഠിക്കാനും വിഷയങ്ങള്‍ മനസ്സിലാക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.. നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാന്‍ നാഥന്‍ തുണക്കട്ടെ.. ആമീന്‍...

ഇതില്‍ വന്നിട്ടുള്ള പരാമര്‍ശങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്വം എനിക്കാണ്. ഞാന്‍ എഴുതിയതിനോട് ഒരു പക്ഷെ നിങ്ങള്‍ യോജിക്കുന്നുണ്ടാവാം, ഒരുപക്ഷെ വിയോജിക്കുന്നുണ്ടാവാം. എന്‍റെ പരിമിതമായ അറിവ് കൊണ്ട് ശരിയെന്നു മനസ്സിലാക്കിയത് എഴിതിയെന്നു മാത്രം. വളരെ നല്ല മനസ്സോടെ അത് നോക്കിക്കാണുക.... സഹോദര ബുദ്ധിയാ തെറ്റുകള്‍ തിരുത്താനും അബദ്ധങ്ങള്‍ സൂചിപ്പിക്കാനും ഉദ്ദേശിക്കുന്നവര്‍ എനിക്ക് പ്രൈവറ്റ് മെസ്സേജ് അയക്കുകയോ.. എന്നെ നേരില്‍ വിളിക്കുകയോ... എനിക്ക് മെയില്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്.

pnabdurahman@gmail.com

Friday, October 12, 2012

ഭിന്നതയും വസ്തുതകളും (ഭാഗം-2):


ഭിന്നതയും വസ്തുതകളും (ഭാഗം-2):
.....ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തില്‍... സര്‍വ ശക്തന്‍ ഇതൊരു നല്ല അമലായി സ്വീകരിക്കുമാരാകട്ടെ !. വിഷയങ്ങളെ നല്ല രൂപത്തില്‍ വിലയിരുത്താന്‍ എനിക്കും .. കാര്യങ്ങള്‍ വിവേകത്തോടെയും ആത്മാര്‍ഥതയോടെയും വിലയിരുത്താന്‍ നിങ്ങള്‍ക്കും അവന്‍ തൌഫീക്ക് നല്‍കട്ടെ.... !!

രണ്ടാം ഭാഗത്തില്‍ തര്‍ക്കത്തിലിരിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ പ്രമാണബന്ധിതമായി വിശകലനം ചെയ്യണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആത്മാര്‍ഥതയോടെയും സതുദ്ദേശത്തോടെയും ചിലര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതിനു ശേഷം അതിലേക്ക് കടക്കുന്നതായിരിക്കും ഉത്തമം എന്ന് കരുതുന്നു. തര്‍ക്ക വിഷയത്തില്‍ പ്രമാണങ്ങള്‍ നില കൊള്ളുന്ന നിലപാടെന്ത്, തീര്‍ത്തും പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം എങ്ങനെ പൊതു ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന രൂപത്തില്‍ ഇത്ര വലിച്ചിഴക്കപ്പെട്ടു. ആദര്‍ശം പ്രബോധനം ചെയ്യുമ്പോഴും ഗുണകാംശയും, ദൈവ ഭയവും, പ്രബോധന മര്യാദയും കൈവിടരുത്, പ്രബോധന മര്യാദകള്‍ പാലിച്ചു കൊണ്ട് ഏതു പ്രതികൂല സാഹചര്യങ്ങളിലും ആദര്‍ശം വെളിപ്പെടുത്തണം, തുടങ്ങിയ കാര്യങ്ങളാണ്  ഒന്നാം ഭാഗത്തില്‍ ഞാന്‍ സംക്ഷിപ്തമായി സൂചിപ്പിച്ചത്. വളരെ നല്ല മനസ്സോടെ അതിനെ സമീപിച്ച നിങ്ങള്‍ക്ക് അള്ളാഹു അനുഗ്രഹങ്ങള്‍ ചൊരിയുമാറാകട്ടെ. ഒന്നാം ഭാഗം വായിച്ചിട്ടില്ലാത്തവര്‍ ഇത് വായിക്കുന്നതിനു മുന്‍പ് അത് വായിക്കുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ ഉപകാരപ്പെടും എന്ന് തോന്നുന്നു.
 
ഇനി വിഷയത്തിലേക്ക് കടക്കാം..
1 - ഭിന്നതയും, യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ മുന്ഗണന നല്‍കുന്നവരുടെ സ്വാധീനവും.

കേവലം ഒരു ദുര്‍ബലമായ ഹദീസിന്റെ പിന്നിലുള്ള തര്‍ക്കം മാത്രമാണ് ഇതിന്‍റെ പിന്നിലുള്ളത് എന്ന ധാരണ തെറ്റായിരുന്നുവെന്ന് ഒരു നാള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും ഇന്ഷ അല്ലാഹ്. യുക്തിക്ക് പ്രമാണങ്ങളെക്കാള്‍  മുന്കണന നല്‍കുന്ന ആളുകളും.പ്രമാണങ്ങള്‍ക്ക് യുക്തിയെക്കാള്‍ മുന്ഗണന നല്‍കുന്ന ആളുകളും തമ്മിലുള്ള ആദര്‍ശപരമായ വ്യത്യാസത്തിന്‍റെ ആഴമാണ് പലപ്പോഴും ഭിന്നതയുടെ മര്‍മ്മം.  ഇത് ഇന്നോ ഇന്നലെയോ ഉള്ള ഭിന്നതയല്ല. കാലങ്ങള്‍ക്ക് മുന്‍പ്  മു'അതസിലിയാക്കളും അഷ്'അരിയാക്കളും ജന്മം നല്‍കിയ വാദമാണ് യുക്തിക്കാണ് പ്രമാണങ്ങളെക്കാള്‍ മുന്ഗണന നല്‍കണമെന്ന പുത്തന്‍വാദം. എന്നാല്‍ നബി (സ) കാലം മുതല്‍ക്കേ  അഹലുസ്സുന്നയുടെ ആളുകള്‍ സ്വീകരിച്ച നിലപാടാണ് യുക്തിയെക്കാള്‍ പ്രമാണങ്ങള്‍ക്ക് മുന്ഗണന നല്‍കണമെന്ന നിലപാട്.  ഇസ്രാഅ് മിഅറാജ് സംഭാവമുണ്ടായപ്പോള്‍ അബൂബക്കര്‍(റ) എടുത്ത നിലപാട് നമുക്കെല്ലാവര്‍ക്കുമറിയാം. ഒറ്റ രാത്രി കൊണ്ട് മുഹമ്മദ്(സ) ഇതാ ബൈതുല്‍ മുഖധസിലേക്കുള്ള യാത്രയും ആകാശാരോഹണവും നടത്തി വന്നിരിക്കുന്നുവത്രേ, അദ്ദേഹം പറയുന്നത് ഭ്രാന്താണ്. ഒരിക്കലും അത് സാധ്യമല്ല എന്നെല്ലാം പറഞ്ഞു കൊണ്ട് ഖുറൈശികള്‍ അബൂബക്കര്‍(റ)നെ സമീപിച്ചു. ഒരു യുക്തിക്കും യോജിക്കാത്ത സംഗതിയായത്‌ കൊണ്ട് അബൂബക്കര്‍(റ) ഒരിക്കലും വിശ്വസിക്കില്ല എന്ന ആത്മവിശ്വാസത്തോടെയാണ്  അവര്‍ അദ്ധേഹത്തെ സമീപിച്ചത്. പക്ഷെ അദ്ദേഹം അവര്‍ക്ക് നല്‍കിയ മറുപടിയാണ്‌ ഏതൊരു മുസ്ലിമിന്റെയും മാതൃക . അദ്ദേഹം പറഞ്ഞു: " മുഹമ്മദ് (സ) ആണത്‌ പറഞ്ഞതെങ്കില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു" .. ഇന്നും യുക്തിയുടെ മറ പിടിച്ചു മിഅറാജിനെ തള്ളുന്നവര്‍ പൂര്‍വികരുടെ ചരിത്രമൊന്നു പരിശോധിക്കുന്നത് നന്നായിരിക്കും. അതെ പ്രവാചകന്‍(സ) പറഞ്ഞതാണെന്ന് മനസ്സിലാക്കിയ ഒരു കാര്യം താന്റെ യുക്തികൊണ്ട് അളന്നു വികലമാക്കാതെ, ഒട്ടും സംശയം  പ്രകടിപ്പിക്കാതെ  പൂര്‍ണമായ വിശ്വാസം വച്ച് പുലര്‍ത്തിയ ആ മഹാന്‍ പിന്നെ  അന്ന് മുതല്‍ ഇന്ന് വരെ  അറിയപ്പെട്ടത് സിദ്ദീഖ് (صديق)  എന്നാണ്. അതാണ് നമുക്കുള്ള മാതൃക.  മുഹമ്മദ്(സ) അല്ലാഹുവിന്റെ പ്രവാചകനാണ് എന്ന് നാം സാക്ഷ്യപ്പെടുത്തുന്നത് സാക്ഷാല്‍ക്കരിക്കപ്പെടണമെങ്കില്‍ അദ്ധേഹത്തിന്റെ അധ്യാപനങ്ങളെ പൂര്‍ണമായും അംഗീകരിക്കാന്‍ നാം തയ്യാറാവണം എന്നാണ് ആ സംഭവം നമ്മളെ പഠിപ്പിക്കുന്നത്.
  എന്നാല്‍ മുഅതസിലിയാക്കളുടെ വിശ്വാസങ്ങള്‍ കടമെടുത്ത് യുക്തിക്ക്  മുന്ഗണന നല്‍കി പ്രവാചക വചനങ്ങളെ തള്ളിക്കളയുന്ന ചിലരുടെ അപകടകരമായ വാദങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രചരിക്കപ്പെട്ടുവന്നത് നമ്മള്‍ മനസ്സിലാക്കിയതാണ്. കേരളത്തിലുടനീളം ആ വാദത്തിന്റെ നിചസ്ഥിതി ചര്‍ച്ച ചെയ്യപ്പെട്ടു. കര്‍മ  നിരധരായ പ്രബോധകര്‍ അഹ്ലുസ്സുന്നയുടെ വിശ്വാസമെന്തെന്നു പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ജനങ്ങളെ പഠിപ്പിച്ചു.  അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമെന്നു പറയട്ടെ,   നമ്മുടെ നാട്ടില്‍ ഒരുപാടാളുകള്‍ കളങ്കമില്ലാത്ത അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിലേക്ക് കടന്നുവന്നു. ദുനിയാവിന്റെ സുഗലോലുപത മറന്നു മതബോധമുള്ളവരായി ജനങ്ങള്‍ മാറി. പ്രവാചകാധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തുടങ്ങി. യുവാക്കളും മുതിര്‍ന്നവരും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങി. അവരുടെ ജീവിതത്തില്‍ അത് പ്രകടമാകാന്‍ തുടങ്ങി. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ രാപ്പകലില്ലാതെ മുഴുകുന്നവരായി അവര്‍ മാറി. സ്വഹീഹായ പ്രവാചക വചനങ്ങളെല്ലാം മുന്‍ഗാമികള്‍ മനസ്സിലാക്കിയ രൂപത്തില്‍ മനസ്സിലാക്കുന്നു, യുവാക്കളും മുതിര്ന്നവരുമെല്ലാം പള്ളിയില്‍ നമസ്കാരത്തിന് കൃത്യമായി പങ്കെടുക്കുന്നു,  താടി വളര്‍ത്തുന്നു, വസ്ത്രം നെരിയാണിക്കു മുകളിലുടുക്കുന്നു, . ഇതെല്ലാം പരിപാവനമായ അഹ്ലുസ്സുന്നയുടെ ആദര്‍ശത്തെ എതിര്‍ക്കുന്നവര്‍ക്ക് സഹിക്കാന്‍ പറ്റുമോ...?! ഈ ആദര്‍ശ മുന്നേറ്റത്തെ എതിര്‍ക്കാന്‍ തെല്ലൊന്നുമല്ല അവര്‍ ശ്രമിച്ചത്. ഇസ്ലാമിക ചരിത്രം എടുത്തു പരിശോധിച്ചാല്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ മുന്ഗാമികള്‍ക്കില്ലാത്ത വാദങ്ങളുമായി കടന്നുവന്ന ജഹുമുബ്നു സഫവാന്‍, വാസില്‍ ഇബ്നു അതാ'അ', തുടങ്ങിയ ഒരുപാടു പുത്തന്‍വാദികളെ നമുക്ക് കാണാന്‍ സാധിക്കും.
….ഏതായാലും നമ്മുടെ നാട്ടില്‍ ഉണ്ടായ ആദര്‍ശ മുന്നേറ്റത്തിനു തടയിടാന്‍ വേണ്ടി ഇല്ലാത്ത ആരോപണങ്ങള്‍ ചിലര്‍ ആരോപിക്കാന്‍ തുടങ്ങി. അവരുടെ അതെ ആദര്‍ശം വച്ച് പുലര്‍ത്തുകയും എന്നാല്‍ സംഘടനയോടൊപ്പം നില്‍ക്കുകയും  ചെയ്യുന്ന ചിലര്‍ അതേറ്റു പിടിച്ചു. ബുദ്ധിക്കു പ്രമാണങ്ങളെക്കാള്‍ മുന്ഗണന നല്‍കുന്ന പലരും നമ്മുടെ സംഘടനയില്‍ ഉണ്ട് എന്നത് ആദര്‍ശ സ്നേഹമുള്ള സാധാരണക്കാര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ്. വളരെക്കാലം മുന്‍പ് തന്നെ സലഫീ ആദര്‍ശത്തോടുള്ള  തങ്ങളുടെ  അമര്‍ഷം അവരില്‍ പലരും പ്രകടിപ്പിച്ചിരുന്നു. അവര്‍ക്കല്ലാഹു സന്മാര്‍ഗം കാണിച്ചു കൊടുക്കട്ടെ.  
ഒരു അനുഭവം പറയാം :
 എന്റെ ജേഷ്ടന്‍ ശബീല്‍ കുവൈറ്റില്‍ സന്ദര്‍ശനത്തിനു വന്നിരുന്നു. വീട്ടില്‍ ഒരുപാട് ഒഴിവു സമയമുണ്ടായിരുന്നത് കൊണ്ട് അവന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അല്‍മനാര്‍ കോപ്പികള്‍ എടുത്തു  വായിക്കാന്‍ തുടങ്ങി. സ്വഹാബിമാരെപ്പറ്റി അതില്‍ വന്ന അബ്ദുല്‍ മജീദ്‌ വാരാണക്കര എഴുതിയ ഒരു ലേഘനമാണ്‌ അവന്‍ വായിച്ചിരുന്നത്. കോളേജില്‍ നിന്നും ക്ലാസ്സ്‌ കഴിഞ്ഞു വന്ന എനിക്ക്  സ്വഹാബിമാരെപ്പറ്റി വളരെ മോശമായി അതില്‍ വന്ന ചില പരാമര്‍ശങ്ങള്‍ അവന്‍ വായിച്ചു കേള്‍പ്പിച്ചു. ഇതൊക്കെ ശരിയാണോ എന്ന് ചോദിച്ചു. അത് വല്ല ശിയാക്കളുടെയും പുസ്തകമാവും നീയതൊന്നും വായിക്കണ്ട എന്ന് ഞാന്‍ പറഞ്ഞു. അല്ല ഇത് അല്‍മനാരില്‍ നിന്നാണ് ഞാന്‍ വായിച്ചത്.......   എന്നാല്‍ അത് ശിയാക്കളുടെ വല്ല ആരോപണങ്ങള്‍ക്കും  മറുപടി എഴുതിയപ്പോള്‍ ഘണ്ടിക്കാന്‍  വേണ്ടി അവരുടെ വാദം അവിടെ എടുത്തു കൊടുത്തതാവും എന്നായി ഞാന്‍...  'അല്ല ഇതൊരു ലേഘനമാണ്‌'...... 'ഒരു തുടര്‍ ലേഘനം'....... അവന്‍ പറഞ്ഞത് ശരിയാണ്.  ഉസ്മാന്‍(റ)  അലി(റ)നെ  ചതിച്ചു. ഉസ്മാന്‍(റ)  ഖജനാവിലെ പണം അപഹരിചു തുടങ്ങിയ മനസ്സിന് മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍... അത് അല്‍മനാരില്‍ ആണ് വന്നതെന്നത് വിശ്വസിക്കാന്‍ സാധിച്ചില്ല. വളരെയധികം സങ്കടം തോന്നി...  ഉപ്പ ജോലി കഴിഞ്ഞു വന്നപ്പോള്‍ ഞങ്ങള്‍ ഇത് സൂചിപ്പിച്ചു.  പിന്നീട് ആ ലേഘകന്റെ ഉസ്മാന്‍(റ ) എന്ന ഒരു പുസ്തകം പരിശോധിച്ചപ്പോള്‍ അതെ തെറ്റ് കാണാന്‍ സാധിച്ചു. കുവൈറ്റിലെ ഇസ്ലാഹി സെന്ററില്‍ നിന്നും ആ പുസ്തകം പിന്‍വലിക്കാന്‍ ഉപ്പ നിര്‍ദേശിച്ചു. നാട്ടിലേക്കും ആ പുസ്തകത്തിന്റെ അപകടവും അതിനെതിരെ കുറിപ്പ് കൊടുക്കണമെന്നും സംഘടനയോട് അറിയിച്ചു. അവര്‍ ചെയ്തിട്ടുണ്ടാവുമെന്നു കരുതാം. പുസ്തകത്തിലെ വാചകങ്ങള്‍ അറബിയിലാക്കി ഇന്റെര്‍നെറ്റിലൂടെ പരിശോധിച്ചപ്പോള്‍ ഈജിപ്തുകാരനായ ഒരു കായികാധ്യാപകന്‍ എഴുതിയ പുസ്തകമാണത് എന്നറിയാന്‍ സാധിച്ചു. അബ്ദുല്‍ മജീദ്‌ വാരാണക്കരയെ ഞാനും നേരില്‍ വിളിച്ചു ആ പുസ്തകത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പലരും അത് സൂചിപ്പിച്ചതായി പറഞ്ഞു. നമ്മുടെ പ്രസ്ഥാനത്തിന്റെ കാര്യപ്പെട്ട ഒരു മാസികയുടെ എഡിറ്റര്‍ ആണദ്ദേഹം. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും തെറ്റ് മനസ്സിലാക്കി അത് തിരുത്തുവാനുള്ള സന്മനസ്സു നല്‍കുകയും ചെയ്യട്ടെ. സംഘടനയുടെ പേരില്‍ പ്രചരിക്കപ്പെടുന്നതായതുകൊണ്ട് മാത്രം അത് നമ്മുടെ ആദര്‍ശമാകില്ല എന്നതിന് ഇനിയും എത്രയോ അനുഭവങ്ങള്‍ ബാക്കി. ആരെയും ഇകഴ്താനല്ല മറിച്ച് ഭിന്നതയുടെ ആഴം മനസ്സിലാക്കാന്‍ വേണ്ടിയാണു ഇത്രയും പറഞ്ഞത്. ആ പുസ്തകം  പിന്‍വലിചിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ.
 ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട ഒരു കാര്യം സംഘടനയുടെ ലേബലില്‍ വരുന്നതെല്ലാം ആദര്‍ശമാണ്‌ എന്ന് സാധാരണക്കാര്‍ തെറ്റിദ്ധരിക്കരുത്. സംഘടന ആദര്‍ശം പ്രബോധനം ചെയ്യാനുള്ള ഒരു മീഡിയ മാത്രമാണ്.  പ്രമാണങ്ങളുടെ പിന്ബലമില്ലാത്ത കാര്യങ്ങള്‍ ആര് പറഞ്ഞാലും അത് സ്വീകാര്യ യോഗ്യമല്ല. ചുങ്കത്തറയില്‍ നിന്നും സി. പി സലിം മൌലവിയുടെ പ്രസംഗത്തില്‍ കേട്ട ഒരുദാഹരണം വളരെയധികം അര്‍ത്ഥവത്താണ്. A . P അബ്ദുല്‍ ഖാദര്‍ മൌലവി (حفظه الله ) പറഞ്ഞ ഒരുദാഹരണം: ഒരാള്‍ ഒരാള്‍ക്കൊരു മെഴുകുതിരി കൊടുത്തു. എന്നിട്ട് പറഞ്ഞു അതു കെട്ടു പോകാതെ സൂക്ഷിക്കണം. അയാള്‍ മെഴുകുതിരി കെടാതിരിക്കാന്‍ ശ്രദ്ധിച്ച്.. ശ്രദ്ധിച്ച്... അവസാനം ഒരു കുഴിയില്‍ പോയി വീണു.... യഥാര്‍ത്ഥത്തില്‍ വഴി കാണാന്‍ വേണ്ടിയായിരുന്നു മെഴുകുതിരി കൊടുത്തത്... അതു കെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സൂചിപ്പിച്ചുവെന്നു മാത്രം.... പക്ഷെ വഴി കാണുക എന്നതിനേക്കാള്‍ അയാള്‍ പ്രാധാന്യം കൊടുത്തത് മെഴുകുതിരി കെടാതിരിക്കാനാണ്. അങ്ങനെ അയാള്‍ കുഴിയില്‍ പോയി വീണു. അതു പോലെ ആദര്‍ശം പഠിപ്പിക്കാനും സംരക്ഷിക്കാനും വേണ്ടി ഉള്ളതാണ് സംഘടന. അവസാനം സംഘടന സംഘടന എന്ന് പറഞ്ഞു ആദര്‍ശം നഷ്ടപ്പെടുത്തി കുഴിയില്‍ ചെന്ന് ചാടരുത്.... "
 നാളെ പരലോകത്ത് വരുമ്പോള്‍ പ്രവാചകചര്യ പിന്പറ്റിയവര്‍ മാത്രമേ രക്ഷപ്പെടൂ. അന്ന് ആദര്‍ശമുള്‍ക്കൊള്ളാത്തവര്‍ പറയും: (  وَيَوْمَ يَعَضُّ الظَّالِمُ عَلَى يَدَيْهِ يَقُولُ يَا لَيْتَنِي اتخذت مع الرسول سبيلا  )  " ഞങ്ങള്‍ പ്രവാചകനെ പിന്‍പറ്റിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു" ......, പരലോകത്തിന്റെ കാര്യമാണ്…. പ്രമാണങ്ങള്‍ക്കൊപ്പം നില്‍ക്കുക. നീയൊറ്റക്കായാലും സത്യത്തിനൊപ്പം നില്‍ക്കണമെന്നല്ലേ മുന്‍ഗാമികള്‍ നമ്മെ പഠിപ്പിച്ചത്.....
....... ഈ ഹദീസുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്നം ഒരുപാട് കാര്യങ്ങള്‍ മറച്ചു വെക്കപ്പെടുന്ന ഒരു മറയാണ് എന്നത് നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു യഥാര്ത്യമാണ് എന്നത് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടു കാണും. സാധാരണക്കാര്‍ക്ക് വിഷമമുണ്ടാകുന്ന രൂപത്തില്‍ പൊതുജനത്തിന് മുന്‍പില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഒരുപാട് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്തോ! അതൊന്നും ഫലം കണ്ടില്ല. ചിലര്‍ക്കതില്‍ താല്‍പ്പര്യമില്ലായിരുന്നു. ഒരു പക്ഷെ ആദര്‍ശത്തിനു  അതില്‍ എന്തെങ്കിലും നന്മയുണ്ടാവുമെന്നു കരുതാം. നന്മയുണ്ടാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ആദര്‍ശത്തിനെതിരെ ആരൊക്കെ തന്ത്രങ്ങള്‍ മെനഞ്ഞാലും ആരും സങ്കടപ്പെടേണ്ടതില്ല.
ويمكرون ويمكر الله والله خير الماكرين : " അവര്‍ തന്ത്രം പ്രയോഗിക്കുന്നു.  അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍ " (أنفال- 30).
"ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين : "നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍" (آل عمران-139).
ആരും ഭയക്കേണ്ട. حسبنا  الله ونعم الوكيل : "നമുക്കല്ലാഹു മതി, ഭരമേല്‍പ്പിക്കുവാന്‍ അവനെത്ര നല്ലവന്‍"
2 - എന്തിനാണ് ഈ ദുര്‍ബലമായ ഹദീസ് ചര്‍ച്ച ചെയ്തു സമയം കളയുന്നത് എന്നതാണ് മറ്റൊരു  ചോദ്യം ?.
യഥാര്‍ത്ഥത്തില്‍ ഈ ഹദീസ് പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്തു അതിനെ ഒരുപാടൊരുപാട്  തെറ്റിദ്ധരിപ്പിക്കുകയും നമുക്ക് ആദര്‍ശം പഠിപ്പിച്ച പണ്ടിതന്മാര്‍ക്കെതിരെ ശിര്‍ക്കാരോപിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് ഈ വിഷയത്തിലുള്ള സത്യമെന്തെന്ന് ജനങ്ങള്‍ക് വിശദീകരിച്ചു കൊടുക്കാന്‍ വിഷയം പഠിച്ചവര്‍ നിര്‍ബന്ധിതരായത്. അവരൊരിക്കലും ഇത് പൊതുജനത്തിനു മുന്നില്‍ ചര്‍ച്ച ചെയ്യണമെന്നുദ്ദേശിച്ചിട്ടില്ല.   സമൂഹത്തില്‍ തെറ്റിദ്ധാരണയും അറിവില്ലായ്മയും വര്‍ധിക്കുമ്പോള്‍ തത് വിഷയത്തില്‍ വന്നിട്ടുള്ള ഇസ്ലാമിക കാഴ്ചപ്പാടുകള്‍ എന്തെന്ന് വിഷധീകരിക്കല്‍ ആ വിഷയത്തില്‍ അറിവുള്ളവരുടെ ബാധ്യതയല്ലേ?!.  ഇത്തരം ഒരു സന്ദര്‍ഭത്തില്‍ കൃത്യമായി ആഹ്ലുസ്സുന്നയുടെ  ആദര്‍ശം  വെളിപ്പെടുത്തേണ്ട ബാധ്യത അവര്‍ക്കില്ലെ ?!. തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അവരത് എപ്രകാരമാണ് പ്രബോധനം ചെയ്യേണ്ടതെന്ന് നേരത്തെ തന്നെ നമ്മള്‍ വിഷധീകരിച്ചതാണല്ലോ. അവര്‍ക്ക് വന്നു പോകുന്ന അപാകതകള്‍ അല്ലാഹു  പൊറുത്തു കൊടുക്കട്ടെ.
 ഇനി നമുക്കൊന്ന് തിരിച്ചു ചിന്തിക്കാം.....  സമൂഹത്തില്‍ തെറ്റിദ്ധാരണ വളര്‍ത്തുകയും പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി  സംസാരിക്കുകയും ചെയ്യുന്നവരല്ലേ യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടേണ്ടത്.  മറിച്ച് അത്തരക്കാര്‍ തീര്‍ത്തു വച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുവാനും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സത്യമെന്തെന്ന് ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കാനും ശ്രമിക്കുന്നവരെയെല്ലല്ലോ!. തന്‍റെ തിരക്കിന്നിടയിലും ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങളും സംശയങ്ങളും തീര്‍ക്കുവാന്‍ തന്‍റെ തിരക്കുകളും ആവശ്യങ്ങളും മാറ്റി വച്ച് സമയം കണ്ടെത്തുന്നവര്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയല്ലേ നാം ചെയ്യേണ്ടത്. വെറുമൊരു ദുര്‍ബല ഹദീസിന്റെ വിഷയത്തിലുള്ള തര്‍ക്കമെന്നു പറഞ്ഞു തള്ളാന്‍ എളുപ്പമായിരിക്കും. പക്ഷെ മറ്റൊരുപാട് ഗൗരവപരമായ വിഷയങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
......ഉദ: ശിര്‍ക്കിന്‍റെ നിര്‍വചനമെന്ത്
?!. എപ്പോഴാണൊരു കാര്യം ശിര്‍ക്കാവുന്നത് ?!. എപ്പോഴാണ് ശിര്‍ക്കാവാത്തത് ?!. സിഹ്ര്‍ ഫലിക്കും, പിശാജ് ബാധയേല്‍ക്കും തുടങ്ങിയ പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടു വന്ന കാര്യങ്ങള്‍ യാതാര്‍ത്ഥ്യമാണ്‌ എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കാകുമോ ?!. റുഖ്‌യ ശറഇയ്യ യാതാര്‍ത്ഥ്യമാണോ ?!. ഈ ഹദീസ്  സ്വഹീഹാണെന്നു കരുതി  അതനുസരിച്ച് അമല്‍ ചെയ്ത അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ ശിര്‍ക്ക് ചെയ്തവരോ ?!. സുലൈമാന്‍ നബിയുടെ മു'അജിസത് എന്തായിരുന്നു?. ഹാജറ ബീവി സഹായം ചോദിച്ചതിന്റെ വിശദീകരണമെന്ത് ?!. ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും പരസ്പരം വല്ല നിലക്കും ഇടപെടാന്‍ സാധിക്കുമോ ?!. മുന്‍കാല പണ്ഡിതന്മാര്‍ എങ്ങെനെയാണ് ഈ ഹദീസിനെ നോക്കിക്കണ്ടത് ?!. എന്താണ് ശിര്‍ക്കും ശിര്‍ക്കിലേക്കുള്ള വസീലയും തമ്മിലുള്ള വ്യത്യാസം ?. ഈ ഹദീസ് വിശദീകരിച്ച സലഫീ ലോകത്ത് ഐക്യകണ്ടേന അംഗീകരിക്കപ്പെടുന്ന മുന്‍കാല പണ്ഡിതരുടെയും.. ഷെയ്ഖ് ഇബ്നു ബാസ്, ഷെയ്ഖ് അല്‍ബാനി, ഇബ്നു ഉസൈമീന്‍ തുടങ്ങിയവരുടെയും പ്രമാണബന്ധിതമായ വിശദീകരണം എടുത്തു പറയുക മാത്രം ചെയ്ത ജബ്ബാര്‍ മൌലവിയെയും സകരിയ സ്വലാഹിയെയും ബഹിഷ്കരിക്കണമെങ്കില്‍ ആ വിശദീകരണം നല്‍കിയ പണ്ടിതന്മാരെയല്ലേ ആദ്യം ശിര്‍ക്കാരോപകര്‍ തള്ളിപ്പറയേണ്ടത് ?! ലോകത്തൊരു സലഫീ പണ്ടിതന്മാര്‍ക്കുമില്ലാത്ത ഈ വാദം പറഞ്ഞു കൊണ്ട് ഇമാമീങ്ങളിലും മറ്റും ലോകത്തുള്ള ഏതെങ്കിലും ഒരു പണ്ഡിതന്‍ ശിര്‍ക്കാരോപിച്ചിട്ടുണ്ടോ ?! തുടങ്ങി ഒട്ടനേകം വിഷയങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രമാണങ്ങള്‍ക്കെതിരായി പ്രചരിക്കപ്പെട്ട ഒട്ടനവധി തെറ്റിദ്ധാരണകളാണ് ഇവിടെ തിരുത്താന്‍ ശ്രമിക്കുന്നത്. ഇന്ഷാ അല്ലാഹ്.
....ഇനിയും  ആശയക്കുഴപ്പം തീരാത്ത സാധാരണക്കാരോട് പറയാനുള്ളത്. നിങ്ങള്‍ രാത്രി നമസ്കാരം നിര്‍വഹിച്ചു ഒറ്റക്കിരുന്നു റബ്ബിനോട് തേടുക: 'സത്യം മനസ്സിലാക്കി അതിനോടൊപ്പം നില്ക്കാന്‍ സാധിക്കാനും. സത്യത്തിനെതിരെ കുതന്ത്രങ്ങള്‍ മെനയുന്നവരില്‍ നിന്നും നമ്മെയും നമ്മുടെ സമുദായത്തെയും കാത്തു രക്ഷിക്കാനും  വേണ്ടി..' .  ആത്മാര്‍തമായ ആ പ്രാര്‍ത്ഥനയില്‍ കക്ഷിത്വവും വിഭാഗീയതയും ഒന്നുമില്ലല്ലോ. സത്യമെന്തെന്നറിയാതെ ആശങ്ക പൂണ്ടു നില്‍ക്കുന്ന അമുസ്ലിമിനോടു പോലും രാത്രിയില്‍ ഒറ്റക്കിരുന്നു നിന്നെ സൃഷ്‌ടിച്ച നാഥനെ വിളിച്ചു എനിക്കു സത്യത്തിന്‍റെ മാര്‍ഗം തെളിയിച്ചു തരേണമേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാന്‍ നാം പറയാറില്ലേ  !. നിങ്ങളുടെ മനസ്സില്‍ നിന്ന് വരുന്ന ആ തേട്ടം ആത്മാര്‍ത്ഥമാണെങ്കില്‍ അല്ലാഹു അതിനുത്തരം തരും തീര്‍ച്ച. മറിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ താല്‍പര്യമില്ലാതെ വ്യക്തികളെയും അവരുടെ ജീവിതത്തെയും സ്വഭാവത്തെയും അവരില്‍ നിന്നു വന്ന അപാകതകളെയും  നോക്കി ആദര്‍ശത്തെ വിലയിരുത്തിയാല്‍ ചിലപ്പോള്‍ ഖേദിക്കാന്‍ സമയം അനുവധിച്ചില്ലെന്നു വരാം...... പുളിക്കല്‍ എക്സിബിഷനില്‍ വച്ച് ഒരമുസ്ലിം എന്നോട് ചോദിച്ചു :  താങ്കള്‍ പറയുന്ന ഇസ്ലാം എത്ര സുന്ദരമാണ് .. പറയുന്നത് കേള്‍ക്കുമ്പോള്‍ ശരിയാണെന്ന് തോന്നുന്നുവെങ്കിലും മുസ്ലിമീങ്ങളെ കാണുമ്പോള്‍ എനിക്കീ മതത്തില്‍ വിശ്വസിക്കാന്‍ തോന്നുന്നില്ല !. മുസ്ലിമീങ്ങള്‍ ഇതെല്ലാം ജീവിതത്തില്‍ പകര്‍ത്താത്തതെന്താ ?! .. നിഷ്കളങ്കമായി ആ മനുഷ്യന്‍ ചോദിച്ച ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം ഞാന്‍ പകച്ചു പോയി.. ശേഷം ഞാന്‍ പറഞ്ഞു: മുസ്ലിമീന്കളെ നോക്കി താങ്കള്‍ ഒരിക്കലും  ഇസ്ലാമിനെ വിലയിരുത്തരുത് എന്നാണ് എനിക്കും പറയാനുള്ളത്. മറിച്ച് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന പ്രമാണങ്ങളില്‍ നിന്നും ഇസ്ലാമിനെ മനസ്സിലാക്കണം. കാരണം മുസ്ലിമീന്കളില്‍ പല തരത്തിലുള്ള ആളുകളും ഉണ്ടാവാം. വിഷയങ്ങള്‍ പഠിക്കാത്തവര്‍, പഠിച്ചിട്ടും തെറ്റ് ആവര്‍ത്തിക്കുന്നവര്‍, ദൈവ ഭയമില്ലാത്തവര്‍, സ്വന്തം ഇച്ചകള്‍ക്ക് വേണ്ടി മതത്തെ ഉപയോഗിക്കുന്നവര്‍, ഇവരെല്ലാം മുസ്ലിമീങ്കല്‍ക്കിടയിലുണ്ടാവാമല്ലോ.   ഈ പറഞ്ഞ എന്നില്‍ നിന്നും തെറ്റുകള്‍ സംഭവിക്കാം. അത് കൊണ്ട് ഏട്ടന്‍ എന്നെ കണ്ടു ഇസ്ലാമിനെ പഠിക്കരുത്. മറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പ്രമാണം കുറ്റമറ്റതാണ്. അത് ലോക രക്ഷിതാവായ ദൈവത്തിന്‍റെ അധ്യാപനങ്ങളാണ്. അതില്‍ നിന്നും ഇസ്ലാമിനെ മനസ്സിലാക്കണം അതനുസരിച്ച് ജീവിക്കാന്‍ കഴിവിന്‍റെ പരമാവധി ഞാനും നിങ്ങളും ഓരോ മനുഷ്യരും ശ്രമിക്കണം. മനുഷ്യരാവുമ്പോള്‍ തെറ്റ് സംഭവിക്കും. "തെറ്റ് സംഭവിക്കാത്ത ഒരു ആദം സന്ധതിയുമില്ല. തെറ്റ് സംഭവിച്ചാല്‍ അത് മനസിലാക്കി പശ്ചാത്തപിക്കുന്നവനാണു തെറ്റ് ചെയ്യുന്നവരില്‍ ഏറ്റവും നല്ലവന്‍" എന്ന നബി വചനം ഞാന്‍ അദ്ധേഹത്തെ ഉണര്‍ത്തി. പിന്നീട് ഒരുപാടു നേരം ഞങ്ങള്‍ സംസാരിച്ചു. ഞാന്‍ നാളെയും വരാം എന്ന് പറഞ്ഞു അയാള്‍  പിരിഞ്ഞു... ജീവിത പ്രശ്നങ്ങള്‍ മറന്നു സത്യമതം സ്വീകരിക്കാന്‍ അല്ലാഹു ആ സഹോദരന് എളുപ്പമാക്കിക്കൊടുക്കട്ടെ. ഞാനിവിടെ ഈ സംഭവം ഉദ്ധരിച്ചതിന്റെ  ഉദ്ദേശം നിങ്ങള്‍ക്കു പിടി കിട്ടിയിട്ടുണ്ടാവും. അഥവാ ആദര്‍ശം പറയുന്ന പണ്ടിതന്മാരിലോ പ്രബോധകരിലോ വരുന്ന അപാകതകളെ നോക്കിയല്ല  ആദര്‍ശത്തെ മനസ്സിലാക്കേണ്ടത്. അങ്ങനെയെങ്കില്‍ ഇന്ന് എത്ര പേര്‍ക്ക് മുസ്ലിമീങ്ങളെ നോക്കി ഇസ്ലാമിലേക്ക് കടന്നുവരാന്‍ സാധിക്കും. അവര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളും തെറ്റുകളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ. 
കൂടുതല്‍ പഠിക്കാനും വിഷയങ്ങള്‍ മനസ്സിലാക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.. നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാന്‍ നാഥന്‍ തുണക്കട്ടെ.. ആമീന്‍... 
ഇതില്‍ വന്നിട്ടുള്ള പരാമര്‍ശങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്വം എനിക്കാണ്. തെറ്റുകള്‍ തിരുത്താനും അബദ്ധങ്ങള്‍ സൂചിപ്പിക്കാനും ഉദ്ദേശിക്കുന്നവര്‍ എനിക്ക് പ്രൈവറ്റ് മെസ്സേജ് അയക്കുകയോ.. എന്നെ നേരില്‍ വിളിക്കുകയോ... എനിക്ക് മെയില്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്.
തുടരും...........