ഡിസംബര്‍ 26.
ജാമിഅ നദ്‌വിയ്യയുടെ 50ാം വാര്‍ഷികാഘോഷത്തിന്റെ രണ്ടാം ദിനം.
ജാമിഅ സലഫിയ്യയുമായുള്ള കിടമത്സരം നിമിത്തം ഏതാനും ചതുരശ്ര മീറ്ററില്‍ 5 ലക്ഷം ആളുകളെ പങ്കെടുപ്പിച്ചെന്ന് വരെ അവകാശപ്പെടാന്‍ മാത്രം അനുയായികളെ പരിശീലിപ്പിച്ച ദിവസം.
മുഖ്യമന്ത്രിയുടെസാന്നിധ്യത്തിലും ഒരാളുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മറ്റാരുമല്ല,
വിശ്വാസികളുടെ മേല്‍ ശിര്‍ക്കാരോപിച്ച്,
സംഘടനയെ വെട്ടിനറുക്കി,
പ്രസ്ഥാനത്തെ കയ്യിലാക്കി,
അനര്‍ഹമായി സിന്‍ഡിക്കേറ്റില്‍ കയറിപ്പറ്റി,
കള്ളൊപ്പിട്ട് ശമ്പളം വാങ്ങി,
ജാമിഅയെ സ്വന്തം വരുതിയില്‍ തളച്ച്
മുജാഹിദ് കേരളത്തെ ചിന്നംഭിന്നമാക്കിയ സാക്ഷാല്‍ അബ്ദുറഹിമാന്‍ സലഫി.
അറിഞ്ഞവരെല്ലാം മൂക്കത്ത് വിരല്‍ വെച്ചു.
രണ്ട് ദിവസത്തെ ഏകാംഗാഭിനയവുമായി നിറഞ്ഞാടിയ സലഫി എവിടെപ്പോയി?!!
കാര്യമറിഞ്ഞ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ആദ്യത്തെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി.
അനുയായികള്‍ കൊട്ടും കുരവയുമായി ആഘോഷങ്ങള്‍ക്ക് വെടിമരുന്നിട്ടു.
അബ്ദുറഹിമാന്‍ സലഫിക്ക് വിദ്യഭ്യാസരംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ്;
അതും ഓള്‍ ഇന്ത്യാ ലെവലില്‍!!
ഭാരത് രത്തന്‍ സേവാ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്
അതായിരുന്നു അവാര്‍ഡിന്റെ പേര്.
'കേരളത്തില്‍ ആദ്യം'
'ഒരു മുസ്‌ലിം വിദ്യഭ്യാസ നവോത്ഥാന നായകനെ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.'
ആനന്ദലബ്ധിക്കിനിയെന്തു വേണം?!
തിരക്കിനിടയിലും ചെന്നൈയിലേക്ക് വിമാനം കയറാന്‍ സമയം കണ്ടെത്തിയ മഹാന്റെ തിരിച്ചുവരവ് കാത്ത് അണികള്‍ ജാമിഅയില്‍ തമ്പടിച്ചു.
ആറ്റു നോറ്റ മുഹൂര്‍ത്തം വന്നെത്തി.
കയ്യില്‍ അംഗീകാരപത്രവുമായി സലഫി വണ്ടിയിറങ്ങി.
എല്ലാം തികഞ്ഞ ഒര രാഷ്ട്രീയ നേതാവിനൊത്ത സ്വീകരണങ്ങള്‍.
ജാമിഅയുടെ ചെലവില്‍ പല പേരിലായി നാടൊട്ടുക്കും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു.
ഫേസ് ബുക്കിലും വാട്ട്‌സ്ആപ്പിലും സ്വകാര്യ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോയും വിവരണങ്ങളും നിറഞ്ഞു.
എല്ലാത്തിലും കഴുത്തില്‍ സ്വര്‍ണ മെഡലണിഞ്ഞ്,
കയ്യില്‍ പ്രശസ്തി പത്രവുമായി
അഴകിയ രാവണനായുള്ള ടിയാന്റെ ഫോട്ടോ.
എല്ലാത്തിനും അനുബന്ധമായി 'ജിന്നൂരികളേ...' എന്ന് നീട്ടി വിളിച്ച തെറികളും.
ആഘോഷക്കമ്മിറ്റി അവിടെയും അവസാനിപ്പിച്ചില്ല.
ജാമിഅയില്‍ ഒരു ഉപഹാര സമര്‍പ്പണം
അതും മുൻ ചീഫ് വിപ്പ് പി.ജെ കുര്യന്റെ വക
എല്‍.സി.ഡി പ്രോജക്ടറില്‍ അവാര്‍ഡ് സ്വീകരണത്തിന്റെ
വിവിധ വീഡിയോ ദൃശ്യങ്ങള്‍ കൂടി പ്രദര്‍ശിപ്പിച്ചപ്പോള്‍ മാത്രമേ ശിഷ്യന്മാര്‍ക്ക് സമാധാനമായുള്ളൂ...
പത്രങ്ങളിലും ചാനലുകളിലും സചിത്ര വിവരണങ്ങളുമായി വാര്‍ത്ത വന്നിട്ടും,
നാടൊട്ടുക്കും സ്വീകരണങ്ങള്‍ സംഘടിപ്പിച്ചിട്ടും
അനുയായിവൃന്ദത്തിന്റെ കലിപ്പ് തീര്‍ന്നില്ല
എല്ലാം 'ജിന്ന് മക്കള്‍ക്കുള്ള' മറുപടി.
സിന്‍ഡിക്കേറ്റിലും ഡോക്ടറേറ്റിലും സംഭവിച്ച അക്കിടിയും
പത്തപ്പിരിയം സംവാദത്തിലേറ്റ ദയനീയ പരാജയത്തെ മറികടക്കാനുള്ള തീവ്രാഭിലാഷവും
കള്ളൊപ്പിട്ട് ശമ്പളം വാങ്ങിയ ജാള്യത മറക്കാനുള്ള ശ്രമവുമെല്ലാം
സ്ഥാനത്തും അസ്ഥാനത്തും സലഫി പ്രകടിപ്പിക്കുന്നത് കണ്ടിരുന്ന കാര്യബോധമുള്ളവര്‍ക്കെല്ലാം
അവാര്‍ഡിനെ കുറിച്ച് കേട്ടപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു.
അനുയായികളുടെ തെറിവിളി അസഹ്യമായപ്പോള്‍
ചിലര്‍ക്കെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത് സ്വാഭാവികം.
സഹോദരന്‍ ഡോക്ടര്‍ ശബീല്‍ അവാര്‍ഡ് കമ്മിറ്റിയുമായി ബന്ധപ്പെടുന്നത് അങ്ങിനെയാണ്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ആദ്യ കോളില്‍ തന്നെ ശബീലിനെ തേടിയെത്തിയത്.
കാര്യപ്പെട്ട സാമൂഹികാംഗീകാരമോ
വിദ്യഭ്യാസ യോഗ്യത തന്നെയോ ആവശ്യമില്ലാത്ത
കേവലം 12000 രൂപ കൈമുതലായുള്ള
ആര്‍ക്കും സമ്പാദിക്കാവുന്ന 'പ്രാഞ്ചി' അവാര്‍ഡാണത്രെ
ഭാരത് രത്തന്‍ സേവാ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്.
രാജീവ് ഗാന്ധി എക്‌സലന്റ് ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്
മദര്‍ തെരേസ അവാര്‍ഡ്...
അവാര്‍ഡുകള്‍ ഇങ്ങിനെ പലതുമുണ്ട് GEPRA അസോസിയേഷനില്‍
അത് കരസ്ഥമാക്കാനോ വളരെ നിസ്സാരമായ വഴികളും.
പ്രസ്തുത വഴികളെ കറിച്ച് ഡോക്ടര്‍ ശബീല്‍ തന്നെ പറയുന്നത് കേള്‍ക്കുക.
''അവാര്‍ഡിന്റെ നിജസ്ഥിതി അറിയാനായി ഞാന്‍ സര്‍ട്ടിഫിക്കറ്റില്‍ കണ്ട വെബ്‌സൈറ്റിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. വളരെ തമാശ നിറഞ്ഞതായിരുന്നു ആ സംഭാഷണം. റെക്കോര്‍ഡ് ചെയ്ത ആ സംസാരം ഇങ്ങിനെ കേള്‍ക്കാം.''
''ഞാന്‍ കേരളത്തില്‍ നിന്നാണ്, നിങ്ങളുടെ അസോസിയേഷനെ പറ്റി അറിഞ്ഞു. നിങ്ങളുടെ അവാര്‍ഡ് എങ്ങിനെയാണ് കിട്ടുക...?''
ഉടന്‍ വന്നു മറുപടി: ''പുതിയ രണ്ടു ഫോട്ടോകള്‍, നിങ്ങളുടെ ബയോഡാറ്റ.
ഇവ രണ്ടും ഉടന്‍ അയക്കുക..''
''ഇതിനു വല്ല വിദ്യാഭ്യാസ യോഗ്യതയും ഉണ്ടോ?
മറുപടി ''നിങ്ങള്‍ക്ക് ഏതെങ്കിലും ഡിഗ്രി ഉണ്ടായാല്‍ മതി...''
''വല്ല പേമെന്റും..?''
''അസോസിയേഷന്‍ മെമ്പര്‍ഷിപ് എടുക്കണം. അതിനു 12000 രൂപ ഒരു വര്‍ഷത്തിന്, 20000 രൂപ 15 വര്‍ഷത്തിന്, 30000 രൂപ ആജീവാനാന്തം...''
''മെമ്പര്‍ഷിപ് എടുത്താല്‍ ഒരു കൊല്ലം 3 അവാര്‍ഡ് കിട്ടും; നേരത്തെ പറഞ്ഞ മൂന്നു അവാര്‍ഡകള്‍...''
''ലൈഫ് ടൈം മെമ്പര്‍ഷിപ് എടുത്താല്‍ നിങ്ങള്‍ എനിക്ക് എത്ര അവാര്‍ഡ് തരും?''
''കൊല്ലം മൂന്നു അവാര്‍ഡ്, സാര്‍. ഒരു 25 എങ്കിലും കിട്ടും. എപ്പോ അവാര്‍ഡ് ഫംങ്ഷന്‍ ഉണ്ട് എങ്കിലും നിങ്ങളെ വിളിക്കാം സാര്‍..''
അവാര്‍ഡിന് അപേക്ഷിക്കേണ്ട ഫോം അവര്‍ എനിക്ക് അയച്ചു തന്നു.
ഞാന്‍ ഞെട്ടി. ദേ കിടക്കുന്നു,
അബ്ദുറഹ്മാന്‍ സലഫിക്ക് കിട്ടിയ, നാട് നീളെ ആഘോഷവും മറ്റും കഴിഞ്ഞ
അവാര്‍ഡിന് എന്നെ സെലക്ട് ചെയ്തിരിക്കുന്നു.
'ഞാന്‍ വിളിക്കാം' എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു
ഇതിന്റെ വിശദ വിവരങ്ങൾ കഴിഞ്ഞ ഈ പോസ്റ്റിലുണ്ട് അത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശബീലിന്റെ ഫോണ്‍ സംഭാഷണം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലായി.
നിജസ്ഥിതി അറിയാനായി പലരും ബന്ധപ്പെട്ടു.
കാര്യങ്ങള്‍ ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടെങ്കിലും ഭക്തവത്സലന്മാര്‍ തങ്ങളുടെ പ്രോപഗണ്ടയുമായി മുന്നോട്ടുപോയി.
അബ്ദുറഹ്മാന്‍ സലഫി പണം കൊടുത്ത് അവാര്‍ഡ് വാങ്ങിയതിന്റെ സത്യാവസ്ഥ പകല്‍ വെളിച്ചം പോലെ ബോധ്യപ്പെട്ടിട്ടും
സ്വീകരണ ചടങ്ങില്‍ നിന്ന് മന്ത്രിമാരടക്കം പല വിശ്വസ്തന്മാരും പിന്‍വാങ്ങിയിട്ടും
ശിങ്കിടിമാര്‍ ആക്ഷേപങ്ങളും വെല്ലുവിളികളും തുടര്‍ന്നുകൊണ്ടേയിരുന്നു.
പെയ്ഡ് അവാര്‍ഡാണെങ്കില്‍ അതുപോലൊന്ന് വാങ്ങിക്കാണിക്കാനായിരുന്നു വെല്ലുവിളിയുടെ കാതല്‍.
അതിലെ ചിലത് താഴെ കൊടുക്കുന്നു
ഒരു സഹോദരൻ ചെക്ക് എഴുതി അതിന്റെ ഫോട്ടോ അയച്ചു . മറ്റു ചില കുഞ്ഞാടുകൾ ആ ചെക്കിന്റെ ഫോട്ടോ കാണിച്ചു വെല്ലുവിളിച്ചു. (ഫോട്ടോ കാണിച്ചാൽ കാശ് കിട്ടില്ലല്ലോ ആ ധൈര്യതിലാണോ അയച്ചതും വെല്ലുവിളിച്ചതും എന്നറിയില്ല . എന്തായാലും അദ്ദേഹം ചെക്ക് ഇത് വരെ കൈമാറിയിട്ടില്ല )
ശിങ്കിടികളെ കൂടാതെ മൂവര്‍ സംഘത്തിലെ പ്രധാനികളടക്കം സ്റ്റേജില്‍ ഈ വെല്ലുവിളി ഏറ്റു പിടിച്ചപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്നായി.
എങ്കിലും വിസ്ഡം ഇസ്‌ലാമിക് മിഷന്റെയുംപ്രോഫ്‌കോണിന്റെയും നിരന്തര ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇതുപോലുള്ള നാറ്റക്കേസുകളുമായി നടക്കുന്നവരുടെ പിറകെ പോകുന്നത് ഭൂഷണമല്ലെന്ന് തോന്നി തല്‍ക്കാലം ആ ഉദ്യമവും അവസാനിപ്പിച്ചു.
എന്നാല്‍ അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ടും അവരുടെ മുറുമുറുപ്പ് തീര്‍ന്നില്ല. ഇക്കഥകളെല്ലാം കെട്ടിയുണ്ടാക്കിയതാണെന്നും അത്തരമൊരു അവാര്‍ഡ് വാങ്ങിത്തന്നാല്‍ 12000മല്ല 50000 തന്നെ തരാമെന്നായിരുന്നു അടുത്ത വെല്ലുവിളി.
അധികം സമയം മെനെക്കെടുത്താതെ തന്നെ അതൊന്നുന്നു വാങ്ങിയിട്ടു തന്നെ കാര്യം.
പരസ്പര ഐക്യത്തിലും സഹകരണത്തിലും ഒറ്റക്കെട്ടായി ലോകത്തിന് തന്നെ മാതൃകയായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ ദഅവാ സംരംഭത്തെ തകര്‍ക്കാന്‍ കാരണക്കാരായ ചില കുബുദ്ധികളുടെ തനിനിറം തുറന്നു കാണിക്കാന്‍ പടച്ചവന്‍ നല്‍കിയ ഒരവസരമാണ് ഇതെങ്കിലോ...?!
പിന്നെയൊന്നും ആലോചിച്ചില്ല, ഫോണ്‍ കയ്യിലെടുത്തു.
ഇനി നടന്നതെല്ലാം ചരിത്രമാണ്. നിങ്ങള്‍ വായികുക , കാണുക വിലയിരുത്തുക.
31-12-2014
ഞങ്ങളുടെ ആദ്യ ഫോണ്‍ വിളിയിൽ അവാർഡിന്റെ കാര്യമാണ് എന്ന് പറഞ്ഞപ്പോൾ തന്നെ മറുപടി ഫോട്ടോയും ബയോഡാറ്റയും മെമ്പര്ഷിപ് ഫീയും അയക്കാനായിരുന്നു.
അതിന്റെ ആദ്യ ഭാഗം നിങ്ങൾക്ക് ഇവിടെ കേൾകാം
നേരത്തെ പറഞ്ഞപോലെ മെമ്പർഷിപിനു കാശ് കൊടുക്കണം . കൊടുത്താൽ അവാർഡ് ഉറപ്പ് .
തുടർന്നുള്ള ബന്ധപെടലുകളിൽ കാശ് അയകാനും പറഞ്ഞു . ഞങ്ങൾ കാശ് ഓണ്‍ലൈൻ ബാങ്ക് ട്രാൻസ്ഫെർ വഴി അയച്ചു .
കാശ് ഡെലിവർ ആയുള്ള മെസേജ് കിട്ടിയതോടൊപ്പം ആ സന്തോഷ വാര്ത്തയും ഞങ്ങൾ കേട്ടു . ഇതാ ഇർഷാദ് അവാര്ടിനർഹാനായിരികുന്നു. ജനുവരി 26ന് ചെന്നൈയിൽ ചെന്ന് അവാർഡ് സ്വീകരികാം. അവാര്ടിനു അർഹനായിരികുന്നു എന്നുള്ള ഒരു ലെറ്ററും പ്രോഗ്രാമിൽ പങ്കെടുകാനുള്ള ഇൻവിറ്റേഷൻ ലെറ്ററും തപാൽ വഴി അയച്ചു തന്നു.
2015 ജനുവരി 25 ഞായർ :
അവാർഡ് വാങ്ങുന്നതിനായി ഹഫ്സൽ, ഇർഷാദ് ,ഷമിൻ എന്നിവർ ചെന്നൈയിലേക്ക് ട്രെയിൻ കയറി.
2015 ജനുവരി 26 തിങ്കൾ :
രാവിലെ ഏകദേശം 8 മണിയോടുകൂടി ഞങ്ങൾ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി . ചെന്നൈ എഗ്മൂർ സ്റ്റേഷനടുതുള്ള ഹോട്ടൽ ഫോർടലിലാണ് പ്രോഗ്രാം . സമീപത്തുള്ള മറ്റൊരു ഹോട്ടലിൽ ഞങ്ങൾ റൂം എടുത്തു .
വൈകിട്ട് 5pm നു തന്നെ ഹോട്ടലിൽ എത്തി .
പ്രോഗ്രാം റിസപ്ഷൻ കൌണ്ടറിൽ എത്തിയപ്പോഴാണ് അറിയുന്നത് ഒരു 2000 രൂപ കൂടി അടയ്കണമത്രേ ഫോട്ടോസ് ആൻഡ് വീഡിയോ ചാർജ് . ഞങ്ങൾ ചോദിച്ചു അതിനെന്തിനാണ് ഇത്രയും കാശ് . അപ്പോൾ കിട്ടിയ മറുപടി അവർ സ്പെഷ്യൽ ക്യാമറമേനെ ഡൽഹിയിൽ നിന്നും ഇറക്കിയതാണത്രെ. പിന്നെ ഞങ്ങൾ കണ്ടു നല്ല നാടൻ തമിഴ് പറയുന്ന ആ ഇറക്കുമതികളെ.
കയറി ചെല്ലുമ്പോൾ തന്നെ വെൽക്കം ഡ്രിങ്കും ഫോട്ടോയെടുപ്പും , തുടർന്ന് കുറച്ചു കഴിഞ്ഞു മെമ്പർഷിപ് വിതരണം തുടർന്ന് ഗസ്റ്റുകളുടെ സംസാരവും അവാർഡ് വിതരണവും ഇതാണ് അവിടെ മൊത്തത്തിൽ നടന്നത് . പ്രസക്ത ഭാഗം നിങ്ങൾക്ക് വീഡിയോയിൽ കാണാം
അവാര്ഡ് ജൂറി
അവിടെ വരുന്ന ഗസ്റ്റുകളെ ആണ് അവാർഡ് ജൂറി എന്ന് പറയുന്നത് . സത്യത്തിൽ അവിടെ വരുന്നവര്ക് അവാർഡ് പ്രോഗ്രമിനാനു വരുന്നത് എന്നതൊഴിച്ചാൽ അവാർഡ് വാങ്ങുന്നവരെ അവര്ക്ക് അറിയുക പോലുമില്ല എന്നത് അവരുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമാണ് . (പിന്നീടു ആവശ്യമേ പ്രസിദ്ദീകരികാം )
കുറച്ചു കൂടി എളുപ്പത്തിൽ ഇത് മനസിലാകാൻ അവാർഡ് സർടി ഫികറ്റ് പരിശോധിച്ചാൽ മതി .
നിങ്ങൾ ശ്രദ്ദിക്കുക അബ്ദുറഹ്മാൻ സലഫിക്ക് കിട്ടി എന്ന് പറയുന്ന ആ അവാർഡ് സര്ട്ടിഫികറ്റിൽ ആരൊക്കെ ഒപ്പിട്ടിട്ടുണ്ട് എന്ന് നോക്കുക . അവാർഡ് വാങ്ങുമ്പോൾ ഒപ്പിട്ടത് അവസാനം ഒപ്പിട്ട GEPRA ഉടമ മാത്രം .
ഇർഷാദിന്റെ അവാർഡ് സര്ട്ടിഫികട്ടിൽ ഞങ്ങൾ അവിടെ വച്ച് ഒരു ഗസ്റ്റിനെ കൊണ്ട് ഒപ്പിടികാൻ സാധിച്ചു പക്ഷെ മറ്റു ചിലര് ജൂറിയിൽ തങ്ങളുടെ പേരു കണ്ടിട്ട് എന്തോ പന്തികേട് തോന്നിയതുപോലെ ഒപ്പിടാൻ വിസമ്മതിച്ചു .
സമഗ്ര സംഭാവന
അവിടെ അനൗണ്‍സ് ചെയ്യാൻ എന്താണ് പറയേണ്ടത് എന്ന് നമ്മളോട് തന്നെ അവർ ചോദിക്കും . നമ്മുടെ ഫീീൽഡുമായി എന്തെങ്കിലും ബന്ധപെടുത്തി കൊടുക്കണം എന്നത് മാത്രമാണ് ആവശ്യം . ഇതാണ് ഈ പ്രാഞ്ചി അവാർഡിന്റെ 'സമഗ്ര' സംഭാവന
അവസാനിപ്പിക്കുകയാണ് . ഈ അവാർഡ് ഞങ്ങൾ കോകസിന്റെ എല്ലാ കുഞ്ഞാടുകൾകും സമർപികുന്നു . ജാള്യതയുടെ ക്ഷീണം മാറ്റാൻ താഴെയുള്ള വീഡിയോ നിർബന്ധമായും കാണുക
--

ഇർഷാദ് , ഹഫ്സൽ ,ഷമിൻ , ശബീൽ
No comments:
Post a Comment