Wednesday, February 19, 2014

സുധാമണിയെക്കുറിച്ച് സുരേഷ്കുമാർ

സുധാമണിയെക്കുറിച്ച് സുരേഷ്കുമാർ
-----------------------------------------------
Suresh Kumar ഒരു മുപ്പതു വര്ഷം പിറകിലേക്ക് പോകണം എന്റെ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ .സുധാമണി സ്ത്രീയെ എനിക്കറിയാവുന്നത് എന്റെ അയലത്ത് വീട്ടില്‍ മാസംതോറും ഭജന പാടാന്‍ വരുന്നതുമുതലാണ് . ആറാട്ടുപുഴ പഞ്ചായത്തില്‍ മംഗലം എന്ന എന്റെ ജന്മസ്ഥലത്ത് .അന്ന് എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സ് . ഭജന കഴിഞ്ഞു വള്ളത്തില്‍ അവരുടെ വീട്ടില്‍ കൊണ്ട് വിടുന്നത് എന്റെ ചേട്ടനും ചിലപ്പോള്‍ ഞാനും കൂടി ഒക്കെ ആയിരുന്നു . അന്ന് ഞങ്ങളുടെ നാട്ടില്‍ റോഡുകള്‍ ഒന്നും ഇല്ലായിരുന്നു ബസും ഇല്ലാതിരുന്ന കാലം എല്ലാവരും ആശ്രയിച്ചിരുന്നത് വള്ളവും ബോട്ടും ഒക്കെ ആണ് .
ഇവരുടെ വീട് കായല്‍ കരയില്‍ ആയിരുന്നു . അക്കാലത് ആലപ്പുഴ നിന്ന് കൊല്ലത്തേയ്ക്ക് ബോട്ട് ആയിരുന്നു ഗതാഗത മാര്‍ഗ്ഗം .ഈ ബോട്ടില്‍ ധാരാളം വിദേശിയര്‍ ഉണ്ടാകുമായിരുന്നു .
ആലപ്പുഴയില്‍ നിന്ന് വിടുന്ന ബോട്ട് ഇവരുടെ വീടിന്റെ അടുത്തുള്ള ജെട്ടിയില്‍ ആയിരുന്നു നിര്‍ത്തിയിരുന്നത്. അവിടെയുള്ള കോച്ചു ഹോട്ടലില്‍ ആയിരിക്കും ഉച്ചഭക്ഷണം .
പറഞ്ഞു വന്നത് ഇവരുടെ ദേഹത്ത് വെള്ളിയാഴ്ച ദിവസങ്ങളില്‍ കൃഷ്ണന്‍ കയറുക എന്ന ഒരു സംഭവം ഉണ്ട് .ഒരുതരാം psychological disorder . ആ സമയത്ത് ഇവര്‍ ഉറഞ്ഞു തുള്ളുകയും ഓരോരോ കാര്യങ്ങള്‍ പറയുകയും ചെയ്യും . അത് കുറച്ചു നേരം മാത്രമേ ഉണ്ടാകുകയ്ല്ല് / അതിന്‍ ശേഷം അവിടെ പൂജയും പാട്ടും ഒക്കെയാണ് . അക്കാലത് ഇതിനൊന്നും അത്ര വലിയ പ്രാധാന്യം ആരും കൊടുത്തിരുന്നില്ല . പക്ഷെ ഈ വിദേശിയര്‍ ഇത് കണ്ടു ആകൃഷ്ടരായി അവര്‍ അവിടെ ഹാള്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവിടെ തിരക്കായി . അങ്ങനെ ഒരു ദിവസം അവര്‍ എന്റെ അച്ഛനോട് പറഞ്ഞു അവര്‍ക്ക് അവിടെ ഒരു ഷെഡ്‌ വെച്ച് കൊടുക്കണം .ആള്‍ക്കാര്‍ക്ക് വന്നിരിക്കാന്‍ സൌകര്യമില്ല എന്ന് . അങ്ങനെ എന്റെ ചേട്ടനും , അച്ഛനും കൂടിയാണ് അവിടെ ആദ്യമായി ഒരു ഷെഡ്‌ വെച്ചുകൊടുക്കുന്നത് .
വിദേശികള്‍ അവിടെ സ്ഥിരമായി വരാന്‍ തുടങ്ങിയതോടുകൂടി അവര്‍ പച്ചപിടിക്കാന്‍ തുടങ്ങി . മയക്കു മരുന്നും , കഞ്ചാവും ഒക്കെ ഒളിപ്പിക്കാനും , കൈമാറ്റം ചെയ്യാനും ഒക്കെ പറ്റിയ സ്ഥലമായി അത് മാറി മനസ്സറിയാതെ പണം വന്നപ്പോള്‍ അവര് ഈ കച്ചവടത്തിന്റെ ഭാഗമായി . പിന്നീട് വളരെ പെട്ടന്ന് ആയിരുന്നു അവരുടെ വളര്‍ച്ച . ഇതാണ് എനിക്കറിയാവുന്ന ചരിത്രം .
പിന്നെ അറിഞ്ഞതൊക്കെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആയിരുന്നു . അതിനൊന്നും തെളിവുകള്‍ ഇല്ലാത്തതുകാരണം അത് പ്രചരിപ്പിക്കാന്‍ കഴിയില്ല . അവരുടെ ഒരു സഹോദരന്റെ മരണം പാലില്‍ വിഷം കൊടുത്താണ് കൊന്നത് എന്ന് അക്കാലത് ഒരാള്‍ പറഞ്ഞിരുന്നു . അവരുടെ അയല്‍വാസി .പക്ഷെ നമുക്ക് പുറത്തു പറയാന്‍ പറ്റില്ല .വെറുതെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടു കാര്യമില്ല

No comments:

Post a Comment