ബെയ്ലക്’സ് മെസെഞ്ചറിലെ മടവൂരീ ക്ലാസ് റൂമിലൂടെ പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി(സ്വ) യുടെ സ്ഥിരപ്പെട്ട പരമ്പരയിലൂടെ വന്ന ഹദീസുകളെ പോലും സ്വന്തം ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന് പറഞ്ഞ് പുച്ഛിക്കുകയും പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്ത അഭിനവ ചേകന്നൂരികൾ അഴിഞ്ഞാടിയപ്പോഴായിരുന്നു മുജാഹിദ് പ്രവർത്തകർ അവരുമായി ഒരു “ഓൺലൈൻ സംവാദം” ഇന്നലെയും മിനിഞ്ഞാന്നുമായി നടത്തിയത്.. സ്വന്തം ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട്, ബുഖാരിയിലെയും മുസ്ലിമിലേയും ഹദീസുകളെ യാതൊരു മടിയുമില്ലാതെ തള്ളിക്കളഞ്ഞ ഇവർ സംവാദ വ്യവസ്ഥക്കിരുന്നപ്പോൾ തന്നെ വാദം മാറ്റിത്തുടങ്ങിയിരുന്നു. ബുദ്ധിക്ക് യോജിക്കാത്ത ഹദീസുകളെ തള്ളും എന്ന് പൊതു വേദികളിൽ പോലും പറയുന്ന ഇവർ വ്യവസ്ഥ എഴുതാൻ പറഞ്ഞപ്പോൾ “മുൻ ഗാമികൾ നിഷേധിച്ചിട്ടുണ്ട്” എന്ന് എഴുതിയില്ല.. മറിച്ച് “മുൻ ഗാമികൾ വിമർശിച്ചിട്ടുണ്ട്” എന്നാണെഴുതിയത്.. വിമർശനം അല്ല, നിഷേധം ആണു നമുക്കിടയിലെ തർക്കവിഷയം എന്ന് മുജാഹിദുകൾ ആവർത്തിച്ചു പറഞ്ഞെങ്കിലും തെളിയിക്കാൻ പറ്റില്ല എന്ന ഉറപ്പുള്ളതു കൊണ്ട് അതെഴുതാൻ മടവൂരികൾ തയ്യാറായില്ല..
മുജാഹിദുകളുടെ വാദം വളരെ വ്യക്തമായിരുന്നു : “സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഹദീസുകൾ മുഴുവൻ സ്വീകാര്യ യോഗ്യമാണെന്നും അവ വിശ്വസിച്ച് ആചരിക്കുന്നതിൽ ശിർക്കോ കുഫ്’റോ ഖുറാഫത്തോ ഇല്ലായെന്നും അവകളിൽ റിപ്പോർട്ട് ചെയ്ത ഹദീസുകളെ ബുദ്ധിക്കോ ശാസ്ത്രത്തിലോ എതിരാണെന്ന് പറഞ്ഞ് ജന മദ്ധ്യത്തിൽ വിമർശിക്കുന്നതിനും പരിഹസിക്കുന്നതും ഹദീസ് നിഷേധവും വഴികേടിന്റെ അടയാളവുമാകുന്നു“
സ്വാഭാവികമായും “ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ള മുഴുവൻ ഹദീസുകളും സ്വീകാര്യയോഗ്യമല്ല” എന്നായിരുന്നു മടവൂരികൾ എഴുതേണ്ടത്.. (അതാണല്ലോ അവർ പറയുന്നതും പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും..)
എന്നാൽ ബുഖാരിയിലേയോ മുസ്ലിമിലേയോ ഒറ്റ ഹദീസ് പോലും അസ്വീകാര്യമാണെന്നോ സനദ് ദുർബ്ബലമാണെന്നോ തെളിയിക്കാൻ നൂറ് സുല്ലമിമാരുടെ ആയിരം നോട്ടുകൾ പരതിയാലും കിട്ടില്ലെന്ന് മനസ്സിലാക്കിയ മടവൂരികൾ അതെഴുതാൻ തയ്യാറായില്ല.. സിഹ്’റ്, കണ്ണേർ, അജ്’വ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബുഖാരിയിലും മുസ്ലിമിലും ഉള്ള ഹദീസുകൾ സ്വീകര്യയോഗ്യമല്ലായിരുന്നു എങ്കിൽ ഇതെഴുതാൻ മടവൂരികൾ മടിക്കേണ്ടിയിരുന്നില്ല.. എന്നാൽ അത് തങ്ങൾക്ക് തെളിയിക്കാൻ സാധ്യമല്ല എന്ന് മടവൂരി മൊല്ലമാർക്ക് നന്നായറിയാം.. അതു കൊണ്ടാവാം, അവർ വാദമെഴുതിയത് “വിമർശനങ്ങൾക്കതീതമല്ല” എന്നായിരുന്നു... അങ്ങനെ ഞങ്ങൾക്കും വാദമില്ലെന്നും , ബുഖാരിയിലെ ചില ഹദീസുകളുടെ സനദ്മിനെ മുൻ ഗാമികൾ വിമർശിച്ചിട്ടുണ്ടെന്നും എന്നാൽ അവരുടെ ശേഷം വന്ന പണ്ഡിതന്മാർ അവ തിരുത്തിയിട്ടുണ്ടെന്നും മുജാഹിദുകൾ സമർത്ഥിച്ചു.. മടവൂരീ പാളയത്തിലെ തന്നെ അബ്ദുറഊഫ് മദനി ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.. എന്നാൽ മടവൂരികൾ സംവാദത്തിൽ നിന്ന് പിന്മാറണ്ട എന്ന് കരുതി മുജാഹിദുകൾ വ്യവസ്ഥ അംഗീകരിക്കുകയും സംവാദം നടത്തുകയും ചെയ്തു.
ഒന്നാം ദിവസം തന്നെ (ജൂൺ 21) മടവൂരികളുടെ പതർച്ച കൃത്യമായിരുന്നു.. മുജാഹിദ് പണ്ഡിതരായ ഉമർകോയ മദീനി, അബ്ദുറഹ്മാൻ,ബഷീർ പികെ.എം, സുഹൈൽ യൂസഫ് തുടങ്ങിയവർ പ്രമാണങ്ങളുദ്ധരിച്ച് തങ്ങളുടെ വാദം സ്ഥാപിച്ചപ്പോൾ മടവൂരീ മൊല്ലമാർ വാക് കസർത്തുകളും തൊള്ളബഡായിയുമായി തങ്ങളുടെ പതനം തെളിയിച്ചു.. ആദ്യം തന്നെ അൽബാനിയുടെ ഉദ്ധരണിയുമായി വന്ന നസ്സാഫ് സാഹിബിനെ മുജാഹിദുകൾ ഇരുത്തേണ്ടിടത്ത് ഇരുത്തുക തന്നെ ചെയ്തു. എങ്കിൽ സിഹ്’റിന്റെയും കണ്ണേറിന്റെയും ഹദീസുകളെ അൽബാനി നിഷേധിച്ചിട്ടുണ്ടോ എന്ന മുജാഹിദുകളുടെ ചോദ്യം ചെന്ന് തറച്ചത് മടവൂരികളുടെ ചങ്കിനു തന്നെയായിരുന്നു. അൽബാനിയെ മുജാഹിദുകൾ അന്ധമായി അനുകരിക്കുന്നില്ല എന്ന് മുജാഹിദുകൾ പറഞ്ഞപ്പോൾ അൽബാനിയുടെ ശ്രേഷ്ഠതകളെയും ത്യാഗങ്ങളെയും കുറിച്ച് വാചാലനായ നസ്സാഫ്, പക്ഷെ അതേ അൽബാനിയെയാണല്ലോ നിങ്ങളുടെ അബ്ദുസ്സലാം സുല്ലമി “അരക്കുറാഫി” എന്ന് വിളിച്ചത് എന്ന മുജാഹിദുകളുടെ ചോദ്യത്തിനു മുൻപിൽ ബബ്ബബ്ബ...
അൽബാനിയേയും പറഞ്ഞു കൊണ്ടുള്ള ആ തൊള്ളപ്പുട്ട് മുജാഹിദുകളുടെ മുൻപിൽ വേവുകയില്ല എന്ന് മനസ്സിലാക്കിയ മടവൂരികൾ “എം.എം.അക്ബർ ഹദീസ് നിഷേധിയാണ്” എന്ന ഞെട്ടിപ്പിക്കുന്ന വാദവുമായാണ് രംഗത്ത് വന്നത്.. എം.എം അക്ബർ സാഹിബിന്റെ ലേഖനത്തിൽ നിന്ന് കട്ടുമുറിച്ച് ഒരു കഷണവുമായി വന്ന മടവൂരീ മൊല്ല സയ്യിദ് സുല്ലമിയെ മുജാഹിദുകൾ കയ്യോടെ പിടികൂടി.. ഇനി ഈ മടവൂരി തട്ടിപ്പിന്റെ യഥാര്‍ത്ഥ രൂപം എന്താണെന്ന് കാണാന്‍ സ്നേഹ സംവാദം മാസികയുടെ ഈ ലിങ്ക് ഒന്ന് വായിക്കുക:
ആ ലേഖനത്തില്‍ തന്നെ ഈ മടവൂരി പറഞ്ഞതിന്റെ തൊട്ടു മുകളില്‍ പറയുന്ന താഴെ കൊടുക്കുന്ന ഈ വരികള്‍ വായിക്കുന്ന ഏതെന്കിലും മുസ്ലിമിന് ഇങ്ങനെ ഒരു കളവ് പറയാന്‍ പറ്റുമോ ..?
“സ്വഹീഹുൽ ബുഖാരിയിലേയും സ്വഹീഹു മുസ്ലിമിലേയും ഹദീസുകൾ മുസ്ലിം ലോകം ചോദ്യം ചെയ്യാതെ സ്വീകരിക്കുമ്പോൾ മറ്റു നാല് ഗ്രന്ഥങ്ങളിലേയും ഹദീസുകൾ അവയുടെ ഇസ്നാദ് പരിശോധിച്ച ശേഷം അവ സ്വീകാര്യമാണെന്ന് ബോദ്ധ്യപ്പെട്ട ശേഷം മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ”
ഇത്രയും വ്യക്തമായി എഴുതിയ ലേഖനത്തിൽ നിന്നാണല്ലോ ഈ കട്ടുമുറി വീരൻ ഉദ്ധരണി മുറിച്ചെടുത്തത്...!!! എന്തൊരു തൊലിക്കട്ടി..
ഈ വിഷയം പിടിക്കപ്പെട്ടതോടെ അതിനെ കുറിച്ചും മടവൂരിപ്പട മൌനം പാലിച്ചു.
പിന്നെ മുജാഹിദുകൾ മുൻ കാല മുജാഹിദ് പണ്ഡിതനായ ശൈഖ് മുഹമ്മദ് മൌലവിയെ ഉദ്ധരിച്ചു , പ്രസ്തുത ഉദ്ധരണി ചുവടെ :
“ബുഖാരിയിലും മുസ്ലിമിലും സനദ് സഹിതം വന്ന എല്ലാ ഹദീസുകളും സ്വീകാര്യമാണ്. തെളിവിന് പറ്റാത്ത യാതൊരു ഹദീസും അവ രണ്ടിലും സനദോടുകൂടി കൊണ്ട് വന്നിട്ടില്ല“
ഇതും ചാട്ടുളിപോലെ മടവൂരികളുടെ മേൽ പതിച്ചപ്പോൾ മടവൂരികൾ അസ്വസ്ഥരായി.. കൂടാതെ സിഹ്’റുമായി ബന്ധപ്പെട്ട് ശബാബിലെ ലേഖനങ്ങൾ കൂടി മുജാഹിദുകൾ ഉദ്ധരിച്ചതോടെ ഇനിയും സംവാദം തുടർന്നുപോയാൽ സംഗതി വെള്ളത്തിലാകും എന്ന് മടവൂരികൾക്ക് മനസ്സിലായി.. തങ്ങളുടെ “സുല്ലമിനോട്ടുകൾ” മുജാഹിദുകളുടെ മുന്നിൽ കിണറ്റിൽ കല്ലിട്ടപോലെ ആയതോടെ ജൂൺ 22 നു നടക്കേണ്ട സംവാദം ഒരാഴ്ച്ചത്തേക്ക് നീട്ടിയാലോ എന്ന് പോലും മടവൂരികൾ ചോദിച്ചു..!!! പക്ഷെ വ്യവസ്ഥപ്രകാരം തന്നെ സംവാദം നടക്കണമെന്ന് മുജാഹിദുകൾ ആവർത്തിച്ചു..
പിറ്റെ ദിവസം (23-06) സംവാദം നടക്കേണ്ട സമയം.. സെമി ഫൈനൽ തോറ്റ തങ്ങൾക്ക് ഫൈനൽ കളിക്കാൻ യോഗ്യതയില്ലെന്ന് മടവൂരികൾക്ക് തന്നെ തോന്നിയിരിക്കണം.. സംവാദം എങ്ങനെയെങ്കിലും മുടക്കാനുള്ള ശ്രമമായി മടവൂരികൾ.. തലേന്ന് ഒരു പ്രശ്നവുമില്ലാതെ സംവാദം നടന്നിട്ടും മടവൂരികൾക്ക് അഡ്മിൻ പവറില്ലാതെ സംവാദം നടത്താൻ പറ്റില്ല പോലും..!! വ്യവസ്ഥയിൽ രണ്ടു പേർക്കും അഡ്മിൻ നൽകാൻ പറയുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോഴും എങ്ങനെയെങ്കിലും സംവാദം മുടക്കാൻ ശ്രമിക്കുന്ന നസ്സാഫ് മുസ്ലിയാരുണ്ടോ വല്ലതും കേൾക്കുന്നു.. സംവാദ വേദിയിൽ എത്തിയ ശേഷം മദ്ധ്യസ്ഥ പ്രശ്നം ഉന്നയിക്കുന്ന ലോകത്തെ ആദ്യത്തെ വ്യക്തി നമ്മുടെ നസ്സാഫുസ്താദായിരിക്കും.. എങ്കിലും സംവാദം മുടങ്ങരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച മുജാഹിദുകൾ പിന്നെയും വിട്ടുവീഴ്ച്ചക്ക് തയ്യാറായി..
സംവാദം മുടക്കാൻ ശ്രമിച്ച മടവൂരികൾ തുടക്കം മുതൽ തന്നെ ഉരുളാൻ തുടങ്ങി.. തലേന്ന് വാചകക്കസർത്തുകൾ കൊണ്ട് അല്പമെങ്കിലും പിടിച്ച് നിന്നെങ്കിലും ഇപ്രാവശ്യം മുജാഹിദുകൾ പിറകിലൂടെ ചെന്ന് പ്രമാണംകൊണ്ട് മടകളെ വരിഞ്ഞു മുറുക്കി.. തലേന്ന് ഉന്നയിച്ച അൽബാനി വിഷയം ഒന്ന് കൂടി വലിച്ചിട്ട് നസ്സാഫ് പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ട നസ്സാഫിനെയായിരുന്നു പിന്നെ കണ്ടത്.. ഉമർകോയ മദീനി വളരെ കൃത്യമായും വ്യക്തമായും വിഷയം വിശദീകരിച്ചപ്പോൾ പിന്നെ അൽബാനിയുടെ പേരു പറയാൻ പോലും നസ്സാഫ് പേടിച്ചു.. വീണ്ടും വീണ്ടും വിവിധ ഹദീസുകൾ എടുത്തിട്ട് “ഇതിനെ ഇന്നയാൾ വിമർശിച്ചല്ലോ, ഇതിനെ ഇന്നയാൾ വിമർശിച്ചല്ലോ” എന്ന് പറഞ്ഞു നീട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച നസ്സാഫിനോട്, അൽബാനി വിഷയം തന്നെ ചർച്ച ചെയ്യാൻ മദീനി ആവർത്തിച്ച് വിളിച്ചെങ്കിലും ആ വിഷയം ചർച്ച ചെയ്താൽ തങ്ങളുടെ ചീട്ടുകൊട്ടാരം പൊളിഞ്ഞു വീഴുമെന്ന് മനസ്സിലാക്കിയ അവർ ഒഴിഞ്ഞുമാറി..
പ്രമാണങ്ങളിൽ പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ നസ്സാഫ് മൊയിലാർ പാരമ്പര്യപ്പാമ്പ് പുറത്തെടുത്തു.. കെ.എം മൌലവിയെയും കെ.പി യെയും ഉമർ മൌലവിയെയും അമാനി മൌലവിയേയും ഒറ്റയടിക്ക് ഞമ്മന്റെ നസ്സാഫ് മൊല്ല മടവൂരിയാക്കി.. സത്യത്തിൽ അതോടെ മുജാഹിദുകളുടെ ദൌത്യം എളുപ്പമാവുകയായിരുന്നു..
ഖുർ’ആനിലെ ആയത്തുകൾ, നബി(സ)ക്ക് പഠിപ്പിച്ച പ്രാർത്ഥനകൾ തുടങ്ങിയവ കൊണ്ട് ജിന്ന് ബാധയും സിഹ്’റ് ബാധയും ഉണ്ടയെന്ന് തോന്നപ്പെടുന്ന അവസരങ്ങളിൽ ചികിത്സിക്കാം എന്ന് കെ.എം മൌലവി ഫത്’വ നൽകിയത് അബൂഇഹ്സാൻ വായിച്ചപ്പോൾ നസ്സാഫുസ്താദ് രണ്ടുകുപ്പി വെള്ളമെങ്കിലും ഒരുമിച്ച് കുടിച്ചിട്ടുണ്ടാകും..കെ.എം മൌലവി നവയാഥാസ്തികനോ, അന്ധവിശ്വസിയോ എന്ന ചോദ്യം തറച്ചത് മടവൂരിയുടെ നെഞ്ചത്താണ്..!! പിന്നീട് ശൈഖ് മുഹമ്മദ് മൌലവിയുടെ മുകളിൽ കൊടുത്ത ഉദ്ധരണി വായിച്ച് മുഹമ്മദ് മൌലവിയേയും നസ്സാഫുസ്താദിന്റെ ഭാഷയിലെ “ജിന്നൂരി“യാക്കി..!!
പിന്നെയുള്ള അമാനി മൌലവിയും അലവി മൌലവിയും മൊയ്തു മൌലവിയും തഫ്സീറിൽ “സിഹ്’റിനു ഹകീഖത്ത് ഉണ്ട്” എന്നെഴുതിയതോടെ അവരും ജിന്നൂരികളും നവയാഥാസ്തികരുമായി..!!! പിശാച് മനുഷ്യനെ സഹായിച്ചേക്കും എന്നെഴുതിയ ഡോ.ഉസ്മാൻ സാഹിബും പ്രസ്തുത ലേഖനത്തെ പ്രശംസിച്ച ഉമർ മൌലവിയും പണ്ടേ ജിന്നൂരികൾ തന്നെ..!!! അവസാനം “ഞാനും എന്റെ കെട്ട്യോളും പിന്നെയൊരു തട്ടാനും” എന്ന പോലെ മടവൂരി ആവനാഴിയിൽ നസ്സാഫും ചില ഒറ്റപ്പെട്ട ഒറ്റത്താണികളും മാത്രം..!!
മുജാഹിദുകലുടെ ചോദ്യത്തിനുള്ള സന്ദർഭത്തിൽ ഒന്നാമതായി ചോദിച്ചത് “നഖ്ദ് ചെയ്തതിന്റെ പേരിൽ ഏതെങ്കിലും ഒരു മുജാഹിദ് മുൻ ഗാമികളെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടുണ്ടോ” എന്നായിരുന്നു.. അതിനുത്തരം പറഞ്ഞാൽ തങ്ങളുടെ കുപ്രചരണം പൊളിയുമെന്ന് മനസ്സിലാക്കിയ നസ്സാഫ് അവിടേയും മൌനമായിരുന്നു.. ഒന്നിനുപുറകേ ഒന്നായി വന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ വന്ന നസ്സാഫ് അവസാനം പറഞ്ഞത് എല്ലാവരെയും ചിരിപ്പിക്കുന്നതായിരുന്നു.. ഒറ്റൊന്നിനു പോലും മറുപടി പറയാത്ത സാധു ചോദിക്കുന്നു, “ചോദ്യമെവിടേ...” എന്ന്..!!!
ഇതിനിടയിൽ സലാം സുല്ലമിയുടെ വൃത്തികെട്ട ഹദീസ് നിഷേധം കയ്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാതെ നസ്സാഫുസ്താദ് ഉരുണ്ടു. അത് വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞ് സുല്ലമിയെ റോഡിൽ തള്ളി..!!! ഇതിനിടയിൽ ഉമർകോയ മദീനിയുടെ പേരിൽ കല്ലുവെച്ച നുണ പറയാനും നസ്സാഫ്ക മറന്നില്ല.. ഖുർ’ആനു നിരക്കാത്ത ഹദീസ് ആണ് എന്ന് ഒരു ഹദീസിനെ മദീനി പറഞ്ഞത്രേ..!!! നസ്സാഫ് അത്തും പിത്തും പറയുന്ന സ്ഥിതിയാണെന്ന് ഏറെക്കുറെ ഏവർക്കും മനസ്സിലായി.. മദീനി അതിനു കൃത്യമായ മറുപടിയും പറഞ്ഞു..
അവസാനം ബഹു.ഉമർ ഫൈസിയുടെ ഗംഭീരമായ അവലോകനം കൂടിയായപ്പോൾ മടവൂരീ ശവക്കല്ലറയിൽ അവസാന ആണിയും അടിച്ചു കഴിഞ്ഞിരുന്നു.. പിന്നെ നടന്ന നസ്സാഫിന്റെ അവലോകനം കയത്തിൽ മുങ്ങിത്താവുന്നവന്റെ ദീനരോദനമായേ എല്ലാവരും കണ്ടുള്ളൂ..
അൽഹംദുലില്ലാഹ്... അല്ലാഹു അക്ബർ.. സത്യം വിജയിച്ചിരിക്കുന്നു, അസത്യം പരാചയപ്പെട്ടിരിക്കുന്നു.. തീർച്ചയായും അസത്യം അത് പരാചയപ്പെടാനുള്ളത് തന്നെയാകുന്നു...
ഉള്ളില്‍ ഇപ്പഴും കരന്തൂരിസം കൊണ്ട് നടക്കുന്ന നസ്സാഫ് മുസ്ലിയാര്‍ രണ്ടാം ദിവസം കഴിയും പോലെ ഒക്കെ രക്ഷ പെടാന്‍ നോക്കുന്നത് കാണാമായിരുന്നു ഒന്നാം ദിവസത്തിന്റെ തുടര്‍ച്ചയായ സംവാദത്തിനു പുതിയ നിബന്ധനകള്‍ മുന്നോട്ടു വെച്ചത് മുങ്ങാന്‍ ഉള്ള അടവ് തന്നെ ആണ് എന്ന് എല്ലാവര്ക്കും മനസ്സിലായി .......മടവൂരി ജീവ വായു ആയ കല്ല് വെച്ച നുണ MM അക്ബര്‍ സാഹിബിന്റെ പേരില്‍ പൊട്ടിച്ച കുഴിപ്പുറം മോല്ലയെയും ഇന്നലെ കൂട്ടിനു കിട്ടാത്തതും കരന്തൂരി നസ്സാഫിന്റെ ഭയം ഇരട്ടിപ്പിച്ചതായിരിക്കാം
ReplyDeleteവീരവാദം മുഴക്കി ഇത്തരം പോസ്റ്റുകളുമായി നടക്കുമ്പോൾ ഒരു കാര്യം ഓർക്കുക. നിങ്ങൾക്ക് ഇത് റെകോർഡ് ചെയ്യാനും, അപ്‌ലോഡ് ചെയ്യാനും അറിയാഞ്ഞിട്ടല്ലല്ലോ!! പിന്നെ എന്തിനാ ഈ കസർത്ത്? ആരെ പറ്റിക്കാൻ??
ReplyDeleteഇതാ ഒന്നാം ഭാഗം, ഒന്നും കട്ട് ചെയ്തിട്ടില്ല BEYLUXE സര്‍വര്‍ ഓഫ് ആയ സമയത്ത് കുറച്ചു ഡിലെ ഉണ്ടാവാം അത് പോലും കേട്ട് ചെയ്തിട്ടില്ല.
http://youtu.be/wN3GcZ8wAP8
പെരികോന്തന്‍ മലയാളി ഫേസ് ബുക്കില്‍ നിഴലും കോമുണ്ണിയും ഒക്കെ ആവുന്ന പോലെ സംവാദ ദിവസം ഒരു ID യില്‍ ഒരു പാട് ആളെ കൊണ്ട് ഇരുത്തി സ്വൊന്തം നസ്സഫ് മുസ്ലിയാര്‍ പറഞ്ഞ നിബന്ധന തെറ്റിച്ച് ആ ജാള്യത മറക്കാന്‍ ഇവിടെ പെരുംപറ അടിക്കാന്‍ വന്നതാണോ ..അപ്പ് ലോഡ് ചെയ്തു അല്ലെ ഇമ്മിണി ബല്ല്യ കാര്യം അലെങ്കില്‍ തന്നെ ക്ലിപ്പ് കട്ട് മുറിച്ചു സക്കാഫികളെ അട്ടി മറിച്ച മടവൂരികള്‍ ബൈലെക്സ് ആവുമ്പോള്‍ എവിടെ എങ്ങനെ വേണം എങ്കിലും കൊട്ടി മാറ്റാലോ ഞാന്‍ കേട്ട് MM ബെങ്ങര അപ്പ് ലോഡ് ചെയ്തത് ഉമര്‍ കോയ മദീനി പറയുന്ന പല ഭാഖവും അതില്‍ പൂര്‍ണമായി ഇല്ല ബൈ ലെക്സ് സെര്‍വര്‍ പോവുമ്പോള്‍ ഒരു ശബ്ദവും ഉണ്ടാവില്ല അത് ഇട്ടിട്ടു ആര്‍ക്ക് പ്രയോജനം
Deleteഞങ്ങള്‍ പിടിച്ച മുയലിനു മൂന്നല്ല, അഞ്ചു കൊമ്പ്...... അല്ലെ....
ReplyDeleteവീഡിയോ പോസ്റ്റ് ചെയ്യൂ, അല്ലെങ്കില്‍ സി ഡി ഇറക്കൂ, എന്നിട്ടാവാം വീരവാദം...
-ഇനി നസ്സാഫ് മോയില്യാരുടെ പോടീ പോലും കാണില്ല ..നിങ്ങള്‍ ഈ cd പരമാവതി കോപ്പി എടുത്തു നിങ്ങളുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്യണം ...ഈ നസ്സാഫ് ഒരു മുത്താണ് ...കേരളത്തില്‍ മുജാഹിധുകളെ വളര്‍ത്തുന്നതില്‍ പെരോട്ടെ മുസ്ലിയാര്‍ നിര്‍വഹിച്ച അതെ ദൌത്യം ഏറ്റെടുത്ത മുജാഹിധുകളുടെ മുത്ത് ....
ReplyDeleteഈ നസ്സാഫ് ഒരു മുത്താണ് ...കേരളത്തില്‍ മുജാഹിദുകൾക്ക് മാനക്കേടുണ്ടാക്കിക്കൊണ്ടിരിക്കുന്ന ജിന്നു മുസ്ലിയാക്കളെ തളർത്താനുള്ള ദൌത്യം ഏറ്റെടുത്ത മുജാഹിധുകളുടെ മുത്ത് ....
ReplyDeleteThis comment has been removed by the author.
Deleteസംവാദ വിഷയം ഹദീസിന്റെ സ്വീകാര്യതയും ഹദീസ് നിഷേധവുമായിരുന്നു!ജിന്നുകള്‍ ചോദിച്ച ചോദ്യത്തിലൊന്നും ഹദീസ് നിഷേധം ആരോപിക്കപ്പെടുന്ന സിഹ്ര്‍,കണ്ണേര്‍,അജവ കാരക്ക, സംസം വെള്ളം തുടങ്ങിയ വിഷയങ്ങള്‍ വന്നില്ല!ഇത്തരം വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെടണമെന്നുണ്ടെങ്കില്‍ അതിന്റെ സ്വീകാര്യതയും ദുര്ബ്ബലതയും അറിയണമെങ്കില്‍ അതായിരുന്നല്ലോ ചോദ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്!
ReplyDeleteഅവിടെ കേട്ടത് :കക്ഷം വടി കൂടുതല്‍ അറിയുന്നത് അബൂ ഇഹ്സാന്‍ എന്നാ മഹാ പണ്ഡിതനാണ് എന്നാണു!!!കൂട്ടത്തില്‍ നാട്ടുകാരും കൂട്ടുകാരുമായ കുറച്ചു മന്ദ ബുദ്ധികളുടെ കാര്യം അബൂ ഇഹ്സാന്‍ എന്ന മഹാ പണ്ഡിതന്‍ പറഞ്ഞു..സ്വന്തം കൂട്ടുകാര്‍ മന്ദബുദ്ധികളാണെങ്കില്‍ അത് വിളിച്ചു പറയുന്നത് മാനക്കേടാണെന്നു ആലോചിക്കാനുള്ള ബുദ്ധി പോലും അയാള്‍ക്കില്ലാതെ പോയി!
അതെങ്ങനെയാ, ബുദ്ധി പണയം വെക്കണമെന്നല്ലേ വല്ല്യ മൊല്ലാക്കാന്റെ ഫത`വ..!!
ഇവിടെ COMMENT എഴുതിയിട്ട് കാര്യമില്ല അവരുടെ അടുത്ത് ഉത്തരം ഇല്ലാത്ത COMMENT കള്‍ REMOVE ചെയ്യും
ReplyDeleteoru karyam cheyyu ningal ee blogenenkilum oru marupadi ezhuthoo madavoorikale
ReplyDeleteശരി നിങ്ങള്‍ ചോദിച്ചിട്ട് മുജാഹിദുകള്‍ ഉത്തരം പറയാത്ത ഒരു ചോദ്യം പറ മടവൂരി ?
ReplyDeleteഒറ്റ ചോദ്യത്തിന് മാത്രം ഉത്തരം പറ -ഭുകാരിയില്‍ എത്ര ല്വഹീഫായ ഹദീസുണ്ട് ?
ഉമര്‍ കോയ മദീനി പ്രസംഗിക്കുന്നത് ശബ്ദം കുറച്ചും കട്ട് ചെയ്തും ഇറക്കിയാല്‍ അത ധീരതയല്ല, ഭീരുത്വമാണ് പെരിങ്ങോടുമാരെ... പിന്നെ മുജാഹിദുകള്‍ ചര്‍ച്ചാ റൂമില്‍ ദിവസമെന്നോണം സംവാദം പ്ലേ ചെയ്യുന്നു.. അത നിങ്ങള്‍ക്ക് അലോസരം ഉണ്ടാക്കുമെന്നു ഞങ്ങള്കറിയാം..
ReplyDeleteപിന്നെ, സിഹൃം കണ്ണേറ് , അജവാ തുടങ്ങിയ വിഷയങ്ങളില്‍ എന്തെങ്കിലും ഒരക്ഷരം പറയാന്‍ മുജാഹിദുകള്‍ നസ്സാഫിനെ വെല്ലുവിളിച്ചിരുന്നു... മാത്രമല്ല, ബുഖാരിയിലെ ഒരൊറ ദഈഫ് ആയ ഹദീസേന്കിലും പറയാനും പറഞ്ഞു.. സിഹ്ര്‍,കണ്നെര്‍ ഹദീസുകള്‍ ദഈഫ് ആണെങ്കില്‍ എന്തെ പറയാതിരുന്നത്???????
SALAM. STOP THIS FOOLISHNESS!!!!!!!!! TO KNOW ABOUT TRUE ISLAM PLS CALL 1800 425 2020 (TOLL FREE)
ReplyDeleteബുഖാരിയില്‍ സ്ത്രീകള്‍ ദുശകുനം ആണെന്ന് പറയുന്ന ഹദീസുകള്‍ ഇസ്ലാമിക വിരുദ്ധവും തീരെ വിശ്വാസ യോഗ്യവും അല്ല.
ReplyDelete