Showing posts with label SHABAB WEEKLY. Show all posts
Showing posts with label SHABAB WEEKLY. Show all posts

Tuesday, October 2, 2012

ഓരോ മടവൂരിക്കും പണക്കാരന്‍ ആവാന്‍ സുവര്‍ന്നാവസരം

ഇന്ഷ അള്ളാഹു ഇ വിഷയത്തില്‍ ശബാബ് 1980 കല്‍ മുതല്‍ 2012 ഒക്ടോബര്‍ വരെ എഴുതിയ എല്ലാം നമ്മള്‍ ചര്‍ച്ച ചെയ്യുന്നുണ്ട് ....
പക്ഷെ എന്റെ മടവൂരി സുഹ്ര്തുക്കളെ നിങ്ങള്‍ കൊടംബുഴയില്‍ മുടിസുന്നികലുമായി നടത്തിയ സംവാദത്തില്‍ -(സെപ്റെമ്ബരിലെ സംവാദത്തില്‍ ഒക്ടോബറിലെ ശബാബില്‍ ഉണ്ട് എന്ന് മറുപടി )
ഇരിക്കട്ടെ അതിന്റെ കോപ്പി നിങ്ങളുടെ കയ്യില്‍ ഉണ്ട് ,അത് മുമ്പില്‍ എടുത്തു വെച്ച് കൊണ്ട് കരുംപിലാക്കള്‍ വായിക്കുന്നത് കേട്ടോള്ളൂ ......



ഇനി ഈ മധ്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ മടവൂരിയും ചെയ്യേണ്ട ഒന്ന് ....
കരുംപിലക്കള്‍ ഈ വായിച്ച വരികള്‍ താഴെ കാണുന്ന ശബാബിന്റെ ഏതു പേജിലെ ഏതു കോളത്തില്‍ ആണ് ഉള്ളത് എന്ന് കണ്ടുപിടിച്ചു താഴെ കമന്റ്‌ ആയി ഇടുക ,കൂടെ നിങ്ങളുടെ വിലാസവും ഇടുക ....

....ഒരു ലക്ഷം രൂപയാണ് പ്രതിഫലo.....

മധ്സരാര്തികള്‍ക്ക് വേണമെങ്കില്‍ വര്‍ത്തമാനത്തെ കേരളത്തിലെ ലീഡിംഗ് പത്രമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച അബ്ദുല്‍ ലത്തീഫ് സാഹിബിന്റെ സഹായം തെടാവുന്നത് ആണ് ....ഏതു പ്രസിധികരനതിലും നമ്മള്‍ കാണാത്തത് കാണാനുള്ള ഒരു സിദ്ധി ഇയാള്കുണ്ട് .....വേഗം വിളിക്കൂ .....
വിവരമില്ലാത്ത മുടി സുന്നിയല്ല കേരളത്തിലെ മുജാഹിദുകള്‍ ....
നിങ്ങളുടെ ശബാബ് മുന്നില്‍ വച്ച് ...നിങ്ങളുടെ കരുംപിലാക്കള്‍ വായിച്ചത് ...നിങ്ങള്ക്ക് തന്നെ കാണിക്കാന്‍ സുവര്‍ന്നാവസരം ......
കാണിക്കാന്‍ സാധികുന്നില്ല എങ്കില്‍ എവിടെയോ ചീഞ്ഞു നാറുന്നുണ്ട് ..സലാം സുല്ലമിയോടു ചോദിക്കേണ്ടി വരുമോ ...(കല്ല്‌ വെച്ച ശിര്‍ക്കാണ്‌ എന്നാണ് മൂപ്പരുടെ ഫത്വ -ഫോണില്‍ പറയാന്‍ സംഘടന വിലക്ക് ഉണ്ടാവില്ല -ചോദിച്ചു നോക്ക് )

Sunday, July 29, 2012

പിശാചിന്‍റെ കഴിവ് എന്ത് എന്തല്ല...

പിശാചിന്‍റെയും ജിന്നിന്‍റെയും കഴിവുകളെ സംബന്ദിച്ചു ഇന്ന് വ്യാപകമായ ചര്‍ച്ചനടക്കുന്നു.പിശാച് മനസ്സില്‍ ദുര്‍ബോധനമല്ലാതെ യാതൊന്നും ഉണ്ടാക്കുകയില്ല എന്ന് ചിലര്‍ വാദിക്കുന്നു.ജിന്നോ മലക്കോ ഒരിക്കലെങ്കിലും ഭൌതികമായി ഇടപെടും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കായി എന്ന് പറയുന്ന സുല്ലമിമാരും ഇവിടെയുണ്ട്.മാത്രമല്ല സുലൈമാന്‍ നബി(അ)യും ജിന്നുകളും തമ്മിലുള്ള ബന്ടം ജിന്നുകള്‍ക്ക് അത്തരം കഴിവുണ്ട് എന്നതിന് തെളിവല്ല എന്ന് പറയുന്നവരും കുറവല്ല.ഇത്തരം സംശയങ്ങള്‍ക്ക് ഉള്ള മറുപടിയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നല്‍കിയ ഒന്ന് രണ്ടു മറുപടികളാണ് ഇവിടെ ഉദരിക്കുന്നത്.


2000 OCT 27 മുസ്ലിം പക്തിയില്‍ ഉള്ള ഒരു ചോദ്യം ഇങ്ങനെ വായിക്കാം.  വേദന ജപശക്തി കൊണ്ട് ഇല്ലാതാകുമോ..??
കുത്ത്റാത്തീബിലും തയ്പൂയ മഹോത്സവത്തിലും ആയുധങ്ങളും ശൂലങ്ങളും , നാക്കിലും ചുണ്ടിലും ശരീരത്തിലും കുത്തികയട്ടുമ്പോള്‍ രക്തം പൊടിയുകയോ വേദനിക്കുകയോ ചെയ്യുന്നില്ല.ഇത് അവര്‍ ഉരുവിടുന്ന കീര്‍ത്തനങ്ങളുടെയും ജപങ്ങളുടെയും ശക്തികൊണ്ടാണെന്നു അവര്‍ അവകാശപ്പെടുന്നു.(ഒരു സ്വകാര്യടിവി പരിപാടി).മുസ്ലിമിന്‍റെ അഭിപ്രായമെന്ത്??
-അബ്ദുല്‍ വഹാബ് , ഇരിവേറ്റി

അതിനു മറുപടിയായി വേദന എന്നത് മനസ്സിന്‍റെയും ശരീരത്തിന്‍റെയും പ്രവര്‍ത്തനഫലമായുള്ള ഒരു അനുഭവമാണെന്നും ചിലര്‍ക്ക് വേദന കൂടുതലും  മറ്റു ചിലര്‍ക്ക് കുറവും എന്ന് പറഞ്ഞതിനുശേഷം ഇങ്ങനെ എഴുതുന്നു. 
  
“നാക്കിലും ചുണ്ടിലും ശൂലം കുത്തികയറ്റുന്നത് മരവിപ്പിച്ചതിനു ശേഷമോ വേദനസഹിക്കാന്‍ ദീര്‍ഘമായി പരിശീളിപ്പിച്ചതിനു ശേഷമോ ആകാം.ജനങ്ങളെ മിത്യധാരണകളില്‍ തളച്ചിടണമെന്നു നിര്‍ബന്ടമുള്ള പിശാചിന്‍റെ കുതന്ത്രങ്ങളും ഇതിന്‍റെയൊക്കെ പിന്നില്‍ ഉണ്ടാകാം.ആര്‍ക്കും എന്തും അവകാശപ്പെടാം.”       

ഈ മറുപടി അവസാനിക്കുന്നത് ഇങ്ങനെയാണ്. 
“ആരെങ്കിലും കടലിനു മുകളിലൂടെ നടന്നു കാണിച്ചാലും വായുവിലൂടെ തുഴഞ്ഞുനീങ്ങിയാലും പിശാച്  അവനെ താങ്ങി കൊണ്ടുപോകുകയായിരിക്കുമെന്നു കരുതുകയല്ലാതെ അവനു ദിവ്യത്വം കല്പിക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ല.”
എന്നാല്‍ ഈ മറുപടി ഇന്നത്തെ പോലെതന്നെ ചിലര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല.അങ്ങനെ അവരില്‍ പെട്ട ഒരാള്‍ അടുത്തമാസം ഒരു ചോദ്യം അയച്ചു.2000 NOV 10 വന്ന ആ ചോദ്യം അതിങ്ങനെ വായിക്കാം.

ഇത് പിശാചിനെ റബ്ബാക്കലല്ലേ?
"ആരെങ്കിലും കടലിനു മുകളിലൂടെ നടന്നു കാണിച്ചാല്‍ പിശാചായിരിക്കും അവനെ താങ്ങി കൊണ്ട് പോകുന്നത്" എന്ന്  'മുസ്ലിം' കരുതുന്നു.ഇത് പിശാചിനെ ആ വിഷയത്തില്‍ റബ്ബായി പരിഗണിക്കുന്നതായി വ്യാഖ്യാനിച്ചുകൂടെ?
-ഡോ:അബ്ദുര്‍റഷീദ് , കുതിരക്കുളം

അതിനു ചെറിയമുണ്ടം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

അല്ലാഹുവിനും മനുഷ്യരാശിക്കുമെതിരില്‍ സമരം പ്രഖ്യാപിച്ച പിശാചിന്‍റെ നടപടിക്രമം മനുഷ്യരെ കഴിയുന്ന വിധത്തിലൊക്കെ തെറ്റിദ്ധരിപ്പിച്ചു ദുര്‍മാര്‍ഗത്തില്‍ അകപ്പെടുത്തുകയാകുന്നു.അതിനുവേണ്ടി എല്ലാ തന്ത്രവും പിശാച് ഉപയോഗിക്കും.ഇത് സംബന്ദമായി ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശമുണ്ട്."അവന്‍ (പിശാച്) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ ( ദുഷ്പ്രവൃത്തികള്‍ ) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.”(വി.ഖു 15/39-40)

“ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന്‌ പുറത്താക്കിയത്‌ പോലെ പിശാച്‌ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക്‌ കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന്‌ അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.” .(വി.ഖു 7/27)

മനുഷ്യരെ പിഴപ്പിക്കാന്‍ വേണ്ടി വിവിധ കുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ പിശാചിന് അവസരം നല്‍കിയത് അല്ലാഹുവിന്‍റെ പരീക്ഷയാകുന്നു.പിശാചിനെ പ്രത്യക്ഷ ശത്രുവായി ഗണിക്കുകയും അവന്‍റെ കുതന്ത്രങ്ങല്‍ക്കെതിരില്‍ നിതാന്ത്രജഗ്രത പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്കെ ഈ പരീക്ഷയില്‍ വിജയിക്കാന്‍ കഴിയൂ.അല്ലഹുവല്ലത്തവര്‍ക്ക് അഭൌതിക കഴിവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു തദടിസ്ഥാനത്തില്‍ അവര്‍ക്ക് നേര്ച്ച വഴിപാടുകള്‍ അര്‍പ്പിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുക എന്നത് പിശാചിന്‍റെ പരിപാടികള്‍ പ്രധാനപെട്ട ഒന്നാണ്.വിശുദ്ധഖുര്‍ആന്‍ (4/119) പരാമര്‍ശിച്ചിട്ടുള്ളത് ദൈവേതരര്‍ക്ക് കാലികളെ നേര്‍ന്നിട്ടു അവയുടെ കാതുകള്‍ കീറി അടയാളം വെക്കുന്നതിനെ സംബന്ടിച്ചാകുന്നു.സിദ്ധന്മാര്‍,പുണ്യവാളന്മാര്‍ എന്നൊക്കെ പറയപ്പെടുന്നവന്‍ മുഖേന പല ദിവ്യത്ഭുതങ്ങളും സംഭവിക്കുന്നതായി ചിലര്‍ക്ക് തോന്നാറുണ്ട്. ആ ദുര്‍ബോധാനങ്ങളില്‍ ആകൃഷ്ടരായി സൃഷ്ടികള്‍ക്ക് ദിവ്യത്വകല്പിക്കുന്നവരാണ് പിശാചിനെ  റബ്ബാക്കുന്നത്;അവന്‍റെ കുതന്ത്രങ്ങല്ക്കെതിരില്‍ മുന്നറിയിപ്പ് നല്കുന്നവരല്ല.  
പിശാചിന് ഭൌതിക കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ഡോക്ടര്‍ വീണ്ടും മുസ്ലിമിനെ ഖന്ടിച്ചുകൊന്ദ് ചോദ്യമയച്ചു.
അത് ആരംഭി ക്കുന്നത് ഇങ്ങനെ ആയിരുന്നു. 

2000 DEC 15 SHABAB
പിശാചിന് ഭൌതിക കാര്യങ്ങളില്‍ ഇടപെടാന്‍ കഴിവുണ്ടോ?
മനുഷ്യനിര്‍മ്മിത യന്ത്രസഹായത്തോടെയോ നിരന്തര പരിശ്രമാത്തിലൂടെ നേടിയെടുത്ത കഴിവുകളിലൂടെയോ അല്ലാതെ ഒരാള്‍ക്ക് കടലിലൂടെ നടക്കാന്‍ , ആകാശത്തിലൂടെ പറക്കാന്‍ പിശാച് സഹായിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.'മുസ്ലിം' അങ്ങനെ വിശ്വസിക്കുന്നു.'മുസ്ലിം' സൂചിപ്പിച്ച ആയത്തുകളോന്നും 'മുസ്ലി'മിന്‍റെ ധാരണക്ക് തെളിവല്ല.

അങ്ങനെ മനോഭാവം മാറ്റാന്‍ മാത്രമേ കഴിവുള്ളൂ എന്ന് പറഞ്ഞു ചോദ്യം അവസാനിപ്പിക്കുന്നത് ഇങ്ങനെ.ഈ ചോദ്യകര്‍ത്താവ് അബ്ദുല്‍ സലാം സുല്ലമി തന്നെയാണോ എന്ന് തോന്നിപോകും എന്ന് കടവത്തൂര്‍ വച്ച് സകരിയ്യ സ്വലാഹി ഒരു തമാശയായി സൂചിപ്പിച്ചിരുന്നു.ചോദ്യത്തിന്‍റെ അവസാനഭാഗം വായിക്കുന്ന ആര്‍ക്കും അങ്ങനെ തോന്നി പോകും.

അതുകൊണ്ട് ഒരാളെ കടലിനുമുകളിലൂടെ നടത്താന്‍ കഴിവുള്ളവന്‍ അല്ലാഹു(ത) ആണ് , ആകാശത്തുകൂടി പറത്തുന്നവന്‍ അല്ലാഹു(ത) ആണ് , പിശാച് അല്ല എന്നാ വാദം നിലനില്‍ക്കുന്നു.മറിച്ച് തെളിവുണ്ടെങ്കില്‍ വ്യക്തമാക്കുമല്ലോ?   
-ഡോ:അബ്ദുര്‍റഷീദ് , കുതിരക്കുളം

ആ ചോദ്യത്തിനു വ്യക്തമായി തന്നെ ശബാബ് മറുപടി പറഞ്ഞു.


പിശാചിന് പരിമിതികളില്ലാത്ത അഭൌതിക കഴിവുണ്ടെന്ന് സ്ഥാപിക്കാനല്ല;പ്രത്യുത,ദിവ്യത്വം വാദിച്ചുകൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുന്നവരെ പിന്തുണക്കുന്നത് പിശാചായിരിക്കുമെന്നു ഉണര്‍ത്താനാണ് , ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് കാരണമായ പരാമര്‍ശങ്ങള്‍ 'മുസ്ലിം' നടത്തിയത്.സൃഷ്ടികളില്‍ പലര്‍ക്കും ദൈവികമായ കഴിവുകളുണ്ടെന്നു തോന്നിച്ചുകൊണ്ട് ജനങ്ങളെ ബഹുദൈവാരധനയിലെക്ക് നയിക്കുകയാണ് പിശാചിന്‍റെ പദ്ധതിയുടെ പ്രധാന ഭാഗം.പിശാചിന്‍റെ പ്രകൃതിയില്‍ പടച്ചവന്‍ നിക്ഷിപ്തമാക്കിയിട്ടുള്ള കഴിവുകളൊക്കെ അതിനുവേണ്ടി പിശാച് ഉപയോഗിക്കുമെന്ന് തന്നെയാണ് ന്യായമായും കരുതാവുന്നത്.
മനുഷ്യനും ജിന്നിനും (ജിന്ന്‍ വര്‍ഗത്തിലെ അതിക്രമകാരിയാണ്‌ പിശാച്) മലക്കിനും അല്ലാഹു വ്യത്യസ്ത പ്രകൃതിവ്യവസ്തകളാണല്ലോ നല്‍കിയിട്ടുള്ളത്.അതുപോലെ തന്നെ കഴിവുകളുടെ കാര്യത്തിലും വ്യത്യാസമുണ്ടായിരിക്കും."തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍."(7/27) എന്ന ഖുര്‍ആന്‍ വാഖ്യത്തില്‍ നിന്ന് തന്നെ ഇരുവിഭാഗത്തിനും അല്ലാഹു നല്‍കിയ കഴിവുകളുടെ വ്യത്യാസം വ്യക്തമായി ഗ്രഹിക്കാം.ദുര്‍ബോധനം നടത്തി മനോഭാവം മാറ്റുക എന്നതല്ലാതെ , ബൌതികകര്യങ്ങളിലോന്നും പിശാചുക്കള്‍ക്ക് ഇടപെടാന്‍ കഴിയുകയില്ല  എന്ന ധാരണക്ക്  യാതൊരു തെളിവുമില്ല.അല്ലാഹു നല്‍കിയ കഴിവുകള്‍ കൊണ്ട് തന്നെ ഭൌതികമായ പ്രവൃത്തികള്‍ ജിന്നുകള്‍ ചെയ്യുമെന്നാണ് വിശുദ്ധഖുര്‍ആനില്‍ നിന്ന ഗ്രഹിക്കാന്‍ കഴിയുന്നത്.
“ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ്‌ അങ്ങയുടെ ഈ സദസ്സില്‍ നിന്ന്‌ എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത്‌ അങ്ങേക്ക്‌ കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന്‌ കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.”(വി.ഖു 27/39)
'സബഅ' രാജ്ഞി യുടെ സിംഹാസനം വളരെ ദൂരെയുള്ള സുലൈമാന്‍ നബി (അ)യുടെ കൊട്ടാരത്തില്‍ എത്തിക്കാന്‍ തനിക്ക് കഴിവുണ്ടെന്ന് ഒരു ശക്തനായ ജിന്ന്‍ പറഞ്ഞ വാക്കാണ്‌ അല്ലാഹു ഉദ്ധരിച്ചത്.ഇല്ലാത്ത കഴിവ് ഉണ്ടെന്നു ജിന്ന് വാദിച്ചതാണെങ്കില്‍ അല്ലാഹു അത് നിഷേധിക്കുമായിരുന്നു.

ശേഷം ജിന്നുകളുടെ മറ്റു പല കഴിവുകളും  ഖുര്‍ആന്‍ കൊണ്ട് അദ്ദേഹം സമര്‍ഥിക്കുന്നു.( എന്‍റെ കയ്യിലെ ശബാബില്‍ പഴയതായതിനാല്‍  താഴെ ഒരു രണ്ടു വരി ക്ലിയര്‍ അല്ല.അത് കൊണ്ടാണ് ഇവിടം എന്‍റെ വാക്ക് ഉപയോഗിച്ചത്.ക്ഷമിക്കുക)
“സുലൈമാന്ന്‌ കാറ്റിനെയും ( നാം അധീനപ്പെടുത്തികൊടുത്തു. ) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന്‌ നാം ചെമ്പിന്‍റെ ഒരു ഉറവ്‌ ഒഴുക്കികൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക്‌ എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന്‌ ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌. അദ്ദേഹത്തിന്‌ വേണ്ടി ഉന്നത സൌധങ്ങള്‍, ശില്‍പങ്ങള്‍, വലിയ ജലസംഭരണിപോലെയുള്ള തളികകള്‍, നിലത്ത്‌ ഉറപ്പിച്ച്‌ നിര്‍ത്തിയിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവര്‍ ( ജിന്നുകള്‍ ) നിര്‍മിച്ചിരുന്നു.”(വി.ഖു 34/12-13)
“പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌(സുലൈമാന്‍ നബിക്ക്) വേണ്ടി ( കടലില്‍ ) മുങ്ങുന്ന ചിലരെയും ( നാം കീഴ്പെടുത്തികൊടുത്തു. ) അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ച്‌ കൊണ്ടിരുന്നത്‌.”(വി.ഖു  21/82)
“എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും ( സുലൈമാ(അ)നു കീഴ്പെടുത്തികൊടുത്തു. )ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെയും.”(വി.ഖു 38/37-38)
ജിന്നുകള്‍/പിശാചുക്കള്‍ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത് നമ്മുടെ പ്രകൃതിവ്യവസ്ഥക്ക് അതീതവും അവരുടെ വ്യവസ്ഥക്ക് അധീനവുമായ രൂപത്തിലായിരിക്കും.എല്ലാം അല്ലാഹു നിശ്ചയിക്കുന്ന വ്യവസ്ഥ തന്നെ.എല്ലാ കഴിവുകളും ആത്യന്തികമായി അല്ലാഹുവിനു മാത്രമാണെങ്കിലും ഓരോ സൃഷ്ടിവിഭാഗത്തിനും അവന്‍ നല്‍കിയ കഴിവിനെ സംബന്ദിച്ചു അവരുടെ കഴിവ് എന്നും പറയാവുന്നതാണ്.അതുകൊണ്ടാണ് ജിന്നുകളിലെ മല്ലന്‍ 'എനിക്ക് അതിനു കഴിവുണ്ട്' എന്ന് പറഞ്ഞത് അല്ലാഹുവോ  സുലൈമാന്‍ നബി(അ)യോ തിരുത്താതിരുന്നത്.ഏതായാലും മനുഷ്യനിര്‍മ്മിത യന്ത്രസഹയത്തോടെയല്ലാതെ ജിന്നിന് രാജ്ഞിയുടെ സിംഹാസനം കൊണ്ടുപോകാന്‍ കഴിയില്ല എന്ന് പറയാന്‍ ഖുര്‍ആനിന്‍റെ അടിസ്ഥാനത്തില്‍ യാതൊരു ന്യായവുമില്ല.
മനുഷ്യരുടെതില്‍ നിന്ന് വ്യത്യസ്തമായ ചില കഴിവുകളും അറിവുകളും ജിന്നുകള്‍ക്ക് , പിശാചുക്കള്‍ക്ക് ഉണ്ടാകുമെങ്കിലും ആ കഴിവുകള്‍ക്കും വളരെ പരിമിതിയുടെന്നും വിശുദ്ധഖുര്‍ആനില്‍ നിന്നും ഗ്രഹിക്കാം."നാം അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ്‌ അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക്‌ ( ജിന്നുകള്‍ക്ക്‌ ) അറിവ്‌ നല്‍കിയത്‌. അങ്ങനെ അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്ക്‌ അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന്‌ ജിന്നുകള്‍ക്ക്‌ ബോധ്യമായി."( വി.ഖു 34/14)
ഇവിടെയും ഒരു വരി നഷ്ടപെട്ടിട്ടുണ്ട്.
  
യാന്‍ കഴിഞ്ഞുള്ളൂവെന്നും അവര്‍ക്ക് ഗൈബ് (അവരുടെ അറിവിന്‍റെ പരിധിക്ക് പുറത്തുള്ള കാര്യം) അറിയാന്‍ കഴിയില്ല എന്നതിന് ഈ സംഭവം തെളിവണെന്നത്രേ ബഹുഭൂരിപക്ഷം വ്യാഖ്യാതാക്കളും ഈ ആയത്തിന് വിശദീകരണം നല്‍കിയിട്ടുള്ളത്.
ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ , ദിവ്യാത്ഭുതങ്ങള്‍ എന്ന് പറഞ്ഞു ചിലതൊക്കെ കാണിക്കുകയും ദൈവിക കഴിവുകള്‍ അവകാശപ്പെടുകയും ചെയ്യുന്ന ആര്‍ക്കും ദിവ്യത്വത്തിന്റെ യാതോരംശവും ഇല്ലെന്നും , മനുഷ്യ പ്രകൃതിക്ക് അതീതമായി വല്ലതും കണ്ടാല്‍ പോലും അത് പിശാചിന്‍റെ പിന്തുണയോടെ സംഭവിക്കുന്നതാകാനേ സാധ്യതയുള്ളൂവെന്നുമാണ് 'മുസ്ലിം' എഴുതിയത്.പിശാചിന് എന്തും ചെയ്യാന്‍ കഴിവുണ്ടെന്ന് സമര്‍ഥിക്കാന്‍ 'മുസ്ലിം' ഉദേഷിച്ചിട്ടില്ല.അങ്ങനെ ആരെങ്കിലും ധരിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.

ശബാബ് അവസാനഖണ്ഡികയില്‍ പറഞ്ഞആശയം ഞാന്‍ഒന്ന്കൂടി ആവര്‍ത്തിക്കുകയാണ്.ദിവ്യാത്ഭുതങ്ങള്‍ എന്ന് പറഞ്ഞു ചിലതൊക്കെ കാണിക്കുകയും ദൈവിക കഴിവുകള്‍ അവകാശപ്പെടുകയും ചെയ്യുന്ന ആര്‍ക്കും ദിവ്യത്വത്തിന്റെ യാതോരംശവും ഇല്ലെന്നും , മനുഷ്യ പ്രകൃതിക്ക് അതീതമായി വല്ലതും കണ്ടാല്‍ പോലും അത് പിശാചിന്‍റെ പിന്തുണയോടെ സംഭവിക്കുന്നതാകാനേ സാധ്യതയുള്ളൂവെന്നുമാണ് മുജാഹിദുകള്‍ എഴുതുകയും പറയുകയും ചെയ്യുന്നത്.പിശാചിന് എന്തും ചെയ്യാന്‍ കഴിവുണ്ടെന്ന് സമര്‍ഥിക്കാന്‍ മുജാഹിദുകള്‍ എവിടെയും ഉദേഷിച്ചിട്ടില്ല.അങ്ങനെ ആരെങ്കിലും ധരിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.

Friday, June 29, 2012

സുല്ലമിക്ക് എതിരെ ശബാബ് വീണ്ടും ആഞ്ഞടിക്കുന്നു

സ്വഹീഹായ ഹദീസുകള്‍ ബുദ്ധിക്കു യോജികുന്നില്ല എന്നാ കാരണത്താല്‍ തള്ളി കളഞ്ഞ ssf (സലാം സുല്ലമി ഫാന്‍സ്‌ )ക്കാര്‍ക്ക് ശബാബിന്റെ ചുട്ട മറുപടി .മഹാന്മാരായ പണ്ഡിതന്മാര്‍ വഹിച്ച ത്യാഗത്തെ വില കുറിച്ച് കാണിച്ചു ഹദീസുകളില്‍ ന്യുനത തിരഞ്ഞു നടക്കുന്ന നവ ചെകനൂരികള്‍ക്ക് പാളയത്തില്‍ നിന്ന് തന്നെ മറുപടി ...സിഹ്രു ,ബര്‍സക് ,സം സം ,തുടങ്ങി ഹദീസുകളെ കൊച്ചാക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ 


മനസ്സിരുത്തി വായിക്കാന്‍ 


അര്പന ബോധമോ നിഷേധമോ നമുക്ക് ഉള്ളത് എന്ന് ഓരോ മടവൂരിയും ചിന്തിക്കുക 
                                          
                                       



Wednesday, June 27, 2012

സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 1

1)നബിക്ക് സിഹ്രു ഭാധിച്ചതുമായി ബന്ധപെട്ട ഹദീസ് ഖുരാനിനു എതിരാണ് ?-
നസ്സാഫ് മുസ്ലിയ്യാര്‍ ആണത്വ മുണ്ടെങ്കില്‍ ഓരോന്നിനും വസ്തു നിഷ്ടമായി മറുപടി പറയട്ടെ 

ലോകത്ത് ആഹ്ലുസുന്നയുടെ ഏതു പണ്ഡിതനാണ് ഇത് പറഞ്ഞത് -മുഹ്തസിളികളും ആഹ്ലുല്‍ കലാമിന്റെ ആളുകളും അല്ലാതെ -മറിച്ച് ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്ത ആയിഷ ബീവിക്കോ  ഭുകാരിക്കോ മുസ്ലിമിനോ ബൈഹകിക്കോ നസാഹിക്കോ ,ഇമാം അഹമ്മെടിണോ ഇബ്നു അബീ ശൈബക്കോ, സൈടുബ്നു അര്കമിണോ തുടങ്ങി ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്തവരും എടുത്തു ഉദ്ധരിക്കുകയും ഇത് പ്രകാരം മതവിധി നടത്തുകയും ചെയ്ത നൂറുകണക്കിന് മുഹധിസുകള്‍ക്ക് ഈ ഹദീസ് മനസ്സിലായില്ലേ?
 ..അതോ ഖുറാന്‍ പറഞ്ഞ അക്രമികളുടെ കൂട്ടത്തിലാണോ ഇവരൊക്കെ ....
ഈ ഹദീസ് സ്വഹീഹാനെന്നും ഇതില്‍ ഖുര്‍ആനിന്റെ നസ്സിനു വിരുദ്ധമായി ഒന്നുമില്ല എന്നകാര്യത്തില്‍ പണ്ഡിതന്മാര്‍ ഇജ്മാഹു ഉണ്ട് (ഇജ്മാഹു മൂന്നാം പ്രമാണമാണ്‌)
ഇനിയോ എതിര്‍ത്ത് എന്ന് ഇവര്‍ക്ക് ആകെ പറയാനുള്ളത് ജസ്സാസിനെയും അദ്ധേഹത്തിന്റെ വാദങ്ങള്‍ എടുത്തു കൊടുതവരെയും ആണ് -എന്നാല്‍ ജസ്സാസു മുഹ്തസിളികളില്‍ പെട്ട ആളും ഒരു പാട് കാര്യങ്ങളില്‍ ആഹ്ലുസുന്നയുടെ വീക്ഷണത്തില്‍ നിന്ന് തെറ്റി പോയ ആളുമാണ്
ആരാണ് ജസ്സാസു എന്നറിയാന്‍ ഈ ലിങ്ക് വായിക്കുക
http://www.hadeesnishedham.blogspot.in/search/label/jassas
മടവൂരികളുടെയും ചെകന്നൂരികളുടെയും വാദങ്ങള്‍  കേട്ടാല്‍ തോന്നും ലോകത്ത് ആരും മൈന്‍ഡ് ചെയ്യാതെ പെട്ടിയില്‍ പൂട്ടി വെച്ചിരുന്ന ഈ ഹദീസ് ആദ്യമായി പുറം ലോകം അറിയിച്ചത് മുജാഹിദുകള്‍ ആണ് എന്ന് -എന്നാല്‍ ഭുകാരിക്ക് ശരഹു എഴുതിയ 150 ഓളം ഗ്രന്ഥങ്ങളില്‍ ഏതിലാണ് ഈ ഹദീസ് ചര്‍ച്ച ചെയ്യാതിരിക്കുകയും അത് ഖുരാനിനു എതിരായതിനാല്‍ തല്‍കാലം മാറ്റിവെക്കാം എന്നെങ്കിലും പറഞ്ഞത് -മറിച്ച് അവര്‍ അത് ഉദ്ധരിക്കുകയും ജനങള്‍ക്ക് അതിലെ ഇസ്ലാമിക വശം പഠിപ്പിക്കുകയും ചെയ്തു എന്നല്ലാതെ ....
ഇസ്ലാഹി കേരളം ഇത് കേട്ടതും മറുപടി കൊടുത്തതും ആദ്യമായി മടവൂരികള്‍ക്ക് അല്ല -അവരിലെ ഒരു വിഭാകം പരിഷ്കരണ വാധിയായി കൊണ്ട് നടക്കുന്ന (ഈ ലിങ്ക് കാണുക http://www.hadeesnishedham.blogspot.in/search/label/mujeeb%20rahman%20kinaloor)സാക്ഷാല്‍ ചെകനൂരിനാണ് ..
ഇനി ആദ്യം സാക്ഷാല്‍ ചേകനൂര്‍ തന്നെ പറയട്ടെ 
“ഖുര്‍ആനിനെതിരില്‍ കെട്ടിച്ചമക്കപ്പെട്ട കള്ള ഹദീസുകളാണ് ഇന്ന് ലോകത്ത് പ്രചാരത്തിലുള്ള ഹദീസ് സമാഹാരങ്ങളിലധിക ഭാഗവും. ആ സമാഹാരങ്ങളില്‍ വെച്ചേറ്റവും മുന്തിയത് ബുഖാരിയുടെയും മുസ്ലിമിന്റെയും ഗ്രന്ഥങ്ങളാണെന്ന് ലോക പുരോഹിത വര്‍ഗ്ഗം ഏകകണ്ഠമായി പറയുന്നു. അങ്ങനെയുള്ള ആ ബുഖാരിയും മുസ്ലിമും അല്ലാഹുവിന്റെയും നബിയുടെയും പേരില്‍ മനപ്പൂര്‍വ്വം കള്ളം പറയുന്നവരാണെന്നും ആയതിന് അവര്‍ രണ്ട് പേരുടെയും ‘പ്രമാണ ഗ്രന്ഥങ്ങളില്‍’ തന്നെ ധാരാളം തെളിവുകളുണ്ടെന്നും വസ്തുനിഷ്ഠമായി വിവരിക്കുകയാണീ ലഘുലേഖയില്‍…….ഇതില്‍ വിവരിക്കുന്ന വസ്തുതകള്‍ ശരിക്കും മനസ്സിലാക്കുന്ന ഏതൊരു ബുദ്ധിമാനും ബുഖാരിയും മുസ്ലിമും ലോക പൊള്ളന്‍മാരാണെന്നും ഖുര്‍ആന്‍ വിരുദ്ധവും സാക്ഷാല്‍ നബിചര്യക്കെതിരുമായ കള്ളഹദീസുകള്‍ പ്രചരിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യമെന്നും നല്ലപോലെ ബോധ്യപ്പെടുന്നതാണ്.” (ബുഖാരിയും മുസ്ലിമും ലോക പൊള്ളന്‍മാരാണെന്നതിന്റെ തെളിവുകള്‍. ചേകനൂര്‍ മൌലവി. പേജ്. 3)
 രോഗത്തിന്റെ കേരള പ്രഭവ കേന്ദ്രങ്ങളിലെ മൂല കണ്ണിയെ ഏകദേശം പിടികിട്ടിയില്ലേ  
ഒരു ചേകനൂരി നേതാവിന്റ വരികള്‍ ശ്രദ്ധിക്കൂ: “അതുകൊണ്ട് ഹദീസുകളുടെ മൂല്യം നിര്‍ണ്ണയിക്കേണ്ടത് ഖുര്‍ആന്‍ കൊണ്ട് തന്നെയാണ്. ഖുര്‍ആന്റെ തത്വങ്ങളോടും ആശയങ്ങളോടും യോജിക്കുന്നവ സ്വീകരിക്കുകയും അല്ലാത്തവ ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ.്” (ശരീഅത്ത്: വികാസവും പരിണാമവും. എം.പി. മുഹമ്മദുണ്ണി മൌലവി, പ്രസാ: ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. പേജ.് 14) ഇനി, മറ്റൊരു ചേകനൂരിയുടെ വാചകങ്ങള്‍ കൂടി കാണുക: “ഹദീസുകളെല്ലാം പച്ചക്കള്ളമാണെന്ന വാദം ഖുര്‍ആന്‍ സുന്നത്തുകാര്‍ക്കില്ല എന്ന് പ്രത്യേകം മനസ്സിലാക്കണം. ഖുര്‍ആനിലെ നിയമങ്ങള്‍ ഹദീസിലും കണ്ടാല്‍ തള്ളിക്കളയേണ്ടതില്ല. ഖുര്‍ആനിന് എതിരായിട്ട് ഹദീസ് കണ്ടാല്‍ തള്ളിക്കളയാനും മടി കാണിക്കേണ്ടതില്ല”. (ഈ ഹദീസുകള്‍ ആര്‍ക്കുവേണ്ടി? പേജ് 23,25)
----------------------------------------------------------------
ഇനി മടവൂരി പറയട്ടെ 
“പരമ്പര സര്‍വ്വ ന്യൂനതകളില്‍ നിന്നും രക്ഷപ്പെട്ടതാണെങ്കിലും ഹദീസ് സ്ഥിരപെട്ടതാണെന്ന് (സ്വഹീഹ്) വിധി പറയുവാന്‍ പറ്റുകയില്ല. മത്നില്‍ പറയുന്ന സംഗതികള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനത്തിനോ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കോ മനുഷ്യന്റെ വ്യക്തമായ ബുദ്ധിക്കോ കൂടുതല്‍ പരമ്പരയിലൂടെ വന്ന ഹദീസുകളുല്‍ പറയുന്ന സംഗതികള്‍ക്കോ എതിരാകുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിന് ദിറായത്ത് എന്നു പറയുന്നു. ദിറായത്തിനെ ഉപയോഗിക്കാതെ ഹദീസുകള്‍ പ്രസംഗങ്ങളിലും ഖുതുബകളിലും ചില പണ്ഡിതന്മാര്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയതാണ് ഹദീസ് നിഷേധികള്‍ വര്‍ധിക്കുവാന്‍ കാരണം.” (സനദ് ശരിയായ എല്ലാഹദീസും സ്വീകാര്യമാണോ? അത്തൌഹീദ്. 2003 ഏപ്രില്‍-മെയ്. പേജ്. 23.)
ആഹ്ലുസുന്നയുടെ നിലപാട് 
വിശുദ്ധ ക്വുര്‍ആനും നബി(സ്വ)യുടെ ഹദീസുകളും മുസ്ലിംലോകം ഗ്രഹിച്ചതും മനസ്സിലാക്കിയതും പ്രവാചകനില്‍ നിന്നാണ്. രണ്ടും വഹ്യാണെന്നതാണ് മുസ്ലിം ലോകത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ ക്വുര്‍ആനും സ്വഹീഹായ സുന്നത്തും തമ്മില്‍ ഒരിക്കലും വൈരുദ്ധ്യമുണ്ടാവില്ലെന്നതാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. ‘വൈരുദ്ധ്യം’ എന്ന് തോന്നുന്നവ യഥാര്‍ത്ഥത്തില്‍ ക്വുര്‍ആനിനോട് യോജിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ വിശദീകരണമോ ആയിരിക്കും.
swaഹീഹുല്‍ ബുഖാരിക്ക് മുജാഹിദുകള്‍ നല്‍കിയ പ്രാധാന്യവും അതിനോട് നാം സ്വീകരിച്ച നിലപാടും എന്തായിരുന്നുവെന്ന് ആദ്യം നമുക്ക് പരിശോധിക്കാം. അപ്പോള്‍ മനസ്സിലാവും മടവൂരികളുടെ ആദര്‍ശ വ്യതിയാനം എത്രത്തോളമുണ്ട് എന്നത്.
കെ.എന്‍.എമ്മിന്റെ മുഖപ്പത്രമായ അല്‍ മനാര്‍ മാസികയില്‍ അതിന്റെ മൂന്നാം ലക്കത്തില്‍ എന്‍.വി അബ്ദുസ്സലാം മൌലവി(റഹി) എഴുതിയ ലേഖനത്തില്‍ ഇങ്ങനെ കാണാം:
“മുസ്ലിംലോകത്ത് മുഴുവനും ശ്രുതിപ്പെട്ടിരിക്കുന്ന സ്വഹീഹുല്‍ ബുഖാരി ഇദ്ദേഹം രചിച്ചതത്രെ. ഈ കിതാബില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുസ്ലിം പണ്ഡിതന്‍മാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ച് വരാറുണ്ട്.” (അല്‍ മനാര്‍ മാസിക. 1950. പേജ്. 11)

--------------------------------------------------------------------------------------------------------
മടവൂരി ദുര്‍വ്യാക്യാനതിന്റെ തല നമ്മള്‍ അറുക്കുകയാണ്..ഇന്ഷ അല്ലാഹു 
1)ഇത് ഖുരാനിനു എതിരാണ് എന്ന് ആഹ്ലുസുന്നയുടെ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല ?

2)മടവൂരികള്‍ പറയുന്ന പോലെ ആണ് വിഷയമെങ്കില്‍ ഈ ഹദീസ് സ്വഹീഹായി ഉദ്ധരിക്കുകയും മത വിധിയായി സ്വീകരിക്കുകയും ചെയ്ത നൂറു കണക്കിന് ആഹ്ലുസുന്നയുടെ പണ്ഡിതര്‍ അക്രമികളും വഴിപിഴച്ചവരും ആണോ ?അവര്‍ ഖുരാനിനു എതിരില്‍ ഹദീസ് ഉദ്ധരികുന്നവരോ ?ഇസ്ലാമില്‍ ഈ ഹദീസ് ഉദ്ധരിച്ച (നിങ്ങളുടെ വാക്കില്‍ അക്രമികള്‍ )ആളുകളുടെ വാക്കിനു എന്ത് വില ആണ് ഉള്ളത് ??

3)സൂറത്ത് ഫുര്കാനിലെയും ,സൂറത്ത് ഇസ്രാഹിലെയും ആയതു മക്കയിലാണ് അവതരിച്ചത് ...നബി സ ക്ക് സിഹ്ര്‍ ബാധിച്ചു  എന്ന് പറയുന്ന സംഭവം നടന്നത് മദീനയിലും ആണ് ..മദീനയില്‍ സംഭവിച്ച ഒരു വിഷയത്തില്‍ മക്കയിലാണോ ആയതു അവതരിക്കുക ??/
4)ഈ ആയത്തുകളുടെ സബഭു നുസൂല്‍ (അവതരണ കാരണം )ഇമാം ഖുര്‍തുബി തന്റെ തഫ്സീറില്‍ പറയന്നത് -നബി സ യുടെ പ്രഭോതനതിന്റെ ആദ്യ കാലത്ത് ഖുറൈശികള്‍ നബി സ യില്‍ നിന്ന് ഖുറാന്‍ കേള്‍ക്കുകയും ചിലര്‍ അതില്‍ ആകൃഷ്ടരാവുകയും ചെയ്തു .അതില്‍ നിന്ന് കൂടെ ഉള്ളവരെ എങ്ങിനെ പിന്തിരിപ്പിക്കാം എന്ന് ആലോചിക്കാന്‍ മക്ക മുശ്രിക്കുകള്‍ ആലോചിക്കുകയും ,അവര്‍ നബി സ ക്ക് സിഹ്ര്‍ ബാധിച്ചതുകൊണ്ടാണ് ഖുറാന്‍ ഓതുന്നത്‌ എന്ന് ,ഖുറാന്‍ സിഹ്ര്‍ ആണ് എന്നും വാദിച്ചു ...അതെ കുറിച്ചാണ് ഈ ആയത് അവതരിച്ചത് തന്നെ (ഇതേ വിഷയം അമാനി മൌലവിയുടെ തഫ്സീരിന്റെ വോളിയം 3 -1816 പേജില്‍ വായിക്കാവുന്നതാണ് )
മാത്രമല്ല നബിയെ മാരണംഭാധിച്ചവാന്‍ ,ഗണിതക്കാരന്‍ ,ഭ്രാന്തന്‍ ,കവി എന്നിങ്ങനെ പലതും വിളിക്കുകയും ച്യ്തിട്ടുണ്ട് -ഇസ്രാഹു 47 ആയതില്‍ അവര്‍ ഖുറാന്‍ കേള്‍ക്കുന്നതും എന്നിട്ട് സ്വകാര്യമായി മാരണം ഭാധിച്ചവനെ പിന്‍പറ്റുന്നു എന്ന് പറയുകയും ചെയ്യുന്നു -ഇവിടെ ഇത് കൊണ്ട് ഉദ്ദേശം ഈ ഹധീസാനു എന്ന് ഒരു മുഫസ്സിരും പറഞ്ഞിട്ടില്ല -മാത്രമല്ല ആളുകളെ ഖുറാന്‍ സ്വീകരികുന്നതില്‍ നിന്ന് അകറ്റാന്‍ മുശ്രിക്കുകള്‍ ആക്ഷേപിച്ച വ്യാജ ആരോപണമാണ് ഇത് ...
5)സൂറത്ത് ഫുര്ഖാനില്‍ 7 ആയതില്‍ സത്യാ നിഷേധികള്‍ നബിയെ കുറിച്ച് ഭക്ഷണം കഴികുന്നവനും അങ്ങാടിയിലൂടെ നടകുന്നവനും എന്ന് പറയുന്നു -നബി സ ഭക്ഷണം കഴിചിടില്ല എന്ന് പറയണോ ?!.അങ്ങാടിയിലൂടെ നടന്നിടില്ല എന്ന് പറയണോ ??
6)ഈ ആയ്തുകളില്‍ നിന്ന് ലഭിക്കുന്ന കാര്യം ,സത്യാ നിഷേധികള്‍ ആക്ഷേപിച്ച പോലെ ഖുറാന്‍ നബി സ സിഹ്രു ഭാധിച്ച മൂലം ഒതുന്നതോ ,നബിയുടെ സിഹ്രു നിമിത്തം അവര്‍ അതിലേക്കു ആകര്ഷിക്കപെടുന്നതോ അല്ല ..മറിച്ച് അല്ലാഹു നബി സ മുഖേന അവതീര്‍ണമാക്കിയ സമാനതകളും തുല്യതയുമില്ലാത്ത ,ഹൃതയങ്ങളെ ആകര്‍ഷിക്കുന്ന അല്ലാഹുവിന്റെ കലാം ആണ് ....
ഇതാണ് ഖുറാനില്‍ നിന്ന് കിട്ടുക .ഇത് മക്കയിലാണ് അവതരിച്ചതും

------------------------------------
ഇനി മദീന കാലഗട്ടത്തില്‍ ഒരു ജൂതന്‍ സിഹ്രു ചെയ്ത നിമിത്തം നബി സ ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായി എന്നതും ആനയും കുഴിയാനയും തമ്മില്‍ ഉള്ള ബന്ധം പോലും ഇല്ല  
ഈ ആയതിനു സമാനമായ വിശദീകരണം ഇബ്നു കസീരിലും കാണാം
7)മാത്രമല്ല എല്ലാ പ്രവാചകന്‍ മാരുടെയും പ്രബോധിത സമൂഹത്തിലെ നിഷേധികള്‍ അവര്‍ ദ്രിഷ്ടാന്ധം പറയുന്നത് സിഹ്രു മൂലമാണ് എന്ന് ആരോപിച്ചിട്ടുണ്ട്
സൂറത്ത് ദ്ധാരിയാത് -52 ഇല കാണാം
''അപ്രകാരം (തന്നെ )ഇവരുടെ മുംബുല്ലവര്കു ഒരു റസൂലും തന്നെ വരികയുണ്ടായിടില്ല '(ഇവന്‍ )ഒരു സാഹിരാന് അല്ലെങ്കില്‍ ഭ്രാന്തനാണ് എന്ന് അവര്‍  പറയാതെ"
ഓരോ സമൂഹവും തങ്ങളുടെ പിന്കാമികല്ക്കു ഇങ്ങിനെ പറയാന്‍ വസിയത് നല്‍കിയിട്ടുണ്ടോ എന്ന് തോന്നും എന്ന് വരെ അമാനി മൌലവി (4 -3117 )സൂചിപിക്കുന്നുണ്ട് ..
 
ഇത്രയും സ്പഷ്ടമായ ഒരു വിഷയത്തെ കൊട്ടി മാട്ടി സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വ്യാക്യാനിക്കുന്നത് എത്ര ഗൌരവമാണ് എന്ന് നോക്കൂ ...
8)ഖുരാനിനു എതിരായി ഒരു സ്വഹീഹായ ഹദീസ് ഒരിക്കലും വരികയില്ല ..ഒരു ഹദീസ് ഖുരാനിനു എതിരാണ് എന്ന് പറയണമെങ്കില്‍ അത് ഖുര്‍ആനിന്റെ നസ്സിനു എതിരായി വരണം
-അഥവാ പ്രാവച്ചകന്മാര്‍ക്ക് സിഹ്രു ബാധികില്ല ,അല്ലെങ്കില്‍ നബിക്ക് സിഹ്രു ഭാടിക്കുകയില്ല എന്നോ ഖുറാനില്‍ വരണം ...ചെറിയമുണ്ടം തന്നെ പറയട്ടെ (ലിങ്ക് -http://www.hadeesnishedham.blogspot.in/2012/06/blog-post_8657.html )
''മൂസ നബിക്ക് സിഹ്രു ബാതിതന്‍ ആണ് എന്ന് ഫിരോവ്ന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ ഖുറാനില്‍ (17 ;10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിത്യ ദര്‍ശന മുണ്ടായ കാര്യം സുവ്യക്തമാക്കിയിട്ടുണ്ട് .ഒരു പ്രവാചകന്‍ പ്രബോധനം ചെയ്യുന്ന മുഴുവന്‍ ആശയ ആദര്‍ശങ്ങളും ആരുടെയോ സിഹ്ര്‍ ബാധിച്ചതിന്റെ ഫലമായി ഉണ്ടായ മനോവൈകല്യതിന്റെ ഫലമാണ്  എന്ന് പറയുന്നതും പ്രവാചകന്‍ എപ്പോഴോ ഒരിക്കല്‍ സിഹ്രു ഭാധ നിമിത്തം മിത്യ ധര്ഷനമോ അയതാര്തമായ തോന്നലുകലോ ഉണ്ടായി എന്ന് പറയുന്നതും തമ്മില്‍ കൂടുതല്‍ അന്തരമുണ്ട് (ശബാബ് 2005 ജനുവരി -21 )
ഇതാണ് യാഥാര്‍ത്ഥ്യം
ഇനിയോ നബി സ ക്ക് സിഹ്രു ഭാധിച്ചു എന്ന് പറയുന്ന ഹദീസില്‍ ഉപയോഗിച്ച പദവും ഖുറാനില്‍ വന്ന പദവും "യുകയ്യിലു ഇലൈഹി "എന്ന് തന്നെയാണ് ...(ആ സിഹ്രു "വെ" ഇത് "റെ"എന്നാ സ്ഥിരം നമ്പര്‍ ഇനി വേണ്ട -തെളിവുകള്‍ ഒന്നും നിങ്ങളുടെ കൂടെ ഇല്ല ..(സൂറത്ത് ത്വാഹ 66  )
ഈ ഹദീസ് ഖുരാനിനു എതിരല്ല എന്ന് ഭോദ്യപെട്ടിട്ടുണ്ടാവും എന്ന് കരുതട്ടെ ....
ഈ ഹദീസ് സംബന്താമായി ഇന്ഷ അള്ളാഹു മുഴുവന്‍ ധുരാരോപനങ്ങളും നമ്മള്‍ പോളിക്കുന്നതാണ്
ഈ ഹധീസു സ്വഹീഹാണ് എന്ന് പറഞ്ഞ ,ഖുരാനിനു എതിരാണ് എന്ന് പറയാത്ത നൂറുകണക്കിന് പണ്ഡിതന്മാരില്‍ ചിലര്‍
 -ഇമാം 
ഭുകാരി
 -ഇമാം മുസ്ലിo
-ബൈഹകി
-നസാഹി,
ഇമാം അഹമ്മദ്‌
ഇബ്നു മാജ
ഇബ്നു തൈമിയ്യ
ഇബ്നുല്‍ ഖയ്യിം
ഖാളി ഇയാള'
ഇബ്നു അബീശൈഭ
ഇമാം ധഹബി
ത്വബ്രാനി
ഇമാം നവവി
ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 )
ഇമാം ഇബ്നു സ്സ്വലാഹ്
ഖാളി അബൂ യാഹ്ല അല്ഫരാഹു
ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ
അല്ലാമ അബ്ദുല്‍ ഫൈല് അല്‍ ഫാരിസി
അല്ലാമ മുല്ല അലിയ്യുല്‍ ഭാരി
ശാഹ് മുഹട്ടിസ് അധഹ്ലാവി
നവാബ് സിദ്ധീക്ക് ഹസ്സന്‍ ഖാന്‍
അല്ലാമ അഹമ്മദ്‌ മുഹമ്മദ്‌ ശാക്കിര്‍
അല്ലാമ സിജാജുധീന്‍ ബാല്ഖീനി
ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി
ഹാഫിള് സഖാവി
അല്ലാമ ബദൃധീന്‍ ഐനി
അല്ലാമ ഷൌകാനി
അല്ലാമ ജമാലുദ്ധീന്‍ ഖാസിമി
അല്ലാമ അബ്ദു റഹ്മാന്‍ മുഭാരക് പൂരി
ഇബ്നു മുഹീന്‍
അലിയ്യിബ്നു അല്‍ മദീനി
യാഹ്യബ്നു മുഹീന്‍ 
-ഈ ലിസ്റ്റു അനന്തമായി നീളുകയാണ് ..വേണമെങ്കില്‍ ഒരു പാട് ഇനിയും തരാം   .ഇവരൊക്കെ ഖുറാനും ഹദീസും തിരിയാത്തവര്‍ ആയിരുന്നോ ???

ഇനി ഈ ഹദീസ് തള്ളികളഞ്ഞ എത്ര ആഹ്ലുസുന്നയുടെ പണ്ഡിതര്‍ ഉണ്ട് ഒന്ന് മറുപടി എഴുത് കാണട്ടെ ??????വെല്ലുവിളിയാണ് തല മുതല്‍ വാല് വരെയുള്ള സകല നിഷേധികലോടും ....

....പ്രമാണങ്ങളെ ബുദ്ധിയുടെ മണ്ടലതിലിട്ടു തൂക്കി അവസാനം പടു കുഴിയില്‍ വീണ സകല നിഷേധികളും കുഴിയില്‍ ചാടിക്കാന്‍ കാരണക്കാരായ ആളുകളുടെ ജാഹിളിയ്യതിനോട് സലാം പറഞ്ഞു പിരിയേണ്ട സമയം കഴിഞ്ഞു
നിര്‍ത്തും മുമ്പ് :-
ചെറിയമുണ്ടം പറയട്ടെ "ഒരു ഹദീസ് വിശ്വസ്തര്‍ മുഖേന ആണ് ഉധരിക്കപെട്ടത്‌ എങ്കില്‍ അതിനെ തള്ളി പറയുന്നത് നമുക്ക് ധോഷകരമാവാന്‍ സാദ്യത ഉണ്ട് .നബി സ യഥാര്‍ത്ഥത്തില്‍ പറഞ്ഞതോ ചെയ്തതോ ,അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചതോ ആയ ഒരു കാര്യത്തെ നാം തള്ളി പറയാന്‍ ഇടയാക്കുന്നത് ഗൌരവമുള്ള വിഷയമാനെല്ലോ "(shabab-2005 jan-21)
ഇനിയെങ്കിലും ആഹ്ലുസുന്നതിലേക്ക് തിരിച്ചു വരിക ...മതം ഗൌരവമുള്ള വിഷയമാണ് 
-------------------------------------------------------
നസ്സാഫ് മുസ്ലിയ്യാര്‍ ആണത്വ മുണ്ടെങ്കില്‍ ഓരോന്നിനും വസ്തു നിഷ്ടമായി മറുപടി പറയട്ടെ ...സംവാധതിലോ മിണ്ടിയില്ല ....ഇനി എല്ലാത്തിനും മറുപടി പറഞ്ഞു എന്ന് പറഞ്ഞു നടക്കുന്ന ഏതെങ്കിലും മടവൂരി പറഞ്ഞാലും മതി .അതിനാല്‍ ഓരോ പോയിന്റിനും മറുപടി വേണം ...പ്രതീക്ഷയോടെ