Monday, March 10, 2014

മടവൂർ സാധാരണക്കാർ അങ്കലാപ്പിൽ -മുങ്ങാൻ മാത്രം ഒരു കോപ്പും കയ്യിൽ ഇല്ലാത്തവർ ആണോ ഞങ്ങൾ

അങ്ങിനെ മടവൂരികള്‍ സമര്‍ത്ഥമായി 'തടി സലാമാത്താക്കി'' ?
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
ഇന്നത്തെ സംവാദം നടക്കുമോ എന്ന് കഴിഞ്ഞ ഒന്നാം തിയ്യതി യിലെ സംവാദം നിഷ്പക്ഷമായി വിലയിരുത്തുന്ന എല്ലാവരും സംശയിച്ചത് ശരിയാണ് എന്ന് ഇപ്പോള്‍ ബോധ്യമായി.

സത്യത്തില്‍ ഇന്ന് ഈ സംവാദം സുഗമമായി നടന്നാല്‍ അത് മടവൂരികളെ സംബന്ധിച്ച് സ്വന്തം ശവപ്പെട്ടി ക്ക് സ്വയം ആണിയടിക്കുന്നതിനു തുല്യമാകുമായിരുന്നു എന്ന് 'വിസി' കള്‍ മനസ്സിലാക്കി എന്നതാണ് ഈ സംവാദം മുടക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

ഒരു സംവാദത്തില്‍ ഇരു പക്ഷത്തിനും അനുവദിക്കപ്പെട്ട സമയം നല്‍കുക എന്നത് ആ സംവാദത്തിലെ പ്രാഥമിക മര്യാദയാണ്. മുന്‍പ് നസ്സാഫും അലി മദനിയും ഒക്കെ ഇബ്ന്‍ ഹജറിന്‍റെ പേരിലും മറ്റും പച്ചക്കള്ളം പറഞ്ഞത് ആ വേദികളില്‍ വെച്ചു തന്നെ ബോധ്യപ്പെടുത്തി യിട്ടും പോലും ആ കള്ളം പറഞ്ഞവരെ പോലും ഇനി സംസാരിപ്പിക്കരുത് എന്ന് അവരോടൊ, ഖുറാഫി കളോട് പോലും പറയാറില്ല. എന്നിട്ടല്ലേ, മാലിക് സലഫി എന്നോ എഴുതിയ, സലാം സുല്ലമിയുടെ ഹദീസ് സംബന്ധിച്ച പരാമര്‍ശം ഒരു ലേഖനത്തില്‍ ഉദ്ധരിക്കുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും അഭിപ്രായ വെത്യാസമില്ലാത്ത ഭാഗം ഇടയ്ക്കു ഉണ്ട് എന്ന് സൂചനയായി സാധാരണ എല്ലാവരും ചെയ്യാറുള്ള ഡോടുകള്‍ ഇട്ടു കൊടുത്തതിന്‍റെ പേരില്‍, വ്യെവസ്ഥ പ്രകാരം അടുത്ത അവസരം നല്‍കേണ്ട മറുപക്ഷത്തെ അബ്ദുല്‍ മാലിക് സലഫിയുടെ അവസരം നിഷേധിക്കുകയും, ആ ലേഖനത്തില്‍ കൊടുക്കാത്ത ഭാഗം എടുത്തു, അത് ചതിയാണ്, കളവാണ്, അതിനാല്‍ ആ ലേഖനം പരിശോദിച്ചിട്ട് അബ്ദുല്‍ മാലികിന് അവസരം കൊടുത്താല്‍ മതി എന്ന വിചിത്രമായ വാദമാണ് മടവൂരികളും അവരുടെ വാദം ഏറ്റെടുത്തു അവരുടെ മധ്യസ്ഥനും ഉന്നയിച്ചത്. 

സത്യത്തില്‍ സലാം സുല്ലമിയുടെ വാദത്തിനു തെളിവായി ഈ സംവാദത്തില്‍ ആണ് അബ്ദുല്‍ മാലിക് സലഫി ഇടക്കുള്ള ഭാഗം അതിനെതിരായി ഉള്ളതാണ് എങ്കില്‍ അത് വിട്ടു അപ്പുറവും ഇപ്പുറവും വായിക്കുന്നത് എങ്കില്‍ പോലും, ആ പറഞ്ഞത് കളവാണ് എന്ന് മറുപക്ഷത്തിനു അവരുടെ അവസരത്തില്‍ പറയാം എന്നല്ലാതെ, അതിന്‍റെ പേരില്‍ സംവാദം മുടക്കുന്നതിന്‍റെ ഔചിത്യം എന്താണ് എന്ന് മാന്യന്‍ ര്‍ ചിന്തിക്കട്ടെ.... 

ഇന്ന് സിഹിര്‍, കണ്ണേര്‍ , സ്വിറാത്, ഖബര്‍ ശിക്ഷ, തുടങ്ങി മുന്‍കാലത്തെ ഒരു സലഫി പണ്ഡിതനും കേരളത്തിലെ കെ എം മൌലവി, അലവി മൌലവി, ഉമര്‍ മൌലവി, അമാനി മൌലവി തുടങ്ങി ഒരാള്‍ക്കും ഇല്ലാത്ത, ആദ്യ കാലത്തെ മു അതസില, ചെകനൂരി വാദങ്ങളാണ് ഇന്ന് മടവൂരികളുടെത് എന്ന് സ്വയം സമ്മതിക്കേണ്ടി വരികയോ, അല്ല എങ്കില്‍ അത്തരം വാദങ്ങള്‍ തങ്ങള്‍ക്കില്ല, അത് എല്ലാം വെറും സുല്ലമിയുടെതാണ് എന്ന് തള്ളിപ്പറയേണ്ടി വരികയും, അങ്ങിനെ വന്നാല്‍ അതോടു കൂടി മടവൂരിസം അവസാനിപ്പിക്കേണ്ടി വരികയും ചെയ്യും എന്ന് നല്ല ബോധ്യമുള്ളതു കൊണ്ടാണ് ഇത് കേരള സംവാദ ചരിത്രത്തില്‍ ആദ്യമായി മറുപക്ഷത്തിനു അവസരം നിഷേധിച്ചു കൊണ്ട് മുടക്കിയ ഈ സംവാദം മുടക്കിയത്. 

ഈയൊരു കാര്യം നന്നായി അവര്‍ക്ക് ബോധ്യമുള്ളതു കൊണ്ടാണ്, ഈ ഹദീസ് നിഷേധം അവരുടെ വേദികളിലും പേജുകളിലും, സുല്ലമിയും കൂട്ടരും തട്ടി വിടുകയും അത് ഖുര്‍ആനിന് എതിരാണ് എന്നോ, മുന്‍ഗാമിക ളായ സലഫുകള്‍ ചെയ്തത് മാത്രമാണ് ഞങ്ങളും ചെയ്യുന്നത് എന്ന് പറഞ്ഞു മുന്നിലുള്ള, ഒപ്പമുള്ള 'യാ കൌമി'നെ പറ്റിക്കുകയും, എന്നാല്‍ സുല്ലമിയും, ചെകനൂരിസം തലക്കു പിടിച്ച മറ്റുള്ളവരും നീഷേധിക്കുന്ന ഹദീസുകള്‍ മുന്‍ഗാമികള്‍ നിഷേധിച്ചതോ, അല്ലെങ്കില്‍ ആ ഹദീസുകള്‍ ഖുര്‍ആനിനു എതിരാണ് എന്ന് ഏതെങ്കിലും മുന്‍ഗാമികളായ മുഫസ്സിറുകളോ മുഹദ്ധിസുകളോ പറഞ്ഞതോ കാണിക്കാന്‍ വെല്ലു വിളിച്ചാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറുകയും, ഇബാറത്തുകള്‍ കട്ടു മുറിച്ചു ഉദ്ധരിച്ചു രക്ഷപ്പെടുകയും, ഇത് പോലെ സംവാദത്തിനു വന്നാല്‍ തങ്ങള്‍ തള്ളിയ ഹദീസുകള്‍ തൊടാതെ, മുന്‍കാമികള്‍ ചില ഹദീസുകളെ കുറിച്ച് നടത്തിയ നിരൂപണങ്ങള്‍ മൊത്തത്തില്‍ പറഞ്ഞു, അവരൊന്നും നിഷേധിക്കാത്ത മടവൂരികള്‍ നിഷേധിക്കുന്ന ഹദീസുകള്‍ക്ക് തൂക്കമൊപ്പിക്കുകയും ചെയ്യുക എന്നത്. 

എന്നാല്‍ ഈ സംവാദം പൂര്‍ണമായി നടന്നാല്‍, രണ്ടു ഇടിത്തീയാണ് അവരെ കാത്തിരിക്കുന്നത്, ഒന്ന്, വളരെ പ്രധാനമായ, ഇവരുടെ മുഖ മുദ്രയായ ഹദീസ് നിഷേധം ആളുകള്‍ക്കെല്ലാം വളരെ വ്യെക്തമാകും. കാരണം സിഹിര്‍ കണ്ണേര്‍, സ്വിറാത് , ഖബര്‍ ശിക്ഷ, സംസം, അല്ലാഹുവിന്‍റെ നുസൂല്‍ തുടങ്ങി അനേകം ഹദീസുകള്‍ ചെകനൂരികള്‍ അല്ലാതെ, ഇവര്‍ തട്ടി വിട്ടിരുന്നത് പോലെ മുന്‍കാലത്തെ ഒരു സലഫി പണ്ഡിതനും കേരളത്തിലെ കെ എം മൌലവി, അലവി മൌലവി, അമാനി മൌലവി തുടങ്ങിയ പ്രാമാണികരായ ആരും തന്നെ നിഷേധിച്ചിട്ടില്ല എന്ന് ഒരു തെളിവും അവരുടെ കയ്യില്‍ ഇല്ലാത്തതിനാല്‍ പൊതു ജനങ്ങള്‍ക്ക് ബോധ്യമാവുകയും, ഇതെല്ലാം തനിച്ച ഹദീസ് നിഷേധം ആണ് എന്ന് മാലോകര്‍ക്ക് ബോധ്യപ്പെടുകയും അത് സാധാരണക്കാരുടെയും ലോക സലഫി പണ്ഡിതരുടെയും ഇടയില്‍ ഇപ്പോഴുള്ള അവരുടെ മോശപ്പെട്ട മുഖം ഒന്ന് കൂടി വികൃത മാകുകയും, അത് അവരുടെ സലഫികള്‍ എന്ന ഭാവേനയുള്ള പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നതാണ്. മറ്റൊന്ന് സംഗീതം അനുവദനീയമാണ് എന്ന ആയതു ഉണ്ട്, സ്വഹാബികള്‍ ഹാര്‍മോണിയം ഉപയോഗിച്ചു എന്നത് ബുഖാരിയില്‍ ഉണ്ട് എന്നുള്ള കഴിഞ്ഞ സംവാദത്തിലെ കളവു സാധാരണക്കാര്‍ക്ക് മനസ്സിലാകും. അപ്പോള്‍ പിന്നെ സംവാദം പൊളിക്കുക എന്ന ഒരൊറ്റ മാര്‍ഗമേ അവരുടെ നിലവിലെ കാപട്യം തുടരാന്‍ അവര്‍ക്ക് ബാക്കിയുണ്ടായിരുന്നുള്ളൂ. എന്തായാലും കുറഞ്ഞ സമയം കൊണ്ടാണെങ്കിലും അവരുടെ നിലപാട് വ്യെക്തമായി പൊളിക്കാന്‍ സലഫികള്‍ക്ക് കഴിഞ്ഞതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നു..

No comments:

Post a Comment