നസ്സാഫ് മുസ്ലിയാര്‍ക്ക് -ആഹ്ലുസുന്നയുടെ പ്രവര്‍ത്തകന്‍ അബൂബക്കെര്‍ സാഹിബിന്റെ മറുപടി
നസ്സാഫ് മുസ്ലിയാര്‍ക്ക് -ആഹ്ലുസുന്നയുടെ പ്രവര്‍ത്തകന്‍ അബൂബക്കെര്‍ സാഹിബിന്റെ മറുപടി
മടവൂരികള്‍ എഴുന്നളികുന്ന ഈ മുസ്ലിയാര്‍ക്ക് ഒരു സാതാരണ സലഫി പ്രവര്‍ത്തകന്റെ മറുപടി
നസ്സാഫിന്റെ പ്രസംഗത്തില്‍ പറഞ്ഞ ഓരോ കാര്യങ്ങള്‍ക്കും ഇവിടെ ഞാന്‍ മറുപടി കൊടുക്കുന്നു.
നസ്സാഫ്: ചെറിയമുണ്ടം ഹമീദ് മദനിയെ അന്ധമായി അനുകരിക്കുമോ?
പിലാച്ചേരി: അല്ലാന്റെ റസൂലിനെയെല്ലാതെ ആരെയും നാം അന്ധമായി അനുകരിക്കാന്‍ പാടില്ല.
നസ്സാഫ്: അന്ധമായി അനുകരിക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടു സുബ്‌ഹിക്ക് ഖുനൂത് ഓതുന്നില്ല.
പിലാച്ചേരി: ഹദീസ് സ്വഹീഹാകാത്തത് കൊണ്ടു എന്ന് നസ്സാഫ് തന്നെ ഉത്തരം പറഞ്ഞു.
നസ്സാഫ്: ചെറിയ മുണ്ടത്തിന്റെ പിന്നാലെ അധികം പോവേണ്ട അദ്ദേഹം മൂന്നാഴ്ച
മുമ്പ് ഹദീസുകള്‍ സ്വീകരിക്കുന്നതിന്റെ മാനദണ്ടങ്ങള്‍ പറഞ്ഞിട്ടുണ്ട്.
പിലാച്ചേരി: ശരി, അതില്‍ സിഹ്റിന്റെ ഹദീസ് അദ്ദേഹം നിഷേധിച്ചതായി തെളിയിക്കാമോ? ഒരു കോടി ഇനാം തരാം.
നസ്സാഫ്: നബി (സ)യുടെ വഫാതിന്റെ ശേഷം 51 വര്ഷം കഴിഞ്ഞു ജനിച്ച ആളുടെ വാക്കാണോ നാം സ്വീകരിക്കേണ്ടത്?
പിലാച്ചേരി: هشام بن عروة യുടെ വാക്കെല്ല ഇത്. അല്ലാന്റെ റസൂലിന്റെ
വാക്കാണ്. എനിക്ക് സിഹ്റ് ബാധിച്ചുവെന്ന് പറയുന്നത് സ്വന്തം പത്നി ആയിഷ
(റ) യോടാണ്. هشام بن عروة മാത്രമല്ല ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വേറെയും ഒരു പാട് സ്വഹാബികളും താബിഉകളും ഇത് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്. എല്ലാം പരമ്പര സ്വഹീഹായതാണ്. ആരും ആക്ഷേപം പറഞ്ഞിട്ടില്ല.
الأعمش عن يزيد بن حيان ، عن زيد بن أرقم ഇവരില്‍ കൂടിയൊക്കെ ഈ ഹദീസ്
സ്വഹീഹായി വന്നിട്ടുണ്ട്. ابن ابي شيبة യുടെ مصنف നോക്കുക. അതുപോലെ ഇമാം
അഹമദിന്റെ مسند നോക്കുക. ഇമാം നസായിയുടെ سنن ഉം നോക്കുക. സിഹ്റ് മാത്രമെല്ല
ഭൂരിപക്ഷം ഹദീസുകളും നബിയുടെ വഫാതിന്റെ ശേഷം തന്നെയാണ് റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്. ഇയാള്‍ എവിടെ നിന്നാണ് ഹദീസ് പഠിച്ചത് ? അല്ലാഹു പൊറുത്തു
കൊടുക്കട്ടെ. ആമീന്‍
നസ്സാഫ്: നബിയുടെ കൂടെയുള്ളവരായ നാല് സഹാബികളും ഇങ്ങിനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പിലാച്ചേരി: ഞാന്‍ പറഞ്ഞില്ലേ വെറുതെയെല്ല മടവൂരികളെ സ്വലാഹി പൊട്ടന്മാരെ,
പരമ വിഡ്ഢികളെ എന്ന് വിളിക്കുന്നത് എന്ന്? ഇവര്ക്കൊന്നു ചിന്തിച്ചു കൂടെ
ഇത് നബി (സ) യുടെ സ്വന്തം ജീവിതാനുഭാവമാണ് എന്ന്. അപ്പോള്‍ സ്വന്തം
ജീവിതാനുഭവം ആരോടാണ് സാധാരണ നാം പങ്കു വെക്കാറുള്ളത്? . സ്വന്തം ഭാര്യയോടു.
അതാണ് ഇവിടെ നബി(സ) സ്വന്തം പത്നി ആയിശയോട് പറഞ്ഞത്. നമ്മുടെ ഉമ്മയായ
ആയിഷ (റ) യോട് നബി (സ) പറഞ്ഞ എന്തെല്ലാം കാര്യങ്ങള്‍ നാം
സ്വീകരിക്കുന്നുണ്ട്. അവിടെയെല്ലാം നാം ഇതേ ചോദ്യം ചോദിക്കാറുണ്ടോ. നാല്
സ്വഹാബിമാരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന്. ഇതൊക്കെ തന്നെയാണ്
ചേകന്നൂരി മൊല്ലമാരും പറയാറുള്ളത്.
നസ്സാഫ്: ചെയ്യാത്ത കാര്യം ചെയ്തു എന്ന് തോന്നുന്നത് അരപ്പിരി ലൂസാണ്. അന്തം കമ്മിയാണ്. അതുകൊണ്ട് അങ്ങനെ ഉണ്ടാകുമോ?
പിലാച്ചേരി: نعوذ بالله എന്താണ് ഈ മൌലവി പറയുന്നത്? ചെയ്യാത്ത കാര്യം
ചെയ്തോ എന്ന് തോന്നുന്നത് അരപിരി ലൂസാണ് പോലും!! അങ്ങനെ തോന്നിയാല്‍ അതു
അരപ്പിരി ലൂസാണെന്ന് ഏതു medical അല്ലെങ്കില്‍ ഏതു psychological
dictionary ളാണ് അങ്ങനെയുള്ളതു? ഇത് പണ്ട് ഇടമറുക് പറഞ്ഞ പോലെയായിപ്പോയല്ലോ
മൌലവി നിങ്ങളുടെ വാദം? നമ്മുടെയൊക്കെ ജീവിതത്തില്‍ ചിലപ്പോഴൊക്കെ അങ്ങനെ
സംഭവിക്കാറില്ലെ? അപ്പോഴെക്കെ നമ്മളെ അരപ്പിരി ലൂസാണെന്ന് വിധിയെഴുതുമോ?
സ്വന്തം കണ്ണട തലയില്‍ വെച്ചിട്ടുണ്ടാകും നമ്മള്‍ എന്നിട്ടും
ഓര്‍മ്മയില്ലാതെ നാം കണ്ണട എവിടെ എന്ന് നാം ചോദിക്കാറില്ലെ ? അത് അരപ്പിരി
ലൂസായിട്ടാണോ? നാം നിത്യവും ഉപയോഗിക്കുന്ന നമ്മുടെ കുട നമ്മുടെ മുമ്പില്‍
തന്നെ തൂക്കിയിട്ടുണ്ടാവും. പക്ഷെ നമ്മള്‍ ചോദിക്കാറില്ലേ എന്റെ കുട എവിടെ
എന്ന്? അത് അരപ്പിരി ലൂസായിട്ടാണോ? തമാശക്ക് അങ്ങനെ പറയുക എന്നെല്ലാതെ
ആരെങ്കിലും വട്ടാണെന്ന് പറഞ്ഞു വിധിയെഴുതാറുന്ടോ? ഇങ്ങിനെയൊക്കെ മുഹമ്മദ്
നബി (സ) നബിയായതു കൊണ്ടു സംഭവിക്കാന്‍ പാടില്ല എന്ന് ഏതു കിതാബിലാണ്
പറഞ്ഞിട്ടുള്ളത്? സിഹ്റ് നബി (സ) യുടെ ശരീരത്തെ മാത്രമേ ബാധിചിട്ടുള്ളൂ
മനസ്സിനെ ബാധിച്ചിട്ടില്ല എന്ന് ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ടു ഇമാം
അസ്കലാനി മുതല്‍ ഒരു പാട് ഹദീസ് വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.
അല്ലാഹു protection അഥവാ عصمة നല്‍കിയിട്ടുള്ളത് നബി (സ) യുടെ
രിസാലത്തിന്നു മാത്രമാണ്. ആ രിസാലത്തിന്നു ബാധിക്കുന്ന ഒന്നും നബിക്ക്
എല്ക്കുകയില്ല. അത് കൊണ്ടാണല്ലോ ആ സിഹ്രില്‍ നിന്നു അല്ലാഹു അദ്ദേഹത്തെ
രക്ഷപ്പെടുത്തിയത്. ആ ഹദീസില്‍ തന്നെ പറയുന്നത് അല്ലാഹു രണ്ടു മലക്കുകളെ
അയച്ചുവെന്നും നബിക്ക് ആ സിഹ്റ് ചെയ്ത ആളെയും സ്ഥലവും പറഞ്ഞു
കൊടുതുവേന്നുമൊക്കെ ആ ഹടെsaസ്സില്‍ തന്നെ പറയുന്നുണ്ടല്ലോ. ചുരുക്കത്തില്‍ ആ
ഹദീസ് മൊത്തം വായിച്ചു അര്‍ഥം പറയുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാകും
നബിയെ അല്ലാഹു ആ സിഹ്രില്‍ നിന്നു രക്ഷപ്പെടുത്തി എന്ന്. (ഇനി ബാക്കി
ഭാഗം അടുത്ത ലക്കത്തില്‍... ഇന്ഷാ അല്ലാഹ് )
No comments:
Post a Comment