Tuesday, December 10, 2013

പത്തപ്പിരിയം സംവാദം: ക്വുര്‍‍ആന്‍ ദുര്‍വ്യാഖ്യാനിച്ച AR സലഫിയുടെ വ്യാജ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാന ആരോപണം.

പത്തപ്പിരിയം സംവാദം: ക്വുര്‍ന്‍ ദുര്‍വ്യാഖ്യാനിച്ച AR സലഫിയുടെ
വ്യാജ ക്വുര്‍ന്‍ ദുര്‍വ്യാഖ്യാന ആരോപണം.

പത്തപ്പിരിയം സംവാദത്തെക്കുറിച്ച് ചില മെയിലുകള്‍ ശ്രദ്ധയില്‍ പെട്ടു. സംവാദത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് എഴുതുകയാണ്. വിശദമായ അവലോകനം പിന്നീട്ഇന്‍ശാ അല്ലാഹ്.  

AR സലഫി വിഭാഗത്തിന്റെ അഞ്ച് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍
ഫൈസല്‍ മൗലവിയുടെ മുമ്പില്‍ AR.സലഫി സംവാദത്തിനിരുന്നപ്പോള്‍, AR.സലഫി നടത്തിയ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളുടെ ഒരു പട്ടിക തന്നെ ഫൈസല്‍ മൗലവി അവതരിപ്പിച്ചു. പ്രസ്തുത ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ താഴെക്കൊടുക്കുന്നു:
1.  ആലുഇംറാനിലെ അത് (നിങ്ങളെ പേടിപ്പിക്കാന്‍) ശ്രമിച്ചത് പിശാച്  മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്. അതിനാല്‍  നിങ്ങള്‍ അവരെ (പിശാചിന്റെ മിത്രങ്ങളെ) ഭയപ്പെടാതെ എന്നെ ഭയപ്പെടുകനിങ്ങള്‍ സത്യവിശ്വാസിയാണെങ്കില്‍" എന്ന 175-ആം ആയത്തിന്, “അതിനാല്‍  നിങ്ങള്‍ പിശാചിനെ ഭയപ്പെടാതെ എന്നെ ഭയപ്പെടുകനിങ്ങള്‍ സത്യവിശ്വാസിയാണെങ്കില്‍" എന്ന പിഴച്ച അര്‍ത്ഥമാണ് AR.സലഫി കൊടുത്തത്.
2.  ഇയാക്ക നസ്തഈന്‍  എന്ന  ആയത്തിന് "നിന്നോട്  മാത്രം  സഹായത്തിനായി പ്രാര്‍ഥിക്കുന്നു” എന്ന ശരിയായ ആശയം മറച്ച് വെച്ച്അല്ലാഹുവോട് മാത്രം നടത്തേണ്ട പ്രാര്‍ഥനയാകുന്ന ഈ സഹായ തേട്ടത്തില്‍ നിന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരെ  ഒഴിവാക്കി എന്നും, അതിന് ആയത്ത് തെളിവുണ്ട് എന്നും വാദിച്ച് AR.സലഫിയുംMM.അക്ബര്‍ക്കയും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തി.
3.  "എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അത് കൊണ്ട് (സിഹ്റു കൊണ്ട്) യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് (സാഹിറന്‍മാര്‍ക്ക്) കഴിയില്ല" (2:102) എന്ന ആയത്തിലെ എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ” എന്ന ഭാഗം കട്ട് മുറിച്ച്, "അത് കൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല" എന്ന ഭാഗം മാത്രം ഓതി സിഹ്റിന് യാഥാര്‍ഥ്യമില്ല എന്ന പിഴച്ച മടവൂരീ ആശയം KV.അബ്ദുലത്തീഫ് മൗലവി പ്രസംഗിച്ചു.
4.  "തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചത്തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതാണ്”(15:9) എന്ന ആയത്തിന്, "തീര്‍ച്ചയായും നാമാണ് ഈ പ്രസ്ഥാനത്തെ (KNM-നെ) അവതരിപ്പിച്ചത്,തീര്‍ച്ചയായും നാം അതിനെ (KNM-നെ) കാത്തുസൂക്ഷിക്കുന്നതാണ്” എന്ന പിഴച്ച അര്‍ത്ഥം KNM സമ്മേളനത്തില്‍ പ്രസംഗിച്ചു.
5.  മലക്കുകളെ ഇറക്കി ബദറില്‍ മുസ്ലിംകളെ സഹായിച്ച ആയത്ത് (3:24) ഓതി, "അല്ലാഹുവിന്റെ റസൂല്‍(സ) മലക്കിനോട് സഹായം തേടിയിട്ടുണ്ട്എന്നാലും ജിന്നിനോട് തേടിയിട്ടില്ല" എന്ന പിഴച്ച ആശയം നിഅമത്തുല്ല ഫാറൂഖി പ്രസംഗിച്ചു.
(കൂടെ അറ്റാച്ചു ചെയ്ത "ഇയ്യാക്ക നാസ്തഈനും AR സലഫിയുടെ ദുര്‍വ്യാഖ്യാനവും'' എന്ന ഇസ്‌ലാഹ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, സലഫിയുടെ ചില ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പ്രസ്തുത ലേഖനം വായിക്കാന്‍ https://docs.google.com/file/d/0B2jeJ2sFJ2WFY3JBRG0wc2FpR2c/edit  എന്ന ലിങ്ക് ഉപയോഗിക്കാം).

അഞ്ച് കാന്തപുരം അവാര്‍ഡിനെങ്കിലും എ.ആര്‍. സലഫി യോഗ്യനാണ്‌
ഇങ്ങിനെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തിനുള്ള ചുരുങ്ങിയത് അഞ്ച് കാന്തപുരം അവാര്‍ഡിനെങ്കിലും AR.സലഫിയും കൂട്ടരും യോഗ്യരാണ്‌ എന്ന് ഫൈസല്‍ മൗലവി പത്തപ്പിരിയം സംവാദത്തിലെ അദ്ദേഹത്തിന്റെ ആദ്യത്തെ അവതരണത്തില്‍ തന്നെ സമര്‍ഥിച്ചു. തുടര്‍ന്ന് രണ്ട്  മണിക്കൂറിലധികം സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുംഈ ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാനോഇതിനെ നിഷേധിക്കാനോഫൈസല്‍ മൗലവിയുടെ ആരോപണങ്ങള്‍ സത്യസന്ധമല്ല;ഇക്കാര്യത്തില്‍ ഫൈസല്‍ മൗലവിയുമായി ഒരു പരസ്യ സംവാദത്തിന് ഞാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കാനോ AR.സലഫി ധൈര്യം കാണിച്ചില്ല. സലഫിയുടെ ഈ കുറ്റസമ്മതത്തില്‍ നിന്ന് സംവാദം കേട്ട നിഷ്പക്ഷരായ മുജാഹിദ് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയത്ക്വുര്‍ആന്‍  ദുര്‍വ്യാഖ്യാനത്തില്‍ കാന്തപുരത്തെയും കടത്തി വെട്ടുന്ന ആളാണ് AR. സലഫി എന്ന് അദ്ദേഹം സംവാദത്തില്‍ വെച്ച് മൌന സമ്മതം നടത്തി എന്നാണ്.

കൊട്ടപ്പുറം സംവാദത്തില്‍ കാന്തപുരം നടത്തിയ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം
കൊട്ടപ്പുറം വാദപ്രദിവാദത്തില്‍ വെച്ച് "വസ്അല്‍ മന്‍ അര്‍സല്‍നാ മിന്‍ ഖബ്.ലിക്ക...” എന്ന ആയത്ത് ഓതിനിനക്ക് മുമ്പ് ഞാന്‍ അയച്ച (വഫാത്തായ) പ്രവാചകരോട് ചോദിക്കൂ എന്ന് ഖുര്‍ആനിലുണ്ട്അത് കൊണ്ട് മരിച്ച് പോയ മഹാന്‍മാരെ വിളിച്ച് പ്രാര്‍ഥിക്കുന്നതിന് കുഴപ്പമില്ല എന്ന് വാദിച്ച ആളാണല്ലോ കാന്തപുരം മുസ്ലിയാര്‍. അപ്പോള്‍ മുജാഹിദ് പക്ഷം കാന്തപുരത്തിനോട് "ഈ ആയത്തിന് ഇങ്ങിനെ ഒരു അര്‍ത്ഥം ഇതിന് മുമ്പ് ഏതെങ്കിലും പണ്ഡിതന്‍ നല്‍കിയതായി കാണിക്കാമോ?” എന്ന് ചോദിച്ചു. എന്നാല്‍ഈ ആയത്തിന് ഇങ്ങിനെ ഒരു അര്‍ത്ഥം ഇതിന് മുമ്പ് ഏതെങ്കിലും പണ്ഡിതന്‍ നല്‍കിയതായി കാണിക്കാന്‍ കാന്തപുരത്തിന് സാധിച്ചില്ല. അത് കൊണ്ടാണ് കാന്തപുരം മുസ്ലിയാര്‍ ക്വുര്‍ആന്‍  ദുര്‍വ്യാഖ്യാനിച്ചു എന്ന് നമ്മള്‍ പറയുന്നത്.
ഇനി, "വസ്അല്‍ മന്‍ അര്‍സല്‍നാ..." എന്ന പ്രസ്തുത ആയത്തിന് കാന്തപുരം നല്‍കിയ  മഹാത്മാക്കളോട് ചോദിക്കാംഎന്ന അതേ വ്യാഖ്യാനംകൊട്ടപ്പുറം വാദപ്രദിവാദത്തില്‍ കാന്തപുരത്തിന് എതിരെ മുജാഹിദ് പക്ഷത്ത് നിന്ന് പങ്കെടുത്ത ബഹു: AP.അബ്ദുല്‍ ഖാദര്‍ മൗലവി മുമ്പ് എഴുതിയിട്ടുണ്ട് എന്ന് സങ്കല്‍പിക്കുക. ആ ലേഖനം അന്നത്തെ KJU വിലെ മുതിര്‍ന്ന പണ്ഡിതന്‍മാര്‍ പരിശോധിക്കുകയും അതില്‍ എന്തെങ്കിലും ദുര്‍വ്യാഖ്യാനമുള്ളതായി ചൂണ്ടിക്കാണിച്ചിട്ടില്ല എന്നും സങ്കല്‍പിക്കുക. അത് പോലെകാന്തപുരത്തിന്റെ ഇതേ ആശയം നമ്മള്‍ അംഗീകരിക്കുന്ന പ്രശസ്ത സലഫി പണ്ഡിതന്‍മാരും എഴുതിയിട്ടുണ്ട് എന്നും വിചാരിക്കുക. എങ്കില്‍അതേ ആശയം കൊട്ടപ്പുറം വാദപ്രദിവാദത്തില്‍ ആവര്‍ത്തിച്ച കാന്തപുരത്തെക്കുറിച്ച് ക്വുര്‍ആന്‍  ദുര്‍വ്യാഖ്യാനിച്ചുലോകത്തിന്ന് വരെ ആരും കൊടുക്കാത്ത അര്‍ത്ഥം കൊടുത്തു എന്നെല്ലാം പറഞ്ഞ് ബഹു:എ.പി.ക്ക് കാന്തപുരത്തെ വിമര്‍ശിക്കാന്‍ കഴിയുമായിരുന്നോഒരിക്കലുമില്ലല്ലോ!!

അന്‍ആമിലെ ആയത്ത് (128) ദുര്‍വ്യാഖാനിച്ചു എന്ന സലഫിയുടെ ആരോപണം
ഇത് പോലെയാണ് ഫൈസല്‍ മൗലവി അന്‍ആം 128-ആം ആയത്ത് ദുര്‍വ്യാഖ്യാനിച്ചു എന്ന AR.സലഫിയുടെ വ്യാജ ആരോപണത്തിന്റെയും അവസ്ഥ. AR.സലഫിയുടെ കൂടെ പത്തപ്പിരിയം സംവാദത്തില്‍ പങ്കെടുക്കുകയുംസംവാദത്തില്‍ പറയേണ്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്ന് ചര്‍ച്ച ചെയ്യുകയും ചെയ്ത പണ്ഡിതനാണല്ലോ ഹനീഫ് കായക്കൊടി. AR.സലഫിയുടെ നിര്‍ദ്ദേശപ്രകാരം ഹനീഫ് കായക്കൊടി എഴുതി KJU-വിന് 2012 ജനുവരിയില്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍ജിന്നുകളോടുള്ള സഹായം ആവശ്യപ്പെടലില്‍ ശിര്‍ക്കായതും, ശിര്‍ക്കാവാത്ത വസീലത്ത് ശിര്‍ക്കായതുമുണ്ട് എന്നതിന് തെളിവായി സുഖമെടുക്കലിനെക്കുറിച്ചുള്ള അന്‍ആം 128-ആം ആയത്ത് ഉദ്ധരിച്ചിട്ടുണ്ട് (പേജ്18).

ഇത് പരിശോധിച്ച AR.സലഫിയോമറ്റ് മുതിര്‍ന്ന KJU പണ്ഡിതരോ അന്‍ആം 128-ആം ആയത്ത് ഹനീഫ് കായക്കൊടി ദുര്‍വ്യാഖ്യാനിച്ച് ശിര്‍ക്കിന് തെളിവുണ്ടാക്കി എന്ന് ഇത് വരേയും പറഞ്ഞിട്ടില്ല. ഇക്കാര്യം ഫൈസല്‍ മൗലവി സംവാദത്തില്‍ പറഞ്ഞപ്പോള്‍ AR.സലഫി അതിനെ നിഷേധിക്കാന്‍ തയ്യാറായതുമില്ല. അത് പോലെ തന്നെസൗദി അറേബ്യയിലെ പ്രസിദ്ധ സലഫി പണ്ഡിതനും ഔഖാഫ് മന്ത്രിയുമായ ശൈഖ് സ്വാലിഹ് ആലു ശൈഖും ഇതേ ആശയം,അഥവാ ഇസ്‌തിംതാഇന്റെ (സുഖമെടുക്കലിന്റെ) പ്രസ്തുത ആയത്ത് ഈസ്‌തിആനക്ക് (സഹായ തേട്ടത്തിന്)തെളിവാക്കിയിട്ടുണ്ട് എന്നും ഫൈസല്‍ മൗലവിയുടെ മുമ്പില്‍ സമ്മതിക്കാന്‍ എ.ആര്‍.സലഫി സംവാദത്തില്‍ നിര്‍ബന്ധിതനായി (അല്‍ഹംദു ലില്ലാഹ്).

ചുരുക്കത്തില്‍ഹനീഫ് കായക്കൊടി എഴുതിയ, AR.സലഫി അംഗീകരിച്ച, ശൈഖ് സ്വാലിഹ് ആലു ശൈഖ് എഴുതിയ ഒരു ആശയംഫൈസല്‍ മൗലവി കോഴിച്ചെന സംവാദത്തില്‍ ആവര്‍ത്തിച്ചാല്‍ അതെങ്ങിനയാണ് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ആകുന്നത്, അതെങ്ങിനയാണ് ലോകത്തിന്ന് വരെ ആരും കൊടുക്കാത്ത തെറ്റായ വിശദീകരണമാകുന്നത്. പത്തപ്പിരിയം സംവാദത്തില്‍ AR.സലഫി നടത്തിയ ക്രൂരമായ ഈ തട്ടിപ്പ് മുജാഹിദുകള്‍ കയ്യോടെ പിടികൂടുക തന്നെ ചെയ്തു.

ഇനി അഥവാ ഇത് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനമാണെങ്കില്‍അതിനുള്ള കാന്തപുരം അവാര്‍ഡ് AR.സലഫിക്കുംഹനീഫ് കായക്കൊടിക്കുമല്ലേ കൊടുക്കേണ്ടത്അവരാണല്ലോ ഫൈസല്‍ മൗലവിക്ക് ഈ കാര്യം പഠിപ്പിച്ച് കൊടുത്തത്. അങ്ങിനെയാകുമ്പോള്‍നേരത്തെ നമ്മള്‍ വിശദീകരിച്ച അഞ്ച് അവാര്‍ഡുകള്‍ ഉള്‍പ്പെടെ, AR.സലഫിയും കൂട്ടരും ആറ് കാന്തപുരം അവാര്‍ഡിന്  അര്‍ഹരാകും. കാന്തപുരം അവാര്‍ഡിന്റെ ഒരു കോപ്പി സ്വാലിഹ് ആലു ശൈഖിനും കൊടുക്കാവുന്നതാണ്.

(കുറിപ്പ്: "ജിന്ന് അഭൌതിക സൃഷ്ടിയാണെങ്കില്‍അന്‍ആംമിലെ 128-ആം ആയത്തില്‍ വിശദീകരിച്ചത് പോലെമനുഷ്യനും ജിന്നും തമ്മില്‍ പരസ്പരം സുഖമെടുക്കുന്നത് എങ്ങിനെ'' എന്ന് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴുംതാന്‍ കണ്ടെത്തിയ തൗഹീദ് 2012.ന്റെ അടിത്തറ തകരുമെന്ന് അറിയാമായിരുന്ന ബഹു: KJU സെക്രട്ടറി ഉത്തരം പറയാതെ മുങ്ങിയത്  പോലെയുള്ള കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് - ഇന്‍ശാ അല്ലാഹ്) 
നാസര്‍ ഒലവക്കോട്

2 comments:

  1. PLS CLARIFY AND EDIT

    5. മലക്കുകളെ ഇറക്കി ബദറില്‍ മുസ്ലിംകളെ സഹായിച്ച ആയത്ത് (3:24) ഓതി, "അല്ലാഹുവിന്റെ റസൂല്‍(സ) മലക്കിനോട് സഹായം തേടിയിട്ടുണ്ട്, എന്നാലും ജിന്നിനോട് തേടിയിട്ടില്ല" എന്ന പിഴച്ച ആശയം നിഅമത്തുല്ല ഫാറൂഖി പ്രസംഗിച്ചു. OR

    5. മലക്കുകളെ ഇറക്കി ബദറില്‍ മുസ്ലിംകളെ സഹായിച്ച ആയത്ത് (3:24) ഓതി, "അല്ലാഹുവിന്റെ റസൂല്‍(സ) മലക്കിനോട് സഹായം തേടിയിട്ടുണ്ട്, എന്നാലും ജിന്നിനോട് തേടിയിട്ടില്ല" എന്ന പിഴച്ച ആശയം തിരുത്തിയാട് അബൂബക്കർ ഫാറൂഖി പ്രസംഗിച്ചു.

    ReplyDelete
  2. ജിന്നും മനുഷ്യനും തമ്മിലുള്ള സഹായ തേട്ടങ്ങളേ കുറിച്ച് താങ്കള്‍ ധാരാളം അറിവ് നേടിയിട്ടുണ്ട് എന്ന് തോന്നുന്നു. എന്റെ ചില സംശയങ്ങള്‍ തീര്‍ത്തു തരണമെന്ന് അപേക്ഷിക്കുന്നു.
    1. വസീലതുശിര്‍ക്ക് എന്നാല്‍ ശിര്‍ക്കിലേക്ക് ഉള്ള മാര്‍ഗ്ഗം എന്നാണല്ലോ? അപ്പോള്‍ "ഹയ്യും ഹാളിരും ഖാദിരും ആയ" ഒരു മുസ്ലിം ജിന്നിനോട് "യാ ഇബാദല്ല, അയീനൂനീ" എന്ന് ഒരു ഭൗതിക കാര്യം ഉദ്ദേശിച് സഹായം ചോദിച്ചാല്‍ അത് വസീലതുശിര്‍ക്ക് എന്ന് എങ്ങിനെ പറയും? കാരണം, ഒരു മുസ്ലിം ജിന്ന് ഒരു മുസ്ലിമായ മനുഷ്യനെ ശിര്‍ക്കിലേക്ക് എത്തിക്കുമോ?
    2. മേല്‍ പറഞ്ഞ ഇതേ ഭൌതിക സഹായം ഒരു മുസ്ലിം മനുഷ്യന്‍ ചോദിക്കുന്നത് "ഹയ്യും ഹാളിരും ഖാദിരും ആയ" ഒരു അമുസ്ലിം മനുഷ്യനോടു ആണെങ്കില്‍ അതു വസീലതുശിര്‍ക്കോ ഹറാമോ ആകുന്നില്ല!!! അത് അനുവദനീയമാണ് താനും. അല്ലാഹുവിന്‍റെ സൃഷ്ടികളുടെ ഇടയില്‍ ഇങ്ങിനെ ഒരു വ്യത്യസ്ത വിധി എന്ത് കൊണ്ടാണ്?

    പ്രാര്‍ത്ഥനയോടെ
    ബിന്നലി.

    ReplyDelete