Tuesday, December 10, 2013

പത്തപ്പിരിയം സംവാദം: ക്വുര്‍‍ആന്‍ ദുര്‍വ്യാഖ്യാനിച്ച AR സലഫിയുടെ വ്യാജ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാന ആരോപണം.

പത്തപ്പിരിയം സംവാദം: ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച AR സലഫിയുടെ
വ്യാജ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാന ആരോപണം.

പത്തപ്പിരിയം സംവാദത്തെക്കുറിച്ച് ചില മെയിലുകള്‍ ശ്രദ്ധയില്‍ പെട്ടു. സംവാദത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് എഴുതുകയാണ്. വിശദമായ അവലോകനം പിന്നീട്, ഇന്‍ശാ അല്ലാഹ്.  

AR സലഫി വിഭാഗത്തിന്റെ അഞ്ച് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍
ഫൈസല്‍ മൗലവിയുടെ മുമ്പില്‍ AR.സലഫി സംവാദത്തിനിരുന്നപ്പോള്‍, AR.സലഫി നടത്തിയ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളുടെ ഒരു പട്ടിക തന്നെ ഫൈസല്‍ മൗലവി അവതരിപ്പിച്ചു. പ്രസ്തുത ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ താഴെക്കൊടുക്കുന്നു:
1.  ആലുഇംറാനിലെ “അത് (നിങ്ങളെ പേടിപ്പിക്കാന്‍) ശ്രമിച്ചത് പിശാച്  മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്. അതിനാല്‍  നിങ്ങള്‍ അവരെ (പിശാചിന്റെ മിത്രങ്ങളെ) ഭയപ്പെടാതെ എന്നെ ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസിയാണെങ്കില്‍" എന്ന 175-ആം ആയത്തിന്, “അതിനാല്‍  നിങ്ങള്‍ പിശാചിനെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസിയാണെങ്കില്‍" എന്ന പിഴച്ച അര്‍ത്ഥമാണ് AR.സലഫി കൊടുത്തത്.
2.  ഇയാക്ക നസ്തഈന്‍  എന്ന  ആയത്തിന് "നിന്നോട്  മാത്രം  സഹായത്തിനായി പ്രാര്‍ഥിക്കുന്നു” എന്ന ശരിയായ ആശയം മറച്ച് വെച്ച്, അല്ലാഹുവോട് മാത്രം നടത്തേണ്ട പ്രാര്‍ഥനയാകുന്ന ഈ സഹായ തേട്ടത്തില്‍ നിന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരെ  ഒഴിവാക്കി എന്നും, അതിന് ആയത്ത് തെളിവുണ്ട് എന്നും വാദിച്ച് AR.സലഫിയുംMM.അക്ബര്‍ക്കയും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തി.
3.  "എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അത് കൊണ്ട് (സിഹ്റു കൊണ്ട്) യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് (സാഹിറന്‍മാര്‍ക്ക്) കഴിയില്ല" (2:102) എന്ന ആയത്തിലെ “എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ” എന്ന ഭാഗം കട്ട് മുറിച്ച്, "അത് കൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല" എന്ന ഭാഗം മാത്രം ഓതി സിഹ്റിന് യാഥാര്‍ഥ്യമില്ല എന്ന പിഴച്ച മടവൂരീ ആശയം KV.അബ്ദുലത്തീഫ് മൗലവി പ്രസംഗിച്ചു.
4.  "തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചത്, തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതാണ്”(15:9) എന്ന ആയത്തിന്, "തീര്‍ച്ചയായും നാമാണ് ഈ പ്രസ്ഥാനത്തെ (KNM-നെ) അവതരിപ്പിച്ചത്,തീര്‍ച്ചയായും നാം അതിനെ (KNM-നെ) കാത്തുസൂക്ഷിക്കുന്നതാണ്” എന്ന പിഴച്ച അര്‍ത്ഥം KNM സമ്മേളനത്തില്‍ പ്രസംഗിച്ചു.
5.  മലക്കുകളെ ഇറക്കി ബദറില്‍ മുസ്ലിംകളെ സഹായിച്ച ആയത്ത് (3:24) ഓതി, "അല്ലാഹുവിന്റെ റസൂല്‍(സ) മലക്കിനോട് സഹായം തേടിയിട്ടുണ്ട്, എന്നാലും ജിന്നിനോട് തേടിയിട്ടില്ല" എന്ന പിഴച്ച ആശയം നിഅമത്തുല്ല ഫാറൂഖി പ്രസംഗിച്ചു.
(കൂടെ അറ്റാച്ചു ചെയ്ത "ഇയ്യാക്ക നാസ്തഈനും AR സലഫിയുടെ ദുര്‍വ്യാഖ്യാനവും'' എന്ന ഇസ്‌ലാഹ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, സലഫിയുടെ ചില ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പ്രസ്തുത ലേഖനം വായിക്കാന്‍ https://docs.google.com/file/d/0B2jeJ2sFJ2WFY3JBRG0wc2FpR2c/edit  എന്ന ലിങ്ക് ഉപയോഗിക്കാം).

അഞ്ച് കാന്തപുരം അവാര്‍ഡിനെങ്കിലും എ.ആര്‍. സലഫി യോഗ്യനാണ്‌
ഇങ്ങിനെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തിനുള്ള ചുരുങ്ങിയത് അഞ്ച് കാന്തപുരം അവാര്‍ഡിനെങ്കിലും AR.സലഫിയും കൂട്ടരും യോഗ്യരാണ്‌ എന്ന് ഫൈസല്‍ മൗലവി പത്തപ്പിരിയം സംവാദത്തിലെ അദ്ദേഹത്തിന്റെ ആദ്യത്തെ അവതരണത്തില്‍ തന്നെ സമര്‍ഥിച്ചു. തുടര്‍ന്ന് രണ്ട്  മണിക്കൂറിലധികം സംസാരിക്കാന്‍ അവസരം കിട്ടിയിട്ടും, ഈ ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാനോ, ഇതിനെ നിഷേധിക്കാനോ, ഫൈസല്‍ മൗലവിയുടെ ആരോപണങ്ങള്‍ സത്യസന്ധമല്ല;ഇക്കാര്യത്തില്‍ ഫൈസല്‍ മൗലവിയുമായി ഒരു പരസ്യ സംവാദത്തിന് ഞാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കാനോ AR.സലഫി ധൈര്യം കാണിച്ചില്ല. സലഫിയുടെ ഈ കുറ്റസമ്മതത്തില്‍ നിന്ന് സംവാദം കേട്ട നിഷ്പക്ഷരായ മുജാഹിദ് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയത്, ക്വുര്‍ആന്‍  ദുര്‍വ്യാഖ്യാനത്തില്‍ കാന്തപുരത്തെയും കടത്തി വെട്ടുന്ന ആളാണ് AR. സലഫി എന്ന് അദ്ദേഹം സംവാദത്തില്‍ വെച്ച് മൌന സമ്മതം നടത്തി എന്നാണ്.

കൊട്ടപ്പുറം സംവാദത്തില്‍ കാന്തപുരം നടത്തിയ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം
കൊട്ടപ്പുറം വാദപ്രദിവാദത്തില്‍ വെച്ച് "വസ്അല്‍ മന്‍ അര്‍സല്‍നാ മിന്‍ ഖബ്.ലിക്ക...” എന്ന ആയത്ത് ഓതി, നിനക്ക് മുമ്പ് ഞാന്‍ അയച്ച (വഫാത്തായ) പ്രവാചകരോട് ചോദിക്കൂ എന്ന് ഖുര്‍ആനിലുണ്ട്, അത് കൊണ്ട് മരിച്ച് പോയ മഹാന്‍മാരെ വിളിച്ച് പ്രാര്‍ഥിക്കുന്നതിന് കുഴപ്പമില്ല എന്ന് വാദിച്ച ആളാണല്ലോ കാന്തപുരം മുസ്ലിയാര്‍. അപ്പോള്‍ മുജാഹിദ് പക്ഷം കാന്തപുരത്തിനോട് "ഈ ആയത്തിന് ഇങ്ങിനെ ഒരു അര്‍ത്ഥം ഇതിന് മുമ്പ് ഏതെങ്കിലും പണ്ഡിതന്‍ നല്‍കിയതായി കാണിക്കാമോ?” എന്ന് ചോദിച്ചു. എന്നാല്‍, ഈ ആയത്തിന് ഇങ്ങിനെ ഒരു അര്‍ത്ഥം ഇതിന് മുമ്പ് ഏതെങ്കിലും പണ്ഡിതന്‍ നല്‍കിയതായി കാണിക്കാന്‍ കാന്തപുരത്തിന് സാധിച്ചില്ല. അത് കൊണ്ടാണ് കാന്തപുരം മുസ്ലിയാര്‍ ക്വുര്‍ആന്‍  ദുര്‍വ്യാഖ്യാനിച്ചു എന്ന് നമ്മള്‍ പറയുന്നത്.
ഇനി, "വസ്അല്‍ മന്‍ അര്‍സല്‍നാ..." എന്ന പ്രസ്തുത ആയത്തിന് കാന്തപുരം നല്‍കിയ  “മഹാത്മാക്കളോട് ചോദിക്കാം”എന്ന അതേ വ്യാഖ്യാനം, കൊട്ടപ്പുറം വാദപ്രദിവാദത്തില്‍ കാന്തപുരത്തിന് എതിരെ മുജാഹിദ് പക്ഷത്ത് നിന്ന് പങ്കെടുത്ത ബഹു: AP.അബ്ദുല്‍ ഖാദര്‍ മൗലവി മുമ്പ് എഴുതിയിട്ടുണ്ട് എന്ന് സങ്കല്‍പിക്കുക. ആ ലേഖനം അന്നത്തെ KJU വിലെ മുതിര്‍ന്ന പണ്ഡിതന്‍മാര്‍ പരിശോധിക്കുകയും അതില്‍ എന്തെങ്കിലും ദുര്‍വ്യാഖ്യാനമുള്ളതായി ചൂണ്ടിക്കാണിച്ചിട്ടില്ല എന്നും സങ്കല്‍പിക്കുക. അത് പോലെ, കാന്തപുരത്തിന്റെ ഇതേ ആശയം നമ്മള്‍ അംഗീകരിക്കുന്ന പ്രശസ്ത സലഫി പണ്ഡിതന്‍മാരും എഴുതിയിട്ടുണ്ട് എന്നും വിചാരിക്കുക. എങ്കില്‍, അതേ ആശയം കൊട്ടപ്പുറം വാദപ്രദിവാദത്തില്‍ ആവര്‍ത്തിച്ച കാന്തപുരത്തെക്കുറിച്ച് ക്വുര്‍ആന്‍  ദുര്‍വ്യാഖ്യാനിച്ചു, ലോകത്തിന്ന് വരെ ആരും കൊടുക്കാത്ത അര്‍ത്ഥം കൊടുത്തു എന്നെല്ലാം പറഞ്ഞ് ബഹു:എ.പി.ക്ക് കാന്തപുരത്തെ വിമര്‍ശിക്കാന്‍ കഴിയുമായിരുന്നോ? ഒരിക്കലുമില്ലല്ലോ!!

അന്‍ആമിലെ ആയത്ത് (128) ദുര്‍വ്യാഖാനിച്ചു എന്ന സലഫിയുടെ ആരോപണം
ഇത് പോലെയാണ് ഫൈസല്‍ മൗലവി അന്‍ആം 128-ആം ആയത്ത് ദുര്‍വ്യാഖ്യാനിച്ചു എന്ന AR.സലഫിയുടെ വ്യാജ ആരോപണത്തിന്റെയും അവസ്ഥ. AR.സലഫിയുടെ കൂടെ പത്തപ്പിരിയം സംവാദത്തില്‍ പങ്കെടുക്കുകയും, സംവാദത്തില്‍ പറയേണ്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്ന് ചര്‍ച്ച ചെയ്യുകയും ചെയ്ത പണ്ഡിതനാണല്ലോ ഹനീഫ് കായക്കൊടി. AR.സലഫിയുടെ നിര്‍ദ്ദേശപ്രകാരം ഹനീഫ് കായക്കൊടി എഴുതി KJU-വിന് 2012 ജനുവരിയില്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍, ജിന്നുകളോടുള്ള സഹായം ആവശ്യപ്പെടലില്‍ ശിര്‍ക്കായതും, ശിര്‍ക്കാവാത്ത വസീലത്ത് ശിര്‍ക്കായതുമുണ്ട് എന്നതിന് തെളിവായി സുഖമെടുക്കലിനെക്കുറിച്ചുള്ള അന്‍ആം 128-ആം ആയത്ത് ഉദ്ധരിച്ചിട്ടുണ്ട് (പേജ്18).

ഇത് പരിശോധിച്ച AR.സലഫിയോ, മറ്റ് മുതിര്‍ന്ന KJU പണ്ഡിതരോ അന്‍ആം 128-ആം ആയത്ത് ഹനീഫ് കായക്കൊടി ദുര്‍വ്യാഖ്യാനിച്ച് ശിര്‍ക്കിന് തെളിവുണ്ടാക്കി എന്ന് ഇത് വരേയും പറഞ്ഞിട്ടില്ല. ഇക്കാര്യം ഫൈസല്‍ മൗലവി സംവാദത്തില്‍ പറഞ്ഞപ്പോള്‍ AR.സലഫി അതിനെ നിഷേധിക്കാന്‍ തയ്യാറായതുമില്ല. അത് പോലെ തന്നെ, സൗദി അറേബ്യയിലെ പ്രസിദ്ധ സലഫി പണ്ഡിതനും ഔഖാഫ് മന്ത്രിയുമായ ശൈഖ് സ്വാലിഹ് ആലു ശൈഖും ഇതേ ആശയം,അഥവാ ഇസ്‌തിംതാഇന്റെ (സുഖമെടുക്കലിന്റെ) പ്രസ്തുത ആയത്ത് ഈസ്‌തിആനക്ക് (സഹായ തേട്ടത്തിന്)തെളിവാക്കിയിട്ടുണ്ട് എന്നും ഫൈസല്‍ മൗലവിയുടെ മുമ്പില്‍ സമ്മതിക്കാന്‍ എ.ആര്‍.സലഫി സംവാദത്തില്‍ നിര്‍ബന്ധിതനായി (അല്‍ഹംദു ലില്ലാഹ്).

ചുരുക്കത്തില്‍, ഹനീഫ് കായക്കൊടി എഴുതിയ, AR.സലഫി അംഗീകരിച്ച, ശൈഖ് സ്വാലിഹ് ആലു ശൈഖ് എഴുതിയ ഒരു ആശയം, ഫൈസല്‍ മൗലവി കോഴിച്ചെന സംവാദത്തില്‍ ആവര്‍ത്തിച്ചാല്‍ അതെങ്ങിനയാണ് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ആകുന്നത്, അതെങ്ങിനയാണ് ലോകത്തിന്ന് വരെ ആരും കൊടുക്കാത്ത തെറ്റായ വിശദീകരണമാകുന്നത്. പത്തപ്പിരിയം സംവാദത്തില്‍ AR.സലഫി നടത്തിയ ക്രൂരമായ ഈ തട്ടിപ്പ് മുജാഹിദുകള്‍ കയ്യോടെ പിടികൂടുക തന്നെ ചെയ്തു.

ഇനി അഥവാ ഇത് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനമാണെങ്കില്‍, അതിനുള്ള കാന്തപുരം അവാര്‍ഡ് AR.സലഫിക്കും, ഹനീഫ് കായക്കൊടിക്കുമല്ലേ കൊടുക്കേണ്ടത്; അവരാണല്ലോ ഫൈസല്‍ മൗലവിക്ക് ഈ കാര്യം പഠിപ്പിച്ച് കൊടുത്തത്. അങ്ങിനെയാകുമ്പോള്‍, നേരത്തെ നമ്മള്‍ വിശദീകരിച്ച അഞ്ച് അവാര്‍ഡുകള്‍ ഉള്‍പ്പെടെ, AR.സലഫിയും കൂട്ടരും ആറ് കാന്തപുരം അവാര്‍ഡിന്  അര്‍ഹരാകും. കാന്തപുരം അവാര്‍ഡിന്റെ ഒരു കോപ്പി സ്വാലിഹ് ആലു ശൈഖിനും കൊടുക്കാവുന്നതാണ്.

(കുറിപ്പ്: "ജിന്ന് അഭൌതിക സൃഷ്ടിയാണെങ്കില്‍, അന്‍ആംമിലെ 128-ആം ആയത്തില്‍ വിശദീകരിച്ചത് പോലെ, മനുഷ്യനും ജിന്നും തമ്മില്‍ പരസ്പരം സുഖമെടുക്കുന്നത് എങ്ങിനെ'' എന്ന് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും, താന്‍ കണ്ടെത്തിയ തൗഹീദ് 2012.ന്റെ അടിത്തറ തകരുമെന്ന് അറിയാമായിരുന്ന ബഹു: KJU സെക്രട്ടറി ഉത്തരം പറയാതെ മുങ്ങിയത്  പോലെയുള്ള കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് - ഇന്‍ശാ അല്ലാഹ്) 
നാസര്‍ ഒലവക്കോട്

Wednesday, December 4, 2013

പുരയാരിൽ നവ മടകളുടെ നാടകം -പതപ്പിരിയത് തോറ്റതിന് പുരയാരിൽ ആളില്ലാ പോസ്റ്റിൽ ഗോൾ

അബ്ദു റഹ്മാൻ സലഫിക്ക് പതപ്പിരിയം സംവാദം ഉണ്ടാക്കിയ ക്ഷീണം ചില്ലറ അല്ല ..അതിനാണ് ഈ പൊറാട്ട് നാടകം ...ഒരു കളി തോറ്റ ക്ഷീണം കോക്കസ് നേതാവിന് മാറിയിട്ടില്ല ..ഇതാ വരുന്നു കുഞ്ഞാടുകളുടെ നാടകം ....അതുകൊണ്ട്  ഒന്നും ആളുകളെ പോട്ടീസാക്കാം എന്ന് കരുതേണ്ട 
പുറയാര്‍ സംവാദവുമായി ബന്ധപ്പെട്ട് ഇന്നലെ ( ബുധന്‍) രാവിലെ പുറയാറിലെ കോക്കസ് നേതാക്കാള്‍ ,  ആവശ്യപ്പെട്ട സമയത്തിനുള്ളില്‍ അതിനു മുജാഹിദ്കള്‍ നല്‍കിയ മറുപടി കത്തും ആണ് ഇത്. മാത്രമല്ല ഇന്നലെ ഉച്ചക്ക് പുരയാറിലെ ശുക്കൂര്‍ ചേന്നമ്പള്ളിയെ വിളിച്ചു അവിടുത്തെ കോക്കസ് നേതാവ് മീതീന്‍ കുഞ്ഞു സാഹിബും മറ്റു ചില പ്രവര്‍ത്തകരും , ഇന്ന് രാവിലെ അബ്ദുറഹ്മാന്‍ സലഫിക്ക് സംവാദത്തിനു എത്താന്‍ അസൌകര്യം ഉള്ളതായി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കോക്കസുകാര്‍ക്ക് സൌകര്യപ്പെട്ട മറ്റു മൂന്നു തിയ്യതികള്‍ ഈ ഡിസംബര്‍ മാസത്തില്‍ തന്നെ അറിയിക്കണം എന്നും ആവശ്യപ്പെട്ടാണ് മറുപടി കത്ത് കൊടുത്തത്. ഈ ചര്ച്ച അവിടെ അവസാനിചിരിക്കെ ഇന്ന് തന്നെ സംവാദം എന്ന ഏകപക്ഷിയമായ തീരുമാനവും എടുത്ത് , ആളില്ലാ പോസ്റ്റില്‍ ഗോള്‍ അടിക്കാന്‍ വന്ന കോക്കസ് കുഞ്ഞാടുകളുടെ കാപട്യം വിശ്വാസികള്‍ തിരിച്ചറിയുക.

Monday, December 2, 2013

ഫഹദ് അബ്ദുള്ള -മറുപടി പറയുക

 ഫേസ് ബുക്കിൽ പണ്ട് ഇദ്ദേഹം ഇട്ടിരുന്ന ഒരുപാട് കമന്റുകൾ പല സത്യങ്ങളും നമ്മോടു പറയുന്നുണ്ട് കാണുക









Tuesday, November 26, 2013

ഫഹധ് അബ്ദുല്ലഹ് മുജാഹിധു പ്രസ്ഥാനത്തിൽ ആയിരുന്നപ്പോൾ

ഫഹധ് അബ്ദുല്ല പണ്ട് സമ്മേളനത്തിൽ ഹുസൈൻ സലഫിയുടെ പ്രസംഗം കേട്ട് പറഞ്ഞ വാക്കുകൾ..ഇദ്ദേഹത്തെ സമ്മേളന പന്തലിൽ ചില വളണ്ടിയർ ഗുണ്ടകൾ ഉപദ്രവിച്ചതിനെ പറ്റിയും ഞങ്ങളോട് ഇവാൻ പറഞ്ഞിട്ടുണ്ട്
ഫഹധ് അബ്ദുല്ലഹ് എന്ത് കൊണ്ട് കൊക്കാസിന്റെ കൂടെ പോയി -നിരവധി അനുഭവ സാക്ഷ്യങ്ങൾ അദ്ധേഹത്തിന്റെ പ്രിയ സുഹ്ര്തുക്കൾ പങ്കു വെക്കുന്നു -ഉടൻ ബ്ലോഗിൽ

പത്തപ്പിരിയം സം‌വാദം മട-നവമടവൂരികള്‍ക്ക് അവരുടെ വികലവാദങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ ഒരു കനത്ത പ്രഹരമായി മാറിയത് എങ്ങനെ

السلام عليكم و رحمة الله و بركاته ...
بسم الله الرحمان الرحيم
ബഹുമാന്യ സഹോദരങ്ങളെ,
പത്തപ്പിരിയം സം‌വാദം മട-നവമടവൂരികള്‍ക്ക് അവരുടെ വികലവാദങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ ഒരു കനത്ത പ്രഹരമായി മാറിയത് എങ്ങനെ എന്ന് നോക്കാം:
1. സൂറ: അന്‍‌ആം ആയത്ത് 128, ഖുര്‍‌ആനില്‍ ഉള്ളതാകയാല്‍ അത് നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
2. മേല്‍പറയപ്പെട്ട ആയത്തിലുള്ള ഇസ്തിംതാഅ്‌ അഥവാ പരസ്പരം ഉപകാരമെടുക്കല്‍ ജിന്നും മനുഷ്യനും തമ്മില്‍ തമ്മില്‍ ദുനിയാവില്‍ വെച്ച് നടത്തിയിട്ടുള്ള ഇസ്തിംതാഅ്‌ ആണ്‌.
3. ഇസ്തിംതാഇല്‍ ഇസ്തിആനത്ത് അഥവാ സഹായാര്‍ത്ഥനയും പെടും.
4. എല്ലാ ഇസ്തിംതാഉം ഇസ്തിആനത്ത് അഥവാ സഹായാര്‍ത്ഥന അല്ലെങ്കിലും എല്ലാ ഇസ്തിആനത്തും ഇസ്തിംതാഇല്‍ പെടും.
5. ജിന്നും മനുഷ്യനും തമ്മത്തമ്മില്‍ നടത്തിയിട്ടുള്ള ഇസ്തിംതാഅ്‌ കാരണം അവരെല്ലാം നരകത്തില്‍ ശാശ്വതരായി വസിക്കും; അല്ലാഹു ഉദ്ദേശിച്ചത് അഥവാ ഉദ്ദേശിച്ചവര്‍ ഒഴികെ. അതിനാല്‍ ഇതില്‍ ശിര്‍ക്കായതും അല്ലാത്തതും ഉണ്ട്.
6. ഇബ്നു അബ്ബാസ് (റ) മുതല്‍ക്കിങ്ങോട്ടുള്ള ഖുര്‍‌ആന്‍ വ്യാഖ്യാതാക്കള്‍ എല്ലാവരും മനസ്സിലാക്കിയത് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അല്ലാഹു ഉദ്ദേശിച്ചവര്‍ ഒഴികെ എന്നാണെന്നും അവര്‍ അഹ്‌ലുല്‍ ഈമാന്‍ അഥവാ ശിര്‍ക്കല്ലാത്ത മറ്റു പാപങ്ങള്‍ പിശാചിന്റെ പ്രേരണയാല്‍ ചെയ്ത അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ ആണെന്നുമാണ്‌.
ഇനി നമുക്ക് ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്:
1. ഈ ആയത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഇസ്തിംതാഅ്‌ അഥവാ "അഭൗതികമായ" ജിന്നും "ഭൗതികമായ" മനുഷ്യനും തമ്മത്തമ്മിലുള്ള പരസ്പരം ഉപകാരമെടുക്കല്‍ സംഭവിക്കുന്നത് എങ്ങനെ?
2. എന്താണ്‌ ഇതിന്റെ മാനദണ്ഢം അഥവാ കാര്യകാരണ ബന്ധം?
3. ഈ ആയത്ത് ശിര്‍ക്കായ ഇസ്തിആനത്തിനും ശിര്‍ക്കിലേക്ക് വഴിവെക്കുന്ന ഇസ്തിആനത്തിനും തെളിവായിക്കൊണ്ട് സൗദി അറേബ്യയിലെ ഏറ്റവും വലിയ പണ്ഡിതന്മാരില്‍ ഒരാളായ ബഹു: ആലുശൈഖ് തന്റെ തംഹീദ് എന്ന ഗ്രന്ഥത്തില്‍ എടുത്ത് കൊടുത്തത് അതേ കാര്യത്തിന്‌ തെളിവാണെന്ന് ഇവര്‍ അംഗീകരിക്കുമോ?
ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെങ്കിലും ഈ വിഷയത്തിന്റെ മര്‍മ്മം ഇതാണെന്നിരിക്കെ ചുരുങ്ങിയത് ഇതിനെങ്കിലും ഉത്തരം കണ്ടെത്താന്‍ സത്യാന്വേഷികളായ എല്ലാ മുജാഹിദുകളെയും സ്നേഹബുദ്ധ്യാ ഉണര്‍ത്തുന്നു.
സത്യം സത്യമായി മനസ്സിലാക്കി അതിനെ പിന്‍പറ്റാനും അസത്യം അസത്യമായി മനസ്സിലാക്കി അതിനെ പരിത്യജിക്കുവാനും അല്ലാഹു സുബ്‌ഹാനഹു വ ത‌ആല അനുഗ്രഹിക്കുമാറാകട്ടെ! ഒരു നിമിഷം പോലും നരകാഗ്നി സ്പര്‍ശിക്കാതിരിക്കാന്‍ ഉതകുന്ന വിശ്വാസവും സത്കര്‍മ്മങ്ങളുമായി അവനെ നാളെ മ‌അ"ശറയില്‍ കണ്ട്മുട്ടാന്‍ നമുക്കേവര്‍ക്കും സാധിക്കുമാറകട്ടെ! ആമീന്‍... ആമീന്‍... ആമീന്‍

മുജഹിധ് -മടവൂരി സംവാദ വ്യവസ്ഥ -നിഷ്പക്ഷതയോടെ കാണുക

മുജഹിധ് -മടവൂരി സംവാദ വ്യവസ്ഥ


1)cd 01 http://youtu.be/vTvxX0H-yGM



2)cd 02 http://youtu.be/WAwJmE5lakE



3)cd 03 http://youtu.be/Cwa6bH3pmd4

അഖലാനിസത്തിന്‍റെ നട്ടെല്ലൊടിഞ്ഞ പത്തപ്പിരിയം സംവാദം.....

















അഖലാനിസത്തിന്‍റെ നട്ടെല്ലൊടിഞ്ഞ പത്തപ്പിരിയം സംവാദം.....

ഫൈസല്‍ മുസ്ലിയാരുടെ മുമ്പില്‍ ആരോപണങ്ങള്‍ തെളിയിക്കാനാവാതെ ബ ബ ബ അടിച്ച സലഫിയുടെ ഒരു ദുരന്തം...


PATHAPIRIYAM SAMVADAM PART  1