Showing posts with label nandhi samvaadham. Show all posts
Showing posts with label nandhi samvaadham. Show all posts

Saturday, March 29, 2014

സുല്ലമിയും സുല്ലമിയത്തും അഥവാ ജഹാലത്തും

സുല്ലമിയും സുല്ലമിയത്തും അഥവാ ജഹാലത്തും 
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=

''ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല''. (സൂറത്ത് നിസാ:65).

    2014 ജനുവരി 21 നു ഇറങ്ങിയ ശബാബിലെ നന്തി സംവാദവുമായി ബന്ധ പ്പെട്ട നന്തിയില്‍ നടന്നതെന്ത് എന്ന ലേഖനമാണ് ഈ കുറിപ്പ് എഴുതാന്‍ പ്രേരകം. ഖുര്‍ആനും സുന്നത്തും ആദര്‍ശമായി പ്രഖ്യാപിച്ച മുജാഹിദ് പ്രസ്ഥാനത്തിലെ കഴിഞ്ഞ കാലങ്ങളില്‍ ചില വ്യെക്തികളും ഗ്രൂപ്പുകളും സ്വയം പിരിഞ്ഞു പോയി വേറെ കക്ഷികളും സംഘങ്ങളും ആയിട്ടുണ്ട്‌. അതിന്‍റെ എല്ലാത്തിന്‍റെയും കാരണം പിരിഞ്ഞു പോയവര്‍ക്ക് അഹല് സ്സുന്നയുടെ ആദര്‍ശം എന്താണ് എന്ന് തിരിച്ചറിയുന്നതില്‍ പറ്റിയ പിഴാവാണ്. ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും ഹദീസും ആണെന്നും അത് വ്യാഖ്യാനിക്കെണ്ടതും സ്വീകരിക്കേണ്ടതും, ദീനില്‍ ഒരു കാര്യം ആചാരമായി സ്വീകരിക്കേണ്ടതും സച്ചരിതരായ മുന്‍ഗാമികളുടെ, അഥവാ സ്വഹാബത്തിന്‍റെയും ഉത്തമ തലമുറ എന്ന് വിശേഷിപ്പിക്കപ്പെട്ട വരുടെയും ഫഹ്മു അനുസരിച്ചാവണം എന്നതാണ് അഹല് സ്സുന്നയുടെ നിലപാട്. അത് കൊണ്ട് തന്നെ കേരളത്തിലെയും ഈ തൌഹീദി പ്രസ്ഥാനത്തിന്‍റെ ആദര്‍ശവും മറ്റൊന്നായിരുന്നില്ല. അത് കൊണ്ട് തന്നെ, ഇതിന്‍റെ തുടക്കം മുതല്‍ ആദര്‍ശമായി പ്രഖ്യാപിക്കപ്പെട്ട ഖുര്‍ആനും സുന്നത്തും സച്ചരിതരായ മുന്‍ഗാമികളുടെ ചര്യ അനുസരിച്ച് മനസ്സിലാക്കുകയും അംഗീകരിക്കുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും എന്ന വേലിക്കകത്ത് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട പലരും പലപ്പോഴായി കുതറി പുറത്തു പോയിട്ടുണ്ട്. അതിനു തുടക്കം കുറിക്കപ്പെട്ടത് കേരളത്തില്‍ സുന്നികള്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന സമസ്ത മതക്കാര്‍ ആയിരുന്നു. ശേഷം, ഇസ്ലാമിന് രാഷ്ട്രീയ മാനം നല്‍കി, ഇബാദത്ത് ഇത്വാഅത്ത് എന്നീ പദങ്ങള്‍ക്ക് മുന്‍ഗാമികള്‍ക്ക് പരിചയമില്ലാത്ത അര്‍ത്ഥ കല്‍പന നല്‍കി ശരീ അത്ത് അനുസരിച്ചല്ലാതെ വിധി നടപ്പാക്കുന്ന രാജ്യങ്ങളിലെ മുസ്ലിംകള്‍ ആ രാജ്യത്തിന്‌ എതിരെ പോരുതുകയോ ഇസ്ലാമിക രാജ്യത്തേക്ക് ഹിജറ പോകുകയോ ചെയ്യാതിരിക്കുക വഴി ദീനില്‍ നിന്ന് പുറത്തു പോകുകയും അമുസ്ലിമായി മരിക്കാന്‍ ഇടവരികയും ചെയ്യുമെന്ന് പറഞ്ഞു രംഗത്ത് വന്ന ജമാ അത്തെ ഇസ്ലാമിയും ഈ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോയവരാണ്. അതിനു ശേഷം പ്രമാണങ്ങളെക്കാള്‍ ബുദ്ധിക്കു അമിത പ്രാധാന്യം നല്‍കി, പഴയ മു അതസില വാദങ്ങള്‍ പേറി, സ്വഹീഹായാലും ഹദീസില്‍ വന്ന സ്വന്തം ബുദ്ധിക്കു നിരക്കാത്ത തിനെ തള്ളിയും, ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിച്ചും അതിനൊപ്പിച്ച്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചും സി എന്‍ അഹമദ് മൌലവിയും ഹദീസ് തന്നെ അനാവശ്യമാണ് ഖുര്‍ആന്‍ അല്ലാതെ വേറെ ഏതു ഹദീസാണ് എന്ന് അല്ലാഹു തന്നെ ചോദിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ചേകനൂര്‍ മൌലവിയും ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോയ പുകഞ്ഞ കൊള്ളികള്‍ ആണ്. 

അന്നൊക്കെ അവര്‍ക്കെല്ലാം മറുപടി പറയാന്‍ നമുക്കുണ്ടായിരുന്ന തെളിവ്, അവരുടെ വാദങ്ങള്‍ മുന്‍കാലത്തെ സലഫു സ്സ്വാലിഹീങ്ങള്‍ തൊട്ടുള്ള ഏതെങ്കിലും അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ ശരിവെച്ചിരുന്നോ എന്നായിരുന്നു. എന്നാല്‍ ആ ചോദ്യ ശരത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ, തുടക്കത്തില്‍ കുറച്ചു ഒച്ചപ്പാടുണ്ടാക്കിയെങ്കിലും അവരൊക്കെയും ചരിത്രത്തിന്‍റെ ചവറ്റ് കോട്ടയിലേക്ക് തള്ളപ്പെടുകയാണുണ്ടായത്. ആദ്യകാലങ്ങളില്‍ മുജാഹിദ് വേദികളില്‍ ഖുറാഫികള്‍ക്ക് എതിരെ ശക്തമായി ആഞ്ഞടിച്ചിരുന്ന ചെകനൂരിന്‍റെ വാക് ചാതുരിയും, സി എന്‍ മൌലവിക്കു പുരോഗമന ചിന്താഗതിക്കാരായ ചില മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായ മതിപ്പും ഈ ആദര്‍ശ പ്രസ്ഥാനത്തിലെ ആഴത്തില്‍ പ്രമാണങ്ങള്‍ പഠിക്കാന്‍ മേനെക്കെടാതെ അക്കാലത്ത് ഈജിപ്തില്‍ നിന്ന് തുടര്‍ച്ചയായി എത്തിക്കൊണ്ടിരുന്ന റഷീദ് രിള, ജമാലുദ്ധീന്‍ അഫ്ഗാനി, മുഹമ്മദ്‌ അബ്ദു തുടങ്ങിയ വരുടെ കൃതികള്‍ അവലംബമാക്കിയ ചിലരിലെങ്കിലും ആദര്‍ശ വ്യെതിയാനത്തിന്‍റെ ചില അനുരണങ്ങള്‍ രൂപപ്പെട്ടു വന്നിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. അത് കൊണ്ടാണ് തുടക്കത്തില്‍ ചെകനൂരിനു മറുപടി പറയാന്‍ ആവേശം കാണിച്ച അബ്ദുസ്സലാം സുല്ലമിയുടെയും ചെകനൂരിന്‍റെയും നിലപാടുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് താരതമ്യം ചെയ്യുന്ന ഒരു സത്യാന്വേഷിയായ മുജാഹിദിന് അവരുടെ വരികള്‍ക്കിടയില്‍ പലപ്പോഴും സാമ്യതകള്‍ അനുഭവപ്പെടുന്നത്. വളരെ കുറഞ്ഞ അളവിലാണ് എങ്കിലും അത് ഇന്ന് ലെറ്റര്‍ പാഡും സീലുമാണ് ആദര്‍ശം എന്ന് കരുതി അതിനെ തലങ്ങും വിലങ്ങും എടുത്തു പ്രയോഗിച്ചു മുവഹ്ഹിദുകളെ മേല്‍ അന്യായമായി ശിര്‍ക്ക് ആരോപിച്ചു കേരളത്തിലെ മഹല്ലുകളിലും കുടുംബങ്ങളിലും പള്ളി മിമ്പറുകളിലും ഭിന്നിപ്പിനു അധ്വാനിക്കുന്ന എ പി യടക്കമുള്ളവരിലെത്തിയ പലരിലും ഈ സ്വാധീനം കാണാം.

      സുല്ലമി ചേകനൂരിനെയും സി എന്നിനെയും പിന്തുടര്‍ന്ന്, അഹല്സ്സുന്ന ഒന്നടങ്കം അംഗീകരിക്കുന്ന മുന്‍ഗാമികളായ പണ്ഡിതര്‍ ആരും ഇന്ന് വരെ തള്ളിപ്പറയാത്ത സ്വഹീഹ് ബുഖാരിയിലെയും മുസ്ലിമിലെയും നിരവധി ഹദീസുകള്‍ നിഷേധിക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ ഖുര്‍ആനിന് എതിരാണ് എന്ന ലോകത്ത് ഇന്നുവരെ ആരും പറയാത്ത വാദം കൊണ്ടുവരികയോ മാത്രമല്ല, തന്‍റെ പല വികല വാദങ്ങളും സ്ഥാപിച്ചെടുക്കാന്‍ ഖുര്‍ആന്‍ ആയത്തുകള്‍ പോലും പലപ്പോഴും ദുര്‍വ്യാഖ്യാനിക്കാന്‍ വരെ തയ്യാറായി. 2002 ലെ പിളര്‍പ്പിനു മുന്‍പ് തന്നെ ഇയാളുടെ തനി നിറം അന്നത്തെ നേതാകളില്‍ പലര്‍ക്കും ബോധ്യമായിരുന്നു എന്നത് കൊണ്ട് തന്നെ, പലപ്പോഴും ഇത്തരം വാദങ്ങള്‍ ഒന്നും ഒരു സംഘടനാ തലത്തില്‍ പ്രചരിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇയാള്‍ അധ്യാപന ജോലി ചെയ്തിരുന്ന ജാമിയ യിലെ വിദ്യാര്‍ഥികളിലും നേരത്തെ സൂചിപ്പിച്ച ഈജിപ്ഷ്യന്‍ കൃതികളെ അമിതമായി ആശ്രയിച്ച ചിലരിലും ചില്ലറ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതും ഇവിടെ എടുത്തു പറയേണ്ടത് തന്നെയാണ്. കൂടുതല്‍ ആധികാരികമായി പഠനം മുന്നോട്ടു കൊണ്ടുപോയത് കാരണം സുല്ലമിയുടെ ആദര്‍ശ വൈകല്യം തിരിച്ചറിഞ്ഞ ചിലര്‍ പിന്നീട് അതൊക്കെ തിരുത്തിയെങ്കിലും ഇന്ന് ആധാരം പ്രമാണമായി കരുതിയ സി ഡി ടവര്‍ മുജാഹിദില്‍ പലരിലും ഇന്നും അയാളുടെ സ്വാധീനം പ്രകടമാണ്. എന്നാല്‍ അക്കാലത്ത് ഒറ്റപ്പെട്ട അയാളുടെ വ്യെക്തി വീക്ഷണം എന്ന നിലക്ക് പരിഗണിക്കുകയും, പണ്ഡിതസഭകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തന്‍റെ വികലമായ വീക്ഷണങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി കിതാബുകളില്‍ കാട്ടുന്ന കൃതൃമവും കളവുകളും രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും ഇയാളുടെ വക്കാലത്ത് ഏറ്റെടുത്ത പലരും പിന്നീട് സുല്ലമിയെ കയ്യോഴിയുകയും ചെയ്തു. മാത്രമല്ല, മുജാഹിദ് വേദികളിലോ പ്രസിദ്ധീകരണങ്ങളിലോ ഇയാളുടെ വാദം അവതരിപ്പിക്കാന്‍ അനുവദിചിരുന്നുമില്ല എന്നത് ശ്രദ്ധേയമാണ്. അതൊക്കെ ശരിവെക്കുന്ന രീതിയിലായിരുന്നു ചില ചെറിയ അവസരങ്ങളില്‍ സുല്ലമിയെ എല്‍പി ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ പോലും തന്‍റെ കൈക്രിയകള്‍ കടത്തി കൂട്ടാന്‍ ഇയാള്‍ ശ്രമിച്ച ഉദാഹരണങ്ങള്‍.

                  2000 നോടടുത്ത് പ്രസ്ഥാനത്തില്‍ ഹുസൈന്‍ മടവൂരിന്‍റെ നേതൃത്തത്തില്‍ യുവാക്കള്‍ സംഘടനാ രംഗത്ത് വളരെ മുന്നോട്ട് പോകുകയും ഖുറാഫി എതിര്‍പ്പുകളെ നേരിടാന്‍ പ്രത്യേക സംവിദാനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം എവിടെയോ വെച്ചു മറന്ന നമ്മുടെ ആദര്‍ശ മൂല്യങ്ങള്‍ക്ക് പകരം വെക്കപ്പെട്ടതില്‍ പലതും സദുദ്ധേശപരമായിരുന്നു എങ്കിലും അതിന്‍റെ മാര്‍ഗങ്ങളും ശൈലികളും അഹല് സ്സുന്നയുടെ പ്രഖ്യാപിത ആദര്‍ശങ്ങള്‍ക്ക് എതിരായിരുന്നു. അതിനു പക്ഷെ, യുവാക്കളുടെ ഇടയില്‍ പ്രത്യേകിച്ച് സംഘടനാ സംവിദാനത്തെ വളരെ പ്രാധാനത്തോടെ കാണുകയും എന്നാല്‍ മതപരമായ ആഴത്തിലുള്ള അറിവ് ഇല്ലാതിരിക്കുകയും ചെയ്തവരുടെ ഇടയില്‍ നല്ല മതിപ്പ് നേടിക്കൊടുത്തു. ഇത്തരക്കാരില്‍ പലരും കേവലം സംഘടനാ പ്രസിദ്ധീകരണത്തെയും ഹുസൈന്‍ മടവൂരിനെ പോലെയുള്ള ചില നവശൈലി പ്രാസംഗികരെയും അറിവിന്‍റെ ശ്രോതസ്സായി പരിഗണിച്ച വിഭാഗമായിരുന്നു. അക്കാലത്ത് ശിര്‍ക്കിനെ എതിര്‍ക്കുമ്പോള്‍ തൌഹീദിന്‍റെ വിവിധ വശങ്ങള്‍ അസ്മാഉ സിഫാത്തുകള്‍ അടക്കം ആഴത്തില്‍ പടിപ്പിക്കാതിരുന്നതും ബിദ് അത്തിനെ ശക്തമായി എതിര്‍ക്കുകയും എന്നാല്‍ സുന്നത്തുകളെ സ്ഥാപിക്കുകയും ഹദീസുകളുടെ പ്രാധാന്യവും പ്രാമാണികത യും പഠിപ്പിക്കുന്നതില്‍ അല്‍പം അലംഭാവം കാണിച്ചതും മുജാഹിദ് എന്നാല്‍ കേവലം തൌഹീദ് പറയുകയും ഖുറാഫികളെ എതിര്‍ക്കുകയും ചെയ്യുന്ന ഒരു വിഭാഗം മാത്രമായി അത്തരക്കാര്‍ മനസ്സിലാക്കി. അത് കൊണ്ട് തന്നെ, യാഥാസ്ഥിതിക വിഭാഗക്കാര്‍ ചെയ്യുന്ന പലതും അത് ഹദീസില്‍ സ്ഥിരപ്പെട്ടതാണെങ്കില്‍ പോലും അന്ധവിശ്വാസവും അനാചാരവുമായി ഇക്കൂട്ടര്‍ കണക്കു കൂട്ടി. അത്തരക്കാരില്‍ നല്ലൊരു വിഭാഗത്തെ സുല്ലമിയുടെ ചിന്തകള്‍ സ്വാധീനിച്ചു എന്നതാണ് നേര്. അത് ക്രമേണ പ്രസ്ഥാനത്തിന്‍റെ യുവജന വിഭാഗത്തില്‍ പല പരിപാടികളിലും നിഴലിക്കാന്‍ തുടങ്ങുകയും അത്, ദീനീ വിഷയങ്ങള്‍ പ്രാമാണികമായി മനസ്സിലാക്കിയവരില്‍ സ്വാഭാവികമായും വിയോജിപ്പിനു കാരണമാകുകയും ചെയ്തു. ക്രമേണ ഇത്തരം പുതിയ വാദങ്ങളും നടപടികളും അധികരിക്കുകയും സ്വാഭാവികമായും അതിനെതിരെ വിയോജിപ്പുകള്‍ വ്യാപകമായി ഉയരുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. എങ്കിലും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2002 ഇല്‍ കെ ജെ യു ഒരുമിച്ചെടുത്ത തീരുമാനം സ്വാഭാവികമായും സംഭവിച്ച മാനുഷികമായ പിഴവുകള്‍ തിരിച്ചറിഞ്ഞു അതില്‍ ഖേദിക്കുന്നതും തിരിച്ചു സച്ചരിതരായ സലഫുകളുടെ മാര്‍ഗമാണ് ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കുന്നിടത്തു സ്വീകരിക്കേണ്ടത്, മതത്തില്‍ ഒരു കാര്യം സ്വീകരിക്കേണ്ടതും ആചരിക്കേണ്ടതും സലഫുകളുടെ മാര്‍ഗമനുസരിച്ചാണ് എന്ന പ്രസ്ഥാനത്തിന്‍റെ പ്രഖ്യാപിത ആദര്‍ശമായ ഫിര്‍ക്കത്ത് ന്നാജിയ യുടെ നയത്തിലേക്ക് തിരിച്ചു വരാന്‍ എല്ലാവരും സന്നദ്ധമായി ഒപ്പിടുകയുണ്ടായി. എന്നാല്‍ ഇതില്‍ അസംതൃപ്തരായ ചിലര്‍ അനാവശ്യമായ ദുര്‍വാശി കാണിച്ചു അനാശ്വാസകരമായ ചില നടപടികള്‍ ചെയ്ത കാരണത്താല്‍ അതിന്നു ഉത്തരവാദികളായ വരെ ഏതാനും മാസത്തേക്ക് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതോടെ ഹുസൈന്‍ മടവൂര്‍ അടക്കം ചിലര്‍ ചേര്‍ന്ന് സംഘടന യിലെ തെരഞ്ഞെടുക്കപ്പെട്ട നേതൃ സമിതെ അയോഗ്യരാക്കി പ്രഖ്യാപിച്ചു സ്വയം പുറത്തു പോകാന്‍ കാരണമായി. എന്നാല്‍ ഈ സമയത്ത് സംഘടനാ പരമായി ഒട്ടേറെ കഴിവുകളുള്ള ഹുസൈന്‍ മടവൂരടക്കമുള്ളവരോട് കേവലം സംഘടനാ പരമായും വ്യെക്തിപരമായും ഈര്‍ഷ്യ മുള്ളവരും അവര്‍ക്കെതിരെ ഈ പക്ഷത്തു നിലയുറപ്പിച്ചിരുന്നു എന്ന് മുജാഹിദുകള്‍ മനസ്സിലാക്കിയത് ഏറെ കഴിഞ്ഞാണ്. അത് മനസ്സിലാകാന്‍ കാരണം പ്രമാണങ്ങളോടും പ്രവാചകന്‍റെ സുന്നത്തുകളോടും മടവൂര്‍ വിഭാഗം പുലര്‍ത്തുന്ന അതെ നിലപാട് ഇത്തരക്കാരില്‍ നിന്നും അല്‍പാല്‍പമായി പുറത്തു വരാന്‍ തുടങ്ങിയതോടെയാണ്. 

                പക്ഷെ, സ്വാഭാവികമായും തന്‍റെ വികലാഷയങ്ങള്‍ക്ക് ഭൂമിക കിട്ടാതിരുന്ന സുല്ലമി സംഘടനാ പിളര്‍പ്പോടെ മടവൂര്‍ വിഭാഗത്തോടൊപ്പം ചേരുകയും മുന്‍പ് തന്നിലും തന്‍റെ ചില മുരീദുക ളിലും ഒതുങ്ങിയിരുന്ന ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും ഹദീസ് നിഷേധവും സംഘടനാ സംവിദാനം ഉപയോഗിച്ചു തന്നെ പ്രചരിപ്പിക്കാന്‍ പറ്റിയ അവസരമായി കണ്ടു. അങ്ങിനെ ക്രമേണ മടവൂര്‍ വിഭാഗത്തിന്‍റെ മുഖ മുദ്രയായി സുല്ലമിയുടെ പിഴച്ച ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും ഹദീസ് നിഷേധവും മാറി എന്നതാണ് ഏറെ സങ്കടകരം. ചെറിയ മുണ്ടത്തെ പോലെ അബ്ദു റഊഫ് മദനിയെപ്പോലെ നല്ലൊരു വിഭാഗം സുല്ലമിയുടെ വാദങ്ങള്‍ അംഗീകരിക്കാത്തവര്‍ ആണെങ്കിലും, ഇസ്ലാമികാ ദര്‍ശങ്ങള്‍ വെറും ശബാബിലൂടെയും സുല്ലമിയുടെ കൃതികളിലൂടെയും മനസ്സിലാക്കിയവരും ജാനനം കൊണ്ട് മാത്രം മുജാഹിദ് ആയി പ്പോയവരും ആയ പഴയ വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍ പ്രാസംഗികരായും സംഘാടകരായും ഒക്കെ വന്നത് മടവൂര്‍ ഗ്രൂപ്പില്‍ സുല്ലമിയുടെ ആദര്‍ശങ്ങള്‍ വ്യാപിക്കാന്‍ വലിയൊരു കാരണമാണ്. അഹല് സുന്ന നിഷിദ്ധമായി കരുതുന്ന, സംഗീതം നാടകം സിനിമ തുടങ്ങി പല വിഷയങ്ങളും ഹലാലാക്കുകയും, പ്രമാണത്തില്‍ സ്ഥിരപ്പെട്ടു വന്ന സിഹിര്‍, കണ്ണേര്‍, റുഖയ, മിഅറാജ്, ഖബര്‍ ശിക്ഷ, അല്ലാഹുവിന്‍റെ നുസൂല്‍ തുടങ്ങി അഹല് സുന്ന പ്രമാണബദ്ധമായി വിശദീകരിച്ച പല വിഷയങ്ങളും കേവല യുക്തിയില്‍ അന്ധവിശ്വാസവും അനാചാരവും, നീണ്ട താടിയും വസ്ത്രം കയറ്റി ഉടുക്കുന്നതും അപരിഷ്കൃതവുമായുമൊക്കെ സുല്ലമി വിധി നല്‍കിയത് പൂവെടി കണ്ട പൊട്ടന്‍ മാരെ പോലെ മുജാഹിദ് ആദര്‍ശം എന്താണെന്ന് തിരിച്ചറിയാത്ത അല്ലെങ്കില്‍ മുജാഹിദ് ആദര്‍ശം വേറെ അഹല് സ്സുന്നയുടെ ആദര്‍ശം വേറെ എന്ന് മനസ്സിലാക്കിയ ചിലരുടെ മനസ്സില്‍ പല 'ലഡ്ഡു'കളും പൊട്ടിക്കാന്‍ പാകത്തിലായിരുന്നു. അഞ്ജ ത കൊണ്ടാകണം ദേഹേച്ചക്ക് അമിത പ്രാധാന്യം കൊടുക്കുന്ന അത്തരക്കാരെ സംബന്ധിച്ചേടത്തോളം അവരുടെ ഒരു ഇഷ്ടവും ഒഴിവാക്കാതെ തന്നെ, മുജാഹിദ് എന്ന ലേബല്‍ അണിയാന്‍ പാകത്തില്‍ മത കാര്യങ്ങള്‍ 'എളുപ്പമാക്കി ' (?) വിധി നല്‍കിയ സുല്ലമി വലിയൊരു പണ്ഡിതന്‍ തന്നെയായിരുന്നു. അത് കൊണ്ട് തന്നെയാണ് സ്വഹാബികളും താബി ഈങ്ങളും അടക്കം സലഫുകള്‍ അല്ല ആര് തന്നെ പറഞ്ഞാലും തെളിവ് മതിയാകാതെ, അതിനു വിരുദ്ധമായി എടവണ്ണയിലെ സാക്ഷാല്‍ സലാം സുല്ലമിയെ തെളിവ് പിടിക്കുന്നതും, ബുഖാരിയെ യും അദ്ദേഹത്തിന്‍റെ പിതാവിനെയും പറയാനും തോട്ടിലേക്കും പാടത്തെക്കും അല്ലാഹുവിന്‍റെ ഹദീസുകളെ സ്വഹീഹായി ട്ട് പോലും തള്ളാനും പലരും ചങ്കൂറ്റം കാണിക്കുന്നത്.
          
            അതിന്‍റെ ഒടുവിലത്തെ എന്നാല്‍ അവസാനത്തെതല്ലാത്ത പ്രകടനമാണ് നന്തിയിലും കണ്ടത്. മേല്‍പറഞ്ഞ സുല്ലമിയ്യത്തു ആവോളം പ്രചരിപ്പിക്കുകയും എന്നാല്‍ ഞങ്ങള്‍ മുന്‍ഗാമികളായ സലഫികളുടെ മാര്‍ഗമാണ് സ്വീകരിക്കുന്നത് എന്ന് മേല്‍പറഞ്ഞ അറിവില്ലാത്ത സാധാരണക്കാരുടെ മുന്നില്‍ കപട മുഖമണിയുകയും ചെയ്യുന്ന മടവൂരി ഗ്രൂപ്പിലെ സുല്ലമി പക്ഷത്തിന്‍റെ മുഖം മൂടി വലിച്ചു കീറി പൊതു സമൂഹത്തിനു മുന്നില്‍ ഇവരുടെ ഹദീസ് നിഷേധത്തി ന്‍റെ യഥാര്‍ത്ഥ മുഖം തുറന്നു കാണിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു സലഫി വിഭാഗം സംവാദത്തിനു തയ്യാറായത്. എന്നാല്‍ വ്യെവസ്ഥ നിശ്ചയിക്കാന്‍ ഇരുന്നപ്പോള്‍ തന്നെ, സംവാദം ശരിയാം വണ്ണം നടന്നാല്‍ അതോടു കൂടി തങ്ങളുടെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും ഹദീസ് നിഷേധവും മാത്രമല്ല, അത് മൂലം അല്ലാഹു ഹലാലാക്കിയത് ഹറാമാക്കുകയും അല്ലാഹു ഹറാമാക്കിയത് ഹലാലാക്കുകയും ചെയ്യുന്ന തനിച്ച സുല്ലമിയ്യത് യഥാര്‍ത്ഥ ദീനുമായി ബഹു ദൂരം അകലെയാണെന്നു പൊതു സമൂഹത്തിനു ബോധ്യപ്പെടുമെന്നും, അത് തങ്ങളുടെ പക്ഷത്തെ തന്നെ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന പ്രമാണങ്ങള്‍ സച്ചരിതരായ മുന്‍ഗാമികളുടെ ചര്യ അനുസരിച്ച് മനസ്സിലാക്കുകയും അംഗീകരിക്കുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യണം എന്ന് ആഗ്രഹമുള്ള എന്നാല്‍ സുല്ലമി വലിയ ഹദീസ് പണ്ഡിതനാണ് എന്ന വിശ്വാസം കൊണ്ട് മാത്രം അയാളുടെ കള്ളത്തരങ്ങളും കിതാബുകളില്‍ കാണിക്കുന്ന കൈക്രിയകളും തിരിച്ചറിയാത്ത നിഷ്കളങ്കരായ ആളുകള്‍ പ്രസ്ഥാനത്തെ കയ്യോഴിക്കാന്‍ ഇടയാക്കും എന്നുള്ളത് മനസ്സിലാക്കി എങ്ങിനെയും സംവാദം നടക്കാതിരിക്കാന്‍ മടവൂര്‍ വിഭാഗം പണിപ്പെടുന്നത് കാണാമായിരുന്നു. അതിന്‍റെ ഭാഗമായാണ് പേരും മേല്‍വിലാസവും വിഷയമാക്കുകയും ഏറെ നേരം അതില്‍ കടിച്ചു തൂങ്ങുകയും ചെയ്തത്. അതിനു ശേഷം അവര്‍ ഉന്നയിച്ച മുട്ടാപ്പോക്കായിരുന്നു 2002 നു മുന്‍പ് ഞങ്ങള്‍ക്ക് ആദര്‍ശ വ്യെതിയാനം ഉണ്ടായിരുന്നു എന്നത് വ്യാചാരോപണമായിരുന്നു അത് കൊണ്ട് ആദ്യം അത് ചര്‍ച്ച ചെയ്തെങ്കില്‍ മാത്രമേ ഹദീസ് നിഷേധം സംബന്ധിച്ച സംവാദം നടക്കുകയുള്ളൂ എന്ന ഉപാധി വെച്ചത്. 

                  സത്യത്തില്‍ 2002 നു മുന്‍പ് ഇവര്‍ക്ക് വ്യെതിയാനം ഇല്ലായിരുന്നു എങ്കില്‍ കെ ജെ യു വ്യെതിയാനങ്ങള്‍ ചര്‍ച്ച ചെയ്തു അതൊക്കെ, അറിവ്കേടോ അബദ്ധമോ, മടവൂര്‍ സാഹിബിന്‍റെ പുസ്തകത്തില്‍ ആദര്‍ശത്തിന് എതിരായി വന്നത് (വ്യെതിയാനങ്ങള്‍) തിരുത്താം, അഞ്ചാം മദ്ഹബ് എന്ന് സലഫി മന്‍ ഹജിനെ പരിഹസിച്ചത്‌ തിരുത്താം, സലഫി മന്‍ഹജ് അനുസരിച്ചാണ് ഖുര്‍ആനും ഹദീസും വ്യാഖ്യാനിക്കെണ്ടതും ദീനിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സ്വീകരിക്കേണ്ടതും എന്നൊക്കെ സമ്മതിച്ചു ഒപ്പിട്ടതില്‍ നിന്ന് തന്നെ അതിനു മുന്‍പ് വ്യെതിയാനം ഉണ്ടായിരുന്നു എന്നത് സമ്മതിച്ചതിന്‍റെ തെളിവല്ലേ?. കോടതിയില്‍ ചെയ്ത കുറ്റം സ്വയം ഏറ്റുപറഞ്ഞു വിധി ഏറ്റുവാങ്ങിയ ശേഷം പുറത്തു വന്നു ഞാന്‍ നിരപരാധിയായിരുന്നു എന്ന് പറയണമെങ്കില്‍ ബുദ്ധിക്കു വല്ല കാര്യമായ തകരാറും ഉള്ളവര്‍ക്കല്ലേ കഴിയൂ..പക്ഷെ, നമ്മുടെ ലക്‌ഷ്യം ഈ ഹദീസ് നിഷേധികളുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരിക എന്നതായത്‌ കൊണ്ട് എന്ത് വിട്ടു വീഴ്ച ചെയ്തും അവരെ സംവാദത്തില്‍ എത്തിക്കെണ്ടാതുണ്ടായിരുന്നു. അത് കൊണ്ടാണ് അവരുടെ ആവശ്യമനുസരിച്ച്‌ 2002 നു മുന്‍പ് അവരുടെ മേല്‍ ഉന്നയിച്ച വ്യെത്യാനം ആരോപണമോ വസ്തുതയോ എന്ന വിഷയത്തില്‍ സംവാദം നടത്താന്‍ സമ്മതിച്ചത്. 


ഒന്നാം തിയ്യതി പ്രസ്തുത സംവാദം തുടങ്ങി അല്‍പ സമയം കൊണ്ട് തന്നെ മേല്‍ പറഞ്ഞ വ്യെതിയാനങ്ങള്‍ സ്വയം സമ്മതിച്ചു മടവൂരും കൂട്ടരും ഒപ്പിട്ടത് ചൂണ്ടി ക്കാട്ടിയതോടെ സംവാദ വിഷയം തീരുമാനമായതാണ്. എങ്കിലും അത് സമ്മതിക്കാന്‍ ഉള്ള ജാള്യത കാരണം അവര്‍ എ പി യുടെയും എം എം അക്ബറി ന്‍റെയും പരാമര്‍ശങ്ങളെ എടുത്തിട്ട് നേരം പോക്കുകയായിരുന്നു. എന്നാല്‍ 2002 നു മുന്‍പ് ആ വിഷയങ്ങള്‍ മുഴുവന്‍ ഇരു വിഭാഗത്തിലും പെട്ട പണ്ഡിത ന്‍ മാര്‍ ചര്‍ച്ച ചെയ്തു അവര്‍ക്കടക്കം പറ്റിയ അബദ്ധങ്ങളും, പ്രമാണങ്ങള്‍ വ്യാഖ്യാനിക്കാനും സ്വീകരിക്കാനും മന്‍ഹജ് സലഫ് വേണ്ട, അത് ഗള്‍ഫ് ഇറക്കുമതിയാണ് എന്നതടക്കമുള്ളത് വ്യെതിയാനമൊക്കെ അംഗീകരിച്ചു, അതൊക്കെയും തിരുത്താമെന്ന് സമ്മതിച്ചു ഒപ്പിട്ടത് കൊണ്ട് തന്നെ അത് പിന്നീട് ആവര്‍ത്തിക്കാതിരിക്കുന്നതോടെ വ്യെതിയാനവും അബദ്ധങ്ങളും അവസാനിക്കുമായിരുന്നു. എന്നാല്‍ അതിനു ശേഷം സംഘടന പിളര്‍ത്തി പുറത്തു പോകുകയും കെ ജെ യു വില്‍ സമ്മതിച്ചതിനെതിരായി സലഫി മന്ഹജ് അനുസരിച്ച് പ്രമാണങ്ങളില്‍ ഉള്ള കാര്യം പറയുന്നത് ചൂണ്ടിക്കാട്ടി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു, ഖുറാഫാ ത്തിലേക്ക് തിരിച്ചു വിളിക്കുന്നു, രണ്ടു വിരുദ്ധ ആശയങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു സംഘടനയില്‍ ഇത് വരെ എന്നൊക്കെ പറഞ്ഞു വീണ്ടും പഴയതിനേക്കാള്‍ വ്യാപകമായ രീതിയില്‍ പ്രമാണങ്ങളെ പരിഹസിക്കാനും നിഷേധിക്കാനും അത്യുത്സാഹം കാണിച്ചതാണ് മടവൂരികളുടെ യഥാര്‍ത്ഥ പിഴവ് എന്ന് വളരെ വ്യെക്തമായി വിവരിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ആദ്യ പകുതിയില്‍ സലഫി വിഭാഗം വിനിയോഗിച്ചു.

              തുടര്‍ന്ന് രണ്ടാം ഭാഗത്ത് ചോദ്യാവസരം ഉപയോഗിച്ചു അക്കമിട്ടു ഖുര്‍ആനില്‍ ഇല്ലാത്തത് ഖുര്‍ആനിന്‍റെ പേരില്‍ പറയുന്നുണ്ടോ, ഹദീസ് നിഷേധിക്കുന്നുണ്ടോ സലഫി മന്‍ഹജ് അംഗീകരിക്കുന്നുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിന് കരുമ്പിലാക്കല്‍ പിറകെ വരുന്ന അപകടം തിരിച്ചറിയാതെ ഖുര്‍ആനില്‍ ഇല്ലാത്തത് ഞങ്ങള്‍ പറയുന്നില്ല, ഹദീസ് ഞങ്ങള്‍ നിഷേധിക്കുന്നില്ല. മന്‍ ഹജ് സലഫ് ഞങ്ങള്‍ അംഗീകരിക്കുന്നു, എന്നാല്‍ ഗള്‍ഫ്‌ സലഫിസം അംഗീകരിക്കുന്നില്ല എന്നൊക്കെ വളരെ ഉഷാറായി പറഞ്ഞു വെങ്കിലും, അബ്ദുല്‍ മാലിക് സലഫി ആ പറഞ്ഞതൊക്കെ കള്ളമാണ് എന്ന് സുല്ലമിയുടെയും മറ്റും ഉദ്ധരണി എടുത്തു വായിച്ചു തെളിയിച്ചപ്പോള്‍ മാത്രമാണ് ലത്തീഫ് മുസ്‌ല്യാര്‍ക്ക് കാര്യത്തിന്‍റെ അപകടം മനസ്സിലായത്‌. അത് കൊണ്ട് തന്നെ കരുമ്പിലാക്കല്‍ പിന്നെ ചോദ്യം വിഷയത്തില്‍ പെട്ടതല്ല എന്നും അത് കൊണ്ട് അടുത്ത ആഴ്ച അതിനുള്ള മറുപടി നല്‍കാമെന്നും പറഞ്ഞു തടിയൂരാന്‍ ശ്രമിക്കുകയുണ്ടായി. സത്യത്തില്‍ സുല്ലമി സംഗീതത്തിന്‍റെ വിഷയത്തിലും നുസൂലിന്‍റെ വിഷയത്തിലും എഴുതിയത്, ഖുര്‍ആനില്‍ ഇല്ലാത്തത് ഉണ്ടെന്നും ഹദീസില്‍ ഇല്ലാത്തത് ഹദീസില്‍ ഉണ്ടെന്നും വാദിക്കുക വഴി, അല്ലാഹുവിനെയും പ്രവാചകനെയും കളവാക്കുകയും, അല്ലാഹു വിന്‍റെ സിഫത്തുകളെ നിഷേധിക്കുകയും തദ്വാരാ സലഫി മന്‍ഹജിനു വിരുദ്ധവും ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോകാന്‍ മാത്രം ഗൌരവമുള്ളതായിരുന്നു. സുല്ലമിയുടെ ഇത്തരം അനേകം വിഷയങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഈ വിഷയത്തില്‍ പോലും അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ ഏകോപിച്ചു പറഞ്ഞ തിനു എതിരായി സുല്ലമിയെ ന്യായീകരിക്കാന്‍ കരുമ്പിലാക്കല്‍ വിഫല ശ്രമം നടത്തുന്നത് സ്വന്തം പാളയത്തില്‍ പെട്ടവര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. സംഗീതവും സംഗീതോപകരണങ്ങളും എന്ന തലക്കെട്ടില്‍ അത്തൌഹീദ് മാസികയില്‍ സുല്ലമി എഴുതിയ ലേഖനത്തില്‍ പല കളവുകളും എടുത്തു കൊടുത്തിരുന്നു. ഈ കളവുകള്‍ കയ്യോടെ പിടിക്കുമെന്നായപ്പോള്‍ എങ്ങിനെയും സമയം തള്ളി നീക്കാന്‍ ചോദ്യം വിഷയാധിഷ്ടിതമല്ല അടുത്തയാഴ്ച ഖുര്‍ആന്‍ ആയത്തും ഹദീസും തെളിവ് തരാം എന്നും പറഞ്ഞു രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ചോദ്യം വിഷയാധിഷ്ടിതമല്ല എങ്കില്‍ ചോദ്യത്തിന്‍റെ ആദ്യാവസരത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക് എന്തിനു മറുപടി നല്‍കി എന്നതിനു എന്ത് മറുപടിയാണ് നല്‍കാനാവുക?. ചുരുക്കത്തില്‍ എങ്ങിനെയെങ്കിലും സംവാദം അവസാനിപ്പിച്ചു കിട്ടാനും അടുത്ത സംവാദം നടക്കാതിരിക്കാനുമാകണം മടവൂരികളിലെ ഇത്തരം ചിന്താഗതിക്കാര്‍ തലപുകഞ്ഞാലോചിച്ചിരിക്കണം.

               വിഷയത്തില്‍ ഉള്‍പ്പെടുന്നതല്ല എന്നത് ശബാബുകാരന്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് പറഞ്ഞത് എന്നറിയില്ല. യഥാര്‍ത്ഥ ത്തില്‍ ഇതാണ് വിഷയത്തിന്‍റെ മര്‍മ്മം. കാരണം സംവാദം നടത്താനുണ്ടായ സാഹചര്യം തന്നെ മടവൂര്‍ വിഭാഗത്തിന്‍റെ ഇത്തരം ഹദീസ് നിഷേധവും ഖുര്‍ആനില്‍ ഇല്ലാത്തത് ആരോപിച്ചു ഹറാമുകള്‍ ഹലാലാക്കുകയും ഉള്ളതിനെ അന്ധവിശ്വാസവും അപരിഷ്കൃതവും ആക്കി നിഷിദ്ധമാ ക്കുകയും ചെയ്യുന്ന സുല്ലമിയുടെയും പിണിയാളുകളുടെയും അജണ്ട ഒരു സംഘടന ഏറ്റെടുത്തു പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്. ഇനി സംഗീതവും സംഗീതോപരണവും എന്ന ശബാബ് ഷറഹു ചെയ്തു ന്യായീകരിക്കാന്‍ ശ്രമിച്ച സുല്ലമിയുടെ പ്രസ്തുത ലേഖനത്തിന്‍റെ വസ്തുതകള്‍ പരിശോധിക്കാം. അതില്‍ വ്യെക്തമായി സുല്ലമി എഴുതിയ കളവുകളില്‍ പ്രധാനപ്പെട്ടത്, വിശുദ്ധ ഖുര്‍ആനില്‍ സംഗീതവും സംഗീതോപകരണങ്ങളും നിഷിദ്ധമാണ് എന്ന് പറയുന്നില്ല. വിശ്വാസവും പുണ്യ കര്‍മവും ഉള്ളവനാണ് എങ്കില്‍ അവനു സംഗീതം അനുവദനീയമാണ് എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കന്നു, യാതൊരു സംഗീതോപകരണവും ഇസ്ലാം വിരോധിച്ചതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല, സ്വഹാബിമാരുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഹാര്‍മോണിയം കൊണ്ട് പാട്ട് പാടാറുണ്ട് (ബുഖാരി ), പെരുന്നാള്‍ ദിവസവും കല്യാണത്തിലും അവര്‍ ഹാര്‍മോണിയം കൊണ്ട് പാടാറുണ്ട്, തുടങ്ങിയവയാണ്. ശബാബുകാരന്‍ ഈ കളവുകള്‍ ഒന്നും കണ്ടില്ലെന്നു നടിച്ചുവെങ്കിലും സൂറത്ത് ലുഖ്മാനിലെ ആറാമത്തെ ആയത്തും നിരവധി സ്വഹീഹായ ഹദീസുകളും സംഗീതവും സംഗീതോപരകരണങ്ങളും നിഷിദ്ധമാണ് എന്നതിന് സ്വഹാബികള്‍ തൊട്ടു അഹല് സ്സുന്നയുടെ പണ്ഡിതര്‍ക്കിടയില്‍ ഏകോപിച്ചു ഉദ്ധരിക്കപ്പെട്ടതാണ്. അപ്പോള്‍ ഒരു കാര്യം നിഷിദ്ധമാണ് എന്ന് അല്ലാഹുവിന്‍റെ ഖുര്‍ആനിലെ ആയത്ത് ഉദ്ധരിച്ചും പ്രവാചകനില്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉദ്ധരിച്ചും സ്വഹാബികളും താബി ഉകളും ഒന്നടങ്കം പറയുമ്പോള്‍ അതിനെതിരായി വിധിക്കുന്നത് തനിച്ച കുഫിറില്‍ എത്തിക്കുന്നതാണ് എന്ന് തിരിച്ചരിയാത്തവരെയാണോ ശബാബില്‍ ഇത്തരം ദീനീ വിഷയങ്ങള്‍ പടച്ചു വിടാന്‍ ഏല്‍പിച്ചത്‌ എന്ന് അപ്പുറത്തെ വിവരമുള്ള മാന്യന്‍മാര്‍ ചിന്തിക്കട്ടെ. 

             പിന്നെ ശബാബുകാരന്‍ ഇബ്ന്‍ ഹസം (റ) ഇവയെല്ലാം അനുവദനീയമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു തടി തപ്പുകയാണ്‌. സത്യത്തില്‍ ഹിജറ 456 ഇല്‍ മരണപ്പെട്ട സ്പെയിനിലെ ഖുര്‍തുബയില്‍ ജീവിച്ച ഇബ്ന്‍ ഹസം (റ) സംഗീത ത്തിന്‍റെ വിഷയത്തില്‍ വന്ന ഹദീസുകള്‍ സ്വഹീഹായി മനസ്സിലാക്കാതിരുന്നത് കൊണ്ടാണ്, മുഹല്ലിയില്‍ ഈണത്തില്‍ പാട്ട് പാടുക എന്നര്‍ത്ഥത്തില്‍ സംഗീതം ആലപിക്കുന്നത് അനുവദനീയമാണ് എന്ന് പറയുന്നത്. എന്നാല്‍ ഹദീസ് സ്വഹീഹായി ആ വിഷയത്തില്‍ വരികയും ഇബ്ന്‍ അബ്ബാസ് (റ) യുടെ സൂറത്ത് ലുക്മാനിലെ 6 ആം ആയത്തിലെ ലഹ് വ് എന്നത് കൊണ്ട് ഉദ്ദേശം സംഗീതം ആണ് എന്ന വ്യാഖ്യാനം സ്ഥിരപ്പെട്ടു വരികയും ചെയ്‌താല്‍, ഹദീസ് സ്വഹീഹായാല്‍ അതാണ്‌ എന്‍റെ മദ് ഹബ് എന്ന് മദ് ഹബിന്‍റെ ഇമാമുകള്‍ പോലും പറഞ്ഞിരിക്കെ ഇബ്ന്‍ ഹസം ഇവരുടെ ജല്‍പനങ്ങളില്‍ നിന്ന് സംശുദ്ധനാണ്. മാത്രമല്ല, പണ്ഡിതന്‍മാര്‍ സംഗീതാലാപാനം (വായ്പാട്ട്) എന്നതില്‍ ഇളവു നല്‍കിയ നിഷിദ്ധമായ വിഷയങ്ങള്‍ ഇല്ലാത്ത ഗാനാലാപനം ആണ് അത് കൊണ്ടുദ്ധേശം എന്ന് കൂടി എളുപ്പം മനസ്സിലാക്കാം. കാരണം അദ്ദേഹം തെളിവ് പിടിക്കുന്ന ഹദീസ് പ്രവാചകന്‍റെ അടുത്ത് നിന്ന് ആയിഷ(റ) സന്നിധിയിലായിരിക്കെ രണ്ടു കൊച്ചു അന്‍സാരി പെണ്‍കുട്ടികള്‍ പാട്ട് പാടിയതിനെ പ്രവാചകന്‍ വിലക്കാതെ അബൂബക്കര്‍ (റ) യോട് അവരെ വിട്ടേ ക്കാന്‍ പറഞ്ഞ ഹദീസ് ആണ്. ഇത് എങ്ങിനെ സംഗീതവും സംഗീതോപകരണവും അനുവദനീയമാകാന്‍ തെളിവാകും?. അന്സാരികളായ ചെറിയ പെണ്‍കുട്ടികള്‍ ബുആസ് യുദ്ധത്തെ കുറിച്ച് ആയിഷ (റ) യുടെ അടുക്കല്‍ വെച്ചു പാട്ട് പാടവെ അങ്ങോട്ട്‌ കടന്നു വന്ന അബൂബക്കര്‍ (റ), അവര്‍ക്ക് എതിരെ മുഖം തിരിച്ചു കിടക്കുന്ന പ്രവാചകനെ കാണുകയും അവരോടു പ്രവാചകന്‍റെ അടുത്താണോ പിശാചിന്‍റെ വീണ വായന എന്ന് ചോദിച്ചതില്‍ നിന്ന് ''വീണ വായിക്കുന്നു എന്ന് ഹദീസില്‍ ഉണ്ട്, അത് പ്രവാചകന്‍ വിലക്കിയില്ല എന്ന് ദുര്‍ വ്യാഖ്യാനിച്ചു സംഗീതോപകരണങ്ങള്‍ വായിക്കാനും ആസ്വദിക്കാനും തെളിവുണ്ടാക്കുന്ന നിങ്ങളുടെ ജഹാലത്തും തികഞ്ഞ തെമ്മാടിത്തം കൂടിയാണ് ഇവിടെ വ്യെക്തമാകുന്നത്. കാരണം മന്‍മോഹന്‍ സിംഗ് അമേരിക്കയുടെ കുഴലൂത്ത് കാരനാണ് എന്നതിനര്‍ത്ഥം മന്‍മോഹന്‍ സിംഗ് ഒബാമ വരുമ്പോള്‍ ഫ്ലൂട്ട് വായിക്കും എന്നാണോ?. ഇമ്മാതിരി വങ്കത്തം ദീനീ കാര്യത്തില്‍ വിളമ്പാന്‍ മാത്രം നിങ്ങളില്‍ അധ:പതനം സംഭവിച്ചത് യാദൃശ്ചികമല്ല. അല്ലാഹുവിന്‍റെ ഹദീസുകളെ പരിഹസിച്ചു കാര്‍ ടൂണും നാടകവും സിനിമയും ഇറക്കിയവര്‍ വിവരമുള്ളവര്‍ക്കിടയില്‍ ഇത്രയ്ക്ക് നാണം കെടുന്നത് അര്‍ഹിക്കുന്നത് തന്നെയാണ്.

               ലേഖനത്തില്‍ പറയുന്ന പോലെ സംഗീതവും സംഗീതോപകരണവും അനുവദനീയമാക്കിയ ഖുര്‍ആന്‍ ആയതു ഏതാണ്? കാരണം സുല്ലമി പറയുന്നത് നിഷിദ്ധമാണ് എന്ന് ഖുര്‍ആനില്‍ ഇല്ല എന്നാണു. ومن الناس من يشتري لهو الحديث ليضل عن سبيل الله എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇബ്ന്‍ അബ്ബാസ്‌ (റ) പറയുന്നു ലഹ് വ് എന്നത് കൊണ്ടുദ്ധേശം സംഗീതമാണ്. കൂടാതെ, മുജാഹിദ് (റ) (തഫ്സീര്‍ ത്വബരി 21 /40 ), ഹസനുല്‍ ബസ്വരി (റ) (തഫ്സീര്‍ ഇബ്ന്‍ കസീര്‍ 3/451), സഅദി (റ) (തഫ്സീര്‍ സഅദി : 6/150) തുടങ്ങി ഇബ്ന്‍ മസ്ഊദ്, ഇബ്ന്‍ ഉമര്‍ (റ) തുടങ്ങി അനേകം സലഫുകള്‍ ഏകോപിച്ചു പറഞ്ഞ വിഷയമാണ് ഈ ആയത്തിലെ പ്രതിപാദ്യം സംഗീതമാണ് എന്ന്. ജാഹിലിയ്യ കാലത്ത് സ്ത്രീകള്‍ ദ്യത്തെയും സ്ത്രീ സൌന്ദ ര്യത്തെയും യുദ്ധത്തെയും കുറിച്ച് വര്‍ണ്ണിച്ചു പാടുകയും ആടുകയും ചെയ്യുന്നത് പതിവായിരുന്നു. അതിന്നായി പ്രത്യേകം അടിമ പെണ്ണു ങ്ങളെ ഒരുക്കുകയും അത്തരം കഴിവുകളുള്ള അടിമകളെ വില്‍പന നടത്തുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു അതെല്ലാം നിഷിദ്ധമാക്കി. ഈ ആയത്തിന്‍റെ തഫ്സീറില്‍ അമാനി മൌലവി (റ) അടക്കം എല്ലാവരും എടുത്തു പറഞ്ഞതാണ് ഈ വിഷയം. പ്രവാചക സന്നിധിയില്‍ വെച്ചു പെണ്‍കുട്ടികള്‍ ഗാനമാലപിക്കുന്നത്യി കണ്ടു അബൂബക്കര്‍ (റ) കോപിഷ്ടനാവാന്‍ കാരണം അതാണ്‌. എന്നാല്‍ ചെറിയ ബുലൂഗ് എത്താത്ത പെണ്‍കുട്ടികള്‍ ആയതിനാലും അല്ലാഹു വിലക്കിയ വിഷയങ്ങള്‍ ഗാനത്തില്‍ ഇല്ലാത്തത്രു കൊണ്ടും പ്രവാചകന്‍ അവരെ വിട്ടേക്കൂ എന്ന്ന്നു പറഞ്ഞു എന്ന് മാത്രം. മാത്രമല്ല, ചില തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ ആയിഷ (റ) അത് കേള്‍ക്കുന്ന കാലത്ത് ചെറിയ കുട്ടിയായിരുന്നു എന്നും അത് കൊണ്ടാണ് പ്രവാചകന്‍ എതിര്‍ത്തു പറയാതിരുന്നത് എന്ന് കൂടി പറഞ്ഞിട്ടുണ്ട്. 

            സൂറത്ത് ശുഅറാഇലെ കവികളെ പറ്റി പറഞ്ഞതില്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിച്ച് പ്രവാചകന് വേണ്ടിയും ഇസ്ലാമിനെ പ്രതിരോധിക്കാനും കവിത ഉണ്ടാകുകയും പാടുകയും ചെയ്തവര്‍ ഒഴിവാണ് എന്ന് പറഞ്ഞത് എങ്ങിനെയാണ് വാദ്യോപകരണ ത്തിനും അതിന്‍റെ അകമ്പടിയോടെ യുള്ള സംഗീതാലാപനത്തിനും തെളിവാകുക എന്നത് കൂടി പറയേണ്ട ബാധ്യത ശബാബുകാരനുണ്ട്. ''സത്യവിശ്വാസികള്‍ പാട്ടും കവിതയും സംഗീതവും മറ്റു കഴിവുകളുമൊക്കെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നന്മയ്‌ക്കുവേണ്ടി വിനിയോഗിക്കാമെന്ന്‌ എല്ലാ മുഫസ്സിറുകളും ഈ ആയത്തുകളുടെ വെളിച്ചത്തില്‍ പറഞ്ഞിട്ടുണ്ട്‌.''(നന്തിയില്‍ നടന്നതെന്ത്, ശബാബ് ) എന്നത് ശുദ്ധ കളവാണ്. ഇതില്‍ പ്രതിപതിക്കപ്പെട്ട വിഷയം കാഫിറുകളും മുശ്രിക്കുകളുമായ കവികള്‍ മുസ്ലിം കവികള്‍ക്കും നബി(സ)ക്കും എതിരായി ശത്രുതയുടെയും വിദ്വേഷത്തിന്റെയും വിഷം വമിക്കുന്ന ആരോപണങ്ങളുടെ കൊടുങ്കാറ്റുയര്‍ത്തിയപ്പോള്‍ അവയ്ക്കു മറുപടി നല്‍കുവാന്‍ നബി(സ) തന്നെ മുസ്ലിം കവികളെ ഉത്സാഹിപ്പിക്കുകയുണ്ടായി. ഹസ്സാന് ബിന്‍ സാബിത് (റ) അബ്ദുല്ലാഹ് ബിന്‍ റവാഹ (റ) കഅബു ബിന്‍ മാലിക് (റ) എന്നിവരാണ് അവര്‍ എന്നും അവര്‍ ചെയ്തത് ശത്രുക്കള്‍ നബിയെ പഴിച്ചും പുച്ചിച്ചും ചൊല്ലിയ പാടിയ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും മറുപടിയായി കവിതയും ഗാനവും രചിക്കുകയും ആലപിക്കുകയും ചെയ്ത സംഭവമാണ് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. ജാഹിലിയ്യാ കാലത്ത് അനിസ്ലാമിക രീതിയില്‍ ഗാനാലാപനം നടത്തുകയും പാട്ടുകാരികളെ ഉപയോഗിക്കുകയും ആസ്വദിക്കുകയും കച്ചവടം നടത്തുകയും ചെയ്ത ശേഷം ഇസ്ലാം സ്വീകരിച്ചു നിലപാട് നന്നാക്കിയവര്‍ ആണ് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട് എങ്കിലും സംഗീതോപകരണം ഉപയോഗിച്ചുള്ള സംഗീതമോ ഗാനാലാപനമോ സുല്ലമിക്ക് ഹലാലാക്കാന്‍ ഇത് ആരും തെളിവാകിയിട്ടില്ല. മര്‍ഹൂം അമാനി മൌലവി സൂറത്ത് ലുഖ്മാന്‍ ആറാം ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ സംഗീതോപകരണം നിഷിദ്ധമാണ് എന്ന് വ്യെക്തമായി പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഇസ്ലാമിക മര്യാദകള്‍ പാലിച്ചു കൊണ്ടുള്ള കേവല കവിതാ രചനയും ഗാനാലാപനവും അനുവദനീയമാണ് എന്ന അമാനി മൌലവിയുടെ വ്യാഖ്യാനം എത്ര പേജ് വായിച്ചാലും സുല്ലമിയുടെ ജഹാലത്തിനും കല്ലത്തരങ്ങള്‍ക്കും തെളിവാകില്ല.

                        വീണ്ടും ശബാബ് എഴുതുന്നു:''ദഫ്‌, മിസ്‌മാര്‍, മിസ്‌ഹര്‍ തുടങ്ങിയ വിവിധ സംഗീതോപകരണങ്ങള്‍ സ്വഹാബികളില്‍ ചിലര്‍ ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിരുന്നു എന്ന ഹദീസ്‌ `കിതാബു ഫദാഇലിസ്സഹാബ' യില്‍ മുസ്‌ലിമും കിതാബുന്നികാഹില്‍ ബുഖാരിയും ഉദ്ധരിച്ചിട്ടുണ്ട്‌.'' (ശബാബ് പ്രസ്തുത ലേഖനം). സ്വഹീഹുല്‍ ബുഖാരിയിലും മുസ്ലിമിലും വന്ന ആയിഷ (റ) വില്‍ നിന്ന് ഉള്ള ഒരു ഹദീസില്‍ ജാഹിലിയ്യാ കാലത്ത് 11 സ്ത്രീകള്‍ കൂടിയിരുന്നു അവരുടെ ഭര്‍ത്താക്കന്‍മാരുടെ സ്വഭാവത്തെ കുറിച്ച് പറയുന്ന ഭാഗത്ത്, അതിലെ പത്താമത്തെ പെണ്ണ്, തന്‍റെ ഭര്‍ത്താവിനെ പ്രകീര്‍ത്തിക്കുകയും, വീട്ടില്‍ വളര്‍ത്തിയിരുന്ന ഒട്ടകങ്ങള്‍ അതിഥി സല്‍ക്കാരത്തിനു വേണ്ടി ഒരുക്കിയതായിരുന്നു, ഒട്ടകങ്ങള്‍ മിസ്‌ഹറിന്‍റെ ശബ്ദം കേട്ടാല്‍ അവരെ അതിഥികള്‍ക്ക് വേണ്ടി അറുക്കപ്പെടും എന്ന് മനസ്സിലാക്കിയിരുന്നു എന്ന് പറയുന്നതാണ് സുല്ലമിയും സുല്ലമിയെ ആലിമുല്‍ അല്ലാമയായി കരുതുന്ന ശബാബും മറ്റ് അന്തം കമ്മികളും സ്വഹാബികള്‍ അതിഥികള്‍ വീട്ടില്‍ വന്നാല്‍ ഹാര്‍മോണിയം കൊണ്ട് പാട്ട് പാടാറുണ്ട് എന്ന് ഹദീസില്‍ ഉണ്ടെന്നു പെരുമ്പറ അടിച്ചു വിടുന്നത്. ഒന്നാമതായി ഈ സുല്ലമിയുടെയും മുരീദുകളുടെയും ജഹാലത്തും കൂടാതെ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ അനുവദനീയമാക്കുന്നതിനു പ്രമാണങ്ങള്‍ എങ്ങിനെ കോട്ടി മാട്ടാനും മടിക്കില്ല എന്നതിന്‍റെ ഉദാഹരണമാണ് ഇതിലൂടെ പ്രകടമാകുന്നത്. കാരണം ജാഹിലിയ്യാ കാലത്ത് മുഷിരിക്കുകള്‍ ചെയ്തത് മതത്തില്‍ തെളിവാക്കി പ്രചരിപ്പിക്കുന്ന ഇവര്‍ ശരിയായ ളലാലത്തില്‍ ആണ് ചെന്ന് വീണിരിക്കുന്നത്. ഇനി അതല്ല, സുല്ലമിക്ക് അറബി തിരിയാതെ സംഭവിച്ചതാണോ എന്നും പരിശോധിക്കേണ്ടതാണ്. എന്നാല്‍ പിടിക്കപ്പെടുമോ എന്ന് തോന്നിയത് കൊണ്ടാകാം അവസാനം '...മിസ്‌ഹറിന്‌ ഹാര്‍മോണിയം എന്ന ആശയ വിവര്‍ത്തനം ശരിയായില്ല' എന്ന്‌ പരമാവധി സൂചിപ്പിക്കാവുന്ന ഒരു ചെറിയകാര്യം ഹദീസ് നിഷേധം എന്ന മഹാപരാധമായി ചിത്രീകരിക്കുന്നത് എന്ത് മാത്രം അക്ഷന്ത വ്യമാണ് ' എന്ന് പറഞ്ഞു വിഷയം മാറ്റാന്‍ ഉള്ള ശ്രമം കൂടി വി സി കുട്ടികള്‍ ആ ലേഖനത്തില്‍ നടത്തുന്നുണ്ട്. ഇവിടെ മിസ്ഹാര്‍ എന്നതിന് ഹാര്‍മോണിയം എന്ന് ഭാഷാന്തരം വന്നതല്ല വിഷയം, മറിച്ചു, ആ മിസ്ഹാറോ മിസ്മാറോ ഹാര്‍മോണിയമൊ എന്തുമാകട്ടെ, സ്വഹാബികള്‍ ഉപയോഗിച്ചു പാട്ട് പാടി എന്ന ഹദീസ് എവിടെ എന്നാണു വ്യെക്തമായി വളച്ചു കെട്ടാതെ സുല്ലമിയും സുല്ലമിയെ താങ്ങുന്ന മന്‍സൂര്‍ അലി അടക്കമുള്ള ശബാബുകാരും പറയേണ്ടത്. പിന്നെ സ്വതവേ ഉള്ള സ്വഹീഹായ ഹദീസുകള്‍ തള്ളുന്ന സുല്ലമി ഇത്തവണ ചെയ്തത് ഇല്ലാത്ത ഹദീസ് കെട്ടിയുണ്ടാക്കി എന്ന് മാത്രം... 

                      'അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' എന്ന സൂറത്ത് അഹ്സാബിലെ 36 ആം വചനം ഓര്‍മിക്കണം എന്ന് മാത്രമാണ് അല്ലാഹുവിന്നെയും അവന്‍റെ പ്രവാചകനെയും വിട്ടു എടവണ്ണ സുല്ലമിക്ക് വേണ്ടി പേനയുന്തുന്നവരും തൊണ്ട കീറുന്നവരും മറ്റ് മാധ്യമങ്ങളില്‍ സമയം ചിലവഴിക്കുന്നവരോടും വിനയത്തോടെ സൂചിപ്പിക്കാനുള്ളത്. ഒപ്പം അപ്പുറത്ത് പെട്ടുപോയ ദീനിനെ ഗൌരവത്തില്‍ കാണുന്ന, 'ആളെ നോക്കേണ്ട തെളിവ് നോക്കുക' എന്ന മഹാനായ മര്‍ഹൂം ഉമര്‍ മൌലവിയുടെ ആദര്‍ശം ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന നല്ലവരായ മുജാഹിദ് സഹോദരന്‍മാര്‍ക്ക് തങ്ങള്‍ പെട്ടിരിക്കുന്ന കൂട്ടത്തിന്‍റെ അധ:പതനം തിരിച്ചറിയാനും അതിനെ കയ്യോഴിക്കാനും ഈ സംഭവങ്ങള്‍ ഉപകരിക്കട്ടെ എന്ന് മാത്രം ആശിക്കുന്നു. തൌഫീക്കിന്‍റെ ഉടമ അല്ലാഹുവാണ്.

മുഹമ്മദ്‌ അലി. എം

Monday, March 24, 2014

മടവൂരികള്‍ സമര്‍ത്ഥമായി 'തടി സലാമത്താക്കിയ നന്തി സംവാദം

മടവൂരികള്‍ സമര്‍ത്ഥമായി 'തടി സലാമത്താക്കിയ നന്തി സംവാദം
-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-= 
          മാര്‍ച്ച് ആം തിയ്യതിയിലെ സംവാദം നടക്കുമോ എന്ന് ഒന്നാം തിയ്യതിയിലെ സംവാദം നിഷ്പക്ഷമായി വിലയിരുത്തിയ  എല്ലാവരും സംശയിച്ചത് ശരിയായിരുന്നു എന്ന് തെളിയിക്കും വിധമായിരുന്നു സംവാദത്തിലെ മടവൂരികളുടെ പ്രകടനങ്ങള്‍. ഖുറാഫി ശൈലിയില്‍ തക്ബീര്‍ വിളികളും അട്ടഹാസവും സദസ്സില്‍ നിന്ന് പ്രാസംഗികരുടെ നേരെ ഉച്ചത്തിലുള്ള പ്രതികരണങ്ങളും വേദിയില്‍ വെച്ചു കരുമ്പിലാക്ക ലി ന്‍റെ ഇടപെടലും എല്ലാം അതിന്‍റെ വ്യെക്തമായ ഉദാഹരണങ്ങള്‍ ആണ്.സത്യത്തില്‍ ഇന്ന് ഈ സംവാദം സുഗമമായി നടന്നാല്‍ അത് മടവൂരികളെ സംബന്ധിച്ച് സ്വന്തം ശവപ്പെട്ടിക്ക് സ്വയം ആണിയടിക്കുന്നതിനു തുല്യമാകുമായിരുന്നു എന്ന് 'വിസി' കള്‍ മനസ്സിലാക്കി എന്നതാണ് ഈ സംവാദം മുടക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

            ഒരു സംവാദത്തില്‍ ഇരു പക്ഷത്തിനും അനുവദിക്കപ്പെട്ട സമയം നല്‍കുക എന്നത് ആ സംവാദത്തിലെ പ്രാഥമിക മര്യാദയാണ്. മുന്‍പ് നസ്സാഫും അലി മദനിയും ഒക്കെ ഇബ്ന്‍ ഹജറിന്‍റെ പേരിലും മറ്റും പച്ചക്കള്ളം പറഞ്ഞത് ആ വേദികളില്‍ വെച്ചു തന്നെ ബോധ്യപ്പെടുത്തിയിട്ടും പോലും ആ കള്ളം പറഞ്ഞവരെ പോലും ഇനി സംസാരിപ്പിക്കരുത് എന്ന് അവരോടൊ, എന്തിനു ഖുറാഫികളോട് പോലും പറയാറില്ല. എന്നിട്ടല്ലേ, മാലിക് സലഫി എന്നോ എഴുതിയ, സലാം സുല്ലമിയുടെ ഹദീസ് നിഷേധം സംബന്ധിച്ച പരാമര്‍ശം ഒരു ലേഖനത്തില്‍ ഉദ്ധരിക്കുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും അഭിപ്രായ വെത്യാസമില്ലാത്ത ഭാഗം ഒഴിവാക്കി, ഇടയ്ക്കു വിട്ടിട്ടുണ്ട് എന്ന് സൂചനയായി സാധാരണ എല്ലാവരും ചെയ്യാറുള്ള ഡോടുകള്‍ ഇട്ടു കൊടുത്തതിന്‍റെ പേരില്‍, വ്യെവസ്ഥ പ്രകാരം അടുത്ത അവസരം നല്‍കേണ്ട മറുപക്ഷത്തെ അബ്ദുല്‍ മാലിക് സലഫിയുടെ അവസരം നിഷേധിക്കുകയും, ആ ലേഖനത്തില്‍ മാലിക് സലഫി വിട്ട ഭാഗം എടുത്തു,  ഇത് ചതിയാണ്, കളവാണ്,മാലിക്ക് പെരും കള്ളനാണ് തുടങ്ങിയ മടവൂരി സംസ്കാരത്തോടെയുള്ള ആക്രോശം? എന്നാല്‍, ആ ലേഖനം പരിശോദിച്ചിട്ട്, അബ്ദുല്‍ മാലികിന് അവസരം കൊടുത്താല്‍ മതി, വേണമെങ്കില്‍ 1 0 0 മിനുട്ട് തരാം എന്നോക്കെയുള്ള വിചിത്രമായ വാദമാണ് മടവൂരികളും അവരുടെ വാദം ഏറ്റെടുത്തു അവരുടെ മധ്യസ്ഥനും ഉന്നയിച്ചത്. അതിനു കാരണം പലപ്പോഴും മടവൂരികള്‍ പയറ്റാറുള്ള പോലെ, 'ഹദീസ് നിഷേധിക്കുന്നു' എന്ന 'വാചകം' അതില്‍ ഇല്ല എന്നതില്‍ പിടിച്ചു തൂങ്ങി, അതിനു ശേഷം ഫൈസ് ബുക്കില്‍ മുരീദുകള്‍ ചെയ്ത പോലെ, പ്രസ്തുത ചര്‍ച്ച എത്ര നേരം വേണമെങ്കിലും നീട്ടി കൊണ്ട് പോകാനും, അത് വഴി സംവാദം നടത്താതെ രക്ഷപ്പെടാനും കഴിയും എന്ന് പയറ്റി തെളിഞ്ഞ വി സി ക്കുട്ടികള്‍ക്ക് നന്നായറിയാം.

              ഈ സംവാദത്തില്‍ ആണ് അബ്ദുല്‍ മാലിക് സലഫി, താന്‍ മറുപക്ഷത്തിന് നേരെ നടത്തിയ ആരോപണത്തിനു തെളിവായി, ഇടക്കുള്ള ഭാഗം അതിനെതിരായി ഉള്ളതാണ് എങ്കില്‍ തന്നെ,  അത് വിട്ടു അപ്പുറവും ഇപ്പുറവും വായിക്കുന്നത് എങ്കില്‍ അതിന്‍റെ പേരില്‍ തെളിവ് ആവശ്യപ്പെടാനും അത് മധ്യസ്ഥര്‍ക്ക് പരിശോധനക്ക് നല്‍കാനും, തെളിവ് ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ വ്യെവസ്ഥയില്‍ പറഞ്ഞത് കൊണ്ട് മടവൂരികള്‍ക്ക് അവകാശമുള്ളത്. എന്നാല്‍ എന്നോ എഴുതിയ പുസ്തകം എടുത്തു അതില്‍ കളവു നടത്തി എന്ന് പറയുകയും അത് ആദ്യം തെളിയിക്കണം എന്നിട്ട് സംസാരിച്ചാല്‍ മതി എന്ന് വാശി പിടിക്കുക്കയും ചെയ്യുന്നത് കേട്ട് കേള്വിയില്ലാത്തതും അല്പം പോലും മാന്യതക്ക് നിരക്കാത്തതുമാണ്. കാരണം ആ പുസ്തകത്തില്‍ എഴുതിയത് കൊണ്ട് അബ്ദുല്‍ മാലിക് സലഫി സംസാരിക്കാന്‍ അയോഗ്യന്‍ എങ്കില്‍ ഒന്നാം തിയ്യതി നടന്ന സംവാദത്തില്‍ അബ്ദുല്‍ മാലികിനെ വിലക്കാതിരുന്നതും ഇതെഴുതിയതിന്‍റെ പേരില്‍ തടസ്സപ്പെടുത്താഞ്ഞതെന്തു കൊണ്ട് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. അപ്പോള്‍ വിഷയം അബ്ദുല്‍ മാലിക് സുല്ലമിയെ കുറിച്ച് എഴുതിയത് ഒന്നുമല്ല,മറിച്ചു എങ്ങിനെയും സംവാദം നടത്താതിരിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. വിഷയാവതരണ ത്തിലും തുടര്‍ന്നുള്ള ഖണ്ഡ ന സമയത്തും എഴുതി തയ്യാറാക്കി യ പ്രബന്ധം വായിച്ചു കുറെ അസത്യങ്ങളും ദുര്‍വ്യാഖ്യാനവും നടത്തി,സ്വാഭാവികമായും അതിന്‍റെ തെളിവുകള്‍ ചോദ്യോത്തര വേളയില്‍ ആയിരിക്കും സലഫി പക്ഷം ആവശ്യപ്പെടുക,അപ്പോഴേക്ക് എന്തെങ്കിലും കാരണം ഉണ്ടാക്കി സംവാദം നിര്‍ത്തിക്കാം എന്ന് കാലേക്കൂട്ടി തീരുമാനിച്ചത് കൊണ്ടാണ്,അവരുടെ ഓരോ സീനും ഭംഗിയാക്കി അവരവര്‍ പിന്‍വലിഞ്ഞു, അവസാനം കലക്കല്‍ രംഗം ഏറ്റെടുത്ത കരുമ്പിലാക്ക ല്‍ തന്‍റെ ഊഴവും തിമിര്‍ത്ത് ആടിയത്. പക്ഷെ ഇതിനിടക്ക്‌, അവര്‍ സലഫി ഭാഗത്ത് നിന്നും പ്രതീക്ഷിച്ച പ്രബന്ധ രൂപത്തില്‍ എഴുതി തയ്യാറാക്കിയ വിഷയാവതരണത്തിനു പകരം, അലി മദനിക്കും, കുഴിപ്പുറം സുല്ലമിക്കും വായടപ്പന്‍ മറുപടിയോടെയുള്ള വിഷയാവതരണവും ഖണ്ഡ നവും വന്നത് അവരുടെ ഇത്തരം വേദികളില്‍ ഒളിപ്പിച്ചു വെക്കുന്ന ഹദീസ് നിഷേധവും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും സാധാരണക്കാര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തുന്ന അവരുടെ കപട മുഖം മൂടി പിച്ചി ചീന്തുന്ന തരത്തിലുള്ള തായി. അത് കൊണ്ട് തന്നെ, അവര്‍ തങ്ങളുടെ ഹദീസ് നിഷേധം വെളിപ്പെടുമെന്ന ഭയത്താല്‍ സംവാദം കലക്കിയെങ്കിലും കിട്ടിയ അവസരം ഭംഗിയായി വിനിയോഗിച്ചു, എന്താണ് മടവൂരിസം എന്നതും, ഹദീസ് നിഷേധവും ദുര്‍വ്യാഖ്യാനവും എത്രത്തോളം അപകട കാരമാണ് എന്നും സത്യാന്വേഷികള്‍ക്ക് തിരിച്ചറിയാന്‍ പാകത്തില്‍ അവതരിപ്പിക്കാന്‍ സലഫി പക്ഷത്തിനു കഴിഞ്ഞു എന്ന് മാത്രമല്ല, സ്വന്തം കൂട്ടത്തില്‍ പെട്ടവര്‍ പോലും ബാലിശമായ ഇടപെടല്‍ നടത്തി സംവാദം മുടക്കിയത് ശരിയായില്ല എന്ന് വിലയിരുത്തുകയും ചെയ്യാന്‍ നന്തി സംവാദം കാരണമായി. അല്‍ഹംദ് ലില്ലാഹ്.
 സാധാരണ ഹദീസ് നിഷേധം അവരുടെ വേദികളിലും പേജുകളിലും, സുല്ലമിയും കൂട്ടരും നിര്‍ബാധം തട്ടി വിടുകയും ആ ഹദീസുകള്‍ ഒക്കെ ഖുര്‍ആനിന് എതിരാണ് എന്നോ, മുന്‍ഗാമികളായ സലഫുകള്‍ ചില ഹദീസുകളെ നിരൂപണം ചെയ്തത് കട്ടു മുറിച്ചു അല്‍പ ഭാഗം മാത്രം എടുത്തു അവരൊക്കെ സ്വഹീഹായ ഹദീസുകളെ അസ്വീകാര്യമാക്കിയിട്ടുണ്ട് അത് മാത്രമാണ് ഞങ്ങളും ചെയ്യുന്നത് എന്ന് പറഞ്ഞു , ഒപ്പമുള്ള 'യാ കൌമി'നെ പറ്റിക്കുകയും, എന്നാല്‍ സിഹിര്‍ കണ്ണേര്‍, സ്വിറാത് , ഖബര്‍ ശിക്ഷ, സംസം, അല്ലാഹുവിന്‍റെ നുസൂല്‍, തുടങ്ങിയ സുല്ലമിയും, ചെകനൂരിസം തലക്കു പിടിച്ച മറ്റുള്ളവരും നീഷേധിക്കുന്ന ഒട്ടേറെ വരുന്ന  ഹദീസുകള്‍, മുന്‍ഗാമികള്‍ നിഷേധിച്ചതോ, അല്ലെങ്കില്‍ ആ ഹദീസുകള്‍ ഖുര്‍ആനിനു എതിരാണ് എന്ന് ഏതെങ്കിലും മുന്‍ഗാമികളായ മുഫസ്സിറുകളോ മുഹദ്ധിസുകളോ പറഞ്ഞതോ കാണിക്കാന്‍ വെല്ലു വിളിച്ചാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറുകയും, ഇബാറത്തുകള്‍ കട്ടു മുറിച്ചു ഉദ്ധരിച്ചു രക്ഷപ്പെടുകയും ചെയ്യുക ഇവരുടെ പതിവായിരുന്നു. അത് പോലെ നേര്‍ക്ക് നേര്‍ സംവാദത്തിനു വന്നാല്‍ തങ്ങള്‍ തള്ളിയ ഹദീസുകള്‍ ഒന്ന് പോലും തൊടാതെ, മുന്‍കാമികള്‍ ചില ഹദീസുകളെ കുറിച്ച് നടത്തിയ നിരൂപണങ്ങള്‍ മൊത്തത്തില്‍ പറഞ്ഞും, റാവി മാര്‍ക്ക് അവരുടെ ജീവിത സായാഹ്നത്തില്‍ സംഭവിച്ച ഓര്‍മ ക്കുറവും എടുത്തു പറഞ്ഞു, എന്നാല്‍ അത് പറഞ്ഞവര്‍ ആരും തന്നെ നിഷേധിക്കാത്ത ഹദീസുകള്‍ നിഷേധിക്കുന്നതിന് അഹല് സ്സുന്നയില്‍ പെട്ട ഒരു മുന്‍ഗാമിയെ പോലും തെളിവായി ചൂണ്ടി ക്കാട്ടാനോ ഇവര്‍ക്ക് കഴിയാറില്ല.  

            അത് കൊണ്ട് തന്നെ, ഈ സംവാദം പൂര്‍ണമായി നടന്നാല്‍, രണ്ടു ഇടിത്തീയാണ് അവരെ കാത്തിരുന്നിരുന്നത്, ഒന്ന്, അവര്‍ വേദികളിലും പേജുകളിലും വിളമ്പുന്ന വാദങ്ങളില്‍ ഉറച്ചു നിന്നാല്‍, അതിനു ഒരു പ്രമാണ ത്തിന്‍റെയും ഒരു മുന്‍കാല പണ്ഡിതന്‍റെയും പിന്‍ബലമില്ല എന്ന് തെളിയിക്കപ്പെടുകയും അത് മൂലം ഇവരുടെ ഹദീസ് നിഷേധം ആളുകള്‍ക്കെല്ലാം വളരെ വ്യെക്തമാകുകയും ചെയ്യും. കാരണം സിഹിര്‍ കണ്ണേര്‍, സ്വിറാത് , ഖബര്‍ ശിക്ഷ, സംസം,അല്ലാഹുവിന്‍റെ നുസൂല്‍ തുടങ്ങി അനേകം ഹദീസുകള്‍ ചെകനൂരികള്‍ അല്ലാതെ, ഇവര്‍ തട്ടി വിട്ടിരുന്നത് പോലെ മുന്‍കാലത്തെ ഒരു സലഫി പണ്ഡിതനും കേരളത്തിലെ കെ എം മൌലവി, അലവി മൌലവി, അമാനി മൌലവി തുടങ്ങിയ പ്രാമാണികരായ ആരും തന്നെ നിഷേധിച്ചിട്ടില്ല എന്ന് ഒരു തെളിവും അവരുടെ കയ്യില്‍ ഇല്ലാത്തതിനാല്‍ പൊതു ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാകുകയും, ഇതെല്ലാം തനിച്ച ഹദീസ് നിഷേധം ആണ് എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്യും. അങ്ങിനെ സംഭവിച്ചാല്‍ സാധാരണക്കാരുടെയും ലോക സലഫി പണ്ഡിതരുടെയും ഇടയില്‍ ഇപ്പോഴുള്ള അവരുടെ മോശപ്പെട്ട മുഖം ഒന്ന് കൂടി വികൃത മാകുകയും, അത് സലഫികള്‍ എന്ന ഭാവേനയുള്ള അവരുടെ പ്രവര്‍ത്തനത്തെ മൊത്തം ദോഷകരമായി ബാധിക്കുകയും ചെയ്യും. അല്ലാത്ത പക്ഷം അത്തരം വാദങ്ങള്‍ തങ്ങള്‍ക്കില്ല, അതെല്ലാം വെറും സുല്ലമിയുടെ വ്യെക്തിപരമായ അഭിപ്രായം മാത്രമാണ്  എന്ന് തള്ളിപ്പറയേണ്ടി വരും. അങ്ങിനെ വന്നാല്‍ അതോടു കൂടി, സലഫികള്‍ക്ക് നേരെ ഇവര്‍ സ്ഥിരമായി ആരോപിക്കാറുള്ള ശിര്‍ക്ക് പ്രചാരകര്‍, നവയാഥാസ്ഥിതികര്‍ എന്നീ വിശേഷണങ്ങള്‍ സ്വയം പേറേണ്ടി വരികയും, അത് അപ്പുറത്ത് ഇന്ന് ചേക്കേറിയ മുജാഹിദ് എന്ന പേര്‍ അലങ്കാരമായി കരുതി, ഇസ്ലാം എന്നത് അവര്‍ ചിന്തിക്കുന്ന അര്‍ത്ഥത്തിലുള്ള പരിഷ്കാരത്തിനു ചേര്‍ന്നതാണ്, താടിയും നെരിയാണിക്ക് മുകളിലേക്ക് കയറിയ വസ്ത്രവും അപരിഷ്കൃതമാണ് എന്നും സംഗീതം സിനിമ, കാര്‍ടൂണ്‍ തുടങ്ങി പല നിഷിദ്ധങ്ങളും ഹലാലാണ് എന്ന് കരുതുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തെ അസംതൃപ്തരാക്കാനും ഇടയാകും. അതാകട്ടെ, അത്തരക്കാരിലെ സത്യം അംഗീകരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുന്ന ഒരു വിഭാഗം ഒഴിച്ച് മറ്റുള്ളവരൊക്കെ സംഘടന കായ്യോഴിക്കാനും ക്രമേണ മടവൂരിസം തന്നെ അപ്രസക്തമാകാനും   കാരണമായേക്കും. മറ്റൊന്ന് സംഗീതം അനുവദനീയമാണ് എന്നതിനു പരിശുദ്ധ ഖുര്‍ആനില്‍ ആയതു തെളിവ് ഉണ്ട്, സ്വഹാബികള്‍ ഹാര്‍മോണിയം ഉപയോഗിച്ചു എന്നതിനു സ്വഹീഹുല്‍ ബുഖാരിയില്‍ ഹദീസ് തെളിവ് ഉണ്ട് എന്നുള്ള കഴിഞ്ഞ സംവാദത്തിലെ കളവു സാധാരണക്കാര്‍ക്ക് മനസ്സിലാകും. അപ്പോള്‍ പിന്നെ അവരുടെ നിലവിലെ കാപട്യം ഭാവിയിലും തുടരാന്‍ സംവാദം പൊളിക്കുക എന്ന ഒരൊറ്റ മാര്‍ഗമേ  ബാക്കിയുണ്ടായിരുന്നുള്ളൂ. എന്തായാലും കുറഞ്ഞ സമയം കൊണ്ടാണെങ്കിലും അവരുടെ നിലപാട് വ്യെക്തമായി പൊളിക്കാന്‍ സലഫികള്‍ക്ക് കഴിഞ്ഞതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നു...


            ഇനി എന്താണ് സുല്ലമി യുടെ പേരില്‍ അബ്ദുല്‍ മാലിക് സലഫി പറഞ്ഞ തായി കരുമ്പിലാക്കല്‍ ആരോപിച്ച കളവിന്‍റെ വസ്തുത എന്ന് നോക്കാം..  സുല്ലമി ഖബര്‍ ശിക്ഷയെ സംബന്ധിച്ച ഹദീസ് ഉദ്ധരിച്ചു ശേഷം നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ''മനുഷ്യന്‍ മരണപ്പെട്ടത് മുതല്‍ പുനര്‍ ജീവിപ്പിക്കുന്നത്‌ വരെ യുള്ള കാലഘട്ടത്തെയാണ് ഖബര്‍ ജീവിതം എന്ന് പറയുന്നത്. ഒരു മനുഷ്യന്‍ പൊതുവായ നിലയില്‍ ഖബറടക്ക പ്പെടുകയും ബന്ധുക്കള്‍ പിരിഞ്ഞു പോകുകയും, മയ്യിത്തിനു ജീവനുണ്ടായിരുന്നുവെങ്കില്‍ അവരുടെ ചെരിപ്പിന്‍റെ  കരച്ചില്‍ അയാള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്ന ദൂരം വരെ അകലുകയും ചെയ്യാന്‍ എത്ര സമയം വേണ്ടി വരുന്നുവോ ഈ സമയത്തിന് ശേഷം സര്‍വ്വ മനുഷ്യര്‍ക്കും അവന്‍റെ ആത്മാവിനു ബര്‍സഖിയായ ലോകത്ത് അനുഭവപ്പെടുന്ന സ്വപ്ന രൂപത്തിലുള്ള ഒരു തരം അനുഭൂതിയാണ് ഇവിടെ വിവക്ഷിക്കുന്നത്. അവനെ പിടിച്ചിരുത്തുന്നതായും ചോദ്യം ഉന്നയിക്കുന്നതായും ഒരു ഇരുമ്പ് ദണ്ട് കൊണ്ട് അവനെ അടിക്കുന്നതായും എല്ലാം അവന്‍റെ ആത്മാവിനു അനുഭവപ്പെടും. പരിശുദ്ധ ഖുര്‍ആനിന്‍റെ മൌലിക തത്വത്തിന്‍റെ അടിസ്ഥാനത്തിലും പ്രാഥമിക ബുദ്ധിയുടെ അടിസ്ഥാനത്തിലും ഈ ഹദീസിനെ പണ്ഡിതന്‍ മാര്‍ വിമര്‍ശനത്തിനു വിധേയമാക്കിയെക്കാം.  ഇത്രയും എഴുതിയ ശേഷം സുല്ലമി കൊടുത്തതാണ്  ''മരണപ്പെട്ടവര്‍ കേള്‍ക്കുമെന്നതിനു ഈ ഹദീസ് രേഖയല്ല. അമുസ്ലിംകള്‍ക്കും ഈ അനുഭൂതി ഉണ്ടാകുമെന്ന് ഹദീസില്‍ പറയുന്നു, അപ്പോള്‍ അമുസ്ലിം മരണപ്പെട്ടാലും അവരെ വിളിച്ചാല്‍ കേള്‍ക്കുമെന്ന് പുരോഹിതന്‍മാര്‍ സമ്മതിക്കേണ്ടിവരും.'' എന്ന ഭാഗം. ഇതിനു ശേഷം സുല്ലമി തുടരുന്നു..വിശ്വാസ കാര്യങ്ങള്‍ക്ക് ഹദീസ് സ്വഹീഹായാല്‍ പോലും ഇത്തരം ഹദീസുകള്‍ അടിസ്ഥാനമാക്കുവാന്‍ പാടില്ലെന്ന് സര്‍വ്വ ഹദീസ് പണ്ഡിതന്‍മാരും സമ്മതിക്കുന്നുണ്ട്.

          ഇത്രയും ആണ് പൂര്‍ണ രൂപം. ഇതില്‍ ഇവിടെ അഹല് സ്സുന്നയുടെ ഖബര്‍ ശിക്ഷയെ കുറിച്ചുള്ള നിലപാട് അത് ശാരീരികം ആണ്, കേവലം ആത്മീയം അല്ല എന്നാണു. എന്നാല്‍ സുല്ലമി ഈ ഹദീസ് വിശദീകരിച്ചു ഇവിടെ പറഞ്ഞത് രണ്ടു കാര്യങ്ങള്‍ ആണ്.  ഈ ഖബര്‍ ശിക്ഷ, കേവലം സ്വപ്ന രൂപത്തില്‍ ഉള്ള ഒരു ആത്മീയ അനുഭൂതി മാത്രമാണ്! ഇത് തന്നെ ഹദീസ് നിഷേധമാണ്. പോരാതെ, വിശ്വാസ കാര്യങ്ങള്‍ക്ക് ആഹാദായ ഇത്തരം ഹദീസുകള്‍ സ്വീകാര്യമല്ല!! എന്ന് കൂടി.ഇത് വായിക്കുന്ന ഒരാള്‍ക്ക് ഇത് ഹദീസ് നിഷേധം ആണ് എന്ന് ഉറപ്പിക്കാന്‍ വേറെ എന്ത് തെളിവാണ് വേണ്ടത്?

ഇവിടെ മനസ്സിലാക്കേണ്ടത്, വിശ്വാസ കാര്യങ്ങള്‍ക്ക് ആഹാദായ ഹദീസുകള്‍ സ്വീകാര്യമല്ല എന്ന് അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.! മറ്റൊന്ന് ഖബര്‍ ശിക്ഷ എന്നത് കേവലം ആത്മാവിനുണ്ടാകുന്ന അനുഭൂതി അല്ല, മറിച്ചു അത് ശാരീരികം തന്നെയാണ്. അപ്പോള്‍ സുല്ലമി ഇവിടെ, ഈ ഹദീസ് ഖുര്‍ആനിന്‍റെ മൌലിക തത്വങ്ങള്‍ക്ക് എതിരാണ്,ആഹാദാണ്, അതിനാല്‍ വിശ്വാസ കാര്യത്തിനു പറ്റില്ല എന്നും, ഇനി സ്വഹീ ഹ് ആയാല്‍ തന്നെ അത് കേവല സ്വപ്ന രൂപത്തില്‍ അനുഭവപ്പെടും എന്ന് പറഞ്ഞു വെക്കുന്നതും ഹദീസ് തന്‍റെ ബുദ്ധിക്കു പറ്റാഞ്ഞിട്ടല്ലേ?. അല്ല എങ്കില്‍ ഏതു അഹല് സ്സുന്നയുടെ പണ്ഡിതനാണ് ഇത് ഖുര്‍ആനിന്‍റെ മൌലിക തത്വത്തിനു എതിരാണ്, ആഹാദായ ഹദീസുകള്‍ വിശ്വാസത്തിനു പറ്റില്ല, അത് കൊണ്ട് ഈ ഹദീസ് സ്വീകരിക്കാന്‍ പറ്റില്ല എന്നൊക്കെയുള്ള തനി ചേകനൂര്‍ വാദം പറഞ്ഞത്?. അത് വ്യെക്തമാക്കുന്നതിനു പകരം നെറ്റ് ക്ലാസ് റൂമില്‍ വന്നു  ഞാന്‍ അത്തഹി യ്യാത്തില്‍ ഖബര്‍ ശിക്ഷയില്‍ നിന്ന് രക്ഷ ചോദിക്കാറുണ്ട് എന്ന്  കരഞ്ഞു ഞാന്‍ ഖബര്‍ ശിക്ഷ നിഷേധി ച്ചിട്ടില്ല എന്ന് പറഞ്ഞത് കൊണ്ടായോ?. ഖബര്‍ ശിക്ഷ സുല്ലമിയെ സംബന്ധിച്ചു കേവലം സ്വപ്ന രൂപത്തില്‍ ഉള്ള അനുഭവം മാത്രമാണ്. എന്നാല്‍ അത് അഹല് സ്സുന്നയുടെ വീക്ഷണം ആണോ?.

           അത് കൊണ്ട് മടവൂരികള്‍ക്ക് ഇനി ചെയ്യാവുന്നത് ഒന്നുകില്‍ തങ്ങളുടെ വേദികളിലും പേജുകളിലും തുടരുന്ന ഹദീസ് നിഷേധവും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും  സമ്മതിച്ചു, അഹല് സുന്ന അംഗീകരിച്ചാലും ഇല്ലെങ്കിലും കാലത്തിനനുസരിച്ചും വ്യെക്തികളുടെ ബൌദ്ധിക സ്വീകാര്യതക്ക് അനുസരിച്ചും മാറ്റം വരുത്താവുന്നതാണ് ഇസ്ലാമിലെ വിഷയങ്ങള്‍ എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത് എന്ന് ജനങ്ങളോട് തുറന്നു പറയുക. അല്ലാത്ത പക്ഷം മു അതസില വാദങ്ങള്‍ കയ്യൊഴിഞ്ഞു ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു, ശരിയായ ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കുന്നതിനും ഇസ്ലാമില്‍ ആചാരവും അനുഷ്ടാനവും സ്വീകരിക്കുന്നതിനും സച്ചരിതരായ സലഫുകളുടെ മാര്‍ഗം സ്വീകരിക്കല്‍ അനിവാര്യമാണ് എന്ന് 2 0 0 2 ഇല്‍ ഹുസൈന്‍ മടവൂരും ഉമര്‍ സുല്ലമിയും ഒപ്പിട്ട് സമ്മതിച്ച ശരിയായ അഹല് സ്സുന്നയുടെ മാര്‍ഗത്തിലേക്ക് തിരിച്ചു വരിക. ഇതിനര്‍ത്ഥം സംഘടന പിരിച്ചു വിടണം എന്നോ, മാതൃ സംഘടനയില്‍ ലയിച്ചു അവരുടെ റാന്‍ മൂളികള്‍ ആയി പരിണമി ക്കണം എന്നോ അല്ല. സംഘടനാ രംഗത്തെ സ്വന്തം അസ്ഥിത്വം ഉയര്‍ത്തി പിടിച്ചു തന്നെ ദ അവത്തു മായി മുന്നേറാന്‍ കഴിയും, പക്ഷെ ദ അവത്ത് നടത്തുന്നത് ആഹ്ലുസ്സുന്നയുടെ ആദര്‍ശമായിരിക്കണം, അല്ലാഹുവിന്‍റെ പ്രവാചകന്‍ നിശ്ചയിച്ച മുന്‍ഗണനാക്രമം അനുസരിച്ചും അല്ലാഹു അനുവദിച്ച മാര്‍ഗത്തിലൂടെയും ആയിരിക്കണം എന്നേയുള്ളൂ. ഇതിനെ ശര്‍ത്തു എന്നോ, നിബന്ധന എന്നോ എന്ത് വിളിച്ചാലും നമ്മുടെ സംഘടനയുടെ ഒന്നാം തിയ്യതി മുതല്‍ കേരളത്തിലെ മുജാഹിദുകള്‍ കാത്തു സൂക്ഷിച്ചു പോരുന്ന ചര്യയാണ് അത്. പുതുതായി ആരെങ്കിലും പറഞ്ഞിട്ട് എഴുതി ചേര്‍ക്കേണ്ടതില്ല. അത് കൊണ്ടാണ് കാലങ്ങളായി മെമ്പര്‍ഷിപ്പ്  എടുക്കാത്ത അനേകം പണ്ഡിതന്‍മാരും ആയിരക്കണക്കിന് അനുയായികളും ഈ പ്രസ്ഥാനത്തിന് എക്കാലവും ഉണ്ടായിരുന്നത്. കേവലം സംഘടനക്കു വേണ്ടി അല്ലെങ്കില്‍ വ്യെക്തികള്‍ക്ക് വേണ്ടി സംഘടന എന്നത് ഒരിക്കലും ആശ്വാസ്യമല്ല. മറിച്ചു തൌഹീദും സുന്നത്തും പ്രചരിപ്പിക്കാനും, ശിര്‍ക്കിനും ബിദ്അത്തിനും എതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ആയിരിക്കണം സംഘടനകള്‍. അത് ഒന്നായാലും പലതായാലും ലക്‌ഷ്യം ഒന്ന് തന്നെ ആവണം. അല്ലാഹു സഹായിക്കട്ടെ. 

Tuesday, March 11, 2014

ഹാര്മോനിയത്തിൽ കുടുങ്ങിയ നേതാക്കളും -ഇവര്ക്കെതിരെ ഉണര്ന്നു കഴിഞ്ഞ അനുയായികളും

ലോകത്ത് എന്തിലും ഏതിലും പെടുന്ന ആളുകള് നിഷേധികളും കളവു പറയുന്നവരും ആണ് ..സന്ഘീതവും അതിന്റെ ഉപകരണങ്ങളും നിഷിദ്ധം ആക്കി കൊണ്ട് അല്ലാഹുവിന്റെ രസൂലിന്റെ ഹദീസ് ഉണ്ട് എന്നിരിക്കെ ,സിനിമയും മുസിക്കും മമ്മൂട്ടി ടൈംസ്‌ ഉം ഹലാൽ ആക്കാൻ ഒരുങ്ങി പുറപെട്ട ഒരു ടീമിന്റെ ഗതികേട് ആണ് ഇപ്പോൾ ധര്ഷിച്ചു കൊണ്ടിരിക്കുന്നത് 
താളമേളങ്ങളും വാദ്യോപകരണങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള സംഗീതം അനുവദനീയമോ 

അല്ലയോ? എന്നു ചോദിച്ചാല്‍ നിഷിദ്ധം എന്നു മാത്രമാണ് ഇസ്ലാമിന്റെ വിധി. സംഗീതം 

എന്തുകൊണ്ട് നിഷിദ്ദം എന്ന്‍ നമുക്ക് പരിശോധിക്കാം. ഖുര്‍ആനില്‍ നിന്ന്:-
--------------------- അല്ലാഹു പറയുന്നു: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ (لقمان:6) ‘
യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‍ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ 

പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ 

മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്’ (31:6) മേല്‍ സൂചിപ്പിച്ച ആയത്തിലെ لهو الحديث കൊണ്ട് ഉദ്ദേശിക്കുന്നത് غناء (താളമേളങ്ങളോടെയുള്ള 

സംഗീതം) എന്നു വിശേഷിപ്പിച്ചത് സ്വഹാബികളാണ്. അബുസ്സ്വഹ്ബാഇല്‍ നിന്ന്‍ നിവേദനം: പ്രസ്തുത ആയത്തിനെക്കുറിച്ച് ചോദിച്ച വ്യക്തിയോട് 

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞത് അദ്ദേഹം കേട്ടു. അല്ലാഹു സത്യം! അവനല്ലാതെ 

ആരാധ്യനില്ല. മൂന്നു തവണ അദ്ദേഹം അത് ആവര്‍ത്തിച്ചു. എന്നിട്ടു പറഞ്ഞു: തീര്‍ച്ചയായും 

ലഹ്വുല്‍ ഹദീഥ് (വിനോദ വര്‍ത്തമാനം) കൊണ്ടുദ്ദേശിക്കുന്നത് താളമേളങ്ങളോടെയുള്ള സംഗീതം 

തന്നെയാണ്. ഇമാം ബുഖാരി തന്‍റെ الأدب المفرد ലും ഇമാം ബൈഹക്വി തന്‍റെ السنن الكبرى യിലും മറ്റു ചില ഹദീഥ് 

ഗ്രന്ഥങ്ങളിലും ഉദ്ദരിക്കപ്പെടുന്ന സ്വഹീഹായ മറ്റൊരു വചനം കാണുക.

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വില്‍ നിന്ന്‍ പ്രസ്തുത [6: لقمان] ആയത്തിലുള്ള നിവേദനം: 

അദ്ദേഹം പറഞ്ഞു: ‘താളമേളങ്ങളോടെയുള്ള സംഗീതവും സമാനമായ സംഗതികളുമാണത്.’
ഹദീസില്‍ നിന്ന്‍:-
------------------- ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി തന്‍റെ سلسلة الأحاديث الصحيحة യില്‍ ഉള്‍പ്പെടുത്തിയ ഒരു നബി 

വചനം കാണുക:
رواه الترمذي و صححه الألباني و قال صلى الله عليه و سلم : ليكونن في هذه الأمة خسف وقذف ومسخ وذلك إذا شربوا الخمور واتخذوا القينات وضربوا بالمعازف
‘നബി(സ) പറഞ്ഞു: ഈ സമുദായത്തില്‍ ഭൂമിയിലേക്ക്‌ ആഴ്ത്തിക്കളയലും ചരല്‍വര്‍ഷവും കോലം 

മാറ്റലും (ശിക്ഷയായി) ഉണ്ടാവുക തന്നെ ചെയ്യും, അവര്‍ മദ്യപിക്കുകയും നര്‍ത്തകിമാരെ 

സ്വീകരിക്കുകയും സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുകയും ചെയ്‌താല്‍.’

അദ്ദേഹം എടുത്തു ചേര്‍ത്ത മറ്റൊരു നബിവചനം: ‘
നബി(സ) പറഞ്ഞു: ‘നിശ്ചയം, അല്ലാഹു എന്റെ ഉമ്മത്തിന് മദ്യം, ചൂതാട്ടം, പുല്ലാങ്കുഴല്‍, 

തംബുരു, കൂബത്ത്(തബല) എന്നിവ നിഷിദ്ദമാക്കിയിരിക്കുന്നു.’ സംഗീതം നിഷിദ്ദമാണെന്ന് വ്യക്തമാക്കിക്കൊണ്ട് സ്വഹീഹുല്‍ ബുഖാരിയില്‍ വന്ന ഹദീഥ് കാണുക. ‘നബി(സ) പറഞ്ഞു: അബൂ ആമിരില്‍ അശ്അരി(റ)വില്‍ നിന്ന്‍ നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു:
الصحيح البخاري ( 

7/106): لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ، وَلَيَنْزِلَنَّ أَقْوَامٌ إِلَى جَنْبِ عَلَمٍ يَرُوحُ عَلَيْهِمْ بِسَارِحَةٍ لَهُمْ، يَأْتِيهِمْ ـ يَعْنِي الْفَقِيرَ ـ لِحَاجَةٍ فَيَقُولُوا ارْجِعْ إِلَيْنَا غَدًا. فَيُبَيِّتُهُمُ اللَّهُ وَيَضَعُ الْعَلَمَ، وَيَمْسَخُ آخَرِينَ قِرَدَةً وَخَنَازِيرَ إِلَى يَوْمِ الْقِيَامَةِ
'എന്റെ സമുദായത്തില്‍ ഒരു വിഭാഗം ആവിര്‍ഭവിക്കും; വ്യഭിചാരവും പട്ടുവസ്ത്രവും മദ്യവും 

സംഗീതോപകരണങ്ങളും അവര്‍ അനുവദനീയമാക്കും.’...... ആശയക്കുഴപ്പങ്ങളും പുകമറകളും ദുര്‍വ്യാഖ്യാനങ്ങളും സൃഷ്ടിച്ചു കൊണ്ടാണ് സംഗീതം ഹലാലാക്കുന്നതിനു വേണ്ടി ചിലര്‍ ഇസ്ലാമിന്റെ പേരില്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ‘അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ 

സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് 

സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ 

ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.’ (33:36).
മ്യൂസിക്‌ സംബധമായി ഭുഖാരിയിൽ വന്ന ഹദീസുകൾ തന്നെ നോക്കാം 
(1) Hadhrat Abu Maalik Ash'ari (radhiyallahu anhu) says that he heard Rasulullah (sallallahu alayhi wasallam) say: "Most certainly, there will be in my Ummah people who will make lawful fornication, silk, liquor and musical instruments." (Bukhaari)
മദ്യവും പട്ടും സന്ഘീതവും അനുവത്നീയമാക്കുന്നവർ എന്റെ സമുദായത്തിൽ തന്നെ വരും എന്ന് പറയുന്ന ഹധീസാനു ഇത് 
ഇബ്നു മാജ ഉധരികുന്ന മറ്റൊരു ഹദീസ് നോക്കൂ 
2) In another version of this narration, Rasulullah (sallallahu alayhi wasallam) said: "Most certainly, people from my Ummah will consume liquor which they will describe with some other name. Over their heads will be playing musical instruments and singing girls. Allah will cause the earth to swallow them, and from among them He will transform into apes and pigs." (Ibn Maajah)

നിരവധി അനവധി ഹദീസുകൾ ഈ വിഷയത്തിൽ ഉണ്ട് -ധൈര്ഗ്യം ഭയന്ന് ചുരുക്കുന്നു 
- Hadhrat Ali (radhiyallahu anhu) said: "Rasulullah (sallallahu alayhi wasallam) prohibited beating of the duff (drum) and the sound of the flute." (Nailul Autaar)
Hadhrat Abu Hurairah (radhiyallahu anhu) narrates: "Rasulullah (sallallahu alayhi wasallam) said: 'Verily, the bell is of the musical instruments of shaitaan." (Muslim and Abu Dawood)
ഇത്രത്തോളം നബി സ വിരോധിച്ച ഒരു സംഗതി ഹലാൽ ആക്കാൻ ഇപ്പോൾ ചിലര് ഒരു കള്ളാ കഥയുമായി വന്നിരിക്കുന്നു 
അതൗഹീധ് മാസികയിൽ സലാം സുല്ലമി എഴുതുകയും പിന്നീട് മുജാഹിദുകൾ ചോദ്യമായി ഉന്നയിക്കുകയും സംവാദത്തിൽ മിണ്ടാൻ കഴിയാതെ തോറ്റൊടുകയും ചെയ്ത മടവൂര് വിഭാഗം പ്രവർത്തകർ കുടുങ്ങുകയും അവസാനം ഇപ്പോൾ പിച്ചും പേയും പറഞ്ഞു നടക്കുകയാണ് ..എന്നാൽ മതത്തെ സ്നേഹിക്കുകയും ഹിസ്ബിയ്യതില്ലാതെ കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്ന മടവൂര് വിഭാഗം സുഹ്ര്തുക്കൾ ഇപ്പോൾ നന്നായി ഇവരുടെ കാപട്ട്യം തിരിച്ചറിയുന്നുമുണ്ട് ..
ആദ്യം സലാം സുല്ലമി അതൗഹീധിൽ എഴുതിയ കാര്യം പരിശോധിക്കാം 
1)സലാം സുല്ലമിയുടെ തെളിവുകൾ കേവലം ജല്പനങ്ങൾ മാത്രം ആണ് ..നബി സ വിരോധിച്ച ഒരു കാര്യം ഇല്ല എന്ന് പറയണം എങ്കിൽ ഖുറാനിൽ വേണമത്രേ ...
പണ്ട് അലവി സഖാഫിയോടു നേര്ച്ചയുടെ ആനയെ പറ്റി ചോദിച്ചപ്പോൾ ആന പാടില്ല എന്ന് ഖുറാനിൽ ഇല്ല അതിനാൽ ആന പാടില്ല എന്ന് പറയാൻ പറ്റില്ല എന്ന് പറഞ്ഞത് വായക്കാർ ഒര്ക്കുന്നുണ്ടാവും ..അതുപോലെ മുസ്തഫൽ ഫൈസി ആനയും പലിശയും ഹലാൽ ആക്കിയത് ഇതേ ന്യായം പറഞ്ഞാണ് 

പിന്നെ ഇദ്ദേഹം പറഞ്ഞ മൂന്നാമത്തെ കാര്യം (കളവു )ഒന്നാമതായി എടുക്കാം 
"യാതൊരു സംഗീത ഉപകരണവും നിരോധിച്ചതായി  സ്ഥിരപെട്ടു വന്നിട്ടില്ല" പോൽ ...
ഇത് പച്ച കളവാണ് ..നേരത്തെ നമ്മൾ ഈ വിഷയത്തിൽ ഉള്ള ഹദീസ് ഉധരിക്കുകയുന്ദായി ...സ്വഹീഹായ ഹദീസ് തന്നെ 
 - Hadhrat Ali (radhiyallahu anhu) said: "Rasulullah (sallallahu alayhi wasallam) prohibited beating of the duff (drum) and the sound of the flute." (Nailul Autaar)
Hadhrat Abu Hurairah (radhiyallahu anhu) narrates: "Rasulullah (sallallahu alayhi wasallam) said: 'Verily, the bell is of the musical instruments of shaitaan." (Muslim and Abu Dawood)
2)ഓരോ മടവൂര് വിഭാഗം സുഹ്ര്തും ഏതു ആയതാണ് സംഗീതം അനുവതിച്ചു കൊണ്ട് അവതരിച്ചിട്ടുള്ളത്‌ എന്ന് വ്യക്തമാക്കുക ..ഇത് വരെ സംവാധതിലോ മറിച്ചോ ഇതിനു മറുപടി കിട്ടിയിടില്ല 
-----------------------------------------------------------------------------
3)ഇപ്പോൾ ചിലര് ഹദീസ് കൊണ്ട് വന്നു ന്യായീകരിച്ചു കുടുങ്ങിയതും ഇപ്പോൾ സൈഫുൽ ഇസ്ലാം എന്നാ വ്യാജ id യിലൂടെ മൻസൂരലി ചെമ്മാട് തന്നെ പൊട്ടത്തരങ്ങൾ പറഞ്ഞു കുടുങ്ങിയതുമായ ഒരു വിഷയത്തിലേക്ക് വരാം 
സലാം സുല്ലമി  എഴുതിയത് ഇങ്ങിനെ വായിക്കാം 
"സ്വഹാബിമാരുടെ വീട്ടില് അതിഥികൾ വന്നാൽ ഹാര്മോനിയം കൊണ്ട് പാട്ട് പാടാറുണ്ട് (ഭുകാരി )
ഭുകാരിയിൽ ഇത് എവിടെ ആണുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം ..സംവാദം കലക്കാൻ ഒരു പക്ഷെ അബ്ദു ലത്തീഫ് കരുംബിലാക്കലിനെ പ്രേരിപിച്ച ഗടകം ഇതായിരുന്നു ..കാരണം മഷിയിട്ടു സകല CIG ആളുകള് അടക്കം കൂടിയിരുന്നു തിരഞ്ഞാലും ഇത് കിട്ടില്ല എന്ന് അറിയാം ...
സംവാദത്തിൽ കിതാബു നിഖാഹു എടുത്തു വായിക്കാൻ ആയിരുന്നു ലത്തീഫ് മൌലവിയുടെ ആഹ്വാനം ..അതിൽ അങ്ങിനെ ഒന്നില്ല എന്ന് അറിയാവുന്ന മടവൂര് നേതാക്കൾ കാന്തപുരം അണികളെ പറ്റിക്കുന്ന പോലെ ആണ് യഥാർത്ഥത്തിൽ ചെയ്തത് ...ഇതിനും VC കുട്ടികൾ തക്ബീര് മുയക്കി പരാജയം സമ്മതിക്കുകയും ചെയ്തു ..
പിന്നെ വ്യാജ പേരില് മൻസൂരലി ചെമ്മാട് ഇട്ട ഒരു ഹദീസ് നോക്കൂ 
മൻസൂരലി ചെമ്മാട് ഈ ഹദീസ് ഇട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത് ..ഒരു വിഭാഗത്തിന്റെ സംസ്ഥാന നേതാവിന് പോലും ഇത്ര വിവരക്കേട് ആണോ എന്ന് ചിന്തിച്ചു പോയി ...
ഇനി വിശദമായി പരിശോധിക്കാം 
1)ഈ ഹദീസ് കിതാബു നിഖാഹ് -കുടുംബ ബന്ധവും ,വിവാഹ നിയമങ്ങളും പ്രക്യാപിക്കുന്ന അധ്യായത്തിൽ ഉള്ളത് ആണ് ..ഇതിൽ സന്ഘീതത്തെ കുറിച്ച് ഒരു ചുക്കും പറയുന്നില്ല ...
2)ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്യുന്നത് ഹിശാമു ഇബ്നു ഉർവയിൽ നിന്നാണ് -മുജാഹിധുകല്ക്ക് ഇത് സ്വീകാര്യമാവും എങ്കിലും മടവൂര് നേതാക്കൾക്ക്  സ്വീകാര്യം ആകുമോ ഈ ഹദീസ് -ഇദ്ദേഹത്തെ അല്ലെ സിഹൃന്റെ ഹദീസിന്റെ പേരില് നിങ്ങൾ അരിക്കാക്കാൻ നോക്കിയത് -അതിലെ നിലപാട് വ്യക്തം ആക്കേണ്ടതുണ്ട് 
3)ഇത് മുമ്പ് നടന്ന ഒരു കഥ ആയിഷ ബീവി പറയുകയാണ്‌ -ഇതിൽ നബി സ പറഞ്ഞ ഹദീസിന്റെ മത്നു എന്ന് പറയുന്നത് "ഞാനും നീയും തമ്മിൽ അബു ധര്രും ഉമ്മു ധര്രും (11 ആമത്തെ സ്ത്രീ പറഞ്ഞത് )പോലെ ആണ് എന്ന് പറഞ്ഞത് മാത്രം ആണ് -യഥാർത്ഥത്തിൽ ഭാര്യാ ഭാര്താക്കന്മാർക്കിടയിലെ സ്നേഹതെയം ബഹുമാനത്തെയും പറ്റി പറയുന്ന ,ഭാകത്തു ഉധരികുന്ന ഹധീസാനു ഇത് -ഹാര്മോനിയവും സംഗീതവുമായി ഒരു ബന്ധവും ഇല്ല ..അതിലെ കാല റസൂലുള്ള (സ) തൊട്ടു പറയുന്ന ഭാഗം ആണ് ഹദീസിന്‍റെ മത്നു...അതിനു മുന്‍പ് ഉള്ളത്, 1 1 സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്‍ മാരെ കുറിച്ച് പറയുന്ന അനുഭവങ്ങള്‍ ആണ്..അതില്‍ പല വിഷയവും ഉണ്ട്...അതില്‍ പ്രവാചകന്‍ പറയുന്നത് :-

'' كنت لك كابي زرع لا م زرع '':-
എന്നതാണ്. (ഞാന്‍ നിനക്ക് ഇതിലെ അബീ സറഉ ഉമ്മു സറഉവിനെന്ന പോലെ ആണ്..)
4)

ഏറ്റവും അവസാനമായി സ്വഹീഹുല്‍ ബുഖാരിയില്‍ വന്ന ആയിഷ (റ) വില്‍ നിന്ന് ഉള്ള ഒരു ഹദീസില്‍ ജാഹിലിയ്യാ കാലത്ത് 1 1 സ്ത്രീകള്‍ കൂടിയിരുന്നു അവരുടെ ഭര്‍ത്താക്കന്‍മാരെ കുറിച്ച് പറയുന്ന ഭാഗത്ത്, അതിലെ പത്താമത്തെ പെണ്ണ്, തന്‍റെ ഭര്‍ത്താവിനെ പ്രകീര്‍ത്തിക്കുകയും, വീട്ടില്‍ വളര്‍ത്തിയിരുന്ന ഒട്ടകങ്ങള്‍ അതിഥി സല്‍ക്കാരത്തിനു വേണ്ടി ഒരുക്കിയതായിരുന്നു, ഒട്ടകങ്ങള്‍ മിസ്‌ ഹറിന്‍റെ ശബ്ദം കേട്ടാല്‍ അവരെ അതിഥികള്‍ ക്ക് വേണ്ടി അറുക്കപ്പെടും എന്ന് മനസ്സിലാക്കിയിരുന്നു' എന്ന ഭാഗം പ്രത്യേകം അടയാളപ്പെടുത്തി സ്വഹാബികള്‍ മിസ്‌ ഹാര്‍ ഉപയോഗിച്ചു പാട്ട് പാടിയിരുന്നു എന്ന രീതിയില്‍ ഒരു പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ മാത്രം കള്ളം പറയുന്നതില്‍ മടിയില്ലാത്ത വിഭാഗമായി ഇവര്‍ അധ:പതിച്ചു പോയത് മാന്യന്‍മാരായ സത്യാന്വേഷികള്‍ക്ക് സത്യത്തിന്‍റെ ആളുകളെ എളുപ്പം തിരിച്ചറിയാനുള്ള ഒരു ഉദാഹരണം കൂടിയാണ്. 


 إِبِلٌ كَثِيرَاتُ الْمَبَارِكِ قَلِيلاَتُ الْمَسَارِحِ، وَإِذَا سَمِعْنَ صَوْتَ الْمِزْهَرِ أَيْقَنَّ أَنَّهُنَّ هَوَالِكُ. 

قَالَتِ الْحَادِيَةَ عَشْرَةَ 



ഇതിൽ മിസുഹാർ എന്നാ പദം ആണ് മൻസൂരലി ചെമ്മാട് മാര്ക്ക് ചെയ്തിരിക്കുന്നത് ..എങ്ങിനെ ഉണ്ട് ..മിസുഹാർ എന്നാൽ ഉറക്കെ ശബ്ദം ഉണ്ടാക്കുന്ന യാത്രാ സന്ഗങ്ങൾ ഉപയോഗിക്കുന്ന കുഴൽ അല്ലെങ്കിൽ Flute ആണ് ..അതും ജാഹിളിയത്തിലെ യാത്രാ സന്ഗങ്ങൾ വഴിയിലെ ഉപ്ദ്രവകാരികൾ ആയ ജീവികൾ ഒഴിഞ്ഞു പോകാനും ..കച്ചവട സംഗതിന്റെ വരവും ,അവരുടെ ആളുകള്ക്ക് കൂട്ടം തെറ്റാതെ ഒരുമിച്ചു നീങ്ങുവാനും ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായം ആയിരുന്നു ഈ മിസുഹാർ ..അതിനെ ആണ് അതിഥികൾ വന്നാൽ സഹാബതു ഹാര്മോനിയത്തിൽ പാട്ട് പാടാറുണ്ടായിരുന്നു എന്നാക്കിയത് ..നഹൂധുബില്ലാഹ് എങ്ങിനെ ഉണ്ട് ....
പിന്നെ ഈ പറയുന്നത് തന്നെ അതിധികളെ സല്കരിക്കുന്നതിലെ തന്റെ ഭാരതാവിന്റെ പ്രിയാതെ കുറിച്ച് ഈ ഹധീസിലെ പത്താമത്തെ ഭാര്യ പറയുന്ന കൂട്ടത്തിൽ തന്റെ ഭര്ത്താവ് വീട്ടില് ഒട്ടകങ്ങളെ കെട്ടി നിരത്തിയിരുന്നു എന്ന് പറയുന്നുണ്ട് ..കച്ചവട സന്ഗങ്ങളുടെ ഈ മിസുഹരിന്റെ ശബ്ദം കേട്ടാൽ അവ തിരിച്ചറിഞ്ഞിരുന്നു ഈനു പറഞ്ഞത് തന്നെ അത്രെയും പ്രൌഡി ഈ വിഷയത്തിൽ തന്റെ ഭാരതാവിന് ഉണ്ടായിരുന്നു എന്ന് പറയാൻ ആണ് ...അല്ലാതെ വീട്ടുകാർ ഹാര്മോനിയം വായിച്ചിരുന്നു എന്ന് പറയാൻ പോലും അല്ല ..
പിന്നെ ഇതിൽ എവിടെ നിന്നാണ് സഹാബികൾ മിസുഹാർ ഉപയോഗിച്ചിരുന്നു എന്ന് കിട്ടിയത് ..
യാത്രക്കാരുടെ മിസുഹരും വീട്ടുകാരുടെ ഹാര്മോനിയവും തമ്മിൽ എങ്ങിനെ ആണ് ബന്ധപെട്ടത്‌
-ഇതിൽ എവിടെ ആണ് ഹാര്മോനിയം ഉപയോഗിച്ച് പാട്ട് പാടി എന്നുള്ളത് 
ഇനിയാണ് ഏറ്റവും വലിയ തമാശ കടന്നു വരുന്നത് ..ഒരു ബുദ്ധിയും ഉപയോഗിക്കാത്തവർ ബുദ്ധി ജീവികലാകുന്ന ഈ കാലത്ത് ഇവരുടെ ബുദ്ധിയിൽ മിസുഹാർ ഹാര്മോനിയം ആയതിന്റെ ക്രെഡിറ്റ്‌ അബ്ദുസ്സലാം സുല്ലമിക്കും ,കരുംബിലാക്കളിനും ,മന്സൂരളിക്കും തന്നെ കൊടുക്കാം ..ഇവരെ കണ്ടാൽ നബിയുടെ കാലത്തെ ഹാര്മോനിയം ചോദിച്ചു കാന്തപുരം വിലപേശാൻ സാധ്യത ഉണ്ട് ..കാരണം അതുപോലെ ഒരു അപൂർവ്വ വസ്തു ഇനി കിട്ടി എന്ന് വരില്ല ..കാരണം ഹാർമൊനിഅയതിന്റെ അഥവ പമ്പ്‌ ഓർഗൻ ആദ്യമായി കണ്ടു പിടിക്കുന്നത്‌ തന്നെ 1700 കളിൽ ആണ് ..അത് തന്നെ ക്രിസ്ത്യൻ ഗോട്ടിലെബ് ക്രറ്റ് സെണ്‍ സ്റ്റൈൻ എന്ന് പറയുന്ന ആളും ..പിന്നെ അതിലും 1200 വര്ഷം മുമ്പുള്ള ഹാര്മോനിയതിന്റെ ചരിത്ര രേഖകൾ കണ്ടു പിടിച്ചവർ എന്നാ നിലക്ക് ഒരു വലിയ അവാർഡിനു തന്നെ ചാൻസ് ഉണ്ട് ...പിന്നെ കാന്തപുരം അനുയായികൾ കണ്ടാൽ ..ഹാര്മോനിയം ഇട്ട വെള്ളം ആയിരിക്കും പിന്നീട് ..
ഇതോടെ കളവു പറഞ്ഞു സംവാദം മുടക്കിയവർ ആര് എന്നാ തിരിച്ചറിവ് നിങ്ങള്ക്കുണ്ടാകണം 
നിര്ത്തും മുമ്പ് 
പ്രിയ മടവൂര് വിഭാഗം സുഹ്ര്തുക്കളോട് -നിങ്ങളുടെ നേതാക്കന്മാർ നിങ്ങളുടെ പരലോകത്തിന് തടസ്സം ആകരുത് ..അറബി ഭാഷയിലെ ചെറിയ പഥങ്ങൾ പോലും ഇല്ലാത്ത അർഥം നല്കി കൊട്ടി മാറ്റി കളവുകൾ പറയുന്ന ഇവർ,സാംസ്കാരിക മുജാഹിധിന്റെ മൂട് പടം അണിഞ്ഞാലും സത്യം എന്നും സത്യം തന്നെ ആയിരിക്കും ..
സ്വന്തം മുഖം മൂടികൾ അഴിഞ്ഞു വീഴുമ്പോൾ മറ്റുള്ളവരിൽ കുറ്റം ആരോപിച്ചു പൂഴിയിൽ തല താഴ്ത്തി രക്ഷേപെടുന്ന ഒട്ടക പക്ഷികൾ അബ്ദുൽ ലത്തീഫ് കരുംബിലാക്കലുകലായി മന്സൂരളികലായി ഇനിയും വാരാം ..പക്ഷെ ഇസ്ലാമിനെ ആധാര്ഷം ലോകത്തിലെ അമ്ബര്ച്ചുംബികലായ കൊട്ടാരങ്ങളെ ധിക്കാരികളും നിഷെധികലുമായ ഭരണ കൂടങ്ങളെ നിസ്സാരരാക്കി എങ്കിൽ തിരിച്ചു ചിന്തിക്കാൻ മാറി നടക്കാൻ ..ഇവരുടെ കരാള ഹസ്തങ്ങല്ക്കും ,അവ എഴുതുന്ന കലവുകല്ക്കും ,അത് പ്രസരിപിക്കുന്ന നാവിനും കൂച്ച് വിലങ്ങിടാൻ അണികളായ സാധാരണ മടവൂര് വിഭാഗം പ്രവർത്തകർക്ക് സാധിക്കണം ..
ഉണര്ന്നു നില്ക്കാൻ പ്രതികരിക്കാൻ അരുതേ എന്ന് പറയാൻ ആളുകളില്ലാതെ കാന്തപുരം അനുയായികളെ പോറ്റും പോലെ ആയാൽ,മുജാഹിധു എന്നാ പദം കേവല പേരായി നിങ്ങളുടെ മുരീധിയൻ കുപ്പായത്തിലെ വീഴാറായ നൂലായി അവശേഷിക്കും ...
ഇത് തിരിച്ചറിഞ്ഞു ശക്തമായി ഈ നിഷേധി ഗ്രൂപിന് എതിരെ പ്രതികരിച്ചു തുടങ്ങിയ മടവൂര് വിഭാഗത്തിലെ ബുദ്ധിയും വിവേകവും ഉള്ള പ്രവർത്തകർക്ക് ഞങ്ങളുടെ അഭിവാദ്യങ്ങൾ ..അല്ലാഹു നിങ്ങളെ സത്യത്തിലേക്ക് വഴി നടത്തട്ടെ