Saturday, June 23, 2012

മുജാഹിദുകൾ നവ യാധാസ്ഥികരോ????ആ‍രാണു ഖുർആൻ ഹദീസ് നിഷേധികൾ ???


                                  അസ്സലാമു അലൈക്കും സഹോദരന്മാരെ ഇസ്ലാഹീ കൈരളിയിൽ വളരെ അധികം തർക്ക വിതർക്കങ്ങൾക്കു കാരണമായ ഒരു വിഷയമാണല്ലോ ജിന്നു സിഹ്ർ വിഷയം വിഷയത്തിൽ കുറച്ച് കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ.
                                     2002 ഇൽ പിരിഞ്ഞു പോയ മടവൂർ വിഭാഗം (നദുവത്തുൽ മുജഹിദീൻ കേരള) എന്ന പേരിൽ രെജിസ്റ്റർ ചെയ്തവർ.ഇവർ കൊട്ടിഘോഷിക്കുന്നതു പോലെ ഇതു പുതിയ ഒരു മദ്ഹബ് (സലഫി മൻഹജ്-ഇനി ആരും സലഫീ മൻഹജ് ഒരു മദ്ഹബ് ആണു എന്നംഗീകരിച്ചു എന്നു വ്യാഖ്യാനിക്കരുതു എന്നു ഉണർത്തുന്നു) ഇന്റെ ഭാഗമായി വന്നതാണോ? അല്ല! എന്നു തന്നെയാണു ഉത്തരം .കാരണം ഇസ്ലാഹീ പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ ഇസ്ലാഹീ പണ്ഡിതന്മാർക്കു വിഷയത്തിൽ വ്യക്തമായ നിലപാടും അറിവും ഉണ്ടായിരുന്നു എന്നതു പഴയ കാല രചനകൾ പരിശോധിച്ചാൽ നമുക്കു മനസ്സിലാകും. അങ്ങനെയുള്ള ഒരു എളിയ ശ്രമമാണു ഇവിടെ നമ്മുടെ പൂർവീകരായ പണ്ഡിതന്മാരുടെ രചനകൾ നമുക്കിവിടെ ഒരു പുനരവലോകനം നടത്താം.ഇൻശാ അല്ലാഹ്.
                                ആദ്യമായി നമുക്കു ഡോ:ഉസ്മാൻ സാഹിബിന്റെ അഭിപ്രായങ്ങൾ വിലയിരുത്താം.അദ്ധേഹം സൽസബീലിൽ പരമ്പരയായി എഴുതിയിട്ടുള്ള ലേഖനം തന്നെ നമുക്കു ചർച്ച ചെയ്യാം.ഡോ:ഉസ്മാൻ സഹിബ് മുഖ്യ ശത്രു എന്ന  ലേഖനം ആരംഭിക്കുന്നതു തന്നെ ഖുർആൻ വചനത്തോടു കൂടിയാണു .“തീർച്ചയായും പിശാചു നിങ്ങളുടെ ശത്രുവാണ്.അവനെ ശത്രുവായി തന്നെ കണക്കാക്കുക .അവൻ അവന്റെ കൂട്ടുകാരെ ക്ഷണിക്കുന്നതു നരക വാസികളാകാൻ വേണ്ടി മാത്രമാണ്“ (ഫാത്വിർ 35:36) എന്നിട്ടു അദ്ദേഹം മുഖവുരയായി പറയുന്നതു തന്നെ ഇപ്പൊഴത്തെ ഹദീസ് നിഷേധം പരിഷ്കാരത്തിന്റെ ഭാഗമാണെന്നു ധരിച്ച ആളുകളെ മുൻ കൂട്ടി കണ്ടതു പൊലെയാണു. ജിന്നിൽ നിന്നുള്ള പിശചിനെപ്പറ്റി എഴുതുന്നതും പറയുന്നതും കൂടി ഇന്നത്തെ പരിഷ്കാരത്തിനും ആധുനികത്വത്തിനും യോജിച്ചതായിരിക്കില്ല. അതെല്ലാം പഴഞ്ചനാണെന്ന ഒരു ധാരണ മുസ്ലിം പണ്ഡിതന്മാരുടെ ഇടയിൽ പോലും കടന്നു കൂടിയ മട്ടാണു .ശത്രുവിനു ഇത്രയെറെ അനുകൂലമായ ചുറ്റുപാട് ഉണ്ടാകാനിടയില്ല.”. സുഹ്രുത്തുക്കളെ ഇനി നിങ്ങൾ ചിന്തിക്കൂ ബഹുമാന്യനായ ഡോ:ഉസ്മാൻ സാഹിബ് യാധാസ്തികനോ?.അങ്ങനെയാണല്ലൊ ഇപ്പോൾ വിഷയം ചർച്ച ചെയ്യുന്നവരെ വിളിക്കുന്നതു?
                       ഇനി ബഹുമാന്യനായ ഉമർ മൌലവി അദ്ധേഹതിനെന്തുണ്ട് വിഷയത്തിൽ പറയാൻ എന്നു നമുക്ക് നോക്കാം അദ്ധേഹം ഡോ:ഉസ്മാൻ സാഹിബിന്റെ മുഖ്യ ശത്രു എന്ന ലേഖന സമാഹാരം പുന:പ്രസിദ്ധീകരിച്ചപ്പോൾ ഏഴുതിയ ആമുഖത്തിൽ ഇങ്ങനെ പറയുന്നു എന്റെ ബഹുമാന്യ സുഹ്രുത്തും കെ എൻ എം സംസഥാന പ്രസിഡന്റുമായ ഡോ:എം ഉസ്മാൻ സാഹിബ്പിശാചുഎന്ന വിഷയത്തെക്കുറിച്ചു എഴുതിയ ദീർഘമായ ലേഖനം സംയോജിപ്പിച്ചു കൊണ്ടു പുന:പ്രസിദ്ധീകരണം നടത്തുകയാണ്.നിത്യ നൂതനത്വം തിളങ്ങി നിൽക്കുന്ന പ്രഗൽഭമായ ഒരു ഗവേഷണ പ്രബന്ധമാണിത്.ഇസ്ലാമിക വിജ്ഞാന ശാഖയിൽ വിഷയകമായി മലയാളത്തിൽ ഇതുവരെ ആരും ഇത്രയും പ്രഗൽഭമായി എഴുതിയിട്ടില്ലെന്നാണു എന്റെ അറിവ് .ആധുനിക വിദ്യാഭ്യാസം നേടിയ പുതു തലമുറക്കും എന്നെപ്പോലെയുള്ളവർക്കും രചന  ഒട്ടേറെ  പാഠങ്ങൾ നൽകുന്നു.ഡോകടർ അവർകൾ ക്കു അല്ലാഹു മഹത്തായ പ്രതിഫലം നൽകുമാറാകട്ടെഇതാണു ഉമർ മൌലവിക്കു വിഷയത്തിൽ പറയാനുണ്ടായിരുന്നതു . ഇനി പറയൂ ???പരിഷ്കാരികളായ ഹദീസ് നിഷേധികളെ!!! ഉമർ മൌലവിയും ഡോ:ഉസ്മാൻ സാഹിബും ജനങ്ങളെ യാഥാസ്ഥികതയിലേക്കു വലിചിഴച്ച നവ:യാഥാസ്ഥികർ ആയിരുന്നൊ???!!അവർ ഇസ്ലാഹി പ്രബോധനത്തിനെ പിറകോട്ടു വലിക്കുകയായിരുന്നോ?.???!!
                         ഇനി നമുക്കു മലയാളത്തിലെ ഏറ്റവും ആധികാരികവും പ്രബലവുമായ ഖുര്ആൻ വിവരണ ഗ്രന്ഥം മലയാളികൽക്കു സമ്മാനിച്ച അമാനി മൌലവി () അദ്ധേഹം വിഷയത്തിൽ എന്തു പറയുന്നു എന്നു നമുക്കു ചർച്ച ചെയ്യാം.“ജിന്നു അഥവാ ഭൂതവർഗമാകട്ടെ ,മനുഷ്യരെക്കാൾ രൂക്ഷവും ഗതാഗത വേഗതയുള്ളതുമാണു .അങ്ങനെ സാധാരണ മനുഷ്യർക്കു കഴിയാത്ത പലതും അതിനു കഴിയുന്നു.“നിങ്ങൽ അങ്ങൊട്ടു കാണാത്ത വിധത്തിൽ അവർ നിങ്ങളെ കാണുന്നുവെന്നുഖുർആൻ(സൂറത്തു അറാഫിൽ ) പറയുന്നുണ്ട്. രക്ത സഞ്ചാരമുള്ളിടത്തെല്ലാം പിശാച് സഞ്ചരിക്കുമെന്നു ഒരു നബി വാക്യത്തിൽ നാം കണ്ടു കഴിഞ്ഞല്ലോ. മനുഷ്യനെ വഴി പിഴപ്പിക്കാൻ പിശച് ശ്രമിക്കുമെന്നും ഖുർആൻ പറഞ്ഞിട്ടുള്ളതാണു ആകയാൽ ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കിൽ കൂടി മറഞ്ഞ കാര്യം ഗണിചും പ്രശ്നം നോക്കിയും പറയുന്ന കാര്യത്തിൽ പൈശാചിക സഹായം കിട്ടും .തന്മ്മൂലം മറ്റുള്ളവർക്കറിയാൻ പ്രയാസമുള്ള പല അറിവും ഇത്തരം ജോലിയിലേർപ്പെടുന്നവർക്കു ലഭിക്കുകയും ചെയ്യും .ഇതിൽ യാതൊരസാംഗത്യവും ഇല്ലതന്നെ . പിശാചിനെ പ്രത്യേക പൂജയും മറ്റു കർമങ്ങലും നടത്തി സേവിക്കുന്നവർക്കു അതിന്റെ സേവ ലഭിക്കുന്നതിലും അസാംഗത്യമില്ല.എന്നാൽ ഇത്തരക്കാർ പറയുന്നതു തെറ്റോ ശെരിയോ എന്നല്ല പ്രശ്നം അവരുടെയടുക്കൽ പോകാമോ അവർ പറയുന്നതു വിശ്വസിക്കാമോ അവരെക്കൊണ്ട് വല്ലതും ചെയ്യിക്കാമോ എന്നതാണു . ഇതെല്ലാം ഇസ്ലാം കർശനമായി വിരോധിചിരിക്കുന്നു .നിഷിദ്ധമായ വസ്തുക്കളുപയോഗിച്ച് ചികിത്സിക്കുന്നതു വിരോധിച്ച പോലെത്തന്നെ. അതുകൊണ്ടു സുഖം കിട്ടുന്നുണ്ടോ ഇല്ലയൊ എന്നല്ല നോക്കേണ്ടതു .ഇസ്ലാമിക ശരീഅത്തു അതു വിരോധിച്ചിട്ടുണ്ടൊ അതൊ അനുവദിച്ചിട്ടുണ്ടൊ എന്നാണു.
      മറഞ്ഞ കാര്യം അല്ലാഹുവിനു മാത്രമേ അറിയൂ എന്ന വിശ്വാസത്തോട്,പിശാച് മുഖേന അവന്റെ സേവകർക്കു ലഭിക്കുന്ന അറിവിനെക്കുറ്ച്ചുള്ള ധാരണ എതിരാകുന്നില്ല.പിശചിനെതന്നെ നിഷേധിക്കുന്ന ചിലർ അങ്ങനെയും വാദിച്ചേക്കാം . മറഞ്ഞ  കാര്യം അല്ലഹുവിനേ അറിയൂ എന്നു പറയുന്നതിന്റെ ഉദ്ദേശം ഏതു കാര്യവും കാല ദേശമോ,ഏതു തരത്തിലുമുള്ള വക ഭേദമോ ഇല്ലതെ ശെരിക്കും ക്രിത്യമായും അണു അളവു  പിഴക്കതെയും ദ്രിഢമായി അറിയുക അള്ളാഹു മാത്രമാണു എന്നാണു.വല്ലതും അവൻ അറിയിച്ചു കൊടുത്താൽ അതു സ്രിഷ്ട്ടികൾക്കും അറിയും .മാത്രമല്ല പൈശാചികമായി ലഭിക്കുന്ന അനുമാനങ്ങളിൽ പലതും നുണയായിരിക്കും . പലതും ആളുകൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കാൻ വേണ്ടി കൽപ്പിച്ചുണ്ടാക്കിയതായിരിക്കുകയും ചെയ്യും. ചിലതൊക്കെ ശെരിയുമാകും .(അമാനി മൌലവി ,ഇസ്ലാമിക ജീവിതം പേജ് 428-430)       
                          ഇനി പറയൂ സുഹ്രുത്തുക്കളെ  അമാനി മൌലവി നമ്മളെല്ലാം വായിക്കുകയും സൂക്ഷിക്കുകയും പലപ്പൊഴും റഫറൻസ് ആയി ഉപയോഗിക്കുകയും ചെയ്യുന്ന തഫ്സീർ വലിയൊരു കാലയളവു കൊണ്ടു പൂർത്തിയാക്കിയ ത്യാഗിയായ പണ്ഡിതനും നവ:യാഥാസ്തികരുടെ കൂട്ടത്തിലൊ? അതോ ഇവർക്കൊന്നും ഇതു ഖുർആൻ വിരുദ്ധവും തള്ളേണ്ട ഹദീസുകളും മനസ്സിലായില്ലെ? മഹാ പണ്ഡിതരായ  നേതാക്കന്മാർ എഴുതിയതിൽ കൂടുതലായിട്ടു ഇസ്ലാഹീ പ്രസ്ഥാനത്തിൽ ആരെങ്കിലും ഈയിടെയായി പറഞ്ഞിട്ടുണ്ടെന്നു ആർക്കെങ്കിലും വ്യക്തമായ തെളിവുകളോടെ സമർഥിക്കാൻ സാധിക്കുമോ? പരലോക ഭയമുണ്ടെങ്കിൽ നിങ്ങൽ ഹദീസ് നിഷേധവും പ്രമാണങ്ങളിൽ വ്യക്തമായ തെളിവുള്ള ജിന്നു ബാ സിഹ്റിന്റെ ഫല പ്രാപ്തി എന്നിവയെ നിഷേധിക്കാതിരിക്കുക .  
                                                                                                          (തുടരും ) 
         
         

No comments:

Post a Comment