പ്രിയ മുജാഹിദ് സഹോദരങ്ങളെ….ദീനീ സ്നേഹികളെ
السّلام عليكم ورحمة الله
وبركاته
ചില
തത്പര കക്ഷികള്‍ മുവഹ്ഹിദുകളായ മുജാഹിദുകളുടെ മേല്‍ ശിര്‍ക്ക് ആരോപണം വ്യാപകമായ
രീതിയില്‍ അഴിച്ചുവിട്ടത് വഴി, അല്ലഹു സുബ് ഹാനഹുവതആല മുസ്ലിം കൈരളിക്ക് അപാരമായ ചില അനുഗ്രഹങ്ങളാണ് നല്‍കിയിട്ടുള്ളത്.
ഒരു മുസ്ലിമിന്റെ കാര്യം അത്ഭുതമാണ്; ഏതൊരു കാര്യ വും അവനെ സംബന്ധിച്ചിടത്തോളം ഗുണകരം തന്നെ. അല്‍ഹംദുലില്ലാഹ്..
1. ഒരു വിളിയോ സഹായാര്‍ത്ഥനയോ
എപ്പോള്‍ 'ശിര്‍ക്ക്' ആകും എപ്പോള്‍ ആകില്ല. ശിര്‍ക്കിന്റെയും
തൗഹീദിന്റെയും മാനദണ്ഢങ്ങള്‍ എന്തെല്ലാം എന്നുള്ള സമഗ്രമായ ഒരു പഠനം സാധ്യമായി. . .
2. ഭൗതികം, അഭൗതികം എന്നിവ കൊണ്ട് നാളിതുവരെ മുജാഹിദുകള്‍
ഉദ്ദേ ശിച്ചിരുന്നതും ചിലര്‍ ഇതിനെ തെറ്റിദ്ധരിച്ച് മനസ്സിലാക്കിയതും അനാവരണം ചെയ്യപ്പെട്ടു.
3. കാര്യകാരണ ബന്ധം; പ്രാപഞ്ചികമായ വ്യവസ്തകളെല്ലാം അല്ലാഹു സുബ്
ഹാനഹുവതആല സംവിധാനിച്ചിരിക്കുന്ന രീതിയാണ് എന്ന് വിശദീ കരിക്കപ്പെട്ടു.
4. ജിന്നും മലക്കും
മനുഷ്യനുമായി ബന്ധപ്പെടുന്നത് ഭൗതികമായ നിലയില്‍. അവയൊന്നും അഭൗതികമായ രീതിയിലുള്ള സഹായം ആകില്ല എന്ന് തെളി യിക്കപ്പെട്ടു. യഥാര്‍ത്ഥ
'ഗൈബ്', ആപേക്ഷിക 'ഗൈബ്' എന്നിവ വിശദീകരി ക്കപ്പെട്ടു.
5. ജിന്ന്-മലക്കുകളുടെ സഹായം
അഭൗതികം എന്നു വാദിക്കുക വഴി നാം ശിര്‍ക്കില്‍ എത്തും എന്നു തിരിച്ചറിയപ്പെട്ടു.
അഭൗതികസഹായം
അല്ലാഹു
വില്‍ നിന്നല്ലാതെ ലഭിക്കാന്‍ വിദൂരമായ സാധ്യത പോലും ഇല്ലെന്നും അത്ത രം വിശ്വാസം ഇസ്‌ലാമിനെ തകര്‍ക്കുമെന്നും വിശദീകരിക്കപ്പെട്ടു.
6. അമാനി മൗലവിയുടെ ഖുര്‍ആന്‍
പരിഭാഷയില്‍ ജിന്ന്-മലക്ക് വിഷയങ്ങ ളില്‍ വന്ന വിശദീകരണങ്ങള്‍ കൂടുതല്‍ സമഗ്രമായി പഠനവിധേയമാക്കാന്‍
സാധ്യമായി.
7. റുഖിയ-ശറഇയ്യയും,
റുഖിയ-ശിര്‍ക്കിയ്യയും സംബന്ധമായി കേരളത്തിലെ തന്നെ പൂര്‍വ്വകാല പണ്ഢിതനാരുടെ
ലേഖനങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു.
8. ജിന്ന്ബാധ, സിഹ്‌റ്, കണ്ണേറ് തുടങ്ങിയ ഇസ്ലാമിക ശരീഅത്തില്‍ പ്രാമാണി കമായി
നിലനില്‍ക്കുന്ന വസ്തുതകളെ നിഷേധിക്കുന്ന പിഴച്ച വിശ്വാസക്കാ രെയും, കെ.എന്‍.എം ഇല്‍ തന്നെക്കാരുടെ സംരക്ഷണത്തിനു വേണ്ടി യഥാ ര്‍ത്ഥ
മുവഹ്ഹിദുകളെ ശിര്‍കാരോപണം വഴി പുറത്താക്കുന്ന അഭിനവ-പണ്ഢിതന്മാരെയും മുജാഹിദുകള്‍ക്ക്
തിരിച്ചറിയാന്‍ സാധിച്ചു.
9. കെ.എന്‍.എം എന്ന പ്രബോധന സംഘടനയെ
രാഷ്‌ട്രീയക്കാരുടെ ആലയില്‍ കെട്ടിയിടാനുള്ള നിഗൂഢശ്രമം തിരിച്ചറിയപ്പെട്ടു.
10. സലഫി മന്‍ഹജ് തിരസ്‌കരിക്കുകയും
വ്യക്തമായ ഹദീസ് നിഷേധ പ്രവ ണത കെ.ജെ.യു വിനു മുന്‍പാകെ നടന്ന പ്രബന്ധാവതരണവും വിശദീകരണ
ങ്ങള്‍ വഴിയും തെളിയിക്കപ്പെടുകയും, യുവ ഘടങ്ങളെ വേറിട്ട് രജിസ്റ്റര്‍ ചെ യ്യുകയും, എല്ലാ സംവിധാനങ്ങളും മുന്‍പദ്ധതി പ്രകാരം തയ്യാറാക്കിയ തിന്
ശേഷം സ്വയം പിരിഞ്ഞ് ഔദ്യോഗിക വിഭാകത്തിന് ഒരു ബദലായി മാത്രം പ്രവര്‍ത്തിക്കുക
വഴി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടി ക്കാന്‍ പരമാവധി
പരിശ്രമിക്കുകയും ചെയ്ത മടവൂര്‍ വിഭാഗവുമായി മാതൃസംഘടനയെ ലയിപ്പിക്കാനുള്ള ചില
തത്പരകക്ഷികളുടെ കുത്സിത ശ്രമ ങ്ങള്‍ തിരിച്ചറിയപ്പെട്ടു; അനാവരണം ചെയ്യപ്പെട്ടു.
11. "യാ ഇബാദല്ലാഹ്....."
എന്ന അസ്വീകാര്യമായ ഹദീസിനെ നാളിതുവരെ സലഫീലോകം കൈകാര്യം ചെയ്തതില്‍ നിന്നും
വിപരീതമായി വ്യാഖ്യാനി ക്കുക വഴി ഖുറാഫികളുടെ ശിര്‍ക്കന്‍ 'ഇസ്‌തിഗാസ'ക്ക് തെളിവാക്കാന്‍ പാക ത്തിന് പൂര്‍വ്വകാല
ഇമാമുമാരെയും
അഹ്‌ലുസ്സുന്നയുടെ
പണ്ഢിതന്മാരേ യും തെറ്റിദ്ധരിപ്പിക്കുക വഴി വന്ന വന്‍ അപകടം തിരിച്ചറിയപ്പെട്ടു.
ഇവ്വിഷ യകമായി നാളിതുവരെ നടത്തിയ യഥാര്‍ത്ഥ വിശദീകരണങ്ങള്‍ അനാവര ണം ചെയ്യപ്പെടുക വഴി പൂര്‍വ്വകാല
ഇമാമുമാരും അഹ്‌ലുസ്സുന്നയുടെ പണ്ഢിതന്മാരും ഇത്തരക്കാരുടെ ദുരാരോപണങ്ങളില്‍
നിന്നും മുക്തരാണെ ന്ന് മുസ്ലിം പൊതുജനങ്ങള്‍ക്ക് സുതരാം ബോധ്യമാകാന്‍ അവസരം
ഉണ്ടായി.
12. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക്
വേണ്ടി ഇസ്‌ലാമികാശയങ്ങളെ മാറ്റിപ്പറഞ്ഞ പ്രസ്ഥാനത്തിനകത്തെ 'കോക്കസ്' പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയപ്പെട്ടു. ഗ്രൂപ് തിരിച്ച് അധികാരം
പിടിച്ചെടുത്തവരെയും മുജാഹിദ് കേരളം തിരിച്ചറിഞ്ഞു.
13. ഐക്യാഹ്വാനവുമായി
രംഗത്തുവന്ന സാഥികരായ പണ്ഢിതരേയും വിദേശ സംഘടനകളെപ്പോലും പരിഗണിക്കാതെ മര്‍ക്കടമുഷ്ടി
കാണിക്കുന്ന വരെ മുജാഹിദുകള്‍ തിരിച്ചറിഞ്ഞു.
14. ദഅവത്ത് പ്രവര്‍ത്തനം
ലക്ഷ്യമാക്കി ആരംഭിക്കപ്പെട്ട സംഘടനയില്‍ നിന്നും ദഅവത്ത് നടത്തുന്ന പണ്ഢിതരെയും
പ്രവര്‍ത്തകരേയും മാറ്റി നി ര്‍ത്തി സംഘടനയെ
ലക്ഷ്യബോധമില്ലാത്ത ഒരു രാഷ്‌ട്രീയ സംഘടനയുടെ നിലവാരത്തിലേക്ക് തരം താഴ്ത്താനുള്ള
ശ്രമങ്ങള്‍ തിരിച്ചറിയപ്പെട്ടു.
15. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന
എം.എസ്.എം, ഐ.എസ്.എം എന്നീ
യുവഘടകങ്ങളുടെ നേതൃത്ത്വത്തെ അകാരണമായി ഒരു മുന്നറിയിപ്പുപോലു മില്ലാതെ
പിരിച്ചുവിടുകയും ബദല്‍ നേതൃത്വം അധികാരം പിടിച്ചടക്കുന്ന രംഗങ്ങള്‍ക്ക് മുജാഹിദ്
കേരളം സാക്ഷിയായി. 16.
"യാ
ഇബാദല്ലാഹ്....." കൊണ്ട് രക്ഷപ്പെടാന്‍ പറ്റാത്തവര്‍ "ഇസ്‌തിആനതും
ബില്‍
ജിന്ന്" അരോപണം നടത്താനുള്ള വിഫലശ്രമം നടത്തിയതിനുംപണ്ഢി തന്മാര്‍ അതിനെ ആദര്‍ശം
കൊണ്ട് മുഖാമുഖങ്ങളിലൂടെ
നേരിടുന്നതിനും മുജാഹിദ് കേരളം സാക്ഷിയായി.
ഈ
ലിസ്റ്റ് പൂര്‍ണ്ണമല്ലെന്നറിയാം. എങ്കിലും താങ്കളുടെ അറിവിലേക്ക് സമര്‍പ്പി ക്കുകയാണ്.
തെറ്റിദ്ധരിക്കപ്പെട്ട സഹോദരങ്ങള്‍ക്ക് തിരുത്താനും ഒത്തൊരുമി ച്ച് അല്ലാഹുവിന്റെ
ദീനിനെ സഹായിക്കുക വഴി കരഗതമാക്കാന്‍ സാധ്യമാ യ വന്‍വിജയം
നഷ്ടപ്പെടുത്താതിരിക്കാനും ഇല്ലെങ്കിലുള്ള വന്‍നാശത്തിന്
കാരണമാകുമെന്നുള്ളതിനാലും മാത്രമാണ്. അല്ലാഹു സുബ്‌ഹാനഹു വ തആല നമ്മെ ഏവരെയും
സത്യം സത്യമായി മനസ്സിലാക്കി അതില്‍ നമ്മുടെ റൂഹ് വേര്‍പ്പെടുന്നത് വരെ ഉറച്ച്
നില്‍ക്കാനും; അസത്യത്തെ അസത്യമായി
മനസ്സിലാക്കി അതില്‍നിന്നും ബഹുദൂരം മാറിനില്‍ക്കാനും യാതൊരുനില ക്കും
അസത്യവാദികളുമായി ദീനിന്റെ വിഷയങ്ങളില്‍ യോജിക്കാതിരിക്കാ നും തൗഫീഖ് നല്‍കുമാറാകട്ടെ.
ആമീന്‍.
സഹോദരന്‍,
മുജീബുര്‍റഹ്‌മാന്‍. കെ.കെ
No comments:
Post a Comment