Saturday, March 31, 2012

മടവൂരീ യാഥാസ്ഥിതികന്മാര്‍ തിരുശേഷിപ്പുകള്‍ക്ക് നേരെയും -2 :

മടവൂരീ യാഥാസ്ഥിതികന്മാര്‍ തിരുശേഷിപ്പുകള്‍ക്ക് നേരെയും -2 :
നബി(സ്വ)യുടെ തിരുശേഷിപ്പുകളിലെ ബറക്കത്ത് അല്‍പബുദ്ധിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മടവൂരീ യാഥാസ്ഥിതികന്‍ എഴുതുന്നു:- ഇവയെല്ലാം സൂക്ഷിക്കപ്പെടേണ്ട തിരുശേഷിപ്പുകളാണെന്നോ ഇവ കാണുന്നതും തൊടുന്നതും മുത്തുന്നതുമെല്ലാം ഇഹലോകത്തോ പരലോകത്തോ ഗുണം നല്‍കുന്ന കാര്യമാണെന്നോ അവര്‍ മനസ്സിലാക്കിയിട്ടില്ല. അവരുടെ റസൂല്‍(സ) അങ്ങനെ അവരെ പഠിപ്പിച്ചില്ല.” (ശബാബ്. 2011. ഫിബ്രുവരി. 18. മുര്‍ശിദ് പാലത്ത്.)
ഇതേ പുരോഹിതന്‍ തന്നെ റസൂല്‍(സ്വ)യുടെ ശരീരാവശിഷ്ടങ്ങളുടെ മഹത്വവല്‍ക്കരണം സ്വഹാബികളില്‍ നിന്നുള്ള പാരമ്പര്യമല്ല എന്നെഴുതിയതും കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചുവല്ലോ? ഇയാള്‍ എവിടെ നോക്കിയാണാവോ നബി(സ്വ)യുടെയും അവിടുത്തെ ശിഷ്യന്‍മാരുടെയും പാരമ്പര്യം പഠിച്ചത്? മുസ്ലിംകളുടെ ആധികാരിക രേഖാഗ്രന്ഥമായ ഹദീസ് സമാഹാരം ഇയാള്‍ അവലംബിക്കാന്‍ ഇടയില്ല. കാരണം അവകളില്‍ ഏറ്റവും സ്വീകാര്യമായി മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിച്ച ബുഖാരിയും, മുസ്ലിമും ചേകന്നൂരി പാതിരിമാരെപ്പോലെ ഇവര്‍ക്കും സ്വീകാര്യമല്ലല്ലോ? അല്ലാഹുവിനും അവന്റെ കലാമായ ക്വുര്‍ആനിനും എതിരായ കാര്യങ്ങള്‍ എഴുതി വെച്ച ഗ്രന്ഥങ്ങളാണല്ലോ ഇവന്‍മാരുടെ ഭാഷയില്‍ സ്വഹീഹുല്‍ ബുഖാരിയും മുസ്ലിമും? വിശുദ്ധ ക്വുര്‍ആനിന് വിരുദ്ധം എഴുതി വെച്ച ഈ ഗ്രന്ഥങ്ങള്‍ പിന്നെങ്ങിനെ ഇവന്മാര്‍ അവലംബിക്കും? കുറ്റമറ്റ പ്രമാണമായി ഇവര്‍ക്കുള്ളത് എടവണ്ണ സുല്ലമി, കുഴിപ്പുറം സുല്ലമി, മുര്‍ശിദ് പാലത്ത്, ശംസുദ്ദീന്‍ പാലക്കോട്, അലി മദനി തുടങ്ങിയ മടവൂരീ പുരോഹിതന്മാരുടെയും പില്‍ക്കാല ഖോജാക്കന്മാരുടെയും അല്‍പ ബുദ്ധിയില്‍ നിന്ന് പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന ഏതാനും പൊട്ടത്തരങ്ങളും യുക്തിവാദങ്ങളുമാണ്. ഇതു വെച്ച് നബി(സ്വ)യുടെയും സ്വഹാബിമാരുടെയും പാരമ്പര്യം അളക്കാനിരുന്നാല്‍ ശബാബില്‍ എഴുതിയത് പോലുള്ള പച്ചക്കള്ളം ഇനിയും അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ പറയേണ്ടിവരും. കാന്തപുരവും കൂട്ടരും മുടിയുടെ പേരിലും ബറക്കത്തിന്റെ പേരിലും സ്വയം യുക്തിയേയും കിനാവുകളെയും അടിസ്ഥാനമാക്കി കള്ളങ്ങള്‍ മെനഞ്ഞുണ്ടാക്കുമ്പോള്‍ മടവൂരീ പുരോഹിതന്മാര്‍ ഇവകളുടെ പേരില്‍ പ്രമാണങ്ങള്‍ തള്ളി യുക്തിയെ അവലംബിച്ചു മറ്റൊരു നിലയില്‍ പുതിയ കള്ളങ്ങള്‍ ചമയുന്നു. രണ്ട് കൂട്ടര്‍ക്കും പറ്റിയ അബദ്ധം ഒന്നു തന്നെ. രണ്ട് വിഭാഗവും പ്രമാണങ്ങള്‍ വിട്ട് യുക്തിയിലേക്കും സ്വയം കണ്ടെത്തലുകളിലേക്കും വഴുതിപ്പോകുന്നു. നബി(സ്വ)യുടെയും ശിഷ്യരുടെയും പാരമ്പര്യം. മുസ്ലിംകള്‍ക്ക് പ്രമാണം അല്‍പ ബുദ്ധികളായ ഖോജാക്കന്‍മാരുടെയും മടവൂരികളുടെയും പ്രമാണങ്ങള്‍ക്ക് എതിരെ ചിന്തിക്കുന്ന യുക്തിവാദങ്ങളല്ലെന്ന് പറഞ്ഞല്ലോ? അതിനാല്‍ തന്നെ അവിടുത്തെ തിരുശേഷിപ്പുകളുടെ കാര്യത്തില്‍ നബി(സ്വ)യുടെയും സ്വഹാബികളുടെയും പാരമ്പര്യം മടവൂരികള്‍ ശബാബില്‍ എഴുതിയത് പോലെയല്ല. പ്രമാണങ്ങള്‍ ഇതേപറ്റി പറയുന്നത് ശബാബില്‍ തന്നെ പറയട്ടെ: “നബി (സ) ഒരിക്കല്‍ ഉമ്മു സുലൈമിന്റെ വീട്ടില്‍ ചെന്ന് അവരുടെ വിരിപ്പില്‍ ഉറങ്ങുകയുണ്ടായി. അവര്‍ അവിടെ ഉണ്ടായിരുന്നില്ല. വന്നു കയറിയപ്പോള്‍ നബി(സ) നിങ്ങളുടെ വിരിപ്പില്‍ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു. നബി(സ)യെ അവര്‍ ചെന്നു നോക്കിയപ്പോള്‍ നന്നായി വിയര്‍ത്തൊലിക്കുന്നുണ്ട്. അവര്‍ ആ വിയര്‍പ്പെല്ലാം തുടച്ചെടുത്ത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണര്‍ന്ന നബി(സ) ചോദിച്ചു. മാ തസ്വ ്നഈന യാ ഉമ്മുസുലൈം……… ഉമ്മു സുലൈം എന്താണ് നീ ചെയ്യുന്നത്? അവര്‍ പറഞ്ഞു. അവിടുത്തെ ബര്‍ക്കത്ത് ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നബി(സ) പറഞ്ഞു. ശരി. (ബുഖാരി.2331)” (ശബാബ് വാരിക. 2010. നവംബര്‍. 12. സി.പി. ഉമര്‍ സുല്ലമി) നോക്കൂ, ഉമ്മു സുലൈം(റ) എന്ന സ്വഹാബാവനിത കുട്ടികള്‍ക്ക് ബറക്കത്ത് കിട്ടാന്‍ വേണ്ടി നബി(സ്വ)യുടെ വിയര്‍പ്പ് കുപ്പിയിലാക്കി സൂക്ഷിക്കുന്നു. മഹതിയുടെ പാരമ്പര്യമിങ്ങനെ. മടവൂരി പുരോഹിതന്‍ പറയുന്നു, ഇങ്ങനെ ഒരു പാരമ്പര്യം അവിടത്തെ ശിഷ്യഗണങ്ങള്‍ക്കില്ലെന്ന്. മുസ്ലിംകള്‍ ഏത് വിശ്വസിക്കണം? സ്വഹാബാ വനിതയായ ഉമ്മുസുലൈം(റ)യുടെ പാരമ്പര്യമോ അതോ യാതൊരു തെളിവുമില്ലാതെ സ്വഹാബികളുടെ പാരമ്പര്യം നിഷേധിക്കുന്ന മടവൂരീ പുരോഹിതപാരമ്പര്യമോ? ഉമ്മു സുലൈം ബറക്കത്തിന് വേണ്ടി അവിടുത്തെ അവശിഷ്ടമായ വിയര്‍പ്പ് കുപ്പിയാലാക്കി സൂക്ഷിച്ചപ്പോള്‍ നബി(സ്വ)യുടെ പാരമ്പര്യം അത് ശരി വെച്ചതാണ്. മടവൂരീ പാരമ്പര്യം ഒരു പ്രമാണവുമില്ലാതെ നബി(സ്വ)യുടെ മാതൃകയെ തള്ളിപ്പറഞ്ഞതും. മുസ്ലിംകള്‍ ഏതംഗീകരിക്കണം? ബറക്കത്തിന് വേണ്ടി തിരുശേഷിപ്പ് സൂക്ഷിക്കാന്‍ അനുവദിച്ച നബി(സ്വ)യുടെ മാതൃകയോ അത് നിഷേധിക്കുന്ന മടവൂരി പുരോഹിതന്റെ പൊയ്വെടികളോ? നബി(സ്വ)യുടെയും സ്വഹാബിയുടെയും പാരമ്പര്യം സ്വഹീഹുല്‍ ബുഖാരിയില്‍ സ്വീകാര്യമായ പരമ്പര സഹിതം വ്യക്തമാക്കുന്നു. നിഷേധിക്കുന്ന മടവൂരികള്‍ക്കാകട്ടെ ശബാബില്‍ ബഡായി എഴുതി എന്നല്ലാതെ യാതൊരു തെളിവും ഉദ്ധരിച്ചു കാണുന്നില്ല. നബി(സ്വ) ബറക്കത്ത് അനുവദിച്ചതും ഉമ്മുസുലൈം(റ) മക്കള്‍ക്ക് ബറക്കത്തിന് കുപ്പിയിലാക്കി സൂക്ഷിച്ചതുമായ വിയര്‍പ്പെന്ന നബി(സ്വ)യുടെ പുണ്യശേഷിപ്പിനെയാണല്ലോ കുഴിപ്പുറം സുല്ലമി കാഷ്ടത്തിന്റെയും മൂത്രത്തിന്റെയും പട്ടികയില്‍ എഴുതി തള്ളിയത്. കാരണമായി ഈ പുരോഹിതന്‍ എഴുതിയത് ബറക്കത്ത് നല്‍കുകയെന്നത് സാധാരണനിലയില്‍ സാധ്യമല്ല, അദൃശ്യ നിലയിലേ അത് സാധിക്കൂ എന്നായിരുന്നല്ലോ? അല്ലയോ പുരോഹിതാ, താങ്കള്‍ക്ക് ബുദ്ധിയില്ലെങ്കിലും പേറി നടക്കുന്ന ഖൌമിന് സ്വല്‍പമെങ്കിലും ചിന്താശേഷിയുണ്ടെന്നാണ് ഈയുള്ളവന്‍ വിശ്വസിക്കുന്നത്. ആ നിലക്ക് ചോദിക്കട്ടെ. സുല്ലമി എഴുതിയ അദൃശ്യവും ബറക്കത്ത് നല്‍കലും അവിടുത്തിന്റെ തിരുസന്നിധിയില്‍ വെച്ച് ബറക്കത്തിന് വേണ്ടി വിയര്‍പ്പ് കുപ്പിയിലാക്കിയ ഉമ്മുസുലൈം(റ) എന്ന സ്വഹാബാവനിതക്ക് തിരിഞ്ഞില്ലെന്നോ? അത് ശരിവെച്ച നബി(സ്വ)ക്കും ബറക്കത്ത് നല്‍ക്കുന്നത് അല്ലാഹുവാണെന്നും അദൃശ്യ നിലയിലാണെന്നും തിരിയാതെ പോയോ? ഈയടുത്ത കാലത്ത് കുഴിപ്പുറത്ത് പൊട്ടി മുളച്ച ഈ സുല്ലമിക്കാണോ ഇതൊക്കെ മനസ്സിലായത്? ഇതംഗീകരിച്ചു തരാന്‍ മടവൂരികളെപ്പോലെ ബുദ്ധി മരവിച്ചു പോയ ജാഹിലുകള്‍ക്ക് മാത്രമേ കഴിയൂ. ബറക്കത്തിന് വേണ്ടി നബി(സ്വ)യുടെ മുടിയും, വിയര്‍പ്പും മറ്റു ശേഷിപ്പുകളും എടുത്ത് വെക്കുന്നതും സൂക്ഷിക്കുന്നതും മടവൂരീ പുരോഹിതന്‍ മനസ്സിലാക്കിയത് പോലെ അദൃശ്യമായ നിലയിലെ അത് സാധിക്കൂ, അല്ലാഹുവിന്നേ കഴിയൂ എന്ന തത്വത്തിന് വിരുദ്ധമല്ല. അത് കൊണ്ടാണ് മടവൂരികളേക്കാളും ദീനും തൌഹീദും പഠിച്ച ഉമ്മുസുലൈം(റ) ബറക്കത്തിന് വേണ്ടി നബി(സ്വ)യുടെ വിയര്‍പ്പ് കുപ്പിയിലാക്കി സൂക്ഷിച്ചത്. വിശുദ്ധ മുടിയും വിയര്‍പ്പും മലവും മൂത്രവും തമ്മിലുള്ള അന്തരം പോലും തിരിച്ചറിയാത്ത ഈ പുരോഹിതന്റെ ബുദ്ധിയാണോ സ്വഹീഹുല്‍ ബുഖാരിയിലെ പ്രമാണങ്ങള്‍ തള്ളാന്‍ മുസ്ലിംകള്‍ അവലംബമാക്കേണ്ടത്. ഉമിനീരിന്റെയും ഊത്തിന്റെയും ബറക്കത്ത് നബി(സ്വ)യുടെ തിരുശേഷിപ്പുകളിലടങ്ങിയ ബറക്കത്തും പ്രത്യേകതയും നിഷേധിക്കുന്ന മടവൂരീ പൌരോഹിത്യത്തിന് തിരിച്ചടിയായിക്കൊണ്ട് ആ വിഭാഗത്തിലുള്ള സി.പി. ഉമര്‍ സുല്ലമി തന്നെയെഴുതുന്നു:- “യസീദുബ്നുഅബീ ഉബൈദ(റ) പറയുന്നു. ഞാന്‍ സലമ(റ)യുടെ കാലില്‍ വെട്ടു കൊണ്ട ഒരു അടയാളം കാണുകയുണ്ടായി. ഞാന്‍ ചോദിച്ചു. അബൂ മുസ്ലിമേ, എന്താണ് ഈ വെട്ടു കൊണ്ട അടയാളം? അദ്ദേഹം പറഞ്ഞു ‘ഹാദിഹീ ള്വര്‍ബത്തുന്‍…….. ഖൈബര്‍ ദിവസം എനിക്കേറ്റ വെട്ടാകുന്നു ഇത്. ജനങ്ങള്‍ പറഞ്ഞു സലമക്ക് ആപത്ത് പറ്റിയിരിക്കുന്നു. അങ്ങനെ നബി(സ്വ)യുടെ അടുക്കല്‍ ചെന്നു. അദ്ദേഹം അതില്‍ മൂന്നു പ്രാവശ്യം ഊതി. പിന്നെ ഇതുവരെയും ആ കാലിന് വേദന അനുഭവിച്ചിട്ടില്ല. (ബുഖാരി 2206)” (ശബാബ് വാരിക. 2010. നവംബര്‍. 12) ഉമിനീരിന്റെ ബറക്കത്ത് മടവൂരീ പണ്ഡിതനായ സി.പി. ഉമര്‍ സുല്ലമി വ്യക്തമാക്കുന്നു:- “ഖൈബറില്‍ തന്നെ മറ്റൊരു സംഭവമുണ്ടായി. ശത്രുക്കളുടെ കോട്ട വിജയിച്ചടക്കാന്‍ അലി(റ)യെയായിരുന്നു റസൂല്‍(സ) തെരഞ്ഞെടുത്തിരുന്നത്. നബി(സ) ചോദിച്ചു എവിടെയാണ് അലി? അദ്ദേഹത്തിന് കണ്ണുരോഗമാണ് എന്നാണ് മറുപടിയുണ്ടായത്. ഫ അര്‍സിലൂ ഇലൈഹി….. അങ്ങിനെ അലി(റ)യെ ആളെ അയച്ചു വരുത്തി. അദ്ദേഹത്തിന്റെ ഇരു കണ്ണുകളിലും നബി(സ) ഉമിനീര്‍ പുരട്ടുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ കണ്ണിന് മുമ്പു രോഗമില്ലാതിരുന്നത് പോലെ പൂര്‍ണമായും സുഖം പ്രാപിച്ചു. (ബുഖാരി-2331)” (ശബാബ്. 2010. നവംബര്

No comments:

Post a Comment