Showing posts with label husain salafi. Show all posts
Showing posts with label husain salafi. Show all posts

Tuesday, June 10, 2014

ഹുസൈന്‍ സലഫി റേഡിയോ ചാനല്‍ ഉത്ഘാടനം നടത്തിയതാണോ ..?

ഹുസൈന്‍ സലഫി റേഡിയോ ചാനല്‍ ഉത്ഘാടനം നടത്തിയതാണോ ..?
വാട്ട്സപ്പില്‍ പ്രചരിപ്പിക്കുന്ന മുറിക്ക്ളിപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുബുദ്ധികളുടെ കുപ്രചരണങ്ങള്‍ക്ക് പിന്നില്‍ എത്ര മാത്രം വസ്തുതയുണ്ട് ..?
ഹുസൈന്‍ സലഫിയുമായി ഖത്തറിലെ ഒരു റേഡിയോ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നാണ് കുതന്ത്രക്കാരായ ആ കുബുദ്ധികള്‍ കത്തി വെച്ചത് ..
എന്തായാലും ആ അഭിമുഖം പൂര്‍ണമായി എല്ലാവരും ഒന്ന് കേള്‍ക്കുക .
എന്നിട്ട് ചിന്തിക്കുക ... ഈ കുതന്ത്രക്കാര്‍ എത്രമാത്രം അധ:പ്പതിച്ചിരിക്കുന്നു എന്ന് സ്വയം മനസ്സിലാക്കുക ..
ആദര്‍ശത്തെ നേരിടാന്‍ കഴിയാത്ത ഈ കൂലിപ്പണിക്കാര്‍ എന്തും ചെയ്യും എന്നതിന്‍റെ മറ്റൊരു ഉദാഹരണം ആണിത് ..
സഹോദരന്മാരേ ......ഇതാണോ റേഡിയോ സ്റ്റേഷന്‍ന്‍റെ ഉല്‍ഘാടനം ....? !!!
ഈ അഭിമുഖം കേട്ടാല്‍ അങ്ങിനെ നിങ്ങള്‍ക്ക് തോന്നുമോ ..?
ഇത്തിരിയെങ്കിലും ബുദ്ധിയുള്ള ഏതെങ്കിലും മനുഷ്യര്‍ക്ക് തോന്നുമോ ..?
ഇല്ല .
പിന്നെ എന്താ ഈ മുറിക്ക്ളിപ്പിന്റെ പിന്നില്‍ ഉള്ള പ്രശ്നം ..??
ജമാഅത്തെ ഇസ്ലാമിക്കാരുടെ ഹറാമായ ചാനലിന് അതിന്‍റെ ഉത്ഘാടന വേളയില്‍ കെ എന്‍ എമ്മിന്‍റെ പിന്തുണ മൊത്തമായും ചില്ലറയായും പ്രഖ്യാപിച്ച് ദുആയിരന്ന് വന്ന നേതാക്കന്‍മാര്‍ ഉണ്ടാക്കി വെച്ച മാനക്കേടില്‍നിന്നും രക്ഷപ്പെടാന്‍ പലതും പരതി നടന്ന ആപ്പീസ് റൂമിലെ ചില കൂലികള്‍ പ്രചരിപ്പിക്കുന്ന ഒരു ക്ലിപ്പാണ് ഇത് .
ഹുസൈന്‍ സലഫി റേഡിയോയില്‍ പല ഇസ്ലാമിക പ്രഭാഷണങ്ങളും നടത്താറുണ്ട് . അതിലൊക്കെ പ്രാര്‍ഥിക്കാറുമുണ്ട് . ഈയിടെ ഖത്തറില്‍ വെച്ചും ഒരു അഭിമുഖം നടത്തിയിരുന്നു . ആ അഭിമുഖമാണ് കുബുദ്ധികള്‍ കത്തി വെച്ചത് ...
സഹോദരന്മാരെ .. ഇനി റമളാന്‍ മാസം വരാന്‍ പോകയാണ് . നിരവധി പ്രഭാഷണങ്ങള്‍ ഇനിയും റേഡിയോയില്‍ അദ്ദേഹത്തിന്റെയും നമ്മുടെ മറ്റ് പണ്ടിതന്മാരുടെതും ഉണ്ടാവും .അതിലൊക്കെ വിഷയം തീരുമ്പോള്‍ ഒരു പ്രാര്‍ത്ഥന ഉണ്ടായെക്കാം . ഇങ്ങനെ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ അവസരം തന്ന റേഡിയോ അധികാരികള്‍ക്ക് നന്ദി പ്രകടിപ്പിക്കുകയും അവരുടെ ഇത്തരത്തില്‍ ഉള്ള " മൂല്യ ബോധം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ " നടത്താന്‍ ഇനിയും അവര്‍ക്ക് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട് .. അതൊന്നും റേഡിയോ ചാനല്‍ ഉള്ഘാടിക്കാലോ ആ ചാനലില്‍ വരുന്ന എന്തെങ്കിലും അനിസ്ലാമികമായ കച്ചേരികള്‍ക്ക് പിന്തുണ നല്‍കലോ അല്ല .. ആണെന്ന് തലയില്‍ ഒരു രണ്ടു വറ്റെങ്കിലും ഉള്ള ഒരു മനുഷ്യനും മനസ്സിലാക്കില്ല .....
ഈയിടെ അബൂധാബിയില്‍ നിന്നും വരുമ്പോള്‍ ആ യാത്രയില്‍ അദ്ദേഹത്തെ "കൂള്‍ റേഡിയോ" എന്ന റേഡിയോക്കാര്‍ വിളിച്ചു. ഈയിടെക്ക് ഉത്തരേന്ത്യയില്‍ നടക്കുന്ന ബലാല്‍സംഗങ്ങളെ കുറിച്ച് ചോദിച്ചു. അതിനുള്ള കൃത്യമായ മറുപടി ഇസ്ലാമികമായ തലത്തില്‍ നിന്ന് കൊണ്ട് നല്‍കി . അപ്പോഴും ഇത്തരം വിഷയങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ റേഡിയോക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ വിജയിക്കാന്‍ വേണ്ടി ദുആ ചെയ്തു .
ഇതാണോ റേഡിയോ ചാനല്‍ ഉദ്ഘാടനം ...??
മീഡിയ വണ്ണി ന്‍റെ ഉത്ഘാടനത്തിന് പി കെ അഹമദ് സാഹിബ് നടത്തിയ പോലെ ഉള്ള പിന്തുണയും പ്രാര്‍ഥനയും ഇതും ഒരുപോലെ ആണോ ...?
അല്ലേയല്ല ..
കോക്കസ് ശിങ്കിടികള്‍ ആയ ബങ്കാളി കായക്കൊടി കുഴിപ്പുറം പോലെയുള്ള എറണാകുളം ബീഹാറി കൂലികള്‍ക്ക് ഹഖും ബാത്വിലും തിരിച്ചറിയാന്‍ കഴിയാതെ ആയിരിക്കുന്നു ..
ഇവരുടെ ശര്റില്‍ നിന്നും അല്ലാഹു നമ്മളെ കാക്കട്ടെ
ആമീന്‍

Monday, May 26, 2014

KJU വിനെ അന്ഗീകരിക്കും -യാഥാർത്യവും പ്രചാരണവും Part 2

KNM ലെ ഈ രണ്ടു ഗ്രൂപ്കൾ അഥവാ TP -സലഫി ഗ്രൂപ്കൾ തമ്മിൽ നടക്കുന്ന ഈ വടം വലി ആണ് ഒരു പരിധി വരെ ഇവരെ ഐക്യ ചര്ച്ചയിലെക്ക് വലിച്ചു കൊണ്ട് വന്നത് ...
അബ്ദു റഹ്മാൻ സലഫിയുടെ കടിഞ്ഞാണില്ലാത്ത കളികള്ക്കും ,സ്വയം അവരോതിത സ്ഥാനമാനഗല്ക്കും അറുതി വരുത്താൻ ആണ് TP ,AP എന്നിവര് ചേർന്ന് മടവൂര് വിഭാഗവും ആയി ലയനത്തിന് മുതിര്ന്നത് ..അതിനു വേണ്ടി 5 അംഗ കമ്മറ്റി പോലും ഉണ്ടാക്കി ...ഇതാണ് ഇവർ തമ്മിലുള്ള വടം വലി സന്ഗീർണ്ണം ആക്കിയത് ..ഈ അവസരത്തിൽ ഒന്നും യഥാര്ത മുജാഹിദുകൾ ചിത്രത്തിലെ ഇല്ല ..എന്നാൽ നൂരിഷ മുതലാളിയും സലഫിയും അനസ് ഹനീഫ എന്നീ വാടക (കടപ്പാട് -PK അഹമ്മദ്‌ സാഹിബ് )പ്രാസങ്ങികരെയും ,നാണി ഹാജി ,കാദെർഹാജി എന്നീ ചാവേര്കളെയും ചേർന്ന് പല സ്ഥലത്തും പരസ്യ പരിപാടിയും ഗ്രൂപ്പ് മീറ്റിങ്ങും ആയതോടെ ,PP ഉണ്ണീൻ കുട്ടി മൌലവിയുടെ മധ്യസ്ഥതയിൽ ഒരു വെടി നിർത്തൽ പ്രഖ്യാപിച്ചു ..അണികളെ പറ്റിക്കാൻ ഒരുമിച്ചു സ്റ്റേജ് പങ്കിടാനും ,മടവൂര് ലയനം 5 അംഗ സമിതിക്ക് വിടാനും തീരുമാനിച്ചു ..അതിൽ കയറി പറ്റിയ നൂരിഷ സാഹിബ് TP യ്ടെ ചിരകാല സ്വപ്നത്തിനു മൂക്ക് കയറിട്ടു ഈ അവസരത്തിൽ ആണ് TP യും AP യും കരുവള്ളിയെ ചെന്ന് കാണുന്നത് ..മടവൂര് ലയനം ആയിരുന്നു വിഷയം ..അപ്പോൾ കരുവള്ളി പറഞ്ഞു ..ഇപ്പോൾ ഉണ്ടായ പുതിയ പ്രശ്നം നമുക്ക് തീർത്തു കൂടെ ..അതിനു ഞാൻ ശ്രമിക്കട്ടെ എന്ന് ചോദിച്ചു ..അവർ സമ്മതം മൂളി ..കരുവള്ളിയോടു അബ്ദു റഹ്മാൻ സലഫി ചെയുന്ന നേരികെടിനെ പറ്റി ഏറെ നേരം അവർ പറഞ്ഞു ..തങ്ങളുടെ നിസ്സഹായത ബോധിപിച്ചു ..
മുജാഹിദ് പ്രസ്ഥാനത്തിലെ ISM MSM നേതാക്കളോ ,മറ്റു മുതിര്ന്ന ആളുകളോ ഒരു ലയനം നടക്കാൻ വേണ്ടി കരുവള്ളിയെ ചെന്ന് കാണുകയോ അദ്ദേഹവുമായി താങ്കള് മുന്നിട്ടു ഇറങ്ങണം എന്ന് ആവശ്യപെട്കയോ ചെയ്തിടില്ല ...
തതടിസ്ഥാനത്തിൽ കരുവള്ളി ,കബീര് ഡോക്ടർ,അബൂബക്കെർ ഡോക്ടർ എന്നിവർ നമ്മുടെ പല നേതാക്കല്മായും ബന്ധപെട്ടു ..
ഇതൊന്നും ഔദ്യോഗിക ചര്ച്ചയോ ,മറ്റോ ഒന്നും ആയിരുന്നില്ല ..അന്നും എന്നും നമ്മുടെ നിലപാട് നമ്മൾ തുറന്നു പറഞ്ഞു "ഇപ്പോഴുള്ള പ്രശ്നങ്ങൾ ചിലരുടെ സ്വാര്തതക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് .(.ഹനീഫ കയക്കൊടിയെ കൊണ്ട് KJU ദൗരയിൽ ഈ വിഷയം ആദ്യം ചര്ച്ചക്കു കൊണ്ട് വരിച്ചത്‌ സലഫി ആണ് ..)..സംഘടന പരമായ അച്ചടക നടപടികൾ മുഴുവൻ പിന് വലിക്കുക ,ശിര്ക്കാരോപനം നിര്ത്തുക ,ആദര്ശ വിശദീകരണം എന്നാ പേരില് പ്രമാണ വിരുദ്ധമായ കാര്യങ്ങൾ ജനങ്ങളിൽ അടിചെല്പിക്ക്ന്നതും ഏകപക്ഷീയ വിശദീകരണവും നിര്ത്തുക ..ചിലര് ഹോട്ടൽ റൂമ്മിൽ മുറി എടുത്ത് എഴുതി ഉണ്ടാക്കിയ പുസ്തകവും ,KJU തീരുമാനം എന്ന് പറഞ്ഞു അബ്ദു റഹ്മാൻ സലഫിയും -ഹനീഫയും ചേർന്ന് രചിച്ച കൃതിയും ഒന്നുകിൽ വലിച്ചെറിയുക അല്ലെങ്കിൽ ഇത് അവരടെ പ്രബന്ധം ആയി പരിഗണിച്ചു KJU വിൽ നിക്ഷ്പക്ഷ ചര്ച്ച (ഞങ്ങൾ ഒപ്പിട്ടു നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ )നടത്തുക ..അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന പ്രമാണ ബദ്ധം ആയ തീരുമാനം ഞങ്ങൾ അന്ഗീകരിക്കും ..
(ഇതാണ് KJU തീരുമാനം അന്ഗീകരിക്കാം എന്ന് പറഞ്ഞു എന്ന് മാധ്യമത്തിൽ ഉണ്ട് എന്ന് പറഞ്ഞു നടക്കുന്നത് ...അബ്ദുറഹ്മാൻ സലഫിയ്ടെ വാദം KJU എടുത്താൽ അന്ഗീകരിക്കാം എന്നല്ല മുരീദുകളെ പറഞ്ഞത് ,ഹനീഫ ഉണ്ടാക്കിയ പുസ്തകം തൊണ്ട തൊടാതെ വിഴ്ങ്ങി അത് KJU ആണ് എന്ന് പറയാം എന്നല്ല പറഞ്ഞത് .).മറിച്ചു നിഷ്പക്ഷവും നിസ്വാർഥവും ആയ ചര്ച്ചയുടെ അടിസ്ഥാനത്തിൽ പ്രമാണ ബദ്ധം ആയി KJU എടുക്ന്ന തീരുമാനം അന്ഗീകരിക്കും എന്നാണ് പറഞ്ഞത് ...അതിപ്പോൾ പറഞ്ഞത് ആണോ ..അതിനല്ലേ 38 പേരും പിന്നീട് 65 പേരും ഒപ്പിട്ടു കത്ത് തന്നത് ..KJU വിനെ അന്ഗീകരിക്കാത്ത ആളുകള് ആണ് എങ്കിൽ എന്തിനാടോ കത്ത് ..അപ്പോൾ KJU ആണ് KNM ..ഇത് രണ്ടും മാനാത്തോടി അബ്ദു റഹ്മാൻ സലഫി ആണ് എന്ന് ആസ്ഥാന മുഖ്യ പ്രഭാഷകൻ ഇപ്പോൾ വേഷമിടുന്ന നിങ്ങള്ടെ ഗതികേടിന്റെ പര്യായം ആയ നൂരിഷ സാഹിബിനോട് പോയി പറ ...
ഇത് തന്നെ ഒരു ഐക്യ ചര്ച്ചയുടെ ഭാഗം ആയി പറഞ്ഞതല്ല ..ഇങ്ങിനെ ഒന്ന് ഒരു ചര്ച്ചക്കു ഇരുന്നു അപ്പോൾ പറഞ്ഞത് പോലും അല്ല ..അങ്ങിനെ ഒരു ചര്ച്ചക്കു അങ്ങോട്ട്‌ ആവശ്യപെട്കയോ തദടിസ്ഥാനത്തിൽ ഒരു ചര്ച്ചക്കു ഇരിക്കുകയോ ഉണ്ടായിട്ടില്ല ...ഇങ്ങോട്ട് സംസാരിച്ചവരോട് കൃത്യമായ നിലപാട് പറഞ്ഞു എന്ന് മാത്രം ..ഇത് അവര്ക്ക് ബോദ്യപെടിട്ടുണ്ട്..
ഇതിനെ കുറിച്ച് ഇപ്പോൾ KNM ഉമായി ഇവർ ചര്ച്ചക്കു വരുന്നു എന്ന് ആദ്യം നുണ പൊട്ടിച്ചത് ..ഏത് ബടായിയുടെയും ഉത്ഭവ കേന്ദ്രം ആയ നൂരിഷ മുതലാളി തന്നെ ആയിരുന്നു ..പിന്നെ മുരീദുകലും വാടക പ്രാസ്ന്ഗികരും ഏറ്റെടുത്തു ഈ പച്ച നുണ ..പാലക്കാട്‌ ഐക്യ ചര്ച്ചക്കു ഇരുന്നു എന്നായിര്ന്നു ആദ്യ നുണ ..തിയതിയും ,സമയവും ,സ്ഥലവും ചോതിച്ചപ്പോൾ അത് പാളി ..പിന്നീട് കരുവള്ളിയെ പോയി ഇതിനു താങ്കള് ഇറങ്ങണം എന്ന് ആവശ്യപെട്ടു അത്രേ ..മെയ്‌ 17 നു ഹുസൈന സലഫിയം PN ഉം കരുവള്ളിയ്മായി ചര്ച്ച നടത്തി അത്രേ ...13 നു കുവൈറ്റിൽ പോയ PN എങ്ങിനെ ചര്ച്ച നടത്തും ..കഥയിൽ ചോദ്യം ഇല്ല ..ഞമ്മന്റെ ആളല്ല എങ്കിൽ പിന്നെ എന്ത് നുണയും പേരില് പറയാം ..നൂരിഷ മുതലാളി പറഞ്ഞാൽ പിന്നെ സനത് നോക്കേണ്ട ..100% ഒക്കെ ആയ റാവി ആയി ...
കോക്കസ് ആള്കൾ ഇത് പറഞ്ഞു നടകുന്നതിനു ഒരു കാരണം ഉണ്ട് ..വഞ്ചന -തിരിമറി -കാലുവാരൽ -മാനേജിംഗ് ട്രസ്റി -പത്ര സമ്മേളനം -TP -സലഫി അടി ..തുടങ്ങി കലാപരിപാടികളിൽ നിന്നും ഒരു മോചനം ..എന്നിട്ടും ഞങ്ങളോട് ഐക്യത്തിന് ശ്രമിക്കുന്നു എന്ന് വരുത്തൽ ..മുണ്ടിട്ടു നിങ്ങളുടെ മുന്നില് നില്കേണ്ട ഒരു ഗതികേടും ഞങ്ങള്കില്ല ..ഞങ്ങളടെ പല പണ്ഡിതരുടെയും അടുത്ത് നില്കാൻ പോലും യോഗ്യത ഇല്ലാത്ത ,സ്വ കുടുംബത്തിലും സമൂഹത്തിലും വന്ജനക്ക് ആദര്ശ പരിരക്ഷ നല്കുന്ന സലഫിമാർ ഞങ്ങൾക്കിടയിൽ ഇല്ലാത്ത കാലത്തോളം ..
"എടി എരപ്പാളി നീയെന്തിനു തൂങ്ങി "എന്ന് പണ്ട് കവി ചോദിച്ച പോലെ ആണ്..നുണ പ്രചരണം പാടില്ല എന്ന് ഷർത് ഓതിയിരുന്ന ചില ആളുകള് ..കോക്കസ് ചര്തികുന്നത് എടുത്ത് തിന്നു "ഞാനപ്പളെ പറഞ്ഞില്ലേ "എന്നാ എട്ടുകാലി മംമൂഞ്ഞി ആകുകയാണ് അവർ
നുണ ഏറ്റെടുത് അതിക കാലം ഒന്നും പോകാൻ കഴിയില്ല മക്കളെ ...
ഐക്യത്തിന് ഞങ്ങൾ തയ്യാര് ആണ് ..പരസ്പരം തല്ലുന്ന KNM സംസ്ഥാന സമിതി (അയോഗ്യർ-കോടതി വിധി )നേതാക്കളെ കണ്ടല്ല ..മറിച്ചു ഈ പ്രസ്ഥാനത്തെ സ്നേഹിച്ചു ഏറു കൊണ്ടും പോസ്റ്റിൽ വലിഞ്ഞു കയറി പോസ്റ്റർ ഒട്ടിച്ചും, കുടുംബത്തിനു അരി വാങ്ങുന്നതിൽ നിന്ന് ഒരു വിഹിതം എടുത്ത് സങ്ങടനക്ക് നല്കിയും ,ഒരേ മനസ്സുമായി ജീവിച്ച ഞങ്ങൾക്കിടയിൽ ഐക്യം വരാൻ ,ഞങ്ങള്ക്ക് ഒന്ന് കെട്ടി പിടിച്ചു കരയാൻ ,ഒന്ന് സഫ്ഫിൽ ഒരേ മനസ്സോടെ നമസ്കരിക്കാൻ ...
AC റൂമിലും ബെന്സ് കാറിലും ,ഫൊർചുനർ കാറിലും കറങ്ങി ..കെട്ടി വെച്ച സ്റ്റേജിൽ വന്നു പ്രസ്ന്ഗിച്ചു ,സ്ഥാപനഗളുടെ അതികാരത്തിനും അവിടെ രാജാവ് ആര് എന്ന് നിശ്ചയിക്കുന്നതിനും അടി പിടി കൂടുന്ന ,14 അംഗ സെക്രറ്റെരിഅറ്റ് കൂടുമ്പോൾ പോലും പരസ്പരം ഒന്ന്ഒരു  തമാശ പറഞ്ഞു ചിരിക്കാൻ പോലും കഴിയാത്ത നിങ്ങളെ കണ്ടു എന്ത് ഐക്യം പറയാൻ ആണ് ....
നൂരിഷ മുതലാളിയുടെ പുതിയ പ്രസംഗം കലക്കി ..പണത്തിനു മുകളിൽ ഒരു KNM കാരനും പറക്കാൻ കഴിയില്ല ..തിരുത്തുണ്ട് എങ്കിൽ സ്വന്തം സംസ്ഥാന സമിതിയിലെ ആളുകളെ തന്നെ തെറി വിളിക്കുന്ന ആ പ്രസംഗത്തിന് എതിരിൽ TP ഗ്രൂപിലെ ചുണകുട്ടികളോ ,അല്ല അടുഹോക്കിലെ പ്രമുഖ TP ഗ്രൂപ്പ്‌ നേതാവ് അബ്ദുൽ മജീദ്‌ സ്വലാഹിയോ ഒന്ന് പ്രതികരിക്കട്ടെ ..അല്ലെങ്കിൽ നേതാക്കൾ ധാര്മികതയും കര്മ്മ സത്യസന്ധതയും പാലിക്കണം എന്ന് സലഫിക്ക് ഇട്ടു പണ്ട് വിചിന്തനം മുഖ ലേഖനത്തിൽ കൊട്ടിയ പോലെ ഒന്ന് കൊട്ടിയാലും മതി ...നിരാശ ഒന്നിനും ഒരു മറു മരുന്നല്ല ...മോരും മുതിരയും കുഴച്ച പോലെ സംസ്ഥാന സമിതി കൂടി വിജിലൻസിൽ ഒരു തീരുമാനം അറിയിക്കണം ...ഒരു പ്രതിഷേധം എങ്കിലും ...അല്ലെങ്കിൽ ജിന്നും വിജിലന്സും എന്ന് പറഞ്ഞു ഒരു പന്നൂരിന്റെ ലേഖനം ആവാം ..ഔക്കുവിനും പോക്കരിനും പഴയ ചത്ത പോത്ത് തിന്നു മടുത്തു കാണും ..കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായ നൂരിഷ സാഹിബിന്റെ പ്രസംഗം ഓരോരുത്തരും രാവിലെ വൈകിട്ട് കേട്ടാൽ TP എന്നാ പേടി മാറിയും കിട്ടും ..അതോടെ നവോധാനതിനു ഷഷ്ടി പൂർത്തി ആഘോഷിച്ചു പിണ്ഡം വെച്ച് പിരിയാം ....
ഐക്യത്തോടെയും ഏക മനസ്സുമായി എല്ലാം അറിഞ്ഞു TP -സലഫി എന്നി ഗ്രൂപുകളിൽ നിന്ന് പോരാട്ട വീഥിയിലെ നവ ആദര്ഷതിനും വ്യതിയാനത്തിനും തിരിച്ചറിവിനും വെമ്പൽ കൊണ്ട് നില്കുന്ന എല്ലാ CD ടവർ (സോറി ജാമിയ നധുവിയ്യ -പുതിയ ആസ്ഥാനം (സലഫി ഗ്രൂപ്പ്‌))ആള്കല്ക്കും ബോധം വെക്കട്ടെ എന്ന് പ്രാര്തിക്കുന്നു
------------------------------------------------------------------------------------------------------
ഞങ്ങൾ ആരുമായും ഐക്യത്തിന് തയ്യാർ ആണ് ..ഖുറാനും സുന്നത്തും സലഫിന്റെ രീതിയും ,സച്ചരിതരും കര്മ്മം കൊണ്ട് മുന്കടന്നവരും അറിവിൽ വിനയമുള്ളവരുമായ പണ്ഡിതരുടെ സാനിധ്യത്തിൽ KJU വിൽ നിക്ഷ്പക്ഷമായ ചര്ച്ച നടക്കട്ടെ ...അബ്ദു റഹ്മാൻ സലഫിയും കൂട്ടരും എഴുതി കൊണ്ട് വന്ന തുണ്ടം പേപ്പറിലെ ആദര്ശം കയ്യ് ഉയർത്തി ഒപ്പിട്ടു പിരിഞ്ഞു ,ആയതോതി KJU വിനെ അനുസരിചില്ലേൽ നരകത്തിൽ പോകും എന്ന് പറയാൻ ഞങ്ങൾ ഇല്ല ...മറിച്ചു KJU എടുക്കുന്ന പ്രമാണ ബദ്ധം ആയ തീരുമാനത്തെ ഞങ്ങൾ അന്ഗീകരിക്കും ...അതവ KJU വിനെ അന്ഗീകരിക്കും ..വ്യക്തി യല്ല ഞങ്ങളുടെ പ്രസ്ഥാനവും ആദര്ഷവും ...

Monday, March 31, 2014

ഹുസൈന്‍ സലഫിയോടു ചോദിക്കും മുന്‍പ്....-Muhammed Ali Pookkad

സലഫിയോടുള്ള ചോദിക്കും മുന്‍പ് സ്വയം ഉത്തരം കണ്ടെത്തേണ്ട വിഷയങ്ങള്‍ !!!
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
ഹുസൈന്‍ സലഫിയോടെന്ന പേരില്‍ ISM ചങ്ങലെരി ഇറക്കിയ നോട്ടീസ് ആണ് താഴെ.....ഒരു മറുപടിയും അര്‍ഹിക്കാത്ത പഴകി പുളിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഉള്ളതല്ല, തൌഹീദും സുന്നത്തും ആയിരങ്ങള്‍ക്ക് എത്തിക്കാന്‍ പരിശ്രമിക്കുന്ന സലഫിയുടെ വിലപ്പെട്ട സമയം...

മാത്രമല്ല, കെട്ടിയുണ്ടാക്കിയ ഇത്തരം ചോദ്യങ്ങള്‍ക്ക് മുന്‍പ് എ പി സൂചിപ്പിച്ച ശരാശരിക്ക് മുകളില്‍ ചിന്തിക്കാന്‍ കഴിയുന്ന ഏതു മുജാഹിദിനും നല്‍കാന്‍ കഴിയുന്ന ഉത്തരങ്ങള്‍ താഴെ കൊടുക്കുന്നു...




  1. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ആദര്‍ശം അഹല്സ്സുന്നയുടെ ആദര്‍ശമാണ്. ഒരു സഹായ ചോദ്യം ശിര്‍ക്കാകാനുള്ള കാരണത്തില്‍ മനുഷ്യര്‍ അല്ലാത്ത ജിന്നും മലക്കും ആയാല്‍ ശിര്‍ക്ക് എന്ന് അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടില്ല. സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള ചോദ്യം ആണ് ശിര്‍ക്കാകുക എന്നത് 1950നു മുന്‍പ് എഴുതിയ മുജാഹിദ് കൃതികളില്‍ പോലും കാണാന്‍ കഴിയും. മടവൂരികള്‍ തങ്ങളുടെ വികല വാദം സ്ഥാപിക്കാന്‍ വിളിച്ചു പറയുന്ന വിവരക്കേട് ആവര്‍ത്തിക്കും മുന്‍പ് വിവരമുള്ളവരോട് ചോദിച്ചു പഠിക്കുക.

 ഒരു ചോദ്യം ജിന്നിനോടും മലക്കിനോടും ശിര്‍ക്കാവുന്ന അവസ്ഥകള്‍ എല്ലാം മനുഷ്യനും കൂടി ബാധകമാണ്. സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള ഒരു കാര്യത്തില്‍ ഉള്ള ചോദ്യമോ, കഴിവില്‍ പെട്ടതാണ് എങ്കിലും ചോദ്യകര്‍ത്താവിന്‍റെ ചോദ്യം കേള്‍ക്കാനോ അറിയാനോ കഴിയാത്ത അകലത്തിലുള്ള അവസ്ഥയിലെ ചോദ്യമോ ചോദിക്കുന്നവന് ചോദിക്കപ്പെടുന്നവനെ കുറിച്ച് മനസ്സില്‍ അങ്ങേ അറ്റത്തെ താഴ്മയും വണക്കവും ഉണ്ടാകുമ്പോഴോ ആണ് ഒരു ചോദ്യത്തില്‍ ശിര്‍ക്ക് വരിക എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിചിട്ടിണ്ട്. കുഞ്ഞീത്‌ മദനിയുടെയും മറ്റു മുന്‍ഗാമികള്‍ ആയ മരിച്ചു പോയ കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരുടേയും കൃതികളില്‍ അത് വ്യെക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മനുഷ്യ കഴിവിനപ്പു റത്ത് എന്ന് ഖുറാഫികള്‍ സാധാരണ ഔലിയാക്കളോട് മഴ ചോദിക്കുകയും കുട്ടിയെ ചോദിക്കുകയും രോഗം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യുമ്പോഴും മരിച്ചവരോട് സഹായം ചോദിക്കുമ്പോഴും അതൊന്നും മനുഷ്യര്‍ക്ക് കഴിയുന്ന കാര്യമല്ല, എന്ന് മനുഷ്യരെ സംബന്ധിച്ചായത് കൊണ്ട് പറയാറുണ്ട്‌ എന്നത് കൊണ്ട്, ഒരു വലിയ തടി വലിക്കുക എന്നത് ഒരു മനുഷ്യനും കഴിയാത്ത കാര്യമായതിനാല്‍ ആനയോട് പിടിയാനെ,വലിയാനെ എന്ന് പറഞ്ഞാല്‍ ശിര്‍ക്കാകുമെന്നു വിവരമുള്ളവര്‍ പറയില്ലല്ലോ? അത് പോലെ തന്നെ അഞ്ജു പൈസയുടെ വരുമാനമില്ലാത്ത അനസ് മുസ്‌ല്യാര്‍ എന്നയാളോട് എനിക്ക് ഒരു ഫോര്‍ച്യൂണ്‍ വേണം എന്ന് ആവശ്യപ്പെട്ടാലും അത് ശിര്‍ക്കാകില്ലല്ലോ?

എന്നാല്‍ മനുഷ്യനായ മാതാ അമൃതാനന്ദമയിയോടു എന്‍റെ അസുഖം ഭേദപ്പെടുത്തണേ എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് മനുഷ്യനോടു ആയതു കൊണ്ട് തൌഹീദും ആകില്ല. അതിനു കാരണം അമൃതാനന്ദമയിയെ കുറിച്ച് അമ്മ ഭക്തന്‍റെ മനസ്സില്‍ ഉള്ള വിശ്വാസമാണ്.

മലക്ക് മഴ പെയ്യിക്കുന്നതും റൂഹിനെ പിടിക്കുന്നതും അവരുടെ കഴിവല്ല, അത് അവരുടെ കഴിവ് എന്ന് പറയുന്നത് മു അജിസത്തുകള്‍ പ്രവാചകന്‍ മാരുടെ കഴിവാണ് എന്ന് പറയുന്നതിനേക്കാള്‍ വലിയ അബദ്ധമാണ്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അല്ലാഹുവിന്‍റെ കല്‍പന നടപ്പാക്കുക മാത്രമാണ് മലക്കുകള്‍ ചെയ്യുന്നത്. അല്ലാതെ മലക്കുകളുടെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കുകയല്ല, എന്നാല്‍ ജിന്നുകള്‍ മനുഷ്യനെ പോലെ ഒരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം നല്‍കപ്പെട്ടവര്‍ ആണ് എന്ന പ്രാഥമിക അറിവെങ്കിലും ഇനി മുതല്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.

  1. അല്ലാഹു അല്ലാത്ത മരണപ്പെട്ടവര്‍ ഹാജരല്ലാത്തവര്‍ മലക്കുകള്‍ ജിന്നുകള്‍ എന്നിവരോട് ഒരു തരത്തിലുള്ള സഹായവും ഒരു മുജാഹിദും തേടാറില്ല, ഇപ്പോഴും തേടുന്നുമില്ല, തേടാം എന്ന വാദവും ഇല്ല. അതിനു കാരണം മരണപ്പെട്ടവര്‍ ഈ ലോകത്ത് നിന്ന് മരിച്ചു പിരിഞ്ഞവര്‍ ആയതു കൊണ്ടും ഹാജരല്ലാത്തവര്‍ നമ്മുടെ ആവശ്യം അവര്‍ക്ക് അറിയാനോ അത് കൊണ്ട് തന്നെ നമ്മെ സഹായിക്കാനോ കഴിയില്ല എന്നതിനാലുമാണ്. മലക്കുകള്‍ ആകട്ടെ, നമ്മുടെ സഹായ ചോദ്യത്തിന് ഉത്തരം ചെയ്യുകയില്ല, മറിച്ചു അവര്‍ അല്ലാഹുവിന്‍റെ കല്‍പന നടപ്പാക്കുക മാത്രമേ ചെയ്യുകയുള്ളൂ. ജിന്നുകള്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ ആണ് എങ്കിലും ഹാജരില്ലാത്തതിനാല്‍ അവരോടും ചോദിച്ചിട്ട് കാര്യമില്ല.  എന്നാല്‍ ആരെങ്കിലും മേല്‍പറയപ്പെട്ടവര്‍ അവരുടെ ഈ അവസ്ഥകളില്‍ നിന്ന് കൊണ്ട് തന്നെ സഹായ ചോദ്യം കേള്‍ക്കുകയും  സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അയാള്‍ സഹായം ഇവരോട് ആവശ്യപ്പെട്ടില്ല എങ്കില്‍ പോലും ശിര്‍ക്ക് ചെയ്തു.

എന്നാല്‍ ഖുബൂരികള്‍ വിശ്വസിക്കുന്നത് മരണപ്പെട്ടവരും ജീവിച്ചിരിക്കുന്ന വിദൂരത്തുള്ളവരായ ഔലിയാക്കള്‍ (?) എന്ന് പറയുന്നവരും, മലക്കുകളും ജിന്നുകളിലെ ചിലരും അവരുടെ ഏതു നിലത്തു നിന്നുള്ള വിളികളും കേള്‍ക്കുകയും എന്ത് സഹായവും അവര്‍ക്ക് ചെയ്യുകയും ചെയ്യുമെന്നാണ്.ഇത് തനിച്ച ശിര്‍ക്കാണ്‌, അത് കൊണ്ട് തന്നെ അതിനെ എതിര്‍ക്കുന്നതും. എന്നാല്‍ ഹാജറുള്ള ജിന്നിനോട് അതിന്‍റെ കഴിവില്‍ പെട്ടത് എന്തെങ്കിലും ചോദിച്ചാല്‍ അത് ഹറാമും 'ക്രമേണ ശിര്‍ക്കിലെത്തിക്കും' (അബ്ദു റഹിമാന്‍ സലഫി ദുബായ് വേര്‍ഷന്‍ തൌഹീദ് ) എന്നും പറയുന്നതു എതിര്‍ക്കാതിരിക്കുന്നതു അത് ശിര്‍ക്കാണ്‌ എന്ന് 1 4 നൂറ്റാണ്ടു കാലത്തെ അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പറയാത്തത് കൊണ്ടുമാണ്.

  1. അദൃശ്യ സൃഷ്ടികളായ ജിന്ന് മലക്ക് എന്ന സൃഷ്ടികളോടുള്ള സഹായാഭ്യര്‍ത്ഥന യുടെ ഇസ്ലാമിക വിധി എന്ത് എന്ന ചര്‍ച്ചയില്‍ ലോകത്ത് ഇന്ന് വരെ ആരും 'യാ ഇബാദല്ലാഹ്..' എന്ന ഹദീസ് കൊണ്ട് വന്നിട്ടില്ല. എന്നാല്‍ 'യാ ഇബാദല്ലാഹ്..' എന്ന ഹദീസ് അല്ലാഹു അല്ലാത്തവരോടുള്ള സഹായര്‍ത്ഥനക്ക് തെളിവാക്കിയ വര്‍ക്കുള്ള മറുപടിയില്‍ ഈ ഹദീസ് സ്വഹീഹായാലും അതില്‍ അവര്‍ ജല്‍പിക്കും പോലെ അല്ലാഹു അല്ലാത്തവരോടുള്ള ശിര്‍ക്കന്‍ ചോദ്യത്തിന് തെളിവില്ല, മറിച്ചു ആ ഹദീസിലുള്ളത് ജീവിച്ചിരിക്കുന്ന ഹാജറുള്ള ജിന്നോ മലക്കോ ആണ് ഉദ്ദേശം എന്ന് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞവരുടെ പട്ടിക നീണ്ടതാണ്.അവരില്‍ ശൈഖ് മുഹമ്മദ്‌ ഇബ്ന്‍ അബ്ദില്‍ വഹാബ് (റ), മര്‍ഹൂം ഉമര്‍ മൌലവി തൊട്ടു ഇന്നും ജീവിച്ചിരിക്കുന്ന ചെറിയ മുണ്ടം വരെ ഉണ്ട്.

  1. യാ ഇബാദല്ലാഹ് ..എന്ന ഹദീസ് ദുര്‍ബലമായതിനാല്‍ തന്നെ അതിന്‍മേല്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല എന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പക്ഷെ, അത് ചര്‍ച്ച ചെയ്യുകയും അതില്‍ ശിര്‍ക്കുണ്ട് എന്ന് 1 4 നൂറ്റാണ്ട് കാലത്തെ അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പറയാത്ത വാദം പറയുകയും 20 12 വരെ പറഞ്ഞതൊക്കെ തിരുത്തി തൌബ ചെയ്യുകയും ചെയ്യണം എന്ന അവസ്ഥ വന്നപ്പോള്‍,  മുന്‍ നിലപാട് മാറ്റി അത് ശിര്‍ക്കാണ്‌ എന്ന് പരയാത്തവര്‍ക്ക് പ്രസ്ഥാനത്തില്‍ സ്ഥാനമില്ല എന്ന് പറഞ്ഞപ്പോള്‍  എങ്കില്‍ ആ വിഷയത്തില്‍ എന്താണ് സലഫി പണ്ഡിതന്‍മാര്‍ പറഞ്ഞത് എന്ന് നമുക്ക് കിബാറുല്‍ ഉലമയുടെ അടുത്തു പോയി പരിശോധിക്കാം എന്ന് പറയുന്നത് ആ ഹദീസ് ചര്‍ച്ച ചെയ്തു അത് അമല്‍ ചെയ്യാനുള്ള തെളിവാക്കാം എന്ന് പറയലല്ല എന്ന് തിരിച്ചറിയാന്‍ ഉള്ള വകതിരിവ് നഷ്ടപ്പെട്ടോ?

  1. ഖുര്‍ആനും ഹദീസും തന്നെയാണ് പ്രമാണം ദുര്‍ബല ഹദീസ് പ്രമാണമല്ല, അത് കൊണ്ട് തന്നെ ദുര്‍ബല ഹദീസ്  ചര്‍ച്ച ചെയ്തു ഒരു മത വിധി കണ്ടെത്താന്‍ കഴിയില്ല എന്ന് പറഞ്ഞതല്ല പ്രശനം, ദുര്‍ബല ഹദീസ് ആയതു കൊണ്ട് അത് ശിര്‍ക്കാകുകയും ഇല്ല അത് കൊണ്ടാണ് ശൈഖ് മുഹമ്മദ്‌ ബിനു അബ്ദുല്‍ വഹാബ് (റ) ഉമര്‍ മൌലവി (റ), ചെറിയ മുണ്ടം തുടങ്ങിയവരും, 20 0 4 ഇല്‍ ഹനീഫിനെ വേദിയിലിരുത്തി കെ എന്‍ എം പക്ഷത്തു നിന്ന് സക്കരിയ്യ സ്വലാഹിയും എന്തിനു 20 12 വരെ പ്രസ്ഥാനം ഒന്നിച്ചു അതില്‍ ശിര്‍ക്കില്ല എന്ന് പറഞ്ഞത്. ഇനി ആരും അതില്‍ ശിര്‍ക്കുണ്ട് എന്ന് ചൂണ്ടി ക്കാട്ടാതിരുന്നത് കൊണ്ടാണ് അങ്ങിനെ ഒരു പിഴവ് പറ്റിയത് എന്ന് പറയാനും കഴിയില്ല കാരണം 20 0 7 മുതല്‍ മടവൂരികള്‍ അത് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞു വളരെ ശക്തമായി മൌലവി വിഭാഗം മുജാഹിദുകള്‍ ശിര്‍ക്കില്‍ എന്ന് പറഞ്ഞതാണ്. അപ്പോള്‍ അത് ശിര്‍ക്കല്ല എന്ന് പല വേദികളിലും അനസും ഹനീഫും അബ്ദു റഹിമാന്‍ സലഫിയും, ആഞ്ഞടിച്ചത്, പ്രമാണമ ല്ലാത്ത ദുര്‍ബല ഹദീസ് ചര്‍ച്ച ചെയ്തു  മത വിധി കണ്ടെത്തിയത് കൊണ്ടായിരുന്നോ? 

  1. പ്രവാചകനെ നമസ്കാരത്തില്‍ ശല്യം ചെയ്യാന്‍ വന്ന പിശാചിനെ പിടിച്ചു വെച്ചു, ശേഷം വിട്ടയക്കുകയും, അതിനു ശേഷം സ്വഹാബികളോട് പറഞ്ഞത് അവനെ ഞാന്‍ മദീനത്തെ കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തില്‍ പള്ളിയുടെ തൂണില്‍ ബന്ധിക്കുമായിരുന്നു, പക്ഷെ എന്‍റെ സഹോദരന്‍ സുലൈമാന്‍ (അ) യുടെ പ്രാര്‍ത്ഥന ഓര്‍മ വന്നത് കൊണ്ടാണ് വിട്ടയച്ചത് എന്നാണു.അപ്പോള്‍ ജിന്നുകളെ ഒരു വിധത്തിലും മനുഷ്യര്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ല എന്നത് വ്യെക്തമാണ്. അത് കൊണ്ടാണ് ''യാ ഇബാദല്ലാഹ്...' എന്ന ഹദീസിന്‍റെ സന ദില്‍ മാത്രമല്ല,ആശയത്തിലും തകരാര്‍ ഉണ്ട് എന്ന് പറയുന്നത്. പക്ഷെ, ആ തകരാര്‍ ശിര്‍ക്ക്  ആണ് എന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. മറിച്ചു, അതിലെ ആശയം മരുഭൂമിയിലോ വിചന പ്രദേശത്തോ ഒറ്റ പ്പെടുകയോ വാഹനം നഷ്ടപ്പെടുകയോ ചെയ്‌താല്‍ 'അല്ലാഹുവിന്‍റെ അടിമകളെ എന്ന് ജിന്നിനെയോ മലക്കിനെയോ ഉദ്ദേശിച്ചു വിളിക്കാന്‍ നബി പറഞ്ഞു എന്നതാണ്. എന്നാല്‍ നബിയുടെ ജീവിതത്തില്‍ ഒട്ടേറെ വിഷമാവസ്ഥകള്‍ ഉണ്ടായിട്ടും അപ്പോഴോരിക്കലും നബി (സ)അങ്ങിനെ ജിന്നുകളെയോ മലക്കുകളെ യോ വിളിച്ചതായി ഒരു സംഭവവും സ്വഹീഹായി വന്നിട്ടില്ല.

  1. ജിന്നുകളും മലക്കുകളും നമ്മെ സംബന്ധിച്ച് അദൃശ്യ സൃഷ്ടികള്‍ ആണ്. അത് കൊണ്ട് തന്നെ അവരോടു സാധാരണ മനുഷരോടുള്ള ഇടപെടല്‍ പോലെ ഇടപെടാന്‍ കഴിയില്ല. എന്നാല്‍ അദൃശ്യരായ ജിന്നുകളും മലക്കുകളും അവരുടെ സാനിദ്ധ്യം അറിയിച്ച സംഭവങ്ങള്‍ നിരവധിയാണ്. മലക്കുകള്‍ അല്ലാഹുവിന്‍റെ കല്‍പന മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആകയാല്‍ മനുഷ്യരുമായി ഇടപെടുന്ന അവസരങ്ങള്‍ നന്നെ കുറവായിരിക്കും. ജിന്നുകളാകട്ടെ,മനുഷ്യരെ പോലെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കപ്പെട്ടവരാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടിമകളെ സഹായിക്കണേ...എന്ന് ജിന്നിനെ ഉദ്ദേശിച്ചു വിളിക്കുന്നതും, ഏതെങ്കിലും നിലക്ക് സാന്നിദ്ധ്യം അറിയിച്ച ജിന്നിനോട് ജിന്നെ സഹായിക്ക് എന്ന് പറയുന്നതും തുടങ്ങി ഒരു തരത്തിലുള്ള സഹായ ചോദ്യവും അനുവദനീയമല്ല. പുഴയില്‍ ആയാലും വിജന പ്രദേശത്തു ആയാലും ജന പ്രദേശത്തു ആയാലും മനസ്സില്‍ ഭക്ത്യാദരവു ഇല്ലെങ്കിലും ചോദിക്കുന്നത് വഴിയായാലും വെളിച്ചമായാലും അനുവദനീയമല്ല. ഇനി മനസ്സില്‍ ഭക്ത്യാദരവോട് ഉണ്ടോ, എവിടെ നിന്നും കേള്‍ക്കും എന്തും സഹായിക്കും എന്ന വിശ്വാസം ഉണ്ടോ (സമസ്തക്കാര്‍ ഔലിയാക്കളെ കുറിച്ചും അമ്പിയാക്കളെ കുറിച്ചും വിശ്വസിക്കും പോലെ ) എങ്കില്‍, സാന്നിദ്ധ്യം ഉറപ്പിച്ചാല്‍ പോലും ശിര്‍ക്ക് ചെയ്തു. ഇവിടെ ശിര്‍ക്കാകാന്‍ കാരണം കേവലം ജിന്ന് ആയി പോയി എന്നതല്ല, മറിച്ചു ചോദിക്കപ്പെടുന്നവരെ കുറിച്ച് ചോദിക്കുന്നവന്‍റെ മനസ്സിലെ വിശ്വാസമാണ് ശിര്‍ക്കാകാന്‍ കാരണം. അത് കൊണ്ടാണ് ജിന്നിന് പകരം ഈ വിശ്വാസത്തോടെ ജീവിച്ചിരിക്കുന്നവരായ മനുഷ്യരോട് ചോദിച്ചാലും ശിര്‍ക്കാകുന്നത്. അത് കൊണ്ടാണ് വിഗ്രഹത്തിനു മുന്നില്‍ സുജൂദ് ചെയ്യുന്ന രൂപത്തില്‍ ഒരാളെ കണ്ടാലും അയാളെ പ്രത്യക്ഷത്തില്‍ മുഷിരിക്കാക്കരുത് എന്ന് മര്‍ഹൂം ഉമര്‍ മൌലവി (റ)പറഞ്ഞത്.


  1. ആന്‍ ആം സൂറത്തിലെ 1 2 8 ആം ആയത്തില്‍ ശിര്‍ക്കായതും ശിര്‍ക്കല്ലാത്തതും ഉണ്ട് എന്ന് അബ്ദു റഹിമാന്‍ സലഫി സമ്മതിച്ച പത്തപ്പിരിയം സംവാദ സി ഡി ഒന്ന് കാണുക. പോരാത്തതിന് ഹനീഫ് കായക്കൊടി കെ ജെ യു വില്‍ കൊടുത്ത പ്രബന്ധത്തിലും ആ ആയത്ത് തെളിവായി കൊടുത്തതാണ്. പത്ത പ്പിരിയത്തു വെച്ചു ആല് ശൈഖ് വസീലത്ത് ശിര്‍ക്കിന് തെളിവായി ഈ ആയത്ത് കൊടുത്തതും അത് അബ്ദു റഹിമാന്‍ സലഫി തന്നെ സമ്മതിച്ചതും രണ്ടു തവണ എങ്കിലും സ്വസ്ഥമായി ഇരുന്നു കേള്‍ക്കുക.

''നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.'' (2:42 )


ഇനി തൌഹീദ് ഒന്നാം അജണ്ടയായിരുന്ന പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ ചില വാദങ്ങള്‍ ഒന്ന് കേട്ട് നോക്കൂ...

  1. അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും!!
  2. പിശാചു മനസ്സിലുള്ളത് അറിയും !!
  3. ജിന്നുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്തുള്ള അഭൌതികര്‍ !!
  4. സിഹിര്‍ ഫലിക്കില്ല, കണ്ണേര്‍ ഫലിക്കില്ല. റുഖയ ചെയ്യാന്‍ ജിന്ന് ബാധ ഉറപ്പുണ്ടാകണം, പക്ഷെ അത് പ്രവാചകന് മാത്രമേ കഴിയൂ...
  5. ഇയ്യാക്ക നഎബുദ് വ ഇയ്യാക്ക നസതഈന്‍ എന്നതിലെ ഇസ്തിആനത് (സഹായ തേട്ടം) മനുഷ്യനോടും ആകാം 
  6. ഇമാമുകള്‍ ശിര്‍ക്ക് ചെയ്തിട്ടുണ്ടാകാം എന്ന് പ്രസ്ഥാന വേദികളില്‍ വെച്ചു പറയിപ്പിക്കുന്നു.
  7. ഖുര്‍ആന്‍ ആയത്തിലെ മക്കാ 'മുഷ്രിക്കുകളെ പേടിക്കാതെ എന്നെ പേടിക്കുക' എന്ന അര്‍ത്ഥത്തിനു പകരം, പിശാചിനെ പേടിക്കേണ്ട എന്ന ദുര്‍വ്യാഖ്യാനം നല്‍കുന്നു.
  8. സൂറത്ത് അല്‍ ബകറ യിലെ ആയതു കട്ടു മുറിച്ചു ഓതി അര്‍ത്ഥം കൊടുത്തു.
  9. കെ എന്‍ എം സെക്രട്ട്രറി നില വിളക്ക് കൊളുത്തി.
  10. പലിശ സ്ഥാപനമായ ബാങ്ക് ഉത്ഘാടനം തെറ്റല്ലാതാക്കി സന്ദേശം നല്‍കിയ ആളെ സെക്രട്ട്രറി ആക്കി വാഴിച്ചു.
  11. അക്ബര്‍ സാഹിബ് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ യോഗ ഉത്ഘാടനം സംസ്ഥാന പ്രസിഡ ണ്ട് തന്നെ നടത്തുന്നു.
  12. പള്ളിക്ക് വേണ്ടി നിശ്ചയിച്ച സ്ഥലം മറിച്ചു വിറ്റ്‌ കാശ് വ്യെക്തികളുടെ കീശയിലേക്ക്‌ മാറ്റി.
  13. ആസ്ഥാനത്തിന്റെ പേരില്‍ ഷെയര്‍ വാഗ്ദാനം ചെയ്തു ഫണ്ട് സ്വരൂപിച്ചു, ഷെയര്‍ നല്‍കാതെ കടപ്പത്രം നല്‍കി, നിശ്ചിത തുക നിശ്ചയിച്ചു  പലിശയുടെ പോലെ ഹറാമായ ലാഭമാക്കി നല്‍കുന്നു.
  14. ഹദീസ് നിഷേധികളില്‍ നിന്ന് പരിഹാസം ഏറ്റു പോലും കഷ്ടപ്പെട്ട് പിരിച്ചുണ്ടാക്കിയ സുന്നത്തും തൌഹീദും പ്രചരിപ്പിക്കേണ്ട മിമ്പരുകളും സ്ഥാപനങ്ങളും കുതന്ത്രങ്ങളിലൂടെ ഹദീസ് നിഷേധികളായ മടവൂരികളെ പോലും ഏല്പിക്കുന്നു.
  15. മുമ്പൊരിക്കലും കേട്ട് കേള്‍വി പോലുമില്ലാത്ത വിധത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പേരില്‍ ആഭാസം ഏറെ ഉള്ള ടി വി ചാനല്‍ ഉത്ഘാടനത്തിനു പങ്കെടുത്തു, അതിനു വേണ്ടി ദുആ യും ആശംസയും നടത്തുന്നു.
  16. പ്രവാചകന്‍ മലക്കുകളോട് സഹായം തേടി എന്ന ഗുരുതരമായ ആരോപണം പ്രവാചകനെതിരില്‍ നടത്തി...
ഇങ്ങനെ ഈ ലിസ്റ്റ് അവസാനിക്കുന്നില്ല.....


മറുപടി ഉണ്ടോ ഇതിലെതിനെങ്കിലും ...???

Friday, January 10, 2014

മരിച്ച സ്ഥലത്ത് യാസീന്‍ ഓതാം എന്ന് ഹുസൈന്‍ സലഫി പറഞ്ഞു എന്ന് ക്ലിപ്പ്‌ കട്ട് മുറിച്ച മൊല്ലാക്കമാരെ നമ്മള്‍ അങ്ങിനെ വിടില്ല ..!!

അള്ളാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അള്ളാഹു അക്ബര്‍
കാന്തപുരം മുടി സുന്നികളുടെ സുന്നി ഗ്ലോബല്‍ മുറിച്ചുണ്ടാക്കി പുറത്തു വിട്ട ഈ ക്ലിപ്പിന്റെ വിവരങ്ങള്‍ ക്കൊടുത്തു കൊണ്ട് ഞാന്‍ ഇട്ട പോസ്റ്റ്‌ താഴെ .. ആ ലിങ്കില്‍ പോയാല്‍ ഇപ്പോള്‍ കിട്ടുന്ന മെസേജ് കൂടി കാണുക :

===============================
ഈ മുറിയന്മാരുടെ മുറിക്ലിപ്പ്‌ കാണുക : ഇന്നലെ പോസ്റ്റ്‌ ചെയ്ത ഈ ക്ലിപ്പ് ഇപ്പോള്‍ 30/10/13 ,, ഒരൊറ്റ ദിവസം കൊണ്ട് 1500 ലധികം ഷെയര്‍ ചെയ്തു കഴിഞ്ഞു
https://www.facebook.com/photo.php?v=386171411514831. ഇതിനുള്ള മറുപടി ആയി ഇതിന്റെ ബാക്കി ഉള്ള ഭാഗം കൂടി യൂ ടൂബില്‍ ഇട്ടു പ്രചരിപ്പിക്കുക മൊല്ലാക്കമാരുടെ തട്ടിപ്പ്‌ തെളിയിക്കാന്‍ ഇതൊരു കാരണം ആവും ... ഇന്ഷാ അല്ലാഹ് ...
Attachment Unavailable
This attachment may have been removed or the person who shared it may not have permission to share it with you.
മരിച്ച സ്ഥലത്ത് യാസീന്‍ ഓതാം എന്ന് ഹുസൈന്‍ സലഫി പറഞ്ഞു എന്ന് ക്ലിപ്പ്‌ കട്ട് മുറിച്ച മൊല്ലാക്കമാരെ നമ്മള്‍ അങ്ങിനെ വിടില്ല ..!!
മുടിയില്‍ കുടുങ്ങിയ കാരന്തൂരികളുടെ പച്ചയായ തട്ടിപ്പ്‌ വെളിച്ചത്ത് വന്നു.. ഇത്രയും വ്യക്തമായ തട്ടിപ്പ്‌ പച്ചമലയാളത്തില്‍ ഉള്ള പ്രസംഗത്തില്‍ നടത്തുന്ന ഈ പാതിരിമാര്‍ കിതാബുകളില്‍ എത്രമാത്രം തട്ടിപ്പുകള്‍ നടത്തുന്നുണ്ടാവും??
ചിന്തിക്കുക സമൂഹമേ... ഇനിയും ഇവരെ വിശ്വസിക്കണോ?? അവര്‍ മുറിച്ച ക്ലിപ്പും ശരിയായ ഭാഗവും കേള്‍ക്കുക
http://www.youtube.com/watch?v=BCqZFB6Iv24&feature=youtu.be

Sunday, May 19, 2013

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 3

ഹുസൈന സലഫിയെ പണ്ട് പരിഹസിചിരുന്നവർക്ക് മറുപടി പറയുന്നതും ഇപ്പോൾ പരിഹസികുന്നതും ഒരേ മുസ്ലിയാർ തന്നെ
https://www.youtube.com/watch?v=C2Sgtk-yH9g(click here)

Monday, December 31, 2012

പറയൂ ഭിന്നിപ്പിനു കോടി പിടികുന്നവരെ ഹുസൈന്‍ സലഫി ചെയ്ത തെറ്റ് എന്ത് എന്ന് ???

പ്രിയമുള്ള സഹോദരങ്ങളെ ,

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ഐക്യത്തിന് വേണ്ടി സംസാരിച്ച ബഹുമാന്യ പണ്ഡിതന്‍ ഹുസൈന്‍ സലഫിയെ താറ ടിക്കുകയും ,മുനഫിക്കകയും ചെയ്ത നാം സ്നേഹിക്കുന്ന നെടക്കന്മാരുടെ പ്രസംഗം കേട്ടപ്പോള്‍ വിഷമം തോന്നി :തങ്ങളുടെ അജണ്ടക്ക് അനുകൂലമായി പ്രസഗി ചില്ല എന്നാ ഒരു കാരണത്താല്‍ അദേഹത്തെ പ്രയാസപ്പെടുത്തിയ നേതാക്കന്മാര്‍ക്ക് അള്ളാഹു സല്‍ബുദ്ധി തോന്നിക്കുകയും ഹുസൈന്‍ സലഫിക്ക് മാനസികമായ കരുത്തും ആയുരരോഗ്യത്തോടു കൂടിയുള്ള ദീര്‍ഗയുസും അല്ലാഹു നല്‍കുമറാകട്ടെ :

എന്താണ് ഹുസൈന്‍ സലഫി ചെയ്ത തെറ്റ് എന്ന്‍ ഇവര്‍ മുജാഹിദ് പ്രവര്‍ത്തകരെ ബോദ്യപ്പെടുത്തേണ്ടതുണ്ട്.

ഐക്യത്തിലേക്ക് മടങ്ങണ മെന്നും ,ഭിന്നിപ്പ്/തര്‍ക്കം ഉള്ള വിഷയത്തില്‍ മുമ്പ് ഉള്ള നിലപാടിലേക്ക് മാറണമെന്നും പറഞ്ഞതാണോ അദ്ദേഹത്തിന്റെ കുറ്റം?

നാം ബഹുമാനിക്കുന്ന നമ്മെ സ്നേഹിക്കുന്ന സലഫീപണ്ടിതന്‍മാരുമായി കാര്യങ്ങള്‍ കൂടിയാലോചിച്ച് സലഫികള്‍ എല്ലാം ഒരേ നിലപാട് എടുക്കണം എന്ന് പറഞ്ഞതാണോ അദ്ദേഹത്തിന്റെ കുറ്റം?

വലത് കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യണമെന്ന്‍ പറഞ്ഞതിനെ നമ്മുടെ പ്രസിടണ്ട് (T .P )കളിയാക്കിയത് അവിടെ കൂടിയ ജനമനസ്സില്‍ അദേഹത്തെ മോശക്കരനാക്കാനയിരുന്നില്ലേ ?(അല്ലാഹു ഒരാള്‍ക്ക് കൊടുത്തപ്രദാപത്തെ കെടുത്താന്‍ സാതിക്കില്ലല്ലോ (അള്ളാഹു അക്ബര്‍ )
എനിപറയുക : ദുര്‍ബലമായ (യാ ഇബാദള്ളാ) ഹദീസ് ജിന്നിനെ വിളിച്ചു പ്രാര്‍ത്തി ക്കാന്‍ സക്കരിയ്യ സ്വലാഹി കൊണ്ട് വന്നതാണോ ?

ജിന്നിനോട് പ്രാര്‍ത്ഥിച്ചോ എന്ന്‍ ഈ ദുര്‍ബലമായ ഹദീസ് സ്വലാഹി എവിടെയെങ്കിലും പറഞ്ഞതിന് വല്ല തെളിവും നമ്മുടെ നേതാക്കന്മാരുടെ അട്ത്തുണ്ട് എങ്കില്‍ ദയവായി പുറത്ത്വിടുക .(ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട് ശിര്‍ക്കിനെതിരെ പൊരുതാന്‍ )

Saturday, December 29, 2012

അടച്ചു പൂട്ടപ്പെട്ട മുജാഹിദുകളുടെ ശബ്ദത്തിന് സമ്മേളന നഗരിയില്‍ മോചനം കിട്ടിയ ദിവസം ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍

അസ്സലാമു അലൈകും വ രഹ്മതുല്ലാഹ് ...

وَمَا النَّصْرُ إِلاَّ مِنْ عِندِ اللّهِ الْعَزِيزِ الْحَكِيمِ
"തീര്‍ച്ചയായും സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാകുന്നു " - [ആല് ഇമ്രാന്‍ 126]

വിലക്കുകളും തടസ്സങ്ങളും അധികാരവും ഉപയോഗിച്ച് തടവറക്കുള്ളില്‍ അടച്ചു പൂട്ടപ്പെട്ട മുജാഹിദുകളുടെ ശബ്ദത്തിന് സമ്മേളന നഗരിയില്‍ മോചനം കിട്ടിയ ദിവസം ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍ ... അല്ലാഹുവേ നീ വലിയവനാണ്‌ ... എല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ് ... സര്‍വ്വ സ്തുതിയും അല്ലാഹുവിനാകുന്നു ...

99% മുജാഹിദുകളുടെയും വികാരം സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഹുസൈന്‍ സലഫിക്ക് നന്ദി രേഖപ്പെടുത്തുന്നു ... അദ്ദേഹത്തിനു അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ ... ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമാറാകട്ടെ... മനസ്സില്‍ തട്ടിയ വാക്കുകള്‍ ... കക്ഷിത്വവും വിഭാഗീയതയും മൂലം അന്തത ബാധിക്കാത്ത മനസ്സുകള്‍ക്ക് സത്യം മനസ്സിലാവും ഇന്‍ ഷാ അല്ലാഹ് ...

എങ്കിലും വരാനിരിക്കുന്ന പരീക്ഷണങ്ങള്‍ക്ക് വിരാമമില്ല .... ക്ഷമയോടെയും പക്വതയോടെയും പ്രതിഫലേഛയോടെയും ഓരോ പരീക്ഷണങ്ങളെയും എതിരിടാന്‍ മാനസികമായി തയ്യാറാവുക .... നിങ്ങള്‍ വിശ്വാസികളാണ് എങ്കില്‍ അല്ലാഹു നിങ്ങളോടൊപ്പമുണ്ട് .... അല്ലാഹു പറഞ്ഞത് നിങ്ങള്‍ മറന്നു പോയോ ??
ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
" നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ " [ ആലു ഇമ്രാന്‍- 139].

ആദര്‍ശത്തിന്റെ പേരില്‍ പരസ്പരം സ്നേഹിച്ചവരെ ഭിന്നിപ്പിച്ചവര്‍ ആരായാലും അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ ... അവരെ അല്ലാഹു സന്മാര്‍ഗത്തിലെക്ക് വഴി നടത്തട്ടെ ... അവരുടെ ഫിത്നയില്‍ നിന്നും അല്ലാഹു നമ്മെയും നമ്മുടെ സമൂഹത്തെയും രക്ഷിക്കുമാറാകട്ടെ ...

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് കുവൈറ്റില്‍ വച്ച് ഉണ്ടായ ഒരു ചര്‍ച്ചയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും ... അന്ന് ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു .. ചിലരുടെ വാദങ്ങളുടെ നിചസ്ഥിതി പണ്ഡിതനും ഫത്'വാ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ്‌ ഡോ: ഹമൂദ് അല്‍ നജ്ദി വിശദീകരിച്ചു ... ഒരുപാട് നിര്‍ദേശങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കി ... "നിങ്ങളുടെ ചര്‍ച്ച നിങ്ങള്‍ സൌദിയിലെ വലിയ പണ്ടിതന്മാരിലേക്ക് മടക്കണം .. പൊതുജനങ്ങളെ ആശയക്കുഴപ്പതിലാക്കരുത് .. ഈ വിഷയത്തിന്റെ പേരില്‍ നിങ്ങള്‍ എടുത്ത അച്ചടക്ക നടപടികള്‍ പിന്‍വലിക്കണം... ഒരുമയോട് കൂടി സാഹോദര്യ ബന്ധത്തോടെ നിങ്ങള്‍ മുന്നോട്ട് പോകണം. " അങ്ങനെ ഒരുപാട് നല്ല നല്ല നിര്‍ദേശങ്ങള്‍ ..

പക്ഷെ ആ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ബഹുമാന്യനായ അബ്ദുറഹ്മാന്‍ സലഫി പറഞ്ഞ കാര്യങ്ങളില്‍ ഇവിടെ ഏറ്റവും പ്രസക്തമായത് മാത്രം ഉദ്ധരിക്കാം: "നിങ്ങള്‍ ആ വിചാരിച്ചതൊന്നും നടക്കൂലാ".

ഇന്ന് ഹുസൈന്‍ സലഫിയുടെ സുന്ദരമായ പ്രഭാഷണത്തിനു ശേഷം മുജാഹിദ് കേരളം ആ വാക്കുകളോട് തുല്യതയുള്ള വാക്കുകള്‍ അദേഹത്തില്‍ നിന്നും നേരില്‍ കേട്ടു എന്ന് ഞാന്‍ മനസ്സിലാക്കുന്നു ...

ഒരു വ്യക്തിയെ ഇകഴ്താനോ പരിഹസിക്കാനോ വേണ്ടിയല്ല ... പക്ഷേ അദ്ദേഹം പ്രധിനിദാനം ചെയ്യുന്ന രീതിയെയും വീക്ഷണങ്ങളെയും അംഗീകരിക്കാന്‍ സാധിക്കുന്നില്ല.. മാത്രമല്ല വിഭാഗീയതയും കക്ഷിത്വവും അലിഞ്ഞു ചേരാത്ത തീര്‍ത്തും നന്മ നിറഞ്ഞ ഒരുപദേശം ഹുസൈന്‍ സലഫി നല്‍കിയതിനെ വളരെ ക്രൂരമായി വലിച്ചു കീറുന്നത് കണ്ടപ്പോള്‍ ചില സത്യങ്ങള്‍ ജനങ്ങള്‍ അറിയണം എന്ന് തോന്നി... ഏതായാലും അല്ലാഹു എല്ലാവര്ക്കും സന്മാര്‍ഗം കാണിച്ചു കൊടുക്കട്ടെ ... ഈ ആദര്‍ശത്തെ തകര്‍ക്കുന്നവരില്‍ നിന്നും നമ്മെ സംരക്ഷിക്കുമാറാകട്ടെ... ആരോടും നമുക്ക് വിരോധമില്ല .. ആക്ഷേപമില്ല .. വ്യക്തി എന്ന നിലക്ക് ആരെയും നമ്മള്‍ ആക്ഷേപിക്കാന്‍ അര്‍ഹരല്ല ... ആരോപണ പ്രത്യാരോപണങ്ങള്‍ നമ്മുടെ രീതിയുമല്ല ... പക്ഷെ മതവിഷയങ്ങളിലെ പ്രാമാണികമായ നിലപാടുകളും അതില്‍ കടന്നു വരുന്ന വ്യതിയാനങ്ങളും ജനങ്ങളോട് പറയേണ്ടതുണ്ട് ...

എന്തും ഒരു മുജാഹിദ് സഹിക്കും ... ക്ഷമിക്കും ... പക്ഷെ അവന്റെ ആദര്‍ശത്തെ അവന്‍ ഒരിക്കലും കൈവിടില്ല ... അതവന്റെ പരലോക രക്ഷയുടെ കാര്യമാണ് ...
എല്ലാവരും അല്ലാഹുവിനെ സ്തുതിക്കുക ... വിമര്‍ശനങ്ങളിലും പ്രതികരണത്തിലും നമ്മുടെ ആദര്‍ശ ബോധവും ... നീതി ബോധവും കൈവെടിയാതെ സൂക്ഷിക്കുക ... പ്രാര്‍ഥനയാണ് ഒരു വിശ്വാസിയുടെ ആയുധം അത് മറക്കാതിരിക്കുക ... നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ല എങ്കില്‍ അല്ലാഹു നിങ്ങളെ പരിഗണിക്കുകയില്ല ...
قل ما يعبأ بكم ربي لولا دعاءكم

എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുക ...

ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
" നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ " [ ആലു ഇമ്രാന്‍- 139].

Wednesday, November 7, 2012

ഹുസൈന്‍ സലഫി അത് പറഞ്ഞു ഇത് പറഞ്ഞു എന്ന് കളവു പറയുന്നവര്‍ ..വിചിന്തനത്തില്‍ ലേഖനം കൊടുക്കുന്നവര്‍ കാണാന്‍ വേണ്ടി .....

ഹുസൈന്‍ സലഫി അത് പറഞ്ഞു ഇത് പറഞ്ഞു എന്ന് കളവു പറയുന്നവര്‍ ..വിചിന്തനത്തില്‍ ലേഖനം കൊടുക്കുന്നവര്‍ കാണാന്‍ വേണ്ടി .....

നമ്മുടെ ബഹുമാന്യ പണ്ഡിതന്‍   ഹുസൈന്‍ സലഫി ആവര്‍ത്തിച്ച്‌ പറയുന്നു   മുജഹിതുകളില്‍ ജിന്നിനോട് തേടുന്നവര്‍   ഇല്ലാ  എന്ന് എന്നിട്ടും നമ്മുടെ ആളുകള്‍????