Tuesday, June 19, 2012

നിഴല് കൊണ്ട് ഓട്ട അടക്കുന്നവര്‍ :-PART 2

നിഴലുകള്‍ എന്നാ പേരില്‍ ബ്ലോഗ്ഗില്‍ അനാവശ്യങ്ങളുടെ പേക്കൂത്തുകള്‍ ഇസ്ലാമിക്ക പ്രഭോധകര്‍ ക്ക് എതിരെ ചൊരിയുന്ന ചില സ്വന്തം പേരില്ലാത്ത ചില പെരിഘോടന്മാരും അബൂ ഹിമ മാറും നിരത്തുന്ന ആരോപനഗള്‍ക്ക് തക്ക മറുപടി -
(((((പേരിൽ മാത്രം മുജാഹിദുള്ള ഒരു ബെടക്കിന്റെ ‘കയ്യിലിരിപ്പിന്റെ കൊണം’കൊണ്ടും, തലക്കകത്ത് കളിമണ്ണു പോലും നിറയ്ക്കാൻ ഇടമില്ലാത്തവിധം മാലിന്യം നിറഞ്ഞ്, തൊള്ളയുടെ സ്ഥാനത്ത് ക്ലോസറ്റും ഫിറ്റ് ചെയ്ത് നാക്കുകൊണ്ട്  ജീവിക്കുന്ന ജീവിയുടെ ഒച്ച ഇനി പുറത്ത് കേൾക്കരുതെന്ന് സ്വന്തം നേതാക്കൾ തന്നെ പറഞ്ഞതിന് മുജാഹിദുകളുടെ മേൽ കുതിര കയറിയിട്ടു കാര്യമില്ല, ചങ്ങായ്മാരേ!))))
മറുപടി ഇതാ കണ്ടോ  
ഫേസ്ബുക്ക്, ജീവിതത്തിന്‍റെ ഒരു ഭാഗമായിക്കഴിഞ്ഞിട്ടുണ്ടല്ലോ പലര്‍ക്കുമിന്ന്. ചിലര്‍ അതിനെ നല്ല മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍, പലരും അത് നരകത്തിലേക്കുള്ള shortcut ആയി തെരഞ്ഞെടുത്തിരിക്കുന്നു. അശ്ലീലങ്ങള്‍ കാണാനും കാണിക്കാനും മറ്റുള്ളവരെ പരിഹസിക്കാനും, ഫിത്ന, ഏഷണി, കളവ് എന്നിവ പ്രചരിപ്പിക്കാനും എല്ലാം ഈ വേദി നന്നായി ഉപയോഗിക്കപ്പെടുന്നു. നല്ലതായാലും ചീത്തയായാലും വളരെ പെട്ടെന്ന്, വ്യാപകമായി, ആളുകളിലേക്ക്‌ ഒരേസമയം ഏത് തരത്തിലുള്ള സന്ദേശവും എത്തിക്കാമെന്നതിനാല്‍ ഫേസ്ബുക്കിന്‍റെ പ്രസക്തി വര്‍ദ്ധിക്കുന്നു എന്നത് സത്യമാണെങ്കിലും ഒരു മൌസ്ക്ലിക് നരകത്തിലേക്ക് എത്തിച്ചേക്കാം എന്നതിനാല്‍ ഗൌരവം വര്‍ദ്ധിക്കുന്നു. തിന്മ ആധുനികതയുടെയും കൌതുകത്തിന്‍റെയും മേമ്പൊടി ചാര്‍ത്തി ചെയ്താലും അതൊരിക്കലും നന്മയാവുന്നില്ല. ഇന്റര്‍നെറ്റ് വഴിയായപ്പോള്‍, സര്‍ഫെസ് മെയില്‍ ഇ- മെയില്‍ ആയി എന്നല്ലാതെ അത് മെയില്‍ അല്ല എന്ന് ആരും പറഞ്ഞിട്ടില്ല. അതുപോലെത്തന്നെയാണ് ഫിത്നയും, ഈബത്തും, നമീമത്തും എല്ലാം, അവ ഇ-ഫിത്ന, ഇ-ഈബത്ത്, ഇ-നമീമത്ത് ആയി മാറും എന്നേയുള്ളൂ, അള്ളാഹു ഇതൊന്നും കണക്കില്‍ നിന്നും ഡിലീറ്റ് ചെയ്യില്ല. لَا يَغُرَّنَّكَ تَقَلُّبُ الَّذِينَ كَفَرُوا فِي الْبِلَادِ O مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ وَبِئْسَ الْمِهَادُ (സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത്‌ നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്. തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്‌. പിന്നീട്‌ അവര്‍‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം! (സൂറ: ആലു ഇമ്രാന്‍ 196, 197)


ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, അതെല്ലാം ഫലിക്കാവുന്ന പരിധിക്കു പുറത്താണ് മുജാഹിദ് ബാലുശ്ശേരി. കാരണം, മുപ്പത്തിഒന്‍പതു കൊല്ലം മുന്‍പ്, ഭാവിയില്‍ ഇവന്‍ ഏതു കോലത്തില്‍ വളരുമെന്നറിയില്ലെങ്കിലും, അള്ളാഹു ഇവനെ ഒരു ഉറച്ച മുജാഹിദ് തന്നെയാക്കും എന്ന ഉറച്ച വിശ്വാസത്താലും അതിനുള്ള പ്രാര്‍‍ത്ഥനയാലും തന്‍റെ മകന് "മുജാഹിദ്" എന്ന് തന്നെ പേരിടാന്‍ ചങ്കൂറ്റം കാണിച്ച ഒരു പിതാവിന്‍റെ പുത്രനാണ് അദ്ദേഹം. ആ ലക്ഷ്യത്തില്‍ തന്നെയാണ് അദ്ദേഹം വളര്‍‍ത്തപ്പെട്ടതും വളര്‍ന്നതും. ഈ പ്രപഞ്ചത്തിന്‍റെ അധിപനായ അല്ലാഹുവിനെയല്ലാതെ, മറ്റാരെയും, മറ്റൊന്നിനെയും ഭയപ്പെടാതെ തന്നെയാണ് എന്നും നില കൊണ്ടത്‌‌. ഭീഷണികള്‍‍ക്ക് വഴങ്ങി പിന്തിരിയുന്ന ആളായിരുന്നുവെങ്കില്‍ ഹൃദയത്തില്‍ ഒന്നും ഒളിച്ചുവക്കാതെ, സര്‍‍വ്വം തുറന്നു പ്രഖ്യാപിക്കുന്ന അദ്ദേഹം എന്നോ പ്രബോധന പ്രഭാഷണങ്ങള്‍‍ നിര്‍‍ത്തിവെക്കുമായിരുന്നു. അല്ലാഹുവിന്‍റെ സംതൃപ്തി നേടുന്നതിലേക്കുള്ള ലക്ഷ്യത്തില്‍‍കവിഞ്ഞു മറ്റെന്തിനെങ്കിലും പ്രാധാന്യം കൊടുക്കുമായിരുന്നെങ്കില്‍, ഖത്തറിലുള്ള ഒരു എന്‍ജിനീയറുടെ മകന് 'പലരില്‍‍' നിന്നും ഈ പഴിയും, ഭീഷണിയും, അപവാദ പ്രചരണങ്ങളും കേള്‍‍ക്കാന്‍ നില്‍‍ക്കേണ്ട യാതൊരാവശ്യവും ഉണ്ടാവുമായിരുന്നില്ല; നിര്‍‍ത്തിപ്പോവുമായിരുന്നു. ഇപ്പോഴല്ലേ പലരും കുന്തം എടുക്കാന്‍ തുടങ്ങിയത്? എന്നാല്‍‍ കുന്തം വരാന്‍‍ തുടങ്ങിയിട്ട് കാലമേറെയായി. അതുകൊണ്ട് തന്നെ 'ഓങ്ങുന്ന' വേഗത്തിലൊന്നും അതങ്ങ് കയറില്ല.

കേരളക്കരയിലും പുറത്തുമായി അനവധി ക്ഷേത്രങ്ങളിലും ചര്‍ചുകളിലും കൃത്യമായ തൌഹീദ് ചങ്ക്പൊട്ടി പ്രഖ്യാപിച്ച മുജാഹിദ് ബാലുശ്ശേരിയെ കെട്ടിപ്പിടിച്ചതും പൊട്ടിക്കരഞ്ഞതും അല്ലാതെ ഒരു RSS-കാരനും ഇന്നേവരെ ഉപദ്രവിച്ചില്ല; മറിച്ചു ദേഹോപദ്രവം ഏല്‍പ്പിച്ചതും, കല്ലെറിഞ്ഞതും, കൊല്ലാന്‍ ശ്രമിച്ചതും എല്ലാം ദീനുല്‍ഇസ്ലാമിന്‍റെ അപ്പോസ്തലന്മാരെന്ന് അവകാശപ്പെടുന്ന പുരോഹിതന്മാരുടെ ക്ലോണ്‍‍ പടപ്പുകളും ചില മോഡേനിസ്റ്റ്‌ പേനകളും മാത്രമായിരിന്നു. ക്ഷേത്രനടകളില്‍ തന്റെ പിന്നിലുള്ള വിഗ്രഹത്തെ ചൂണ്ടിക്കാണിച്ചു, ഇവയെ ആരാധിച്ചിട്ട് ഒരു പ്രയോജനവും ഇല്ല, ആരാധിക്കേണ്ടത് ഇവയെ സൃഷ്‌ടിച്ച സൃഷ്ടാവിനെയാണ് എന്ന്, RSS-കാരടക്കമുള്ള തന്‍റെ ശ്രോദ്ധാക്കളോട്, തന്നെ ക്ഷണിച്ചവരോട്, വെട്ടിത്തുറന്നു പറഞ്ഞത് സുഖിപ്പിക്കുവാനായിരുന്നില്ല. എന്നിട്ടും അതൊന്നും സുഖിക്കാതിരുന്നത് മറ്റു പലര്‍‍ക്കും ആയിരുന്നു.

മുസ്ലിയാക്കന്മാര്‍ കലക്കി, തൊട്ടടുത്ത ദിവസം അതേ സ്ഥലത്ത് തന്നെ ധീരനായ മുജാഹിദ് ബാലുശ്ശേരി പ്രസംഗിച്ചതു കേട്ട് മനസ്സും മതവും മാറിയ, ക്ഷേത്രത്തില്‍‍ പൂജാരിയായിരുന്ന ഒരു സുഹൃത്തുണ്ടെനിക്ക്. ഇങ്ങനെ എത്രയോ പേര്‍ക്ക് ഇസ്ലാമിനെയും തൌഹീദിനെയും മനസ്സിലാക്കിക്കൊടുത്ത, സത്യദീനിലേക്ക് തിരിച്ച് വരാന്‍ അള്ളാഹു കാരണമാക്കിയ ഒരു വ്യക്തിയെ തേജോവധം ചെയ്യുന്നവര്‍ ഓര്‍‍ക്കുക, ശിക്ഷിക്കുന്നവനും പൊറുത്തുകൊടുക്കുന്നവനും ആയ അള്ളാഹു ഇതെല്ലാം കാണുന്നുണ്ടെന്നു; നമ്മള്‍ ചെയ്തത് ഒരു കുഞ്ഞുറുമ്പിന്‍റെ കാലറ്റത്തോളമേയുള്ളൂവെങ്കിലും അതുപോലും കാണിക്കപ്പെടുന്ന ഒരു ദിനം വരാനുണ്ടെന്ന്.

ശിര്‍ക്കൊന്നും ചെയ്യാതെ, കൃത്യമായ നമസ്കാരവും നോമ്പും എടുത്തു, ‘മാധ്യമം’ പണ്ട് പരിഹസിച്ച പോലെ "മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനി സ്കേര്‍‍ട്ടും ബാര്‍‍ബറുടെ കരങ്ങള്‍ തലോടിയിട്ടില്ലാത്ത താടിയും" ഒക്കെയായാല്‍ നേരെ സ്വര്‍‍ഗ്ഗത്തിലേക്കാണ്, പിന്നെ മറ്റൊന്നും വേണ്ട എന്ന് കരുതിയ ഒരാളായിരുന്നു ഞാനും. ജീവിതത്തില്‍ ഓരോ ഘട്ടത്തിലും വേണ്ടുന്ന കൃത്യമായ സൂക്ഷ്മതാ നൈരന്തര്യവും, നിസ്സാരമായി പലരും തള്ളുന്ന പ്രവാചകചര്യകള്‍ പോലും കൃത്യമായി പാലിക്കേണ്ടത് നിര്‍‍ബ്ബന്ധമാണ് എന്നതും ഞാന്‍‍ പഠിച്ചതും പ്രാവര്‍ത്തികമാക്കിയതും ഏതാനും വര്‍‍ഷങ്ങള്‍‍ക്കു മുന്‍പ് ബാലുശ്ശേരിയോടോന്നിച്ചു എറണാകുളത്ത് താമസിച്ച നാളുകളിലായിരുന്നു. അല്ലെങ്കില്‍ ഭക്ഷണസമയത്തു ഇടതു കൈകൊണ്ട് വെള്ളം കുടിക്കുന്ന, കാലിന്മേല്‍ കപ്പു കൊണ്ട് അല്‍പ്പം വെള്ളമൊഴിച്ച് വുളു പൂര്‍‍ത്തിയാക്കുന്ന, നിസ്കാരത്തിനു സ്വഫ്ഫ് നില്‍ക്കുമ്പോള്‍ എട്ടു ഇഞ്ചെങ്കിലും അകലം പാലിക്കുന്ന, ജമാഅത്തിനു പള്ളിയില്‍ പോവാതെ വീട്ടില്‍ നിന്ന് നമസ്കരിച്ചാലും മതി എന്ന്കരുതുന്ന ഒരു 'മുജാഹിദ്' ആകുമായിരുന്നു ഞാനും. ഒരിക്കല്‍ തറാവിഹ് നമസ്കാരാനന്തരം മാതാപിതാക്കളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ട് അദ്ദേഹത്തെ കെട്ടിപിടിച്ചു, ഞങ്ങള്‍ ഒന്നിച്ചു കരഞ്ഞുപോയത് ഇന്നും ഓര്‍‍ക്കുന്നു. അത്രക്കായിരുന്നു ആ വാക്കുകള്‍ മനസ്സില്‍ തറച്ചത്. മുജാഹിദ് ബാലുശ്ശേരി കാരണം ഉണ്ടായ വ്യക്തിപരമായ മാറ്റങ്ങളുടെ കഥ ഒരുപാടുണ്ട് എനിക്കുതന്നെ പറയാന്‍‍, അതിലേറെയുള്ള വ്യക്തികളും ധാരാളമുണ്ടാവും.

എന്‍റെ ഫേസ്ബുക്ക് കോണ്ടാക്റ്റ്സില്‍ ഉള്ള മന്ത്രിമാരും, MLA മാരും, ഔദ്യോഗിക രാഷ്ട്രീയ രംഗങ്ങളിലെ ഉന്നതരായ പലരും ഇത് വായിക്കും എന്ന ഉത്തമബോധ്യത്തോടെ തന്നെ പറയട്ടെ, അല്ലെങ്കില്‍ അവര്‍കൂടി വായിക്കാന്‍ വേണ്ടിത്തന്നെ പറയട്ടെ - ഇസ്ലാമിക പ്രബോധനം നടത്തുന്നവര്‍ തങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലാണ് എന്ന പൂര്‍ണ്ണ ബോധ്യത്തോടെ തന്നെയാണത് ചെയ്യുന്നത്. അതിനു അവര്‍ കേള്‍ക്കുന്നവരുടെ മുഖമോ, സ്ഥാനമോ, രാഷ്ട്രീയമോ നോക്കാറില്ല, അതവര്‍ക്ക് പ്രശ്നവുമല്ല. ഒരു വര്‍ഗ്ഗീയ കക്ഷിയായ RSSകാരെ മുന്നിലിരുത്തി, അവര്‍ ആരാധിക്കുന്ന വിഗ്രഹങ്ങളെ ചൂണ്ടി, പണ്ട് ഇബ്രാഹിം നബി (അ) പ്രഖ്യാപിച്ച പോലെ, ഈ ബിംബങ്ങളോട് പ്രാര്‍ഥിച്ചാല്‍ അവ കേള്‍ക്കില്ല, അവയുടെ സൃഷ്ടാവിനെയാണ് ആരാധിക്കേണ്ടതെന്നു പ്രഖ്യാപിക്കാന്‍ ആര്‍ജ്ജവം കാണിച്ച ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതിലേറെ വരില്ല മറ്റു കക്ഷികളൊന്നും. സ്വന്തം ആശയത്തില്‍ അടിയുറച്ചു നിന്ന് പോരാടിയവര്‍ക്കുണ്ടായ സമകാലിക രാഷ്ട്രീയ പരിണിതികള്‍ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവരോര്‍ക്കണം, താന്‍ തന്‍റെ ആശയത്തിന്‍റെ പേരില്‍ അക്രമിക്കപ്പെട്ടെക്കാമെന്നേ TP ചന്ദ്രശേഖരന്‍ കരുതിയിരുന്നുള്ളൂ, എന്നാല്‍ അല്ലാഹുവിന്‍റെ ഈ ആദര്‍ശത്തില്‍ അണപ്പല്ല് കൂട്ടിക്കടിച്ചു ഉറച്ചു നില്‍ക്കുന്ന മുജാഹിദ് ബാലുശ്ശേരിയും അദ്ധേഹത്തിന്റെ പതിനായിരക്കണക്കിനു ആദര്‍ശസഹചരും ഈ മാര്‍ഗ്ഗത്തില്‍ മരണം കൊതിക്കുക കൂടി ചെയ്യുന്നുണ്ടെന്ന്.

നമ്മള്‍ കാണുന്ന മുജാഹിദ് ബാലുശ്ശേരി ചിരിക്കുന്നു, ചിന്തിപ്പിക്കുന്നു, ഗര്‍ജ്ജിക്കുന്നു; എന്നാല്‍ പലരുമറിയാത്ത നോവുകളും നൊമ്പരങ്ങളും സഹിച്ചും കടിച്ചമര്‍ത്തിയുമാണ് അദ്ദേഹം പ്രബോധനവേദികളില്‍ നിറഞ്ഞുനില്‍ക്കുന്നത്. തന്‍റെ വിവാഹശേഷം അല്പകാലം മുന്നേ വരെ, 24 മണിക്കൂര്‍ തികച്ചു തന്‍റെ ഭാര്യയുടെകൂടെ വീട്ടില്‍ നില്ക്കാന്‍ സമയമില്ലാതെ കേരളത്തിനകത്തും പുറത്തും പടക്കുതിരയെപ്പോലെ പാഞ്ഞു നടക്കുകയായിരുന്ന ഈ ബാലുശ്ശേരിയെ നിങ്ങള്‍ ഒരുപാട് അറിയാനുണ്ട്. ഓരോതവണ വീട്ടില്‍ വന്ന് തിരിച്ചുപോവുമ്പോഴും തന്‍റെ പ്രിയപ്പെട്ട ഭാര്യയോടു, 'ഒരുപക്ഷെ ഇനി തിരിച്ചു വരിക എന്‍റെ മയ്യത്താവും, നീ കരുതിയിരിക്കണം, പതറിപ്പോവരുത് എന്ന് മുന്നറിയിപ്പ്നല്‍കി' യാത്രപോവുന്ന അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ കഥകള്‍ അറിയുമ്പോള്‍ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് കണ്ണ് നിറയാതിരിക്കില്ല . ഈ മഹത്തായ ഒരാദര്‍ശം പ്രചരിപ്പിക്കാന്‍ വേണ്ടി നാടൊട്ടുക്കും ഓടിനടന്നു കണ്ണും, കാതും, കരളും, ചങ്കും പൊട്ടി പ്രസംഗിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു ചെവിയുടെ കേള്‍വിശക്തി പൂര്‍ണ്ണമായും മറ്റെതിന്റേതു ഭാഗിഗമായും നഷ്ടമായി, കണ്ണിന്റെ കാഴ്ചയും ഭാഗികമായി നശിച്ചു. 39 വയസ്സായപ്പോഴേക്കും 65 വയസ്സ് വരെ ഒരാള്‍ പ്രസംഗിക്കാവുന്നത് പ്രസംഗിച്ചു കഴിഞ്ഞു, ഇനി സമ്പൂര്‍ണ വിശ്രമം വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. MIMS ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി കിടക്കുമ്പോഴും ഏറ്റ പരിപാടികള്‍ മുടങ്ങാതിരിക്കാന്‍ ഹോസ്പിറ്റല്‍ ബെഡില്‍ നിന്നും എഴുന്നേറ്റു പോയി അവിടെ കൃത്യമായി പങ്കെടുത്തു. കാലത്ത് വിളിച്ചാല്‍ അഡ്മിറ്റ്‌ ആണെന്നും വൈകീട്ട് വിളിച്ചാല്‍ പ്രോഗ്രാമില്‍ ആണെന്നും പറഞ്ഞപ്പോള്‍, ബാലുശ്ശേരി കളവു പറയുന്നു എന്ന് വരെ പ്രചരിപ്പിച്ചു ചിലര്‍. മുജാഹിദ് ബാലുശ്ശേരിയുടെ പച്ചമാംസം കൊത്തിവലിക്കുന്ന സത്യവിരോധികള്‍ക്കൊന്നും ആദര്‍ശപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ നാലയല്‍പക്കത്തു പോലും എത്താനാവില്ല.

വളരെ പ്രയാസകരമായ ഒരു അവസ്ഥയില്‍ പോലും തന്‍റെ കുടുംബവും നാടും വിട്ടു, പുത്തനത്താണിക്കടുത്തു താമസിക്കുന്നത് പോലും ദഅവത്തിന് വേണ്ടി മാത്രമാണ്. ഒരുവശം തളര്‍ന്നു കിടക്കുന്ന ഉമ്മയും, രോഗിയായ ഭാര്യയും, പറക്കമുറ്റാത്ത 5 കുഞ്ഞുപെണ്മക്കളും ഉള്ള ബാലുശ്ശേരി പരീക്ഷണത്തിന്‍റെ പരകോടിയില്‍ ആണെങ്കിലും അള്ളാഹു അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ശക്തമായി ഇടപെടുന്നുണ്ട്. ഇപ്പോഴുണ്ടായ കോലാഹലങ്ങള്‍ക്കെല്ലാം ശേഷം അടുത്തൊരു ദിവസം, കേള്‍വി-കാഴ്ച പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഒരു അത്യാവശ്യത്തിനു കാറോടിച്ചു വരുമ്പോള്‍, കോഴിക്കൊടടുത്തു വച്ച് അഞ്ചു തവണ മലക്കം മറിഞ്ഞു ഒരു കൊക്കയിലേക്ക് വീണ കാറിന്റെ അസ്ഥികൂടം ക്രെയിന്‍ ഉപയോഗിച്ചാണ്‌ പുറത്തെടുത്തത്. ഇതിനുള്ളിലുണ്ടായിരുന്ന മനുഷ്യന്‍ ജീവനോടെ ബാക്കിയായോ എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍, ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെട്ട ബാലുശ്ശേരി നമുക്കൊക്കെ അല്ലാഹുവിന്‍റെ ഒരു ദ്രിഷ്ടാന്തമാണ്.

ഉന്നതമായ ഇസ്ലാമിക തത്വങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുമ്പോള്‍ അതിന്‍റെ video ദൃശ്യങ്ങള്‍ കട്ട് മുറിച്ചു വികലമാക്കി അവതരിപ്പിക്കുന്നവരോട് തീര്‍ച്ചയായും നന്ദിയുണ്ട്. നിങ്ങളറിയാതെയാണെങ്കിലും നിങ്ങളുടെ ക്ലിപ്പ്കഷ്ണങ്ങളുടെ തലയും വാലും തേടിച്ചെന്ന നിങ്ങളില്‍പ്പെട്ട പലരും സത്യം മനസ്സിലാക്കി ഇന്ന് ഞങ്ങളുടെ കൂടെയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ ആ ദൗത്യം തുടരുക തന്നെ വേണം.

ഈ ആദര്‍ശമാണ് സത്യത്തിന്റെ വഴിയെന്നു ബോധ്യമുള്ളതുകൊണ്ടല്ലേ ഭൂമിക്കലങ്കാരമായി ഒരുപാട് സംഘടനകള്‍ ഇവിടെയുണ്ടായിട്ടും, ഒട്ടുവളരെ പ്രശ്നങ്ങള്‍ അവയിലെല്ലാമുണ്ടായിട്ടും അതൊന്നും കാര്യമാക്കാതെ, ഇതില്‍ തെറ്റായ ലാഞ്ചന എന്തെങ്കിലും ഉണ്ടെന്നു തോന്നുമ്പോള്‍ നിങ്ങള്‍ വിളറി കൊള്ളുന്നത്‌?

ജിന്നെന്നു കേട്ട് വിളറി പിടിച്ചവര്‍ക്ക് ഒരു മുജാഹിദ് പോയിട്ട്, ഒരു മുജാഹിദിന്റെ അയല്‍വാസിയെങ്കിലും ജിന്നിനോട് പ്രാര്‍ഥിക്കുന്ന ഒരൊറ്റ ക്ലിപ്പെങ്കിലും കാണിക്കാന്‍ കഴിയുമോ? അള്ളാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്ന യാ ഖൌമിന്‍റെ ഒരായിരം ക്ലിപ്പുകള്‍ കാണിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.

കേരളീയസമൂഹത്തിലെ സിംഹഭാഗമായ ഹിന്ദു സഹോദരങ്ങളോട് ദീന്‍ പറയുമ്പോള്‍ അവരെ സാമാന്യവല്‍ക്കരിച്ച് ബാലേട്ടാ എന്നോ ഭാസ്കരേട്ടാ എന്നോ വിളിക്കുന്നതിനെപ്പോലും പരിഹസിക്കുന്നവരേ നിങ്ങളോര്‍ക്കുക, നാളെ അല്ലാഹുവിന്‍റെ കോടതിയില്‍ ഈ ബാലേട്ടന്മാരും ഭാസ്കരേട്ടന്മാരും തീര്‍ച്ചയായും ഉണ്ടായിരിക്കുമെന്നും അവര്‍ പലതിനും പ്രതികൂലിച്ചും പലതിനും അനുകൂലിച്ചും സാക്ഷി പറയുമെന്നും.

ബാലുശ്ശേരിക്ക് തെറ്റ് പറ്റിയോ, തിരുത്തണമോ, ബാലുശ്ശേരി ഇനി എന്ത് ചെയ്യണം എന്നൊക്കെ ഏതായാലും ഞങ്ങളെ കൂകി വിളിക്കുന്നവരും കല്ലെറിഞ്ഞവരും തീരുമാനിക്കണ്ട. ഒരു നൂ റ്റാണ്ടോളമായി ഈ മഹാപ്രസ്ഥാനം പ്രവര്‍ത്തിച്ചുവരുന്നത്‌ നിങ്ങളുടെയാരുടെയും തലോടലുകള്‍ ഏറ്റുകൊണ്ടായിരുന്നില്ല.

ബാലുശ്ശേരി സംഘടനയില്‍ നിന്നും പുറത്തായി എന്ന് പറഞ്ഞു പടക്കം പൊട്ടിക്കുന്നവര്‍ക്കറിയില്ല ബാലുശ്ശേരി അകത്തായിട്ടു ഏതാണ്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ എന്ന്, അതുവരെ അദ്ദേഹം KNM-ല്‍ മെംബെര്‍ഷിപ്‌ എടുത്തിട്ടില്ലായിരുന്നു. ഇനി വരാന്‍ പോകുന്ന പുതിയൊരു ‘ജിന്ന് സംഘടന’ക്ക് ബൊക്കെ നല്‍കാന്‍ ഉറക്കമിളച്ചിരിക്കുന്നവര്‍ കാറ്റടിക്കുമ്പോഴേക്കു പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ഇതൊരു രാഷ്ട്രീയപ്പാര്‍ട്ടിയല്ല എന്ന് മനസ്സിലാക്കണം. അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്കൊക്കെ എങ്ങിനെ സന്തോഷിക്കാന്‍ പറ്റും? ഇനി മുതല്‍ ഖബറില്‍ കിടക്കുന്നവരോട് പ്രാര്‍ത്ഥിക്കാമെന്നോ, മുടിയിട്ട വെള്ളം കൊടുത്തു ആളുകളെ പറ്റിക്കാമെന്നോ, നാട്ടില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരലാണ് മുസ്ലിമിന്‍റെ ലക്ഷ്യമെന്നോ ബാലുശ്ശേരിയോ മുജാഹിദ് പ്രസ്ഥാനമോ പറഞ്ഞിട്ടില്ല . സ്വപ്നതപസ്സില്‍ റസൂലിനെ പ്രത്യക്ഷപ്പെടുത്തി ആള്‍ദൈവസാമ്രാജ്യം കെട്ടിപ്പൊക്കാനുള്ള ലൈസന്‍സ് ഒപ്പിച്ചെടുക്കാന്‍ ഞങ്ങളാരും പുറപ്പെട്ടിട്ടുമില്ല. സത്യസന്ധമായി കാര്യങ്ങള്‍ മനസ്സിലാക്കാതെ മറ്റുള്ളവന്റെ തലയില്‍ കയറുന്നവര്‍, ഖുറാനില്‍ നിന്നും സുന്നത്തില്‍ നിന്നും ദീന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഉസ്താദ് നരകത്തില്‍ പോകുമെങ്കില്‍ ഞങ്ങളും പൊയ്ക്കോട്ടേ എന്ന് ജല്പിക്കുന്ന കൂടെക്കൂടികളും ഏറാന്‍മൂളികളും ആള്‍ ദൈവങ്ങളുടെ ദന്തഗോപുരങ്ങളില്‍ പണയത്തിലിരിക്കുന്ന സ്വന്തം തലച്ചോറ് ഇടക്കെങ്കിലും മണ്ടക്കുള്ളില്‍ത്തന്നെ കോപ്പി പേസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. സാമ്രാജ്യത്വം 'വിസമ്മതിച്ചവരുടെ' ആത്മീയ ആചാര്യന്മാര്‍ 'ഫുലൂസ്' ഒക്കുമെങ്കില്‍ അമേരിക്കയിലും ആസ്ത്രേലിയയിലും ഒക്കെ പോയി സാമ്രാജ്യത്വം അങ്ങ് 'സമ്മതിക്കും' എന്ന് ഞങ്ങളും അറിയുന്നുണ്ട്.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളെല്ലാം അല്ലാഹുവിന്‍റെ പരീക്ഷണങ്ങളായി മാത്രം കാണുകയും എല്ലാം അവനില്‍ ഭരമെല്‍പ്പിക്കുകയും ചെയ്യുന്നതല്ലാതെ മറ്റൊന്നും ഇതേക്കുറിച്ച് ബാലുശ്ശേരി ആരോടും പറയുന്നില്ല.

ഏതെങ്കിലും പ്രസ്ഥാനത്തെ കണ്ടു അവരുടെ ആദര്‍ശം സ്വീകരിച്ചതല്ല ബാലുശ്ശേരിയും ആദര്‍ശപങ്കാളികളും മഹത്തായൊരു ആദര്‍ശം കണ്ടു അത് നെഞ്ചിലേറ്റിയവരാണവര്‍. അതുകൊണ്ട് തന്നെ ആരൊക്കെ എന്തൊക്കെ ചെയ്താലും, ഈ ലോകം മുഴുവന്‍ വാളോങ്ങിയാലും, ജീവിതത്തില്‍ എന്തൊക്കെ പരിണിതികള്‍ ഉണ്ടായാലും കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഇന്‍ഷാഅല്ലാഹ് അവര്‍ മഹത്തായ ഈ തൌഹീദീ ആദര്‍ശത്തിന് വേണ്ടി അടരാടുക തന്നെ ചെയ്തുകൊണ്ടേയിരിക്കും. എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിന്‍റെ താങ്ങും തണലും മാത്രം മതി അതിനവര്‍ക്ക്.

അള്ളാഹു മുജാഹിദ് ബാലുശ്ശേരിക്ക് ദീര്‍ഘായുസ്സും, ആരോഗ്യവും, ക്ഷേമവും ഇനിയുമിനിയും ഇടറാത്ത കാലടികളും പതറാത്ത വാക്കൊലികളും നല്‍കട്ടെ, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവന്‍ സ്വീകരിക്കുകയും ചെയ്യട്ടെ, ഫോട്ടോഷോപ്പിയിലൂടെ ബാലുശ്ശേരിയുടെ ചിത്രങ്ങളില്‍ പരിഹാസവൈകൃതങ്ങള്‍ വരുത്തി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നത് ആയിരക്കണക്കിന് ആളുകള്‍ കാണുന്നു, ഇവയെല്ലാം പതിനായിരം ഇരട്ടി നന്മകളായി അദ്ദേഹത്തിന് ലഭിക്കട്ടെ, ആമീന്‍.

1 comment: