Friday, January 4, 2013

സലാം പറയുന്നതുമായി ബന്ധപെട്ട ചില ഹദീസുകള്‍




അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മനുഷ്യരേ! നിങ്ങള്‍ സലാം പരത്തുകയും ആഹാരം നല്‍കുകയും ചാര്‍ച്ചയെ ചേര്‍ക്കുകയും ജനങ്ങള്‍ നിദ്രയിലാണ്ടിരിക്കുമ്പോള്‍ നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)

 അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോട് പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത് നീ ചെല്ലുമ്പോള്‍ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാര്‍ക്കും അഭിവൃദ്ധിക്ക് കാരണമാണത്. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍(സ) അരുളി: ജൂത-കൃസ്ത്യാനികളോട് നിങ്ങള്‍ സലാം പറയരുത്. വഴിയില്‍വെച്ച് അവരാരെയെങ്കിലും കണ്ടു മുട്ടിയാല്‍ ഇടുങ്ങിയ ഭാഗത്ത് അവരെ കൊണ്ടാക്കണം. (മുസ്ലിം)

 അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളാരെങ്കിലും ഏതെങ്കിലും സദസ്സിലെത്തിച്ചേരുമ്പോഴും അവിടെനിന്ന് എഴുന്നേറ്റുപോകുമ്പോഴും സലാം പറയണം. എന്നാല്‍ ആദ്യത്തേത് അവസാനത്തേതിനേക്കാള്‍ കടമപ്പെട്ടതല്ല. (അബൂദാവൂദ്, തിര്‍മിദി) (ആദ്യത്തേതും രണ്ടാമത്തേതും തുല്യപ്രതിഫലമുള്ളതാണ്)


അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ സത്യവിശ്വാസികളാകാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹമില്ലാതെ സത്യവിശ്വാസികളാവുകയില്ല. പരസ്പരം സ്നേഹമുണ്ടാകുന്ന കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ ? നിങ്ങള്‍ക്കിടയില്‍ സലാം പരത്തലാണ്. (മുസ്ലിം)

മിഖ്ദാദ്(റ) സുദീര്‍ഘമായ ഹദീസിലൂടെ നിവേദനം ചെയ്യുന്നു: പാലിന്റെ ഓഹരി ഞങ്ങള്‍ നബി(സ) ക്ക് എടുത്തുവച്ചിരുന്നു. അവിടുന്ന് രാത്രി കടന്നുവരുമ്പോള്‍ ഉണര്‍ന്നിട്ടുള്ളവരെ ഉണര്‍ത്താതെയുമാണ് സലാം പറയാറ്. അങ്ങനെ ഒരിക്കല്‍ നബി(സ) വന്നപ്പോള്‍ സലാം പറയാറുള്ളതുപോലെ (ഉറങ്ങുന്നവരെ ഉണര്‍ത്താതെ) സലാം പറഞ്ഞുകൊണ്ടാണ് പ്രവേശിച്ചത്. (മുസ്ലിം)

ഇംറാനി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ നബി(സ) യുടെ സവിധത്തില്‍ വന്ന് അസ്സലാമു അലൈക്കും എന്നുപറഞ്ഞു. അയാള്‍ക്കു സലാം മടക്കിക്കൊണ്ട് അവിടുന്ന് അവിടെയിരുന്ന് പറഞ്ഞു: പ്രതിഫലം പത്ത്. പിന്നീട് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മ ത്തുല്ലാഹി എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കിയിട്ടുപറഞ്ഞു: പ്രതിഫലം ഇതുപത്. മൂന്നാമത് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കി ഒരിടത്തിരുന്ന് പറഞ്ഞു: പ്രതിഫലം മുപ്പത്. (അബൂദാവൂദ്, തിര്‍മിദി) (സലാം, റഹ്മത്ത്, ബക്കര്‍ത്ത് ഇവകളോരോന്നും ഓരോ ഹസനത്താണ്. ഓരോ ഹസനത്തിനും ചുരുങ്ങിയത് പത്ത് പ്രതിഫലം ലഭിക്കും)

അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ജനങ്ങളില്‍ വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവന്‍ അവരോട് സലാം തുടങ്ങുന്നവനാണ്. (അബൂദാവൂദ്, തിര്‍മിദി)

അബൂജുറയ്യി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) യുടെ അടുത്തുചെന്ന് ഞാന്‍ പറഞ്ഞു: പ്രവാചകരേ! അലൈക്കസ്സലാം. നബി(സ) പറഞ്ഞു: അലൈക്കസ്സലാം എന്ന് നീ പറയരുത്. അലൈക്കസ്സലാം എന്നത് മരണപ്പെട്ടവരോടുള്ള അഭിവാദ്യമാണ്. (അബൂദാവൂദ്, തിര്‍മിദി)

അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുളി: നിങ്ങളാരെങ്കിലും കൂട്ടുകാരനെ കണ്ടുമുട്ടിയാല്‍ അവനോട് സലാം പറഞ്ഞുകൊള്ളട്ടെ! അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ കല്ലോ മറയിട്ടതിനുശേഷം വീണ്ടും കണ്ടുമുട്ടിയാലും സലാം പറയണം. (അബൂദാവൂദ്)

അസ്മാഉ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒരിക്കല്‍ മസ്ജിദുന്നബവിയിലൂടെ നടന്നുപോയി. ഒരുകൂട്ടം സ്ത്രീകള്‍ അവിടെയിരിപ്പുണ്ടായിരുന്നു. നബി(സ) അവരോട് സലാം പറഞ്ഞത് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു. (തിര്‍മിദി) (ആംഗ്യം കാണിക്കുകയും സലാം പറയുകയും ചെയ്തു)

Wednesday, January 2, 2013

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിനും ശിഷ്യര്‍ക്കും തിരിയാതെ പോയ തൌഹീദ് ...


ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിനും ശിഷ്യര്‍ക്കും തിരിയാതെ പോയ തൌഹീദ് ...

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബിന്റെയും അദ്ധേഹത്തിന്റെ ശിഷ്യന്മാരുടെയും മസാഇലുകള്‍ ക്രോഡീകരിക്കപ്പെട്ട 'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്നും തര്‍ക്കത്തിലിരിക്കുന്ന ഹദീസുമായി ബന്ധപ്പെട്ടു വന്ന വിശദീകരണം കാണുക.. വൈകാതെ തന്നെ ശിര്‍ക്കാരോപകര്‍ ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബിനെയും ശിഷ്യന്‍ മാരെയും ബഹിഷ്കരിക്കുമോ എന്നറിഞ്ഞുകൂട. ഈ ഹദീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലെ അഞ്ചാമത്തെ ഖണ്ഡനം ഉള്‍പ്പെടുത്താതെ അതിനു മുന്പ് പറഞ്ഞ നാല് ഖണ്ഡനങ്ങള്‍ മാത്രമാണ് ശിര്‍ക്കാരോപകര്‍ പ്രചരിപ്പിക്കുന്നത്. അത് കൊണ്ട് ശ്രദ്ധയോടെ വായിക്കുക.
'അല്‍ ജവാഹിറുല്‍ മുദിയ ലി ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്' എന്ന ഗ്രന്ഥത്തില്‍ നിന്ന്:
الوجه الرابع : إن هذا الحديث لا يصح عن النبي صلى الله عليه وسلم، فإن من رواته معروف بن حسان وهو منكر الحديث قاله ابن عدي
الوجه الخامس أن يقال : إن صح الحديث فلا دليل فيه على دعاء الميت والغائب، فإن الحديث ورد في أذكار السفر ، ومعناه أن الإنسان إذا انفلت دابته وعجز عنها فقد جعل الله عبادا من عباده الصالحين من صالحي الجن أو الملائكة أو ممن لا يعلم من جنده سواه ( وما يعلم جنود ربك إلا هو ) فأخبر النبي صلى الله عليه وسلم أن لله عبادا قد وكلهم بهذا الأمر ، فإذا انفلتت الدابة ونادى صاحبها بما أمره به النبي صلى الله عليه وسلم في هذا الحديث حبسوا عليه دابته فإن هؤلاء عباد الله أحياء ، وقد جعل الله لهم قدرة على ذلك كما جعل للإنس فهو ينادي من يسمع ويعين بنفسه كما ينادي أصحابه الذين معه من الإنس ، فأين هذا من الاستعانة بأهل القبور ، بل هذا من جنس ما يجوز طلبه من الأحياء ، فإن الإنسان يجوز له أن يسأله المخلوق من الأحياء ما يقدر عليه
(كتاب الجواهر المضية - لمجدد الدعوة النجدية، شيخ الإسلام، علم الهداة الأعلام، الشيخ محمد بن عبد الوهاب )

വിവര്‍ത്തനം :  " ഖണ്ഡനം 4ഈ ഹദീസ് നബി(സ)യില്‍ നിന്നും സ്വഹീഹായി വന്നിട്ടില്ല. ആ ഹദീസിന്‍റെ റിപ്പോര്‍ട്ടകന്മാരില്‍ മഅറൂഫ് ബ്നു ഹസ്സാന്‍ എന്ന വ്യക്തിയുണ്ട് അയാളുടെ ഹദീസ് സ്വീകാര്യ യോഗ്യമല്ല എന്ന് ഇബ്നു അദിയ്യ് പറഞ്ഞിട്ടുണ്ട് ."
 " ഖണ്ഡനം 5: ഇനി സ്വഹീഹാണെങ്കില്‍ തന്നെ അതില്‍ മരിച്ചവരെയോ ഹാജരില്ലാതവരെയോ വിളിച്ചു തേടാന്‍ തെളിവില്ല. യാത്രാ സമയത്തുള്ള ദിക് റുകളുടെ കൂട്ടത്തിലാണ് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇനി അതിന്‍റെ അര്‍ഥം ഇപ്രകാരമാണ് ഒരു മനുഷ്യന് തന്‍റെ വാഹന മൃഗം ഓടിപ്പോകുകയും അതിനെ തടഞ്ഞു വെക്കാന്‍ അയാള്‍ നിസ്സഹായകനാവുകയും ചെയ്‌താല്‍ അല്ലാഹു തന്റെ സ്വാലിഹീങ്ങളായ അടിമകളില്‍ ചില അടിമകളെ അഥവാ സ്വാലിഹീങ്ങളായ ജിന്നുകളില്‍പെട്ടവരായിരിക്കും .. അല്ലെങ്കില്‍ മലക്കുകളില്‍ പെട്ടവരായിരിക്കും.. അല്ലെങ്കില്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയാത്ത അവന്‍റെ സൈന്യമോ ആയിരിക്കാം ( "നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല" [ സൂറത്തു മുദ്ദഥിര്‍ - 31] ) ആ നിലക്ക് അല്ലാഹു ആ ദൌത്യമേല്‍പിച്ച ചില അടിമകള്‍ അല്ലാഹുവിനുണ്ട് എന്ന് പ്രവാചകന്‍ അറിയിച്ചു തന്നു എന്നാണ് വരിക. അപ്രകാരം തന്റെ വാഹനമായ മൃഗം ഓടിപ്പോകുന്ന സമയത്ത് അതിന്റെ ഉടമസ്ഥന്‍ പ്രവാചകന്‍ പറഞ്ഞ രൂപത്തില്‍ വിളിച്ചു പറയുകയാണെങ്കില്‍ അവര്‍ അവനു വേണ്ടി ആ വാഹനത്തെ തടഞ്ഞു നിര്‍ത്തും എന്നേ അതിനര്‍ത്ഥം വരൂ.. അവരാകട്ടെ അല്ലാഹുവിന്റെ ജീവിച്ചിരിക്കുന്ന അടിമകളാണ്. മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുള്ളതു പോലെ അവര്‍ക്കും അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്റെ കൂടെയുള്ള മറ്റു മനുഷ്യരെ വിളിക്കുന്നത്‌ പോലെ തന്റെ വിളി കേള്‍ക്കുകയും സഹായിക്കാന്‍ സാധിക്കുകയും ചെയ്യുന്നവരെയാണ് അയാള്‍ വിളിക്കുന്നത്. ഖബറാളികളോട് തേടുന്നതും ഇതും എവിടെ കിടക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു സൃഷ്ടിയോട് അതിനു കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ ചോദിക്കാറില്ലേ. അപ്രകാരം   ജീവിച്ചിരിക്കുന്ന ഒരു സ്രിഷ്ടിയോട് അതിനു കഴിവുള്ള ഒരു കാര്യം ചോദിക്കുന്നതിലേ ഇത് പെടൂ."[ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്‍റെ യും അദ്ധേഹത്തിന്റെ ശിഷ്യന്മാരുടെയും മസാഇലുകള്‍ ക്രോഡീകരിക്കപ്പെട്ട 'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്നും. പേജ് 621]
ഈ ഹദീസ് ഉപയോഗിച്ച് ശിര്‍ക്കന്‍ ഇസ്തിഗാസക്ക് തെളിവ് പിടിക്കുന്ന സൂഫികള്‍ക്കുള്ള ഖണ്ഡനമാണ് ഇത്. ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്റെ ശിഷ്യന്മാരില്‍ പ്രധാനിയായ ശൈഖ്‌ ഹമദ് ബിന്‍ നാസ്വിര്‍ ആല് മഅമര്‍ ആണ് ഇത് രേഖപ്പെടുത്തിയത് എന്നത് കൊണ്ട് ഈ ഖണ്ഡനത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നില്ല. ഇതിലെ അഞ്ചാം ഖണ്ഡനം ഉള്‍പ്പെടുത്താതെ നാല് വരെയുള്ള ഖണ്ഡനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പലര്‍ക്കും ശിര്‍ക്കാരോപകര്‍ ഇത് നല്‍കിയത്. അവര്‍ നല്‍കിയ ഓരോ തെളിവുകളുടെ സ്ഥിതിയും ഇതു തന്നെയാണ്. പാവം ജനങ്ങള്‍ ഇതൊന്നുമറിയുന്നില്ലല്ലോ. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ഇനിയും പല കൈക്രിയകളും അവര്‍ക്ക് നടത്തേണ്ടി വരും . ...

ഷെയ്ഖ്‌ ഇബ്ന്‍ ബാസ്, ഇബ്നു ഉസൈമീന്‍, ഇബ്നു തൈമിയ, മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്......... തുടങ്ങി ശിര്‍ക്കാരോപകരുടെ വാദപ്രകാരം ബഹിഷ്കരിക്കപ്പെടേണ്ട പണ്ഡിതന്മാരുടെ പേരുകള്‍ ഇനിയുമെത്ര... അതാണല്ലോ ഈ തര്‍ക്കത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന ചിലരുടെ ആവശ്യവും ...

ويمكرون ويمكر الله والله خير الماكرين
"അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍"-(അന്‍ഫാല്‍-30)


ഈ വിഷയത്തിലെ മറ്റു ലേഖനങ്ങള്‍ : 

1- ഹാദിറും ഖാദിറും ആണെങ്കില്‍ എങ്ങനെ വസീലതുന്‍ ഇല ശിര്‍ക്കായി. ?! കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ഒരു ചോദ്യം ..

2- ലിജ്നയുടെ ഫത്'വകള്‍ പരിശോധിക്കുമ്പോള്‍ , ആ വിഷയത്തില്‍ അവര്‍ പറഞ്ഞ മറ്റു ഫത്'വകളും പരിശോധിക്കേണ്ടതില്ലേ ?!

3- ജിന്നുകളും മനുഷ്യരുമായുള്ള ബന്ധം ഷെയ്ഖ് അൽബാനി(റ)യുടെ വീക്ഷണത്തില്‍

Tuesday, January 1, 2013

നവോത്ഥാനം:നബി(സ) നിന്ന് തുടങ്ങുന്ന നാള്‍ വഴി..ജനാബ് ഹുസൈന്‍ സലഫി മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം

നവോത്ഥാനം:നബി(സ) നിന്ന് തുടങ്ങുന്ന നാള്‍ വഴി..ജനാബ് ഹുസൈന്‍ സലഫി മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം


Monday, December 31, 2012

പറയൂ ഭിന്നിപ്പിനു കോടി പിടികുന്നവരെ ഹുസൈന്‍ സലഫി ചെയ്ത തെറ്റ് എന്ത് എന്ന് ???

പ്രിയമുള്ള സഹോദരങ്ങളെ ,

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ഐക്യത്തിന് വേണ്ടി സംസാരിച്ച ബഹുമാന്യ പണ്ഡിതന്‍ ഹുസൈന്‍ സലഫിയെ താറ ടിക്കുകയും ,മുനഫിക്കകയും ചെയ്ത നാം സ്നേഹിക്കുന്ന നെടക്കന്മാരുടെ പ്രസംഗം കേട്ടപ്പോള്‍ വിഷമം തോന്നി :തങ്ങളുടെ അജണ്ടക്ക് അനുകൂലമായി പ്രസഗി ചില്ല എന്നാ ഒരു കാരണത്താല്‍ അദേഹത്തെ പ്രയാസപ്പെടുത്തിയ നേതാക്കന്മാര്‍ക്ക് അള്ളാഹു സല്‍ബുദ്ധി തോന്നിക്കുകയും ഹുസൈന്‍ സലഫിക്ക് മാനസികമായ കരുത്തും ആയുരരോഗ്യത്തോടു കൂടിയുള്ള ദീര്‍ഗയുസും അല്ലാഹു നല്‍കുമറാകട്ടെ :

എന്താണ് ഹുസൈന്‍ സലഫി ചെയ്ത തെറ്റ് എന്ന്‍ ഇവര്‍ മുജാഹിദ് പ്രവര്‍ത്തകരെ ബോദ്യപ്പെടുത്തേണ്ടതുണ്ട്.

ഐക്യത്തിലേക്ക് മടങ്ങണ മെന്നും ,ഭിന്നിപ്പ്/തര്‍ക്കം ഉള്ള വിഷയത്തില്‍ മുമ്പ് ഉള്ള നിലപാടിലേക്ക് മാറണമെന്നും പറഞ്ഞതാണോ അദ്ദേഹത്തിന്റെ കുറ്റം?

നാം ബഹുമാനിക്കുന്ന നമ്മെ സ്നേഹിക്കുന്ന സലഫീപണ്ടിതന്‍മാരുമായി കാര്യങ്ങള്‍ കൂടിയാലോചിച്ച് സലഫികള്‍ എല്ലാം ഒരേ നിലപാട് എടുക്കണം എന്ന് പറഞ്ഞതാണോ അദ്ദേഹത്തിന്റെ കുറ്റം?

വലത് കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യണമെന്ന്‍ പറഞ്ഞതിനെ നമ്മുടെ പ്രസിടണ്ട് (T .P )കളിയാക്കിയത് അവിടെ കൂടിയ ജനമനസ്സില്‍ അദേഹത്തെ മോശക്കരനാക്കാനയിരുന്നില്ലേ ?(അല്ലാഹു ഒരാള്‍ക്ക് കൊടുത്തപ്രദാപത്തെ കെടുത്താന്‍ സാതിക്കില്ലല്ലോ (അള്ളാഹു അക്ബര്‍ )
എനിപറയുക : ദുര്‍ബലമായ (യാ ഇബാദള്ളാ) ഹദീസ് ജിന്നിനെ വിളിച്ചു പ്രാര്‍ത്തി ക്കാന്‍ സക്കരിയ്യ സ്വലാഹി കൊണ്ട് വന്നതാണോ ?

ജിന്നിനോട് പ്രാര്‍ത്ഥിച്ചോ എന്ന്‍ ഈ ദുര്‍ബലമായ ഹദീസ് സ്വലാഹി എവിടെയെങ്കിലും പറഞ്ഞതിന് വല്ല തെളിവും നമ്മുടെ നേതാക്കന്മാരുടെ അട്ത്തുണ്ട് എങ്കില്‍ ദയവായി പുറത്ത്വിടുക .(ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട് ശിര്‍ക്കിനെതിരെ പൊരുതാന്‍ )

മുവഹിധുകളുടെ ചോര കുടിച്ചു മതി വരാത്ത ആളുകളോട്

അസ്സലാമു അലൈകും,,

കേരള നദ് വത്തുല്‍ മുജഹിദീന്റെ നേതാന്ക്കന്മാരെയും പണ്ഡിതന്‍മാരെയും ഇസ്ലാഹി കേരളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തത് നിങ്ങളുടെ തറവാട്ട്‌ മഹിമ കൊണ്ടോ മത, മറ്റു സാമുഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുമായുള്ള ബന്ധം കൊണ്ടോ , പ്രമാണിമാരുടെ പിന്‍ബലം കണ്ടിട്ടോ അല്ലാ.. മറിച്ച് പരിപാവനമായ ഇസ്ലാമിന്റെ ആദര്‍ശം സലഫിയ്യതിന്റെ ആദര്‍ശം കളങ്കമില്ലാതെ വളച്ചുകെട്ടില്ലാതെ ധുര്വ്ക്യനങ്ങളില്ലാതെ ജനങ്ങളോട് തുറന്നു പറയുകയും അതിനു വേണ്ടി പ്രവര്‍.തിക്കുകയും ചെയ്തതുകൊണ്ടാണ്, മഹത്തായ നമ്മുടെ പ്രസ്തനതിനെറെ ആദര്‍ശം ചില കുഭുധികളുടെയും താല്‍പര കക്ഷികളുടെയും തല്പര്യതിന്നു വേണ്ടി ബലികൊടുക്കുകയും, ഹദീസ് നിഷേധത്തിന്റെയും അഖ്‌ലനിയതിന്റെയും ആളുകള്‍ക്ക് കയറി നിരങ്ങാന്‍ പാകത്തില്‍ ആദര്‍ശത്തില്‍ മായം ചേര്‍ക്കുകയും ചെയ്ത നേതാക്കന്മാരേ,,,,,,,, പണ്ഡിതരെ,,,,,,,, മഹാന്മാരായ പണ്ഡിതരുടെയും നിസ്സ്വാര്താരായ മുന്‍കാല നേതാകന്മാരുടെയും ചോരയുടെയും അദ്വാന്തിന്റെയും ത്യാകതിന്റെയും പോരാട്ടങ്ങളുടെയും ഫലമായി വളര്‍ന്നു പന്തലിച്ച ഈ തൌഹീദീ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ അട്ടിമറിച്ചവരേ ....,, അതേ നിങ്ങള്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്നേ വരെ ഇസ്ലാഹി കേരളം കണ്ടിട്ടില്ലാത്ത ചരിത്രം ആദര്‍ശ വഞ്ചനയുടെയും അധികാരമോഹതിന്റെയും ഒരു പുതിയ ചരിത്രം,,,. ഇന്ഷ അള്ളാ ഇതു കേരളത്തിലെ ഇസ്ലാഹി സമൂഹം കാരുണ്യവാനായ റബ്ബിന്റെ അടുത്ത് ഭാരമെല്‍പ്പിക്കുകയാണ് .... നാളെ റബ്ബിന്‍റെ കോടതിയില്‍ തനിക്കെല്‍പിക്കപ്പെട്ട അമാനതിനെ കുറിച്ച് ചോദ്യം ചെയ്യപപെടുന്ന ഒരു ദിനം വരാനുണ്ട് എന്നത് സലഫീ കേരളത്തിന്‌ ആശ്വാസം നല്‍കുന്നതാണ്,,

ആദര്‍ശം സ്വീകരിക്കുവാനുള്ള ആര്‍ജവം അത് പ്രസങ്ങിക്കാന്‍ മാത്രമുള്ളതല്ല എന്നും ഏതു പ്രധിസന്തി ഘട്ടങ്ങളിലും പ്രയാസങ്ങളിലും ആര്കുമുന്നിലും അടിയറവു വെക്കനുല്ലതല്ല എന്ന്‍ പടിപ്പിക്കപ്പെട്ട അതില്‍ മുന്‍കാല സലഫുകളെ മത്ര്കയക്കുകയും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്ത പണ്ടിതരെയും പ്രവര്‍ത്തകരെയും പലവിധത്തില്‍ പീഡിപ്പിക്കുകയും മര്ധിക്കുകയും ചെയ്തവരേ... അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഖുര്‍ആനിലെക്കും സുന്നതിലേക്കും സലഫുകളുടെ മാര്‍ഗത്തിലേക്കും മടങ്ങണമെന്ന് പറഞ്ഞ പണ്ഡിതരെ ചീത്തവിളിക്കുകയും സമൂഹ മധ്യത്തില്‍ കൊചാക്കുവാന്‍ ശ്രമിക്കുകയും ചെയ്ത നേത്രതമേ ..... നിങ്ങളുടെ ഭീഷനികല്‍കും വിലക്കുകല്കും മുമ്പില്‍ പേടിച്ചു പിന്മാരുന്നവരല്ല സലഫീ സമൂഹം,, നിങ്ങള്‍ക്ക് ഊതി കെടുത്തുവാന്‍ സാധിക്കുകയില്ല ഈ പ്രകാശത്തെ.. നിങ്ങള്ക് അള്ളാഹു സല്‍ബുദ്ധി നല്കുകയും പൊറുത്തു തരികയും ചെയ്യട്ടെ ആമീന്‍,

മുജഹിടുകളില്‍ ഒരാളും ശിര്‍കിലേക്ക് പോയിട്ടില്ലെന്നും ജിന്നിനോട് വിളിച്ചു പ്രാര്തികുന്നവരില്ലെന്നും ആവര്തിച്ചു ആവര്ത്തിച്ചു വ്യക്തമാക്കിയിട്ടും മുവഹിടുകളില്‍ ശിര്‍ക്കരോപിക്കുന്നവരേ... മുജഹിടുകള്‍ മുന്‍കാല സലഫുകളുടെ ആദര്ശര്ത്തില്‍ ഐക്യപ്പെടുവാന്‍ ആഹ്വാനം ചെയ്തതിനെതിരെ അക്രോശവുമായി വന്ന നെത്ര്ത്തമേ.... നിങ്ങളുടെ കുത്സിത പ്രവര്തങ്ങളെ കുറിച്ച് അറിയുന്ന നാഥന്‍ നിഷ്കളങ്കരായ മുജഹിടുകളുടെ പ്രാര്‍ത്ഥനക്കു ഉത്തരം നല്‍കുമെന്ന ഉത്തമ പ്രതീക്ഷയാണ് ഓരോ ഇസ്ലാഹീ പ്രവര്തകന്റെയും ശക്തി,,

അധികാരവും സ്വാധീനവും സ്വന്തം പ്രയത്നം കൊണ്ടുണ്ടയതന്ന മൌഡ്‌യമായ ധാരണയുമായി അഹന്ദ മൂത്ത് തന്‍റെ സ്വാര്‍ത്ഥ തല്പര്യങ്ങല്‍ക്ക് വേണ്ടി ഈ മഹത്തായ ആദര്ശ പ്രസ്ഥാനത്തെ നശിപ്പിക്കുവാന്‍ ഇറങ്ങിയവരുടെ ശ്രമങ്ങളെ റബ്ബുല്‍ ആലമീനായ നാഥാ നീ നിഷ്ഫലമാക്കേണമേ.... അവരുടെ എല്ലാവിധ ശര്റില്‍ നിന്നും ഈ ആദര്‍ശ പ്രബോധക സംഘത്തെ നീ സംരക്ഷിക്കേണമേ.... ആദര്‍ശം ആരുടെ മുന്നിലും അടിയറവു വെക്കാത്ത ഈമനുല്ല,, ഇല്മുള്ള,, നിസ്വര്താരായ പണ്ടിതരെയും നേതാക്കളെയും കാരുണ്യവാനായ നാഥാ നീ ഞങ്ങള്‍ക്ക് നല്‍കേണമേ.....
ഹബീബ് റഹ്മാന്‍ തേങ്ങാട്ട് ..
00971 55 189 4541

Sunday, December 30, 2012

ഒരു സ്ഥലത്ത് നടക്കുന്ന ദഹുവ പരിപാടികള്‍ എങ്ങിനെ മുടക്കാം -ഫസല് റഹ്മാന്‍ തെങ്ങാട്ടിന്റെ കുതന്ത്രങ്ങള്‍ കാണുക

അസ്സലാമുഅലൈക്കും
ഒരു സ്ഥലത്ത് നടക്കുന്ന ദഹുവ പരിപാടികള്‍ എങ്ങിനെ മുടക്കാം എന്ന് പടിപിക്കപെട്ട അനുയായി വൃന്ദം ആണ് .ഇപ്പോള്‍ അബ്ദു റഹ്മാന്‍ സലഫി വളര്‍ത്തിയെടുത്ത ഈ വളണ്ടിയര്‍ കോര്‍ ....ഒരു സ്ഥലത്ത് കൃത്രിമ കാതുകള്‍ ശ്രിഷ്ടിച്ചു പരപാടി എങ്ങിനെ മുടക്കാം ..എന്ന് ഫസല് റഹ്മാന്‍ തെങ്ങാട്ടിന്റെ കുതന്ത്രങ്ങള്‍ കാണുക....
ഇതേ വിദ്യ കടം കൊണ്ടാണ് അവന്‍ ചെറുകാവ് മണ്ഡലം പരിപാടി മുടക്കാന്‍ സകല കളിയും കളിച്ചത്  
 

 

അക്ബര്‍ സാഹിബു താങ്കള്‍ നയം വ്യക്തമാക്കി നന്ദി

അക്ബര്‍ സാഹിബു താങ്കള്‍ കുറെ കാലം മെയിലിലൂടെ നടത്തിയ ഈ ഒളി നാടകം അവസാനിപിച്ചതിനു നന്ദി ...താങ്കള്‍ ഈ വിഷയം പടിചിടില്ല ..അതിനു താങ്കള്‍ ശ്രമിച്ചിട്ടും ഇല്ല ....പക്ഷെ ഇപ്പോള്‍ നയം വ്യക്തമാക്കി എന്നൊക്കെ പറഞ്ഞു ചിലര്‍ നടക്കുന്നു ...അവര്‍ കൂടി അറിയട്ടെ മാസങ്ങള്‍ മുമ്പ് താങ്കള്‍ സാലിഷ് വാടാനപള്ളിയുടെ documentry പലര്‍ക്കും ഇ മെയിലായി അയച്ചു കൊടുത്തത് ...എന്നിട്ട് പോലും തല കത്തുമ്പോള്‍ ല്വഹീഫായ ഹധീസിനെ ചര്‍ച്ച ചെയ്യ്ന്ന്വര്‍ എന്നും ..ജിന്നിനെ അബൗധികമൊ ഭൌധികാമോ എന്ന് തലപുന്നാക്കുനവര്‍ എന്നും താങ്കള്‍ ആക്ഷേപിച്ചത് ...അത് ശരിയായില്ല ..ഞങ്ങള്‍ താങ്കളോട് ക്ഷമിക്കുന്നു ...പക്ഷെ അല്ലാഹു പൊറുക്കണം എങ്കില്‍ താങ്കള്‍ തന്നെ പശ്ചാതപിക്കണം ....
കണ്ടോളൂ അക്ബര്‍ സാഹിബു മുമ്പ് അയച്ച മെയില്‍