Saturday, March 16, 2013

ഡോക്ടർ സുൽഫിക്കരും പ്രൊഫ്‌ കോണും -നേരില്ലാത്ത കാഴ്ചകളും part1

ഡോക്ടർ സുൽഫിക്കരും പ്രൊഫ്‌ കോണും -നേരില്ലാത്ത കാഴ്ചകളും
ചില ആളുകള് അങ്ങിനെ ആണ് ...രാജാവ് മന്ത്രി ആക്കിയാൽ പിന്നെ രാജാവിനെക്കാൾ വലിയ രാജ ഭക്തി ആയിരിക്കും ..
സംസ്ഥാന സെക്രട്ടറി ആക്കിയതിന് ഇങ്ങിനെ ഒക്കെ മൂട് താങ്ങുന്ന ഒരാളായി അതും ഒരു ഡോക്ടർ മാറുമോ ...മാറും എന്നതിന് ജീവിക്കുന്ന തെളിവാണ് സുൾഫിക്കർ അലി ...കാലത്തിന്റെ ചുവരെഴ്ത് വായിച്ച മഞ്ഞ കണ്ണട മഞ്ഞളിൽ മുക്കി വെച്ച അഭിനവ കൊക്കസ്സിലെ മീഡിയ സെക്രട്ടറി .....
പച്ച കളവുകൾ നിറച്ചു ഇദ്ദേഹം വിചിന്തനത്തിൽ എഴുതി വിട്ട നേരില്ലാ കാഴ്ചകളിലൂടെ
1)കോഴിക്കോട് പ്രോഫ്കൻ കൂടുതൽ വ്യവസ്ഥാപിതവും ശാസ്ത്രീയവും ആയി ആണ് സങ്കടിപിച്ചത്
എല്ലാ പ്രോഫ്കനിലും കാണാത്ത ഒരു ജിന്ന് അധികം വന്നു എന്നല്ലാതെ എന്ത് അധികം വന്നു ഈ പ്രോഫ്കനിൽ -
മലപ്പുറത്ത്‌ 32 സെഷൻ ആയി 7000 യിരത്തിൽ അധികം വിദ്യാർഥികൾ പങ്കെടുത്തപ്പോൾ കോഴിക്കോട് 15 ഇൽ താഴെ സെഷനും 500 ഇൽ താഴെ വിധ്യര്തികളും -ഇതാണ് നവ്യാനുഭവം ആയതു എങ്കിൽ ഇത്ര ചെറിയ ഒരു അറബികോൻ ചരിത്രത്തിൽ തന്നെ ആദ്യം,ആയാണ്
അതിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ജാമിയ നദ്വിയ്യ ,അല ഫുര്ഖാൻ ,അന്സാര് എന്നീ പ്രൊഫഷണൽ അറബി കോളേജു കളിലെ നിര്ബന്ധിത വിദ്യാര്തികളും -പിന്നെ ഉടമസ്ഥതയിലുള്ള കരുണ,ഫര്മസി കോളേജ് എന്നിവയിൽ നിന്ന് വന്ന ചിലരും -ഡൽഹിയിൽ നിന്ന് സ്വന്തം ചിലവിൽ ഖാലിക് കാക്ക അയച്ച 23 പേരും -ഇതാണ് വ്യത്യസ്തത നിറഞ്ഞ ശാസ്ത്രീയ പ്രോഫ്കൻ കാലിക്കറ്റ്‌
മലപ്പുറത്ത്‌ നടന്ന പ്രൊഫ്‌ കോണിന് ഏഴയലത്ത് വെക്കാൻ പറ്റില്ല എന്ന് ആരെക്കാളും നന്നായി അറിയുന്ന മീഡിയ സെക്രെറെരി തന്നെ വിചിന്തനത്തിൽ ഈ വേദി പൊട്ടിച്ചത് ഇരുട്ടിനെ കൊണ്ട് ഓട്ട അടകൽ ആയി ...
സദസ്സിന്റെ ഫോട്ടോ പോലും മീഡിയ സെക്രടറി പത്രത്തിൽ കൊടുക്കഞ്ഞത് ജന ബാഹുല്യവും നവ്യാനുഭ്വവും പത്രത്തിൽ കൊല്ലാഞ്ഞിടല്ല എന്നത് ആരെക്കാളും നന്നായി അറിയുന്ന ആലനെല്ലോ സുല്ഫിക്ക താങ്കള്
ഓരോന്നായി വിലയിരുത്താം 
പ്രി പ്രോഫ്കൻ മീറ്റുകൾ 
നൂറു കണക്കിന് കാമ്പസുകളിൽ പ്രീ പ്രോഫ്കൻ മീറ്റുകൾ നടന്നു -ചില സാമ്പിള് മാത്രം 




പോസ്റ്റുകളും പരിപാടികളും ഇടാൻ മുതിർന്നാൽ നീണ്ടു പോകും എന്നതിനാൽ നിര്ത്തുന്നു ...താങ്കള് വിചിന്തനത്തിൽ വലിയ കാര്യമായി പറഞ്ഞ കാമ്പസ് ദിബെറ്റിൽ മെഡിക്കൽ കോളേജിൽ എത്ര പേര് വന്നു ,മാഹിയിൽ സാക്ഷാൽ അധോക്ക് പ്രസിഡണ്ട്‌ ആദിൽ വന്ന പരിപാടി എന്തെ ജന ബാഹുല്യം കാരണം 8.30 നു നിര്തെണ്ടി വന്നത് -കാമ്ബസുകലായ കാമ്പസുകൾ മുഴുവൻ മിന്നൽ വിസിറ്റ് നടത്തിയ പുതിയ നവോധാനതിന്റെ കാവല ഭടനും അനുയായികല്ക്കും കിട്ടിയ റിസൾട്ട്‌ എന്ത് ...jdt ഇസ്ലാമിൽ നിന്ന് പോലും 3 ബസ്സ്‌ മലപ്പുറത്തേക്ക് വന്നതോ ...
ഞങ്ങൾ ഇതൊന്നും എഴുതണം എന്ന് വിചാരിച്ചതല്ല ,പക്ഷെ പ്രോഫ്കൻ കണ്ടുപിടിച്ചത് തന്നെ ഞാനാണ് എന്ന് ,അന്നുണ്ടായിരുന്ന മുഴുവൻ msm കമ്മറ്റിയിലെ പ്രമുഗരെ മറന്നു എഴുതിയപ്പോഴും ,ഞങ്ങൾ പ്രതികരിചില്ല..ഇപ്പോൾ വിചിന്തനത്തിലെ നേരില്ലാ കാഴ്ച കണ്ടപ്പോൾ ഡോക്ടർ സുല്ഫിക്ക ഒന്ന് കണ്ണട മാറ്റിവെക്കുനാതു ആണ് നല്ലത് എന്ന്  തോന്നി -
പ്രോഫ്കനിനു സ്വന്തം കോളേജ് ആയ പരിയാരത്ത് നിന്ന് എത്ര പേര് വന്നു എന്ന് അന്വേഷിച്ചിട്ട് പോരെ മുജാഹിധുകളെ കൊച്ചാക്കാൻ നേരില്ലാ കാഴ്ച തേടി പോകുന്നത്
-----------------------------------------------------------------------------------------------------------------
ഉദ്ഘാടന സമ്മേളനം

പണ്ട് ആളെ കൂട്ടാൻ തമിഴര് അമ്മ അമ്മ വരുന്നു എന്ന് പറയുമത്രേ ..എന്നിട്ട് വരുന്നതോ സ്വന്തം വീട്ടിലെ അമ്മ ആയിരിക്കും ....
സമ്മേളനത്തിന് ബുല്ലോക്ക് വരും വരും ...പെരുമ്പറ ...പത്രത്തിലൊക്കെ ബുല്ലോക് മയം...അവസാനം അദ്ദേഹം ഒന്നാംതരം സലഫി ആണത്രേ ...അദ്ദേഹം കോഴിക്കോട്ടു വന്നില്ല ...
പോകട്ടെ പ്രോഫ്കനിൽ വരും എന്ന് പറഞ്ഞതോ അബ്ദുറഹീം മേകാർത്തി...വിചിന്തനതിലും ഫേസ് ബുക്കിലും ,പത്രത്തിലും ഒക്കെ മകാര്തി -പ്രോഫ്കനിനു മൂന്നു ദിവസം മുമ്പ് ഒറിജിനൽ ഏതു  എന്ന് പറയാൻ പത്ര സമ്മേളനം വിളിച്ചപ്പോഴും മകാര്തി തന്നെ താരം ....
മീഡിയ സെക്രടരിയുടെ ഫേസ് ബുക്കിലും മകാര്തി തന്നെ ....
മുജാഹിധുകളെ നിങ്ങൾ അറിയണം എന്തിനാണ് ഈ കളവു
അപ്പോൾ പോലും അദ്ദേഹത്തിന് വിസ അടിചിടില്ല്ലാ ,,,അദ്ദേഹം വരാം എന്ന് ഉറപ്പായിടില്ല ...പിന്നെ എങ്ങിനെ ഉറപിച്ചു പറയും ...അതാണ്‌ കോക്കസ് ...ഉ  ളു പ്പ് തൊട്ടു തീണ്ടിയിട്ടുണ്ടാവില്ല
ഇനി ഇതേ കുറിച്ച് മകാര്തി തന്നെ പറയട്ടെ 




മലപ്പുറത്ത്‌ അര്ശാദ് ഖാനും ,കെരെസ്റ്റെസ്,ഇസ്മായിൽ ബുല്ലോക് ,സൈദ് പറ്റെലും ,ഒമാര്ഷരീഫും എല്ലാം സംസാരിച്ചു ,,,ആര്ക്കും അതൊരു ഡ്രാമ ആയി തോന്നിയില്ല
അടികിട്ടിയാൽ പാട് തടവി ഇരുന്നാൽ പോരെ ...ഉണ്ടായ വീക്കം മസിലാനു എന്ന് പറഞ്ഞു നാട്ടുകാരെ കൂടി കാണിക്കണോ
അപ്പോഴാണ്‌ ഷെയ്ക്ക് അസീമിനെ കിട്ടിയത് ..ദുബൈയിലെ നിയാസ് മോങ്ങം ഒരു യാത്രക്കിടയിൽ ക്ഷണിച്ചത് ആണ് അത്രേ (സനധു നിയാസിൽ നിന്ന് തന്നെ )...കിട്ടിയത് കിട്ടി എന്ന് വിചാരിച്ചു കൊണ്ട് വന്നപ്പോൾ ഇദ്ദേഹം ഇവരുടെ ഭാഷയിൽ ഒന്നാം തരം ജിന്ന് ആണ് അത്രേ ...(അല്ലെങ്കിലും ഈ കൊക്കാസ് വരട്ടു വാദം കേരളത്തിന്‌ പുറത്തു ആര്ക്കും ഇല്ലല്ലോ )

 one sample

പണ്ട് സാകിർ നായിക്കിനെ കൊണ്ട് ഒരു നല്ല പണി കിട്ടിയത് കൊണ്ടാവാം ഇധെഹതൊദു നേരിട്ട് ചോദ്യം ചോദിക്കൽ ഉണ്ടായിരുന്നില്ല ..പകരം എഴുതി വാങ്ങി അക്ബര്ക പരിശോധിച്ച് പ്രശ്നമിലാത്ത ചോദ്യം ചോദിക്കുക ആയിരുന്നു ചെയ്തിരുന്നത് ....ഇതിന്റെ മലയാളമാണ് ഗതികേട് ...ലോക പ്രശസ്ത ഇസ്ലാമിക പ്രബോധ്കനെ കൊണ്ട് വന്നു മുന്നില് നിരത്തി അധെഹതോട് നേരിട്ട് ചോദിക്കാൻ അവസരം നല്കാൻ പോലും ഉള്ള അമ്നു നഷ്ടമായിരിക്കുന്നു എന്ന് നാം തിരിച്ചറിയുക ...എന്തെ നേരിട്ട് ചോദിച്ചാൽ ...ആരെയാ നിങ്ങൾ പൊട്ടാൻ ആക്കുന്നത് ....ജിന്നിനെ പേടിച്ചു ചോദ്യം പോലും ജിന്ന് വിമുക്ത്മാക്കേണ്ട ഗതികേട് ,ഇസ്ലാമിലുള്ളത് പറയുവാൻ ആര്ജവം കാണിച്ച മുജാഹിധുകല്ക്ക് ഉണ്ടായിട്ടില്ല ...പുതിയ നൂറ്റാണ്ടിലേക്ക് ഈ കൈത്തിരിയുമായി പോയാൽ കൈത്തിരി ജിന്നും വിശ്വാസം ശൈതാനും കൊണ്ട് പോകും ജാഗ്രതൈ
പണ്ട് സമ്മേളനത്തിൽ സാകിർ നായിക്കിന്റെ ഉത്തരം കഴിഞ്ഞു ,ഉത്തരം പറയുമ്പോൾ തന്നെ സ്റെജിനു പിന്നിൽ നെട്ടൊട്ടമായിരുന്നു ..കുടുങ്ങിയെല്ലോ  റബ്ബേ ...
നവോധാനതിന്റെ പുതിയ കാവൽ ഭടന് എന്തെ അപ്പോൾ തന്നെ സാകിർ നായിക്കിന്റെ അപ ശബ്ദം തിരുത്താൻ കഴിഞ്ഞില്ല ..പക്ഷെ പിന്നാമ്പുറത്ത് ഒരു ഇന്റർ വ്യൂ  നടന്നു ...ക്യാമറ -നജ്മു ...ആങ്ങർ-അക്ബര്ക ....സാകിർ നായികുമായി ആണ് ഇന്റർ വ്യൂ ...പറഞ്ഞത് ഒന്ന് തിരുത്തി കിട്ടാൻ ...എന്നിട്ടെന്തേ തിരുത്തിയത് മാലോകർ കാണാതെ പോയത് ...ഇന്റർവ്യൂ ചീറ്റി എന്നല്ലാതെ എന്ത് ....ധൈര്യം ഉണ്ട് എന്ഖിൽ സാകിർ നായക് തിരുത്തിയ ആ വരികൾ ഒന്ന് പുറത്തു വിടൂ ....
മലപ്പുറത്ത്‌ ആണത്വം ഉള്ള മുജാഹിദുകൾ മൈക്ക് കയ്യിൽ കൊടുത്തു ചോദിക്കാൻ ..ലോകത്തുള്ള പങ്കെടുത്ത മുഴുവൻ ആലിമുകളുടെ ക്ലാസ്സുകളിലും ....
സുല്ഫി ഡോക്ടർ ഈ കളവു എഴുതി വിടും മുമ്പ് അത് ഒന്ന് കേള്ക്കന്മായിരുന്നു
ഉധ്ഗാദനതിനു tp തുടങ്ങി സമാപനത്തിന് നാസര് സുല്ലമിയിൽ അവസാനിച്ച ജിന്നാണ് പ്രോഫ്കോനിലെ വൈവിദ്യം എന്ന് താങ്കള് കരുതി എങ്കിൽ അറിയുക ഞങ്ങൾ മുജാഹിധുകലാണ്
തുടക്കം മുതൽ ഒടുക്കം വരെ ധുര്ബല ഹദീസും ചര്ച്ച ചെയ്തു സമയം നീക്കി അവസാനം ചാരൻ വന്നു ക്ലിപ്പിട്ടു സമാപനം നടത്തി എന്നല്ലാതെ എന്ത് കിട്ടി എന്ന് ഒരു  അനുഭവമെങ്കിലും ഒരു കുട്ടി ആത്മാര്തംമായി പറയട്ടെ ...എന്നിട്ടും വിഷം ചീറ്റുന്ന വാക്കുകളുമായി ഓശാന പാടുന്ന ഈ നേരില്ലാ കാഴ്ച ഒരു പക്ഷെ സി ഡി ടവറിലെ ഇരിപിടതിന്റെ ബലം കൂട്ടും എന്നല്ലാതെ ...മുജാഹിധുകൾക്കിടയിൽ എന്നും താങ്കള് പരിഹാസ്യൻ ആവാനേ ഉപകരിക്കൂ ...





-------------------------------------------------------------------------------------------------------------
ഡോക്ടർ പെരുമ്പറ മുഴക്കുന്ന നവ്യാനുഭവങ്ങളും ,ശാസ്ത്ര സത്യങ്ങളും ...ഏതാണ്ട് മലയാളം ക്ലാസ്സ് മലസ്സിലാകിയ കാഷ്മീരിയെയും നമുക്ക് വാദത്തിനു വേണ്ടി മാറ്റി വെക്കാം ...എന്നാൽ ഈ ഡോക്ടറുടെ കളവും അയാളുടെ അസൂയയും അറിയണം എങ്കിൽ 7 ആം പാരഗ്രാഫ് വായിക്കണം ...
ധുര്ബല ഹധീസിനെ കുറിച്ച് ഒരാള് ചോദിച്ചിട്ട് 5 പേര് വിയര്ത് കുളിച്ചു അത്രേ ....കല്ല്‌ വെച്ച dr സുല്ഫി നുണ -ചോദിച്ചത് തിരുപനത പുറത്തു പഠിക്കുന്ന മുഹമ്മദ്‌ ജാബിര് -അവനു ഫൈസൽ മൗലവി ഉത്തരം കൊടുത്തപ്പോൾ തന്നെ സംശയം തീര്ന്നു (അത് അദ്ധേഹത്തെ കണ്ടു അവൻ പറഞ്ഞിട്ടും ഉണ്ട് )
ഞങ്ങള്ക്ക് നിങ്ങളെ പോലെ അറബി കോളേജിലെ കുട്ടികളെ വിളിച്ചു ഭിരിയാനി കൊടുത്തു ജിന്ന് പറയലായിരുന്നില്ല ഉദ്ദേശം ,അതിനാല അത് സംബന്ധമായി പറയാൻ ഉള്ളത് എല്ലാം ആ ചോദ്യത്തിന് അനുബന്ധമായി പറഞ്ഞു വിഷയം നിർത്തി...ഒന്ന് സംസാരിച്ചത് സകരിയ്യ സ്വലാഹി ആണ് അദ്ദേഹം അദ്ധേഹത്തെ കുറിച്ച് ഉള്ള ആരോപനതിനാ മറുപടി പറഞ്ഞത് .....സാരമില്ല ഡോക്ടറെ വാടാനപള്ളി സാലിഷു പറഞ്ഞ പോയതം കേട്ട് പോയത്തം മാത്രം വരുന്ന വിചിന്തനത്തിൽ എഴുതിയത് നന്നായി ...
ഇനിയാണ് വലിയ തമാശ
വിചിന്തനത്തിലെ ഈ വാര്ത്ത കണ്ടു മുഹമ്മദ്‌ ജാബിര് ഡോക്ടർ സുല്ഫിക്ക് മെസ്സേജ് അയച്ചു-
"അത് ഇപ്രകാരം ആണ്
ജാബിര് മംഗ്ലീഷിൽ ആണ് എഴുതിയത്
"സൂക്ഷ്മത "എന്നാ വാക്ക് (സുല്ഫിക്ക എഴുതിയ കളവു )പോലും ഞാൻ ചോദിച്ചതിൽ  ഇല്ല .എന്റെ ചോദ്യത്തിന് പന്ധിതന്മാർ കൃത്യമായ ഉത്തരം നല്കി .അവരുടെ വാദം ആണ് ശരി എന്ന് എനിക്ക് ബോദ്യപെട്ടു .എന്നെ കുറിച്ച് എഴുതിയ ആ കളവു പിന്വലിച്ചു പരസ്യമായി മാപ്പ് പറയുക .ഇല്ലെങ്കിൽ ഈ കണക്കു ഞാൻ ആഖിരത്തിലേക്ക് മാറ്റി വെക്കുന്നു ..നമുകിടയിൽ അല്ലാഹു നീതി നടപ്പാക്കും ഇന്ഷ അല്ലാഹു -muhammed jabir
അതിനു dr സുൾഫിക്കർ അയച്ച മറുപടി
"assalaamualaikkum,i never mentioned you or your malappuram conference in my essay ..if it is not u,why should you bother ...u feel guilty?i am ready to face Allaah's judgement .if u send again similar calls or sms..i will give complaints in cyber cell or naval court..maasalaam"
എങ്ങിനെ ഉണ്ട് മത്തൻ കുത്തിയാൽ കുമ്പളം മുലക്കില്ലാ എന്ന് മനസ്സിലായില്ലേ ...ഇതാണ് ഒറിജിനൽ കോക്കസ് ...നേരിട്ട് ചോദിച്ചപ്പോ മലപ്പുറം പ്രോഫ്കോനെ മൂപ്പര്ക്ക് അറിയില്ല ...അല്ല സുല്ഫിക്കാ പിന്നെ ദുനിയാവിന്റെ ഏതു കോണിലാ താങ്കള് പറഞ്ഞ ചിലര് കുടുങ്ങിയ സമാന്തര ഓപ്പണ്‍ ഫോറം നടന്നത് ...അതിൽ പങ്കെടുത്തു ചോദിച്ച ആൾ പറയുന്നു എനിക്ക് എല്ലാ സംശയവും മാറി ...ആ പരിപാടിക്ക് പോലും വരാത്ത ചില അബൂ നൂഹുമാർ പറയുന്നു ഉത്തരം പറയാതെ വിയർത്തു....തോലികട്ടിയിൽ അനസ് മുസ്ലിയാരുടെ തൊട്ടു അടുത്ത് നില്ക്കാൻ സഹവാസം കൊണ്ട് യാഗ്യത വന്നിട്ടുണ്ട് ...ഇതാണ് കോലം, നട്ടെല്ലുള്ള മുജാഹിധു നേരെ വിളിച്ചപ്പോൾ എഴുതിയ കളവു മലപ്പുറവും ചേർത്ത് വിഴുങ്ങി ...ഇത് പോലുള്ള ആയിരം കളവിൽ ഉണ്ടാക്കിയ തട്ടിക്കൂട്ട് മുന്നണിയാണ് ഇത് ....
കുടുങ്ങി എന്നായപ്പോൾ സൈബര് സെല്ലിനെ വിളിക്കും അത്രേ .....
പരസ്യമായി പത്രത്തിൽ പച്ച നുണ എഴുതിയപ്പോ ,ആരോപണ വിധേയാൻ നേരിട്ട് ചോദിച്ചപ്പോ ,നിന്നെയല്ല ഞാൻ ഉദ്ദേശിച്ചത് എന്ന് ,,,കൂടാതെ ഭീഷണിയും ...തനി ഖുരാഫി സ്റ്റൈൽ ....നാണക്കേട്‌ ....
ഇദ്ദേഹത്തിന്റെ ഇരട്ടത്താപ്പും ,കളവുകളും പ്രോഫ്കോൻ മറ്റു വിശദമായ താരതമ്യങ്ങളും അടുത്ത പാര്ടിൽ












Friday, March 15, 2013

സ്വഹീഹായ ഹദീസ് ഖുരാനിനു എതിരോ ??

ഒരു ഹദീസിന്റെ റിപ്പോർട്ട്‌ പ്രത്യക്ഷത്തിൽ ന്യുനത ഇല്ലാത്തതായി കണ്ടാലും അത് ഖുരാനിന്റെ വ്യക്തമായ നിര്ധേഷത്തിനു വിരുദ്ധം ആയാല തല്ലെണ്ടാതാകുന്നു.ഖുരാനിനു വിരുധമായത്‌ നബി (സ) പരയുകയില്ലലോ ആകയാൽ എവിടെയോ ഒരു കുഴപ്പം വന്നിരിക്കാം എന്നും അത് അറിയപെടാതെ പോയതായിരിക്കാം എന്നും അനുമാനിക്കാനെ നിവര്ത്തി ഉള്ളൂ -വിചിന്തനം മാർച്ച്‌ -15 പേജ് 12

ഖുരാനിനു എതിരെ സ്വഹീഹായ ഒരു ഹദീസും വരില്ല എന്നാ ആഹ്ലുസുന്നയുടെ അടിസ്ഥാന തത്വത്തെ കാറ്റിൽ പരത്താൻ മടവൂരി ഉലമാക്കൽ വര്ഷങ്ങളായി കൊണ്ട് നടന്നിരുന്ന ഈ പച്ച കള്ളം വിദ്യാ സാഗര് എന്ന് പറയുന്ന ഒരു മാന്യ ദേഹം വിചിന്തനത്തിൽ എഴുന്നള്ളിചിരികുന്നു ...ചാനിനു ചാനായും മുഴത്തിനു മുഴമായും മട്വൂരിസത്തിലെ അണക്രോനിക്കുകളെ പേറുന്ന ഈ നവ മടവൂരിസം എങ്ങോട്ടാണ് പോയി കൊണ്ടിരികുന്നത് ....
മടവൂരികളുടെ ഹധീസു നിഷേധത്തിന് മറപിടിക്കാൻ അവരുപയോഗിച്ച ഏറ്റവും വലിയ അടവ് ആയിരുന്നു ഈ കാര്യം ...ഹദീസും ഖുറാനും ഒരു പോലെ അല്ലാഹുവിന്റെ വഹയു ആണ് എന്ന് നാം സ്ഥാപിക്കുകയും ഈ നിഷേധം തുറന്നു കാണിക്കുകയും ചെയ്തതോടെ ഈ രിസാലത്ത് നിഷേധികൾ പത്തിമാടക്കുകയാണ്  ഉണ്ടായത് ...
1)ഹദീസ് സ്വഹീഹ് ആണ് എന്ഖിൽ ഖുരാനിനു എതിരാവില്ല -നമുക്ക് ആശയം ഉള്കൊല്ലാൻ പറ്റുമോ ഇല്ലേ എന്നതല്ല മാനധണ്ടം
2)രണ്ടും അല്ലാഹുവിൽ നിന്നുള്ള വഹയു
3)സ്വഹീഹായ ഹധീസു വഹ്യിന്റെ അടിസ്ഥാനം ഉള്ളത് -ഇന് ഹുവ ഇല്ലാ വഹയും യൂഹ
4)മത്നു ഖുരാനിനു എതിരാണ് എന്ന് സലഫ്ഫുകൾക്ക് ബോദ്യപെട്ട ഒരു ഹദീസിന്റെയും സനധ് നോക്കുന്ന പ്രശ്നം ഇല്ല
5) ഹധീസുകളുടെ വേര്തിരിവ് ഓരോരുത്തരുടെയും ഭുധിയുടെയോ അവർ ഖുറാൻ മനസ്സിലാകിയതോ അനുസരിച്ചല്ല -മറിച്ചു അത് അവതരിച്ചു കിട്ടിയ സച്ചരിതരായ സലഫ്ഫുകൾ അതിനെ സ്വീകരിച്ച മാനധണ്ടം (മന്ഹാജ്ജ്) അനുസരിച്ചാണ്
6)ഒരു ഹദീസ് ഖുരാനിനു എതിരാണ് എന്ന് പറയേണ്ടത് അത് അവത്രിപിക്കപെട്ട സമൂഹം ആണ് ..മാത്രമല്ല അതിനെ സഹാബതു മനസ്സിലാക്കിയ രീതി (ഫഹ്മു സഹാബ )അനുസരിച്ചാണ് അതിനെ വ്യക്യാനിക്കേണ്ടത്
7)വിദ്യ സാഗറിന്റെ ഭുധിയും ,സലാം സുല്ലമിയുടെ ബുദ്ധിയും അല്ല ഇസ്ലാമിന്റെ അടിത്തറ -അത് ആഹ്ലുസുന്ന്യുടെ ആധാര്ഷവും രീതി ശാസ്ത്രവും ആണ് -അത് ഖുറാനും ,സുന്നത്തും ,ഇജ്മാഹും ഖിയാസും ആണ്
8)വിചിന്തനത്തിൽ ഇത്തരം നിഷേധങ്ങൾ വരുമ്പോൾ വിമര്ഷിക്ക്കാതിരിക്കുകയും മറിച്ചു സലാം സുല്ലമിയെ വിമര്ശിക്കുകയും ചെയ്യുന്നവരുടെ വിധി അനസ് മുസ്ലിയാർ പറയട്ടെ
 9)ഹധീസുകളുടെ മുസ്ലിമ്കല്ക്കിടയിലെ സ്വാധീനം ഇല്ലാതാക്കാൻ ഒരിയനടളിസ്ടുകൾ ആവിഷ്കരിച്ച ഈ കുരുട്ടു ബുദ്ധിക്കു ഓശാന പാടേണ്ട എന്ത് ഗതിഗേട്‌ ആണ് വിചിന്തനത്തിന് ഉള്ളത് -ഉഷ്ണം ഉഷ്ണേന ശാന്തി
10)പന്നൂരിന്റെ സൈധാന്ധിക പിങ്കാമികൽ ചത്ത പോത്തിന്റെ കുര്മയിൽ നിന്ന് പോയി ജീവനുള്ള പോത്തിനെ ജീവനോടെ കുഴിച്ചു മൂടുന്ന ജാഹിളിയാതിലേക്ക് അധപതികുന്നു -വാൾ എടുത്തവൻ വാളാൽ
ആഹ്ലുസുന്നയുടെ ആശയത്തിന് എതിരെ ഉയര്ന്നു പൊങ്ങുന്ന ഈ പുകമറകൾ,2012 അവസാനത്തിൽ നിന്ന് വികസിച്ചു വിഷം ചീറ്റുന്ന ഇന്നിന്റെ ലോകത്ത് പ്രതികരിക്കാൻ തയ്യാര് ആകുക -ആര്ജവം ഉള്ള മുജാഹിധു ആണ് എന്ഖിൽ
മുന്‍ കാല മുജാഹിദ് നേതാവും മുഹദ്ദിസുമായ .... ശേഇഖു മുഹമ്മദ്‌ മൌലവി അല്‍മനാരില്‍ 1971 ഒക്ടോബര്‍ മാസത്തില്‍ എഴുതിയത് ഒന്ന് കാണുക
സ്ഥിരപ്പെട്ട നബി വചനങ്ങളുടെ വിലപ്പെട്ട സമാഹാരം എന്ന പരമ്പരതിരുത്തല്‍ വാദികള്‍ ഇവിടെയും എന്ന തല കെട്ടില്‍ ...''സഹീഹുല്‍ ബുഖാരിയെ പറ്റി ഒട്ടേറെ ആക്ഷേപങ്ങള്‍ ഉണ്ട് എല്ലാം ഈയിടെ പൊങ്ങി വന്നവ യുക്തിയുടെ പേരില്‍ സ്വൊന്തം അഭിപ്രായങ്ങള്‍ക്കും തോന്നലുകള്‍ക്കും യോജിക്കാത്തത് എല്ലാം തള്ളി പറയുന്ന കുത്സിത ബുദ്ധികള്‍ നോടിഞ്ഞുണ്ടാക്കിയ കള്ള പ്രചരണങ്ങള്‍ വാസ്തവത്തില്‍ മറുപടി അര്‍ഹിക്കുന്നില്ല , ഈ കൂട്ടത്തില്‍ സഹീഹുല്‍ ബുഖാരിയെ പറ്റി ഉള്ള ആക്ഷേപങ്ങളും പെടുത്താം ...തന്റെ ചില നിഗമനത്തോട് യോജിക്കാത്തതിനാല്‍ മാത്രം സഹീഹുല്‍ ബുഖാരിയെ തോട്ടിലേറിയ ണമെന്ന് വരെ നാട് നീളെ നാക്കിട്ടടിച്ച് നടക്കുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്, സ്വൊന്തം യുക്തി ആവുന്ന മാന ധണ്ടം വെച്ച് ഇന്ന് സഹീഹുല്‍ ബുഖാരിയിലെ ഒട്ടേറെ ഹദീസുകള്‍ തള്ളി കളഞ്ഞു ആ മഹദ് ഗ്രന്ഥത്തെ ഒട്ടു മുക്കാലും വെട്ടിച്ചുരുക്കി അലങ്കോലപ്പെടുതിയവരും കുറവല്ല അടുത്ത കാലത്ത് പ്രത്യക്ഷ പെട്ട അത്തരം ചില വിവരക്കേടുകളെ പറ്റി സാന്നര്‍ഭികമായി സംസാരിക്കാതെ നിവര്‍ത്തിയില്ല ..പക്ഷെ കൂട്ടത്തില്‍ ചിലത് പറഞ്ഞാല്‍ മതിയാകില്ല. അത് കൊണ്ട് ഈ ലേഖനത്തെ തുടര്‍ന്ന് തന്നെ ഒന്ന് രണ്ടു ലക്കങ്ങളിലായി പ്രസ്തുത കൈ കടത്തലുകളെ പറ്റി പ്രതിപാതിക്കാം ഇന്ഷാ അല്ലാഹ്

Wednesday, March 13, 2013

ഫൈസല്‍ മൗലവി ആയതില്‍ തിരിമറി നടത്തി എന്നോ

ഫൈസല്‍ മൗലവി ആയതില്‍ തിരിമറി നടത്തി എന്നോ
ഈ ആരോപണം ഉന്നയിക്കുന്ന അറബി കോളേജില്‍ പോയി തോറ്റു..പിന്നെ designing മാത്രം പഠിച്ചു വലിയ വിവരമുള്ള ആളിമായി നടക്കുന്ന ഫസല് തെന്ഘാട്ട്-
സ്വന്തം ജ്യേഷ്ടന്‍ സ്കൂള്‍ നബിധിനതിനു പോലും വിട്ടു കൊടുക്കുന്ന ,കൊട്ടും കുരവയുമായി സ്കൂള്‍ വാര്‍ഷികം നടത്തുന്ന വിചിന്തനത്തിലെ തൗഹീധു specialist അബ്ദുല്‍ അസീസ്‌ തെങ്ങാട്ട് -
ഇവരാണ് ഇപ്പോള്‍ പച്ച കളവുമായി നടകുന്നത് ..
-----------------------------------------------------------------------------------
എന്താണ് വസ്തുത ??
പണ്ഡിതരുടെ മുന്നില്‍ വന്നാല്‍ മുട്ട് വിറ, പരിപാടി കഴിഞ്ഞാല്‍ സബബു വീരന്മാരുടെ നെറ്റിലെ ദുഷ്പ്രചരണം ....

കുറച്ചു കാലമായി മുഷ്രിക്കാക്കല്‌ തൊഴിലാളികളുടെ സ്വഭാവമാണിത്......സബബു സ്പഷലിസ്റ്റു സാലിഷ്. ഫൈസല്‍ മുസ്ലിയാരുടെ മുന്നില്‍ മുട്ട് വിറച്ചു എന്തൊക്കെയോ വിളിച്ചു പറഞ്ഞു .... പറഞ്ഞു പറഞ്ഞു ആലു ഷെയ്ക്ക് മുസ്ലിയാരായി ,,, കയ്യിലുള്ളതെല്ലാം തോട്ടിലെറിഞ്ഞു ,,,,, പിന്നെ തോട്ടില്‍നിന്നു വലിച്ചെറിഞ്ഞത് വാരിക്കൊണ്ടുവന്നു വീണ്ടും മറുപടി ,,,, അവസാനം റുഖിയ ചെയ്യുന്ന ആളുടെ മുന്നില്‍ ഹാജരായ ജിന്നിനോട് ചോദിച്ചാല്‍ വസീല ഇല ശിര്‍ക്കാനെന്നു പറഞ്ഞു ആ മഹാ യോഗ്യന്‍ ....

നടത്തിയ സംവാദം എന്തിനെന്നു തിരിയാതെ പൊട്ടന്‍ കളിച്ച ആ മഹാനും പരിപാടി കഴിഞ്ഞു നേരെ നെറ്റില്‍ വന്നു ഉള്‍ട്ടാ മീഡിയക്കാരനും ചേര്‍ന്ന് ഒരു ബോംബു പൊട്ടിച്ചു ...

ഫൈസല്‍ മുസ്ലിയാര്‍ മുട്ട്കുത്തി,

പിന്നെ പ്രചാരണ തൊഴിലാളികള്‍ അതെറ്റെടുത്തു... ഫൈസല്‍ മുസ്ലിയാര്‍ മറുപടി പറഞ്ഞു ,,, സാലിഷ്ന്റെ മുന്നില്‍ ഞാന്‍ മുട്ട് കുത്തി എന്ന് പറഞ്ഞത് ശരിയാണ് ???
നമസ്ക്കാരത്തിനു ഇമാമായി ഞാന്‍ നിന്നപ്പോള്‍ സാലിഷിന്റെ മുന്നിലാണ് നിന്നത്,അപ്പോള്‍ മുട്ട് കുത്തിയിട്ടുണ്ട്‌ ??? പിന്നെ വാദത്തില്‍ മുട്ട് കുത്തിയെന്നാണെങ്കില്‍ CD ഇറങ്ങുന്നത് വരെ നിങ്ങള്‍ കാത്തിരിക്കു,അത് വരെ പിടിച്ചു നില്‍ക്കാനാണ് ഈ കളവു പ്രചാരണം ... അതെ അല്‍പ്പായുസ്സുള്ള ഒരു കളവു കൊണ്ട് ഏതെങ്കിലും കുഞ്ഞാടുകളെ പിടിച്ചു നിര്‍ത്താമെന്ന പൈശാചിക ചിന്ത .... CD പുറത്തിറങ്ങി ആളുകള്‍ സത്യം മനസ്സിലാകിയപ്പോള്‍ പിന്നെ ഈ സബബു വാദക്കാരനെ കാര്യമായി എവിടെയും കാണാതായി ....

ഇപ്പോഴിതാ വീണ്ടും അതെ പ്രചാരണം ,,, സംവാദ വീരന്‍ കായക്കൊടിക്കാരന്റെ കാര്‍മികത്വത്തില്‍ നടന്ന അടുത്ത സംവാദം കഴിയുന്നത്‌ വരെ പ്രമാണങ്ങള്‍ ഉദ്ധരിച്ചു മറുപടി പറഞ്ഞ ഫൈസല്‍ മുസ്ലിയാരുടെ മുന്നില്‍ വിയര്‍പ്പു തുടച്ചു കഴിച്ചു കൂട്ടിയവര്‍ പരിപാടി കഴിഞ്ഞ ഉടനെ അടുത്ത ദുഷ്പ്രചാരണത്തിന് തുടക്കം ,,, ആയത്ത് ദുര്‍വ്യക്യാനിച്ചു????????

ഹേ നെറ്റ് മുരീദുമാരെ ??? നിങ്ങളുടെ ഏറ്റവും വലിയ തുരുപ്പു ചീട്ടായ കായകൊടിക്കാരനും ഇല്‍മിന്റെ നിറകുടമായ ഹംസബാക്കവിയും മടവൂരി ചാരന്റെ പെട്ടിയെടുപ്പ്കാരായി വന്ന സംവാദത്തില്‍ കുര്‍ത്തുബിയെടുത്തു കൊടുത്തു കൊണ്ട് ഫൈസല്‍ മുസ്ലിയാര്‍ വെല്ലു വിളിച്ചില്ലേ, കുര്‍ത്തുബി വായിക്കാന്‍ ,എത്ര തവണ പറഞ്ഞു വായിച്ചു നോക്കാന്‍ ,ഇനി സഹാബിയുടെ പെരുവേണോ താബിഇന്റെ പെരുവേണോ എന്റെ വാദം തെളിയിക്കാന്‍ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ തങ്ങള്‍ വലിയ കുടുക്കിലാണ് പെട്ടതെന്നറിഞ്ഞ ബാക്കവിയും കായക്കൊടിക്കാരനും "പിന്നെ വായിക്കാം" കുറുപ്പടി എഴുതിയ നേരം കൊണ്ട് ആ ദുര്‍വ്യാഖ്യാനം വിശദീകരിക്കാന്‍ ഒരു കുറിപ്പും കൊടുക്കാതെ ,,, പണ്ഡിതര്‍ക്കു മുന്നില്‍ തങ്ങളുടെ അത്തിക്കാട്ടെ സബബു വാദവും സുല്ലമിയുടെ അഖലാനി വാദവും വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ മടവൂരി ചാരന്‍ സുല്ലമി നെറ്റിലെത്തി ഈ കളവു പ്രചാരണം ഉദ്ഘാടനം ചെയ്തത് ഏറ്റെടുതവരോട് വിനയപൂര്‍വ്വം പറയട്ടെ ??? ആ സംവാദ CD പുറത്തിറങ്ങുന്നത് വരെയാണ് ഈ കളവു പ്രചാരണത്തിന്റെ ആയുസ്സ് ???? അങ്ങിനെ മറ്റൊരു മടവൂരി ചാരന്റെ മുഖം മൂടി കൂടി വലിച്ചു കീറുന്ന ??? പ്രമാണം വിട്ടാല്‍ ഏതു കൊമ്പനും "ഫോടോ ഗ്രാഫറാകും" എന്ന് തെളിയുക്കുന്ന ആ CD പുറത്തിറങ്ങുന്നതോടെ നിങ്ങള്‍ തുടങ്ങിയ ഈ കളവു പ്രാചാരണവും അവസാനിക്കും ....നിങ്ങള്‍ നടത്തുന്ന എല്ലാ ദുഷ്പ്രാചാരണങ്ങളെയും അതി ജയിക്കാവുന്ന പ്രമാണങ്ങള്‍ കൈകളിലേന്തിയാണ് സലഫികള്‍ മുന്നോട്ടു പോകുന്നത് ,,,ഞങ്ങള്‍ക്ക് ഭരമേല്‍പ്പിക്കാന്‍ അല്ലാഹു മതി, പ്രമാണികള്‍ വേണ്ട....

(ദുര്‍വ്യാഖ്യാനം തെളിയിക്കാന്‍ ഇന്നലെ കോഴിക്കോട് വെച്ച് മാലിക് സലഫി വെല്ലു വിളിച്ചത് ഏറ്റെടുക്കാന്‍ നട്ടെല്ല്ള്ളവരുണ്ടോ നിങ്ങളുടെ മഷായിക്കന്മാരില്‍ )

Sunday, March 3, 2013

പ്രിയപ്പെട്ട മുജാഹിദ് സഹോദരങ്ങളെ ..ഇനിയെന്നാണ് നിങ്ങളുടെ കണ്ണുകള്‍ തുറക്കുക ?


Assalamu Alaikum, 

പ്രിയപ്പെട്ട  മുജാഹിദ് സഹോദരങ്ങളെ ..ഇനിയെന്നാണ്  നിങ്ങളുടെ കണ്ണുകള്‍ തുറക്കുക ?


Inline image 1
Inline image 1Inline image 2Inline image 3

http://www.youtube.com/watch?v=g8J6PMTo9lk               JAI HOO

കെ. എന്‍. എം. വൈസ് പ്രസിഡന്റ്റ്  പി.കെ.അഹമദ്  മൗദൂദികളുടെ  ടി.വി.ചാനലിനും മാധ്യമം ദിനപത്രത്തിനും വേണ്ടി  ടി.പി.യുടെ നിര്‍ദ്ദേശ [പ്രകാരം ദു ആ ചെയ്യുന്നു. നേരത്തെ ജമാഅത്തുകാരന്‍  www.islamonlive.com   എന്നാ വെബ്സൈറ്റ് തുടങ്ങിയപ്പോഴും  ഇതേ ജോഡികള്‍  (ടി.പി. & പി.കെ )  ഉത്ഘാടന ച്ഛടങ്ങില്‍  ആശംസകള്‍ നേരാന്‍ സന്നിഹിതരായിരുന്നു.


സംഗീതവും ഡാന്‍സും സിനിമയും മറ്റുള്ള എല്ലാ ഹറാമു കളും ഇസ്ലാമിന്റെ പേരില്‍ പ്രചരിപ്പിക്കാന്‍ സമ്പൂര്‍ണ ഇസ്ലാമിക്കാര്‍ വാശിയോടെ തുടങ്ങിയ ചാനലിനു  ആശംസ അറിയിച്ചു  ദു ആ ചെയ്യാന്‍ പോയ  മുജാഹിദ്‌ നേതാക്കള്‍ ആരായാലും അവര്‍  മുജാഹിദുകളുടെ  ആദര്‍ശം അറിയാത്തവര്‍ ആണ് . ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്തതിനാല്‍   തന്റെ വൈസ് പ്രസിഡണ്ടിനോട്  ഈ  ഹറാമിനു തുടക്കം കുറിക്കാന്‍ പോയി  ആശംസിച്ചു ദുആ   ചെയ്യണം എന്ന്  വസിയ്യത്ത്  ചെയ്തു ഉമ്രക്ക് പോയ  ബഹു: പ്രസിഡണ്ട്   ഈ  വിഷയത്തില്‍ ഇസ്ലാമിന്റെ നിലപാടുകള്‍ അറിയാത്തവരാണ് . നാടോടുമ്പോള്‍ നടുവേ ഓടണം എന്ന   ആദര്‍ശക്കാര്‍ക്ക്  നാട്ടിലെ സ്ഥാനങ്ങള്‍ വേണമെങ്കില്‍  ഈ തരം ഹറാമുകള്‍ക്ക്‌  പിന്തുണ നല്‍കേണ്ടി വരും . പക്ഷെ  ആദര്‍ശത്തെ സ്നേഹിക്കുന്ന  ദഅവത്ത്  നടത്തുന്ന  മുജാഹിദ്‌ കള്‍ക്ക്‌  ഈ തരം ഹറാമു കള്‍ക്ക്  കൂട്ട് നില്‍ക്കാന്‍ പറ്റില്ല .
കാരണം ഇത് ഇസ്ലാമികമായ ആദര്‍ശങ്ങള്‍ക്ക്  വിരുദ്ധമായ  നിലപാടാണ് .  .. മൌലാന അബുല്‍ ഹസന്‍ അലി നദ് വി സാഹിബ് ഒരിക്കല്‍ പറഞ്ഞു : നമ്മുടെനഗരങ്ങളിലെ അഴുക്ക് ചാലിലൂടെ മാലിന്യങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസം കുറച്ചു പാല്‍ ഒഴുകി വന്നാല്‍ നമ്മള്‍ അത് കോരിയെടുത്ത് കുടിക്കുമോ..? ഇല്ല .. അത് പോലെയാണ് ചാനല്‍ ടി വികള്‍ ..ഇടക്കൊക്കെ ചില നല്ല കാര്യങ്ങളൊക്കെ കടത്തി വിട്ടു ബാക്കി  എല്ലാ ഹറാമുകളും നമ്മുടെ വീട്ടിനുള്ളിലേക്ക് നമ്മളുടെ അനുവാദമില്ലാതെ കടത്തി വിടുന്ന ഈ ചാനലുകാരുടെ ശൈതാന്‍ പെട്ടി ഒഴിവാക്കുക .. സംഗീതവും ഡാന്‍സും സിനിമയും മറ്റുള്ള എല്ലാ ഹറാമു കളും ഇസ്ലാമിന്റെ പേരില്‍ പ്രചരിപ്പിക്കാന്‍ സമ്പൂര്‍ണ ഇസ്ലാമിക്കാര്‍ വാശിയോടെ തുടങ്ങിയ ചാനലിനു  ആശംസ അറിയിച്ചു  ദുആ ചെയ്യാന്‍ പോയ  മുജാഹിദ്‌ നേതാക്കള്‍ ആരായാലും അവര്‍ തെറ്റ് തിരുത്തി  തൌബ  ചെയ്തു മടങ്ങുക

****************

മുസ്തഫ തന്‍വീര്‍ അറിയാതെ പോയത് പാര്‍ട്ട്‌ 1-rashid khaleel rahman,



Saturday, March 2, 2013

'വിഷ്ണു പരാമര്‍ശ'ത്തിന്റെ യഥാര്‍ഥ പ്രസക്തി-muhammed shanid

ആയതിനും ഹദീസിനും വേണ്ടി മുറവിളി കൂടുന്ന മുസ്തഫ തന്‍വീര്‍ ജിന്നുകലോടുള്ള ഏതു രീതിയില്‍ ഉള്ള സഹായ തേട്ടവും ശിര്‍ക്ക് ആണ് എന്ന് പറയാന്‍ ഏതു ആയതാണ് ഉദ്ധരിച്ചത് എന്ന് മനസ്സിലായില്ല ?
ഒന്ന്: 'വിഷ്ണു പരാമര്‍ശ'ത്തിന്റെ യഥാര്‍ഥ പ്രസക്തി
വിഷ്ണുവിനെയോ ശിവനെയോ (നിങ്ങള്‍ വിഷധീകരിച്ച രൂപത്തില്‍ ആണെങ്കില്‍)) ഒക്കെ വിളിച്ചു സഹായം തേടുന്നത് അത് മലകുകളില്‍ പെട്ട ജിബ്രീലിനെയും മീഖായിലെനെയും മലകുല്‍ മൌതിനെയും ജിന്നുകളില്‍ പെട്ട ഇഫ്രീതിനെയും ഒക്കെ വിളിച്ചു സഹായം തേടുന്നത് പോലെയാണ് . അത് ശിര്കല്ല എന്ന വാദം ഒള്ള ഒരൊറ്റ മുജാഹിദിനെ നിങ്ങള്‍ക്ക് ഈ കേരള കരയില്‍ തരാന്‍ സാധിക്കുമോ ? അത് കൊണ്ട് തന്നെ ആര്‍കും ഇല്ലാത്ത ഒരു വാദം ആരുടെയോ പേരില്‍ കെട്ടി വെക്കാന്‍ നടത്തിയ ശ്രമം എന്നാണ് ഞങ്ങള്‍ കരുതുന്നത്
മറഞ്ഞ വഴി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കാര്യ കാരണ ഭന്ധത്തിനു അപ്പുറം എന്നാണ് എങ്കില്‍ ആ സഹായബ്യര്തന പ്രാര്‍ത്ഥന തന്നെയാണ്. അത് 'ജിന്നുകളോടാണെങ്കിലും മലക്കുകളോടാണെങ്കിലും ദേവന്‍മാരോടാണെങ്കിലും അസുരന്‍മാരോടാണെങ്കിലും മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ ആയ മഹാത്മാക്കളോടാണെങ്കിലും അത് സ്രഷ്ടാവിനോടല്ലെങ്കില്‍ ബഹുദൈവാരാധനയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
എന്നാല്‍ ഒരു മതിലിനപ്പുറം നമ്മുടെ ശബ്ദം കേള്‍കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ട് എന്ന് കരുതി 'ഉറക്കെ' വിളിച്ചാല്‍ അത് ദൈവാരാധനയോ പ്രാര്‍ഥനയോ ആണ് എന്നാണോ താങ്കള്‍ പറയുന്നത്. മക്ക മുശ്രികുകള്‍ ജിന്നുകളെ ശരണം തേടിയപ്പോള്‍ അത് അവിടെ ഹാജരുണ്ടായിരുന്ന ജിന്നുകള്‍ അത് കേട്ട് എന്നും അവരുടെ ഗര്‍വു വര്‍ധിപ്പിച്ചു എന്നും പറയുന്ന പരിശുദ്ധ ഖുര്‍ആന്റെ വചനത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ ശബ്ദം മലകോ ജിന്നോ കേള്‍ക്കും എന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അത് അന്ധവിശ്വാസമാണോ അല്ല ബഹു ദൈവാരാധനയാണോ എന്ന് നിങ്ങള്‍ വ്യക്തമാക്കെണ്ടതുണ്ട്.
"മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട്‌ ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക്‌ (ജിന്നുകള്‍ക്ക്‌)) ഗര്‍വ്വ്‌ വര്‍ദ്ധിപ്പിച്ചു."
(72:6)

ജിന്ന് ഹാദിര്‍ ആയാല്‍ തന്നെ നമുക്ക് കാണാനോ മനസ്സിലാകാണോ സാധിക്കില്ല, അപ്പൊ പിന്നെ മനുഷ്യരെ സംബന്ധിച് അത്തരം ജിന്നിനോടുള്ള സഹായ തേട്ടം ശിര്കിലല്ലേ വരുക.?
In General , ഉത്തരം അതെ. എന്നാണു. പലപ്പോഴും ഫത് വകള്‍ വരാറ് ശിര്‍ക്ക് ആണ് എന്ന രീതിയിലാണ് . കാരണം ഫത്വകള്‍ ആളുകള്‍ക്ക് അനുസരുച്ചും സാഹചര്യത്തിന് അനുസരിച്ചും ആവണം. ഏതു പോലെ ഒരു ഖുബൂരി ഖബര്‍ സിയാരത്തിന് പോകുന്പോള്‍ അത് ശിര്കാന് എന്ന് പറയാറുള്ളത് പോലെ.
എന്നാല്‍ സൂക്ഷ്മാലുകലായ പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ ഈ വിഷയം ഹറാമായതും ശിര്‍ക്ക് ആയതും ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് എന്നാണു മനസ്സിലാകാന്‍ സാധിക്കുന്നത്. രണ്ടു രീതിയില്‍ ഉള്ള സഹായതെട്ടം ആണ് ഹരാമയത് വരുന്നത്.
1. ജിന്ന് ഭാധിചു എന്ന് സംശയിക്കപ്പെടുന്ന ഒരാലോട് ( duel personality ) ആ ജിന്നിനോടുള്ള സഹായ തേട്ടം. ( ജിന്ന് ഭാധിച്ചു എന്ന് ഒറപ്പിചു പറയാന്‍ സാധിക്കില്ല, വഹ്യിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ )
2. മണ്ടി വരീ എന്ന വിളിക്കുകയും ആ വിളി കേള്‍കുന്ന ഏതെങ്കിലും ഹാദിരുള്ള കഴിവ് നല്‍കപ്പെട്ട സൃഷ്ടി സഹായിക്കാന്‍ വരട്ടെ എന്ന് കരുതുകയും ചെയ്‌താല്‍ അത് ശിര്‍ക്ക് ആണ് എന്ന് പറയാന്‍ പറ്റില്ല. കാരണം വിളി കേള്കുക എന്നാ കാര്യ കാരണ ഭന്ധത്തിന്റെ അടിസ്താനത്തിലുള്ളതാണ് .
അമുസ്ലിമ്കലോടും കുരാഫികലോടും ജിന്നിനെയും മലകിനെയും വിളിച്ചു തേടിയാല്‍ ശിര്‍ക്ക് ആണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും .എന്നാല്‍ സലഫികളുടെ മുന്നില്‍ അത്തരം വാദം പറയുന്നത് പൊട്ടത്തരം എന്നല്ലാതെ എന്ത് പറയാനാണ്.
ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പ്രതിപാദിച്ചിട്ടുള്ള വസ്തുതകള്‍, അവയെത്രതന്നെ ബുദ്ധിപരമായി അസ്വീകാര്യവും അയുക്തികരവുമായി തോന്നിയാലും, അവയെ നിഷേധിക്കാതെ തന്നെ പൊതുസമൂഹത്തിനുമുന്നില്‍ വിശദീകരിക്കുവാന്‍ ഇസ്ലാമിക പ്രബോധകര്‍ക്ക് യാതൊരു വിധ പ്രയാസവും ഉണ്ടാവുകയില്ല. ...... എന്നാല്‍ സഹായാര്‍ഥന ദേവന്‍മാരോടും അസുരന്‍മാരോടും ആയാല്‍ ബഹുദൈവാരാധനയാണെന്നും ജിന്നുകളോടോ മലക്കുകളോടോ ആയാല്‍ ബഹുദൈവാരാധനയല്ലെന്നുമുള്ള വാദം ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നതാണോ എന്നാ ചോദ്യത്തിനു പരിശുദ്ധ ഖുര്‍ആനിലൂടെ കണ്ണോടിച്ചാല്‍ കിട്ടുന്ന ഉത്തരം ഹാളിരുള്ള ഏതു സ്രിഷ്ടിയോടും അതിന്റെ കഴിവില്‍ പെട്ട കാര്യം ചോദിച്ചാല്‍ അതിനെ പ്രാര്‍ത്ഥന എന്ന് പറയാന്‍ സാധിക്കില്ല എന്നാണു .
അതിനു ഉധാഹരണമാണ് സുലൈമാന്‍ നബിയുടെ ചോദ്യം. ഹാജര ബീവിയുടെ ചോദ്യം . കാടടച്ചു വെടി വെച്ചാല്‍ അതൊക്കെ ശിര്‍ക്ക് ആണ് എന്ന് പറയേണ്ടി വരും.
മാത്രമല്ല അമ്രുതാനന്ധമയിയോടു മറഞ്ഞ വഴിയിലൂടെ അല്ലാതെ പ്രാര്‍ഥിച്ചാല്‍ ശിര്‍ക്ക് അല്ലാ എന്നാ മറുവാദവും ഉണ്ടാകും.
പ്രതിസന്ധിഘട്ടങ്ങളിലെ തേട്ടങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന ദൈവേതര അദൃശ്യശക്തികളെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍ മുജാഹിദ് വേദികളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ സങ്കടവും വേവലാതിയും തോന്നുക സ്വാഭാവികമാന് സഹോദരാ. അത് പോലെ ഈ തൌഹീടിനു വേണ്ടി ഓടി നടന്ന പണ്ഡിതന്മാരെ മുശ്രികകുമ്പോള്‍ ഇല്ലാതാവുന്നത് ശിര്കിന്റെ ഗൌരവം ആണ്
സഹോദരന്മാരെ... ഇസ്ലാമിന്റെ പവിത്രതയാണ് ....
പ്രതിസന്ധി ഗട്ടങ്ങളിലെ തെട്ടങ്ങല്ക് ഉത്തരം നല്‍കാന്‍ അല്ലാഹുവിനല്ലാതെ ആര്കെങ്കിലും കഴിയും എന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഒരാളെ മുജാഹിദ് പ്രസ്ഥാനത്തില്‍ കാണിക്കാന്‍ സാധിക്കുമൊ. അതിന്റെ അര്‍ഥം പ്രതിസന്ധി ഗട്ടത്തില്‍ നമ്മെ ആരും സഹായിക്കില്ല എന്നോ ,ആരോടും സഹായം ചോദിക്കരുത് എന്നും ആണോ?
എങ്കില്‍ പുതിയ നവോതാനതിന്നു വേണ്ടി തയ്യാറുള്ള ആളുകള്‍ ഉണ്ടോ എന്ന് ചോദിച്ചു ചിലര്‍ വേണ്ടി എന്തിനു ഒച്ചയിട്ടു എന്നും നിങ്ങള്‍ വ്യക്തമാകണം .
മൂന്ന്: ജിന്ന് തന്നെ സഹായിക്കുമെന്ന് കരുതിക്കൊണ്ടും ആഗ്രഹിച്ചുകൊണ്ടും ജനങ്ങള്‍ ഉള്ളിടത്തോ ഇല്ലാത്ത സ്ഥലത്തോ വെച്ച് ഒരാള്‍ 'ജിന്നേ സഹായിക്കണേ' എന്നോ, 'യാ ഇബാദല്ലാഹ്' എന്നോ മറ്റെന്തെങ്കിലുമോ പറഞ്ഞാല്‍ അത് ശിര്‍ക്കാകുമെന്ന ജംഇയ്യതുല്‍ ഉലമയുടെമേല്‍ കെട്ടി വെച്ച വാദം അക്ബര്‍ സാഹിബ് അംഗീകരിച്ചതാണല്ലോ, അത് പണ്ഡിതന്മാരെ അന്ദമായി തഖ്‌ലീദ് ചെയ്യലല്ലേ എന്നും താങ്കള്‍ വിഷധീകരിക്കെണ്ടാതുണ്ട് .
അദ്ദേഹത്തിനെതിരില്‍ ഇപ്പോള്‍ നടക്കുന്ന കടന്നാക്രമണങ്ങളുടെ മുഴുവന്‍ അടിസ്ഥാനം എന്തൊക്കെയാണെന്ന്
അവയെ ഇങ്ങനെ സംഗ്രഹിക്കാം:
1. മനുഷ്യരെ സഹായിക്കുന്നതിനായി അല്ലാഹു ജിന്നുകളെ നിശ്ചയിച്ചതായി അവകാശപ്പെടുന്ന ഒരൊറ്റ മുജാഹിദും കേരള മണ്ണില്‍ ഇല്ല എന്നത് പകല്‍ പോലെ വ്യക്തമാനു. എന്നിട്ടും ജിന്നിനോട് സഹായം ചോദിക്കാം എന്ന് വാധമുല്ലവര്‌ മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ട് എന്ന പച്ച കള്ളം പ്രചരിപ്പിക്കുന്ന ആളുകളുടെ കൂടെ കൂടിയില്ലേ ?
അല്ലാഹു നിശ്ചയിക്കാത്ത എന്തിനെയെങ്കിലും ഏതെങ്കിലും ഒരു കാര്യത്തിന് കാരണമായി സ്വീകരിക്കുന്നത് ശിര്‍ക്കാണ്. അല്ലാഹുവാണ് കാര്യങ്ങളെയും കാരണങ്ങളെയും സൃഷ്ടിക്കുന്ന (മുസബ്ബിബുല്‍ അസ്ബാബ്) ഖാലിക്വും കാര്യങ്ങളെ കണക്കാക്കുന്ന ക്വാദിറും എന്നിരിക്കെ അവന്‍ നിശ്ചയിക്കാത്ത കാരണങ്ങളെ എന്തെങ്കിലും ഒരു കാര്യത്തിന് സ്വീകരിക്കല്‍ ശിര്‍ക്കാണ് എന്ന വന്‍ അബദ്ധം പ്രച്ചരിപ്പുക്കുന്ന ആളുകളുടെ കൂടെ കൂടി മുവഹിധുകളെ സമൂഹത്തിനു മുന്‍പില്‍ പിച്ചി ചീന്തി ശിര്കിന്റെ ഗൌരവം കുറച്ചു കളഞ്ഞില്ലേ ?
എന്നാല്‍ ജിന്നിനും മലകുകല്കും മനുഷ്യനെ സഹായിക്കാന്‍ സാധിക്കും എന്നതിന് ഖുര്‍ആനിലും ഹധീസിലും തെളിവുകള്‍ കാണാന്‍ സാധിക്കും. എന്ന് വെച്ചാല്‍ മനുഷ്യരെ സഹായിക്കാനും ഉപദ്രവിക്കാനും അല്ലാഹു നിശ്ചയിച്ച സബബുകളില്‍ പെട്ടതാണ് മലകും ജിന്നും. എന്നാല്‍ അവയെ ഉപയോഗപ്പെടുത്താന്‍ നമുക്ക് അനുവാദം നല്‍കുന്ന ഒരു ആയതു പോലും ഖുരാനിലോ സഹീഹ് ആയ ഹധീസിലോ ഇല്ല. അത് കൊണ്ട് തന്നെ ആ വിഷയത്തില്‍ മാതൃക ഇല്ല . അത് ഹറാം ആണ് .
2. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ സഹായാര്‍ഥനയാണ് പ്രാര്‍ഥന. എന്ന് വെച്ചാല്‍ ഏതെങ്കിലും ഒരു 'കാര്യം നേടുവാനുള്ള കാരണം' എന്നാണെങ്കില്‍ എന്തെങ്കിലും കാര്യം നേടാനുള്ള എല്ലാ കാരണങ്ങളും ഖുറാനില്‍ ഉണ്ടാവണമായിരുന്നു. എന്നാല്‍ ചുക്ക് കാപി കുടിച്ചാല്‍ തൊണ്ട വേധനക്കോ പനിക്കോ ആശ്വാസം കിട്ടുമെന്ന് ഖുര്‍ആനിലോ സഹീഹ് ആയ ഹധീസിലോ ഇല്ല . അത് പോലെ നൂറു നൂറു കാര്യങ്ങള്‍.. അങ്ങനെ എല്ലാം ശിര്‍ക്ക് ആണ് എന്ന് പറഞ്ഞു ജമാഅത്തെ ഇസ്ലാമിയെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ തരം താഴരുത്
കാര്യ കാരണം എന്നാല്‍ മുസ്ലിമിനെ സംബന്ധിചിടത്തോളം രണ്ടു രീതിയില്‍ ഉണ്ട് .
1. പ്രാപഞ്ചികം അഥവാ ഭൌതികം : ഒരാള്‍ സഹായം അപേക്ഷിക്കുന്നതും പ്രതീക്ഷിക്കുന്നതും അഭൌതിക മാര്‍ഗതിലൂടെയാണ് എങ്കില്‍ ആ സഹായ അര്‍ത്ഥന പ്രാര്‍ഥനയാണ് , അത് സ്രഷ്ടാവിനോടല്ലെങ്കില്‍ ശിര്‍ക്ക് ആണ് .
ഉദാഹരണം : ഒരാള്‍ ജീവിച്ചിരിക്കുന്ന കഴിവുള്ള ഒരു ബാബയുടെയോ , അമ്മയുടെയോ അടുക്കല്‍ നിന്നും അഭൌതികമായ രീതിയിലുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ട് സഹായം ആവശ്യപ്പെടുന്നു. അപ്പോള്‍ അത് പ്രാര്‍ഥനയാണ്.
2. മതപരം : ഇനി ഒരാള്‍ സഹായം അപേക്ഷിക്കുന്നതും പ്രതീക്ഷിക്കുന്നതും മതപരമായി അനുവദിക്കാത്ത മാര്‍ഗതിലൂടെയാണ് എങ്കില്‍ അത് ഹറാം ആണ് .
ഉദാഹരണം : ഉദാഹരണം കൈ കൂലി കൊടുത്തു കൊണ്ട് സ്പിരിറ്റ്‌ കടത്തല്‍. . , ഇത് ശിര്‍ക്ക് അല്ല ഹറാം മാത്രം ആണ് .
ജിന്നുകല്ക് മനുഷ്യനെ കാണാനും ശബ്ദം കേള്കാനും മനസ്സില്‍ മന്ത്രിക്കാനും സാദിക്കും എന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ്. നമ്മുടെ ശബ്ദം അടുത്തുള്ള ജിന്ന് കേള്‍ക്കും എന്നത് കാര്യ കാരണത്തിന്റെ അകതാണോ പുറത്താണോ എന്ന് താങ്കള്‍ തന്നെ വ്യക്തമാകണം.
3. സഹായതേട്ടം അല്ലാഹുവിനോട് മാത്രമാവണമെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമായി പഠിപ്പിക്കുന്നു. ഞാന്‍ അല്ലാഹുവിനോട് മാത്രമേ സഹായം തേടുകയുള്ളൂവെന്ന് ഓരോ മുസ്ലിമും ദിവസേന പതിനേഴ് പ്രാവശ്യമെങ്കിലും ആവര്‍ത്തിച്ച് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ദൃശ്യലോകത്തുള്ള (ആലമുശ്ശഹാദഃ) മനുഷ്യരോട് അവര്‍ക്ക് കഴിയുന്ന കാര്യങ്ങളിലുള്ള സഹായതേട്ടം ഈ ഇസ്തിആനതില്‍ ഉള്‍പെടുകയില്ലെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അദൃശ്യലോകത്തുള്ള (ആലമുല്‍ ഗയ്ബ്) ജിന്നുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയതായി ക്വുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നില്ല. അതിനാല്‍ അവയോടുള്ള സഹായതേട്ടം എല്ലാം ഹരാമാണ് . അത് ശിര്കിലെക്കുള്ള വസീലയാണ് . ചിലത് ശിര്കും ആണ് .
4. ആലമുശ്ശഹാദയിലെ വ്യക്തികളോട് സഹായം തേടുമ്പോള്‍ അവര്‍ നമ്മെ സഹായിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് അറിയാനും മനസിലാക്കാനും കഴിയും. അല്ലാഹുവില്‍ നിന്ന് നാം സഹായം തേടുമ്പോള്‍ അവന്‍ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ സാധിക്കുകയില്ല. അല്ലാഹുവില്‍ നിന്നുള്ള സഹായം ഗയ്ബിയാണെന്നര്‍ഥം.
എന്നാല്‍ ആലമുല്‍ ഗയ്ബിലുള്ള ജിന്നുകളോട് ഒരാള്‍ സഹായം തേടുമ്പോള്‍ പ്രസ്തുത സഹായം മനുഷ്യന് ആപേക്ഷികമായ ഗയ്ബിയായ മാര്‍ഗത്തിലൂടെയായിരിക്കും. അഥവാ, അവ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ കഴിയുകയില്ല. ഏതു പോലെ, ഒരു ഡോക്ടര്‍ ചികിത്സിക്കുന്നത് നിരക്ഷരനായ ഒരു രോഗിയെ അപേക്ഷിച്ച് ഗൈബിയായ മാര്‍ഗതിലൂടെയാണ് , ഒരു മജീഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കായ്ച്ചക്കാര്‍ക്ക് ആപേക്ഷികമായി ഗൈബിയ്യാണ്, മലകുകള്‍ ബധര്‍ യുദ്ധത്തില്‍ സഹായിച്ചത് മനുഷ്യന് ആപേക്ഷികമായ ഗയ്ബിയായ മാര്‍ഗതിലൂടെയാണ് .അതു കൊണ്ടുതന്നെ ഇത്തരം സഹായമോ സഹായ തെട്ടമോ ഒറ്റയടിക്ക് ശിര്‍ക്ക് ആണ് എന്ന് പറയാന്‍ സാധിക്കില്ല . എന്നാല്‍ ജിന്നുകളോടുള്ള എല്ലാ സഹായതേട്ടവും ഹറാമാണ് .
5. ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും പരിശോധിച്ചാല്‍ രണ്ട് തരത്തിലുള്ള ഇസ്തിആനതുകളാണ് നമുക്ക് കാണാന്‍ കഴിയുക. ഒന്ന്, അല്ലാഹുവിനോട് ചെയ്യുമ്പോള്‍ തൌഹീദും അല്ലാത്തവരോട് ചെയ്യുമ്പോള്‍ ശിര്‍ക്കുമായിത്തീരുന്ന ഇസ്തിആനതാണ്.
രണ്ടാമത്തേത് സൃഷ്ടികളോട് ചെയ്യാവുന്ന ഇസ്തിആനത്ത് . അതില്‍ അനുവദനീയമായതും ഹറാമായതും ഉണ്ട് .

1. ജഹാലത്ത്: ക്വുര്‍ആനില്‍ നിന്നും ഹദീഥുകളില്‍ നിന്നും തൌഹീദിന്റെ വ്യത്യസ്ത വശങ്ങളെ കുറിച്ചും ശിര്‍ക്ക് കടന്നുവരുന്ന വ്യത്യസ്ത മാര്‍ഗങ്ങളെ കുറിച്ചും സൂക്ഷ്മമായി മനസ്സിലാക്കാത്തതുകൊണ്ട് ജിന്നുകളോടുള്ള സഹായാര്‍ഥന സൃഷ്ടാവിനോടുള്ള സഹായ തേട്ടത്തെപോലെയാണ് എന്ന് തെറ്റിദ്ധരിക്കുകയും അങ്ങേയറ്റത്തെ വിനയവും താഴ്മയുമില്ലെങ്കില്‍ പോലും ഇബാദത്തായിത്തീരും എന്നും ചില ആധുനിക അകലാനികള്‍ പണ്ഡിതന്‍മാര്‍ പറഞ്ഞതില്‍ നിന്ന് ജിന്നുകളോടുള്ള എല്ലാ സഹായര്തനയും ശിര്‍ക്ക് ആണ് എന്ന് തെറ്റിദ്ധരിച്ചതും വലിയ അബദ്ധമാണ് . എന്നാല്‍ ജിന്നുകലോടുള്ള സഹായാര്‍ഥന 'ശിര്‍ക്ക് കടന്നു വരുന്ന മാര്‍ഗ്ഗം' എന്ന നിലക്ക് അത് അടക്കെണ്ടാതാനെന്നും ഹറാ ആണെന്നുമാണ് സൂക്ഷ്മാലുകാലായ പണ്ഡിതന്മാരുടെ അഭിപ്രായം.
3. തകലിദ്: പ്രത്യേക സാഹചര്യങ്ങളിലും അവസരങ്ങളിലും പണ്ഡിതന്‍മാരില്‍ ചിലര്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളെ പ്രമാണങ്ങള്‍ക്ക് തുല്യമായി കരുതി അവക്ക് അപ്രമാദിത്വം കല്‍പിച്ചത്. പണ്ഡിതന്‍മാരുടെ മഹത്വവും ആദരണീയതയും അംഗീകരിക്കുന്നതോടൊപ്പം തന്നെ അവര്‍ പുറപ്പെടുവിക്കുന്ന മതകല്‍പനകളെ അവരുപയോഗിച്ച പ്രമാണങ്ങള്‍ എത്രത്തോളം സ്വീകാര്യമാണെന്ന് പരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നിലപാട്. മുഹമ്മദ് നബിക്ക് ശേഷം ആര്‍ക്കും തെറ്റുപറ്റാമെന്നും ആരെയും അന്ധമായി അനുകരിക്കാന്‍ പാടില്ല എന്നുമുള്ള നിലപാടിന് വിരുദ്ധമായി ചില പണ്ഡിതന്‍മാരോടുള്ള അതിരുകടന്ന ആദരവ് അവരുടെ അഭിപ്രായങ്ങളെയെല്ലാം ന്യായീകരിക്കുന്ന പതനത്തിലേക്ക് നമ്മെ നയിച്ചുകൂടാത്തതാണ്. അന്ധമായി ആരെയെങ്കിലും പിന്‍പറ്റുന്നവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹമല്ല, ശാപ-കോപ-താപങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന വസ്തുത നാം ഓര്‍ക്കുക.
4. ഹുബ്ബ്: ചിലരോടുള്ള സ്നേഹവും ആദരവും അവര്‍ പറഞ്ഞുപോയ അബദ്ധങ്ങളെ ന്യായീകരിക്കുന്ന പതനത്തിലെത്തിച്ചേര്‍ന്നത്. അല്ലാഹുവിന് വേണ്ടി സ്നേഹിക്കുകയും വെറുക്കുകയും ചെയ്യേണ്ട സത്യവിശ്വാസികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ മതത്തെ വികലമാക്കുകയും വക്രീകരിക്കുകയുമല്ല ചെയ്യേണ്ടത്, പ്രത്യുത ദീനില്‍ നിന്ന് തെറ്റിപ്പോയവരെ നല്ല നിലയില്‍ പ്രമാണങ്ങളിലേക്ക് നയിച്ച് അവരെ സ്നേഹിക്കുകയാണ്. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി പ്രമാണങ്ങളെ വളച്ചൊടിക്കുന്നവര്‍ സ്വന്തത്തെയും സ്നേഹിക്കുന്നവരെയും നാശത്തിലേക്കാണ് നയിക്കുന്നത് എന്ന് ഓര്‍ക്കേണ്ടതാണ്.
5. ഉദ് വാന്‍ : ചിലരോടുള്ള വിരോധം അവര്‍ പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കുവാനും അതുവഴി അവരെ താറടിക്കുവാനുമുള്ള കാരണമായിത്തീര്‍ന്നത്. ആരോടുമുള്ള വിരോധം അവരോട് അനീതി ചെയ്യുവാന്‍ നിമിത്തമായിക്കൂടാ എന്നാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്. ദീനീവിഷയത്തിലാകുമ്പോള്‍ ഈ വിരോധം അതീവ ഗൌരവതരമായിത്തീരും. പ്രസ്തുത വിരോധത്തിനനുസൃതമായി ദീനിന്റെ ഹുക്മുകള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഗൌരവതരമായ വ്യതിയാനങ്ങള്‍ക്ക് നിമിത്തമാവുന്നു. അലി തങ്ങള്‍ക്ക് അനുസരിച്ചുള്ള നിലപാട് സ്വീകരിച്ചില്ല എന്ന വിരോധം ഖവാരിജുകളുടെ ഉല്‍പത്തിക്കും ഇമാം ഹസനുല്‍ ബസ്വരിയോടുള്ള അസൂയയും വെറുപ്പും മുഅ്തസിലിയ്യത്തിനും തുടക്കമായത് ഉദാഹരണം.
മതപരമായ ഒരു ആദര്‍ശത്തര്‍ക്കമെന്ന നിലക്ക് ഈ പ്രശ്നത്തില്‍ പരസ്പരം തിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടിവരിക സ്വാഭാവികം മാത്രമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
ജിന്ന് കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള ഒരു അഭൌതിക സ്യഷ്ടിയാണ് എന്ന രൂപത്തില്‍ ഇസ്ലാഹീ പണ്ഡിതര്‍ മനസ്സിലാക്കിയിട്ടില്ല. ജിന്ന് അഭൌതികവും കാര്യകാരണബന്ധങ്ങള്‍ക്കപ്പുറവുമായിരുന്നു എങ്കില്‍ പിശാചുമായി ബന്ധപ്പെടുത്തി ഇസ്ലാം പഠിപ്പിച്ച ഒട്ടുമിക്ക സംഗതികളും ശിര്‍ക്കായി പരിഗണിക്കേണ്ടി വരും.
കാരണം, : “ഇബാദത്ത് എന്നത് വിപുലാര്‍ത്ഥമുള്ള ഒരു സാങ്കേതിക പദമാണ്. അഭൌതികമായ മാര്‍ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമാണ് ഇബാദത്തിന്റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് അവന്റെ അല്ലെങ്കില്‍ അതിന്റെ മുമ്പിലര്‍പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം, സ്നേഹം, ഭയം, ഭരമേല്‍പ്പനം, ധനവ്യയം, അന്നപാനാദികളുപേക്ഷിക്കല്‍, അവയവങ്ങളുടെ ചലനം, നേര്‍ച്ച, വഴിപാട് തുടങ്ങിയ സര്‍വ്വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്‍പ്പെടുന്നു.” (കുഞ്ഞീതു മദനി, ഇസ്ലാമിന്റെ ജീവന്‍, പേജ്: 12)
പിശാചിന് അഭൌതിക കഴിവുകളുണ്ടെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ചെറുതല്ല എന്ന് മനസ്സിലാക്കിയതിനാലാണ്, മുജാഹിദുകളുടെ കയ്യിലിരിക്കുന്ന മലയാള ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തിയവരില്‍ പ്രമുഖനായ ഒരു പണ്ഡിതന് ഈ രൂപത്തിð എഴുതേണ്ടി വന്നത്: “ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യകഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്നു വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (ചെറിയമുണ്ടം അബ്ദുല്‍ðഹമീദ് മൌലവി, പ്രാര്‍ത്ഥന തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി, പേജ് 78)
ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്തപ്പെടുത്തിയിട്ടുള്ളത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ആ വ്യവസ്ഥക്കതീതമായി കഴിവുകള്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ് മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും കാര്യകാരണങ്ങള്‍ നമുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ് അത് കൊണ്ട് തന്നെ അതിനെക്കുറിച്ച്‌ അഭൌതികമെന്നോ കാര്യകാരണങ്ങള്‍ക്കതീതമെന്നൊ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല
ജിന്നുകല്ക് മനുഷ്യനെ കാണാനും ശബ്ദം കേള്കാനും മനസ്സില്‍ മന്ത്രിക്കാനും സാദിക്കും എന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ്. നമ്മുടെ ശബ്ദം അടുത്തുള്ള ജിന്ന് കേള്‍ക്കും എന്നത് കാര്യ കാരണത്തിന്റെ അകതാണോ പുറത്താണോ എന്ന് താങ്കള്‍ തന്നെ വ്യക്തമാകണം.
"നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.'' (7:3)
"തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (4:115)
ഈ തൌഹീടിനു വേണ്ടി ഓടി നടന്ന പണ്ഡിതന്മാരെ മുശ്രികകുമ്പോള്‍ ഇല്ലാതാവുന്നത് ശിര്കിന്റെ ഗൌരവം ആണ്
സഹോദരന്മാരെ... ഇസ്ലാമിന്റെ പവിത്രതയാണ് ....
അല്ലാഹു തൌഹീദി പ്രബോധനത്തിന്റെ മാര്‍ഗത്തില്‍ നമ്മെ ഒരുമിച്ച് ചേര്‍ക്കുകയും സ്വര്‍ഗത്തില്‍ മുഹമ്മദ് നബിയോടൊപ്പം അദ്ദേഹത്തിന്റെ സഖാക്കളിലൊരാളായിത്തീരാന്‍ അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീന്‍.