Tuesday, June 19, 2012

Usama Muhammed's Reply to Dubai salafi -About bhukhari Muslim

ഒരു സഹോദരന്‍ ബുഖാരിയിലെയും മുസ്ലിമിലെയും ഹദീസുകളെ വിമര്‍ശിക്കുന്ന ഒരു "ഇമ്മിണി ബല്ല്യ മുഹദ്ദിസിന്റെ" വാദങ്ങള്‍ ചടുലതയോടെ പോസ്റ്റു ചെയ്തിരിക്കുന്നു .. പോസ്റ്റിനു കൊടുത്ത ടൈറ്റിലുകള്‍ ശ്രദ്ദേയമാണ് : "സകരിയ്യാക്കള്‍ക്കെതിരെ വിജയം നേടി.... അനസ് മുസ്ലിയാര്‍ മറുപടി പറഞ്ഞില്ല ....."
കണ്ടാല്‍ തോന്നുക "ബുഖാരിയും" " മുസ്‌ലിമും" അതിന്റെ പ്രാമാണികതയും കേരളത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ അവകാശവാദം ആണെന്നും അതിനെ എതിര്‍ക്കുന്നതോടെ , ആ "പിന്തിരിപ്പന്മാരുടെ" മേല്‍ ഞങ്ങള്‍ "ഇമ്മിണി ബല്ല്യ പുത്തിയുള്ള മുഹദ്ദിസുകള്‍" വിജയം കൈ വരിച്ചു എന്നുമൊക്കെയാണ് ...
ലോക മുസ്ലിം പണ്ഡിതന്മാര്‍ കാലാകാലങ്ങളില്‍ ബുഖാരിയും മുസ്‌ലിമും "അവരുടെ നിബന്ധനയോടു കൂടി ഉദ്ദരിച്ച " എല്ലാ ഹദീസുകളും പൂര്‍ണ്ണമായി അംഗീകരി ക്കുന്നതോടൊപ്പം അതിലെ വിമര്‍ശന വിധേയം എന്ന് പറയപ്പെട്ട ഹദീസുകള്‍ക്കുള്ള കൃത്യമായ മറുപടികളും നല്‍കിയിട്ടുണ്ട്...
ഇമാം നവവി(റപറയുന്നു:
اتفق العلماء على أن أصح الكتب بعد القرآن الكريم الصحيحان: صحيح البخاري، وصحيح مسلم، وتلقتهما الأمة بالقبول.
വിശുദ്ദ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വഹീഹായ ഗ്രന്ഥങ്ങള്‍ ബുഖാരിയും മുസ്‌ലിമും ആണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു.. മുസ്ലിം ഉമ്മത്ത്‌ അവ രണ്ടിനെയും പൂര്‍ണ്ണമായി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു

ഉസ്വൂലിന്റെ ആദികാരിക ഗ്രന്ഥങ്ങളില്‍ രചന നടത്തിയ പണ്ഡിതന്മാരില്‍ പെട്ട ഇമാം ശഹ്രസൂരി(റ ) പറഞ്ഞു "
جميع ما حكم مسلم بصحته من هذا الكتاب فهو مقطوع بصحته، وهكذا ما حكم البخاري بصحته في كتابه، وذلك لأن الأمة تلقت ذلك بالقبول، سوى من لا يعتد بخلافه ووفاقه في الإجماع، انظر صيانة صحيح مسلم: 1/85.
ഇമാം മുസ്ലിം തന്‍റെ സ്വഹീഹില്‍ സ്വഹീഹെന്ന വിധി പറഞ്ഞ എല്ലാ ഹദീസുകളും സ്വഹീഹാകുന്നു , അപ്രകാരം തന്നെ ബുഖാരിയും തന്‍റെ കിത്താബില്‍ സ്വഹീഹായി വിധി പറഞ്ഞതെല്ലാം അങ്ങനെ തന്നെയാകുന്നു (ഇവിടെ സ്വഹീഹായി വിധി പറഞ്ഞതെല്ലാം എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് ബുഖാരിയും മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകള്‍ രചിച്ചപ്പോള്‍ സ്വീകരിച്ച നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഉദ്ദരിച്ച ഹദീസുകള്‍ ആണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.., സനദ് ഉദ്ദരിച്ച എല്ലാ ഹദീസുകളും സ്വഹീഹാണ് എന്നര്‍ത്ഥം تعليق ആയി വന്നവ തന്നെ മറ്റൊരിടത്ത് സനദ് പൂര്‍ണ്ണമായി (موصول) വന്നതിനാല്‍ സ്വഹീഹായി പരിഗണിക്കപ്പെടുന്നു)
അദ്ദേഹം തുടരുന്നു: ഈ വിഷയത്തില്‍ ഭിന്നിച്ചവര്‍ ഏകോപിച്ച അഭിപ്രായം (اجماع) ആയ വിഷയത്തില്‍ അവരുടെ യോജിപ്പോ വിയോജിപ്പോ കാര്യമാക്കപ്പെടാത്ത വ്യക്തികള്‍ മാത്രമാണ്..

ഇമാമുല്‍ ഹറമൈന്‍ അബുല്‍ മആലി അല്‍ജുവൈനി (റ) പറയുന്നു:
لو حلف إنسان بطلاق امرأته أن ما في كتابي البخاري ومسلم مما حكما بصحته من قول النبي صلى الله عليه وسلم لما ألزمته الطلاق ولا حنثته لإجماع علماء المسلمين على صحتهما
ഒരാള്‍ "ബുഖാരിയിലും മുസ്‌ലിമിലും അവരുടെ സ്വഹീഹിന്റെ നിബന്ധനയോടു കൂടി അവര്‍ ഉദ്ദരിച്ച നബി(സ്വ)യുടെ വാക്കുകള്‍ എല്ലാം സ്വഹീഹല്ലെങ്കില്‍ എന്റെ ഭാര്യയുടെ ത്വലാഖു സംഭവിക്കട്ടെ" എന്ന് ഒരാള്‍ സത്യം ചെയ്തു കൊണ്ട് പറയുകയാണ്‌ എന്നിരിക്കട്ടെ.. എന്നാല്‍ അയാള്‍ക്കത് ബാധിക്കുകയില്ല മുസ്ലിമീങ്ങളുടെ ഏകോപനം (اجماع) ഉള്ളത് കൊണ്ട് സത്യം ചെയ്തതിനു മുടക്കം വരികയും ഇല്ല..
(സ്വിയാനത്തു സ്വഹീഹു മുസ്‌ലിം എന്ന ഗ്രന്ഥം നൊക്കുക)

ബുഖാരിയുടെയും മുസ്ലിമിന്റെയും സമ്പൂര്‍ണ്ണ ആധികാരികതയെ പറ്റി മുകളില്‍ കണ്ട പണ്ഡിത ഉദ്ദരണികളും അത് പോലോത്ത നൂറു കണക്കിന് മറ്റു ഉദ്ദരണികളും എല്ലാം കാണുമ്പോള്‍ "സകരിയ്യാക്കള്‍ക്കെതിരെ വിജയം നേടി " അനസ് മുസ്ലിയാര്‍ മറു പടി പറഞ്ഞില്ല തുടങ്ങിയ വീര വാദങ്ങളോട് സഹതാപം തോന്നുന്നു ....

ഇമാം ദാറു ഖുത്നി(റ)യുടെ അറിവും കഴിവും അംഗീകരിച്ചു കൊണ്ട് തന്നെ സ്വഹീഹു മുസ്‌ലിമില്‍ ഉള്ള ചില ഹദീസുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സകല വിമര്‍ശനങ്ങള്‍ക്കും കൃത്യമായ മറുപടികള്‍ അദ്ദേഹത്തെക്കാള്‍ സ്ഥാനത്തിലും അറിവിലും ഒട്ടും കുറവില്ലാത്ത മഹാ പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്...അതോടൊപ്പം ഇമാം ദാറു ഖുത്നിയുടെ രീതിയും ശൈലിയും ഇന്നത്തെ അഭിനവ മുഹദ്ദിസുകളും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്..

അറബി പുസ്തക ലോകത്ത് അത്തരം ഗ്രന്ഥങ്ങള്‍ സുലഭമാണ് .. ഇന്‍ശാ അല്ലാഹ്, അല്ലാഹു അനുഗ്രഹിച്ചാല്‍ അവയില്‍ ഒന്ന് പരിഭാഷപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്..
അല്ലാഹു സത്യം സത്യമായി കാണിച്ചു തരട്ടെ... അത് പിന്പറ്റാനും സംഘടനാ പക്ഷ പാതിത്വങ്ങള്‍ക്കും പരസ്പര വെല്ലു വിളികള്‍ക്കും അപ്പുറം യഥാര്‍ത്ഥ വിജ്ഞാനം അതിന്റെ സ്രോതസ്സുകളില്‍ നിന്നും നുകരാന്‍ നാഥന്‍ തുണയേകട്ടേ...

1 comment: