Wednesday, February 20, 2013

Pannipaara സംവാദം സാലിഷ് വാടാനപള്ളിയും നവ മടവൂരികളുടെ തല തിരിഞ്ഞ തൗഹീധും

സാലിഷും ഫൈസല്‍ മുസ്ലിയാരും തമ്മില്‍ നടന്ന സംവാദം ഒരു പാട് പേര്‍ക്ക് സത്യം മനസ്സിലാക്കാന്‍ സബബായി അല്ലാഹു നിശ്ചയിച്ച അവസരത്തില്‍ സാലിഷിനു തിരിഞ്ഞ ഒരു പുതിയ ബോധോദയം മാത്രമാണ് ഇവിടെ ചര്‍ച്ച ...വിശധമായ വിലയിരുത്തല്‍ പിന്നീട് ആവാം
                        
വെളിപെടുത്തല്‍-ഇലാജിന്റെ (മരുന്നിന്റെ ) ഭാഗമായി  റാക്കി(രുക്യ ചെയ്യുന്ന ആള്‍ )ജിന്നിനോട് നടത്തുന്ന സഹായ തെട്ടത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കിലെക്കുള്ള വസീല എന്നാ നിലയില്‍ ഹറാം ആകുന്നതും ഉണ്ട് എന്നതില്‍ സംശയം ഇല്ലത്രെ ...
രുക്യ നടത്താമോ ,അത് നബിക്ക് മാത്രം ഭാധകം അല്ലെ ....ഹാളിര്‍ ആയതു ജിന്നാണോ എന്ന് എങ്ങിനെ അറിയും തുടങ്ങി നവമാടവൂരികള്‍ ഉന്നയിച്ചിരുന്ന സകല വസ്സുവാസ്സുകളും തോട്ടിലേക്ക് ഇട്ടു ആണ് സാലിഷു മൗലവി ഇലാജിന്റെ സമയത്തെ ഹാജര്‍ ജിന്നിലേക്ക് എത്തിയത് ...ഇത് എ ആര്‍ മന്ഹജ്ജില്‍ നിന്നുള്ള വ്യതിയാനമാണ് എന്ന് ഓര്മ പെടുത്തി കൊണ്ടുതന്നെ സാളിഷിന്റെ ഈ കുറ്റ സമ്മധം വിലയിരുത്തുകയാണ്
ആലുശൈകിന്റെ ഫത്വ വായിച്ചു കുടുങ്ങിയ സാലിഷു പിന്നീട് വന്നു അടിച്ചത് സാക്ഷാല്‍ കായക്കൊടി മൌലവിയുടെ നെജ്ജത് ആണ്
കായക്കൊടിയന്‍  തൗഹീധു
ഈ പ്രശ്നത്തിന്റെ തുടക്ക്കാരില്‍ പ്രധാനിയും ,എ ആര്‍ സലഫിയ്യുടെ ഇടം കയ്യും ആയ കായക്കൊടി മൗലവി പലയിടത്തും പറഞ്ഞ സ്വലാഹിക്കുള്ള അപകടകരമായ വാദം എന്താ
''മുന്നില്‍ ഹാജര്‍ ഉള്ള ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു ഭൌധിക കാര്യം ഭൌധികാ മാര്‍ഗത്തില്‍ ചോദിച്ചാല്‍ (പ്രാര്‍ത്ഥന ഇല്ലാതെ )ശിര്കാവില്ല ..മരിച്ചു വസീളത് ശിര്‍ക്കും ഹരാമുമേ ആകൂ എന്ന് പറഞ്ഞു എന്നാനെല്ലോ ..."
ഇത് പറഞ്ഞു കായക്കൊടി പറഞ്ഞത് ജിന്നിനോട് ഉള്ള എല്ലാ ചോദ്യവും ഭൌധികവും അഭൌധികവും ഹാളിരും ഗായിബും ശിര്കാന് എന്നാണു...
അപ്പോള്‍ സാലിഷ് മൗലവി പന്നിപ്പാരയില്‍ പറഞ്ഞ ഇലാജിന്റെ ഭാഗമായി ഉള്ള ഇസ്തിഹാനയില്‍ ശിര്കാകുന്നതും ,വസീല ആകുന്നതും വരാന്‍ ഉള്ള മാനധണ്ടം എന്ത് ..കയക്കൊടിയന്‍ തൗഹീധു പ്രകാരം ജിന്നിനോട് എന്ത് പറഞ്ഞാലും നമ്മെ സംബന്ധിച്ച് അഭൌധികവും കാര്യ കാരണ ബന്ധങ്ങള്‍ക്ക് പുറത്തും ആണെല്ലോ ..അപ്പോള്‍ ഉഹ്രുജ്ജ് യാ അധുവല്ലഹ് എന്ന് പറഞ്ഞാല്‍ പോലും ശിര്‍ക്ക് വരില്ലേ ...
ഇതാണ് പറഞ്ഞത് വൈരുധ്യങ്ങള്‍ ഭൌധികമായ സബബുകലാല്‍ സമ്മേളിച്ച ഒരു തട്ടിക്കൂട്ട് മുന്നണിയാണ് നവ മടവൂരിസം എന്ന്
ഇനി പറയൂ നിങ്ങള്‍ ആര് പറഞ്ഞതാ ശരി സാലിഷൊ,കയക്കൊടിയോ ...
രണ്ടിനെയും തോട്ടിലേക്ക് എറിഞ്ഞു തോട് കൂടി മലിനമാക്കുന്നതില്‍ മുജാഹിധുകള്‍ക്ക് യോജിപ്പില്ല ..
അപ്പോള്‍ സാളിഷിനോട് കുറച്ചു ചോദ്യങ്ങള്‍
1) രുക്യ ചെയ്യുന്ന വേളയില്‍ റാക്കി ജിന്നിനോട് ചോദിക്കുന്ന ചോദ്യത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കിലെക്കുള്ള വസീല ആകുന്നതും ഉണ്ട് എന്നാ നിങ്ങളുടെ വാദം തെളിയിക്കാനുള്ള മാനധണ്ടം എന്ത് ?
2)ജിന്നിനോട് എന്ത് ചോദിച്ചാലും അബൗധികവും ശിര്‍ക്കുമാണ് എന്നാ കോക്കസ് തൗഹീധു താങ്കള്‍ അന്ഗീകരിക്കുന്നുവോ ?അതോ ഇത് രുക്യ നടത്തുമ്പോള്‍ ബാധകമല്ലേ ?...(രുക്യ നടത്തുമ്പോള്‍ ജിന്നിനോട് ചോദിക്കാന്‍ ആണ് ഇത് ശിര്കല്ല ,ശിര്‍ക്കിലെക്കുള്ള വസീല ആണ് എന്ന് പറയുന്നത് എന്നാ എ ആര്‍ സലഫിയുടെ വാദം വിചിന്തനത്തില്‍ വന്നത് മറന്നുപോയോ താങ്കള്‍ )
3)ജിന്ന് രാകിയുടെ മുന്നില്‍ ഹാജരായി എന്ന് എങ്ങിനെ മനസ്സിലാകും ...നബിക്ക് മാത്രമേ അതിനു സാധിക്കൂ എന്നാ വാദം താങ്കള്‍ വിഴുങ്ങിയോ ??
4)മുന്നില്‍ ഉള്ള ജിന്നിനോട് എന്ത് ചോദിച്ചാല്‍ വസീല മാത്രം ആകും ??അതിനുള്ള കാരണം എന്ത് ???കാരണം ഇവിടെ ഇലാജും മറ്റുള്ളവയും കൂട്ടികുഴക്കുന്നു എന്നല്ലേ വാദം
5)രാക്കിക്ക് ജിന്നിനെ സബബായി നിശ്ചയിച്ചുവോ ഇല്ലേ ??
6)മുന്നില്‍ വന്നാലും ,ഹാജര്‍ ആയാലും അഭോധികമായ കോക്കസ് ജിന്ന് രാക്കിക്ക് മുന്നില്‍ ഭൌധികമായ സബബായത് എങ്ങിനെ ??
7)സാലെ ആലു ശൈക്കിന്റെ ഫത്വ താങ്കള്‍ അംഗീകരിക്കുന്നു എന്ന് പറഞ്ഞു ..തോട്ടില്‍ നിന്ന് വീണ്ടും എടുത്തു കൊണ്ട് വന്നുവേല്ലോ ...ആദ്യം തോട്ടില്‍ എറിയാനുള്ള കാരണം എന്ത് ??പിന്നീട് സ്വീകരിക്കുവാനുള്ള കാരണം എന്ത് ??ആദ്യം ശിര്‍ക്കാക്കി വലിച്ചെറിഞ്ഞ ഫത്വ അവസാനം തെളിവായി സ്വീകരിക്കാന്‍ പരിണമിച്ച മാനധണ്ടം എന്ത് ???അതിനു കിട്ടിയ പുതിയ സബബു പറഞ്ഞാലും മതി ???
8)അല്ലാഹു ജിന്നിനെ ലുര്രു (ഉപദ്രവം )ഉള്ള സബബു ആക്കി എന്ന് സാലിഷ് പറയുന്നു ..അപ്പോള്‍ സാളിഷിനെ ഒരു സാഹിര്‍ സിഹ്ര്‍ ചെയ്യുന്നു ...സാലിഷിനു അല്ലാഹുവിന്റെ അനുമതി പ്രകാരം സിഹ്ര്‍ ഫലിക്കുന്നു ...അല്ലാഹു ആ സിഹ്രിനെ സാലിഷിനു ഉപദ്രവവും സാഹിരിനു ഉപകാരവുമായി നിശ്ചയിച്ച സബബാനു എന്ന് മനസ്സിലാക്കിയാല്‍ ഒന്ന് തൗഹീദും ഒന്ന് ശിര്‍ക്കും ആകുന്നതു എങ്ങിനെ ??ഒരാള്‍ക്ക്‌ ല്വുര്രു ആകുന്ന ഒന്ന് മറ്റൊരാള്‍ക്ക് മന്ഫഹത് ഉള്ള സബബു ആകും എന്ന് വിശ്വസിച്ചാല്‍ എങ്ങിനെ ശിര്‍ക്കാകും ??
9)ഇസ്തംത ഹ ബഹ്ലുന ബഹ്ലിന്‍ എന്ന് പറയുന്നിടത്ത് മനുഷ്യന്‍ ജിന്നിനോട് അങ്ങോട്ട്‌ കൊടുത്ത ഉപകാരത്തിലെ സബബു എന്ത് ???ജിന്നിന്റെ കാര്യ കാരണ ബന്ധതിനുള്ളിലും ,മനുഷ്യന്റെ കാര്യ കാരണത്തിന് പുറത്തും എന്നാനെല്ലോ സാലിഷു വാദിച്ചത് ...അപ്പോള്‍ ജിന്നിന് മനുഷ്യന്‍ അങ്ങോട്ട്‌ ചെയ്ത ഉപകാരം കാര്യ കാരണ ബാധതിനു അകത്തോ പുറത്തോ ???അകത്താണ് എന്ന് പറഞ്ഞാല്‍ സാളിഷിന്റെ വാദം പൊലിഞ്ഞു ..പുറത്താണ് എന്ന് പറഞ്ഞാല്‍ കാര്യ കാരണ ബന്ധത്തിന് പുറത്തുള്ള ജിന്നിനെ ഉപകാരത്തിനു ഉപയോഗിക്കാന്‍ കഴിഞ്ഞു ഭൌധിക മനുഷ്യന് എന്നാ വിഡ്ഢിത്തം സാലിഷു പറയേണ്ടി വരും
10)ഇലാജിന്റെ വിഷയത്തില്‍ ശിര്‍ക്കാകാത്ത ഒന്ന് ഇലാജില്ലാത്ത വിഷയത്തില്‍ ശിര്കാകുന്നത് എപ്പോള്‍ ...അതിന്റെ മാനധണ്ടം എന്ത് ???
---------------------------------------------------------------------------------------------
ചോദ്യങ്ങള്‍ അനവധി വരാനുണ്ട് ...ഇത്ര വലിയ പോയത്തം വിളമ്പിയ കായക്കൊടി മൌലവിയുടെയും കോക്കസ് പടയാളികളുടെയും കൂടെ കൂടി അവസാനം തോട്ടിലെറിഞ്ഞ ഫത്വ കഴുത്തില്‍ കെട്ടി അത് എന്റെയും വാദമാണ് എന്ന് പറയേണ്ട ഗതികേട് വന്നുവെങ്കില്‍ ..ഫൈസല്‍ മുസ്ലിയാര്‍ മുട്ട് മടക്കിയിട്ടുണ്ട് അല്ലാഹുവിനോട് ശുക്ര്‍ ചെയ്യാന്‍ ...സാലിഷു വാടനപള്ളി എന്നാ കോക്കസ് പ്രതീകത്തെ തകര്‍ത്തു എറിയാന്‍ അല്ലാഹു നിശ്ചയിച്ച സബബായി പന്നിപാര സംവാധാതെ ഒരുക്കിയ നിച്ചിനും പ്രിമ്രോസിനും കുടുംബത്തിനും മുജാഹിധു കേരളത്തിന്റെ പ്രാര്‍ഥനകള്‍ .....

Saturday, February 9, 2013

Subject: തിരമാലകളെ പിടിച്ചു നിര്ത്താന്‍ മണല്പ്പു റ്റുകള്ക്കാവുമോ..?




മുജാഹിദ്‌ കള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കി അതില്‍ ആനന്ദം കൊണ്ട്  രസിക്കുന്ന പണ്ഡിതന്മാര്‍ --- pls click  കേള്‍ക്കുക 

ജിന്നിനെ വിളിച്ചു തേടുന്ന ഏതെന്കിലും മുജാഹിദ്‌ ഉണ്ടോ .?

ഇല്ല. ഇല്ല. ഒരാളെപ്പോലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല.

ഈ സത്യം എതിരാളികള്‍ അടക്കം എല്ലാവരും സമ്മതിക്കുന്നു.
 
എന്നാല്‍ സ്വഹീഹായ ഹദീസുകള്‍ നിഷേധിക്കുന്നവര്‍ മുജാഹിദ്കള്‍ക്കിടയില്‍ ഉണ്ടോ..? ഉണ്ട്. വലിയ സ്ഥാനത്ത്‌ ഇരിക്കുന്ന നേതാക്കളടക്കം നൂറു കണക്കിന് ആളുകളെ  എണ്ണിയെണ്ണി കാണിക്കാന്‍ കഴിയും .. ഇത്  സത്യമാണ് .

സത്യമാണ്-സത്യമാണ്-സത്യമാണ്

അത്തരത്തില്‍ ഉള്ള കുറെ ആളുകള്‍ മുജാഹിദ്‌ പ്രസ്ഥാനം പിളര്‍ന്നപ്പോള്‍  മടവൂരിസത്തി ലേക്ക് ചേക്കേറി. അവര്‍ ഒരു അരച്ചേകനൂരിപ്രസ്ഥാനമായി മുരടിച്ച് ഒരു മുള്‍ച്ചെടി കണക്കെ ഇന്നും സമൂഹത്തില്‍ നിലകൊള്ളുന്നു. സലാം സുല്ലമി, മടവൂരികളുടെ പണ്ഡിത സഭയുടെ ജനറല്‍ സെക്രട്ടറിയായ അബ്ദുല്‍ ഹമീദ്‌ മദീനി(ഫറോക്ക്‌) തുടങ്ങിയ എഴുത്തുകാ
രുടെയും അലി മദനി മൊറയൂര്‍, കരുമ്പിലാക്കല്‍, ഷഫീഖ്‌ അസ്ലം തുടങ്ങിയ അവരുടെ പ്രഭാഷകന്മാരുടെയും ഒക്കെ ലേഖനങ്ങളും പ്രസംഗങ്ങളുമൊക്കെ ഈ വിഷയത്തില്‍ ജീവിക്കുന്ന തെളിവുകള്‍ ആണ്..  തികഞ്ഞ ഹദീസ്‌ നിഷേധത്തിലും  മുഅതസില ചിന്താഗതിയിലും ചേകനൂരിസത്തിലും അധിഷ്ടിതമായതാണ് അവരുടെ വികല വാദങ്ങള്‍ . ഉദാ: മടവൂരികളുടെ പണ്ഡിത സഭയുടെ ജനറല്‍ സെക്രട്ടറിയായ അബ്ദുല്‍ ഹമീദ്‌ മദീനി (ഫറോക്ക്‌)എഴുതിയ മലക്ക്‌-ജിന്ന്-മനുഷ്യന്‍-മാരണം-ഒരു പഠനം എന്ന പുസ്തകം വായിക്കുക
 
ഈ തരത്തില്‍ ഉള്ള ചിന്താഗതികള്‍ വെച്ച് പുലര്‍ത്തുന്നവര്‍ ഇനിയും മുജാഹിദ്‌കള്‍ക്കി ടയില്‍ ഇപ്പോഴുമുണ്ട്. സ്വാര്‍ത്ഥപരവും വ്യക്തിപരവുമായ  പല കാരണങ്ങളാലും  മടവൂരികളുമായി ഒത്തുപോകാന്‍ കഴിയാതെ തല്‍ക്കാലം  ഇവിടെ നിന്നാല്‍ മതി എന്ന് തീരുമാനിച്ച് മുജാഹിദായി ഇവിടെത്തന്നെ കഴിഞ്ഞു കൂടുന്നവരാണവര്‍.
ഖുര്‍ആനും സുന്നത്തുമാണ്  തങ്ങളുടെ  പ്രമാണങ്ങളെന്ന് പ്രഖ്യാപിക്കുകയും ആ പ്രമാണങ്ങള്‍ പൂര്‍വഗാമികളായ സലഫുകള്‍ മനസ്സിലാക്കിയ പോലെ മനസ്സിലാക്കണം
എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതാദര്‍ശങ്ങളെ അംഗീകരിക്കാന്‍ ഈ കൂട്ടര്‍ ഇനിയും തയ്യാറായിട്ടില്ല .
 
മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഇന്ന് ഉണ്ടായിട്ടുള്ള ധ്രുവീകരണത്തിന്റെയും ചര്‍ച്ചകളുടെയും അടിസ്ഥാനപരമായ കാരണം ഇത് തന്നെയാണ്. ഒരു ചിന്തിക്കുന്ന സമൂഹത്തില്‍ ഈ തരം ചര്‍ച്ചകളും ഭിന്നതകളും സ്വാഭാവികമാണ്. ഇനിയും ഇതൊക്കെ ആവര്‍ത്തിക്കുമെന്നതില്‍ ആരും വിഷമിക്കേണ്ടതില്ല.
 
ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ പ്രമാണങ്ങളെന്ന് പ്രഖ്യാപിക്കുകയും ആ പ്രമാണങ്ങള്‍ പൂര്‍വഗാമികളായ  സലഫുകള്‍  മനസ്സിലാക്കിയ പോലെ മനസ്സിലാക്കണം എന്ന് പഠിപ്പിക്കു കയും ചെയ്യുന്ന മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതാദര്‍ശങ്ങളെ അംഗീകരിക്കാന്‍ തയ്യാറില്ലാത്ത ഈ കൂട്ടര്‍ക്ക് അത്തരത്തിലുള്ള യഥാര്‍ത്ഥ വിഷയം ചര്‍ച്ച ചെയ്യാന്‍ പേടി ആണ്.... യഥാര്‍ത്ഥ വിഷയം ചര്‍ച്ച ചെയ്യുകയും മുജാഹിദ്‌ സമൂഹം അത് പഠിക്കുകയും തങ്ങളുടെ യഥാര്‍ത്ഥ വിശ്വാസം ജനങ്ങള്‍ മനസ്സിലാക്കുകയും ചെയ്താല്‍ സ്വാഭാവികമായും തങ്ങള്‍ക്കുള്ള സ്ഥാനമാനീയങ്ങള്‍ നഷ്ട്ടപ്പെടാന്‍ അത് കാരണമാകുകയും ചെയ്യുമെന്ന് ആ കൂട്ടര്‍ക്ക് നന്നായിട്ടറിയാം. ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ ആരും ഇഷ്ട്ടപ്പെടാറില്ലല്ലോ ..
അതിനാല്‍ തന്നെ തങ്ങളുടെ ശരിക്കുള്ള വിശ്വാസം മറച്ചു വെച്ച് ഈ വിഷയങ്ങള്‍ പൊതുജനം പഠിക്കുന്നതിനെ കഴിയുന്നത്ര തടഞ്ഞു കൊണ്ട്  അവര്‍ ഇക്കണ്ട കാലം മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഇടനാഴികളില്‍ മേഞ്ഞു നടക്കുകയായിരുന്നു. ജിന്ന് പിശാച് വിഷയങ്ങളില്‍ പഠിക്കുന്നതിനെയും പ്രസംഗിക്കുന്നതിനെയും വിലക്കുകയും പിശാചിനെ കൊതുകായും മാലിന്യമായുമൊക്കെ പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള അവരുടെ ലിഖിതങ്ങളും ഈ തരത്തിലുള്ള ചില നിഗൂഡതകളുടെ പരിണിത ഫലങ്ങളാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന കെ എന്‍ എം പാഠപുസ്തകത്തില്‍ ടോയ്‌ലറ്റില്‍ പോകുന്ന സമയത്തെ ദുആയിലെ പിശാചില്‍ നിന്നും ശരണം തേടുന്ന പ്രാര്‍ത്ഥനയില്‍ ഉള്ള ആണ്‍ പിശാചിനെയും പെണ്‍പിശാചിനെയും  മാലിന്യമായും വൃത്തികേടുകളുമായും പരിഭാഷ പ്പെടുത്തിയത്. വരുന്ന തലമുറയെ ഈ ജിന്നും പിശാചും സംബന്ധിയായ വിശ്വാസങ്ങളി   ല്‍നിന്നും അകറ്റാന്‍ ആണെന്നാണ് ഈ കൂട്ടര്‍ ന്യായീകരിക്കുന്നത് . ഇതേ വിഷയം മുന്‍പ്‌ അബ്ദുസ്സലാം സുല്ലമിയും മടവൂരികളും ഈ രീതിയില്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ അന്ന്  വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ട് അബ്ദുറഹ്മാന്‍ സലഫി അടക്കമുള്ളവര്‍ അതിനെ വിമര്‍ശിച്ചതാണ്.. ഇപ്പോള്‍ നമ്മളില്‍ പെട്ടവര്‍ അതെ വാദം ഉന്നയിക്കുന്നു. തല്സംബന്ധിയായി വന്നിട്ടുള്ള  സ്വഹീഹായ ഹദീസുകളെ പരിഹസിക്കുന്നു. കെ ജെ യു  പുറത്തിറക്കിയ ജിന്ന് പിശാച് റുഖ് യ ശറഇയ്യ എന്ന പുസ്തകത്തില്‍ ജിന്ന്ബാധ ഉണ്ടെന്ന്‌ പറഞ്ഞുവെങ്കിലും നബി (സ) പഠിപ്പിച്ച അതിനുള്ള ചികിത്സകളെ നിഷേധിക്കുന്ന  വിധത്തിലാണ് അതിന്റെ രചന നടന്നിട്ടുള്ളത് .  ഇത്രയും വിവാദമായ ഒരു വിഷയത്തില്‍ ഖുര്‍ആനും സുന്നത്തും എന്താണ് പറയുന്നത് എന്ന് കൃത്യമായി പറഞ്ഞ് കൊടുത്തു കൊണ്ട് ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനു പകരം വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമാണ്  ഈ പുസ്തകം ഉപകരിക്കുകയുള്ളൂ എന്നതാണ് വാസ്തവം .
 
ആരെയും ആശയക്കുഴപ്പത്തില്‍ ആക്കുവാനുള്ള ദര്‍ശനമല്ല ഇസ്ലാം . കൃത്യമായ സന്മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഏതു വിഷയത്തിലും ഇസ്ലാം നല്‍കുന്നുണ്ട്. നമ്മളാവട്ടെ, എല്ലാ വിഷയത്തിലും സലഫുകള്‍ മനസ്സിലാക്കിയപോലെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കണമെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുമാണ് .. എന്നാല്‍ ജിന്ന്ബാധ ഉണ്ടെന്നും അത് വെറും വസ് വാസ്  മാത്രമല്ല ശാരീരികമായി  ബാധിക്കും  എന്ന് ഒരു വെറും പറച്ചില്‍ പറഞ്ഞ്‌കൊണ്ട് അതിനുള്ള  ചികില്‍സകള്‍ എന്തൊക്കെ ആണ് നബി(സ) പഠിപ്പിച്ചത്  മുഴുവന്‍ മറച്ചു വെച്ച് കൊണ്ട്  അതിനെയെല്ലാം  വെറും ഒരു വസ് വാസ് മാത്രമാക്കി മാറ്റി പൊഹയാക്കി വിട്ടു എന്നതാണ്  ആ പുസ്തകത്തിലെ നിരീക്ഷണം. അല്ലാഹുവിന്റെ റസൂല്‍ (സ്) വഹയിന്റെ അടിസ്ഥാനത്തില്‍ ഈ ഉമ്മത്തിനെ പഠിപ്പിച്ച കാര്യങ്ങള്‍  തുറന്നു പറയാന്‍ കെ ജെ യു വിന്റെ പേരില്‍ ഇറക്കിയ  ഈ പുസ്തകം ആരെയോ ഭയക്കുന്നു. ആരെയും അല്ല ... നേരത്തെ  പറഞ്ഞ  ആ കൂട്ടരെത്തന്നെ .. എല്ലാവരെയും സുഖിപ്പിച്ചു കൊണ്ട് സ്റ്റാറ്റസ്കോ നിലനിര്‍ത്തി  കുറച്ചു  ആള്‍ക്കൂട്ടത്തെ കൂടെ നിര്‍ത്താന്‍ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്  ഈ പുസ്തകം ..
 
ഇവിടെയാണ്‌ കേരള ജം ഇയ്യത്തുല്‍ ഉലമ അഹല്സുന്നത്ത്‌ വല്‍ ജമാഅ: എന്ന  സംഘടനയുടെ ഇന്നത്തെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നത് ..?  എല്ലാ വിഷയത്തിലും  കൃത്യമായ ഇസ്ലാമികമായ പ്രതിവിധി സലഫുകള്‍ മനസ്സിലാക്കിയപോലെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കണമെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന ജംഇയ്യത്തിന് ഈ വിഷയത്തില്‍ ആ നിലപാട്‌ ഇല്ലാതെ പോയത്‌ ഈ സംഘടനയുടെ ആദര്‍ശപരമായ പ്രതിബദ്ധതയെ തന്നെ  ചോദ്യം ചെയ്യുന്നതാണ് . 
ദഅവത്ത് ഏറ്റവും മുഖ്യമായ അജണ്ടയായി സമൂഹത്തില്‍ നിലകൊള്ളുന്ന മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേരെ ഭാവിയില്‍ ഏറ്റവും വലിയ ഒരായുധമായി ശത്രുക്കള്‍ കൊണ്ടുവരാന്‍ പോകുന്നതും  ഈ വിഷയം തന്നെയാണ്. ഏതു വിഷയത്തിലും സ്വഹാബത്ത് മനസ്സിലാക്കിയ മാര്‍ഗ്ഗം പിടിവിട്ടാലുള്ള ഗതികേടുകളാണിത്..
 
ഇനിയും സമയം വൈകിയിട്ടില്ല....പ്രസ്ഥാനത്തില്‍ അല്ലാഹുവിനെ  ഭയക്കുന്ന  ചിന്തിക്കുന്ന നേതൃത്വം വിഷയങ്ങളുടെ ഗൌരവം മനസ്സിലാക്കി  യുക്തമായ സമീപനങ്ങള്‍ സ്വീകരിക്കേണ്ട സമയമാണിത്....    
 
ദഅവത്ത്  ശക്ത്തമാവുകയും പതിനായിരങ്ങള്‍ ആദര്‍ശം ഉള്‍ക്കൊള്ളുകയും പ്രസ്ഥാനം വളരുകയും  അറിവിന്‍റെ മേഖലകള്‍ വികസിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും  ജനങ്ങള്‍ക്കിടയില്‍ ഇസ്ലാമികമായി പരിഹരിക്കേണ്ടുന്ന പല പ്രശ്നങ്ങളിലും ഇടപെടേണ്ടി വന്നു. അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്‌ മനുഷ്യര്‍ക്ക്‌ സന്മാര്‍ഗ്ഗം കാണിക്കുന്നതിനായിട്ടാണ്. ജിന്നും സിഹൃം ഖുര്‍ആന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കില്‍  അതിനെ  വെറും വസ് വാസ് ആക്കി മാറ്റാന്‍ ആരും ശ്രമിച്ചിട്ട് കാര്യമില്ല. അതിനെ കുറിച്ച് അല്ലാഹു പറഞ്ഞതും നബി (സ) വിശദീകരിച്ചതും തങ്ങളുടെ ബുദ്ധിക്ക് യോജിക്കുന്നില്ലായെന്ന് പറഞ്ഞ് മാറ്റി വെച്ചുകൊണ്ട് അല്ലെങ്കില്‍ ബുദ്ധിക്കനുസരിച്ചു വ്യാഖ്യാനിച്ചുകൊണ്ട് നടക്കുന്ന പ്രവണത സമൂഹത്തില്‍ പലരിലും കാണാന്‍ കഴിയുന്നു. ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ പ്രമാണങ്ങളെന്ന് പ്രഖ്യാപിക്കുകയും ആ പ്രമാണങ്ങള്‍ സലഫുകള്‍ മനസ്സിലാക്കിയ പോലെ മനസ്സിലാക്കണം എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് മുജാഹിദ്‌ പ്രസ്ഥാനം . അന്ധമായ തഖ്‌ലീദുകള്‍ക്ക് അടിപ്പെടാതെ സലഫുകള്‍ മനസ്സിലാക്കിയപോലെ പ്രമാണങ്ങള്‍ പഠിക്കുകയും ചിന്തിക്കുകയും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുന്ന ആ മുജാഹിദ്‌ സമൂഹത്തില്‍നിന്ന് സ്വഹീഹായ പ്രമാണങ്ങളെ മാറ്റി നിര്‍ത്തി തങ്ങളുടെ വികലമായ ബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള വികലമായ  ധാരണകളെ അടിച്ചേല്‍പ്പിക്കാന്‍ ആര് ശ്രമിച്ചാലും അത് സഫലീകൃതമാവില്ല. കടലിലെ തിരമാലകളെ പിടിച്ചു നിര്‍ത്താന്‍ ഏതെന്കിലും മണല്‍പ്പുറ്റുകള്‍ക്കാവുമോ..? ഇല്ല .
 
ഈ വിഷയത്തില്‍ സലഫുകള്‍ മനസ്സിലാക്കിയപോലെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിച്ച ആ സത്യം മറച്ചുവെക്കാന്‍ ആ അഖലാനികള്‍ ഉണ്ടാക്കിയ മണല്‍പ്പുറ്റുകളാണ്‌  ഇന്നത്തെ വിവാദവിഷയമായ  “ജിന്ന്”..
ആ ജിന്നിനെ ചിലപ്പോഴവര്‍ പുഴയിലേക്കിടുന്നു. ചിലപ്പോള്‍ കുളത്തില്‍... യഥാര്‍ത്ഥ വിഷയത്തില്‍നിന്നും സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ടവര്‍ കുതന്ത്രങ്ങള്‍ മെനയുന്നു ..
 
സത്യം പറഞ്ഞുകൊടുത്ത്കൊണ്ട്  സമൂഹത്തിലുള്ള തെറ്റിദ്ധാരണകളെ  അകറ്റിക്കൊടുത്ത് ജനങ്ങളെ ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തുകളില്‍നിന്നും മോചിപ്പിക്കാന്‍ പരിശ്രമിക്കെണ്ടവ രാണ് പണ്ഡിതന്മാര്‍. എന്നാല്‍ ദുഃഖ കരമെന്ന് പറയട്ടെ ചില പണ്ഡിത വേഷ ധാരികള്‍ ജനങ്ങളെ എങ്ങിനെയെങ്കിലും മുശ്രിക്കാക്കാന്‍ വേണ്ടി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നു.... തൌഹീദ്  ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടി തങ്ങളോടോപ്പം പ്രവര്‍ത്തിച്ചിരുന്നവരെ മുശ്രിക്കാക്കി മുദ്ര കുത്താന്‍വേണ്ടി കുതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ട് സാങ്കല്‍പ്പിക ചോദ്യങ്ങളുമായി അവരുടെ പിന്നാലെ കൂടുന്നു . ആ സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് അവര്‍ നല്‍കുന്ന സാങ്കല്‍പ്പിക മറുപടിയെ വ്യഖയ്നിച്ചു കൊണ്ട് ആ മറുപടികളില്‍ നിന്നും വീഴുന്ന വരികളെ വെട്ടി മാറ്റി മുറിക്ക്ളിപ്പുകളുമായി കൂട്ടത്തില്‍ ഉള്ളവരെ മുശ്രിക്കാക്കാന്‍ ഈ കുതന്ത്രക്കാര്‍ കാണിക്കുന്ന മഹത്തായ ത്യാഗങ്ങള്‍ !!!  

കുളത്തില്‍ വീണപ്പോള്‍ കരയില്‍ ജിന്ന് കുറ്റിക്കാട്ടില്‍ ഉണ്ടെന്ന സങ്കല്പ്പത്തോടെ വിളിച്ചാല്‍ ശിര്‍ക്കാവുമോ..? കക്കൂസില്‍ പോകുമ്പോള്‍ ഖുബുസിനോടും ഖബായിസിനോടും സഹായം ചോദിച്ചാല്‍ ശിര്‍ക്കാണോ ..? എതിരാളികളെ  കുടുക്കാന്‍വേണ്ടി ഈ ചര്‍ച്ചകളില്‍ വലിയ ത്യാഗം ചെയ്യുന്ന കായക്കൊടിക്കാരന്‍ടെ തലയില്‍ ഉദിച്ച ഏറ്റവും വലിയ ചോദ്യമാണിത്..  എടവണ്ണയിലെ സ്ഥാപനത്തില്‍ ഇത്തരത്തില്‍ കുതന്ത്ര ചോദ്യങ്ങളുണ്ടാക്കി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ പ്രത്യേകം ട്രെയിനിംഗ് ..!! ഹാ  കഷ്ടം ..!!
സഹോദരങ്ങളെ എന്തിനു വേണ്ടി..? അല്ലാഹുവിനെ  മാത്രം ആരാധിക്കുന്ന അല്ലാഹുവിനോട് മാത്രം തേടുന്ന 

മുവഹ്ഹിദുകളായ മുജാഹിദ്‌കളെ  മുശ്രിക്കാക്കാന്‍.!!?!! 

Inline image 1Inline image 4


ഖബര്‍ പൂജകരായ മുസ്ലിയാക്കന്മാരുമായി നിരവധി  വാദപ്രതിവാദ ങ്ങളും ഖണ്ഡന മണ്ഡനങ്ങള്‍ നടത്തി അല്ലാഹുവിന്റെ തൗഹീദ് ജനങ്ങളിലേക്കെത്തിക്കാന്‍ രാപകല്‍ അധ്വാനിച്ച പണ്ഡിതന്മാരെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും മുശ്രിക്കാക്കാന്‍. അല്ലേ !!! ??? !!!
സഹോദരന്മാരെ ഇതിന്റെ പരിണതി എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..?
 
ഇങ്ങിനെ ഇത്തരത്തിലുള്ള കുതന്ത്ര ചോദ്യങ്ങള്‍ ചോദിച്ചു ആടിനെ പട്ടിയാക്കി  ഇല്ലാത്ത കാര്യങ്ങള്‍ ചോദിച്ചു മുറിക്ലിപ്പുണ്ടാക്കി അത് വിവാദമാക്കി അത് ചര്‍ച്ച ചെയ്യാന്‍ മാത്രമേ അവര്‍ക്ക്‌ സമയമുള്ളൂ.. ..
മോഹിയിദ്ധീന്‍ ശൈഖിനെയും മരിച്ചു പോയ മഹാനമാരെയും മറ്റും വിളിച്ചു തേടുന്ന ആയിരക്കണക്കിന് സമസ്തക്കാരെ നിരത്തി നിര്‍ത്തി കാണിക്കാന്‍  നമുക്ക്‌ കഴിയും .. നമ്മുടെ നാടുകളിലും അയല്പക്കത്തും വീടുകളിലും ഒക്കെ അത്തരക്കാരായ നിരവധി സഹോദരങ്ങള്‍ നിറഞ്ഞു നില്‍ക്കയാണ്, എന്നാല്‍ ജിന്നിനോട് തേടുന്ന  ഒരു മുജാഹിദ്‌നെ ചൂണ്ടിക്കാണിക്കാന്‍ ഈ  ആരോപണം ഉന്നയിക്കുന്ന ബഹുമാന്യന്മാരോട് പറഞ്ഞാല്‍ ഇവര്‍ക്ക്‌  മറുപടി ഇല്ല ...ഈ ചോദ്യം നമ്മള്‍ ആവര്‍ത്തിച്ചപ്പോള്‍ ബഹു: എന്റെ സ്നേഹിതന്‍ അനസ്‌ മുസ്ലിയാര്‍ തെളിവായി കൊണ്ട് വന്ന  മുജാഹിദ്‌കളെ കണ്ടപ്പോള്‍ അദ്ദേഹത്തെപ്പോലുള്ളവരെ ബാധിച്ച അന്ധത ഓര്‍ത്ത്‌ സഹതാപവും സങ്കടവും ദുഖവും തോന്നി.. പൊന്നാനിയിലെ ജിന്ന് ... അതിനെ വിളിക്കുന്ന ഗോപി  രാജന്‍  മീനാക്ഷി..!!! ... ഇതാണ് അനസ്‌ മുസ്ലിയാര്‍ തപ്പിയെടുത്തു കൊണ്ട് വന്ന ക്ളിപ്പിലെ മുജാഹിദ്കള്‍..!!         
എന്തിനു വേണ്ടി ..?

Inline image 7

ഖബര്‍ പൂജകരായ മുസ്ലിയാക്കന്മാരുമായി നിരവധി വാദപ്രതിവാദങ്ങളില്‍ തനിക്ക് അറിവ് പഠിപ്പിച്ചു തന്ന വന്ദ്യവയോധികനായ പാവം അബ്ദുള്‍ജബ്ബാര്‍ മൌലവിയെ മുശ്രിക്കാക്കാന്‍ !! ല്ലേ ??
 
 അല്ലാഹുവിനെ  മാത്രം ആരാധിക്കുന്ന, അല്ലാഹുവിനോട് മാത്രം തേടുന്ന മുവഹ്ഹിദുകളായ  മുജാഹിദ്‌കളെ മുശ്രിക്കാ ക്കാന്‍. ഖബര്‍പൂജകരായ മുസ്ലിയാക്കന്മാരുമായി നിരവധി വാദപ്രതിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങള്‍ നടത്തി അല്ലാഹുവിന്റെ തൗഹീദ് ജനങ്ങളിലേക്കെത്തിക്കാ ന്‍വേണ്ടി തങ്ങളുടെ കൂടെ തോളോട് തോളുരുമ്മി രാപകല്‍ അധ്വാനിച്ച പണ്ഡിതന്മാരെയും പ്രവര്‍ത്തകരെയും മുശ്രിക്കാക്കാന്.!!!! അല്ലേ !!! ???

പ്രിയ സഹോദരങ്ങളെ, അബ്ദുറഹ്മാന്‍ സലഫി ,  അനസ്‌ മുസ്ലിയാരെ , ഹനീഫ്‌ കായക്കൊടി , മുജാഹിദ്‌കളെ,  നേതാക്കളെ ,
മരണം മറന്നുകൊണ്ട് -  പരലോകം മറന്നു കൊണ്ട് - ഒരുമ്മ പെറ്റ മക്കളെപ്പോലെ നിങ്ങളുടെ കൂടെ  തോളോട് തോളുരുമ്മി ദഅവത്ത് നടത്തിയിരുന്ന -  പതിനായിരക്കണക്കിന്‌ വരുന്ന നിങ്ങളുടെ ഈ സഹോദരങ്ങളെ  മുശ്രിക്കാക്കാന്‍ മാത്രം - 
 ഇബലീസിന്റെ മാര്‍ഗ്ഗത്തില്‍ എന്തിനു വേണ്ടി  നിങ്ങള്‍  ഈ കുതന്ത്രങ്ങള്‍  ചെയ്യുന്നു ..?  ചിന്തിക്കുക .. മാറുക  തൌബ ചെയ്യുക 

പി കെ എം ബഷീര്‍  എരമംഗലം

സഹായത്തേട്ടവും ദീനില്‍ ട്രാക്ക് തെറ്റിയ വാദങ്ങളും ...: സുബൈര്‍ മങ്കടക്ക് മറുപടി നല്‍കുന്നത് അബ്ദുല് ജബ്ബാര് മദീനി

സഹായത്തേട്ടവും ദീനില്‍ ട്രാക്ക് തെറ്റിയ വാദങ്ങളും ...: സുബൈര്‍ മങ്കടക്ക് മറുപടി നല്‍കുന്നത്  അബ്ദുല് ജബ്ബാര് മദീനി 
https://www.youtube.com/watch?feature=player_embedded&v=4SObPUXu-us


ചര്‍ച്ച അനാവശ്യം ...നേട്ടം അതിന്റെ അനിവാര്യത

പ്രിയ മുജാഹിദ് സഹോദരങ്ങളെ….ദീനീ സ്നേഹികളെ
السّلام عليكم ورحمة الله وبركاته

ചില തത്പര കക്ഷികള്‍ മുവഹ്ഹിദുകളായ മുജാഹിദുകളുടെ മേല്‍ ശിര്‍ക്ക് ആരോപണം വ്യാപകമായ രീതിയില്‍ അഴിച്ചുവിട്ടത് വഴി, അല്ലഹു സുബ്‌ ഹാനഹുവത‌ആല മുസ്ലിം  കൈരളിക്ക് അപാരമായ ചില അനുഗ്രഹങ്ങളാണ്‌ നല്‍കിയിട്ടുള്ളത്. ഒരു മുസ്ലിമിന്റെ കാര്യം അത്ഭുതമാണ്‌; ഏതൊരു കാര്യ വും അവനെ സംബന്ധിച്ചിടത്തോളം ഗുണകരം തന്നെ. അല്‍‌ഹംദുലില്ലാഹ്..

1. ഒരു വിളിയോ സഹായാര്‍ത്ഥനയോ എപ്പോള്‍ 'ശിര്‍ക്ക്' ആകും എപ്പോള്‍ ആകില്ല. ശിര്‍ക്കിന്റെയും തൗഹീദിന്റെയും മാനദണ്ഢങ്ങള്‍ എന്തെല്ലാം എന്നുള്ള സമഗ്രമായ ഒരു പഠനം സാധ്യമായി. . .
2. ഭൗതികം, അഭൗതികം എന്നിവ കൊണ്ട് നാളിതുവരെ മുജാഹിദുകള്‍ ഉദ്ദേ ശിച്ചിരുന്നതും ചിലര്‍ ഇതിനെ തെറ്റിദ്ധരിച്ച് മനസ്സിലാക്കിയതും അനാവരണം ചെയ്യപ്പെട്ടു.
3. കാര്യകാരണ ബന്ധം; പ്രാപഞ്ചികമായ വ്യവസ്തകളെല്ലാം അല്ലാഹു സുബ്‌ ഹാനഹുവത‌ആല സം‌വിധാനിച്ചിരിക്കുന്ന രീതിയാണ്‌ എന്ന് വിശദീ കരിക്കപ്പെട്ടു.
4. ജിന്നും മലക്കും മനുഷ്യനുമായി ബന്ധപ്പെടുന്നത് ഭൗതികമായ നിലയില്‍.  അവയൊന്നും അഭൗതികമായ രീതിയിലുള്ള സഹായം ആകില്ല എന്ന് തെളി യിക്കപ്പെട്ടു. യഥാര്‍ത്ഥ 'ഗൈബ്', ആപേക്ഷിക 'ഗൈബ്' എന്നിവ വിശദീകരി ക്കപ്പെട്ടു.
5. ജിന്ന്-മലക്കുകളുടെ സഹായം അഭൗതികം എന്നു വാദിക്കുക വഴി നാം ശിര്‍ക്കില്‍ എത്തും എന്നു തിരിച്ചറിയപ്പെട്ടു. അഭൗതികസഹായം അല്ലാഹു വില്‍ നിന്നല്ലാതെ ലഭിക്കാന്‍ വിദൂരമായ സാധ്യത പോലും ഇല്ലെന്നും അത്ത രം വിശ്വാസം ഇസ്‌ലാമിനെ തകര്‍ക്കുമെന്നും വിശദീകരിക്കപ്പെട്ടു.
6. അമാനി മൗലവിയുടെ ഖുര്‍‌ആന്‍ പരിഭാഷയില്‍ ജിന്ന്-മലക്ക് വിഷയങ്ങ ളില്‍ വന്ന വിശദീകരണങ്ങള്‍ കൂടുതല്‍ സമഗ്രമായി പഠനവിധേയമാക്കാന്‍ സാധ്യമായി.
7. റുഖിയ-ശറ‌ഇയ്യയും, റുഖിയ-ശിര്‍ക്കിയ്യയും സംബന്ധമായി കേരളത്തിലെ തന്നെ പൂര്‍‌വ്വകാല പണ്ഢിതനാരുടെ ലേഖനങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു.
8. ജിന്ന്ബാധ, സിഹ്‌റ്, കണ്ണേറ് തുടങ്ങിയ ഇസ്ലാമിക ശരീഅത്തില്‍ പ്രാമാണി കമായി നിലനില്‍ക്കുന്ന വസ്തുതകളെ നിഷേധിക്കുന്ന പിഴച്ച വിശ്വാസക്കാ രെയും, കെ.എന്‍.എം ഇല്‍ തന്നെക്കാരുടെ സം‌രക്ഷണത്തിനു വേണ്ടി യഥാ ര്‍ത്ഥ മുവഹ്ഹിദുകളെ ശിര്‍കാരോപണം വഴി പുറത്താക്കുന്ന അഭിനവ-പണ്ഢിതന്മാരെയും മുജാഹിദുകള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചു.

9. കെ.എന്‍.എം എന്ന പ്രബോധന സം‌ഘടനയെ രാഷ്‌ട്രീയക്കാരുടെ ആലയില്‍ കെട്ടിയിടാനുള്ള നിഗൂഢശ്രമം തിരിച്ചറിയപ്പെട്ടു.
10. സലഫി മന്‍‌ഹജ് തിരസ്‌കരിക്കുകയും വ്യക്തമായ ഹദീസ് നിഷേധ പ്രവ ണത കെ.ജെ.യു വിനു മുന്‍പാകെ നടന്ന പ്രബന്ധാവതരണവും വിശദീകരണ ങ്ങള്‍ വഴിയും തെളിയിക്കപ്പെടുകയും, യുവ ഘടങ്ങളെ വേറിട്ട് രജിസ്റ്റര്‍                               ചെ യ്യുകയും, എല്ലാ സം‌വിധാനങ്ങളും മുന്‍പദ്ധതി പ്രകാരം തയ്യാറാക്കിയ തിന് ശേഷം സ്വയം പിരിഞ്ഞ് ഔദ്യോഗിക വിഭാകത്തിന്‌ ഒരു ബദലായി മാത്രം പ്രവര്‍ത്തിക്കുക വഴി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടി ക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്ത മടവൂര്‍ വിഭാഗവുമായി മാതൃസം‌ഘടനയെ ലയിപ്പിക്കാനുള്ള ചില തത്പരകക്ഷികളുടെ കുത്സിത ശ്രമ ങ്ങള്‍ തിരിച്ചറിയപ്പെട്ടു; അനാവരണം ചെയ്യപ്പെട്ടു.
11. "യാ ഇബാദല്ലാഹ്....." എന്ന അസ്വീകാര്യമായ ഹദീസിനെ നാളിതുവരെ സലഫീലോകം കൈകാര്യം ചെയ്തതില്‍ നിന്നും വിപരീതമായി വ്യാഖ്യാനി ക്കുക വഴി ഖുറാഫികളുടെ ശിര്‍ക്കന്‍ 'ഇസ്‌തിഗാസ'ക്ക് തെളിവാക്കാന്‍ പാക ത്തിന്‌ പൂര്‍‌വ്വകാല ഇമാമുമാരെയും അഹ്‌ലുസ്സുന്നയുടെ പണ്ഢിതന്മാരേ യും തെറ്റിദ്ധരിപ്പിക്കുക വഴി വന്ന വന്‍ അപകടം തിരിച്ചറിയപ്പെട്ടു. ഇവ്വിഷ യകമായി നാളിതുവരെ നടത്തിയ യഥാര്‍ത്ഥ വിശദീകരണങ്ങള്‍  അനാവര ണം ചെയ്യപ്പെടുക വഴി പൂര്‍‌വ്വകാല ഇമാമുമാരും അഹ്‌ലുസ്സുന്നയുടെ പണ്ഢിതന്മാരും ഇത്തരക്കാരുടെ ദുരാരോപണങ്ങളില്‍ നിന്നും മുക്തരാണെ ന്ന് മുസ്ലിം പൊതു‌ജനങ്ങള്‍ക്ക് സുതരാം ബോധ്യമാകാന്‍ അവസരം ഉണ്ടായി.
12. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമികാശയങ്ങളെ മാറ്റിപ്പറഞ്ഞ പ്രസ്ഥാനത്തിനകത്തെ 'കോക്കസ്' പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയപ്പെട്ടു.     ഗ്രൂപ് തിരിച്ച് അധികാരം പിടിച്ചെടുത്തവരെയും മുജാഹിദ് കേരളം തിരിച്ചറിഞ്ഞു.
13. ഐക്യാഹ്വാനവുമായി രംഗത്തുവന്ന സാഥികരായ പണ്ഢിതരേയും വിദേശ സംഘടനകളെപ്പോലും പരിഗണിക്കാതെ മര്‍ക്കടമുഷ്ടി കാണിക്കുന്ന വരെ മുജാഹിദുകള്‍ തിരിച്ചറിഞ്ഞു.
14. ദ‌അവത്ത് പ്രവര്‍ത്തനം ലക്ഷ്യമാക്കി ആരംഭിക്കപ്പെട്ട സം‌ഘടനയില്‍ നിന്നും ദ‌അവത്ത് നടത്തുന്ന പണ്ഢിതരെയും പ്രവര്‍ത്തകരേയും മാറ്റി നി ര്‍ത്തി  സം‌ഘടനയെ ലക്ഷ്യബോധമില്ലാത്ത ഒരു രാഷ്‌ട്രീയ സംഘടനയുടെ നിലവാരത്തിലേക്ക് തരം താഴ്ത്താനുള്ള ശ്രമങ്ങള്‍ തിരിച്ചറിയപ്പെട്ടു.
15. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന എം.എസ്.എം, ഐ.എസ്.എം എന്നീ യുവഘടകങ്ങളുടെ നേതൃത്ത്വത്തെ അകാരണമായി ഒരു മുന്നറിയിപ്പുപോലു മില്ലാതെ പിരിച്ചുവിടുകയും ബദല്‍ നേതൃത്വം അധികാരം പിടിച്ചടക്കുന്ന രംഗങ്ങള്‍ക്ക് മുജാഹിദ് കേരളം സാക്ഷിയായി.                                                             16. "യാ ഇബാദല്ലാഹ്....." കൊണ്ട് രക്ഷപ്പെടാന്‍ പറ്റാത്തവര്‍ "ഇസ്‌തിആനതും

ബില്‍ ജിന്ന്" അരോപണം നടത്താനുള്ള വിഫലശ്രമം നടത്തിയതിനുംപണ്ഢി തന്മാര്‍ അതിനെ ആദര്‍ശം കൊണ്ട് മുഖാമുഖങ്ങളിലൂടെ നേരിടുന്നതിനും മുജാഹിദ് കേരളം സാക്ഷിയായി.

ഈ ലിസ്റ്റ് പൂര്‍ണ്ണമല്ലെന്നറിയാം. എങ്കിലും താങ്കളുടെ അറിവിലേക്ക് സമര്‍പ്പി ക്കുകയാണ്‌. തെറ്റിദ്ധരിക്കപ്പെട്ട സഹോദരങ്ങള്‍ക്ക് തിരുത്താനും ഒത്തൊരുമി ച്ച് അല്ലാഹുവിന്റെ ദീനിനെ സഹായിക്കുക വഴി കരഗതമാക്കാന്‍ സാധ്യമാ യ വന്‍വിജയം നഷ്ടപ്പെടുത്താതിരിക്കാനും ഇല്ലെങ്കിലുള്ള വന്‍‌നാശത്തിന്‌ കാരണമാകുമെന്നുള്ളതിനാലും മാത്രമാണ്‌. അല്ലാഹു സുബ്‌ഹാനഹു വ ത‌ആല നമ്മെ ഏവരെയും സത്യം സത്യമായി മനസ്സിലാക്കി അതില്‍ നമ്മുടെ റൂഹ് വേര്‍പ്പെടുന്നത് വരെ ഉറച്ച് നില്‍ക്കാനും; അസത്യത്തെ അസത്യമായി മനസ്സിലാക്കി അതില്‍നിന്നും ബഹുദൂരം മാറിനില്‍ക്കാനും യാതൊരുനില ക്കും അസത്യവാദികളുമായി ദീനിന്റെ വിഷയങ്ങളില്‍ യോജിക്കാതിരിക്കാ നും തൗഫീഖ് നല്‍കുമാറാകട്ടെ. ആമീന്‍.

സഹോദരന്‍,
മുജീബുര്‍‌റഹ്‌മാന്‍. കെ.കെ

പ്രൊഫ്‌ കോണ്‍ മലപ്പുറത്ത്‌ ചരിത്ര മെഴുതാന്‍ കാത്തിരിക്കുമ്പോള്‍ വിദ്യാര്‍ഥി കേരളത്തിന്‌ പ്രചൊധനവുമായി ksk തങ്ങളുടെ വരി

പ്രൊഫ്‌ കോണ്‍ മലപ്പുറത്ത്‌ ചരിത്ര മെഴുതാന്‍ കാത്തിരിക്കുമ്പോള്‍ വിദ്യാര്‍ഥി കേരളത്തിന്‌ പ്രചൊധനവുമായി ksk തങ്ങളുടെ വരികള്‍
"വിദ്യ നേടും കര്മാധീരരാം യുവജനങ്ങളെ ,
വിദ്യ നല്‍കും നന്മ പുല്‍കി വാണിടൂ യുവാക്കളെ..
വിദ്യയും വിനയവും ഉയര്‍ത്തിടും മനുഷ്യനെ ,
വിദ്യ തന്‍ അഭാവമോ തകര്‍തിടും ഇതോര്‍ക്കണേ...
ജീവിതതിനന്ത്യലക്ഷ്യമാവും സ്വര്‍ഗം പൂകുവാന്‍ ,
ജീവിതത്തിലൂടെ പുണ്യമാം ജിഹാദ് ചെയ്യുക...
ശുദ്ധമാകും ഏക ദൈവ ചിന്തയീലുറക്കുക,
ശുദ്ധരാം പ്രവാചകര്‍ തന്‍ ചര്യയില്‍ ഉറയ്ക്കുക ...
മാര്‍ഗ ഭ്രംശം ഏറ്റിടാതെ ജീവിതം നയികകുവാന്‍,
മാര്‍ഗമോതിടും ഖുര്‍ആനും,സുന്നത്തും തുണക്കുമേ..
നൂഹിനെ വെടിഞ്ഞവര്‍ക്ക് വന്ന ശിക്ഷയോര്‍ക്കണം ,
നൂനമീമാനിന്റെ ശക്തി നമ്മളെ നയിക്കണം ...
പുണ്യരാം ഖലീലിബ്രാഹിംനബി സഹിച്ചതാം,
ഗണ്യമാം പരീക്ഷണം നമുക്ക് ശോഭയേകണം..
മറ്റനേകമമ്പിയാക്കളും സഹിച്ച ത്യാഗവും ,
മാറ്റു കൂട്ടിടെണ മീമാനിന്നു സര്‍വ നേരവും ...
'വല്ല ദീന ജാഹ ദൂ'..മറന്നിടാതെ വാഴുവാന്‍ ,
നല്ല പോല്‍ പരിശ്രമിച്ചു നാം ജയം വരിക്കണം ...
യെമ്മസെമ്മിന്‍ കര്‍മ ധീരരാം യുവജനങ്ങളേ...
ഇമ്മഹാസമ്മേളനം തുടക്കമായ് ഗണിക്കുക"

മന്ഹജ് ഒരു അലങ്കാരമല്ല -സുബൈര്‍ മങ്കട ക്ക് മറുപടി





Thursday, February 7, 2013

സംഘടനയും സര്‍ക്കുലരും നേതാക്കളും ഒന്നും ഉപകരിക്കാത്ത ദിവസം വരാനുണ്ട്..........


പ്രിയ സുഹൃത്തെ...
അസ്സലാമു അലൈകും
ഇത് ഒരു ഗുണകാംക്ഷയാണ്...
വായിക്കാന് മടിക്കരുത്... താങ്കള്ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമെന്താണ്.?മാതാപിതാക്കളും മക്കളും കുടുംബവുമാണോ.?അക്കാദമിക നേട്ടങ്ങളും പ്രശസ്തിയും ജോലിയുമാണോ.?വീടും സ്ഥാനവും സമ്പത്തും മറ്റു സൌകര്യങ്ങളുമാണോ.?നിമിഷങ്ങള്കൊണ്ട് തക൪ന്നടിയുന്നതും ഇല്ലതെയാകുന്നതുമായ കേവലം കുമിളകള്‍ മാത്രമാണിവയെല്ലാം...! എങ്കില് എന്താണ് ഏറ്റവും വലിയ ഭാഗ്യം.?ശൂന്യതയില്‍നിന്ന് സമ്പൂര്‍ണത നല്കി നമ്മെ സൃഷ്ട്ടിച്ചവനെ അറിയല് തന്നെ...! ജാറം ,ബീവി ,ഏലസ് ,നൂല് തുടങ്ങിയ ശിര്കന് പ്രവണതകളില്‍നിന്നുള്ള മോചനം തന്നെ.. അല്ലഹുവിന്നാണ് സ൪വ്വ സ്തുതിയും...!
വിശുദ്ധമായ വിശ്വസത്തില് എത്തിച്ചേ൪ന്ന നാം അതോടൊപ്പം അതിന്റെ പ്രബോധക കൂട്ടായ്മയിലും അണിചേ൪ന്നു.. സഹോദരാ...അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല് തൌഹീദീ പ്രസ്ഥാനത്തിനത്തിന്റെ പ്രകാശ തീരത്തുനിന്ന് ആയിരങ്ങള് വെളിച്ചം നുക൪ന്നു...! സത്യം ഗ്രഹിക്കുന്നു...!
സ്വപ്നങ്ങള് താലോലിക്കുന്ന മനസ്സുമായി,ദുഃഖം കടലടിക്കുന്ന ഹൃദയവുമായി ജാറപ്പുരകളില്‍ അഭയം തേടുന്ന ലക്ഷങ്ങള് ഉണ്ടിവിടെ...!
വെളിച്ചം നിലക്കരുത്...
നന്മയുടെ പ്രചാരണത്തിനും തിന്മകളുടെ വിപടനതിനുമാണ് നാം സംഘടന സംവിധനങ്ങള് ഉണ്ടാകിയത്.സാങ്കേതികതങ്ങള് പറഞ്ഞു പ്രബോധന സംരംഭങ്ങള് തടസ്സപെടുതുന്നവരും ഇത് മറക്കരുത്...വഴിയരികില് വെളിച്ചം തേടി നില്കുന്ന മനുഷ്യരെ ഓര്ക്കുക..സത്യങ്ങള് കുഴിച്ചു മൂടുന്നവര്‍ക്കെതിരില്‍ ആകാശത്ത് മലക്കുകള് പ്രാര്ത്ഥിക്കുമെന്നറിയുക...!
തൌഹീദിന്റെ മഹാ ജന സഞ്ചയങ്ങളില് നിറഞ്ഞ മനസ്സോടെ നിറമുള്ള സ്വപ്നങ്ങളുമായി നിരവധി തവണ നാം പങ്കുകൊണ്ടു...!സ്വന്തം വീട്ടിലെ വിവാഹം പോലെ ഓരോ മുജാഹിദും ഏഴ് മുജാഹിദ് സമ്മേളനങ്ങളില് ഒന്ന് ചേര്ന്നു..!
അറിയാത്ത ആയിരങ്ങളെ ആത്മീയ ജ്ഞാനത്തിന്റെ അനുഭൂതിയില് ഒന്നിപ്പിച്ച മുജാഹിദ് സമ്മേളനങ്ങള് അറിയുന്നവ൪പറയൂ... ഇത്തവണ നാം അനുഭവിച്ചത് എന്താണ്.?തടിച്ചു കൂടിയ സഹപ്രവ൪ത്തകരുടെ മനസ്സുകളില് ദുഖത്തിന്റെ കണലെരിയുന്നുണ്ടയിരുന്നില്ലേ.?എന്താണ് സംഭവിക്കുന്നത്.?കഴിഞ്ഞ പത്തു വര്ഷത്തെ ജ്വലിക്കുന്ന ഓര്മ്മകള് കെട്ടുതുടങ്ങിയതെന്നാണ്.?പ്രശ്നങ്ങള് പരിഹിക്കപെടില്ലേ എന്ന് പല തവണ താങ്കളും ചോദിച്ചില്ലേ..ഒരു മുജാഹിദ് എന്ന നിലക്ക് പ്രശ്ന പരിഹാരത്തിനു താങ്കള്‍ക്കുമുണ്ട് ചില ബാധ്യതകള്...എന്നാല് ഇത് ഏതാനും നിരാശ നിറഞ്ഞ വാക്കുകളില് ഒതുങ്ങിപോകുന്നുണ്ടോ.?
എന്താ സംഭാവിക്യ
സംഘടന ഒരിക്കലും പിളരരുത്
എന്താ ഇത് ഇങ്ങനെ
ഞാന് ഇനി ഒന്നിനുമില്ലഗൌരവതരമായ പഠനത്തില് നിന്നും ഒളിച്ചോടാനുള്ള കുറുക്കു വഴിയാണിത്..
അന്ധമായ കക്ഷിത്വം ഉള്ളില് കയറിയ ചിലര് പറയുന്ന വരികള് ഏറെ ദുഖകരമാണ്:
വളരുന്ന സംഘടനകള് പിളരും
ശിര്ക് സമ്മതിക്കില്ല
ജിന്നൂരികളെ നിങ്ങളെ വിടില്ലവൈകാരികതക്കപ്പുറം ഇന്നലെ വരെ നമ്മുടെ കൂടെ ഉണ്ടായിരുന്നവരാണ് ഇവ൪ എന്ന് നാം മറക്കരുത്..മാത്രവുമല്ല തര്‍ക്കങ്ങളില്‍പ്രമാണങ്ങള്‍ അവലംഭിച്ചു തീരുമാനമെടുക്കുന്നവരാണ് നാം..ഖുര്ആന് പറയുന്നത് കാണുക”…ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാനെങ്കില്‍ നിങ്ങളത് അല്ലാഹുവിലേകും റസൂലിലെക്കും മടക്കുക” (4:59) പഠനം നമ്മുടെ ബാധ്യതയാണ്.അള്ളാഹു പറയുന്നു:
ജിന്നുകളില് നിന്നും മനുഷ്യരില്‍നിന്ന് നാം ധാരാളം പേരെ നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്.അവ൪ക്കു മനസ്സുകളുണ്ട് അതുപയോഗിച്ചു അവര് കാര്യം ഗ്രഹിക്കുകയില്ല.അവ൪ക്കു കണ്ണുകളുണ്ട് അതുപയോഗിച്ചു അവ൪ കാണുകയില്ല.അവ൪ക്കു കാതുകളുണ്ട് ,അതുപയോഗിച്ചവര് കേട്ട് മനസ്സിലാക്കുകയില്ല .അവര് കാലികളെ പോലെയാകുന്നു;അവരാണ് കൂടുതല് പിഴച്ചവര്,അവര്തന്നെയാണ് ശ്രദ്ധ ഇല്ലാത്തവര്”(7:179)വീട്ടാവശ്യങ്ങള്‍,ചികിത്സ തുടങ്ങി കേവലം ഒരു പേന വാങ്ങുന്നത് പോലും പഠിച്ചും അന്വഷിച്ചും ചിന്തിച്ചുമാണല്ലോ നിര്വഹിക്കുന്നത്ഇതില് മാത്രം എന്തുകൊണ്ടാണിങ്ങനെ.?ഓരോ വീട്ടിലും ഉപ്പയും മകനും,ജെഷ്ട്ടനും അനിയനുമെല്ലാം തമ്മില് കണ്ടാല് മിണ്ടാത്ത അവസ്ഥ സൃഷ്ടിച്ചതരണ്?മുജാഹിദുകള് ലൈറ്റ് എക്സിബിഷിന്റെ ചൂടില് ഓടുമ്പോള് അറിയേണ്ടവര് അറിയാതെ നടന്ന ഒരു ഗ്രൂപ്പ് യോഗത്തിന്നു ഇതില് നല്ലൊരു പങ്കുണ്ട്..!
വിദ്യാര്‍ഥികളെയും യുവാക്കളെയും തീവ്രവാദ മുദ്ര കുത്തി കോടതിയില് രേഖ കൊടുത്തു തിരഞ്ഞെടുപ്പില് നിന്നും പലരെയും മാറ്റി നിര്ത്തി കളിച്ചവര്ക്കും ഇതില് വെക്തമായ പങ്കുണ്ട്..!
സംഘടന സംവിധാനങ്ങള് ദുരുപയോഗപെടുത്തി വിശദീകരങ്ങള് എന്ന പേരില് ഇല്ലാ കഥകള് പ്രച്ചരിച്ചപോള് ഒരു വാഹനത്തില് ഒരേ മനസ്സുമായി യോഗത്തിന് വന്നവ൪ രണ്ടു മനസ്സുമായി മടങ്ങി...അടിപിടികള് തുടങ്ങി...! ഇനിയും നൂറു നൂറു കാര്യങ്ങള് പറയാനുണ്ട് ...എന്നാല് ഇവയെക്കളും ഗൌരവമുള്ള കാര്യംചില താല്പര ലക്ഷ്യങ്ങള്ക്ക് വേണ്ടി ഇറങ്ങിതിരിച്ചവ൪ കത്തി വെച്ചത് നമ്മുടെ തൌഹീദിനാണ്
അഭൌതികമായി കഴിവുകളുള്ളതു അല്ലാഹുവിന്നു മാത്രമാണ് ,അതുകൊണ്ട് അഭൌതികമായി നമ്മെ സഹായിക്കാനും ദോഷം വരുത്തിത്തീ൪ക്കാനും സാധിക്കുന്നത് അല്ലാഹുവിന്നു മാത്രമാണ്.
അതിനാല് അഭൌതികമായി അവനല്ലത്തവ൪ സഹായിക്കും ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല് തന്നെ ശിര്‍ക്കായി എന്നതാണ് നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ.എന്നാല് പലരെയും ഒതുക്കാന് തൌഹീദ് പുതിക്കി പണിതപ്പോള്‍ ജിന്ന്,മലക്ക് എന്നിവയുടെ ശക്തി അഭൌതികമാനെന്നു വാദിച്ചതിലൂടെ സംഭവിച്ചത് അഭൌതിക സഹായം അല്ലാഹു അല്ലാത്തവ൪ക്കും ഉണ്ട്,അത് നല്‍കാന്‍ അവര്ക്ക് സാധിക്കുമെന്നായി....!
ശിര്‍ക്ക് ചെയ്യുന്ന ആയിരങ്ങളെ അവിടെ തന്നെ നിര്ത്താനും ഇത്രയും കാലം മുജാഹിദുകള് പറഞ്ഞത് ഒരു തെറ്റായ വാദമാണ് എന്ന് പറയാനും ഇതിലും വലിയ രേഖ വേണോ?ആദര്‍ശ ശത്രുകളുടെ മുന്നില് ഈ നിര്വചനം നമുക്ക് ബലികേറ മലയാകുമെന്നതിന്റെ വലിയ തെളിവാണ് മുവാറ്റുപുഴ സംവാദത്തിലെ ഒരു മറുപടി...ആഹ്സനിയുടെ ചോദ്യത്തിന് മറുപടി പറയവേ ഹനീഫ് കായക്കൊടി പറഞ്ഞത് അഭൌതിക മാ൪ഗത്തില് നമ്മെ സഹായിക്കാന് അള്ളാഹു അല്ലാത്തവ൪ക്കു കഴിയും എന്ന് വിശ്വസിച്ചാല് ശിര്‍ക്ക് വരില്ല അതിന്റെ അടിസ്ഥാനത്തില് ചോദിച്ചാലെ ശിര്‍ക്കാവൂ എന്നാണ്...! ഇത് പുതിയ തൌഹീദാണ്...മാത്രമല്ല പുതിയ മാറ്റമനുസരിച്ച് സൃഷ്ടിയുടെ കഴിവില് പെട്ട ചോദ്യം ചോദിച്ചാല് തന്നെ ശിര്‍ക്കായി ..!
1971
 ഉമര് മൌലവി,1980തുകളില്‍ചെറിയമുണ്ടം 2001 ല്‍ ഹുസൈന് സലഫിനാം ആവേശ പൂര്വ്വം മാത്രം സംസാരിച്ച 2004ലെ മണ്ണാ൪ക്കാട് സംവാദത്തില് ഡോക്ടര് കെ കെ സകരിയ്യ സ്വലാഹി, 2005ലും 2007ലും അബ്ദുല് ജബാ൪ മൌലവി, 2009ലും 2010ലും അബ്ദുറഹ്മാന് സലഫി തുടങ്ങി നമ്മുടെ എല്ലാ പണ്ഡിതരും വിജന പ്രദേശത്തെ വിളിയുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങളും ഇപ്പോള് ഇവ൪ അട്ടിമറിച്ചു ...! ആഹ്ലുസുന്നയുടെ നിലപാടുകള് അട്ടിമറിക്കുന്ന ഈ പുതിയ വാദങ്ങള് പൂ൪വികരെ മുഴുവന് കാഫിരാക്കുന്നതാണ്...
ഇത് വായിക്കുമ്പോള് താങ്കളുടെ മനസ്സില് ഉയരുന്ന ഏതാനും ഉപ ചോദ്യങ്ങള് കൂടിയുണ്ട്...! അതിനും ഉത്തരമുണ്ട്..കണ്ടെത്താന് താങ്കള് ശ്രമിക്കണം..
ഇല്ലെങ്കില് ശിര്‍ക്ക് ചെയ്യാത്തകേരളത്തിലും ലോകത്താകമാനമുള്ള സലഫി നേതാക്കളെ ശിര്ക്ക് ആരോപിച്ചു സ്വയം കാഫിറായി മരിച്ചു പോകേണ്ടി വരും...തൌഹീദിനുവേണ്ടി ജീവിച്ചുത്യാഗങ്ങള് സഹിച്ചു അവസാനം ആരുടെയെല്ലാമോ ദുര്‍മോഹങ്ങള്കുവേണ്ടി കൊണ്ടുവന്നഒരു അജണ്ടയില് കുടുങ്ങി നമ്മുടെ പരലോകം കളയണോ.ആത്മാര്ഥമായി ശിര്‍ക്കില്‍നിന്ന് രക്ഷിക്കലായിരുന്നു ലക്ഷ്യം എങ്കില് അഞ്ചു വര്ഷം ഇത് ന്യായീകരിച്ചത് എന്തിന്.?തുറന്നു കാണിക്കാതിരുന്നത് എന്തുകൊണ്ട്.തെരഞ്ഞെടുപ്പിന്റെ നേരം നോക്കി ഇത് പൊതു ജനത്തിന്റെ മുന്നില് ഇട്ടുകൊടുത്തത് എന്തിന്.?ഈ വിശ്വാസത്തില് മരിച്ചു പോയ മുജാഹിദുകളുടെ അവസ്ഥ എന്ത്.?അന്ന് ന്യായങ്ങള് നിരത്തി ഇതിന്റെ മറുപടി തന്നവ൪ സംഘടനയെ രക്ഷിക്കാനാണ് ഞങ്ങള് അത് പറഞ്ഞത് എന്നെത്രേ പറയുന്നത്..തൌഹീദ് പ്രസ്ഥാനത്തെ രക്ഷിക്കാന് ശിര്‍ക്കിനെ ന്യായീകരിക്കുകയോ.ഇനി ഇന്നത്തെ സംസാരം വീണ്ടും എന്തിനായിരിക്കും.സംഘടന രക്ഷിക്കാനോ പിളര്‍ത്താനോ.അത് കൊണ്ട് സംഘടനയും സര്‍ക്കുലരും നേതാക്കളും ഒന്നും ഉപകരിക്കാത്ത നിമിഷങ്ങള് അരികിലുണ്ട്...കേള്‍ക്കരുതെന്ന സര്‍ക്കുലര്‍അനുസരിച്ചതിനാല് കേള്‍ക്കാത്തതാണ് എന്ന് പറഞ്ഞു രക്ഷപ്പെടാനാകുമോ.?അന്ന് നാം ഈ വരികള് പറയുന്നവരില് ഉള്പെടരുത്...
” 
ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള് ഞങ്ങളുടെ നേതാക്കന്മാരെയും പ്രമുഖന്മാരെയും അനുസരിക്കുകയും അങ്ങിനെ അവര് ഞങ്ങളെ വഴി തെറ്റിക്കുകയുമാണ് ഉണ്ടായത് .ഞങ്ങളുടെ രക്ഷിതാവേ അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്കുകയും അവര്‍ക്ക് നീ വന് ശാപം ഏല്പിക്കുകയും ചെയ്യേണമേ എന്നും അവര് പറയും ”(33 : 67-68)