Monday, March 31, 2014

ഹുസൈന്‍ സലഫിയോടു ചോദിക്കും മുന്‍പ്....-Muhammed Ali Pookkad

സലഫിയോടുള്ള ചോദിക്കും മുന്‍പ് സ്വയം ഉത്തരം കണ്ടെത്തേണ്ട വിഷയങ്ങള്‍ !!!
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
ഹുസൈന്‍ സലഫിയോടെന്ന പേരില്‍ ISM ചങ്ങലെരി ഇറക്കിയ നോട്ടീസ് ആണ് താഴെ.....ഒരു മറുപടിയും അര്‍ഹിക്കാത്ത പഴകി പുളിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഉള്ളതല്ല, തൌഹീദും സുന്നത്തും ആയിരങ്ങള്‍ക്ക് എത്തിക്കാന്‍ പരിശ്രമിക്കുന്ന സലഫിയുടെ വിലപ്പെട്ട സമയം...

മാത്രമല്ല, കെട്ടിയുണ്ടാക്കിയ ഇത്തരം ചോദ്യങ്ങള്‍ക്ക് മുന്‍പ് എ പി സൂചിപ്പിച്ച ശരാശരിക്ക് മുകളില്‍ ചിന്തിക്കാന്‍ കഴിയുന്ന ഏതു മുജാഹിദിനും നല്‍കാന്‍ കഴിയുന്ന ഉത്തരങ്ങള്‍ താഴെ കൊടുക്കുന്നു...




  1. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ആദര്‍ശം അഹല്സ്സുന്നയുടെ ആദര്‍ശമാണ്. ഒരു സഹായ ചോദ്യം ശിര്‍ക്കാകാനുള്ള കാരണത്തില്‍ മനുഷ്യര്‍ അല്ലാത്ത ജിന്നും മലക്കും ആയാല്‍ ശിര്‍ക്ക് എന്ന് അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടില്ല. സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള ചോദ്യം ആണ് ശിര്‍ക്കാകുക എന്നത് 1950നു മുന്‍പ് എഴുതിയ മുജാഹിദ് കൃതികളില്‍ പോലും കാണാന്‍ കഴിയും. മടവൂരികള്‍ തങ്ങളുടെ വികല വാദം സ്ഥാപിക്കാന്‍ വിളിച്ചു പറയുന്ന വിവരക്കേട് ആവര്‍ത്തിക്കും മുന്‍പ് വിവരമുള്ളവരോട് ചോദിച്ചു പഠിക്കുക.

 ഒരു ചോദ്യം ജിന്നിനോടും മലക്കിനോടും ശിര്‍ക്കാവുന്ന അവസ്ഥകള്‍ എല്ലാം മനുഷ്യനും കൂടി ബാധകമാണ്. സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള ഒരു കാര്യത്തില്‍ ഉള്ള ചോദ്യമോ, കഴിവില്‍ പെട്ടതാണ് എങ്കിലും ചോദ്യകര്‍ത്താവിന്‍റെ ചോദ്യം കേള്‍ക്കാനോ അറിയാനോ കഴിയാത്ത അകലത്തിലുള്ള അവസ്ഥയിലെ ചോദ്യമോ ചോദിക്കുന്നവന് ചോദിക്കപ്പെടുന്നവനെ കുറിച്ച് മനസ്സില്‍ അങ്ങേ അറ്റത്തെ താഴ്മയും വണക്കവും ഉണ്ടാകുമ്പോഴോ ആണ് ഒരു ചോദ്യത്തില്‍ ശിര്‍ക്ക് വരിക എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിചിട്ടിണ്ട്. കുഞ്ഞീത്‌ മദനിയുടെയും മറ്റു മുന്‍ഗാമികള്‍ ആയ മരിച്ചു പോയ കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരുടേയും കൃതികളില്‍ അത് വ്യെക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മനുഷ്യ കഴിവിനപ്പു റത്ത് എന്ന് ഖുറാഫികള്‍ സാധാരണ ഔലിയാക്കളോട് മഴ ചോദിക്കുകയും കുട്ടിയെ ചോദിക്കുകയും രോഗം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യുമ്പോഴും മരിച്ചവരോട് സഹായം ചോദിക്കുമ്പോഴും അതൊന്നും മനുഷ്യര്‍ക്ക് കഴിയുന്ന കാര്യമല്ല, എന്ന് മനുഷ്യരെ സംബന്ധിച്ചായത് കൊണ്ട് പറയാറുണ്ട്‌ എന്നത് കൊണ്ട്, ഒരു വലിയ തടി വലിക്കുക എന്നത് ഒരു മനുഷ്യനും കഴിയാത്ത കാര്യമായതിനാല്‍ ആനയോട് പിടിയാനെ,വലിയാനെ എന്ന് പറഞ്ഞാല്‍ ശിര്‍ക്കാകുമെന്നു വിവരമുള്ളവര്‍ പറയില്ലല്ലോ? അത് പോലെ തന്നെ അഞ്ജു പൈസയുടെ വരുമാനമില്ലാത്ത അനസ് മുസ്‌ല്യാര്‍ എന്നയാളോട് എനിക്ക് ഒരു ഫോര്‍ച്യൂണ്‍ വേണം എന്ന് ആവശ്യപ്പെട്ടാലും അത് ശിര്‍ക്കാകില്ലല്ലോ?

എന്നാല്‍ മനുഷ്യനായ മാതാ അമൃതാനന്ദമയിയോടു എന്‍റെ അസുഖം ഭേദപ്പെടുത്തണേ എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് മനുഷ്യനോടു ആയതു കൊണ്ട് തൌഹീദും ആകില്ല. അതിനു കാരണം അമൃതാനന്ദമയിയെ കുറിച്ച് അമ്മ ഭക്തന്‍റെ മനസ്സില്‍ ഉള്ള വിശ്വാസമാണ്.

മലക്ക് മഴ പെയ്യിക്കുന്നതും റൂഹിനെ പിടിക്കുന്നതും അവരുടെ കഴിവല്ല, അത് അവരുടെ കഴിവ് എന്ന് പറയുന്നത് മു അജിസത്തുകള്‍ പ്രവാചകന്‍ മാരുടെ കഴിവാണ് എന്ന് പറയുന്നതിനേക്കാള്‍ വലിയ അബദ്ധമാണ്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അല്ലാഹുവിന്‍റെ കല്‍പന നടപ്പാക്കുക മാത്രമാണ് മലക്കുകള്‍ ചെയ്യുന്നത്. അല്ലാതെ മലക്കുകളുടെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കുകയല്ല, എന്നാല്‍ ജിന്നുകള്‍ മനുഷ്യനെ പോലെ ഒരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം നല്‍കപ്പെട്ടവര്‍ ആണ് എന്ന പ്രാഥമിക അറിവെങ്കിലും ഇനി മുതല്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.

  1. അല്ലാഹു അല്ലാത്ത മരണപ്പെട്ടവര്‍ ഹാജരല്ലാത്തവര്‍ മലക്കുകള്‍ ജിന്നുകള്‍ എന്നിവരോട് ഒരു തരത്തിലുള്ള സഹായവും ഒരു മുജാഹിദും തേടാറില്ല, ഇപ്പോഴും തേടുന്നുമില്ല, തേടാം എന്ന വാദവും ഇല്ല. അതിനു കാരണം മരണപ്പെട്ടവര്‍ ഈ ലോകത്ത് നിന്ന് മരിച്ചു പിരിഞ്ഞവര്‍ ആയതു കൊണ്ടും ഹാജരല്ലാത്തവര്‍ നമ്മുടെ ആവശ്യം അവര്‍ക്ക് അറിയാനോ അത് കൊണ്ട് തന്നെ നമ്മെ സഹായിക്കാനോ കഴിയില്ല എന്നതിനാലുമാണ്. മലക്കുകള്‍ ആകട്ടെ, നമ്മുടെ സഹായ ചോദ്യത്തിന് ഉത്തരം ചെയ്യുകയില്ല, മറിച്ചു അവര്‍ അല്ലാഹുവിന്‍റെ കല്‍പന നടപ്പാക്കുക മാത്രമേ ചെയ്യുകയുള്ളൂ. ജിന്നുകള്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ ആണ് എങ്കിലും ഹാജരില്ലാത്തതിനാല്‍ അവരോടും ചോദിച്ചിട്ട് കാര്യമില്ല.  എന്നാല്‍ ആരെങ്കിലും മേല്‍പറയപ്പെട്ടവര്‍ അവരുടെ ഈ അവസ്ഥകളില്‍ നിന്ന് കൊണ്ട് തന്നെ സഹായ ചോദ്യം കേള്‍ക്കുകയും  സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അയാള്‍ സഹായം ഇവരോട് ആവശ്യപ്പെട്ടില്ല എങ്കില്‍ പോലും ശിര്‍ക്ക് ചെയ്തു.

എന്നാല്‍ ഖുബൂരികള്‍ വിശ്വസിക്കുന്നത് മരണപ്പെട്ടവരും ജീവിച്ചിരിക്കുന്ന വിദൂരത്തുള്ളവരായ ഔലിയാക്കള്‍ (?) എന്ന് പറയുന്നവരും, മലക്കുകളും ജിന്നുകളിലെ ചിലരും അവരുടെ ഏതു നിലത്തു നിന്നുള്ള വിളികളും കേള്‍ക്കുകയും എന്ത് സഹായവും അവര്‍ക്ക് ചെയ്യുകയും ചെയ്യുമെന്നാണ്.ഇത് തനിച്ച ശിര്‍ക്കാണ്‌, അത് കൊണ്ട് തന്നെ അതിനെ എതിര്‍ക്കുന്നതും. എന്നാല്‍ ഹാജറുള്ള ജിന്നിനോട് അതിന്‍റെ കഴിവില്‍ പെട്ടത് എന്തെങ്കിലും ചോദിച്ചാല്‍ അത് ഹറാമും 'ക്രമേണ ശിര്‍ക്കിലെത്തിക്കും' (അബ്ദു റഹിമാന്‍ സലഫി ദുബായ് വേര്‍ഷന്‍ തൌഹീദ് ) എന്നും പറയുന്നതു എതിര്‍ക്കാതിരിക്കുന്നതു അത് ശിര്‍ക്കാണ്‌ എന്ന് 1 4 നൂറ്റാണ്ടു കാലത്തെ അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പറയാത്തത് കൊണ്ടുമാണ്.

  1. അദൃശ്യ സൃഷ്ടികളായ ജിന്ന് മലക്ക് എന്ന സൃഷ്ടികളോടുള്ള സഹായാഭ്യര്‍ത്ഥന യുടെ ഇസ്ലാമിക വിധി എന്ത് എന്ന ചര്‍ച്ചയില്‍ ലോകത്ത് ഇന്ന് വരെ ആരും 'യാ ഇബാദല്ലാഹ്..' എന്ന ഹദീസ് കൊണ്ട് വന്നിട്ടില്ല. എന്നാല്‍ 'യാ ഇബാദല്ലാഹ്..' എന്ന ഹദീസ് അല്ലാഹു അല്ലാത്തവരോടുള്ള സഹായര്‍ത്ഥനക്ക് തെളിവാക്കിയ വര്‍ക്കുള്ള മറുപടിയില്‍ ഈ ഹദീസ് സ്വഹീഹായാലും അതില്‍ അവര്‍ ജല്‍പിക്കും പോലെ അല്ലാഹു അല്ലാത്തവരോടുള്ള ശിര്‍ക്കന്‍ ചോദ്യത്തിന് തെളിവില്ല, മറിച്ചു ആ ഹദീസിലുള്ളത് ജീവിച്ചിരിക്കുന്ന ഹാജറുള്ള ജിന്നോ മലക്കോ ആണ് ഉദ്ദേശം എന്ന് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞവരുടെ പട്ടിക നീണ്ടതാണ്.അവരില്‍ ശൈഖ് മുഹമ്മദ്‌ ഇബ്ന്‍ അബ്ദില്‍ വഹാബ് (റ), മര്‍ഹൂം ഉമര്‍ മൌലവി തൊട്ടു ഇന്നും ജീവിച്ചിരിക്കുന്ന ചെറിയ മുണ്ടം വരെ ഉണ്ട്.

  1. യാ ഇബാദല്ലാഹ് ..എന്ന ഹദീസ് ദുര്‍ബലമായതിനാല്‍ തന്നെ അതിന്‍മേല്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല എന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പക്ഷെ, അത് ചര്‍ച്ച ചെയ്യുകയും അതില്‍ ശിര്‍ക്കുണ്ട് എന്ന് 1 4 നൂറ്റാണ്ട് കാലത്തെ അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പറയാത്ത വാദം പറയുകയും 20 12 വരെ പറഞ്ഞതൊക്കെ തിരുത്തി തൌബ ചെയ്യുകയും ചെയ്യണം എന്ന അവസ്ഥ വന്നപ്പോള്‍,  മുന്‍ നിലപാട് മാറ്റി അത് ശിര്‍ക്കാണ്‌ എന്ന് പരയാത്തവര്‍ക്ക് പ്രസ്ഥാനത്തില്‍ സ്ഥാനമില്ല എന്ന് പറഞ്ഞപ്പോള്‍  എങ്കില്‍ ആ വിഷയത്തില്‍ എന്താണ് സലഫി പണ്ഡിതന്‍മാര്‍ പറഞ്ഞത് എന്ന് നമുക്ക് കിബാറുല്‍ ഉലമയുടെ അടുത്തു പോയി പരിശോധിക്കാം എന്ന് പറയുന്നത് ആ ഹദീസ് ചര്‍ച്ച ചെയ്തു അത് അമല്‍ ചെയ്യാനുള്ള തെളിവാക്കാം എന്ന് പറയലല്ല എന്ന് തിരിച്ചറിയാന്‍ ഉള്ള വകതിരിവ് നഷ്ടപ്പെട്ടോ?

  1. ഖുര്‍ആനും ഹദീസും തന്നെയാണ് പ്രമാണം ദുര്‍ബല ഹദീസ് പ്രമാണമല്ല, അത് കൊണ്ട് തന്നെ ദുര്‍ബല ഹദീസ്  ചര്‍ച്ച ചെയ്തു ഒരു മത വിധി കണ്ടെത്താന്‍ കഴിയില്ല എന്ന് പറഞ്ഞതല്ല പ്രശനം, ദുര്‍ബല ഹദീസ് ആയതു കൊണ്ട് അത് ശിര്‍ക്കാകുകയും ഇല്ല അത് കൊണ്ടാണ് ശൈഖ് മുഹമ്മദ്‌ ബിനു അബ്ദുല്‍ വഹാബ് (റ) ഉമര്‍ മൌലവി (റ), ചെറിയ മുണ്ടം തുടങ്ങിയവരും, 20 0 4 ഇല്‍ ഹനീഫിനെ വേദിയിലിരുത്തി കെ എന്‍ എം പക്ഷത്തു നിന്ന് സക്കരിയ്യ സ്വലാഹിയും എന്തിനു 20 12 വരെ പ്രസ്ഥാനം ഒന്നിച്ചു അതില്‍ ശിര്‍ക്കില്ല എന്ന് പറഞ്ഞത്. ഇനി ആരും അതില്‍ ശിര്‍ക്കുണ്ട് എന്ന് ചൂണ്ടി ക്കാട്ടാതിരുന്നത് കൊണ്ടാണ് അങ്ങിനെ ഒരു പിഴവ് പറ്റിയത് എന്ന് പറയാനും കഴിയില്ല കാരണം 20 0 7 മുതല്‍ മടവൂരികള്‍ അത് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞു വളരെ ശക്തമായി മൌലവി വിഭാഗം മുജാഹിദുകള്‍ ശിര്‍ക്കില്‍ എന്ന് പറഞ്ഞതാണ്. അപ്പോള്‍ അത് ശിര്‍ക്കല്ല എന്ന് പല വേദികളിലും അനസും ഹനീഫും അബ്ദു റഹിമാന്‍ സലഫിയും, ആഞ്ഞടിച്ചത്, പ്രമാണമ ല്ലാത്ത ദുര്‍ബല ഹദീസ് ചര്‍ച്ച ചെയ്തു  മത വിധി കണ്ടെത്തിയത് കൊണ്ടായിരുന്നോ? 

  1. പ്രവാചകനെ നമസ്കാരത്തില്‍ ശല്യം ചെയ്യാന്‍ വന്ന പിശാചിനെ പിടിച്ചു വെച്ചു, ശേഷം വിട്ടയക്കുകയും, അതിനു ശേഷം സ്വഹാബികളോട് പറഞ്ഞത് അവനെ ഞാന്‍ മദീനത്തെ കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തില്‍ പള്ളിയുടെ തൂണില്‍ ബന്ധിക്കുമായിരുന്നു, പക്ഷെ എന്‍റെ സഹോദരന്‍ സുലൈമാന്‍ (അ) യുടെ പ്രാര്‍ത്ഥന ഓര്‍മ വന്നത് കൊണ്ടാണ് വിട്ടയച്ചത് എന്നാണു.അപ്പോള്‍ ജിന്നുകളെ ഒരു വിധത്തിലും മനുഷ്യര്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ല എന്നത് വ്യെക്തമാണ്. അത് കൊണ്ടാണ് ''യാ ഇബാദല്ലാഹ്...' എന്ന ഹദീസിന്‍റെ സന ദില്‍ മാത്രമല്ല,ആശയത്തിലും തകരാര്‍ ഉണ്ട് എന്ന് പറയുന്നത്. പക്ഷെ, ആ തകരാര്‍ ശിര്‍ക്ക്  ആണ് എന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. മറിച്ചു, അതിലെ ആശയം മരുഭൂമിയിലോ വിചന പ്രദേശത്തോ ഒറ്റ പ്പെടുകയോ വാഹനം നഷ്ടപ്പെടുകയോ ചെയ്‌താല്‍ 'അല്ലാഹുവിന്‍റെ അടിമകളെ എന്ന് ജിന്നിനെയോ മലക്കിനെയോ ഉദ്ദേശിച്ചു വിളിക്കാന്‍ നബി പറഞ്ഞു എന്നതാണ്. എന്നാല്‍ നബിയുടെ ജീവിതത്തില്‍ ഒട്ടേറെ വിഷമാവസ്ഥകള്‍ ഉണ്ടായിട്ടും അപ്പോഴോരിക്കലും നബി (സ)അങ്ങിനെ ജിന്നുകളെയോ മലക്കുകളെ യോ വിളിച്ചതായി ഒരു സംഭവവും സ്വഹീഹായി വന്നിട്ടില്ല.

  1. ജിന്നുകളും മലക്കുകളും നമ്മെ സംബന്ധിച്ച് അദൃശ്യ സൃഷ്ടികള്‍ ആണ്. അത് കൊണ്ട് തന്നെ അവരോടു സാധാരണ മനുഷരോടുള്ള ഇടപെടല്‍ പോലെ ഇടപെടാന്‍ കഴിയില്ല. എന്നാല്‍ അദൃശ്യരായ ജിന്നുകളും മലക്കുകളും അവരുടെ സാനിദ്ധ്യം അറിയിച്ച സംഭവങ്ങള്‍ നിരവധിയാണ്. മലക്കുകള്‍ അല്ലാഹുവിന്‍റെ കല്‍പന മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആകയാല്‍ മനുഷ്യരുമായി ഇടപെടുന്ന അവസരങ്ങള്‍ നന്നെ കുറവായിരിക്കും. ജിന്നുകളാകട്ടെ,മനുഷ്യരെ പോലെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കപ്പെട്ടവരാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടിമകളെ സഹായിക്കണേ...എന്ന് ജിന്നിനെ ഉദ്ദേശിച്ചു വിളിക്കുന്നതും, ഏതെങ്കിലും നിലക്ക് സാന്നിദ്ധ്യം അറിയിച്ച ജിന്നിനോട് ജിന്നെ സഹായിക്ക് എന്ന് പറയുന്നതും തുടങ്ങി ഒരു തരത്തിലുള്ള സഹായ ചോദ്യവും അനുവദനീയമല്ല. പുഴയില്‍ ആയാലും വിജന പ്രദേശത്തു ആയാലും ജന പ്രദേശത്തു ആയാലും മനസ്സില്‍ ഭക്ത്യാദരവു ഇല്ലെങ്കിലും ചോദിക്കുന്നത് വഴിയായാലും വെളിച്ചമായാലും അനുവദനീയമല്ല. ഇനി മനസ്സില്‍ ഭക്ത്യാദരവോട് ഉണ്ടോ, എവിടെ നിന്നും കേള്‍ക്കും എന്തും സഹായിക്കും എന്ന വിശ്വാസം ഉണ്ടോ (സമസ്തക്കാര്‍ ഔലിയാക്കളെ കുറിച്ചും അമ്പിയാക്കളെ കുറിച്ചും വിശ്വസിക്കും പോലെ ) എങ്കില്‍, സാന്നിദ്ധ്യം ഉറപ്പിച്ചാല്‍ പോലും ശിര്‍ക്ക് ചെയ്തു. ഇവിടെ ശിര്‍ക്കാകാന്‍ കാരണം കേവലം ജിന്ന് ആയി പോയി എന്നതല്ല, മറിച്ചു ചോദിക്കപ്പെടുന്നവരെ കുറിച്ച് ചോദിക്കുന്നവന്‍റെ മനസ്സിലെ വിശ്വാസമാണ് ശിര്‍ക്കാകാന്‍ കാരണം. അത് കൊണ്ടാണ് ജിന്നിന് പകരം ഈ വിശ്വാസത്തോടെ ജീവിച്ചിരിക്കുന്നവരായ മനുഷ്യരോട് ചോദിച്ചാലും ശിര്‍ക്കാകുന്നത്. അത് കൊണ്ടാണ് വിഗ്രഹത്തിനു മുന്നില്‍ സുജൂദ് ചെയ്യുന്ന രൂപത്തില്‍ ഒരാളെ കണ്ടാലും അയാളെ പ്രത്യക്ഷത്തില്‍ മുഷിരിക്കാക്കരുത് എന്ന് മര്‍ഹൂം ഉമര്‍ മൌലവി (റ)പറഞ്ഞത്.


  1. ആന്‍ ആം സൂറത്തിലെ 1 2 8 ആം ആയത്തില്‍ ശിര്‍ക്കായതും ശിര്‍ക്കല്ലാത്തതും ഉണ്ട് എന്ന് അബ്ദു റഹിമാന്‍ സലഫി സമ്മതിച്ച പത്തപ്പിരിയം സംവാദ സി ഡി ഒന്ന് കാണുക. പോരാത്തതിന് ഹനീഫ് കായക്കൊടി കെ ജെ യു വില്‍ കൊടുത്ത പ്രബന്ധത്തിലും ആ ആയത്ത് തെളിവായി കൊടുത്തതാണ്. പത്ത പ്പിരിയത്തു വെച്ചു ആല് ശൈഖ് വസീലത്ത് ശിര്‍ക്കിന് തെളിവായി ഈ ആയത്ത് കൊടുത്തതും അത് അബ്ദു റഹിമാന്‍ സലഫി തന്നെ സമ്മതിച്ചതും രണ്ടു തവണ എങ്കിലും സ്വസ്ഥമായി ഇരുന്നു കേള്‍ക്കുക.

''നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.'' (2:42 )


ഇനി തൌഹീദ് ഒന്നാം അജണ്ടയായിരുന്ന പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ ചില വാദങ്ങള്‍ ഒന്ന് കേട്ട് നോക്കൂ...

  1. അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും!!
  2. പിശാചു മനസ്സിലുള്ളത് അറിയും !!
  3. ജിന്നുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്തുള്ള അഭൌതികര്‍ !!
  4. സിഹിര്‍ ഫലിക്കില്ല, കണ്ണേര്‍ ഫലിക്കില്ല. റുഖയ ചെയ്യാന്‍ ജിന്ന് ബാധ ഉറപ്പുണ്ടാകണം, പക്ഷെ അത് പ്രവാചകന് മാത്രമേ കഴിയൂ...
  5. ഇയ്യാക്ക നഎബുദ് വ ഇയ്യാക്ക നസതഈന്‍ എന്നതിലെ ഇസ്തിആനത് (സഹായ തേട്ടം) മനുഷ്യനോടും ആകാം 
  6. ഇമാമുകള്‍ ശിര്‍ക്ക് ചെയ്തിട്ടുണ്ടാകാം എന്ന് പ്രസ്ഥാന വേദികളില്‍ വെച്ചു പറയിപ്പിക്കുന്നു.
  7. ഖുര്‍ആന്‍ ആയത്തിലെ മക്കാ 'മുഷ്രിക്കുകളെ പേടിക്കാതെ എന്നെ പേടിക്കുകഎന്ന അര്‍ത്ഥത്തിനു പകരം, പിശാചിനെ പേടിക്കേണ്ട എന്ന ദുര്‍വ്യാഖ്യാനം നല്‍കുന്നു.
  8. സൂറത്ത് അല്‍ ബകറ യിലെ ആയതു കട്ടു മുറിച്ചു ഓതി അര്‍ത്ഥം കൊടുത്തു.
  9. കെ എന്‍ എം സെക്രട്ട്രറി നില വിളക്ക് കൊളുത്തി.
  10. പലിശ സ്ഥാപനമായ ബാങ്ക് ഉത്ഘാടനം തെറ്റല്ലാതാക്കി സന്ദേശം നല്‍കിയ ആളെ സെക്രട്ട്രറി ആക്കി വാഴിച്ചു.
  11. അക്ബര്‍ സാഹിബ് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ യോഗ ഉത്ഘാടനം സംസ്ഥാന പ്രസിഡ ണ്ട് തന്നെ നടത്തുന്നു.
  12. പള്ളിക്ക് വേണ്ടി നിശ്ചയിച്ച സ്ഥലം മറിച്ചു വിറ്റ്‌ കാശ് വ്യെക്തികളുടെ കീശയിലേക്ക്‌ മാറ്റി.
  13. ആസ്ഥാനത്തിന്റെ പേരില്‍ ഷെയര്‍ വാഗ്ദാനം ചെയ്തു ഫണ്ട് സ്വരൂപിച്ചു, ഷെയര്‍ നല്‍കാതെ കടപ്പത്രം നല്‍കി, നിശ്ചിത തുക നിശ്ചയിച്ചു  പലിശയുടെ പോലെ ഹറാമായ ലാഭമാക്കി നല്‍കുന്നു.
  14. ഹദീസ് നിഷേധികളില്‍ നിന്ന് പരിഹാസം ഏറ്റു പോലും കഷ്ടപ്പെട്ട് പിരിച്ചുണ്ടാക്കിയ സുന്നത്തും തൌഹീദും പ്രചരിപ്പിക്കേണ്ട മിമ്പരുകളും സ്ഥാപനങ്ങളും കുതന്ത്രങ്ങളിലൂടെ ഹദീസ് നിഷേധികളായ മടവൂരികളെ പോലും ഏല്പിക്കുന്നു.
  15. മുമ്പൊരിക്കലും കേട്ട് കേള്‍വി പോലുമില്ലാത്ത വിധത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പേരില്‍ ആഭാസം ഏറെ ഉള്ള ടി വി ചാനല്‍ ഉത്ഘാടനത്തിനു പങ്കെടുത്തു, അതിനു വേണ്ടി ദുആ യും ആശംസയും നടത്തുന്നു.
  16. പ്രവാചകന്‍ മലക്കുകളോട് സഹായം തേടി എന്ന ഗുരുതരമായ ആരോപണം പ്രവാചകനെതിരില്‍ നടത്തി...
ഇങ്ങനെ ഈ ലിസ്റ്റ് അവസാനിക്കുന്നില്ല.....


മറുപടി ഉണ്ടോ ഇതിലെതിനെങ്കിലും ...???

No comments:

Post a Comment