മുജാഹിദ് കള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കി അതില്‍ ആനന്ദം കൊണ്ട് രസിക്കുന്ന പണ്ഡിതന്മാര്‍ --- pls click കേള്‍ക്കുക
ജിന്നിനെ വിളിച്ചു തേടുന്ന
ഏതെന്കിലും മുജാഹിദ് ഉണ്ടോ
.?
ഇല്ല. ഇല്ല. ഒരാളെപ്പോലും
ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല.
ഈ സത്യം
എതിരാളികള്‍ അടക്കം എല്ലാവരും സമ്മതിക്കുന്നു.
എന്നാല്‍ സ്വഹീഹായ ഹദീസുകള്‍ നിഷേധിക്കുന്നവര്‍ മുജാഹിദ്കള്‍ക്കിടയില്‍ ഉണ്ടോ..? ഉണ്ട്. വലിയ സ്ഥാനത്ത് ഇരിക്കുന്ന നേതാക്കളടക്കം നൂറു
കണക്കിന് ആളുകളെ എണ്ണിയെണ്ണി കാണിക്കാന്‍
കഴിയും .. ഇത് സത്യമാണ് .
സത്യമാണ്-സത്യമാണ്-സത്യമാണ്
അത്തരത്തില്‍ ഉള്ള കുറെ ആളുകള്‍ മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ മടവൂരിസത്തി ലേക്ക് ചേക്കേറി. അവര്‍ ഒരു
അരച്ചേകനൂരിപ്രസ്ഥാനമായി മുരടിച്ച് ഒരു മുള്‍ച്ചെടി കണക്കെ ഇന്നും സമൂഹത്തില്‍
നിലകൊള്ളുന്നു. സലാം സുല്ലമി, മടവൂരികളുടെ പണ്ഡിത സഭയുടെ ജനറല്‍ സെക്രട്ടറിയായ
അബ്ദുല്‍ ഹമീദ് മദീനി(ഫറോക്ക്) തുടങ്ങിയ എഴുത്തുകാ
രുടെയും അലി മദനി മൊറയൂര്‍, കരുമ്പിലാക്കല്‍, ഷഫീഖ് അസ്ലം തുടങ്ങിയ അവരുടെ
പ്രഭാഷകന്മാരുടെയും ഒക്കെ ലേഖനങ്ങളും പ്രസംഗങ്ങളുമൊക്കെ ഈ വിഷയത്തില്‍ ജീവിക്കുന്ന
തെളിവുകള്‍ ആണ്.. തികഞ്ഞ ഹദീസ്
നിഷേധത്തിലും മുഅതസില ചിന്താഗതിയിലും ചേകനൂരിസത്തിലും
അധിഷ്ടിതമായതാണ് അവരുടെ വികല വാദങ്ങള്‍ . ഉദാ: മടവൂരികളുടെ പണ്ഡിത സഭയുടെ ജനറല്‍
സെക്രട്ടറിയായ അബ്ദുല്‍ ഹമീദ് മദീനി (ഫറോക്ക്)എഴുതിയ മലക്ക്-ജിന്ന്-മനുഷ്യന്‍-മാരണം -ഒരു പഠനം
എന്ന പുസ്തകം വായിക്കുക
ഈ തരത്തില്‍ ഉള്ള ചിന്താഗതികള്‍ വെച്ച് പുലര്‍ത്തുന്നവര്‍ ഇനിയും മുജാഹിദ്‌കള്‍ക്കി
ടയില്‍ ഇപ്പോഴുമുണ്ട്. സ്വാര്‍ത്ഥപരവും വ്യക്തിപരവുമായ പല കാരണങ്ങളാലും മടവൂരികളുമായി ഒത്തുപോകാന്‍ കഴിയാതെ തല്‍ക്കാലം
ഇവിടെ നിന്നാല്‍ മതി എന്ന് തീരുമാനിച്ച് മുജാഹിദായി
ഇവിടെത്തന്നെ കഴിഞ്ഞു കൂടുന്നവരാണവര്‍.
ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ പ്രമാണങ്ങളെന്ന് പ്രഖ്യാപിക്കുകയും ആ
പ്രമാണങ്ങള്‍ പൂര്‍വഗാമികളായ സലഫുകള്‍ മനസ്സിലാക്കിയ പോലെ മനസ്സിലാക്കണം
എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതാദര്‍ശങ്ങളെ
അംഗീകരിക്കാന്‍ ഈ കൂട്ടര്‍ ഇനിയും തയ്യാറായിട്ടില്ല .
മുജാഹിദ് പ്രസ്ഥാനത്തില്‍ ഇന്ന് ഉണ്ടായിട്ടുള്ള ധ്രുവീകരണത്തിന്റെയും ചര്‍ച്ചകളുടെയും
അടിസ്ഥാനപരമായ കാരണം ഇത് തന്നെയാണ്. ഒരു ചിന്തിക്കുന്ന സമൂഹത്തില്‍ ഈ തരം ചര്‍ച്ചകളും
ഭിന്നതകളും സ്വാഭാവികമാണ്. ഇനിയും ഇതൊക്കെ ആവര്‍ത്തിക്കുമെന്നതില്‍ ആരും
വിഷമിക്കേണ്ടതില്ല.
ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ പ്രമാണങ്ങളെന്ന്
പ്രഖ്യാപിക്കുകയും ആ പ്രമാണങ്ങള്‍ പൂര്‍വഗാമികളായ സലഫുകള്‍ മനസ്സിലാക്കിയ
പോലെ മനസ്സിലാക്കണം എന്ന് പഠിപ്പിക്കു കയും ചെയ്യുന്ന മുജാഹിദ്
പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതാദര്‍ശങ്ങളെ അംഗീകരിക്കാന്‍ തയ്യാറില്ലാത്ത ഈ കൂട്ടര്‍ക്ക്
അത്തരത്തിലുള്ള യഥാര്‍ത്ഥ വിഷയം ചര്‍ച്ച ചെയ്യാന്‍ പേടി ആണ്.... യഥാര്‍ത്ഥ വിഷയം ചര്‍ച്ച ചെയ്യുകയും
മുജാഹിദ് സമൂഹം അത് പഠിക്കുകയും തങ്ങളുടെ യഥാര്‍ത്ഥ വിശ്വാസം ജനങ്ങള്‍
മനസ്സിലാക്കുകയും ചെയ്താല്‍ സ്വാഭാവികമായും തങ്ങള്‍ക്കുള്ള സ്ഥാനമാനീയങ്ങള്‍ നഷ്ട്ടപ്പെടാന്‍
അത് കാരണമാകുകയും ചെയ്യുമെന്ന് ആ കൂട്ടര്‍ക്ക് നന്നായിട്ടറിയാം. ഇരിക്കുന്ന കൊമ്പ്
മുറിക്കാന്‍ ആരും ഇഷ്ട്ടപ്പെടാറില്ലല്ലോ ..
അതിനാല്‍ തന്നെ തങ്ങളുടെ ശരിക്കുള്ള വിശ്വാസം മറച്ചു വെച്ച് ഈ വിഷയങ്ങള്‍ പൊതുജനം
പഠിക്കുന്നതിനെ കഴിയുന്നത്ര തടഞ്ഞു കൊണ്ട്
അവര്‍ ഇക്കണ്ട കാലം മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇടനാഴികളില്‍ മേഞ്ഞു നടക്കുകയായിരുന്നു.
ജിന്ന് പിശാച് വിഷയങ്ങളില്‍ പഠിക്കുന്നതിനെയും പ്രസംഗിക്കുന്നതിനെയും വിലക്കുകയും
പിശാചിനെ കൊതുകായും മാലിന്യമായുമൊക്കെ പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള അവരുടെ
ലിഖിതങ്ങളും ഈ തരത്തിലുള്ള ചില നിഗൂഡതകളുടെ പരിണിത ഫലങ്ങളാണ്. ഇപ്പോള്‍
പുറത്തിറങ്ങുന്ന കെ എന്‍ എം പാഠപുസ്തകത്തില്‍ ടോയ്‌ലറ്റില്‍ പോകുന്ന സമയത്തെ
ദുആയിലെ പിശാചില്‍ നിന്നും ശരണം തേടുന്ന പ്രാര്‍ത്ഥനയില്‍ ഉള്ള ആണ്‍ പിശാചിനെയും
പെണ്‍പിശാചിനെയും മാലിന്യമായും വൃത്തികേടുകളുമായും
പരിഭാഷ പ്പെടുത്തിയത്. വരുന്ന തലമുറയെ ഈ ജിന്നും പിശാചും സംബന്ധിയായ വിശ്വാസങ്ങളി ല്‍നിന്നും അകറ്റാന്‍ ആണെന്നാണ് ഈ കൂട്ടര്‍
ന്യായീകരിക്കുന്നത് . ഇതേ വിഷയം മുന്‍പ് അബ്ദുസ്സലാം സുല്ലമിയും മടവൂരികളും ഈ
രീതിയില്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ അന്ന്
വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ട് അബ്ദുറഹ്മാന്‍ സലഫി അടക്കമുള്ളവര്‍
അതിനെ വിമര്‍ശിച്ചതാണ്.. ഇപ്പോള്‍ നമ്മളില്‍ പെട്ടവര്‍ അതെ വാദം ഉന്നയിക്കുന്നു.
തല്സംബന്ധിയായി വന്നിട്ടുള്ള സ്വഹീഹായ
ഹദീസുകളെ പരിഹസിക്കുന്നു. കെ ജെ യു
പുറത്തിറക്കിയ ജിന്ന് പിശാച് റുഖ് യ ശറഇയ്യ എന്ന
പുസ്തകത്തില്‍ ജിന്ന്ബാധ ഉണ്ടെന്ന് പറഞ്ഞുവെങ്കിലും നബി (സ) പഠിപ്പിച്ച അതിനുള്ള
ചികിത്സകളെ നിഷേധിക്കുന്ന വിധത്തിലാണ്
അതിന്റെ രചന നടന്നിട്ടുള്ളത് . ഇത്രയും
വിവാദമായ ഒരു വിഷയത്തില്‍ ഖുര്‍ആനും സുന്നത്തും എന്താണ് പറയുന്നത് എന്ന് കൃത്യമായി
പറഞ്ഞ് കൊടുത്തു കൊണ്ട് ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനു പകരം വീണ്ടും
വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമാണ് ഈ
പുസ്തകം ഉപകരിക്കുകയുള്ളൂ എന്നതാണ് വാസ്തവം .
ആരെയും ആശയക്കുഴപ്പത്തില്‍ ആക്കുവാനുള്ള ദര്‍ശനമല്ല ഇസ്ലാം . കൃത്യമായ
സന്മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഏതു വിഷയത്തിലും ഇസ്ലാം നല്‍കുന്നുണ്ട്. നമ്മളാവട്ടെ,
എല്ലാ വിഷയത്തിലും സലഫുകള്‍ മനസ്സിലാക്കിയപോലെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും
മടക്കണമെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുമാണ് .. എന്നാല്‍ ജിന്ന്ബാധ
ഉണ്ടെന്നും അത് വെറും വസ് വാസ്
മാത്രമല്ല ശാരീരികമായി
ബാധിക്കും എന്ന് ഒരു വെറും
പറച്ചില്‍ പറഞ്ഞ്‌കൊണ്ട് അതിനുള്ള ചികില്‍സകള്‍
എന്തൊക്കെ ആണ് നബി(സ) പഠിപ്പിച്ചത് മുഴുവന്‍
മറച്ചു വെച്ച് കൊണ്ട് അതിനെയെല്ലാം വെറും ഒരു വസ് വാസ് മാത്രമാക്കി മാറ്റി
പൊഹയാക്കി വിട്ടു എന്നതാണ് ആ പുസ്തകത്തിലെ
നിരീക്ഷണം. അല്ലാഹുവിന്റെ റസൂല്‍ (സ്) വഹയിന്റെ അടിസ്ഥാനത്തില്‍ ഈ ഉമ്മത്തിനെ
പഠിപ്പിച്ച കാര്യങ്ങള്‍ തുറന്നു പറയാന്‍
കെ ജെ യു വിന്റെ പേരില്‍ ഇറക്കിയ ഈ
പുസ്തകം ആരെയോ ഭയക്കുന്നു. ആരെയും അല്ല ... നേരത്തെ പറഞ്ഞ
ആ കൂട്ടരെത്തന്നെ .. എല്ലാവരെയും സുഖിപ്പിച്ചു കൊണ്ട് സ്റ്റാറ്റസ്കോ
നിലനിര്‍ത്തി കുറച്ചു ആള്‍ക്കൂട്ടത്തെ കൂടെ നിര്‍ത്താന്‍ മാത്രം
ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ പുസ്തകം ..
ഇവിടെയാണ് കേരള ജം ഇയ്യത്തുല്‍ ഉലമ അഹല്സുന്നത്ത് വല്‍ ജമാഅ: എന്ന സംഘടനയുടെ ഇന്നത്തെ നേതൃത്വം ചോദ്യം
ചെയ്യപ്പെടുന്നത് ..? എല്ലാ
വിഷയത്തിലും കൃത്യമായ ഇസ്ലാമികമായ
പ്രതിവിധി സലഫുകള്‍ മനസ്സിലാക്കിയപോലെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കണമെന്ന്
പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന ജംഇയ്യത്തിന് ഈ വിഷയത്തില്‍ ആ നിലപാട്
ഇല്ലാതെ പോയത് ഈ സംഘടനയുടെ ആദര്‍ശപരമായ പ്രതിബദ്ധതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് .
ദഅവത്ത് ഏറ്റവും മുഖ്യമായ അജണ്ടയായി സമൂഹത്തില്‍ നിലകൊള്ളുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ
നേരെ ഭാവിയില്‍ ഏറ്റവും വലിയ ഒരായുധമായി ശത്രുക്കള്‍ കൊണ്ടുവരാന്‍ പോകുന്നതും ഈ വിഷയം തന്നെയാണ്. ഏതു വിഷയത്തിലും സ്വഹാബത്ത്
മനസ്സിലാക്കിയ മാര്‍ഗ്ഗം പിടിവിട്ടാലുള്ള ഗതികേടുകളാണിത്..
ഇനിയും സമയം വൈകിയിട്ടില്ല....പ്രസ്ഥാനത്തി ല്‍ അല്ലാഹുവിനെ ഭയക്കുന്ന
ചിന്തിക്കുന്ന നേതൃത്വം വിഷയങ്ങളുടെ ഗൌരവം മനസ്സിലാക്കി
യുക്തമായ സമീപനങ്ങള്‍ സ്വീകരിക്കേണ്ട സമയമാണിത്....
ദഅവത്ത് ശക്ത്തമാവുകയും
പതിനായിരങ്ങള്‍ ആദര്‍ശം ഉള്‍ക്കൊള്ളുകയും പ്രസ്ഥാനം വളരുകയും അറിവിന്‍റെ മേഖലകള്‍ വികസിക്കുകയും ചെയ്തപ്പോള്‍
സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ ഇസ്ലാമികമായി
പരിഹരിക്കേണ്ടുന്ന പല പ്രശ്നങ്ങളിലും ഇടപെടേണ്ടി വന്നു. അല്ലാഹു വിശുദ്ധ ഖുര്‍ആന്‍
അവതരിപ്പിച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് സന്മാര്‍ഗ്ഗം കാണിക്കുന്നതിനായിട്ടാണ്. ജിന്നും
സിഹൃം ഖുര്‍ആന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കില്‍
അതിനെ വെറും വസ് വാസ് ആക്കി മാറ്റാന്‍
ആരും ശ്രമിച്ചിട്ട് കാര്യമില്ല. അതിനെ കുറിച്ച് അല്ലാഹു പറഞ്ഞതും നബി (സ) വിശദീകരിച്ചതും
തങ്ങളുടെ ബുദ്ധിക്ക് യോജിക്കുന്നില്ലായെന്ന് പറഞ്ഞ് മാറ്റി വെച്ചുകൊണ്ട്
അല്ലെങ്കില്‍ ബുദ്ധിക്കനുസരിച്ചു വ്യാഖ്യാനിച്ചുകൊണ്ട് നടക്കുന്ന പ്രവണത
സമൂഹത്തില്‍ പലരിലും കാണാന്‍ കഴിയുന്നു. ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ പ്രമാണങ്ങളെന്ന്
പ്രഖ്യാപിക്കുകയും ആ പ്രമാണങ്ങള്‍ സലഫുകള്‍ മനസ്സിലാക്കിയ പോലെ മനസ്സിലാക്കണം
എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം . അന്ധമായ
തഖ്‌ലീദുകള്‍ക്ക് അടിപ്പെടാതെ സലഫുകള്‍ മനസ്സിലാക്കിയപോലെ പ്രമാണങ്ങള്‍ പഠിക്കുകയും
ചിന്തിക്കുകയും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുന്ന
ആ മുജാഹിദ് സമൂഹത്തില്‍നിന്ന് സ്വഹീഹായ പ്രമാണങ്ങളെ മാറ്റി നിര്‍ത്തി തങ്ങളുടെ വികലമായ
ബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള വികലമായ
ധാരണകളെ അടിച്ചേല്‍പ്പിക്കാന്‍ ആര് ശ്രമിച്ചാലും അത് സഫലീകൃതമാവില്ല.
കടലിലെ തിരമാലകളെ പിടിച്ചു നിര്‍ത്താന്‍ ഏതെന്കിലും മണല്‍പ്പുറ്റുകള്‍ക്കാവുമോ..?
ഇല്ല .
ഈ വിഷയത്തില്‍ സലഫുകള്‍ മനസ്സിലാക്കിയപോലെ വിശുദ്ധ ഖുര്‍ആനും
തിരുസുന്നത്തും പഠിപ്പിച്ച ആ സത്യം മറച്ചുവെക്കാന്‍
ആ അഖലാനികള്‍ ഉണ്ടാക്കിയ മണല്‍പ്പുറ്റുകളാണ് ഇന്നത്തെ വിവാദവിഷയമായ “ജിന്ന്”..
ആ ജിന്നിനെ ചിലപ്പോഴവര്‍ പുഴയിലേക്കിടുന്നു. ചിലപ്പോള്‍ കുളത്തില്‍... യഥാര്‍ത്ഥ
വിഷയത്തില്‍നിന്നും സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ടവര്‍ കുതന്ത്രങ്ങള്‍
മെനയുന്നു ..
സത്യം പറഞ്ഞുകൊടുത്ത്കൊണ്ട്
സമൂഹത്തിലുള്ള തെറ്റിദ്ധാരണകളെ
അകറ്റിക്കൊടുത്ത് ജനങ്ങളെ ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തുകളില്‍നിന്നും മോചിപ്പിക്കാന്‍
പരിശ്രമിക്കെണ്ടവ രാണ് പണ്ഡിതന്മാര്‍. എന്നാല്‍ ദുഃഖ കരമെന്ന് പറയട്ടെ ചില പണ്ഡിത
വേഷ ധാരികള്‍ ജനങ്ങളെ എങ്ങിനെയെങ്കിലും മുശ്രിക്കാക്കാന്‍ വേണ്ടി ആശയക്കുഴപ്പങ്ങള്‍
ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നു.... തൌഹീദ്
ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടി തങ്ങളോടോപ്പം പ്രവര്‍ത്തിച്ചിരുന്നവരെ
മുശ്രിക്കാക്കി മുദ്ര കുത്താന്‍വേണ്ടി കുതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ട് സാങ്കല്‍പ്പിക
ചോദ്യങ്ങളുമായി അവരുടെ പിന്നാലെ കൂടുന്നു . ആ സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് അവര്‍
നല്‍കുന്ന സാങ്കല്‍പ്പിക മറുപടിയെ വ്യഖയ്നിച്ചു കൊണ്ട് ആ മറുപടികളില്‍ നിന്നും
വീഴുന്ന വരികളെ വെട്ടി മാറ്റി മുറിക്ക്ളിപ്പുകളുമായി കൂട്ടത്തില്‍ ഉള്ളവരെ
മുശ്രിക്കാക്കാന്‍ ഈ കുതന്ത്രക്കാര്‍ കാണിക്കുന്ന മഹത്തായ ത്യാഗങ്ങള്‍ !!!
കുളത്തില്‍ വീണപ്പോള്‍ കരയില്‍ ജിന്ന് കുറ്റിക്കാട്ടില്‍ ഉണ്ടെന്ന
സങ്കല്പ്പത്തോടെ വിളിച്ചാല്‍ ശിര്‍ക്കാവുമോ..? കക്കൂസില്‍ പോകുമ്പോള്‍ ഖുബുസിനോടും
ഖബായിസിനോടും സഹായം ചോദിച്ചാല്‍ ശിര്‍ക്കാണോ
..? എതിരാളികളെ കുടുക്കാന്‍വേണ്ടി ഈ ചര്‍ച്ചകളില്‍
വലിയ ത്യാഗം ചെയ്യുന്ന കായക്കൊടിക്കാരന്‍ടെ തലയില്‍ ഉദിച്ച ഏറ്റവും വലിയ
ചോദ്യമാണിത്.. എടവണ്ണയിലെ സ്ഥാപനത്തില്‍
ഇത്തരത്തില്‍ കുതന്ത്ര ചോദ്യങ്ങളുണ്ടാക്കി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം
ട്രെയിനിംഗ് ..!! ഹാ കഷ്ടം ..!!
സഹോദരങ്ങളെ എന്തിനു വേണ്ടി..? അല്ലാഹുവിനെ
മാത്രം ആരാധിക്കുന്ന അല്ലാഹുവിനോട് മാത്രം തേടുന്ന
മുവഹ്ഹിദുകളായ മുജാഹിദ്‌കളെ മുശ്രിക്കാക്കാന്‍.!!?!!
ഖബര്‍ പൂജകരായ മുസ്ലിയാക്കന്മാരുമായി നിരവധി വാദപ്രതിവാദ ങ്ങളും ഖണ്ഡന മണ്ഡനങ്ങള്‍ നടത്തി
അല്ലാഹുവിന്റെ തൗഹീദ് ജനങ്ങളിലേക്കെത്തിക്കാന്‍ രാപകല്‍ അധ്വാനിച്ച ഈ പണ്ഡിതന്മാരെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും മുശ്രിക്കാക്കാന്. അല്ലേ !!! ??? !!!
സഹോദരന്മാരെ ഇതിന്റെ
പരിണതി എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..?
ഇങ്ങിനെ ഇത്തരത്തിലുള്ള കുതന്ത്ര ചോദ്യങ്ങള്‍ ചോദിച്ചു ആടിനെ പട്ടിയാക്കി ഇല്ലാത്ത കാര്യങ്ങള്‍ ചോദിച്ചു മുറിക്ലിപ്പുണ്ടാക്കി
അത് വിവാദമാക്കി അത് ചര്‍ച്ച ചെയ്യാന്‍ മാത്രമേ അവര്‍ക്ക് സമയമുള്ളൂ.. ..
മോഹിയിദ്ധീന്‍ ശൈഖിനെയും മരിച്ചു പോയ മഹാനമാരെയും മറ്റും വിളിച്ചു തേടുന്ന
ആയിരക്കണക്കിന് സമസ്തക്കാരെ നിരത്തി നിര്‍ത്തി കാണിക്കാന്‍ നമുക്ക് കഴിയും .. നമ്മുടെ നാടുകളിലും
അയല്പക്കത്തും വീടുകളിലും ഒക്കെ അത്തരക്കാരായ നിരവധി സഹോദരങ്ങള്‍ നിറഞ്ഞു നില്‍ക്കയാണ്,
എന്നാല്‍ ജിന്നിനോട് തേടുന്ന ഒരു മുജാഹിദ്‌നെ
ചൂണ്ടിക്കാണിക്കാന്‍ ഈ ആരോപണം
ഉന്നയിക്കുന്ന ബഹുമാന്യന്മാരോട് പറഞ്ഞാല്‍ ഇവര്‍ക്ക് മറുപടി ഇല്ല ...ഈ ചോദ്യം നമ്മള്‍ ആവര്‍ത്തിച്ചപ്പോള്‍
ബഹു: എന്റെ സ്നേഹിതന്‍ അനസ് മുസ്ലിയാര്‍ തെളിവായി കൊണ്ട് വന്ന മുജാഹിദ്‌കളെ
കണ്ടപ്പോള്‍ അദ്ദേഹത്തെപ്പോലുള്ളവരെ ബാധിച്ച അന്ധത ഓര്‍ത്ത് സഹതാപവും സങ്കടവും
ദുഖവും തോന്നി.. പൊന്നാനിയിലെ ജിന്ന് ... അതിനെ വിളിക്കുന്ന ഗോപി രാജന്‍
മീനാക്ഷി..!!! ... ഇതാണ് അനസ് മുസ്ലിയാര്‍ തപ്പിയെടുത്തു കൊണ്ട് വന്ന
ക്ളിപ്പിലെ മുജാഹിദ്കള്‍..!!
എന്തിനു
വേണ്ടി ..?
ഖബര്‍ പൂജകരായ മുസ്ലിയാക്കന്മാരുമായി നിരവധി വാദപ്രതിവാദങ്ങളില്‍ തനിക്ക് അറിവ് പഠിപ്പിച്ചു തന്ന വന്ദ്യവയോധികനായ ഈ പാവം അബ്ദുള്‍ജബ്ബാര്‍
മൌലവിയെ മുശ്രിക്കാക്കാന്‍ !! അല്ലേ ??
അല്ലാഹുവിനെ
മാത്രം ആരാധിക്കുന്ന, അല്ലാഹുവിനോട് മാത്രം തേടുന്ന മുവഹ്ഹിദുകളായ മുജാഹിദ്‌കളെ മുശ്രിക്കാ ക്കാന്‍. ഖബര്‍പൂജകരായ
മുസ്ലിയാക്കന്മാരുമായി നിരവധി വാദപ്രതിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങള്‍ നടത്തി അല്ലാഹുവിന്റെ
തൗഹീദ് ജനങ്ങളിലേക്കെത്തിക്കാ ന്‍വേണ്ടി തങ്ങളുടെ കൂടെ തോളോട് തോളുരുമ്മി രാപകല്‍
അധ്വാനിച്ച പണ്ഡിതന്മാരെയും പ്രവര്‍ത്തകരെയും മുശ്രിക്കാക്കാന്.!!!! അല്ലേ !!! ???
പ്രിയ സഹോദരങ്ങളെ, അബ്ദുറഹ്മാന്‍ സലഫി , അനസ് മുസ്ലിയാരെ , ഹനീഫ് കായക്കൊടി , മുജാഹിദ്‌കളെ, നേതാക്കളെ ,
മരണം മറന്നുകൊണ്ട് - പരലോകം മറന്നു
കൊണ്ട് - ഒരുമ്മ പെറ്റ മക്കളെപ്പോലെ നിങ്ങളുടെ കൂടെ തോളോട് തോളുരുമ്മി
ദഅവത്ത് നടത്തിയിരുന്ന - പതിനായിരക്കണക്കിന് വരുന്ന നിങ്ങളുടെ ഈ
സഹോദരങ്ങളെ മുശ്രിക്കാക്കാന്‍ മാത്രം -
ഇബലീസിന്റെ മാര്‍ഗ്ഗത്തില്‍ എന്തിനു വേണ്ടി നിങ്ങള്‍ ഈ കുതന്ത്രങ്ങള്‍ ചെയ്യുന്നു ..? ചിന്തിക്കുക .. മാറുക തൌബ ചെയ്യുക
പി കെ എം ബഷീര്‍ എരമംഗലം
No comments:
Post a Comment