Wednesday, November 20, 2013

പൂതപ്പാറ സംവാദം -നസ്സാഫ് മുസ്ലിയാർ ഒളിച്ചോട്ടം തുടരുന്നു

ഇന്നലെ കണ്ണൂര്‍ പൂതപ്പാറയില്‍ മടവൂരികളുമായി നടന്ന സംവാദ വ്യവസ്ഥ വളരെ രസാവഹമായിരുന്നു. കവലകളും, സ്റ്റേജുകളും, ബൈലക്സ് ക്ലാസ് റൂമും ഹദീസ് നിഷേധവും പരിഹാസങ്ങളും കൊണ്ട് നിറച്ച നസ്സാഫും കൂട്ടാളി ഫാസഎന്ന മടവൂരിയും ശരിക്കും വിയര്‍ത്തു. ഇവര്‍ പച്ചയായി നിഷേധിച്ച ഇരുപതോളം ഹദീസുകള്‍ (ഖബര്‍ ശിക്ഷ, മിഹ്രാജ് സംഭവം, സ്വിറാത്ത് പാലം നിഷേധം, പല്ലിയെ കൊല്ലാനുള്ള ഹദീസ്, പിശാച് കുത്തുന്നത്, സിഹ്ര്‍ ബാധ തുടങ്ങിയ) പല തവണ അബ്ദുള്ളാസും, മാലിക് സലഫിയും, ഫദ്ലുല്‍ ഹഖ് ഉമരിയും എന്നിയെണ്ണി ആവര്‍ത്തിച്ചു നസ്സാഫിന്റെ മൂക്കിനു താഴെ വെച്ച് വിശദീകരിചെങ്കിലും സംവാദം തീരുന്നത് വരെ അവയെ നിഷേധിക്കുക പോയിട്ട് തോടുക പോലും ചെയ്തില്ല. വലിയ ആവേശത്തോടെ സര്‍ക്കസ് അഭ്യാസി കാണിക്കും പോലെ രണ്ടു തവണ ഫാസ എന്ന മടവൂരിയും വന്നെങ്കിലും ഇളിഭ്യനായി പിന്‍വലിഞ്ഞു. ആകെ പറഞ്ഞത് ചില ബുഖാരി ഹദീസുകളെ മുന്‍കാല പണ്ഡിതന്മാര്‍ വിമര്‍ശിച്ചിട്ടുണ്ട് പോല്‍..!!! നാണമില്ലേ മടവൂരികളെ ഇത്തരം മണ്ടത്തരം വിളമ്പാന്‍??? അവര്‍ നിങ്ങളെ പോലെ നിഷേധിച്ചോ? ബുഖാരി ഹദീസിനെ കളിയാക്കി സിനിമ കളിച്ചോ? കവലകളില്‍ ഹദീസ് നിഷേധിച് പ്രസങ്ങിക്കാത്ത ഏതെങ്കിലും മടവൂരി ഉണ്ടോ ഇപ്പോള്‍? ഈ മാസം 10ന് ഈ നസ്സാഫ് പൂതപ്പാറ മടവൂരി പള്ളിയില്‍ പോലും സിഹ്ര്‍ ഹദീസിനെ നിഷേധിച്ചു. നബി (സ)ക്ക് സിഹ്ര്‍ ബാധിച്ചതിനെ കളിയാക്കി നിഷേധിച്ചു. അത് കൊണ്ടായിരുന്നു അവിടെ വെച്ച് തന്നെ അബ്ദുള്ളാസ് ഈ വിഷയത്തില്‍ തന്നെ ഒരു സംവാദത്തിനു വെല്ലു വിളിച്ചത്. എന്നാല്‍ അവിടെ വെച്ച് തന്നെ നസ്സാഫ് ഉരുണ്ടു. വിഷയമൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം എന്ന്. നസ്സഫിനും, ഫാസക്കും അറിയാം ഈ വിഷയം തൊട്ടാല്‍ തലച്ചോര്‍ കലങ്ങും എന്ന്. പൂതപ്പാറ-വളപട്ടണം മടവൂരികളെ.. വ്യവസ്ഥ എഴുതാന്‍ നേരത്ത് നസ്സാഫിന്റെയും ഫാസയുടെയും നിഷേധമോക്കെ എവിടെ പോയി മടവൂരികളെ??? എന്നിട്ടും പല തവണ നസ്സാഫ് ചോദിച്ചു,, എവിടെ ഞങ്ങള്‍ നിഷേധിച്ചു... കാണിച്ചു തരിന്‍.. എന്നൊക്കെ. സദസ്സിലുള്ളവരും, ലോകത്തിന്റെ പല ഭാഗത്ത്‌ നിന്ന് നേരിട്ട് ഇത് കേട്ടവരും പൊട്ടിച്ചിരിച്ചു പോയി. മടവൂരികളുടെ ഒരു ഗതി കേട്....
---------------------------------------------------------------------------------------------------------
സഹോദരങ്ങളെ...
നിങ്ങള്‍ ഇന്നലെ കണ്ണൂര്‍ ജില്ലയിലെ പൂതപ്പാറയില്‍ മടവൂരികളുമായുള്ള സംവാദ വ്യവസ്ഥ ചര്‍ച്ച കണ്ടില്ലേ? ഇങ്ങിനെ ഒരു സംവാദ വ്യവസ്ഥ സംവാദമാക്കി അലസിപ്പിരിഞ്ഞു പോവാനുള്ള തന്ത്രമായിരുന്നു അവര്‍ സലാം സുല്ലമിയുമായുള്ള സംവാദ വ്യവസ്ഥക്ക് ഇരിക്കണമെന്ന് ആവശ്യപ്പെട്ടത്തിലുള്ള കുതന്ത്രം. അത് ഫലിക്കാതെ പോയി.
എന്നാല്‍ ഒരു കാര്യം ഞാന്‍ എന്‍റെ സലഫീ സുഹൃത്തുക്കളെ ഓര്‍മ്മിപ്പിക്കട്ടെ, എന്തായിരുന്നു ഇന്നലെ മടവൂരികളുടെ നേതാവ് നസ്സാഫ് മുസ്ലിയാര്‍ നടത്തിയ പരാമര്‍ശം?
മടവൂരികളുടെ ഹദീസ് നിഷേധത്തിന്‍റെ മാത്രമല്ല, , ഖുര്‍ആന്‍ നിഷേധത്തിന്‍റെ കൂടി യഥാര്‍ത്ഥ മുഖമായിരുന്നു ഇന്നലെ നാം കണ്ടത്.
ഹദീസുകള്‍ ഖുര്‍ആന്‍ അനുസരിക്കുന്നത് പോലെ നിരുപാധികം അനുസരിക്കേണ്ടതില്ല എന്ന ഏറ്റവും പിഴച്ച വാദമാണ് അയാള്‍ ഉന്നയിച്ചത്. യാ സുബ്ഹാന്‍....യാ സലാം...
നാഴികക്ക് നാല്‍പ്പത് വട്ടം സ്റ്റേജായ സ്റ്റെജുകളിലെല്ലാം സിഹ്റിനെ നിഷേധിച്ച നസ്സാഫ് മുസ്ലിയാര്‍, സംവാദ വ്യവസ്ഥക്ക് ഇരുന്നപ്പോള്‍ സിഹ്റിനെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല.
വഹ്വയിന്നു മുമ്പ് മിഅറാജ് ഉണ്ട് എന്നാണു ഹദീസിലുള്ളത് ഇങ്ങിനെയുള്ള ഹദീസ് നാം സ്വീകരിക്കണോ സഹോദരന്‍മാരെ, എന്ന് നാടൊട്ടുക്കും പരിഹസിച്ചു നടന്ന നസ്സാഫ് മുസ്ലിയാര്‍ സംവാദ വ്യവസ്ഥയില്‍ അത് ആവര്‍ത്തിച്ചപ്പോള്‍ നമ്മുടെ യുവ പണ്ഡിതന്‍ അബ്ദുല്‍ ഹഖ് ഉമരി അയാളുടെ ആ കള്ള വാദം കയ്യോടെ പിടി കൂടുകയും ഹദീസില്‍ തിരിമറി നടത്തിയ അയാളുടെ കുതന്ത്രം പൊളിച്ചു കയ്യില്‍ കൊടുക്കുകയും ചെയ്തു. ഇമാം ഖത്താബി ആ ഹദീസിനെ നിഷേധിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ നമ്മുടെ യുവ പണ്ഡിതന്‍ അബ്ദുല്‍ ഹഖ് ഉമരിയും അബ്ദുല്‍ മാലിക് സലഫിയും ആ നിഷേധത്തിന്നു ഇബ്നു ഹജര്‍ അസ്കലാനി കൊടുത്ത മറുപടി അതെ ഗ്രന്ഥത്തില്‍ കൊടുത്തത് വായിക്കാന്‍ തയ്യാറുണ്ടോ എന്ന് പറഞ്ഞതോട് കൂടി അയാളുടെ അടപ്പ് ഊരിപ്പോയി. അതോടെ സംവാദ വ്യവസ്ഥ അലസിപ്പിരിയുകയും ചെയ്തു.
മടവൂരികള്‍ ഹദീസ് നിഷേധികളാണ് എന്നതിന് പത്തോളം തെളിവുകള്‍ കൊടുത്തപ്പോള്‍ അതില്‍ ഒന്ന് പോലയൂം തൊടാന്‍ ധൈര്യം കാണിക്കാത്ത ഇളിഭ്യനായ മുസ്ലിയാര്‍ മുന്‍ കാല മുഹദ്ദിസുകള്‍ ഹദീസുകള്‍ നിഷേധിച്ചിട്ടില്ലേ അവരെ നിങ്ങള്‍ ഹദീസ് നിഷേധികള്‍ എന്ന് വിളിക്കുമോ അവരെ നിങ്ങള്‍ കാഫിറുകളാക്കുമോ എന്ന വിഡ്ഢി ചോദ്യം ചോദിച്ചപ്പോള്‍ അവിടെയും കൃത്യമായ ഉത്തരം കൊടുത്ത് കൊണ്ട് അയാളുടെ അടപ്പ് ഊരുകയാണ് ചെയ്തത്. ഇങ്ങിനെയാണെങ്കില്‍ ഇനി സംവാദം തുടങ്ങിയാല്‍ മടവൂരികള്‍ക്ക് ഇപ്പോഴുള്ള അഡ്രസ്‌ പോലും നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ മടവൂരികള്‍ തന്ത്രത്തില്‍ സംവാദ വ്യവസ്ഥയില്‍ തന്നെ അലസിപ്പിരിയുകയാനുണ്ടായത്.
മടവൂരികളുടെ ദയനീയ സ്ഥിതി കാണാന്‍ CD ഇറങ്ങുന്നത് വരെ എല്ലാവരും കാത്തിരിക്കുക.

No comments:

Post a Comment