Thursday, July 18, 2013

ശൈത്താന്റെ കാല്‍പാടുകളും അതില്‍ നിന്നുള്ള പ്രധിരോധവും -പാര്‍ട്ട്‌ 2

ശൈത്താന്റെ സ്രിഷ്ടിപ്പിനു പിന്നിലെ യുക്തി
ഇബ്നുല്‍ കയ്യിം ഇതേ കുറിച്ച് തന്‍റെ പ്രസിദ്ധ പുസ്തകം ആയ ശിഫ അല്‍ ഘലീലിന്റെ 322 പേജില്‍ പറയുന്നു "ഇബ്ലീസിനെയും അവന്‍റെ കൂടാളികളെയും സൃഷ്ടിച്ചതിനു പിന്നില്‍ ഒരു യുക്തിയുണ്ട് ..അതിന്‍റെ വിശ്ധാമ്ഷങ്ങള്‍ അല്ലാഹുവിനു മാത്രമേ അറിയൂ ..
അദ്ദേഹം പറഞ്ഞ ഏതാനും കാരണങ്ങള്‍ താഴെ കൊടുക്കുന്നു
1)അല്ലാഹുവിനോടുള്ള വിധേയതത്തില്‍ അല്ലാഹുവിന്റെ അടിമകള്‍ പരിപൂര്ന്നര്‍ ആവാന്‍ ശൈതാനുമായുള്ള സമരത്തിലൂടെ മതപരമായ ഉന്നത സ്ഥാനം കൈവരിക്കാനും സാധിക്കുന്നു
2)അല്ലാഹുവിന്‍റെ അടിമകളുടെ ഭയഭക്തി കൂടാന്‍ ശൈത്താന്റെ പതനം അവരെ ഓര്മ പെടുതികൊണ്ടിരികുന്നു (അല്ലാഹുവിന്‍റെ അടിമകള്‍ അല്ലാഹുവിന്‍റെ കല്പനകളെ ധിക്കരിച്ചാല്‍ ഉള്ള അനന്തര ഫലത്തെ കുറിച്ച് ,മലക്കുകളോട് പോലും അടുതായിട്ടും ധിക്കാരം കാരണം തിരസ്കരിക്കപെട്ട പിശാചിന്റെ ജീവിതം അവരെ ഒര്മാപെടുതുന്നു )
3)ഒരു ഗുണപാഠം :-മനുഷ്യ്കുലതിന്റെയും ജിന്ന് വര്‍ഗത്തിന്റെയും പിതാക്കന്മാര്‍ പരീക്ഷിക്കപെട്ടു.ഇബ്ലീസ്‌ അഹങ്കാരിയും അല്ലാഹുവേ അനുസരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു .ഇതുകാരണം അവനെ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളുകയും നരകക്കാരില്‍ ഉള്‍പെടുത്തുകയും ചെയ്തു ..അങ്ങിനെ അവന്‍ പാപം ചെയ്യുന്നവര്‍ക്കും അതില്‍ ഉറച്ചു നില്കുന്നവര്‍ക്കും ഒരു പാഠം ആയി തീര്‍ന്നു ..അതേ സമയം മറ്റൊരു വര്‍ഗ്ഗത്തിന്റെ പിതാവായ ആദം തെറ്റ് ചെയ്ത ശേഷം പശ്ചാത്തപിക്കുകയും ഖേദിച്ചു മടങ്ങുകയും ചെയ്തവര്‍ക്ക് മാതൃക ആയി ...
4)ശൈത്താന്‍ അല്ലാഹുവിന്‍റെ അടിമകള്‍ക്ക് ഒരു പരീക്ഷണം ആണ്
5)വിരുദ്ധ കാര്യങ്ങളെ സൃഷ്ടിക്കാന്‍ ഉള്ള അല്ലാഹുവിന്‍റെ കഴിവിന്റെ ഒരു ഉദാഹരണം -ആകാശങ്ങളും  ഭൂമിയും ,ഇരുട്ടും വെളിച്ചവും ,സ്വര്‍ഗ്ഗവും നരകവും ,തീയും വെള്ളവും ,ചൂടും തണുപ്പും,നന്മയും തിന്മയും ,പോലെ മലക്കുകളും ജിബ്രീലും ഇബ്ലീസിനും ശൈതാനുകള്‍ക്കും വിപരീതം ആയിരിക്കുന്നു
6)ദൈവിക സൃഷ്ടിപ്പ് എല്ലാത്തിനെയും വിപരീതമായ മറ്റൊരു സൃഷ്ടിപ്പ് കൂടെ ഉണ്ട് -ദൈവികത പൂര്‍ണമായി മനസ്സിലാക്കാന്‍ വിപരീത കാര്യങ്ങളെ അറിയേണ്ടതുണ്ട് -വിരൂപത പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞാലെ സൗതര്യം നമുക്ക് തിരിച്ചറിയാന്‍ ആവൂ ..അതുപോലെ തന്നെ പട്ടിണിയും ആരോഗ്യവും ..
7)അല്ലാഹുവിന്റെ ക്ഷമയും മഹാമാനസ്കതയും :-
അല്ലാഹു അവന്‍റെ ക്ഷമയും മഹാമാനസ്കതയും പരിഗണനയും അങ്ങേ അറ്റത്തെ കാരുണ്യവും ദയ പരതയും അങ്ങേ അറ്റം പ്രകടിപ്പികുന്നത് ഇഷ്ടപെടുന്നു ..
അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു "നിങ്ങള്‍ തെറ്റ് ചെയ്തില്ലെങ്കില്‍ ,അല്ലാഹു നിങ്ങളെ ഇല്ലാതാക്കുകയും തെറ്റ് ചെയ്യുകയും എന്നിട്ട് അവന്‍റെ  വിട്ടുവീഴ്ച പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ പകരം കൊണ്ട് വരികയും ചെയ്യും ...അങ്ങിനെ അവര്‍ക്ക് അവന്‍ വിട്ടു വീഴ്ച ചെയ്യും (സ്വഹീഹു മുസ്‌ലിം )
അവരുടെ ധാര്‍മിക ച്യുതിയെ പരിഗണിക്കാതെ തന്നെ അല്ലാഹു അവന്‍റെ അനുഗ്രഹങ്ങള്‍ അവരില്‍ വര്ഷികുന്നു ..അവന്‍ ഭക്ഷണം നല്‍കുകയും ,
ആരോഗ്യംനല്‍കുകയും ..എല്ലാ ആടംബരങ്ങളെയുംആസ്വതിക്കാന്‍ അവരെ അനുവതിക്കുകയും ചെയ്യുന്നു ... അവന്‍ പ്രാര്‍ത്ഥന കേള്‍ക്കുകയും അപകടത്തെ അവരില്‍ നിന്ന്  നീക്കം ചെയ്യുകയും  ചെയ്യുന്നു ,,അവന്‍റെ കാരുണ്യം കൊണ്ടും നോട്ടം കൊണ്ടും അവരെ സംരക്ഷിക്കുന്നു ..അവര്‍ തിരിച്ചു അവനെ കൈ കാര്യം  ചെയ്യുന്ന വഴികളെ പരിഗണിക്കാതെ തന്നെ ...ഒരു ഹസന്‍ ആയ റിപോര്ടിലൂടെഅല്ലാഹു പറയുന്നു "ഹേ ആദം സന്തതികളെ ,നിങ്ങള്‍ എന്നോട് നല്ലനിലയില്‍ വര്തികുന്നില്ല ..എനിക്ക് നിങ്ങളില്‍ നിന്ന് ഒന്നും  ആവശ്യം ഇല്ലാതെ തന്നെ ഞാന്‍ നിങ്ങളുടെ സ്നേഹത്തെ എന്‍റെ അനുഗ്രഹങ്ങളിലൂടെ അതിജയികുന്നു .പിന്നെ എങ്ങിനെയാണ് എന്നെ അങ്ങേ അറ്റം ആവശ്യം ഉണ്ടായിരിക്കെ എന്നോടുള്ള അനുസരണ കേടിലൂടെ എന്‍റെ അനിഷ്ടം നിങ്ങള്‍ സംബാധിക്കാന്‍ ശ്രമികുന്നത് ...സദുവൃതര്‍ ആയ മാലാഖമാര്‍ നിങ്ങളുടെ തെറ്റായ ചെയ്തികള്‍ തുടര്‍ച്ചയായി എനിക്ക് എത്തിച്ചു തന്നു കൊണ്ടിരിക്കുന്നു ..."
 അല്ലാഹുവിലേക്ക് അവന്‍റെ അടിമ ഖേദിച്ചു മടങ്ങുബോള്‍ അല്ലാഹു അവന്റെ പശ്ചാതാപ്പം സ്വീകരിക്കുകയും അവര്‍ അവന്‍റെ കാരുണ്യത്തിനും വിട്ടുവീഴ്ചക്കും പാത്രീ ഭൂതര്‍ ആകുകയും ചെയ്യും
8)പ്രവര്തനഗല്‍ അല്ലാഹുവിനു കൂടുതല്‍ പ്രിയപെട്ടതു ആവാന്‍ ശൈത്താന്റെ സാന്നിധ്യം കാരണമാവുന്നു
പാപങ്ങള്‍ ശൈതാന്റെയും അവന്‍റെ കൂട്ടാളികളുടെയും പ്രവര്‍ത്തനം കാരണം ഉണ്ടാകുന്നു ...അപ്പോള്‍ അല്ലാഹുവോടുള്ള അനുസരണ അവനു കൂടുതല്‍ പ്രിയപെട്ടതു ആയിത്തീരുന്നു ...ഒരു വിശ്വാസി പിശാചിന്റെ പ്രേരണയാല്‍ ഉണ്ടാകുന്ന ഇച്ചകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു ...അല്ലാഹുവിന്റെ സ്നേഹവും സന്തോഷവും നേടാനുള്ള പ്രവര്‍ത്തന പഥത്തില്‍ ശൈത്താന്‍ സൃഷ്ടികുന്ന പ്രയാസങ്ങളെ ഒരുവിശ്വാസി ക്ഷമിക്കേണ്ടി  വരുന്നു ..
സഹീഹു മുസ്ലിമില്‍ കാണാം .."അല്ലാഹു അവനിലേക്ക്‌ ഖേദിച്ചു മടങ്ങുന്ന അടിമയെ  ഏറെ ഇഷ്ട്ടപെടുന്നു ..അവനിലേക്ക്‌ മുഖം തിരിച്ചു വെക്കുകയും ചെയ്യുന്നു ..നിങ്ങളില്‍ പെട്ട ഒരുവനേക്കാള്‍ ..വെള്ളമില്ലാത്ത മരുഭൂമിയിലൂടെ ഒരാള്‍ തന്‍റെ ഒട്ടക പുറത്തു വെള്ളവും ഭക്ഷണവുമായി സഞ്ചരിക്കവേ അവന്‍റെ ഒട്ടകം നഷ്ട്ടപെട്ടു .അതിനെ തിരിച്ചു കിട്ടും എന്നാ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ,നിരാശനായി ഒരു തണലില്‍ കിടന്നു ..
അപ്പോള്‍ ആ ഒട്ടകം അതാ മുമ്പില്‍ വന്നു നില്കുന്നു ...അയാള്‍ അതിന്‍റെ മൂക്കയര്‍ പിടിച്ചു അങ്ങേ അറ്റത്തെ സന്തോഷത്തോടെ പറഞ്ഞു പോയി "
എന്‍റെനാഥാ!നീ എന്‍റെ അടിമയും ഞാന്‍ നിന്‍റെ യജമാനനും ആണ് "അയാള്‍ അതിരറ്റ സന്തോഷത്താല്‍ വരുത്തിയ ഒരു തെറ്റായിരുന്നു അത് (സ്വഹീഹു മുസ്‌ലിം 6618)

Wednesday, July 17, 2013

ശൈത്താന്റെ കാല്‍പാടുകളും അതില്‍ നിന്നുള്ള പ്രധിരോധവും -പാര്‍ട്ട്‌ 1

ശൈത്താന്റെ കാല്‍പാടുകളും അതില്‍ നിന്നുള്ള പ്രധിരോധവും
-ശവാന എ അസീസ്‌ -
വിവര്‍ത്തനം -ഡോ.ശബീല്‍ പി എന്‍
ആരാണ് ശൈത്താന്‍
ശ്യ്താന്‍ എന്ന് ഭാഷാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അനുസരണയില്ലാത്ത റിബല്
സ്വഭാവമുള്ളവന്‍ അഥവാ അല്ലാഹുവില്‍ ബഹുമാനമില്ലാത്ത ആളുകളെ അല്ലാഹുവിനുള്ള അനുസരണത്തില്‍ നിന്നും വഴിതിരിച്ചു വിടുന്ന എതൊരു ആള്‍ക്കും പൊതുവേ പറയുന്ന പേരാണ് ശൈത്താന്‍ ...അത് ഒന്നുകില്‍ മനുഷ്യനോ അല്ലെങ്കില്‍ ജിന്നോ ആകാം ...ഇമാം ഖതാത, അല്ലാഹു പറഞ്ഞ ജിന്നില്‍ നിന്നും മനുഷ്യരില്‍ നിന്നും ഉള്ള ശൈത്താന്‍ എന്നതിനെ വിവരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു "ജിന്നിലും മനുഷ്യരിലും ശൈതാന്മാര്‍ ഉണ്ട് .അവര്‍ പരസ്പരം പ്രചോതനം നല്കികൊണ്ടിരികുന്നു ...(തഫ്സീര്‍ ഇബ്നു കസീര്‍ ആയതു 6:112 വിശദീകരണം )
പൊതുവായി ശൈത്താന്‍ എന്നാ പദം ഇബ്ലീസിനെ സൂചിപികുന്നു ..അവന്‍ ജിന്നില്‍ പെട്ടവനും തീയാല്‍ സൃഷ്ടിക്കാ പെട്ടവനും ആണ് ..ജിന്നുകള്‍ അല്ലാഹുവിന്റെ സൃഷ്ടികള്‍ ആണ് ,അല്ലാഹുവിന്‍റെ ആന്ജകളും വിരോധങ്ങളും മനുഷ്യരെ പോലെ തന്നെ ജിന്നുകള്‍ക്കും ബാധകം ആണ് ..പ്രതിഫല നാളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കണക്കാക്കുന്നതും ആണ് ...
ആദ്യ നാളുകളില്‍ മല്ക്കുകലോടൊപ്പം ഇബ്ലീസും അല്ലാഹുവിനെ ആരാധിച്ചിരുന്നു ...ഉന്നതനായ അല്ലാഹു അവന്‍റെ വിശുദ്ധ ഖുറാനില്‍ നമ്മെ ഉണര്‍ത്തുന്ന ഒരു കാര്യമുണ്ട് ...മനുഷ്യ കുലവും ശയ്താനും തമ്മില്‍ ഉള്ള ശത്രുത ആദം (അ)സൃഷ്ടിക്കപെട്ട  അന്ന് മുതല്‍ തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്നു ...ആദം (അ)ന് റൂഹു നല്‍കപെട്ട ശേഷം അല്ലാഹു മലക്കുകളോട് ആദം (അ) ന് ഉള്ള ബഹുമാനത്തിന്റെ അടയാളം ആയി സുജൂദ് ചെയ്യാന്‍ കല്പിച്ചു .ഇബ്ലീസ്‌ ഒരു മലക്ക് അല്ലെങ്കിലും അവരുമായി സ്വഭാവത്തിലും പ്രവര്തനങ്ങളിലും ഉള്ള സാമ്യത കാരണം ഈ കല്പനയില്‍ ഉള്പെടുകയും ചെയ്തു ..എന്നിരുന്നാല്‍ ഇബ്ലീസ്‌ തന്നെ കുറിച്ച് കൂടുതലായി ആലോചിക്കുകയും മുന്കൊപിയാവുകയും ചെയ്തു ..ഇബ്നു അബ്ബാസ് പറയുന്നു "പാപത്തിന്റെ പാത സ്വീകരിക്കും മുമ്പ് ഇബ്ലീസ്‌ മലക്കുകളുടെ കൂടെ ആയിരുന്നു ..അവനെ അസാസില്‍ എന്ന് വിളിക്കപെട്ടു ...അവന്‍ ഭൂവാസികളില്‍ ഒരാളും വളരെ നല്ല ഒരു ഭക്തനും വിവരമുള്ള ഒരാളും ആയിരുന്നു ..ഇക്കാരണത്താല്‍ അവന്‍ മുന്കൊപിയായി മാറി (തഫ്സീര്‍ ഇബ്നു കസീര്‍ ആയതു 2:34 വിശദീകരണം)
ഇബ്ലീസ്‌ ആദാമിന് മുമ്പില്‍ സുജൂദ് ചെയ്യാന്‍ വിസമ്മധിക്കുകയുംഇങ്ങിനെ പറയുകയും ചെയ്തു "ഞാന്‍ അവനെക്കാള്‍ (ആധമിനെക്കള്‍)ഉത്തമന്‍ ആണ് ..നീ എന്നെ തീയില്‍ നിന്നും സൃഷ്ടിച്ചു .അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു (സൂറ 7 :12 )
ഈ ധിക്കാരതാല്‍ അവനെ സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കി ..അന്നുമുതല്‍ മനുഷ്യരെ വഴി പിഴപ്പിക്കാനും അവനോടൊപ്പം നരകത്തില്‍ എത്തിക്കാനും അവന്‍ പണിയെടുത്തു കൊണ്ടിരിക്കുന്നു ...അതിനാല്‍ അവന്‍ മനുഷ്യ കുലതിന്റെ കഠിന ശത്രു ആണ് ...

Tuesday, July 9, 2013

കിനവക്കൽ മുജാഹിദ് -മടവൂര് വിഭാഗം സംവാദ അവലോകനം

ഇത് ചേകന്നൂരിസമൊ? മടവൂരിസമോ? അഖലാനിസമൊ? സലഫി ആദർശമോ ?

സലഫി ആദർശത്തോട് പ്രതിബദ്ധതയുള്ളവർ ഇത് നിർബന്ധമായും വായിക്കണമെന്ന് അപേക്ഷിക്കുന്നു.
ഇത് ശരിയായ ചെകന്നൂരിസം തന്നെ!! മടവൂരികൾ മുജാഹിദിൻറെ ലേബളിൽ ചേകന്നൂരിസം പ്രചരിപ്പിക്കുന്നു!!! ആദർശ ബോധമുള്ള സലഫികൾ ജാഗ്രത പാലിക്കുക!!!!.
സലഫി ലോകം ഇന്ന് വരെ കാണാത്ത പുതിയ പുതിയ നൂതന വാദങ്ങളുമായി മടവൂരി അഖലാനിസം തുടരുന്നു!!!! ഹദീസ് നിഷേധികളെ സലഫികൾ കരുതിയിരിക്കുക!!!!!.
ഇത് മടവൂരിസമോ ? അഖലാനിസമോ ? ചേകന്നൂരിസമോ അതോ സലഫി ആദർശമോ എന്ന് അടുത്ത് തന്നെ ഇറങ്ങാൻ പോവുന്ന സംവാദ CD കണ്ടു നിങ്ങൾ തീരുമാനിക്കുക.

7 .7 .2013 ഞായറാഴ്ച ഫൈസൽ മൗലവിയും മടവൂരികളുമായി കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് കിണവക്കലിൽ എന്റെ ഭാര്യാ സഹോദരി ഭർത്താവിന്റെ വീടായ (BOWER)ൽ വെച്ച് നടന്ന ആശയ സംവാദ മുഖാമുഖത്തിൽ മടവൂരികളുടെ ഹദീസ് നിഷേധവും അവരുടെ ആദർശ വ്യതിയാനവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമാണ്‌ താഴെ കൊടുക്കുന്നത്.
(1) അഭിപ്രായ വ്യത്യാസം വന്ന സ്വഹാബികൾ ആയിഷ (റ) യെ സമീപിച്ചപ്പോൾ حسبكم القران "നിങ്ങൾക്ക് ഖുർആൻ പോരെ?" എന്നാണ് ആയിഷ (റ) പറഞ്ഞതെന്നാണ് സംവാദത്തിൽ മടവൂരികൾ കൊണ്ട് വന്ന അബ്ദുൽ മജീദ്‌ മദനി പറഞ്ഞത്.

അപ്പോൾ ഇദ്ദേഹം പറഞ്ഞത് പോലെയാണ് യഥാർത്ഥമെങ്കിൽ സർവ ഹദീസുകളും മാറ്റി വെച്ച് ഖുർആൻ മാത്രം സ്വീകരിച്ചാൽ മതി എന്ന ചേകന്നൂരികളുടെ വാദം സ്ഥാപിക്കുകയാണ് മടവൂരികൾ സംവാദത്തിൽ ചെയ്തത്.
മടവൂരികളെ, മുജാഹിദ് പ്രസ്ഥാനത്തിൻറെ ലേബളിൽ ചേകന്നൂരിസം കുത്തിവെച്ചു വളരുന്ന തലമുറയെ നിങ്ങൾ ഹദീസ് നിഷേധികളാക്കി തീർക്കരുതെന്ന് വളരെ വിനയപുരസ്സരം നിങ്ങളോട് അപേക്ഷിക്കുന്നു. ചേകന്നൂരിസത്തിന്റെ കുപ്പായമിട്ട ഇമ്മാതിരി ഹദീസ് നിഷേധികളായ മൗലവിമാരെ ഇനിയും നിങ്ങൾ കൊണ്ട് വരരുതെന്ന് വളരെ വിനയപൂർവ്വം അപേക്ഷിക്കുന്നു.
(2) وما انت بنعمة ربك بمجنون എന്ന ആയത്തിന്ന് "മുഹമ്മദ്‌ നബിയെ താങ്കൾ ഭ്രാന്തനല്ല, താങ്കൾ ജിന്ന് ബാധിച്ച് ഭ്രാന്തനായിട്ടില്ല" എന്നാണ് അർത്ഥം നൽകിയത്. അഹ്ലുസ്സുന്നതിന്റെ പണ്ഡിതന്മാർ ആരും നൽകാത്ത പുതിയൊരു വ്യാഖ്യാനമാണ് നിങ്ങൾ നൽകിയത്. ഈ ആയത്തിനെ സിഹ്ർ ബാധിക്കില്ല എന്നതിന് നിങ്ങൾ തെളിവാക്കുകയും ചെയ്തു.

എങ്കിൽ നിങ്ങളോട് ചോദിക്കട്ടെ? ഈ ആയത്തിൽ നിന്ന് ജിന്ന് ബാധ ഉണ്ടെന്നും അത് മുഖേന ഭ്രാന്ത് ഉണ്ടാവാൻ സാധ്യതയുണ്ട് എന്നുമല്ലേ നിങ്ങളുടെ വ്യാഖ്യാന പ്രകാരം മനസ്സിലാവുക. അപ്പോൾ നിങ്ങൾ കൊണ്ട് വന്ന വാദം നിങ്ങളുടെ വ്യാഖ്യാന പ്രകാരം നിങ്ങൾ തന്നെ പൊളിച്ചു കളഞ്ഞില്ലേ മടവൂരികളെ....
(3) മുജാഹിദ് പ്രസ്ഥാനം ഇത് വരെ കേൾക്കാത്ത ഒരു പുതു പുത്തൻ ഹദീസ് നിഷേധവും കൂടി നിങ്ങളുടെ മൗലവിയിൽ നിന്ന് കേൾക്കാൻ കഴിഞ്ഞു.

അബൂ ഹുറൈറ (റ) വിനെ പിശാച് ആയത്തുൽ കുർസി പഠിപ്പിച്ചുവത്രെ!!! എന്തൊക്കെയാണ് പറയുന്നത്? അതൊക്കെ എങ്ങിനെ വിശ്വസിക്കാൻ കഴിയും? ഞാനത് വിശ്വസിക്കുന്നില്ല. പിശാച് പാമ്പ് രൂപത്തിൽ വന്നുവത്രെ !!! പിശാച് രൂപത്തിൽ വന്ന പാമ്പ് സ്വഹാബിയെ കൊന്നുവത്രെ!! ഇങ്ങിനെ പോവുന്നു നിങ്ങളുടെ മൗലവിയുടെ ഹദീസ് നിഷേധ പരിഹാസങ്ങൾ....

അള്ളാഹുവിന്റെ റസൂലിന്റെ ഏറ്റവും അടുത്ത സന്തത സഹചാരിയായ ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത അബൂ ഹുറൈറ (റ) കൊണ്ട് വന്ന ഈ ഹദീസ് ലോകത്തുള്ള അഹ്ലുസ്സുന്നയിലെ ഏതെങ്കിലും പണ്ഡിതന്മാർ നിഷേധിച്ചു തള്ളിയതായി കാണിച്ചു തരാൻ മടവൂരികളെയും അവർ കൊണ്ട് വന്ന ചേകന്നൂരി കുപ്പായമിട്ട മൗലവിമാരെയും ഞാൻ വെല്ലു വിളിക്കുന്നു.
(4) സംവാദത്തിനു വന്ന മൗലവിമാരെ, സ്വഹീഹുൽ ബുഖാരിയെയും മുസ്ലിമിനെയും നിങ്ങൾ രണ്ടാം പ്രമാണമായി അംഗീകരിക്കുന്നുണ്ടോ? അംഗീകരിക്കുന്നുവെങ്കിൽ നിങ്ങളുടെ വാദ പ്രകാരം ഖുർആനിക വിരുദ്ധമായ ആശങ്ങൾ ഉൾക്കൊള്ളുന്ന ദുർബലങ്ങളായ വാറോലകളും അന്ധ വിശ്വാസങ്ങളും കുത്തി നിറച്ച ഒരു ഗ്രന്ഥത്തെ നിങ്ങൾക്കെങ്ങിനെ രണ്ടാം പ്രമാണമായി അംഗീകരിക്കാൻ കഴിയും? സിഹൃന്റെ ഹദീസ് കൊണ്ട് വന്ന ഇമാം ബുഖാരി നിങ്ങളുടെ അഭിപ്രായ പ്രകാരം ശിർക്കിൻറെ ആളല്ലേ മടവൂരികളെ?
(5) നബി (സ) ക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് സ്വീകാര്യമല്ലെന്ന് സ്ഥാപിക്കാൻ നിങ്ങളുടെ മടവൂരി മൊല്ല പല ന്യായങ്ങളും സംവാദത്തിൽ ഉന്നയിക്കുകയുണ്ടായി. അതിനു വേണ്ടി നിങ്ങളുടെ മൗലവി ഇമാം ഇബ്നു ഹജർ അസ്കലാനിയുടെ ഫത്ഹുൽ ബാരി ഉദ്ധരിക്കുകയും ഹിശാമിബിനു ഉർവ എന്ന റിപ്പോർട്ടർ സ്വീകാര്യനല്ലെന്ന് പറയാൻ നിങ്ങളുടെ മടവൂരി മൗലവി ഫത്ഹുൽ ബാരിയെ കൂട്ടു പിടിക്കുകയും ചെയ്തു.

എന്നാൽ, ചോദിക്കട്ടെ മടവൂരികളെ? നിങ്ങൾ പറയുന്നത്‌ പോലെയാണ് കാര്യമെങ്കിൽ, നിങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫത്ഹുൽ ബാരിയുടെ കർത്താവ് ഇബ്നു ഹജർ (റ) അടക്കം അഹ്ലുസ്സുന്നയുടെ ഏതെങ്കിലും ഇമാമുകൾ സിഹ്റിന്റെ ഹദീസ് സ്വീകാര്യമല്ലെന്ന് പറഞ്ഞത് തെളിയിക്കാൻ നിങ്ങൾക്ക് സാധ്യമാണോ? ഹിശാമുബിനു ഉർവയുടെ ന്യൂനത പറഞ്ഞ അതെ ഇമാം ഇബ്നു ഹജർ അസ്കലാനി സിഹൃന്റെ ഹദീസ് സ്വീകാര്യമാണെന്നും സിഹൃന്നു യാഥാർഥ്യം ഉണ്ടെന്നും പറഞ്ഞത് ഫൈസൽ മൗലവി സംവാദത്തിൽ വായിച്ചു തന്നപ്പോൾ മടവൂരി മൗലവി യുടെ നാവിറങ്ങിപ്പോവുന്നത് CD കാണുന്നവർക്ക് വ്യക്തമായി കാണാം.
(6) പണ്ഡിതന്മാർ എന്ത് പറഞ്ഞുവോ എന്ന് നോക്കുന്ന ശൈലി ഞങ്ങൾക്കില്ലെന്നും ഖുർആനാണ് ഞങ്ങൾ സ്വീകരിക്കുന്നതെന്നും നിങ്ങളുടെ ചേകന്നൂരി കുപ്പായമിട്ട മടവൂരി മൗലവി ആവർത്തിച്ചു പറയുകയുണ്ടായി.

എങ്കിൽ ചോദിക്കട്ടെ? ഖുർആനിന്റെയും ഹദീസുകളുടെയും ആശയങ്ങൾ നിങ്ങൾ ഏത് മാനദന്ടത്തിലാണ് സ്വീകരിക്കുക? ആരിൽ നിന്നാണ്?എങ്ങിനെയാണ് നിങ്ങൾ മനസ്സിലാക്കുക? ഇത്തരം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് നിങ്ങളെ ചേകന്നൂരികൾ എന്ന് വിളിക്കുന്നത്. നിങ്ങൾ തനിച്ച ചേകന്നൂരികൾ തന്നെ എന്ന് പറയാനുള്ള കാരണവും ഇതാണ്.

ഇനി അൽപ്പം ചോദ്യങ്ങൾ ചോദിക്കട്ടെ?

(1) ‘കണ്ണേർ’ എന്നാൽ സാധാരണ ഒരു അസൂയക്കാരന്റെ നോട്ടം മാത്രമാണെന്നും അതിൽ പിശാചിന്റെ യാതൊരു ഇടപെടലുമില്ല എന്നും തെളിയിക്കുന്ന സലഫി പ്രസ്ഥാനത്തിന്റെ മുൻകാല ഔദ്യോഗിക ഫത്വകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഹാജരാക്കാൻ കഴിയുമോ?
(2) സീ. പി. ഉമർ സുല്ലമിയുടെ "നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ" എന്ന പുസ്തകത്തിൽ കണ്ണേർ സത്യമാണെന്ന് അറിയിക്കുന്ന ഹദീസ് കൊടുക്കുകയും അതിൽ നിന്ന് രക്ഷ നേടാനായി പ്രത്യേക പ്രാർത്ഥനകളും പഠിപ്പിക്കുന്നു. ഇത് സാധാരണ അസൂയക്കാരന്റെ നോട്ടമാണെന്ന് അദ്ദേഹം അതിൽ വിശദീകരിക്കുകയും ചെയ്തിട്ടില്ല. ഒരു തിരുത്ത് കൊടുത്തതായി ഇത് വരെ ശ്രദ്ധയിൽ പെട്ടിട്ടുമില്ല. അപ്പോൾ ഉമർ സുല്ലമിയും അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന ആളാണെന്ന് പരസ്യമായി പറയാൻ നിങ്ങൾ തയ്യാറാവുമോ?

(3) ഒരു ചോദ്യം എപ്പോഴാണ് പ്രാർത്ഥനയാവുക? എപ്പോഴാണ് കാര്യ കാരണ ബന്ധങ്ങളുടെ പരിധിക്ക് അപ്പുറമാവുക? എപ്പോഴാണ് അഭൗതികമാവുക? എന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമൊ?

(4) അഭൗതിക വിശ്വാസവും പ്രാർത്ഥനയുമില്ലാതെ ഒരാൾ പരിസരത്തുള്ള അദൃശ്യ സൃഷ്ടികളോട് വല്ലതും ആവശ്യപ്പെട്ടാൽ അതിനെ ശിർക്ക് എന്നാണോ പറയുക? ഹറാമാണ് എന്നാണോ പറയുക? അതോ ശിർക്കിലേക്കുള്ള മാർഗ്ഗമാണ് എന്നാണോ പറയുക? പ്രമാണങ്ങൾ ഉദ്ധരിച്ച് മറുപടി പറയാൻ കഴിയുമോ?
(5) നിങ്ങളുടെ പാർട്ടിക്ക് വേണ്ടി അതായത് നിങ്ങളുടെ പാർട്ടി “പോളിറ്റ് ബ്യൂറോ” നടപ്പിലാക്കുന്നത് ചോദ്യം ചെയ്യാൻ പാടില്ല എന്നതിന്റെ അടിസ്ഥാനത്തിൽ "ശിർക്കാണ്‌" എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ഒരു കാര്യം ശിർക്കാവാനുള്ള മാനദണ്ഡം എന്ത്? ഇവിടെ അഭൗതിക വിശ്വാസവും പ്രാർത്ഥനയും ഇല്ലെങ്കിൽ അതെങ്ങിനെ ശിർക്കായി? സംവാദത്തിൽ ഹാഫിള് ഇഷ്ഫാക്ക് ബിൻ ഇസ്മായിലും എന്റെ ഭാര്യയും ചോദിച്ചപ്പോൾ ഉത്തരം പറയാൻ മടവൂരി മൗലവിക്ക് കഴിഞ്ഞില്ല എന്ന് CD കാണുന്നവർക്ക് വ്യക്തമാവും.
(6) നിങ്ങളുടെ വ്യാഖ്യാന പ്രകാരം ശിർക്കായതിനെ സംബന്ധിച്ച് ശിർക്കല്ല എന്ന് ഒരു പണ്ഡിതൻ പറഞ്ഞാൽ ആ പണ്ഡിതനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്ത്? നിങ്ങളുടെ ഭാഷ പ്രകാരം ശിർക്ക് പ്രചരിപ്പിക്കുന്ന ഒരാളെ നിങ്ങൾ നിങ്ങളുടെ ഔദ്യോഗിക സ്ഥാനത്ത് അവരോധിക്കുമോ? ഉദാഹരണം, ശിർക്ക് പ്രചരിപ്പിക്കുന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരെ നിങ്ങളുടെ പ്രസിദ്ധീകരണമായ ശബാബിൽ ഫത്‌വ കൊടുക്കുന്ന ആളായി നിങ്ങൾ നിയമിക്കുമോ?
(7) ജിന്ന് ബാധ, സിഹ്ര് ബാധ എന്നിവ വിശ്വസിക്കൽ ശിർക്ക് എന്ന് പറയുകയും എന്നിട്ട് അതേ കാര്യം തന്നെ നിങ്ങളുടെ കേന്ദ്രത്തിൽ നിന്ന് തന്നെ വിറ്റഴിക്കുകയും, ചെയ്യുന്നതിന്റെ ഇസ്ലാമിക വിധിയെന്ത്‌? ഉദാഹരണം: (കെ. എം. മൗലവിയുടെ ഫത്‌വകൾ - യുവത പ്രസിദ്ധീകരണം)
മുഹിയിദ്ധീൻ മാല ശിർക്കാണെന്ന് പറയുകയും അതേ മാല മുജാഹിദ് കേന്ദ്രത്തിൽ വിറ്റഴിക്കുകയും ചെയ്യാൻ ആദർശ ബോധമുള്ള ഒരു മുജാഹിദ് തയ്യാറാവുമോ? അങ്ങനെ വിറ്റഴിക്കുകയും നിങ്ങളുടെ ഭാഷ പ്രകാരം ശിർക്കായതിലേക്ക് ജനങ്ങളെ കൊണ്ട് പോവുകയും ചെയ്യുന്നവരെ ഞാൻ എന്ത് പേരിൽ വിളിക്കണം?
പരിസരത്തുള്ള ജിന്നിനെയും മലക്കിനെയും ഉദ്ദേശിച്ച് കൊണ്ട് വിജന പ്രദേശത്തുള്ള "യാ ഇബാദല്ലാഹ് എനിക്ക് വഴി കാണിച്ചു തരൂ " എന്ന വിളിയിൽ ശിർക്കില്ല, അത് വിളിച്ചു പ്രാർത്ഥനക്കുള്ള തെളിവല്ല, ആ ഹദീസ് ളയീഫാണ്‌, അത് കൊണ്ട് അമൽ ചെയ്യാനും പാടില്ല എന്ന് പറഞ്ഞ മുജാഹിദ് പ്രസ്ഥാനത്തിന്റെ മുൻകാല നേതാക്കളൊക്കെ ശിർക്ക് പ്രചരിപ്പിച്ചവരാണെന്ന് പറയാൻ നിങ്ങൾ തയ്യാറാവുമോ?
(8) ജീവിതം മുഴുവൻ തൗഹീദിന്നു വേണ്ടി സമർപ്പിച്ച ത്യാഗി വര്യനായ ഒരു പണ്ഡിതൻ, ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടായിരുന്ന, ഒരു മഹാ പ്രസ്ഥാനമായിരുന്ന മഹാനായ മർഹൂം ഉമർ മൗലവി ഈ ഫത്‌വ കൊടുത്തതിലൂടെ അദ്ദേഹം തൗഹീദിൽ നിന്ന് പിഴച്ചു പോയി എന്ന് പറയാൻ, നിങ്ങളുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെ പരസ്യപ്പെടുത്താൻ എല്ലാ സ്റ്റേജുകളിലും പ്രസംഗിക്കാൻ നിങ്ങൾ തയ്യാറാവുമോ?
(9) ജബ്ബാർ മൗലവിയോട് അദ്ദേഹത്തിൻറെ അറിവും സമ്മതവും ഇല്ലാതെ റെക്കോർഡ് ചെയ്തു കള്ള ക്ലിപ്പുണ്ടാക്കിയ മടവൂരിയുടെ “റകീബെ, അതീദെ, എന്റെ വണ്ടി തള്ളിത്തരുമോ എന്ന് ചോദിക്കാമോ? അത് ശിർക്കാണോ? എന്ന ചോദ്യത്തിന്ന് അത് ശിർക്കിന്റെ പരിധിയിലല്ല വരിക, ഹറാമാണ്‌, പാടില്ലാത്തതാണ് മലക്കുകളെ പരിഹസിക്കലാണ്, നിന്ദിക്കലാണ്, എന്ന് അദ്ദേഹം അന്ന് കൊടുത്ത ഫത്‌വ അന്നും ഇന്നും എപ്പോഴും എക്കാലത്തും അന്ത്യ നാൾ വരെയും വളരെ പണ്ഡിതോചിതമായ വളരെ പ്രസക്തമായ ഫത്വയാണ്. "ശിർക്ക്" എന്ന് പറഞ്ഞാൽ മാത്രമെ ചെയ്യാൻ പാടില്ലാത്തതുള്ളൂ എന്ന് മനസ്സിലാക്കിയ മടവൂരിയുടെ മണ്ടത്തരം ഓർത്ത് സഹതപിക്കുകയല്ലാതെ മറ്റൊരു നിർവാഹമില്ല.

മുസ്ലിം സമുദായത്തോട് ധാർമ്മിക ബോധമുള്ള വന്ദ്യ വയോധികനായ സാത്വികനായ ഒരു പണ്ഡിതന്റെ കർത്തവ്യമാണ് ആ ഫത്‌വയിലൂടെ നമുക്ക് ദർശിക്കാൻ കഴിയുന്നത്‌. തുച്ഛമായ ഭൗതിക കാര്യ ലാഭത്തിന്നു വേണ്ടി പ്രമാണിമാർക്ക് വേണ്ടി പ്രമാണം മാറ്റി പറയുന്ന " ആകാശത്തിന്നു ചുവട്ടിൽ ഏറ്റവും നികൃഷ്ടരായ ജീവികൾ" എന്ന് നമ്മുടെ പുന്നാര മുത്ത്‌ റസൂലുള്ള വിശേഷിപ്പിച്ച അന്ത്യനാളിൽ പ്രത്യക്ഷപ്പെടുന്ന പണ്ഡിതന്മാരുടെ ഗണത്തിൽ പെടുന്ന ആളല്ലാത്തത് കൊണ്ടാണ് അദ്ദേഹം അങ്ങിനെ ഫത്വ തന്നത്.

ഹൃദയങ്ങൾ മാറ്റി മറിക്കുന്ന നാഥാ... അദ്ദേഹത്തിനെ എന്നെന്നും ഈ ആദർശത്തിൽ തന്നെ ഉറച്ചു നിൽക്കാനുള്ള കരുത്തും സ്ഥൈര്യവും മനോ ധൈര്യവും നൽകേണമേ .... ആമീൻ
(10) ("അത് പോലെ അവിടെ ഉണ്ടായേക്കാനിടയുള്ള ജിന്നിനോടും മലക്കിനോടും അവരുടെ കഴിവിൽ പെട്ട സഹായം ചോദിച്ചാൽ അതിനെ ശിർക്ക് എന്ന് പറയില്ല")
പതിറ്റാണ്ടുകൾക്കപ്പുറം കൊട്ടപ്പുറം സംവാദത്തിൽ സുന്നികളോട് ഏറ്റുമുട്ടി തൗഹീദ് സ്ഥാപിച്ച മഹാനായ ഒരു പണ്ഡിതൻ, നിങ്ങളുടെ ആധികാരിക പ്രസിദ്ധീകരണമായ ശബാബിൽ ഇപ്പോഴും ആധികാരിക ഫത്വ കൊടുത്തു കൊണ്ടിരിക്കുന്ന മഹാ മനീഷിയായ വന്ദ്യ വയോധികനായ ഒരു പണ്ഡിതൻ കൊടുത്ത ഫത്വയാണിത്.
ഈ ഫത്വ പിൻവലിച്ചതായി തെളിയിക്കുന്ന, അത് ശിർക്ക് തന്നെയാണ് എന്ന് പറയുന്ന ഫത്വ ഇത് വരെയും അദ്ദേഹം ഇറക്കിയിട്ടില്ല. അങ്ങിനെ പറയാൻ ഒരു പണ്ഡിതന്ന് ഒരിക്കലും കഴിയുകയുമില്ല. ലോക സലഫികളുടെ ഫത്വയാണ് അദ്ദേഹം കൊടുത്തത്.
ചുരുക്കത്തിൽ, ഫൈസൽ മൗലവിയും മടവൂരികളുമായി കിണവക്കലിൽ വെച്ച് നടന്ന സംവാദത്തിൽ ഒരു പാട് വ്യതിയാനങ്ങൾ മടവൂരി മൗലവി പറഞ്ഞു പോയിട്ടുണ്ട്. അതെല്ലാം CD പുറത്തിറങ്ങുമ്പോൾ ഇൻഷാ അല്ലാഹ്... വളരെ ക്ലിയർ ആയി മസ്തിഷ്കം മരവിച്ചു പോവാത്ത മടവൂരികളല്ലാത്തവർക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.

അവസാനമായി ഒരു അപേക്ഷ:

അഖലാനിസത്തിന്റെ മറവിൽ ഹദീസ് നിഷേധത്തിന്റെ വിഷ വിത്ത്‌ പാകി വളർന്നു വരുന്ന സമൂഹത്തെ മൊത്തം ഹദീസ് നിഷേധികളാക്കി തീർക്കുന്ന ഹദീസ് നിഷേധികളായ ചേകന്നൂരികളുടെ കുപ്പായമിട്ട് അവരുടെ ആശയം പ്രചരിപ്പിക്കുന്ന പൈശാചിക പ്രവണതയിലേക്ക് നാം നമ്മുടെ കുടുംബത്തെയും സമൂഹത്തെയും കൊണ്ട് പോവരുതെന്ന് സവിനയം അപേക്ഷിക്കുന്നു.
ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ മുൻകാല സലഫികൾ തൗഹീദിന്നു മനസ്സിലാക്കിയ നിർവചനം മാറ്റി വെച്ചു ഓരോ മടവൂരിയുടെയും മനസ്സില് തോന്നുന്നതിനസുസരിച്ച് ഓരോ സങ്കൽപ്പ ചോദ്യങ്ങളുണ്ടാക്കി പുതിയ പുതിയ വ്യാഖ്യാനങ്ങൾ നൽകി തങ്ങളുടെ പാർട്ടി വലുതാക്കാൻ സലഫികൾ ജിന്നിനോട് തേടുന്നത് ശിർക്കല്ല അനുവദനീയം എന്ന് പറയുന്നവരാണ് എന്ന് വരുത്തി തീർത്ത് ജിന്നുകളെയും മലക്കുകളെയും അഭൗതിക സൃഷ്ടികളാക്കി സ്വയം ശിർക്കിലായി നാശത്തിലേക്ക്‌ പോവരുതെന്ന് ഓർമ്മപ്പെടുത്തുന്നു.

സർവ സലഫികളെയും തള്ളിപ്പറഞ്ഞ് ഇപ്പോൾ ജീവിച്ചിരിക്കുന്നവരും കഴിഞ്ഞു പോയവരുമായ സർവ സലഫികളെയും ശിർക്കിൻറെ ആളുകളായി ചിത്രീകരിച്ച് സർവ്വ മുജാഹിദുകളെയും അന്ധ വിശ്വാസികളാക്കി അവതരിപ്പിക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ മരണം അതി വിദൂരമല്ല എന്ന് മടവൂരികൾ മനസ്സിലാക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

സ്നേഹ പൂർവ്വം,
പിലാച്ചേരി അബൂബക്കർ
കിണവക്കൽ - കൂത്തുപറമ്പ് - കണ്ണൂർ ജില്ല.
മൊബൈൽ: 9526059153

Monday, July 8, 2013

നമസ്കാരത്തിന്റെ കൂടെ സക്കാത്ത് ചേര്‍ത്തി പറഞ്ഞ ഖുര്‍ആന്‍ ആയത്തുകള്‍



പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിന്റെമുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍ . [2:43]

അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌ . [2:83] 


നിങ്ങള്‍ പ്രാര്‍ത്ഥന മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങള്‍ നല്ലതായ എന്തൊന്ന് മുന്‍കൂട്ടി ചെയ്താലും അതിന്റെ ഫലം അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് കണ്ടെത്താവുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു. [2:110] 

ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു. [2:117] 

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.  [2:277] 

(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും. സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്‌? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര്‍ പറഞ്ഞത്‌. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്‌. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല. [4:77]

എന്നാല്‍ അവരില്‍ നിന്ന് അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളുമായിട്ടുള്ളവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുന്നവരും, സകാത്ത് നല്‍കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമത്രെ അവര്‍. അങ്ങനെയുള്ളവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌ .[4:162] 

അല്ലാഹു ഇസ്രായീല്‍ സന്തതികളോട് കരാര്‍ വാങ്ങുകയും, അവരില്‍ നിന്ന് പന്ത്രണ്ട് നേതാക്കന്‍മാരെ നിയോഗിക്കുകയുമുണ്ടായി. അല്ലാഹു (അവരോട്‌) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങള്‍ പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, എന്‍റെ ദൂതന്‍മാരില്‍ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങളുടെ തിന്‍മകള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയുകയും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. എന്നാല്‍ അതിനു ശേഷം നിങ്ങളില്‍ നിന്ന് ആര്‍ അവിശ്വസിച്ചുവോ അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയിരിക്കുന്നു. [5:12]

അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട് നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍. [5:55]

അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ . [9:5]

ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. [19:31]

അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കണമെന്നും, സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്‌ . [21:73]

ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു. [22:41]

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ മാര്‍ഗമത്രെ അത്‌. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി! [22:78]

ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. [24:37] 

നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. [24:56] 

നമസ്കാരം മുറപോലെ നിവ്വഹിക്കുകയും, സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌. [27:3]

നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢവിശ്വാസമുള്ളവരായിരിക്കുകയും ചെയ്യുന്നവര്‍ക്ക്‌. [31:4] 

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌ .  [33:33] 

നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. [58:13]

നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൌകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൌകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്‌. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [73:20]

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം [98:5] 

Thursday, July 4, 2013

തെളിവുകൾ സംസാരിക്കുന്നു

സംവാദത്തില്‍ സബബിയ്യത് എന്ന ചീട്ടു കൊട്ടാരം തകര്‍ന്നടിഞ്ഞപ്പോള്‍ "യാ ഖൌമി"ന്‍റെ കണ്ണില്‍ പൊടിയിടാന്‍ ആയത്ത് ദുര്‍വ്യാഖ്യാനം എന്ന് പറഞ്ഞു നടക്കുന്ന മുസ്ലിയാരുട്ടിയുടെയും സുല്ലമിയുടെയും കള്ളങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നു .. അല്ലാഹു അക്ബര്‍ , അല്‍ഹംദുലില്ലാഹ്.... : http://youtu.be/h0mQb5KEprI


ആലുശൈഖും ഇബ്നു ബാസും ലജ്നയും വരെ ഉദ്ധരിച്ച ആയത്ത് ഉദ്ധരിച്ചതിന്റെ പേരില്‍ തങ്ങളുടെ നേതാവ്‌ കാന്തപുരത്തിന്റെ പേരില്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചവര്‍ മഹാന്മാരായ സലഫീ പണ്ഡിതരെയും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചവരാക്കുമോ?? അഖലാനീ കാന്തപുരം അവാര്‍ഡിന് അങ്ങനെയെങ്കില്‍ അര്‍ഹരാവുന്നവര് ആരൊക്കെയാകും??‍ അഖലാനികളുടെ കാന്തപുരം അവാര്‍ഡ്‌ : https://www.youtube.com/watch?v=gHIuFnwRDRQ


ജിന്നിനോട് തേടല്‍ വസ്വീലതുന്‍ ഇല ശിര്‍ക്ക്‌ ആണെന്നും സ്വലാഹിയുടെ വാക്കുകള്‍ ശിര്‍ക്കാക്കാന്‍ പ്രയാസമാണെന്നും അബ്ദുറഹ്മാന്‍ സലഫി രഹസ്യ യോഗത്തില്‍ പറയുന്നു..!! https://www.youtube.com/watch?v=f3bH_YqhJcw

സൃഷ്ടി കഴിവ്‌ , മനുഷ്യ കഴിവ്‌...,, ഹുസൈന്‍ സലഫിയെ പരിഹസിച്ച അനസ്‌ പരിഹാസ്യനാകുന്നു : https://www.youtube.com/watch?v=wCMLekUx_FY

Monday, July 1, 2013

കായക്കൊടിയും kpa മജീദു സാഹിബും പിന്നെ ലയനൂരികളും -പാര്‍ട്ട്‌ 2



അഭിനവ knm ലെ കയക്കൊടിയുടെ ലീഗ് വിമര്‍ശനം വായിച്ചപ്പോള്‍ ഓര്മ വരുന്നത് പണ്ട് മമ്മുണ്ണി കാക്കയുടെ ചായക്കട ആണ് ഓര്മ വന്നത് ....എല്ലാവരും ചായ ക്കടയില്‍ കയറും ....ഒരാള്‍ പറയും ഒരു ലൈറ്റ് ,ഒരാള്‍ക്ക്‌ മീഡിയം ചായ ,ഒരാള്‍ക്ക്‌ സ്ട്രോങ്ങ്‌ ,ഒരാള്‍ക്ക്‌ വിത്തൌട്ട് ,ഒരാള്‍ക്ക്‌ പൊടി ചായ ,ഒരാള്‍ക്ക്‌ പാല്‍ ചായ ....എല്ലാവരും പറയുന്നത് കഴിയും വരെ മമ്മുണ്ണി കാക്ക നില്‍ക്കും ...എന്നിട്ട് അദ്ദേഹം ചായപോടിയിട്ട ആ സഞ്ചി എടുത്തു കാണിക്കും ...എന്നിട്ട് പറയും ..."10 ആള്‍ക്ക് നൂറു ചായ ..പോയി അവിടുന്ന് ...ഇതിലെ(സന്ജിയിലൂടെ ) വരുന്നതൊക്കെ വരും ..വേണേല്‍ കുടിച്ചിട്ട് പോയ്‌ക്കൊളി..."ഇതുപോലെ ആണ് ഇപ്പോള്‍ സ്ഥിതി ...മടവൂര്‍ വിഭാഗത്തിന് ആദര്‍ഷ വ്യതിയാനം ഉണ്ട് എന്ന് ചിലര്‍ ,ഇല്ല എന്ന് ചിലര്‍ ,ഐക്യം വേണം എന്ന് ചിലര്‍ ,വേണേല്‍ ലയിചോട്ടെ വന്നു ചിലര്‍ ,അധികാരം പങ്കിടനോ വേണ്ടേ എന്ന് ചിലര്‍ ....ചുരുക്കി പറഞ്ഞാല്‍ ആര് ചര്‍ച്ച ചെയ്താലും ഇല്ലേലും ആ കോപ്പയില്‍ സലഫിയും നൂര്‍ഷക്കയും പാരുന്ന ചായയെ വരൂ എന്നതില്‍ അവസ്ഥാന്തരം ഉണ്ടാവാന്‍ ഇടയില്ല ...പക്ഷെ ഇപ്പ്രാവശ്യം എന്ത് തന്നെ ആയാലും വിടില്ല ലയിച്ചേ അടങ്ങൂ എന്നാണ് മറു വിഭാഗം പറയുന്നത് ...അങ്ങിനെ ഒരാള്‍ തന്നെ എന്നും കാര്യം തീരുമാനിക്കെണ്ടാതില്ല എന്നും അടക്കം പറയുന്നു ....പക്ഷെ സലഫിയെ എതിര്‍ക്കാന്‍ ആണ്‍ കുട്ടികള്‍ ഇല്ലാതെ പോയി ...അവരെ ഒക്കെ പണ്ടേ ഒതുക്കി ...അതിന് കൂട്ട് നിന്നവര്‍ ഇന്ന് പരിതപിക്കുന്നു ...ഞങ്ങളല്ലേ സലഫിയെക്കാലും നൂര്‍ഷയെക്കാലും സീനിയര്‍ ...പിന്നെ ഞങ്ങളെ ചൊല്പടിക്കു നിര്‍ത്താന്‍ അവര്‍ ആരാണ് ....എതിര്കുന്നവര്‍ ആരായാലും അവര്‍ക്ക് ആധാരശ വ്യതിയാനം ഉണ്ടാവും എന്ന് അറിയാവുന്ന ചിലര്‍ ലയന കളിയില്‍ ഗാലരിയിലും ഉണ്ട് ...അവര്‍ എന്നും ജയിക്കുന്ന പക്ഷത്തിന്റെ ആളുകള്‍ ആണ് ....കളിക്ക് തുടക്കം കുറിക്കാന്‍ നല്ല ഒരു അവസര വാദി ആവശ്യം ആണ് ...അത് ഈ കളിയിലും വന്നു കഴിഞ്ഞു ...അതാണ്‌ ഹനീഫ് കായക്കൊടി ...അദ്ദേഹം പക്ഷെ റഫറിയെ ചവിട്ടി ആണ് കളി തുടങ്ങിയത് എന്ന് മാത്രം ....ഇയാളുടെ സംസാരം കേട്ടാല്‍ തോന്നും മജീദ്‌ സാഹിബ് ഒരു പണിയും ഇല്ലാതെ ചൊരിഞ്ഞു കുത്തിയിരുന്നപ്പോള്‍ ഇപ്പോള്‍ മുജാഹിധുകളെ ഒന്നാക്കി കളയാം എന്ന് അദ്ദേഹത്തിന് തോന്നി നേരെ വന്നു പണി തുടങ്ങി എന്നാണു ...എന്തിനാണ് കായക്കൊടി സുല്ലമി ഈ പൊറാട്ട് നാടകം ...ഐക്യത്തിന് വേണ്ടി മുസ്‌ലിം ലീഗിലെ നേതാക്കളെ പിന്നാലെ നടന്നു ശല്യം ചെയ്തത് സ്വന്തം പാളയത്തിലെ തന്നെ നായകര്‍ ആണ് എന്ന് മറ്റാരേക്കാളും അറിയുന്ന താങ്കള്‍ പറയാനുള്ളത് അവരുടെ മുകത്ത് നോക്കി ആണ്‍ കുട്ടിയായി പറയുന്നതിന് പകരം മജീദു സാഹിബിനെ വിമര്‍ശിക്കുന്നു എന്നാ വ്യാജേന പാളയത്തിലെ ലയനാനുകൂല ഭൂരിപക്ഷത്തെ വിമര്ഷിക്കെണ്ടിയിരുന്നില്ല .....വാളെടുത്തവന്‍ ഒക്കെ വെളിച്ചപാട് ആകുന്ന ഇന്ന് kju തീരുമാനം എന്ന് പറഞ്ഞു ചില ഫേസ് ബുക്ക് മുരീധുമാര്‍ ഹനീഫ് സുല്ലമിക്ക് ഓശാന പാടാന്‍ ഇറങ്ങിയിട്ടുണ്ട് ....അതുകൊണ്ടൊന്നും ഏറെ കാലം ഈ പാളയത്തില്‍ പട ഒളിച്ചു വെക്കാന്‍ ആവില്ല ...പത്തു മാസം കഴിഞ്ഞാല്‍ പ്രസവിച്ചേ പറ്റൂ ....കുട്ടിയെ markasu dawa യില്‍ കൊണ്ട് പോണോ ,അതല്ല cd ടോവേര്‍ തന്നെ മതിയോ എന്നെ ഇനി തര്കമുള്ളൂ ....നിങ്ങള്‍ എന്ത് കൊമ്പ് കുലുക്കി എതിര്താലും ഇനി ഒന്നാകണം എന്നാ ആ അപ്രക്യാപിത ആശയെ ആലയില്‍ കെട്ടാന്‍ ലയന അനുകൂലികള്‍ തയ്യാര്‍ ആകും എന്ന് തോന്നുനില്ല ...കൂടുതല്‍ വ്യതിയാനം ആര്കാന് എന്നറിയാന്‍ അബ്ദുല്‍ അസീസ്‌ തെങ്ങാടിനെ ഉപയോഗപെടുതുകയും ആവാം ...കാരണം സുന്നികള്‍ക്ക് മൌലൂധു നടത്താന്‍ സ്വന്തം സ്കൂള്‍ വിട്ടു കൊടുത്താലും അദ്ദേഹം ഹൈജാക്ക് ചെയ്യപെട്ട വ്യതിയാനം പെട്ടെന്ന് കണ്ടെത്തും ...പക്ഷെ അത് കണ്ടെത്തിയ ഉടനെ പറയുകയും ഇല്ല ...സ്ഥാനവും മാനവും എവിടെ ഉണ്ടോ ...പിന്നെ പേനക്ക് പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തതിനാല്‍ ലയനവും ഹൈജാക്ക് ചെയ്യപെട്ടെക്കും ..................
-----------------------------------------------------------------------------------------------------------------------
ശരി വിഷയത്തിലേക്ക് വരാം ...മുജാഹിധു പ്രസ്ഥാനം മാത്രമല്ല ഭിന്നിചിടുള്ളത് എന്നാ ഹനീഫ്കയുടെ നിരീഷണം ശരിയാണ് ...പക്ഷെ എന്തിനു വേണ്ടി മുജാഹിധു പ്രസ്ഥാനം രൂപപെട്ടുവോ അതില്‍ നിന്നും ബഹുദൂരം അകന്നു നില്‍കുന്ന ഒരു പടിയാലുകളുടെ പിടിപ്പു കേടു ഇന്നത്തെ മുജഹിധു പ്രസ്ഥാനത്തിന്റെ അവസ്ഥയില്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ ...അതില്‍ വലിയ ഒരു പങ്കു ആശയ കുഴപ്പതിന്റെ ആശാന്‍ എന്ന് സ്വയം അഹഗരികുന്ന ഈ കയക്കൊടിക്കും ആണെല്ലോ ഉള്ളത് ....
പിന്നെ സ്വന്തം അണികള്‍ ശിര്കിലായിട്ടും 5 വര്ഷം മിണ്ടാതെ ഇരുന്നു പറയപെടുന്ന പ്രസിഡണ്ടും ,ഇന്നലെ ഒന്ന് ഇന്ന് വേറെ ഒന്ന് നാളെ ഏതോന്നു,എന്ന് പോലും പറയാന്‍ കഴിയാതെ നടക്കുന്ന വാടക പ്രാസങ്ങികരും മുമ്പ് ഒരിക്കലും മുജാഹിധു പ്രസ്ഥാനത്തില്‍ ഉണ്ടായിട്ടില്ല ...അതൊരു സത്യമാണ് ...ആശയ ദാരിദ്ര്യം കാരണം സ്വന്തം പ്രബന്ധം പോലും നാലാളുടെ മുന്നില്‍ വായിക്കാന്‍ ധൈര്യമില്ലാത്ത ഈ ചങ്ങാതിയാണ് ഒരു പ്രശ്നത്തില്‍ ഒരാള്‍ തങ്ങള്‍ക്കു അനുകൂലമാല്ലാത്തത് പറഞ്ഞതിന്റെ പേരില്‍ അയാള്‍ക്ക്‌ എന്നാ വ്യാജേന അകത്തെ മറ്റു ലയന അനുകൂലികളെ വിമര്ഷികുന്നത് ....ഉളുപ്പ് വാങ്ങാന്‍ കിട്ടില്ല കായക്കൊടി സാഹിബ് ...അത് കുറച്ചു രക്തത്തില്‍ തന്നെ വേണം ...
മജീദ്‌ സാഹിബ് മഞ്ചേരിയില്‍ തോറ്റത് അന്നത്തെ വര്‍ത്തമാന സാഹചര്യങ്ങളും രാഷ്ട്രീയ കാരനഗളും കൊണ്ടായിരുന്നു ...ഗള്‍ഫില്‍ പോയ സമയത്ത് വ്യാജ ഒപ്പിട്ടു പണം തട്ടിയ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സ്വന്തം ഉസ്താതിന്റെ -സിണ്ടികെട്ടിലെ സ്ഥാനവും തിരിമറികളും അന്വേഷിക്കണം എന്ന് നിയമ സഭയില്‍ ലീഗ് mla ആവശ്യപെട്ടത്‌ മുതലാണോ ,ലീഗിനോടുള്ള വിരോധം തീര്‍ക്കാന്‍ അവസരം പാര്‍ത്തിരുന്നത് ....മജീദു സാഹിബ് മുജാഹിധുകള്‍ക്ക് എന്നും ഉപകാരങ്ങള്‍ നല്‍കിയിട്ടുണ്ട് ...അത് അദ്ധേഹത്തിന്റെ നിലപാടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും അന്സരിച്ചും ആവാം ..അതില്‍ കൊള്ളണം എന്ന്  തോന്നുനത് എടുക്കുക എന്നതിന് പകരം അദ്ദേഹം തോറ്റത് ഈ സമുദായ സ്നേഹം കൊണ്ടാണ് എന്ന് വിമര്‍ശിക്കാന്‍ ,ഒരു പക്ഷെ കായക്കൊടി കാന്തപുരതെക്കാള്‍ താന്നു പോയി എന്ന് പറയാതെ വയ്യ ...പിന്നെ അനുയായികള്‍ കൂടെയുണ്ട് എന്നാ ഒരു ധ്വനിയും ...അത് പണ്ട് ചെക്കുട്ടിക്ക പഞ്ചായത്ത് ഇലക്ഷനില്‍ നിന്ന പോലെ ആയി ....അദ്ദേഹം റയില്‍ ക്രോസ്സിന്റെ മുന്നില്‍ വണ്ടിയിട്ടു ...ട്രെയിന്‍ പോയ ഉടനെ വലിയ ശബ്ദത്തില്‍ ഉച്ച ഭാഷിണി മുഴങ്ങി ...ഇതാ ചെക്കുട്ടിയെ വഹിച്ചു കൊണ്ട് ലക്ഷങ്ങള്‍ അനിനിരകുന്ന വാഹന വ്യൂഹം ...അതുപോലെ നാടൊട്ടുക്കും ഫ്രീ വാഹനം ഇട്ടു ആളെ തോളിച്ചു കൊണ്ട് പോയി കടപ്പുറം കാണിച്ച പോലെ അല്ല കാര്യങ്ങള്‍ എന്ന് സ്കൂള്‍ മസ്റെരായ താങ്കള്‍ക്കു എങ്കിലും അറിയേണ്ടേ ....
പിന്നെ മജീദു സാഹിബിനെ വിമര്‍ശിക്കും മുമ്പ് ഐക്യത്തിന്റെ മുത്ത്‌ എന്ന് കളിയാക്കും മുമ്പ് വിളിക്കൂ കായക്കൊടി സ്വന്തം സംസ്ഥാന പ്രസിടണ്ടിനെ ,വൈസ് പ്രസിടണ്ടിനെ ,സെക്രെടരിമാരെ ....സ്വന്തം പാളയത്തില്‍ അങ്ങിനെ ഒരുപാട് മുത്തുകള്‍ ഉണ്ട് ...ആ മുത്തുകള്‍ ഒക്കെ ഇപ്പോള്‍ ഐക്യത്തിനുള്ള വിഭവ സമാഹാരണത്തില്‍ ആണ് ...അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു എന്നാ തിരിച്ചറിവ് ആകാം ഈ ബഹിര്‍സ്ഫുരണത്തിന് പിന്നില്‍ ...അത്കൊണ്ട് സംസ്ഥാന കമ്മറ്റി കൂടുമ്പോള്‍ ലയനവിരോധികളെ  ചുവന്ന മുത്ത്‌ ആയും അനുകൂലികളെ പച്ച മുത്ത്‌ ആയും തിരിച്ചാല്‍ കടപ്പുറത്ത് കായം കലക്കിയപോലെ ആകും കയക്കൊടിയുടെ ചുവന്ന മുത്തുകള്‍ എന്നാ തിരിച്ചറിവാണ് ..ഇടയ്ക്കിടെ ആദര്‍ശം -വ്യതിയാനം -നിഷേധം എന്നൊക്കെ പറയുന്നത് ...അല്ലെങ്കില്‍ കായക്കൊടി താങ്കള്‍ പറ 2൦10 തുടക്തില്‍ മടവൂരികല്കുള്ള വ്യതിയാനവും ഇന്ന് അവര്കുള്ള വ്യതിയാനവും എന്ത് ...സിഹൃന്റെ ഹഖീകതിന്റെ വിഷയം അല്ലാതെ എന്തെങ്കിലും താങ്കളുമായി പോലും അവര്‍ക്ക് വ്യതിയാനം ഉണ്ടോ ...അത് തന്നെ സ്വന്തം പാളയത്തിലെ ജാമിയ സലഫിയ്യയുടെ മുദീര്‍ ആയ ഭാഖവി പോലും നിഷേധിക്കുമ്പോള്‍ ...അപ്പോള്‍ ഭാഖവിയെ ഉള് കൊള്ളാനും മടവൂര്‍ വിഭാഗത്തെ തള്ളാനും എന്ത് ന്യായീകരണം ആണ് ഉള്ളത് ...അവന്‍ മടവൂരിയല്ല ചെകനൂരിയാണ് എന്ന് മുനീര്‍ മദനിയെ പോലുള്ള ആളുകള്‍ പറയാറുള്ള ഹാരിസ് ചേരൂര്‍ എങ്ങിനെ ജില്ല സെക്രടറി ആയി ...അപ്പോള്‍ ഇതെല്ലാം രണ്ട് കാലിലും മന്തുള്ള കയക്കൊടിയുടെ പാര്‍ട്ടിയുടെ അധികാരാധിഷ്ടിത ആധ്ര്‍ഷ ജല്പനങ്ങള്‍ ആണ് എന്ന് മുജാഹിദുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു ....
------------------------------------------------------------------------------------------------------------------
ഇത് വരെ പല മുജാഹിധു സമ്മേളനഗളിലും പങ്കെടുക്കുകയും അതിന്‍റെ സങ്ങാടകരില്‍ പേര് വരികയും ചെയ്ത മജീദു സാഹിബിനെ പോലുള്ളവര്‍.അന്നൊന്നും പറയാത്ത ഒരു വിലയിരുത്തല്‍ ,അഴിഞ്ഞിലം കോക്കസ് സമ്മേളനം കഴിഞ്ഞപ്പോഴേക്കു ഈ നിലപാടില്‍ എത്തി എങ്കില്‍ ആ പല്ല് കുത്തി ഇനിയും മണപ്പിക്കാണോ കായക്കൊടി സാഹിബ് ....മിണ്ടാതിരികുന്നതല്ലേ ബുദ്ധി ....
----------------------------------------------------------------------------------------------------------------------
പ്രിയ മുജാഹിധുകളെ ആശകുഴപ്പത്തെ ആദര്‍ശം ആക്കിയ കയക്കൊടിമാര്‍ ഇനിയും വരും ...അവര്‍ക്ക് ഓശാന പാടാത്തവര്‍ അവര്‍ക്ക് ശത്രുവാണ് ....ഓശാന പാടുന്നവന്‍ എത്ര നിഷേധി ആയാലും അവന്‍ മിത്രവും ....
ആധ്ര്ശ്തിനു മീതെയുള്ള ഈ തട്ടിക്കൂട്ട് മുന്നണിയെ ആദര്‍ശം പഠിപ്പിക്കാന്‍ നിയോഗിതന്‍ ആയ കായക്കൊടി ഉസ്താതിന്റെ ഭാക്കി ലേഖനം അടുത്ത ലക്കത്തില്‍ അവലോകനം ചെയ്യാം 
(WILL CONTINUE)











ബാലുശ്ശേരി തിരുത്തി... പക്ഷെ..????

ബാലുശ്ശേരി തിരുത്തി... പക്ഷെ..????
-------------------------------------------------abdullah basil cp
"തൂവെള്ള വസ്ത്രത്തില്‍ ചെറിയ ചെളി തെറിച്ചാല്‍ പോലും അത് ചൂണ്ടിക്കാണിക്കപ്പെടും... മുഷിഞ്ഞ വസ്ത്രമിട്ടു ചാണകക്കുഴിയില്‍ വീണാലും ആരും മനസ്സിലാക്കിയില്ല എന്നും വരാം..."

ജിന്ന് എന്ന ഒരു സൃഷ്ടിയുണ്ട്.. അവ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു അവനെ ബുദ്ധിമുട്ടാക്കും.. അങ്ങനെ ജിന്ന് മനുഷ്യനില്‍ പ്രവേശിച്ചാല്‍ ഖുര്‍ആനിലെ ആയത്തുകള്‍ ഹദീസില്‍ വന്ന പ്രാര്‍ഥനകള്‍ എന്നിവ ഉപയോഗിച്ച് അത് ചികിത്സിക്കാം.. ഇതൊക്കെ ലോകത്തുള്ള എല്ലാ സലഫികളും അംഗീകരിച്ചു വരുന്ന യാഥാര്‍ത്യങ്ങളാണ്.. പിശാച് ബാധ ഉണ്ടോ എന്ന് ഖുര്‍ആനിലെ ഈ ആയത്തിലൂടെ തന്നേ വ്യക്തമാണ് :

الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ
"പലിശ തിന്നുന്നവൻ പിശാച് ബാധ നിമിത്തം മിറഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നവനെപ്പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. " (ബഖറ: 275).

പിശാച് ബാധ ഉണ്ട് എന്നും , അങ്ങനെ ബാധിച്ചാല്‍ മറിഞ്ഞു വീഴുമെന്നും ഈ ആയത്തിലൂടെ വ്യക്തമാണ്.. അങ്ങനെ ഒരാളെ പിശാച് ബാധിച്ചാല്‍ മുസ്ലിയാക്കന്മാരുടെയും പനിക്കന്മാരുടെയും അടുത്ത് പോയി ശിര്‍ക്ക്‌ ചെയ്യുകയല്ല വേണ്ടത്‌, മറിച്ചു അല്ലാഹു പഠിപ്പിച്ചു തന്ന പ്രാര്‍ഥനകളും ഖുര്‍ആന്‍ ആയത്തുകളും ഉപയോഗിച്ച് ചികില്‍സിക്കുകയുമാണ് വേണ്ടത്‌.. , ഇക്കാര്യം ഈയടുത്ത കാലത്ത് ഏതെന്കിലും പണ്ഡിതന്മാര്‍ ഗവേഷണം ചെയ്തു കണ്ടുപിടിച്ച കാര്യമല്ല.. പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യും അവിടുത്തെ സ്വഹാബതും ജിന്ന് ബാധിച്ചവര്‍ക്ക്‌ ചികില്‍സ ചെയ്തു കൊടുത്തതായി സ്വഹീഹായ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്... കേരളത്തില്‍ സലഫീ ആദര്‍ശം പ്രബോധനം ചെയ്യാന്‍ രൂപം കൊണ്ട കെ.എന്‍ എമ്മിന്റെ മുന്‍കാല നേതാക്കളുടെയും അഭിപ്രായം ഇതില്‍ നിന്ന് വ്യത്യസ്തമല്ല..

"ജിന്ന് ബാധയോ മാരണമോ ഏറ്റിട്ടുണ്ട് എന്ന് വിചാരിക്കപ്പെടുന്ന അവസരങ്ങളില്‍ ഖുര്‍ആനിലെ ആയത്തുകള്‍ , സ്വഹീഹായ ഹദീസുകളില്‍ വന്ന പ്രാര്‍ഥനകള്‍ എന്നിവ കൊണ്ട് ചികില്‍സ നടത്തുന്നത് കൊണ്ട് ദോഷമില്ല " എന്ന് ഫത്‌വ കൊടുത്തത്‌ കെ എന്‍ എമ്മിന്റെ ഒന്നാമത്തെ പ്രസിഡണ്ട്‌ കെ എം മൌലവിയാണ്..

അപ്പോള്‍ ജിന്ന് ബാധിക്കുമെന്നും ചികിത്സയുണ്ട് എന്നും വ്യക്തമാണ്.. എന്നാല്‍ ജിന്ന് ചികില്‍സ ചെയ്ത റസൂല്‍ (സ)യോ , സ്വഹാബതോ , സലഫുകളോ അങ്ങനെ ഒരു ചികില്‍സ നടത്തുവാന്‍ വേണ്ടി പ്രത്യേകം കേന്ദ്രം തുറന്നതായി എവിടെയും കാണുന്നില്ല.. എന്നാല്‍ അല്‍പ ദിവസം മുന്‍പ്‌ നടന്ന ഒരു മുജാഹിദ്‌ ഹദീസ്‌ സെമിനാറില്‍ മുജാഹിദ്‌ ബാലുശ്ശേരി അത്തരത്തില്‍ തോന്നിപ്പിക്കുന്ന ഒരു പരാമര്‍ശം നടത്തി.. 

മുജാഹിദുകള്‍ ഒന്നടങ്കം ബാലുശേരിയെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു.. പിറ്റേന്ന് നടന്ന പ്രബോധക സംഗമത്തില്‍ ബാലുശേരിയും മറ്റു പണ്ഡിതരും ഈ വിഷയം ചര്‍ച്ച ചെയ്തു.. അപ്പോള്‍ ജിന്ന് ചികില്‍സ ഇസ്‌ലാമില്‍ ഉണ്ടെന്നും എന്നാല്‍ അതിനായി പ്രത്യേകം കേന്ദ്രം തുടങ്ങാന്‍ ഇസ്‌ലാമില്‍ മാതൃക ഇല്ലെന്നും അവര്‍ക്ക്‌ ബോധ്യമായി.. 

ശരി... ബാലുശേരിയുടെ പ്രസംഗത്തില്‍ അബദ്ധം വന്നു... ഇനിയെന്ത് ചെയ്യും???

ഇവിടെയാണ്‌ യഥാര്‍ത്ഥ സലഫികളുടെ ആദര്‍ശപരമായ കണിശത വ്യക്തമാകുന്നത്.. തങ്ങള്‍ ഏറെ സ്നേഹിക്കുന്ന പണ്ഡിതനും വാഗ്മിയുമാണ് മുജാഹിദ്‌ ബാലുശ്ശേരി.. പക്ഷെ അദ്ദേഹമാണെങ്കില്‍ പോലും അബദ്ധം പറഞ്ഞാല്‍ അംഗീകരിക്കാന്‍ മുജാഹിദുകള്‍ക്ക്‌ ആവില്ല.. അങ്ങനെയാണ് ഇന്നലെ നടന്ന പ്രഭാഷണത്തില്‍ മുജാഹിദ്‌ ബാലുശ്ശേരി തനിക്ക്‌ പറ്റിയ അബദ്ധം ആണിതെന്നും അങ്ങനെ കേട്ട് ആരെങ്കിലും തെറ്റിദ്ധരിചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും കൃത്യമായി പറഞ്ഞത്‌...,,

അത് കേള്‍ക്കുക : https://www.youtube.com/watch?v=N6x31--PbSU
മാഷാ അല്ലാഹ്... അല്‍ഹംദുലില്ലാഹ്....

അതെ വളരെ ചെറുതായാലും വലുതായാലും ഒരു അബദ്ധം കണ്ടാല്‍ അത് അപ്പപ്പോള്‍ തിരുത്തുക.. അതാണ്‌ മുജാഹിദുകളുടെ നയം.. ഈ ക്ലിപ്പ്‌ വെച്ച് തങ്ങള്‍ക്കു ഇനി രണ്ടു മാസം കൂടി "ജീവിക്കാം" എന്ന് പലരും മനക്കോട്ട കെട്ടിയിട്ടുണ്ടാകാം... അവരോടു ബാലുശ്ശേരി പറഞ്ഞത്, എനിക്ക് ആ വാടമില്ലാ എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനിയും ആ ആരോപണം ഉന്നയിക്കരുത്, തുടരുകയാണെങ്കില്‍ പരലോകത്ത് വെച്ച് ആ കണക്ക്‌ തീര്‍ക്കാം എന്നുമാണ്..

ചാത്തപ്പന് എന്ത് മഹ്ഷര.. ഇതുമായി നടക്കുന്നവര്‍ പണ്ട് ബഹു. എ.പി പറഞ്ഞ ക്ഷയ രോഗിയെ പോലെ ഇതും കൊണ്ട് തന്നെ നടക്കും.. അവര്‍ക്കും ജീവിക്കണ്ടേ..

ഇവിടെ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.. മുജാഹിദ്‌ ബാലുശേരിക്ക് ഒരു അബദ്ധം നാക്കില്‍ വന്നപ്പോള്‍ പ്രവര്‍ത്തകരും പണ്ഡിതരും ഒരുമിച്ചു പറഞ്ഞു കൊണ്ട് അത് തിരുത്തിച്ചു.. പക്ഷെ??

താടി "നീട്ടലും" നെരിയാണിക്ക് "മുകളില്‍ " വസ്ത്രമുടുക്കലും മതത്തില്‍ അതിര് കവിച്ചില്‍ ആണെന്ന് ഒരു ഫാറൂഖി പ്രസംഗിച്ചു.. അനസ്‌ മുസ്ലിയാര്‍ അടക്കം പലരും അത് തെറ്റാണ് എന്ന് പറഞ്ഞു (അബ്ദുറഹ്മാന്‍ സലഫി ന്യായീകരിച്ചെങ്കിലും ) പക്ഷെ ഇന്ന് വരെ ഫാറൂഖി തനിക്ക്‌ പറ്റിയത് അബദ്ധം ആണെന്ന് പറഞ്ഞു തിരുത്തിയത് നിങ്ങളാരെങ്കിലും കണ്ടോ?? വിചിന്തനത്തില്‍ ഒരു പെട്ടിക്കോളം എങ്കിലും അതിന്നായി ചെലവാക്കിയോ??

നമസ്കാരത്തില്‍ വിരല്‍ അനക്കലിനെ ജെസീബി എന്ന് പറഞ്ഞു ഫാറൂഖി പരിഹസിച്ചു... തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരം എന്ന സുന്നത്തിനെ വളരെ മോശമാക്കി അനസ്‌ മുസ്ലിയാര്‍ പ്രസംഗിച്ചു.. തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ജിന്ന് ബാധിച്ചവര്‍ക്ക്‌ ഉള്ള മന്ത്രത്തെ യുവജന നേതാവ്‌ "ഡോക്ടര്‍ " അറേബ്യന്‍ ഖുരാഫിസം എന്ന് പറഞ്ഞു പരിഹസിച്ചു ..തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ജിന്ന് ചികില്‍സ റസൂലിനു ഖാസ് ആണെന്ന് അബ്ദുറഹ്മാന്‍ സലഫി പ്രസംഗിച്ചു.. തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ജിന്ന് ബാധ എന്നത് വികല വിശ്വാസമാണെന്ന് ധാരാളം ഹദീസുകളെ ഒരുമിച്ചു തള്ളിക്കൊണ്ട് വിചിന്തനത്തില്‍ എഴുതി..തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ആദര്‍ശം ഉള്ളിടത്തല്ലേ വ്യതിയാനം ഉണ്ടാകൂ.. വേലായുധന്റെ പാമ്പിന്‍ കൂട് പോലെ എല്ലാ വിധ വിഷപ്പാമ്പുകളും ഉള്ള ഒരു കൂടാരത്തില്‍ നിന്ന് ഒരു തിരുത്തും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.. പക്ഷെ ആദര്‍ശ മുജാഹിദുകള്‍ എന്തെങ്കിലും ചെറിയ അബദ്ധം വന്നെങ്കില്‍ പോലും തിരുത്താന്‍ തയ്യാറാണ്,. കാരണം ഞങ്ങളുടെ ലക്‌ഷ്യം പരലോകമാണ്...