പ്രബോധനത്തിനായി ജനങ്ങളോട് സമ്പത്ത് ചോദിക്കല്‍
അല്ലാഹുവിന്നാകുന്നു സര്‍വ്വ സ്തുതിയും
അവന്‍റെ കാരുണ്യവും രക്ഷയും പ്രവാചകന്‍ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെയും മേല്‍ വര്‍ഷിക്കു മാറാകട്ടെ.
إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّـهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ﴿٨٨﴾
(എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്) അനുഗ്രഹം ലഭിക്കുന്നത്. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. 1 1 - 8 8 )
(നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്. ..2-4 2 )
സല്‍സബീല്‍ സലഫി സംഘം എന്ന ഒരു വിഭാഗം ''പ്രബോധനത്തിനായി ജനങ്ങളോട് സമ്പത്ത് ചോദിക്കല്‍'' എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ഷെയ്ഖ് മദ്ഹലിയുടെതെന്ന പേരില്‍ ഉള്ള ഒരു ലേഖനത്തിന് ഉള്ള ഒരു വിയോച്ചനക്കുറിപ്പാണ് ഇത്.
ഇന്ന് കേരളത്തിലെ സലഫികള്‍ക്കിടയില്‍ നടന്നു കൊണ്ടിരിക്കുന്ന ഫിത്നയുടെ ഭാഗമായി ഉയര്‍ന്നു വന്ന പല വികല വാദങ്ങളില്‍ പെട്ട ഒന്നാണ്, ദഅവ സംരംഭങ്ങള്‍ക്ക്, അഥവാ പള്ളികളും ദീനീ സ്ഥാപങ്ങള്‍ക്കും അത് പോലെ പ്രബോധന പ്രോഗ്രാമുകള്‍ക്കും വേണ്ടി പിരിവു നടത്തല്‍, പ്രവാചകന്‍ വിലക്കിയ യാചനകളില്‍ പെട്ടതാണ് എന്നത്. അതിനു വേണ്ടി പ്രവാചകന്‍ മൂന്നു വിഭാഗം ആളുകള്‍ക്കല്ലാതെ യാചന പാടില്ല എന്ന ഹദീസും ഇവര്‍ തെളിവായി പലയിടത്തും ഉദ്ധരിക്കുകയുണ്ടായി. എന്നാല്‍ ആ ഹദീസോ അത് പോലെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയ യാചനകള്‍ എല്ലാം തന്നെ, വൈയക്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി, വെക്തികള്‍ ചോദിക്കുന്നത് സംബന്ധിച്ചാണ് എന്ന് ആ ഹദീസില്‍ നിന്ന് തന്നെ വ്യെക്തമാണ് എന്നതിനാലും, പൊതു മസ്ലഹത്തിനു വേണ്ടി പ്രവാചകന്‍ സദഖ ആവശ്യപ്പെട്ട, ചിലപ്പോള്‍ നിര്‍ബന്ധിക്കുക പോലും ചെയ്ത നിരവധി സംഭവങ്ങള്‍ സ്വഹീഹായ ഹദീസുകളില്‍ വന്നത് സലഫി പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, തങ്ങളുടെ മുന്‍ നിലപാടില്‍ ചെറിയ മാറ്റം വരുത്തിയെങ്കിലും, വീണ്ടും പൊതു സമൂഹത്തില്‍ ആശയ ക്കുഴപ്പം നിലനിര്‍ത്താന്‍ ഉദ്ദേശിച്ചു കൊണ്ടാകണം ഇത്തരം ഒരു നോട്ടീസ് പ്രചരിപ്പിക്കുന്നത്.
ആദ്യമായി ഇതില്‍ ഷെയ്ഖ് മദ്ഹലി ഉദ്ദേശിച്ചതു പ്രബോധകന്‍മാര്‍, പ്രബോധനത്തിന് പ്രതിഫലം പറ്റുന്നതും, അവരുടെ വൈയക്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി, (പൊതു മസ്ലഹത്തിനോ ദഅവാ സംരംഭങ്ങള്‍ക്കോ അല്ല !) യുള്ള ധനസമ്പാദനത്തെയാണ് പരാമര്‍ശിക്കുന്നത് എന്ന് ഒരാവര്‍ത്തി വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നത് ആണ്.മാത്രമല്ല, ഇതില്‍ ഉദ്ധരിച്ച, ഇമാം അഹമദ് (റ) കുറെ പേരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ തന്‍റെ പക്കല്‍ ഉള്ള പാഥേയം (യാത്രാ വിഭവം ) തീര്‍ന്നു പോയപ്പോള്‍ മറ്റുള്ളവര്‍ നീട്ടിയ സഹായം ഇമാം അഹമദ് |(റ) നിരസിച്ച സംഭവം എങ്ങിനെയാണ് ഒരു പ്രദേശത്ത് ദഅവത്തിനു വേണ്ടി സഹകരിച്ചു ധനസമ്പാദനം നടത്തുന്നതിന് സമപ്പെടുത്താന്‍ കഴിയുന്നത്?. തങ്ങളുടെ ഒരു വാദം സ്ഥിരപ്പെടുത്താന്‍ തെളിവ് അന്വേഷിച്ചു ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഒരു മടിയുമില്ലാത്ത ഒരു അവസ്ഥയില്‍ നമ്മില്‍പെട്ട സഹോദരങ്ങള്‍ എത്തിച്ചേരുന്നത് ആശ്ചര്യം തന്നെ. ഇനി ഷെയ്ഖ് മദ്ഹലിയുടെ കീഴിലെ ദാമ്മാജിലെ ദാറുല്‍ ഹദീസിലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തങ്ങളുടെ തൊഴിലും വരുമാന മാര്‍ഗങ്ങളും ഉപേക്ഷിച്ചു, സലഫീയ്യതു പഠിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ക്ക് വേണ്ടി, സമ്പത്ത് നല്‍കാന്‍ ആഹ്വാനം ചെയ്തും, യു എന്‍ എന്ന ജൂതന്‍മാര്‍ അടക്കം ഉള്ള സംഘടനയില്‍ നിന്ന് പോലും സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയും ഷെയ്ഖ് ഉമരി വിവരിക്കുന്നത്, ഇവര്‍ തന്നെ പ്രചരിപ്പിക്കുന്ന ''ദാമ്മാജിന്‍റെ ചരിത്രം'' എന്ന ലേഖനത്തിന്‍റെ ഏഴാം പേജില്‍ കൊടുത്തത് ഇവര്‍ മറച്ചു വെക്കുന്നു. സത്യം മറച്ചു വെച്ചു, സത്യവും അസത്യവും കൂട്ടിക്കുഴച്ചു തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ജൂതന്‍മാര്‍ അല്ല,ആരായാലും അല്ലാഹു ആക്ഷേപിച്ചതാണ് എന്ന് മറക്കാതിരിക്കുക.
യഥാര്‍ത്ഥത്തില്‍ ഇമാം അഹമദ് (റ) കാണിച്ച മാതൃക ഇവര്‍ തെറ്റിക്കുകയാണ്. കാരണം തങ്ങളുടെ ആവശ്യത്തിനു വേണ്ടി ദാമ്മാജില്‍ പോകുന്നവര്‍ ലോകത്തിന്‍റെ മുന്നിലേക്ക്, അതും ജൂതന്‍മാര്‍ അടക്കമുള്ള ഒരു സംഘടനയെ ആശ്രയിക്കുക വഴി മുസ്ലിംകളുടെ പൊതുവിലും, വിശിഷ്യാ സലഫികളുടെ അഭിമാനത്തിന് പോലും ക്ഷതമേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.ലോകത്തിന്‍റെ ഏതു കോണില്‍ വെച്ചും ആഹ്ലുസ്സുന്നയുടെ ഉലമാക്കളുടെ ഏതു കിത്താബുകളും സൌജന്യമായി പോലും ലഭിക്കും എന്നിരിക്കെ, ആധുനിക മാധ്യമങ്ങള്‍ ഉപയോഗിച്ചു ലോകത്തിലെ ഏതു കോണില്‍ നിന്നും പഠന ക്ലാസ് ഓണ്‍ ലൈനില്‍ സംഘടിപ്പിക്കാമെന്നുമിരിക്കെ വരുമാന മാര്‍ഗങ്ങള്‍ ഒഴിവാക്കി, ഒരു പ്രത്യേക സ്ഥലത്ത് ഒരുമിച്ചു കൂടുകയും, തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുകയും ചെയ്യുക എന്നത് പ്രവാചക മാതൃക ഇല്ലാത്തതും, സലഫികള്‍ക്ക് ഒരിക്കലും യോചിക്കാത്തതുമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കൈ നീട്ടിയും, അവരുടെ സഹായം സ്വീകരിച്ചും ഇവര്‍, ഇമാം അഹമദ് (റ) കാണിച്ച, തന്‍റെ വൈയക്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ നീട്ടിയ സഹായം നിരസിച്ചതിന് എതിര്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യന്നത് എന്നിരിക്കെ, അല്ലാഹു വിന്‍റെ പ്രവാചകന്‍ പ്രോത്സാഹിപ്പിച്ച പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സ്വദഖയെ തടയാന്‍ ഇവര്‍ ഉത്സാഹിക്കുന്നത് എന്ത് മന്‍ഹജിന്‍റെ അടിസ്ഥാനത്തില്‍ ആണ്?. അല്ലാഹു നമ്മുടെ സഹോദരങ്ങള്‍ക്ക് ദീനീ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച നല്‍കട്ടെ എന്ന് മാത്രം സര്‍വ്വ ശക്തനായ റബ്ബിനോട് പ്രാര്‍ത്ഥിക്കുന്നു.
അല്ലാഹുവിന്‍റെ ദീന്‍ യഥാ വിധി പ്രചരിപ്പിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ നമ്മള്‍ നടത്തിയ ഐതിഹാസികമായ മുന്നേറ്റത്തിനു, നമ്മുടെ കൂട്ടായ്മയും ഇത്തരം പൊതു സംരംഭങ്ങളും നല്‍കിയ സംഭാവനകള്‍ ഏതൊരു കൊച്ചു കുഞ്ഞിനു പോലും മനസ്സിലാകും എന്നിരിക്കെ, ഇതെല്ലാം മുടക്കി, പഴയ കൂരിരുട്ടിലേക്ക് വരാനിരിക്കുന്ന തലമുറയെ തള്ളി വിടാനേ ഇത്തരം വാദങ്ങള്‍ ഉപകരിക്കൂ എന്ന് ഈ ആധുനിക സാങ്കേതിക വിദ്യയുടെ മികവില്‍ വളരുന്ന പുത്തന്‍ തലമുറയില്‍ പോലും, ഖുറാഫാ ത്തിന്‍റെ ഇരുണ്ട ശക്തികള്‍ പുതിയ മേഖലകളിലൂടെ ശിര്‍ക്കും ബിദ് അത്തും കുത്തിവെക്കുന്നത് ശ്രദ്ധിക്കുന്ന,അതില്‍ ആശങ്കപ്പെടുന്ന ഏതൊരു മുസ്ലിമിനും എളുപ്പം മനസ്സിലാക്കാവുന്നതാണ്. കേരളത്തിലെ വിരലിലെണ്ണാവുന്ന ഭൂരിപക്ഷ മുജാഹിദ് മഹല്ലുകളിലെ മുവഹ്ഹിദ് കുടുംബത്തില്‍ പിറന്ന ചുരുക്കം ചിലര്‍ക്ക് അതിന്‍റെ അപകടം മനസ്സിലായില്ല എങ്കിലും, പൊതു സമൂഹത്തില്‍ ജീവിക്കുന്ന ചിന്തിക്കുന്ന ഓരോ മുവഹ്ഹിദിനും, തന്‍റെ കര്‍ത്തവ്യം പ്രഥമമായി,ശിര്‍ക്കിനെതിരെ തൌഹീദും, ബിദ് അതിനു എതിരെ സുന്നത്തും സമൂഹത്തില്‍ കഴിയാവുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും എത്തിച്ചു ഇസ്ലാഹ് നടത്തുക എന്ന, മുഹമ്മദ് നബി (സ) അടക്കം, എല്ലാ പ്രവാചകരും ചെയ്ത ദൌത്യം തന്നെയാണ് എന്നത് വ്യെക്തമായി മനസ്സിലാക്കാവുന്നതാണ്. ജീവിതത്തിന്‍റെ നല്ലൊരു സമയം കിതാബുകളില്‍ നിന്ന് കിതാബുകളിലേക്ക് ഊളിയിടുകയും, ആധുനികരായ ചില പണ്ഡിതരുടെ കൌലുകള്‍ക്ക് ഒരു വേള ഖുര്‍ആനിനെക്കാളും ഹദീസുകളെക്കാളും പ്രാധാന്യം നല്‍കി ആനന്ദം കണ്ടെത്തുമ്പോള്‍ തന്‍റെ ഒരു വിളിപ്പാടകലെ, അല്ലാഹുവിന്നു പകരം നബിമാരെയും ഓലിയാക്കളെയും വിളിച്ചു തേടി, സകല ബിദ് അത്തും പ്രാവര്‍ത്തികമാക്കി അല്ലാഹു വിശിഷ്ടമാക്കി നമ്മെ ഏല്‍പിച്ച ദീനുല്‍ ഇസ്ലാമിനെ വികലമാക്കുന്നത് അവഗണിക്കുന്നവര്‍, ഓര്‍ക്കുക, എല്ലാം തികഞ്ഞു ദഅവത്തിനു ഇറങ്ങാന്‍ ഓരോരുത്തരുടെയും ആയുസ്സ് മുന്‍കൂട്ടി ആരും നമ്മെ അറിയിച്ചിട്ടില്ല. അത് കൊണ്ടാണ് അറിഞ്ഞ സത്യം, അറിയാത്തവരെ അറിയിക്കുക.അല്ലാഹു തൌഫീക്ക് നല്‍കട്ടെ...
هَا أَنتُمْ هَـٰؤُلَاءِ تُدْعَوْنَ لِتُنفِقُوا فِي سَبِيلِ اللَّـهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِ ۚ وَاللَّـهُ الْغَنِيُّ وَأَنتُمُ الْفُقَرَاءُ ۚ وَإِن تَتَوَلَّوْا يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوا أَمْثَالَكُم ﴿٣٨﴾
ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്.അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല. (4 7 -3 8 )
No comments:
Post a Comment