നബി സ ക്ക് സിഹ്രു ഭാധിച്ചു എന്നാ ഹധീസു ഈമാനുള്ളവര്‍ സ്വീകരികില്ല എന്ന് -മടവൂരി സ്നേഹിതന്‍ ഇഫ്തികര്‍ അഹമ്മെടിന്റെ ജല്പനനള്‍ക്ക് അബൂബച്കേര്‍ സാഹിബിന്റെ മറുപടി
-----------------------------------------------------------------------------------------------------------
ആദ്യം
നമുക്ക് ആരുടെ ഈമാനാണ് ശരി എന്ന് നോക്കാം. നബി (സ) സ്വന്തം പത്നി
ഈമാനുള്ളവരുടെ മാതാവായ ആയിഷ (റ) യോട് നബി (സ) തന്നെ ഈ കാര്യം പറയുന്നു,
ഈമാനുള്ളവരുടെ അഥവാ വിശ്വാസികളുടെ മാതാവായ ആയിഷ (റ) അത് ചോദ്യം ചെയ്യാതെ
ഈമാനോടെ അത് വിശ്വസിക്കുന്നു, ഈമാനുള്ളവരുടെ നേതാക്കളായ സ്വഹാബികള്‍ അത്
വിശ്വസിക്കുന്നു, ആ സിഹ്റ് നീക്കം ചെയ്യാന്‍ നബി (സ)യോട് ഈ സിഹൃന്റെ വിഷയം
പറഞ്ഞ മലക്കുകള്‍ പറഞ്ഞ പ്രകാരം നബിയുടെ നിര്‍ദ്ദേശ പ്രകാരം കിണറ്റില്‍
നിന്ന് അത് നീക്കം ചെയ്യുന്നു, ഇവിടെയൊന്നും ഈമാനുള്ള സ്വഹാബികള്‍ ഇഫ്തി
പറഞ്ഞത് പോലെ "ഈമാനുള്ളവര്ക്ക് ഇത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല"
ചോദിക്കുന്നില്ല അങ്ങനെ ചിന്തിക്കുന്നു പോലുമില്ല. അങ്ങനെ ഈ ഹദീസ് കൊണ്ട്
വന്ന ഈമാനുള്ള ഇമാം ബുഖാരി ഇഫ്തിയുടെ ഈ സംശയം (ഈമാനുള്ളവര്‍ക്ക്
വിശ്വസിക്കാന്‍ കഴിയില്ല എന്ന സംശയം) പ്രകടിപ്പിച്ചില്ല, ഈ ഹദീസിനെ നിരൂപണം
നടത്തിയ ഈമാനുള്ള മുഹദ്ദിസുകള്‍ ആരും ഇഫ്തിയുടെ ഈ സംശയം ഉന്നയിച്ചില്ല.
മടവൂരികള്‍ നാഴികക്ക് നാല്‍പ്പതു വട്ടം എടുത്തു പറയുന്ന ആധുനിക ഹദീസ്
നിരൂപകനായിരുന്ന ഈമാനുള്ള മര്‍ഹൂം അല്ബാനിയും ഇഫ്തുയുയ്ടെ ഈ സംശയം
പ്രകടിപ്പിച്ചില്ല അവര്‍ ഈമാനോടെ ആ ഹദീസിനെ സ്വഹീഹാക്കി. അവസാനം ലോകത്തുള്ള
ഇന്ന് ജീവിച്ചിരിക്കുന്നവരും അല്ലാത...്തവരുമായ അഹ്ലുസ്സുന്നത്തിന്റെ
ഈമാനുള്ള ഹദീസ് നിരൂപകര്‍ എല്ലാവരും (മുഅതസികളുടെ ആശയം പേറി നടക്കുന്ന
ഒറ്റപ്പെട്ട ചിലരൊഴികെ) എല്ലാവരും ഈ ഹദീസിന്നു ഒരു കുഴപ്പവുമില്ല എന്ന്
പറഞ്ഞു. എന്തിനേറെ പറയുന്നു, മടവൂരികളുടെ മൌലവിമാര്‍ പോലും അവരുടെ ഔദ്യോഗിക
പത്രങ്ങളില്‍ ഈ ഹദീസിന്നു ഒരു കുഴപ്പവുമില്ല എന്ന് ഫത്‌വ കൊടുത്തു. ആ
മുഫ്തികളില്‍ ഏറ്റവും വലിയ പണ്ഡിതന്‍ കൊട്ടപ്പുറം സുന്നി മുജാഹിദു
സംവാദത്തില്‍ കാന്തപുരത്തെ തറപറ്റിച്ച പരാജയപ്പെടുത്തിയ അബ്ദുല്‍ ഹമീദ്
മദനിയും "ഈമാനുള്ളവര്‍ക്ക് ഇങ്ങിനെ വിശ്വസിക്കാന്‍ കഴിയുമോ" എന്ന ഇഫ്തിയുടെ
ഈ ചോദ്യം ചോദിച്ചില്ല. മടവൂരികളുടെ വലിയ വലിയ നേതാക്കളായ പണ്ഡിതന്മാരായ
എം. ഐ. സുല്ലമി ചോദിച്ചില്ല, സി.എം. മൌലവി ചോദിച്ചില്ല, കോയക്കുട്ടി
ഫാറുക്കി ചോദിച്ചില്ല, C .P. ഉമര്‍ സുല്ലമി ചോദിച്ചില്ല, ലോക പ്രശസ്ത
ഇസ്ലാമിക് യൂനിവേര്‍സിറ്റിയായ മദീന യൂനിവേര്‍സിറ്റിയില്‍ നിന്ന് പഠിച്ചു
ഡിഗ്രിയും ഡോക്ടരേറ്റും എടുത്ത ഹുസൈന്‍ മടവൂര്‍ പോലും ചോദിച്ചില്ല, ഈ
ഇഫ്തിയുടെ ഉമ്മ തന്നെ ഈ വിഷയത്തെ കുറിച്ച് ഫത്‌വ ചോദിക്കാന്‍ ഹുസൈന്‍
മടവൂരിനെ ഫോണില്‍ വിളിച്ചു ചോദിച്ചപ്പോള്‍ വളരെ സൂത്രത്തില് അദ്ദേഹം
ഒഴിഞ്ഞു മാറിയത് ഇഫ്തിക്ക് തന്നെ നന്നായി അറിയാം. അപ്പോള്‍ ഇഫ്തി,
ചോദിക്കാട്ടെ, ഇവര്‍ക്ക് ആര്‍ക്കും ഈമാനില്ലേ? എന്താ ഈ പറയുന്നത്? നബി (സ)
യുടെ കൂടെ സദാ സമയവും ഉണ്ടാവാറുള്ള സ്വഹാബികള്‍ ആര്‍ക്കും ഈമാനുണ്ടാ
യിരുന്നില്ലേ? ഇഫ്തി, കുറച്ചു ആലോചിച്ചിട്ടു വേണ്ടേ മറുപടി പറയാന്‍. ഇനി,
ഇഫ്തി പറഞ്ഞ ...വിഷയം കരീന്‍ എപ്പോഴും നബി (സ) യുടെ കൂടെ ഉണ്ടല്ലോ?
സംരക്ഷണത്തിനുള്ള മലക്കും കൂടെ ഉണ്ടല്ലോ? എന്നിട്ടും നബി (സ) ഉഹുദു
യുദ്ധത്തില്‍ പരിക്ക് പറ്റിയില്ലേ? ശത്രുക്കള്‍ കുഴിച്ച ചതിക്കുഴിയില്‍ നബി
(സ) വീണു നബി (സ) ആ സുന്ദര മുഖത്തു നിന്ന് രക്തം പൊടിഞ്ഞില്ലേ? നബി (സ) ആ
മനോഹര പല്ലുകള്‍ക്ക് കേടു പറ്റിയില്ലേ? സംരക്ഷണത്തിനുള്ള മലക്കുണ്ടായിട്ടും
നബി (സ) യുടെ ഭക്ഷണത്തില്‍ ജൂത സ്ത്രീ വിഷം പുരട്ടിയത് അറിയാതെ നബി (സ)
അതെടുത്തു കഴിച്ചു പോയില്ലേ? ഇതില്‍ നിന്ന് നമുക്ക് നബി (സ) യെ അള്ളാഹു
കൈവിട്ടുകളഞ്ഞുവെന്നോ, അല്ലെങ്കില്‍ അങ്ങനെ സംഭവിച്ചത് മോശമായിപ്പോയെന്നോ
ആരെങ്കിലും കരുതുമോ? നബിക്കെങ്ങിനെ അങ്ങനെ സംഭവിക്കുക എന്ന് പറയാന്‍
പറ്റുമോ? അത് പോലെ ജൂതന്‍ ചെയ്ത സിഹ്റ് കാരണം 6 മാസക്കാലം അല്‍പ്പം
അസ്വസ്ഥതകള്‍ സംഭവിച്ചു എന്ന് ഹദീസില്‍ വന്നതിനെ നാം വിശ്വസിച്ചാല്‍ അതില്‍
നമ്മുടെ ഈമാനിന്നു ഒരു കോട്ടവും തട്ടില്ല എന്ന് ഇഫ്തി മനസ്സിലാക്കുക.
അങ്ങനെ കോട്ടം തട്ടും എന്ന ഇഫ്തിയുടെയും കൂട്ടരുടെയും സ്വന്തം
നിഗമനങ്ങള്‍ക്ക് സ്വന്തം യുക്തിക്കനുസരിച്ച് പറയുന്ന ജല്‍പ്പനങ്ങള്‍ക്ക്
യാതൊരു പ്രസക്തിയുമില്ല. അങ്ങനെ നിങ്ങള്‍ പറഞ്ഞാല്‍ നബി (സ) മുതല്‍ ഇന്ന്
ജീവിച്ചിരിക്കുന്ന നിങ്ങളുടെ മൌലവിമാര്‍ക്ക് വരെ ഈമാനില്ല എന്ന് നിങ്ങള്‍
പറയേണ്ടി വരും. നഊദുബില്ലാഹ് അല്ലാഹു നമ്മെ കാക്കട്ടെ - ആമീന്‍.
നഊദുബില്ലാഹ് അല്ലാഹു നമ്മെ കാക്കട്ടെ - ആമീന്‍ - എന്ന് മാത്രം ഇപ്പോള്‍
പ്രാര്‍ഥിക്കുന്നു . ഇഫ്തി ഒരു കാര്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക, ഈ
സിഹ്റ് കാരണം നബി (സ) യുടെ വഹ്യിനോ, നബി (സ) ക്ക് അവതരിപ്പിച്ച ഖുര്‍ആനിനോ
ഒരു കോട്ടവും തട്ടിയില്ല ...എന്നത് ചരിത്രവും, ശാസ്ത്രവും, ഖുര്‍ആനും
സാക്ഷിയാണ്. ഹദീസുകളെ കുറിച്ച് മുസ്ലിംകള്‍ മാത്രമല്ല ഗവേഷണം നടത്തുന്നത്
എന്ന് ഇഫ്തി മനസ്സിലാക്കണം. ലോകത്തുള്ള ബുദ്ധി ജീവികളായ അമുസ്ലിമുകളായ
ഹദീസ് ചരിത്ര ഗവേഷകന്മാര്‍ പോലും ഹദീസുകളുടെ പ്രാമാണികതയില് സംശയം
പ്രകടിപ്പിച്ചിട്ടില്ല എന്ന് നാം മനസ്സിലാക്കുക. നബി (സ) യെ ഇകഴ്ത്താന്‍
ശ്രമിച്ച സയണിഷ്റ്റുകള്‍ പോലും ഹദീസുകള്‍ക്ക് മുമ്പില്‍ മുട്ടുമാടാക്കേണ്ടി
വന്നിട്ടുണ്ട് എന്ന് ഇഫ്തി മനസ്സിലാക്കണം. ഖുര്‍ആനിന്റെയും വഹ്യിന്റെയും
സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു എന്ന് അല്ലാഹു നമുക്ക് ഉറപ്പു തന്നതാണ്.
അത് കൊണ്ട് തന്നെ നമുക്ക് അതില്‍ ഒരു സംശയത്തിന്നും ഒരു പഴുതുമില്ല. انا
نحن نزلنا الذكر وأنا له لحافظون അത് കൊണ്ട് ഒന്ന് കൊണ്ടും ഇഫ്തി
പേടിക്കേണ്ട, ഖുര്‍ആനിന്റെയും വഹ്യുന്റെയും സംരക്ഷണം അള്ളാഹു
ഏറ്റെടുത്തിരിക്കുന്നു. Mattulla മറ്റുള്ളവരുടെ ഈമാന്‍ ഓര്‍ത്തു
വിഷമിക്കാതെ ഇഫ്തി സുഖമായി പോയി കിടന്നുറങ്ങുക. അല്ലാഹു ഇഫ്തിക്ക് സത്യം
മനസ്സിലാക്കി സച്ചരിതരായ സലഫുസ്സാലിഹുകള്‍ ഹദീസുകള്‍ നിഷേധിച്ചിട്ടില്ലാത്ത
സച്ചരിതരായ അവരുടെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ അല്ലാഹു ഇഫ്തിക്ക്
തൌഫീക്ക് ചെയ്യട്ടെ -
No comments:
Post a Comment