Wednesday, May 13, 2015

ഇനിയും പറയണം, ഞങ്ങള്‍ ഹദീസ്‌ നിഷേധികളല്ലെന്ന്....!!!TP ഗ്രൂപ്പ്‌ ആദർശം തുറന്നു എഴുതുന്നു


ഇനിയും പറയണം,
ഞങ്ങള്‍ ഹദീസ്‌ നിഷേധികളല്ലെന്ന്....!!!
-------------------------------------------------------------------------

2012 ലെ ഒരു രാത്രി... കുറുക്കന്മാര്‍ ഓരിയിടാന്‍ തുടങ്ങിക്കാണും.. എന്നുവെച്ചാല്‍ സമയം ഏതാണ്ട് പാതിരായോടടുത്തിരിക്കുന്നു.. ലോകം പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടുന്ന സമയം.. പക്ഷെ അന്ന് മലപ്പുറത്തെ എടവണ്ണയെന്ന പ്രദേശത്തുകാര്‍ക്ക് മാത്രം ഉറങ്ങാന്‍ സാധിച്ചിരുന്നില്ല... അവിടെയുള്ള ജാമിഅ നട്‌വിയ്യ എന്ന സ്ഥാപനത്തില്‍ നിന്നും അട്ടഹാസങ്ങളും ഗര്‍ജ്ജനങ്ങളും പോര്‍വിളികളും ഉയരുകയായിരുന്നു.. "ആരെടാ അവന്‍, കൊണ്ട് വാ അവനെ... ഗര്‍ര്‍....." ഗര്‍ജ്ജനം തുടരുകയാണ്...
പ്രസ്തുത സമ്മേളനത്തില്‍ ആയിരുന്നു മുജാഹിദ്‌ കേരളത്തെ ഞെട്ടിച്ച, ഇന്ന് ഓരോ മുജാഹിദും ഒരു ടിന്റുമോന്‍ തമാശയെക്കാള്‍ വലിയ തമാശയെന്നോണം ഓര്‍ക്കുന്ന, ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിക്കുന്ന "തൗബ 2012" അരങ്ങേറിയത്. മഹാനായ ഈസാ നബി(അ) യില്‍ വിശ്വസിച്ചവര്‍ക്ക് വേണ്ടി അദ്ദേഹം കുരിശിലേറി എന്നും അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുന്ന സര്‍വ്വരുടെയും പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു എന്നത് കൃസ്ത്യാനികളുടെ അബദ്ധ വിശ്വാസമാണെങ്കില്‍, ജാമിയയില്‍ നട്ടപ്പാതിരക്ക് മറ്റൊരു "ക്രിസ്തു" ഒരു മുസ്ല്യാരുടെ രൂപത്തില്‍ അവതരിച്ചു എന്നത് സംഘടനക്കാരുടെ വിശ്വാസം.. ഇതുവരെ പറഞ്ഞതും ഇനി പറയാന്‍ പോകുന്നതുമായ മുഴുവന്‍ ശിര്‍ക്ക്‌ - ഖുറാഫാത്തുകള്‍ക്കും ഒരു സംഘടനക്ക്‌ വേണ്ടി ഒരാള്‍ ഏറ്റെടുത്ത്‌ തൗബ ചെയ്തിരിക്കുന്നു... മുസ്ല്യാരില്‍ വിശ്വസിപ്പിന്‍, നിങ്ങള്‍ സ്വര്‍ഗ്ഗതിലെത്തും...!!??
ദീന്‍ എന്നും തമാശയും കളിയുമായി മാത്രം കാണുന്ന മുസ്ലിയാര്‍ ഇതും ഇതിലപ്പുറവും ചെയ്യും, അതില്‍ ആര്‍ക്കും അത്ഭുതമോ ആശ്ചര്യമോ തോന്നുന്നില്ല. പക്ഷെ "അദ്ദേഹത്തില്‍ വിശ്വസിച്ച്" നടക്കുന്ന അനുയായികളില്‍ ഒരാള്‍ക്ക്‌ പോലും അപകടകരമായ ഈ ക്രൂശീകരണ തത്വത്തിന്റെ ഗൗരവം ഇനിയും മനസ്സിലാകുന്നില്ലേ എന്നത് സമീപ കാലത്തായി കെ.എന്‍.എം എന്ന സംഘടനക്ക്‌ അകത്ത് നിന്നിറങ്ങുന്ന "കൈപ്പുസ്തകങ്ങളും" ചില പ്രസ്താവനകളും വായിക്കുന്ന ആരും ചോദിച്ചു പോകും.. ഈ തൗബ നടന്നതിനു ശേഷം തൌബയില്‍ വിശ്വസിച്ച് നടന്ന ഒരു സുഹൃത്തിനോട്‌ അന്ന് ഈയുള്ളവന്‍ ഒരു ചോദ്യം ചോദിച്ചിരുന്നു.. രണ്ടു വര്ഷം മുന്‍പ്‌ ഫേസ്ബുക്കിലെ ഏതോ പോസ്റ്റിന്റെ കീഴില്‍ കമന്‍റായി മുജാഹിദുകള്‍ അന്ന് ചോദിച്ച ആ ചോദ്യം പൊടിപിടിച്ചു കിടക്കുന്നുണ്ടാവും.. ഇന്ന് അതിന്റെ പ്രസക്തി ഒന്ന് കൂടി വര്‍ദ്ദിച്ചത് കൊണ്ട് അതിന്റെ ആശയം ചുരുക്കി ഇങ്ങനെ വായിക്കാം..
"ഒരു നൂറ്റാണ്ടായി കേരളത്തില്‍ മുജാഹിദുകള്‍ പറഞ്ഞു വന്ന ആദര്‍ശം ആയിരുന്നു ലോക സ്രഷ്ടാവായ അല്ലാഹുവിനു അല്ലാതെ അഭൌതികമായ രൂപത്തില്‍ മനുഷ്യ ജീവിതത്തില്‍ ഉപകാര-ഉപദ്രവങ്ങള്‍ ഉണ്ടാക്കുവാനോ ഇടപെടാനോ സാധിക്കില്ല എന്നത്.. അല്ലാഹുവിനു പുറമേ യേശുവിനു അത് സാധിക്കുമെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ത്തവരായി.. ജാറത്തിലെ തങ്ങള്‍ക്കു സാധികുമെന്നു വാദിച്ച ഖുറാഫിയും ശിര്‍ക്ക്‌ ചെയ്തവനായി. എങ്കില്‍ അല്ലാഹുവിനു പുറമേ ജിന്നിനും മലക്കിനും മനുഷ്യ ജീവിതത്തില്‍ *അഭൌതികമായി* ഇടപെടാന്‍ സാധിക്കുമെന്ന് ഇത്രയും കാലത്തെ തൗഹീദ് തെറ്റായിരുന്നു, ഇപ്പോഴാണ് ഞങ്ങള്‍ക്ക്‌ 'ഇയ്യാക്കനഉബുദു' മനസ്സിലായത്‌ എന്ന് പറഞ്ഞു തൗബ ചെയ്ത, "നിങ്ങളെ ഞാന്‍ ചതിചിരിക്കുന്നൂ.."എന്ന് പറയാതെ പറഞ്ഞ ഈ മുസ്ലിയാര്‍ *ഇനിയും* നിങ്ങളെ ചതിക്കില്ല എന്ന് എന്താണുറപ്പ്?? ഇപ്പോള്‍ (അന്നത്തെ അവസ്ഥ വെച്ച് ചോദിച്ചതാണ്) സിഹ്ര്‍ ഫലിക്കുമെന്നു പറയുന്ന KNM നാളെ അത് മാറ്റി സിഹ്ര്‍ ഫലിക്കില്ല എന്ന് പറഞ്ഞു മുസ്ല്യാരുടെ തൌബയില്‍ അതും വരവ് വെച്ചാല്‍ അതും നിങ്ങള്‍ നെഞ്ചിലേറ്റില്ലേ??"
ഇതായിരുന്നു ചോദ്യം.. അന്ന് തൗബാവിശ്വാസികള്‍ തന്ന മറുപടി "ഏയ്‌.. സിഹ്ര്‍ ഫലിക്കില്ല എന്ന് ഏതു മഹാഖോജ പറഞ്ഞാലും കെ.എന്‍.എം അംഗീകരിക്കില്ല എന്നും നടപടി എടുക്കും " എന്നൊക്കെയായിരുന്നു..
ആ തൗബാവിശ്വാസികള്‍ ഇന്നെവിടെ?? പ്രത്യക്ഷമായും പരോക്ഷമായും ഹദീസ്‌ നിഷേധത്തിന്റെ അടയാളങ്ങള്‍ വിചിന്തനതിന്റെ താളുകളിലും കെ.എന്‍.എമ്മിന്റെ പഠന ക്ലാസുകളിലും ഇടക്കിടക്ക്‌ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും അവര്‍ പുറത്തേക്കു വരാന്‍ മടിച്ചിരുന്നു.. എന്നാല്‍ ഇന്നിതാ ഹദീസ്‌ നിഷേധത്തിനു വളരാന്‍ തക്ക വിധത്തില്‍ കെ.എന്‍.എമ്മിന്റെ മണ്ണ് പാകപ്പെട്ടു എന്ന് മനസ്സിലാക്കിയ ഈ സംഘം മറനീക്കി പുറത്തേക്കു തലയിട്ടു തുടങ്ങിയിരിക്കുന്നു.. എവിടെ മക്കളേ നിങ്ങളുടെ സര്‍ക്കുലറുകള്‍?? എവിടേ നിങ്ങളുടെ ആദര്‍ശ ബോധം?? എവിടേ ഹദീസിനോടുള്ള നിങ്ങളുടെ പ്രതിബദ്ധത??
സിഹ്ര്‍ ഫലിക്കില്ല എന്നതിനു ഖുര്‍ആനിലെ സൂ.ബഖറയിലെ 102-ആമത് ആയത് ദുര്‍വ്യാഖ്യാനം ചെയ്ത് കുപ്രസിദ്ധനായ കെ.വി അബ്ദുല്ലതീഫ്‌ മൌലവിയുടെ മകന്‍ "സിഹ്ര്‍ ഫലിക്കുമെന്നു അംഗീകരിക്കാന്‍ എനിക്ക് സാധിക്കില്ല" എന്ന് പരസ്യമായി ആ ചങ്ങാതി വിളിച്ചു പറഞ്ഞപ്പോള്‍ അതൊരു വിവരദോഷിയുടെ ഒറ്റപ്പെട്ട അഭിപ്രായമാണ് എന്നും അതിനു കെ.എന്‍.എമ്മുമായി ബന്ധമില്ലെന്നും ആയിരുന്നു തൗബാവിശ്വാസികളില്‍ സിഹ്ര്‍ ഫലിക്കുമെന്നു വാദിക്കുന്നവരുടെ മറുപടി.. എന്നാല്‍ ഇന്നിതാ കെ.എന്‍.എം മാറഞ്ചേരി സോണ്‍ വൈസ്‌ പ്രസിഡണ്ടും വിചിന്തനത്തിലെ എഴുത്തുകാരനുമായ എ.മുഹമ്മദ്‌ മാറഞ്ചേരി "പ്രവാചകന് സിഹ്ര്‍ ബാധിച്ചെന്നോ?" എന്ന ലഘുപുസ്തകം പുറത്തിറക്കി പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ്.. അതിലെ ചില വിവരക്കേടുകളിലേക്ക്..
"നബി(സ)ക്ക് പോലും സിഹ്ര്‍ ബാധിച്ചിട്ടുണ്ട് എന്ന് മന്ത്രവാതികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.." (എം.എ മാറഞ്ചേരി - പേജ് 2)
റസൂലിന്റെ ഹദീസും അത് റിപ്പോര്‍ട്ട് ചെയ്ത ബുഖാരി ഇമാമടക്കം പ്രസിദ്ധരായ ലോകത്തിലെ ഹദീസ്‌ പണ്ഡിതരും അത് വിശ്വസിച്ച സലഫീ ഉലമാക്കളും ആണോ കോക്കസ് കുഞ്ഞാടുകളേ ഈ 'മന്ത്രവാദികള്‍' എന്ന് ഞങ്ങള്‍ ചോദിക്കുന്നില്ല.. കാരണം അവരൊക്കെ ജിന്നൂരികള്‍ ആണെന്നും സംഘടനക്ക്‌ അവരോടൊന്നും യോജിക്കാന്‍ പറ്റില്ലെന്നും നിങ്ങള്‍ മറുപടി പറഞ്ഞു കളയും.. എങ്കില്‍ ചോദിക്കട്ടെ, അല്ലാഹുവിനും അവന്റെ റസൂലിനേക്കാളും ഇമാം ബുഖാരി അടക്കമുള്ള ലോകമംഗീകരിച്ച പണ്ടിതരേക്കാലും സംഘടനക്കും അതിന്റെ നേതാക്കള്‍ക്കും വില കല്‍പ്പിക്കുന്ന നിങ്ങളോട് ഞങ്ങള്‍ ചോദിക്കട്ടെ, ഇന്നും പ്രവാചകന് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസ്‌ സ്വഹീഹാണെന്നും അത് വിശ്വസിക്കണം എന്നും പ്രസംഗിച്ചു നടക്കുന്ന കെ.എന്‍.എമ്മിലെ എം.എം.അക്ബറിനെ പോലുള്ള, സുബൈര്‍ പീടിയേക്കലിനെ പോലുള്ള, നസീറുദ്ദീന്‍ രഹ്മാനിയെ പോലുള്ള പ്രഭാഷകരും മന്ത്രവാദികള്‍ ആണോ?? എങ്കില്‍ എന്തേ ഈ മന്ത്രവാദികളെ നിങ്ങള്‍ പുറത്താക്കുന്നില്ല??
ആയിരം വട്ടം മടവൂരികള്‍ ദുര്‍വ്യാഖ്യാനിച്ചു മുജാഹിദുകള്‍ മറുപടി കൊടുത്ത ഹദീസുകളെ തന്നെ വീണ്ടും ദുര്‍വ്യാഖ്യാനിച്ചു കൊണ്ട് സിഹ്ര്‍ ഫലിക്കില്ല എന്ന് സ്ഥാപിക്കാനും അദ്ദേഹം ശ്രമിക്കുന്നു.. ഈ ദുര്വ്യാഖ്യാനങ്ങള്‍ക്ക് മുഴുവന്‍ അനസ്‌ മൌലവിയും ഹനീഫ്‌ കായക്കൊടിയുമൊക്കെ മുന്‍പ്‌ മറുപടി പറഞ്ഞതാണല്ലോ, അത് കൊണ്ടൊന്നും സിഹ്ര്‍ ഫലിക്കില്ല എന്ന് കിട്ടില്ല എന്ന് അവര്‍ സ്ഥാപിച്ചതാണല്ലോ എന്നും നിങ്ങളോട് തിരിച്ചു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.. "തൗഹീദ് പോലും മാറ്റിയ ഞങ്ങള്‍ക്കാണോ ഈ വിഷയത്തില്‍ അനസിന്റെ പണ്ടത്തെ മറുപടി പ്രശ്നമാകുന്നത്? അനസ്‌ തൗബ ചെയ്തിട്ടുണ്ടല്ലോ?" എന്ന് തിരിച്ചു ചോദിക്കാന്‍ മാത്രം ബുദ്ധിയും വകതിരിവും നഷ്ടപ്പെട്ട ഒരു ഖൌമായി നിങ്ങള്‍ മാറിയിരിക്കുന്നു എന്നത് കൊണ്ട്..
ഇതോടൊപ്പം വലിയ ഒരു അപകടം കൂടി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വായിക്കാന്‍ സാധിക്കും:
"നിവേദക പരമ്പരയില്‍ ഖബരുല്‍ വാഹിദായ (ഒരാളുടെ മാത്രം റിപ്പോര്‍ട്ട്) ഹദീസ്‌ വിശ്വാസ കാര്യങ്ങളില്‍ അംഗീകൃതമല്ല.." (പേജ് 4)
സുബ്ഹാനല്ലാഹ്...!!! ഇന്നാലില്ലാഹ്..!!! ഖബരുല്‍ വാഹിദായ ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് സലാം സുല്ലമി എഴുതിയപ്പോള്‍ കേരളത്തിന്റെ മുഴുവന്‍ മുക്കിലും മൂലയിലും ചെന്ന് "ഇതാ... ഇത് അപകടമാണെ... ഈ വാദം തനിച്ച ഹദീസ്‌ നിഷേധമാണെ.. ഇയാള്‍മുഅതസലി വാടക്കാരനാണെ.." എന്ന് വിളിച്ചു പറഞ്ഞ മുജാഹിദ്‌ കേരളത്തിന്‌ ഞെട്ടലോടെ അല്ലാതെ ഈ വാക്കുകള്‍ എങ്ങനെ വായിക്കാന്‍ സാധിക്കും?? എന്തിനേറെ മടവൂര്‍ വിഭാഗത്തിലുള്ള അബ്ദുറഊഫ് മദനി പോലും ഈ വാദം തനിച്ച ഹദീസ്‌ നിഷേധമാണ് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.. എന്നിട്ടും ഈ തനിച്ച ഹദീസ്‌ നിഷേധം കെ.എന്‍.എമ്മിന്റെ പേരില്‍ പ്രചരിപ്പിക്കാന്‍ മാറഞ്ചേരി സാഹിബിനു എങ്ങനെ സാധിക്കുന്നു എന്നതിലല്ല, ഇത് വായിച്ചിട്ടും ഒരക്ഷരം പ്രതികരിക്കാത്ത അനുയായികളാണ് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത്..!! എവിടേ നിങ്ങള്‍ പറഞ്ഞ സര്‍ക്കുലറുകള്‍?? എവിടേ നടപടികള്‍?? സുഹൃത്തുക്കളേ... ആ സര്‍ക്കുലറുകള്‍ ഹദീസ്‌ നിഷേധികള്‍ക്ക് എതിരെ ഒരു നടപടിയുമായി ഇറങ്ങുമെന്ന് നിങ്ങള്‍ സ്വപ്നം കാണണ്ട.. ആ സര്‍ക്കുലറുകള്‍ ഈ ഹദീസ്‌ നിഷേധത്തിനു എതിരെ നിങ്ങള്‍ ശബ്ദിച്ചാല്‍ നിങ്ങള്‍ക്ക്‌ എതിരെ ഇറങ്ങാനുള്ളതാണ്.. ആണ്‍കുട്ടികള്‍ ഇനിയാ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ ഞങ്ങള്‍ സ്വീകരിച്ചത് പോലെ സന്തോഷത്തോടെ "പുറത്താക്കല്‍ സര്‍ക്കുലര്‍" അഥവാ "സ്വതന്ത്ര ദഅവതിനുള്ള സമ്മതപത്രം" വാങ്ങി മുജാഹിദുകളോടൊപ്പം ദഅവാ വീഥിയിലേക്ക് കടന്നു വരാം...
മാറഞ്ചേരി തുടരുന്നു:
"(ഈ ഹദീസ്‌).... ഖുര്‍ആനിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്.. അതിനാല്‍ ഈ ഹദീസിനു യാതൊരു വിധ ന്യൂനതകള്‍ ഇല്ലെങ്കിലും അംഗീകരിക്കുവാന്‍ പാടില്ല.." (പേജ് 4)
സബാഷ്..!!! ഇനിയെന്ത് വേണം.. സ്വഹീഹാണെങ്കില്‍ പോലും ഖുര്‍ആനിന് എതിരായത് കൊണ്ട് ഈ ഹദീസ്‌ സ്വീകരിക്കേണ്ട എന്ന്.. ഇത് പറയുന്നത് ചേകന്നൂരിയോ മടവൂരിയോ അല്ല ചങ്ങാതിമാരേ.. ഞമ്മന്റെ സ്വന്തം കെ.എന്‍.എമ്മിന്റെ നേതാവാണ്..!! അലി മദനി എന്ന മടവൂരീ നേതാവ്‌ ഖുര്‍ആനിന് വിരുദ്ധമായ ഹദീസ്‌ എന്ന് പ്രയോഗിച്ചപ്പോള്‍ "അലി മോല്ലേ.." എന്ന് വിളിച്ച് "ഖുര്‍ആനും ഹദീസും വഹിയല്ലേ.. വഹിയ്യില്‍ വൈരുദ്ധ്യമുണ്ടാകുമോ??" എന്ന് ചോദിച്ചു പരിഹസിച്ച അനസ്‌ മുസ്ലിയാരുടെ പ്രസംഗം പിന്‍വലിചോ എന്ന് ചോദിക്കുന്നതിലും അര്‍ത്ഥമില്ല.. യാ ഖൗമിന്റെ മറുപടി റെഡി മെയ്ഡ് : "മുസ്ല്യാര്‍ തൗബ ചെയ്തിട്ടുണ്ട് ജിന്നൂരീ..."!!!
മുജാഹിദുകള്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷനുമായി മുന്നേറുമ്പോള്‍ കേരളത്തിലെ ഒരു വീടൊഴിയാതെ ഓരോ വീട്ടിലും ഈ സന്ദേശം എത്തിക്കുമ്പോള്‍ സംഘപരിവാര്‍ ശക്തികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന തരത്തില്‍ "ഇവര്‍ മതപരിവര്‍ത്തന സംഘമാണ്.. ഇവരെ വീടുകള്‍ കയറാന്‍ അനുവദിക്കരുത്‌" എന്ന തരത്തില്‍ ദഅവത്തിനു വിലങ്ങു തടിയാകാനും എന്തും മുജാഹിദുകളുടെ തലയില്‍ വെച്ച് കെട്ടി പച്ച ഹദീസ്‌ നിഷേധം കെ.എന്‍ എം നേതാക്കന്മാര്‍ സ്വന്തം പേര് വെച്ച് വിതരണം ചെയ്യാനും തുടങ്ങിയ സ്ഥിതിക്ക് നിങ്ങള്‍ അന്ന് പറഞ്ഞ ആ വാചകം നിങ്ങള്‍ ഇനിയും ആവര്‍ത്തിക്കണം..
നിങ്ങളിനിയും പറയണം, ഞങ്ങള്‍ ഹദീസ്‌ നിഷേധികളല്ല എന്ന്.. ഞങ്ങള്‍ അഖലാനികള്‍ അല്ല എന്ന്..
എങ്കിലേ കളവും വഞ്ചനയും ദഅവത്തിനു പാരവെക്കലും തൊഴിലാക്കിയ നിങ്ങളുടെ ഈ ഇരട്ടത്താപ്പ്‌ പൊതുജനം മനസ്സിലാക്കുകയുള്ളൂ...
"റബ്ബേ.. ഇവര്‍ വിവരമില്ലാത്ത ജനതയാണ് റബ്ബേ.. ഇവര്‍ക്ക്‌ നീ സന്മാര്‍ഗ്ഗം കാണിച്ചു കൊടുക്കണേ റബ്ബേ... ആമീന്‍.."
-അബ്ദുല്ലാ ബാസില്‍ സിപി
8714174330

Sunday, April 26, 2015

സിഹ്ര്‍: പഠനക്കുറിപ്പുകള്‍ -SHAMJITH KM

സിഹ്ര്‍: പഠനക്കുറിപ്പുകള്‍ -2

(അബ്ദുല്‍ ജബ്ബാര്‍ മദീനി, സിറാജുല്‍ ഇസ്ലാം, അബൂബക്കര്‍ സലഫി, അബ്ദുല്‍ മാലിക്‌ സലഫി, ഫൈസല്‍ മൗലവി, ഡോ.ബിലാല്‍ ഫിലിപ്സ് തുടങ്ങിയ പണ്ഡിതന്മാരുടെ പഠന ക്ലാസ്സുകളും ഗ്രന്ഥങ്ങളും മുഹമ്മദ്‌ അമാനി മൗലവി(റഹി)യുടെ തഫ്സീരും അവലംഭിച്ചുകൊണ്ട് ക്രോഡീകരിച്ചതാണ് ഈ ലേഖനം. അവയുടെയൊക്കെ ലിങ്ക് അവസാനം നല്‍കിയിട്ടുണ്ട്)

സിഹ്ര്‍ന് ഹഖീഖത്ത് (യാഥാര്‍ത്ഥ്യം) ഉണ്ടോ എന്നറിയുന്നതിന് ഈ ലേഖനവും അതില്‍ നല്‍കിയിട്ടുള്ള പണ്ഡിതന്മാരുടെ വിശദീകരനങ്ങളും പഠിക്കുക. സിഹ്ര്‍: ചില പഠനക്കുറിപ്പുകള്‍ -1


1. നബി(സ) സിഹ്ര്‍ ബാധിച്ചു എന്ന ഹദീസ്‌ സ്വഹീഹായ സനദിലൂടെ വന്നിട്ടുണ്ടോ?

ഉണ്ട്. ഈ ഹദീസ്‌ സ്വഹീഹായ സനദിലൂടെ ആയിഷ(റ)യില്‍ നിന്ന് ഉദ്ധരിച്ച  പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങള്‍

  • സ്വഹീഹുല്‍ ബുഖാരി - ആറു തവണ
  • സ്വഹീഹു  മുസ്ലിം
  • സുനന്‍ ഇബ്നു  മാജ
  • മുസ്നദ്‌ - ഇമാം അഹ്മദ്‌
  • മുസ്തദ്റക്ക് - ഇമാം ഹാക്കിം
  • ദലാഇലുന്നുബുവ്വ - ഇമാം ബൈഹഖി
  • ഇമാം നസാഈ
സൈദ്‌  ഇബ്നു അര്ഖം (റ)യില്‍ നിന്ന് നിവേദനം ചെയ്തവര്‍
  • ഇമാം നസഈ
  • ഇമാം അഹ്മെദ്
  • ഹുമൈദ്‌

ഇബ്നുല്‍ ഖയ്യിം പറയുന്നു: "പണ്ഡിതന്മാരുടെ അടുക്കല്‍ ഈ ഹദീസ്  സ്വഹീഹാണെന്ന കാര്യത്തില്‍ സ്ഥിരപ്പെട്ടതാണ്. ഏറ്റവും മികച്ച ഹദീസുകളില്‍ പെട്ടതാണ്".

2. ഹദീസ്‌ സ്വാഹീഹാണെങ്കിലും നബി(സ)ക്ക് സിഹ്രു ബാധിച്ചു എന്നുള്ളത് വിശുദ്ധ ഖുര്‍ആനിലെ  എതിരല്ലെ? വിശുദ്ധ ഖുര്‍ആനിന് എതിരായി വരുന്ന ഹദീസുകള്‍ സ്വീകരിക്കെണ്ടാതില്ലല്ലോ?

സ്വഹീഹായ ഹദീസുകള്‍ ഒരിക്കലും വിശുദ്ധ ഖുര്‍ആനിന് എതിരായി വരികയില്ല. അപ്രകാരം പറയുന്നവര്‍ സത്യത്തില്‍ പറയുന്നത് - റസൂല്‍ (സ) രിസാലത്തില്‍ വഞ്ചന കാണിച്ചു എന്നാണു. വിശുദ്ധ ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്.


لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ • إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ • . فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ • ثُمَّ إِنَّ عَلَيْنَا بَيَانَهُ
"നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദ്യസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്റെ നാവു ചാലിപ്പിക്കെണ്ടതില്ല. തീര്‍ച്ചയായും അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്തു നീ പിന്‍തുടരുക. പിന്നീട് അതു (ഖുര്‍ആന്‍) വിവരിച്ചു തരലും (സുന്നത് - ഹദീസുകള്‍) നമ്മുടെ ബാധ്യതയാണ്."(75:16-19)
  إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحافِظُونَ
"നിശ്ചയം, ഈ ദിക്ര്‍നെ നാമാണ് അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കും" (സൂ. ഹിജ്ര്‍ 9). ഖുര്‍ആന്‍ ലോകാവസാനം വരെ അല്ലാഹു സംരക്ഷിക്കും എന്ന് പറയുമ്പോള്‍ അതിന്റെ ലിഖിതം മാത്രം സംരക്ഷിക്കും എന്നല്ല, അതിന്റെ യഥാര്‍ത്ഥ ആശയങ്ങളും സംരക്ഷിക്കപ്പെടും എന്നും ലോകാവസാനം വരെ നിലനില്‍ക്കും എന്നുമാണ്. ഈ ആശയലോകം നിലനില്‍ക്കുന്നതിന് വിശുദ്ധ ഖുര്‍ആനിന്റെ വിവരണമായ നബി(സ)യുടെ ജീവിതചര്യയും ഇവിടെ സംരക്ഷിക്കപ്പെടും.  " الذِّكْرَ" എന്നത് കൊണ്ട് ഉദ്ദേശ്യം ഖുര്‍ആനും സുന്നത്തുമാണ്. ഈ വിഷയം പഠിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:-

  • ഉത്തമ നൂറ്റാണ്ടുകളില്‍ പെട്ട (നബി(സ)ക്ക് ശേഷമുള്ള ആദ്യ മൂന്ന് നൂറ്റാണ്ട്) പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എന്താണ് പറഞ്ഞതു?
  •  ഈ വിഷയത്തില്‍ മുന്‍കാല തഫ്സീരുകള്‍ ഖുര്‍ആനിലെ ഈ ആയത്തുകള്‍ക്ക് എന്ത് വിശദീകരണം നല്‍കി എന്നന്വേഷിക്കണം? 
  • മുകളില്‍  സൂചിപ്പിച്ച ആയത്തുകളില്‍ നബി(സ)ക്ക് സിഹ്ര്‍ ബാധിച്ച ചര്‍ച്ചകള്‍ ആരെങ്കിലും നടത്തിയിട്ടുണ്ടോ?പില്‍ക്കാലത്ത് ഈ വാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആളുകളുടെ വിശേഷങ്ങള്‍ എന്തൊക്കെ? അഹല് സുന്നയുടെ പണ്ഡിതന്മാര്‍ അവരോടു സ്വീകരിച്ച നിലപാടുകള്‍ എന്തായിരുന്നു?
  • പ്രമാണങ്ങളെയും സച്ചരിതരായ മുന്‍ഗാമികളെയും എല്ലാം അവഗണിച്ചുകൊണ്ട് എന്റെ ബുദ്ധിയില്‍ തോന്നുന്നതാണ് ശേരി എന്ന് പറഞ്ഞു സ്വയം സമാധാനിക്കുന്നത് എത്രത്തോളം ശേരിയുണ്ട്?
2) സൂ. ഇസ്രാഅ' 47,48; സൂ. ഫുര്‍ഖാന്‍ 8,9 എന്നീ ആയത്തുകള്‍ക്ക് എതിരാണോ? ഈ ആയത്തുകളില്‍ അക്രമികളാണ് നബി(സ)ക്ക് മാരണം ബാധിച്ചു എന്ന് വാദിച്ചവര്‍. നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് നമ്മള്‍ പറയുമ്പോള്‍ നമ്മളും ആ അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോകില്ലെ?

മക്കാ മുശ്രിക്കുകള്‍ പറഞ്ഞു: "മാരണം ബാധിച്ച ഒരു പുരുഷനെ അല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല, (നബിയേ) നോക്കൂ: എങ്ങിനെ ആണ് അവര്‍ നിനക്ക് ഉപമകള്‍ വിവരിച്ചതെന്ന്! അങ്ങനെ അവര്‍ വഴി പിഴച്ചു പോയിരിക്കുന്നു.; ഇനി, അവര്‍ക്ക് ഒരു മാര്‍ഗവും (പ്രാപിക്കുക) സാധ്യമല്ല." (സൂ.ഇസ്രാഅ' 47,48)

റസൂല്‍(സ)യെക്കുറിച്ച് അക്രമികള്‍ പറഞ്ഞു: "മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്‍പറ്റുന്നത്" (സൂ. ഫുര്‍ഖാന്‍ 8)

A) മക്കാ  മുശ്രിക്കുകളുടെ വാദം എന്തായിരുന്നു?

നബി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഭയപ്പെട്ടിരുന്ന മക്കാ മുശ്രിക്കുകള്‍ നബി(സ)യെ പരിഹസിച്ചുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നബി(സ) കവിയാണെന്നു,  ജൂത ക്ര്യസ്തവരില്‍ നിന്ന് കോപ്പി അടിച്ച് പറയുകയാണെന്ന്,... എന്തെല്ലാം. ഇക്കൂട്ടത്തില്‍ ഒരു വാദമായിരുന്നു നബി(സ) സിഹ്ര്‍ ബാധിച്ച് എന്തൊക്കെയോ വിളിച്ചു പറയുകയാണെന്നത്. റസൂല്‍ (സ) പഠിക്കുന്നതും ഖുര്‍ആനായി ഓതുന്നതും എല്ലാം സിഹ്ര്‍ന്റെ ഫലമായിട്ടാണ്. അതല്ലാതെ ഇതൊന്നും അല്ലാഹുവില്‍ നിന്നുള്ളതല്ല. ഇതായിരുന്നു അവരുടെ വാദം. ചില തഫ്സീരുകളില്‍ മജ്നൂന്‍ (ഭ്രാന്തന്‍) എന്നാണു മസ്രൂര്‍ എന്നതിന് പകരം ഉപയോഗിച്ചത്.


B) അവതരണ പശ്ചാത്തലം: ഈ ആയത്തുകള്‍ നബി(സ)യുടെ മക്കാ കാലഘട്ടത്തില്‍ അവതരിച്ച ആയത്തുകളാണ്. നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്നത് മദീനയില്‍ നടന്ന സംഭവമാണ്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് - നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന സംഭവത്തെക്കുറിച്ചല്ല ഈ ആയത്തുകളിലെ പരാമര്‍ശം.

ഇവിടെ അവിശ്വാസികള്‍ നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറഞ്ഞത് കളവാണ്. കാരണം സിഹ്ര്‍ ബാധിച്ചതുകൊണ്ടല്ല റസൂല്‍(സ) ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത് എന്നത് അവര്‍ക്കും അറിയാം, നമുക്കും അറിയാം. മറ്റുള്ളവര്‍ നബി(സ)യില്‍ ആകൃഷ്ടരാകാത്തിരിക്കാന്‍ അവര്‍ ഗൂഡാലോചന നടത്തി തീരുമാനിച്ചതായിരുന്നു ഇപ്രകാരം ഒക്കെ പറയാം എന്നത്.

C) പശ്ചാത്തലം  ശെരിയാണോ എന്ന് നോക്കേണ്ടതുണ്ടോ? വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ എല്ലായ്പ്പോഴും ബാധകമല്ലെ?

പശ്ചാത്തലം മനസ്സിലാക്കിയാലേ യഥാര്‍ത്ഥ അവതരണ ലക്‌ഷ്യവും അര്‍ത്ഥ തലങ്ങളും മനസ്സിലാകൂ. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി ഉപയോഗിച്ചാല്‍ പലപ്പോഴും ആശയങ്ങള്‍ വികൃതമാകും. ഉദാ: 'അമുസ്ലിംകളെ കണ്ടിടത്തു വെച്ച് കൊല്ലണം' എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഇത് യുദ്ധത്തിന്റെ സാഹചര്യമാണ്. ഈ സാഹചര്യം മറച്ചു വെച്ച് ഈ ആശയം ഖുര്‍ആന്റെ ആശയമാണ് എന്ന് പറഞ്ഞു നടപ്പില്‍ വരുത്തുമ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെ തന്നെ മറ്റു അധ്യാപനങ്ങള്‍ക്ക് എതിരാകുന്നു.

D) അവിശ്വാസികള്‍ നബി(സ)യെക്കുറിച്ച് പറയുന്നതെല്ലാം കളവായിരിക്കണം എന്നുണ്ടോ? 
സൂ. ഫുര്‍ഖാനിലെ തൊട്ടു മുമ്പുള്ള ആയത്ത് നോക്കുക: "ഇതെന്ത് പ്രവാചകന്‍, ഈ പ്രവാചകന്‍ ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ? എന്തുകൊണ്ട് അദ്ദേഹത്തോടൊപ്പം ഒരു മലക്കിനെ നിയോഗിച്ചില്ല, എന്തുകൊണ്ട് അദ്ദേഹത്തിനു തോട്ടങ്ങള്‍ നല്‍കിയില്ല. അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരു പുരുഷനെ ആണ് നിങ്ങള്‍ പിന്‍പറ്റുന്നത് " (സൂ. ഫുര്‍ഖാന്‍ 8,9)

അവിശ്വാസികള്‍  നബി(സ)യെക്കുറിച്ച് - ഇതെന്തു പ്രവാചകന്‍, ഭക്ഷണം കഴിക്കുന്ന പ്രവാചകനോ എന്ന് പരിഹസിച്ചിരുന്നു. അവിശ്വാസികളോട് എതിരാകാന്‍ റസൂല്‍(സ) ഭക്ഷണം കഴിച്ചിരുന്നില്ല എന്ന് നമ്മള്‍ പറയേണ്ടതുണ്ടോ? അങ്ങാടികളിലൂടെ നടന്നിരുന്നില്ല എന്ന് പറയണോ? ഇവിടെ അവിശ്വാസികള്‍ പറഞ്ഞത് കളവാണെങ്കിലും അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും കളവാണെന്ന് പറയേണ്ടതില്ല. രാത്രി കിടക്കുമ്പോള്‍ ആയത്തുല്‍ കുര്സിയ്യ് പാരായണം ചെയ്‌താല്‍ പിശാചിന്റെ ഉപദ്രവം ഉണ്ടാകില്ല എന്ന് അബൂ ഹുറൈറ(റ) നു പഠിപ്പിച്ചു കൊടുത്തത്ശൈതാനാണ്.

3. വിശുദ്ധ ഖുര്‍ആനിലെ സൂ.അല്‍-അഅ'റാഫ് 195-ആം ആയത്തിന് എതിരല്ലെ റസൂല്‍ (സ) സിഹ്ര്‍ ഫലിച്ചു എന്ന് പറയുന്നത്?

ഈ ആയത്തില്‍ അല്ലാഹു പറയുന്നത് നോക്കൂ,
قُلِ ادْعُوا شُرَكَاءَكُمْ ثُمَّ كِيدُونِ فَلَا تُنظِرُونِ

(നബിയേ) പറയുക: 'നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചു പ്രാര്‍ഥിച്ചുകൊള്ളുവിന്‍; പിന്നെ വേണമെങ്കില്‍ എന്നോട് നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊള്ളുവിന്‍ - എന്നിട്ട് നിങ്ങള്‍ എനിക്ക് ഒഴിവു നല്‍കേണ്ടാ'.

നിങ്ങളും നിങ്ങളുടെ ദൈവങ്ങളും കൂടി ഒത്തൊരുമിച്ചുകൊണ്ട് യാതൊരു വിട്ടു വീഴ്ചയും എനിക്ക് നല്‍കാത്തവിധം എനിക്കെതിരായി എന്ത് തന്ത്രങ്ങള്‍ തന്നെ പ്രയോഗിച്ചാലും ഞാനതിനു ഒരു വിലയും നിലയും കല്പിക്കുന്നില്ല എന്നാണ് നബി(സ) അല്ലാഹു പറഞ്ഞതായി ഇവിടെ സൂചിപ്പിച്ചത്. ഇതില്‍ പറയുന്ന  شُرَكَاءَكُمْ (പങ്കാളികളില്‍) ജിന്നുകളും ബിംബങ്ങളും ഒക്കെ പെടും. അപ്പോള്‍ ജിന്നുകള്‍ക്ക് നബി(സ)ക്ക് യാതൊരു ഉപദ്രവും ഏല്‍പ്പിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലായില്ലെ? സിഹ്ര്‍ന്റെ കാരണക്കാരന്‍ ജിന്നായിരിക്കെ എങ്ങനെ ആണ് അവര്‍ക്ക്‌ റസൂല്‍(സ)ക്ക് ഉപദ്രവം (സിഹ്ര്‍) ഏല്‍പ്പിക്കാന്‍ സാധിക്കുന്നത്? ഇതാണ് ഈ വീക്ഷണം സ്വീകരിക്കുന്നവര്‍ ഉന്നയിക്കാറുള്ളത്.


അതേ, ഇവിടെ പറഞ്ഞ ഉപദ്രവം ജിന്നുകള്‍ക്കും മലക്കുകള്‍ക്കും മനുഷ്യര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. കാരണം ഇവിടെ പറയുന്നത് പ്രാര്‍ത്ഥനയെക്കുറിച്ചാണ്. കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അപ്പുറം ഉള്ള കാര്യങ്ങള്‍ ആരോട് ചോദിച്ചാലും ശിര്‍ക്കാണ്, അല്ലാഹുവിനോട് ഒഴിച്ച്. അത്തരം കാര്യങ്ങള്‍ക്ക് ഉത്തരം ചെയ്യാനും സാധിക്കുക അല്ലാഹുവിനു മാത്രമാണ്.

നിങ്ങളും നിങ്ങളുടെ ദൈവങ്ങളും കൂടി ഒത്തൊരുമിച്ചുകൊണ്ട് യാതൊരു വിട്ടു വീഴ്ചയും എനിക്ക് നല്‍കാത്തവിധം എനിക്കെതിരായി എന്ത് തന്ത്രങ്ങള്‍ തന്നെ പ്രയോഗിച്ചാലും ഒരു ഉപദ്രവും വരുത്താന്‍ നിങ്ങള്‍ക്ക്‌ സാധിക്കില്ല എന്ന് നബി(സ) പറയുമ്പോള്‍ തന്നെ പല യുദ്ധങ്ങളിലും നബി(സ)ക്ക് പരിക്കുകള്‍ പറ്റുകയും ശത്രുക്കളുടെ പീഡനങ്ങള്‍ ഏല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നത് വിസ്മരിക്കരുത്. അപ്പോള്‍ ഈ ആയത്തില്‍ പറയുന്ന സംരക്ഷണം ഇത്തരം കാര്യങ്ങള്‍ക്കല്ല. നബി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ ഇല്ലാഴ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളെയും അദ്ദേഹത്തെ കൊല്ലാനുള്ള ശ്രമങ്ങളെയുമാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അതൊക്കെയും അല്ലാഹു തന്നെ നിഷ്ഫലമാക്കിയിട്ടുണ്ട്.  ജൂത സ്ത്രീ വിഷം നല്‍കിയപ്പോള്‍ നബി(സ)യുടെ കൂടെ ഉണ്ടായിരുന്നു സഹാബി(റ) മരണപ്പെട്ടു. എന്നാല്‍ നബി(സ)യെ അല്ലാഹു മരണത്തില്‍ നിന്നും സംരക്ഷിച്ചു. ഇത് ഇക്കാര്യത്തിന് നല്ലൊരു ഉദാഹരണമാണ്.

ഇവിടെ മനുഷ്യരില്‍ നിന്നും ഉള്ള ഉപദ്രവം പോലെ ജിന്നുകളില്‍ നിന്നുമുള്ള ചില ഉപദ്രവങ്ങള്‍ നബി(സ)ക്കും ഉണ്ടാകാം [നബി(സ)യുടെ ഖരീനില്‍ നിന്നുള്ള ഉപദ്രവം നബി(സ)ക്ക് ഉണ്ടാകില്ല, കാരണം അല്ലാഹു ആ ഖരീനിനെ നബി(സ)ക്ക് കീഴ്പ്പെടുത്തി നല്‍കിയിട്ടുണ്ട്. അത് നബി(സ)യോട് നന്മ മാത്രമെ കല്‍പ്പിക്കുകയുള്ളൂ]. എന്നാല്‍ നബി(സ)യെ അപായപ്പെടുത്താനോ വഹ് യിനെയൊ അതൊരിക്കലും ബാധിക്കില്ല. രണ്ടിന്റെയും സംരക്ഷണം അല്ലാഹുവാണ് ഏറ്റെടുത്തിട്ടുള്ളതാണല്ലോ.


4. ഈമാനുള്ള അല്ലാഹുവിന്റെ യഥാര്‍ത്ഥ ദാസന്മാരെ പിശാചിന് വഴിപിഴപ്പിക്കാന്‍ സാധിക്കുകയില്ല എന്ന് ഖുര്‍ആന്‍ പറയുന്നു. പിന്നെ എങ്ങനെ ആണ് പിശാചിന്റെ സ്വാധീനം കൊണ്ടുള്ള സിഹ്ര്‍ നബി(സ)ക്ക് ബാധിക്കുക?

പ്രവാചകന്മാരെ വഴികേടിലാക്കുംവിധം ഉപദ്രവിക്കാന്‍ പിശാചിന് സാധിക്കില്ല. എന്നാല്‍ അവരുടെ മനസ്സില്‍ ദുര്‍ബോധനം നടത്താന്‍ പിശാച് ശ്രമിച്ചിട്ടുണ്ട്. ഉദാ:- ആദം (അ) സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാനുള്ള കാരണം ഇബ്‌ലീസ് ആണല്ലോ. പിശാചില്‍ നിന്നുള്ള ഒരു ഉപദ്രവം ആദം (അ)ന് ഏറ്റിട്ടുണ്ട് എന്നതല്ലെ ഇതില്‍ നിന്നും മനസ്സിലാകുന്നത്. ഇതിനര്‍ത്ഥം ആദം(അ) അല്ലാഹുവിന്റെ യഥാര്‍ത്ഥ ദാസന്‍ അല്ലായിരുന്നു എന്നാണോ (അല്ലാഹുവില്‍ ശരണം)?

നമസ്കാരത്തില്‍ നമ്മുടെ ശ്രദ്ധ തെറ്റിക്കുന്ന 'ഖന്‍സിബ്' എന്ന ശൈതാനെക്കുറിച്ചു റസൂല്‍ (സ) നമുക്ക്‌ പഠിപ്പിച്ചു തന്നിട്ടുണ്ട്. നമസ്കാരത്തില്‍ ശ്രദ്ധ ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട സഹാബിയോടാണ് റസൂല്‍(സ) ഇപ്രകാരം പറഞ്ഞത്. സഹാബത്ത് അല്ലാഹുവിന്റെ യഥാര്‍ത്ഥ ദാസന്മാരുടെ കൂട്ടത്തില്‍ അല്ല എന്നാണോ (അല്ലാഹുവില്‍ ശരണം)?

ഓരോ മനുഷ്യരുടെയും കൂടെ ജിന്നുകളില്‍പ്പെട്ട ഒരു ഖരീന്‍ (അടുത്ത കൂട്ടുകാരന്‍) ഉണ്ട്. അത് തെറ്റുകള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുമെന്ന് റസൂല്‍(സ) നമുക്ക്‌ പഠിപ്പിച്ചു തന്നു. എന്നാല്‍ തന്റെ കൂടെയുള്ള ഖരീനിനെ അല്ലാഹു റസൂല്‍ (സ) കീഴ്പ്പെടുത്തിക്കൊടുത്തു. അതിനാല്‍ റസൂല്‍(സ)യോട് അത് തിന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കില്ല എന്നും അദ്ദേഹം നമുക്ക്‌ പഠിപ്പിച്ചു തന്നു. നബി(സ)യുടെ നമസ്കാരത്തില്‍ ശ്രദ്ധ തെറ്റിക്കാന്‍ വന്ന ശൈതാന്റെ നാവ്‌ നബി(സ) പിടിച്ചുവലിച്ചതായ സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.

ഇവയില്‍ നിന്ന് മനസ്സിലാകുന്നത് ഈമാന്‍ ശക്തമായവരെ ശിര്‍ക്കിലെക്കെത്തിക്കാന്‍ ശൈതാണ് സാധിക്കില്ല.


5. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? (A) സിഹ്ര്‍ കാരണം മൂസ(അ)ന് ഇല്ലാത്തത് ഉള്ളതായി തോന്നി - ഖുര്‍ആനിന് എതിരല്ല; (B) നബി(സ) ചെയ്യാത്തത് ചെയ്തതായി തോന്നി - ഖുര്‍ആനിന് എതിര് !!


'പ്രവാചകന്മാര്‍ക്ക്  സിഹ്ര്‍ ബാധിക്കുകയില്ല' എന്ന്‍ വിശുദ്ധ ഖുര്‍ആന്‍ എവിടെയും പറയുന്നില്ല. എന്ന് മാത്രമല്ല പ്രവാചകന്മാര്‍ക്ക് സിഹ്ര്‍ ബാധിച്ചതായി വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. മൂസ(അ)യും ഫിര്‍ഔനിന്റെ സാഹിരുകളും തമ്മില്‍ നടന്ന സംഭവം വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. അവിടെ സാഹിറുകള്‍ നിലത്തിട്ട വടികള്‍ പാമ്പായി മൂസ (അ)ക്ക് തോന്നി (സത്യത്തില്‍ ഈ തോന്നല്‍ സിഹ്ര്‍ ഫലിച്ചതാണ്, അത് സാദാ മാജിക്‌ ആണെന്ന് പറഞ്ഞാലും. മാജിക്കും സിഹ്റിന്റെ ഇനത്തില്‍ പെട്ടതാണ്. ആ സാഹിറുകള്‍ ഉദ്ദേശിച്ചത് മൂസ(അ)യും ജനങ്ങള്‍ക്കും ആ വടികള്‍ പാമ്പായി തോന്നണം  എന്നായിരുന്നു. നമുക്ക്‌ മനസ്സിലാകാത്ത ചില മാര്‍ഗങ്ങളിലൂടെ അവര്‍ അത് നേടി എടുക്കുകയും ചെയ്തു), മൂസ (അ) ഭയന്നു. വിശുദ്ധ ഖുര്‍ആനില്‍ മൂസ (അ)ക്ക് സിഹ്ര്‍ ബാധിച്ചതായി പറയുന്ന അതേ പദം തന്നെയാണ് ഹദീസുകളില്‍ നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചതിനും ഉപയോഗിച്ചിട്ടുള്ളത്. പിന്നെ എങ്ങനെ ആണ് ഒന്നിനെ മാത്രം സ്വീകരിക്കാന്‍ സാധിക്കുന്നത്!?


ഈ രണ്ടു വിഷയത്തിലും തോന്നലുകള്‍ ഉണ്ടാക്കാനാണ് സാഹിരുകള്‍ ശ്രമിച്ചത്. ഇതില്‍ ഒന്നില്‍ തോന്നലുകള്‍ ഉണ്ടാകാന്‍ കാരണം ജിന്നല്ലെന്നും  രണ്ടാമത്തേതില്‍ കാരണം ജിന്നാണെന്നും എങ്ങനെ ആണ് മനസ്സിലാകുന്നത്?

6. സാഹിറുകള്‍ വിജയിക്കുകയില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. പിന്നെ എങ്ങനെ ആണ് നബി(സ)ക്ക് സിഹ്ര്‍ ചെയ്യുന്നതില്‍ സാഹിറുകള്‍ വിജയിക്കുക?

മൂസ(അ) അറിയാത്ത മാര്‍ഗത്തിലൂടെ (അഭൌതിക മാര്‍ഗമല്ല) വടികള്‍ പാമ്പാക്കി തോന്നിക്കാന്‍ സാഹിരുകള്‍ക്ക് സാധിച്ചു. അവര്‍ ചെയ്ത കാര്യത്തില്‍ പ്രത്യക്ഷത്തില്‍ അവര്‍ വിജയിചില്ലെ? എന്നിട്ടും ഈ സംഭവത്തിന്റെ അവസാനം അല്ലാഹു പറയുന്നത് കാണുക: وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَى. "സാഹിരുകള്‍ എവിടെ ചെന്നാലും വിജയിക്കുകയില്ല" (സൂ.ത്വാഹ 69).

പലപ്പോഴും റസൂല്‍(സ)ക്ക് സിഹ്ര്‍ ബാധിച്ച ചര്‍ച്ചകളിലാണ് ഈ ആയത്ത് തെളിവായി ചൂണ്ടിക്കാണിക്കാറുള്ളത്. അതായത് സൂ. ഇസ്രാഇലെയും ഫുര്‍ഖാനിലെയും ആയത്തുകളുടെ വിശദീകരങ്ങളില്‍. മൂസ(അ)നെയും ജനങ്ങളെയും തോന്നിപ്പിക്കുന്നതില്‍ സാഹിറുകള്‍ വിജയിച്ചിട്ടും അവര്‍ വിജയിക്കുകയില്ല എന്ന് അല്ലാഹു പറയുന്നു.  ഇത് വൈരുധ്യമല്ലെ? ഈ വിശദീകരണം സൂ. ഇസ്രാഇലെയും ഫുര്‍ഖാനിലെയും ആയത്തുകളുടെ കൂടെ നല്‍കുന്നത് ശെരിയാണോ?

സിഹ്ര്‍  ചെയ്യുന്നതില്‍ മൂസ(അ)യുടെ സംഭവത്തിലോ, റസൂല്‍(സ)യുടെ സംഭവത്തിലോ സാഹിറുകള്‍ വിജയിച്ചിട്ടില്ല. വടികളെ യഥാര്‍ത്ഥ പാമ്പുകളാക്കാന്‍ മൂസ(അ)യുടെ എതിരുള്ളവര്‍ക്കോ, റസൂല്‍(സ)യെ കൊല്ലാന്‍ ലക്‌ഷ്യം വെച്ചവര്‍ക്ക് അതിനോ സാധിച്ചിട്ടില്ല. രണ്ടുപേര്‍ക്കും തോന്നലുകളാണ് ഉണ്ടായത്. സിഹ്ര് കൊണ്ട് ഒരുവസ്തുവിന്റെ യാഥാര്‍ത്ഥ്യം മാറ്റുക സാധ്യമല്ല തന്നെ എന്നത് പ്രത്യേകം ഓര്‍ക്കണം..

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിയുടെ വാക്കുകള്‍ കാണുക ''മൂസ നബി(അ) സിഹ്ര്‍ ബാധിതനാണ് എന്ന് ഫിര്‍ഔന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ ഖുറാനില്‍ (17:10) തന്നെ മൂസ(അ)ക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിത്യ ദര്‍ശന മുണ്ടായ കാര്യം സുവ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രവാചകന്‍ പ്രബോധനം ചെയ്യുന്ന മുഴുവന്‍ ആശയ ആദര്‍ശങ്ങളും ആരുടെയോ സിഹ്ര്‍ ബാധിച്ചതിന്റെ ഫലമായി ഉണ്ടായ മനോവൈകല്യതിന്റെ ഫലമാണ് എന്ന് പറയുന്നതും പ്രവാചകന്  എപ്പോഴോ ഒരിക്കല്‍ സിഹ്രു ഭാധ നിമിത്തം മിത്യ ധര്ഷനമോ അയതാര്തമായ തോന്നലുകലോ ഉണ്ടായി എന്ന് പറയുന്നതും തമ്മില്‍ കൂടുതല്‍ അന്തരമുണ്ട് (ശബാബ് 2005 ജനുവരി -21 )

7. ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ) തുടങ്ങിയ ഹദീസ്‌ പണ്ഡിതന്മാര്‍ക്കൊന്നും ഈ ഹദീസ്‌ വിശുദ്ധ ഖുര്‍ആനിന് എതിരാണ് എന്നത് മനസ്സിലായിരുന്നില്ല? അവര്‍ക്ക്‌ ഈ വിഷയത്തില്‍ അബദ്ധം സംഭവിച്ചിട്ടുണ്ട്?

സത്യത്തില്‍ ഇതൊരു വിചിത്ര വീക്ഷണമാണ്!! സ്വഹീഹുല്‍ ബുഖാരിയിലെയും സ്വഹീഹു മുസ്ലിമിലെയും ഹദീസുകളെക്കുറിച്ചു ആഹ്ലുസുന്നയുടെ പണ്ഡിതരുടെ വീക്ഷണം എന്ത് എന്ന് നമ്മള്‍ മനസ്സിലാക്കണം. ഇബ്നുല്‍ ഖയ്യിം (റ) പറയുന്നു: "അറിയുക! ശൈഖുല്‍ ഇസ്ലാം അബൂ അമ്റിനെ പോലെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ അബൂ ത്വാഹിരിനെ പോലെയുമുള്ള പണ്ഡിതന്മാര്‍ പറഞ്ഞത് പോലെ ബുഖാരിയിലെയും മുസ്ലിമിലെയും ഹദീസുകള്‍ ഈ ഗണത്തില്‍ പെടും. അവയെ മുഹദ്ദിസുകള്‍ പൂര്‍ണ്ണമായും സ്വീകരിച്ചു സത്യപ്പെടുത്തിയിട്ടുണ്ട്. അവ മൂലം ഖണ്ഡിതമായ ജ്ഞാനം ലഭിക്കുന്നതാണ്. അവയിലെ ഹദീസുകളെക്കുറിച്ചു ഉസൂലികളും ആഹ്ലുകലാമിന്റെ ആളുകളുമായ ചിലര്‍ ചില എതിര്‍പ്പുകള്‍ പറഞ്ഞത് ഒട്ടും പരിഗണനീയമല്ല. കാരണം മതകാര്യങ്ങളിലെ ഇജ്മാഇല്‍ പരിഗണിക്കുന്നത് മതപണ്ഡിതരുടെ വാക്കുകളാണ്. ഇത്തരക്കാരുടെതല്ല."(മുഖ്തസറുസ്സസവാഇഖില്‍ മുര്‍സല 2/374)

8. ഇസ്ലാമിക ലോകത്ത് ആരും സ്വഹീഹുല്‍ ബുഖാരിയിലെയും മുസ്ലിമിലെയും ഹദീസുകള്‍ക്ക് ഖണ്ഡനം/വിമര്‍ശനം പറഞ്ഞിട്ടില്ലെ?

ഇമാം ദാറഖുത്നി, അബൂ മസ്ഊദ' ദിമഷ്കി, ഇബ്നു ഹസം* (റ) എന്നിവര്‍ വിമര്‍ശനം പറഞ്ഞിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിയിലെ നൂറ്റി പത്തോളം ഹദീസുകളെ ഇമാം ദാറഖുത്നി നിരൂപണ വിധേയമാക്കിയിട്ടുണ്ട്. അവയെക്കുറിച്ച് ഇമാം നവവി(റ) പറയുന്നത്: "ഈ വിമര്‍ശനങ്ങള്‍ ഭൂരിഭാഗം വരുന്ന ഫുഖഹാക്കളുടെയും, ഉസൂലി പണ്ഡിതന്മാരുടെയും മറ്റും നിലപാടുകള്‍ക്ക്‌ വിരുദ്ധമായ തരത്തില്‍ ചില മുഹദ്ദിസുകളുടെ വളരെ ദുര്‍ബലമായ വാക്കുകളില്‍ സ്ഥാപിക്കപ്പെട്ടതാണ്. അവയില്‍ നീ വഞ്ചിതനാകേണ്ടതില്ല." ഇബ്നു ഹജര്‍(റ) ഫത്‌ഹുല്‍ ബാരിയുടെ ആമുഖത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഇമാം ദാറഖുത്നി(റ) യുടെ വിമര്‍ശന പഠനത്തിനു ആഹ്ലുസുന്നയുടെ അക്കാലത്തും പിന്‍കാലത്തുമായി വന്ന മഹാന്മാരായ പണ്ഡിതര്‍ ഖണ്ഡനം രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കാത്തതാണ്. 

നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചതായി പറയുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ആറു ഹദീസുകളെയും ഇമാം ദാറഖുത്നി, അബൂ മസ്ഊദ' ദിമഷ്കി, ഇബ്നു ഹസം(റ) പോലുള്ള പണ്ഡിതരോന്നും നിരൂപണ വിധേയമാക്കിയിട്ടില്ല എന്നത് ഈ വിഷയം പഠിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.  അവര്‍ക്ക്‌ പോലും ഈ ഹദീസുകള്‍ക്ക് ന്യൂനതകള്‍ ഉള്ളതായി തോന്നിയിട്ടില്ല.

സ്വഹീഹുല്‍  ബുഖാരിയില്‍ ആവര്‍തത്തിച്ചു ആറു തവണ ഇമാം ബുഖാരി(റ) ഈ ഹദീസ്‌ നല്‍കുന്നുണ്ട്. അബദ്ധത്തില്‍ ഇക്കാര്യത്തില്‍ ഇമാം ബുഖാരി(റ)ക്ക് ചെറിയ പോരായ്മകള്‍ വന്നു എന്ന് സങ്കല്പിക്കുക. എന്നാല്‍ തന്നെയും ഒരേ തെറ്റ്‌ ആവര്‍ത്തിച്ചു ആറോളം തവണ വരിക എന്നു പറയുമ്പോള്‍ ? പൂര്‍ണ്ണമായും മുസ്ലിം ലോകം സ്വഹീഹെന്നു വിശ്വസിക്കുന്ന ഒരു ഗ്രന്ഥത്തില്‍ തന്നെ ഒരേ വിഷയത്തില്‍ ഇത്രയധികം 'ദുര്‍ബലമായ' ഹദീസുകള്‍ ഉണ്ടെന്നു പറയുമ്പോള്‍ പിന്നെ ഏതെല്ലാം ഹദീസുകള്‍ നമുക്ക്‌ സ്വീകരിക്കാനാകും? 'തൌഹീദിന് എതിരായ' ഒരു കാര്യം ഒരാള്‍ പറഞ്ഞാല്‍ പിന്നെ അയാളിലൂടെ മറ്റു റിപ്പോര്‍ട്ട്‌കള്‍ സ്വീകാര്യമാകുമോ? അതേ കടുത്ത ഹദീസ്‌ നിഷേധത്തിലെക്കുള്ള ചുവടുവെപ്പാണ് ഇത്തരം വീക്ഷണങ്ങള്‍.  ഇതിന്റെ ഒക്കെ ഗൗരവം ഓര്‍ത്തു നോക്കിയെ? ഇസ്ലാമിന്റെ വിശ്വാസ കാര്യങ്ങള്‍ പോലും കൃത്യമായി മനസ്സിലാക്കാത്ത പണ്ഡിതന്മാരായിരുന്നു അവര്‍ എന്നാണോ നമ്മള്‍ വിശ്വസിക്കേണ്ടത്? അത്തരത്തിലുള്ള ഹദീസ്‌ പണ്ഡിതന്മാരിലൂടെ ആണോ അല്ലാഹു ഹദീസുകളെ സംരക്ഷിച്ചത്?

ഒരേ ആശയം വരുന്ന എല്ലാം ഹദീസുകളും സ്വഹീഹു ആണെങ്കിലേ ആ ആശയം വരുന്ന മറ്റു ഹദീസുകള്‍ സ്വീകരിക്കാവൂ എന്നുണ്ടോ? 

ഇല്ല. ഒരു ഉദാ:- "ഇന്നമല്‍ അഅ'മാല് ബിന്നിയ്യത്ത്" എന്ന ഹദീസ്‌ എഴുന്നൂറോളം വ്യത്യസ്ത ആളുകളിലൂടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ എല്ലാറ്റിലും ദുര്‍ബലതകള്‍ ഉണ്ട്. ഒന്നിനൊഴികെ. അതാണ്‌ ഉമര്‍(റ)യിലൂടെ ഉദ്ധരിക്കപ്പെട്ടത്. ഇതാണ് ഇമാം ബുഖാരി(റ) സ്വഹീഹുല്‍ ബുഖാരിയില്‍ ആദ്യമായി ചേര്‍ത്ത ഹദീസ്‌.

ഹദീസ്‌ സ്വഹീഹാണോ എന്നാണു പരിശോധിക്കേണ്ടത്. സ്വഹീഹാണെന്ന് ബോധ്യപ്പെട്ടാല്‍ യാതൊരു ശങ്കയുമില്ലാതെ അത് സ്വീകരിക്കണം. എന്നിട്ടും സ്വീകരിക്കാന്‍ മനസ്സ് തയ്യാറാകുന്നില്ലെങ്കില്‍ എന്റെ ബുദ്ധിക്ക് എന്തോ കുഴപ്പമുണ്ട്. തല്‍ക്കാലം ഈ ഹദീസ്‌ പഠനത്തിനായി മാറ്റി വെക്കാം എന്നാണു ചിന്തിക്കേണ്ടത്. അതല്ലാതെ സ്വഹീഹായ ഹദീസുകളെ തള്ളുകയും അവ തൌഹീദിന് വിരുദ്ധമാണ് എന്ന് ഉന്നയിക്കുകയും അല്ല വേണ്ടത്. ഒരു തരത്തില്‍ നോക്കിയാല്‍ മുസ്ലിംകള്‍ അന്ധവിശ്വാസികള്‍ തന്നെ. അവര്‍ ഖുര്‍ആനും സുന്നത്തും അന്ധമായി വിശ്വസിക്കുന്നു. ആ അര്‍ത്ഥത്തിലാണ് ഇത്തരം കാര്യങ്ങള്‍ അന്ധവിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറയുന്നത് എങ്കില്‍ അത്തരം ഒരു അന്ധ വിശ്വാസത്തോട് കൂടി റബ്ബിനെ കണ്ടുമുട്ടാനാണ് എനിക്കേറെ പ്രിയം. അതാണല്ലോ 'ഞങ്ങള്‍ കേട്ട്, അനുസരിച്ചു' എന്ന് പറഞ്ഞ സഹാബത്തിന്ടെ മാര്‍ഗം

9. നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസിനെ ആദ്യമായി തള്ളിയത്/വിമര്‍ശിച്ചത് ആരൊക്കെയാണ്?

ഹിജ്ര 305 ല്‍ ജനിച്ച ഇമാം അബൂബക്കര്‍ അല്‍ ജസ്സാസ്‌ എന്ന പണ്ഡിതനാണ് നബി(സ)ക്ക് സിഹ്ര്‍ ഫലിച്ചു എന്ന ഹദീസിനെ ഇസ്ലാമിക ലോകത്ത് ആദ്യമായി തള്ളിക്കളഞ്ഞത്. അതിനു മുന്‍പ്‌ ആരും തന്നെ ഈ ഹദീസുകലെക്കുറിച്ചു  അത്തരം അഭിപ്രായം പറഞ്ഞിട്ടില്ല. ഈ ഹദീസുകളെ തള്ളിയ പണ്ഡിതന്മാര്‍ ഇവരൊക്കെ ആണ്.
  • ഇമാം അബൂബക്കര്‍ അല്‍ ജസ്സാസ്‌ 
  • അബൂ  ജഅഫര്‍ അല്‍ ഇസ്തര്ബാദി
  • ഇമാം  മന്‍സൂര്‍ മതുരീതി
  • ഫഖ്രുധീന്‍ അര്‍-റാസി
  • ഇമാം ഇബ്നു ഹസം * (അദ്ദേഹം പൂര്‍ണ്ണമായി തള്ളിയിട്ടില്ല)
ഇനി കേരളീയ പശ്ചാത്തലം നോക്കുകയാണെങ്കില്‍ 
  • സി.എന്‍
  • ചേകന്നൂര്‍  മൗലവിയും കൂട്ടരും
  • ജമാഅത്തെ ഇസ്ലാമി
  • കെ.എന്‍.എം. മര്‍കസുദ്ദഅവ
  • കെ.എന്‍.എമ്മി(CD Tower)ല്‍ പെട്ട ചിലര്‍
മുകളില്‍ പറയുന്ന എല്ലാവരും തന്നെ ഹിജ്ര മുന്നൂറുകള്‍ക്ക് ശേഷം ജീവിച്ചവരാണ്. നമ്മള്‍ നബിദിനത്തെക്കുറിച്ച് പറയാറുള്ളത് പോലെ ഇത് ഹിജ്ര മുന്നൂറിനു ശേഷം വന്നതാ..! നബി(സ)യുടെ സഹാബാക്കളോ (റ) അവരെ തുടര്‍ന്ന സച്ചരിതരായ മൂന്നു നൂറ്റാണ്ടുകാരോ ഈ ഹദീസുകളെ വിമര്‍ശിച്ചിട്ടില്ല എന്ന് മാത്രമല്ല അവരില്‍ പലരും അവരുടെ ശിഷ്യന്മാര്‍ക്ക് ഈ ഹദീസുകള്‍ കൈമാരിയവരാണ്. 

10. എന്തായിരുന്നു  ഈ ഹദീസുകള്‍ തള്ളിക്കളയുന്നതിനു അവര്‍ പറഞ്ഞ കാരണങ്ങള്‍?

മുഅതസിലിയാക്കളും റാഫിളികളുമാണ് റസൂല്‍(സ)ക്ക് സിഹ്ര്‍ ബാധിച്ച ഹദീസുകളെ എതിര്‍ത്തതായി മനസ്സിലാക്കുന്നത്. ബുദ്ധിയെ അമിത പ്രാധാന്യത്തോട് കൂടി കണ്ടെതുകൊണ്ട് സംഭവിച്ച അബദ്ധങ്ങളാണ് ഇവയൊക്കെ. സത്യത്തില്‍ പ്രമാങ്ങളുടെ മേലെ ബുദ്ധിക്ക് സ്ഥാനം കൊടുക്കരുത്. ബുദ്ധിയുടെ വെളിച്ചത്തിലാണ് പലരും ഈ ഹദീസുകളെ വിശദീകരിക്കാരുള്ളത്. അവരുടെ ഈ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്ന് ആദ്യം പരിശോധിക്കണം. ഇന്ഷാ അല്ലാഹ് താഴെ ഹദീസ്‌ അസ്സിഹ്ര്‍ ചര്‍ച്ച ചെയ്യുന്നിടത്ത് നോക്കാം.

11. അപ്പോള്‍ റസൂല്‍ (സ)ക്ക് സിഹ്ര്‍ ബാധിച്ച സംഭവം പണ്ഡിതലോകം അംഗീകരിക്കുന്നു എന്നാണോ പറയുന്നത്. ആരെല്ലാമാണ് അപ്രകാരം പറഞ്ഞത്. അഹല്സുന്നയില്‍ പെട്ട ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

അതെ. പൌരാണികരും ആധുനികരുമായ ആഹ്ലുസുന്നയുടെ പണ്ഡിതന്മാര്‍ ഒക്കെയും ഈ ഹദീസുകളെ സ്വീകരിച്ചിട്ടുണ്ട്. 
  1. നബി(സ) യാണ് തനിക്ക്‌ സിഹ്ര്‍ ബാധിച്ചു എന്ന് നമുക്ക്‌ പറഞ്ഞു തന്നത്
  2. സഹാബാക്കള്‍ - ആയിഷ(റ), സൈദ്‌ ഇബ്ന്‍ അര്‍ഖം (റ),ഇബ്നു അബ്ബാസ്‌(റ), അനസ്‌ ബ്നു മാലിക്‌(റ),..
  3. താബിഉകള്‍ - ഇബ്നു ഉമര്‍(റ), ഉര്‍വത്ത് ഇബ്നു സുബൈര്‍(റ), ഇക്രിമ(റ),...
  4. താബിഉ താബിഉകള്‍ - ഇമാം ബുഖാരി, മുസ്ലിം, ഇബ്നു മാജ, നസഈ, അഹ്മെദ്, ത്വബ്‌റാനി, ഹാകിം, ഇബ്നു കസീര്‍ (റ),...
  5. സച്ചരിതരായ മാര്‍ഗത്തില്‍ അവരെ തുടര്ന്നവര്‍ - ഇബ്നു തയ്മിയ്യ, ഇബ്നുല്‍ ഖയ്യിം, ഖാളി ഇയാള, ഇബ്നു അബീ ശൈബ, ഇമാം ദഹബി, ഇബ്നു ഹജര്‍, ഇമാം നവവി, ഇമാം ഷൌഖാനി (റ),,...
  6. ആധുനിക സലഫീ പണ്ഡിതര്‍ - ഷെയ്ഖ്‌ ഇബ്ന്‍ ബാസ്, ഷെയ്ഖ്‌ അല്‍ബാനി,..


12. നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുമ്പോള്‍ അത് വഹ് യിനെയും രിസാലത്തിനെയും ബാധിക്കുകയില്ലെ?

അല്ലാഹു നബി(സ)യെ സംരക്ഷിക്കും എന്ന് പറഞ്ഞത് ഏതു അര്‍ത്ഥത്തിലാണ്? സിഹ്ര്‍ പോലുള്ള കാര്യത്തില്‍ നിന്നും സംരക്ഷിക്കും എന്നതാണോ? ഇസ്മത്ത് എന്നത് കൊണ്ട് ഉദ്ദേശ്യം രിസാലത്തിനിടയില്‍, അതുപോലെ അത് മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുന്ന (തബ്ലീഗ്) വിഷയത്തിലും റസൂല്‍(സ)ക്ക് സാധിക്കാത്ത അവസ്ഥ ശത്രുക്കള്‍ ഉണ്ടാക്കുന്നതില്‍ നിന്നുള്ള  സംരക്ഷണം അല്ലാഹു കൊടുക്കും എന്നാണു. അതുപോലെ അവരുടെ കൈകൊണ്ടാല്ല നബി(സ) കൊല്ലപ്പെടുക എന്നൊക്കെയാണ്. 

സ്വഹീഹു മുസ്ലിമിന്റെ ശരഹില്‍ ഇമാം മാസിരി (റ)യെ ഉദ്ധരിച്ചുകൊണ്ട് ഇമാം നവവി(റ) - ഇതൊരിക്കലും നുബുവ്വത്തിനെ ബാധിക്കുകയില്ല എന്ന് പറയുന്നുണ്ട്. 

ലോകത്തില്‍  ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക അംബിയാക്കളായിരിക്കും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഇമാം ഇബ്നു ഖയ്യിം (റ) പറയുന്നു:  റസൂല്‍ (സ)ക്ക് ബാധിച്ച സിഹ്ര്‍ രോഗത്തില്‍ പെട്ടൊരു രോഗമായിരുന്നു. എന്നിട്ട് അല്ലാഹു അതിനു ശിഫ നല്‍കുകയും ചെയ്തു. അതില്‍ ഒരു കുഴപ്പവും ഇല്ല, റസൂല്‍ (സ)യുടെ സ്ഥാനം ഇടിച്ചു താഴ്ത്തുന്ന ഒന്നും അതിലില്ല. കാരണം രോഗം, ബോധക്ഷയം, എന്നിവയൊക്കെ അംബിയാക്കള്‍ക്കും ഉണ്ടാകും, റസൂല്‍ (സ) തന്റെ കുതിരപ്പുറത്തു നിന്ന് വീഴുകയും ഒരു ഭാഗത്തിനു മുറിവേല്‍ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. 
ഖാളി ഇയാള് (റ) പറയുന്നു: ചില ആളുകള്‍ ചോദിക്കുന്നു, 'പ്രവാചകന്‍ മൌസൂമായിരിക്കെ അവ്യക്തത ഉണ്ടാക്കുന്ന കാര്യം എങ്ങനെയാണു ഉണ്ടാവുക'. എന്നാല്‍ അറിയുക, ഈ ഹദീസ് സ്വഹീഹാനു എന്ന് ഐക്യകണ്ടേനെ അഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ മത നിഷേധികള്‍ (മുല്‍ഹിധുകള്‍) ആണ് നിഷേധിച്ചത്. അവര്‍ ഈ ഹദീസ് കൊണ്ട് ഏറെ ബുധിമുട്ടിയിട്ടുണ്ട്. അവരുടെ ബുദ്ധി കുറവായത് കൊണ്ടും, ഇത് പോലെ ശറഹില്‍ ഉള്ള കാര്യങ്ങള്‍ സംശയമുണ്ടാക്കി മനസ്സിലാക്കുന്നത്‌ കൊണ്ടും ആണ് ഇങ്ങനെ സംഭവിച്ചത്. അല്ലാഹു മതത്തെയും നബിയേയും അവ്യക്തതയുണ്ടാക്കുന്ന കാര്യത്തില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്. രോഗങ്ങളില്‍ പെട്ട ഒരു രോഗമാണ് സിഹിറ്. മറ്റു രോഗങ്ങള്‍ സംഭവിക്കുന്നത്‌ പോലെ സിഹ്റും ഉണ്ടാകാം. ഇത് റസൂല്‍(സ)യുടെ നുബുവ്വത്തില്‍ ഒരു കുറവും വരുത്തുന്നില്ല , മാത്രമല്ല ദുന്യവിയായ വിഷയത്തില്‍ മാത്രമാണ് അവ്യക്തതകള്‍ ഉണ്ടായിട്ടുള്ളത്. റസൂല്‍(സ)യെ ഏത് കാര്യത്തിന് നിയോഗിച്ചുവോ അതിലല്ല. മറിച്ചു ബൌധിക വിഷയത്തില്‍ പ്രവാചകന്‍ ഏതൊരു മനുഷ്യനെയും പോലെയാണ്". തുടര്‍ന്ന് അദ്ദേഹം വീണ്ടും പറയുന്നു: ഇത് റസൂല്‍ (സ)ക്ക് പ്രത്യക്ഷത്തിലും അവയവങ്ങളിലും മാത്രമാണ് ബാധിച്ചത്. അദ്ദേഹത്തിന്റെ ഖല്‍ബിലും, വിശ്വാസത്തിലും ,ബുദ്ധിയിലും ബാധിചിടില്ല" (ഖാളി ഇയാള്- അഷിഫ ബി തഅരീഫി ഉകൂകില്‍ മുസ്തഫ, പേജ്. 375)

13. റസൂല്‍  (സ)ക്ക് സിഹ്ര്‍ ചെയ്യുന്നതിലൂടെ ലബീദ്‌ന്റെ ലക്‌ഷ്യം എന്തായിരുന്നു ? അതിന്റെ സാഹചര്യം എന്തായിരുന്നു?

ഇബ്നു ഹജര്‍ സ്വഹീഹുല്‍ ബുഖാരിക്ക് ശരഹ് എഴുതിയിടത്ത് രേഖപ്പെടുത്തിയ കാര്യം - ഹിജ്റ ഏഴില്‍ ഹുദൈബിയയില്‍ നിന്ന് മദീനയിലേക്ക്‌ മടങ്ങിയ ശേഷം ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ഇബ്നു അഅ'സം റസൂല്‍(സ)ക്ക് സിഹ്ര്‍ ചെയ്തു. മൂന്നു സ്വര്‍ണ്ണ നാണയങ്ങള്‍ക്ക് പകരമായി ലബീദ്‌ സിഹ്ര്‍ ചെയ്തു. ലബീദിന്ടെ സഹോദരി പറഞ്ഞു: മുഹമ്മദ്‌ നബിയാണെങ്കില്‍ അല്ലാഹു ഇത് അറിയിക്കുകയും അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. അതുപോലെ മുഹമ്മദ്‌ നബിയല്ല എങ്കില്‍ അദ്ദേഹത്തിന്റെ ബുദ്ധിയെ തന്നെ അപകടപ്പെടുത്തുകയും ചെയ്യും.
 
സ്വഹീഹുല്‍ ബുഖാരിയില്‍ ഹദീസ്‌ നിഷേധികളാല്‍ വിമര്‍ശന വിധേയമാകുന്ന 'ഹദീസ്‌ അസ്സിഹ്ര്‍' പഠന വിധേയമാക്കാം

ഈ ഹദീസിനെക്കുറിച്ചു ഈ വിഷയത്തില്‍ വ്യതിയാനം സംഭവിച്ചവരുടെ വാരികള്‍ പറയുന്നത് കാണുക "നബി(സ)യില്‍ നിന്ന് വിശ്വസ്തരായ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ തെറ്റു സംഭവിക്കാന്‍ വളരെ വിദൂരമായ സാധ്യത മാത്രമെ ഉള്ളൂ. സിഹ്ര്‍ സംബന്ധിച്ച ഹദീസിലെ നിവേദകപരമ്പരയില്‍ ആക്ഷേപിക്കപ്പെട്ട വ്യക്തികള്‍ ആരെങ്കിലും ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഒരു ഹദീസ്‌ വിശ്വസ്തര്‍ മുഖേനെയാണ് ഉദ്ധരിക്കപ്പെട്ടത് എങ്കില്‍ അതിന്റെ ഉള്ളടക്കം നമുക്ക്‌ വ്യക്തമായി ബോധ്യപ്പെടാത്തതിന്ടെ പേരില്‍ അതിനെ തള്ളിപ്പറയുന്നത് നമുക്ക്‌ ദോഷകരമാകാന്‍ സാധ്യതയുണ്ട്. നബി(സ) യഥാര്‍തത്തില്‍ പറഞ്ഞതോ ചെയ്തതോ അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചതോ ആയ ഒരു കാര്യത്തെ നാം തള്ളിപ്പറയാന്‍ ഇടയാകുന്നത് ഗൗരവമുള്ള വിഷയമാണല്ലോ." (ശബാബ് 2005 ജനുവരി 21)


ഈ എഴ്ത്തിയത് ഈ വിഷയത്തില്‍ പുലര്‍ത്തേണ്ട ശെരിയായ വീക്ഷണമാണ്. എന്നാല്‍ ഇതിലെ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ്.  വിമര്‍ശനങ്ങള്‍ ചെറിയ താബിആയ ഹിഷാം (റ)ക്ക് നേരെ ആയതിനാല്‍ അദ്ദേഹത്തെക്കുറിച്ചും ആ വിമര്‍ശനങ്ങളെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കണം.



1. ഈ ഹദീസുകള്‍ ഹിഷാം ഇബ്നു ഉര്‍വ്വ (റ)യില്‍ [ഹി: 61 - 146] നിന്നാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഹിഷാം മുദല്ലിസ് ആണ്? അതിനാല്‍ ഈ ഹദീസുകള്‍ സ്വീകാര്യ യോഗ്യമല്ല.

ഹിഷാം (റ) ഉരുവത്ത് ബ്നു സുബൈര്‍ (റ)യുടെ മകനാണ്. അതായത് ഹിഷാം(റ) എന്ന വ്യക്തി തന്റെ പിതാവില്‍ നിന്ന് കേള്‍ക്കാത്തത് പറയുന്നവനായിരുന്നു എന്നാണു ഇവര്‍ വാദിക്കുന്നത്.  കേള്‍ക്കാത്തത് കേട്ടതായി പറയുന്നതിനെ  തദ്ലീസ്‌ എന്നും അത് പറയുന്ന വ്യക്തിയെ മുദല്ലിസ് എന്നും വിളിക്കുന്നു.

തദ്ലീസ്‌ അഞ്ചു തരം
  1. വളരെ അപൂര്‍വ്വമായി തദ്ലീസ്‌ എന്ന്‍ വിശേഷിക്കപ്പെടുന്ന ആളുകള്‍. ഉദാ:- യാഹ്യ ഇബ്ന്‍ അന്‍സാരി (റ), ഇമാം ദാറഖുത്നി (റ), ഇമാം മാലിക്‌ ഇബ്നു അനസ്‌(റ), ബുഖാരി (റ), മുസ്ലിം(റ), തുടങ്ങിയവര്‍. ഇവരുടെ ഹദീസുകള്‍ക്ക് ഒരു പ്രശ്നവും ഇല്ല. സധൈര്യം സ്വീകരിക്കാം. ഹിഷാം ഇബ്നു ഉര്‍വ ഈ വിഭാഗത്തില്‍ പെടുന്നു.
  2. ചിലരുടെ തദ്ലീസുകള്‍ ഇമാമീങ്ങള്‍ സഹിച്ചിട്ടുണ്ട്, അത് പ്രശ്നം ആക്കിയിട്ടില്ല. വളരെ കുറച്ചു മാത്രം തദ്ലീസുള്ളവര്‍. ബുഖാരിയും മുസ്ലിമും ഒക്കെ ഇവരില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യും. അത്തരത്തിലുള്ളവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് വെച്ചു നോക്കുമ്പോള്‍ തദലീസ് വളരെ കുറവാണ്. ഉദാ: ഇമാം സൌരി (റ)
  3. മൂന്നാം വിഭാഗത്തില്‍ പെട്ടവര്‍ തദലീസ് വര്‍ധിപ്പിക്കുന്നവരാണ്. അവര്‍ വ്യക്തമായി പറഞ്ഞാല്‍ അവരില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാം. വ്യക്തത ഇല്ലെങ്കില്‍ സ്വീകരിക്കില്ല.
  4. കേട്ടു എന്ന് ഉറപ്പിച്ചു പറഞ്ഞാല്‍ മാത്രമെ നാലാം വിഭാഗത്തില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയുള്ളൂ. കാരണം അവര്‍ കണ്ടമാനം തദ്ലീസ് നടത്തുന്നവരാണ്. 
  5. അഞ്ചാം വിഭാഗത്തില്‍ പെട്ടവരില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍  സ്വീകരിക്കാറില്ല. 
ഇബ്നു ഹജര്‍ (റ) പറയുന്നു: ഹിഷാം ഇബ്നു ഉര്‍വ(റ) ചെറിയ താബിഉകളില്‍ പെട്ടയാളാണ്.  അദ്ദേഹം സ്വീകാര്യനാണ്. എന്നാല്‍ പ്രായമായപ്പോള്‍ അദ്ദേഹത്തിന്റെ മനപാഠത്തില്‍ കുറച്ചു പ്രശ്നം വന്നു. അതുകൊണ്ട് അദ്ദേഹം ഇറാഖിലേക്ക് മൂന്നാം പ്രാവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഹദീസില്‍ ചില പ്രേശ്നങ്ങള്‍ ഉണ്ടായി.  

ഇദ്ദേഹം മൂന്നാം തവണ ഇറാഖില്‍ എത്തിയിട്ട് ഹദീസ്‌ പറയുന്ന നാളായപ്പോയെക്കും അദ്ദേഹത്തിന്റെ ബുദ്ധിക്ക് പിഴവുകള്‍ പിണഞ്ഞിട്ടുണ്ട്. അതിനാല്‍ ഹിഷാം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഇറാഖില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അസ്വീകാര്യമാണ് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹിശാമില്‍ നിന്ന് അബൂ ഉസാമ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഈ രിവായത്തിനെക്കുറിച്ച് ചില പൂര്‍വ്വികര്‍ (അബൂ ഹസന്‍ അല്‍ ഖതാനി) പറഞ്ഞു: ഹിശാമില്‍ നിന്നുള്ളതായ അബൂ ഉസാമയുടെ രിവായത്ത് ഹിശാമിന് വാര്‍ധക്യം വന്ന്‍, ബുദ്ധിക്ക് പിഴവ് പിണഞ്ഞ സമയത്താണ് നടന്നിരിക്കുന്നത്. എന്നാല്‍ ഇബ്നു ഹാജര്‍ (റ) അന്ന് തന്നെ ഈ പരാമര്‍ശത്തെ എതിര്‍ത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് - 'അബൂ ഹസന് മുന്‍പ്‌ സലഫുകളില്‍ ആരും തന്നെ ഈ അഭിപ്രായം പറഞ്ഞിട്ടില്ല' എന്നാണ്.

ഇമാം ദഹബി (റ)യും അബൂ ഹസനെ എതിര്‍ത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു:'ഹിഷാം വിശ്വസ്തനാണ്, സ്വീകാര്യനാണ് '. ഇനി ഒരു ചര്‍ച്ചക്ക്‌ വേണ്ടി ഹിഷാം മുദല്ലിസ് ആണെന്ന് വെക്കുക. എന്നാല്‍ തന്നെയും ഈ ഹദീസ്‌ ഉര്‍വയില്‍ നിന്നും അല്ലാതെയും സൈദ്‌ ഇബ്നു അര്ഖം (റ), ഇബ്നു അബ്ബാസ്‌ (റ) തുടങ്ങിയവര്‍ മുഖേനയും വ്യത്യസ്ത സനദുകളിലൂടെയും പലരും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ ഈ അഭിപ്രായവും നിലനില്‍ക്കുന്നില്ല എന്ന് മനസ്സിലാക്കാം.
  
ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഹദീസ്‌ നിഷേധ പ്രവണതയുള്ളവര്‍ 'വിമര്‍ശനങ്ങള്‍ക്ക്' വിധേയമാകുന്ന ഒരു ഹദീസ്‌ ആണ് സ്വഹീഹുല്‍ ബുഖാരിയിലെ 'ഹദീസ്‌ അസ്സിഹ്ര്‍'. ഹിശാമില്‍ നിന്ന് അബൂ ഉസാമ (കൂഫക്കാരന്‍) യാണ്  'ഹദീസ്‌ അസ്സിഹ്ര്‍'  റിപ്പോര്‍ട്ട്‌ ചെയ്തത്. ഹിഷാം ഉപ്പയില്‍ നിന്ന് നിവേദനം ചെയ്യുന്ന ഈ റിപ്പോര്‍ട്ട്‌ അബൂ ഉസാമ അല്‍ കൂഫി മാത്രമല്ല റിപ്പോര്‍ട്ട്‌ ചെയ്തത്. ഹിശാമില്‍ നിന്നുള്ള റാവിമാര്‍ പതിനാലു പേരാണ്. അവരില്‍ മക്കിയ്യികളുണ്ട്, മദനിയ്യികളുമുണ്ട്, മിസ് രികളുണ്ട്, ബസരികളുണ്ട്,.. അതായത് ഹിഷാം ഇത് ഇറാഖില്‍ നിന്ന് മാത്രമല്ല പറഞ്ഞിട്ടുള്ളത്.

മറ്റുള്ളവര്‍
  1. യഹ്യ ഇബ്നു സഈദ് അല്‍ കഹ്താന്‍ - ബസരി
  2. ഈസ ഇബ്നു യൂനുസ്‌ അല്‍ കൂഫി - കൂഫ
  3. അബ്ദു റഹ്മാന്‍ ഇബ്നു അബീ സനാദ്‌ - മദനിയ്യ്
  4. അബൂ ദംറാഇ' ഇബ്നു അനസ്‌ - മദനിയ്യ്
  5. മഅ'മര്‍ ഇബ്നു റാഷിദ്‌ - ബസരി --> യമനിയ്യ്‌
  6. സുഫ്‌യാന്‍ ഇബ്നു ഉയയ്ന - കൂഫി --> മക്കിയ്യ്‌
  7. അബ്ദുല്‍ മാലിക്‌ ഇബ്നു അബ്ദുല്‍ അസീസ്‌ ഇബ്നു ജുരൈജ് - മക്കിയ്യ്‌
  8. ലൈതുഇബ്നു സഅദ് - മിസരിയ്യ്‌
  9. ഹമ്മദ് ഇബ്നു സലമ - കൂഫി
  10. വുഹൈസ് ഇബ്നു ഖാലിദ്‌ - ബസരി
  11. അബ്ദുള്ള ഇബ്ന്‍ നുമൈര്‍ - കൂഫി
  12. ബാക്കി എല്ലാവരും ഇമാം ബുഖാരിയുടെ ആളുകളാണ്.
ഹിഷാം(റ) ഉപ്പയില്‍ നിന്ന് കേട്ട് എന്ന് വ്യക്തമായി പറഞ്ഞത് കൊണ്ടും ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും നിബന്ധനകള്‍ക്ക് ഒത്ത ഹദീസ്‌ ആണെന്നത് കൊണ്ടും തദ്ലീസ്ന്റെ പ്രശ്നം ഉന്നയിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

2. ഹിഷാം(റ) ഉപ്പയില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസുകള്‍ സ്വീകാര്യമല്ല എന്ന് പറയുന്നവര്‍ ആലോചിക്കേണ്ട മറ്റു ചില കാര്യങ്ങള്‍?


  • ആഹ്ലുസുന്നയുടെ  ഇമാമുകള്‍ ഈ രിവായത്തുകള്‍ സ്വീകരിച്ചിട്ടുണ്ട്
  • സ്വഹീഹുല്‍ ബുഖാരിയില്‍ 250 ഓളം ഹദീസുകള്‍ ഹിഷാം(റ)യില്‍ നിന്നും വന്നിട്ടുണ്ട്
  • ഹിഷാം അന്‍ അബീഹി എന്ന രിവായത്തില്‍ 139 ഓളം ഹദീസുകളും സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട്.
  • സ്വഹീഹു മുസ്ലിമില്‍ 67 ഹദീസുകളും ഉണ്ട്
  • സിഹാഹു സിത്തയില്‍ ഒരുപാട് ഹദീസുകള്‍ ഹിഷാം(റ)യിലൂടെ നിവേദനം ചെയ്യപ്പെട്ടവയാണ്.

3. ഈ  ഹദീസിന്റെ മത്നില്‍ പ്രശ്നങ്ങള്‍ ഉണ്ട്?

A) വ്യത്യസ്ത റിപ്പോര്‍ട്ടുകളിലെ പദങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. അവ പരസ്പരം എതിരാകുന്നുണ്ട്.
B) ഇതിലെ ചില റിപ്പോര്‍ട്ടുകളില്‍ റാവിമാര്‍ക്ക് സംശയം ഉള്ളതായി കാണാം.
C) ദുര്‍ബലമായ ചില ഹദീസുകള്‍ 'ഹദീസ്‌ അസ്സിഹ്ര്‍'ന്റെ ആശയത്തോട് ഏറ്റുമൂട്ടുന്നുണ്ടു. D) സിഹ്ര്‍ ഏറ്റ കാലയളവ് വിവരിക്കുന്നതില്‍ ഭിന്നതകള്‍ ഉണ്ട്?


തലയുടെ ഭാഗത്ത് ഇരിക്കുന്ന ആള്‍ കാലിന്റെ ഭാഗത്ത് ഇരിക്കുന്ന ആളോട് പറഞ്ഞു എന്നാണു മിക്ക റിപ്പോര്‍ട്ട്‌കളിലും. എന്നാല്‍ ഒന്നില്‍ മാത്രം തിരിച്ചും. ചോദ്യകര്‍ത്താവ് ആരെന്നതില്‍ അവ്യക്തതയുള്ളതിനാല്‍ സ്വീകാര്യയോഗ്യമല്ലല്ലോ? ചില രിവായത്തുകളില്‍ രണ്ടു മലക്കുകള്‍ വന്നത് ഒരു ദിവസം എന്നും ചിലതില്‍ ഒരു രാത്രി എന്നും പറയുന്നു? ചിലതില്‍ രണ്ടാളുകള്‍ എന്നും ഒന്നില്‍ രണ്ടു മലക്കുകള്‍ എന്നും പറയുന്നു? അതുപോലെ സിഹ്ര്‍ ചെയ്തു എന്ന് പറയുന്ന ലബീദ്‌ എന്ന വ്യക്തി യാഹൂടിയായിരുന്നു എന്നും ചിലതില്‍ മുസ്ലിം ആയിരുന്നു എന്നും പറയുന്നു? എന്താണ് ഇവയുടെ ഒക്കെ വാസ്തവം?

ഹദീസിലെ പദങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അവ ഹദീസ്‌ നിദാനശാസ്ത്രപ്രകാരം 'ജംഅ'', 'തര്‍ജീഹ്' എന്നിവ ചെയ്യും. ഈ ഹദീസിലും അപ്രകാരം ചെയ്യപ്പെട്ട ചില ഭാഗങ്ങള്‍ ഉണ്ട്.
ഇതിലെ രാവിമാറില്‍ ഒരാളെക്കുറിച്ച്
  ഇമാം മുസ്ലിം(റ) പറയുന്നത് - 'ഇത് അബ്ദുള്ള ബിന്‍ നുമൈര്‍ എന്ന റാവിയില്‍ വന്ന ശഖാണ് (സംശയം). മറ്റാരും ഇപ്രകാരം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല'.


പണ്ഡിതന്മാര്‍ ഇവയെ ഇപ്രകാരം ജംഅ' ചെയ്തിട്ടുണ്ട് - കാലിന്റെ ഭാഗത്ത് ഇരിക്കുന്ന ആള്‍ [മീഖാഈല്‍(അ)] തലയുടെ ഭാഗത്ത് ഇരിക്കുന്ന ആളോട് [ജിബ്രീല്‍(അ)]നോടാണ് പറയുന്നത്. ലബീദ്‌ യാഹൂദിയായിരുന്നു, എന്നാല്‍ ഇസ്ലാം സ്വീകരിച്ചവനായി അഭിനയിച്ചു. അതായത് ഒരു മുനാഫിഖ്‌ ആയിരുന്നു.

ഈ  ഹദീസുകള്‍ ചരിത്രത്തിനു എതിരാണ്? അഅ'സം എന്ന വ്യക്തി തന്നെ ജീവിച്ചിട്ടില്ല. പിന്നെ എങ്ങനെ ലബീദ്‌ എന്ന വ്യക്തി ഉണ്ടാകും? ബനൂ സുരൈഖ് എന്ന ഗോത്രം യാഹൂദരുടെതല്ല, അന്‍സാരികളുടെതാണ്. എന്താണ് സത്യം?

ഏറ്റവും പ്രബലമായ ചരിത്ര ശ്രോതസ്സ് ഹദീസുകലാണ്. അതിനാല്‍ മുകളിലെ അഅ'സം എന്ന വ്യക്തി ജീവിച്ചിരുന്നില്ല എന്ന വാദം അപ്രസക്തമാണ്. ബനൂസുരൈഖ് അന്‍സാരികളില്‍ പെട്ട ഗോത്രം തന്നെ ആണ്. ലബീദു അവരുമായി ഉടമ്പടിയുള്ള വ്യക്തിയായിരുന്നു. അതിനാല്‍ അപ്രകാരം പ്രയോഗിക്കുന്നതില്‍ തെറ്റില്ല.

[ബാക്കി പിന്നെ എഴുതാം, ഇന്ഷാ അല്ലാഹ്]


കൂടുതല്‍ പഠിക്കാന്‍, അറിയാന്‍

1. നബി(സ) സിഹ്ര്‍ ബാധിച്ചു - ഹദീസും വിമര്‍ശനങ്ങളും - അബൂബക്കര്‍ സലഫി
https://www.youtube.com/watch?v=iJiMbaIQTmI

2. ആഹ്ലുസുന്ന കേരളത്തില്‍ - സിറാജുല്‍ഇസ്ലാം ബാലുശ്ശേരി
https://www.youtube.com/watch?v=34sKHpyXTEs

3. ഹദീസ്‌ അസ്സിഹ്ര്‍ - അബ്ദുല്‍ ജബ്ബാര്‍ മദീനി
Part - 1 : https://www.youtube.com/watch?v=UdUpiN1-nZw
Part - 2 : https://www.youtube.com/watch?v=MOK3rfPrOsQ

4. തിരുവനന്തപുരം മുഖാമുഖം - ഫൈസല്‍ മൗലവി
https://www.youtube.com/watch?v=FeCpteHhCKE

നബി (സ) ക്ക് സിഹ്റ് ബാധിച്ച ഹദീസ് : വിമര്‍ശനങ്ങളും വസ്തുതയും

നബി (സ) ക്ക് സിഹ്റ് ബാധിച്ച ഹദീസ് : വിമര്‍ശനങ്ങളും വസ്തുതയും










Saturday, April 11, 2015

ആ ശബാബുകളുടെ പേജുകൾ ഇനി കത്തിച്ചു കളയുമോ ??? സാകിർ നായികിന്റെ കേരളീയ സന്ദർശന പശ്ചാത്തലത്തിൽ ഒരു അന്വേഷണം

ആ ശബാബുകളുടെ പേജുകൾ ഇനി കത്തിച്ചു കളയുമോ ???
സാകിർ നായികിന്റെ കേരളീയ സന്ദർശന പശ്ചാത്തലത്തിൽ ഒരു അന്വേഷണം 


കേരള മുസ്ലിം സമൂഹത്തിൽ നവോദ്ധാനത്തിന്റെ ഒരു നൂറ്റാണ്ടു പിന്നിട്ട മുജാഹിദു പ്രസ്ഥാനം ..അതിന്റെ നവോധാനതിന്റെ ശക്തി എന്ന് പറയുന്നത് ഖുറാനും സുന്നത്തും ആയിരുന്നു ..അതിനെ വിസ്മരിച്ചു കളഞ്ഞു ഒരു നവോധാനം ഇസ്ലാഹിന്റെ ചരിത്ര ഭൂമികയിൽ ഒരു ആൾക്കും ചൂണ്ടി കാണിക്കാൻ സാധ്യമല്ല ...മാലപ്പാട്ടുകളും കാല കീലകളും മാറോടു ചേർത്ത് നടന്ന ഒരു സമൂഹത്തെ ഖുരാനിന്റെയും പ്രവാചക ചര്യയുടെയും വെള്ളി വെളിച്ചത്തിലേയ്ക്കു നയിച്ചു എന്നതാണ് ഇസ്ലാമിക നവോധാനം എന്ന് പറയുന്നതിനെ അർത്ഥ പൂർണ്ണം ആക്കിയത് ...അതായിരുന്നു KM മൗലവി മുതൽ ഇസ്ലാഹി കേരളം പുലർത്തി പോന്ന ആശയങ്ങൾ...
ബുദ്ധിയുടെ മൂശയിൽ ഇട്ടു കറക്കിയോ..നിഷേധിച്ചു കളഞ്ഞോ ..അന്ധവിശ്വാസങ്ങളിൽ പെടുതിയോ ഇസ്ലാമിലെ സ്ഥിരപെട്ട വിശ്വാസ ആദർശങ്ങളെ യഥാർത്ഥ മുജാഹിദുകൽക്കു മൂലയ്ക്ക് നിർത്തേണ്ടി വന്നില്ല ...
കേരളത്തിലെ മുജാഹിടുകൾക്കിടയിൽ ഭിന്നിപ്പിന്റെ തുടക്ക കാലഘട്ടത്തിൽ നവോധാനത്തെ ഹൈജാക്ക് ചെയ്യാൻ ചില ആളുകൾ എത്തി ...ജിന്നും ശൈതാനും അഭൌതികമാണ് എന്നും മനുഷ്യരിൽ അവർ എന്ത് ഇടപെടും എന്ന് വിശ്വസിച്ചാലും അത് ശിർക്കാണ്‌ എന്ന് സലാം സുല്ലമിയും കൂട്ടരും വാദിച്ചു ...ഇത് വരെ ഇസ്ലാഹി പ്രസ്ഥാനത്തിന് കേട്ട് കേൾവി പോലും ഇല്ലാത്ത ,അത് വരെ ശബാബിന്റെ താളുകളിൽ ചെരിയമുണ്ടാതെ പോലുള്ള പണ്ഡിതർ എഴുതി ചേർത്ത വരികളെ കാറ്റിൽ പറത്തി ഇക്കൂട്ടര് എത്തി ..സ്വന്തം ഗ്രൂപ്പിന്റെ താല്പര്യം സംരക്ഷിക്കാൻ അന്ന് ചില അറിവുള്ളവരും മൌനം കൈകൊണ്ടു ...സ്വഹീഹുൽ ഭുഖാരി വരെ തോട്ടിൽ എറിയണം എന്ന് പറയുന്ന അറബി മുൻഷിമാർ നവോധാന്തിന്റെ പേരില് ഇസ്ലാഹി യുവത്വം ചോര നീരാക്കി ,ഉമർ മൌലവിയെ പോലുള്ളവർ ദാനം ചെയ്ത പണതാൽ പടുത്തുയർത്തിയ ശബാബിലൂടെ സ്വന്തം ചിന്താ ധാരകൾ എഴുതാൻ തുടങ്ങി ...
ജിന്നും സിഹൃമായി ബന്ധപെട്ട മുതഫഖുൻ അലൈഹി ആയ അനേകം ഹദീസുകൾ ,കട്ടു കേൾവിയുമായും,കണ്നെരുമായും ബന്ധപെട്ട ഹദീസുകൾ തുടങ്ങി അനേകം ഹദീസുകൾ ബുദ്ധിക്കു എതിരും ഖുരാനിനു വിരുദ്ധവും ആണ് എന്ന് സമൂഹത്തിൽ പ്രച്ചരിപിച്ചു ,ഇസ്ലാമിക അടിസ്ഥാനങ്ങളെ പച്ചയായി തള്ളിയവർ കോഴിക്കോട് അന്ധവിശ്വാസ ക്യംബൈനിനു തിരശീല ഉയർത്തുമ്പോൾ അന്ധവിശ്വാസം എന്ന് പറഞ്ഞു നാട്ടിലും വീട്ടിലും പേജിലും പ്രസങ്ങതിലും പ്രച്ചരിപിച്ച കാര്യങ്ങളെ അപ്പാടെ വിഴുങ്ങി ...ജിന്നും സിഹൃം മറ്റു ഹദീസുകലിലും കേരളത്തിലെ പ്രബല മുജാഹിദുകൾ പണ്ടേ പറഞ്ഞ പ്രമാണ ബദ്ധംആയ ആശയം ഗൾഫു ഇറക്കുമതിയാണ് എന്ന് പറഞ്ഞിരുന്നവർ ,മന്ഹജ്ജു സലഫിന്റെ മറവിൽ ഇസ്ലാഹി പ്രസ്ഥാനം എടുത്തു എറിഞ്ഞ അന്ധവിശ്വാസങ്ങളെ പുനരാനയിക്കുകയാണ് എന്ന് സുന്നത്തിനെ സ്നേഹിക്കുന്ന പാവപെട്ട മുജാഹിടുകളുടെ പേരിൽ ശബാബിലും മറ്റും ഘണ്ടഷ എഴുതിയവർ ...ഇതേ വിശ്വാസം വെച്ച് പുലർത്തുന്ന ഹറം ഇമാമിനെ ആദ്യം കൊണ്ട് വരാൻ നോക്കി ...
അബ്ദു സലാം സുല്ലമിയുടെയും അനുയായികളുടെയും വികല വിശ്വാസത്തിനു കിട്ടിയ അടിയായിരുന്നു അത് ...അന്നും ഇന്നും കാക്ക തൌബയുടെ അകമ്പടി ഇല്ലാതെ ആദർശം വെട്ടി തുറന്നു പറഞ്ഞ മുജാഹിടുകല്ക്കുള്ള അനഗീകാരവും..ആരുടെ മുന്നിലും ഇപ്പോഴും പറയാവുന്ന മുജാഹിദ് ആദർശത്തെ ,ഇസ്ലാമിക പ്രമാണങ്ങളെ നിങ്ങളുടെ പരിമിതമായ ബുദ്ധിയുടെ മൂശയിലിട്ടു കറക്കുമ്പോൾ അറിഞ്ഞില്ല നിങ്ങൾ ..കേരളത്തിന്റെ പാവക്ക വട്ടത്തിന് പുറത്തു ഒരു ലോകമുണ്ട് എന്ന് ...നിങ്ങളുടെ ഹദീസ് നിഷേധത്തിൽ അതിഷ്ടിതമായ വികല വിശ്വാസങ്ങളിൽ നിന്ന് ഒരു മോചനം ആഗ്രഹിച്ചു ഒരു തിരിച്ചു നടത്തമാണ് നിങ്ങൾ ആഗ്രഹിച്ചത്‌ എങ്കിൽ ഞങ്ങൾ അത് സ്വാഗതം ചെയ്യുന്നു ...ആരോ കൊണ്ട് വരുന്ന ഇമാമിനെ ചുളുവിൽ ജമിയയിൽ കൊണ്ട് വന്നു പരിപാടി ഒരുക്കും മുമ്പ് CD ടോവേർ കാരും പ്രവാചകന് മാത്രമേ ജിന്ന് ബാധ തിരിച്ചറിയൂ എന്ന നിങ്ങളുടെ വാദം ഈ ഇമാമിന് ഉണ്ടോ എന്ന് അനുയായികളോട് എങ്കിലും പറയണമായിരുന്നു .....
ഏതായാലും സാഗേതിക കാരണങ്ങളാൽ ഇമാം വരാത്തതിനാൽ നിങ്ങൾ തിരഞ്ഞെടുത്ത ബഹുമാന്യ നായ സാകിർ നായിക് ...നിങളുടെ ഭാഷയിൽ പറഞ്ഞാൽ,
കരുംബിലക്കളിന്റെയും , അലി മദനിയുടെയും ,നസ്സാഫിന്റെയും ,അനസ് മുസ്ലിയാരുടെയും ഭാഷയിൽ പറഞ്ഞാൽ ഒന്നാം നമ്പർ ജിന്നൂരി അല്ലെ ...കേരളത്തിലെ "ട്ട " വട്ടത്തിലെ ചിലർ ചേർന്ന് ഉണ്ടാക്കിയ സമവാക്യം അനുസരിച്ച് ലോകത്തിലെ ഏതു ഇസ്ലാമിക പണ്ഡിതൻ ആണ് ജിന്നൂരി അല്ലാത്തത് ...
സിഹ്റിന് ഹഖീകതു ഉണ്ട് എന്ന് വിശ്വസിക്കുന്ന ,അത് ഫലിക്കും എന്ന് വിശ്വസിക്കുന്ന ,അതിനു റുക്യ ഷരഹിയ്യ ചെയ്യൽ ആണ് പ്രധിവിതി എന്ന് കോഴിക്കോട്ടു നിന്ന് പോലും പരസ്യമായി പ്രസംഗം നടത്തിയ അദ്ദേഹം അന്ധവിശാസങ്ങൾ എന്ന് നിങ്ങൾ പരിചയപെടുത്തിയ അനേകം കാര്യങ്ങളിൽ നിങ്ങളുടെ നിലപാടുകളിൽ നിന്നും വിഭിന്നമായി ഇസ്ലാമിക നിലപാട് പുലർത്തുന്ന ഒരാൾ എന്ന നിലക്ക് തത് വിഷയത്തിൽ ഒരു ക്യാംബൈൻ നടത്തിയിട്ട് സമാപനം നിർവഹിക്കുമ്പോൾ ഞങ്ങൾ എന്ത് വിലയിരുത്തണം ...
അദ്ദേഹം സിഹൃന്റെ വിഷയത്തിൽ പറഞ്ഞ ഭാഗം കേൾക്കൂ???
സ്വന്തം അനുയായികളെ പറ്റിക്കാൻ മടവൂർ വിഭാഗവും CD ടവർ വിഭാഗവും മത്സരിക്കുയാണ് ഇവിടെ ചെയ്യുന്നത് ...സ്വന്തം ആശയങ്ങളെ ജന മനസ്സുകളിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ വരുമ്പോൾ ഇത്തരം പൊടി കൈകൾ ചെയ്യുന്നത് ..മേൽപറയുന്ന ക്ലിപ്പിൽ ജിന്നുകൾ മനുഷ്യർക്ക്‌ ഉപദ്രവം ഉണ്ടാക്കുമെന്നും അതിനു രുഖ്യ ചെയ്യണമെന്നും സാകിർ നായിക്ക് പറയുന്ന ഭാഗം നിങ്ങൾ അന്ഗീകാരിക്കുമോ????
അതോ സ്വന്തം ബുദ്ധിയിൽ പടുത്തുയർത്തിയ വികല വിശ്വാസത്തെ 15 വർഷങ്ങൾക്കിപ്പുറം കടപ്പുറത്ത് കുഴിച്ചു മൂടാൻ നല്ലത് ZAKIR നായക് ആണ് എന്ന് കണ്ടത് കൊണ്ടാണോ ????...
സിഹ്ര് ഫലിക്കും എന്ന് പറയുന്ന ഇദ്ദേഹം അബ്ദുസലാം സുല്ലമിയുടെ ഭാഷയിൽ മുശ്രിക്ക് അല്ലെ ...പറയണം നിങ്ങൾ മറുപടി ....
ഇനി കോഴിക്കോട്ടു നവോധാനതിന്റെ ഒരു നൂറ്റാണ്ടു ആഘോഷിച്ചപ്പോൾ ലോക മുസ്ലിമീങ്ങളുടെ   വിശ്വാസം  അച്ഛന്ജലമായി  അദ്ദേഹം പ്രഖ്യാപിക്കുന്നത്  കേട്ടോളൂ ..
 ഇനിയെന്താണ് നിങ്ങൾക്ക് പറയാനുള്ളത് ..കേരളത്തിലെ വിവാദ പശ്ചാത്തലത്തിൽ അദ്ദേഹം നടത്തിയ ഈ വിശദീകരണം അദ്ധേഹത്തെ കടപ്പുറത്ത് കൊണ്ട് വരാൻ നിങ്ങൾ തീീരുമാനിചതു മുതൽ സത്യം എന്ന് തെളിഞ്ഞു ...
ഇതോടെ ഒരു ദശാബ്ദ കാലം മുജാഹിദു കൈരളിക്കു മുന്നില് നിങ്ങൾ നിരത്തിയ വരട്ടു വാദങ്ങളെ വലിച്ചെറിഞ്ഞു പരസ്യമായി പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞു ..ഹദീസ് നിഷേധത്തിന്റെ ലോകത്തേക്ക് നിങ്ങളിലെ ഒരു സമൂഹത്തെ ആനയിച്ചു കൊണ്ട് പോയ ആ ന്യുനപക്ഷത്തെ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് എറിയുന്നതോടൊപ്പം ...കുഴിപ്പുരം സുല്ലമിയും ,അബ്ദു സലാം സുല്ലമിയും ശബാബിലും അതൗഹീദിലും എഴുതിയ അനവതി ലേഖനങ്ങളെ ഒരു മിച്ചു കൂട്ടി കത്തിച്ചു പിണ്ഡം വെക്കണം എന്നാണു ഓർമപെടുത്താൻ ഉള്ളത് ...
"ഗൾഫ്‌ സലഫിസം മുജാഹിദ് പ്രസ്ഥാനം" എന്ന MI മുഹമ്മദ്‌ അലി സുല്ലമിയുടെ പുസ്തകം മുതൽ "സലഫികൾ ജല്പനങ്ങളും വസ്തുതകളും" എന്ന കുഴിപ്പുരം സുല്ലമിയുടെ അവസാന പുസ്തകം വരെ ഇനി മർകസ് ദഹുവയിലെ ഓർമകളുടെ മ്യുസിയത്തിൽ ചില്ലിട്ടു സൂക്ഷിക്കാം ...12 കൊല്ലം പേറി നടന്ന പ്രമാണ വിരുദ്ധ ആശയങ്ങളുടെ സമാഹാരം ആയിട്ട് ...
അല്ലെങ്കിൽ കേരളം പ്രതീക്ഷിക്കുകയാണ് ...എനിക്ക് തെറ്റ് പറ്റി എന്നും ...കേരളത്തിലെ ഈ മഹാ ബുദ്ധി ജീവികളുടെ ആശയ ഇടപെടൽ കാരണം ഞാൻ തിരുത്തി എന്നും ...
മുജാഹിടുകളെ നിങ്ങൾക്ക് അഭിമാനിക്കാം ..KM മൗലവി മുതൽ തുടങ്ങിയ ഇസ്ലാമിക നവോധാനം ഇന്ന് മുഖം മൂടികൾ അണിയാതെ ..വിരുദ്ധ ആശയങ്ങൾ ഒരേ സ്ഥലത്ത് നിന്ന് കേൾക്കാതെ കേരള പൊതു സമൂഹത്തിനു മുന്നില് അഭിമാനത്തോടെ പറയാൻ കഴിഞ്ഞതിനു ...ജാമിയയുടെ തൗബ സമ്മേളനത്തിൽ ആശയത്തെ ആമാശയത്തിനു വേണ്ടി വിറ്റവരിൽ നിന്നും , കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ 12 ആണ്ടിന്റെ ആശയത്തെ കുഴിച്ചു മൂടിയവരുടെയും മുന്നിൽ അന്നും ഇന്നും ഒന്നും കൂട്ടാതെ കുറയ്ക്കാതെ പ്രമാണം നെജ്ജോട് ചേർത്ത് നിന്ന ധീര മുജാഹിദുകൾ മുന്നോട്ടു ..നാഥാ നീ അനുഗ്രഹിക്കേണമേ ...



Monday, March 9, 2015

മാട്ടിറച്ചി രാഷ്ട്രീയത്തിലെ മൗനം-- പി.വി.എ പ്രിംറോസ്

മാട്ടിറച്ചി രാഷ്ട്രീയത്തിലെ മൗനം
- പി.വി.എ പ്രിംറോസ്
1999ല്‍ മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി സംയുക്ത സര്‍ക്കാര്‍ പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ അമെന്റ്‌മെന്റ് ആക്ടിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ഇന്നു മുതല്‍ മാടുകളെ അറുക്കുന്നതും അതിന്റെ മാംസം കൈവശം വെക്കുന്നതും മഹാരാഷ്ട്രയില്‍ ജാമ്യമില്ലാത്ത കുറ്റമാണ്. അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമായി മാറിയ ഈ നിയമത്തിലൂടെ സംഘ്പരിവാര്‍ സംഘടനകളുടെ ചിരകാല അഭിലാഷമാണ് പുവണിഞ്ഞത്. 10 വര്‍ഷം മുമ്പ് നടപ്പാക്കാന്‍ ശ്രമങ്ങളാരംഭിച്ച ഈ പക്ഷപാത നിയമത്തെ കോണ്‍ഗ്രസ് മന്ത്രിസഭ മരവിപ്പിച്ചു നിര്‍ത്തുകയായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും, സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നാവിസും നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാറുകള്‍ ഈ നിയമത്തെ പുനരുജ്ജീവിപ്പിക്കുകയാണുണ്ടാത്.

മുംബൈ സബര്‍ബന്‍ ബീഫ് ഡീലേഴ്‌സ് അസോസിയേഷനെയും മാട് വളര്‍ത്തലുകാരെയും ഹോട്ടലുടമകളെയും ബാധിക്കുമെന്നതിലുപരി ഏതാനും ചിലയാളുകളുടെ കുബുദ്ധിക്ക് ഭരണകൂടം വഴങ്ങിക്കൊടുക്കുകയും ഭൂരിപക്ഷത്തിന്റെ വികാരത്തെ പരിഹസിക്കുകയും ചെയ്യുന്ന തരത്തിലേക്ക് നിയമങ്ങള്‍ വഴിമാറിപ്പോവുന്നതിലുള്ള ആശങ്കയാണ് രാജ്യത്തെ പ്രബുദ്ധ ജനങ്ങള്‍ പങ്കുവെക്കുന്നത്. കേവലം മതപരമായ 'വിലക്കി'നോടുള്ള പ്രതിപത്തി എന്നതിലുപരി ശക്തമായ രാഷ്ട്രീയ ആയുധമായാണ് സംഘ്പരിവാര്‍ ശക്തികള്‍ എന്നും ഗോവധത്തെയും അനുബന്ധ വിവാദങ്ങളെയും കണ്ടിട്ടുള്ളത്. 1870ല്‍ പഞ്ചാബിലെ സിഖ് കൂക്ക് വിഭാഗവുമായി ചേര്‍ന്ന് ഹിന്ദു ഗോരക്ഷാ പ്രസ്ഥാനം തുടങ്ങിയതോടു കൂടിയാണ് കന്നുകാലികള്‍ രാഷ്ട്രീയ പ്രക്ഷോഭത്തിനുള്ള ഉപകരണമായി മാറിയത്. 82ല്‍ ദയാനന്ദ സരസ്വതി ആദ്യത്തെ ഗോരക്ഷിണി സഭ സ്ഥാപിച്ച് വര്‍ഗീയ വെല്ലുവിളികളുമായി മുന്നോട്ട് പോവുകയും അതിന്റെ ഭാഗമായി തുടര്‍ വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്ത് അരങ്ങേറുകയും ചെയ്തു.
1888ല്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലെ ഹൈക്കോടതി പശുവിനെ 'വിശുദ്ധ വസ്തു' എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന വിധി പ്രസ്താവിച്ചത് യഥാര്‍ത്ഥത്തില്‍ ഗോസംരക്ഷണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ് ഉപകരിച്ചത്. 1893ല്‍ അസംഗഢിലും 1912ല്‍ അയോധ്യയിലും 17ല്‍ ഷാഹബാദിലും ഇതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടെങ്കിലും ഈ വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് അവസാനം കുറിക്കാന്‍ ഭരണകൂടം കാര്യമായൊന്നും ചെയ്തില്ല എന്നതാണ് വാസ്തവം. മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ടും (മാപ) ആത്യന്തികമായി ഇത്തരം ദുരന്തങ്ങളെയാണ് ക്ഷണിച്ചുവരുത്തുക. ഏതെങ്കിലും മതവിഭാഗത്തിന്റെ ആദര്‍ശ സംരക്ഷണ ഭാഗമായാണോ ഒരു മതേതരരാഷ്ട്രം നിയമങ്ങള്‍ നിര്‍മിക്കേണ്ടത്? തീര്‍ച്ചയായും അല്ല. മതപരമായി വിശുദ്ധ പട്ടികയിലുള്‍പ്പെട്ട വളര്‍ത്തുമൃഗങ്ങളെ ഭരണകൂടവും കോടതിയും ബഹുമാനിക്കണമെങ്കില്‍ അത് പശുവില്‍ മാത്രം പരിമിതപ്പെടുത്തിക്കൂടാ. ക്രിസ്ത്യാനികളും ബുദ്ധരും ജൈനരും തുടങ്ങി നിരവധി മതങ്ങളും അവയിലെ അവാന്തര വിഭാഗങ്ങളും പല ജീവികളെയും വിശുദ്ധരും ഗണിക്കുന്നുണ്ട്. ഇവയെല്ലാം നിരോധന പട്ടികയിലുള്‍പ്പെടുത്തിയാല്‍ വെറും വളക്കുഴിയായി പൗരന്മാരുടെ ആമാശയം മാറാന്‍ അധികം കാലതാമസമുണ്ടാകില്ല. മാത്രമല്ല, സസ്യങ്ങളില്‍ വരെ ജീവനും പ്രതികരണശേഷിയും വികാര വിചാരങ്ങളും ശാസ്ത്രലോകം കണ്ടെത്തിയ ഇക്കാലത്ത് വിശുദ്ധ സസ്യങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കാനും നിയമങ്ങള്‍ കൊണ്ടുവരേണ്ടി വരും.
വംശനാശ ഭീഷണിയും നാടിന്റെ അവിഭാജ്യതയും പരിഗണിച്ച് സംരക്ഷിക്കേണ്ട ജന്തുജാലങ്ങളുടെ കാര്യത്തിലാണ് ഈ നിയമമെങ്കില്‍ അക്കാര്യത്തെ സ്വാഗതം ചെയ്യാന്‍ ഓരോ പൗരനും തയാറാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഗോവധത്തിന്റെ കാര്യത്തില്‍ അതല്ല വസ്തുത. സെന്‍സസ് പ്രകാരം വളര്‍ത്തുപക്ഷികളെ മാറ്റി നിര്‍ത്തിയാല്‍ താരതമ്യേന രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഖ്യാബലമുള്ള കന്നുകാലികളിലാണ് ഈ നിയമം പ്രാവര്‍ത്തികമാക്കുന്നത് എന്നത് കൗതുകകരമാണ്.
ഹൈന്ദവന്‍ പൂജിക്കുന്ന ജീവിയെന്ന നിലക്ക് പശുവിനെ കൊല്ലുന്നത് നിരോധിക്കണമെന്ന സംഘ്പരിവാറിന്റെ ദുഃശാഠ്യത്തിന് വഴങ്ങിയാല്‍ അവര്‍ തന്നെ വിശുദ്ധങ്ങളെന്ന് ഗണിക്കുന്ന ഗണപതിയുടെ വാഹനമായ എലി മുതല്‍ അയ്യപ്പന്റെ വാഹനമായ പുലി വരെയുള്ളതിന് ഈ നിയമം ബാധകമാകേണ്ടതല്ലേ? അതുകൊണ്ടു തന്നെ മതഭക്തിയല്ല ഈ കാടന്‍ നിയമങ്ങള്‍ക്ക് പ്രേരകമെന്നും വര്‍ഗീയചിന്തകള്‍ മുളപ്പിച്ച് രാഷ്ട്രീയലാഭം കൊയ്‌തെടുക്കാനുള്ള ഹിഡണ്‍ അജണ്ടകളാണ് ഇതിനു പിന്നിലെന്നും ബുദ്ധിയുള്ളവര്‍ വിലയിരുത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേല്‍ തെരഞ്ഞെുടുപ്പ് കാലത്ത് പശു സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അതേ ബുദ്ധി തന്നെയാണ് ഇന്ന് ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്ട്ര ഗവര്‍ണറും ചെയ്തു കൊണ്ടിരിക്കുന്നത്. പ്രാചീന ഭാരതീയ ഭോജന രീതികളിലോ അതിനു മാനദണ്ഡമാക്കിയ ഭാരതീയ പ്രമാണങ്ങളിലോ മാംസഭക്ഷണം, വിശിഷ്യാ ഗോമാംസം ഭക്ഷണയോഗ്യമായിരുന്നോ എന്നത് ഈ സാഹചര്യത്തില്‍ പരിശോധിക്ക് വിധേയമാക്കാവുന്നതാണ്. ഐ.ഐ.ടി ഹോസ്റ്റലുകളിലടക്കം മാംസം നിരോധിക്കാന്‍ മുറവിളി കൂട്ടുന്ന ഹിന്ദുത്വ പ്രഭൃതികളുടെ ആശയത്തിന്റെ അടിവേരിളക്കാന്‍ ഇതു കാരണമാകും.
1891ല്‍ പ്രസിദ്ധീകരിച്ച 'ദി ഇന്‍ഡോ ആര്യന്‍സ്' എന്ന പുസ്തകത്തിലും 'ദി പോപുലര്‍ റിലീജ്യന്‍ ആന്‍ഡ് ഫോക്ലോര്‍ ഓഫ് നോര്‍ത്തേണ്‍ ഇന്ത്യ' എന്ന വില്യം ക്രൂക്കിന്റെ ഗ്രന്ഥത്തിലും പി.വി കാനേയുടെ 'ഹിസ്റ്ററി ഓഫ് ധര്‍മശാസ്ത്ര' എന്ന രചനയിലും എച്ച്.ഡി സങ്കാലിയയുടേയും ദ്വിജേന്ദ്ര നാരായണ ഝായുടേയും കാഞ്ച ഐലയ്യയുടേയും പ്രാചീന ഭോജനരീതികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങളിലുമെല്ലാം ഹൈന്ദവ പ്രമാണങ്ങളായ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഗോവധം അംഗീകരിക്കുന്നുണ്ടെന്ന വസ്തുത സുതരാം വ്യക്തമാണ്. വേദങ്ങളിലെ ഏറ്റവും ശക്തനായ ഇന്ദ്രന്റെ ഇഷ്ടഭോജനങ്ങളിലൊന്നായി സോമരസത്തോടൊപ്പം പറയുന്നത് കാളയിറച്ചിയാണ്. 'എനിക്ക് വേണ്ടി അവര്‍ പതിനഞ്ചും ഇരുപതും കാളകളെ കശാപ്പു ചെയ്തു' എന്നും 'മുന്നൂറ് കാളകളെ പൊരിച്ചെടുത്തു' എന്നുമെല്ലാം ഋഗ്വേദത്തിലെ പത്താം അധ്യായത്തില്‍ വായിക്കാന്‍ കഴിയും.
ഇന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ പ്രധാന ദേവനായി ഹൈന്ദവര്‍ കാണുന്ന അഗ്നിയെ 'കാളയേയും മച്ചിപ്പശുവിനെയും ഭക്ഷണമാക്കിയിട്ടുള്ളവന്‍' എന്ന അര്‍ത്ഥത്തിലാണ് വിശേഷിപ്പിക്കുന്നത്. ഋഗ്വേദത്തിന്റെ മൃഗബലി വിശദീകരണത്തില്‍ കന്നുകാലികളെ കൊല്ലുന്നതു മാത്രമായി ധാരാളം ശ്ലോകങ്ങള്‍ കാണാം. ഇന്ദ്രന് കാളയേയും മരുത്തുക്കള്‍ക്ക് പുള്ളിപ്പശുവിനെയും അശ്വിനികള്‍ക്ക് ചെമ്പു നിറമുള്ള പശുവിനെയും മിത്രനും വരുണനും വിശേഷണങ്ങളൊന്നുമില്ലാത്ത പശുവിനെയുമാണ് ബലിയര്‍പ്പിക്കേണ്ടത് എന്നാണ് ഋഗ്വേദം പഠിപ്പിക്കുന്നത്.
മാത്രമല്ല, അഗ്ന്യധേയം, അശ്വമേധം, രാജസൂയം, വാജപേയം, പഞ്ചാക്ഷരാദീയസവം തുടങ്ങിയ യാഗങ്ങളിലെല്ലാം പശുവും കാളയും കുതിരകളുമാണ് യാഗ മൃഗങ്ങള്‍. പുരാതന കാലം മുതല്‍ക്കു തന്നെ മൃഗ ബലിക്ക് വളരെ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു എന്നാണ് തൈത്തിരീയ ബ്രാഹ്മണത്തിലും ഐതരേയ ബ്രാഹ്മണത്തിലും ശതപഥ ബ്രാഹ്മണത്തിലും ആപസ്തംബ ഗൃഹ്യസൂത്രത്തിലും പാരസ്‌കര ഗൃഹ്യ സൂത്രത്തിലും പറയുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ഗൃഹ്യസൂത്രത്തില്‍ കാളയെ കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്നതിനെ പരാമര്‍ശിക്കുന്ന 'ശൂല ഗോവ'എന്ന ചടങ്ങിലും അതിഥികളെ സല്‍ക്കരിക്കുന്ന 'അര്‍ഘ്യ'ത്തിലും 'മധുപര്‍ക്ക'ത്തിലും മരണാനന്തര ചടങ്ങായ ശ്രാദ്ധത്തിലെ 'അഷ്ടക'ത്തിലും പിതൃപൂജയായ 'അഭ്യുദായിക'യിലുമുള്ള ഗോബലിയുടെ വിശദീകരണങ്ങള്‍ കേട്ടാല്‍ പ്രാചീന ഹൈന്ദവ സംസ്‌കൃതിയിലെ ഗോമാംസ സ്വാധീനത്തോടൊപ്പം സംസ്‌കാര രാഹിത്യം കൂടി ബോധ്യപ്പെടും.
പ്രാചീന ഭാരതത്തിലെ ഹൈന്ദവരില്‍ മാത്രമല്ല, ബുദ്ധരിലും ജൈനരിലും ഗോവധം ചെറുതും വലുതുമായ രീതിയില്‍ നിലനിന്നിരുന്നു എന്നതിന് അവരുടെ വേദഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യമാണ്. കൂടാതെ രോഗചികിത്സയായി കാളയിറച്ചിയും പശുവിറച്ചിയും ധാരാളം ഉപയോഗിച്ചിരുന്നുവെന്നതിന് ചരകന്റെയും സുശ്രുതന്റെയും വാഗ്ഭടന്റെയും ഹലാലയുധന്റെയും ചികിത്സാഗ്രന്ഥങ്ങള്‍ തെളിവാണ്. മഹാഭാരത-രാമായണ കഥാപാത്രങ്ങളായ ജയദ്രഥനും യുധിഷ്ഠിരനും രന്തിദേവനും രാമനും സീതയുമെല്ലാം മാംസം ഭക്ഷിച്ചിരുന്ന കഥാസന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ടെന്ന് പറയപ്പെടുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ഭാരതത്തിന്റെ പൗരാണിക ചരിത്രം മാംസഭക്ഷണത്തിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ്. ഇതൊന്നുമറിയാതെ ഭരണകൂടത്തെയും ജുഡീഷ്യറിയേയും തെറ്റിദ്ധരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദ്രോഹം ചെയ്യുന്നത് മതേതരത്വത്തോടു മാത്രമല്ല, ഹൈന്ദവ പ്രമാണങ്ങളോടു കൂടിയാണ്.

Sunday, March 8, 2015

അവാര്ഡും സെൽഫിയും

ഡിസംബര്‍ 26. 
ജാമിഅ നദ്‌വിയ്യയുടെ 50ാം വാര്‍ഷികാഘോഷത്തിന്റെ രണ്ടാം ദിനം. 
ജാമിഅ സലഫിയ്യയുമായുള്ള കിടമത്സരം നിമിത്തം ഏതാനും ചതുരശ്ര മീറ്ററില്‍ 5 ലക്ഷം ആളുകളെ പങ്കെടുപ്പിച്ചെന്ന് വരെ അവകാശപ്പെടാന്‍ മാത്രം അനുയായികളെ പരിശീലിപ്പിച്ച ദിവസം. 

മുഖ്യമന്ത്രിയുടെസാന്നിധ്യത്തിലും ഒരാളുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടു. 
മറ്റാരുമല്ല, 

വിശ്വാസികളുടെ മേല്‍ ശിര്‍ക്കാരോപിച്ച്,
സംഘടനയെ വെട്ടിനറുക്കി, 
പ്രസ്ഥാനത്തെ കയ്യിലാക്കി, 
അനര്‍ഹമായി സിന്‍ഡിക്കേറ്റില്‍ കയറിപ്പറ്റി, 
കള്ളൊപ്പിട്ട് ശമ്പളം വാങ്ങി, 
ജാമിഅയെ സ്വന്തം വരുതിയില്‍ തളച്ച് 
മുജാഹിദ് കേരളത്തെ ചിന്നംഭിന്നമാക്കിയ സാക്ഷാല്‍ അബ്ദുറഹിമാന്‍ സലഫി.

അറിഞ്ഞവരെല്ലാം മൂക്കത്ത് വിരല്‍ വെച്ചു. 
രണ്ട് ദിവസത്തെ ഏകാംഗാഭിനയവുമായി നിറഞ്ഞാടിയ സലഫി എവിടെപ്പോയി?!!

കാര്യമറിഞ്ഞ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ആദ്യത്തെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി.
അനുയായികള്‍ കൊട്ടും കുരവയുമായി ആഘോഷങ്ങള്‍ക്ക് വെടിമരുന്നിട്ടു.

അബ്ദുറഹിമാന്‍ സലഫിക്ക് വിദ്യഭ്യാസരംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ്; 
അതും ഓള്‍ ഇന്ത്യാ ലെവലില്‍!!
ഭാരത് രത്തന്‍ സേവാ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്
അതായിരുന്നു അവാര്‍ഡിന്റെ പേര്.

'കേരളത്തില്‍ ആദ്യം' 
'ഒരു മുസ്‌ലിം വിദ്യഭ്യാസ നവോത്ഥാന നായകനെ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.'
ആനന്ദലബ്ധിക്കിനിയെന്തു വേണം?!

തിരക്കിനിടയിലും ചെന്നൈയിലേക്ക് വിമാനം കയറാന്‍ സമയം കണ്ടെത്തിയ മഹാന്റെ തിരിച്ചുവരവ് കാത്ത് അണികള്‍ ജാമിഅയില്‍ തമ്പടിച്ചു.
ആറ്റു നോറ്റ മുഹൂര്‍ത്തം വന്നെത്തി.

കയ്യില്‍ അംഗീകാരപത്രവുമായി സലഫി വണ്ടിയിറങ്ങി.

എല്ലാം തികഞ്ഞ ഒര രാഷ്ട്രീയ നേതാവിനൊത്ത സ്വീകരണങ്ങള്‍.
ജാമിഅയുടെ ചെലവില്‍ പല പേരിലായി നാടൊട്ടുക്കും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു.
ഫേസ് ബുക്കിലും വാട്ട്‌സ്ആപ്പിലും സ്വകാര്യ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോയും വിവരണങ്ങളും നിറഞ്ഞു.

എല്ലാത്തിലും കഴുത്തില്‍ സ്വര്‍ണ മെഡലണിഞ്ഞ്, 
കയ്യില്‍ പ്രശസ്തി പത്രവുമായി
അഴകിയ രാവണനായുള്ള ടിയാന്റെ ഫോട്ടോ.
എല്ലാത്തിനും അനുബന്ധമായി 'ജിന്നൂരികളേ...' എന്ന് നീട്ടി വിളിച്ച തെറികളും.
ആഘോഷക്കമ്മിറ്റി അവിടെയും അവസാനിപ്പിച്ചില്ല.
ജാമിഅയില്‍ ഒരു ഉപഹാര സമര്‍പ്പണം 
അതും മുൻ ചീഫ് വിപ്പ് പി.ജെ കുര്യന്റെ വക 
എല്‍.സി.ഡി പ്രോജക്ടറില്‍ അവാര്‍ഡ് സ്വീകരണത്തിന്റെ 
വിവിധ വീഡിയോ ദൃശ്യങ്ങള്‍ കൂടി പ്രദര്‍ശിപ്പിച്ചപ്പോള്‍ മാത്രമേ ശിഷ്യന്മാര്‍ക്ക് സമാധാനമായുള്ളൂ...

പത്രങ്ങളിലും ചാനലുകളിലും സചിത്ര വിവരണങ്ങളുമായി വാര്‍ത്ത വന്നിട്ടും,
നാടൊട്ടുക്കും സ്വീകരണങ്ങള്‍ സംഘടിപ്പിച്ചിട്ടും 
അനുയായിവൃന്ദത്തിന്റെ കലിപ്പ് തീര്‍ന്നില്ല
എല്ലാം 'ജിന്ന് മക്കള്‍ക്കുള്ള' മറുപടി.

സിന്‍ഡിക്കേറ്റിലും ഡോക്ടറേറ്റിലും സംഭവിച്ച അക്കിടിയും 
പത്തപ്പിരിയം സംവാദത്തിലേറ്റ ദയനീയ പരാജയത്തെ മറികടക്കാനുള്ള തീവ്രാഭിലാഷവും
കള്ളൊപ്പിട്ട് ശമ്പളം വാങ്ങിയ ജാള്യത മറക്കാനുള്ള ശ്രമവുമെല്ലാം 
സ്ഥാനത്തും അസ്ഥാനത്തും സലഫി പ്രകടിപ്പിക്കുന്നത് കണ്ടിരുന്ന കാര്യബോധമുള്ളവര്‍ക്കെല്ലാം
അവാര്‍ഡിനെ കുറിച്ച് കേട്ടപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു.

അനുയായികളുടെ തെറിവിളി അസഹ്യമായപ്പോള്‍
ചിലര്‍ക്കെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത് സ്വാഭാവികം.
സഹോദരന്‍ ഡോക്ടര്‍ ശബീല്‍ അവാര്‍ഡ് കമ്മിറ്റിയുമായി ബന്ധപ്പെടുന്നത് അങ്ങിനെയാണ്. 
ഞെട്ടിക്കുന്ന വിവരങ്ങളാണ് ആദ്യ കോളില്‍ തന്നെ ശബീലിനെ തേടിയെത്തിയത്.
കാര്യപ്പെട്ട സാമൂഹികാംഗീകാരമോ 
വിദ്യഭ്യാസ യോഗ്യത തന്നെയോ ആവശ്യമില്ലാത്ത
കേവലം 12000 രൂപ കൈമുതലായുള്ള 
ആര്‍ക്കും സമ്പാദിക്കാവുന്ന 'പ്രാഞ്ചി' അവാര്‍ഡാണത്രെ
ഭാരത് രത്തന്‍ സേവാ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്.

രാജീവ് ഗാന്ധി എക്‌സലന്റ് ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് 
മദര്‍ തെരേസ അവാര്‍ഡ്... 
അവാര്‍ഡുകള്‍ ഇങ്ങിനെ പലതുമുണ്ട് GEPRA അസോസിയേഷനില്‍
അത് കരസ്ഥമാക്കാനോ വളരെ നിസ്സാരമായ വഴികളും.
പ്രസ്തുത വഴികളെ കറിച്ച് ഡോക്ടര്‍ ശബീല്‍ തന്നെ പറയുന്നത് കേള്‍ക്കുക.

''അവാര്‍ഡിന്റെ നിജസ്ഥിതി അറിയാനായി ഞാന്‍ സര്‍ട്ടിഫിക്കറ്റില്‍ കണ്ട വെബ്‌സൈറ്റിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. വളരെ തമാശ നിറഞ്ഞതായിരുന്നു ആ സംഭാഷണം. റെക്കോര്‍ഡ് ചെയ്ത ആ സംസാരം ഇങ്ങിനെ കേള്‍ക്കാം.''

''ഞാന്‍ കേരളത്തില്‍ നിന്നാണ്, നിങ്ങളുടെ അസോസിയേഷനെ പറ്റി അറിഞ്ഞു. നിങ്ങളുടെ അവാര്‍ഡ് എങ്ങിനെയാണ് കിട്ടുക...?''

ഉടന്‍ വന്നു മറുപടി: ''പുതിയ രണ്ടു ഫോട്ടോകള്‍, നിങ്ങളുടെ ബയോഡാറ്റ. 
ഇവ രണ്ടും ഉടന്‍ അയക്കുക..''

''ഇതിനു വല്ല വിദ്യാഭ്യാസ യോഗ്യതയും ഉണ്ടോ?

മറുപടി ''നിങ്ങള്‍ക്ക് ഏതെങ്കിലും ഡിഗ്രി ഉണ്ടായാല്‍ മതി...''

''വല്ല പേമെന്റും..?''

''അസോസിയേഷന്‍ മെമ്പര്‍ഷിപ് എടുക്കണം. അതിനു 12000 രൂപ ഒരു വര്‍ഷത്തിന്, 20000 രൂപ 15 വര്‍ഷത്തിന്, 30000 രൂപ ആജീവാനാന്തം...''

''മെമ്പര്‍ഷിപ് എടുത്താല്‍ ഒരു കൊല്ലം 3 അവാര്‍ഡ് കിട്ടും; നേരത്തെ പറഞ്ഞ മൂന്നു അവാര്‍ഡകള്‍...''

''ലൈഫ് ടൈം മെമ്പര്‍ഷിപ് എടുത്താല്‍ നിങ്ങള്‍ എനിക്ക് എത്ര അവാര്‍ഡ് തരും?''

''കൊല്ലം മൂന്നു അവാര്‍ഡ്, സാര്‍. ഒരു 25 എങ്കിലും കിട്ടും. എപ്പോ അവാര്‍ഡ് ഫംങ്ഷന്‍ ഉണ്ട് എങ്കിലും നിങ്ങളെ വിളിക്കാം സാര്‍..''

അവാര്‍ഡിന് അപേക്ഷിക്കേണ്ട ഫോം അവര്‍ എനിക്ക് അയച്ചു തന്നു.

ഞാന്‍ ഞെട്ടി. ദേ കിടക്കുന്നു, 

അബ്ദുറഹ്മാന്‍ സലഫിക്ക് കിട്ടിയ, നാട് നീളെ ആഘോഷവും മറ്റും കഴിഞ്ഞ 
അവാര്‍ഡിന് എന്നെ സെലക്ട് ചെയ്തിരിക്കുന്നു. 

'ഞാന്‍ വിളിക്കാം' എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു 

ഇതിന്റെ  വിശദ വിവരങ്ങൾ കഴിഞ്ഞ ഈ  പോസ്റ്റിലുണ്ട്  അത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ശബീലിന്റെ ഫോണ്‍ സംഭാഷണം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലായി. 
നിജസ്ഥിതി അറിയാനായി പലരും ബന്ധപ്പെട്ടു. 
കാര്യങ്ങള്‍ ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടെങ്കിലും ഭക്തവത്സലന്മാര്‍ തങ്ങളുടെ പ്രോപഗണ്ടയുമായി മുന്നോട്ടുപോയി. 

അബ്ദുറഹ്മാന്‍ സലഫി പണം കൊടുത്ത് അവാര്‍ഡ് വാങ്ങിയതിന്റെ സത്യാവസ്ഥ പകല്‍ വെളിച്ചം പോലെ ബോധ്യപ്പെട്ടിട്ടും 
സ്വീകരണ ചടങ്ങില്‍ നിന്ന് മന്ത്രിമാരടക്കം പല വിശ്വസ്തന്മാരും പിന്‍വാങ്ങിയിട്ടും 
ശിങ്കിടിമാര്‍ ആക്ഷേപങ്ങളും വെല്ലുവിളികളും തുടര്‍ന്നുകൊണ്ടേയിരുന്നു. 

പെയ്ഡ് അവാര്‍ഡാണെങ്കില്‍ അതുപോലൊന്ന് വാങ്ങിക്കാണിക്കാനായിരുന്നു വെല്ലുവിളിയുടെ കാതല്‍. 
അതിലെ ചിലത് താഴെ കൊടുക്കുന്നു 









ഒരു സഹോദരൻ  ചെക്ക്‌ എഴുതി അതിന്റെ ഫോട്ടോ അയച്ചു . മറ്റു ചില കുഞ്ഞാടുകൾ ആ ചെക്കിന്റെ ഫോട്ടോ കാണിച്ചു വെല്ലുവിളിച്ചു.  (ഫോട്ടോ കാണിച്ചാൽ കാശ് കിട്ടില്ലല്ലോ ആ ധൈര്യതിലാണോ അയച്ചതും വെല്ലുവിളിച്ചതും എന്നറിയില്ല . എന്തായാലും അദ്ദേഹം ചെക്ക്‌ ഇത് വരെ കൈമാറിയിട്ടില്ല  )





ശിങ്കിടികളെ കൂടാതെ മൂവര്‍ സംഘത്തിലെ പ്രധാനികളടക്കം സ്റ്റേജില്‍ ഈ വെല്ലുവിളി ഏറ്റു പിടിച്ചപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്നായി.

എങ്കിലും വിസ്ഡം ഇസ്‌ലാമിക് മിഷന്റെയുംപ്രോഫ്‌കോണിന്റെയും നിരന്തര ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇതുപോലുള്ള നാറ്റക്കേസുകളുമായി നടക്കുന്നവരുടെ പിറകെ പോകുന്നത് ഭൂഷണമല്ലെന്ന് തോന്നി തല്‍ക്കാലം ആ ഉദ്യമവും അവസാനിപ്പിച്ചു.
എന്നാല്‍ അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ടും അവരുടെ മുറുമുറുപ്പ് തീര്‍ന്നില്ല. ഇക്കഥകളെല്ലാം കെട്ടിയുണ്ടാക്കിയതാണെന്നും അത്തരമൊരു അവാര്‍ഡ് വാങ്ങിത്തന്നാല്‍ 12000മല്ല 50000 തന്നെ തരാമെന്നായിരുന്നു അടുത്ത വെല്ലുവിളി. 

അധികം സമയം മെനെക്കെടുത്താതെ തന്നെ അതൊന്നുന്നു വാങ്ങിയിട്ടു തന്നെ കാര്യം.
പരസ്പര ഐക്യത്തിലും സഹകരണത്തിലും ഒറ്റക്കെട്ടായി ലോകത്തിന് തന്നെ മാതൃകയായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ ദഅവാ സംരംഭത്തെ തകര്‍ക്കാന്‍ കാരണക്കാരായ ചില കുബുദ്ധികളുടെ തനിനിറം തുറന്നു കാണിക്കാന്‍ പടച്ചവന്‍ നല്‍കിയ ഒരവസരമാണ് ഇതെങ്കിലോ...?!

പിന്നെയൊന്നും ആലോചിച്ചില്ല, ഫോണ്‍ കയ്യിലെടുത്തു.
ഇനി നടന്നതെല്ലാം ചരിത്രമാണ്. നിങ്ങള്‍ വായികുക , കാണുക വിലയിരുത്തുക.

31-12-2014 
ഞങ്ങളുടെ ആദ്യ ഫോണ്‍ വിളിയിൽ അവാർഡിന്റെ കാര്യമാണ് എന്ന് പറഞ്ഞപ്പോൾ തന്നെ മറുപടി ഫോട്ടോയും ബയോഡാറ്റയും മെമ്പര്ഷിപ് ഫീയും   അയക്കാനായിരുന്നു.
അതിന്റെ ആദ്യ ഭാഗം നിങ്ങൾക്ക് ഇവിടെ കേൾകാം



നേരത്തെ പറഞ്ഞപോലെ മെമ്പർഷിപിനു   കാശ് കൊടുക്കണം . കൊടുത്താൽ അവാർഡ്‌ ഉറപ്പ് .
തുടർന്നുള്ള ബന്ധപെടലുകളിൽ കാശ് അയകാനും പറഞ്ഞു . ഞങ്ങൾ കാശ് ഓണ്‍ലൈൻ ബാങ്ക് ട്രാൻസ്ഫെർ വഴി അയച്ചു .


കാശ്  ഡെലിവർ ആയുള്ള മെസേജ് കിട്ടിയതോടൊപ്പം ആ സന്തോഷ വാര്ത്തയും ഞങ്ങൾ കേട്ടു . ഇതാ ഇർഷാദ് അവാര്ടിനർഹാനായിരികുന്നു. ജനുവരി 26ന്   ചെന്നൈയിൽ ചെന്ന് അവാർഡ്‌ സ്വീകരികാം. അവാര്ടിനു അർഹനായിരികുന്നു  എന്നുള്ള ഒരു ലെറ്ററും പ്രോഗ്രാമിൽ പങ്കെടുകാനുള്ള ഇൻവിറ്റേഷൻ  ലെറ്ററും തപാൽ വഴി അയച്ചു തന്നു.

2015 ജനുവരി 25 ഞായർ :
അവാർഡ് വാങ്ങുന്നതിനായി ഹഫ്സൽ, ഇർഷാദ്  ,ഷമിൻ എന്നിവർ  ചെന്നൈയിലേക്ക് ട്രെയിൻ കയറി.

2015 ജനുവരി 26  തിങ്കൾ :
രാവിലെ  ഏകദേശം 8 മണിയോടുകൂടി ഞങ്ങൾ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ  ട്രെയിനിറങ്ങി . ചെന്നൈ എഗ്മൂർ  സ്റ്റേഷനടുതുള്ള  ഹോട്ടൽ ഫോർടലിലാണ്  പ്രോഗ്രാം . സമീപത്തുള്ള മറ്റൊരു ഹോട്ടലിൽ ഞങ്ങൾ റൂം എടുത്തു .

വൈകിട്ട് 5pm നു തന്നെ ഹോട്ടലിൽ  എത്തി .

പ്രോഗ്രാം റിസപ്ഷൻ കൌണ്ടറിൽ എത്തിയപ്പോഴാണ്  അറിയുന്നത് ഒരു 2000 രൂപ കൂടി അടയ്കണമത്രേ ഫോട്ടോസ് ആൻഡ്‌ വീഡിയോ ചാർജ് . ഞങ്ങൾ ചോദിച്ചു അതിനെന്തിനാണ് ഇത്രയും കാശ് . അപ്പോൾ കിട്ടിയ മറുപടി അവർ സ്പെഷ്യൽ ക്യാമറമേനെ  ഡൽഹിയിൽ നിന്നും ഇറക്കിയതാണത്രെ. പിന്നെ ഞങ്ങൾ കണ്ടു നല്ല നാടൻ തമിഴ്  പറയുന്ന ആ ഇറക്കുമതികളെ.

കയറി ചെല്ലുമ്പോൾ തന്നെ വെൽക്കം ഡ്രിങ്കും ഫോട്ടോയെടുപ്പും , തുടർന്ന് കുറച്ചു കഴിഞ്ഞു മെമ്പർഷിപ് വിതരണം തുടർന്ന് ഗസ്റ്റുകളുടെ സംസാരവും അവാർഡ്‌ വിതരണവും ഇതാണ് അവിടെ മൊത്തത്തിൽ നടന്നത് . പ്രസക്ത ഭാഗം നിങ്ങൾക്ക് വീഡിയോയിൽ കാണാം














അവാര്ഡ് ജൂറി 

അവിടെ വരുന്ന ഗസ്റ്റുകളെ ആണ് അവാർഡ്‌ ജൂറി എന്ന് പറയുന്നത്‌ . സത്യത്തിൽ അവിടെ വരുന്നവര്ക് അവാർഡ്‌ പ്രോഗ്രമിനാനു വരുന്നത്  എന്നതൊഴിച്ചാൽ അവാർഡ്‌ വാങ്ങുന്നവരെ അവര്ക്ക് അറിയുക പോലുമില്ല എന്നത് അവരുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമാണ് . (പിന്നീടു ആവശ്യമേ പ്രസിദ്ദീകരികാം )
കുറച്ചു കൂടി എളുപ്പത്തിൽ ഇത് മനസിലാകാൻ അവാർഡ്‌ സർടി ഫികറ്റ്  പരിശോധിച്ചാൽ മതി .
നിങ്ങൾ ശ്രദ്ദിക്കുക അബ്ദുറഹ്മാൻ സലഫിക്ക് കിട്ടി എന്ന് പറയുന്ന ആ അവാർഡ്‌ സര്ട്ടിഫികറ്റിൽ ആരൊക്കെ ഒപ്പിട്ടിട്ടുണ്ട് എന്ന് നോക്കുക . അവാർഡ്‌ വാങ്ങുമ്പോൾ  ഒപ്പിട്ടത്  അവസാനം ഒപ്പിട്ട GEPRA  ഉടമ മാത്രം .




ഇർഷാദിന്റെ  അവാർഡ്‌ സര്ട്ടിഫികട്ടിൽ ഞങ്ങൾ അവിടെ വച്ച് ഒരു ഗസ്റ്റിനെ കൊണ്ട് ഒപ്പിടികാൻ സാധിച്ചു പക്ഷെ മറ്റു ചിലര്  ജൂറിയിൽ തങ്ങളുടെ പേരു കണ്ടിട്ട് എന്തോ പന്തികേട്‌ തോന്നിയതുപോലെ  ഒപ്പിടാൻ വിസമ്മതിച്ചു .

സമഗ്ര സംഭാവന 
അവിടെ അനൗണ്‍സ്  ചെയ്യാൻ എന്താണ്  പറയേണ്ടത് എന്ന് നമ്മളോട് തന്നെ അവർ ചോദിക്കും . നമ്മുടെ ഫീീൽഡുമായി എന്തെങ്കിലും ബന്ധപെടുത്തി കൊടുക്കണം എന്നത് മാത്രമാണ് ആവശ്യം . ഇതാണ് ഈ പ്രാഞ്ചി അവാർഡിന്റെ 'സമഗ്ര' സംഭാവന

അവസാനിപ്പിക്കുകയാണ്  . ഈ അവാർഡ്‌ ഞങ്ങൾ കോകസിന്റെ എല്ലാ കുഞ്ഞാടുകൾകും സമർപികുന്നു . ജാള്യതയുടെ ക്ഷീണം മാറ്റാൻ  താഴെയുള്ള വീഡിയോ    നിർബന്ധമായും കാണുക



--
ഇർഷാദ് , ഹഫ്സൽ ,ഷമിൻ , ശബീൽ