നബി(സ്വ)യുടെ ചില ശേഷിപ്പുകളുടെയും ശരീരത്തിന്റെയും ബറക്കത്ത് നിഷേധിച്ച മടവൂരികള്‍ക്ക് ലക്ഷ്യ സഹിതം ഡിസംബര്‍, ജനുവരി ലക്കം അല്‍ ഇസ്വലാഹില്‍ മറുപടി എഴുതിയത് എല്ലാവരും വായിച്ചതാണല്ലോ? നബി(സ്വ)യുടെയും സ്വഹാബികളുടെയും ചര്യകള്‍ക്ക് പുറമെ മടവൂരികളുടെ പണ്ഡിതരില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നും ബറക്കത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള നിരവധി ഉദ്ധരണികളും പ്രസ്തുത മറുപടികളില്‍ ഉദ്ധരിച്ചിരുന്നു. അവകളെ പറ്റി യാതൊന്നും പറയാന്‍ കഴിയാതെ വന്നപ്പോള്‍ മൊയ്തീന്‍ സുല്ലമി കുഴിപ്പുറം ശബാബ് വാരികയിലൂടെ വീണ്ടും കുറെ പിച്ചുംപേയുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പ്രവാചകന്റെയും സ്വഹാബത്തിന്റെയും സ്വഹീഹായി വന്ന പ്രമാണങ്ങള്‍ക്കെതിരില്‍ ഇത്തരം മുറി മൌലവിമാരുടെയും പില്‍ക്കാല ഖോജാക്കളുടെയും അല്‍പബുദ്ധിയേയും യുക്തിയേയും പ്രമാണമാക്കുന്ന മതപരമായ വലിയ വിഢ്ഡിത്തത്തെ മന്ദ ബുദ്ധി എന്ന് പ്രയോഗിച്ചതാണ് ഈ മൌലവിയെ വല്ലാതെ ചൊടിപ്പിച്ചത്.വിഢ്ഡിത്തം പേറി നടക്കുന്ന അല്‍പ ബുദ്ധികളെ മന്ദ ബുദ്ധികളെന്നല്ലാതെ ബുദ്ധിമതികള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുകയില്ലല്ലോ? മതപരമായി ബുദ്ധി മാന്ദ്യം സംഭവിച്ചവരെ പറ്റി അങ്ങിനെ തന്നെയാണ് വിശേഷിപ്പിക്കുക. ബറക്കത്ത് നിഷേധത്തിന്റെ കാര്യത്തില്‍ ഈ ലേഖകനും അത്രമാത്രമെ ചെയ്തിട്ടുള്ളൂ. ഇതെങ്ങിനെയാണ് നിലവാരത്തകര്‍ച്ചയാവുക?
മൊയ്തീന്‍ സുല്ലമിയെ സംബന്ധിച്ചിടത്തോളം മേല്‍പ്രയോഗം കൂടുതല്‍ ഫിറ്റാണ്. കാരണം മതപരമായി കൂടുതല്‍ അന്ധത ബാധിച്ച ഒരു വ്യക്തിയാണ് ഇദ്ദേഹം. ഇമാം ബുഖാരിയെയും മുസ്ലിമിനെയും പറ്റി ഹദീസ് നിഷേധികളാണെന്ന കടുത്ത അപരാധം പറഞ്ഞ ഈ മൊല്ലക്ക് മതപരമായ മന്ദബുദ്ധിയല്ലെങ്കില്‍ മറ്റെന്തിന്റെ കുറവാണ്? ഇങ്ങനെ ഒരപരാധം ഇയാള്‍ക്കല്ലാതെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ വിവരമുള്ള ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? സ്വന്തം കൂടാരത്തിലെ ഏറ്റവും വലിയ ആചാര്യനാണല്ലോ എടവണ്ണ സുല്ലമി? നിലവാരത്തകര്‍ച്ചയുള്ള പദപ്രയോഗങ്ങള്‍ എന്ന് അര്‍ഹതയുള്ള പ്രയോഗങ്ങളെ കുറിച്ച് വിലയിരുത്തിയ ഈ മൌലവിക്ക് ആചാര്യന്‍ എഴുതിയ പ്രയോഗങ്ങളെ സംബന്ധിച്ച പരിജ്ഞാനം പോലും ഇല്ലെന്ന് വേണം മനസ്സിലാക്കാന്‍. കാരണം മതപരമായ അന്ധതയെകുറിച്ച് ഞാന്‍ പ്രയോഗിച്ചതിലും കടുത്തതായ പ്രയോഗങ്ങള്‍ ഈ മൌലവിയുടെ ആചാര്യന്‍ അല്‍ ഇസ്വ്ലാഹ് മാസികയില്‍ പ്രയോഗിച്ചിട്ടുണ്ട്. സാമ്പിളിന് ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം:- “കഴുത തലക്ക് തലപ്പാവ് ധരിച്ച മരത്തോപ്പുകള്‍”.(അല്‍ ഇസ്വ്ലാഹ്. 1996. ജൂണ്‍. എടവണ്ണ അബ്ദുസ്സലാം സുല്ലമി) “അഹ്ലുല്‍ ജമാഅത്തി വല്‍ ഹമാഖത്തി.”(അല്‍ ഇസ്വ്ലാഹ് 1996. സെപ്തംബര്‍)കുഴിപ്പുറം മൌലവിയുടെ അന്ധതകളെ കുറിച്ചു ഈ യാഥാര്‍ത്ഥ്യങ്ങള്‍ എഴുതുമ്പോള്‍ മാത്രം അത് നിലവാരത്തകര്‍ച്ചയാകുമെന്ന ധാരണ മൌഢ്യമാണ്. വിഡ്ഢിത്തരങ്ങള്‍ എഴുതിയാല്‍ അവിടെ മുസ്ല്യാരും സുല്ലമിയുമൊക്കെ മുജാഹിദുകള്‍ക്ക് സമമാണ്. മൌലവി എഴുതിയ ഒരു ജഹാലത്ത് ഈയുള്ളവന്റെ മറുപടിയിലൂടെ ജഹാലത്താണെന്ന് അയാള്‍ക്ക് ബോധ്യം വന്നപ്പോള്‍ ടിയാന്‍ എഴുതുന്നു:- “എന്റെ ലേഖനത്തെകുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയതില്‍ സത്യമായ കാര്യം ഇതു മാത്രമാണ്. നബി(സ്വ)യുടെ മുടിയോടൊപ്പം അവിടത്തെ മലവും മൂത്രവും ഉള്‍പ്പെടുത്തി.” (ശബാബ് 2012 ജനുവരി 6) നേരത്തെ സത്യമായി ശബാബിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെഴുതിയ കാര്യമാണല്ലോ ഈയുള്ളവന്‍ തുറന്നടിച്ചെഴുതിയപ്പോള്‍ ഈ മൌലവിക്ക് അസത്യമായിപ്പോയി എന്ന് ബോധ്യപ്പെട്ടത്? സ്വയം ബുദ്ധി കൊണ്ട് ഹദീസിനെ നോക്കിക്കാണുക എന്ന ജൂതായിസമൊഴിവാക്കിയാല്‍ താന്‍ എഴുതിയ ബാക്കി കാര്യങ്ങളും ജഹാലത്താണെന്ന് ഇയാള്‍ക്ക് ബോധ്യമാകും. തിരുശേഷിപ്പുകളില്‍ ബറക്കത്തുള്ളതിനെയും തിരുശേഷിപ്പുകളല്ലാത്ത മലത്തെയും മൂത്രത്തെയും തുല്യപ്പെടുത്താന്‍ കാരണമായി ഇയാള്‍ നിരത്തിയതാവട്ടെ മഹാ വങ്കത്തമാണ്. അതുകൂടി സാന്ദര്‍ഭികമായി ഇവിടെ പ്രതിപാദിക്കട്ടെ. മൌലവിയെഴുതുന്നു:- “ഞാന്‍ ശബാബില്‍ ഇങ്ങനെയൊരു ലേഖനം എഴുതാന്‍ കാരണം തേജസ്സ് പത്രത്തില്‍ വന്ന ഒരു മുസ്ല്യാരുടെ കുറിപ്പാണ്. അത് ഞാനെന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിപ്രകാരമാണ്. പ്രവാചകന്റെ മുടി, വിയര്‍പ്പ്, ഉമിനീര്‍, മലമൂത്രമാണെങ്കില്‍പോലും പുണ്യമാക്കപ്പെട്ടതാണെന്ന് സ്ഥിരപ്പെട്ട ഹദീസുകള്‍ കൊണ്ട് വ്യക്തമായതാണ്. (2011. ഫിബ്രുവരി. 26)”. (ശബാബ്. 2012. ജനുവരി. 6.) തേജസ്സില്‍ പരാമര്‍ശിച്ചതിനെപ്പറ്റി ഈ സുല്ലമിയുടെ ലേഖനത്തില്‍ യാതൊരു സൂചനയും കാണുന്നില്ല. നബി(സ്വ)യുടെ പേരില്‍ കള്ളം പറയുന്ന ഇയാള്‍ക്കുണ്ടോ ലേഖനത്തിന്റെ പേരില്‍ കള്ളമെഴുതാന്‍ മടി? കാന്തപുരം മുസ്ല്യാരുടെ മറ്റൊരു പതിപ്പെന്നല്ലാതെ ഇത്തരം യാഥാസ്ഥിതിക സുല്ലമിമാരെക്കുറിച്ച് എന്ത് പറയാന്‍? തേജസ്സ് പത്രത്തില്‍ ഈ മൌലവിയെ പോലുള്ള ഏതെങ്കിലും മുറിമുസ്ല്യാക്കന്‍മാര്‍ രണ്ടിനെയും താരതമ്യം ചെയ്തിട്ടുണ്ടെങ്കില്‍ മൌലവി ആ തെറ്റിനെ പിടികൂടുകയായിരുന്നു വേണ്ടിയിരുന്നത്. അയാള്‍ രണ്ടിനെയും ഒരു പോലെ പുണ്യമാക്കാന്‍ താരതമ്യം ചെയ്തപ്പോള്‍ ഖണ്ഡിക്കാനിറങ്ങിയ സുല്ലമി പുണ്യവും ബറകത്തുമില്ലാത്തതിനെ നിഷേധിക്കാന്‍ അതിനോടൊപ്പം പുണ്യവും ബറകത്തുമുള്ളതിനെ കൂട്ടിയെഴുതി. ഇത് ഒരു മൌലവിക്ക് പോകട്ടെ, മതത്തെപ്പറ്റി സാമാന്യ ബോധമുള്ള ഒരു മുസ്ലിമിന് ചേര്‍ന്ന പണിയാണോ? ഹഖും ബാത്വിലും കൂട്ടിക്കുഴക്കുന്ന ഇത്തരം പാതിരിമാരെ പരിപാവനമായ പള്ളിയില്‍ ഖുതുബക്ക് കയറ്റുകയും ഇമാമത്തിന് നിര്‍ത്തുകയും ചെയ്യുന്നവര്‍ ആരായാലും അത് ഗൌരവതരമായ വിഷയം തന്നെയാണ്. മറുപടിയിലൂടെ ഈ യാഥാസ്ഥിതികന് ഞാനെഴുതിയ ലക്ഷ്യങ്ങളെയും ഉദ്ധരണികളെയും ഖണ്ഡിക്കാനോ പരാമര്‍ശിക്കാനോ സാധ്യമല്ലാതെ വന്നപ്പോള്‍ ആറ്റിക്കുറുക്കി പതിനൊന്ന് പ്രശ്നങ്ങളുമായിട്ടാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അവകള്‍ക്ക് മറുപടി പറയുന്നതിന് മുമ്പ് ഈ സുല്ലമിയോട് എനിക്ക് വിനീതമായ ചില അപേക്ഷകളുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം: “ബറകത്തിന് തെളിവായി ഞാനെഴുതിയ ബുഖാരിയിലെയും മുസ്ലിമിലെയും പരാമര്‍ശങ്ങളെയും നബി(സ്വ)യുടെയും സ്വഹാബാക്കളുടെയും അംഗീകാരങ്ങളെയും താങ്കള്‍ കണ്ടില്ലെന്ന് നടിച്ചതെന്തിനാണ്? ഇനിയെങ്കിലും അവകള്‍ക്ക് മറുപടിയെഴുതണം. സി.പി. ഉമര്‍സുല്ലമിയടക്കമുള്ള മടവൂരീ പണ്ഡിതരില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നും ബറകത്ത് നിഷേധത്തിന് എതിരായ ധാരാളം ഉദ്ധരണികള്‍ ഞാന്‍ ഉദ്ധരിച്ചിരുന്നുവല്ലോ? അവകളെപ്പറ്റി ക,മ എഴുതാതെ ഒഴിഞ്ഞ് മാറിയത് എന്തിനാണ്? അവരെല്ലാം നവയാഥാസ്ഥിതികന്‍മാരാണോ? അതോ അതേ കാര്യം ലക്ഷ്യസഹിതം മുജാഹിദുകള്‍ എഴുതുമ്പോള്‍ മാത്രമാണോ നവയാഥാസ്ഥിതികത്വമാകുന്നത്? കുഴിപ്പുറം സുല്ലമി മറുപടിയെഴുതണം. ബറകത്ത് നിഷേധത്തിന് എതിരായി ഈ സുല്ലമി ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിച്ച ആയത്തുകള്‍ ബറകത്തെടുത്ത സ്വഹാബികളും അതിനെ എതിര്‍ക്കാതെ അനുവദിച്ച നബി(സ്വ)യും കണ്ടില്ലേ? മുസ്ലിംകള്‍ ഈ സ്വഹാബികളുടെയും ബറകത്തെടുക്കാന്‍ അവരെ അനുവദിച്ച നബി(സ്വ)യുടെയും ചര്യയാണോ പിന്‍പറ്റേണ്ടത്? അതോ കുഴിപ്പുറം സുല്ലമിയെ പോലുള്ള ആധുനിക കാലത്തെ ബറകത്ത് നിഷേധികളായ ഖോജമാരെയോ? മറുപടിയെഴുതണം. നബി(സ്വ)യുടെ തിരുശേഷിപ്പുകളില്‍ നിന്ന് സ്വഹാബികള്‍ ബറകത്തെടുത്തപ്പോള്‍ നബി(സ്വ)യോ നാല് ഖലീഫമാരോ തൌഹീദിന് വിരുദ്ധമായ കാര്യമാണെന്ന് പറഞ്ഞോ അല്ലാതെയോ അവകളെയെല്ലാം എതിര്‍ത്ത സ്വഹീഹായ ഹദീസിന്റെ ഒരു തുണ്ടെങ്കിലും ഈ സുല്ലമിക്ക് തെളിവായി ഉദ്ധരിക്കുവാന്‍ കഴിയുമോ? എങ്കില്‍ അടുത്ത ശബാബില്‍ അതൊന്നെഴുതണം നബി(സ്വ)യുടെ തിരുശേഷിപ്പുകള്‍ക്ക് യാതൊരു പ്രത്യേകതയുമില്ലെന്നാണല്ലോ കുഴിപ്പുറത്തെ സുല്ലമി വാദിക്കുന്നത്. എന്നാല്‍ എടവണ്ണയിലെ സുല്ലമി എഴുതിയ വരികള്‍ ഈ സുല്ലമിയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ:- “ഉമ്മുസലമ(റ)യും ഉമ്മുസുലൈമും(റ), മറ്റു സ്വഹാബിമാരും നബി(സ്വ)യുടെ അവശിഷ്ടങ്ങള്‍ രോഗശമനത്തിന് ഉപയോഗിച്ചിരുന്നുവെങ്കില്‍ തേന്‍, കരിഞ്ചീരകം, പച്ചമരുന്നുകള്‍, കൂന് മുതലായവ രോഗശമനത്തിന് ഉപയോഗിക്കുമ്പോള്‍ എന്ത് വീക്ഷണമാണോ ഉണ്ടായിരുന്നത്, ആ വീക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. അതായത് ഇവര്‍ക്ക് അല്ലാഹു രോഗശമനത്തിനുള്ള ചില കഴിവുകള്‍ നല്‍കിയിട്ടുണ്ട്. ഇതുപോലെ പ്രവാചകന്റെ മാത്രം അവശിഷ്ടങ്ങള്‍ക്കും രോഗശമനത്തിനുള്ള ചില കഴിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് അവര്‍ വിശ്വസിച്ചു.” (തിരുമുടിയും ശിര്‍ക്ക് പ്രചാരണവും. പേജ്. 18. എ. അബ്ദുസ്സലാം സുല്ലമി. എടവണ്ണ.) കുഴിപ്പുറം സുല്ലമിയോട് വീണ്ടും വിനീതമായിട്ടപേക്ഷിക്കട്ടെ. സ്വന്തം ആചാര്യന്‍ എഴുതിയ സ്ഥിതിക്ക് അദ്ദേഹത്തിന്റെ ഭക്തനും മുരീദുമായ താങ്കള്‍ താഴെ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അടുത്ത ശബാബില്‍ മറുപടി എഴുതിയേ തീരൂ. 1) എടവണ്ണ സുല്ലമിയുടേയോ കുഴിപ്പുറം സുല്ലമിയുടെയോ നബി(സ്വ)യല്ലാത്ത മറ്റേതെങ്കിലും വ്യക്തികളുടേയോ ശേഷിപ്പുകള്‍ക്ക് മേല്‍ പറഞ്ഞത് പോലുള്ള പ്രത്യേകത അല്ലാഹു നല്‍കിയിട്ടുണ്ടോ? 2) നബി(സ്വ)യുടേതല്ലാത്ത മറ്റാരുടേയെങ്കിലും മുടികളില്‍ നിന്നോ വിയര്‍പ്പില്‍ നിന്നോ മറ്റു ശേഷിപ്പുകളില്‍ നിന്നോ തേന്‍, കരിഞ്ചീരകം, കൂണ്‍ പോലുള്ളവയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പോലുള്ള ഔഷധം പ്രതീക്ഷിക്കാമോ? ആ നിലക്ക് മറ്റാരുടെയെങ്കിലും മുടിയും വിയര്‍പ്പും മറ്റും നമുക്ക് എടുത്ത് വെക്കാന്‍ പറ്റുമോ? 3) എടവണ്ണ സുല്ലമി ബറകത്തിനെ നിഷേധിക്കാന്‍ എഴുതിയ വിഡ്ഢിത്തമാണെങ്കിലും മറ്റൊരു നിലക്ക് നബി(സ്വ)യുടെ തിരുശേഷിപ്പുകള്‍ക്ക് അല്ലാഹു പ്രത്യേകമായി നല്‍കിയ അനുഗ്രഹമായി (ബറകത്തായി) മാറുകയല്ലേ ഇത്? ‘ഞാന്‍ നിങ്ങളെ പോലുള്ള മനുഷ്യനാണ്’ എന്ന ആയത്തുമായി എടവണ്ണ സുല്ലമി എഴുതിയ ഈ പ്രത്യേകതകള്‍ എങ്ങിനെ യോജിക്കും? മടവൂരികളുടെ പുതിയ ദീനിലുള്ള ഈ ഔഷധ വിശേഷം നബി(സ്വ)യുടെ മുഅ്ജിസത്താണോ അതോ അവിടുത്തെ അവശിഷ്ടങ്ങളുടെ മുഅ്ജിസത്തോ? 4) ആചാര്യന്‍ പുതുതായി കണ്ട് പിടിച്ച ഈ ഔഷധ വിശേഷം ക്വുര്‍ആനിലും സുന്നത്തിലും എവിടെയാണ് പറഞ്ഞിട്ടുള്ളത്? ഭൌതികമായി എടവണ്ണയിലെ ഈ ശാസ്ത്രജ്ഞന(?)ല്ലാതെ ഏത് വൈദ്യശാസ്ത്രമാണ് തിരുശേഷിപ്പുകളില്‍ കൂണിനെപ്പോലെയും തേനിനെപ്പോലെയും ഔഷധങ്ങള്‍ ഉള്ളതായി തെളിയിച്ചിരിക്കുന്നത്? ഇനി ബറകത്ത് നിഷേധിക്കാന്‍ കുഴിപ്പുറം സുല്ലമി ഉന്നയിച്ച പതിനൊന്ന് കാര്യങ്ങളും അവകള്‍ക്കുള്ള മറുപടികളും അക്കമിട്ട് ഇവിടെ നിരത്താം. സുല്ലമിയെഴുതുന്നു: “ഒന്ന്: നബി(സ)ക്ക് ആത്മീയമായ ഏഴോളം പ്രത്യേകതകളുണ്ട്. ഭൌതികമായി മനുഷ്യ പ്രകൃതിയാണ്.” (ശബാബ്. 2012. ജനുവരി.6) മറുപടി (1): ആത്മീയമായി ഏഴോളം പ്രത്യേകതകളല്ല നബി(സ്വ)ക്ക് ക്വുര്‍ആനും സുന്നത്തും പരതിയാല്‍ കാണുക. നബി(സ്വ)യുടെ ശരീരത്തിന്റെയും തിരുശേഷിപ്പുകളുടെയും ബറകത്തുകള്‍ അവിടുത്തിന്റെ മാത്രം വിശേഷതയാണ്. കുഴിപ്പുറം സുല്ലമിയടക്കമുള്ള അല്‍പ്പബുദ്ധികള്‍ നിഷേധിച്ചതും കേവലം സ്നേഹ പ്രകടനങ്ങള്‍ മാത്രമാക്കി അട്ടിമറിച്ചതും ഈ വിശേഷതയാണ്. അത് നിഷേധിച്ചപ്പോഴാണ് അല്‍ ഇസ്വ്ലാഹില്‍ ഈ അല്‍പ്പന്‍മാര്‍ക്ക് ലക്ഷ്യസഹിതം മറുപടി എഴുതിയത്. ധൈര്യമുണ്ടെങ്കില്‍ കുഴിപ്പുറത്തുകാരന്‍ പ്രസ്തുത ലക്ഷ്യങ്ങളെയാണ് ഖണ്ഡിക്കേണ്ടത്. മറുപടി (2): നബി(സ്വ)യുടെ ശേഷിപ്പുകള്‍ക്ക് ഭൌതികമായി മരുന്നുകളെ പോലെയുള്ള ഔഷധമുണ്ടെന്ന് എടവണ്ണ സുല്ലമി എഴുതിയത് മുകളില്‍ നാം വായിച്ചുവല്ലോ? എടവണ്ണക്കാരന്റെ വാദപ്രകാരം നബി(സ്വ)ക്ക് മാത്രമുള്ള ഭൌതികമായ വിശേഷതയല്ലേ ഇത്? ഭൌതികമായി മറ്റു മനുഷ്യരെപ്പോലെയാണ് നബി(സ്വ)യെന്ന കുഴിപ്പുറം യാഥാസ്ഥിതികന്റെ വാദം തന്റെ ആചാര്യന്റെ മരുന്നുവാദവുമായി എങ്ങനെ യോജിക്കും? അതോ, നബി(സ്വ)യുടെ ശേഷിപ്പുകള്‍ പോലെ മറ്റു മനുഷ്യരുടെ ശേഷിപ്പുകളിലും ഔഷധമുണ്ടെന്ന വാദം കുഴിപ്പുറം സുല്ലമിക്കും മറ്റു മടവൂരികള്‍ക്കുമുണ്ടോ? എടവണ്ണ സുല്ലമിയുടെയും മടവൂരികളുടെയും വരികള്‍ കുഴിപ്പുറം സുല്ലമിയുടെ വാദങ്ങള്‍ക്ക് കടകവിരുദ്ധമാണ്. “രണ്ട്: ബര്‍ക്കത്ത് നല്‍കുന്നവന്‍ അല്ലാഹുവാണ്. അതിന് ആയത്തുകളും ഹദീസുകളും തെളിവായി ഉദ്ധരിക്കുന്നു.” (ശബാബ്. 2012. ജനുവരി. 6) ബറകത്ത് നല്‍കുന്നവന്‍ അല്ലാഹുവാണെന്നതിന് തെളിവായി ധാരാളം ആയത്തുകളും ഹദീസുകളും മൌലവി ഉദ്ധരിച്ചിട്ടുണ്ടെന്ന് സാരം. മറുപടി (1): ബറകത്ത് നല്‍കുന്നവന്‍ അല്ലാഹുവല്ലെന്ന് ആരും വാദിച്ചിട്ടില്ലല്ലോ? എന്നിരിക്കെ ഇതിന് തെളിവായി ധാരാളം ആയത്തുകളും ഹദീസുകളും ഉദ്ധരിച്ചിട്ടെന്ത് ഫലം? നമ്മുടെ തര്‍ക്കം നബി(സ്വ)യുടെ മുടിയടക്കമുള്ള തിരുശേഷിപ്പുകള്‍ക്ക് ഏതെങ്കിലും നിലയില്‍ ബറകത്ത് അല്ലാഹു നല്‍കിയിട്ടുണ്ടോ ഇല്ലേ എന്നുള്ളതാണ്. നല്‍കിയിട്ടുണ്ട് എന്നതിന് തെളിവായി ധാരാളം സംഭവങ്ങള്‍ ഞാന്‍ ഉദ്ധരിച്ചു. അവകള്‍ മുഴുവനും കളവാണെന്നും അന്ധവിശ്വാസവും അനാചാരവും നവയാഥാസ്ഥിതികത്വവുമാണെന്നും പറയാന്‍ മടവൂരീ യാഥാസ്ഥിതികന്‍മാരുടെ പക്കലുള്ള രേഖയെന്താണ്? ഇതിന്നാണ് കുഴിപ്പുറം സുല്ലമി മറുപടി നല്‍കേണ്ടത്. രണ്ട് കൂട്ടര്‍ക്കും തര്‍ക്കമില്ലാത്ത ഒരു വിഷയമെടുത്ത് അതിന് തെളിവായി ധാരാളം ആയത്തുകളും ഹദീസുകളും എഴുതിയാല്‍ എങ്ങനെയാണ് നബി(സ്വ)യുടെ മുടിയിലും വിയര്‍പ്പിലും മറ്റു ചില ശേഷിപ്പുകളിലും അല്ലാഹു ബറകത്ത് ചെയ്തിട്ടില്ലെന്ന് തെളിയുക? മറുപടി. 2: ഏതെങ്കിലും വ്യക്തിയിലോ വസ്തുവിലോ അതിന്റേതായ നിലയിലും പ്രത്യേകതയിലും അല്ലാഹു ബറകത്ത് കൊടുക്കുക എന്നത് ബറകത്ത് നല്‍കുന്നവന്‍ അല്ലാഹു മാത്രമാണെന്ന സത്യത്തിന്നെതിരാവുകയില്ല. കാരണം, പ്രസ്തുത വ്യക്തിയിലും വസ്തുക്കളിലും ബറകത്ത് കൊടുക്കുന്നത് അല്ലാഹു തന്നെയാണ്. അവനല്ലാത്ത മറ്റാരെങ്കിലുമാണ് വസ്തുക്കളിലും നബി(സ്വ)യിലും ബറകത്ത് നല്‍കുന്നതെന്ന് മുജാഹിദുകളാരും വിശ്വസിക്കുന്നില്ല. സംസം വെള്ളത്തില്‍ അല്ലാഹു നല്‍കിയ ബറകത്തിനെ സംബന്ധിച്ച് കുഴിപ്പുറത്തുകാരന്റെ കക്ഷികള്‍ തന്നെ എഴുതുന്നത് കാണുക:- “നബി(സ) പറഞ്ഞു. അതില്‍ ബര്‍ക്കത്തുള്ളതാണ്. അത് ഭക്ഷണത്തിന് മതിയാകുന്നതാണ്. (മുസ്ലിം. കിതാബു ഫളാഇലു അബീദര്‍ദ്. 16:30)” (തബര്‍റുക് അര്‍ത്ഥവും യാഥാര്‍ത്ഥ്യവും. പേജ്. 32. യുവത ബുക്ഹൌസ്. കോഴിക്കോട്. വിവര്‍ത്തകന്‍. കെ.എം.ഫൈസി തരിയോട്.) സംസം വെള്ളത്തില്‍ ബറകത്തുണ്ടായത് അതിന് ആ നിലക്കുള്ള ബറകത്ത് അല്ലാഹു നല്‍കിയത് കൊണ്ടാണല്ലോ? മടവൂരികള്‍ എഴുതിയത് കുഴിപ്പുറത്തുകാരന് വേണ്ടി ആവര്‍ത്തിക്കട്ടെ:- “നബി(സ)യുമായി ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബര്‍ക്കത്ത് സ്വഹാബികള്‍ ഉപയോഗപ്പെടുത്തിയിരുന്നു എന്നത് ഒരു സത്യമാണ്.” (സി.പി. ഉമര്‍ സുല്ലമി. ശബാബ്. 2010. നവമ്പര്‍. 26) നബി(സ)യുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ നിന്ന് സ്വഹാബികള്‍ ഈ ബറകത്ത് ഉപയോഗപ്പെടുത്തിയത് അവകള്‍ക്ക് ആ ബറകത്തുകള്‍ അല്ലാഹു നല്‍കിയത് കൊണ്ടാണല്ലോ? അല്ലാഹു ബറകത്ത് നല്‍കാതെ സ്വഹാബികള്‍ എങ്ങനെ ആ ബറകത്തെടുക്കും? മടവൂരികളുടെ പുസ്തകത്തില്‍ വീണ്ടുമെഴുതുന്നു:- “അനുവദിക്കപ്പെട്ട തബര്‍റുക്. നബി(സ)യുടെ ദേഹം കൊണ്ടും അവിടുത്തെ അവശിഷ്ടങ്ങള്‍ കൊണ്ടും ബര്‍കത്തെടുക്കല്‍. നബി(സ)യുടെ ദേഹം അനുഗ്രഹീതമാണെന്നതില്‍ ഒരു സംശയവുമില്ല. അല്ലാഹു അതില്‍ നബി(സ)ക്ക് മാത്രമായി പ്രത്യേകമായ ഒരനുഗ്രഹം നല്‍കിയിട്ടുണ്ട്. അക്കാര്യം സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു.” (തബര്‍റുക് അര്‍ത്ഥവും യാഥാര്‍ത്ഥ്യവും. പേജ്. 15. യുവത ബുക്ഹൌസ്. കോഴിക്കോട്. വിവര്‍ത്തകന്‍. കെ.എം. ഫൈസി തരിയോട്.) നബി(സ്വ)യുടെ ദേഹത്തില്‍ ഈ ബറകത്തുണ്ടായത് അല്ലാഹു നല്‍കിയത് കൊണ്ടാണല്ലോ? കുഴിപ്പുറം മൌലവിയുടെ അന്ധത സ്വന്തക്കാരിലൂടെ തന്നെ ഇവിടെ തകര്‍ന്നു തരിപ്പണമായി. ഇതെഴുതുകയും ശരിയായ വിശ്വാസം ഇതുവഴി ജനങ്ങളിലെത്തിക്കാന്‍ വേണ്ടി വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്ത മടവൂരികള്‍ നവയാഥാസ്ഥിതികന്‍മാരാണോ? കുഴിപ്പുറം മൌലവിയും കൂട്ടാളികളും മറുപടി എഴുതണം. “മൂന്ന്: നാല് ഖലീഫമാരും ബഹു ഭൂരിപക്ഷം സ്വഹാബികളും തിരുശേഷിപ്പുകള്‍ കൊണ്ട് ബര്‍ക്കത്തെടുത്തിരുന്നില്ല.” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): ഭൂരിപക്ഷം എടുത്തിരുന്നില്ല എന്ന് പറഞ്ഞതില്‍ നിന്ന് ന്യൂനപക്ഷമായ സ്വഹാബികള്‍ തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുത്തിരുന്നു എന്ന് വന്നുവല്ലോ? സ്വഹാബികള്‍ നബി(സ്വ)യുടെ ശരീരത്തിന് ബറകത്തുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടെന്ന് മടവൂരികളുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയത് മുകളില്‍ വായിക്കുകയും ചെയ്തു. ഈ സ്വഹാബികള്‍ ക്വുര്‍ആനും സുന്നത്തും തൌഹീദും തിരിയാത്ത ആളുകളാണെന്ന് പറയാന്‍ കുഴിപ്പുറം മൌലവിക്കും കൂട്ടാളികള്‍ക്കും ധൈര്യമുണ്ടോ? ഇല്ലെങ്കില്‍ ഇതേ കാര്യം അംഗീകരിക്കുന്ന മുജാഹിദുകള്‍ മാത്രമെങ്ങിനെയാണ് നവയാഥാസ്ഥിതികന്‍മാരാവുക? മറുപടി. 2): നാല് ഖലീഫമാരും ഭൂരിപക്ഷം സ്വഹാബിമാരും ചെയ്ത പ്രവര്‍ത്തികളോരോന്നും പേരെടുത്ത് പറഞ്ഞ് വെവ്വേറെ എഴുതിയത് പ്രമാണങ്ങളില്‍ കാണുക എന്നതാണ് മതപ്രമാണങ്ങളുടെ അടിസ്ഥാനമെങ്കില്‍ ഈ മുറിമൌലവിയടക്കം വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും ഇന്ന് തെളിയിക്കുവാന്‍ കഴിയുകയില്ല. കാരണം, അവകള്‍ ഓരോന്നും നാല് ഖലീഫമാരും ഭൂരിപക്ഷം സ്വഹാബിമാരും വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തതായി വിശുദ്ധ ക്വുര്‍ആനിലോ സുന്നത്തിലോ പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടില്ല. മതത്തില്‍ ഒരു കാര്യം സ്ഥിരപ്പെടുവാന്‍ നാല് ഖലീഫമാരും ഭൂരിപക്ഷം സ്വഹാബിമാരും അത് ചെയ്തു എന്ന് പ്രമാണങ്ങളില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ല. ക്വുര്‍ആനിലോ സുന്നത്തിലോ സ്വഹാബിമാരുടെ സ്വഹീഹായി വന്ന ചര്യയിലോ എവിടെയെങ്കിലും ഉണ്ടായാല്‍ മതി. നബി(സ്വ)യുടെ നാല് ഖലീഫമാരും ബാക്കിയുള്ള സ്വഹാബികളും അതിനെ എതിര്‍ക്കാതിരുന്നാല്‍ അവരുടെയെല്ലാം അംഗീകാരം ഇക്കാര്യത്തിനുണ്ടെന്ന് തെളിയുകയും ചെയ്തു. ഇനി കുഴിപ്പുറം സുല്ലമിയും അനുയായികളുമാണ് വ്യക്തമാക്കേണ്ടത്. സ്വഹാബികള്‍ നബി(സ്വ)യുടെ ശരീരം കൊണ്ടും തിരുശേഷിപ്പുകള്‍ കൊണ്ടും ബറകത്തെടുത്തപ്പോള്‍ നാല് ഖലീഫമാരും ഭൂരിപക്ഷം വരുന്ന സ്വഹാബികളും അത് മതവിരുദ്ധമാണെന്നും പറഞ്ഞ് ബറകത്തെടുക്കലിനെ എതിര്‍ത്തതായ വല്ല പ്രമാണവും നിങ്ങളുടെ കൈവശമുണ്ടോ? എങ്കില്‍ അടുത്ത ശബാബില്‍ അതൊന്ന് വെട്ടിത്തുറന്നെഴുതുക. “നാല്: നബി(സ)ക്ക് സ്വന്തം ശരീരത്തിന് പോലും ബറകത്ത് ചെയ്യാന്‍ സാധ്യമല്ല എന്ന ഖുര്‍ആന്‍ വചനങ്ങള്‍.” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): നബി(സ്വ)യുടെ ശരീരത്തിനും തിരുശേഷിപ്പുകള്‍ക്കും അല്ലാഹു പ്രത്യേകമായി നല്‍കിയ ബറകത്തിനെ നിഷേധിക്കുവാനായി ഈ മൌലവി ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ ഒന്ന് സൂറത്ത് അഅ്റാഫ് 188-ാം വചനമാണ്. അതിലെവിടെയും നബി(സ്വ)യുടെ ശരീരത്തിനോ മറ്റു ശേഷിപ്പുകള്‍ക്കോ ഞാന്‍ ബറകത്ത് ചെയ്യുകയില്ല എന്ന് അല്ലാഹു പറഞ്ഞിട്ടില്ല. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി സ്വന്തം ശരീരത്തിന് പോലും ചെയ്യാന്‍ കഴിയാത്ത ഗുണദോഷങ്ങളെക്കുറിച്ചാണ് പ്രസ്തുത സൂക്തത്തില്‍ പറഞ്ഞത്. ഇക്കാര്യം എടവണ്ണ സുല്ലമി തന്റെ ക്വുര്‍ആന്‍ പരിഭാഷയില്‍ എഴുതിയിട്ടുണ്ട്. വാള്യം 1, പേജ് 516 നോക്കുക. ഈ നിലക്ക് നബി(സ്വ)ക്കോ അവിടുത്തെ തിരുശേഷിപ്പുകള്‍ക്കോ ബറകത്ത് തരാന്‍ കഴിയുമെന്ന് മുജാഹിദുകളാരും വിശ്വസിക്കുന്നില്ലല്ലോ. എന്നിരിക്കെ പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട ബറകത്തിന് ഈ ആയത്ത് എങ്ങനെയാണ് എതിരാവുക? മറുപടി. 2): അവിടുത്തെ ശരീരത്തിലും മറ്റു ശേഷിപ്പുകളിലും അല്ലാഹു നല്‍കിയ ബറകത്തിനെ നിഷേധിക്കാന്‍ കുഴിപ്പുറം മൌലവി തെളിവായി സൂചിപ്പിച്ച മറ്റൊരു ആയത്ത് സൂറത്ത് ജിന്നിലെ 21-ാം വാക്യമാണ്. മേല്‍ വ്യക്തമാക്കിയത് പോലെ ഈ സൂക്തത്തിലും അല്ലാഹു നബി(സ്വ)യുടെ ശരീരത്തിനോ ശേഷിപ്പുകള്‍ക്കോ ഞാന്‍ ബറകത്ത് ചെയ്യുകയില്ലെന്ന് പറയുന്നില്ല. അഭൌതികമായ (മറഞ്ഞ) മാര്‍ഗ്ഗത്തിലൂടെ ചെയ്യുന്ന ഉപകാര-ഉപദ്രവങ്ങളെ സംബന്ധിച്ചാണ് ഈ സൂക്തത്തില്‍ പറയുന്നത്. എടവണ്ണ സുല്ലമിയുടെ ക്വുര്‍ആന്‍ പരിഭാഷ വാള്യം 4, പേജ് 1928 നോക്കുക. നബി(സ്വ)ക്കോ അവിടുത്തെ ശരീരത്തിനോ തിരുശേഷിപ്പുകള്‍ക്കോ ബറകത്ത് വഴിയായോ മറ്റോ അഭൌതികമായ നിലയില്‍ വല്ലതും ചെയ്യാന്‍ കഴിയുമെന്ന് മുജാഹിദുകളാരും വിശ്വസിക്കുന്നില്ല. ഇസ്ലാമില്‍ ഇങ്ങനെയൊരു വിശ്വാസവുമില്ല. എന്നിരിക്കെ എങ്ങനെയാണ് മേല്‍ ആയത്ത് അല്ലാഹു നബി(സ്വ)യുടെ ശരീരത്തിനും തിരുശേഷിപ്പുകള്‍ക്കും നല്‍കിയ ബറകത്തിനെതിരാവുക? മറുപടി. 3): നബി(സ്വ)യുടെ വിയര്‍പ്പില്‍ നിന്നും മറ്റും സ്വഹാബികള്‍ ബറകത്തെടുത്തതും നബി(സ്വ) അതിന് അനുമതി നല്‍കിയതും ലക്ഷ്യസഹിതം മടവൂരികള്‍ എഴുതിയത് നാം വായിച്ചുവല്ലോ? ഇതു സംബന്ധമായി സ്വഹാബിയുടെ പ്രതികരണവും നബി(സ്വ)യുടെ അനുമതിയും മടവൂരികളുടെ പുസ്തകത്തില്‍ എഴുതുന്നത് വായിക്കൂ:- “എന്നിട്ട് ആ വിയര്‍പ്പ് ഒപ്പിയെടുത്ത് കുപ്പികളില്‍ പിഴിഞ്ഞു. അപ്പോള്‍ നബി (സ) ഉണര്‍ന്നു. അവിടുന്ന് ചോദിച്ചു. ഉമ്മുസുലൈം നിങ്ങള്‍ എന്ത് ചെയ്യുന്നു. അവര്‍ പറഞ്ഞു. ഞങ്ങള്‍ അതിന്റെ ബര്‍ക്കത്ത് നമ്മുടെ കുട്ടികള്‍ക്ക് പ്രതീക്ഷിക്കുന്നു. നബി(സ) പറഞ്ഞു: നീ ചെയ്തത് ശരിയാണ്. (ഞാനത് എന്റെ സുഗന്ധ ദ്രവ്യമായി ചേര്‍ക്കും.) എന്നവര്‍ പറഞ്ഞത് മറ്റൊരു നിവേദനത്തിലുണ്ട്. (മുസ്ലിം. 15: 87)” (തബര്‍റുക് അര്‍ത്ഥവും യാഥാര്‍ത്ഥ്യവും. പേജ്: 16 യുവത ബുക്ക് ഹൌസ് കോഴിക്കോട് പ്രസിദ്ധീകരിച്ചത്. വിവ: കെ.എം ഫൈസി. തരിയോട്.) സ്വഹാബിയുടെ ഈ ബറക്കത്തെടുക്കല്‍ അഭൌതിക മാര്‍ഗത്തിലൂടെയുള്ള ഗുണ പ്രതീക്ഷയാണെന്നും ശിര്‍ക്കാണെന്നും കുഴിപ്പുറം മൌലവിക്കോ മറ്റേതെങ്കിലും മടവൂരികള്‍ക്കോ എഴുതാനോ പറയാനോ ധൈര്യമുണ്ടോ? ഇല്ലെങ്കില്‍ ഈ നിലക്ക് പ്രമാണത്തില്‍ പറഞ്ഞ ബറക്കത്ത് മുജാഹിദുകള്‍ എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ മാത്രം എങ്ങിനെയാണ് നവ യാഥാസ്ഥിതികത്വവും ശിര്‍ക്കുമാവുക? വിയര്‍പ്പില്‍ നിന്നുള്ള സ്വഹാബികളുടെ ബറക്കത്തെടുക്കല്‍ ശരി വെക്കുക വഴി നബി(സ) അഭൌതിക മാര്‍ഗത്തിലൂടെയുള്ള ഉപകാരം സൃഷ്ടിയില്‍ വക വെച്ചു കൊടുക്കുകയാണ് ചെയ്തതെന്ന് പറയാന്‍ മുറി മൌലവിയും സഹകാരികളും തയ്യാറാകുമോ? ഇല്ലെങ്കില്‍ ഇതേ അര്‍ത്ഥത്തിലുള്ള ബറക്കത്തിനെ മുജാഹിദുകള്‍ പ്രമാണങ്ങള്‍ നിരത്തി ശരി വെക്കുമ്പോള്‍ അത് മാത്രമെന്തിന് ശിര്‍ക്കും നവയാഥാസ്ഥിതികത്വവുമാക്കി തള്ളണം? ” അഞ്ച്: താഇഫില്‍ വെച്ചും ഉഹദില്‍ വെച്ചും നബി(സ)ക്ക് നിരവധി പരിക്കുകള്‍ സംഭവിച്ചു. മരണ രോഗ കാരണം പോലും യഹൂദിപ്പെണ്ണ് വിഷം കൊടുത്തതായി രുന്നു. എന്നിട്ട് എന്ത് കൊണ്ട് സ്വന്തം ശരീരത്തില്‍ ബര്‍ക്കത്ത് ചെയ്യാന്‍ കഴിഞ്ഞില്ല?” (ശബാബ്.2012 ജനുവരി.6) മറുപടി 1: നബി(സ്വ)യുടെ ശരീരത്തിനും തിരുശേഷിപ്പുകള്‍ക്കും പ്രത്യേകമായ ബറക്കത്ത് നല്‍കിയ അല്ലാഹു താഇഫില്‍ വെച്ചോ ഉഹ്ദില്‍ വെച്ചോ മറ്റോ അത് കാരണം യാതൊരു പരിക്കും പറ്റുകയില്ലെന്ന് എവിടെയും ഗ്യാരണ്ടി നല്‍കിയിട്ടില്ല. യഹൂദിപ്പെണ്ണ് നല്‍കുന്ന വിഷമോ മറ്റോ ബറക്കത്ത് കാരണം നബി(സ്വ)യുടെ ശരീരത്തിന് തീരെ ഏല്‍ക്കുകയില്ലെന്നും അല്ലാഹു എവിടെയും ഗ്യാരണ്ടി നല്‍കിയിട്ടില്ല. ഒരു കാര്യത്തില്‍ അല്ലാഹു ബറക്കത്ത് ചെയ്തു എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം സര്‍വ്വ അപകടങ്ങള്‍ക്കും രോഗങ്ങള്‍ക്കും അത് മുക്തിയാണ് എന്നുമല്ല. ഖുറാഫീ യാഥാസ്ഥിതികന്മാരെപോലും വെല്ലുന്ന മടവൂരീ യാഥാസ്ഥിതികതയുടെ മന്ദബുദ്ധിയില്‍ മുസ്ലിം ലോകം സഹതപിക്കുക. മറുപടി 2: നബി(സ്വ)യുടെ ശരീരത്തിന്റെയും ശേഷിപ്പുകളുടെയും ബറക്കത്ത് പ്രമാണ സഹിതം ശബാബ് വാരികയില്‍ ഉദ്ധരിച്ച സ്വന്തം നേതാവ് സി.പി. ഉമര്‍ സുല്ലമിയോട് ശബാബിലൂടെ ഈ കുരുട്ട് ചോദ്യം ഉന്നയിക്കാന്‍ എന്തേ ഈ മുറി മൌലവി ധൈര്യം കാണിക്കുന്നില്ല? സ്വന്തക്കാര്‍ എഴുതിയ യാഥാര്‍ത്ഥ്യങ്ങളുണ്ടായിട്ടും അവരോട് ഇത്തരം മണ്ടത്തരങ്ങള്‍ ചോദിക്കാതെ എന്തുകൊണ്ട് ഈ മൌലവിക്ക് മുജാഹിദുകളോട് ഇത് ചോദിക്കേണ്ടി വന്നു? മറുപടി. 3): കുഴിപ്പുറം മൌലവി കണ്ടെത്തിയ ഈ മണ്ടത്തരപ്രകാരം ഉമിനീര് കൊണ്ട് ഭക്ഷണ വര്‍ദ്ധനവുണ്ടായതിനെയും മറ്റും നിഷേധിക്കേണ്ടി വരില്ലേ? അതേ നബി(സ്വ) തന്നെയാണല്ലോ ദിവസങ്ങളോളം വീട്ടില്‍ തീ പോലും കത്തിക്കാതെ പട്ടിണി കിടന്നതും? ഇതിന്നര്‍ത്ഥം ഉമിനീരിലൂടെ ഭക്ഷണം വര്‍ദ്ധിപ്പിച്ച പ്രത്യേകത നബി(സ്വ)ക്കുണ്ടായിട്ടില്ലെന്നാണോ? മറുപടി. 4): വിയര്‍പ്പില്‍ നിന്ന് സ്വഹാബി ബറകത്ത് പ്രതീക്ഷിച്ചപ്പോഴും ആ ചെയ്തിയെ നബി(സ്വ) ശരി വെച്ചപ്പോഴും മൌലവിയുടെ ഈ വരട്ടു ചിന്തയും ചോദ്യവുമെന്തേ അവരെയൊന്നും സ്വാധീനിച്ചില്ല? താഇഫില്‍ വെച്ചും ഉഹ്ദില്‍ വെച്ചും എനിക്ക് പരിക്ക് പറ്റിയതിനാല്‍ എന്റെ ശരീരത്തിനോ ശേഷിപ്പുകള്‍ക്കോ യാതൊരു ബറകത്തും അല്ലാഹു നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഒരാളും എന്നില്‍ നിന്നും തിരുശേഷിപ്പുകളില്‍ നിന്നും ബറകത്തെടുക്കാന്‍ പാടില്ലെന്നും അതെടുത്ത സ്വഹാബികളോട് എന്ത് കൊണ്ട് നബി(സ്വ) പറഞ്ഞില്ല? “ആറ്: മുഅ്ജിസത്തും അതിലൂടെ ലഭിക്കുന്ന സഹായങ്ങളും നബി(സ്വ)യുടെ ബറകത്തല്ല. അല്ലാഹുവിന്റെ ബറകത്തുകളാണ്.” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): അല്ലാഹുവിന്റെ ബറകത്തല്ല അതെന്ന് മുജാഹിദുകളാരും പറഞ്ഞിട്ടില്ലല്ലോ? നബി(സ്വ)യിലൂടെ അവിടുത്തിന്റെ മാത്രം പ്രത്യേകതയായി അല്ലാഹു നല്‍കുന്ന ബറകത്തുകളാണത്. “ഏഴ്. എന്റെ തിരുശേഷിപ്പുകള്‍ക്ക് ബറകത്തുണ്ടെന്ന് നബി(സ്വ) ആരോടാണ് പറഞ്ഞത്?” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): ഇങ്ങനെ നബി(സ്വ) ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് അവിടുത്തെ ബറകത്തിനെ അംഗീകരിക്കുന്ന മുജാഹിദുകളാരും പറഞ്ഞിട്ടില്ല. നബി(സ്വ)യുടെ ശേഷിപ്പുകള്‍ക്ക് ബറകത്തുണ്ടെന്ന് തെളിയാന്‍ നബി(സ്വ) ഇങ്ങനെ ആരോടെങ്കിലും പറഞ്ഞു കൊള്ളണം എന്നുമില്ല. മറുപടി. 2): സ്വഹാബികള്‍ നബി(സ്വ)യുടെ ശരീരത്തില്‍ നിന്നും തിരുശേഷിപ്പുകളില്‍ നിന്നും ബറകത്തെടുത്തതും നബി(സ്വ) എതിര്‍ക്കാതെ അവകള്‍ അംഗീകരിച്ചതും സ്വീകാര്യമായ പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. എന്നിരിക്കെ മതത്തില്‍ അത് പ്രമാണമാകുവാന്‍ മൌലവി ചോദിച്ച പോലെ തന്നെ നബി(സ്വ) പറയണമെന്ന് എവിടെയാണുള്ളത്? മറുപടി. 3): വാക്ക്, പ്രവര്‍ത്തി എന്നിവ പോലെ നബി(സ്വ)യുടെ അനുവാദവും സ്വഹാബികളുടെ സ്വഹീഹായി വന്ന പ്രവര്‍ത്തികളും മതത്തില്‍ പ്രമാണമാണ്. നബി(സ്വ)ക്കും തിരുശേഷിപ്പുകള്‍ക്കും ബറകത്തുണ്ടെന്നതിന് ഇവകള്‍ക്ക് പുറമെ നബി(സ്വ)യുടെ വാക്ക് തന്നെ പ്രത്യേകം വേണമെന്നില്ല. കുഴിപ്പുറം മൌലവി അവിടുത്തിന്റെ പ്രവര്‍ത്തിയും വാക്കും മാതൃകയായി ഇല്ലാത്ത പല കാര്യങ്ങളും അനുവാദത്തിന്റെ പേരില്‍ തെളിവായി എടുക്കുന്നുണ്ട്. ബറകത്തിന്റെ കാര്യത്തില്‍ മാത്രം ഇത് പ്രമാണമാവുകയില്ലെന്ന് ഇയാളോട് ആരാണ് പറഞ്ഞത്? “എട്ട്. നബി(സ)യുടെ തിരുശേഷിപ്പുകള്‍ക്ക് മുഅ്ജിസത്തുണ്ടോ?” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): ഇല്ല. മുഅ്ജിസത്ത് പ്രകടമാകുന്നത് നബി(സ്വ)യിലൂടെയാണ്. ശരീരത്തിനും തിരുശേഷിപ്പുകള്‍ക്കും പ്രത്യേകമായ ബറകത്തുകള്‍ നബി(സ്വ)യുടെ മാത്രം പ്രത്യേകതയാണ്. “ഒമ്പത്. ഖുര്‍ആനിനും സ്ഥിരപ്പെട്ട സുന്നത്തിനും എതിരായി സ്വഹാബി പോലും പ്രമാണമല്ല.” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): നബി(സ്വ)ക്കും അവിടുത്തെ ശേഷിപ്പുകള്‍ക്കും അല്ലാഹു പ്രത്യേകമായ ബറകത്ത് ചെയ്യുക എന്നത് ക്വുര്‍ആനിനും സുന്നത്തിനും എതിരാവുകയില്ല. കാരണം, നബി(സ്വ)യുടെ ശരീരത്തിനോ മറ്റു ശേഷിപ്പുകള്‍ക്കോ ഞാന്‍ ബറകത്ത് ചെയ്യുകയില്ല എന്ന് അല്ലാഹു ക്വുര്‍ആനിലോ നബി(സ്വ) സുന്നത്തിലോ എവിടെയും പറഞ്ഞിട്ടില്ല. മറുപടി. 2): സ്വഹാബിമാരുടെ സ്വഹീഹായി വന്ന ചര്യകള്‍ക്കെതിരായി വല്ല മുറിമൌലവിമാരുടെയും പില്‍ക്കാല ഖോജാക്കന്‍മാരുടെയും അല്‍പ്പ ബുദ്ധിയും യുക്തിയും ഒരിക്കലും പ്രമാണമാക്കാന്‍ പറ്റുകയില്ല. കാരണം, ഇവരെക്കാളും ദീനും ക്വുര്‍ആനും സുന്നത്തും മനസ്സിലാക്കിയ മഹത്തുക്കളും മാതൃകാ പുരുഷന്‍മാരും സ്വഹാബികളാണ്. മറുപടി 3: ഉമ്മു സുലൈം എന്ന സ്വഹാബാ വനിതയും മറ്റു സ്വഹാബികളും നബി(സ്വ)യുടെ തിരുശേഷിപ്പുകളില്‍ നിന്നും ശരീരത്തില്‍ നിന്നും ബറക്കത്തെടുത്തതും നബി(സ്വ) എതിര്‍ക്കാതെ അതിന് അനുമതി നല്‍കിയതും വിശുദ്ധ ക്വുര്‍ആനിനും തിരുസുന്നത്തിനും എതിരാണെന്ന് പറയാന്‍ കുഴിപ്പുറത്തെ മൌലവിക്കും മടവൂരികള്‍ക്കും ധൈര്യമുണ്ടോ? “പത്ത്: നബി(സ്വ) ബര്‍ക്കത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതും നാം അത്തഹിയ്യാത്തില്‍ നബി(സ്വ)ക്ക് ബര്‍ക്കത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും അല്ലാഹുവോടാണ്.” (ശബാബ്. 2012. ജനുവരി. 6) മറുപടി 1. നബി(സ്വ) ബറക്കത്തിന് വേണ്ടി പ്രാര്‍ത്ഥിക്കപ്പെട്ട ഈ അല്ലാഹു തന്നെയാണല്ലോ അവിടത്തെ ശരീരത്തിനും മറ്റു ശേഷിപ്പുകള്‍ക്കും പ്രത്യേകമായ ബറക്കത്തുകള്‍ പ്രധാനം ചെയ്തതും? മറുപടി 2. അത്തഹിയ്യാത്തിലൂടെ നബി(സ്വ)ക്ക് ബറക്കത്ത് നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച സ്വഹാബികളാണ് അവിടത്തില്‍ നിന്നും ശേഷിപ്പുകളില്‍ നിന്നും ബറക്കത്തെടുത്തത്. ഇത് കണ്ട നബി(സ്വ) തന്നെയാണ് സ്വഹാബികളെ എതിര്‍ക്കാതെ അതിന്ന് അനുവാദം നല്‍കിയതും. കുഴിപ്പുറം സുല്ലമിയും മറ്റു മടവൂരികളും മനസ്സിലാക്കിയത് പോലെയല്ല നബി(സ്വ)യും സ്വഹാബികളും അത്തഹിയ്യാത്തിലൂടെ നബി(സ്വ)ക്ക് ബറക്കത്തിന് വേണ്ടി ചെയ്യുന്ന പ്രാര്‍ത്ഥനയും അവിടുത്തെ ശേഷിപ്പുകളില്‍ നിന്ന് ബറക്കത്തെടുക്കലും മനസ്സിലാക്കിയതെന്ന് വ്യക്തം. “പതിനൊന്ന്: നബി(സ്വ) വിയര്‍പ്പെടുക്കാന്‍ അനുവദിച്ചതും മുടി വിതരണം ചെയ്യാന്‍ കല്‍പിച്ചതും നബി(സ്വ)യോടുള്ള സ്നേഹം നിലനിര്‍ത്താനും ശത്രുക്കള്‍ക്കിടയില്‍ തന്റെ മതിപ്പ് വര്‍ദ്ധിപ്പിക്കാനുമാണ്”. (ശബാബ്. 2012. ജനുവരി. 6) മറുപടി 1. പച്ച നുണയാണിത്. ബറക്കത്തിന് വേണ്ടി എന്ന് തന്നെ സ്വഹാബിമാര്‍ പറയുന്നതും നബി(സ്വ) അനുവദിക്കുന്നതും സ്വഹീഹായ ഹദീസിലുണ്ട്. അത് ഈ മൌലവിക്കുള്ള മുന്‍ മറുപടികളിലും ഇവിടെയും ഞാന്‍ പ്രതിപാദിച്ചിട്ടുണ്ട്. മൌലവി പ്രസ്തുത തെളിവുകളെപറ്റി ഒരക്ഷരവും എഴുതിയിട്ടില്ല. മറുപടി 2. സി.പി.ഉമര്‍ സുല്ലമി ശബാബ് വാരികയിലും കെ.എം. ഫൈസി തരിയോട് വിവര്‍ത്തനം ചെയ്ത് മടവൂരികള്‍ പ്രസിദ്ധപ്പെടുത്തിയ ‘തബര്‍റുക്ക് അര്‍ത്ഥവും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകത്തിലും ഇവകളെല്ലാം ബറക്കത്തെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് ലക്ഷ്യസഹിതം വ്യക്തമാക്കുകയും ഈ മൌലവിക്കുള്ള മറുപടിയില്‍ അവകള്‍ ഞാന്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത് കള്ളമാണെന്നും അന്ധവിശ്വാസവും നവയാഥാസ്ഥിതികത്വവുമാണെന്നും തെളിയിക്കാന്‍ ഈ മൌലവിക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല അവകളെ പറ്റി ഒരക്ഷരവും ഇയാള്‍ എഴുതിയിട്ടുമില്ല. ഇമാം ബുഖാരി, മുസ്ലിം(റഹി) തുടങ്ങിയ മുഹദ്ദിസുകളെയും സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളെയും ഹദീസ് നിഷേധികളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവരുമാക്കി തരംതാഴ്ത്തിയ ഇവര്‍ അധമന്മാര്‍ എടവണ്ണയിലെ ഹദീസ് നിഷേധിയായ തങ്ങളുടെ ആചാര്യന്റെ മതപരമായ അജ്ഞത ചോദ്യം ചെയ്തതില്‍ സഹതാപം പ്രകടിപ്പിക്കുന്നത് യജമാന ഭക്തിയും പൌരോഹിത്യ ചിന്തയുംകൊണ്ട് മാത്രമാണ്. വിഷയം പഠിക്കാതെയാണ് മേല്‍ പുരോഹിതന്മാരെ ‘ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍’ എന്ന് വിമര്‍ശിച്ചതെന്ന് കുഴിപ്പുറം സുല്ലമി എഴുതിയത് മറ്റൊരു നുണയാണ്. ഈ മൌലവിമാരുടെ അജ്ഞതക്കെതിരെ സ്വഹീഹില്‍ ബുഖാരിയില്‍ നിന്നും മുസ്ലിമില്‍ നിന്നും മടവൂരികളുടെ തന്നെ പ്രസിദ്ധീകരണങ്ങളില്‍ നിന്നും തെളിവുകള്‍ നിരത്തിയാണ് ഞാന്‍ മറുപടി എഴുതിയത്. തെളിവുകള്‍ നിരത്തി ഇത്തരം മുറി മൌലവിമാരുടെ ജഹാലത്ത് പിടികൂടുന്നതും അത് ജഹാലത്താണെന്ന സത്യം വെട്ടിത്തുറന്നെഴുതുന്നതും എങ്ങനെ അജ്ഞതയാകും. ബറക്കത്തിലുള്ള അറിവില്ലായ്മ പോലെ ബുദ്ധിമാന്ദ്യം എന്നാല്‍ എന്താണെന്നും ഇവറ്റകള്‍ക്കറിയില്ലെന്നാണ് കുഴിപ്പുറത്തുകാരന്റെ കുറിപ്പില്‍ നിന്ന് മനസ്സിലാകുന്നത്. വലിയ പണ്ഡിതരാണെന്നും മുഹദ്ദിസുകളാണെന്നും മടവൂരീ പുരോഹിതന്മാരുടെ അജ്ഞതയെ തെളിവുകള്‍ നിരത്തി ഖണ്ഡിച്ചതിനെപറ്റി എന്റെ സ്വയം പുകഴ്ത്തലായി കുഴിപ്പുറം സുല്ലമി അവതരിപ്പിച്ചിട്ടുണ്ട്. എന്റെ ലേഖനത്തില്‍ എവിടെയും ഞാന്‍ എന്നെയോ മറ്റുള്ളവരെയോ പുകഴ്ത്തിയിട്ടില്ല. മൌലവിമാരുടെ മതപരമായ അജ്ഞതയെ ലക്ഷ്യസഹിതം പിടികൂടുന്നതും വിമര്‍ശിക്കുന്നതും തങ്ങളെ നിസ്സാരപ്പെടുത്തലായി ചില മൌലവിമാര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതിന് ഈ ലേഖകന്‍ ഉത്തരവാദിയല്ല. സ്വയം നന്നാവുക. മുഖം വികൃതമായതിന് കണ്ണാടി തച്ചുടച്ചിട്ട് കാര്യമില്ല. ഇന്‍ഷാ അല്ലാ ഇനി കുഴിപ്പുറം സുല്ലമിയുടെ മറുപടിക്ക് ശേഷം….ബറകത്ത് നിഷേധം: പിച്ചും പേയുമായി സുല്ലമി വീണ്ടും നബി(സ്വ)യുടെ ചില ശേഷിപ്പുകളുടെയും ശരീരത്തിന്റെയും ബറക്കത്ത് നിഷേധിച്ച മടവൂരികള്‍ക്ക് ലക്ഷ്യ സഹിതം ഡിസംബര്‍, ജനുവരി ലക്കം അല്‍ ഇസ്വലാഹില്‍ മറുപടി എഴുതിയത് എല്ലാവരും വായിച്ചതാണല്ലോ? നബി(സ്വ)യുടെയും സ്വഹാബികളുടെയും ചര്യകള്‍ക്ക് പുറമെ മടവൂരികളുടെ പണ്ഡിതരില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നും ബറക്കത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള നിരവധി ഉദ്ധരണികളും പ്രസ്തുത മറുപടികളില്‍ ഉദ്ധരിച്ചിരുന്നു. അവകളെ പറ്റി യാതൊന്നും പറയാന്‍ കഴിയാതെ വന്നപ്പോള്‍ മൊയ്തീന്‍ സുല്ലമി കുഴിപ്പുറം ശബാബ് വാരികയിലൂടെ വീണ്ടും കുറെ പിച്ചുംപേയുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പ്രവാചകന്റെയും സ്വഹാബത്തിന്റെയും സ്വഹീഹായി വന്ന പ്രമാണങ്ങള്‍ക്കെതിരില്‍ ഇത്തരം മുറി മൌലവിമാരുടെയും പില്‍ക്കാല ഖോജാക്കളുടെയും അല്‍പബുദ്ധിയേയും യുക്തിയേയും പ്രമാണമാക്കുന്ന മതപരമായ വലിയ വിഢ്ഡിത്തത്തെ മന്ദ ബുദ്ധി എന്ന് പ്രയോഗിച്ചതാണ് ഈ മൌലവിയെ വല്ലാതെ ചൊടിപ്പിച്ചത്.വിഢ്ഡിത്തം പേറി നടക്കുന്ന അല്‍പ ബുദ്ധികളെ മന്ദ ബുദ്ധികളെന്നല്ലാതെ ബുദ്ധിമതികള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുകയില്ലല്ലോ? മതപരമായി ബുദ്ധി മാന്ദ്യം സംഭവിച്ചവരെ പറ്റി അങ്ങിനെ തന്നെയാണ് വിശേഷിപ്പിക്കുക. ബറക്കത്ത് നിഷേധത്തിന്റെ കാര്യത്തില്‍ ഈ ലേഖകനും അത്രമാത്രമെ ചെയ്തിട്ടുള്ളൂ. ഇതെങ്ങിനെയാണ് നിലവാരത്തകര്‍ച്ചയാവുക?
മൊയ്തീന്‍ സുല്ലമിയെ സംബന്ധിച്ചിടത്തോളം മേല്‍പ്രയോഗം കൂടുതല്‍ ഫിറ്റാണ്. കാരണം മതപരമായി കൂടുതല്‍ അന്ധത ബാധിച്ച ഒരു വ്യക്തിയാണ് ഇദ്ദേഹം. ഇമാം ബുഖാരിയെയും മുസ്ലിമിനെയും പറ്റി ഹദീസ് നിഷേധികളാണെന്ന കടുത്ത അപരാധം പറഞ്ഞ ഈ മൊല്ലക്ക് മതപരമായ മന്ദബുദ്ധിയല്ലെങ്കില്‍ മറ്റെന്തിന്റെ കുറവാണ്? ഇങ്ങനെ ഒരപരാധം ഇയാള്‍ക്കല്ലാതെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ വിവരമുള്ള ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? സ്വന്തം കൂടാരത്തിലെ ഏറ്റവും വലിയ ആചാര്യനാണല്ലോ എടവണ്ണ സുല്ലമി? നിലവാരത്തകര്‍ച്ചയുള്ള പദപ്രയോഗങ്ങള്‍ എന്ന് അര്‍ഹതയുള്ള പ്രയോഗങ്ങളെ കുറിച്ച് വിലയിരുത്തിയ ഈ മൌലവിക്ക് ആചാര്യന്‍ എഴുതിയ പ്രയോഗങ്ങളെ സംബന്ധിച്ച പരിജ്ഞാനം പോലും ഇല്ലെന്ന് വേണം മനസ്സിലാക്കാന്‍. കാരണം മതപരമായ അന്ധതയെകുറിച്ച് ഞാന്‍ പ്രയോഗിച്ചതിലും കടുത്തതായ പ്രയോഗങ്ങള്‍ ഈ മൌലവിയുടെ ആചാര്യന്‍ അല്‍ ഇസ്വ്ലാഹ് മാസികയില്‍ പ്രയോഗിച്ചിട്ടുണ്ട്. സാമ്പിളിന് ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം:- “കഴുത തലക്ക് തലപ്പാവ് ധരിച്ച മരത്തോപ്പുകള്‍”.(അല്‍ ഇസ്വ്ലാഹ്. 1996. ജൂണ്‍. എടവണ്ണ അബ്ദുസ്സലാം സുല്ലമി) “അഹ്ലുല്‍ ജമാഅത്തി വല്‍ ഹമാഖത്തി.”(അല്‍ ഇസ്വ്ലാഹ് 1996. സെപ്തംബര്‍)കുഴിപ്പുറം മൌലവിയുടെ അന്ധതകളെ കുറിച്ചു ഈ യാഥാര്‍ത്ഥ്യങ്ങള്‍ എഴുതുമ്പോള്‍ മാത്രം അത് നിലവാരത്തകര്‍ച്ചയാകുമെന്ന ധാരണ മൌഢ്യമാണ്. വിഡ്ഢിത്തരങ്ങള്‍ എഴുതിയാല്‍ അവിടെ മുസ്ല്യാരും സുല്ലമിയുമൊക്കെ മുജാഹിദുകള്‍ക്ക് സമമാണ്. മൌലവി എഴുതിയ ഒരു ജഹാലത്ത് ഈയുള്ളവന്റെ മറുപടിയിലൂടെ ജഹാലത്താണെന്ന് അയാള്‍ക്ക് ബോധ്യം വന്നപ്പോള്‍ ടിയാന്‍ എഴുതുന്നു:- “എന്റെ ലേഖനത്തെകുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയതില്‍ സത്യമായ കാര്യം ഇതു മാത്രമാണ്. നബി(സ്വ)യുടെ മുടിയോടൊപ്പം അവിടത്തെ മലവും മൂത്രവും ഉള്‍പ്പെടുത്തി.” (ശബാബ് 2012 ജനുവരി 6) നേരത്തെ സത്യമായി ശബാബിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെഴുതിയ കാര്യമാണല്ലോ ഈയുള്ളവന്‍ തുറന്നടിച്ചെഴുതിയപ്പോള്‍ ഈ മൌലവിക്ക് അസത്യമായിപ്പോയി എന്ന് ബോധ്യപ്പെട്ടത്? സ്വയം ബുദ്ധി കൊണ്ട് ഹദീസിനെ നോക്കിക്കാണുക എന്ന ജൂതായിസമൊഴിവാക്കിയാല്‍ താന്‍ എഴുതിയ ബാക്കി കാര്യങ്ങളും ജഹാലത്താണെന്ന് ഇയാള്‍ക്ക് ബോധ്യമാകും. തിരുശേഷിപ്പുകളില്‍ ബറക്കത്തുള്ളതിനെയും തിരുശേഷിപ്പുകളല്ലാത്ത മലത്തെയും മൂത്രത്തെയും തുല്യപ്പെടുത്താന്‍ കാരണമായി ഇയാള്‍ നിരത്തിയതാവട്ടെ മഹാ വങ്കത്തമാണ്. അതുകൂടി സാന്ദര്‍ഭികമായി ഇവിടെ പ്രതിപാദിക്കട്ടെ. മൌലവിയെഴുതുന്നു:- “ഞാന്‍ ശബാബില്‍ ഇങ്ങനെയൊരു ലേഖനം എഴുതാന്‍ കാരണം തേജസ്സ് പത്രത്തില്‍ വന്ന ഒരു മുസ്ല്യാരുടെ കുറിപ്പാണ്. അത് ഞാനെന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിപ്രകാരമാണ്. പ്രവാചകന്റെ മുടി, വിയര്‍പ്പ്, ഉമിനീര്‍, മലമൂത്രമാണെങ്കില്‍പോലും പുണ്യമാക്കപ്പെട്ടതാണെന്ന് സ്ഥിരപ്പെട്ട ഹദീസുകള്‍ കൊണ്ട് വ്യക്തമായതാണ്. (2011. ഫിബ്രുവരി. 26)”. (ശബാബ്. 2012. ജനുവരി. 6.) തേജസ്സില്‍ പരാമര്‍ശിച്ചതിനെപ്പറ്റി ഈ സുല്ലമിയുടെ ലേഖനത്തില്‍ യാതൊരു സൂചനയും കാണുന്നില്ല. നബി(സ്വ)യുടെ പേരില്‍ കള്ളം പറയുന്ന ഇയാള്‍ക്കുണ്ടോ ലേഖനത്തിന്റെ പേരില്‍ കള്ളമെഴുതാന്‍ മടി? കാന്തപുരം മുസ്ല്യാരുടെ മറ്റൊരു പതിപ്പെന്നല്ലാതെ ഇത്തരം യാഥാസ്ഥിതിക സുല്ലമിമാരെക്കുറിച്ച് എന്ത് പറയാന്‍? തേജസ്സ് പത്രത്തില്‍ ഈ മൌലവിയെ പോലുള്ള ഏതെങ്കിലും മുറിമുസ്ല്യാക്കന്‍മാര്‍ രണ്ടിനെയും താരതമ്യം ചെയ്തിട്ടുണ്ടെങ്കില്‍ മൌലവി ആ തെറ്റിനെ പിടികൂടുകയായിരുന്നു വേണ്ടിയിരുന്നത്. അയാള്‍ രണ്ടിനെയും ഒരു പോലെ പുണ്യമാക്കാന്‍ താരതമ്യം ചെയ്തപ്പോള്‍ ഖണ്ഡിക്കാനിറങ്ങിയ സുല്ലമി പുണ്യവും ബറകത്തുമില്ലാത്തതിനെ നിഷേധിക്കാന്‍ അതിനോടൊപ്പം പുണ്യവും ബറകത്തുമുള്ളതിനെ കൂട്ടിയെഴുതി. ഇത് ഒരു മൌലവിക്ക് പോകട്ടെ, മതത്തെപ്പറ്റി സാമാന്യ ബോധമുള്ള ഒരു മുസ്ലിമിന് ചേര്‍ന്ന പണിയാണോ? ഹഖും ബാത്വിലും കൂട്ടിക്കുഴക്കുന്ന ഇത്തരം പാതിരിമാരെ പരിപാവനമായ പള്ളിയില്‍ ഖുതുബക്ക് കയറ്റുകയും ഇമാമത്തിന് നിര്‍ത്തുകയും ചെയ്യുന്നവര്‍ ആരായാലും അത് ഗൌരവതരമായ വിഷയം തന്നെയാണ്. മറുപടിയിലൂടെ ഈ യാഥാസ്ഥിതികന് ഞാനെഴുതിയ ലക്ഷ്യങ്ങളെയും ഉദ്ധരണികളെയും ഖണ്ഡിക്കാനോ പരാമര്‍ശിക്കാനോ സാധ്യമല്ലാതെ വന്നപ്പോള്‍ ആറ്റിക്കുറുക്കി പതിനൊന്ന് പ്രശ്നങ്ങളുമായിട്ടാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അവകള്‍ക്ക് മറുപടി പറയുന്നതിന് മുമ്പ് ഈ സുല്ലമിയോട് എനിക്ക് വിനീതമായ ചില അപേക്ഷകളുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം: “ബറകത്തിന് തെളിവായി ഞാനെഴുതിയ ബുഖാരിയിലെയും മുസ്ലിമിലെയും പരാമര്‍ശങ്ങളെയും നബി(സ്വ)യുടെയും സ്വഹാബാക്കളുടെയും അംഗീകാരങ്ങളെയും താങ്കള്‍ കണ്ടില്ലെന്ന് നടിച്ചതെന്തിനാണ്? ഇനിയെങ്കിലും അവകള്‍ക്ക് മറുപടിയെഴുതണം. സി.പി. ഉമര്‍സുല്ലമിയടക്കമുള്ള മടവൂരീ പണ്ഡിതരില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നും ബറകത്ത് നിഷേധത്തിന് എതിരായ ധാരാളം ഉദ്ധരണികള്‍ ഞാന്‍ ഉദ്ധരിച്ചിരുന്നുവല്ലോ? അവകളെപ്പറ്റി ക,മ എഴുതാതെ ഒഴിഞ്ഞ് മാറിയത് എന്തിനാണ്? അവരെല്ലാം നവയാഥാസ്ഥിതികന്‍മാരാണോ? അതോ അതേ കാര്യം ലക്ഷ്യസഹിതം മുജാഹിദുകള്‍ എഴുതുമ്പോള്‍ മാത്രമാണോ നവയാഥാസ്ഥിതികത്വമാകുന്നത്? കുഴിപ്പുറം സുല്ലമി മറുപടിയെഴുതണം. ബറകത്ത് നിഷേധത്തിന് എതിരായി ഈ സുല്ലമി ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിച്ച ആയത്തുകള്‍ ബറകത്തെടുത്ത സ്വഹാബികളും അതിനെ എതിര്‍ക്കാതെ അനുവദിച്ച നബി(സ്വ)യും കണ്ടില്ലേ? മുസ്ലിംകള്‍ ഈ സ്വഹാബികളുടെയും ബറകത്തെടുക്കാന്‍ അവരെ അനുവദിച്ച നബി(സ്വ)യുടെയും ചര്യയാണോ പിന്‍പറ്റേണ്ടത്? അതോ കുഴിപ്പുറം സുല്ലമിയെ പോലുള്ള ആധുനിക കാലത്തെ ബറകത്ത് നിഷേധികളായ ഖോജമാരെയോ? മറുപടിയെഴുതണം. നബി(സ്വ)യുടെ തിരുശേഷിപ്പുകളില്‍ നിന്ന് സ്വഹാബികള്‍ ബറകത്തെടുത്തപ്പോള്‍ നബി(സ്വ)യോ നാല് ഖലീഫമാരോ തൌഹീദിന് വിരുദ്ധമായ കാര്യമാണെന്ന് പറഞ്ഞോ അല്ലാതെയോ അവകളെയെല്ലാം എതിര്‍ത്ത സ്വഹീഹായ ഹദീസിന്റെ ഒരു തുണ്ടെങ്കിലും ഈ സുല്ലമിക്ക് തെളിവായി ഉദ്ധരിക്കുവാന്‍ കഴിയുമോ? എങ്കില്‍ അടുത്ത ശബാബില്‍ അതൊന്നെഴുതണം നബി(സ്വ)യുടെ തിരുശേഷിപ്പുകള്‍ക്ക് യാതൊരു പ്രത്യേകതയുമില്ലെന്നാണല്ലോ കുഴിപ്പുറത്തെ സുല്ലമി വാദിക്കുന്നത്. എന്നാല്‍ എടവണ്ണയിലെ സുല്ലമി എഴുതിയ വരികള്‍ ഈ സുല്ലമിയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ:- “ഉമ്മുസലമ(റ)യും ഉമ്മുസുലൈമും(റ), മറ്റു സ്വഹാബിമാരും നബി(സ്വ)യുടെ അവശിഷ്ടങ്ങള്‍ രോഗശമനത്തിന് ഉപയോഗിച്ചിരുന്നുവെങ്കില്‍ തേന്‍, കരിഞ്ചീരകം, പച്ചമരുന്നുകള്‍, കൂന് മുതലായവ രോഗശമനത്തിന് ഉപയോഗിക്കുമ്പോള്‍ എന്ത് വീക്ഷണമാണോ ഉണ്ടായിരുന്നത്, ആ വീക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. അതായത് ഇവര്‍ക്ക് അല്ലാഹു രോഗശമനത്തിനുള്ള ചില കഴിവുകള്‍ നല്‍കിയിട്ടുണ്ട്. ഇതുപോലെ പ്രവാചകന്റെ മാത്രം അവശിഷ്ടങ്ങള്‍ക്കും രോഗശമനത്തിനുള്ള ചില കഴിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് അവര്‍ വിശ്വസിച്ചു.” (തിരുമുടിയും ശിര്‍ക്ക് പ്രചാരണവും. പേജ്. 18. എ. അബ്ദുസ്സലാം സുല്ലമി. എടവണ്ണ.) കുഴിപ്പുറം സുല്ലമിയോട് വീണ്ടും വിനീതമായിട്ടപേക്ഷിക്കട്ടെ. സ്വന്തം ആചാര്യന്‍ എഴുതിയ സ്ഥിതിക്ക് അദ്ദേഹത്തിന്റെ ഭക്തനും മുരീദുമായ താങ്കള്‍ താഴെ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അടുത്ത ശബാബില്‍ മറുപടി എഴുതിയേ തീരൂ. 1) എടവണ്ണ സുല്ലമിയുടേയോ കുഴിപ്പുറം സുല്ലമിയുടെയോ നബി(സ്വ)യല്ലാത്ത മറ്റേതെങ്കിലും വ്യക്തികളുടേയോ ശേഷിപ്പുകള്‍ക്ക് മേല്‍ പറഞ്ഞത് പോലുള്ള പ്രത്യേകത അല്ലാഹു നല്‍കിയിട്ടുണ്ടോ? 2) നബി(സ്വ)യുടേതല്ലാത്ത മറ്റാരുടേയെങ്കിലും മുടികളില്‍ നിന്നോ വിയര്‍പ്പില്‍ നിന്നോ മറ്റു ശേഷിപ്പുകളില്‍ നിന്നോ തേന്‍, കരിഞ്ചീരകം, കൂണ്‍ പോലുള്ളവയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പോലുള്ള ഔഷധം പ്രതീക്ഷിക്കാമോ? ആ നിലക്ക് മറ്റാരുടെയെങ്കിലും മുടിയും വിയര്‍പ്പും മറ്റും നമുക്ക് എടുത്ത് വെക്കാന്‍ പറ്റുമോ? 3) എടവണ്ണ സുല്ലമി ബറകത്തിനെ നിഷേധിക്കാന്‍ എഴുതിയ വിഡ്ഢിത്തമാണെങ്കിലും മറ്റൊരു നിലക്ക് നബി(സ്വ)യുടെ തിരുശേഷിപ്പുകള്‍ക്ക് അല്ലാഹു പ്രത്യേകമായി നല്‍കിയ അനുഗ്രഹമായി (ബറകത്തായി) മാറുകയല്ലേ ഇത്? ‘ഞാന്‍ നിങ്ങളെ പോലുള്ള മനുഷ്യനാണ്’ എന്ന ആയത്തുമായി എടവണ്ണ സുല്ലമി എഴുതിയ ഈ പ്രത്യേകതകള്‍ എങ്ങിനെ യോജിക്കും? മടവൂരികളുടെ പുതിയ ദീനിലുള്ള ഈ ഔഷധ വിശേഷം നബി(സ്വ)യുടെ മുഅ്ജിസത്താണോ അതോ അവിടുത്തെ അവശിഷ്ടങ്ങളുടെ മുഅ്ജിസത്തോ? 4) ആചാര്യന്‍ പുതുതായി കണ്ട് പിടിച്ച ഈ ഔഷധ വിശേഷം ക്വുര്‍ആനിലും സുന്നത്തിലും എവിടെയാണ് പറഞ്ഞിട്ടുള്ളത്? ഭൌതികമായി എടവണ്ണയിലെ ഈ ശാസ്ത്രജ്ഞന(?)ല്ലാതെ ഏത് വൈദ്യശാസ്ത്രമാണ് തിരുശേഷിപ്പുകളില്‍ കൂണിനെപ്പോലെയും തേനിനെപ്പോലെയും ഔഷധങ്ങള്‍ ഉള്ളതായി തെളിയിച്ചിരിക്കുന്നത്? ഇനി ബറകത്ത് നിഷേധിക്കാന്‍ കുഴിപ്പുറം സുല്ലമി ഉന്നയിച്ച പതിനൊന്ന് കാര്യങ്ങളും അവകള്‍ക്കുള്ള മറുപടികളും അക്കമിട്ട് ഇവിടെ നിരത്താം. സുല്ലമിയെഴുതുന്നു: “ഒന്ന്: നബി(സ)ക്ക് ആത്മീയമായ ഏഴോളം പ്രത്യേകതകളുണ്ട്. ഭൌതികമായി മനുഷ്യ പ്രകൃതിയാണ്.” (ശബാബ്. 2012. ജനുവരി.6) മറുപടി (1): ആത്മീയമായി ഏഴോളം പ്രത്യേകതകളല്ല നബി(സ്വ)ക്ക് ക്വുര്‍ആനും സുന്നത്തും പരതിയാല്‍ കാണുക. നബി(സ്വ)യുടെ ശരീരത്തിന്റെയും തിരുശേഷിപ്പുകളുടെയും ബറകത്തുകള്‍ അവിടുത്തിന്റെ മാത്രം വിശേഷതയാണ്. കുഴിപ്പുറം സുല്ലമിയടക്കമുള്ള അല്‍പ്പബുദ്ധികള്‍ നിഷേധിച്ചതും കേവലം സ്നേഹ പ്രകടനങ്ങള്‍ മാത്രമാക്കി അട്ടിമറിച്ചതും ഈ വിശേഷതയാണ്. അത് നിഷേധിച്ചപ്പോഴാണ് അല്‍ ഇസ്വ്ലാഹില്‍ ഈ അല്‍പ്പന്‍മാര്‍ക്ക് ലക്ഷ്യസഹിതം മറുപടി എഴുതിയത്. ധൈര്യമുണ്ടെങ്കില്‍ കുഴിപ്പുറത്തുകാരന്‍ പ്രസ്തുത ലക്ഷ്യങ്ങളെയാണ് ഖണ്ഡിക്കേണ്ടത്. മറുപടി (2): നബി(സ്വ)യുടെ ശേഷിപ്പുകള്‍ക്ക് ഭൌതികമായി മരുന്നുകളെ പോലെയുള്ള ഔഷധമുണ്ടെന്ന് എടവണ്ണ സുല്ലമി എഴുതിയത് മുകളില്‍ നാം വായിച്ചുവല്ലോ? എടവണ്ണക്കാരന്റെ വാദപ്രകാരം നബി(സ്വ)ക്ക് മാത്രമുള്ള ഭൌതികമായ വിശേഷതയല്ലേ ഇത്? ഭൌതികമായി മറ്റു മനുഷ്യരെപ്പോലെയാണ് നബി(സ്വ)യെന്ന കുഴിപ്പുറം യാഥാസ്ഥിതികന്റെ വാദം തന്റെ ആചാര്യന്റെ മരുന്നുവാദവുമായി എങ്ങനെ യോജിക്കും? അതോ, നബി(സ്വ)യുടെ ശേഷിപ്പുകള്‍ പോലെ മറ്റു മനുഷ്യരുടെ ശേഷിപ്പുകളിലും ഔഷധമുണ്ടെന്ന വാദം കുഴിപ്പുറം സുല്ലമിക്കും മറ്റു മടവൂരികള്‍ക്കുമുണ്ടോ? എടവണ്ണ സുല്ലമിയുടെയും മടവൂരികളുടെയും വരികള്‍ കുഴിപ്പുറം സുല്ലമിയുടെ വാദങ്ങള്‍ക്ക് കടകവിരുദ്ധമാണ്. “രണ്ട്: ബര്‍ക്കത്ത് നല്‍കുന്നവന്‍ അല്ലാഹുവാണ്. അതിന് ആയത്തുകളും ഹദീസുകളും തെളിവായി ഉദ്ധരിക്കുന്നു.” (ശബാബ്. 2012. ജനുവരി. 6) ബറകത്ത് നല്‍കുന്നവന്‍ അല്ലാഹുവാണെന്നതിന് തെളിവായി ധാരാളം ആയത്തുകളും ഹദീസുകളും മൌലവി ഉദ്ധരിച്ചിട്ടുണ്ടെന്ന് സാരം. മറുപടി (1): ബറകത്ത് നല്‍കുന്നവന്‍ അല്ലാഹുവല്ലെന്ന് ആരും വാദിച്ചിട്ടില്ലല്ലോ? എന്നിരിക്കെ ഇതിന് തെളിവായി ധാരാളം ആയത്തുകളും ഹദീസുകളും ഉദ്ധരിച്ചിട്ടെന്ത് ഫലം? നമ്മുടെ തര്‍ക്കം നബി(സ്വ)യുടെ മുടിയടക്കമുള്ള തിരുശേഷിപ്പുകള്‍ക്ക് ഏതെങ്കിലും നിലയില്‍ ബറകത്ത് അല്ലാഹു നല്‍കിയിട്ടുണ്ടോ ഇല്ലേ എന്നുള്ളതാണ്. നല്‍കിയിട്ടുണ്ട് എന്നതിന് തെളിവായി ധാരാളം സംഭവങ്ങള്‍ ഞാന്‍ ഉദ്ധരിച്ചു. അവകള്‍ മുഴുവനും കളവാണെന്നും അന്ധവിശ്വാസവും അനാചാരവും നവയാഥാസ്ഥിതികത്വവുമാണെന്നും പറയാന്‍ മടവൂരീ യാഥാസ്ഥിതികന്‍മാരുടെ പക്കലുള്ള രേഖയെന്താണ്? ഇതിന്നാണ് കുഴിപ്പുറം സുല്ലമി മറുപടി നല്‍കേണ്ടത്. രണ്ട് കൂട്ടര്‍ക്കും തര്‍ക്കമില്ലാത്ത ഒരു വിഷയമെടുത്ത് അതിന് തെളിവായി ധാരാളം ആയത്തുകളും ഹദീസുകളും എഴുതിയാല്‍ എങ്ങനെയാണ് നബി(സ്വ)യുടെ മുടിയിലും വിയര്‍പ്പിലും മറ്റു ചില ശേഷിപ്പുകളിലും അല്ലാഹു ബറകത്ത് ചെയ്തിട്ടില്ലെന്ന് തെളിയുക? മറുപടി. 2: ഏതെങ്കിലും വ്യക്തിയിലോ വസ്തുവിലോ അതിന്റേതായ നിലയിലും പ്രത്യേകതയിലും അല്ലാഹു ബറകത്ത് കൊടുക്കുക എന്നത് ബറകത്ത് നല്‍കുന്നവന്‍ അല്ലാഹു മാത്രമാണെന്ന സത്യത്തിന്നെതിരാവുകയില്ല. കാരണം, പ്രസ്തുത വ്യക്തിയിലും വസ്തുക്കളിലും ബറകത്ത് കൊടുക്കുന്നത് അല്ലാഹു തന്നെയാണ്. അവനല്ലാത്ത മറ്റാരെങ്കിലുമാണ് വസ്തുക്കളിലും നബി(സ്വ)യിലും ബറകത്ത് നല്‍കുന്നതെന്ന് മുജാഹിദുകളാരും വിശ്വസിക്കുന്നില്ല. സംസം വെള്ളത്തില്‍ അല്ലാഹു നല്‍കിയ ബറകത്തിനെ സംബന്ധിച്ച് കുഴിപ്പുറത്തുകാരന്റെ കക്ഷികള്‍ തന്നെ എഴുതുന്നത് കാണുക:- “നബി(സ) പറഞ്ഞു. അതില്‍ ബര്‍ക്കത്തുള്ളതാണ്. അത് ഭക്ഷണത്തിന് മതിയാകുന്നതാണ്. (മുസ്ലിം. കിതാബു ഫളാഇലു അബീദര്‍ദ്. 16:30)” (തബര്‍റുക് അര്‍ത്ഥവും യാഥാര്‍ത്ഥ്യവും. പേജ്. 32. യുവത ബുക്ഹൌസ്. കോഴിക്കോട്. വിവര്‍ത്തകന്‍. കെ.എം.ഫൈസി തരിയോട്.) സംസം വെള്ളത്തില്‍ ബറകത്തുണ്ടായത് അതിന് ആ നിലക്കുള്ള ബറകത്ത് അല്ലാഹു നല്‍കിയത് കൊണ്ടാണല്ലോ? മടവൂരികള്‍ എഴുതിയത് കുഴിപ്പുറത്തുകാരന് വേണ്ടി ആവര്‍ത്തിക്കട്ടെ:- “നബി(സ)യുമായി ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബര്‍ക്കത്ത് സ്വഹാബികള്‍ ഉപയോഗപ്പെടുത്തിയിരുന്നു എന്നത് ഒരു സത്യമാണ്.” (സി.പി. ഉമര്‍ സുല്ലമി. ശബാബ്. 2010. നവമ്പര്‍. 26) നബി(സ)യുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ നിന്ന് സ്വഹാബികള്‍ ഈ ബറകത്ത് ഉപയോഗപ്പെടുത്തിയത് അവകള്‍ക്ക് ആ ബറകത്തുകള്‍ അല്ലാഹു നല്‍കിയത് കൊണ്ടാണല്ലോ? അല്ലാഹു ബറകത്ത് നല്‍കാതെ സ്വഹാബികള്‍ എങ്ങനെ ആ ബറകത്തെടുക്കും? മടവൂരികളുടെ പുസ്തകത്തില്‍ വീണ്ടുമെഴുതുന്നു:- “അനുവദിക്കപ്പെട്ട തബര്‍റുക്. നബി(സ)യുടെ ദേഹം കൊണ്ടും അവിടുത്തെ അവശിഷ്ടങ്ങള്‍ കൊണ്ടും ബര്‍കത്തെടുക്കല്‍. നബി(സ)യുടെ ദേഹം അനുഗ്രഹീതമാണെന്നതില്‍ ഒരു സംശയവുമില്ല. അല്ലാഹു അതില്‍ നബി(സ)ക്ക് മാത്രമായി പ്രത്യേകമായ ഒരനുഗ്രഹം നല്‍കിയിട്ടുണ്ട്. അക്കാര്യം സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു.” (തബര്‍റുക് അര്‍ത്ഥവും യാഥാര്‍ത്ഥ്യവും. പേജ്. 15. യുവത ബുക്ഹൌസ്. കോഴിക്കോട്. വിവര്‍ത്തകന്‍. കെ.എം. ഫൈസി തരിയോട്.) നബി(സ്വ)യുടെ ദേഹത്തില്‍ ഈ ബറകത്തുണ്ടായത് അല്ലാഹു നല്‍കിയത് കൊണ്ടാണല്ലോ? കുഴിപ്പുറം മൌലവിയുടെ അന്ധത സ്വന്തക്കാരിലൂടെ തന്നെ ഇവിടെ തകര്‍ന്നു തരിപ്പണമായി. ഇതെഴുതുകയും ശരിയായ വിശ്വാസം ഇതുവഴി ജനങ്ങളിലെത്തിക്കാന്‍ വേണ്ടി വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്ത മടവൂരികള്‍ നവയാഥാസ്ഥിതികന്‍മാരാണോ? കുഴിപ്പുറം മൌലവിയും കൂട്ടാളികളും മറുപടി എഴുതണം. “മൂന്ന്: നാല് ഖലീഫമാരും ബഹു ഭൂരിപക്ഷം സ്വഹാബികളും തിരുശേഷിപ്പുകള്‍ കൊണ്ട് ബര്‍ക്കത്തെടുത്തിരുന്നില്ല.” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): ഭൂരിപക്ഷം എടുത്തിരുന്നില്ല എന്ന് പറഞ്ഞതില്‍ നിന്ന് ന്യൂനപക്ഷമായ സ്വഹാബികള്‍ തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുത്തിരുന്നു എന്ന് വന്നുവല്ലോ? സ്വഹാബികള്‍ നബി(സ്വ)യുടെ ശരീരത്തിന് ബറകത്തുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടെന്ന് മടവൂരികളുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയത് മുകളില്‍ വായിക്കുകയും ചെയ്തു. ഈ സ്വഹാബികള്‍ ക്വുര്‍ആനും സുന്നത്തും തൌഹീദും തിരിയാത്ത ആളുകളാണെന്ന് പറയാന്‍ കുഴിപ്പുറം മൌലവിക്കും കൂട്ടാളികള്‍ക്കും ധൈര്യമുണ്ടോ? ഇല്ലെങ്കില്‍ ഇതേ കാര്യം അംഗീകരിക്കുന്ന മുജാഹിദുകള്‍ മാത്രമെങ്ങിനെയാണ് നവയാഥാസ്ഥിതികന്‍മാരാവുക? മറുപടി. 2): നാല് ഖലീഫമാരും ഭൂരിപക്ഷം സ്വഹാബിമാരും ചെയ്ത പ്രവര്‍ത്തികളോരോന്നും പേരെടുത്ത് പറഞ്ഞ് വെവ്വേറെ എഴുതിയത് പ്രമാണങ്ങളില്‍ കാണുക എന്നതാണ് മതപ്രമാണങ്ങളുടെ അടിസ്ഥാനമെങ്കില്‍ ഈ മുറിമൌലവിയടക്കം വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും ഇന്ന് തെളിയിക്കുവാന്‍ കഴിയുകയില്ല. കാരണം, അവകള്‍ ഓരോന്നും നാല് ഖലീഫമാരും ഭൂരിപക്ഷം സ്വഹാബിമാരും വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തതായി വിശുദ്ധ ക്വുര്‍ആനിലോ സുന്നത്തിലോ പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടില്ല. മതത്തില്‍ ഒരു കാര്യം സ്ഥിരപ്പെടുവാന്‍ നാല് ഖലീഫമാരും ഭൂരിപക്ഷം സ്വഹാബിമാരും അത് ചെയ്തു എന്ന് പ്രമാണങ്ങളില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ല. ക്വുര്‍ആനിലോ സുന്നത്തിലോ സ്വഹാബിമാരുടെ സ്വഹീഹായി വന്ന ചര്യയിലോ എവിടെയെങ്കിലും ഉണ്ടായാല്‍ മതി. നബി(സ്വ)യുടെ നാല് ഖലീഫമാരും ബാക്കിയുള്ള സ്വഹാബികളും അതിനെ എതിര്‍ക്കാതിരുന്നാല്‍ അവരുടെയെല്ലാം അംഗീകാരം ഇക്കാര്യത്തിനുണ്ടെന്ന് തെളിയുകയും ചെയ്തു. ഇനി കുഴിപ്പുറം സുല്ലമിയും അനുയായികളുമാണ് വ്യക്തമാക്കേണ്ടത്. സ്വഹാബികള്‍ നബി(സ്വ)യുടെ ശരീരം കൊണ്ടും തിരുശേഷിപ്പുകള്‍ കൊണ്ടും ബറകത്തെടുത്തപ്പോള്‍ നാല് ഖലീഫമാരും ഭൂരിപക്ഷം വരുന്ന സ്വഹാബികളും അത് മതവിരുദ്ധമാണെന്നും പറഞ്ഞ് ബറകത്തെടുക്കലിനെ എതിര്‍ത്തതായ വല്ല പ്രമാണവും നിങ്ങളുടെ കൈവശമുണ്ടോ? എങ്കില്‍ അടുത്ത ശബാബില്‍ അതൊന്ന് വെട്ടിത്തുറന്നെഴുതുക. “നാല്: നബി(സ)ക്ക് സ്വന്തം ശരീരത്തിന് പോലും ബറകത്ത് ചെയ്യാന്‍ സാധ്യമല്ല എന്ന ഖുര്‍ആന്‍ വചനങ്ങള്‍.” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): നബി(സ്വ)യുടെ ശരീരത്തിനും തിരുശേഷിപ്പുകള്‍ക്കും അല്ലാഹു പ്രത്യേകമായി നല്‍കിയ ബറകത്തിനെ നിഷേധിക്കുവാനായി ഈ മൌലവി ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ ഒന്ന് സൂറത്ത് അഅ്റാഫ് 188-ാം വചനമാണ്. അതിലെവിടെയും നബി(സ്വ)യുടെ ശരീരത്തിനോ മറ്റു ശേഷിപ്പുകള്‍ക്കോ ഞാന്‍ ബറകത്ത് ചെയ്യുകയില്ല എന്ന് അല്ലാഹു പറഞ്ഞിട്ടില്ല. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി സ്വന്തം ശരീരത്തിന് പോലും ചെയ്യാന്‍ കഴിയാത്ത ഗുണദോഷങ്ങളെക്കുറിച്ചാണ് പ്രസ്തുത സൂക്തത്തില്‍ പറഞ്ഞത്. ഇക്കാര്യം എടവണ്ണ സുല്ലമി തന്റെ ക്വുര്‍ആന്‍ പരിഭാഷയില്‍ എഴുതിയിട്ടുണ്ട്. വാള്യം 1, പേജ് 516 നോക്കുക. ഈ നിലക്ക് നബി(സ്വ)ക്കോ അവിടുത്തെ തിരുശേഷിപ്പുകള്‍ക്കോ ബറകത്ത് തരാന്‍ കഴിയുമെന്ന് മുജാഹിദുകളാരും വിശ്വസിക്കുന്നില്ലല്ലോ. എന്നിരിക്കെ പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട ബറകത്തിന് ഈ ആയത്ത് എങ്ങനെയാണ് എതിരാവുക? മറുപടി. 2): അവിടുത്തെ ശരീരത്തിലും മറ്റു ശേഷിപ്പുകളിലും അല്ലാഹു നല്‍കിയ ബറകത്തിനെ നിഷേധിക്കാന്‍ കുഴിപ്പുറം മൌലവി തെളിവായി സൂചിപ്പിച്ച മറ്റൊരു ആയത്ത് സൂറത്ത് ജിന്നിലെ 21-ാം വാക്യമാണ്. മേല്‍ വ്യക്തമാക്കിയത് പോലെ ഈ സൂക്തത്തിലും അല്ലാഹു നബി(സ്വ)യുടെ ശരീരത്തിനോ ശേഷിപ്പുകള്‍ക്കോ ഞാന്‍ ബറകത്ത് ചെയ്യുകയില്ലെന്ന് പറയുന്നില്ല. അഭൌതികമായ (മറഞ്ഞ) മാര്‍ഗ്ഗത്തിലൂടെ ചെയ്യുന്ന ഉപകാര-ഉപദ്രവങ്ങളെ സംബന്ധിച്ചാണ് ഈ സൂക്തത്തില്‍ പറയുന്നത്. എടവണ്ണ സുല്ലമിയുടെ ക്വുര്‍ആന്‍ പരിഭാഷ വാള്യം 4, പേജ് 1928 നോക്കുക. നബി(സ്വ)ക്കോ അവിടുത്തെ ശരീരത്തിനോ തിരുശേഷിപ്പുകള്‍ക്കോ ബറകത്ത് വഴിയായോ മറ്റോ അഭൌതികമായ നിലയില്‍ വല്ലതും ചെയ്യാന്‍ കഴിയുമെന്ന് മുജാഹിദുകളാരും വിശ്വസിക്കുന്നില്ല. ഇസ്ലാമില്‍ ഇങ്ങനെയൊരു വിശ്വാസവുമില്ല. എന്നിരിക്കെ എങ്ങനെയാണ് മേല്‍ ആയത്ത് അല്ലാഹു നബി(സ്വ)യുടെ ശരീരത്തിനും തിരുശേഷിപ്പുകള്‍ക്കും നല്‍കിയ ബറകത്തിനെതിരാവുക? മറുപടി. 3): നബി(സ്വ)യുടെ വിയര്‍പ്പില്‍ നിന്നും മറ്റും സ്വഹാബികള്‍ ബറകത്തെടുത്തതും നബി(സ്വ) അതിന് അനുമതി നല്‍കിയതും ലക്ഷ്യസഹിതം മടവൂരികള്‍ എഴുതിയത് നാം വായിച്ചുവല്ലോ? ഇതു സംബന്ധമായി സ്വഹാബിയുടെ പ്രതികരണവും നബി(സ്വ)യുടെ അനുമതിയും മടവൂരികളുടെ പുസ്തകത്തില്‍ എഴുതുന്നത് വായിക്കൂ:- “എന്നിട്ട് ആ വിയര്‍പ്പ് ഒപ്പിയെടുത്ത് കുപ്പികളില്‍ പിഴിഞ്ഞു. അപ്പോള്‍ നബി (സ) ഉണര്‍ന്നു. അവിടുന്ന് ചോദിച്ചു. ഉമ്മുസുലൈം നിങ്ങള്‍ എന്ത് ചെയ്യുന്നു. അവര്‍ പറഞ്ഞു. ഞങ്ങള്‍ അതിന്റെ ബര്‍ക്കത്ത് നമ്മുടെ കുട്ടികള്‍ക്ക് പ്രതീക്ഷിക്കുന്നു. നബി(സ) പറഞ്ഞു: നീ ചെയ്തത് ശരിയാണ്. (ഞാനത് എന്റെ സുഗന്ധ ദ്രവ്യമായി ചേര്‍ക്കും.) എന്നവര്‍ പറഞ്ഞത് മറ്റൊരു നിവേദനത്തിലുണ്ട്. (മുസ്ലിം. 15: 87)” (തബര്‍റുക് അര്‍ത്ഥവും യാഥാര്‍ത്ഥ്യവും. പേജ്: 16 യുവത ബുക്ക് ഹൌസ് കോഴിക്കോട് പ്രസിദ്ധീകരിച്ചത്. വിവ: കെ.എം ഫൈസി. തരിയോട്.) സ്വഹാബിയുടെ ഈ ബറക്കത്തെടുക്കല്‍ അഭൌതിക മാര്‍ഗത്തിലൂടെയുള്ള ഗുണ പ്രതീക്ഷയാണെന്നും ശിര്‍ക്കാണെന്നും കുഴിപ്പുറം മൌലവിക്കോ മറ്റേതെങ്കിലും മടവൂരികള്‍ക്കോ എഴുതാനോ പറയാനോ ധൈര്യമുണ്ടോ? ഇല്ലെങ്കില്‍ ഈ നിലക്ക് പ്രമാണത്തില്‍ പറഞ്ഞ ബറക്കത്ത് മുജാഹിദുകള്‍ എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ മാത്രം എങ്ങിനെയാണ് നവ യാഥാസ്ഥിതികത്വവും ശിര്‍ക്കുമാവുക? വിയര്‍പ്പില്‍ നിന്നുള്ള സ്വഹാബികളുടെ ബറക്കത്തെടുക്കല്‍ ശരി വെക്കുക വഴി നബി(സ) അഭൌതിക മാര്‍ഗത്തിലൂടെയുള്ള ഉപകാരം സൃഷ്ടിയില്‍ വക വെച്ചു കൊടുക്കുകയാണ് ചെയ്തതെന്ന് പറയാന്‍ മുറി മൌലവിയും സഹകാരികളും തയ്യാറാകുമോ? ഇല്ലെങ്കില്‍ ഇതേ അര്‍ത്ഥത്തിലുള്ള ബറക്കത്തിനെ മുജാഹിദുകള്‍ പ്രമാണങ്ങള്‍ നിരത്തി ശരി വെക്കുമ്പോള്‍ അത് മാത്രമെന്തിന് ശിര്‍ക്കും നവയാഥാസ്ഥിതികത്വവുമാക്കി തള്ളണം? ” അഞ്ച്: താഇഫില്‍ വെച്ചും ഉഹദില്‍ വെച്ചും നബി(സ)ക്ക് നിരവധി പരിക്കുകള്‍ സംഭവിച്ചു. മരണ രോഗ കാരണം പോലും യഹൂദിപ്പെണ്ണ് വിഷം കൊടുത്തതായി രുന്നു. എന്നിട്ട് എന്ത് കൊണ്ട് സ്വന്തം ശരീരത്തില്‍ ബര്‍ക്കത്ത് ചെയ്യാന്‍ കഴിഞ്ഞില്ല?” (ശബാബ്.2012 ജനുവരി.6) മറുപടി 1: നബി(സ്വ)യുടെ ശരീരത്തിനും തിരുശേഷിപ്പുകള്‍ക്കും പ്രത്യേകമായ ബറക്കത്ത് നല്‍കിയ അല്ലാഹു താഇഫില്‍ വെച്ചോ ഉഹ്ദില്‍ വെച്ചോ മറ്റോ അത് കാരണം യാതൊരു പരിക്കും പറ്റുകയില്ലെന്ന് എവിടെയും ഗ്യാരണ്ടി നല്‍കിയിട്ടില്ല. യഹൂദിപ്പെണ്ണ് നല്‍കുന്ന വിഷമോ മറ്റോ ബറക്കത്ത് കാരണം നബി(സ്വ)യുടെ ശരീരത്തിന് തീരെ ഏല്‍ക്കുകയില്ലെന്നും അല്ലാഹു എവിടെയും ഗ്യാരണ്ടി നല്‍കിയിട്ടില്ല. ഒരു കാര്യത്തില്‍ അല്ലാഹു ബറക്കത്ത് ചെയ്തു എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം സര്‍വ്വ അപകടങ്ങള്‍ക്കും രോഗങ്ങള്‍ക്കും അത് മുക്തിയാണ് എന്നുമല്ല. ഖുറാഫീ യാഥാസ്ഥിതികന്മാരെപോലും വെല്ലുന്ന മടവൂരീ യാഥാസ്ഥിതികതയുടെ മന്ദബുദ്ധിയില്‍ മുസ്ലിം ലോകം സഹതപിക്കുക. മറുപടി 2: നബി(സ്വ)യുടെ ശരീരത്തിന്റെയും ശേഷിപ്പുകളുടെയും ബറക്കത്ത് പ്രമാണ സഹിതം ശബാബ് വാരികയില്‍ ഉദ്ധരിച്ച സ്വന്തം നേതാവ് സി.പി. ഉമര്‍ സുല്ലമിയോട് ശബാബിലൂടെ ഈ കുരുട്ട് ചോദ്യം ഉന്നയിക്കാന്‍ എന്തേ ഈ മുറി മൌലവി ധൈര്യം കാണിക്കുന്നില്ല? സ്വന്തക്കാര്‍ എഴുതിയ യാഥാര്‍ത്ഥ്യങ്ങളുണ്ടായിട്ടും അവരോട് ഇത്തരം മണ്ടത്തരങ്ങള്‍ ചോദിക്കാതെ എന്തുകൊണ്ട് ഈ മൌലവിക്ക് മുജാഹിദുകളോട് ഇത് ചോദിക്കേണ്ടി വന്നു? മറുപടി. 3): കുഴിപ്പുറം മൌലവി കണ്ടെത്തിയ ഈ മണ്ടത്തരപ്രകാരം ഉമിനീര് കൊണ്ട് ഭക്ഷണ വര്‍ദ്ധനവുണ്ടായതിനെയും മറ്റും നിഷേധിക്കേണ്ടി വരില്ലേ? അതേ നബി(സ്വ) തന്നെയാണല്ലോ ദിവസങ്ങളോളം വീട്ടില്‍ തീ പോലും കത്തിക്കാതെ പട്ടിണി കിടന്നതും? ഇതിന്നര്‍ത്ഥം ഉമിനീരിലൂടെ ഭക്ഷണം വര്‍ദ്ധിപ്പിച്ച പ്രത്യേകത നബി(സ്വ)ക്കുണ്ടായിട്ടില്ലെന്നാണോ? മറുപടി. 4): വിയര്‍പ്പില്‍ നിന്ന് സ്വഹാബി ബറകത്ത് പ്രതീക്ഷിച്ചപ്പോഴും ആ ചെയ്തിയെ നബി(സ്വ) ശരി വെച്ചപ്പോഴും മൌലവിയുടെ ഈ വരട്ടു ചിന്തയും ചോദ്യവുമെന്തേ അവരെയൊന്നും സ്വാധീനിച്ചില്ല? താഇഫില്‍ വെച്ചും ഉഹ്ദില്‍ വെച്ചും എനിക്ക് പരിക്ക് പറ്റിയതിനാല്‍ എന്റെ ശരീരത്തിനോ ശേഷിപ്പുകള്‍ക്കോ യാതൊരു ബറകത്തും അല്ലാഹു നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഒരാളും എന്നില്‍ നിന്നും തിരുശേഷിപ്പുകളില്‍ നിന്നും ബറകത്തെടുക്കാന്‍ പാടില്ലെന്നും അതെടുത്ത സ്വഹാബികളോട് എന്ത് കൊണ്ട് നബി(സ്വ) പറഞ്ഞില്ല? “ആറ്: മുഅ്ജിസത്തും അതിലൂടെ ലഭിക്കുന്ന സഹായങ്ങളും നബി(സ്വ)യുടെ ബറകത്തല്ല. അല്ലാഹുവിന്റെ ബറകത്തുകളാണ്.” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): അല്ലാഹുവിന്റെ ബറകത്തല്ല അതെന്ന് മുജാഹിദുകളാരും പറഞ്ഞിട്ടില്ലല്ലോ? നബി(സ്വ)യിലൂടെ അവിടുത്തിന്റെ മാത്രം പ്രത്യേകതയായി അല്ലാഹു നല്‍കുന്ന ബറകത്തുകളാണത്. “ഏഴ്. എന്റെ തിരുശേഷിപ്പുകള്‍ക്ക് ബറകത്തുണ്ടെന്ന് നബി(സ്വ) ആരോടാണ് പറഞ്ഞത്?” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): ഇങ്ങനെ നബി(സ്വ) ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് അവിടുത്തെ ബറകത്തിനെ അംഗീകരിക്കുന്ന മുജാഹിദുകളാരും പറഞ്ഞിട്ടില്ല. നബി(സ്വ)യുടെ ശേഷിപ്പുകള്‍ക്ക് ബറകത്തുണ്ടെന്ന് തെളിയാന്‍ നബി(സ്വ) ഇങ്ങനെ ആരോടെങ്കിലും പറഞ്ഞു കൊള്ളണം എന്നുമില്ല. മറുപടി. 2): സ്വഹാബികള്‍ നബി(സ്വ)യുടെ ശരീരത്തില്‍ നിന്നും തിരുശേഷിപ്പുകളില്‍ നിന്നും ബറകത്തെടുത്തതും നബി(സ്വ) എതിര്‍ക്കാതെ അവകള്‍ അംഗീകരിച്ചതും സ്വീകാര്യമായ പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. എന്നിരിക്കെ മതത്തില്‍ അത് പ്രമാണമാകുവാന്‍ മൌലവി ചോദിച്ച പോലെ തന്നെ നബി(സ്വ) പറയണമെന്ന് എവിടെയാണുള്ളത്? മറുപടി. 3): വാക്ക്, പ്രവര്‍ത്തി എന്നിവ പോലെ നബി(സ്വ)യുടെ അനുവാദവും സ്വഹാബികളുടെ സ്വഹീഹായി വന്ന പ്രവര്‍ത്തികളും മതത്തില്‍ പ്രമാണമാണ്. നബി(സ്വ)ക്കും തിരുശേഷിപ്പുകള്‍ക്കും ബറകത്തുണ്ടെന്നതിന് ഇവകള്‍ക്ക് പുറമെ നബി(സ്വ)യുടെ വാക്ക് തന്നെ പ്രത്യേകം വേണമെന്നില്ല. കുഴിപ്പുറം മൌലവി അവിടുത്തിന്റെ പ്രവര്‍ത്തിയും വാക്കും മാതൃകയായി ഇല്ലാത്ത പല കാര്യങ്ങളും അനുവാദത്തിന്റെ പേരില്‍ തെളിവായി എടുക്കുന്നുണ്ട്. ബറകത്തിന്റെ കാര്യത്തില്‍ മാത്രം ഇത് പ്രമാണമാവുകയില്ലെന്ന് ഇയാളോട് ആരാണ് പറഞ്ഞത്? “എട്ട്. നബി(സ)യുടെ തിരുശേഷിപ്പുകള്‍ക്ക് മുഅ്ജിസത്തുണ്ടോ?” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): ഇല്ല. മുഅ്ജിസത്ത് പ്രകടമാകുന്നത് നബി(സ്വ)യിലൂടെയാണ്. ശരീരത്തിനും തിരുശേഷിപ്പുകള്‍ക്കും പ്രത്യേകമായ ബറകത്തുകള്‍ നബി(സ്വ)യുടെ മാത്രം പ്രത്യേകതയാണ്. “ഒമ്പത്. ഖുര്‍ആനിനും സ്ഥിരപ്പെട്ട സുന്നത്തിനും എതിരായി സ്വഹാബി പോലും പ്രമാണമല്ല.” (ശബാബ്. 2012. ജനുവരി. 6) മറുപടി. 1): നബി(സ്വ)ക്കും അവിടുത്തെ ശേഷിപ്പുകള്‍ക്കും അല്ലാഹു പ്രത്യേകമായ ബറകത്ത് ചെയ്യുക എന്നത് ക്വുര്‍ആനിനും സുന്നത്തിനും എതിരാവുകയില്ല. കാരണം, നബി(സ്വ)യുടെ ശരീരത്തിനോ മറ്റു ശേഷിപ്പുകള്‍ക്കോ ഞാന്‍ ബറകത്ത് ചെയ്യുകയില്ല എന്ന് അല്ലാഹു ക്വുര്‍ആനിലോ നബി(സ്വ) സുന്നത്തിലോ എവിടെയും പറഞ്ഞിട്ടില്ല. മറുപടി. 2): സ്വഹാബിമാരുടെ സ്വഹീഹായി വന്ന ചര്യകള്‍ക്കെതിരായി വല്ല മുറിമൌലവിമാരുടെയും പില്‍ക്കാല ഖോജാക്കന്‍മാരുടെയും അല്‍പ്പ ബുദ്ധിയും യുക്തിയും ഒരിക്കലും പ്രമാണമാക്കാന്‍ പറ്റുകയില്ല. കാരണം, ഇവരെക്കാളും ദീനും ക്വുര്‍ആനും സുന്നത്തും മനസ്സിലാക്കിയ മഹത്തുക്കളും മാതൃകാ പുരുഷന്‍മാരും സ്വഹാബികളാണ്. മറുപടി 3: ഉമ്മു സുലൈം എന്ന സ്വഹാബാ വനിതയും മറ്റു സ്വഹാബികളും നബി(സ്വ)യുടെ തിരുശേഷിപ്പുകളില്‍ നിന്നും ശരീരത്തില്‍ നിന്നും ബറക്കത്തെടുത്തതും നബി(സ്വ) എതിര്‍ക്കാതെ അതിന് അനുമതി നല്‍കിയതും വിശുദ്ധ ക്വുര്‍ആനിനും തിരുസുന്നത്തിനും എതിരാണെന്ന് പറയാന്‍ കുഴിപ്പുറത്തെ മൌലവിക്കും മടവൂരികള്‍ക്കും ധൈര്യമുണ്ടോ? “പത്ത്: നബി(സ്വ) ബര്‍ക്കത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതും നാം അത്തഹിയ്യാത്തില്‍ നബി(സ്വ)ക്ക് ബര്‍ക്കത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും അല്ലാഹുവോടാണ്.” (ശബാബ്. 2012. ജനുവരി. 6) മറുപടി 1. നബി(സ്വ) ബറക്കത്തിന് വേണ്ടി പ്രാര്‍ത്ഥിക്കപ്പെട്ട ഈ അല്ലാഹു തന്നെയാണല്ലോ അവിടത്തെ ശരീരത്തിനും മറ്റു ശേഷിപ്പുകള്‍ക്കും പ്രത്യേകമായ ബറക്കത്തുകള്‍ പ്രധാനം ചെയ്തതും? മറുപടി 2. അത്തഹിയ്യാത്തിലൂടെ നബി(സ്വ)ക്ക് ബറക്കത്ത് നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച സ്വഹാബികളാണ് അവിടത്തില്‍ നിന്നും ശേഷിപ്പുകളില്‍ നിന്നും ബറക്കത്തെടുത്തത്. ഇത് കണ്ട നബി(സ്വ) തന്നെയാണ് സ്വഹാബികളെ എതിര്‍ക്കാതെ അതിന്ന് അനുവാദം നല്‍കിയതും. കുഴിപ്പുറം സുല്ലമിയും മറ്റു മടവൂരികളും മനസ്സിലാക്കിയത് പോലെയല്ല നബി(സ്വ)യും സ്വഹാബികളും അത്തഹിയ്യാത്തിലൂടെ നബി(സ്വ)ക്ക് ബറക്കത്തിന് വേണ്ടി ചെയ്യുന്ന പ്രാര്‍ത്ഥനയും അവിടുത്തെ ശേഷിപ്പുകളില്‍ നിന്ന് ബറക്കത്തെടുക്കലും മനസ്സിലാക്കിയതെന്ന് വ്യക്തം. “പതിനൊന്ന്: നബി(സ്വ) വിയര്‍പ്പെടുക്കാന്‍ അനുവദിച്ചതും മുടി വിതരണം ചെയ്യാന്‍ കല്‍പിച്ചതും നബി(സ്വ)യോടുള്ള സ്നേഹം നിലനിര്‍ത്താനും ശത്രുക്കള്‍ക്കിടയില്‍ തന്റെ മതിപ്പ് വര്‍ദ്ധിപ്പിക്കാനുമാണ്”. (ശബാബ്. 2012. ജനുവരി. 6) മറുപടി 1. പച്ച നുണയാണിത്. ബറക്കത്തിന് വേണ്ടി എന്ന് തന്നെ സ്വഹാബിമാര്‍ പറയുന്നതും നബി(സ്വ) അനുവദിക്കുന്നതും സ്വഹീഹായ ഹദീസിലുണ്ട്. അത് ഈ മൌലവിക്കുള്ള മുന്‍ മറുപടികളിലും ഇവിടെയും ഞാന്‍ പ്രതിപാദിച്ചിട്ടുണ്ട്. മൌലവി പ്രസ്തുത തെളിവുകളെപറ്റി ഒരക്ഷരവും എഴുതിയിട്ടില്ല. മറുപടി 2. സി.പി.ഉമര്‍ സുല്ലമി ശബാബ് വാരികയിലും കെ.എം. ഫൈസി തരിയോട് വിവര്‍ത്തനം ചെയ്ത് മടവൂരികള്‍ പ്രസിദ്ധപ്പെടുത്തിയ ‘തബര്‍റുക്ക് അര്‍ത്ഥവും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകത്തിലും ഇവകളെല്ലാം ബറക്കത്തെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് ലക്ഷ്യസഹിതം വ്യക്തമാക്കുകയും ഈ മൌലവിക്കുള്ള മറുപടിയില്‍ അവകള്‍ ഞാന്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത് കള്ളമാണെന്നും അന്ധവിശ്വാസവും നവയാഥാസ്ഥിതികത്വവുമാണെന്നും തെളിയിക്കാന്‍ ഈ മൌലവിക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല അവകളെ പറ്റി ഒരക്ഷരവും ഇയാള്‍ എഴുതിയിട്ടുമില്ല. ഇമാം ബുഖാരി, മുസ്ലിം(റഹി) തുടങ്ങിയ മുഹദ്ദിസുകളെയും സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളെയും ഹദീസ് നിഷേധികളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവരുമാക്കി തരംതാഴ്ത്തിയ ഇവര്‍ അധമന്മാര്‍ എടവണ്ണയിലെ ഹദീസ് നിഷേധിയായ തങ്ങളുടെ ആചാര്യന്റെ മതപരമായ അജ്ഞത ചോദ്യം ചെയ്തതില്‍ സഹതാപം പ്രകടിപ്പിക്കുന്നത് യജമാന ഭക്തിയും പൌരോഹിത്യ ചിന്തയുംകൊണ്ട് മാത്രമാണ്. വിഷയം പഠിക്കാതെയാണ് മേല്‍ പുരോഹിതന്മാരെ ‘ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍’ എന്ന് വിമര്‍ശിച്ചതെന്ന് കുഴിപ്പുറം സുല്ലമി എഴുതിയത് മറ്റൊരു നുണയാണ്. ഈ മൌലവിമാരുടെ അജ്ഞതക്കെതിരെ സ്വഹീഹില്‍ ബുഖാരിയില്‍ നിന്നും മുസ്ലിമില്‍ നിന്നും മടവൂരികളുടെ തന്നെ പ്രസിദ്ധീകരണങ്ങളില്‍ നിന്നും തെളിവുകള്‍ നിരത്തിയാണ് ഞാന്‍ മറുപടി എഴുതിയത്. തെളിവുകള്‍ നിരത്തി ഇത്തരം മുറി മൌലവിമാരുടെ ജഹാലത്ത് പിടികൂടുന്നതും അത് ജഹാലത്താണെന്ന സത്യം വെട്ടിത്തുറന്നെഴുതുന്നതും എങ്ങനെ അജ്ഞതയാകും. ബറക്കത്തിലുള്ള അറിവില്ലായ്മ പോലെ ബുദ്ധിമാന്ദ്യം എന്നാല്‍ എന്താണെന്നും ഇവറ്റകള്‍ക്കറിയില്ലെന്നാണ് കുഴിപ്പുറത്തുകാരന്റെ കുറിപ്പില്‍ നിന്ന് മനസ്സിലാകുന്നത്. വലിയ പണ്ഡിതരാണെന്നും മുഹദ്ദിസുകളാണെന്നും മടവൂരീ പുരോഹിതന്മാരുടെ അജ്ഞതയെ തെളിവുകള്‍ നിരത്തി ഖണ്ഡിച്ചതിനെപറ്റി എന്റെ സ്വയം പുകഴ്ത്തലായി കുഴിപ്പുറം സുല്ലമി അവതരിപ്പിച്ചിട്ടുണ്ട്. എന്റെ ലേഖനത്തില്‍ എവിടെയും ഞാന്‍ എന്നെയോ മറ്റുള്ളവരെയോ പുകഴ്ത്തിയിട്ടില്ല. മൌലവിമാരുടെ മതപരമായ അജ്ഞതയെ ലക്ഷ്യസഹിതം പിടികൂടുന്നതും വിമര്‍ശിക്കുന്നതും തങ്ങളെ നിസ്സാരപ്പെടുത്തലായി ചില മൌലവിമാര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതിന് ഈ ലേഖകന്‍ ഉത്തരവാദിയല്ല. സ്വയം നന്നാവുക. മുഖം വികൃതമായതിന് കണ്ണാടി തച്ചുടച്ചിട്ട് കാര്യമില്ല. ഇന്‍ഷാ അല്ലാ ഇനി കുഴിപ്പുറം സുല്ലമിയുടെ മറുപടിക്ക് ശേഷം….

No comments:
Post a Comment