Friday, June 29, 2012

സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 2-നിഷേധിചോളൂ പക്ഷെ പ്രമാണങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്

നിഷേധിചോളൂ പക്ഷെ പ്രമാണങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്





ആയിഷ[റ],സൈദു ഇബ്നു  അറ്കം(റ ),ഇബ്നു അബ്ബാസ് (റ ),അനസ് ഇബ്നു മാലിക്ക് (റ )എന്നീ 4 പ്രമുഘരായ സഹാബികളിലൂടെയും 13 ഓളം താബിഹുകളും ,ഭുകാരിയും മുസ്ലിമുമടക്കം സിഹാഹു സിത്തയുടെ എല്ലാ മുഹട്ടിസുകളും ഉദ്ധരിക്കുകയും ചെയ്ത ,നബി സ ലബീധുബ്നു അഹ്സം എന്ന വ്യക്തി സിഹ്ര്‍ ചെയ്തതുമായി ബന്ധപെട്ട് വന്ന ,ഈ ഹദീസിനെ ആഹ്ലുസുന്നത് വല്‍ ജമാഹയും  അതിലെ മുന്ഗാമികളും പിന്‍ഗാമികളും ആയ എല്ലാ പണ്ഡിതന്മാരും ഐക്യ ഗന്ടെന അംഗീകരിച്ചു വാരുനതാണ്.സഹോദരങ്ങളെ ,ഇതിനു മുമ്പ് സ്വഹീഹായ ഹദീസുകളെ കേവലമായ തങ്ങളുടെ യുക്തിക്കും ചിന്തക്കും നിരക്കാത്തത് കൊണ്ട് അത് നിഷേധിക്കാന്‍ വേണ്ടി ബുദ്ധി ശൂന്യമായ വാദങ്ങളും ,ദുര്‍ വ്യാക്യാനങ്ങളുമായി രംഗത്ത് വന്ന മുഹ്തസിളികളുടെയും ,ഇല്‍മുല്‍ കലാമിന്റെ വക്താക്കളുടെയും ,ഒരിയന്ടലിസ്ടുകളുടെയും ,മോടെനിസ്ടുകലെടെയും ,നിരര്തക വാതങ്ങളെ അതെ പടി ഉദ്ധരിക്കുകയാണ് ചെകനൂരികളും ,ഇപ്പോള്‍ നവ ചെകനൂരികളും ചെയ്തു കൊണ്ടിരിക്കുന്നത് .


അറിഞ്ഞോ അറിയാതെയോ ഇവര്‍ ,പിഴച്ച  കക്ഷികളുടെ മാര്‍ഗത്തിലെക്കാന് നമ്മെ വലിച്ചു കൊണ്ട് പോകുന്നത് എന്ന സത്യം ഉണര്തെണ്ടതും ബോധ്യപെടുതെണ്ടതും നമ്മുടെ ബാധ്യതയാണ് ..നിഷേധികളുടെ പൊള്ള വാദങ്ങള്‍ വ്യക്തമായ പ്രമാണങ്ങളും തെളിവുകളും ഉപയോഗിച്ച് സച്ചരിധരായ പൂര്‍വികരുടെ വീക്ഷണത്തോടെ അവതരിപ്പിക്കുകയാണ് ഇവിടെ 
നബി സ ക്ക് സിഹ്രു ബാധിച്ചതുമായി സ്വഹീഹായി വന്ന ഹദീസുകളെ എല്ലാം നിഷേധിക്കുന്ന ഇവരുടെ പൊള്ളയായതും ,സ്ഥിരത ഇല്ലാത്തതും ,ഒട്ടും കഴംബില്ലാത്തതും ,ബുദ്ധിശൂന്യവും ആയ ആരോപണങ്ങള്‍  ഇവയാണ്
1 )ഈ ഹദീസ് ഖുരാനിനു എതിരാണ് പോലും ;-


a ) ഖുറാന്‍ ആയതിന്റെ അവതരണ പശ്ചാത്തലം നബിയുടെ മക്ക ജീവിത കാലഘട്ടത്തിലും ,ഈ ഹദീസില്‍ പരാമര്ഷിക്കപെട്ട സംഭവം നബിയുടെ (സ )മദീന കാലഘട്ടതിലുമാണ് എന്നത് എന്തിനാണ് ഇവര്‍ മൂടി വെക്കുന്നത്


b )ഖുറാന്‍ ആയതിന്റെ അവതരണ പശ്ചാത്തലം നബി സ യില്‍ നിന്ന് ഖുറൈശികള്‍ ഖുറാന്‍ കേള്‍ക്കുകയും ,അതില്‍ ജനങ്ങള്‍ ആക്രിഷ്ടര്‍ ആകുന്നതു തടയാന്‍ എന്ത് ചെയ്യാം എന്ന് ഖുറൈശികള്‍ ഗൂഡാലോചന നടത്തുകയും ചെയ്തതിന്റെ ഫലമായി അവിടെ ഉരുത്തിരിഞ്ഞു വന്ന തീരുമാനമാണ്, പ്രവാചകന്‍ സിഹ്രു ബാധിച്ചവനാണ് എന്ന് ആരോപിക്കുകയും ,അതുമുഖേന സ്വന്തതെയും മറ്റുള്ളവരെയും ഖുറാനില്‍ നിന്ന് അകറ്റാന്‍ അവര്‍ ശ്രമിച്ച കാര്യത്തിനെ ആണ് അല്ലാഹു ഖുരാനിലൂടെ (സൂറത്ത് ഇസ്രാഹു ,സൂറത്ത് ഫുര്‍ഖാന്‍ )വിമര്ഷികുന്നത് .ഇതേ വിശ്ധീകാരം ഖുര്തുബിയിലും ഇബ്നു കസീരിലും കാണാവുന്നതാണ് ...

c )ഈ ആയത്തിന് തൊട്ടു മുമ്പുള്ള (സൂറത്ത് ഫുര്‍ഖാന്‍ 7 )ആയത്തില്‍ സത്യനിഷേധികള്‍ ,പ്രവാചകന്‍ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തതിനെ ,വിമര്‍ശിച്ചിരിക്കുന്നു എന്ന് കരുതി നബി സ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തിടില്ല എന്ന് ഏതെങ്കിലും ബുദ്ധിയുള്ള ആള്‍ പറയുമോ

d )ഖുരാനിനു എതിരായി ഒരിക്കലും ഒരു സ്വഹീഹായ ഹദീസ് വരില്ല എന്ന ,ഉസൂലുല്‍ ഹദീസിന്റെ അടിസ്ഥാന തത്വത്തെ പോലും ഇവര്‍ പരസ്യമായി നിഷേധിക്കുകയാണ് ,

e )മൂസ നബി അ സിഹ്രു ബാധിച്ചവനാണ് എന്ന് ഫിരൌന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ വിശുദ്ധ ഖുറാന്‍ (17 :10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിഥ്യ ധാരണയും ഭയവും ഉണ്ടായതായി സൂറത്ത് ത്വാഹയില്‍ വിവരിക്കുന്നു ,ഇവരുടെ വാതപ്രകാരം ഖുറാനില്‍ വൈരുദ്യം ഉണ്ടെന്നു വരില്ലേ ,നഹൂധു   ബില്ലാഹ്

ചെറിയമുണ്ടം ശബാബില്‍ വ്യക്തമായി പറയുന്നത് കാണുക
''മൂസ  നബി  സിഹ്രു ബാധിതന്‍  ആണ് എന്ന് ഫിരൌന്‍  ആരോപിച്ച കാര്യം എടുത്തു പറഞ്ഞ ഖുറാനില്‍ (17 ;10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിത്യ ദര്‍ശന മുണ്ടായ കാര്യം സുവ്യക്തമാക്കിയിട്ടുണ്ട് .ഒരു പ്രവാചകന്‍ പ്രബോധനം ചെയ്യുന്ന മുഴുവന്‍ ആശയ ആദര്‍ശങ്ങളും ആരുടെയോ സിഹ്ര്‍ ബാധിച്ചതിന്റെ ഫലമായി ഉണ്ടായ മനോവൈകല്യതിന്റെ ഫലമാണ്  എന്ന് പറയുന്നതും പ്രവാചകന്‍ എപ്പോഴോ ഒരിക്കല്‍ സിഹ്രു ഭാധ നിമിത്തം മിത്യ ധര്ഷനമോ അയതാര്തമായ തോന്നലുകലോ ഉണ്ടായി എന്ന് പറയുന്നതും തമ്മില്‍ കൂടുതല്‍ അന്തരമുണ്ട് (ശബാബ് 2005 ജനുവരി -21 )

f )വിശുദ്ധ ഖുര്‍ ആനില്‍ മൂസ നബി അ ക്ക് സിഹ്രു ബാധിച്ചതായി പറയുന്ന അതെ പദം തന്നെയാണ് മുഹമ്മദ്‌ നബി സ ക്ക് സിഹ്രു ബാധിച്ചതായി പറയുന്ന ഹദീസിലും ഉള്ളത് .പിന്നെ എങ്ങിനെ ഒന്നിനെ മാത്രം സ്വീകരിക്കാന്‍ സാധികുന്നത് .


g )ഒരു ഹദീസ് ഖു ആനിനു എതിരാണ് എന്ന് ഘണ്ടിതമായി പറയണമെങ്കില്‍ അത് ഖുര്‍ആനിന്റെ നസ്സിനു തീര്‍ത്തും വിരുദ്ധമായി വരണം ,അഥവാ പ്രവാചകന്മാര്‍ക്കു സിഹ്രു ബാധിക്കുകയില്ല എന്നോ ,അല്ലെങ്കില്‍ നബി സ ക്ക് സിഹ്രു ബാധിക്കുകയില്ല എന്നോ ഖുറാനില്‍ വരേണ്ടത് ആണ് .ഇങ്ങിനെ ഖുറാന്‍ പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ,പ്രവാച്ചകന്മാര്ക് സിഹ്രു ബാധിച്ചതായി ഖുറാനില്‍ ഉണ്ട് താനും .അതിനാല്‍ ഈ ഹദീസ് ഒരിക്കലും ഖുരാനിനു എതിരാണ് എന്ന് വരികയില്ല

എന്നാല്‍ ഈ ആയതില്‍ നിന്നും ലഭിക്കുന്ന പാഠം ''പ്രവാചന്റെ വഹ്യുകള്‍ സിഹ്രു ബാധ മൂലമാണ് എന്നും ,ഖുറാന്‍ സിഹ്രു ബാധ മൂലം നബി സ പറയുന്നതാണ് എന്നും ചിത്രീകരികുന്നവര്‍ അക്രമികളും വഴിപിഴച്ചവരും ആണ് എന്നതാണ് ".ഇത് മുഫസ്സിരുകളൊക്കെ തഫ്സീറില്‍ വിവരിച്ചിട്ടും ഉണ്ട് 


2)ഈ ഹദീസിനു അനാവശ്യമായ അന്ഗീകാരമാണ് നല്‍കുന്നത് എന്നിവര്‍ ജല്പിക്കുന്നു


-ഈ ഹദീസ് ഉദ്ധരിക്കുക വഴി നബി സ വ്യക്തിത്വത്തെ കുറച്ചു കാണിക്കാനല്ല മുഹദ്ധിസുകള്‍ എല്ലാം  ഈ ഹദീസ് ഉദ്ധരിച്ചത് .മറിച്ചു പ്രവാചകന്റെ ജീവിതത്തില്‍ സംഭവിച്ചു എന്ന് പ്രവാചകന്‍ തന്നെ നമ്മുടെ ഉമ്മ ആയിഷ ബീവിയോടു പറയുകയും ചെയ്ത ഒരു സംഭവം സത്യ  സന്ധവും തെളിവിനു പറ്റിയതും ആണ് എന്ന് പറയാനും ,അതില്‍ നിന്ന് മുഹദ്ദിസുകള്‍ മുസ്ലിം ഉമ്മതിനു പകര്‍ന്നു നല്‍കിയ ഗുണപാടങ്ങളെ മനസ്സിലാക്കാനും വേണ്ടിയാണ്
-അല്ലാഹു റസൂല്‍ സ യില്‍ നടപ്പാക്കിയ ഒരു തീരുമാനത്തെ (ഖളാ-ഖദ്രിനെ )നാം ചോദ്യം ചെയ്യുകയാണ് 


ചെറിയമുണ്ടം തന്നെ പറയട്ടെ
"ഒരു ഹദീസ് വിശ്വസ്തര്‍ മുഖേന ആണ് ഉധരിക്കപെട്ടത്‌ എങ്കില്‍ അതിനെ തള്ളി പറയുന്നത് നമുക്ക് ധോഷകരമാവാന്‍ സാദ്യത ഉണ്ട് .നബി സ യഥാര്‍ത്ഥത്തില്‍ പറഞ്ഞതോ ചെയ്തതോ ,അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചതോ ആയ ഒരു കാര്യത്തെ നാം തള്ളി പറയാന്‍ ഇടയാക്കുന്നത് ഗൌരവമുള്ള വിഷയമാനെല്ലോ "(ശബാബ് -2005 ജനു-21)



എന്നാല്‍ ഈ ഹദീസിനെ പുചിക്കുകയും തള്ളികളയുകയും ചെയ്തവര്‍ മുഹ്തസിളികളും ,ഇല്‍മുല്‍  കലാമുകാരും  ,ചെകനൂരികളും ,ഇപ്പോള്‍ നവ ചെകനൂരികളും ഇത് ഉദ്ധരികുന്നത് ഭുകാരി മുസ്ലിം പോലുള്ള മുസ്ലിംകളുടെ ആധികാരിക ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്ള സനധോട് കൂടി ഉധരികുന്ന പരമ്പരകളില്‍ പോലും തെറ്റി ധാരണ ജനിപിച്ചു മുസ്ലിംകളുടെ മനസ്സുകളില്‍ ഒസുവാസ്സു ഉണ്ടാക്കാനും അത് മുഖേന തങ്ങളുടെ നിഷേധാങ്ങള്‍ക്ക് നിലവാരം ഉണ്ടാക്കാനും വേണ്ടിയാണ് 




3 )ഈ ഹദീസ് വിശ്വസിച്ചവര്‍ അക്രമികളും വഴിപിഴച്ചവരും ആകും എന്നിവര്‍ തട്ടി വിടുന്നു ?


ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്യുകയും വിവരിക്കുകയും ചെയ്ത ആയിഷ (റ ),സൈധുബ്നു അ൪കമു (റ ),ഇബ്നു അബ്ബാസ് (റ ),അനസിബ്നു മാലിക്ക് (റ)എന്നീ സഹാബികള്‍ക്കും ,ശേഷം ഇത് റിപ്പോര്‍ട്ട്‌ ചെയ്ത ഉമര്‍ ഇബ്നു അബ്ദുള്ള ,സഹദ് ഇബ്നു മുസ്സയ്യിബു ,ഉര്‍വത് ഇബ്നു സുബൈര്‍ ,ഇക്രിമ തുടങ്ങി 13 ഓളം വരുന്ന താബിഹുകള്‍ക്കും ,പ്രമുഖ ഖുറാന്‍ ഹദീസ് പണ്ഡിതര്‍ ആയ ഇമാം ഭുഖാരി ,മുസ്ലിം ,ഇബ്നു മാജ ,അഹമ്മദ്‌ ,നാസാ ഇ ,ത്വബ്രാനി,ഹാക്കിം ,ഇബ്നു കസീര്‍ ,
ഇമാം അഹമ്മദ്‌, ഇബ്നു തൈമിയ്യ ,ഇബ്നുല്‍ ഖയ്യിം ,ഖാളി ഇയാള,'ഇബ്നു അബീശൈഭ ,ഇമാം ധഹബി തുടങ്ങി നൂറുകണക്കിന് ആഹ്ലുസുന്നയുടെ പണ്ഡിതന്മാര്‍ക്കും മുഹധിസുകള്‍ക്കും ഇത് ഉദ്ധരിക്കുകയും ,വിവരിക്കുകയും ,വിശ്വസിക്കുകയും ചെയ്തു എന്ന കാരണത്താല്‍ തങ്ങള്‍ വഴി പിഴച്ചവരും അക്രമികളും ആകും എന്ന് തോന്നിയിട്ടില്ല.ഇനി ഇവരൊക്കെ അക്രമികളും വഴിപിഴച്ചവരും ആണ് എന്ന് നിഷേധികള്‍ക്ക് വാധമുണ്ടോ  ?
നിങ്ങള്‍ നിങ്ങളുടെ പിഴച്ച വാതത്തിന് മറയായി പിടിക്കുന്ന ജസ്സാസ് മുഹ്തസിലി ആശയം പേറുന്ന കനത്ത ഹനഫി മുകല്ലിധു ആയിരുന്നു എന്ന് മുഹമ്മദ്‌ ഹുസൈന് ധഹബിയുടെ "അതഫ്സീരുല്‍ മുഫസ്സിരൂന്‍" എന്ന ഗ്രന്ഥത്തില്‍ കാണാവുന്നതാണ് 
http://www.hadeesnishedham.blogspot.in/search/label/jassas

4 )മുഹദ്ധിസുകള്‍ ഈ ഹദീസിനെ മാറ്റി നിര്‍ത്തുകയാണ് ചെയ്തിരുന്നത് എന്നാണു ഇവരുടെ മറ്റൊരു ആരോപണം 

നബി സ യുടെ നുബുവ്വതിനു തെളിവായി വരെ മുഹധിസുകള്‍ ഈ ഹദീസ് ഉദ്ധരിചിടുണ്ട് .ഇമാം ബൈഹക്കിയുടെ ദാലാഹില് ന്നുബുവ്വ (3018 ആം ഹദീസ് )എന്ന ഗ്രന്ഥത്തില്‍ ഇത് കാണാവുന്നതാണ് .അതിന്റെ സംഗ്രഹം ഇങ്ങിനെ ആണ് .സിഹ്രു ചെയ്യുന്നവനെ സിഹ്രു കൊണ്ട് ഉപദ്രവിക്കാന്‍ കഴിയില്ല എന്ന മക്ക മുശ്രിക്കുകളുടെ വിശ്വാസം .നബി സ ഒരു സാഹിരും ഖുറാന്‍ ഒരു സിഹൃം ആണ് എന്ന് കരുതിയ ഇവര്‍ ,നബിക്ക് സിഹ്രു ചെയ്തു നോക്കുകയും ,നബി സ ക്ക് സിഹ്രു ബാധിച്ചത് നിമിത്തം അല്ലാഹു  അവരുടെ തന്നെ വിശ്വാസ പ്രകാരം ,നബി സ സാഹിരായിരുന്നു എന്ന അവരുടെ ആരോപണം തകര്‍ത്തു എറിയുകയാണ് ഉണ്ടായത് .


5 )നബി(സ)ക് സിഹിറ് ബാധിച്ച് 4 മാസങ്ങളോളം അന്തംകമ്മി(നഹൂട് ബില്ലാഹ് )ആയിരുന്നെങ്ങില്‍ മദീന പള്ളിയിലെ ഇമാം ആരായിരുന്നു എന്നാണിവരുടെ അടുത്ത വീമ്പിലക്കള്‍ . 

ഇസ്ലാമിന്‍റെ ബാലപാഠം പോലുമറിയാത്ത ചില ആളുകള്‍ പ്രവാചകനെ സമൂഹമധ്യത്തില്‍ നിന്ധിക്കാനാണ്  ഒരു മുഫസ്സിരോ ഒരു മുഹദ്ധിസോ ചിന്ധിക്കുകപോലും ചെയ്തിട്ടില്ലാത്ത 
ആരോപണങ്ങള്‍ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചു ചോദ്യം ചോദിക്കുന്നത്.
ഇതിനു സുപ്രസിദ്ധ മുഹധിസ്സായിരുന്ന ഖാദി ഇയാധ് ,"അഷിഫ  ബി തഅരീഫി  ഉകൂകില്‍ മുസ്തഫ" എന്ന ഗ്രന്ഥത്തിന്‍റെ പേജ്  375 ഇല്‍ മറുപടി പറയുന്നു."ചില ആളുകള്‍ ചോദിക്കുന്നു, 'പ്രവാചകന്‍ മൌസൂമായിരിക്കെ അവ്യക്തത ഉണ്ടാക്കുന്ന കാര്യം എങ്ങനെയാണു ഉണ്ടാവുക'.എന്നാല്‍ അറിയുക, ഈ ഹദീസ് സ്വഹീഹാനു എന്ന് ഐക്യകണ്ടേനെ അന്ഗീകരിച്ചിട്ടുണ്ട്. ഇതിനെ മത നിഷേധികള്‍(മുല്‍ഹിധുകള്‍)ആണ് നിഷേധിച്ചത്.അവര്‍ ഈ ഹദീസ് കൊണ്ട് ബുധിമുട്ടിയിട്ടുണ്ട്.അവരുടെ ബുദ്ധി കുറവായത് കൊണ്ടും , ഇത് പോലെ ശരഹില്‍ ഉള്ള കാര്യങ്ങള്‍ സംശയമുണ്ടാക്കി മനസ്സിലാക്കുന്നത്‌ കൊണ്ടും ആണ് ഇങ്ങനെ സംഭവിച്ചത്.അല്ലാഹു മതത്തെയും നബിയേയും അവ്യക്തതയുണ്ടാക്കുന്ന കാര്യത്തില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്.രോഗങ്ങളില്‍ പെട്ട ഒരു രോഗമാണ് സിഹിറ്.മറ്റു രോഗങ്ങള്‍ സംഭവിക്കുന്നത്‌ പോലെ സിഹിരും ഉണ്ടാകാം.ഇത് റസൂല്‍(സ)യുടെ നുബുവ്വത്തില്‍ ഒരു കുറവും വരുത്തുന്നില്ല , മാത്രമല്ല ദുന്യവിയായ  വിഷയത്തില്‍ മാത്രമാണ് അവ്യക്തതകള്‍ ഉണ്ടായിട്ടുള്ളത്.റസൂല്‍(സ)യെ ഏത് കാര്യത്തിന് നിയോഗിച്ചുവോ അതിലല്ല .മറിച്ചു ബൌധിക വിഷയത്തില്‍ പ്രവാചകന്‍ ഏതൊരു മനുഷ്യനെയും പോലെയാണ്".
തുടര്‍ന്ന് അദ്ദേഹം വീണ്ടും പറയുന്നു
ഇത് റസൂല്‍ സ ക്ക് പ്രത്യക്ഷത്തിലും അവയവങ്ങളിലും മാത്രമാണ് ബാധിച്ചത് .അദ്ധേഹത്തിന്റെ ഖല്ബിലും ,വിശ്വാസത്തിലും ,ബുദ്ധിയിലും ബാധിചിടില്ല (ഖാദി ഇയ്യാദ് -
അഷിഫ  ബി തഅരീഫി  ഉകൂകില്‍ മുസ്തഫ)


6 )എന്ത് കൊണ്ട് ഇത് നബി(സ)യുടെ സന്തത സഹചാരികലായിരുന്ന സഹാബതും അവിടുത്തെ ഭാര്യമാരും ഇത് അറിയാതെ പോയി എന്നൊരു കൊട്ടിമാട്ടലും

ഹിഷാം അന്‍ അബീഹി എന്ന പേരില്‍ മാത്രമാണ് ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്തു വന്നത് എന്ന അക്ഞ്ഞത യാണ്  ഈ വിഡ്ഢിത്വതിലെക്ക്  ഇവര്‍ പെട്ട് പോവാന്‍ കാരണം. സഹീഹുല്‍ ബുഖാരിയില്‍ മാത്രമല്ല, അതും ഹിശാമിലൂടെ  മാത്രവുമല്ല ഈ ഹദീസ് ഉദ്ധരിച്ചത് ."സുനനുല്‍ കുബ്രയില്‍ ഇമാം നാസാഇ ഹദീസ് നമ്പര്‍ 3543 ഇല്‍ സൈദ്ബിനുഅറ്കം എന്ന സഹാബിയില്‍ നിന്നും ഉദ്ധരിക്കുന്നു,മുസന്നഫ് ഇബ്നുഅബീ ശയ്ബയില്‍ ഹദീസ് നമ്പര്‍ 435 ആയും 'മുഹ്ജമുല്‍  കബീരില്‍ -ത്വബ്രനിയില്‍"ഹദീസ് നമ്പര്‍ 5016 ആയും ഇതേ ഹദീസ് ഉദ്ധരിച്ചിരിക്കുന്നു.ഇമാം ബൈഹകി ദാലായില്  ന്നുബുവ്വ എന്ന ഗ്രന്ഥത്തില്‍ ഹദീസ് നമ്പര്‍ 3018 ആയി ആയിഷ ബീവിയില്‍ നിന്ന് നേരിട്ടും ഇത് ഉദ്ധരിക്കുന്നു.കൂടാതെ പതിമൂന്നോളം താബിഹുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസാണ് ഇത്, കൂടാതെ ഇബ്നു അബ്ബസില്‍നിന്നും(റ) അനസ്ബ്നുമാലിക്(റ) എന്നീ സഹാബികളില്‍ നിന്നുള്ള  പരമ്പരകള്‍ കൂടി ഇതിനുണ്ട് .ഇവയെല്ലാം ഈ ഹദീസിന്റെ സിഹ്ഹതിനെ  ഊട്ടിയുരപ്പിക്കുന്നത് ആണ് .എന്നാല്‍ വാരോലകളിറക്കി അതില്‍ ആയിഷ ബീവിയോ സഹാബതോ ഇത് അറിഞ്ഞില്ല എന്ന് കളവു പറഞ്ഞവര്‍ ,ഹദീസ് ആരില്‍ നിന്നൊക്കെ ഉദ്ധരിച്ചു വന്നിട്ടുണ്ട് എന്ന് പോലും അറിവില്ലാത്ത    വിവരദോഷികള്‍ ആണ് എന്ന് പറയുന്നതില്‍ വലിയ സങ്കടമുണ്ട് 


7 )സ്വഹീഹുല്‍ ബുഖാരിയില്‍ വിവിധ പരമ്പരകളിലായി ഇത് നിവേദനം ചെയ്ത ഹിശാമുബ്നു  ഉര്‍വ എന്ന വ്യക്തി പിതാവില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസുകള്‍ സ്വീകാര്യ യോഗ്യമല്ല  എന്നതാണ് ഇവരുടെ പുതിയ കണ്ടെത്തല്‍. 




ഹിശാമിബ്നു ഉര്‍വ (ര)ഒരു തബിഹും , നൂറുകണക്കിന് ഹദീസുകള്‍ ഇധേഹതിലൂടെ നിവേദനം ചെയ്തിട്ടുള്ളതും തെളിവിനുദ്ധരിക്കാന്‍  പറ്റിയ വ്യക്തിയാണെന്ന്  സര്‍വരാലും അന്ഗീകരിക്കപെട്ട ആളുമാണ്.ഫത്‌ഹുല്‍ബാരിയില്‍ ഇബ്നുഹജര്‍ പറയുന്നു "ഇദ്ദേഹം ആഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഐക്യകണ്ടെനെ അനഗീകരിക്കുന്ന റാവി ആണ്".ഇധേഹത്തില്‍ നിന്നുള്ള ഹദീസുകള്‍ സിഹാഹുസ്സിത്തയില്‍ ആവര്‍ത്തിച്ചു തെളിവെടുതിട്ടുണ്ട്.ബുഖാരിയില്‍ തന്നെ ഹിശാമില്‍  നിന്ന് 250 ഓളം ഹദീസുകളും ഹിഷാം അന്‍ അബീഹി എന്ന രിവയത്തില്‍ 139 തവണയും കൂടാതെ മുസ്ലിമില്‍ 67 ഹദീസുകളും കാണാം.ഇനി പറയൂ ഹിശാമില്‍ നിന്നുള്ള ഹദീസുകള്‍ മുഴുവന്‍ തള്ളണോ അതോ സ്വീകരിക്കണോ ?ഉദാഹരണമായി  റസൂല്‍(സ) യുടെ രോഗവും മരണവുമായി ബന്ധപ്പെട്ട ഹദീസുകള്‍,ഗ്രഹണ നമസ്കാരവുമായി ബന്ധപ്പെട്ട ഹദീസ് തുടങ്ങി ഹിശാമില്‍ നിന്ന് മറ്റു വിഷയങ്ങളില്‍ വന്ന ഹദീസുകളുടെ എല്ലാം  മതത്തിലെ വിധിയെന്താണെന്ന് ഈ നിഷേധികള്‍ പറയട്ടെ.ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കു എടുത്തു ചാടി സമൂഹ മധ്യത്തില്‍ പ്രവാചന്റെ ഹദീസുകളെ കൊഞ്ഞനം കുത്തുന്ന ഈ ദുരവസ്ഥ നമുക്ക് ഉണ്ടായിക്കൂടാ .ഇനി നബി സ ശേഷം ജനിച്ച hishaam പിതാവില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ സ്വീകാര്യ യോഗ്യമല്ല എന്ന് ആരാണ് പറഞ്ഞത് .ഇനി ഹിശാമില്‍ നിന്നല്ലാതെ വന്ന റിപ്പോര്‍ട്ടുകള്‍ ഇവര്‍ സ്വീകരിക്കുമോ .?.ചുരുക്കത്തില്‍ ഹിശാമോ ,ഭുകാരിയോ ഒന്നുമല്ല പ്രശ്നമെന്നും അന്തമായ സങ്കടനാ വിരോധവും ,ഹദീസുകലോടുള്ള ലാഘവ സമീപനവുമാണ് എന്ന് നിക്ഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് .'അത്   ഹദീസല്ലേ നീ ഖുരാനിലുന്ടെങ്കില്‍ പറ 'എന്ന് പറഞ്ഞു നബിയുടെ ഘണ്ടിതമായ വാക്കുകളെ പുചികുന്ന ആളുകള്‍ക്ക് ഇസ്ലാമിനെയും പ്രവാചകനെയും സ്നേഹികുന്നവര്‍ പുല്ലു വില കല്പികില്ല തന്നെ ..



8 )ഈ ഹദീസില്‍ ചരിത്രപരമായ വൈരുദ്യങ്ങള്‍ ഉണ്ട് പോലും 

ഏതെങ്കിലും ഒരിയെന്ടലിസ്ടുകളുടെ ഇസ്ലാമിക വിമര്‍ശന പഠനങ്ങള്‍ വായിച്ചു ,അതില്‍ നിന്നും ഹദീസുകളെ വിമര്‍ശിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി നടക്കുന്ന ചില ആളുകളാണ് ഈ ആരോപണത്തിന് പിന്നില്‍ .ഒരു ഹദീസും ചരിത്രവും തമ്മില്‍ വൈരുദ്യം വന്നാല്‍ വ്യക്തമായ വഹ്യിന്റെ അടിസ്ഥാനത്തില്‍ പ്രാവചകന്‍ പറഞ്ഞ ഒരു കാര്യത്തെ പില്കാലക്കാര്‍ പറഞ്ഞ ചരിത്രത്തിനു പ്രാധാന്യം നല്‍കി തള്ളുന്നത് പതിവാക്കിയ ,ഹദീസുകള്‍ ചരിത്രങ്ങളെക്കാള്‍ മേന്മയുള്ളതും ശ്രേഷ്ടമായതും ആണ് എന്ന് പോലും അറിയാത്ത ചിലരാണ് ഹദീസിനെ താറടിക്കാന്‍ ഖുര്‍ആനിന്റെ അര്‍ഥം പോലും തിരുത്തി നോടീസു ഇറക്കുന്നത്‌ .എന്നാല്‍ ചരിത്ര പരമായ ഒരു വൈരുധ്യവും ഈ ഹദീസില്‍ ഇല്ല .പ്രധാനമായും ഇവര്‍ പറയുന്ന ആരോപണങ്ങള്‍ ഇവയാണ് .


  a)അഹ്സം എന്ന് പറയുന്ന ആള്‍ ജീവിച്ചിരുന്നില്ല ,പിന്നെ എങ്ങിനെ ലബീധു എന്ന മോനുണ്ടാവും -വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറയുന്നത് പോലെയാണ് ഇവരുടെ കാര്യം .ഇമാം ഇബ്നു കസീരിന്റെ "ബിധായയില്‍ " ലബീട്ബ്നു ആഹ്സമിനെ കുറിച്ചും ,അയാളുടെ സഹോദരിയെ കുറിച്ചും പറയുന്നത് കാണാം .അഥവാ അഹ്സമിന് ലബീധു എന്ന മോന്‍ മാത്രമല്ല ,ഒരു മകള്‍ കൂടിയുണ്ടായിരുന്നു ...
  b)ബനൂ സുരൈക്ക് എന്ന ജൂത ഗോത്രമോ ,ബീഹര് ദര്‍വാന്‍ എന്ന കിണറോ ഉണ്ടായിരുന്നില്ല -എന്താ ഗവേഷണത്തിന്റെ കോലം.''അല്‍ മസ്അല്‍ ഫീ തരീഖില്‍ അറബി കബലാല്‍ഇസ്ലാം "എന്ന ഗ്രന്ഥത്തിലും "ലുബഭു ലുഭാപു ഫീ തഹ്രീഹുല്‍ അന്സാബ് "എന്ന ഗ്രന്ഥത്തിലും മദീനയിലെ ഈ ജൂത ഗോത്രത്തെ കുറിച്ചും ,ദര്‍വാന്‍ എന്ന കിണറിനെ കുറിച്ചും ചരിത്ര പരമായ പരാമര്‍ശങ്ങളും തെളിവുകളും കാണാവുന്നതാണ് .അഥവാ നിഷേധികള്‍ക്ക് ചരിത്രവും അറിയില്ല ,ഹദീസും അറിയില്ല .ആകെയുള്ളത് കുബുദ്ധി മാത്രം ...അല്ലാഹു കാക്കെട്ടെ..



9) വിവിധ രിവായതുകളില്‍  വൈരുദ്യം  ഉണ്ട്  അതിനാല്‍  ഹദീസ്  സ്വീകാര്യ  യോഗ്യമല്ല 

ഉസൂലുല്‍  ഹദീസിന്റെ  ഏതു  പണ്ഡിതനാണ്  ഇങ്ങിനെ  പറഞ്ഞിട്ടുള്ളത്  ,ഹദീസ് നിതാന  ശാസ്ത്ര  പ്രകാരം  ഇത്  തല്ലെണ്ടാതാണ്  എന്ന്  പറഞ്ഞവരും  വാറോല  ഇറക്കിയവരും  ആയ  ആളുകള്‍  മറുപടി  പറയേണ്ടത്  ഉണ്ട് ,നിങ്ങള്‍  പറയുന്ന  വൈരുധ്യങ്ങള്‍  ഭുകാരിക്കോ  ,മുസ്ലിമിണോ  ,അഹമ്മെടിണോ  ,നസ്സഹിക്കോ  ,ഇബ്നു  മാജക്കോ  ,ഇബ്നു കസീരിണോ  ,ഇബ്നു ഹജരിണോ  മറ്റു  ഈ  ഹദീസ് സ്വീകരിച്ച  നൂറിലതികം  വരുന്ന  പണ്ടിതന്മാര്‍ക്കോ    അറിയാതെ  പോയോ  .വിവിത  രിവായതുകളില്‍ വിവിത രീതിയില്‍  അവതരിപിച്ച  കാര്യങ്ങളെ  വൈരുധ്യങ്ങലാക്കി  ചിത്രീകരിച്ചു  ഇസ്ലാമിനെ  പ്രതി  കൂട്ടില്‍  നിര്‍ത്താന്‍  ഇസ്ലാം  വിമര്‍ശകര്‍  കൊണ്ട്  വന്ന  ചപ്പു  ചവറുകള്‍  വീണ്ടും  എടുത്തണിയാന്‍  മാത്രം  അന്ധത  നിങ്ങള്ക്ക്  ബാധിച്ചുവോ   ?.ഇമാം  ഭുഖാരിയുടെ  വിശധീകരനമായ  ഇബ്നു ഹജരിന്റെ  ഫതഹുല്‍  ഭാരിയെന്ഖിലും  ഒന്ന്  നോക്കാമായിരുന്നില്ലേ  .വിവിധ രിവായതുകളെ  പണ്ഡിതന്മാര്‍  എങ്ങിനെയാണ്  'ജമ്ഹു  'ചെയ്തത്  എന്ന് എങ്കിലും  ഒന്ന് വായിച്ചിട്ട്  പോരായിരുന്നോ  ഈ വിഴുപ്പലക്കല്‍  .

പണ്ഡിതന്മാര്‍ ഈ വിഷയത്തെ  ജമ്ഹു ചെയ്തത് ഇപ്രകാരമാണ്  'നബി  സ  യില്‍  സിഹ്ര്‍  ഫലം  ചെയ്യാന്‍  ഒരു  വര്‍ഷമാണ്‌  എടുത്തത്‌  ,ആ  വര്‍ഷത്തില്‍  രണ്ടാം  പകുതിയില്‍  പ്രവാചകന്  അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി ,അവസാനത്തെ നാല്പതു ദിവസം അത് അദ്ദേഹത്തിന് പ്രയാസമേറിയത് ആയി .അതില്‍ തന്നെ അവസാനത്തെ മൂന്നു ദിവസം തീക്ഷ്ണമെരിയത് ആയിരുന്നു ''
'മാത്രമല്ല നബി സ ആദ്യം സിഹ്രു ചെയ്ത വസ്തു കിണറ്റില്‍ നിന്ന് എടുക്കാന്‍ അവശ്യ പെടുകയും ,പിന്നീടു അത് നശിപിക്കാന്‍ ആ കിണറ്റില്‍ തന്നെ വെച്ച് ആ കിണര്‍ മൂടാന്‍ കല്പിക്കുകയും ആണ് ചെയ്തത് .കൂടുതല്‍ ഫതഹുല്‍ ഭാരിയില്‍ കാണാം .ഇങ്ങിനെയാണ്‌ ഈ ഹദീസുകളില്‍ നിന്ന് മുഹദ്ധിസുകലായ ആളുകള്‍ മനസ്സിലാക്കിയത് .എന്നാല്‍ ഇത് നബിയുടെ പ്രവാചകത്വ തെയോ ,ആത്മീയ ആരാധനകലെയോ ,ആത്മീയ നേത്രുത്വതെയോ ഒരിക്കലും സ്വധീനിചിരുന്നില്ല .ഉസൂലുല്‍ ഹദീസിന്റെ പണ്ഡിതന്മാര്‍ സ്വഹീഹായ ഹദീസുകളിലെ വിവിധ രിവായതുകള്‍ തമ്മിലുള്ള ബന്ധം വിവരിക്കാന്‍ മാത്രം നൂറു കണക്കിന് പേജുള്ള പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് .


  10 )മുന്‍കാല മുജാഹിധു പണ്ഡിതന്മാര്‍ ആരും ഈ ഹധീസിനെ നിഷേധിക്കുകയോ കൊചാക്കുകയോ ചെയ്തിടില്ല .സ്വഹീഹു ഭുകാരിയിലെയും മുസ്ലിമിലെയും നിവേദക പരമ്പരയോടു കൂടി ഉദ്ധരിക്കുന്ന മുഴുവന്‍ ഹദീസുകളും അവര്‍ സ്വീകരിച്ചിട്ടു ഉണ്ട്

കെ.എന്‍.എമ്മിന്റെ മുഖപ്പത്രമായ അല്‍ മനാര്‍ മാസികയില്‍ അതിന്റെ മൂന്നാം ലക്കത്തില്‍ എന്‍.വി അബ്ദുസ്സലാം മൌലവി(റഹി) എഴുതിയ ലേഖനത്തില്‍ ഇങ്ങനെ കാണാം:
“മുസ്ലിംലോകത്ത് മുഴുവനും ശ്രുതിപ്പെട്ടിരിക്കുന്ന സ്വഹീഹുല്‍ ബുഖാരി ഇദ്ദേഹം രചിച്ചതത്രെ. ഈ കിതാബില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുസ്ലിം പണ്ഡിതന്‍മാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ച് വരാറുണ്ട്.” (അല്‍ മനാര്‍ മാസിക. 1950. പേജ്. 11)
അമാനി മൌലവി തന്റെ തഫ്സീറില്‍ പറയുന്നു (വോളിയം 4 പേജു 3638 )-സിഹ്റിന് യാതാര്ത്യമില്ല,ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹൃമില്ല .കേവലം മനുഷ്യരെ പകിട്ടാകുന്ന ചില ചെപ്പടി വിദ്യകള്‍ക്ക് മാത്രമുള്ള  പേരാണ് സിഹ്ര്‍ .എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുമ്പും ഇപ്പോഴും ഉണ്ട് .മുഹ്തസില വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം .വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുരാനിനും നബി വചനങ്ങള്‍ക്കും എതിരാകുന്നു (1962 സെപ്റ്റംബര്‍ 28 നു പൂര്‍ത്തിയാക്കിയത് ).(അമാനി മൌലവിയുടെ തഫ്സീറില്‍ 2 :102 ,പേജു 1679 എന്നിവ വായിക്കുക )
അവസാനിപ്പിക്കും മുമ്പ് ഒരു കാര്യം ഉണര്തട്ടെ .ഇസ്ലാമില്‍ നിന്ന് പുറത്തു പോയ മുഹ്തസിളികളും ,ജഹ്മികളും ,ഇല്‍മുല്‍  കലാമുകാരും ,ഒരിയന്റലിസ്ടുകളും,പാശ്ചാത്യ -സിയോനിസ്റ്റു ലോഭിയും പ്രവാചകന്റെ ഹദീസുകളെ പൊതു ജന മധ്യത്തില്‍ പരിഹസിച്ചു റസൂല്‍ (സ)യുടെ ഹദീസുകളെ നിരാകരിക്കാനും അത് മുഖേന മുസ്ലിം സമൂഹത്തില്‍ ഹദീസുകള്‍ക്കുള്ള പ്രാമാണികത ലഘൂകരിക്കുവാനും ഉള്ള ശ്രമത്തിന്റെ അനന്തര ഫലമാണ് തന്റെ ലഘുവായ ബുദ്ധിയുടെ തുലാസ്സില്‍ ഇട്ടു മാറ്റ് നോക്കി ഹദീസുകളെ പുറം കാട്ടിലേക്ക്  വലിച്ചെറിഞ്ഞ ഹദീസ് നിഷേധികളും ചെകനൂരികളും .ഇപ്പോള്‍ നവ ചെകന്നൂരികളും ഏറ്റടുത്തു കൊണ്ടിരിക്കുന്നത്.ഈ അഭിനവ ചെകനൂരിസത്തെ പ്രമാണങ്ങള്‍  കൊണ്ട് നേരിട്ട് ഇല്ലായ്മ  ചെയ്യുവാന്‍  കക്ഷികള്‍ക്ക്  അതീതമായി    സട കുടഞ്ഞു  എഴുന്നെറെ  പറ്റൂ . .

5 comments:

  1. സഹോദര ഒരു ചോദ്യം ചോടികട്ടെ (ഇത്തരം ഹഥീസു കളുടെ അടിസ്ഥാനത്തില്‍ ജിന്ന് മനുഷ്യരൂപത്തില്‍ പ്രത്യക്ഷ പെടും എന്ന് നിങ്ങളുടെ ചില പണ്ഡിതന്മാര്‍ വാദിച്ചിരുന്നു ആ വാദം താങ്കള്‍ക്കും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ). ഒരു ജിന്ന് എന്റെ രൂപത്തില്‍ വന്നു ഒരാളെ കൊലപെടുത്തി. ഈ ഒരു സന്ദര്‍ഭത്തില്‍ ശരിആത്തു വിധി എന്താണ് ? . യഥാര്‍ത്ഥത്തില്‍ ഇവിടെ ഞാന്‍ അല്ല കുറ്റകാരന്‍ ജിന്നാണ് . മറുപടി പ്രതീക്ഷിക്കുന്നു

    ReplyDelete
  2. അവിശ്വാസികളാണ്‌ നബിമാരെ കുറിച്ച്‌ സിഹ്ര് ബാധിച്ചെവരെന്ന് ആക്ഷേപിച്ചത്. അവർ കാണിക്കുന്ന മുഅജിസാത്തുകളെ കളവാക്കാൻ അത് ജാലവിദ്യയാണെന്ന് ആക്ഷേപിക്കുന്നത്. സിഹ്ര് എന്നാൽ യാഥാർത്ഥ്യമല്ല എന്നത് കൊണ്ടാണ്‌.

    വിശുദ്ധ വചനങ്ങൾ നോക്കുക:

    17:47 نَحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا
    നീ പറയുന്നത് അവർ ശ്രദ്ധിച്ചു കേൾക്കുന്ന സമയത്ത് എന്തൊരൂ കാര്യമാണ്‌ അവർ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുന
    ്നത് എന്ന് നുമുക്ക് നല്ലവണ്ണം അറിയാം. അവർ സ്വകാര്യം പറയുന്ന സന്ദർഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങൾ പിന്തുടരുന്നത് എന്ന് (നിന്നെ പരിഹസിച്ച്കൊണ്ട്) അക്രമികൾ പറയുന്ന സന്ദർഭം (നമുക്ക് നല്ലവണ്ണം അറിയാം.)

    25:8 أَوْ يُلْقَىٰ إِلَيْهِ كَنْزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا
    അല്ലെങ്കിൽ എന്തുകൊണ്ട് ഇയാൾക്കൊരു നിധി ഇട്ടുകൊടുക്കുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക് (കായ്കനികൾ) എടുത്ത് തിന്നാൽ പാകത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികൾ പറഞ്ഞു : മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്.

    26: 153 قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ
    അവർ പറഞ്ഞു, നീ മാരണം ബാധിച്ചവരിൽ പെട്ട ഒരാൾ മാത്രമാണ്‌.

    26:185 قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ
    അവർ പറഞ്ഞു, നീ മാരണം ബാധിച്ചവരിൽ പെട്ട ഒരാൾ മാത്രമാണ്‌.

    17: 101 وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ ۖ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًا
    തീർച്ചയായും മൂസായ്‌ക്കു നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങൾ നല്കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത് ചൊല്ലുകയും ‘മൂസാ! തീർച്ചയായും നിന്നെ ഞാൻ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്’ എന്ന് ഫിർ ഔൻ അദ്ദേഹത്തോട് പറയുകയും ചെയ്ത സന്ദർഭത്തെപറ്റി ഇസ്രായേൽ സന്തതികളോട് നീ ചോദിച്ചുനോക്കുക

    പ്രവാചകനെ അല്ലാഹു പിശാചിൽ നിന്നും സംരക്ഷിച്ചതാണ്‌. എന്നീട്ടും നബി(സ)ക്ക് പിശാച് ബാധിച്ചെന്നു പറയുമ്പോൾ ഖുർ ആന്റെ ആയത്തുകൾക്കെതിരാവുന്നു.

    15: 9 إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
    തീർച്ചയായും നാമാണ്‌ ആ ഉല്ബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൊക്ഷിക്കുന്നതുമാണ്‌.

    7:116 قَالَ أَلْقُوا ۖ فَلَمَّا أَلْقَوْا سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ وَجَاءُوا بِسِحْرٍ عَظِيمٍ
    മൂസാ പറഞ്ഞു : നിങ്ങൾ ഇട്ട് കൊള്ളുക അങ്ങനെ അവർ ഇട്ടപ്പോൾ അവർ ആളുകളുടെ കണ്ണുകെട്ടുകയും അവർ ഭയമുണ്ടാക്കുകയും ചെയ്തു. അവർ വമ്പിച്ച ജാലവിദ്യയാണ്‌ കൊണ്ട് വന്നത്.

    20:66 قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَىٰ
    അദ്ദേഹം പറഞ്ഞു, നിങ്ങൾ ഇട്ട് കൊള്ളുക. അപ്പഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന്‌ തോന്നുന്നു.

    20:69 وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ
    നിന്റെ വലതു കയ്യിലുള്ളാത് (വടി) ഇട്ടേക്കുക. അവർ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങികൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്റെ തന്ത്രങ്ങൾ മാത്രമാണ്‌.

    ReplyDelete

  3. 5:110 إِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدْتُكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنْفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي ۖ وَتُبْرِئُ الْأَكْمَهَ وَالْأَبْرَصَ بِإِذْنِي ۖ وَإِذْ تُخْرِجُ
    الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنْكَ إِذْ جِئْتَهُمْ بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ

    (ഈസ നബിയോട്) അല്ലാഹു പറഞ്ഞ സന്ദർഭം (ശ്രദ്ദേയമാകുന്നു) ‘മർ|യമിന്റെ മകനായ ഈസ തൊട്ടിലിൽ വെച്ചും, മദ്ധ്യവയസ്കനായിരിക്കെ നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാൻ പിൻബലം നല്കിയ സന്ദർഭത്തിലും ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇഞ്ചീലും നിനക്ക് ഞാൻ പഠിപ്പിച്ച് തന്ന സന്ദർഭത്തിലും എന്റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട് നീ പക്ഷിയുടെ മാതൃകയിൽ രൂപപെടുത്തുകയും എന്നീട്ട് നീ അതിൽ ഊതുമ്പോൾ എന്റെ അനുമതി പ്രകാരം ജന്മനാ കാഴ്ച്ചയില്ലാത്തവനെയും പാണ്ഢുരോഗിയേയും നീ സുഖപെടുത്തുന്ന സന്ദർഭത്തിലും എന്റെ അനുമതിപ്രകാരം നീ മരണപെട്ടവരെ പുറത്ത് കൊണ്ടുവരുന്ന സന്ദർഭത്തിലും നീ ഇസ്രായേൽ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നീട്ട് അവരിലെ സത്യ നിശേദികൾ ’ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു‘ എന്നുപറഞ്ഞ അവസരത്തിൽ നിന്നെ അപകടപെടുത്തുന്നതിൽ നിന്ന് അവരെ ഞാൻ തടഞ്ഞ സന്ദർഭത്തിലും ഞാൻ നിനക്കും നിന്റെ മാതാവിനും ചെയ്തുതന്ന അനുഗ്രഹവും ഓർക്കുക.

    6:7 وَلَوْ نَزَّلْنَا عَلَيْكَ كِتَابًا فِي قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
    (നബിയേ) നിനക്ക് നാം കടലാസിൽ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിതരികയും എന്നീട്ടവരത് സ്വന്തം കൈകൾകൊണ്ട് തൊട്ട്നോക്കുകയും ചെയ്താല്പോലും, ‘ഇത് വ്യക്തമായ ഒരു മായാജാലമല്ലാതെ മറ്റൊന്നുമല്ല’ എന്നായിരിക്കും സത്യ നിഷേധികൾ പറയുക.

    10:2 أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَا إِلَىٰ رَجُلٍ مِنْهُمْ أَنْ أَنْذِرِ النَّاسَ وَبَشِّرِ الَّذِينَ آمَنُوا أَنَّ لَهُمْ قَدَمَ صِدْقٍ عِنْدَ رَبِّهِمْ ۗ قَالَ الْكَافِرُونَ إِنَّ هَٰذَا لَسَاحِرٌ مُبِينٌ
    ജനങ്ങൾക്ക് താക്കീതു നല്കുകയും, സത്യവിശ്വാസികളോട്, അവർ അവരുടെ രക്ഷിതാവിങ്കൽ സത്യത്തിന്റെതായ പദവിയുണ്ട് എന്ന സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യുക‘ എന്ന് അവരുടെ കൂട്ടത്തിൽ നിന്നുതന്നെയുള്ള ഒരാൾക്ക് നാം ദിവ്യസന്ദേശം നല്കിയത് ജനങ്ങൾക്ക് ഒരത്ഭുതമായിപ്പോയോ? സത്യ നിഷേധികൾ പറഞ്ഞു, ഇയാൾ സ്പഷ്ടമായും ഒരു മാരണക്കാരൻ തന്നെയാകുന്നു.

    10:76 فَلَمَّا جَاءَهُمُ الْحَقُّ مِنْ عِنْدِنَا قَالُوا إِنَّ هَٰذَا لَسِحْرٌ مُبِينٌ
    അങ്ങിനെ നമ്മുടെ പക്കൽ നിന്നുള്ള സത്യം അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു, തീർച്ചയായും ഇത്സ്പഷ്ടമായ ഒരു ജാലവിദ്യ തന്നെയാകുന്നു.

    15:15 لَقَالُوا إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَسْحُورُونَ
    അവരുടെ മേൽ ആകാശത്ത് നിന്ന് നാം ഒരു കവാടം തുറന്ന് കൊടുക്കുകയും, എന്നീട്ട് അതിലൂടെ അവർ കയറിപ്പോയികൊണ്ടിരിക്കുകയും ചെയ
    ്താൽ പോലും അവർ പറയും, ‘ഞങ്ങളുടെ കണ്ണുകൾക്ക് മത്ത് ബാധിച്ചത് മാത്രമാണ്‌. അല്ല, ഞങ്ങൾ മാരണം ചെയ്യപെട്ട ഒരു കൂട്ടം ആളുകളാണ്‌’.

    ReplyDelete
  4. 21:2-3 لَاهِيَةً قُلُوبُهُمْ ۗ وَأَسَرُّوا النَّجْوَى الَّذِينَ ظَلَمُوا هَلْ هَٰذَا إِلَّا بَشَرٌ مِثْلُكُمْ ۖ أَفَتَأْتُونَ السِّحْرَ وَأَنْتُمْ تُبْصِرُونَ
    അവരുടെ രക്ഷിതാവിങ്കൾ നിന്നും പുതുതായി ഏതൊരുല്ബോധനം അവർക്ക് വന്നെത്തിയാലും കളിയാക്കുന്നവരായികൊണ്ടും ഹൃദയങ്ങൾ അശ്രദ്ധമായികൊണ്ടും മാത്രമെ അവരത് കേൾക്കുകയുള്ളൂ. (അവരിലെ) അക്രമികൾ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു,: ‘ നിങ്ങളെ പോലുള്ള ഒരു മനുഷ്യൻ മാത്രമല്ലെ ഇത്? എന്നീട്ടും നിങ്ങൾ കണ്ടറിഞ്ഞുകൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചൊല്ലുകയാണോ?

    10:77 قَالَ مُوسَىٰ أَتَقُولُونَ لِلْحَقِّ لَمَّا جَاءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ السَّاحِرُونَ
    മൂസ പറഞ്ഞു: സത്യം നിങ്ങൾക്ക് വന്നെത്തിയപ്പോൾ അതിനെ പറ്റി (ജാലവിദ്യയെന്ന്) നിങ്ങൾ പറയുകയൊ? ജാലവിദ്യയാണോ ഇത് (യഥാർത്ഥത്തിൽ) ജാലവിദ്യക്കാർ വിജയം പ്രാപിക്കുകയില്ല.

    27:13 فَلَمَّا جَاءَتْهُمْ آيَاتُنَا مُبْصِرَةً قَالُوا هَٰذَا سِحْرٌ مُبِينٌ
    അങ്ങിനെ കണ്ണു തുറപ്പിക്കത്തക്കനിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു : ഇത് സ്പശ്ടമായ ജാലവിദ്യ തന്നെയാകുന്നു. 14: അവയെപറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യം വന്നീട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചു കളഞ്ഞു…

    28:36 فَلَمَّا جَاءَهُمْ مُوسَىٰ بِآيَاتِنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا سِحْرٌ مُفْتَرًى وَمَا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ
    അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യാജനിർമ്മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂർവ്വപിതാക്കളിൽ ഇങ്ങിനെ ഒരു കാര്യത്തെ പറ്റി കേട്ടിട്ടുമില്ല.

    34: 43 وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا رَجُلٌ يُرِيدُ أَنْ يَصُدَّكُمْ عَمَّا كَانَ يَعْبُدُ آبَاؤُكُمْ وَقَالُوا مَا هَٰذَا إِلَّا إِفْكٌ مُفْتَرًى ۚ وَقَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
    നമ്മുടെ ദൃഷ്ടാന്തങ്ങൾ സ്പഷ്ടമായ നിലയിൽ അവർക്ക് വായിച്ചു കേൾപ്പിക്കപെട്ടാൽ അവർ (ജനങ്ങളോട്) പറയും : ‘നിങ്ങളുടെ പിതാക്കന്മാർ ആരാധിച്ചുവന്നിരുന്നതിൽ നിന്ന് നിങ്ങളെ തടയുവാൻ ആഗ്രഹിക്കുന്ന ഒരാൾമാത്രമണിത്‌’ ‘ഇത് കെട്ടി ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്‌’ എന്നും അവർ പറയും. തങ്ങൾക്ക് സത്യം വന്നുകിട്ടിയപ്പോൾ
    അതിനെ പറ്റി അവിശ്വാസികൾ പറഞ്ഞു : ‘ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു’

    37:15 وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
    (സത്യ നിഷേധികൾ) അവർ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യമാത്രമാകുന്നു എന്ന്.

    46:7 وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ هَٰذَا سِحْرٌ مُبِينٌ
    സുവ്യക്തമായ നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതികേൾപിക്കപെടുകയാണെങ്കിൽ സത്യം തങ്ങൾക്ക് വന്നെത്തുമ്പോൾ അതിനെപറ്റി ആ സത്യനിഷേധികൾ പറയും : ഇത് വ്യക്തമായ മായാജാലമാണെന്ന്.

    54:2 وَإِنْ يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُسْتَمِرٌّ
    ഏതൊരൂ ദൃഷ്ടാന്തം അവർ കാണുകയാണെങ്കിലും അവർ പിന്തിരിഞ്ഞുകളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവർ പറയുകയും ചെയ്യും

    74: 24 فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ
    എന്നീട്ടവൻ (സത്യനിഷേധി) പറഞ്ഞു : ഇത് (ആരിൽ നിന്നോ) ഉദ്ധരിക്കപെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.

    ReplyDelete
  5. 61:6 وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُمْ بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُبِينٌ
    മറിയമിന്റെ പുത്രൻ ഈസാ പറഞ്ഞ സന്ദർഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീൽ സന്തതികളേ, എനിക്ക് മുമ്പുള്ള തൗറത്തിനെ സത്യപെടുത്തുന്നവനായികൊണ്ടു
    ം, എനിക്ക് ശേഷം വരുന്ന അഹ്‌മദ് എന്നുപേരുള്ള ഒരു ദൂതനെപറ്റി സന്തോഷവാർത്ത അറിയിക്കുന്നവനായികൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപെട്ടവനാകുന്നു ഞാൻ. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവർ പറഞ്ഞു : ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.
    --
    മുകളിൽ പറഞ്ഞത് പ്രകാരം സിഹ്ര് ശാരീരികമായോ മാനസ്സികമായോ ഒരുതരത്തിലും ബാധിക്കില്ല, വെറും തോന്നലാണെന്ന്, യാഥാർത്ഥ്യമല്ലാത്തവയെന്ന്.
    വിശുദ്ധ വചനങ്ങളാണ്‌ നമ്മുടെ ഒന്നാം പ്രമാണം.

    സത്യം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിക്കാനും നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ

    ReplyDelete