നിങ്ങളുടെ
അല്ലാഹുവിനു എന്ത് പ്രവര്‍ത്തിക്കാനും കഴിവുണ്ടോ?
ഉണ്ട്
അല്ലാഹുവിന്
വലിയ കല്ലുകള്‍ ഉണ്ടാക്കാന്‍ കഴിയുമോ?
കഴിയും
എന്നിട്ട്
ആ കല്ലുകള്‍ അല്ലാഹുവിന് തന്‍റെ കൈ കൊണ്ട് ഉയര്‍ത്താന്‍ കഴിയുമോ?
ഉറപ്പായും
കഴിയും;നിങ്ങളുടെ പ്രശ്നമെന്താണ്?
നോക്കൂ..ഇതാണ്
പ്രശ്നം.. തനിക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തെക്കാള്‍ 1 കിലോഗ്രാം കൂടുതല്‍ ഭാരമുള്ള കല്ല്
അല്ലാഹു ഉണ്ടാക്കണം.എന്നിട്ട് അത് തന്‍റെ കൈ കൊണ്ട് ഉയര്‍ത്തണം. നിങ്ങളുടെ
അല്ലാഹുവിനു കഴിയുമോ ??
ഒരു
യുക്തിവാദിയുടെ അതിഭയങ്കരമായ യുക്തിയിലുദിച്ച ഈ സാങ്കല്പിക ചോദ്യം വര്‍ഷങ്ങള്‍ക്കു
മുമ്പ് എവിടെയോ വായിച്ചതോര്‍ക്കുന്നു.യുക്തിയുടെ അതിപ്രസരത്താലാവണം സാമാന്യബുദ്ധി
പോലും നഷ്ടപ്പെട്ടു പോയവരാണ് യുക്തിയുടെ ആളുകളെന്നു അഭിമാനം കൊള്ളുന്ന പലരും.ആകാശത്തേക്കും
ഭൂമിയിലേക്കും ചരാചരങ്ങളിലെക്കും കണ്ണോടിച്ചു സ്രഷ്ടാവിന്‍റെ അസ്തിത്വത്തിന്
തെളിവന്വേഷിക്കേണ്ടതിനു പകരം,അങ്ങനെ അന്വേഷിച്ചാല്‍ തങ്ങളുടെ വാദങ്ങള്‍
പരാജയപ്പെടുമെന്ന് ഉറപ്പുള്ളത് കൊണ്ട് യുക്തിഹീനമായ സാങ്കല്‍പ്പിക ചോദ്യങ്ങളില്‍ വട്ടം
കൂടാറാണ് ഇവരുടെ പതിവ്.സങ്കടകരമെന്നു
പറയട്ടെ,’കോമണ്‍ സെന്‍സ്’ എങ്കിലും ഉണ്ടെന്നു നാം കരുതുന്ന
നമ്മുടെ പല സുഹൃത്തുക്കളും നമുക്കിടയില്‍ ഇപ്പോള്‍ ഉണ്ടായി വന്ന,അല്ല,ബോധപൂര്‍വം
പലരും ഉണ്ടാക്കിവിട്ട തര്‍ക്കവിഷയത്തിലെ താത്വിക ചര്‍ച്ചകള്‍ക്ക് പകരം ഇത്തരം
പൊട്ടപ്പോയത്ത സാങ്കല്‍പ്പിക ചോദ്യങ്ങളിലാണ് അഭയം തേടുന്നത്.
ഒരു
നെഗറ്റീവിന്‍റെ അടിസ്ഥാനത്തിലുള്ള ചോദ്യത്തിന് മറുപടി കണ്ടെത്തുക പൊതുവേ
സാധ്യമല്ല.മുകളിലുള്ള ചോദ്യം തന്നെയെടുക്കാം.. യുക്തിവാദിയുടെ ചോദ്യം ശ്രദ്ധിക്കൂ.
തനിക്ക്
ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തെക്കാള്‍ 1
കിലോഗ്രാം കൂടുതല്‍ ഭാരമുള്ള കല്ല് അല്ലാഹു ഉണ്ടാക്കണം.എന്നിട്ട് അത് തന്‍റെ കൈ
കൊണ്ട് ഉയര്‍ത്തണം. നിങ്ങളുടെ അല്ലാഹുവിനു കഴിയുമോ ?
ഇവിടെ അടിവരയിട്ട ഭാഗം ചോദ്യത്തിലെ
നെഗറ്റീവ് ആണ്(നെഗറ്റീവ് എന്നത് കൊണ്ട് ഞാന്‍
ഉദേശിച്ചത് മനസ്സിലായെന്ന് കരുതുന്നു..).ആ നെഗടിവിനെ
അടിസ്ഥാനമാക്കിയാണ് രണ്ടാമത്തെ ചോദ്യം.ഒന്ന് കൂടെ വ്യക്തമാക്കി പറഞ്ഞാല്‍ “തനിക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തെക്കാള്‍ എന്നൊരു പ്രശ്നം തന്നെ അല്ലാഹുവിനെ
സംബന്ധിച്ചിടത്തോളം ഇല്ല.അല്ലാഹുവിന് ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തിന്
പരിധികളില്ല.ഒരു നെഗടീവിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യമായതിനാല്‍ ഇതിനു ഉത്തരം
പറയേണ്ട യാതൊരു ബാധ്യതയും മതവിശ്വാസികള്‍ക്കില്ല.
ഇതു
പറഞ്ഞത് നമ്മുടെ സഹോദരന്മാര്‍ ഇപ്പോള്‍ ചോദിച്ചു കൊണ്ടിരിക്കുന്നതും “ശിര്‍ക്കിന്റെ കാലൊച്ച” കേള്‍ക്കുന്ന
ഡോകുമെന്ടറിയിലൂടെയുമൊക്കെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ അതിഭയങ്കര “സാങ്കല്‍പ്പിക”ചോദ്യങ്ങളുടെ നിലവാരം കാണിക്കാന്‍
വേണ്ടിയാണ്. “യാ ഇബാദല്ലാഹ് അഈനൂനീ” എന്ന ഹദീസിനെ സംബന്ധിച്ച് അത് ചര്‍ച്ച
ചെയ്ത മുഴുവന്‍ പണ്ഡിതന്മാരും ഖുര്‍ആനിനും ഹദീസിനും എതിരാകാതെ പറഞ്ഞ വിശദീകരണത്തെ ആളുകള്‍
പഠിക്കുകയും മനസ്സിലാക്കുകയും ആ പരിധിയില്‍ നില്‍ക്കുകയും ചെയ്താല്‍ തങ്ങളുടെ കുതന്ത്രങ്ങള്‍ക്ക്
പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നുറപ്പുള്ളതു കൊണ്ട് കുതന്ത്ര സഖ്യം തങ്ങള്‍
ജനിച്ച വിജനപ്രദേശം വിട്ട് ഇപ്പോള്‍ പുഴക്കരയിലും താമരശ്ശേരി ചുരത്തിലും അഭയം തേടി
സാങ്കല്‍പ്പിക കഥകള്‍ മെനയുകയാണ്.
”അപകടം
പറ്റി ചോരവാര്‍ന്നു കിടക്കുന്ന ഒരാള്‍ ഹാളിരും ഖാദിരുമായ ജിന്നിനോട് തന്നെ
ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ആവശ്യപ്പെടുന്നത് ശിര്‍ക്കാണോ..? താമരശ്ശേരി
ചുരത്തില്‍ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെടുമ്പോള്‍ പരിസരത്തുള്ള ജിന്നിനെ
വിളിച്ചാല്‍ ശിര്‍ക്കാണോ..?”ഇങ്ങനെ
തുടങ്ങി സാലിഷ് വാടാനപ്പള്ളി ഉണ്ടാക്കി വിട്ട കാലൊച്ച ഡോകുമെന്ററിയില്‍ കാറില്‍
നിന്ന് അപകടം പറ്റി ചോര വാര്‍ന്നൊലിക്കുന്ന മനുഷ്യന്‍റെ തേട്ടം മുതല്‍ ബില്‍ഡിങ്ങില്‍
നിന്ന് വീഴുന്നവനും കൊല്ലാന്‍ കത്തിയുമായി വരുന്നവന്റെ മുന്‍പില്‍ നിന്ന്
തെടുന്നവനും വരെയുള്ള സാങ്കല്‍പ്പിക ചോദ്യങ്ങളുടെ ഒരു കൊട്ട തന്നെ സമര്‍പ്പിച്ചിരിക്കുന്നു.ഇയാളൊക്കെ
വല്ല കഥയോ കവിതയോ എഴുതാന്‍ തുടങ്ങിയിരുന്നെങ്കില്‍ എവിടെയെങ്കിലുമൊക്കെ
എത്തിയിരുന്നേനെ..അത്രയ്ക്ക് ഭയങ്കര ഭാവനയാണ്..
സുഹൃത്തേ
ഒന്ന് ഗൌരവമായി
ചിന്തിക്കൂ..അത്തരം ഒരു സന്നിഗ്ധ ഘട്ടത്തില്‍ അവിടുണ്ടോ എന്ന് ഉറപ്പില്ലാത്ത ഒരു
ജിന്നിനെ ഉദ്ദേശിച് അല്ലെങ്കില്‍ സങ്കല്‍പ്പിച്ചു ആരെങ്കിലും വിളിക്കുമോ.. ചുരത്തില്‍
നിന്ന് വാഹനം മറിയുംബോഴും വാഹനാപകടത്തില്‍ ചോരവാര്‍ന്നു കിടക്കുമ്പോഴും ഹാജരുള്ള
ജിന്നിനെയും മലക്കിനെയുമല്ല മറിച്ച് ഹൃദയത്തിന്‍റെ അഗാതതയില്‍ നിന്ന് ഒരാള്‍ തന്‍റെ
ദൈവത്തെയാണ് സ്വാഭാവികമായി വിളിക്കുക (മനുഷ്യരുടെ പൊതുവായ അവസ്ഥയാണ് പറഞ്ഞത്,ഇനി
ഒരു കോക്കസ് ഭക്തന്‍ അങ്ങനെ വിളിക്കുമോ
എന്നൊന്നുമറിയില്ല.)- ഇനി വിളിക്കുമെന്ന് വാദത്തിനു വേണ്ടി
അന്ഗീകരിച്ചാല്‍ തന്നെ ഇപ്പറഞ്ഞത് പോലെയുള്ള പ്രതിസന്ധികളില്‍ വിളിക്കപ്പെടുന്ന
വിളികള്‍ മനസ്സിന്‍റെ അഗാതതകളില്‍ നിന്നുയരുന്നു അത് ‘അങ്ങേയറ്റത്തെ വിനയും താഴ്മയുമെന്നു’ പറഞ്ഞു പണ്ഡിതന്മാര്‍ വിവരിച്ച പ്രാര്‍ത്ഥനയുടെ
പരിധിയില്‍ എത്താതിരിക്കുകയുമില്ല;ഒരിക്കലുമില്ല..അത്തരം
പ്രതിസന്ധികളിലെ വിളികള്‍ തീര്‍ച്ചയായും പ്രാര്‍ഥനയുടെ പരിധിയില്‍ വരും.അങ്ങനെ
വരില്ല എന്ന നെഗടീവും അങ്ങനെയുള്ള പ്രതിസന്ധിയില്‍ ഒരാള്‍ ജിന്നിനെ വിളിക്കും എന്ന
നെഗടീവും ഇങ്ങനെ രണ്ടു നെഗടീവുകളെ അടിസ്ഥാനമാക്കിയുള്ള ഈ സങ്കല്പ്പ ചോദ്യം ഞാന്‍
മേല്‍ പറഞ്ഞ യുക്തിവാദികളുടെ ചോദ്യം പോലെതന്നെ മറുപടി അര്‍ഹിക്കാതതാണ്.
ചില
ആളുകള്‍ സങ്കല്പ്പിച്ചുണ്ടാക്കിയ മറ്റൊരു പ്രശ്നം പ്രതിസന്ധി ഘട്ടങ്ങളില്‍ ഹറാമും
ഹലാലാവില്ലേ,അതിനാല്‍ ജിന്നിനെയും മലകിനെയും
ഉദ്ദേശിച്ചുള്ള അല്ലാഹുവിന്‍റെ അടിമകളെ എന്നെ സഹായിക്കേണമേ എന്ന വിളി
അതീവപ്രതിസന്ധിയില്‍ അകപ്പെട്ട ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം
അനുവദനീയമായിക്കൂടെ എന്നാണ്.താഴെ നിലയിലുള്ള കോക്കസ് ഭക്തന്മാര്‍ മുതല്‍ കോക്കസ്
തലതോട്ടപ്പന്മാര്‍ വരെ വിളിച്ചുകൂവുന്ന ശുദ്ധവിവരക്കേട്.അല്ല സുഹൃത്തേ,മരുഭൂമിയില്‍
ആരോരുമില്ലാതെ ഒറ്റക്കകപ്പെടുക എന്നത് ഏറ്റവും വലിയ ഒരു പ്രതിസന്ധിതന്നെയല്ലേ?
അതെ.അങ്ങനെ ഒരാള്‍ മരുഭൂമിയിലകപ്പെട്ടാല്‍ അല്ലാഹുവിനെ വിളിക്കാന്‍
ആവശ്യപ്പെട്ടുള്ള സ്വഹീഹായ ഹദീസുണ്ട് പിന്നെ എന്തിന് ളഈഫായ ഈ ഹദീസിന്റെ വാലില്‍
തൂങ്ങി ഇത്തരം കുസൃതിചോദ്യങ്ങള്‍ ചോദിക്കണം? ഭക്ഷണം കിട്ടാതെ മരിക്കാന്‍
കിടക്കുന്ന ഒരാള്‍ കുറച്ചു പന്നി മാംസവും കുറച്ച് പോത്ത് മാംസവും കണ്ടാല്‍ പന്നി
കഴിക്കല്‍ അയാള്‍ക്ക് ഹലാലാവുമോ?? ഇല്ലല്ലോ...വഴിയറിയാതെ വിജന പ്രദേശത്ത്
ഒറ്റപ്പെടുന്ന ഒരാള്‍ക്ക് അല്ലാഹുവിനെ വിളിക്കാന്‍ കഴിയില്ലേ ? പിന്നെ എങ്ങനെ
ജിന്നിനെയും മലക്കിനെയും ഉദ്ദേശിച്ചു വിളിക്കല്‍ അയാള്‍ക്ക് ഹലാലാകും? ഇവരുടെ സകല
യുക്തിചോദ്യങ്ങളും ഇങ്ങനെ തലതിരിഞ്ഞതാണെന്നു വ്യക്തം.
പ്രമാണങ്ങളില്‍
തെളിവന്വേഷിച്ചാല്‍ തങ്ങളുടെ ആദര്‍ശത്തിനു തുമ്പില്ലാതാവുമെന്നു കാണുമ്പോളാണ്
അടിസ്ഥാനമില്ലാത്ത സാങ്കല്‍പ്പിക ചോദ്യങ്ങളില്‍ അഭയം തേടുക എന്ന് പറഞ്ഞുവല്ലോ.ശിര്‍ക്കിലും
അന്ധവിശ്വാസത്തിലും മുങ്ങിക്കുളിക്കുന്ന സമകാലിക സമൂഹത്തെ സത്യത്തിലേക്ക്
നയിക്കാന്‍ സ്ഥാപിതമായ ആദര്‍ശപ്രസ്ഥാനത്തില്‍ ”യാ
ഇബാദല്ലാഹ്” ഹദീസില്‍ തൂങ്ങി ഭിന്നിപ്പുണ്ടാക്കിയവര്‍,മുവഹ്ഹിദുകളെ മുശ്രിക്കുകളാക്കിയവര്‍, സംവാദതിനുണ്ടോ സംവാദതിനുണ്ടോ എന്ന്
ഗീര്‍വാണം വിട്ടു നടന്നെങ്കിലും ആദര്ശമുള്ള മുജാഹിദുകളുടെ മുമ്പില്‍ വന്നപ്പോള്‍ യാഇബാദല്ലാ
വിട്ട് പുഴയില്‍ മുങ്ങുന്നവന്‍ പുഴക്കരയിലെ ജിന്നിനെ വിളിക്കുന്ന സാങ്കല്‍പ്പിക
ചോദ്യവും പിടിച്ച്,സങ്കല്‍പ്പിച്ച് വ്യവസ്തയെഴുതാതെ
മുങ്ങിയതല്ലേ നമ്മള്‍ നാദാപുരത്ത് കണ്ടത്?
മൂവര്‍
സന്ഘമേ..സങ്കല്‍പ്പലോകം ഉപേക്ഷിച്ച് യഥാര്‍ത്ഥ ലോകത്തേക്ക് വരൂ..മുഹമ്മദ് നബി (സ)യുടെയും
സ്വഹാബതിന്റെയും പ്രാമാണികരായ സലഫീ പണ്ഡിതന്മാരുടെയും കെപി യുടെയും ഉമര്‍ മൌലവിയുടെയും
തൗഹീദ് ഞങ്ങള്‍ നിങ്ങള്ക്ക് പഠിപ്പിച്ചു തരാം.നിങ്ങള്‍ വന്നില്ലെങ്കില്‍
നിഷ്കളങ്കരായ സാധാരനക്കാരെയെന്കിലും ഈ സങ്കല്പ്പ ലോകത് നിന്ന്
രക്ഷപ്പെടാനനുവദിക്കൂ...നിങ്ങളുടെ കുതന്ത്രങ്ങള്‍ ഒന്നൊന്നായി തകര്‍ത്തു തരാം...
കാല്‍ക്കീഴിലെ മണ്ണ് മാത്രമല്ല ഭൂമിയൊന്നാകെ കുലുങ്ങി നിങ്ങള്‍ നിലംപൊത്തെണ്ടി
വരും..
സങ്കല്പ്പ
ചോദ്യങ്ങളുമായി നടക്കുന്ന പ്രിയസുഹൃത്തേ, തെരുവ് പിള്ളേരെക്കാള്‍ തരം താണ തെറി വിളിക്കുന്ന , ഇല നക്കി ;ചിറി നക്കി ....................നക്കി എന്നൊക്കെ
പച്ച പുലഭ്യം വിളിക്ക്കാന്‍ അറപ്പും ഉളുപ്പും ഇല്ലാതായിതീര്‍ന്ന;വ്യക്തി
ജീവിതത്തിലും,സംസാരത്തില്‍ പോലും സലഫിയ്യത് പ്രകടിപ്പിക്കാത്ത ഒരു സള്‍ഫിയുടെ
ആദര്‍ശത്തിനു പിന്നില്‍
അണിനിരന്നു സങ്കല്പ്പ ലോകത്ത് വിരാജിച്ച് നാം നമ്മുടെ പരലോകം
നഷ്ടപ്പെടുത്താതിരിക്കുക.അല്ലാഹു അനുഗ്രഹിക്കട്ടെ.
അല്ലാഹു അനുഗ്രഹിക്കട്ടെ!
ReplyDelete