നബിദിനവും സമസ്തയും
---------------------------------------
1926 - ല്‍ കേരളക്കരയില്‍ പിറവിയെടുത്ത ഒരു പുത്തന്‍ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ബ്രട്ടീഷ് സഹചാരിയായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങളാണ് ഇത് സ്ഥാപിച്ചത്. ചരിത്രം അവര്‍ തന്നെ പറയട്ടെ; "1926 - ല്‍ ജന്മം നല്‍കിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ" (സുന്നി അഫ്കാര്‍, 1999 ജൂലൈ 21 ) " സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകന്‍ വരക്കല്‍ മുല്ലക്കോയ തങ്ങളാണ്" (സിറാജ്, 2007 ഡിസംബര്‍-19) എന്നാല്‍ സുന്നി എന്ന വ്യാജ നാമത്തില്‍ കേരളത്തില്‍ അറിയപ്പെടുന്ന ഈ സംഘടന ചില ഗ്രൂപ്പുകളായി ചേരിതിരിഞ്ഞ് പ്രവര്‍ത്തിക്കുന്നു. അഹ്-ലുസ്സുന്നത്തി വല്‍ ജമാഅത്തുമായി ഈ സംഘടനക്ക് അടിസ്ഥാനപരമായും അല്ലാതെയും ഒരുപാട് കാര്യങ്ങളില്‍ അന്തരമുണ്ട്. അതില്‍പെട്ട ഒന്നാണ് നബിദിനം ഒരാഘോഷമായി ആചരിക്കുക എന്നത്. എന്നാല്‍ നബി (സ്വ) യുടെ ജനന ദിനം എന്ന പേരില്‍ റബീഉല്‍-അവ്വല്‍ മാസത്തിലോ പന്ത്രണ്ടാം തിയതിയോ നബി (സ്വ) യോ അദ്ദേഹത്തിന്‍റെ സ്വഹാബത്തോ മതപരമായ പ്രത്യേക ചടങ്ങുകളൊന്നും നടത്തിയിട്ടില്ല. അപ്പോള്‍ ഈ മാസത്തിലും ദിവസങ്ങളിലും പ്രത്യേകമായി ഒന്നും മതത്തിന്‍റെ പേരില്‍ നടത്താതിരിക്കുക എന്നതാണ് നബിചര്യ അഥവാ സുന്നത്ത്. നബിദിന വാദികളായ ഈ ബിദ്ഇകള്‍പോലും അത് സുന്നത്താണെന്ന് സ്ഥാപിക്കുന്നതിനിടയിലും ഈ കാര്യം അവര്‍ അറിയാതെ തന്നെ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നു: " ഇനി നമുക്ക് നബിദിനം ആഘോഷിക്കുന്നതിലേക്ക് മടങ്ങാം. നബി (സ്വ) തിരുമേനിയുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്റെയോ പുന്യപുരുഷന്റെയോ ജന്മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് തിരുമേനി വ്യക്തമായി ഒന്നും നിര്‍ദേശിച്ചിട്ടുമില്ല." ( അല്‍-മുഅല്ലിം മാസിക, 2006 ഏപ്രില്‍ ) " അടിസ്ഥാനപരമായി മൗലിദ് ബിദഅത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടിലെ മുസ്ലിംകളില്‍ നിന്ന് കൈമാറിവന്ന ആചാരമല്ല അത്" ( സുന്നി വോയ്സ്, 2000 ജൂലൈ 16 - 31 ) മറ്റു പതിനൊന്നു മാസങ്ങളിലും പ്രവാചക സ്നേഹവും സ്വലാത്തും സലാമും നിര്‍വഹിക്കുന്ന ഉത്തമ നൂറ്റാണ്ടുകാര്‍ക്കൊന്നും നബിസ്നേഹമെന്ന പേരില്‍ പ്രത്യേക ദിവസമോ മാസമോ നിശ്ചയിക്കേണ്ടിവന്നിട്ടില്ലെന്നും നബിദിനക്കാര്‍ സമ്മതിക്കുന്നു; " ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച സച്ചരിതര്‍ റബീഉല്‍-അവ്വലില്‍ മാത്രമല്ല മറ്റു മാസങ്ങളിലും സ്വലാത്തും സലാമും ഇസ്‌ലാമിക പ്രചാരണവും പ്രവാചക സ്നേഹവും നിര്‍വിഘ്നം നിര്‍വഹിച്ചുവന്നു. അതുകൊണ്ടുതന്നെ ഒരു ദിവസമോ മാസമോ നിശ്ചയിച്ച് അത്തരം കര്‍മ്മങ്ങള്‍ നടപ്പാക്കേണ്ട അനിവാര്യത അന്നുണ്ടായിരുന്നില്ല" ( ചന്ദ്രിക, 2004 മെയ് 12 , അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ). സച്ചരിതരായ ഉത്തമ നൂറ്റാണ്ടുകാരെ പിന്‍പറ്റി ജീവിക്കുന്ന യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് ഇന്നും പ്രത്യേകമായ ഒരു ദിവസമോ മാസമോ നിശ്ചയിച്ചു പ്രവാചകനെ സ്നേഹിക്കേണ്ട ആവശ്യമില്ല. അവര്‍ എന്നും നബി (സ്വ) യെ ഒരുപോലെ സ്നേഹിക്കുന്നു. എന്നാല്‍ ഇതിന് വിപരീതമായി ഈ വ്യാജ സുന്നികള്‍ നബി (സ്വ) യുടെയും സ്വഹാബത്തിന്റെയും ചര്യക്ക് വിരുദ്ധമായി റബീഉല്‍-അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയതിയിലും മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. ഈ മാസത്തിനും തിയതിക്കും മറ്റു മാസങ്ങളെക്കാള്‍ ശ്രേഷ്ടതയുണ്ടെന്ന് തട്ടിവിടുന്നു. മാത്രമല്ല, നബി (സ്വ) യും സ്വഹാബത്തും ആഘോഷിച്ച് നമുക്ക് മാതൃക കാണിച്ച രണ്ടു പെരുന്നാള്‍ ദിവസങ്ങളെക്കാളും വലിയ ആഘോഷമാണ് ഈ ആഘോഷമെന്നും വ്യാജം പറയുന്നു. സ്വയം പുണ്യമാക്കി വാഴ്ത്തിയ ഈ രാത്രിക്ക് വിശുദ്ധ ഖുര്‍ആനില്‍ ആയിരം മാസത്തേക്കാള്‍ പുണ്യമുണ്ടെന്ന്‍ പറഞ്ഞ ലൈലത്തുല്‍ ഖാദറിനെക്കാള്‍ പോരിശയുണ്ടെന്നു ജല്പനം നടത്തുന്നു; "നബിദിനം മുസ്ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനെക്കാള്‍ വലിയ ആഘോഷം" ( രിസാല 1987 നവംബര്‍ ). " ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായതാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ച ലൈലത്തുല്‍ ഖാദറിനെക്കാള്‍ മഹത്വം ഉള്ളത് നബി (സ്വ) ജനിച്ച രാത്രിക്കാണ്" ( സുന്നി അഫ്കാര്‍, 2002 മാര്‍ച്ച് 20 ) ....................അല്ലാഹുവേ ഇവരുടെ ശര്റില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനെ കാക്കേണമേ............

No comments:
Post a Comment