Monday, September 1, 2014

ശുരൂതികളുടെ പോസ്റ്റും നമ്മുടെ നിലപാടും

ശുരൂതികളുടെ പോസ്റ്റും നമ്മുടെ നിലപാടും


ശുരൂതികളിൽ ചിലര് കൈകാര്യം ചെയ്യുന്ന KITHAABUTHOHEED എന്നാ ഫേസ് ബുക്ക്‌ പേജിൽ വന്ന ഒരു പോസ്ടാനു ബൈബിളിനെ ആക്ഷേപിക്കരുത്
എന്നാ പോസ്റ്റ്‌ ..വൈരുധ്യങ്ങൾ കൊണ്ടും വിവരമില്ലായ്മ കൊണ്ടും മുഴച്ചു നില്കുന്ന ഒരു പോസ്ടാനു അത്
അടിസ്ഥാനപരമായി മറ്റു വേധഗ്രന്ധങ്ങളെ ആക്ഷേപിക്കാൻ നമുക്ക് പാടില്ല ..അതിന്റെ അർഥം അത് വിശ്വാസ പ്രമാണമായി സ്വീകരിക്കുന്ന സമൂഹത്തിനോട് അതിലെ തെറ്റുകൾ സൂചിപിക്കുന്നതിൽ നിന്ന് പോലും ഉള്ള വിരോധം ആണ് എന്ന് ആരാണ് പറഞ്ഞത് ..
ഒന്നാമതായി ഈ പോസ്റ്റിൽ പറയുന്നത് ശാസ്ത്രവും വേദ ഗ്രന്ഥങ്ങളെയും കുറിച്ചാണ് ..അടിസ്ഥാനപരമായി ദീൻ നമ്മൾ സ്വീകരികുന്നത് അല്ലാഹുവും അവന്റെ റസൂലും പടിപിച്ച അദ്യാപനങ്ങലിൽ നിന്നാണ് ...ഇത് സമൂഹത്തിനിടയിൽ പ്രബോധനം ചെയ്യേണ്ടുന്ന ആവശ്യം വരുന്നു ...
അത് മുന്നില് വെച്ച് പ്രബോധനം ചെയ്യുമ്പോൾ ആണ് സ്വാഭാവികമായും മറ്റു വിഷയങ്ങൾ കടന്നു വരുന്നത് ..അത് മുന്നില് വരുമ്പോൾ മാത്രമാണ് ശാസ്ത്രവും മറ്റു വേദ ഗ്രന്ഥങ്ങളും എല്ലാം ഒരു പ്രബോധകന്റെ മുന്നില് വരിക..
ശാസ്ത്രത്തിനു രണ്ടു വശങ്ങൾ ഉണ്ട് ..ഒന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപെട്ടത്‌ .രണ്ടു നിഗമനങ്ങൾ ..ഇതിൽ രണ്ടാമതെത് തെറ്റാം കാരണം അത് നിഗമനഗൽ ആണ് ..എന്നാൽ അല്ലാഹു ഭൂമിയിൽ സ്ഥാപിച്ച കാര്യങ്ങൾ ആണ് ഇവർ തെളിയിക്കുന്നത് ..സ്വന്തമായി ഒരു ഈച്ചയുടെ ചിറകിന്റെ ഒരു കോശം പോലും നിര്മിക്കാൻ ഇവര്ക്ക് ആവില്ല ..ഈ ഒരു അടിസ്ഥാനത്തിൽ
അല്ലാഹു ഈ ലോകത്ത് സ്ഥാപിച്ച ഒരു കാര്യം ഏതെങ്കിലും ഒരാള് തെളിയിക്കുന്നു എന്ന് വിചാരിക്കുക ..അത് അല്ലാഹു ഇറക്കിയ ഒരു ഗ്രന്ഥത്തിന് എതിരാവാൻ പാടില്ല ...അതാണ്‌ അടിസ്ഥാനം ..
ഈ അടിസ്ഥാനത്തിൽ നിന്ന് വിശുദ്ധ ഖുരാനിലെയോ സുന്നതിലെയോ ഏതും നമുക്ക് തെളിയിക്കാൻ സാധിക്കും ..
അല്ലാഹു സര്വ്വ കാര്യങ്ങല്ക്കും കഴിവുള്ളവനും അവന്റെ അസ്തിത്വവും നമുക്ക് തെളിയിക്കാൻ കഴിയും ..ആ അല്ലാഹു അവന്റെ ദൂതരിലൂടെ പ്രകടിപികുന്ന മുഹ്ജിസതുകളെ മനസ്സിലാക്കണം എങ്കിൽ അല്ലാഹുവിനെ മനസ്സിലാക്കിയാൽ മതി ...അത് മനസ്സിലാക്കി തന്നെ ആണ് ഇത്ര കാലം നാം ലോകത്തിനു ഇത് പടിപിച്ചു കൊടുത്തത് .ഇതിൽ എവിടെ ആണ് ശുരൂതികല്ക്ക് ഉത്തരം മുട്ടിയത്‌ എന്ന് അറിയേണ്ടതുണ്ട് ...
പിന്നെ മറ്റു മത ഗ്രന്ഥങ്ങളിലെ തെറ്റുകൾ ചൂണ്ടി കാണിക്കാൻ പാടില്ല എന്നതും അതിനെ ഇകഴ്താനൊ കളിയാക്കാനോ പാടില്ല എന്നതും എങ്ങിനെ ഒന്നാവും ..ഇതൊരു വല്ലാത്ത ഖിയാസ് തന്നെ ആയി പോയി ...എന്നിട്ടോ തെളിവോ മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെ ചീത്ത പറയരുത് എന്നാ ആയതു തെളിവും ...അവർ ആരാധ്യർ അല്ല എന്ന് പറയാൻ പറ്റുമോ ..അവർ ദൈവം ആകില്ല എന്ന് അവരുടെ ഗ്രന്ഥമോ ഉധരനികലൊ ,പ്രവര്തിയോ വെച്ച് തെളിയിക്കാൻ പറ്റുമോ ..പറ്റും എന്നാണു ഞങ്ങൾ മനസ്സിലാക്കിയത് ...
-ഉധാഹരമായി അല്ലാഹു ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിടില്ല ,അവനു തുല്യരായി ആരുമില്ല എന്ന് നാം അല്ലാഹുവിനെ പരിച്ചയപെടുത്മ്പോൾ ,മറിയമിന്റെ പുത്രനായി ജനിച്ച യേശു എങ്ങിനെ ദൈവം ആകും എന്ന് ബൈബിൾ പ്രകാരവും ,ദശരഥ മഹാ രാജാവിനു കൌസല്യയിൽ ജനിച്ച ശ്രീ രാമൻ എങ്ങിനെ രാമായണത്തിലെ കഥകൾ പ്രകാരം ദൈവം ആകും എന്ന് ഹൈന്ദവ സഹോദരങ്ങളോട് ചോതിച്ചാൽ അതെങ്ങിനെ അന്യ മത ഗ്രന്ഥങ്ങളെ ചീത്ത പറയുന്ന ഗണത്തിൽ പെടും ..മറുപടി കിട്റെണ്ടാതുണ്ട് .
ഇവിടെ മുഹ്ജിസ്സതുകളെ അവരുടെ ഗ്രന്ഥത്തിൽ നിന്ന് നമ്മൾ വിമര്ഷിച്ചോ ..ഒരു അപ്പം കൊണ്ട് ആയിരം പേരെ ഊട്ടിയ യേശു ചെയ്തത് ശാസ്ത്രീയ പ്രവര്തിയല്ല എന്ന് പറഞ്ഞോ ..പാണ്ട് രോഗം സുഖപെടുതിയത് ശാസ്ത്രീയമല്ല എന്ന് പറഞ്ഞോ ...
മറിച്ച് മനുഷ്യ കൈകടത്തലുകൾക്ക് വിധേയം ആയി അതിൽ നിരവധി അശാസ്ത്രീയത കടന്നു കൂടി -കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ അല്ലാഹു സൃഷ്ടിച്ചു വെച്ച ലോകത്തിലെ ഒരു കാര്യം (തെളിവുള്ള ഒരു ശാസ്ത്ര സത്യം )..അത് ശാസ്ത്രം തെളിയിച്ചാലും ഇല്ലെന്ഖിലും അത് സത്യമാണ് ..ആ കാര്യത്തിനു വിരുദ്ധമായ ഒന്ന് അല്ലാഹു അവതരിപിച്ച ഒരു വചനത്തിൽ വരില്ല ..ഇത് നിങ്ങളും അന്ഗീകരികുന്നു ...ആ വെധക്കാരും അംഗീകരിക്കുന്നു ..
ശരി ഇനി GENESIS അധ്യായം 1 ;3-5 ദൈവം ആദ്യ ദിവസം വെളിച്ചം സൃഷ്ടിച്ചു എന്ന് പറയുന്നു ..അതെ ബൈബിൾ തന്നെ GENESIS 1;14-19 ഇൽ പറയുന്നു ദൈവം നാലാം ദിവസം നക്ഷത്ര -സൂര്യാധികളെ സൃഷ്ടിച്ചത് എന്ന് ...
സൂര്യനാണ് നമ്മുടെ വെളിച്ച സ്രോധസ് എന്ന് അറിയാമെല്ലോ ..അപ്പോൾ ഇത് മനുഷ്യ കൈകടത്തൽ മൂലം ഉണ്ടായ അബദ്ധം ആണ് എന്ന് സഹോദരാ ബുദ്ധ്യാ ഒരു ക്രൈസ്തവ സഹോദരനെ വിളിച്ചു സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ ഇത് എങ്ങിനെ അന്യ മതങ്ങളേയോ ആരാധ്യ വസ്തുക്കളെയോ ചീത്ത വിളിക്കരുത് എന്നാ ആയതിന്റെ പരിധിയിൽ വരും ..
ഇത് പറയേണ്ടത് നസീഫ് റാഫി എന്ന എന്റെ സുഹൃത്തും അദ്ദേഹത്തിന് ഇത് പറഞ്ഞു കൊടുക്കുന്നവരും ആണ് ...
ശാസ്ത്ര മേഖലയിൽ പുരോഗമിച്ച ക്രിസ്ത്യാനികളെയും ,ഇവരുടെ വിമര്ഷനത്തെ പേടിച്ചു സത്യങ്ങൾ പറയേണ്ടതില്ല എന്ന് പറയുന്ന ശുരൂതികളെയും ഞങ്ങൾ വെല്ലു വിളിക്കുന്നു ..അറിയപെട്ട ,തെളിയിക്കപെട്ട ഒരു ശാസ്ത്ര സത്യത്തിനു മുന്നില് പിടിച്ചു നില്ക്കാൻ കഴിയാത്ത ,വിവരണ യോഗ്യം അല്ലാത്ത ഏതു ഖുറാൻ വചനം ആണ് നിങ്ങള്ക്ക് കാണിക്കാൻ സാധിക്കുക ...തെളിയിക്കാൻ ഞങ്ങൾ തയ്യാര് ആണ് ...
കൂടെ ചേർത്ത് വായിക്കുക ,അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും ഞങ്ങൾ വിശ്വസിക്കുന്നതും അനുസരിക്കുന്നതും പരീക്ഷണ ശാലകളിലെ ഇരുണ്ട മുറികളിൽ നിങ്ങൾ രൂപ പെടുത്തിയ സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ അല്ല ..നിങ്ങൾ വെറും കണ്ടെത്തലുകൾ നടത്തുന്നവർ മാത്രം ..സൃഷ്ടാവ് സൃഷ്ടിച്ചു വെച്ച ,സംവിധാനിച്ച പ്രബന്ജതിൽ മറ്റു മനുഷ്യർക്ക്‌ ഗോപ്യമായതിനെ നിങ്ങൾ കണ്ടെത്തുന്നു എന്ന് മാത്രം ..അതൊരിക്കലും സൃഷ്ടാവിന്റെ ഒരു വ്യവസ്ഥാപിത വ്യവസ്ഥക്കും എതിരാവില്ല ..അതിനു നിങ്ങള്ക്ക് സാധിചിടുമില്ല ..അതിനുള്ള തെളിവാണ് അകാലത്തിൽ തെളിവില്ലാതെ മരിച്ചു വീണ പരിണാമ വാദവും  എല്ലാം ...
ഒരു കാലത്ത് നിങ്ങൾ പറഞ്ഞു സൂര്യൻ നിശ്ചലം ആണ് എന്ന് ..അന്ന് അത് ചിലര് വിശ്വസിച്ചു ..ഖുർആൻ 1400 ലതികം വര്ഷങ്ങള്ക്ക് മുമ്പ് പറഞ്ഞു അത് സന്ജരികുന്നു എന്ന് അന്ന് ഖുർആൻ പറഞ്ഞത് ഇന്ന് നിങ്ങൾ സത്യപെടുത്തി ...
അതുകൊണ്ട് പ്രിയ സഹോദരങ്ങളെ ദാഹുവത്തിൽ വസുവാസ് ഉണ്ടാക്കി ,അതിൽ സജീവരായിരുന്ന സാധാരണക്കാരെ തെട്ടിധരിപിച്ചു നിഷ്ക്രിയരും സമൂഹത്തിലെ പ്രബോധന സംരഭങ്ങളിൽ നിന്ന് ഉൾ വലിഞ്ഞവരും ആക്കുന്ന ഈ കൂട്ടത്തിൽ നിന്ന് ഇനിയും വിടാരായില്ലേ നിങ്ങള്ക്ക് ....

No comments:

Post a Comment