Sunday, October 28, 2012

തൌഹീദ് ഉള്‍കൊണ്ട ചുണക്കുട്ടികളുടെ മുമ്പില്‍ മുട്ടുമടക്കിയ കൊക്കസിന്റെ ദയനീയ പ്രകടനം കാണുക..

സത്യാന്വേഷികളുടെ മുന്നില്‍ ഏതൊരു കളവിനും അല്പ്പായുസ്സായിരിക്കും . മുജാഹിദ്‌ കള്‍ സത്യത്തിന്റെ കൂടെ നില്‍ക്കാന്‍ സകലതും ത്യജിച്ചവരാണ്. നാട്ടിലെ മഹല്ലുകളുടെ വിലക്ക് , വീട്ടില്‍ കുടുംബക്കാരുടെ വിലക്ക് , മറ്റു പല നാട്ടു സമ്പ്രദായങ്ങളോടുള്ള അവന്റെ എതിര്‍പ്പ് കാരണത്താല്‍ പുരോഹിതന്മാരുടെ എതിര്‍പ്പ് .. ഇതൊക്കെ സഹിച്ച് തരണം ചെയ്ത് ഒരാള്‍ മുജാഹിദാകുന്നത് സത്യം ഉള്‍ക്കൊണ്ടതിനാലാണ്. ഏതു പ്രതിസന്ധി യേയും തരണം ചെയ്യാന്‍ അവന് സാധിക്കുന്നത് ആ സത്യത്തിന്റെ മഹിമ കൊണ്ടാണ് . അങ്ങനെയുള്ള മുജാഹിദ്‌ കളെ മടവൂരി ചാരന്മാരുണ്ടാക്കിയ മുറി ക്ലിപ്പ്‌ കാട്ടി അധിക കാലം കബളിപ്പിക്കാനാവില്ല . അതുകൊണ്ടുതന്നെ യഥാര്‍ത്ഥ മുജാഹിദ്കള്‍ വിഷയങ്ങള്‍ പഠിക്കും . അവര്‍ അതിനു വേണ്ടി പരിശ്രമിക്കും ..സക്കരിയ്യ സ്വലാഹിയുടെ പ്രസംഗം കേള്‍ക്കാന്‍ പോകരുത് .! പിരിച്ചു വിടും ! പുറത്താക്കും ! എന്നൊക്കെ പ്പറഞ്ഞു ഇടയലേഖനം ഇറക്കിയാല്‍ ഇറക്കുന്നവര്‍ പരിഹാസ്യരാവും.. മഹല്ല് കമ്മറ്റിക്കാരെയും ബാപ്പാനെയും ഉമ്മാനെയും അവരുടെ പാരമ്പര്യവിശ്വാസത്തെയും ഒക്കെ ഒഴിവാക്കി മുജാഹിദായവരെ സര്‍ക്കുലറും ഉണ്ടക്കണ്ണും കാട്ടി വിരട്ടാന്‍ നോക്കിയാല്‍ നടക്കില്ലാ എന്ന് അബ്ദുറഹ്മാന്‍ സലഫിയും അയാളുടെ ജിന്ന് ബാധയേറ്റ ജിന്നൂരി കോക്കസും മനസ്സിലാക്കുന്നത് നല്ലതാണ് .

സര്‍ക്കുലര്‍ അധികാരം ദുരുപയോഗം ചെയ്ത് സലഫി പണ്ഡിതന്മാരുടെയും സക്കരിയ്യ സ്വലാഹിയുടെയും വായ മൂടിക്കെട്ടി സലഫി ആദര്‍ശത്തെ തോല്‍പ്പിക്കാന്‍വേണ്ടി മടവൂരികളുടെ മുറി ക്ലിപ്പുമായി നടന്ന് മുജാഹിദ്‌ കളെ കബളിപ്പിച്ച കുതന്ത്രക്കാര്‍ക്ക് ആദര്‍ശ ബോധമുള്ള സലഫികളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല .. തിരുവനന്തപുരത്ത് , തൃശൂരില്‍, ദുബായില്‍ ---- ഇതൊരു തുടര്‍ക്കഥയായി മാറുകയാണ് ..

തൌഹീദ് ഉള്‍കൊണ്ട ചുണക്കുട്ടികളുടെ മുമ്പില്‍ മുട്ടുമടക്കിയ കൊക്കസിന്റെ ദയനീയ പ്രകടനം കാണുക.. നിര്‍ബന്ധമായും കാണുക




No comments:

Post a Comment