പുരാണ നാടകങ്ങളിലെ പ്രധാന വില്ലന്‍കഥാപാത്രങ്ങളിലൊരാളാണ് നക്രതുണ്ഡി.
അരങ്ങില്‍ നടക്കുന്ന കഥാബീജമെന്തെന്ന് മസിലാക്കിയിട്ടില്ലെങ്കിലും
അണിയറയില്‍ നിന്നേ അലറി ആര്‍ത്തട്ടഹസിച്ച് കൊണ്ടാണ് നക്രതുണ്ഡി രംഗത്തേക്ക്
കടന്നുവരിക. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട് കേരളത്തില്‍ എന്തൊരു
ചര്‍ച്ച കടന്നുവന്നാലും മുമ്പും പിമ്പും നോക്കാതെ അലറിത്തുള്ളി അഭിപ്രായം
പറയുന്ന 'തിമിംഗില വായക്കാരെ' കാണുമ്പോള്‍ പുരാണത്തിലെ വികടനായ
നക്രതുണ്ഡിയെയാണ് ഓര്‍മ വരുന്നത്.
സമ്മേളന പന്തലില്‍ നമസ്കാരത്ത്ി പായ വിരിച്ചും ഇലക്ഷന്‍ കഴിഞ്ഞാല്‍ മുഖം തിരിച്ചും പ്രതിപക്ഷത്തിരിക്കുന്ന പ്രതികരണത്തൊഴിലാളികളുടെ ഇലക്ഷന്‍ വിമര്‍ശങ്ങളെ മസ്സിലാക്കാം. എന്നാല്‍ ക്രാന്തദര്‍ശിത്വത്തോടെ കാര്യങ്ങളെ വിലയിരുത്തേണ്ട ഹരിത നിയമസഭാജികരും ഹരിതരാഷ്ട്രീയത്തിലെ യുവബ്രിഗേഡിയ(ന്‍)മാരുമെല്ലാം അവസരത്തിലും അസ്ഥാനത്തും അനാവശ്യ അഭിപ്രായപ്രകടങ്ങള്‍ നടത്തുന്നത് കാണുമ്പോള്‍ ചെറുതല്ലാത്ത സഹതാപമാണ് തോന്നിപ്പോവുന്നത്.
കോഴിക്കോട് നടന്ന അര്‍ദ്ധമലയാളിയായ ഒരു അറബിസഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഒരു പ്രശ്ത്തിന്റെ പേരില്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വരിയുടക്കാന്‍ ആശ പൂണ്ടു നടക്കുന്ന-ഉള്ളില്‍ പൂണൂല്‍ ധരിച്ച-കമ്യൂണിസ്റ് നേതാക്കന്മാരും അതിനു ലാല്‍സലാം ചൊല്ലുന്ന സമുദായ-ന്യൂനപക്ഷ തീവ്രവാദികളുമെല്ലാം ഫലത്തില്‍ ചെയ്യുന്നത് കഥയറിയാതെ ആട്ടം കാണുകയാണ്. അരങ്ങില്‍ ആടിത്തീര്‍ത്തവര്‍ക്ക് ആട്ടക്കാശും കാണിക്കയും കിട്ടുമെന്നെങ്കിലും പ്രതീക്ഷിക്കാം; എന്നാല്‍ കളിവിളക്കണയുമ്പോഴുള്ള നെയ്ത്തിരിപ്പുകയുടെ സുഗന്ധമെങ്കിലുമാസ്വദിക്കാന്‍ തരിമൂക്ക് സമ്മതിക്കാത്ത 'സമുദായസ്ഹികൾ' എന്ത് പ്രതീക്ഷിച്ചാണ് സദസ്സിന്റെ ആദ്യ പന്തിയില്‍ തന്നെ സ്ഥാം പിടിച്ചിരിക്കുന്നതെന്നാണ് മസ്സിലാകാത്തത്.
വേറെയാണ് വിചാരമെങ്കില്...
വിവാഹിതരാവാനുള്ള മിനിമം പ്രായം, പെണ്ണിന് 18ഉം ആണിനു 21ഉം ആക്കിക്കൊണ്ട് 2006ലെ ശിശുവിവാഹനിരോധന നിയമത്തിന്റെയും 2008ലെ മാര്യേജ് രജിസ്ട്രേഷന്‍ നിയമത്തിന്റെയും പിന്‍ബലത്തില്‍ സിയസ്കോ യതീംഖായില്‍ ടന്ന വിവാഹത്തിന്റെ മറപിടിച്ച് മുസ്ലിം സ്ഥാപങ്ങളില്‍ നടക്കുന്ന വ്യാപകമായ റെയ്ഡുകളുടെ സാഹചര്യത്തിലാണ് ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സാമുദായിക സംഘടകളുടെ യോഗം ചേര്‍ന്നത്. മറ്റെല്ലാ സമുദായങ്ങള്‍ക്കുമനുവദിച്ചതു പോലെ മുസ്ലിംകള്‍ക്കും ഭരണഘട അനുവദിച്ച അവരുടെ അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടണമെന്നും അനിവാര്യ സാചര്യങ്ങളില്‍ വിവാഹിതരാവേണ്ടി വന്നവരുടെ രജിസ്ട്രേഷനിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്നും അങ്ങനെ വിവാഹിതരാവേണ്ടവരുടെ പരിരക്ഷ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നിയതമായ മാര്‍ഗത്തിലൂടെ ഉത്തരവാദപ്പെട്ടവരെ സമീപിക്കണമെന്ന് മാത്രമാണ് പ്രസ്തുത യോഗത്തിലുണ്ടായ തീരുമാനം. എന്നാല്‍ ഈ അഭിപ്രായത്തിന്റെ അരികുപറ്റി ഇസ്ലാമിലെ വിവാഹ സങ്കല്‍പത്തെക്കുറിച്ചും മുഹമ്മദ് നബിയുടെ ശൈശവ വിവാഹ-വിവാഹമോചനത്തെക്കുറിച്ചും ബഹുഭാര്യത്വത്തിലെ അസമത്വത്തെ കുറിച്ചുമെല്ലാം മൈതാനപ്രസംഗങ്ങള്‍ നടത്തിയും കാളമൂത്രരചനകള്‍ നിര്‍വഹിച്ചും രംഗം കൊഴുപ്പിക്കാനാണ് വിമര്‍ശകര്‍ പതിവുപോലെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഈ അതിക്രമത്തിന്റെ കൂടെ ശയിച്ച് ചൂടും ചൂരും പകരാനാണ് ഭൈമീകാമുകൻമാരായ കുട്ടിരാഷ്ട്രീയക്കാരും, സമുദായത്തിന്റെ പുറമ്പോക്കില്‍ ജീവിക്കുന്ന ന്യൂ നപക്ഷ തീവ്രവാദികളും, പ്രവാചക ചിഹ്നങ്ങളെ വെച്ച് പൌരോഹിത്യം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട പരാന്നഭോജികളും, 'വേറിട്ടു കേട്ടുവോ എന്നൊച്ച' എന്ന തരത്തില്‍ മുരടക്കുന്ന ബുദ്ധിജീവികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതാകട്ടെ മൂക്കിലെ രോമം കത്രിക്കാന്‍ ശ്രമിച്ച ബാഗ്ദാദിലെ ക്ഷുരകന്റെ കഥപോലെയായി എന്ന് പറയാതിരിക്കാന്‍ വയ്യ.
യഥാര്‍ഥത്തില്‍ ഇവിടെ എന്താണ് പ്രശ്നം? 1890ലെ ഗാര്‍ഡിയന്‍ ആന്റ് വാട്ട്സ് ആക്ടും 1977ല്‍ മോറാര്‍ജി ദേശായി കൊണ്ടുവന്ന നിയമവുമെല്ലാം ഉണ്ടായിരിക്കുമ്പോള്‍ തന്നെ ഋതുമതിയായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹപരിരക്ഷ ഉറപ്പു വരുത്തി കൊണ്ടുള്ള നിരവധി കോടതി വിധികള്‍ പലപ്പോഴായി ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യം നിലവിലിരിക്കെ ശിശുക്ഷേമ സമിതിയും വനിതാകമ്മീഷുമെല്ലാം അനാവശ്യമായി മുസ്ലിം സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപെടുന്നതിനെ നിയന്ത്രിക്കാന്‍ ഒരു ഭേദഗതി നിര്‍ദേശിക്കുക മാത്രമാണ് സാമുദായിക സംഘടിതയോഗം ചെയ്തത്. ഇത് പ്രമാണങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടേണ്ടുന്ന ഒരു മഹാപാതകമാണെന്ന രൂപത്തിലാണ് വിമര്‍ശകര്‍ ചിത്രീകരിച്ചുകൊണ്ടിക്കുന്നത്.
18ന് മുമ്പോ ഋതുമതിയായികഴിഞ്ഞതിനു ശേഷമോ വിവാഹത്തെ കുറിച്ചാലോചിക്കുന്നതിനെ കുറിച്ച് പുരുഷമേധാവിത്വവും സ്ത്രീ സ്വാതന്ത്യത്തിനെതിരേയുള്ള കടന്നുകയറ്റവുമായി വിശേഷിപ്പിക്കുന്നവര്‍ മസ്സിലാക്കേണ്ടത് വിവാഹത്ത്നു ഇതൊരു നിര്‍ബന്ധഘടകമായി ആരും പരിചയപ്പെടുത്തിയിട്ടില്ല എന്നതാണ്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയാല്‍ വഴിയേ പോകുന്നവരെല്ലാം അവിടെ കേറി പ്രയാസപ്പെട്ട് മൂത്രമൊഴിക്കേണ്ടതില്ലല്ലോ; മൂത്രമൊഴിക്കല്‍ അനിവാര്യമായാല്‍ അവിടെയേ മൂത്രമൊഴിക്കാവൂ എന്നേ ഇതിര്‍ഥമുള്ളൂ. പതിനാറില്‍ നിര്‍ബന്ധിച്ച് കെട്ടിച്ചയക്കുന്നതാണ് പ്രശ്നമെങ്കിൽ അത് പതിനെട്ടിലായാലും ഇരുപത്തെട്ടിലായാലും പാടില്ലെന്ന് തന്നെയാണ് ഇസ്ലാമിന്റെ നിയമം. കന്യകയായാലും വിധവയായാലും വധുവാകേണ്ടവളുടെ സമ്മതമില്ലാതെ ഇസ്ലാമില്‍ വിവാഹമില്ല.
ചെറുപ്പത്തിലേ വിവാഹം കഴിക്കുന്നതിന് വിമര്‍ശിച്ച് അവർക്ക് വിദ്യഭ്യാസം നല്‍കാനാണ് ഈ സമയത്ത് സമുദായനേതൃത്വം ശ്രമിക്കേണ്ടത് എന്ന് ഉപദേശിക്കുന്നവര്‍ വിവാഹം വിദ്യഭ്യാസത്തിന്റെ അന്തകാണെന്ന ധാരണയാണ് ആദ്യം തിരുത്തേണ്ടത്. പലപ്പോഴും ഭര്‍ത്താവിന്റെ മെച്ചപ്പെട്ട സാമ്പത്തിക സുസ്ഥിരതയിലേക്കും അതുവഴി ഗുണകരമായ വിദ്യഭ്യാസസാഹചര്യത്തിലേക്കുമായിരിക്കും നവവധു കടന്നുചെല്ലുക. മാത്രമല്ല 18 ആണ് വിദ്യഭ്യാസത്തിന്റെ പൂര്‍ത്തീകരണമെന്നതിനു എന്ത് പ്രാമാണികതയാണുള്ളത്. ഉപരി പഠനങ്ങള്‍ ഏറിയ പങ്കും 18 വയസ്സ്നു ശേഷമാണ് തുടങ്ങുന്നത് തന്നെ. അല്ലെങ്കില്‍ തന്നെ, സമരവും 'വീരമരണ'വും മരംചുറ്റിപ്രണയവും അറിഞ്ഞുതീര്‍ത്ത കലാലയാന്തരീക്ഷം തന്നെ വേണം ആധുനികകാലത്ത് അക്കാദമികപഠം കരസ്തമാക്കാന്‍ എന്ന് ചിന്തിക്കുന്നവരില്‍ യുവ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരുമുണ്ടെന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്!പതിനാറിലും പതിനെട്ടിനുമിടക്കുള്ള വിദ്യഭ്യാസ വിടവിന്റെ 'തീവണ്ടിദൂരം' തിട്ടപ്പെടുത്താന്‍ സാഹസപ്പെടുന്ന നവോത്ഥാതേരാളികള്‍ സമുദായത്തിന്റെ വിദ്യഭ്യാസപുരോഗതിക്കായി ചെയ്തതെന്തെന്ന് കൂടി സ്മരിക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും. ആരാന്റെ വെള്ളം കോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തിന്റെ സംസ്കാരിക നഭസ്സില്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന പല വിദ്യാലയഗോപുരങ്ങളും കോഴിക്കോട് യോഗത്തില്‍ പങ്കെടുത്ത ന്യൂനപക്ഷ രാഷ്ട്രീയ-സാമുദായിക സംഘടാ ശക്തിയുടെ വിയര്‍പ്പും പ്രാര്‍ഥനകളുമാണ്. മറിച്ച് വടവൃക്ഷമായ ഈ സ്ഥാപങ്ങള്‍ ഇടക്കാലത്തേക്കെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറായവര്‍ തിരുപ്പതി ചന്തയിലെ കന്നുകാലിക്കച്ചവട ലാഘവത്തോടെ വിദ്യഭ്യാസത്തെ കച്ചവടമാക്കിയവരാണെന്നത് ആര്‍ക്കാണറിയാത്തത്. കുടിയിറക്കപ്പെടുന്നതിലെ പാര്‍ശ്വവല്‍ക്കരണത്തെ കുറിച്ച് മുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ അവിടുത്തേക്കുള്ള ഗതാഗത സൌകര്യത്തിന്റെ അലഭ്യതയെ കുറിച്ച് ഇവരെന്തു കൊണ്ട് ശ്രദ്ധിക്കുന്നില്ല എന്ന് മറുചോദ്യം ചോദിക്കുന്നതിലെ സാംഗത്യം മാത്രമേ ഇക്കാര്യത്തിലുള്ളു. തീര്‍ച്ചയായും മുസ്ലിം സമുദായത്തിലെ വിദ്യഭ്യാസരംഗവും സ്ത്രീധന പ്രശ്നവുമെല്ലാം പ്രസക്തവും പരിഹരിക്കപ്പെടേണ്ടതുമായ വിഷയങ്ങളാണ്. പക്ഷെ, അത് ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് ഗൌരവതരമായ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോഴല്ല. സ്രഷ്ടാവ് കനിഞ്ഞരുളി നല്‍കിയ തന്റെ ആയുസ്സിനിടക്ക് ഒരിക്കലെങ്കിലും സമുദായത്തിനു വേണ്ടി വിയര്‍ക്കുകയോ വിറക്കുകയോ ചെയ്യാത്തവരാണ് ഇത്തരം ബാലിശവാദങ്ങളുടെ മുന്‍നിരക്കാര്‍ എന്നതാണ് ഏറെ കൌതുകകരം. സാമുദായികോന്നമത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ന്യൂനപക്ഷരാഷ്ട്രീയ നേതാക്കന്മാർ ഗുണപരമായ മൌനം പാലിക്കുമ്പോഴും കലപില ബഹളങ്ങളുണ്ടാക്കുന്ന ഘടത്തിലെ മൂഷികന്മാർ ആരുടെ അജണ്ടകളാണ് ടപ്പാക്കുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ഇസ്ലാമി താറടിക്കാായി ഓറിയന്റലിസ്റ് പുസ്തകപ്രസാധനസംഘമായ Random House Australia പ്രസിദ്ധീകരിച്ച "I am Nujood, age 10 ,divorced '' എന്ന ജീവചരിത്രപുസ്തകം കേരള മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ അധോഗതിക്ക് സഹായകതെളിവാക്കാന്‍ മാത്രം 'ബൌദ്ധികോന്നതി' പ്രാപിച്ച സമുദായരാഷ്ട്രീയ മുകുളങ്ങളാണ് നാളത്തെ മുസ്ലിം സാമൂഹികാവസ്ഥയുടെ ജാതകമെഴുതേണ്ടവര്‍ എന്നോര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നിപ്പോവുന്നു. പാത്തുമ്മക്കുട്ടിയില്‍ നിന്ന് ഫാത്വിമയിലേക്കുള്ള മുസ്ലിം സ്ത്രീകളുടെ സാംസ്കാരികപുരോഗതി 'കന്യാപൂ ട്ടി'ലൂടെ കൈവന്നതാണെന്ന മൌഢ്യധാരണ തെളിവായുദ്ധരിച്ച ഇത്തരക്കാരോട് സഹതപിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ.
മ്മള് കൊയ്യ്ണ വയലുകളും...
കമ്യൂണിസത്തിന്റെ വീക്ഷണകോണിലൂടെ മുസ്ലിം സംഘടകളെ വിലയിരുത്തി ഗ്രേഡും ഗ്രേസ് മാര്‍ക്കും നിശ്ചയിക്കുകയും മുസ്ലിം സ്ത്രീകളുടെ വിദ്യഭ്യാസത്തെ കുറിച്ച് കണ്ണീര്‍വാര്‍ക്കുകയും ചെയ്യുന്ന ചിലര്‍ മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് കൂടുതല്‍ +2 സീറ്റുകള്‍ അനുവദിച്ചെന്നാരോപിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതുകയും നേടിയ വിജയം കോപ്പിയടിച്ചാണെന്ന് ആരോപിക്കുകയും ചെയ്തവരാണെന്ന വസ്തുത പ്രതിപക്ഷത്തിന്റെ ജന്മദായകമായിക്കിട്ടിയ വിമര്‍ശ വൈകൃതമെന്ന പരിഗണന വെച്ച് വിസ്മരിക്കാം. എന്നാല്‍ ഈയൊരവസ്ഥ മുതലെടുത്ത് ഇതിനെതിരെ സന്ദേശജാഥ തന്നെ പ്രഖ്യാപിച്ചു കളഞ്ഞ പാര്‍ട്ടിയുടെ കുട്ടിരാഷ്ട്രീയക്കാരെ കുറിച്ചെന്താണ് പറയേണ്ടത്! ഇത്തരക്കാര്‍ ആദ്യം നോക്കേണ്ടത് തങ്ങള്‍ ആദര്‍ശരാഷ്ട്രങ്ങളായി കല്‍പിക്കുന്ന നാടുകളിലെ വിവാഹപ്രായമാണ്. വികസ്വരങ്ങളെന്നും വികസിതമെന്നും പറയുന്ന രാജ്യങ്ങളടക്കം ലോകത്തെ ഏതാണ്ട് പകുതിയോളം രാജ്യങ്ങളില്‍ വിവാഹത്തിന്റെ പ്രായം 18ന് താഴെയാണ് ഇതില്‍ സമ്പൂര്‍ണ ക്രൈസ്തവ രാജ്യമായ വത്തിക്കാനില്‍ 14ഉം ഹൈന്ദവ രാഷ്ട്രമായ നേപ്പാളില്‍ 16ഉം ജൂതരാഷ്ട്രമായ ഇസ്രായേലില്‍ 16ഉം കമ്യൂണിസ്റ് ആദര്‍ശരാഷ്ട്രമായ പോളണ്ടില്‍ 16ഉം മുതലാളിത്തരാഷ്ട്രമായ അമേരിക്കയിലെ സൌത്ത് കരോളിയില്‍ ഗര്‍ഭിണിയായാല്‍ ഏത് സമയവുമാണ് വിവാഹപ്രായം. വിവാഹപ്രായം കുറച്ചാല്‍ ഇതര രാഷ്ട്രങ്ങള്‍ക്കിടയില്‍ താഴോട്ടു പോവുമെന്ന് വിശ്വസിക്കുന്നവര്‍ക്കായി പ്രധാപ്പെട്ട ചില രാജ്യങ്ങളിലെ വിവാഹപ്രായത്തെ കുറിക്കുന്ന സ്റാറ്റിറ്റിക്സ് സമര്‍പ്പിക്കട്ടെ.
രാജ്യം വയസ്സ്
നേപ്പോള്‍ 16
വത്തിക്കാന്‍ 16
പോളണ്ട് 16
ഇസ്രായേല്‍ 16
കിെയ 16
ജോര്‍ജിയ 16
ഹോംഗോങ്ക് 16
അല്‍ബിേയ 16
ജര്‍മി 16
റഷ്യ 16
സ്പെയിന്‍ 16
പാകിസ്ഥാന്‍ 16
ബ്രസീല്‍ 16
യു.കെ 16
ആസ്ത്രേലിയ 16
്യൂസിലാന്‍ഡ് 16
മാലി 15
ജൈര്‍ 15
മെക്സിക്കോ 15
ഡെ•ാര്‍ക്ക് 15
്യൂയോര്‍ക്ക് 14
പരാഗ്വെ 14
തന്വിയാണവൾ; കല്ലല്ലിരുമ്പല്ല...
18 തികയാത്തവരുടെ വിവാഹത്തെ എതിര്‍ക്കുന്നവര്‍ പ്രധാമായും ഉന്നയിക്കുന്ന പ്രശ്നം ഈ പ്രായത്തിലെ അവരുടെ ശാരീരികവും മാസികവുമായ പക്വതയില്ലായ്മയാണ്. 16 തികഞ്ഞവര്‍ക്കാര്‍ക്കും പക്വതയെത്തിയിട്ടില്ലെന്നും 18 തികഞ്ഞവരെല്ലാം പക്വത പ്രാപിച്ചവരാണെന്നും എന്ത് ശാസ്ത്രീയമാനദണ്ഡത്തിന്റെ പിന്‍ബലത്തിലാണിവര്‍ സമര്‍ഥിക്കുന്നത്? പെണ്‍പക്വതയെ കുറിച്ചുള്ള പഠനങ്ങള്‍ മുഴുവന്‍ ചെന്നെത്തുന്നത് ഋതുമതിയാകുന്നതോടെ അവര്‍ പക്വതയിലേക്കെത്തുമെന്നും വിവാഹശേഷം ആദ്യ മാസത്തോടു കൂടി ജീവിതകാഴ്ചപ്പാടുകള്‍ രൂപീകരിക്കുമെന്നുമാണ്. ചെറിയ പ്രായത്തില്‍ തന്നെ ലൈംഗികത ആസ്വദിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമെല്ലാം സ്ത്രീയ്ക്ക് കഴിയുമെന്നാണ് ആധുനികപനഠങ്ങള്‍ വ്യക്തമാക്കുന്നത്. പെറു സ്വദേശിയായ ലിന മെഡിന (Lina Medina ) 1939 മെയ് 14ന് പ്രസവിക്കുമ്പോള്‍ അഞ്ച് വയസ്സും ഏഴ് മാസവുമായിരുന്നു പ്രായം. സോവിയറ്റ് യൂണിയിലെ യെലിസവെറ്റ (Yelizevetta "liza") 1934 ആഗസ്റ് 19നു പ്രസവിക്കുമ്പോള്‍ ആറു വയസ്സും. ഇക്കഴിഞ്ഞ ദിവസം ക്ളാസ് റൂമില്‍ വെച്ച് കലശലായ വേദയെ തുടര്‍ന്ന് ആശുപതിയിലെത്തിച്ച അവിവാഹിതയായ ഒരു പന്ത്രണ്ടുകാരി പ്രസവിച്ചത് നമ്മുടെ സ്വന്തം കേരളത്തിലാണ്.
മാത്രമല്ല, ആണിനെയപേക്ഷിച്ച് സ്ത്രീകളുടെ ലൈംഗികാസ്വാദനകാലം നേരത്തെ തുടങ്ങി നേരത്തെ അവസാനിക്കുന്നതാണെന്നത് വസ്തുതതയാണ്. ഉദാരലൈംഗികതയുടെ കെട്ടകാഴ്ചകളില്‍ നിന്ന് രക്ഷ തേടാന്‍ തങ്ങളുടെ ലൈംഗികാസ്വാദനം നിയതമായിരിക്കണമെന്നും ധാര്‍മികമായിരിക്കണമെന്നും അഭിലഷിക്കുന്ന ഒരു പെണ്‍കുട്ടിക്ക് വയസ്സിന്റെ ലക്ഷ്മണരേഖ വരയ്ക്കുന്നതല്ലേ യഥാര്‍ഥത്തില്‍ അവകാശിഷേധം? മാത്രമല്ല, പരസ്പരാനുമതിയോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാറുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറച്ചു കൊണ്ടുള്ള ക്രിമിനൽ നിയമ ഭേദഗതി പി.ചിദംബരത്തിന്റെ നേത്രത്വത്തിലുള്ള മന്ത്രിസഭാ സമിതി തീരമാനിച്ചത് 2013 മാര്‍ച്ച് 14 നാണ്. ഇതിന്റെ പ്രാബല്യത്തോട് കൂടി പതിനാറും പതിനേഴും വയസ്സുള്ള ദമ്പതിമാര്‍ ഒരുമിച്ച് ജീവിക്കുന്നത് കണ്ട് കേസെടുക്കാന്‍ ശ്രമിച്ചാല്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഒളിപ്പിച്ച് വെച്ച് തങ്ങള്‍ ഉഭയകക്ഷി സമ്മതപ്രകാരം മാതാപിതാക്കളില്‍ നിന്ന് ഒഴിഞ്ഞുമാറി താമസിക്കുകയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനേ ഇനി മുതല്‍ നിവൃത്തിയുള്ളൂ.
25 തികയാതെ യാതൊരു കാരണവശാലും പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കരുതെന്നാണ് 'ചുവപ്പന്‍ പൈങ്കിളികളു'ടെ സെമിനാര്‍ ഉദ്ഘാടം ചെയ്ത് ഒരു വനിതാ ജസ്റിസ് പ്രഖ്യാപിച്ചുകളഞ്ഞത്. വയസ്സ് കുറക്കണമെന്ന് പറഞ്ഞതിലെ അതേ 'മുഷ്യാവകാശ ലംഘനം' ഇപ്പറഞ്ഞതിലും ദര്‍ശിക്കാന്‍ എന്താണ് തടസ്സമെന്നാണ് മസ്സിലാകാത്തത്. ഇവരുടെ മാദണ്ഡമെടുത്ത് വിലയിരുത്തിയാല്‍ ശരാശരി 60-70 വയസുള്ള മുഷ്യകുലത്തില്‍ 25ല്‍ വിവാഹിതരായ ദമ്പതിമാരുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നത് ഏത് പ്രായത്തിലാണ്? ഇളംപ്രായത്തിലുള്ള മക്കളുടെ എന്ത് സേവനമാണ് വാര്‍ധക്യത്തില്‍ ഇവര്‍ക്ക് നേടാനാവുക? കാര്യപ്രാപ്തിയെത്താത്ത മക്കളെ വിട്ടേച്ച് പോകുന്ന അവസ്ഥ വേറെയും. മനുഷ്യനിര്‍മിത നിയമങ്ങളുടെ അപര്യാപ്തതയാണിത് വ്യക്തമാക്കുന്നത്. മാത്രമല്ല, ഇതേ വനിതാ സംഘടനയുടെ നേതൃത്വത്തില്‍ ഏറ്റവും അവസാനം നടന്ന സമരം കുറ്റകൃത്യം ചെയ്യുന്നവരുടെ ശിക്ഷാവിധിക്ക് പ്രായം കുറക്കണമെന്നതിനായിരുന്നു എന്നതാണ് രസകരം. ഡല്‍ഹി പീഡനക്കേസിലെ ഏറ്റവും വലിയ കൊലയാളിക്ക് നിയമം നിശ്ചയിച്ച പ്രായമെത്താന്‍ ദിവസങ്ങള്‍ ബാക്കിയുള്ളത് കൊണ്ട് ജുവൈനല്‍ ഹോമിലേക്കും മൂന്ന് വര്‍ഷത്തെ ശിക്ഷയിലേക്കും ചുരുട്ടിക്കൂട്ടുകയായിരുന്നു എന്നതായിരുന്നു ഈ സമരത്തിന്റെ പശ്ചാത്തലം. ഇവിടെയാണ് ഇസ്ലാമിന്റെ പ്രായപൂര്‍ത്തീ സങ്കല്‍പം പ്രസക്തമാവുന്നത്. ധാര്‍മികമായി ജീവിക്കുന്നവരുടെ ജീവിതകാമകളെ തൃപ്തിപ്പെടുത്തുന്നു എന്ന് മാത്രമല്ല അധാര്‍മികര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്താനും അത് കാരണമാകുന്നു.
ഋതുമതിയായ ഒരു പെണ്‍കുട്ടിക്ക് തന്റെ ലൈംഗികശമം നിയാമകമായ മാര്‍ഗത്തിലൂടെയാവണമെന്ന് അഭിലഷിച്ചാല്‍ ഭരണകൂടത്തിനും ജുഡീഷ്യറിക്കും എന്ത് പകരം നിര്‍ദേശിക്കാനുണ്ട്? ഉഭയകക്ഷി സമ്മതത്തോട് കൂടെ 16 തികഞ്ഞ ആര്‍ക്കും ബന്ധപ്പെടാമെന്ന ഭരണകൂടനിയമമോ? അതല്ല, ഒത്തുമടുത്തുകഴിഞ്ഞാല്‍ പിന്നെ ഗുഡ്ബൈ ചൊല്ലിപ്പിരിയുന്ന മുതലാളിത്ത സമവാക്യങ്ങളോ അതുമല്ലെങ്കില്‍ ആര്‍ക്കാരുമായി രമിക്കാം; നാഭീ-നാള ബന്ധമില്ലെങ്കില്‍ എന്ന എപ്പിക്യൂറിയസ് സിദ്ധാന്തമോ? ഏതാണ് ഇസ്ലാം മുന്നോട്ട് വെയ്ക്കുന്ന പ്രായോഗിക നിയമങ്ങളേക്കാള്‍ പ്രസക്തമായത്?
നസ്ത്രീ സ്വാതന്ത്യ്രമര്‍ഹതി...
18 തികയാത്തവരുടെ ചര്‍ച്ച കൊടുമ്പിരി കൊള്ളുമ്പോള്‍ മതവരമ്പിലിരുന്ന് കളി പറയുന്ന ചില പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു, മലയാളത്തില്‍. ശൈശവ വിവാഹമെന്നത് ഇസ്ലാമിനെ തല്ലാനുള്ള ഒരു വടി മാത്രമായി മസ്സിലാക്കിയ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ പ്രതിനിധീകരിക്കുന്ന മതത്തിന്റെ ദര്‍ശമെന്താണ് മേല്‍ വിഷയത്തില്‍ എന്നുകൂടി നോക്കുന്നത് നന്നായിരിക്കും.
ഹൈന്ദവര്‍ക്കിടയില്‍ വേദകാലം മുതല്‍ക്കേ ഒരു ആചാരമായി ഇതു നിലനിന്നിരുന്നു എന്നതാണ് ചരിത്രഗ്രന്ഥങ്ങള്‍ നല്‍കുന്ന സാക്ഷ്യം. "വേദകാലം മുതല്‍ക്കേ ഇവിടെ ശൈശവ വിവാഹങ്ങള്‍ ആചാരമായിത്തീര്‍ന്നു. മേല്‍ ജാതിക്കാരായ ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം പ്രായപൂര്‍ത്തിയായ ഒരു പുത്രി അവിവാഹിതയായി നില്‍ക്കുന്നതില്‍പരം അവമതിയില്ല. അങ്ങനെ സംഭവിച്ചാല്‍ ഹിന്ദുമത വിശ്വാസപ്രകാരം അവളുടെ പൂര്‍വികരുടെ മൂന്ന് തലമുറക്ക് അതിന്റെ ശാപമേല്‍ക്കും. മുസ്മൃതിയിലെ നിയമങ്ങള്‍ അനുസരിച്ച് ഒരു ഗൃഹനാഥൻ തന്റെ മകള്‍ക്ക് എട്ട് വയസ്സാവും മുമ്പ് അവളെ ഇരുപത്തിനാലുകാരായ ഒരു യുവാവിനു വിവാഹം ചെയ്തു കൊടുക്കണം, പെണ്‍കുട്ടികള്‍ക്ക് വയസ്സ് പന്ത്രണ്ടായാല്‍ ഒരു മുപ്പതുകാര് വേണം വിവാഹം ചെയ്തുകൊടുക്കുവാന്‍.'' (ലൈംഗികജീവിതം പേജ്: 10, കരുണാകരന്‍ നായര്‍)
16ന്റെ മറവില്‍ മുഹമ്മദ്ബിയുടെ ശൈശവ വിവാഹത്തെ കളിയാക്കി ലേഖമെഴുതിയ ക്രൈസ്തവപ്രസാധകര്‍ മസ്സിലാക്കേണ്ടത് തങ്ങള്‍ ദൈവപുതായി സങ്കല്‍പിക്കുന്ന യേശുവിന്റെ മാതാവ് മറിയമി ജോസഫ് കല്യാണം കഴിക്കുന്നത് പന്ത്രണ്ടാം വയസ്സിലാണ് എന്നും അന്ന് ജോസഫിന് തൊണ്ണൂറ് വയസ്സായിരുന്നു പ്രായം എന്നും എഴുതി വെച്ചത് കാത്തോലിക്ക് എന്‍സൈക്ളോപീഡിയ (www.newadvert.org/cathen/08504a.htm)യാണ് എന്ന വസ്തുതയാണ്. ഇന്ത്യയുടെ രാഷ്ടപിതാവ് ഗാന്ധിജി കസ്തൂര്‍ബയെ വിവാഹം കഴിക്കുമ്പോള്‍ രണ്ടുപേരുടെയും പ്രായം പതിമൂന്നായിരുന്നു എന്നതും ഇതോടൊന്നിച്ച് കൂട്ടി വായിക്കുക.
എന്തൊക്കെയായാലും ഇതരസമുദായത്തിന്റെ അപ്രീതിയേക്കാള്‍ മുസ്ലിം സാമുദായിക സംഘടകളെ വേദനിപ്പിച്ചത് അകത്തുള്ള കോടാലിക്കൈകളുടെ 'അറക്കലെ ബീവി തുപ്പിയ ആനകളെ' കുറിച്ചുള്ള പ്രതികരണങ്ങളാണ്. അല്ലെങ്കിലും പര്‍ദാവിമര്‍ശത്തില്‍ അഹങ്കരിക്കുകയും മുസാഫര്‍ സന്ദര്‍ശത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന നേക്കളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതല്ലോ. സംവരണക്വാട്ടയില്‍ അഡ്വക്കറ്റായി, മുസ്ലിം സംവരണത്തെ സ്ഥിരമായി വിമര്‍ശിക്കുന്ന മലപ്പുറം സഖാവി പോലെ ആയ കാലത്ത് പതിനാറുകാരിയെ കല്യാണം കഴിച്ച് ഇപ്പോള്‍ വിവാഹവിമര്‍ശവുമായി നടക്കുന്ന ചാനല്‍ പ്രണയിനികളോടും തന്റെ രണ്ട് പെണ്‍മക്കളെയും പതിട്ടിന് മുമ്പ് വിവാഹം കഴിച്ചു കൊടുത്ത് ഒടുക്കം തിരിഞ്ഞുകൊത്തുന്ന 'മുടിയന്മാ'രായ പുരോഹിതരോടുമെല്ലാം ഒറ്റ വാചകത്തില്‍ പറയാറുള്ളത് സാമുദായിക മുസ്ലിം കേരളത്തിന്റെ പ്രബുദ്ധതയില്‍ മാത്രമേ ഇപ്പോള്‍ ആള്‍താമസം കൂടുതലുള്ളൂ; കുപ്പത്തൊട്ടി എന്നെത്തേയും പോലെ കാലിയാണ് എന്ന കാര്യമാണ്.

No comments:
Post a Comment